1996ലെ ലോകകപ്പില് ശ്രീലങ്കക്കെതിരായ സെമിഫൈനലില് ഇന്ത്യ ഒത്തുകളിച്ചിട്ടുണ്ടാകുമെന്ന മുന് താരം വിനോദ് കാംബ്ലിയുടെ പരാമര്ശത്തിനെതിരെ വ്യാപക പ്രതിഷേധം. അന്ന് ടീമിനെ നയിച്ച മുഹമ്മദ് അസ്ഹറുദീന് , മാനേജരായിരുന്ന അജിത് വഡേക്കര് , മുന് ക്യാപ്റ്റന് സൗരവ് ഗാംഗുലി ഉള്പ്പെടെയുള്ള പ്രമുഖര് കാംബ്ലിക്കെതിരെ രംഗത്തുവന്നു. ശ്രീലങ്കക്കെതിരായ മത്സരത്തില് ടോസ് നേടിയിട്ടും ഇന്ത്യ ഫീല്ഡിങ് തെരഞ്ഞെടുത്തത് സംശയാസ്പദമാണെന്നും ഒത്തുകളി നടന്നതായി താന് സംശയിക്കുന്നെന്നുമാണ് ഒരു ടിവി അഭിമുഖത്തില് കാംബ്ലി പറഞ്ഞത്.
ഇത്തരം പ്രസ്താവനകളിലൂടെ കാംബ്ലി സ്വയം വിഡ്ഢിവേഷം കെട്ടുകയാണെന്ന് അസ്ഹറുദീന് പറഞ്ഞു. സെമിഫൈനലിനുമുമ്പ് ശ്രീലങ്കയുമായി ഗ്രൂപ്പ്റൗണ്ടില് നടന്ന മത്സരം ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ പരാജയപ്പെട്ടിരുന്നു. അതിനാല് സെമിയില് ടോസ് ലഭിച്ചപ്പോള് ആദ്യം ഫീല്ഡ്ചെയ്യാന് ടീം അംഗങ്ങള് കൂട്ടായ തീരുമാനമെടുക്കുകയായിരുന്നു. ഈ സമയത്ത് കാംബ്ലി ഉറങ്ങുകയായിരുന്നോ എന്ന് അസ്ഹര് ചോദിച്ചു. എല്ലാ കാര്യങ്ങളും തനിക്കറിയാമായിരുന്നെന്നു പറയുന്ന കാംബ്ലി എന്തുകൊണ്ട് 15 വര്ഷം കാത്തിരുന്നെന്ന് വ്യക്തമാക്കണമെന്ന് മുന് ക്യാപ്റ്റനും "96 ലോകകപ്പ് ടീമിന്റെ മാനേജരുമായിരുന്ന അജിത് വഡേക്കര് പറഞ്ഞു. ടോസ് ലഭിച്ചാല് ആദ്യം ഫീല്ഡ്ചെയ്യാന് ടീം അംഗങ്ങളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. പഴകുന്തോറും പിച്ച് സ്പിന്നിനെ തുണയ്ക്കുമെന്നതിനാല് ആദ്യം ബാറ്റ്ചെയ്യണമെന്നതായിരുന്നു വ്യക്തിപരമായി എന്റെ അഭിപ്രായം. എന്നാല് , സ്കോര് പിന്തുടരുന്നതില് ശ്രീലങ്കയ്ക്കുള്ള മികവു കണക്കിലെടുത്ത് ഇന്ത്യ ആദ്യം ഫീല്ഡ്ചെയ്താല്മതിയെന്ന് താരങ്ങള് കൂട്ടായി തീരുമാനിക്കുകയായിരുന്നെന്നും വഡേക്കര് പറഞ്ഞു.
പ്രസ്താവനകളിലൂടെ വിവാദങ്ങള് സൃഷ്ടിക്കാന് ശ്രമിക്കുന്നതിനുപകരം തന്റെ ആരോപണം തെളിയിക്കാന് കാംബ്ലി വ്യക്തമായ തെളിവുകള് ഹാജരാക്കുകയാണു വേണ്ടതെന്ന് സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു. ടോസ് നേടിയിട്ടും ഫീല്ഡ്ചെയ്യാന് തീരുമാനിച്ചു എന്ന ഒറ്റക്കാരണത്തിന്റെ പേരില് ഒത്തുകളി നടന്നുവെന്ന് ആരോപിക്കുന്നതില് കഴമ്പില്ലെന്നും ഗാംഗുലി പറഞ്ഞു. "96ലെ ലോകപ്പ് ടീമില് അംഗങ്ങളായിരുന്ന സഞ്ജയ് മഞ്ജരേക്കര് , വെങ്കടപതി രാജു എന്നിവരും കാംബ്ലിയുടെ ആരോപണം തള്ളി. ഫീല്ഡ്ചെയ്യാനുള്ള തീരുമാനം തെറ്റായിരിക്കാമെന്നും എന്നാല് അത് കൂട്ടായെടുത്തതാണെന്നും മഞ്ജരേക്കര് പറഞ്ഞു. മത്സരത്തില് ഒത്തുകളി നടന്നതായി അന്നൊന്നും ആരും പറഞ്ഞിട്ടില്ലെന്ന് ലോകകപ്പ്വേളയില് കാംബ്ലിക്കൊപ്പം ഒരേ ഹോട്ടല്മുറിയില് താമസിച്ചിരുന്ന വെങ്കടപതി രാജു വ്യക്തമാക്കി. ആരോപണങ്ങള് പരിഗണിക്കുന്നതിനുമുമ്പ് കാംബ്ലിയുടെ വിശ്വാസ്യത കണക്കിലെടുക്കേണ്ടതുണ്ടെന്ന് മുന് താരം അതുല് വാസന് പറഞ്ഞു. ഒന്നര പതിറ്റാണ്ടിനുശേഷം ഇത്തരമൊരു ആരോപണവുമായി വരുന്നതിന്റെ കാരണം മനസ്സിലാകുന്നില്ലെന്നും വാസന് പറഞ്ഞു. മുന് താരം അരുണ്ലാലും കാംബ്ലിയെ രൂക്ഷമായി വിമര്ശിച്ചു.
"96ലെ ലോകകപ്പ് സെമിയില് ലങ്ക ഉയര്ത്തിയ 252 റണ് വിജയലക്ഷ്യം പിന്തുടര്ന്ന ഇന്ത്യക്ക് 34.1 ഓവറില് 120 റണ്ണെടുക്കുന്നതിനിടെ എട്ടു വിക്കറ്റ് നഷ്ടമായി. ഇതോടെ കാണികള് മൈതാനത്തേക്ക് കുപ്പികളും കല്ലും വലിച്ചെറിഞ്ഞു. മത്സരം തുടരാന് കഴിയാത്ത സാഹചര്യത്തില് ശ്രീലങ്കയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. കാംബ്ലി 10 റണ്ണുമായി ക്രീസില് നില്ക്കുമ്പോഴായിരുന്നു ഇത്. ഈ മത്സരത്തോടെയാണ് തന്റെ ക്രിക്കറ്റ് കരിയര് അവസാനിച്ചതെന്നും അഭിമുഖത്തില് കാംബ്ലി പറയുന്നുണ്ട്. എന്നാല് , "96ലെ ലോകകപ്പിനുശേഷം 35 ഏകദിനങ്ങളില് കാംബ്ലി കളിച്ചിട്ടുണ്ട്. ഈ മത്സരങ്ങളില് കേവലം മൂന്ന് അര്ധസെഞ്ചുറികള് ഉള്പ്പെടെ 18 ശരാശരിയില് 550 റണ്ണാണ് കാംബ്ലിയുടെ സമ്പാദ്യം. സ്വയം തുലച്ച പ്രതിഭയെന്നാണ് കാംബ്ലിയെ കളിയെഴുത്തുകാരനും മുന് ഇംഗ്ലണ്ട് താരവുമായ ഡെറിക് പ്രിംഗിള് വിശേഷിപ്പിച്ചിട്ടുള്ളത്.
