Showing posts with label അശ്ലീലം. Show all posts
Showing posts with label അശ്ലീലം. Show all posts

Friday, April 11, 2014

ഗൗരിയമ്മയെ അധിക്ഷേപിച്ച് ബോര്‍ഡ് ചെയര്‍മാന്റെ കാറില്‍ അശ്ലീല മാസിക

ആലപ്പുഴ: കേരളത്തിന്റെ സര്‍വാദരണീയ നേതാവായ ഗൗരിയമ്മയെ അപകീര്‍ത്തിപ്പെടുത്തുന്ന അശ്ലീല മാസിക വന്‍തോതില്‍ കൈവശംവച്ച് വിതരണം ചെയ്തതിന് കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ ടി ഇതിഹാസിന്റെ ഔദ്യോഗിക വാഹനം കസ്റ്റഡിയിലെടുത്തു. അവലൂക്കുന്ന് വായനശാലയിലെ 132-ാം നമ്പര്‍ പോളിങ് സ്റ്റേഷന് മുന്നിലായിരുന്നു ജെഎസ്എസ് പുറത്താക്കിയ ഇതിഹാസ് വോട്ടര്‍മാര്‍ക്ക് അശ്ലീല മാസികയായ "ക്രൈം" നല്‍കിയത്. ഭാര്യയ്ക്കൊപ്പമെത്തി കെ സി വേണുഗോപാലിന് വോട്ടഭ്യര്‍ഥിച്ച ശേഷമായിരുന്നു വിതരണം.

പൊലീസ് എത്തി ഇതിഹാസിനെയും ഭാര്യയെയും ഓട്ടോയില്‍ കയറ്റിവിട്ടു. യുഡിഎഫ് പ്രവര്‍ത്തകരടക്കം ഇതിഹാസിനെതിരെ പരസ്യമായി പ്രതികരിച്ചു. തുടര്‍ന്ന് ആര്‍ഡിഒയുടെ നിര്‍ദേശപ്രകാരം തഹസില്‍ദാരെത്തി കാര്‍ തുറന്ന് പരിശോധിച്ചപ്പോള്‍ കെട്ടുകണക്കിന് അശ്ലീലമാസിക കണ്ടെത്തി. "കെ ആര്‍ ഗൗരിയമ്മയ്ക്ക് അധികാരഭ്രാന്ത്“ എന്ന കവര്‍സ്റ്റോറിയോടുകൂടിയ അശ്ലീലമാസികയുടെ അഞ്ചോളം കെട്ടുകളും കാറിന്റെ ഡിക്കിയില്‍ ഉണ്ടായിരുന്നു. കെ സി വേണുഗോപാലിന് വേണ്ടി ഇതിഹാസ് തന്നെയാണ് അശ്ലീലമാസികയില്‍ ഗൗരിയമ്മയ്ക്കെതിരെ ലേഖനം പ്രസിദ്ധീകരിച്ചതെന്നും സംശയമുണ്ട്. ഇതിഹാസിനെ അറസ്റ്റ്ചെയ്യണമെന്ന് ജനാധിപത്യ മഹിളാ സമിതി പ്രസിഡന്റ് ബീനാ കുറുപ്പ് ആവശ്യപ്പെട്ടു. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഇതിഹാസിനെ പുറത്താക്കണമെന്ന് ജെഎസ്എസ് ജില്ലാസെക്രട്ടറി സി എം അനില്‍കുമാര്‍ ആവശ്യപ്പെട്ടു.

deshabhimani

Saturday, October 19, 2013

ശയ്യാവലംബരെ നിര്‍ബന്ധിച്ച് ജനസമ്പര്‍ക്കത്തിന് എത്തിച്ചു

നട്ടെല്ലിനും മറ്റും മാരകമായ ക്ഷതംപറ്റി ശയ്യാവലംബരായവരെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ നിര്‍ബന്ധിപ്പിച്ച് എത്തിച്ചതായി ആക്ഷേപം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് സഹായം ലഭിക്കണമെങ്കില്‍ ഇവരെ നേരിട്ട് എത്തിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. അതോടെ, ഗുരുതരാവസ്ഥയിലുള്ളവരെപ്പോലും സ്വന്തം ചെലവില്‍ ബന്ധുക്കള്‍ ജനസമ്പര്‍ക്കത്തിന് എത്തിക്കുകയായിരുന്നു.

ഇത്തരമൊരു നിര്‍ദേശം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഇത്തരത്തിലുള്ളവരുടെ അപേക്ഷ ലഭിച്ചാല്‍ സര്‍ക്കാര്‍ സഹായം നേരിട്ട് എത്തിക്കണമെന്നാണ് ചട്ടം. വാര്‍ത്ത സൃഷ്ടിക്കാനായി ഹീനമായ നടപടി ഉദ്യോഗസ്ഥരെകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ചെയ്യിക്കുകയായിരുന്നു. പത്തിലധികം പേരെയാണ് ഇത്തരത്തില്‍ എത്തിച്ചത്. സഹായം പ്രതീക്ഷിച്ച് സ്ട്രെച്ചറുകളിലും വീല്‍ച്ചെയറുകളിലുമെത്തിയവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും മണിക്കൂറുകളോളം വെയിലത്ത് കാത്തുകിടക്കേണ്ടിവന്നു. മണിക്കൂറുകളുടെ കാത്തുനില്‍പ്പിനിടെ ഇവരില്‍ പലരും കൂടുതല്‍ അവശരാവുകയും ചെയ്തു. ഒരാള്‍ വേദിയില്‍ കുഴഞ്ഞുവീഴുകയും ചെയ്തു. അപേക്ഷ നല്‍കുന്നതിനിടെ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേര്‍ കുഴഞ്ഞുവീണു. ഇത്തരം അപേക്ഷകള്‍ മുഖ്യമന്ത്രിക്ക് മാസങ്ങള്‍ക്ക് മുമ്പ് ലഭിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

ജനസമ്പര്‍ക്കത്തിന് മുഖ്യമന്ത്രി എത്തിയത് പാത്തുംപതുങ്ങിയും

എഡിജിപി എ ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ സിറ്റി പൊലീസ് കമീഷണര്‍, ഏഴ് എസ്പിമാര്‍, 31 ഡിവൈഎസ്പിമാര്‍, 51 സിഐമാര്‍ ഉള്‍പ്പെടെ മൂവായിരത്തോളം പൊലീസുകാര്‍നഗരത്തില്‍ വിവിധ ഭാഗങ്ങളിലായി നിലയുറപ്പിച്ചശേഷം മുഖ്യമന്ത്രി അതിരാവിലെ സെക്രട്ടറിയറ്റിനുള്ളില്‍ എത്തി. എംജി റോഡില്‍നിന്നും കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലേക്കുള്ള റോഡിലും വൈഎംസിഎയിലേക്കുള്ള റോഡിലും പൊലീസ് ബാരിക്കേഡ് തീര്‍ത്തിരുന്നു. സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്കും സെക്രട്ടറിയറ്റിലേക്കും കടക്കുന്ന വഴികളെല്ലാം വടംകെട്ടി ബന്തവസ് ഏര്‍പ്പെടുത്തി. കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നവരെമാത്രം അകത്തേക്കുവിട്ടു. ഒമ്പതുമണിയാകാന്‍ അഞ്ചു മിനിറ്റുള്ളപ്പോള്‍ പ്രത്യേകം തയ്യാറാക്കി നിര്‍ത്തിയിരുന്ന

