Showing posts with label രാഷ്‌ട്രീയ കൊലപാതകങ്ങൾ. Show all posts
Showing posts with label രാഷ്‌ട്രീയ കൊലപാതകങ്ങൾ. Show all posts

Friday, December 25, 2020

ഔഫ് അബ്ദുറഹ്മാന്‍ വധം: ലീഗ്‌ നേതൃത്വവുമായി കൊലയാളികൾക്ക്‌ അടുത്ത ബന്ധം

 കാഞ്ഞങ്ങാട‌് > ഡിവൈഎഫ്‌ഐ പ്രവർത്തകൻ കല്ലൂരാവിയിലെ ഔഫ്‌ അബ്ദുറഹ്മാന്റെ കൊലയാളികൾ മുസ്ലിംലീഗ്‌ നേതൃത്വവുമായി അടുത്ത്‌ ബന്ധമുള്ളവർ. ഔഫ്‌ കൊലചെയ്യപ്പെട്ട കല്ലൂരാവി മുണ്ടത്തോടിന്‌ സമീപത്തുള്ളവരാണ്‌ പ്രതികളായ ഇർഷാദ്‌, ഇസഹാക്ക‌്, ഹസൻ എന്നിവർ. ഇർഷാദ്‌ യൂത്ത്‌ ലീഗിന്റെ മുനിസിപ്പൽ സെക്രട്ടറിയാണ്‌. കാഞ്ഞങ്ങാടിന്റെ തീരദേശമേഖലയിൽ ലീഗ‌് നേതൃത്വം  പോറ്റിവളർത്തുന്ന  സാമൂഹ്യവിരുദ്ധസംഘത്തിന്‌ നേതൃത്വം നൽകുന്നവരാണ്‌   മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ ഇവർ.

ഗൾഫിലും നാട്ടിലും ലീഗിനുവേണ്ടി  പ്രവർത്തിക്കുന്ന ഈ സംഘം  തെരഞ്ഞെടുപ്പുകാലങ്ങളിൽ നാട്ടിൽ സജീവമാകും. ഇരുളിന്റെ മറവിൽ എതിരാളികളെ ആക്രമിച്ച‌ശേഷം ഗൾഫിലേക്ക‌് കടക്കുന്നതാണ്‌ ശൈലി.  പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ്‌ നേതൃത്വവുമായി ഇവർക്ക്‌ അടുത്ത ബന്ധമാണ്‌. കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ്‌ ഇവർ ആഘോഷിച്ചിരുന്നു. ബുധനാഴ‌്ച സന്ധ്യക്ക‌് പ്രതികളായ ഇർഷാദ്‌, ഇസഹാക്ക‌്, ഹസൻ എന്നിവരുടെ  നേതൃത്വത്തിൽ കല്ലൂരാവിയിൽ പച്ച ലഡു വിതരണം ചെയ്‌തിരുന്നു. അതിനുപിന്നാലെയാണ്‌ രാത്രി ബൈക്കിൽ പോകുന്നതു‌കണ്ട ഔഫിനെ കാത്തിരുന്ന്‌, മടങ്ങിവരുമ്പോൾ കുത്തിക്കൊലപ്പെടുത്തിയത്‌.

സമാധാനാന്തരീക്ഷം തകർക്കാൻ ലീഗ്‌ ശ്രമിക്കുന്നു: സിപിഐ എം

തിരുവനന്തപുരം > സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാനാണ്‌ മുസ്ലിംലീഗ്‌ ശ്രമിക്കുന്നതെന്ന്‌‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌  വ്യക്തമാക്കി. കാഞ്ഞങ്ങാട്‌ പഴയ കടപ്പുറത്ത്‌ ഡിവൈഎഫ്ഐ  പ്രവർത്തകൻ ഔഫ്‌ അബ്ദുറഹ്‌മാനെ മുസ്ലിംലീഗുകാർ നിഷ്‌ഠുരമായി കുത്തികൊന്നതിനെ സെക്രട്ടറിയറ്റ്‌ ശക്തമായി അപലപിക്കുകയും അനുശോചനം രേഖപ്പെടുത്തുകയുംചെയ്‌തു. 

ഗർഭിണിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ പോകുകയായിരുന്ന യുവാവിനെയാണ്‌ കൊലപ്പെടുത്തിയത്‌.  തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി സഹിക്കാനാകാത്ത മുസ്ലിംലീഗ്‌ അക്രമത്തിലേക്ക്‌ നീങ്ങുകയാണ്‌. പരമ്പരാഗത ശക്തിമേഖലയിലേറ്റ പരാജയമാണ്‌ കൊലക്കത്തി കൈയിലെടുക്കാൻ ലീഗിനെ നിർബന്ധിതമാക്കിയത്‌.  കാഞ്ഞങ്ങാട്‌ സ്‌ത്രീകളെ ഉൾപ്പെടെ ആക്രമിച്ചിരുന്നത്‌ ഇതിന്‌ തെളിവാണ്‌. ലീഗിന്‌ സമനിലതെറ്റിയാൽ അക്രമവും കൊലയും എന്ന നിലപാട്‌ അവസാനിപ്പിക്കണം. അക്രമ പരമ്പരകൾക്കെതിരെ കേരളീയ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം.

അഞ്ച്‌ മാസത്തിനിടയിൽ ആറാമത്തെ പാർടി പ്രവർത്തകനെയാണ്‌ അക്രമിസംഘം കൊലപ്പെടുത്തുന്നത്‌. സിപിഐ എമ്മിനെ ആക്രമിച്ച്‌ കീഴ്‌പ്പെടുത്താനാകില്ലെന്നത്‌ ചരിത്രവസ്‌തുതയാണ്‌. ഔഫിന്റെ കൊലയാളികളെ ഒറ്റപ്പെടുത്താൻ എല്ലാവരും തയ്യാറാകണം. സംയമനം പാലിച്ച്‌ കടുത്ത പ്രതിഷേധം എല്ലാവരും ഉയർത്തണമെന്നും സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

കുറ്റക്കാർക്കെതിരെ കർശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം  > കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൽ റഹ്മാന്റെ കൊലപാതകത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി അപലപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെത്തുടർന്ന് മുസ്ലിംലീഗ് പ്രവർത്തകർ അക്രമത്തിന്റെ പാതയിലാണ്. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടെ വരവ് ആഘോഷിച്ചത്‌ കൊലയിലൂടെ: എ എ റഹീം

പരിയാരം > പിറക്കാനിരിക്കുന്ന കുഞ്ഞിനെയാണ് ഔഫ് അബ്ദുറഹ്മാനെ കൊലപ്പെടുത്തിയതിലൂടെ മുസ്ലിംലീഗ് അനാഥമാക്കിയതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു. വിശ്വാസത്തെക്കുറിച്ചും മതത്തെക്കുറിച്ചും വാചാലരാകുന്നവരാണല്ലോ ലീഗുകാർ. ഏതു മതഗ്രന്ഥമാണ് ഇങ്ങനെ മനുഷ്യത്വരഹിതമായി പെരുമാറാൻ പഠിപ്പിച്ചത്. ലീഗ്‌ കോട്ടകളിൽ കാലിടറുന്നതാണ് ഇവരെ അസ്വസ്ഥരാക്കുന്നത്. ലീഗിന്റെ വിശ്വാസ്യത തകർന്നു. കുഞ്ഞാലിക്കുട്ടിയുടെ വരവ്  മനുഷ്യനെ കൊന്നുതള്ളി ആഘോഷിക്കുകയാണ് ലീഗുകാർ.  കാഞ്ഞങ്ങാടുൾപ്പെടെ വലിയ തകർച്ചയാണ് ലീഗ് നേരിടുന്നത്. ലീഗിന്റെ  മുഴുവൻ ശക്തികേന്ദ്രങ്ങളിലും യൂണിറ്റ് രൂപീകരിക്കുമെന്നും  റഹീം പറഞ്ഞു.

ഒറ്റക്കുത്തിൽ ശ്വാസകോശം തുളച്ചു കയറി; മുഖ്യപ്രതിയായ മുസ്ലിം ലീഗ്‌ പ്രവർത്തകൻ കസ്‌റ്റഡിയിൽ

കാസർകോട് > കാ‌ഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് ഔഫിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതിയായ  യൂത്ത്‌ ലീഗ്‌ പ്രവർത്തകൻ ഇർഷാദ് കസ്റ്റഡിയിൽ. യൂത്ത് ലീഗ് പ്രാദേശിക നേതാവാണ് ഇർഷാദ്,  മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലായിരുന്ന ഇര്‍ഷാദിനെ ഇന്നലെ രാത്രിയോടെയാണ് പൊലീസ് കാഞ്ഞങ്ങാട്ടെത്തിച്ചത്.

ഇയാളുടെ പരിക്ക് ഗുരുതരമായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. അതിനിടെ, ഔഫിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്‍റെ വിശദാംശങ്ങള്‍ പുറത്തുവന്നു. മരണകാരണം ഹൃദയത്തിലേറ്റ മുറിവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ആക്രമണത്തില്‍ ഔഫിൻ്റെ ഹൃദയധമനിയിൽ മുറിവേറ്റിരുന്നു. അതിവേഗം രക്തം വാർന്ന് ഉടൻ മരണം സംഭവിക്കാൻ ഇത് കാരണമായി. ഒറ്റക്കുത്തിൽ  ശ്വാസകോശം തുളച്ചു കയറിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. കൊലപാതകത്തിൽ നാല് പേർക്ക് നേരിട്ട് പങ്കെന്ന് വിവരം.

കേസിൽ കൂടുതൽ പേരെ പ്രതിചേർക്കുമെന്നാണ് സൂചന. മുഖ്യസാക്ഷി ഷുഹൈബ് മൊഴിയിൽ പരാമർശിച്ച  മുണ്ടത്തോട് സ്വദേശികളായ രണ്ട് പേരെയാണ് ആദ്യം പ്രതി ചേർക്കുക. കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്. ബുധനാഴ്ച രാത്രിയാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ ഔഫ് എന്ന അബ്ദുൾ റഹ്മാനെ മുസ്ലീം ലീഗ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത്. 27 വയസായിരുന്നു

"കേരളത്തിൽ തീവ്രവാദവും അക്രമ രാഷ്ട്രീയവും വളർത്തുന്നതിൽ മുസ്ലീം ലീഗിന് പങ്ക്‌'; സിറാജ്‌ പത്രത്തിന്റെ മുഖപ്രസംഗം

കൊച്ചി > കേരളത്തിൽ തീവ്രവാദവും അക്രമ രാഷ്ട്രീയവും വളർത്തുന്നതിൽ മുസ്ലീം ലീഗിന് പങ്കെന്ന് സിറാജ് പത്രത്തിന്റെ മുഖപ്രസംഗം. കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമാണ് സിറാജ്. ഇസ്ലാമിന്റെ ലേബലിൽ പ്രവർത്തിക്കുന്ന തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് വിലാസമുണ്ടാക്കിക്കൊടുത്തത് ലീഗ്.

ജമാ അത്തെ ഇസ്ലാമിക്ക് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുഖം മൂടിയണിയാൻ അവസരം നൽകി. ഐസിസ് റിക്രൂട്ട്മെൻറ് വാർത്ത വന്നപ്പോൾ ലീഗ് പ്രതിരോധം തീർത്തു. സുന്നി പ്രവർത്തകർക്ക് നേരെ കൊലക്കത്തി ഉയരും വിധം സലഫിസ്റ്റ് സ്വാധീനം ലീഗിലുണ്ടായിയെന്നും വിമർശനം.

കാഞ്ഞങ്ങാട് കൊലപാതകം മുസ്ലീം സംഘടനകൾക്കിടയിൽ രാഷ്ട്രീയ ഭിന്നത രൂക്ഷമാക്കിയിരിക്കുകയാണ്. കാന്തപുരം വിഭാഗത്തിന്റെ സജീവ പ്രവർത്തകൻ കൂടിയായ ഔഫിൻ്റെ കൊലപാതകത്തിൽ ലീഗിനെതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം എ പി അബൂബക്കർ മുസലിയാർ തന്നെ ഇന്നലെ രംഗത്തെത്തിയിരുന്നു.

കേരളത്തിൽ തീവ്രവാദം വളർത്തുന്നതിൽ മുസ്‌ലിം ലീഗിന് സുപ്രധാന പങ്കുണ്ടെന്ന് എ പി വിഭാഗം മുഖപത്രം ഇന്ന് കുറ്റപ്പെടുത്തി. ഇസ്ളാമിന്റെ പേരിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾക്ക് അഡ്രസ് ഉണ്ടാക്കി കൊടുക്കുന്നത് ലീഗ് ആണെന്നും കാന്തപുരം വിഭാഗം ആരോപിക്കുന്നു.

Thursday, December 24, 2020

തെരഞ്ഞെടുപ്പിലെ പരാജയത്തിന്‌ കൊലക്കത്തിയെടുത്ത്‌ ലീഗ്‌; ഔഫിന്റെ കൊലയാളികളെ ഒറ്റപ്പെടുത്തണം: സിപിഐ എം

 തിരുവനന്തപുരം> തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി സഹിക്കാനാകാത്ത മുസ്ലീംലീഗ്‌ അക്രമത്തിലേക്ക്‌ നീങ്ങുകയാണെന്നും പരമ്പരാഗത ശക്തിമേഖയില്‍ ലീഗിനേറ്റ പരാജയമാണ്‌ കൊലക്കത്തി കയ്യിലെടുക്കാന്‍ ലീഗിനെ നിര്‍ബന്ധിതമാക്കിയതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

കാസര്‍ഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട്‌ പഴയ കടപ്പുറത്ത്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ്‌ അബ്ദുറഹ്‌മാനെ മുസ്ലീം ലീഗുകാര്‍ നിഷ്‌ഠൂരമായി കൊലപ്പെടുത്തിയതിനെ സിപിഐ എം  ശക്തമായി അപലപിച്ചു.

ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ പോകുകയായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെയാണ്‌ കൊലപ്പെടുത്തിയത്‌. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ട്‌. തെരഞ്ഞെടുപ്പ്‌ പരാജയത്തെതുടര്‍ന്ന്‌ കാഞ്ഞങ്ങാട്‌ സ്‌ത്രീകളെ ഉള്‍പ്പെടെ ലീഗുകാര്‍ ആക്രമിച്ചിരുന്നു.

കഴിഞ്ഞ അഞ്ച്‌ മാസത്തിനിടയില്‍ ആറാമത്തെ പാര്‍ടി പ്രവര്‍ത്തകനെയാണ്‌ അക്രമിസംഘം കൊലപ്പെടുത്തുന്നത്‌. സിപിഐ എംനെ അക്രമിച്ച്‌ കീഴ്‌പ്പെടുത്താനാവില്ല എന്നത്‌ ചരിത്ര വസ്‌തുതയാണ്‌.ലീഗിന്‌ സമനിലതെറ്റിയാല്‍ അക്രമവും കൊലയും എന്ന നിലപാട്‌ ആ പാര്‍ടി അവസാനിപ്പിക്കണം. ഈ അക്രമ പരമ്പരകള്‍ക്കെതിരെ കേരളീയ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം.

ഔഫിന്റെ കൊലയാളികളെ ഒറ്റപ്പെടുത്താന്‍ എല്ലാവരും തയ്യാറാകണം. സംയമനം പാലിച്ച്‌ കടുത്ത പ്രതിഷേധം എല്ലാവരും ഉയര്‍ത്തണം.

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി സഹിക്കാനാകാത്ത മുസ്ലീംലീഗ്‌ അക്രമത്തിലേക്ക്‌ നീങ്ങുന്നു: എ വിജയരാഘവൻ

തിരുവനന്തപുരം > കാസര്‍ഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട്‌ പഴയ കടപ്പുറത്ത്‌ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ സ. ഔഫ്‌ അബ്ദുറഹിമാനെ മുസ്ലീം ലീഗുകാര്‍ നിഷ്‌ഠൂരമായി കൊലപ്പെടുത്തിയതിനെ ശക്തമായി അപലപിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി സഹിക്കാനാകാത്ത മുസ്ലീംലീഗ്‌ അക്രമത്തിലേക്ക്‌ നീങ്ങുകയാണ്‌. പരമ്പരാഗത ശക്തിമേഖയില്‍ ലീഗിനേറ്റ പരാജയമാണ്‌ കൊലക്കത്തി കയ്യിലെടുക്കാന്‍ ലീഗിനെ നിര്‍ബന്ധിതമാക്കിയത്‌. ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ പോകുകയായിരുന്ന ഡിവൈഎഫ്ഐ. പ്രവര്‍ത്തകനെയാണ്‌ കൊലപ്പെടുത്തിയത്‌.

സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ട്‌. തെരഞ്ഞെടുപ്പ്‌ പരാജയത്തെതുടര്‍ന്ന്‌ കാഞ്ഞങ്ങാട്‌ സ്‌ത്രീകളെ ഉള്‍പ്പെടെ ലീഗുകാര്‍ ആക്രമിച്ചിരുന്നു. കഴിഞ്ഞ അഞ്ച്‌ മാസത്തിനിടയില്‍ ആറാമത്തെ പാര്‍ടി പ്രവര്‍ത്തകനെയാണ്‌ അക്രമിസംഘം കൊലപ്പെടുത്തുന്നത്‌. സിപിഐ എം നെ ആക്രമിച്ച്‌ കീഴ്‌പ്പെടുത്താനാവില്ല എന്നത്‌ ചരിത്ര വസ്‌തുതയാണ്‌.

ലീഗിന്‌ സമനിലതെറ്റിയാല്‍ അക്രമവും കൊലയും എന്ന നിലപാട്‌ ആ പാര്‍ടി അവസാനിപ്പിക്കണം. ഈ അക്രമ പരമ്പരകള്‍ക്കെതിരെ കേരളീയ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം. ഔഫിന്റെ കൊലയാളികളെ ഒറ്റപ്പെടുത്താന്‍ എല്ലാവരും തയ്യാറാകണം. സംയമനം പാലിച്ച്‌ കടുത്ത പ്രതിഷേധം എല്ലാവരും ഉയര്‍ത്തണം.

കൊലപാതകങ്ങളിൽ ശക്‌തമായി പ്രതിഷേധിക്കുക: ഡിവൈഎഫ്‌ഐ

തിരുവനന്തപുരം> കേരളത്തെ ചോരയിൽ മുക്കാനാണ് വലതു പക്ഷ പദ്ധതിയെന്നും   തുടർച്ചയായി ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തുകയാണെന്നും ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി എ എ റഹീം.ആസൂത്രിതമായാണ് ഈ കൊലപാതകങ്ങൾ എല്ലാം നടത്തിയിരിക്കുന്നത്.

കാഞ്ഞങ്ങാട്‌ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഔഫ്‌ അബ്‌ദുറഹ്‌മാനെയാണ്‌ ഇന്നലെ ലീഗ്‌ ഗുണ്ടകൾ കൊലപ്പെടുത്തിയത്‌.

കോൺഗ്രസ്സും, ബിജെപിയും, ലീഗും ഡിവൈഎഫ്ഐ പ്രവർത്തകരെ കൊന്ന് തള്ളുന്നു.ലീഗ് ഭീകരതയ്‌ക്കെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം ഉയരണം.മൂന്ന് ദിനങ്ങൾ നീണ്ടു നിൽക്കുന്ന പ്രതിഷേധ പരിപാടികൾക്ക് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്‌തു.

26ന് സംസ്ഥാനത്തെ എല്ലാ മേഖലാ കേന്ദ്രങ്ങളിലും പ്രതിഷേധ പൊതുയോഗങ്ങൾ നടത്തണമെന്നും ആവശ്യപെട്ടു.

മുസ്ലിം ലീഗ് അക്രമ രാഷ്ട്രീയം അവസാനിപ്പിക്കുക: ഡിവൈഎഫ്ഐ

തിരുവനന്തപുരം > കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ്‌ അബ്‌ദുൾ റഹ്മാനെ മുസ്ലിം ലീഗ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.

കോൺഗ്രസിനും ബിജെപിക്കും പിന്നാലെ കൊലക്കത്തി കയ്യിലേന്തുകയാണ് മുസ്ലിം ലീഗ്. തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത തോൽവിക്ക് പിന്നാലെ സംസ്ഥാനത്ത് അക്രമം അഴിച്ചുവിടാൻ ശ്രമിക്കു കയാണ്. കഴിഞ്ഞ 130 ദിവസത്തിനുള്ളിൽ രാഷ്ട്രീയ എതിരാളികളാൽ കേരള ത്തിൽ കൊല്ലപ്പെടുന്ന ആറാമത്തെ കമ്മ്യൂണിസ്റ്റുകാരനാണ് സ അബ്‌ദുൾ റഹ്മാൻ.

വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകം നടത്തിയത് കോൺഗ്രസ് ക്രിമിനലുകളായിരുന്നെങ്കിൽ തൃശൂർ ജില്ലയിലെ സനൂപിനെ കൊലചെയ്‌തത് ബിജെപി പ്രവർത്തകരാണ്. ഇപ്പോൾ മുസ്ലീം ലീഗും അക്രമരാഷ്ട്രീയത്തിന്റെ വഴി സ്വീകരിക്കുകയാണ്. ആശയപരമായി നേരിടാൻ ശേഷിയില്ലാതെ, ജനങ്ങളിൽ നിന്നുള്ള പിന്തുണയും നഷ്ടമായതിന്റെ വിഭ്രാന്തിയിലാണ് പ്രതിപക്ഷം. പ്രതികരണം ഉണ്ടാകും വരെ പ്രകോപനം സൃഷ്‌ടിക്കുക എന്ന പ്രതിപക്ഷ നിരയിലെ കോലീബി സഖ്യത്തിന്റെ രാഷ്ട്രീയ തീരുമാനമാണ് കഴിഞ്ഞ അഞ്ചു മാസങ്ങളായി സംസ്ഥാനത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

രാഷ്ട്രീയമായി പരാജയപ്പെട്ടവർ ജനങ്ങളോട് നടത്തുന്ന വെല്ലുവിളിയാണിത്. കേരളത്തിലെ ജനാധിപത്യ വിശ്വാസികളായ എല്ലാ മനുഷ്യരും ഇതിനെതിരെ പ്രതിഷേധം ഉയർത്തണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

ഔ​ഫ് അ​ബ്ദു​റഹ്‌മാന്റെ അ​റു​കൊ​ല: മു​സ്​​ലിം ലീ​ഗ് നേ​തൃ​ത്വം മ​റു​പ​ടി പ​റ​യ​ണം –ഐഎ​ൻഎ​ൽ

ക​ണ്ണൂ​ർ>  രാ​ഷ്ട്രീ​യ വൈ​രാ​ഗ്യം തീ​ർ​ക്കാ​ൻ എ​ന്തു ക്രൂ​ര​ത​യും പു​റ​ത്തെ​ടു​ക്കാ​നും മു​സ്​​ലിം ലീ​ഗ് മ​ടി​ക്കി​ല്ല എ​ന്ന​തിെ​ൻ​റ ഏ​റ്റ​വു​മൊ​ടു​വി​ല​ത്തെ തെ​ളി​വാ​ണ് കാ​ഞ്ഞ​ങ്ങാ​ട്ട് എൽഡിഎഫ്‌ പ്ര​വ​ർ​ത്ത​ക​ൻ ഔ​ഫ് അ​ബ്ദു​റ​ഹ്മാെ​ൻ​റ അ​റു​കൊ​ല​യെ​ന്ന്‌  ഐഎ​ൻഎ​ൽ സം​സ്​​ഥാ​ന ജ​നറൽ ​സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ. ആ​ല​മ്പാ​ടി ഉ​സ്​​താ​ദിന്റെ പേ​ര​മകന്റെ  ഈ ​കൊ​ല​യി​ൽ സ​മു​ദാ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്ക് എ​ന്താ​ണ് പ​റ​യാ​നു​ള്ള​തെ​ന്നും അദ്ദേഹം ചോദിച്ചു.

ലീഗ്‌ കൈ​യ​ട​ക്കി​വെ​ച്ച ക​ല്ലു​രാ​വി വാ​ർ​ഡി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്  ഒരു യുവാവിന്റെ കൊലപാതകത്തിന്‌ പിന്നിൽ. ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ ആ​ശു​പ​ത്രി​യി​ൽ കാ​ണി​ക്കാ​ൻ കൊ​ണ്ടു​പോ​വു​ന്ന ത​ക്കം നോ​ക്കി കു​ത്തി​ക്കൊ​ന്ന​ത് സം​ഭ​വം വ​ള​രെ ആ​സൂ​ത്രി​ത​മാ​ണെ​ന്ന് തെ​ളി​യു​ന്നു. മു​ൻ​കാ​ല​ത്തും മു​സ്​​ലിം ലീ​ഗു​കാ​ർ ഇ​തി​ന് സ​മാ​ന​മാ​യ അ​റു​കൊ​ല​ക​ൾ എ​ത്ര​യോ ന​ട​ത്തി​യി​ട്ടു​ണ്ട്.

പ​ണ്ഡി​ത കു​ടും​ബ​ത്തി​ലു​ള്ള​വ​രെ തെ​ര​ഞ്ഞ് പി​ടി​ച്ചു കൊ​ന്നൊ​ടു​ക്ക​ക എ​ന്ന​തി​ലൂ​ടെ ഇ​വ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത് എ​ന്താ​ണെ​ന്ന് ലീ​ഗി​നെ മ​ന​സ്സി​ലാ​ക്കി​യ​വ​ർ​ക്ക് ന​ന്നാ​യ​റി​യാം. ലീ​ഗു​കാ​രു​ടെ അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ നാ​ടാ​കെ പ്ര​തി​ഷേ​ധ​മു​യ​ര​ണ​മെ​ന്നും കൊ​ല​യാ​ളി​ക​ളെ മു​ഴു​വ​ൻ പി​ടി​കൂ​ടി നി​യ​മത്തിന്റെ  മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​ർ  ന​ട​പ​ടി​യെടുക്കണമെന്നും  കാ​സിം ഇ​രി​ക്കൂ​ർ ആവശ്യപ്പെട്ടു.

കൊന്നുതീർക്കുമോ?...; അഞ്ച്‌ മാസം... കൊലക്കത്തിക്കിരയായത്‌ ആറ്‌ സിപിഐ എമ്മുകാർ; ചോരക്കൊതിയോടെ കോൺഗ്രസും ലീഗും ബിജെപിയും

 അഞ്ച്‌ മാസം... ആറ്‌ മനുഷ്യജീവനുകൾ... ആറുപേരും സിപിഐ എം പ്രവർത്തകർ. കോൺഗ്രസ്‌, ലീഗ്‌, ബിജെപി ഗുണ്ടകൾ കുറഞ്ഞ സമയത്തിനുള്ളിൽ കൊന്നുകളഞ്ഞത്‌ എല്ലാവർക്കും പ്രിയപ്പെട്ട ഉശിരൻമാരായ ആറ്‌ ചെറുപ്പക്കാരെയാണ്‌. കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള ക്രൂരമായ ആക്രമണമാണ്‌ കോൺഗ്രസും ലീഗും ബിജെപിയും നടത്തിക്കൊണ്ടിരിക്കുന്നത്‌.

ഏറ്റവും ഒടുവിലായി കാഞ്ഞങ്ങാട്‌ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ്‌ അബ്‌ദുഹ്‌മാനെ മുസ്ലിം ലീഗ്‌ ക്രിമിനലുകൾ കുത്തിക്കൊലപ്പെടുത്തിയ സംഭവം. കല്ലൂരാവി യൂണിറ്റ് കമ്മിറ്റിയംഗം ഔഫ് അബ്ദുറഹ്മാനെയാണ്‌  (27)  കൊലപ്പെടുത്തിയത്‌.  ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കാണിക്കുന്നതിനായി സുഹൃത്തിന്റെ കൈയിൽനിന്ന് പണം വാങ്ങി ബൈക്കിൽ വരുമ്പോൾ കല്ലൂരാവി മുണ്ടത്തോട്  തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. നെഞ്ചിന് താഴെയായാണ് ആഴത്തിലുള്ള മുറിവ്.

കൂടെയുണ്ടായിരുന്ന സുഹൈബിനും അക്രമത്തിൽ പരിക്കേറ്റു.  ഇരുമ്പുദണ്ഡും വടിവാളുമടക്കമുള്ള  മാരകായുധങ്ങളുമായി റോഡരികിൽ പതിയിരിക്കുകയായിരുന്നു അക്രമികൾ. ശബ്ദം കേട്ടെത്തിയ നാട്ടുകാർ കുത്തേറ്റുവീണ ഔഫിനെ ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ആലമ്പാടി ഉസ്താദിന്റെ  മകളുടെ മകനാണ് കൊല്ലപ്പെട്ട ഔഫ്. ഗൾഫിലായിരുന്ന ഔഫ് ആറുമാസം മുമ്പാണ്‌ നാട്ടിലെത്തിയത്‌. അബ്ദുള്ള ദാരിമിയുടെയും ആയിഷയുടെയും മകനാണ്. സഹോദരി:  ജുബരിയ. ഭാര്യ: ഷാഹിന.  ലീഗിന് സ്വാധീനമുള്ള കല്ലൂരാവിയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ നിരവധി ലീഗ് പ്രവർത്തകർ എൽഡി എഫിന് അനുകൂലമായി പ്രവർത്തിച്ചതാണ് പ്രകോപനം. കഴിഞ്ഞ ദിവസം ഒരുകുടുംബത്തിലെ സ്‌ത്രീകളെയടക്കം  ലീഗുകാർ  ആക്രമിച്ചശേഷം ദൃശ്യം പകർത്തി പ്രചരിപ്പിച്ചിരുന്നു.   ഈ സംഭവത്തിൽ ഒമ്പത‌് മുസ്ലിംലീഗ‌് പ്രവർത്തകർക്കെതിരെ പൊലീസ‌് കേസെടുത്തിരുന്നു. പ്രദേശത്ത്‌ തെരഞ്ഞെടുപ്പിനുശേഷം സിപിഐ എം, ഡിവൈഎഫ്‌ഐ പ്രവർത്തകരെയും   ലീഗുകാർ വ്യാപകമായി ആക്രമിച്ചിരുന്നു.

ഓഗസ്‌ത്‌ 19ന്‌ കായംകുളത്ത്‌ സിയാദ്‌ എന്ന സിപിഐ എം പ്രവർത്തകനെ വെട്ടിക്കൊന്നായിരുന്നു കോൺഗ്രസ്‌ അവരുടെ ഉന്മൂലത്തിന്റെ രാഷ്‌ട്രീയം ചെറിയ ഇടവേളക്കുശേഷം പുറത്തെടുത്തത്‌. കോവിഡ് ക്വാറന്റൈൻ കേന്ദ്രത്തിൽ ഭക്ഷണം നൽകി മടങ്ങിയ 35 വയസുള്ള സിയാദിനെ റോഡിലിട്ടാണ്‌ കോൺഗ്രസുകാർ വെട്ടിവീഴ്‌ത്തിയത്‌.

‘എന്നെ കൊല്ലരുതേ, എനിക്ക് രണ്ട് മക്കളുണ്ട്..’ കുത്തേറ്റ് റോഡിൽ കിടന്ന്  യാചിച്ചിട്ടും  അക്രമിസംഘം സിയാദിനോട് കരുണ കാട്ടിയില്ല. കൂടെയുണ്ടായിരുന്ന സുഹൃത്ത്‌ നിറകണ്ണുകളോടെ പറഞ്ഞത്‌ കേരളം മുഴുവൻ കണ്ടതാണ്‌.

കോവിഡ് ക്വാറന്റൈൻ കേന്ദ്രത്തിൽ ഭക്ഷണം കൊടുത്ത് മടങ്ങിയ സിയാദിനൊപ്പം പുളിമൂട്ടിൽ തെക്കതിൽ സിയാദും ഉണ്ടായിരുന്നു. ഇരുവരും ഫയർസ്‌റ്റേഷനുസമീപം എത്തിയപ്പോഴാണ് ബൈക്കിലെത്തിയ ക്രിമിനൽ സംഘം  ചാടിയിറങ്ങി സിയാദിനെ ആക്രമിച്ചത്‌. ആദ്യം കാലിൽ കത്തികൊണ്ട് കുത്തി. കുത്തേറ്റ് റോഡിൽവീണ സിയാദ് ജീവനായി യാചിച്ചു. എന്നിട്ടും വിട്ടില്ല. പിന്നീട് കത്തികൊണ്ട് വയറ്റിൽ തുരുതുരെ കുത്തുകയായിരുന്നു. കൂട്ടുകാരനായ സിയാദിനെയും ആക്രമികൾ വിട്ടില്ല. ഇരുമ്പുവടിക്ക്‌ കാല്‌ അടിച്ചൊടിച്ചു.

കൊലപാതകത്തിനുശേഷം രക്തക്കറ പുരണ്ട വസ്ത്രവുമായി നിന്ന മുഖ്യപ്രതി വെറ്റ മുജീബിനെ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ കാവിൽ നിസാമാണ് തന്റെ സ്‌കൂട്ടറിൽ രക്ഷപ്പെടുത്തിയത്.

ഓഗസ്‌ത്‌ 31 നായിരുന്നു കേരളത്തെ ഞെട്ടിച്ചുകൊണ്ട്‌ ക്രൂരമായ കൊലപാതകം തിരുവനന്തപുരം വെഞ്ഞാറമൂടിൽ അരങ്ങേറിയത്‌. ഡിവൈഎഫ്‌ഐ പ്രവർത്തകരായ ഹഖ്‌ മുഹമ്മദിനെയും മിഥിലാജിനെയും കോൺഗ്രസ്‌ ഗൂണ്ടകൾ റോഡിലിട്ട്‌ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഐ കല്ലിങ്ങിൻമുഖം യൂണിറ്റ് പ്രസിഡന്റും സിപിഐ എം കല്ലിങ്ങിൻമുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ്(24) എന്നിവരെയാണ് കോൺഗ്രസ് ഗുണ്ടാസംഘം വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്.

തിരുവോണ തലേന്ന് മിഥിലാജിന്റെ വീട്ടിലേയ്ക്ക് ബൈക്കിൽ പോവുകയായിരുന്നു ഇരുവരും. വെഞ്ഞാറമൂട് തേമ്പാംമൂടിൽ വെച്ച് ഇരുവരെയും കോൺഗ്രസ് ഗുണ്ടാസംഘം തടഞ്ഞ് നിർത്തി മുഖത്തും നെഞ്ചിലും വെട്ടുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രതികൾക്ക്‌ എംപി അടൂർ പ്രകാശുമായുള്ള ബന്ധമടക്കം പുറത്തുവന്നു.

ക്രൂരമായ കൊലപാതങ്ങൾ കണ്ട്‌ തരിച്ച്‌ നിൽക്കുമ്പോഴാണ്‌ ഇന്നലെ തൃശ്ശൂർ കുന്നംകുളത്ത്‌ സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറി പി യു സനൂപിനെ ബിജെപി ‐ ബജ്‌റംഗ്‌ദൾ പ്രവർത്തകർ വഴിയിൽ കുത്തിക്കൊന്നത്‌.

ചൊവ്വന്നൂർ ലോക്കൽ കമ്മിറ്റിക്ക്‌ കീഴിലെ പുതുശ്ശേരി കോളനി ബ്രാഞ്ച് സെക്രട്ടറി സനൂപ് (26) ആണ് കൊല്ലപ്പെട്ടത്. സിപിഐ എം പ്രവർത്തകനായ മിഥുനെ വീട്ടിലേക്ക്‌ കൊണ്ടാക്കുന്നതിനിടെയാണ്‌ അക്രമമുണ്ടായത്‌. പുതുശ്ശേരി കോളനിയിൽ പേരാലിൽ വീട്ടിൽ പരേതരായ ഉണ്ണിയുടെയും സതിയുടെയും മകനായ സനൂപ്‌ കൂലിപ്പണിക്കാരനാണ്‌.

കേസിലെ പ്രതികളെല്ലാം സജീവ ആർഎസ്‌എസ്‌, ബിജെപി, ബജ്‌റംഗ്‌ദൾ പ്രവർത്തകർ. നന്ദൻ, സതീശ്, ശ്രീരാഗ്, അഭയരാജ് എന്നീ ബിജെപി - ബംജ്റഗദൾ പ്രവർത്തകരാണ് ഇവർ. ഇവർക്കെല്ലാം ക്രിമനൽ പശ്ചാത്തലമുണ്ട്‌. നിരവധി കേസുകളിൽ പ്രതിയായ നന്ദനാണ് സനൂപിനെ കുത്തിവീഴ്‌ത്തിയത്‌.

സനൂപിനൊപ്പമുണ്ടായിരുന്ന മൂന്ന് പേരും ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിലൊരാളുടെ നില ഗുരുതരമാണ്. എട്ട് പേരാണ് സം ഭവസ്ഥലത്തുണ്ടായിരുന്നത്. ഇതിൽ നാല് പേരാണ് സനൂപിനേയും സംഘത്തേയും ആക്രമിച്ചത്.

സംഭവസ്ഥലത്ത് വച്ചു തന്നെ സനൂപിനെ അക്രമിസംഘം കുത്തി വീഴ്ത്തിയിരുന്നു. നെഞ്ചിനും വയറിനും ഇടയ്ക്കായാണ് സനൂപിന് കുത്തേറ്റത്.

കൊല്ലം മണ്‍റോതുരുത്ത് സ്വദേശി മണിലാല്‍ (52) കൊല്ലപ്പെട്ടത്‌ ഡിസംബർ ആറിനാണ്‌. കൊലപാതകികളെല്ലാം കോണ്‍ഗ്രസ്-ആര്‍എസ്എസ് പ്രവര്‍ത്തകരും. ബോധപൂര്‍വം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതിനും, തെരഞ്ഞെടുപ്പ് ദുര്‍ബലപ്പെടുത്തുന്നതിനുമുള്ള  സംഘപരിവാറിന്റെ രാഷ്ട്രീയ ഗൂഢലോചനയെ തുടര്‍ന്നാണ് മണ്‍റോ തുരുത്തില്‍ മണിലാല്‍ മരണപ്പെട്ടത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനില്‍ നിന്നും അംഗത്വമെടുത്തയാളാണ് മുഖ്യപ്രതി അശോകന്‍.

എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് അക്രമികള്‍ മണിലാലിനെ  കുത്തിവീഴ്ത്തിയത്. മാരകമായി പരിക്കേറ്റ മണിലാലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍  മരണപ്പെടുകയായിരുന്നു.

അഞ്ചു വര്‍ഷം മുമ്പ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയ മണിലാല്‍ വീട്ടില്‍ ഹോം സ്റ്റേ നടത്താനുള്ള ശ്രമത്തിലായിരുന്നു.  പ്രതി അശോകന്‍ ഡല്‍ഹി പൊലീസില്‍നിന്ന് അഞ്ച് മാസം മുമ്പ് വളന്ററി റിട്ടയര്‍മെന്റ് വാങ്ങിയ ശേഷം നാട്ടിലെത്തി ആര്‍എസ്എസ് പ്രവര്‍ത്തനത്തില്‍ സജീവമായി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനില്‍ നിന്നാണ് അശോകന്‍  ബിജെപി അംഗത്വം നേരിട്ടുവാങ്ങിയത്. അശോകന്റെ ഭാര്യ മണ്‍റോതുരുത്ത് നെന്മേനിതെക്ക് വാര്‍ഡില്‍ ബിജെപിയുടെ ഡമ്മി സ്ഥാനാര്‍ഥിയായിരുന്നു.

നേരത്തെ ബിഡിജെഎസ് പ്രവര്‍ത്തകനായിരുന്നു മണിലാല്‍. സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍തന്നെ ആര്‍എസ്എസ്--ബിജെപി പ്രവര്‍ത്തകര്‍ക്ക് മണിലാലിനോട് വിരോധമുണ്ടായിരുന്നു.  സേവന പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് ഭക്ഷ്യക്കിറ്റും മാസ്‌കും വിതരണംചെയ്യുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്നിലായിരുരുന്നു. അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ മണിലാലാണ് ഭാര്യയും മകളും ഉള്‍പ്പെട്ട കുടുംബത്തിന്റെ ഏക ആശ്രയം. പരേതരായ രാജന്റെയും കമലാഭായിയുടെയും മകനാണ്. കൊല്ലം അയത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന സുനില്‍കുമാറിന്റെ രക്തസാക്ഷി ദിനത്തിലാണ് മറ്റൊരു സിപിഐ എം പ്രവര്‍ത്തകന്റെ ജീവന്‍കൂടി ആര്‍എസ്എസുകാര്‍ കവര്‍ന്നത്.

കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ മുസ്ലിംലീഗുകാർ കുത്തിക്കൊലപ്പെടുത്തി

 കാഞ്ഞങ്ങാട്: പഴയ കടപ്പുറത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ മുസ്ലിംലീഗുകാർ കുത്തിക്കൊന്നു. കല്ലൂരാവി യൂണിറ്റ് കമ്മിറ്റിയംഗം ഔഫ് അബ്ദുറഹ്മാനെയാണ്‌  (27)  കൊലപ്പെടുത്തിയത്‌.  ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കാണിക്കുന്നതിനായി സുഹൃത്തിന്റെ കൈയിൽനിന്ന് പണം വാങ്ങി ബൈക്കിൽ വരുമ്പോൾ കല്ലൂരാവി മുണ്ടത്തോട്  തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. നെഞ്ചിന് താഴെയായാണ് ആഴത്തിലുള്ള മുറിവ്.

കൂടെയുണ്ടായിരുന്ന സുഹൈബിനും അക്രമത്തിൽ പരിക്കേറ്റു.  ഇരുമ്പുദണ്ഡും വടിവാളുമടക്കമുള്ള  മാരകായുധങ്ങളുമായി റോഡരികിൽ പതിയിരിക്കുകയായിരുന്നു അക്രമികൾ. ശബ്ദം കേട്ടെത്തിയ നാട്ടുകാർ കുത്തേറ്റുവീണ ഔഫിനെ ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം  കണ്ണൂർ ഗവ.  മെഡിക്കൽ കോളേജ് ആശുപത്രി  മോർച്ചറിയിലേക്ക്‌  മാറ്റി.

ആലമ്പാടി ഉസ്താദിന്റെ  മകളുടെ മകനാണ് കൊല്ലപ്പെട്ട ഔഫ്. ഗൾഫിലായിരുന്ന ഔഫ് ആറുമാസം മുമ്പാണ്‌ നാട്ടിലെത്തിയത്‌. അബ്ദുള്ള ദാരിമിയുടെയും ആയിഷയുടെയും മകനാണ്. സഹോദരി:  ജുബരിയ. ഭാര്യ: ഷാഹിന.  ലീഗിന് സ്വാധീനമുള്ള കല്ലൂരാവിയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ നിരവധി ലീഗ് പ്രവർത്തകർ എൽഡി എഫിന് അനുകൂലമായി പ്രവർത്തിച്ചതാണ് പ്രകോപനം. കഴിഞ്ഞ ദിവസം ഒരുകുടുംബത്തിലെ സ്‌ത്രീകളെയടക്കം  ലീഗുകാർ  ആക്രമിച്ചശേഷം ദൃശ്യം പകർത്തി പ്രചരിപ്പിച്ചിരുന്നു.   ഈ സംഭവത്തിൽ ഒമ്പത‌് മുസ്ലിംലീഗ‌് പ്രവർത്തകർക്കെതിരെ പൊലീസ‌് കേസെടുത്തിരുന്നു. പ്രദേശത്ത്‌ തെരഞ്ഞെടുപ്പിനുശേഷം സിപിഐ എം, ഡിവൈഎഫ്‌ഐ പ്രവർത്തകരെയും   ലീഗുകാർ വ്യാപകമായി ആക്രമിച്ചിരുന്നു.