കാംബ്ലിയുടെ ആരോപണം അന്വേഷിക്കണം: അജയ്മാക്കന്
ന്യൂഡല്ഹി: മുന് ഇന്ത്യന് താരം വിനോദ് കാംബ്ലി ഉന്നയിച്ച ക്രിക്കറ്റ് കോഴ വിവാദം ബിസിസിഐ അന്വേഷിക്കണമന്ന് കേന്ദ്ര കായിക മന്ത്രി അജയ്മാക്കന് പറഞ്ഞു. 1996ലെ ലോകക്കപ്പ് സെമിഫൈനല് മത്സരത്തില് ശ്രീലങ്കക്കെതിരെ പരാജയത്തിനിടയാക്കിയത് ഒത്തുകളിമൂലമാണെന്നാണ് കാംബ്ലിയുടെ ആരോപണം. കളിക്കാര് തന്നെ ആരോപണമുന്നയിക്കുമ്പോള് സത്യമറിയാന് ജനങ്ങള്ക്ക് അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു. ബിസിസിഐ അന്വേഷിച്ചില്ലെങ്കില് കായികമന്ത്രാലയം അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിചേര്ത്തു.
deshabhimani news
Showing posts with label ക്രിക്കറ്റ്. Show all posts

Saturday, November 19, 2011
Thursday, May 5, 2011
കാണികളുടെ ഏറില് കൊച്ചി റണ്ണൗട്ട്
മലപ്പുറം കത്തി, ടൈം ബോബ്, അമ്പും വില്ലും... എന്ന പവനായിയുടെ പ്രയോഗം ഔട്ട് ഓഫ് ഫാഷനായി. ഇപ്പോഴിത് ഇങ്ങിനെയാണ് -കൊച്ചി ഐപിഎല് , ന്യൂയോര്ക്ക് നഗരം, വികസന വിഹായസ്... പക്ഷെ വാക്കുകളിലേ വ്യത്യാസം വന്നിട്ടുള്ളൂ. ഇത് പറഞ്ഞ രണ്ടുകൂട്ടരും ശവമായി, പവനായിയും കൊച്ചി ഐപിഎല്ലും. സുനന്ദ പുഷ്കറും കൂട്ടുകാരും കൊച്ചിയുടെ പേരില് ഐപിഎല് ഫ്രാഞ്ചൈസി സ്വന്തമാക്കുമ്പോള് എന്തായിരുന്നു വീമ്പ് പറച്ചില് . ഐപിഎല് വരുന്നതോടെ കൊച്ചി, ന്യൂയോര്ക്കിന് സമാനമാകും, പണം വെള്ളംപോലെ ഒഴുകും കേരളത്തിലെ ക്രിക്കറ്റ് മാനംകടന്നും വളരും... പക്ഷെ വ്യാഴാഴ്ച അവസാന ഹോം മാച്ച് കളിച്ച് ടസ്കേഴ്സ് കൊച്ചിയില് കട്ടയും പടവും മടക്കുമ്പോള് നഗരം ഒരു മാറ്റവുമില്ലാതെ പഴയതുപോലെ.
എന്നാല് , കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ), മലയാളത്തിന്റെ "സുപ്രഭാതങ്ങളായ"ചില മാധ്യമങ്ങളും ഇതംഗീകരിക്കില്ല. മിമിക്സ്പരേഡും ഗാനമേളയുമൊക്കെ അരങ്ങുതകര്ക്കുന്നതിനുമുമ്പ് ഉത്സവപ്പറമ്പുകളില് ആന, മയില് , ഒട്ടകം, ചരടുകുത്ത്, മുച്ചീട്ടുകളി എന്നിവയായിരുന്നു പ്രധാന കലാപരിപാടി. ആര്ക്കും വെക്കാം, എത്രയും വെക്കാം, ഒന്നു വച്ചാല് പത്ത്, പത്ത് വച്ചാല് നൂറ് എന്നായിരുന്നു പരിപാടിയുടെ തീം സോങ്. ഇന്ത്യന് പ്രീമിയര് ലീഗ് ഇതിനു സമാനമാണെന്ന് ലളിത് മോഡി തെളിയിച്ചതുമാണ്. എന്നിട്ടും കൊച്ചിക്ക് ടീം കിട്ടിയപ്പോള് നമ്മള് ആഹ്ലാദിച്ചു. കാരണം കളിയെ സ്നേഹിക്കാം, വെറുക്കാം, പക്ഷെ ആര്ക്കുമതിനെ അവഗണിക്കാനാകില്ലല്ലോ?
ഒരു കായിക ഇനം ജനകീയമാകുന്നത്, അത് സമൂഹവുമായി എങ്ങിനെ ബന്ധപ്പെടുന്നു എന്നതനുസരിച്ചാണ്. സമൂഹത്തിനോടുള്ള അതിന്റെ പ്രതികരണം, സംഭാവന, വൈകാരികമായ അടുപ്പം തുങ്ങിയവയൊക്കെ കായിക ഇനത്തിനും ടീമിനും ജനങ്ങളുടെ മനസ്സില് സ്ഥിരപ്രതിഷ്ഠ നല്കുന്നു. എന്നാല് കേരളത്തോടും കൊച്ചിയോടും ഒരുതരിപോലും ആത്മാര്ഥതയില്ലാത്ത, പകരം നഗരത്തെയും ജനങ്ങളെയും വഞ്ചിച്ച് പണം കൊയ്യാന് ശ്രമിക്കുന്ന ഐപിഎല് ടീമിനെ കേരളം കൈവിട്ടതില് അത്ഭുതമില്ല. നാടിനും നാട്ടാര്ക്കും കാലണയ്ക്ക് പ്രയോജനമില്ലാത്ത ഈ ആന, മയില് , ഒട്ടകം കളി നികുതി ഇല്ലാതെ നടത്തണമെന്നായിരുന്നു ഉടമകളുടെ ആദ്യ ആവശ്യം. എന്നാല് കൊച്ചി കോര്പറേഷന് ഇതിനോട് അത്ര താല്പ്പര്യം കാണിച്ചില്ല. നികുതി 50 ശതമാനമായി നിശ്ചയിച്ചു. ഐപിഎലിന് പ്രത്യേക നികുതി ഏര്പ്പെടുത്താന് ബംഗാള് ആലോചിക്കുന്നിടത്താണ് ഇവിടെ 50 ശതമാനം ഇളവുകൊടുത്തത്.
ടിക്കറ്റ് നികുതി വെട്ടിക്കാന് കൊച്ചി കൂട്ടുപിടിച്ചത് കേരള ക്രിക്കറ്റ് അസോസിയേഷനെ. ഇംഗ്ലണ്ടുമായുള്ള ഏകദിന മത്സരത്തില് ടിക്കറ്റില് മറിമായം കാണിച്ച് ഹൈക്കോടതിയില് കേസും കേസുകെട്ടുമായി നടക്കുന്ന കെസിഎയെ സമാനമനസ്കരാണെന്ന് ടസ്കേഴ്സ് തിരിച്ചറിഞ്ഞതില് അത്ഭുതമില്ല. 2006ല് നടന്ന മത്സരം കണ്ടത് 85000 പേര് . പക്ഷെ കെസിഎ കണക്കുകാണിച്ചത് 32446ഉം. ടിക്കറ്റിലെ കണ്കെട്ടുവിദ്യയില് മിടുക്കരായവര് ഒപ്പമുള്ളതിനാല് കൊച്ചി ടീം ധൈര്യമായി മുന്നോട്ടുപോയി. പക്ഷെ ടിക്കറ്റിലെ തിരിമറി കലാപരിപാടി കൊച്ചി കോര്പറേഷന് അത്രപിടിച്ചില്ല. അവര് ഉടക്കുവച്ചു. പഴയ ചന്തുവിനെപ്പോലെ കൊച്ചിയുണ്ടോ തോല്ക്കുന്നു. അവര് മാധ്യമങ്ങളെ കൂട്ടുപിടിച്ചു. തലേന്നുവരെ മിശിഹയായി വാഴ്ത്തിയിരുന്നവരെ ഒരു "സുപ്രഭാതത്തില്" ലൂസിഫറാക്കി. എന്തിനധികം കൊച്ചിയെ കാക്കയെക്കൊണ്ട് കൊത്തിക്കല്ലേ എന്ന കോട്ടയം വിലാപം എഡിറ്റോറിയലുമായി.
deshabhimani 050511

Wednesday, September 1, 2010
ക്രിക്കറ്റ് വാതുവയ്പുകാര്ക്ക് അടിപ്പെടുന്നുവോ?