കോണ്‍ഗ്രസുകാരുടെയും സായുധ പൊലീസ് സംഘത്തിന്റെയും അകമ്പടിയോടെ മുഖ്യമന്ത്രി പുറത്തിറങ്ങി. ഉടന്‍തന്നെ സെക്രട്ടറിയറ്റ് അനക്സിനു സമീപത്തെ ഗേറ്റിലൂടെ സ്റ്റേഡിയത്തിനുള്ളില്‍ കയറി. സെക്രട്ടറിയറ്റിലടക്കം എത്തിയ ജീവനക്കാരുടെവരെ ശരീരപരിശോധന നടത്തി. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടുപോലും വനിതാ ജീവനക്കാരുടെ ബാഗുകടളക്കം പരിശോധിച്ചു. പരിപാടിക്കെത്തിയ പ്രായമായവരുടെയും പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്തവരുടെയും ബന്ധുക്കളെപ്പോലും അകത്തേക്കു കയറ്റിവിട്ടില്ല. അകത്തേക്കുപോയവര്‍ക്ക് എന്തുസംഭവിക്കുമെന്നറിയാതെ പരിപാടി തീരുംവരെ ആശങ്കയോടെ ഇവര്‍ക്ക് പൊരിവെയിലില്‍ പുറത്തുനില്‍ക്കേണ്ടിവന്നു.

deshabhimani

Monday, May 13, 2013

മുകേഷ് അംബാനിക്ക് ശമ്പളം 15 കോടി മതിയെന്ന്


സ്വന്തം കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മേധാവിയായി ജോലിചെയ്യുന്നതിന് 15 കോടി രൂപ ശമ്പളം മതിയെന്ന് മുകേഷ് അംബാനി. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയുടെ അധിപനെന്ന നിലയില്‍ 38.93 കോടി രൂപ മുകേഷ് അംബാനിക്ക് വാര്‍ഷിക ശമ്പളം വാങ്ങാം. ശമ്പളത്തില്‍ 24 കോടി രൂപ വേണ്ടെന്ന് മുകേഷ് അംബാനി അറിയിച്ചെന്ന് കമ്പനി വാര്‍ത്താക്കുറിപ്പിറക്കി. 2007-08 കാലയളവില്‍ മുകേഷ് അംബാനി 44 കോടിയിലേറെയാണ് ശമ്പളം കൈപ്പറ്റിയത്. സിഇഒമാര്‍ അമിതശമ്പളം വാങ്ങുന്നത് വിവാദമായതോടെ 2009ല്‍ മുകേഷ് അംബാനിയുടെ ശമ്പളം 38.93 കോടിയാക്കി. എന്നാല്‍, അഞ്ചുവര്‍ഷമായി മുകേഷ് അംബാനി 15 കോടി രൂപയേ ശമ്പളം പറ്റുന്നുള്ളു എന്നാണ് കമ്പനിയുടെ അവകാശവാദം.

deshabhimani

Monday, March 18, 2013

ചെരുപ്പിന്റെ പ്രയോഗങ്ങള്‍ കേവലം താക്കീതുകൊണ്ട് തടയാനാവുമോ?


ചെരുപ്പ് ഉയര്‍ത്തിക്കാട്ടിയതിന് സി പി ഐ നേതാവായ വി എസ് സുനില്‍കുമാറിന് നിയമസഭാ സ്പീക്കര്‍ താക്കീത് നല്‍കി. അതൊരു വലിയ ഫലിതമാകുന്നത് പി സി ജോര്‍ജ് എന്ന ചീഫ് വിപ്പിനെതിരായി ഉയര്‍ന്ന ആക്ഷേപങ്ങള്‍ എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയ്ക്കുവിട്ടതുകൊണ്ടാണ്. നിയമസഭാ സ്പീക്കര്‍ക്കുമുണ്ടോ രണ്ടുപക്ഷം എന്ന് ന്യായമായും ആരും സംശയിക്കാവുന്ന നിലപാടാണ് സ്പീക്കറുടെ പക്ഷത്തുനിന്നുണ്ടായതെന്ന് പറയാതെവയ്യ. നിയമസഭാ സ്പീക്കര്‍ തന്റെ കര്‍ത്തവ്യനിര്‍വഹണം നീതിബോധത്തോടെ നിര്‍വഹിക്കുക തന്നെവേണം. വി എസ് സുനില്‍കുമാറിന് ഒരു നീതി പി സി ജോര്‍ജിന് മറ്റൊരു നീതി എന്നത് അപലപനീയം തന്നെ. അത് അപഹാസ്യവും കൂടിയാണ്.

നിയമസഭയില്‍ ഇതിനുമുമ്പും ഇതിലേറെ രൂക്ഷമായ പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എം എല്‍ എ മാര്‍ തമ്മിലുള്ള കയ്യേറ്റത്തിന്റെ മലീമസ കഥകള്‍ നിയമസഭാ രേഖകളില്‍ നിന്ന് വായിച്ചെടുക്കാനാവും. എന്നിട്ടും യു ഡി എഫിലെയും കോണ്‍ഗ്രസിലെയും പി സി ജോര്‍ജ് വിഷയത്തിലെ ഭിന്നതയുടെ ഭാഗമായി ജോസഫ് വാഴയ്ക്കന്‍ എം എല്‍ എ ധാര്‍മ്മിക രോഷപ്രകടനം നടത്തിയ വി എസ് സുനില്‍കുമാറിന്റെ പ്രവൃത്തി ഗുരുതരമായ കുറ്റകൃത്യമാണെന്ന് വ്യാഖ്യാനിക്കുന്നതിലൂടെ സ്വയം കോമാളിയായി.

പി സി ജോര്‍ജ് പറഞ്ഞ അവിശുദ്ധ പരാമര്‍ശങ്ങള്‍ ആര്‍ക്കാണ് സഹിക്കാനാവുന്നതും കേട്ടുകൊണ്ടിരിക്കുവാനാകുന്നതും? യു ഡി എഫ് നേതാക്കളില്‍ പ്രമുഖയായ കെ ആര്‍ ഗൗരിയമ്മയെ കിഴവിയെന്നും ബുദ്ധിഭ്രമം ബാധിച്ചവരെന്നും ചാനലുകള്‍ക്കുമുന്നില്‍ പ്രഖ്യാപിക്കുന്നത് യു ഡി എഫ് ക്യാബിനറ്റ് പദവിയോടെ നിയോഗിച്ച ചീഫ് വിപ്പ് പി സി ജോര്‍ജാണ് കേരള രാഷ്ട്രീയ ചരിത്രത്തില്‍ അഗ്രഗണ്യമായ സ്ഥാനമുള്ള, മികച്ച പാര്‍ലമെന്റേറിയനും ഭരണാധികാരിയുമായിരുന്ന സി പി ഐ നേതാവ് ടി വി തോമസിനെ നികൃഷ്ടമായി ചിത്രീകരിച്ച് വാര്‍ത്താ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചതും ചീഫ് വിപ്പായ പി സി ജോര്‍ജ് തന്നെ.

