സമര്‍ മുഖര്‍ജി നഗര്‍ (വിശാഖപട്ടണം) > സിപിഐ എമ്മിന് അധികാരം ലഭിച്ചാല്‍ ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാനാകുമെന്നും ഭരണതലത്തിലെ അഴിമതി തടയാനാകുമെന്നും ഹിമാചല്‍പ്രദേശിലെ ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കാന്‍ ഷിംല നഗരസഭയിലെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് കഴിയുന്നുണ്ടെന്ന് ഡെപ്യൂട്ടി മേയര്‍ ടികെന്ദര്‍ സിങ് പന്‍വര്‍ പറഞ്ഞു. രണ്ടുലക്ഷം മാത്രം ജനസംഖ്യയുള്ള ഷിംലയിലെ മുനിസിപ്പല്‍ ഭരണത്തെ ഞെക്കിക്കൊല്ലാനാണ് മുമ്പത്തെ ബിജെപി സര്‍ക്കാര്‍ ശ്രമിച്ചത്. ഇതേനയമാണ് നിലവിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരും തുടരുന്നത്. മാലിന്യനിര്‍മാര്‍ജനം, ജലവിതരണം, പൊതുജനാരോഗ്യം എന്നിവയുടെ കാര്യത്തില്‍ രാജ്യത്തെ മികച്ച നഗരസഭയ്ക്കുള്ള മൂന്നു പുരസ്കാരത്തിന് ഈ നഗരത്തെ അര്‍ഹമാക്കിയ സിപിഐ എമ്മില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം തകര്‍ക്കാന്‍ ഇനി എതിരാളികള്‍ക്കാകില്ല. ഷിംല നഗരസഭാ കൗണ്‍സിലിലെ സിപിഐ എം ഭരണം ജനങ്ങള്‍ക്ക് പ്രിയപ്പെട്ടതായി കഴിഞ്ഞു- സിപിഐ എം 21-ാം പാര്‍ടി കോണ്‍ഗ്രസില്‍ പ്രതിനിധിയായെത്തിയ ടികെന്ദര്‍ പറഞ്ഞു.
ഇരുപത്തഞ്ച് അംഗങ്ങളാണ് കൗണ്‍സിലിലുള്ളത്. മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് നേരിട്ടാണ് 2012 ജൂണില്‍ തെരഞ്ഞെടുപ്പ് നടന്നത്. മേയറായി സിപിഐ എം നേതാവ് സഞ്ജയ് ചൗഹാനും ഡെപ്യൂട്ടി മേയറായി ടികെന്ദറും വിജയിച്ചു. ഈ രണ്ട് സ്ഥാനത്തേക്കും നേരിട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തിയ ബിജെപിക്ക് തെരഞ്ഞെടുപ്പില്‍നിരാശയാണ് സമ്മാനിച്ചത്. 12 സീറ്റ് കിട്ടിയിട്ടും അവര്‍ക്ക് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നു. കോണ്‍ഗ്രസിന് കിട്ടിയത് 11 സീറ്റ്. ചുമതലയേറ്റതുമുതല്‍ വെല്ലുവിളികളെ നേരിട്ടുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ഔദ്യോഗികതലത്തിലുള്ള അഴിമതി തടയാനുള്ള ശ്രമങ്ങള്‍ ഒരുപരിധിവരെ വിജയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വിഹിതം അനുവദിക്കാതെ ബുദ്ധിമുട്ടിച്ചിട്ടും അധികാരവികേന്ദ്രീകരണത്തിന്റെ ചുവടുപിടിച്ച് വാര്‍ഡുതല സമിതികള്‍ക്ക് കൂടുതല്‍ സാമ്പത്തികാധികാരം നല്‍കാന്‍ കഴിഞ്ഞു. നികുതിവരുമാനത്തിന്റെ പത്ത് ശതമാനം വാര്‍ഡുതല സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാന്‍ തുടങ്ങി. ഇന്ത്യയില്‍ ഒരു നഗരസഭയും ഇങ്ങനെ ചെയ്യുന്നില്ല.
അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ ഭാഗമായി റോഡുകളും പാലങ്ങളും പണിതു. പാവപ്പെട്ടവര്‍ക്ക് വീടുകള്‍ സൗജന്യമായി നിര്‍മിച്ചുനല്‍കി. കുന്നിന്‍പ്രദേശമായതിനാല്‍ 20 ശതമാനം വീടുകളിലേക്കുമാത്രമേ റോഡുകളുള്ളൂ. റോഡുനിര്‍മാണത്തില്‍ ലക്ഷ്യംകാണാനുള്ള തീവ്രശ്രമത്തിലാണ്. ജനകീയപങ്കാളിത്തത്തോടെയുള്ള മാലിന്യനിര്‍മാര്‍ജന പദ്ധതികള്‍ വന്‍ വിജയമായി. "സീറോ ഗാര്‍ബേജ് സിറ്റി' എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ് ഷിംല. വീടുകളില്‍നിന്നും ഹോട്ടലുകളില്‍നിന്നും ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ മുനിസിപ്പല്‍ തൊഴിലാളികള്‍ മാലിന്യം ശേഖരിക്കും. ജലവിതരണം കാര്യക്ഷമമാക്കാനും ജലക്ഷാമം പരിഹരിക്കാനും ഒരളവുവരെ കഴിഞ്ഞു. നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളില്‍നിന്ന് ഗ്രീന്‍ ടാക്സ് എന്ന പേരില്‍ നികുതി പിരിച്ചാണ് ടൂറിസ്റ്റ് കേന്ദ്രമായ ഷിംലയുടെ പരിസ്ഥിതി സംരക്ഷിക്കാനുള്ള പണം കണ്ടെത്തുന്നത്. വാട്സ് ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി ജനങ്ങളില്‍നിന്ന് പരാതി സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതിന് വാട്സ് ആപ്പ് സന്ദേശങ്ങളിലൂടെതന്നെ പ്രതികരിക്കും. ഭരണകാര്യങ്ങളുടെ തിരക്കിലായതിനാല്‍ മേയര്‍ സഞ്ജയ് ചൗഹാന് സമ്മേളനത്തിന് വരാന്‍ പറ്റിയിട്ടില്ല- ടികെന്ദര്‍ പറഞ്ഞു.
http://deshabhimani.com/news-national-all-latest_news-458753.html#sthash.z4hkBMEw.dpuf
Showing posts with label സിംല. Show all posts
Showing posts with label സിംല. Show all posts
Sunday, April 19, 2015
Wednesday, May 30, 2012
ഹിമാചലില്‍ മാറ്റത്തിന്റെ കാറ്റ്
ഷിംല നഗരസഭയില്‍ സിപിഐ എം നേടിയ ഉജ്വലവിജയം ഹിമാചല്‍ പ്രദേശില്‍ പാര്‍ടി കൈവരിച്ച മുന്നേറ്റത്തിന്റെ നേര്‍ഫലം. മലനിരകളാല്‍ സമ്പന്നമായ ഹിമാചലില്‍ ദീര്‍ഘകാലത്തെ പോരാട്ടങ്ങളിലൂടെയാണ് സിപിഐ എം സംഘടന കെട്ടിപ്പടുത്തത്. രാഷ്ട്രീയ എതിരാളികളുടെ ആക്രമണങ്ങളെയും അടിച്ചമര്‍ത്തല്‍ശ്രമങ്ങളെയും അതിജീവിച്ചാണ് ഹിമാചലിലെ പുതിയ തലമുറയുടെ പാര്‍ടിയായി സിപിഐ എം മാറുന്നത്. കുന്നുകളുടെ റാണിയായി അറിയപ്പെടുന്ന ഷിംലയില്‍ സിപിഐ എം നേരത്തെതന്നെ വേരോട്ടം ഉറപ്പിച്ചിരുന്നു. ഷിംല സര്‍വകലാശാല ദീര്‍ഘകാലമായി എസ്എഫ്ഐയുടെ കൊടിത്തണലിലാണ്. വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെ വളര്‍ന്നുവന്ന നേതാക്കളാണ് ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഐ എമ്മിനെ നയിക്കുന്നത്. വിദ്യാര്‍ഥി-യുവജന രംഗത്തിന് പുറമെ ട്രേഡ്യൂണിയന്‍-മഹിളാ രംഗങ്ങളിലും സജീവമായി ചുവടുറപ്പിക്കാനും കഴിഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായ രാകേഷ് സിങ്ക നേരത്തെ ഷിംല നിയോജക മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ ജയത്തിന് ശേഷം കോണ്‍ഗ്രസും ബിജെപിയും പാര്‍ടിയുടെ വളര്‍ച്ചയില്‍ അസ്വസ്ഥരായിരുന്നു. തുടര്‍ന്ന് കായികമായ ആക്രമണങ്ങളിലൂടെയും കള്ളക്കേസുകള്‍ സൃഷ്ടിച്ചും പാര്‍ടിയെ തകര്‍ക്കാനും പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്താനും ബോധപൂര്‍വമായ ശ്രമങ്ങള്‍ അരങ്ങേറി. കള്ളക്കേസില്‍ കുടുക്കി രാകേഷ് സിങ്ക ഉള്‍പ്പെടെയുള്ള നേതാക്കളെ ദീര്‍ഘകാലം ജയിലിലടച്ചു. എന്നാല്‍, പ്രതിസന്ധിയുടെ ഘട്ടത്തിലും ഉറച്ചുനിന്ന പാര്‍ടി, സംസ്ഥാനത്തിന്റെ കൂടുതല്‍ മേഖലകളിലേക്ക് സ്വാധീനം വളര്‍ത്തി.
കോണ്‍ഗ്രസും ബിജെപിയും മാത്രം അടങ്ങിയിരുന്ന ഹിമാചലിന്റെ ദ്വിമുഖ രാഷ്ട്രീയം ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചനയാണ് ഷിംല തെരഞ്ഞെടുപ്പുഫലം. കോണ്‍ഗ്രസും ബിജെപിയും വലിയതോതില്‍ പണമൊഴുക്കി പ്രചാരണം കൊഴുപ്പിച്ചപ്പോള്‍ ചെറിയ യോഗങ്ങളിലൂടെയും വോട്ടര്‍മാരെ നേരിട്ടുകണ്ടും തികച്ചും ജനകീയമായ പ്രചാരണമാണ് സിപിഐ എം നടത്തിയത്. മേയര്‍, ഡെപ്യൂട്ടിമേയര്‍ സ്ഥാനങ്ങളിലേക്ക് സിപിഐ എം അണിനിരത്തിയ സ്ഥാനാര്‍ഥികളുടെ ജനകീയതകൂടിയായപ്പോള്‍ ബിജെപി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തികച്ചും അപ്രസക്തരായി. ഷിംലസ്വദേശികൂടിയായ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മയും മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങുമാണ് കോണ്‍ഗ്രസ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. മുഖ്യമന്ത്രി പ്രേംകുമാര്‍ ദൂമലിന്റെ നേതൃത്വത്തിലായിരുന്നു ബിജെപിയുടെ പ്രചാരണം. ക്യാബിനറ്റ് മന്ത്രിമാരെല്ലാം ഷിംലയില്‍ തങ്ങി പ്രചാരണപരിപാടികള്‍ ആസൂത്രണം ചെയ്തു. സിപിഐ എമ്മിനു വേണ്ടി സംസ്ഥാനനേതാക്കളാണ് പ്രചാരണം നയിച്ചത്. പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി അവസാനഘട്ടത്തിലെത്തി. യെച്ചൂരി പങ്കെടുത്ത പൊതുയോഗത്തിലെ വമ്പിച്ച ജനസാന്നിധ്യം ഹിമാചലിലെ പാര്‍ടിസ്വാധീനം വിളിച്ചോതുന്നതായി.