ഉപഭൂഖണ്ഡത്തില് ഏറ്റവുമധികം ആരാധകരുള്ള കായിക വിനോദമായ ക്രിക്കറ്റ് അതിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഭീമമായ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇംഗ്ലണ്ടിനെതിരായ ലോര്ഡ്സ് ക്രിക്കറ്റ് ടെസ്റ്റില് ഒത്തുകളിക്കാരുടെ നിര്ദേശത്തിന് അനുസൃതമായി പാകിസ്ഥാന് താരങ്ങളായ മുഹമ്മദ് ആസിഫും മുഹമ്മദ് ആമിറും നോബോള് എറിഞ്ഞു എന്ന ഇംഗ്ലീഷ് ടാബ്ലോയിഡിന്റെ കണ്ടെത്തലിലൂടെ പുറത്തുവന്ന വിവരങ്ങള് ക്രിക്കറ്റ് ലോകത്തെ ആകെ നടുക്കുന്നതാണ്. തെളിവുകളെല്ലാം വിരല് ചൂണ്ടുന്നത് പാക് ക്രിക്കറ്റ് താരങ്ങള്ക്ക് നേരെയാണെങ്കിലും ഒത്തുകളി വിവാദത്തെ സംബന്ധിച്ചുള്ള ഓരോ അന്വേഷണങ്ങളും ഇന്ത്യന് ബെറ്റിംഗ് ശൃംഖലയിലാണ് എത്തിച്ചേരുന്നത് എന്നതിനാല് ക്രിക്കറ്റിന്റെ ശുദ്ധീകരണത്തിനുള്ള പ്രക്രിയയില് ഇന്ത്യയ്ക്കും നിശബ്ദരായി നില്ക്കാന് കഴിയില്ല.
ഒരു ദശാബ്ദത്തിന് മുന്പ് ദക്ഷിണാഫ്രിക്കന് നായകനായ ഹാന്സി ക്രോണിയ ടീമിന്റെ വിവരങ്ങള് താന് ചോര്ത്തിക്കൊടുത്തു എന്ന് കുറ്റ സമ്മതം നടത്തുകയും മുഹമ്മദ് അസ്ഹറുദീനും അജയ് ജഡേജയും സലിം മാലിക്കും ഉള്പ്പെടെയുള്ള കളിക്കാര് വിവാദത്തില് പങ്കുചേര്ക്കപ്പെടുകയും ചെയ്തത് വിസ്മരിക്കാറായിട്ടില്ല. അസ്ഹറുദീനെതിരെ ആജീവനാന്തകാല വിലക്ക് ഉണ്ടായതൊഴിച്ചാല് ജഡേജയ്ക്കെതിരായ നടപടിയും മാലിക്കിനെതിരായ നടപടിയും ഇന്ത്യന് ക്രിക്കറ്റ് ബോര്ഡും പാക് ക്രിക്കറ്റ് ബോര്ഡും തെളിവുകളില്ല എന്ന കാരണത്താല് വേണ്ടെന്ന് വച്ചു. അന്ന് ഒത്തുകളിയില് പങ്കാളികളായവര്ക്കെതിരെ മാതൃകാപരമായ നടപടികള് ഉണ്ടായിരുന്നെങ്കില് പില്ക്കാലത്ത് ഒത്തുകളിക്കാരുമായി സഹകരിക്കുന്നതിന് മുമ്പ് ക്രിക്കറ്റര്മാര് രണ്ടുവട്ടം ആലോചിക്കുമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും പ്രാദേശിക ക്രിക്കറ്റ് സംഘാടകരും തന്നെയാണ് പില്ക്കാലത്ത് ക്രിക്കറ്റിലെ കോഴക്കളിക്കാര്ക്ക് ആത്മ ധൈര്യം പകര്ന്നു നല്കിയത്. അല്ലെങ്കില് കരിയറിന്റെ തുടക്ക ഘട്ടത്തില് നില്ക്കുന്ന 18കാരനായ മുഹമ്മദ് ആമിറിനെപ്പോലെ മൈതാനങ്ങളില് ഏറെ ചലനം സൃഷ്ടിക്കാന് പ്രാപ്തിയുള്ള ഒരു യുവതാരം തന്റെ രാജ്യത്തെ ക്രിക്കറ്റ് ആരാധകരെ ഒറ്റുകൊടുക്കാന് തുനിയുമായിരുന്നില്ല. പാക് ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിംഗ് റൂമില് നിലവില് സ്കോട്ട്ലാന്ഡ് യാര്ഡിന്റെ പിടിയിലകപ്പെട്ട ഒത്തുകളിക്കാരന്റെ സാന്നിധ്യത്തിനെതിരെ പ്രതികരിച്ചാണ് ഷാഹിദ് അഫ്രീദി നായകസ്ഥാനം ഒഴിഞ്ഞത്. സല്മാന് ബട്ടിനെ നായകനായി നിലനിര്ത്താന് ചില നീക്കുപോക്കുകള് വേണ്ടതുണ്ടെന്ന് ബെറ്റിംഗ് മാഫിയ വെളിവാക്കുമ്പോള് പാക് ക്രിക്കറ്റിനെ ചൂഴ്ന്നു നില്ക്കുന്ന ഒത്തുകളി വിവാദം പുറമെ മാത്രമുള്ളതല്ല എന്ന് വ്യക്തമാകുന്നു.