സ്വന്തം മുന്നണിയിലെ നേതാക്കളെയും സ്വന്തം പാര്‍ട്ടിയിലെ നേതാക്കളെയും അപഹസിക്കുന്നതിലും അവഹേളിക്കുന്നതിലും മുന്‍നിരക്കാരനായി ജോര്‍ജ് മാറിയിരിക്കുന്നു. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവായ കെ എം ജോര്‍ജിനെപോലും നിന്ദ്യമായ നിലയില്‍ ജോര്‍ജ് അപഹസിച്ചുകൊണ്ടേയിരിക്കുന്നു.

മാപ്പപേക്ഷയും ഖേദപ്രകടനവും ഒരു പരിഹാസ പ്രകടനമാക്കി മാറ്റുന്നതിലും ജോര്‍ജ് വിജയിച്ചിരിക്കുന്നു. പക്ഷേ ജോര്‍ജിനെ നിലയ്ക്കു നിര്‍ത്തുവാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കോ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്‌ക്കോ ജോര്‍ജിന്റെ പാര്‍ട്ടി ചെയര്‍മാനായ കെ എം മാണിക്കോ കഴിയുന്നില്ല എന്ന ദയനീയത ഐക്യജനാധിപത്യ മുന്നണി അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. യു ഡി എഫിലെ മുതിര്‍ന്ന നേതാവായ കെ ആര്‍ ഗൗരിയമ്മ തന്നെ പി സി ജോര്‍ജിന്റെ രാജി ആവശ്യപ്പെടുന്നു. കോണ്‍ഗ്രസിന്റെ വിപ്പായ ടി എന്‍ പ്രതാപന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ജോര്‍ജിനെ പുറന്തള്ളണമെന്ന് ആവശ്യപ്പെടുന്നു.

കേരള കോണ്‍ഗ്രസിലെ ഒരു വലിയ വിഭാഗം നേതാക്കള്‍ ജോര്‍ജിന്റെ ധാര്‍ഷ്ട്യപ്രകടനത്തിനെതിരായി പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. ജോര്‍ജ് എന്ന വിഴുപ്പുഭാണ്ഡത്തെ ചുമക്കുവാന്‍ ആവില്ലെന്ന് ജോര്‍ജിന്റെ പാര്‍ട്ടിക്കാരും മുന്നണിക്കാരും പരസ്യമായി പറയുന്നു. എന്നിട്ടും ജോര്‍ജിനെ ശിരസ്സിലേറ്റി നടക്കുവാന്‍ നിര്‍ബന്ധിതമാവുകയാണ് ഉമ്മന്‍ചാണ്ടി.

ഉമ്മന്‍ചാണ്ടിയുടെ ഈ ദൗര്‍ബല്യമാണ് വി എസ് സുനില്‍കുമാറിനെ താക്കീതു ചെയ്യാനും അതേ സമയം ജോര്‍ജിനെ നിരീക്ഷിക്കുവാനുമുള്ള നീക്കത്തിന് പിന്നില്‍. ഗതികെട്ടാല്‍ പുലി പുല്ലും തിന്നും. ഉമ്മന്‍ചാണ്ടിയുടെ സ്ഥിതി ഈ വിധമായിരിക്കുന്നു. നിയമസഭയില്‍ ചെരുപ്പ് വി എസ് സുനില്‍കുമാര്‍ ഉയര്‍ത്തിക്കാട്ടിയതേയുള്ളു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമാദരണീയ നേതാക്കള്‍ക്കെതിരെ അസഭ്യവര്‍ഷം തുടര്‍ന്നാല്‍ ചെരുപ്പ് കരണത്തില്‍ പതിക്കുന്ന അവസ്ഥയുണ്ടാവും.കഴുമരങ്ങളെയും തോക്കിന്‍ കുഴലുകളെയും നേരിട്ട കമ്മ്യൂണിസ്റ്റുകാര്‍ക്ക് ശിക്ഷാവിധികളെ ഭയമില്ലെന്ന് മനസ്സിലാക്കുന്നത് നന്ന്.യു ഡി എഫുകാര്‍ തന്നെ പി സി ജോര്‍ജ് ചീഫ് വിപ്പ് പദവി ഒഴിയണമെന്ന് ആവശ്യപ്പെടുമ്പോള്‍, സ്വന്തം പാര്‍ട്ടിക്കാര്‍പോലും അതേ ആവശ്യം ഉന്നയിക്കുമ്പോള്‍, ജോര്‍ജ് എത്രമേല്‍ അപഹാസ്യനാണെന്ന് മനസ്സിലാകാത്തത് ആര്‍ക്കാണ്.

'ഞാന്‍ കൂടുതല്‍ പറഞ്ഞാല്‍ കുഴപ്പമാവും' എന്നു പറഞ്ഞുകൊണ്ട് കെ ആര്‍ ഗൗരിയമ്മ ഉമ്മന്‍ ചാണ്ടിയെ കുറിച്ച് പറഞ്ഞത് ജോര്‍ജിന്റെ തോളില്‍ തട്ടി അഭിനന്ദന രൂപത്തില്‍ ഉമ്മന്‍ചാണ്ടി പ്രതികരിച്ചത് അങ്ങേയറ്റം തെറ്റാണെന്നാണ്.യു ഡി എഫ് ഘടകക്ഷികളായ ജെ എസ് എസും സോഷ്യലിസ്റ്റ് ജനതയും ആര്‍ എസ് പി (ബി) യും കേരളാ കോണ്‍ഗ്രസും (ജേക്കബ്) സി എം പി യും എല്ലാം പി സി ജോര്‍ജിന്റെ രാജി ആവശ്യപ്പെടുമ്പോള്‍ ഞാനീ നാട്ടുകാരനല്ല എന്ന മട്ടില്‍ കഴിയുകയാണ് ഉമ്മന്‍ചാണ്ടി.

തടവിലായ ഒരു മുഖ്യമന്ത്രിയുടെ പരാധീനതകളും ദയനീയതകളുമാണ് ഉമ്മന്‍ചാണ്ടിയുടേത്. ജോര്‍ജിന്റെ പ്രശംസാപത്രവുമായി ഉമ്മന്‍ചാണ്ടിയും കൂട്ടരും. അതേസമയം അക്കൂട്ടര്‍ ജോര്‍ജിന്റെ നെറികേടുകള്‍ക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് താക്കീതുമായി രംഗത്ത്. നമ്മുടെ ജനാധിപത്യം മലീമസമാവുകയാണ്.