ലീഗിന്റെ ക്രൂരമായ അക്രമത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പിൽ തങ്ങളുടെ സ്വാധീന മേഖലകളിലുണ്ടായ പരാജയത്തിലും ഭൂരിപക്ഷത്തിലെ കുറവിലും പ്രകോപിതരായ മുസ്ലിംലീഗുകാർ വ്യാപകമായി അഴിച്ചുവിടുന്ന അക്രമം അവസാനിപ്പിക്കണമെന്ന്‌ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ ആവശ്യപ്പെട്ടു.

ഔഫ്‌ അബ്‌ദുറഹ്‌മാന്റെ കൊലപാതകം: യൂത്ത്‌ലീഗ്‌ സെക്രട്ടറിയടക്കം മൂന്ന്‌ പേർക്കെതിരെ കേസ്‌

കാഞ്ഞങ്ങാട്‌>   ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ്‌ അബ്‌ദുഹ്‌മാനെ  കുത്തിക്കൊന്ന കേസിൽ  യൂത്ത്‌ലീഗ്‌ നേതാവടക്കം മൂന്ന്‌ പേർക്കെതിരെ പൊലീസ്‌ കേസെടുത്തു. കൂടുതൽ പ്രതികൾക്കായി തിരച്ചിൽ തുടങ്ങി. യൂത്ത്‌ ലീഗ്‌ കാഞ്ഞങ്ങാട്‌ മുൻസിപ്പൽ സെക്രട്ടറി ഇർഷാദിനെയാണ് പൊലീസ് പ്രതി ചേർത്തത്. ഇയാൾ പരിക്കുകളോടെ മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്‌. പൊലീസ്‌ കാവലേർപ്പെടുത്തി. കണ്ടാലറിയുന്ന മറ്റ് രണ്ട് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്

ഔഫ് അബ്ദുൾ റഹ്മാന്റെ സുഹൃത്ത്‌ റിയാസിന്റെയും  മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഔഫിനെ ആശുപത്രിയിലെത്തിച്ചത് റിയാസ് ആയിരുന്നു. കല്ലൂരാവി യൂണിറ്റ് കമ്മിറ്റിയംഗമാണ്‌  ഔഫ് അബ്ദുറഹ്മാൻ .

കണ്ണൂർ മെഡിക്കൽകോളേജ്‌ മോർച്ചറിയിലുള്ള ഔഫിന്റെ മൃതദേഹം 12 മണിയോടെ പോസ്‌റ്റ്‌ മോർട്ടത്തിന്‌ ശേഷം നാട്ടിലേക്ക്‌ കൊണ്ടുപോകും.

കാഞ്ഞങ്ങാട് മുണ്ടത്തോട് വച്ച് ഇന്നലെ രാത്രിയോടെയാണ്  ഔഫ് എന്ന അബ്ദുൾ റഹ്മാനെ കുത്തിക്കൊന്നത്‌.

Wednesday, December 23, 2020

അഭിമന്യുവിന്‌ എറണാകുളത്ത്‌ സ്‌മാരകം ഒരുങ്ങി; 29ന്‌ പിണറായി ഉദ്‌ഘാടനം ചെയ്യും

കൊച്ചി > മഹാരാജാസിന്റെ മണ്ണിൽ വർഗീയവാദികളുടെ കത്തിമുനയിൽ പിടഞ്ഞുവീണ അനശ്വര രക്തസാക്ഷി അഭിമന്യുവിന്‌ എറണാകുളത്ത്‌ സ്‌മാരകം ഒരുങ്ങി. പഠനത്തിനും തൊഴിൽപരിശീലനത്തിനുമുള്ള കേന്ദ്രമായി മാറുന്ന സ. അഭിമന്യു സ്‌മാരക മന്ദിരം കലൂരിൽ 29ന്‌ വൈകിട്ട്‌ നാലിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

വിപുലമായ ലൈബ്രറി, സർക്കാർ ഏജൻസികളുടെ സഹായത്തോടെ വിദ്യാർഥികൾക്ക്‌ ആധുനിക കോഴ്‌സുകളിൽ ഹ്രസ്വകാല പരിശീലനങ്ങൾ, മത്സര പരീക്ഷകൾക്കു സഹായകമായ പരിശീലനം, മത്സര പരീക്ഷകൾക്കും തൊഴിൽപരിശീലനത്തിനുമെത്തുന്ന പട്ടികവർഗ വിദ്യാർഥികൾക്ക്‌ താമസിച്ചു പഠിക്കുന്നതിനുള്ള സൗകര്യം എന്നിവ  അഭിമന്യു സ്‌മാരകമന്ദിരത്തിലുണ്ടാകും. സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതുജനങ്ങളിൽനിന്നു സമാഹരിച്ച രണ്ടേമുക്കാൽ കോടി രൂപ ഉപയോഗിച്ച്‌  ആറര സെന്റ്‌ സ്ഥലത്താണ്‌ സ്‌മാരകമന്ദിരം നിർമിച്ചതെന്ന്‌ പാർടി ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു.

മഹാരാജാസ്‌ കോളേജ്‌ വിദ്യാർഥിയായിരിക്കെ 2018 ജൂലൈ രണ്ടിനാണ്‌ അഭിമന്യു, ക്യാമ്പസ്‌ ഫ്രണ്ട്‌–-എസ്‌ഡിപിഐ വർഗീയവാദികളുടെ കൊലക്കത്തിക്കിരയായത്‌. സ്‌മാരകമന്ദിരത്തിന്‌ 2019 ജൂലൈ രണ്ടിന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ ശിലയിട്ടു.

ഉദ്‌ഘാടനച്ചടങ്ങിൽ അഭിമന്യുവിന്റെ മാതാപിതാക്കളായ മനോഹരനും ഭൂപതിയും, സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ,  വനിതാ കമീഷൻ അധ്യക്ഷ എം സി ജോസഫൈൻ, പാർടി സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി രാജീവ്‌, മന്ത്രി എം എം മണി, പ്രൊഫ. എം കെ സാനു, സിപിഐ എം  ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു എന്നിവരും പങ്കെടുക്കും.

Wednesday, December 9, 2020

രണ്ടു തെരഞ്ഞെടുപ്പുകള്‍, രണ്ടു കൊലപാതകങ്ങള്‍, രണ്ടു മാധ്യമപ്രതികരണങ്ങള്‍

സിപിഐ എം പ്രവര്‍ത്തകര്‍ രാഷ്ട്രീയ എതിരാളികളാല്‍ കൊല്ലപ്പെട്ടാലോ അക്രമത്തിനിരയായാലോ മുഖം തിരിക്കുന്ന മാധ്യമ ശൈലി എക്കാലവും വിമര്‍ശിക്കപ്പെടാറുണ്ട്. ഒടുവില്‍ കൊല്ലം മണ്‍റോതുരുത്തില്‍ സിപിഐ എം പ്രവര്‍ത്തകനായ മണിലാലിനെ ആര്‍എസ്എസ് സംഘം കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലും മാധ്യമങ്ങള്‍ പതിവ് തെറ്റിച്ചില്ല. കൊല്ലപ്പെട്ടയാള്‍ക്കോ കൊലപാതകികള്‍ക്കോ രാഷ്ട്രീയമില്ലെന്ന് വരുത്താനാണ് ഇക്കൂട്ടരുടെ ശ്രമം. കൊലപാതകികള്‍ ആരുമായും വ്യക്തിവിരോധം ഉണ്ടായിരുന്നില്ലെന്നും കൊലയ്‌ക്ക് കാരണം രാഷ്ട്രീയം തന്നെയാണെന്നും മണിലാലിന്റെ കുടുംബവും നാട്ടുകാരും പറഞ്ഞിട്ടും നിഷ്പക്ഷരെന്ന് നടിക്കുന്ന മാധ്യമങ്ങള്‍ അവയൊന്നും കണ്ട മട്ടില്ല. ഇതുപോലൊരു തെരഞ്ഞെടുപ്പ് സമയത്താണ് കെവിന്‍വധം സംഭവിക്കുന്നത്. എന്നാല്‍ ആ കൊലപാതകത്തെ രാഷ്ട്രീയപരമായി ദുരുപയോഗിച്ച ശൈലിയാണ് മാധ്യമങ്ങള്‍ സ്വീകരിച്ചത്. രണ്ട് തെരഞ്ഞെടുപ്പ് സമയങ്ങളും, രണ്ട് കൊലപാതകങ്ങളും, രണ്ട് മാധ്യമപ്രതികരണങ്ങളും എങ്ങനെയാണെന്ന് വ്യക്തമാക്കി സജീഷ് നാരായണ്‍ എഴുതിയ കുറിപ്പ് ചുവടെ.

നിര്‍ണായകമായൊരു തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ ഒരു കൊലപാതകം നടക്കുന്നു. കൊലയ്‌ക്ക് പിന്നിലെ കാരണങ്ങളെ കുറിച്ച് അഭ്യൂഹങ്ങള്‍ ഉയരുന്നു. കുറ്റാന്വേഷണവാര്‍ത്തകള്‍ കൈകാര്യം ചെയ്യുമ്പോള്‍ പലപ്പോഴും ഷെര്‍ലക് ഹോംസുമാരാകുന്ന നമ്മുടെ മാധ്യമങ്ങള്‍ എങ്ങിനെയായിരിക്കും ഈ കൊലപാതകത്തെ സമീപിക്കുക എന്ന് ആലോചിക്കുക.

കുറ്റാരോപിതരില്‍ രാഷ്ട്രീയബന്ധങ്ങള്‍ ഉള്ളവരുണ്ടെങ്കില്‍ സ്വാഭാവികമായും അത് വാര്‍ത്തകളില്‍ പരാമര്‍ശിക്കപ്പെടും. തെരഞ്ഞെടുപ്പുമുഖത്തായതു കാരണം ആരോപിതകക്ഷിയുടെ വിശദീകരണം തേടും. ദുരൂഹതകളില്‍ വ്യക്തത വരുത്താന്‍ ഇരയുടെയും പ്രതികളുടെയും ബന്ധപ്പെട്ടവരുടെ അരികിലേക്ക് ഓബി വാനുകള്‍ കുതിച്ചെത്തും. യുദ്ധസജ്ജമായ ചാനല്‍പ്പടയുടെ ചോദ്യശരങ്ങളില്‍ ആരോപിതര്‍ ചോരവാര്‍ന്നു ഞരങ്ങും. ഇരയുടെ നോവാര്‍ന്ന മുറിവില്‍ സാന്ത്വനത്തിന്റെ ലേപം പുരണ്ട വാക്കുകള്‍ മൈക്കിന്‍തൊണ്ടയിലൂടുതിരും ഈ പാറ്റേണ്‍ എല്ലായിടത്തും ഒരേപോലെ പ്രയോഗവല്‍ക്കരിക്കാന്‍, ധാര്‍മികതയുടെ മൊത്തംഭാരവും പേറിനടക്കുന്ന നമ്മുടെ മാധ്യമങ്ങള്‍ക്ക് ചില 'സാങ്കേതികതടസ്സങ്ങള്‍' ഉണ്ട്.

രണ്ടുദാഹരണങ്ങള്‍.

രണ്ടു തെരഞ്ഞെടുപ്പുകള്‍.

രണ്ടു കൊലപാതകങ്ങള്‍.

രണ്ടു മാധ്യമപ്രതികരണങ്ങള്‍.

ഒന്ന്:

2018 മെയ് 28ന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നു. അന്നേ ദിവസം രാവിലെ കേരളമുണര്‍ന്നത് ഒരു കൊലപാതകവാര്‍ത്ത കേട്ടുകൊണ്ടാണ്. കോട്ടയം തെന്മല ചാലിയക്കര പുഴയില്‍ കെവിന്‍ എന്ന യുവാവിന്റെ മൃതദേഹം കണ്ടെടുക്കുന്നു. ബ്രെക്കിങ് ന്യുസും ലൈവ് റിപ്പോര്‍ട്ടിങ്ങും ഒക്കെയായി ചാനല്‍പട യുദ്ധസന്നദ്ധം.

ദുരഭിമാനക്കൊലപാതകഗണത്തിലെ ആദ്യ സംഭവം കേരളത്തില്‍ നടന്നിരിക്കുന്നു. വാര്‍ത്തകള്‍ ആവിധം ഉയരവേ പൊടുന്നനെ ചാനലുകള്‍ക്കൊരു ഡിവൈഎഫ്‌ഐക്കാരന്റെ പേര് വീണുകിട്ടുന്നു! പിന്നെ വാര്‍ത്തയുടെ ഡയമെന്‍ഷന്‍ വേറെ ലവലിലാവുന്നു!

കെവിന്റെ നവവധുവിന്റെ ഉമ്മയുടെ സഹോദരന്‍ നാസറൂദിന്റെ മകനായ നിയാസ് ആണ് തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ ഓടിച്ചത്. ബന്ധുക്കള്‍ സംഘം ചേര്‍ന്നുനടത്തിയ ഒരു കൃത്യത്തില്‍ ബന്ധുത്വം കൊണ്ട് മാത്രം പങ്കാളിയായ നിയാസിന്റെ കക്ഷിരാഷ്ട്രീയം ഈ സംഭവത്തില്‍ പൊടുന്നനെ ഏറ്റവും സ്‌തോഭജനകമായ വാര്‍ത്തയായി മണിക്കൂറുകള്‍ക്കകം മാറി. കൊലയില്‍ ഡിവൈഎഫ്‌ഐക്ക് പങ്കെന്ന തരത്തില്‍ അസംബന്ധവാര്‍ത്തകളുടെ കുത്തൊഴുക്കായിരുന്നു തെരഞ്ഞെടുപ്പ് പകല്‍ മുഴുവന്‍. ഭര്‍ത്താവിന്റെ 'ബ്രൂട്ടല്‍' കൊലപാതകത്തെ കുറിച്ച് രണ്ടുവാക്ക് പ്രതികരിക്കാന്‍ വിറങ്ങലിച്ചു കിടക്കുന്ന ഭാര്യയെ മൈക്കിനു മുന്നിലേക്ക് ക്ഷണിക്കുന്ന ചാനല്‍ ആക്ടിവിസ്റ്റുകളെ വരെ നാമന്നു വാപൊളിച്ചു കണ്ടു!

കുറ്റകൃത്യത്തിന്റെ പ്രഭവകേന്ദ്രമായ വധൂസഹോദരന്‍ ഷാനുചാക്കോ വിദേശവാസത്തിനു തൊട്ടുമുന്‍പ് വരെ യുത്ത് കോണ്‍ഗ്രസ് പ്രാദേശികനേതാവായിരുന്നു. പിതാവും അതേ രാഷ്ട്രീയം പിന്തുടര്‍ന്നിരുന്ന ആള്‍. ഈ ബന്ധുക്കള്‍ ചേര്‍ന്ന് ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഒരു കൊലപാതകത്തിന്റെ ഉത്തരവാദിത്തം, വാഹനം ഓടിച്ചിരുന്ന ആളുടെ സംഘടനയുടെ പേരിലേക്ക് ചാര്‍ത്തിക്കൊടുക്കുന്ന വിചിത്രമായ വാര്‍ത്താവിന്യാസരീതി അമ്പരപ്പിക്കുന്നതായിരുന്നു! ഡിവൈഎഫ്‌ഐക്ക് വിശദീകരണപത്രക്കുറിപ്പിറക്കേണ്ടിവന്നു! വാഹനമോടിച്ചിരുന്ന ആളിന്റെ രാഷ്ട്രീയം ഉറക്കെ പറയുന്നവര്‍, മുഖ്യപ്രതിയുടെ രാഷ്ട്രീയം പറയാതിരിക്കുന്ന അഭ്യാസം! 'ഡിവൈഎഫ്‌ഐ നടത്തിയ ഈ കൊടുംക്രൂരത' വോട്ടര്‍മാര്‍ അറിയാതിരിക്കാന്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ പ്രവര്‍ത്തകര്‍ കേബിള്‍ മുറിച്ചുകളഞ്ഞെന്ന് കേഴുന്ന റിപ്പോര്‍ട്ടര്‍മാരെവരെ നമ്മളന്നു കണ്ടു!

ചാനല്‍വിലാപങ്ങള്‍ക്കൊക്കെ ഇങ്ങൊടുവില്‍ 2019 ആഗസ്റ്റില്‍ കോടതി പ്രതികളെ ശിക്ഷിച്ചു. സവര്‍ണക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട സഹോദരിയെ ദളിത് ക്രൈസ്തവനായ കെവിന്‍ പ്രണയിച്ച് വിവാഹം കഴിച്ചതിലെ ദുരഭിമാനം കൊണ്ട് ഷാനുചാക്കോ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് കൊലപാതകം എന്ന് കോടതി കണ്ടെത്തി. 'യൂത്ത്‌കോണ്‍ഗ്രസ് പ്രാദേശിക നേതാവിന് ഇരട്ട ജീവപര്യന്തം' എന്ന് തലക്കെട്ടിടാതിരിക്കാന്‍ മാത്രം ജാഗ്രതയും കൈയടക്കവും നമ്മുടെ മാധ്യമങ്ങള്‍ അന്ന് കാണിച്ചതില്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുണ്ടവര്‍!

രണ്ട്:

തദ്ദേശതെരഞ്ഞെടുപ്പിന്റെ ഒരുദിനമകലെ കേരളം. കൊല്ലം മണ്‍റോ തുരുത്തില്‍ മണിലാല്‍ എന്ന സിപിഎം പ്രവര്‍ത്തകന്‍, കെ സുരേന്ദ്രന്‍ മാലയിട്ടു സ്വീകരിച്ച ബിജെപി പ്രവര്‍ത്തകനാല്‍ തെരഞ്ഞെടുപ്പ് ബൂത്തിനടുത്തുവെച്ചു കൊല്ലപ്പെടുന്നു.

'ഹോം സ്റ്റേ ഉടമയായ മധ്യവയസ്‌കന്‍ കുത്തേറ്റ് മരിച്ചെന്ന' നാലുവരി വാര്‍ത്തയില്‍ സംഗതി തീരുന്നു.

കാറോടിച്ചവന്റെ രാഷ്ട്രീയം വെച്ച് ബ്രൂട്ടല്‍ കൊലയുടെ ബ്രെക്കിങ് സ്‌ക്രോളുകള്‍ കോലുകൊണ്ടു വായില്‍കുത്തി നിര്‍മ്മിച്ചവര്‍ക്ക്, മണിലാലിന്റെ നെഞ്ചത്ത് കത്തി കയറ്റിയ അശോകന്റെ രാഷ്ട്രീയം പ്രസക്തമേയാവുന്നില്ല! പ്രയോരിറ്റികള്‍! പ്രിവില്ലേജുകള്‍

ഈ കൊലപാതകം രാഷ്ട്രീയമാണെന്ന് നിങ്ങളെങ്ങിനെയാണ് റഹിം നിഗമനത്തിലെത്തിയതെന്ന ആത്മാര്‍ത്ഥസംശയം ഉറക്കെ ചോദിച്ചുകൊണ്ട് 'നിശാ'ചര്‍ച്ചകളില്‍ അവതാര 'പുരുഷോത്തമന്മാര്‍' വെഞ്ഞാറമ്മൂട് വന്നപോലെ ഇന്ന് വരാതിരിക്കും എന്ന് പ്രത്യാശിക്കാം!

കൊലപാതകിക്ക്‌ ബിജെപി അംഗത്വം നൽകിയത്‌ കെ സുരേന്ദ്രൻ നേരിട്ട്; ഫിൽറ്റർ വെച്ച വാർത്തകൾ മാത്രമേ സമൂഹം കേൾക്കാറുള്ളൂ

 വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിൽ, പ്രൊഫഷണൽ കോൺഗ്രസ്‌ പ്രസിഡന്റ്‌  ഡോ. ലാൽ  സദാശിവൻ പറഞ്ഞത് ഓർക്കുക. മിക്കവാറും ലാൽ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ഉണ്ടാവും. ഒരു സോഷ്യൽ ഓഡിറ്റും ‌ ഉണ്ടാവില്ല. അരുൺ ശ്രീകുമാറിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

സഖാവ് മണിലാലിന്റെ കാര്യം ആലോചിക്കുകയായിരുന്നു. കുറേ കാലം ഗൾഫിൽ ജോലിചെയ്തു. നാട്ടിലെത്തി കുടുംബത്തോടൊപ്പം കഴിയാൻ തുടങ്ങിയിട്ട് അഞ്ചു വർഷം. ജീവിതം കൊണ്ടുപോകാൻ വീട്ടിൽ ഒരു ഹോം സ്റ്റേ നടത്താൻ ശ്രമിച്ചുവരുന്നു. കൊച്ചു ഗ്രാമം. അവിടുത്തെ സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങളിൽ ആവും പോലെ ഇടപെടുന്നു. കിറ്റ് വിതരണത്തിനുമൊക്കെ ഓടി നടക്കുന്നു. നാട്ടിൻപുറത്തെ സാധാരണ മനുഷ്യൻ. സഖാവ്.