ക്രിസ്തുവിനെ 30 വെള്ളിക്കാശിന് ഒറ്റുകൊടുത്ത യൂദാസിന്റെ അഭിനവ പതിപ്പുകളാണ് ഇപ്പോള് ക്രിക്കറ്റിന് മാനക്കേടുണ്ടാക്കിയിരിക്കുന്നത്. ഓരോ സെഷനില് എത്ര വിക്കറ്റ് പൊഴിയുമെന്നും എത്ര എക്സ്ട്രാ റണ്സുകള് ഉണ്ടാകുമെന്നുമെല്ലാം വാതുവയ്പുകാര് നേരത്തെ കൂട്ടി തീരുമാനിക്കുന്നത് ക്രിക്കറ്റിന്റെ പ്രവചനാതീതമായ സ്വഭാവത്തെ തന്നെ ചോര്ത്തിക്കളയും. ലോക ക്രിക്കറ്റില് പ്രവചനാതീതമായ സ്വഭാവം ഏറ്റവുമധികം കാട്ടുന്ന സംഘം പാകിസ്ഥാന്റേതാണെന്നതാണ് അവര്ക്ക് ലോകത്തെമ്പാടും ആരാധകരെ സമ്മാനിച്ചത്. തന്റെ നേരെ വരുന്ന അനായാസമായ റിട്ടേണ് ഷോട്ട് ബൗണ്ടറിയിലേയ്ക്ക് വലിച്ചെറിഞ്ഞ് ഇംഗ്ലണ്ട് ഓപ്പണര്ക്ക് സെഞ്ച്വറി തികയ്ക്കാന് മുഹമ്മദ് ആസിഫ് അവസരം നല്കി എന്ന വെളിപ്പെടുത്തല് ഞെട്ടിപ്പിക്കുന്നത് തന്നെ. വിരേന്ദര് സെവാഗ് സെഞ്ച്വറി തികയ്ക്കാതിരിക്കാന് നോ ബോള് എറിഞ്ഞ സൂരജ് രണ്ദീവ് എന്ന ശ്രീലങ്കന് ക്രിക്കറ്റര്ക്ക് ഒരു കളിയില്നിന്ന് വിലക്കും 50 ശതമാനം മാച്ച് ഫീസ് പിഴയും ലഭിച്ചെങ്കില് ന്യൂസ് ഓഫ് ദ വേള്ഡിന്റെ വെളിപ്പെടുത്തല് പുറത്തു വന്ന ശേഷവും പാക് ക്രിക്കറ്റര്മാര് ഏറെക്കുറെ സുരക്ഷിതരാണെന്നതാണ് രസകരമായ വസ്തുത. കളിക്കാര്ക്കെതിരെ മാതൃകാപരമായ നടപടിയെടുക്കുമെന്ന് പാക് ക്രിക്കറ്റ് ബോര്ഡും രാഷ്ട്രീയ നേതൃത്വവും ആവര്ത്തിച്ചാവര്ത്തിച്ച് പറയുന്നുണ്ടെങ്കിലും സംഭവത്തിന് പുതിയൊരു മാനം നല്കാന് പാക് ആഭ്യന്തര മന്ത്രി ശ്രമിക്കുന്നുവെന്നത് ഇതിനോട് കൂട്ടി വായിച്ചേ തീരൂ. പാകിസ്ഥാനെ ലോക തലത്തില് മോശക്കാരാക്കുന്നതിനും പാക് ക്രിക്കറ്റിന്റെ അന്തസ്സ് ചോര്ത്തിക്കളയുന്നതിനും എന്തെങ്കിലും തരത്തില് ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നാണ് പാക് ആഭ്യന്തര മന്ത്രി റഹ്മാന് മാലിക് പറയുന്നത്. അതായത് ക്രിക്കറ്റ് കോഴ വിവാദത്തിന് പുതിയൊരു മുഖം പാക് മന്ത്രി ഇപ്പോള് തന്നെ നല്കി കഴിഞ്ഞു. പാക് ആഭ്യന്തര സെക്രട്ടറി സ്കോട്ട്ലാന്ഡ് യാര്ഡിന്റെ ലെയ്സണ് ഓഫീസറുമായി ബന്ധപ്പെട്ട ശേഷം ക്രിമിനല് കേസ് അന്വേഷണത്തിനും പത്രപ്രവര്ത്തന രീതിക്കും വ്യത്യസ്തമായ ശൈലിയാണ് ഉള്ളതെന്നും കളിക്കാരെ ഇതുവരെ കുറ്റക്കാരായി വിധിയെഴുതാന് പ്രാപ്തമായ തെളിവുകള് ലഭിച്ചിട്ടില്ലെന്നുമാണ് പ്രതികരിച്ചത്. കുറ്റം തെളിയിക്കപ്പെടുന്നതുവരെ കളിക്കാര് കുറ്റവാളിയുടെ മുദ്ര പേറേണ്ടതില്ല എന്നത് മാനുഷികമായ പരിഗണനയാണ്. എന്നാല് പാക് ക്രിക്കറ്റര്മാരുടെ മുറിയില്നിന്നും കണ്ടെത്തിയ നോട്ടുകെട്ടുകളും ഓസ്ട്രേലിയന് പര്യടനത്തിലെ സിഡ്നി ടെസ്റ്റും ഇംഗ്ലണ്ട് പര്യടനത്തിലെ ടെന്ബ്രിഡ്ജ് ടെസ്റ്റും ഫലം മുന്കൂട്ടി നിശ്ചയിച്ച് ഒത്തുകളിക്കപ്പെട്ടതാണെന്ന വെളിപ്പെടുത്തലുമെല്ലാം പാകിസ്ഥാന് സൗകര്യപൂര്വം മറക്കുന്നത് കഷ്ടമാണ്. കളിക്കാര്ക്കെതിരെ കടുത്ത നടപടി എടുക്കണമെന്ന് ലോകമെമ്പാടും ആവശ്യം ഉയരുമ്പോള് അവരെ താല്ക്കാലികമായി ടീമില്നിന്നും സസ്പെന്ഡ് ചെയ്ത് മുഖം രക്ഷിക്കാന് മാത്രമാണ് പാക് ക്രിക്കറ്റ് ബോര്ഡ് ശ്രമിക്കുന്നത്.
ക്രിക്കറ്റിനെ യഥാര്ഥമായി സ്നേഹിക്കുന്നവരാണ് ഭരണ നേതൃത്വങ്ങളില് അവരോധിക്കപ്പെട്ടിരിക്കുന്നത് എങ്കില് ഒത്തുകളി വിവാദത്തിന്റെ ആണിക്കല്ല് തേടിയുള്ള അന്വേഷണമാണ് ഇവിടെ നടക്കേണ്ടത്. എന്നാല് ഇതിന് മുന്പ് പുറത്തുവന്ന ഒത്തുകളി വിവാദങ്ങളിലെല്ലാം ക്രിക്കറ്റ് ബോര്ഡുകള് എടുത്ത നടപടികള് അത്ര ശരിയായ സ്വഭാവത്തില് ഉള്ളതായിരുന്നില്ല. 1998-ല് പാക് ക്രിക്കറ്റിലെ ഒത്തുകളിയെക്കുറിച്ച് വിശദമായി അന്വേഷിച്ച് 52 കളിക്കാരേയും ഒഫീഷ്യലുകളെയും ചോദ്യം ചെയ്ത് ഹൈക്കോടതി ജഡ്ജി മാലിഖ് മുഹമ്മദ് ഖയൂം പാക് ക്രിക്കറ്റ് ബോര്ഡിന് കൈമാറിയ റിപ്പോര്ട്ടിന് എന്തു സംഭവിച്ചുവെന്ന് അറിയാത്തതു തന്നെ ക്രിക്കറ്റ് സംഘാടകരുടെ ഇരട്ടത്താപ്പിന്റെയും അനുകൂല സമീപനത്തിന്റെയും തെളിവാണ്. തന്റെ റിപ്പോര്ട്ടില് പി സി ബി അടയിരുന്നുവെന്ന് ഖയൂം വിലപിച്ചതിന് തൊട്ടുപിന്നാലെയാണ് പാക് ക്രിക്കറ്റില് പുതിയ കോഴ വിവാദം പൊട്ടിപ്പുറപ്പെട്ടത്. 2004-ല് ശ്രീലങ്കന് ക്യാപ്റ്റന് മര്വന് അട്ടപ്പട്ടുവിന്റെ മുറിയില്നിന്നും കണക്കില്പ്പെടാത്ത 11,150 ഡോളര് കണ്ടെത്തിയ കേസില് ശ്രീലങ്കന് ക്രിക്കറ്റ് ബോര്ഡും 92-93 സീസണില് ഇന്ത്യന് പര്യടനത്തില് ടീമിന്റെ വിവരങ്ങള് ചോര്ത്തി നല്കിയ കേസില് ഇംഗ്ലണ്ട് താരം അലക് സ്റ്റുവര്ട്ടും 2009-ല് ഐ സി എല്ലില് ലാഹോര് ബാദ്ഷാസിന്റെ കളികള് ഒത്തുകളിക്കപ്പെട്ടതിലും 2010-ല് ഇംഗ്ലീഷ് കൗണ്ടിയില് ഡാനിഷ് കനേരിയ ഉള്പ്പെട്ട ഒത്തുകളി വിവാദത്തിനുമെല്ലാം അതതു ബോര്ഡുകള് അര്ഹമായ നടപടികള്ക്ക് തയ്യാറായില്ല. സ്റ്റീഫന് ഫ്ളെമിംഗും മുത്തയ്യ മുരളീധരനും ഷാക്കിബ് അല് ഹസനുമെല്ലാം തങ്ങളെ സമീപിച്ച ഇന്ത്യന് ബെറ്റിംഗ് മാഫിയയെക്കുറിച്ച് വ്യക്തമായ നിലപാട് എടുത്തിട്ടും ഐ സി സിയുടെ ആന്ഡി കറപ്ഷന് ആന്ഡ് സെക്യൂരിറ്റി വിംഗ് ഉറക്കം നടിക്കുകയാണ് ചെയ്തത്. ക്രിക്കറ്റിന്റെ അന്തസ് ചോദ്യം ചെയ്ത പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിലെങ്കിലും നേരത്തെ ഉയര്ന്ന ആരോപണങ്ങള് ഉള്പ്പെടെ വിശദമായ അന്വേഷണങ്ങള്ക്ക് വിധേയമാക്കണം. അതിന് ഐ സി സി മുതിര്ന്നില്ലെങ്കില് ക്രിക്കറ്റ് ഇനിയും നാണംകെട്ടുകൊണ്ടേയിരിക്കും. കളിക്കാര് ഇനിയും ബെറ്റിംഗ് മാഫിയയുടെ പിണിയാളുകള് ആയിക്കൊണ്ടിരിക്കുകയും ചെയ്യും.