വി പി ഉണ്ണികൃഷ്ണന്‍ ജനയുഗം

Thursday, March 14, 2013

ഗൌരിയമ്മയ്ക്കെതിരെ വഷളത്തരം പറയാന്‍ അനുവദിക്കില്ല: പിണറായി


ജോര്‍ജിന് മുന്നില്‍ ഉമ്മന്‍ചാണ്ടി പകച്ചുനില്‍ക്കുന്നു: എം എ ബേബി

തിരു: പി സി ജോര്‍ജ് തുടര്‍ച്ചയായി അസഭ്യവര്‍ഷം ചൊരിഞ്ഞിട്ടും നടപടിയെടുക്കാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇത്ര ശക്തിഹീനനും നിസ്സഹായനുമായി നില്‍ക്കുന്നത് കേരളത്തിന് നാണക്കേടാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്ത സംഭവങ്ങളാണ് യുഡിഎഫിലും സംസ്ഥാന മന്ത്രിസഭയിലും തുടര്‍ച്ചയായി നടക്കുന്നത്. രാഷ്ട്രീയ കേരളത്തിന്റെ അമ്മയുടെ സ്ഥാനമാണ് ഗൗരിയമ്മയ്ക്കുള്ളത്. കേരളത്തിന് വലിയ സംഭാവന നല്‍കിയ, ജീവിച്ചിരിപ്പില്ലാത്ത ടി വി തോമസിനെക്കുറിച്ച് ഇത്ര മ്ലേച്ഛമായ ഭാഷയില്‍ സംസാരിക്കുന്ന പി സി ജോര്‍ജിനു മുന്നില്‍ മുഖ്യമന്ത്രിയും യുഡിഎഫും പകച്ച് നില്‍ക്കുകയാണ്. കൊലയാളികളായ ഇറ്റലിക്കാരെ വിട്ടുകൊടുത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒത്തുകളിക്കെതിരെ ഉയര്‍ന്ന ജനരോഷത്തിന് മറയിടാനാണോ ജോര്‍ജിന്റെ അസഭ്യപരാമര്‍ശമെന്നും സംശയിക്കേണ്ടതുണ്ട്-ബേബി പറഞ്ഞു.

ജോര്‍ജ് കേരളത്തിന് അപമാനം: കോടിയേരി

മുക്കം(കോഴിക്കോട്): പൊതുപ്രവര്‍ത്തകര്‍ക്കെതിരെ തെറിപറയല്‍ സ്ഥിരം പരിപാടിയാക്കിയ പി സി ജോര്‍ജ് കേരളത്തിന് അപമാനമാണെന്നും അദ്ദേഹത്തെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുക്കം എരഞ്ഞിമാവില്‍ സഹകരണ ബാങ്ക് ശിലാസ്ഥാപന ചടങ്ങിനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

മന്ത്രി ഗണേശ്കുമാറും കെ ആര്‍ ഗൗരിയമ്മയും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ജോര്‍ജ് നടത്തിയ പരാമര്‍ശം നിയമസഭാംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. സ്പീക്കര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം. മോശം പരാമര്‍ശത്തിന്റെ പേരില്‍ മുമ്പ് പി സി ജോര്‍ജ് നിയമസഭയില്‍ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍, ഇത് അദ്ദേഹം ഇപ്പോഴും ആവര്‍ത്തിക്കുകയാണ്. ജോര്‍ജിന്റെ പരാമര്‍ശത്തെക്കുറിച്ച് ഉത്തരം പറയേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ തണലിലാണ് ജോര്‍ജ്. പ്രതിപക്ഷവുമായി സഹകരിച്ച് സര്‍ക്കാറിന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകേണ്ട ചീഫ് വിപ്പ് പ്രകോപനമുണ്ടാക്കുകയാണ്-കോടിയേരി പറഞ്ഞു.

ജോര്‍ജ് പറഞ്ഞത് വീട്ടിലെ സംസ്കാരം: ഗൗരിയമ്മ

ആലപ്പുഴ: പി സി ജോര്‍ജ് പറഞ്ഞത് അയാളുടെ വീട്ടിലെ സംസ്കാരമാണെന്ന് ജെഎസ്്എസ് ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൗരിയമ്മ പറഞ്ഞു. ഗൗരിയമ്മയെയും ടി വി തോമസിനെയും പി സി ജോര്‍ജ് തെറിവിളിച്ചതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. പി സി ജോര്‍ജ് മുഖ്യമന്ത്രിയുടെ വലംകൈയാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയാണ് ഇതിനോട് പ്രതികരിക്കേണ്ടത്. താന്‍ 24-ാം വയസുമുതല്‍ കാല്‍നടയായി പൊതുപ്രവര്‍ത്തനം ആരംഭിച്ചതാണ്. അത് ഈ നാട്ടുകാര്‍ക്കെല്ലാം അറിയാം. 17ന് ചേരുന്ന ജെഎസ്എസിന്റെ സംസ്ഥാനകമ്മിറ്റിയില്‍ ജോര്‍ജിന്റെ പരാമര്‍ശത്തെക്കുറിച്ച് തീരുമാനമെടുക്കുമെന്നും ഗൗരിയമ്മ പറഞ്ഞു.

ജോര്‍ജിനെ പുറത്താക്കി മുഖ്യമന്ത്രി മാപ്പുപറയണം:പന്ന്യന്‍

തിരു: പിസി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പുറത്താക്കി മുഖ്യമന്ത്രി പരസ്യമായി മാപ്പുപറയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേരള രാഷ്ട്രീയത്തിലെ ദുര്‍ഗന്ധമായി മാറിയിരിക്കുകയാണ് ജോര്‍ജ്. ചീഫ് വിപ്പിന്റെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് യുഡിഎഫ് നിലപാട് വ്യക്തമാക്കണം. യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനും കെ എം മാണിയും മറുപടി പറയണം. ജോര്‍ജിനെ കയറൂരി വിട്ടാല്‍ കേരള ജനത വെറുതെ നോക്കിയിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കരുതേണ്ട. സഹികെട്ടാല്‍ ജോര്‍ജിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാം. ചീഫ് വിപ്പ് ചീപ്പ് വിപ്പായി മാറിയിരിക്കുകയാണെന്ന് പന്ന്യന്‍ പറഞ്ഞു.

കക്ഷിനേതാക്കളുടെ യോഗത്തിലും വന്‍ പ്രതിഷേധം

തിരു: മുന്‍മന്ത്രി കെ ആര്‍ ഗൗരിയമ്മയ്ക്കും ടി വി തോമസിനും എതിരെ ചീഫ് വിപ്പ് പി സി ജോര്‍ജ് നടത്തിയ പരാമര്‍ശം, ബജറ്റ് സമ്മേളനത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ സ്പീക്കര്‍ വിളിച്ചുചേര്‍ത്ത കക്ഷിനേതാക്കളുടെ യോഗത്തിലും പ്രതിഷേധമുയര്‍ത്തി. സിപിഐ കക്ഷി നേതാവ് സി ദിവാകരനാണ് വിഷയം ഉന്നയിച്ചത്. പി സി ജോര്‍ജിനൊപ്പം യോഗത്തില്‍ പങ്കെടുക്കാന്‍ തയ്യാറല്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോകരുതെന്ന് മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷത്തോട് അഭ്യര്‍ഥിച്ചു. സ്വകാര്യമായി പറഞ്ഞത് ചാനല്‍ വാര്‍ത്തയാക്കിയതാണെന്നായിരുന്നു ജോര്‍ജിന്റെ പ്രതികരണം. മുഖ്യമന്ത്രിയും ധനമന്ത്രി കെ എം മാണിയും ഒന്നും പ്രതികരിച്ചില്ല. ഇതോടെ ബഹളമായി. ഒടുവില്‍ വിവാദ പരാമര്‍ശത്തില്‍ ജോര്‍ജ് ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് രംഗം ശാന്തമായത്.