ഡൽഹി പോലീസിൽ നിന്നു വോളണ്ടറി റിട്ടയർമെന്റ് വാങ്ങി അതെ നാട്ടിലെത്തിയ സംഘപരിവാറുകാരൻ അശോകനെ  ബി ജെ പി യിൽ എടുത്തത് മിസ്സ്‌ കാൾ മെമ്പർഷിപ്പ് വഴിയല്ല. അവരുടെ സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രൻ നേരിട്ട് എത്തിയാണ്. ഡൽഹി പോലീസ്. നേരത്തെ വിരമിച്ചു നാട്ടിൽ എത്തൽ. സംസ്ഥാന പ്രസിഡന്റ്‌ നേരിട്ട് മെമ്പർഷിപ്പ് നൽകൽ. കൊല. വഴി അദൃശ്യമൊന്നുമല്ല.

കണ്ണടച്ച് ഇരുട്ടാക്കാത്തവർക്ക്‌  കാര്യങ്ങൾ വ്യക്തമാണ്. തുടർച്ചയായി കമ്മ്യൂണിസ്റ്റ്‌ കാരെ കൊല്ലുകയാണ്. കോൺഗ്രസും ബി ജെ പിയും ചേർന്ന്‌. മീഡിയയുടെ ഒത്താശയോടെ.

ഒന്നെങ്കിൽ ഒന്ന്, തിരിച്ചടി അവർ പ്രതീക്ഷിക്കുന്നു. അപ്പോൾ മീഡിയയുടെ ശബ്ദം മാറും. കവികളുടെ ഹൃദയം നുറുങ്ങുന്ന ശബ്ദം ഉയരും. ആ സുവർണ്ണാവസരമാണ് അവർ കാത്തിരിക്കുന്നത്. കണ്ണൂരിൽ സംഭവിച്ചുകൊണ്ടിരുന്നതും അതാണ്. ഫിൽറ്റർ വെച്ച വാർത്തകൾ മാത്രമേ സമൂഹം കേൾക്കാറുള്ളൂ.

വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിൽ, പ്രൊഫഷണൽ കോൺഗ്രസ്‌ പ്രസിഡന്റ്‌  ഡോ. ലാൽ  സദാശിവൻ പറഞ്ഞത് ഓർക്കുക. മിക്കവാറും ലാൽ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ഉണ്ടാവും. ഒരു സോഷ്യൽ ഓഡിറ്റും ‌ ഉണ്ടാവില്ല.

കായംകുളത്തും തൃശൂരിലും കോൺഗ്രസുകാർ  ഓരോ ജീവനുകൾ എടുത്തിട്ട് മാസം എത്രയായി? അവ ആരെ വേദനിപ്പിച്ചു? ഇപ്പോൾ, മണിലാലിനെ ആർഎസ്എസുകാർ കൊന്നപ്പോൾ,  ഹോം സ്റ്റേ ഉടമ കുത്തേറ്റു മരിച്ചു എന്നു റിപ്പോർട്ട്‌ ചെയ്യുന്ന വിഷ  ജന്തുക്കളുടെ ഇടയിലാണ് നമ്മൾ ജീവിക്കുന്നത്. ഈ വേദന ഇടതുപക്ഷക്കാർക്ക് മാത്രം ഉള്ളതാണ്. സഖാവ് മണിലാലിന് അന്ത്യാഭിവാദ്യങ്ങൾ..

സംഘപരിവാറും കോൺഗ്രസും നാലുമാസത്തിനുള്ളിൽ‌ അരിഞ്ഞുതള്ളിയത്‌ അഞ്ച്‌ സിപിഐ എം പ്രവർത്തകരെ

തിരുവനന്തപുരം > കോവിഡ്‌ കാലത്തും കൊലക്കത്തി താഴെവയ്‌ക്കാതെ വിറളിപിടിച്ചിറങ്ങിയ സംഘപരിവാറും കോൺഗ്രസും ചേർന്ന്‌ നാലുമാസത്തിനുള്ളിൽ‌ അരിഞ്ഞുതള്ളിയത്‌ അഞ്ച്‌ സിപിഐ എം പ്രവർത്തകരെ. കായംകുളത്ത്‌ ബ്രാഞ്ച്‌ അംഗം സിയാദിനെ കൗൺസിലറുടെ സഹായത്തോടെ കോൺഗ്രസ്‌ ക്രിമിനൽ കുത്തിക്കൊന്നതിന്റെ ചോര ഉണങ്ങും മുമ്പാണ്‌ ആഗസ്‌ത്‌ 30ന്‌ വെഞ്ഞാറമൂട്ടിൽ നാടിനെ നടുക്കിയ ഇരട്ടക്കൊല.

തിരുവോണത്തലേന്നാണ്‌ ഡിവൈഎഫ്‌ഐ നേതാക്കളായ ഹഖ്‌ മുഹമ്മദിനെയും മിഥിലാജിനെയും കോൺഗ്രസ്‌ അക്രമികൾ അരുംകൊല ചെയ്‌തത്‌. ഒക്ടോബർ ആദ്യം കുന്നംകുളത്ത്‌ സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറി സനൂപിനെ ആർഎസ്‌എസുകാർ വധിച്ചു. കൊലപാതകത്തെ അപലപിക്കാൻപോലും മനസ്സ്‌‌ കാണിക്കാതെ കൊലചെയ്യപ്പെട്ടവർ പ്രശ്‌നക്കാരാണ്‌ എന്ന്‌ വരുത്തിതീർക്കാൻ കോൺഗ്രസും ബിജെപിയും ശ്രമിച്ചുകൊണ്ടിരിക്കെയാണ്‌ ഞായറാഴ്‌ച രാത്രി സിപിഐ എം പ്രവർത്തകനായ മണിലാലിനെ കൊല്ലത്ത്‌ ആർഎസ്‌എസുകാർ നിഷ്ഠുരമായി വധിച്ചത്‌. മണിലാലിന്റെ നെഞ്ചിൽ കഠാര കുത്തിയിറക്കിയതാകട്ടെ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ നേരിട്ട്‌ ബിജെപി അംഗത്വം നൽകിയയാളും.

ഡൽഹി പൊലീസിൽനിന്ന്‌ വളന്ററി റിട്ടയർമെന്റ്‌ വാങ്ങി നാട്ടിലെത്തിയ ആർഎസ്‌എസുകാരനാണ്‌ ഉത്തരേന്ത്യൻ മോഡൽ കൊലപാതകം നടത്തിയ പ്രതി അശോകൻ. മൺറോ തുരുത്ത്‌ വില്ലേജ്‌ ഓഫീസിനടുത്ത‌ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ ബൂത്ത്‌ കമ്മിറ്റി ഓഫീസിന്‌ സമീപം കഠാരയുമായെത്തിയാണ്‌ മണിലാലിന്റെ ജീവനെടുത്തത്‌. കുത്തേറ്റ്‌ നിലത്തുവീണ മണിലാലിനെ മരണം ഉറപ്പാക്കാൻ നെഞ്ചിൽ രണ്ടുതവണകൂടി കഠാര കുത്തിയിറക്കി. കൊല്ലപ്പെട്ടത്‌ സിപിഐ എം പ്രവർത്തകനായതിനാൽ കൊലപാതകത്തെ അപലപിക്കാൻ കോൺഗ്രസും ബിജെപിയും തയ്യാറായിട്ടില്ല.

ആർഎസ്‌എസാണ്‌, അരുംകൊലകൾ ആവർത്തിക്കും

കൊല്ലം: ആർഎസ്‌എസുകാർ ജില്ലയിൽ കൊലപ്പെടുത്തിയവരിൽ സംഘടനാനേതാക്കൾ മുതൽ സാധാരണപ്രവർത്തകർ വരെയുണ്ട്‌. ശ്രീകുമാർ, സുനിൽകുമാർ, അജയപ്രസാദ്, ശ്രീരാജ്,  കാരിക്കൽ ബാബു, അബ്ദുൽമജീദ്, മുഹമ്മദ് ഷെരീഫ്, എഡ്വേർഡ്, വടമൺ ഭാസി എന്നിവരുടെ നിരയിൽ ഞായറാഴ്‌ച ആർഎസ്‌എസ്‌ ഗൂഢാലോചനയിൽ  കൊല്ലപ്പെട്ട‌ വില്ലിമംഗലം നിഥി പാലസിൽ മണിലാൽ ആണ്‌ അവസാന ആൾ. കൊലപാതകത്തിന്‌ സുനിൽകുമാർ രക്‌തസാക്ഷിദിനം തെരഞ്ഞെടുത്തതും ആസൂത്രിതം.

സിപിഐ എം പ്രവർത്തകൻ മണിലാലിന്റെ മൃതദേഹം കാണാനെത്തിയ ജനക്കൂട്ടം

കൊട്ടാരക്കര താലൂക്കിൽ തൊഴിലാളിവർഗ പ്രസ്ഥാനവും വർഗ ബഹുജനസംഘടനകളും കെട്ടിപ്പടുക്കുന്നതിൽ ഉജ്വല നേതൃത്വം വഹിച്ച എം കെ അബ്ദുൽ മജീദ് രക്തസാക്ഷിയായത് 1981 ജനുവരി ഒമ്പതിനാണ്. സിപിഐ എം താലൂക്ക്കമ്മിറ്റിഅംഗം, തൊഴിലാളി യൂണിയൻ ഭാരവാഹി, കൊട്ടാരക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പ്രഗത്ഭനായ അഭിഭാഷകൻ എന്നീ നിലകളിൽ തിളങ്ങിനിന്ന അബ്ദുൽമജീദിനെ ആർഎസ്എസ് സംഘമാണ് കുത്തിക്കൊലപ്പെടുത്തിയത്. കൊല്ലം എസ്എൻ കോളേജ് ക്യാമ്പസിൽ 1982 ജനുവരി നാലിന് ആർഎസ്എസ് –- എബിവിപി സംഘം എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന ശ്രീകുമാറിനെ കുത്തിക്കൊലപ്പെടുത്തി.

ഓട്ടോറിക്ഷാത്തൊഴിലാളി നേതാവും സിപിഐ എമ്മിന്റെ സജീവപ്രവർത്തകനുമായിരുന്ന മുഹമ്മദ് ഷെരീഫിനെ 1982 മെയ് ആറിന് ആർഎസ്എസുകാർ കൊലപ്പെടുത്തി. വടമൺ സിഐടിയു യൂണിറ്റ് കൺവീനറും സിപിഐ എം ബ്രാഞ്ച്അംഗവുമായിരുന്ന വടമൺ ഭാസിയെ 1984 സെപ്തംബർ 26ന് ആർഎസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തി. സിപിഐ എം പേരയം ലോക്കൽ സെക്രട്ടറിയായിരുന്ന എഡ്വേർഡിനെ 1993 ആഗസ്ത് 16ന് ബിജെപി സംഘം കുത്തിക്കൊലപ്പെടുത്തി. ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന സുനിൽകുമാറിനെ 1996 ഡിസംബർ ആറിന് ആർഎസ്എസ് സംഘം വീട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. അമ്മയുടെയും ഭാര്യയുടെയും പിഞ്ചുകുഞ്ഞിന്റെയും കൺമുന്നിലാണ് അക്രമിസംഘം സുനിൽകുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത്. അക്രമികൾ സുനിൽകുമാറിന്റെ ഒരു കൈ വെട്ടിമാറ്റി കൊടിമരത്തിൽ തൂക്കി. 

വർഗീയശക്തികൾക്കെതിരെ ധീരമായ ചെറുത്തുനിൽപ്പ് നടത്തിയ പുത്തൂർ കാരിക്കൽ ബാബുവിനെ ആർഎസ്എസുകാരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, അരിശം തീരാത്ത  ആർഎസ്എസുകാർ 2000 ജൂലൈ 11ന് താലൂക്കാശുപത്രിയിൽ കയറി ബാബുവിനെ വെട്ടിക്കൊലപ്പെടുത്തി.

എസ്എഫ്ഐ കരുനാഗപ്പള്ളി ഏരിയജോയിന്റ് സെക്രട്ടറി അജയപ്രസാദ് (23) ആർഎസ്എസുകാരുടെ കൊലക്കത്തിക്കിരയായത് 2007 ജൂലൈ 19 നാണ്.

2014 ഏപ്രിൽ 15ന് വിഷു നാളിലാണ് നെടുവത്തൂർ ഏരിയയിലെ ഡിവൈഎഫ്ഐ നെടുമൺകാവ് പിഎച്ച്സി യൂണിറ്റ് പ്രസിഡന്റും സിപിഐ എം പിഎച്ച്സി ബ്രാഞ്ച് അംഗവുമായ ആശുപത്രിമുക്ക് സ്മിതാ നിവാസിൽ ശ്രീരാജി (30)നെ അച്ഛന്റെ മുന്നിലിട്ട് ആർഎസ്എസുകാർ അടിച്ചുകൊന്നത്.

മണിലാലിന്റെ ഭാര്യയെ എൻഡിഎ സ്ഥാനാർഥിയും കൂട്ടരും തടഞ്ഞു

ആർഎസ്‌എസ്‌–- ബിജെപി പ്രവർത്തകർ കുത്തിക്കൊന്ന മൺറോതുരുത്തിലെ സിപിഐ എം പ്രവർത്തകൻ മണിലാലിന്റെ ഭാര്യയെ വോട്ട് ചെയ്യാൻ എത്തിയപ്പോൾ എൻഡിഎ സ്ഥാനാർഥിയും കൂട്ടരും തടഞ്ഞു. മൺറോതുരുത്ത്‌ വില്ലിമംഗലം അഞ്ചാം വാർഡിലെ ഒന്നാം ബൂത്തിൽ പകൽ 3.30നാണ്‌ മണിലാലിന്റെ ഭാര്യ രേണുകയെയും മകൾ നിധിയെയും സംഘപരിവാറുകാർ തടഞ്ഞത്. 

 ജില്ലാ പഞ്ചായത്ത് കുണ്ടറ ഡിവിഷൻ എൻഡിഎ സ്ഥാനാർഥിയോടൊപ്പം വന്ന സംഘപരിവാറുകാർ രേണുകയെയും മകളെയും തടയുകയും തട്ടിക്കയറുകയുമായിരുന്നു. മണിലാലിന്റെ കൊലയ്ക്കുപിന്നിൽ സംഘപരിവാരാണെന്ന് രേണുക കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എൽഡിഎഫ്‌ പ്രവർത്തകർ സംഘടിച്ചതോടെ സ്ഥാനാർഥിയും പ്രവർത്തകരും വാഹനത്തിൽ കയറി സ്ഥലംവിട്ടു. എൽഡിഎഫ് പ്രവർത്തകരെ നേതാക്കൾ ഇടപെട്ട് പിരിച്ചുവിട്ടു.

Monday, October 19, 2020

കൊലയാളികൾക്കെതിരെ നാടുണരണം - എ എ റഹിം എഴുതുന്നു

 രണ്ട്‌ മാസത്തിനിടയിൽ കേരളത്തിന്റെ തെരുവുകളിൽ പിടഞ്ഞുവീണത് നാല്‌ ചെറുപ്പക്കാരാണ്. മൂന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകരും ഒരു സിപിഐ എം അംഗവുമാണ് കൊല്ലപ്പെട്ടത്. ആഗസ്ത്‌ 19ന് കായംകുളത്ത് കോൺഗ്രസ് ക്രിമിനലുകൾ കൊന്നുകളഞ്ഞ സിപിഐ എം  അംഗം സിയാദ്, ഉത്രാടരാത്രിയിൽ തിരുവനന്തപുരത്ത് തേമ്പാംമൂട്ടിൽ കോൺഗ്രസ് ക്രിമിനൽ സംഘം വീണ്ടും കൊന്നുതള്ളിയത് രണ്ട് ചെറുപ്പക്കാരെ. ഒരാൾ ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റും മറ്റൊരാൾ ഡിവൈഎഫ്‌ഐയുടെ യൂണിറ്റ് ജോയിന്റ്‌ സെക്രട്ടറിയും. ഹഖ് മുഹമ്മദും മിഥിലാജും.  ഇരട്ടക്കൊലപാതകത്തിനുശേഷം  തൃശൂരിലെ കുന്നംകുളത്ത് ഡിവൈഎഫ്‌ഐക്ക് നഷ്ടപ്പെട്ടത് സംഘടനയുടെ ചൊവ്വന്നൂർ മേഖലാ ജോയിന്റ്‌ സെക്രട്ടറി പി യു സനൂപിനെയാണ്. സനൂപിനെ കൊന്നത് ആർഎസ്എസ് –--ബജ്‌രംഗ്‌ദൾ ക്രിമിനൽ സംഘമായിരുന്നു.

നാല് കൊലപാതകവും പരിശോധിച്ചാൽ, ജീവനെടുക്കാൻമാത്രം സംഘർഷങ്ങളൊന്നും  ഉണ്ടായിരുന്നില്ല എന്ന് മനസ്സിലാക്കാനാകും. ഇത് ആസൂത്രിതമാണ്. സംസ്ഥാനത്ത് ക്രമസമാധാനനില തകർക്കുന്നതിന് കോൺഗ്രസും ബിജെപിയും നടത്തിയ ഗൂഢാലോചനയാണ് ഈ കൊലപാതകങ്ങൾ.  പ്രകോപനമുണ്ടാക്കി അക്രമപരമ്പരകൾ സൃഷ്ടിക്കാനാണ് നീക്കം. തുടർച്ചയായ മൂന്ന് കൊലപാതകം ആയപ്പോൾ സ്വാഭാവികമായ പ്രതിഷേധമുണ്ടായി. ചിലയിടങ്ങളിലെല്ലാം സംഘർഷങ്ങളിലേക്ക് നീങ്ങി. എന്നാൽ, നാലാമത്തെ കൊലപാതകത്തിനുശേഷവും എന്തുകൊണ്ട് നിങ്ങൾ അക്രമം നടത്തിയില്ല എന്നായിരുന്നു കോൺഗ്രസിന്റെ ചോദ്യം.

കോൺഗ്രസ് നടത്തിയ കൊലപാതകങ്ങളെ ബിജെപിയോ ബിജെപി നടത്തിയ കൊലപാതകത്തെ കോൺഗ്രസോ തള്ളിപ്പറഞ്ഞില്ല. അപലപിച്ചില്ല എന്നുമാത്രമല്ല,  ബിജെപിയെ പരസ്യമായിത്തന്നെ ന്യായീകരിക്കാനും കോൺഗ്രസ് മടിച്ചില്ല. കോൺഗ്രസിനെ വിമർശിക്കാൻ ബിജെപിയും തയ്യാറായില്ല. ഡിവൈഎഫ്‌ഐ പ്രവർത്തകരെ കൊന്നും ആക്രമിച്ചും പ്രകോപനം സൃഷ്ടിച്ച് കേരളത്തിന്റെ ക്രമസമാധാനനില തകർക്കാനാണ് ഇരുവരുടെയും പദ്ധതി എന്ന് ഈ പരസ്പര സഹകരണം വ്യക്തമാക്കുന്നു. കോവിഡ് വ്യാപനമുണ്ടാക്കി ഗവൺമെന്റിന്റെ പ്രതിച്ഛായ തകർക്കാൻ നടത്തിയ നിന്ദ്യമായ ഗൂഢാലോചനയുടെ തുടർച്ചയാണിത്.

നിഷ്ഠുരമായ അരുംകൊലകൾക്കെതിരെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ സ്വീകരിച്ച സമീപനം വിമർശനപരമായി സമൂഹം ചർച്ച ചെയ്യണം. സ്വാഭാവിക മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതുപോലെയാണ് മനോരമയും മാതൃഭൂമിയും ഉൾപ്പെടെയുള്ള മാധ്യമങ്ങൾ  പ്രതികരിച്ചത്. കോൺഗ്രസിനോ ബിജെപിക്കോ ശക്തമായ പ്രഹരമേൽപ്പിക്കുംവിധം ഒരു വാർത്തയും നൽകിയില്ല.  ലജ്ജാകരമായ വലതുപക്ഷ വിധേയത്വത്താൽ മൂകരും ബധിരരുമായി നിൽക്കുന്ന  മാധ്യമങ്ങളെ കാണാൻ കഴിയും. ഇന്നലെകളിൽ ഇതേ മാധ്യമങ്ങൾ പ്രകടിപ്പിച്ച വൈകാരിക പ്രകടനങ്ങൾ, ഏകപക്ഷീയമായ വിചാരണകൾ എല്ലാം അക്രമരാഷ്ട്രീയത്തെ ഇല്ലാതാക്കാനല്ല, മറിച്ച് ഇടതുപക്ഷത്തെ ഉന്മൂലനം ചെയ്യാൻ ലക്ഷ്യംവച്ചുള്ളതായിരുന്നുവെന്ന് വ്യക്തമാകുന്നു.

രാജ്യവ്യാപകമായ ഇടതുപക്ഷവിരുദ്ധ പ്രചാരണത്തിന് കോൺഗ്രസും ബിജെപിയും മാധ്യമങ്ങളും ഒരുമിച്ച് കൈകോർത്തത് നാം മറന്നിട്ടില്ല. "ചുവപ്പ് ഭീകരത' എന്ന് ബ്രാൻഡ് ചെയ്തായിരുന്നു ഈ ആസൂത്രിത വലതുപക്ഷ പ്രചാരണം. ചരിത്രത്തിൽ ഏറ്റവുമധികം ആക്രമിക്കപ്പെട്ടതും കൊല്ലപ്പെട്ടതും ഡിവൈഎഫ്‌ഐ, എസ്എഫ്ഐ, സിപിഐ എം  പ്രവർത്തകരായിരുന്നു. എന്നിട്ടും വേട്ടക്കാരായി ഇരകളെ ചിത്രീകരിക്കുന്ന ഏകപക്ഷീയമായ വ്യാജപ്രചാരണങ്ങൾ സമൂഹത്തിന്റെ പൊതുബോധത്തെ ഇടതുപക്ഷവിരുദ്ധമാക്കണം എന്ന രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രമുള്ളതായിരുന്നു.  2018 ഫെബ്രുവരി 22ന്  കണ്ണൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച ഉപവാസവേദിയിൽ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി നേരിട്ടെത്തി. ബിജെപിയും കോൺഗ്രസും "ചുവപ്പ് ഭീകരത' എന്ന് ഒരുമിച്ച് ആവർത്തിച്ചത് യാദൃച്ഛികതയല്ല ആസൂത്രിതമാണ്.