ജനയുഗം മുഖപ്രസംഗം 01092010

Friday, April 23, 2010
പണത്തിനുമീതെ ഐപിഎല്പന്ത് പറക്കില്ല
പണത്തിനുമീതെ ഐപിഎല്പന്ത് പറക്കില്ല
ഐപിഎല്ലില് എല്ലാം നിശ്ചയിക്കുന്നത് പണമാണ്. 2005ല് ഇന്ത്യന് ക്രിക്കറ്റ് കണ്ട്രോള് ബോര്ഡിന്റെ (ബിസിസിഐ) വാര്ഷികവരുമാനം 90 കോടി. എന്നാല്, ഐപിഎല് ഓരോ വര്ഷവും കൊയ്യുന്നത് ആയിരക്കണക്കിന് കോടി രൂപ. വരുമാനത്തിന്റെ 40 ശതമാനത്തോളം ഐപിഎല് സംഘാടകര്ക്കുതന്നെ കിട്ടും. 54 ശതമാനം ടീം ഉടമസ്ഥരായ കണ്സോര്ഷ്യങ്ങള്ക്ക്. ആറുശതമാനം സമ്മാനത്തുകയ്ക്കായി നീക്കിവയ്ക്കും. ഐപിഎല്ലിലേക്ക് പണം പല വഴിക്കാണ് എത്തുന്നത്. കളികളുടെ സംപ്രേഷണാവകാശം 8700 കോടി രൂപയ്ക്കാണ് സോണി ഗ്രൂപ്പിന് നല്കിയത്. ടൂര്ണമെന്റിന്റെ മുഖ്യസ്പോസറായ ഡിഎല്എഫ് അഞ്ചുവര്ഷത്തേക്ക് നല്കുന്നത് 220 കോടിയോളം രൂപ. മറ്റ് പ്രധാനസ്പോണ്സര്മാരായ ഹീറോഹോണ്ട, പെപ്സി, കിങ്ഫിഷര് എന്നീ കമ്പനികളില്നിന്ന് 300 കോടി കിട്ടും. അതേപോലെ വെബ്, മൊബൈല്, ഡിജിറ്റല് തുടങ്ങി സേവനങ്ങള് വിറ്റുകിട്ടുന്ന കോടികളുടെ വരവ് വേറെയും. കോടികള് മുടക്കി ടീമുകളെ സ്വന്തമാക്കുന്ന കണ്സോര്ഷ്യങ്ങള്ക്ക് പണമുണ്ടാക്കാനും വിവിധ മാര്ഗങ്ങളുണ്ട്. കളിക്കാരുടെ ജേഴ്സിയിലെയും തൊപ്പിയിലെയും എഴുത്തുകള്, ബാറ്റിലെ ലോഗോ തുടങ്ങി എന്തുമേതും ടീമിന് പണംവരുന്ന വഴിയാണ്. സ്പോണ്സര്മാരിലൂടെ 20 കോടിയോളം രൂപ ടീമുകള്ക്ക് കിട്ടും. ടിക്കറ്റ് വില്പ്പനയുടെ ഓഹരിയെന്ന നിലയില് 15 കോടിയും സ്റ്റേഡിയത്തിലെ പരസ്യങ്ങളിലൂടെയും മറ്റും 10 കോടിയും ലഭിക്കും. കളിക്കാരുടെ ശമ്പളമാണ് ടീമുകളുടെ പ്രധാനചെലവ്. മുപ്പതുകോടിയോളം ഇതിന് വേണം. താമസം, യാത്ര തുടങ്ങി മറ്റിനങ്ങളിലായി പ്രതിവര്ഷം 10 കോടിയിലേറെ രൂപ വേറെയും ചെലവുണ്ട്.
ഇക്കഴിഞ്ഞ മാര്ച്ച് 21ന് ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു ഐപിഎല്ലില് പുതിയ രണ്ട് ടീമിനെ ഉള്പ്പെടുത്തുന്നതിനുള്ള ലേലം. അഞ്ച് വ്യവസായ ഗ്രൂപ്പുകളായിരുന്നുമത്സരരംഗത്ത്. ലേലത്തില് വിജയിച്ചത് മഹാരാഷ്ട്രയിലെ റൊന്ദേവൂ സ്പോര്ട്സ് ലിമിറ്റഡും സഹാറഗ്രൂപ്പിന്റെ സഹാറ അഡ്വഞ്ചര് സ്പോര്ട്സും. വീഡിയോകോണ്, അദാനി ബില്ഡേഴ്സ് തുടങ്ങിയ പ്രമുഖരൊക്കെ ലേലത്തില് തോറ്റു. റൊന്ദേവൂ സ്പോര്ട്സിലൂടെ അപ്രതീക്ഷിതമായി കൊച്ചിക്ക് ടീമിനെ കിട്ടി. രണ്ടു ടീമിന്റെമാത്രം ലേലത്തുകയായി ഐപിഎല്ലിന് കിട്ടിയത് 3200 കോടി രൂപ. 2008 ല് ആദ്യ ഐപിഎല് ലേലത്തില് എട്ടു ടീമിന്റെ ലേലം ഉറപ്പിച്ചത് 2840 കോടി രൂപയ്ക്കായിരുന്നു. മൂന്നുവര്ഷംകൊണ്ട് ലേലത്തുകയില് വന്ന വര്ധന മൂന്നിരട്ടി. ഐപിഎല്ലിനെ ഒരു മാന്ദ്യവും ബാധിക്കില്ലെന്ന് ചെയര്മാന് ലളിത് മോഡി അഹങ്കാരത്തോടെ പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ്. നിലവില് ഐപിഎല്ലിന്റെ ആകെ വിപണിമൂല്യം ഇരുപതിനായിരം കോടി രൂപയില് അധികമാണെന്ന് കോര്പറേറ്റ് ധനകാര്യ നിരീക്ഷകര് പറയുന്നു. കേരളത്തിന്റെ വാര്ഷികപദ്ധതിയുടെ ഇരട്ടിവരുമിത്. ഈ തുകയുണ്ടെങ്കില് രാജ്യത്തെ എല്ലാ ബിപിഎല് കുടുംബങ്ങള്ക്കും മൂന്ന് രൂപ നിരക്കില് 25 കിലോ ഭക്ഷ്യധാന്യം നല്കാം. ഐപിഎല്ലിന്റെ ആദ്യ സീസണില് പതിനായിരം കോടി രൂപയാണ് മൂല്യമായി കണക്കാക്കിയത്. പൊതുതെരഞ്ഞെടുപ്പ് കാരണമുളള സുരക്ഷാപ്രശ്നങ്ങളുടെ പേരില് രണ്ടാംപതിപ്പ് ദക്ഷിണാഫ്രിക്കയിലേക്ക് പറിച്ചുനട്ടതിനാല് വിപണിമൂല്യത്തില് വലിയ കുതിച്ചുചാട്ടമുണ്ടായില്ല. ഇന്ത്യയിലേതുപോലൊരു വന്ക്രിക്കറ്റ് വിപണി ദക്ഷിണാഫ്രിക്കയിലില്ല എന്നതായിരുന്നു കാരണം. എന്നാല്, മൂന്നാംപതിപ്പില് ഇന്ത്യയിലേക്ക് നടത്തിയ തിരിച്ചുവരവില് ഐപിഎല് എല്ലാ റെക്കോഡും ഭേദിക്കുകയാണ്.