(എം പ്രശാന്ത്)
deshabhimani 300512
Monday, May 28, 2012
സിംല കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്; സിപിഎമ്മിന് ചരിത്രവിജയം
ഹിമാചല്‍ പ്രദേശിലെ സിംല മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയറായി സിപിഐ എമ്മിലെ സഞ്ജയ് ചൗഹാനും ഡപ്യൂട്ടി മേയറായി ടിക്കന്തര്‍ സിങും തെരഞ്ഞെടുക്കപ്പെട്ടു. നേരിട്ട് നടന്ന തെരഞ്ഞെടുപ്പില്‍ സഞ്ജയ് ചൗഹാന്‍ 7,868 വോട്ടിന്റെ ഭൂരിപക്ഷവും ടിക്കന്തര്‍ സിങ് 4,778 വോട്ടിന്റെ ഭൂരിപക്ഷവും നേടി.കൗണ്‍സിലില്‍ മറ്റ് മൂന്ന് സീറ്റ് കൂടി സിപിഐ എം നേടി.
കോണ്‍ഗ്രസ്, ബിജെപി സ്ഥാനാര്‍ഥികളെ തോല്‍പ്പിച്ചാണ് സിപിഐ എം ഉജ്ജ്വല വിജയം കരസ്ഥമാക്കിയത്. വിജയികളെ സിപിഐ എം പൊളിറ്റ് ബ്യുറോ അഭിവാദ്യം ചെയ്തു.
ഇന്ത്യയിലെ എറ്റവും പഴക്കമുള്ള നഗരസഭകളിലൊന്നാണ് 1851ല്‍ നിലവില്‍ വന്ന സിംല കോര്‍പ്പറേഷന്‍. കോണ്‍ഗ്രസ് ഭരിച്ചിരുന്ന ഇവിടെ ഇക്കുറി കോണഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തായി. ഞായറാഴ്ച നടന്ന വോട്ടെടുപ്പില്‍ 64 ശതമാനമാണ് പോളിങ്ങ്. ഡിസംബറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് ഈ തോല്‍വി. കാല്‍നൂറ്റാണ്ടായി കോണ്‍ഗ്രസിനായിരുന്നു ഇവിടെ ഭരണം. കൗണ്‍സിലില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. ബിജെപി വലിയ ഒറ്റക്കക്ഷിയായിട്ടുണ്ട്.
deshabhimani 280512
കോണ്‍ഗ്രസ്, ബിജെപി സ്ഥാനാര്‍ഥികളെ തോല്‍പ്പിച്ചാണ് സിപിഐ എം ഉജ്ജ്വല വിജയം കരസ്ഥമാക്കിയത്. വിജയികളെ സിപിഐ എം പൊളിറ്റ് ബ്യുറോ അഭിവാദ്യം ചെയ്തു.
ഇന്ത്യയിലെ എറ്റവും പഴക്കമുള്ള നഗരസഭകളിലൊന്നാണ് 1851ല്‍ നിലവില്‍ വന്ന സിംല കോര്‍പ്പറേഷന്‍. കോണ്‍ഗ്രസ് ഭരിച്ചിരുന്ന ഇവിടെ ഇക്കുറി കോണഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തായി. ഞായറാഴ്ച നടന്ന വോട്ടെടുപ്പില്‍ 64 ശതമാനമാണ് പോളിങ്ങ്. ഡിസംബറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് ഈ തോല്‍വി. കാല്‍നൂറ്റാണ്ടായി കോണ്‍ഗ്രസിനായിരുന്നു ഇവിടെ ഭരണം. കൗണ്‍സിലില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. ബിജെപി വലിയ ഒറ്റക്കക്ഷിയായിട്ടുണ്ട്.
deshabhimani 280512
Subscribe to:
Posts (Atom)