തിരുവനന്തപുരത്ത് ആർഎസ്എസുകാരനായ രാജേഷ് 2017ൽ കൊല്ലപ്പെട്ടു. സംഭവത്തെ തുടർന്ന് 2017 ജൂലൈ 30ന് കോഴിക്കോട്ട് രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തിൽ സത്യഗ്രഹംതന്നെ സംഘടിപ്പിച്ചു. കണ്ണൂരിൽ കതിരൂർ മനോജ് എന്ന ആർഎസ്എസ് നേതാവ് കൊല്ലപ്പെട്ടു. പ്രതിസ്ഥാനത്ത് ആരോപണവിധേയരായത് സിപിഐ എം പ്രവർത്തകരാണ്. അന്നത്തെ യുഡിഎഫ് സർക്കാർ അന്വേഷണം സിബിഐക്ക് വിട്ടു. ഈ സന്ദർഭങ്ങളിലെല്ലാം "അക്രമരാഷ്ട്രീയത്തിനെതിരെ' കോൺഗ്രസും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും ഒരേ മനസ്സോടെ ഇടതുപക്ഷവേട്ടയ്ക്ക് മാസങ്ങളോളം നേതൃത്വം കൊടുത്തു. പെരിയയിൽ അന്വേഷണം പൂർത്തിയാക്കി യഥാസമയം കുറ്റപത്രം കൊടുക്കുമ്പോഴും സംഭവത്തെ സിപിഐ എം തള്ളിപ്പറയുമ്പോഴും അതൊരു രാഷ്ട്രീയപ്രശ്‌നമായി വളർത്തുന്നതിനും തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ ഇന്ധനമാക്കി മാറ്റുന്നതിനും കോൺഗ്രസും ബിജെപിയും മാധ്യമങ്ങളും ചേരുന്ന ഇടതുപക്ഷവിരുദ്ധ സഖ്യം പ്രയത്‌നിക്കുന്നു.

വെട്ടുകളുടെ എണ്ണം, ആർത്തലച്ചുകരയുന്ന അനാഥരുടെ ചിത്രങ്ങൾ ഒന്നും ഇക്കഴിഞ്ഞ രണ്ട്‌ മാസത്തിനിടയിൽ മലയാളികൾ കണ്ടില്ല. സിപിഐ എം അംഗം സിയാദിനെ കായംകുളത്ത് കോൺഗ്രസ് ക്രിമിനലുകൾ കൊല്ലുമ്പോൾ, "എന്റെ കുഞ്ഞുങ്ങളെയോർത്ത് എന്നെ വെറുതെ വിടൂ' എന്ന് ആ ചെറുപ്പക്കാരൻ യാചിച്ചിരുന്നു. ക്വാറന്റൈൻ കേന്ദ്രത്തിൽ ഭക്ഷണം വിതരണംചെയ്ത് മടങ്ങിവരുന്ന വഴിയിലാണ് സിയാദ് കൊല്ലപ്പെട്ടത്. ദാരുണമായ ഈ സംഭവം അനാഥമാക്കിയ ആ കുഞ്ഞുങ്ങളെത്തേടി ഒരു മാധ്യമവും പോയില്ല. ഉത്രാടരാത്രിയിലാണ് രണ്ട് ചെറുപ്പക്കാരെ നിഷ്ഠുരമായി വെട്ടിയും കുത്തിയും കൊന്നുകളഞ്ഞത്. ഇരുവർക്കുമുള്ളത് പറക്കമുറ്റാത്ത കുഞ്ഞുങ്ങളായിരുന്നു. ഹഖ്മുഹമ്മദിന്റെ ഭാര്യ നാല് മാസം ഗർഭിണിയായിരുന്നു. പിഞ്ചുമകൾ ഐറയും ഭാര്യ നജ്‌ലയും ഹഖിന് അന്ത്യചുംബനം നൽകുന്ന കരൾപിളർക്കുന്ന കാഴ്ച പകർത്താൻപോലും മലയാളത്തിലെ ഒരു മാധ്യമങ്ങളും ആ വഴിക്ക് വന്നില്ല. മിഥിലാജിന്റെ അഞ്ചരയും ആറരയും വയസ്സുള്ള മക്കൾ, അഹമ്മദ് ഇർഫാൻ, മുഹമ്മദ് ഇഹ്‌സാൻ, ഭാര്യ നസീഹ എന്നിവരും സഹോദരങ്ങളും ഹൃദയംപൊട്ടി വിലപിക്കുന്ന ദൃശ്യത്തിനുനേരെ "നിഷ്പക്ഷ' മാധ്യമങ്ങളുടെ ക്യാമറകൾ നിർദയം കണ്ണടച്ചുനിന്നു.

അക്ഷരാർഥത്തിൽ അനാഥനായിരുന്നു തൃശൂരിൽ ആർഎസ്എസുകാർ കൊലപ്പെടുത്തിയ പി യു സനൂപ്. എന്നാൽ, ഒരു നാടിനെയാകെ അനാഥമാക്കി ഈ ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ രക്തസാക്ഷിത്വം. ആർത്തലച്ചുകരയാത്ത ഒരു മനുഷ്യനും അവിടെയുണ്ടായിരുന്നില്ല. കൈരളി ടിവിയുടെ ക്യാമറകൾ പുറത്തെത്തിച്ച കരൾപിളർക്കുന്ന ആ കാഴ്ചകൾ കണ്ട് കേരളം കരഞ്ഞു.

നോംചോംസ്‌കിയും എഡ്വേർഡ് എസ് ഹെർമനും ചേർന്നെഴുതിയ "സമ്മതികളുടെ നിർമിതി: ബഹുജനമാധ്യമങ്ങളുടെ അർഥശാസ്ത്രം' എന്ന പുസ്തകം മാധ്യമവാർത്തകൾ രൂപപ്പെടുന്ന അരിപ്പകളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അതിലൊന്ന് കമ്യൂണിസ്റ്റ് വിരുദ്ധതയാണ്. ദളിതരോടും സ്ത്രീകളോടും പിന്നോക്ക ജനവിഭാഗത്തിൽപ്പെട്ടവരോടും ദരിദ്രരോടും എതിരായി വാർത്തകൾ നൽകാനും അവരെ തമസ്‌കരിക്കാനും മുതലാളിത്ത ലോകത്തെ മാധ്യമങ്ങൾ മത്സരിക്കുന്നതിനെക്കുറിച്ച് ഇരുവരും രേഖപ്പെടുത്തുന്നു. ഇടതുപക്ഷവിരുദ്ധമായ പൊതുബോധനിർമിതി മാധ്യമങ്ങളുടെ മുഖ്യ അജൻഡയാണ്. അതിനായി ചില സംഭവങ്ങളെ പർവതീകരിക്കുകയും മറ്റുചിലതിനെ തമസ്‌കരിക്കുകയും ചെയ്യും. ഇപ്പോൾ നടന്ന കൊലപാതകങ്ങൾ നേരെ തിരിച്ചായിരുന്നുവെന്ന്  വെറുതെ ഒന്ന് സങ്കൽപ്പിക്കുക. മാധ്യമങ്ങളുടെ സമീപനം ഇങ്ങനെയാകുമായിരുന്നോ? ഒരിക്കലുമില്ല.

ഡിവൈഎഫ്‌ഐ, കൊലയ്ക്ക് കൊലപാതകംകൊണ്ട് മറുപടി പറയില്ല. ഒരു കുടുംബവും ആരാലും അനാഥമാക്കപ്പെടരുത്. ഉറച്ച ശബ്ദത്തോടെ കേരളമാകെ ഇതുപറയണം. "കൊല അരുത്'. ഹൃദയം പിളരുന്ന വേദനയിലും സംയമനത്തോടെ നിൽക്കുകയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ. എന്നാൽ, കോൺഗ്രസ് –-ബിജെപി നേതാക്കൾ ഇപ്പോഴും പ്രകോപനം തുടരുന്നു. തേമ്പാമൂട് ഇരട്ടക്കൊലയിലെ പ്രതികൾക്ക് നിയമസഹായവും അവരുടെ കുടുംബങ്ങൾക്കുവേണ്ടി ധനസമാഹരണവും നടത്തുകയാണ് കോൺഗ്രസ്. സനൂപിന്റെ കൊലപാതകത്തിനുശേഷം ബിജെപിയും ഇതേ സമീപനമാണ് കൈക്കൊള്ളുന്നത്. നവംബർ മൂന്നിന് ഡിവൈഎഫ്‌ഐ രൂപീകൃതമായിട്ട് 40 വർഷം തികയുകയാണ്. നാളിതുവരെ ആയുധങ്ങളും അച്ചടിമഷിയും വേട്ടയാടുക മാത്രമായിരുന്നു. എന്നിട്ടും തകരുകയല്ല, യുവത്വത്തിന്റെ ആവേശവും അഭിമാനവുമായി ഡിവൈഎഫ്‌ഐ വളരുകയായിരുന്നു. അരക്കോടിയിലധികം അംഗങ്ങൾ ഇന്ന് ഈ സംഘടനയുടെ കീഴിലുണ്ട്. ആത്മത്യാഗത്തിന്റെയും നന്മനിറഞ്ഞ പ്രവർത്തനങ്ങളിലൂടെയുമാണ് ഡിവൈഎഫ്‌ഐ നാടിന്റെ മനംകവർന്നത്.

സനൂപ് കൊല്ലപ്പെട്ട ദിവസവും ഒരു രോഗിയും ആശുപത്രിയിൽ വിശന്നിരുന്നില്ല. ഹൃദയപൂർവം പദ്ധതിയുടെ ഭാഗമായി പൊതിച്ചോർ ശേഖരിക്കുന്ന പ്രവർത്തനമാണ് സനൂപ് എന്ന ഡിവൈഎഫ്‌ഐ മേഖലാ ജോയിന്റ്‌ സെക്രട്ടറി തന്റെ ജീവിതത്തിൽ അവസാനമായി നടത്തിയ രാഷ്ട്രീയപ്രവർത്തനം. ഹഖും മിഥിലാജും നാടിന്റെ പ്രിയപ്പെട്ടവരായിരുന്നു. സമൂഹ അടുക്കളയിൽ അരിച്ചാക്ക് ചുമന്ന് കയറിപ്പോകുന്ന ഹഖ് മുഹമ്മദിന്റെ മുഖം മലയാളികൾക്ക് മറക്കാനാകില്ല. ആക്രിപെറുക്കിയും അധ്വാനിച്ചും നാടിന് താങ്ങാകാൻ നടന്നവരായിരുന്നു ഈ കൊല്ലപ്പെട്ട എല്ലാവരും. ഞങ്ങൾ ഇനിയും ഇതൊക്കെത്തന്നെ തുടരും. കോൺഗ്രസും ബിജെപിയും ചേരുന്ന കേരളത്തിലെ പുതിയ അവിശുദ്ധസഖ്യത്തിന്റെ ഭീഷണികളുടെ മുമ്പിൽ തലകുനിക്കില്ല.

കേരളത്തിന്റെ മനഃസാക്ഷി നിഷ്പക്ഷമായി നിലകൊള്ളണമെന്ന് ഡിവൈഎഫ്‌ഐ അഭ്യർഥിക്കുന്നു. സാംസ്‌കാരിക പ്രവർത്തകരുടെയും പൊതുസമൂഹത്തിന്റെയും പിന്തുണ ഇക്കാര്യത്തിൽ ഡിവൈഎഫ്‌ഐ പ്രതീക്ഷിക്കുന്നു. "കൊല അരുത്, കോൺഗ്രസ്–-ബിജെപി കൊലയാളികൾക്കെതിരെ നാടുണരുക' എന്ന സന്ദേശവുമായി  പ്രമുഖവ്യക്തികളെ നേരിൽക്കാണുന്നു. രാഷ്ട്രീയ കൊലപാതകങ്ങൾ ഇല്ലാതാക്കാൻ കേരളം കൈകോർക്കണം എന്ന സന്ദേശമാണ് മുന്നോട്ടുവയ്‌ക്കുന്നത്. എല്ലാ ജനാധിപത്യവിശ്വാസികളുടെയും പിന്തുണ ഡിവൈഎഫ്‌ഐ വിനീതമായി അഭ്യർഥിക്കുന്നു.

എ എ റഹിം

Saturday, October 17, 2020

ഏബ്രഹാം റ്റൈറ്റസ്: മറക്കരുത് ഈ രക്തസാക്ഷിയെ

 വര്‍ഗ്ഗീയ ശക്തികള്‍ രാജ്യത്തെമ്പാടും അഴിഞ്ഞാടുമ്പോള്‍ അതിന്റെ അലയടികള്‍ കേരളത്തിലും ഉണ്ടാകുമ്പോള്‍, മതനിരപേക്ഷതയുടെ പക്ഷത്ത് ആരാണ് നിലകൊള്ളുക? ആളുകളുടെ സ്വത്തിനും ജീവനും ആരാണ് സംരക്ഷണം ഉറപ്പുവരുത്തുക? എന്ന ചോദ്യത്തിന് ഉത്തരമാകുന്ന ചരിത്രപാഠം കൂടിയാണ് ഏബ്രഹാം റ്റൈറ്റസിന്റെ രക്തസാക്ഷിത്വവും അനന്തര സംഭവങ്ങളും... സാമുവല്‍ ഫിലിപ്പ് മാത്യു എഴുതുന്നു.

ഏബ്രഹാം റ്റൈറ്റസ്. ഇന്നേക്കു കൃത്യം 36 വര്‍ഷം മുന്‍പ്, 1984 ഒക്ടോബര്‍ 14 ന് കൊല്ലപ്പെട്ടു. ആര്‍എസ്എസിന്റെ കൊലക്കത്തിക്ക് ഇരയായ ഞങ്ങളുടെ നാട്ടിലെ ആദ്യത്തെ രാഷ്ട്രീയ നേതാവ്. ഏബ്രഹാം റ്റൈറ്റസ് കമ്മ്യൂണിസ്റ്റ് ആയിരുന്നില്ല. അദ്ദേഹം കേരളാ കോണ്‍ഗ്രസ്സുകാരനായിരുന്നു. കേരളാ കോണ്‍ഗ്രസ്സിന്റെ (മാണി) ആലപ്പുഴ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. കൊല്ലപ്പെടുമ്പോള്‍  40 വയസ്സു പോലുമുണ്ടായിരുന്നില്ല; ഒരു കുഞ്ഞുണ്ടായിരുന്നു, അധ്യാപികയായിരുന്ന അദ്ദേഹത്തിന്റെ ഭാര്യയുടെ ഗര്‍ഭത്തിലായിരുന്നു അപ്പോള്‍ രണ്ടാമത്തെ കുഞ്ഞ്..

ആര്‍എസ്എസിന്റെ ഗെയിം പ്ലാന്‍

ഏബ്രഹാം റ്റൈറ്റസ് തെക്കേക്കര പഞ്ചായത്തിലെ കുറത്തികാടുകാരനായിരുന്നു. അദ്ദേഹം കൊല്ലപ്പെടുന്നതിനു കുറച്ചുകാലം മുന്‍പ് ഈ പ്രദേശങ്ങളില്‍ തങ്ങളുടെ സ്വാധീനം വളര്‍ത്താനായി ആര്‍എസ്എസ് ഒരു ശ്രമം നടത്തിയിരുന്നു. അതിനായി അവര്‍ തിരഞ്ഞെടുത്ത മാര്‍ഗ്ഗം അക്രമമായിരുന്നു. ഈ പ്രദേശത്തുള്ള ന്യൂനപക്ഷ വിഭാഗം ക്രിസ്ത്യാനികളാണ്. അക്കൂട്ടത്തിലുള്ളവരെ ഒരു കാരണവുമില്ലാതെ തല്ലുക, തല്ലിത്തല്ലി പ്രത്യാക്രമണങ്ങള്‍ സൃഷ്ടിക്കുക, അവയെ രണ്ടു സമുദായങ്ങള്‍ തമ്മിലുണ്ടാകുന്ന ആക്രമണപരമ്പരകളായി വളര്‍ത്തുക, അതിന്റെ പേരില്‍ സാമുദായിക ധ്രുവീകരണം നടത്തുക, എന്നിട്ടൊടുവില്‍ അതിന്റെ ലാഭവിഹിതമെന്നോണം ഹിന്ദുത്വ വര്‍ഗ്ഗീയതയുടെ മൊത്തക്കച്ചവടക്കാരായ ആര്‍എസ്എസിന്റെ അംഗബലം വര്‍ദ്ധിപ്പിക്കുക. ഇതായിരുന്നു അവരുടെ ഗെയിം പ്ലാന്‍.

നിലക്കല്‍ പ്രക്ഷോഭകാലത്തെ ഒരു ചിത്രം

ചുമ്മാതെ അങ്ങനെ മനുഷ്യരെ ഓടിച്ചിട്ടു പിടിച്ചു തല്ലാന്‍ പറ്റുമോ എന്നൊരു സംശയം ഉയരാം. ആ കാലഘട്ടത്തെക്കുറിച്ച് ചിന്തിച്ചാല്‍ ഉത്തരം കിട്ടും. 1982 ലാണ് നിലയ്ക്കലില്‍ ഒരു കല്‍ക്കുരിശു കണ്ടെത്തിയെന്നും അത് ഒന്നാം നൂറ്റാണ്ടില്‍ തോമാശ്ലീഹാ നിലയ്ക്കലില്‍ സ്ഥാപിച്ചുവെന്ന കരുതപ്പെടുന്ന പള്ളിയുടെ അവശിഷ്ടമാണെന്നും പറഞ്ഞ് ഒരു കൂട്ടര്‍‍ അവിടെയൊരു കുടിലുകെട്ടി പ്രാര്‍ത്ഥനയും മറ്റും തുടങ്ങിയത്. അവിടെ പള്ളി പണിയാന്‍ അനുവാദത്തിനായി അവര്‍ അപ്പോളധികാരത്തിലിരുന്ന യുഡിഎഫ് സര്‍ക്കാരിനെ സമീപിക്കുകയും ചെയ്തു.

കുരിശു കണ്ടെത്തിയെന്ന് അവകാശപ്പെട്ട സ്ഥലത്തിനടുത്തു തന്നെയായിരുന്നു നിലയ്ക്കല്‍ മഹാദേവക്ഷേത്രം. ക്ഷേത്രത്തിനു സമീപത്തായി ഒരു പള്ളി നിര്‍മ്മിക്കപ്പെടുന്നതിനെ സംഘപരിവാര്‍ അനുകൂലിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പള്ളി നിര്‍മ്മാണത്തിനായി നടത്തപ്പെട്ട നീക്കങ്ങളെ പ്രതിരോധിക്കാനായി കൊച്ചിയില്‍ വിശാല ഹിന്ദു സമ്മേളനം എന്ന പേരില്‍ വലിയൊരു യോഗം തന്നെ സംഘപരിവാര്‍ സംഘടിപ്പിച്ചു. ആ ഘട്ടത്തില്‍ തിരുവനന്തപുരത്ത് നിരോധനാജ്ഞ ലംഘിച്ചു വരെ വലിയ സമരങ്ങള്‍ സംഘടിപ്പിക്കുകയും അങ്ങനെ തെക്കന്‍ കേരളത്തില്‍ ആര്‍എസ്എസ് തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കുകയും ചെയ്തു. കുരിശു കണ്ടെത്തി എന്നവകാശപ്പെട്ട സ്ഥലത്ത് പള്ളി നിര്‍മ്മിക്കാന്‍ ഒടുവില്‍ അനുവാദം ലഭിച്ചതുമില്ല.

ഒരു ന്യൂനപക്ഷ സമുദായത്തിന്റെ അവകാശവാദത്തെ ഖണ്ഡിക്കാനായി ഭൂരിപക്ഷ വികാരത്തെ ആളിക്കത്തിക്കാനും അതിനെ അനുവദിച്ചുകൊടുക്കാതിരിക്കത്തക്ക വിധത്തില്‍ പ്രക്ഷോഭം നടത്താനും തത്ഫലമായി സംഘടനാപരമായ ചലനാത്മകത കൈവരിക്കാനും സംഘപരിവാരത്തിനു സാധിച്ച ഒരു കാലത്ത്, ഈ പ്രദേശങ്ങളില്‍ ന്യൂനപക്ഷങ്ങളെ തെരഞ്ഞുപിടിച്ചടിക്കാമെന്നവര്‍ കരുതിയിട്ടുണ്ടെങ്കില്‍ അത് സംഘടന കെട്ടിപ്പടുക്കുന്നതിന്റെ അടുത്ത പടിയെന്നോണമാകാം. ഏതായാലും, അടിക്കടി അടിവാങ്ങിക്കൂട്ടിയവര്‍ ഇടക്കിടെ തിരിച്ചടിച്ചു. തിരിച്ചടി ഉണ്ടായപ്പോഴൊക്കെയാകട്ടെ പോലീസിടപ്പെട്ട് തിരിച്ചടിച്ചവരെ അകത്താക്കി, അതില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ്സുകാരായിരുന്നു.