ബഹുമാന്യരായ നേതാക്കളെ അപമാനിക്കുന്ന ജോര്‍ജിനെ നിലയ്ക്ക് നിര്‍ത്തണമെന്ന് പ്രതിപക്ഷ നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. നിയമസഭാ സമ്മേളനത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ താനാണ് യോഗം വിളിച്ചതെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പറഞ്ഞു. പ്രതിപക്ഷ നേതാക്കള്‍ യോഗം ബഹിഷ്കരിച്ചാല്‍ അത് വാര്‍ത്ത സൃഷ്ടിക്കുമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. മുഖ്യമന്ത്രിയുടെയും മറ്റും അഭ്യര്‍ഥന മാനിച്ച് യോഗത്തില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷം സന്നദ്ധരായി. എന്നാല്‍, തന്റെ വിവാദ പരാമര്‍ശങ്ങളെ ന്യായീകരിക്കാനാണ് യോഗത്തില്‍നിന്ന് പുറത്തിറങ്ങിയ പി സി ജോര്‍ജ് ശ്രമിച്ചത്. സ്വകാര്യ സംഭാഷണത്തില്‍ തമാശയായി പറഞ്ഞവ ഒരു ചാനല്‍ വാര്‍ത്തയാക്കിയത് കുടുംബത്തില്‍ പിറന്നവരുടെ പണിയല്ലെന്ന് ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആരും ആവശ്യപ്പെടാതെ തന്നെ താന്‍ ഖേദം പ്രകടിപ്പിച്ചെന്നും അദ്ദേഹം അറിയിച്ചു. ബദ്ധവൈരിയായ മന്ത്രി ഗണേഷിന്റെ അടുത്ത സീറ്റിലാണ് ജോര്‍ജ് ആദ്യം ഇരുന്നത്. ഫോട്ടോഗ്രാഫര്‍മാര്‍ ഇത് ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍ ജോര്‍ജ് എഴുന്നേറ്റ് മാറി. പിന്നീട് മുന്‍മന്ത്രി മാത്യു ടി തോമസിനോട് കസേര ഒഴിഞ്ഞുകൊടുക്കാന്‍ അഭ്യര്‍ഥിച്ചു. മാത്യൂ ടി തോമസ് എഴുന്നേറ്റ് ഗണേഷിന് സമീപം ഇരുന്നാണ് പ്രതിസന്ധി പരിഹരിച്ചത്.

സര്‍ക്കാരിന്റെ നിലനില്‍പ്പ് ഭീഷണിയില്‍: മന്ത്രി ഷിബു

തിരു: സംസ്ഥാന സര്‍ക്കാരിന്റെ നിലനില്‍പ്പ് ഭീഷണിയിലാണെന്ന് മന്ത്രി ഷിബു ബേബിജോണ്‍. പി സി ജോര്‍ജ് സൃഷ്ടിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമോയെന്ന് താന്‍ ഭയപ്പെടുന്നതായും ഷിബു പറഞ്ഞു. സ്വയം സൃഷ്ടിക്കുന്ന വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് പരിശോധിക്കണം. ജോര്‍ജിനെ നിലയ്ക്കുനിര്‍ത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ എം മാണിയും പി കെ കുഞ്ഞാലിക്കുട്ടിയും നടപടിയെടുക്കണം-ഷിബു ചാനല്‍ അഭിമുഖത്തില്‍ ആവശ്യപ്പെട്ടു. ജോര്‍ജിനെതിരെ സമാന ചിന്താഗതിക്കാരുടെ നിര ഉണ്ടാക്കും. ജോര്‍ജിന്റെ രാഷ്ട്രീയത്തിന് യുഡിഎഫ് നേതൃത്വം ഉടന്‍ ഫുള്‍സ്റ്റോപ്പിടണം. ഗണേശ്കുമാര്‍ വിവാദം കോടോത്ത് ഗോവിന്ദന്‍ നായര്‍ പ്രശ്നംപോലെ യുഡിഎഫ് സര്‍ക്കാരിന്റെ സുഗമമായ പോക്കിന് തടസ്സം സൃഷ്ടിക്കും. നൂറ് എംഎല്‍എമാരുണ്ടായിട്ടും 2001-06ലെ സര്‍ക്കാരിന് മര്യാദയ്ക്ക് ഭരിക്കാനായില്ല. കോടോത്തിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെച്ചൊല്ലിയുയര്‍ന്ന പ്രതിസന്ധികളില്‍ കുടുങ്ങി ഭരണം തടസ്സപ്പെട്ടു. ഈ ചരിത്രം ആവര്‍ത്തിക്കുന്നതിന്റെ സൂചനയാണ് ഗണേശ്കുമാര്‍ വിവാദത്തോടെ കാണുന്നതെന്നും ഷിബു പറഞ്ഞു.

പി സി ജോര്‍ജിനെ പുറത്താക്കാണം: എന്‍സിപി

കൊച്ചി: രാഷ്ട്രീയനേതാക്കളെ കേരളത്തിന്റെ സംസ്കാരത്തിന് നിരക്കാത്ത തരത്തില്‍ അസഭ്യംപറഞ്ഞ പി സി ജോര്‍ജിനെ ജനങ്ങള്‍ പുശ്ചിച്ച്തള്ളുമെന്ന് എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജയന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. പി സി ജോര്‍ജിനെ ചീഫ്വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ജെഎസ്എസ് യുഡിഎഫ് വിടണം: ജെവൈഎസ്

ആലപ്പുഴ: കെ ആര്‍ ഗൗരിയമ്മയെക്കുറിച്ച് മ്ലേഛമായ പരാമര്‍ശം നടത്തിയ പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിലനിര്‍ത്തുകയാണെങ്കില്‍ ജെഎസ്എസ്, യുഡിഎഫ് ബന്ധം ഉപേക്ഷിക്കണമെന്ന് ജനാധിപത്യ യുവജനസമിതി സംസ്ഥാന ജനറല്‍സെക്രട്ടറി ബി ഗോപന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജോര്‍ജിനെ ആലപ്പുഴ ജില്ലയില്‍ കാലുകുത്താന്‍ അനുവദിക്കില്ല. സംസ്ഥാനത്ത് പി സി ജോര്‍ജിന്റെ പരിപാടികള്‍ ജെവൈഎസ് ബഹിഷ്കരിക്കും.

ജോര്‍ജിനെതിരെ കോണ്‍.എംഎല്‍എമാര്‍ പരാതി നല്‍കിയതായി മുഖ്യമന്ത്രി

തിരു: ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ അസഭ്യപരാമള്‍ശത്തിനെതിരെ ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ പരാതി പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ടി വി തോമസ് സിപിഐയുടെ മാത്രം നേതാവല്ല. എക്കാലവും കേരളം ആദരിക്കുന്ന നേതാവാണ്. എല്ലാവരും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നേതാവാണ് ഗൗരിയമ്മയും. പൊതുപ്രവര്‍ത്തകര്‍ വാക്കുകളില്‍ മിതത്വം പാലിക്കണമെന്ന നിലപാടാണ് തനിക്കുള്ളത്. ജോര്‍ജിനെതിരെ നടപടിയെടുക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചര്‍ച്ച ചെയ്യുമെന്നു പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.