II
കള്ളപ്പണത്തിന്റെ മൌറീഷ്യസ് ലീഗ്
മൌറീഷ്യസിലെയും ഗുസീയിലെയും കള്ളപ്പണക്കാര്, ലളിത്മോഡിയുടെ അളിയന്മുതല് മരുമകന്വരെ... ഐപിഎല് ടീമുകള്ക്കു പിന്നില് തെരഞ്ഞാല് കാണാനാകുന്നത് കള്ളപ്പണം വെളുപ്പിക്കാനും നികുതിവെട്ടിപ്പിനുമുള്ള വമ്പന്മാരുടെയും അവരുടെ സ്വന്തക്കാരുടെയും ബാറ്റിങ്ങും ബൌളിങ്ങും.
ഇന്ത്യന് മഹാസമുദ്രത്തില് ആഫ്രിക്കയുടെ കിഴക്കന് തീരത്തോട് ചേര്ന്നുകിടക്കുന്ന മൌറീഷ്യസിലെ ക്രിക്കറ്റിനെക്കുറിച്ച് സ്വന്തം നാടിന് പുറത്ത് ആരുമറിയാനിടയില്ല. പക്ഷേ, ഐപിഎല് ക്രിക്കറ്റ് ടീമുകളുടെ പിന്നിലെല്ലാം ഒരു മൌറീഷ്യസ് ബന്ധം കാണാം. ഇന്ത്യന് പ്രീമിയര് ലീഗിലേക്ക് ഒഴുകിയെത്തുന്ന കള്ളപ്പണത്തിന്റെ പ്രധാന ഉറവിടമാണ് മൌറീഷ്യസ്. ഇംഗ്ളീഷ് ചാനലിലെ കൊച്ചുദ്വീപായ ഗുസീയും ഐപിഎല് ഇടപാടുകാരുടെ പ്രിയകേന്ദ്രമാണ്. കേമാന് ഐലന്ഡ്സ്, ബഹാമസ്, മക്കാവൂ, മാലദ്വീപ് തുടങ്ങി ലോകത്തെ അറിയപ്പെടുന്ന നികുതിവെട്ടിപ്പ് കേന്ദ്രങ്ങളെല്ലാം ഐപിഎല്ലുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഐപിഎല്ലിന്റെ ആദ്യ പതിപ്പില് ജേതാക്കളായ ടീമാണ് രാജസ്ഥാന് റോയല്സ്. ഉടമസ്ഥതയുടെ കാര്യത്തില് സംശയത്തിന്റെ പുകമറയിലാണ് റോയല്സ്. ജയ്പുര് ഐപിഎല് ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡാണ് ടീം ഉടമസ്ഥര്. 301 കോടി രൂപയ്ക്കാണ് ഇവര് ടീമിനെ സ്വന്തമാക്കിയത്. എന്നാല്, ജയ്പുര് ലിമിറ്റഡ് എന്ന കമ്പനിയുടെ വേരുകള് മൌറീഷ്യസ് വരെയെത്തും. മൌറീഷ്യസ് കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന ഇഎം സ്പോര്ടിങ് ലിമിറ്റഡിന്റെ ഇന്ത്യന് ശാഖമാത്രമാണ് ജയ്പുര് ക്രിക്കറ്റ് ലിമിറ്റഡ്.
കമ്പനിയുടെ ഓഹരിഉടമസ്ഥത എങ്ങനെയെന്ന് നോക്കാം. 32.41 ശതമാനം ഓഹരി ബ്രിട്ടനില് വ്യവസായിയായ മനോജ് ബഡാലെയുടെ എമര്ജിങ്മീഡിയ ലിമിറ്റഡ് എന്ന കമ്പനിക്കാണ്. 44.15 ശതമാനം ഓഹരി ബ്രിട്ടീഷ് വിര്ജിന് ദ്വീപില് രജിസ്റ്റര് ചെയ്ത ട്രെസ്കോ ഇന്റര്നാഷണല് എന്ന കമ്പനിക്കാണ്. കാബുഹോള്ഡിങ് ലിമിറ്റഡിന്റേതാണ് ട്രെസ്കോ. കാബുഹോള്ഡിങ്ങിന്റെ ഉടമസ്ഥന് നൈജീരിയയില് വ്യവസായിയായ സുരേഷ് ചെല്ലാരംഐപിഎല് കമീഷണര് ലളിത് മോഡിയുടെ അളിയനാണ്. ജയ്പുര് ക്രിക്കറ്റ് ലിമിറ്റഡിന്റെ മറ്റ് ഓഹരിഉടമകളെ പരിശോധിച്ചാല് ബഹാമാസ്, ഹോങ്കോങ്, ഗുസീ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് അന്വേഷണം നീളും. ശില്പഷെട്ടിയുടെ ഭര്ത്താവ് രാജ്കുന്ദ്രയുടെ കുകിഇന്വെസ്റ്റ്മെന്റിന് 11.70 ഓഹരിയാണ് രാജസ്ഥാന് ടീമിലുള്ളത്. ഈ കമ്പനി രജിസ്റ്റര് ചെയ്തത് ബഹാമാസിലാണ്. ഹോങ്കോങില് രജിസ്റ്റര് ചെയ്ത ബ്ളൂവാട്ടര് എസ്റ്റേറ്റിനാണ് ശേഷിക്കുന്ന ഓഹരി. രാജസ്ഥാന് റോയല്സിന്റെ മാത്രമല്ല, പഞ്ചാബ് കിങ്സ്, കൊല്ക്കത്ത നൈറ്റ്റൈഡേഴ്സ് ടീമുകളുടെ സാമ്പത്തികവേരുകളും വിദേശത്താണ്.
1983ല് ഇന്ത്യയും മൌറീഷ്യസും ഒപ്പിട്ട ഇരട്ടനികുതി ഒഴിവാക്കല് കരാറാണ് ഐപിഎല്ലിന്റെ മൌറീഷ്യസ് ബന്ധത്തിന് പിന്നില്. മൌറീഷ്യസില് രജിസ്റ്റര് ചെയ്ത കമ്പനി ഇന്ത്യയില് നിക്ഷേപം നടത്തി ലാഭംനേടിയാല് അതിന് നികുതി അടയ്ക്കേണ്ട. മൌറീഷ്യസില് നികുതികൊടുത്താല് മതി. എന്നാല്, മൌറീഷ്യസിലാവട്ടെ മൂലധന ആദായത്തിന് നികുതിയില്ല. ചുരുക്കത്തില് രണ്ടിടത്തും നികുതി പൂജ്യം. മാത്രമല്ല മൌറീഷ്യസ്, ബഹാമാസ്, കേമാന് ഐലന്ഡ്സ് എന്നിവിടങ്ങളില് നിക്ഷേപിക്കുന്നവര് സ്രോതസ്സ് വെളിപ്പെടുത്തേണ്ടതില്ല.