പകല്‍ കോണ്‍ഗ്രസ്സും രാത്രി ആര്‍എസ്എസും

ഇവിടെ നാമോര്‍ക്കേണ്ട ഒരു വസ്തുത 1982 മുതല്‍ 1987 വരെ കേരളത്തില്‍ അധികാരത്തിലുണ്ടായിരുന്നത് കോണ്‍ഗ്രസ്സ് നയിക്കുന്ന യുഡിഎഫ് ആയിരുന്നു എന്നതാണ്. കെ കരുണാകരന്‍ മുഖ്യമന്ത്രി ആയിരിക്കെ അന്ന് ആഭ്യന്തരം കൈകാര്യം ചെയ്തിരുന്നത് ആലപ്പുഴ ജില്ലക്കാരനും ചേര്‍ത്തലയില്‍ നിന്ന് നിയമസഭയിലെത്തിയതുമായ വയലാര്‍ രവി ആയിരുന്നു.

മുന്‍പ് പോലീസിനെ ഭരിച്ച് കഴിവു തെളിയിച്ച കരുണാകരന് ചെക്ക് വെക്കാന്‍ സാക്ഷാല്‍ എ കെ ആന്റണി തന്നെ പിടിച്ച് ആഭ്യന്തര മന്ത്രിക്കസേരയിലിരുത്തിയതാണ് രവിയെ എന്ന് മറക്കരുത്. അങ്ങനെ സ്വന്തം ജില്ലക്കാരനും പാര്‍ട്ടിക്കാരനുമായ നേതാവ് പോലീസിനെ ഭരിക്കുമ്പോഴാണ് ഇവിടുത്തെ കോണ്‍ഗ്രസ്സുകാരായ ന്യൂനപക്ഷങ്ങള്‍ വരെ ആര്‍എസ്എസിന്റെ അടിവാങ്ങിക്കൂട്ടിയതും പോലീസിന്റെ അറസ്റ്റിന് അര്‍ഹത നേടിയതുമെന്നതാണ് രസകരമായ വസ്തുത. ഇവിടുത്തെ ചില മൂത്ത കോണ്‍ഗ്രസ്സുകാരുടെ നിലപാടും അപ്രകാരം ആര്‍എസ്എസിന് അനുകൂലമായിരുന്നു അന്ന്.

പകല്‍ കോണ്‍ഗ്രസ്സും രാത്രി ആര്‍എസ്എസും എന്ന് സ്വന്തം പാര്‍ട്ടിക്കാരെക്കുറിച്ച് എ കെ ആന്റണി പറഞ്ഞത്, അദ്ദേഹമങ്ങനെ പറയുന്നതിനു മൂന്നര ദശാബ്ദങ്ങള്‍ക്ക് മുമ്പു തന്നെ, അതും തന്റെ പക്ഷക്കാരന്റെ കാര്യത്തിലുള്‍പ്പെടെ വരെ സത്യമായിരുന്നു എന്നതാണ് എന്റെ നാട്ടിലെ ചരിത്രം വ്യക്തമാക്കുന്നത്. അറസ്റ്റ് ചെയ്യപ്പെടാത്ത കോണ്‍ഗ്രസ്സുകാര്‍ വിചാരിച്ചിട്ട് അറസ്റ്റ് ചെയ്യപ്പെട്ട കോണ്‍ഗ്രസ്സുകാര്‍ വെളിയില്‍ വരില്ല എന്നു വ്യക്തമായതോടെയാണ് വേട്ടയാടപ്പെട്ടുകൊണ്ടിരുന്ന ന്യൂനപക്ഷങ്ങള്‍ ഏബ്രഹാം റ്റൈറ്റസ് എന്ന കേരളാ കോണ്‍ഗ്രസ്സുകാരനെ സമീപിക്കുന്നത്. സമുദായപരമായ സൗഹൃദങ്ങളും സ്വന്തം നാട്ടുകാരനെന്ന പരിഗണനയും അതിനുകാരണമായിട്ടുണ്ട്.

കേരളാ കോണ്‍ഗ്രസ്സുകളുടെ സുവര്‍ണ്ണകാലഘട്ടം

ഏഴാം കേരള നിയമസഭയുടേത് കേരളാ കോണ്‍ഗ്രസ്സുകളുടെ സുവര്‍ണ്ണകാലഘട്ടമായിരുന്നു. ജോസഫ്, മാണി, പിള്ള എന്നീ മൂന്നു വിഭാഗങ്ങള്‍ക്കും കൂടി ആകെ 15 എംഎല്‍എമാര്‍ ഉണ്ടായിരുന്നു. ജോസഫ്, മാണി, പിള്ള, ജേക്കബ് എന്നിങ്ങനെ നാലു മന്ത്രിമാരുമുണ്ടായിരുന്നു. റെവന്യു, ധനകാര്യം, വിദ്യാഭ്യാസം, വൈദ്യുതി, നിയമം എന്നിങ്ങനെ അഞ്ച് പ്രബല വകുപ്പുകളാണ് അവര്‍ കൈകാര്യം ചെയ്തത്. അങ്ങനെ അന്ന് കേരള മന്ത്രിസഭയില്‍ വലിയ സ്വാധീനമുണ്ടായിരുന്ന കേരളാ കോണ്‍ഗ്രസ്സിന്റെ – കെ എം മാണി കുറച്ചുനാള്‍ മുന്‍പ് ആഭ്യന്തര മന്ത്രിയായിരുന്നു – നേതാവെന്ന നിലയില്‍ ഏബ്രഹാം റ്റൈറ്റസ് നടത്തിയ ഇടപെടല്‍ ഫലം കണ്ടു. അറസ്റ്റ് ചെയ്യപ്പെട്ട ന്യൂനപക്ഷക്കാര്‍ വിട്ടയക്കപ്പെട്ടു. ആക്രമണങ്ങള്‍ നടത്തിയവരും അവയ്ക്ക് നേതൃത്വം കൊടുത്തവരും ചുക്കാന്‍ പിടിച്ചവരുമായ പല ആര്‍എസ്എസുകാരും പിന്നീട് അകത്താക്കപ്പെട്ടു.

അതിനിഷ്ഠുരമായ കൊലപാതകം

ഇതിന്റെ അനന്തരഫലമായാണ് കുറത്തികാട് ചന്തയില്‍ നിന്ന് പച്ചക്കറി വാങ്ങി സൈക്കിളില്‍ മടങ്ങുമ്പോള്‍ തന്റെ വീടിന്റെ അടുത്തുവെച്ച് ഒരു ഞായറാഴ്ച രാത്രിയില്‍ ഏബ്രഹാം റ്റൈറ്റസ് അതിക്രൂരമായി കൊലചെയ്യപ്പെടുന്നത്. ആ ശരീരത്തില്‍ 18 വെട്ടുണ്ടായിരുന്നു. നെഞ്ചിനു താഴെ ഏറ്റ ഒരു വെട്ടില്‍ ദേഹം രണ്ടാക്കപ്പെട്ടിരുന്നു. ചിലര്‍ പറഞ്ഞത് അകത്തായവരെ പുറത്തിറക്കിയതു കൊണ്ടാണ് അദ്ദേഹം കൊല്ലപ്പെട്ടത് എന്നാണ്. വേറെ ചിലര്‍ പറഞ്ഞത് ഈ പ്രശ്നങ്ങളിലുള്‍പ്പെടാത്തവരുടെ അറസ്റ്റിനു കാരണക്കാരനായതു കൊണ്ടാണ് അദ്ദേഹത്തെ വകവരുത്തിയത് എന്നാണ്. എന്നാല്‍, അത്തരത്തിലുള്ള അറസ്റ്റുകള്‍ക്ക് കാരണമായത് ചില പ്രാദേശിക കോണ്‍ഗ്രസ്സുകാരാണെന്നാണ് വേറെ ചിലര്‍ പറഞ്ഞത്.

പിറ്റേ ദിവസം മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് അദ്ദേഹത്തിന്റെ മൃതദേഹം സ്വീകരിച്ചാനയിച്ച് കുറത്തികാട്ടെത്തിച്ചത് അന്നത്തെ മാവേലിക്കര എംഎല്‍എ ആയിരുന്ന എസ് ഗോവിന്ദ കുറുപ്പ് എന്ന സിപിഐഎമ്മുകാരന്റെ കൂടി നേതൃത്വത്തിലായിരുന്നു. മൃതദേഹത്തിന് വഴിയൊരുക്കിക്കൊണ്ട് അദ്ദേഹം മാവേലിക്കരയില്‍ നിന്ന് കുറത്തികാടുവരെ നടന്നു എന്നാണ് ചിലര്‍ പറഞ്ഞത്. മന്ത്രിമാരാരും തന്നെ ശവമടക്കിനെത്തിയില്ല എന്നാണ് മനസ്സിലാക്കിയത്.

വര്‍ഗ്ഗീയ ശക്തികളുടെ യുഡിഎഫ് സര്‍ക്കാര്‍

അന്നത്തെ യുഡിഎഫ് സര്‍ക്കാരിനെ താങ്ങി നിര്‍ത്തിയത് വര്‍ഗ്ഗീയ ശക്തികളായിരുന്നു. 1982ലെ തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ ബിജെപി 69 മണ്ഡലങ്ങളില്‍ നിര്‍ത്തിയിരുന്നെങ്കിലും എന്‍ഡിപി, എസ്ആര്‍പി തുടങ്ങിയ യുഡിഎഫ് ഘടകകക്ഷികളുടെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചെടുത്തത് ബിജെപി ആയിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചാല്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന പരസ്യ നിലപാട് തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി സ്വീകരിക്കുകയും ചെയ്തിരുന്നു. ആര്‍എസ്എസ് ആകട്ടെ സിപിഐഎം സ്ഥാനാര്‍ത്ഥികളുടെ പരാജയത്തിനുവേണ്ടി നന്നായി അന്ന് പണിയെടുക്കുകയും ചെയ്തു. ആ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണിക്ക് ഭൂരിപക്ഷം നേടിക്കൊടുത്ത ഘടകങ്ങള്‍ ഇതൊക്കെയായിരുന്നു.

അതുകൊണ്ടാണോ ആര്‍എസ്എസ് പ്രതിസ്ഥാനത്തുള്ള കൊലപാതകത്തില്‍ ജീവന്‍ നഷ്ടപ്പെട്ട തങ്ങളുടെ ഒരു രാഷ്ട്രീയ നേതാവിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ യുഡിഎഫിന്റെ മന്ത്രിമാരാരും എത്താതിരുന്നത് എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു.

ഈ കൊലപാതകത്തിന്റെ പിറ്റേന്ന് കേരളാ കോണ്‍ഗ്രസ്സിന്റെ (മാണി) സംസ്ഥാന ജെനറല്‍ സെക്രട്ടറി തോമസ് കുതിരവട്ടം പത്രപ്രവര്‍ത്തകരോട് പറഞ്ഞത് ആര്‍എസ്എസിനെ വളര്‍ത്തുന്ന ആഭ്യന്തര മന്ത്രിയുടെ നയം കേരളത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുന്നു എന്നും അതുകൊണ്ടാണ് തന്റെ പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി കൊല്ലപ്പെട്ടത് എന്നുമായിരുന്നു. ഇതിവിടെ പരാമര്‍ശിക്കുന്നത് ആര്‍എസ്എസിന്റെ വളര്‍ച്ചയ്ക്കനുകൂലമായ നിലപാടാണ് കോണ്‍ഗ്രസ്സ് സ്വീകരിക്കുന്നത് എന്ന ആരോപണം ഇടതുപക്ഷം മാത്രമുയര്‍ത്തിയിട്ടുള്ളതല്ല എന്ന് സൂചിപ്പിക്കാനാണ്. യുഡിഎഫ് മുന്നണി കേരളം ഭരിക്കുമ്പോള്‍ ആ ഭരണത്തില്‍ പങ്കാളികളായിരുന്ന ഘടകകക്ഷികള്‍ വരെ ഉയര്‍ത്തിയിട്ടുള്ള ആക്ഷേപമാണിത്.

സിപിഐഎമ്മിന്റെ ഇടപെടല്‍

ഏബ്രഹാം റ്റൈറ്റസിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുകൊണ്ട് സിപിഐഎമ്മിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറി ഒക്ടോബര്‍ 16ന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ആര്‍എസ്എസിന്റെ ആക്രമണങ്ങളെ യോജിച്ചെതിര്‍ക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ഒരുമിച്ചു നില്‍ക്കണമെന്ന് ആഹ്വാനം ചെയ്തു. കലാലയങ്ങളിലെ ആര്‍എസ്എസ് ആക്രമണങ്ങള്‍ക്കു കൂട്ടുനില്‍ക്കുന്ന തലതിരിഞ്ഞ പോലീസ് നയത്തിനെതിരെ ഡിവൈഎഫ്ഐയും എസ്എഫ്ഐയും സംയുക്തമായി ഒക്ടോബര്‍ 18ന് തിരുവനന്തപുരത്ത് യുവജന വിദ്യാര്‍ത്ഥി കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. അതിനു മുന്നോടിയായിറക്കിയ പ്രസ്താവനയിലുന്നയിച്ച മറ്റു വിഷയങ്ങളോടൊപ്പം‍ ആഭ്യന്തര മന്ത്രിയുടെ ആര്‍എസ്എസ് പ്രീണനമാണ് ഏബ്രഹാം റ്റൈറ്റസിന്റെ കൊലപാതകത്തിനു കാരണമായത് എന്നും അവര്‍ പറഞ്ഞു.

സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ കുമാരന്റെ പ്രസ്താവന


ഏതായാലും കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ വിചാരിച്ചിട്ട് ആര്‍എസ്എസുകാര്‍ അടി നിറുത്തില്ലെന്ന് അക്രമങ്ങള്‍ക്കിരയായിക്കൊണ്ടിരുന്ന ഇവിടുത്തെ ന്യൂനപക്ഷങ്ങള്‍ക്ക് മനസ്സിലായതോടെ അവരില്‍ പലരും പതിയെ കോണ്‍ഗ്രസ്സ് വിട്ട് സിപിഐഎമ്മിലേക്ക് തിരിഞ്ഞു. പാര്‍ട്ടി അവരെ സംരക്ഷിച്ചു, അവര്‍ക്കുവേണ്ട പ്രതിരോധം തീര്‍ത്തു. അങ്ങനെ പതിയെ ഈ പ്രദേശത്ത് ആര്‍എസ്എസ് സംഘടനാപരമായി ക്ഷയിച്ചില്ലാതെയായി. സിപിഐ(എം) ആകട്ടെ പുതിയ ജനവിഭാഗങ്ങളിലേക്കു കൂടി തങ്ങളുടെ സ്വാധീനം വര്‍ധിപ്പിച്ചുകൊണ്ട് ഈ പ്രദേശത്തെ തങ്ങളുടെ ജനപിന്തുണ വിപുലപ്പെടുത്തി.

ഏബ്രഹാം റ്റൈറ്റസിന്റെ രാഷ്ട്രീയം ഇടതുപക്ഷത്തിന്റേതല്ലായിരുന്നു എങ്കില്‍ പോലും, സ്വന്തം രക്തസാക്ഷിത്വത്തിലൂടെ ഞങ്ങളുടെ നാട്ടിലെ സിപിഐഎമ്മിന്റെ വളര്‍ച്ചയ്ക്ക് , പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെ ഇടയില്‍, ഒരളവുവരെ കാരണമായിത്തീര്‍ന്നു അദ്ദേഹം. അദ്ദേഹത്തെ ഇന്നത്തെ കേരളാ കോണ്‍ഗ്രസ്സുകാര്‍ ഓര്‍ക്കുന്നുണ്ട് എങ്കില്‍  അദ്ദേഹത്തെ കൊലപ്പെടുത്തിയത് ആരാണെന്നും അവരുടെ രാഷ്ട്രീയമെന്താണ് എന്നും ഒടുവില്‍ അവര്‍ക്കെതിരെ പൊരുതിയത് ആരാണെന്നും കൂടി ഓര്‍ക്കുക.

എല്ലാ വര്‍ഗ്ഗീയതകളും എതിര്‍ക്കപെടേണ്ടത്

വര്‍ഗ്ഗീയതയെയാകെത്തന്നെ എതിര്‍ക്കേണ്ടതുണ്ട്. എന്നാല്‍, ന്യൂനപക്ഷങ്ങളിലെ തന്നെ ചിലര്‍ കരുതുന്നത് ഭൂരിപക്ഷ വര്‍ഗ്ഗീയതക്കെതിരെയല്ല, മറിച്ച് മറ്റ് ന്യൂനപക്ഷങ്ങളുടെ വര്‍ഗ്ഗീയതക്കെതിരെയാണ് പൊരുതേണ്ടത് എന്നാണ്. അത്തരത്തിലുള്ള നിരവധി വാട്ട്സ്ആപ്പ് കുറിപ്പുകളും ഹൃസ്വ വിഡിയോകളും കഴിഞ്ഞ കുറച്ചു നാളുകളായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഭൂരിപക്ഷ വര്‍ഗ്ഗീയത എന്നൊന്നില്ല എന്നു വരെ പറഞ്ഞുകളഞ്ഞ ചിലരുണ്ട്. ഇനി അങ്ങനെയൊന്നു ഉണ്ടെങ്കില്‍ തന്നെ അതിനോടു സന്ധിചെയ്യുന്നതാണ് തങ്ങള്‍ക്ക് ഗുണകരമെന്ന് കരുതുന്നവരുമുണ്ട്‍. അതുകൊണ്ടുണ്ടായ ഗുണമെന്തായിരുന്നു എന്ന് മധ്യപ്രദേശിലെ ഉജ്ജെയിനില്‍ പുഷ്പാ മിഷന്‍ ആശുപത്രി നടത്തുന്നവരോട് ചോദിച്ചാല്‍ മതി.

രണ്ടര വര്‍ഷം മുന്‍പ് ആശുപത്രിയിലേക്ക് പാഞ്ഞുകയറിയ ഒരു കൂട്ടമാളുകള്‍ ആശുപത്രി ജീവനക്കാരെ ആക്രമിച്ചു. അവിടുത്തെ ചുറ്റുമതില്‍ പൊളിച്ചു നിരപ്പാക്കി. അതിനു മുന്‍പും പിന്‍പുമായി ആക്രമണങ്ങളുടെ പരമ്പര തന്നെ അവിടെയുണ്ടായി. ഈ അക്രമങ്ങള്‍ നടക്കുമ്പോള്‍ ആശുപത്രി നടത്തിപ്പുകാരുടെ അതേ സമുദായത്തില്‍പ്പെട്ടയാള്‍ കേന്ദ്ര മന്ത്രിസഭയില്‍ അംഗമായിരുന്നു. അക്രമം തടയുന്നതിലോ അക്രമികളെ പിടികൂടുന്നതിനോ അദ്ദേഹം ഇടപെട്ടില്ല. ഡെല്‍ഹിയിലെ സമുദായ നേതാക്കള്‍ ആക്രമണത്തിനെതിരെ ഒരു പ്രസ്താവന ഇറക്കി. എന്നാല്‍ ആക്രമണത്തിനു പിന്നില്‍ ആരായിരുന്നു എന്ന് കൃത്യമായറിഞ്ഞിട്ടുകൂടി അവരെ പേരെടുത്തു പറയാന്‍ അവര്‍ക്ക് പാങ്ങില്ലാതെ പോയി.

ആധുനിക സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളുമുപയോഗിച്ച് ഞൊടിയിടയില്‍ കാര്യങ്ങള്‍ അറിയാന്‍ കഴിയുന്നൊരു കാലത്തു പോലും അക്രമികളെ തിരിച്ചറിഞ്ഞില്ല എന്നൊരു കൂട്ടര്‍ നടിക്കുന്നു. അപ്പോഴാണ്‌ ഒരു സംഭവം നടന്നെന്നറിയാന്‍ രണ്ടും മൂന്നും ദിവസങ്ങള്‍ വേണ്ടിയിരുന്നൊരു കാലത്ത്‍ തങ്ങളുടെ എതിര്‍പക്ഷത്തുള്ളവര്‍ക്ക് ആക്രമണം നേരിടേണ്ടി വന്നപ്പോള്‍ വരെ വര്‍ഗ്ഗീയ ശക്തികളാണതിനു പിന്നിലെന്നു കൃത്യമായി പറഞ്ഞുകൊണ്ട് അവര്‍ക്കെതിരെ യോജിച്ച എതിര്‍പ്പിന് ആഹ്വാനം ചെയ്യാനൊരു കൂട്ടര്‍ യാതൊരു മടിയും കാണിക്കാതെ മുന്നോട്ടു വന്നത്.

ഞങ്ങളുടെ നാടിന്റെ ഈ അനുഭവത്തില്‍ നിന്ന് വിവേകമുള്ളവര്‍ക്ക് ഗൗരവമായ ഒരു പാഠമുള്‍ക്കൊള്ളാനാവും. വര്‍ഗ്ഗീയ ശക്തികള്‍ രാജ്യത്തെമ്പാടും അഴിഞ്ഞാടുമ്പോള്‍ അതിന്റെ അലയടികള്‍ കേരളത്തിലും ഉണ്ടാകുമ്പോള്‍, മതനിരപേക്ഷതയുടെ പക്ഷത്ത് ആരാണ് നിലകൊള്ളുക? ആളുകളുടെ സ്വത്തിനും ജീവനും ആരാണ് സംരക്ഷണം ഉറപ്പുവരുത്തുക?

ഇനിയും സംശയമുണ്ടെങ്കില്‍ ഒഡീഷയിലെ കണ്ഡമാലിലും ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറിലും വര്‍ഗ്ഗീയ ശക്തികളുടെ ആക്രമണങ്ങള്‍ക്കിരയായിട്ടുള്ള മനുഷ്യരോടു ചോദിച്ചാല്‍ മതി, അവര്‍ക്ക് ഒരു സംശയവുമില്ല!