deshabhimani 150313

Sunday, January 13, 2013

പി കെ ശ്രീമതിക്കെതിരെ ഹസ്സന്റെ അശ്ലീലപ്രയോഗം


കോട്ടയം: സെക്രട്ടറിയറ്റിന് മുന്നിലെ കുടുംബശ്രീ സമരവുമായി ബന്ധപ്പെട്ട് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതിക്കെതിരെ എം എം ഹസ്സന്റെ അസഭ്യപ്രയോഗം. "പി കെ ശ്രീമതിയും മറ്റും ഈ പ്രായത്തിലും അവിടെ നൃത്തമാടുകയായിരുന്നു. "ഈ പ്രായത്തില്‍ ഇങ്ങനെയാണെങ്കില്‍ യുവതിയായിരുന്നപ്പോള്‍ ഏതുരീതിയില്‍ നൃത്തം ചെയ്തിരിക്കണം". ഹസ്സെന്‍റ ആക്ഷേപം ഇങ്ങനെ. ടി എം തോമസ് ഐസക്കിനെയും ഹസ്സന്‍ ആക്ഷേപിച്ചു. "കഷണ്ടിത്തലയും താടിയും കൊണ്ടാണ് തോമസ് ഐസക്കിന്റെ നൃത്തം"- ഹസ്സന്‍ തുടര്‍ന്നു. കോട്ടയത്ത് "ജനശ്രീ" സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹസ്സന്‍.

കഴിഞ്ഞമാസം കെ കെ ലതിക എംഎല്‍എയെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അശ്ലീല ചുവയോടെ ആക്ഷേപിച്ചതിനെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹം അത് പിന്‍വലിച്ച് മാപ്പ് പറഞ്ഞിരുന്നു. ജനശ്രീക്ക് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ തന്നേ തീരൂവെന്നും അല്ലാത്തപക്ഷം വാങ്ങിച്ചെടുക്കാന്‍ അറിയാമെന്നും ഹസ്സന്‍ പറഞ്ഞു. സന്നദ്ധസംഘടനകള്‍ക്ക് അവകാശപ്പെട്ട സഹായം ജനശ്രീക്കും കിട്ടണം. ജനശ്രീ എന്തുപദ്ധതി സമര്‍പ്പിച്ചാലും സഹായം നല്‍കാമെന്ന് കേന്ദ്രമന്ത്രി ജയറാം രമേശ് അറിയിച്ചിട്ടുണ്ട്. നല്‍കില്ലെന്ന് മുന്‍പ് പറഞ്ഞത് തമാശയായിരുന്നുവെന്ന് അദ്ദേഹം തന്നോട് വ്യക്തമാക്കിയിട്ടുണ്ട്. ചില ബാങ്ക് ഉദ്യോഗസ്ഥര്‍ ജനശ്രീയുടെ പദ്ധതികള്‍ക്ക് വായ്പ അനുവദിക്കാതെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ഹസ്സന്‍ ആരോപിച്ചു.

deshabhimani 140113

Thursday, April 26, 2012

"ആത്മഹത്യ" കഴിഞ്ഞു, ഇനി ചീഞ്ഞുനാറ്റം


"യുഡിഎഫിലേക്ക് പോകുന്നതിലും ഭേദം ആത്മഹത്യയാണ്, ഞാന്‍ സ്വതന്ത്രമായ രാഷ്ട്രീയ പ്രവര്‍ത്തനം തുടരും, ജനങ്ങളെ സേവിക്കാന്‍ ഒരു പാര്‍ടിയിലും അംഗത്വം ആവശ്യമില്ല"- എംഎല്‍എ സ്ഥാനം രാജിവച്ചശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആര്‍ സെല്‍വരാജ് പറഞ്ഞ വാക്കുകളാണിത്. പറഞ്ഞതെല്ലാം വിഴുങ്ങി കോണ്‍ഗ്രസ് അംഗത്വം വരിച്ച് സെല്‍വരാജ് "ആത്മഹത്യ"യെ വരിച്ചു. തെരുവില്‍ തമ്മില്‍ത്തല്ലുന്ന യുഡിഎഫിലെ ഘടകകക്ഷി നേതാക്കളും ബുധനാഴ്ച നെയ്യാറ്റിന്‍കരയില്‍ നടന്ന ഈ രാഷ്ട്രീയ "ആത്മഹത്യ"യ്ക്ക് സാക്ഷികളായി. അംഗത്വദാനച്ചടങ്ങ് നടന്ന സ്വദേശാഭിമാനി ടൗണ്‍ഹാളിന് തൊട്ടടുത്തുള്ള റസ്റ്റ്ഹൗസിലാണ് സെല്‍വരാജ് "ആത്മഹത്യാ" പ്രഖ്യാപനം നടത്തിയത്. ഒരുരാത്രി പുലരുന്നതിനിടയില്‍ പൂര്‍ത്തിയാക്കിയ കുതിരക്കച്ചവടത്തിന്റെ തുടര്‍ച്ചയായിരുന്നു റസ്റ്റ് ഹൗസിലെ വാര്‍ത്താസമ്മേളനവും "ആത്മഹത്യാ"പ്രഖ്യാപനവും. എന്നാല്‍,ഇത് തട്ടിപ്പാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഗവ. ചീഫ്വിപ്പ് പി സി ജോര്‍ജുമായും ചേര്‍ന്ന് സെല്‍വരാജ് നടത്തിയ ചാക്ക് രാഷ്ട്രീയമാണ് രാജിക്ക് പിന്നിലെന്നും അന്നുതന്നെ വ്യക്തമായിരുന്നു. ഇത് ശരിയാണെന്ന് സെല്‍വരാജിന്റെ പിന്നീടുള്ള ഓരോ നീക്കവും ബോധ്യപ്പെടുത്തി. കോണ്‍ഗ്രസ് കൂടാരത്തില്‍ അഭയം തേടിയതോടെ നാടകം പൂര്‍ണമായി. കോണ്‍ഗ്രസില്‍ ചേരാനുള്ള അപേക്ഷ സെല്‍വരാജ് നേരത്തെ നല്‍കിയിരുന്നതായി ചെന്നിത്തല വെളിപ്പെടുത്തുകയുംചെയ്തു.

സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കുന്നതിന് തൊട്ടുമുമ്പ് പുലര്‍ച്ചെ അഞ്ചു മണിയോടെ പി സി ജോര്‍ജും സെല്‍വരാജും മുഖ്യമന്ത്രിയെ രഹസ്യമായി വീട്ടില്‍ചെന്ന് കണ്ടിരുന്നുവെന്ന് സംശയാതീതമായി തെളിഞ്ഞു. സെല്‍വരാജും ജോര്‍ജും തുടരെത്തുടരെ നടത്തിയ ഫോണ്‍വിളികളുടെ ലിസ്റ്റ് പുറത്തുവന്നു. ഗസ്റ്റ്ഹൗസിലെ രഹസ്യകൂടിക്കാഴ്ചയും പുറത്തായി. ഇതെല്ലാം മറച്ചുവച്ച് സിപിഐ എം പീഡിപ്പിച്ചുവെന്ന് പ്രചരിപ്പിച്ച് ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റാനുള്ള നീക്കം തുടക്കത്തിലേ പാളി.

സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായിരിക്കെ ഒരു ഘട്ടത്തിലും ഇത്തരം ഒരു പരാതിയും ഉന്നയിച്ചിരുന്നില്ല. തന്റെ കൂടെയുള്ളവരുടെ പാര്‍ടി അംഗത്വം പുതുക്കിയില്ലെന്ന കള്ളം തട്ടിവിട്ടു. എന്നാല്‍, അപ്പോഴും പാര്‍ടി അംഗത്വം പുതുക്കുന്ന പ്രക്രിയ പൂര്‍ത്തിയായിരുന്നില്ല. സംസ്ഥാന സമ്മേളന പ്രതിനിധിയാക്കിയില്ലെന്നായിരുന്നു മറ്റൊരു പരാതി. എന്നാല്‍, കഴിഞ്ഞതവണ എംഎല്‍എയായിരിക്കുമ്പോഴും പങ്കെടുത്തിരുന്നില്ല. മാത്രമല്ല, എംഎല്‍എയെന്നോ, എംപിയെന്നോ ഉള്ള തെരഞ്ഞെടുക്കപ്പെട്ട പദവികളല്ല പാര്‍ടിസമ്മേളനത്തില്‍ പ്രതിനിധിയാക്കുന്നതിനുള്ള മാനദണ്ഡം. അതേസമയം, തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനം എന്ന നിലയില്‍ സ്വാഗതസംഘത്തിന്റെ ഭാഗമായിരുന്നു സെല്‍വരാജ്. ഈ ഘട്ടത്തിലൊന്നും സെല്‍വരാജിന് ഒരു പരിഭവവും ഉണ്ടായിരുന്നില്ല. രാജിവയ്ക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസംപോലും നിയമസഭയില്‍ സന്നിഹിതനായിരുന്നു. അന്നുള്‍പ്പെടെ സിപിഐ എം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ സെല്‍വരാജുമായി ആശയവിനിമയം നടത്തിയിരുന്നു.

ജനപ്രതിനിധിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും പാര്‍ടിക്കാര്യങ്ങള്‍ക്കുമായിരുന്നു ഈ ആശയവിനിമയം. അന്നൊന്നും ആരോടും സെല്‍വരാജിന് പരിഭവമില്ലായിരുന്നു. എന്നിട്ടും പാര്‍ടി പീഡിപ്പിച്ചതുകൊണ്ടാണ് രാജിവയ്ക്കുന്നതെന്ന നുണക്കഥ പ്രചരിപ്പിച്ചു. പിറവം ഉപതെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാന്‍ ലക്ഷ്യംവച്ചാണ് രാജിസമയം തീരുമാനിച്ചത്. ഇതൊക്കെ മറച്ചുവച്ച് സെല്‍വരാജ് പ്രചരിപ്പിച്ച നുണക്കഥകളാണ് "ആത്മഹത്യ"യിലൂടെ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നത്.

deshabhimani 260412

Tuesday, April 24, 2012

വിവാദ സിഡി; സിങ് വി സ്ഥാനങ്ങള്‍ രാജിവെച്ചു


പാര്‍ലമെന്റ് സമ്മേളനം ചൊവ്വാഴ്ച തുടങ്ങാനിരിക്കെ പാര്‍ലമെന്റിലെ നിയമനീതിന്യായ സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷസ്ഥാനവും കോണ്‍ഗ്രസ് വക്താവ് സ്ഥാനവും അഭിഷേക് സിങ് വി രാജിവെച്ചു. വിവാദ സിഡി പ്രചരിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.

സ്ഥാനങ്ങള്‍ രാജിവെക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചതായി സിങ് വി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. സിഡി കെട്ടിച്ചമച്ചതാണെന്നും ഈ പ്രശ്നത്തില്‍ പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുന്നത് തടയാനാണ് താന്‍ രാജിവെച്ചതെന്നും സിങ് വി വ്യക്തമാക്കി. വിവാദ സിഡി പ്രക്ഷേപണം ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ ഡല്‍ഹി ഹൈക്കോടതി വിലക്കിയിരുന്നു.


ലൈംഗികാപവാദം: സിങ്വി രാജിവച്ചു

ന്യൂഡല്‍ഹി: വനിതാ അഭിഭാഷകയുമായി ചേംബറില്‍ അനാശാസ്യബന്ധം പുലര്‍ത്തിയെന്ന ആരോപണത്തെതുടര്‍ന്ന് എഐസിസി വക്താവ് മനു അഭിഷേക് സിങ്വി ഔദ്യോഗികസ്ഥാനങ്ങള്‍ രാജിവച്ചു. കോണ്‍ഗ്രസിലെ എല്ലാ പദവിയില്‍നിന്നും നിയമവകുപ്പിന്റെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍നിന്നുമാണ് സിങ്വി രാജിവച്ചത്. പാര്‍ലമെന്റ് സമ്മേളനം ചൊവ്വാഴ്ച പുനരാരംഭിക്കാനിരിക്കെ സിഡി വിവാദം സംബന്ധിച്ച് കൂടുതല്‍ വാദകോലാഹലങ്ങള്‍ ഒഴിവാക്കാനാണ് രാജിയെന്ന് ഇ-മെയില്‍വഴി നല്‍കിയ പ്രസ്താവനയില്‍ സിങ്വി പറഞ്ഞു. സിഡി കൃത്രിമമായി സൃഷ്ടിച്ചതാണ്. കോടതി നിരോധിച്ചിട്ടും സിഡി സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ പ്രചരിപ്പിച്ചത് ബോധപൂര്‍വമാണ്. ഇക്കാര്യത്തില്‍ പാര്‍ലമെന്റില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കും- സിങ്വി പറഞ്ഞു.

നേരത്തെ ലോട്ടറി കേസില്‍ കേരള സര്‍ക്കാരിനെതിരെ ലോട്ടറി രാജാവ് സാന്തിയാഗോ മാര്‍ട്ടിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ സിങ്വിയെ, കുറെക്കാലം വക്താവുസ്ഥാനത്തുനിന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നീക്കിയിരുന്നു.

അഭിഷേക് സിങ്വി ഡല്‍ഹിയിലെ പ്രമുഖ വനിതാ അഭിഭാഷകയുമായി ചേംബറില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന്റെ സിഡി തന്റെ കൈവശമുണ്ടെന്ന് സിങ്വിയുടെ മുന്‍ ഡ്രൈവര്‍ മുകേഷ്കുമാര്‍ ലാല്‍ വെളിപ്പെടുത്തിയിരുന്നു. ജോലിയില്‍നിന്ന് പുറത്താക്കിയതിന് മതിയായ പ്രതിഫലം നല്‍കിയില്ലെങ്കില്‍ സിഡി പുറത്തുവിടുമെന്ന് ലാല്‍ ഭീഷണിപ്പെടുത്തി. ആജ്തക്, ഹെഡ്ലൈന്‍സ് ടുഡേ, ഇന്ത്യാ ടുഡേ എന്നീ മാധ്യമസ്ഥാപനങ്ങള്‍ക്ക് ലാല്‍ നല്‍കിയ സിഡി സംപ്രേഷണം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സിങ്വിയുടെ ജൂനിയര്‍ അഭിഭാഷകനായ അഭിമന്യു ഭണ്ഡാരി ഡല്‍ഹി ഹൈക്കോടതിയില്‍ ഏപ്രില്‍ 13ന് ഹര്‍ജി നല്‍കിയിരുന്നു. ഇതോടെയാണ് വാര്‍ത്ത പുറത്തായത്. സിഡി സംപ്രേഷണം ചെയ്യരുതെന്ന് കോടതി നിര്‍ദേശം നല്‍കി. കോടതി നിരോധിച്ചെങ്കിലും ഇന്റര്‍നെറ്റ് വഴിയും സിഡിയുടെ പകര്‍പ്പുകള്‍ വഴിയും വിവാദ വിഷയത്തിന് വ്യാപകമായ പ്രചാരം ലഭിച്ചു. വനിതാ അഭിഭാഷക ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടാന്‍ സാധ്യതയുള്ളവരുടെ പാനലില്‍ ഉള്‍പ്പെട്ടിരുന്നു. നിയമനം ഉറപ്പാക്കാന്‍ സ്വാധീനം ചെലുത്താനാണ് അഭിഷേക് സിങ്വിയുമായി ബന്ധം പുലര്‍ത്തിയതത്രേ. രാജികൊണ്ടുമാത്രം പ്രശ്നം അവസാനിക്കുന്നില്ലെന്ന് ബിജെപി പ്രതികരിച്ചു.