ഐപിഎല് സംപ്രേഷണാവകാശം നേടിയ വേള്ഡ്സ്പോര്ട്സ് ഗ്രൂപ്പ് രജിസ്റ്റര് ചെയ്തിരിക്കുന്നത് മൌറീഷ്യസിലാണ്. 6,850 കോടി രൂപയാണ് കമ്പനി ഐപിഎല്ലില് മുടക്കിയിരിക്കുന്നത്. ആദ്യസീസണില് സോണി ടെലിവിഷനായിരുന്നു സംപ്രേഷണാവകാശം. അഞ്ചുവര്ഷത്തേക്കായിരുന്നു കരാര്. എന്നാല്, രണ്ടാംവര്ഷം ലളിത് മോഡി കരാര് ലംഘിച്ച് മൌറീഷ്യസ് കമ്പനിക്ക് കൂടുതല് തുകയ്ക്ക് അവകാശം മറിച്ചുകൊടുത്തു. സോണി കോടതിയെ സമീപിച്ചു. ഒടുവില് മൌറീഷ്യസ് കമ്പനിക്ക് വലിയൊരു തുക നല്കി ഇന്ത്യയിലെ സംപ്രേഷണാവകാശം സോണി നിലനിര്ത്തി. ഐപിഎല്ലിന്റെ മൊബൈല്, വെബ്- ഡിജിറ്റല് അവകാശങ്ങള് മറ്റൊരു മൌറീഷ്യസ് കമ്പനിയായ ഗ്ളോബല് ക്രിക്കറ്റ് വെഞ്ച്വറിനാണ് (ജിസിവി). തുടക്കത്തില് ലൈവ് കറന്റ് മീഡിയ എന്ന സ്ഥാപനത്തിനായിരുന്നു വെബ് അവകാശം. 10 വര്ഷത്തേക്ക് 220 കോടി രൂപയ്ക്കാണ് കരാര് ഉറപ്പിച്ചത്. എന്നാല്, കഴിഞ്ഞവര്ഷം വെറും 100 കോടി രൂപയ്ക്ക് വെബ് അവകാശം ഹോങ്കോങ് കേന്ദ്രീകരിച്ചുള്ള ജിസിവിക്ക് മറിച്ചുകൊടുത്തു. ഇവര് പിന്നീട് ഐപിഎല്ലിന്റെ മൊബൈല്- ഡിജിറ്റല് കരാറുകള് പിടിച്ച നെറ്റ്ലിങ്ക് ബ്ളൂഹോള്ഡിങ്സുമായി ചേര്ന്ന് സംയുക്തസംരംഭ സ്ഥാപനമായി. ജിസിവി എന്ന പേരില് ഇതിനിടെ മൌറീഷ്യസില് പുതിയൊരു കമ്പനി രജിസ്റര്ചെയ്തു. ആഗസ്തില് ഐപിഎല്ലിന്റെ വെബ്, മൊബൈല്, ഡിജിറ്റല് അവകാശങ്ങള് മൌറീഷ്യസ് ജിസിവി ഹോങ്കോങ് ജിസിവിയില്നിന്ന് എട്ടുകോടി രൂപയ്ക്ക് വാങ്ങി. ആയിരക്കണക്കിന് കോടി വിലമതിക്കുന്ന അവകാശങ്ങളാണ് എട്ടുകോടി രൂപയ്ക്ക് മറിച്ചുവിറ്റത്. കൈമാറ്റം ബിസിസിഐ പോലും അറിഞ്ഞില്ല. വില്പ്പന നടന്ന് രണ്ടുമാസത്തിനകം ജിസിവി കമ്പനിയുടെ 50 ശതമാനം ഓഹരി എലഫന്റ് ക്യാപിറ്റല് ഇന്വെസ്റ്മെന്റ് എന്ന സ്ഥാപനം വാങ്ങി. മോഡിയുടെ മരുമകന് ഗൌരവ് ബര്മനാണ് ഈ സ്ഥാപനത്തിന്റെ ഉടമ.
III
തരൂരും സുനന്ദയും വിപണിയുടെ പന്തേറും
ദിവസങ്ങളുടെ ഇടവേളയ്ക്കുശേഷം ട്വിറ്ററില് തരൂര് മനസ്സ് തുറന്നു. ഐപിഎല് വിവാദങ്ങളെത്തുടര്ന്ന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിന്റെ വേദന മറന്ന് ബുധനാഴ്ച പുലര്ച്ചെ തരൂര് ട്വിറ്ററില് ഇങ്ങനെ കുറിച്ചു:
“എല്ലാ നല്ലവാക്കുകള്ക്കും നന്ദി. വിചാരണയുടെ ഈ ഘട്ടത്തില് ഒട്ടേറെ പേര് ആശ്വസിപ്പിക്കാനെത്തിയത് വലിയ കാര്യമായി കാണുന്നു.“
തരൂരിന്റെ പ്രതികരണം രണ്ടുവാക്കില് അവസാനിച്ചു. കേരളത്തോടും ക്രിക്കറ്റിനോടുമുള്ള 'സ്നേഹ'ത്തെക്കുറിച്ച് പരാമര്ശമില്ല. സുനന്ദ പുഷ്കറെക്കുറിച്ച് മിണ്ടാട്ടമേയില്ല. ക്രിക്കറ്റെന്നും സുനന്ദയെന്നും കേട്ടാല്ത്തന്നെ ഞെട്ടുന്ന അവസ്ഥയിലാണ് ഈ ഉത്തരാധുനിക രാഷ്ട്രീയനേതാവ്. ക്രിക്കറ്റിനോടും കേരളത്തോടും സ്നേഹമുള്ളതുകൊണ്ട് ഐപിഎല് ചൂതാട്ടത്തിന് ഇറങ്ങിയെന്നാണ് തരൂരിന്റെ വിശദീകരണം. ഐപിഎല്ലാണോ ബിപിഎല്ലാണോ കേരളത്തിന് പ്രധാനം എന്ന ചോദ്യത്തോട് പ്രതികരിക്കാന് അദ്ദേഹം തയ്യാറല്ല. തരൂര് സമ്പന്നനാണ്. കോടികളുടെ സമ്പാദ്യമുണ്ട്. യുഎന്നില്നിന്ന് നല്ല തുക പെന്ഷനായി കിട്ടുന്നു. എഴുതിയ പുസ്തകങ്ങളുടെ റോയല്റ്റിയുമുണ്ട്. ദുബായില് അഫ്രാസ് വെഞ്ച്വേഴ്സ് എന്ന പേരില് സ്ഥാപനമുണ്ടായിരുന്നു. തെരഞ്ഞെടുപ്പില് മത്സരിക്കാന് ഇത് വിട്ടതാണ്. എന്നാല്, ബിസിനസ് താല്പ്പര്യങ്ങള് ഉപേക്ഷിച്ചിരുന്നില്ല.