സാമുവല്‍ ഫിലിപ്പ് മാത്യു

Tuesday, October 6, 2020

കൊലയാളികൾ നാടിന്റെ ശത്രുക്കൾ

 മനുഷ്യനും മതഭ്രാന്തും തമ്മിലുള്ള പോരാട്ടത്തിലാണ്‌ സനൂപ്‌ വീണുപോയത്‌.  മാനവികതയും നാടിന്റെ സമാധാനവും കാക്കാനുള്ളതാണ്‌ ഈ ജീവത്യാഗം. തൃശൂർ ചൊവ്വന്നൂരിലെ  സിപിഐ എം പുതുശ്ശേരി  കോളനി ബ്രാഞ്ച്‌ സെക്രട്ടറിയും ഡിവൈഎഫ്‌ഐ മേഖലാ ഭാരവാഹിയുമായി പ്രവർത്തിക്കവെയാണ്‌  സനൂപ്‌ എന്ന യുവധീരൻ ആർഎസ്‌എസ്‌ കൊലക്കത്തിക്ക്‌ ഇരയായത്‌. വർഗീയതയെ ചെറുത്തതും ജനങ്ങൾക്കും പാർടിക്കുംവേണ്ടി ജീവിച്ചതും ‌ കൊലയാളികളുടെ കണ്ണിൽ വലിയ കുറ്റമായിരുന്നു. ബാല്യത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട സനൂപ്‌ വല്യമ്മയുടെ സംരക്ഷണയിലാണ്‌ വളർന്നത്‌. ചുറ്റുമുള്ളവർക്ക്‌ ‌ തന്നാലാകുന്ന സഹായം ചെയ്യുക എന്നതായിരുന്നു അവൻ പഠിച്ച രാഷ്ട്രീയം.  അവസാന നാളിലും ഓടിനടന്നത്‌ വിശപ്പിന്റെ വിളികേട്ടാണ്‌. തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ‌  തിങ്കളാഴ്‌ചത്തെ ഉച്ചഭക്ഷണ വിതരണത്തിന്‌ ചുമതലപ്പെട്ടവരിൽ ഒരാളായിരുന്നു സനൂപ്‌. വീടുകയറി  ചോറുപൊതികൾ ഉറപ്പാക്കിയശേഷം കൂട്ടുകാരനെ വീട്ടിലെത്തിക്കാനുള്ള  യാത്രയിലാണ്‌ സായുധ ക്രിമിനൽ സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്‌. സാരമായി വെട്ടേറ്റ  മൂന്നു കൂട്ടുകാരിൽ ഒരാൾ അപകടനില തരണം ചെയ്‌തിട്ടില്ല.

ഒന്നരമാസത്തിനുള്ളിൽ  കൊല്ലപ്പെടുന്ന നാലാമത്തെ സിപിഐ എം പ്രവർത്തകനാണ്‌ സനൂപ്‌. കായംകുളത്തെ സിയാദ്‌, വെഞ്ഞാറമൂട്ടിലെ ഹഖ്‌ മുഹമ്മദ്, മിഥിലാജ്‌ എന്നിവരെ ആഗസ്‌തിൽ വെട്ടിക്കൊന്നത്‌ കോൺഗ്രസുകാരാണ്‌. ഉന്നത കോൺഗ്രസ്‌ നേതാക്കളുടെ ആസൂത്രണവും സഹായവും കൊലപാതകങ്ങൾക്ക്‌ പിന്നിലുണ്ടെന്ന സംശയം ‌ പൊലീസ്‌ അന്വേഷിച്ചുവരികയാണ്‌. അരുംകൊലകൾക്കുപൊതുവായ ചില ഘടകങ്ങളുണ്ട്‌‌‌. സേവനപ്രവർത്തനങ്ങളിൽ നാടിനു മാതൃകയായ ചെറുപ്പക്കാരാണ്‌ നാലുപേരും. ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്ന്‌ നിരവധി ചെറുപ്പക്കാർ സിപിഐ എമ്മിന്റെ മുൻനിര പ്രവർത്തകരായി വരുന്നത്‌ കോൺഗ്രസിനെയും മുസ്ലിംലീഗിനെയും വല്ലാതെ അലോസരപ്പെടുത്തുന്നു. സിപിഐ എമ്മിന്റെ രാഷ്ട്രീയ നിലപാടുകളിൽ കൂടുതൽ ചെറുപ്പക്കാർ ആകൃഷ്ടരാകുന്നത്‌ യുഡിഎഫിന്റെ വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കുന്നു‌. പട്ടികജാതിവിഭാഗത്തിൽ നിന്ന്‌ ഉയർന്നുവന്ന പൊതുപ്രവർത്തകനാണ്‌ സനൂപ്‌. ഇതൊക്കെയാണ്‌ ആസൂത്രിത കൊലപാതകങ്ങൾക്ക്‌ കാരണമെന്ന്‌ വ്യക്തം.

സമീപകാലത്ത്‌ ജനങ്ങളിൽനിന്ന്‌ പൂർണമായി ഒറ്റപ്പെട്ടുനിൽക്കുകയാണ്‌ യുഡിഎഫും ബിജെപിയും. കോവിഡിന്റെ പശ്ചാത്തലത്തിൽ  ജനനന്മ ലക്ഷ്യമാക്കി എന്തെങ്കിലും പ്രവർത്തനങ്ങൾ  നടത്തിയതായി ഇരുവിഭാഗത്തിനും അവകാശപ്പെടാനാകില്ല. കേരളത്തിലെ എൽഡിഎഫ്‌ സർക്കാരാകട്ടെ, കോവിഡ്‌ നിയന്ത്രണത്തിൽ തനതായ ഒരു പാത തന്നെ വെട്ടിത്തുറന്നു. രോഗചികിത്സയിലും മരണനിരക്ക്‌ പിടിച്ചുനിർത്തുന്നതിലും ലോകത്തിൽതന്നെ ഒന്നാമതാണ്‌. മഹാവ്യാധി സൃഷ്ടിച്ച ജീവിതദുരിതങ്ങളിൽ‌ ജനങ്ങൾക്ക്‌ താങ്ങാകാൻ നിരവധി നടപടി  സ്വീകരിച്ചു. ഇതിനിടയിൽ നാട്‌ വികസനമുരടിപ്പിലേക്ക്‌ നീങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. വികസനവും തൊഴിലവസരങ്ങൾ സൃഷ്ടിക്കലും ഒപ്പം മുന്നേറുകയാണ്‌. ഈ പ്രവർത്തനങ്ങൾക്ക്‌ ഇടങ്കോലിടാൻ, കേരള രാഷ്ട്രീയത്തിൽ അപ്രസക്തരായ യുഡിഎഫും ബിജെപിയും  ഒരുവിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ നടത്തിയ എല്ലാ കുത്തിത്തിരിപ്പുകളും പരാജയപ്പെട്ടു.

ഇതാണ്‌‌ സിപിഐ എമ്മിനെ കടന്നാക്രമിച്ച്‌ ക്രമസമാധാനം തകർക്കാൻ ഇവരെ പ്രേരിപ്പിച്ചത്‌‌.  നാടിന്‌ പ്രിയങ്കരരായ പ്രവർത്തകരെ തെരഞ്ഞുപിടിച്ചു കൊലപ്പെടുത്തുകയെന്ന‌  ആർഎസ്‌എസ്‌ തന്ത്രമാണ്‌ കോൺഗ്രസും പിന്തുടർന്നത്‌‌. ഏകപക്ഷീയമായി സിപിഐ എം പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവങ്ങളെ തള്ളിപ്പറയാനോ കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കാനോ അല്ല, മാധ്യമ സഹായത്തോടെ കള്ളക്കഥകളിറക്കി കൊല്ലപ്പെട്ടവരെപ്പോലും കരിതേക്കാനാണ്‌ യുഡിഎഫ്‌ തയ്യാറായത്‌. ഏതെങ്കിലും കൊലപാതകങ്ങളെ അപലപിക്കാനോ അക്രമികളെ പാർടിയിൽനിന്ന്‌ പുറത്താക്കാനോ കോൺഗ്രസ്‌ തയ്യാറായിട്ടില്ല. ഇക്കാര്യങ്ങളിലെല്ലാം ആർഎസ്‌എസിനെ കടത്തിവെട്ടുന്ന സമീപനമാണ്‌ കോൺഗ്രസിന്‌. പരസ്‌പരം ചെറിയ വിയോജിപ്പുകൾപോലും പറയാതെ രാഷ്ട്രീയ കൊലപാതകങ്ങളിലും യുഡിഎഫ്‌ –- ബിജെപി ബാന്ധവം ശക്തിപ്പെടുകയാണ്‌.

പിടിച്ചുനിൽക്കാൻ പാടുപെടുന്ന ഘട്ടങ്ങളിലൊക്കെ രാഷ്ട്രീയ കൊലപാതകത്തെ ആശ്രയിക്കുക എന്നത്‌ സംഘപരിവാറിന്റെ പതിവുരീതിയാണ്‌. വിശേഷദിവസങ്ങൾ, അവധിദിനങ്ങൾ എന്നിവ ഇതിനായി തെരഞ്ഞെടുക്കുന്നതും ആർഎസ്‌എസിന്റെ ശൈലിയാണ്‌. സിപിഐ എമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ കടന്ന്‌ ഏറ്റവും പ്രധാന പ്രവർത്തകനെ കൊലപ്പെടുത്തുക. അങ്ങനെ പരമാവധി പ്രകോപനമുണ്ടാക്കി തിരിച്ചടിക്ക്‌ സിപിഐ എമ്മിനെ നിർബന്ധിതമാക്കുക. ഇതെല്ലാം ആർഎസ്‌എസ്‌ പലകുറി പയറ്റിയ തന്ത്രങ്ങളാണ്‌. എന്നാൽ, സിപിഐ എം സംയമനത്തിന്റെ ശരിയായ വഴി സ്വീകരിച്ചു‌ നാടിന്റെ  സമാധാനജീവിതം കാക്കുകയാണ്‌ പതിവ്‌. അപൂർവമായി പ്രാദേശികമായി വികാരപ്രകടനങ്ങൾ അതിരുകടന്നപ്പോഴെല്ലാം അതിനെ തള്ളിപ്പറയാനും ആവർത്തിക്കാതിരിക്കാനും സിപിഐ എം നേതൃത്വം ജാഗ്രതകാട്ടി.

കർഷക –- തൊഴിലാളി വിരുദ്ധ നടപടികളും ദളിത്‌വേട്ടയും മുഖം നഷ്ടപ്പെടുത്തിയ ബിജെപി ദേശീയമായി വലിയ വെല്ലുവിളി നേരിടുകയാണ്‌. കേരളത്തിലാകട്ടെ ഗ്രൂപ്പുഭിന്നത തമ്മിലടിയിലേക്ക്‌ നീങ്ങിയിരിക്കുന്നു. യുഡിഎഫുമായുള്ള കച്ചവടത്തിലൂടെ മാത്രമേ  വരുന്ന തെരഞ്ഞെടുപ്പുകളിൽ പിടിച്ചുനിൽക്കാനാകൂ എന്ന സ്ഥിതിയിലാണവർ. ഇതേ അവസ്ഥയിലാണ്‌ കോൺഗ്രസും. ഇരുവരും തേടുന്ന പോംവഴിയാണ്‌‌ സിപിഐ എം പ്രവർത്തകരുടെ അരുംകൊല. ആഗസ്‌തിൽ കോൺഗ്രസ്‌ നടത്തിയ മൂന്ന്‌ കൊലപാതകങ്ങളെ ബിജെപി അപലപിച്ചിട്ടില്ല. അതുപോലെ ഇപ്പോൾ കോൺഗ്രസ്‌ കേന്ദ്രങ്ങളും നിശ്ശബ്ദമാണ്‌. മനുഷ്യജീവൻ കുരുതികൊടുത്ത്‌ രാഷ്ട്രീയം കളിക്കുന്നതിൽ ഒരേ തൂവൽ പക്ഷികളാണ്‌ ബിജെപിയും കോൺഗ്രസും. മറ്റു ചില തീവ്രവാദശക്തികളും തരാതരംപോലെ ഇവർക്കൊപ്പം ചേരുന്നു. എല്ലാ കൊലക്കത്തികളും നീളുന്നത്‌ സിപിഐ എമ്മിന്‌ നേരെയാണെന്നത്‌ യാദൃച്ഛികമല്ല. ഈ ദുഷ്ടശക്തികൾ സ്വമേധയാ കൊലക്കത്തി താഴെവയ്‌ക്കുമെന്ന്‌ കരുതാനാകില്ല. ഈ ക്രിമിനലുകൾക്കും സഹായികൾക്കുമെതിരെ കർക്കശമായ നിയമനടപടികൾ സ്വീകരിക്കണം. ഒപ്പം ഇവരെ സമൂഹത്തിൽനിന്ന്‌ ഒറ്റപ്പെടുത്താൻ ശക്തമായ ബഹുജനാഭിപ്രായവും ഉയർന്നുവരണം.

deshabhimani editorial 06102020

ആർഎസ്‌എസ്‌ കത്തിക്കിരയായി ഒരു ജീവൻകൂടി; സനൂപിന്‌ ഹൃദയാഞ്ജലി

 തൃശൂർ> ആർഎസ്എസ് ക്രിമിനലുകൾ വെട്ടിക്കൊന്ന സിപിഐ എം നേതാവ്‌ പി യു സനൂപിന്‌ നാടിന്റെ ഹൃദയാഞ്ജലി. പുതുശേരി ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ ചൊവ്വന്നൂർ മേഖലാ ജോയിന്റ് സെക്രട്ടറിയുമായ സനൂപിനെ ഞായറാഴ്‌ച രാത്രി പത്തരയ്‌ക്കാണ് അരുംകൊല ചെയ്‌തത്‌‌. തക്കുടുവെന്ന്  സ്‌നേഹത്തോടെ വിളിക്കുന്ന, പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരം കണ്ട്‌  നാട്‌ ഹൃദയംപൊട്ടി തേങ്ങി.ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിതരണത്തിനുള്ള പൊതിച്ചോറ് വീടുകളിൽ പറഞ്ഞുറപ്പിച്ചശേഷം സുഹൃത്തിനോടൊപ്പം മടങ്ങുന്നതിനിടെയാണ് കുത്തിമലർത്തിയത്.  പുതുശേരി കോളനിയിൽ പേരാലിൽ വീട്ടിൽ പരേതരായ ഉണ്ണിയുടെയും സതിയുടെയും മകനാണ്.  വലിയമ്മ വിലാസിനിയോടൊപ്പമായിരുന്നു താമസം.

ബിജെപി–-ബജറംഗ്‌‌ദൾ–-ആർഎസ്‌എസ്‌ ക്രിമിനലുകളായ ചിറ്റിലങ്ങാട് തറയിൽ നന്ദനൻ, അരണംകോട്ട് വീട്ടിൽ അഭയ്ജിത്ത്‌, മരിയോൻ എന്ന കരിമ്പനയ്ക്കൽ സതീഷ്, ആവേൻ വീട്ടിൽ ശ്രീരാഗ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌  പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാവിനെ  കൊലപ്പെടുത്തിയത്. സിപിഐ എം പ്രവർത്തകരായ പനയ്‌ക്കൽ ബേബിയുടെ മകൻ വിപിൻ (28), മുട്ടിൽ ജിതിൻ (25), അഭിജിത്ത്‌ എന്നിവർക്ക്‌ പരിക്കേറ്റു. വിപിന്റെ പരിക്ക് ഗുരുതരമാണ്.  

 മുളങ്കുന്നത്തുകാവ് മെഡിക്കൽകോളേജിലെ പോസ്‌റ്റുമോർട്ടത്തിന്‌ ശേഷം മൃതദേഹം വൈകിട്ട്  സിപിഐ  എം നേതാക്കൾ ഏറ്റുവാങ്ങി. കേന്ദ്രകമ്മിറ്റിയംഗം കെ രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ്, ജില്ലാ സെക്രട്ടറി എം എം വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മന്ത്രി എ സി മൊയ്തീൻ, എൻ ആർ ബാലൻ, പി കെ ബിജു, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം, പ്രസിഡന്റ് എസ് സതീഷ് എന്നിവരുടെ നേതൃത്വത്തിൽ രക്തപതാക പുതപ്പിച്ചു. തുടർന്ന്‌  വാഹനങ്ങളുടെ അകമ്പടിയോടെ മുണ്ടൂർ വഴി ചൂണ്ടലിലെത്തിച്ചു. അവിടെനിന്ന്‌ വിലാപയാത്രയായി പുതുശേരി ഇ എം എസ് കമ്യൂണിറ്റി ഹാളിൽ എത്തിച്ചു.  സനൂപിന്റെ വീട്ടിലും പൊതുദർശനത്തിനു വച്ചു.  എട്ടുമണിയോടെ ഷൊർണൂർ ശാന്തിതീരത്ത്  സംസ്കരിച്ചു.

പുതുശ്ശേരി കോളനിയുടെ ‘തക്കുടു’

ഉള്ളം പൊള്ളി ലാൽസലാം... കുന്നംകുളത്ത്‌ ആർഎസ്‌എസുകാർ വെട്ടിക്കൊന്ന സനൂപിന്റെ മുതദേഹം വഹിച്ചുള്ള വിലാപയാത്രയിൽ അഭിവാദ്യം അർപ്പിക്കുന്ന സുഹൃത്തുക്കൾ

കുന്നംകുളം> അച്ഛനമ്മമാരോ സഹോദരങ്ങളോ ഇല്ലാത്ത ‘തക്കുടു’വിന്‌ പുതുശ്ശേരി കോളനി തന്നെയായിരുന്നു വീട്‌. ഏത്‌ വീട്ടിലും ആർക്കും പ്രിയപ്പെട്ടവൻ. എല്ലാവരുടെയും  ‘തക്കുടു’വായി അവൻ നിറഞ്ഞുനിന്നു.  ചെറുപ്രായത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട സനൂപിന് താങ്ങും തണലുമായത് വല്യമ്മ വിലാസിനിയായിരുന്നു. രണ്ടാമത്തെ പ്രസവത്തിൽ കുഞ്ഞിനൊപ്പം  സനൂപിന്റെ അമ്മ സതി  മരിച്ചു. സനൂപിന്‌ അന്ന്‌ മൂന്നു  വയസ്സ്‌.  വൈകാതെ അച്ഛൻ ഉണ്ണികൃഷ്ണനും മരിച്ചു. ഇതോടെ വിലാസിനി  പോറ്റമ്മയായി. പുതുശ്ശേരി കോളനിയാകെ സനൂപിന്റെ കുടുംബമായി. പുതുശ്ശേരി ഐഎച്ച്ഡിപി കോളനിയിലെ 57 കുടുംബങ്ങൾക്കും പ്രിയപ്പെട്ടവനായി സനൂപ് വളർന്നു. കോളനിയുടെയും നാടിന്റെയും ഏതാവശ്യത്തിനും  മുന്നിൽ നിന്നു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കെട്ടിട നിർമാണത്തൊഴിലിൽ തുടർന്നു.  രണ്ട് തവണയായി സിപിഐ എം പുതുശേരി ബ്രാഞ്ച് സെക്രട്ടറിയാണ്.

തെരഞ്ഞെടുപ്പ് അടുത്തതോടെ ചൊവ്വന്നൂർ പഞ്ചായത്ത് എട്ടാം വാർഡ് കൺവീനറുമാണ്.  ദളിതനായ സനൂപിന്റെ ഈ വളർച്ചയും ചുറുചുറുക്കും തന്നെയാണ്‌ ആർഎസ്‌എസിന്റെ നിലതെറ്റിച്ചതും. വീടുകൾ കയറി മെഡിക്കൽ കോളേജിലേക്ക്‌ പൊതിച്ചോറ്‌ ‌ ഉറപ്പുവരുത്തിയശേഷം  ഞായറാഴ്ച രാത്രി കോളനിയിലെ കമ്യൂണിറ്റി ഹാളിൽ കൂട്ടുകാർക്കൊപ്പം ടി വി കണ്ടിരുന്നു.  പിന്നീട്‌ സുഹൃത്തിനെ വീട്ടിൽ കൊണ്ടാക്കാൻ പോവുമ്പോഴാണ്‌ അക്രമിസംഘം പതിയിരുന്ന്‌ ആക്രമിച്ച്‌ കൊലപ്പെടുത്തിയത്‌‌.

‘എന്റെ മോനെ എന്തിനവർ ചതിച്ചു. അവന് എല്ലാവരേയും വിശ്വാസമായിരുന്നു. രാത്രി ഏറെ വൈകിയും ആര് വന്ന് വിളിച്ചാലും അവൻ വീട്ടിൽനിന്നും ഇറങ്ങിപ്പോകും. രാത്രി പുറത്ത് പോകുമ്പോൾ ശ്രദ്ധിക്കണമെന്ന് പറയുമ്പോൾ, അവൻ പറയും എന്നെ ആരും ചതിക്കില്ലാന്ന്....’ വല്യമ്മ വിലാസിനി കണ്ണീരിനിടയിലൂടെ പറഞ്ഞു. 

സനൂപിന്റെയും  പരിക്കേറ്റ വിപിന്റെയും വീടുകൾ മന്ത്രി എ സി മൊയ്തീൻ സന്ദർശിച്ചു.

വിതുമ്പലടക്കാനാവാതെ സഹപ്രവര്‍ത്തകര്‍

തന്റെ സമ്പാദ്യം  നാടിനോടും നാട്ടുകാരോടുമുള്ള സേവനത്തിൽ കവിഞ്ഞ്‌ മറ്റൊന്നുമല്ലെന്നുള്ള സനൂപിന്റെ വാക്കുകൾ അനുസ്മരിച്ച്‌ വിതുമ്പി എം ബി അനൂപും  പി എ ഹസനും. നാടിന്റെ പ്രശ്നങ്ങളിൽ രാഷ്ട്രീയം നോക്കാതെ ഇടപെട്ട സഹപ്രവർത്തകന്റെ വേർപാട്  ഇവർക്ക്‌ വിശ്വസിക്കാനായിട്ടില്ല.  മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിങ്കളാഴ്‌ച എത്തിക്കാനുള്ള മുഴുവൻ പൊതിച്ചോറും സനൂപിന്റെ നേതൃത്വത്തിൽ ഏർപ്പാടാക്കി. പൊതിച്ചോറ് നൽകാം പക്ഷേ, വീട്ടിൽ സാധനമൊന്നുമില്ലല്ലോയെന്ന്‌ പരിതപിച്ച വീട്ടമ്മയ്ക്ക് ഉടനെ പലചരക്കും പച്ചക്കറിയും  എത്തിച്ചുകൊടുക്കാനും മറന്നില്ല സനൂപ്‌. അതിനുശേഷം മടങ്ങവേയാണ്‌ ആർഎസ്‌എസ്‌ അരുംകൊല.  

സനൂപിന്റെ കൂട്ടുകാരായ അനൂപും ഹസനും

പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിനും തുടർന്ന് കിറ്റ് വിതരണത്തിനും മുന്നിലുണ്ടായിരുന്നു, ഈ ചെറുപ്പക്കാരൻ. ആവശ്യമായവർക്ക് മരുന്നും എത്തിച്ചു നൽകി.  സനൂപിനെപ്പോലെയുള്ള ധീരന്മാരെ ഇല്ലാതാക്കിയാൽ മാത്രമേ, നാട്ടിൽ അക്രമങ്ങളും അനീതിയും നടപ്പാക്കാനാകൂവെന്ന തിരിച്ചറിവുതന്നെയാണ് ഈ കൊലപാതകത്തിന്റെ ലക്ഷ്യമെന്നും അനൂപ് പറഞ്ഞു. 

യുവാക്കളെ വഴിതെറ്റിച്ച് കഞ്ചാവും മദ്യവും പണവും നൽകിയാണ് ഈ ക്രിമിനൽസംഘങ്ങൾ നാട്ടിൽ അഴിഞ്ഞാടുന്നത്. വൈകാതെ വിവാഹം കഴിക്കാനും നല്ലൊരു കുടുംബജീവിതത്തിനുംകൂടി ഒരുങ്ങുകയായിരുന്നു ഈ യുവാവ്. ‘‘ഞങ്ങൾ നാട്ടുകാർ സ്നേഹപൂർവം ‘തക്കുടു’വെന്ന് വിളിക്കുന്ന ഈ യുവാവിന്റെ കൊലപാതകത്തിലൂടെ നഷ്ടപ്പെട്ടത് ഞങ്ങളുടെ ഒരുഭാഗംതന്നെയാണ്‌’’ കണ്ണീർ പൊഴിച്ചുകൊണ്ട് പി എ ഹസൻ പറഞ്ഞു.

നാടാകെ പ്രതിഷേധം

ആർഎസ്‌എസ്‌ അരുംകൊലയിൽ നാടാകെ പ്രതിഷേധിച്ചു. സിപിഐ എം പുതുശേരി ബ്രാഞ്ച് സെക്രട്ടറി  സനൂപിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്‌  സിപിഐ എം ചൊവ്വന്നൂരിൽ ഹർത്താലിന്‌ ആഹ്വാനം ചെയ്‌തിരുന്നു. ഹർത്താൽ ജനം ഏറ്റെടുത്തു.

ചൊവ്വന്നൂർ പഞ്ചായത്തിൽ പൂർണമായും കടങ്ങോട്‌ പഞ്ചായത്തിലെ മരത്തംകോട്‌ മേഖലകളിലും ഹർത്താൽ പൂർണമായി. കടകളും  സ്ഥാപനങ്ങളും  അടഞ്ഞുകിടന്നു.

അരുംകൊലയ്‌ക്കെതിരെ കരിദിനം എരിഞ്ഞു, രോഷത്തിന്റെ പന്തങ്ങൾ

ഡിവൈഎഫ്ഐ  ചൊവ്വന്നൂർ  മേഖല ജോ. സെക്രട്ടറി സനൂപിനെ ബിജെപിക്കാർ അരുംകൊല ചെയ്‌തതിൽ  നാടെങ്ങും ശക്തമായ പ്രതിഷേധം.  ഡിവൈഎഫ്‌ ഐ നേതൃത്വത്തിൽ പ്രതിഷേധത്തിന്റെ ഭാഗമായി കരിദിനം ആചരിച്ചു. യൂണിറ്റുകളിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു.  ജില്ലാ സെക്രട്ടറി സി ജെ സജിത്ത് ചട്ടഞ്ചാൽ ടൗണിലും സംസ്ഥാന കമ്മിറ്റി അംഗം കെ രേവതി തൃക്കരിപ്പൂർ എടാട്ടുമ്മൽ സൗത്ത് യൂണിറ്റിലും പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌തു.  ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എം. രാജീവൻ കയ്യൂർ മേഖലയിലെ മയ്യൽ യൂണിറ്റിലും, പി ശിവപ്രസാദ്  കട്ടാരം  യൂണിറ്റിലും, ഷാലു മാത്യു  പൂടംകല്ല് യൂണിറ്റിലും പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌തു.

അലയടിച്ചു, അണപൊട്ടിയ ദുഃഖം

കാലം സാക്ഷി, രക്തം സാക്ഷി പോസ്‌റ്റുമോർട്ടത്തിനുശേഷം മെഡിക്കൽ കോളേജിൽനിന്ന്‌ സനൂപിന്റെ മൃതദേഹം ജന്മനാടായ കുന്നംകുളത്തേക്ക്‌ കൊണ്ടുപോകുന്നു

സിപിഐ എം  നേതാവ്‌ പി യു സനൂപിന്റെ വേർപാടിൽ അലയടിച്ചത് അണപൊട്ടിയ ദുഃഖം.  തക്കുടുവിന്റെ ചേതനയറ്റ ശരീരം ഒരു നോക്കുകാണാൻപോലും മനഃശക്തിയില്ലാതെ പലരും പൊട്ടിക്കരഞ്ഞ്‌ പിൻവാങ്ങി.  കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ നൂറുകണക്കിനുപേർ അന്ത്യാഭിവാദ്യമർപ്പിക്കാൻ എത്തി.  കക്ഷി രാഷ്‌ട്രീയത്തിനതീതമായ അംഗീകാരമായിരുന്നു സനൂപിന്‌ നാട്ടിലെങ്ങും.  

ചീഫ് വിപ്പ് കെ രാജൻ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി കെ ഡേവിസ്, മുരളി പെരുനെല്ലി എംഎൽഎ, കെ കെ രാമചന്ദ്രൻ, പി കെ ഷാജൻ, ബാബു എം പാലിശേരി, സേവിയർ ചിറ്റിലപ്പിള്ളി, കെ വി അബ്ദുൾ ഖാദർ എംഎൽഎ, ജില്ലാ കമ്മിറ്റിയംഗം ടി കെ വാസു, കുന്നംകുളം ഏരിയ സെക്രട്ടറി എം എൻ സത്യൻ, പ്രൊഫ. അരുണൻ എംഎൽഎ, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് കെ വി രാജേഷ്, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാർ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി സി എസ് സംഗീത്, പ്രസിഡന്റ് ജാസിർ ഇക്ബാൽ എന്നിവർ അന്ത്യോപചാരമർപ്പിച്ചു.

മുഖ്യപ്രതിയുടെ ഭാര്യ കോൺഗ്രസ് മുൻസ്ഥാനാർഥി

സിപിഐ എം പുതുശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയുടെ ഭാര്യ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ സ്ഥാനാർഥി. മുഖ്യപ്രതി നന്ദനന്റെ ഭാര്യ ജിനിയാണ്‌ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കടങ്ങോട് പഞ്ചായത്ത് 14–-ാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചത്‌.

സിപിഐ എം സ്ഥാനാർഥി  കെ ആർ സിമിയാണ് 300ൽപ്പരം വോട്ടുകൾക്ക് ഇവിടെ വിജയിച്ചത്. ഭാര്യ തെരഞ്ഞെടുപ്പിൽ തോറ്റശേഷമാണ് നന്ദനൻ സംഘപരിവാർ സംഘടനകളുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കാൻ തുടങ്ങിയത്. പിന്നീട്‌ ആർഎസ്‌എസിലും ബംജ്‌രംഗ്‌ദളിലും സജീവമായി. 

ചിറ്റിലങ്ങാട് സ്വദേശി  നന്ദനൻ പിന്നീട്‌ വിദേശത്തേക്ക്‌ പോയി. ആഗസ്ത് 15നാണ്  നാട്ടിലെത്തിയത്. ക്വാറന്റൈൻ കഴിഞ്ഞ് അടുത്ത ദിവസമാണ് പുറത്തിറങ്ങിയത്.  വീണ്ടും ആർഎസ്‌എസിൽ സജീവമാവുകയായിരുന്നു.

Monday, October 5, 2020

45 ദിവസം, നാല്‌ കൊലപാതകങ്ങൾ, നാല്‌ സഖാക്കൾ; ചോരയുണങ്ങാത്ത വാളുമായി കോൺഗ്രസും ബിജെപിയും

 നാൽപ്പത്തിയഞ്ച്‌ ദിവസം... നാല്‌ മനുഷ്യജീവനുകൾ... നാലുപേരും സിപിഐ എം പ്രവർത്തകർ. കോൺഗ്രസ്‌, ബിജെപി ഗുണ്ടകൾ കുറഞ്ഞ സമയത്തിനുള്ളിൽ കൊന്നുകളഞ്ഞത്‌ എല്ലാവർക്കും പ്രിയപ്പെട്ട ഉശിരൻമാരായ നാല്‌ ചെറുപ്പക്കാരെയാണ്‌. കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള ക്രൂരമായ ആക്രമണമാണ്‌ കോൺഗ്രസും ബിജെപിയും നടത്തിക്കൊണ്ടിരിക്കുന്നത്‌.

ഓഗസ്‌ത്‌ 19ന്‌ കായംകുളത്ത്‌ സിയാദ്‌ എന്ന സിപിഐ എം പ്രവർത്തകനെ വെട്ടിക്കൊന്നായിരുന്നു കോൺഗ്രസ്‌ അവരുടെ ഉന്മൂലത്തിന്റെ രാഷ്‌ട്രീയം ചെറിയ ഇടവേളക്കുശേഷം പുറത്തെടുത്തത്‌. കോവിഡ് ക്വാറന്റൈൻ കേന്ദ്രത്തിൽ ഭക്ഷണം നൽകി മടങ്ങിയ 35 വയസുള്ള സിയാദിനെ റോഡിലിട്ടാണ്‌ കോൺഗ്രസുകാർ വെട്ടിവീഴ്‌ത്തിയത്‌.

‘എന്നെ കൊല്ലരുതേ, എനിക്ക് രണ്ട് മക്കളുണ്ട്..’ കുത്തേറ്റ് റോഡിൽ കിടന്ന്  യാചിച്ചിട്ടും  അക്രമിസംഘം സിയാദിനോട് കരുണ കാട്ടിയില്ല. കൂടെയുണ്ടായിരുന്ന സുഹൃത്ത്‌ നിറകണ്ണുകളോടെ പറഞ്ഞത്‌ കേരളം മുഴുവൻ കണ്ടതാണ്‌.

കോവിഡ് ക്വാറന്റൈൻ കേന്ദ്രത്തിൽ ഭക്ഷണം കൊടുത്ത് മടങ്ങിയ സിയാദിനൊപ്പം പുളിമൂട്ടിൽ തെക്കതിൽ സിയാദും ഉണ്ടായിരുന്നു. ഇരുവരും ഫയർസ്‌റ്റേഷനുസമീപം എത്തിയപ്പോഴാണ് ബൈക്കിലെത്തിയ ക്രിമിനൽ സംഘം  ചാടിയിറങ്ങി സിയാദിനെ ആക്രമിച്ചത്‌. ആദ്യം കാലിൽ കത്തികൊണ്ട് കുത്തി. കുത്തേറ്റ് റോഡിൽവീണ സിയാദ് ജീവനായി യാചിച്ചു. എന്നിട്ടും വിട്ടില്ല. പിന്നീട് കത്തികൊണ്ട് വയറ്റിൽ തുരുതുരെ കുത്തുകയായിരുന്നു. കൂട്ടുകാരനായ സിയാദിനെയും ആക്രമികൾ വിട്ടില്ല. ഇരുമ്പുവടിക്ക്‌ കാല്‌ അടിച്ചൊടിച്ചു.

കൊലപാതകത്തിനുശേഷം രക്തക്കറ പുരണ്ട വസ്ത്രവുമായി നിന്ന മുഖ്യപ്രതി വെറ്റ മുജീബിനെ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ കാവിൽ നിസാമാണ് തന്റെ സ്‌കൂട്ടറിൽ രക്ഷപ്പെടുത്തിയത്.

ഓഗസ്‌ത്‌ 31 നായിരുന്നു കേരളത്തെ ഞെട്ടിച്ചുകൊണ്ട്‌ ക്രൂരമായ കൊലപാതകം തിരുവനന്തപുരം വെഞ്ഞാറമൂടിൽ അരങ്ങേറിയത്‌. ഡിവൈഎഫ്‌ഐ പ്രവർത്തകരായ ഹഖ്‌ മുഹമ്മദിനെയും മിഥിലാജിനെയും കോൺഗ്രസ്‌ ഗൂണ്ടകൾ റോഡിലിട്ട്‌ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഐ കല്ലിങ്ങിൻമുഖം യൂണിറ്റ് പ്രസിഡന്റും സിപിഐ എം കല്ലിങ്ങിൻമുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ്(24) എന്നിവരെയാണ് കോൺഗ്രസ് ഗുണ്ടാസംഘം വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്.

 തിരുവോണ തലേന്ന് മിഥിലാജിന്റെ വീട്ടിലേയ്ക്ക് ബൈക്കിൽ പോവുകയായിരുന്നു ഇരുവരും. വെഞ്ഞാറമൂട് തേമ്പാംമൂടിൽ വെച്ച് ഇരുവരെയും കോൺഗ്രസ് ഗുണ്ടാസംഘം തടഞ്ഞ് നിർത്തി മുഖത്തും നെഞ്ചിലും വെട്ടുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രതികൾക്ക്‌ എംപി അടൂർ പ്രകാശുമായുള്ള ബന്ധമടക്കം പുറത്തുവന്നു.

ക്രൂരമായ കൊലപാതങ്ങൾ കണ്ട്‌ തരിച്ച്‌ നിൽക്കുമ്പോഴാണ്‌ ഇന്നലെ തൃശ്ശൂർ കുന്നംകുളത്ത്‌ സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറി പി യു സനൂപിനെ ബിജെപി ‐ ബജ്‌റംഗ്‌ദൾ പ്രവർത്തകർ വഴിയിൽ കുത്തിക്കൊന്നത്‌.

ചൊവ്വന്നൂർ ലോക്കൽ കമ്മിറ്റിക്ക്‌ കീഴിലെ പുതുശ്ശേരി കോളനി ബ്രാഞ്ച് സെക്രട്ടറി സനൂപ് (26) ആണ് കൊല്ലപ്പെട്ടത്. സിപിഐ എം പ്രവർത്തകനായ മിഥുനെ വീട്ടിലേക്ക്‌ കൊണ്ടാക്കുന്നതിനിടെയാണ്‌ അക്രമമുണ്ടായത്‌. പുതുശ്ശേരി കോളനിയിൽ പേരാലിൽ വീട്ടിൽ പരേതരായ ഉണ്ണിയുടെയും സതിയുടെയും മകനായ സനൂപ്‌ കൂലിപ്പണിക്കാരനാണ്‌.

കേസിലെ പ്രതികളെല്ലാം സജീവ ആർഎസ്‌എസ്‌, ബിജെപി, ബജ്‌റംഗ്‌ദൾ പ്രവർത്തകർ. നന്ദൻ, സതീശ്, ശ്രീരാഗ്, അഭയരാജ് എന്നീ ബിജെപി - ബംജ്റഗദൾ പ്രവർത്തകരാണ് ഇവർ. ഇവർക്കെല്ലാം ക്രിമനൽ പശ്ചാത്തലമുണ്ട്‌. നിരവധി കേസുകളിൽ പ്രതിയായ നന്ദനാണ് സനൂപിനെ കുത്തിവീഴ്‌ത്തിയത്‌.

സനൂപിനൊപ്പമുണ്ടായിരുന്ന മൂന്ന് പേരും ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിലൊരാളുടെ നില ഗുരുതരമാണ്. എട്ട് പേരാണ് സം ഭവസ്ഥലത്തുണ്ടായിരുന്നത്. ഇതിൽ നാല് പേരാണ് സനൂപിനേയും സംഘത്തേയും ആക്രമിച്ചത്.

സംഭവസ്ഥലത്ത് വച്ചു തന്നെ സനൂപിനെ അക്രമിസംഘം കുത്തി വീഴ്ത്തിയിരുന്നു. നെഞ്ചിനും വയറിനും ഇടയ്ക്കായാണ് സനൂപിന് കുത്തേറ്റത്.

"സനൂപും സഖാക്കളും പറഞ്ഞ പൊതിച്ചോറുകൾ ഇന്നും മുടങ്ങില്ല ; കരൾ പിളർക്കുന്ന വേദന': എ എ റഹിം

 കുന്നംകുളത്ത്‌ ആർഎസ്‌എസ്‌‐ബജ്‌റംഗദൾ അക്രമികൾ കൊലപ്പെടുത്തിയ സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറി പി യു സനൂപ്‌  ജീവൻ നഷ്‌ട‌പ്പെടുന്നതിനു മണിക്കൂറുകൾ മുൻപും വീടുകൾ കയറി പൊതിച്ചോറുകൾ ഉറപ്പിക്കുന്ന അവസാനവട്ട ശ്രങ്ങളിലായിരുന്നുവെന്ന്‌ എ എ റഹിം.

തൃശൂർ മെഡിക്കൽ കോളേജിൽ ഇന്ന് ഉച്ചഭക്ഷണം വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം ചൊവ്വന്നൂർ മേഖലയിലെ സഖാക്കൾക്കായിരുന്നു. വീടുകൾ കയറി പൊതിച്ചോറുകൾ ഉറപ്പിക്കുന്ന അവസാനവട്ട ശ്രങ്ങളിലായിരുന്നു അവിടുത്തെ സഖാക്കൾ.

ചൊവ്വന്നൂർ മേഖലാ ജോയിൻറ് സെക്രട്ടറി സഖാവ് പി യു സനൂപിനെ ആർഎസ്എസ് ക്രിമിനലുകൾ അരും കൊല ചെയ്‌തു. ജീവൻ നഷ്‌ട‌പ്പെടുന്നതിനു മണിക്കൂറുകൾ മുൻപും പ്രിയ സഖാവ് കർമ്മ നിരതനായിരുന്നു.

താൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത, ഏതൊക്കെയോ അപരിചിതരായ സഹോദരങ്ങളുടെ വിശപ്പ് മാറ്റാൻ,അവർക്ക് വേണ്ടി ഭക്ഷണം ശേഖരിക്കാൻ ഓടി നടക്കുകയായിരുന്നു. പക്ഷേ രക്ത ദാഹികളായ ബിജെപിക്കാർ ആ ഇരുപത്തിയാറു വയസ്സുകാരന്റെ ജീവനെടുത്തു.

അല്പം മുൻപ് ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറിയുമായി സംസാരിച്ചു. ഹൃദയ പൂർവ്വം പൊതിച്ചോർ വിതരണം ഇന്നും മുടങ്ങില്ല. നിശ്ചയിച്ചത് പോലെ തന്നെ നടക്കും. സനൂപും സഖാക്കളും പറഞ്ഞുറപ്പിച്ച പൊതിച്ചോറുകൾ, ജീവനോടെ ബാക്കിയുള്ളവർ ശേഖരിക്കും, വിശക്കുന്ന മനുഷ്യന് നൽകും.

പതിവ് പോലെ തൃശൂർ മെഡിക്കൽ കോളേജിൽ ഹൃദയപൂർവ്വം കൗണ്ടർ സജീവമായിരിക്കും. ആരും വിശപ്പോടെ മടങ്ങില്ല.അതേ ആശുപത്രിയിലെ പോസ്റ്റ്മോർട്ടം ടേബിളിലോ,മോർച്ചറിയിലെ തണുത്തുറഞ്ഞ ഫ്രീസറിലോ അപ്പോൾ സനൂപ് ഉണ്ടാകും.

കരൾ പിളർക്കുന്ന വേദന, ഒരു കൂടെപ്പിറപ്പിനെ കൂടി നഷ്ടപ്പെട്ടല്ലോ. ഒരു മാസത്തിന്റെ ഇടവേളയിൽ കൊടിമരത്തിൽ ഈ പതാക ഇതാ വീണ്ടും താഴ്ത്തിക്കെട്ടുന്നു. പക്ഷേ തല കുനിക്കില്ല ഒരു ഡിവൈഎഫ്ഐ പ്രവർത്തകനും. കർമ്മ നിരതമായ മനസ്സോടെ,വിശക്കുന്നവന് മുന്നിൽ കരുതലോടെ, വർഗീയതയ്‌ക്കെതിരായ സമരമായി, ഡിവൈഎഫ്ഐ ഉണ്ടാകും - റഹിം ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.