ഐപിഎല് പൂര്ണമായും ബിസിനസ് ഏര്പ്പാടാണ്. കോടികള് മുടക്കി ശതകോടികള് സ്വന്തമാക്കാം. തരൂര് ഈ ബിസിനസില് കരുക്കള് നീക്കിത്തുടങ്ങിയത് 2009 അവസാനമാണ്. ടീമുകളുടെ എണ്ണം പത്തായി വര്ധിപ്പിക്കുമെന്നും പുതിയ ടീമുകള്ക്കായി ലേലം നടത്തുമെന്നും ലളിത് മോഡി പ്രഖ്യാപിച്ചത് ഈ ഘട്ടത്തിലായിരുന്നു. സുനന്ദയുമായുള്ള സൌഹൃദം ദൃഢമായതും ക്രിക്കറ്റ് കളത്തിലിറങ്ങാന് പ്രേരണയായി. ദേശീയ രാഷ്ട്രീയത്തിലെ മറ്റുചില വമ്പന്മാര്ക്കൊപ്പം സജീവമായി തരൂരും വലവീശിത്തുടങ്ങി. ഇന്ത്യന് ടീമിന്റെ മുന് ക്യാപ്റ്റനായിരുന്നു തരൂരിന്റെ ഇടനിലക്കാരനെന്ന വാര്ത്ത ഇപ്പോള് പുറത്തുവന്നിട്ടുണ്ട്. പല വ്യവസായപ്രമുഖരെയും ഈ മുന് ക്രിക്കറ്റര് തരൂരിനുവേണ്ടി സമീപിച്ചു. ബജാജ് ഗ്രൂപ്പിന്റെ ഉടമയായ രാഹുല് ബജാജിന്റെ അനുജന് ശശിര് ബജാജിനെയാണ് ആദ്യം കണ്ടത്. രാഹുല് ബജാജ് പാര്ലമെന്റ് അംഗമാണ്. തരൂരിന്റെ സുഹൃത്തുമാണ്. എന്നാല്, അനുജന് ഐപിഎല് കളത്തില് ഇറങ്ങുന്നതില് രാഹുലിന് താല്പ്പര്യമുണ്ടായില്ല.
ഹീറോഹോണ്ട മോട്ടോഴ്സിന്റെ പവന് മുഞ്ചലിനെയാണ് പിന്നെ കണ്ടത്. ക്രിക്കറ്റ് കളികള് പരസ്യലക്ഷ്യംവച്ച് സ്പോണ്സര് ചെയ്യുമെങ്കിലും ഐപിഎല് ചൂതാട്ടത്തിന് മുഞ്ചലിനും ധൈര്യമുണ്ടായില്ല. ഏറ്റവും ഒടുവില് ജേപീ ഗ്രൂപ്പിന്റെ ജെ പി ഗൌര് സഹായവാഗ്ദാനവുമായി വന്നു. മാര്ച്ച് ഏഴിന് നിശ്ചയിച്ച ലേലത്തില് പങ്കെടുക്കാനായി ഇവര് അപേക്ഷ നല്കിയെങ്കിലും വൈകിയതിനാല് തള്ളിപ്പോയി. എന്നാല്, ലേലപ്രക്രിയ നിബന്ധനകളുടെ പേരിലുള്ള തര്ക്കങ്ങളെത്തുടര്ന്ന് ഉപേക്ഷിച്ചതോടെ തരൂരിന് വീണ്ടും പ്രതീക്ഷകളായി. നിബന്ധനകളില് മാറ്റംവരുത്തി ലേലപ്രക്രിയ തുടങ്ങിയപ്പോള് മഹാരാഷ്ട്രയിലെ റൊന്ദേവു സ്പോര്ട്സിനെ കൂട്ടുപിടിച്ച് തരൂര് വീണ്ടും സജീവമായി. ആങ്കര്, പരിനി എന്നീ വ്യവസായഗ്രൂപ്പുകളും ഗള്ഫ് കേന്ദ്രമാക്കി പ്രവര്ത്തിക്കുന്ന ഫിലിം വേവ്സ് കമ്പനിയും റൊന്ദേവു സ്പോര്ട്സിനു കീഴില് കൊച്ചി കണ്സോര്ഷ്യത്തില് പങ്കാളികളായി. റൊന്ദേവുവിന് 25 ശതമാനം സൌജന്യഓഹരിയും നിശ്ചയിച്ചു. ടീമിനെ ഒന്നിപ്പിക്കുന്നതില് താന് നടത്തിയ പ്രയത്നങ്ങള്ക്ക് തരൂര് വിലപേശിയത് ഈ ഘട്ടത്തിലാണ്. സൌജന്യഓഹരിയുടെ 19 ശതമാനം സുനന്ദയ്ക്ക് വിയര്പ്പ്ഓഹരിയായി നല്കണമെന്നായിരുന്നു ആവശ്യം. കണ്സോര്ഷ്യം അംഗങ്ങള് അംഗീകരിച്ചതോടെ 70 കോടിയുടെ വിയര്പ്പ്ഓഹരി സുനന്ദയുടെ പേരിലായി. ചെന്നൈയില് നടന്ന ലേലത്തില് 1533 കോടി രൂപയ്ക്ക് കൊച്ചി ടീം ലേലമുറപ്പിച്ചു. വീഡിയോക്കോ, അദാനി ബില്ഡേഴ്സ് തുടങ്ങിയ വമ്പന്മാരെ പിന്തള്ളിയാണ് റൊന്ദേവു കണ്സോര്ഷ്യം ടീമിനെ സ്വന്തമാക്കിയത്. ലേലപ്രക്രിയയില് ഉടനീളം തരൂരിന്റെ വിശ്വസ്തനായ ഓഫീസര് ഓണ് സ്പെഷല് ഡ്യൂട്ടി (ഒഎസ്ഡി) ജേക്കബ് ജോസഫിന്റെ സാന്നിധ്യമുണ്ടായിരുന്നു.
അഹമ്മദാബാദിന് ടീം നഷ്ടപ്പെട്ടതില് നിരാശനായ ലളിത് മോഡി കൊച്ചി കണ്സോര്ഷ്യത്തിന്റെ പിന്നാമ്പുറങ്ങള് ചികഞ്ഞുതുടങ്ങിയതോടെയാണ് സുനന്ദയുടെ വിയര്പ്പ്ഓഹരിയും മറ്റും പുറത്തുവന്നത്. മോഡി ഇത് പരസ്യപ്പെടുത്തിയതോടെ തരൂരിന്റെ താല്പ്പര്യങ്ങള് മറനീക്കി പുറത്തുവന്നു. കൊച്ചി കണ്സോര്ഷ്യം യാഥാര്ഥ്യമാകുന്നതിന് രാഹുല്ഗാന്ധിയുടെയും സോണിയയുടെയും വിശ്വസ്തനായ അഹമ്മദ് പട്ടേലിന്റേതടക്കം സഹായം തരൂര് തേടിയതായി സൂചനയുണ്ട്. എന്നാല്, സുനന്ദയുടെ ഇടപെടലുകളെക്കുറിച്ച് ഇവരും അജ്ഞരായിരുന്നു. മന്ത്രിസ്ഥാനം രാജിവയ്ക്കാന് നിര്ബന്ധിതനായ തരൂര് സുനന്ദയുമായുള്ള സൌഹൃദവും ഐപിഎല് താല്പ്പര്യവും എങ്ങനെ തുടരുമെന്ന സൂചനകള് നല്കിയിട്ടില്ല. രണ്ടാംഭാര്യ ക്രിസ്റ ഗൈല്സുമായുള്ള ബന്ധം വേര്പ്പെടുത്തിയശേഷം സുനന്ദയെ വിവാഹം കഴിക്കുമെന്ന അഭ്യൂഹങ്ങള്ക്കും ഇപ്പോള് പ്രചാരമില്ല. സുനന്ദയും നിശബ്ദതയിലാണ്. എന്തായാലും ഐപിഎല്ലിന്റെ വികൃതമുഖം പുറത്തുകൊണ്ടുവരാന് അറിയാതെയാണെങ്കിലും കാരണക്കാരായ തരൂരിനും സുനന്ദയ്ക്കും നന്ദിപറയാം.
ദേശാഭിമാനി ഡല്ഹി ബ്യൂറോയിലെ സീനിയര് റിപ്പോര്ട്ടര് എം പ്രശാന്ത് തയ്യാറാക്കിയ പരമ്പരയിലെ ആദ്യ മൂന്ന് ഭാഗങ്ങള്
പരമ്പരയിലെ അടുത്ത ഭാഗങ്ങള്
ചൂതാട്ടം, നിശാവിരുന്നുകള് പിന്നെ ക്രിക്കറ്റും
ലളിത് മോഡി റിട്ടയേര്ഡ് ഹര്ട്ട്

Subscribe to:
Posts (Atom)