deshabhimani 240412

Wednesday, February 15, 2012

മുണ്ടുരിയല്‍ കേസ്: പ്രധാന സാക്ഷി ശരത്ചന്ദ്ര പ്രസാദ് കൂറുമാറി

വിവാദമായ മുണ്ടുരിയല്‍ കേസിലെ പ്രധാനസാക്ഷി ശരത്ചന്ദ്ര പ്രസാദ് കൂറുമാറി. സംഭവസ്ഥലത്തുണ്ടായിരുന്ന ആരെയും തിരിച്ചറിയാന്‍ കഴിയില്ലെന്ന് ശരത്ചന്ദ്രപ്രസാദ് ഇന്നലെ കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് ശരത്ചന്ദ്രപ്രസാദ് കൂറുമാറിയതായി കോടതി പ്രഖ്യാപിക്കുകയായിരുന്നു. കേസ് പരിഗണിച്ച അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴിമാറ്റിയത്. കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് കൂറുമാറ്റം. ശരത്ചന്ദ്ര പ്രസാദിനെക്കൂടാതെ രാജ്‌മോഹന്‍ ഉണ്ണിത്താനാണ് കേസിലെ മറ്റൊരു സാക്ഷി. ഉണ്ണിത്താന്‍ ഇന്നലെ കോടതിയില്‍ ഹാജരായില്ല.

ശരത്ചന്ദ്രപ്രസാദും രാജ്‌മോഹന്‍ ഉണ്ണിത്താനും 2004 ജൂണില്‍ കെ പി സി സി യോഗം നടന്ന പ്രിയദര്‍ശിനി പ്ലാനറ്റേറിയത്തില്‍ എത്തിയപ്പോള്‍ ഐ ഗ്രൂപ്പിനെതിരെ പ്രവര്‍ത്തിക്കുവെന്നാരോപിച്ചു ഗുണ്ടകളും പ്രവര്‍ത്തകരും ചേര്‍ന്ന് ഇരുവരേയും ആക്രമിച്ചു മുണ്ട് ഉരിഞ്ഞുവെന്നാണു കേസ്.

കേസില്‍ ആദ്യം പ്രതിപ്പട്ടികയിലുണ്ടായിരുന്ന കെ മുരളീധരന്‍ എം എല്‍ എ, എന്‍ വേണുഗോപാല്‍, കെ പി കുഞ്ഞിക്കണ്ണന്‍, ജി രതികുമാര്‍ എന്നിവരെ ഒഴിവാക്കിയാണു കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ വിചാരണ തുടങ്ങിയപ്പോള്‍ കേസ് ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ടു വാദികള്‍ തന്നെ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പിന്നീടു കേസിലെ പ്രതിയായ ഹുസൈനും രാജ്‌മോഹന്‍ ഉണ്ണിത്താനും തമ്മില്‍ കോടതിവളപ്പില്‍ വാക്കേറ്റം നടന്നിരുന്നു. ഇതോടെ ഒത്തുതീര്‍പ്പുശ്രമം പാളി. ഇതിനിടെ വാദികള്‍ കോടതിയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്നു മുന്‍ സി ജെ എം വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

ജലീല്‍ എന്ന അബ്ദുല്‍ ജലീല്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ വിനോദ് കൃഷ്ണ, വണ്ടന്നൂര്‍ സന്തോഷ്, എച്ച് പി ഷാജി, വാവ എന്ന ശിവപ്രകാശ്, പെരുങ്ങുഴി കൃഷ്ണകുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ കേസില്‍ 30 പ്രതികളാണ് കേസിലുള്ളത്.

janayugom 150212

Saturday, January 7, 2012

ഒരു മുഴുപ്പേജ് പാദസേവ


2012 ജനുവരി ഒന്നിലെ ഹിന്ദു ദിനപ്പത്രം ദല്‍ഹി എഡിഷനില്‍  കോണ്‍ഗ്രസിന്റെ തലൈവി ആയ സോണിയാഗാന്ധിക്ക് പുതുവത്സര ആശംസകള്‍ നേര്‍ന്നുകൊണ്ട് നങ്കുനേനി നിയമസഭാ മണ്ഡലത്തിലെ 'തോറ്റ എം.എല്‍.എ'യും ഒരു ടീവി ചാനല്‍  ഉടമയും ആയ വസന്തകുമാര്‍ നല്‍കിയ പരസ്യത്തെപ്പറ്റി ഐ.ബി.എന്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത വായിച്ചിരിക്കേണ്ട ഒന്നാണ്.

'We remain, Madamji, ever at your feet' എന്ന് നെലോളിച്ചുകൊണ്ട് കൈകൂപ്പി നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാവ്. കൈവീശി അഭിവാദ്യം ചെയ്യുന്ന നേതാവിന്റെ നേതാവ്. ലക്ഷങ്ങള്‍ ചിലവഴിച്ചാലെന്ത് കൈമണിയടിക്കാനുള്ള ഒരവസരവും നഷ്ടപ്പെടുത്തിക്കൂടല്ലോ..

ആംഗലേയത്തിലുള്ള വാര്‍ത്ത 'We remain, Madamji, ever at your feet' വായിക്കുക..കോള്‍മയിര്‍ കൊള്ളുക..

Saturday, October 29, 2011

മന്ത്രിയുടെ സംസ്കാര ശൂന്യത

പ്രതിപക്ഷനേതാവും സിപിഐ എമ്മിന്റെ മുതിര്‍ന്ന നേതാവുമായ വി എസ് അച്യുതാന്ദനെതിരെ വനം-ചലച്ചിത്ര മന്ത്രിയായ ഗണേശ് കുമാറിന്റെ സമനില തെറ്റിയ ആക്രോശവും ഹാലിളക്കവും മര്യാദയുടെ എല്ലാ സീമയും ലംഘിക്കുന്നതാണ് എന്നതില്‍ ഭരണപക്ഷംപോലും തര്‍ക്കിക്കാനിടയില്ല. സംസ്കാര ശൂന്യതയുടെ പ്രതിഫലനമായാണ് അതിനെ സംസ്കാര സമ്പന്നരായ ബഹുജനങ്ങള്‍ കാണുന്നത്. പത്തനാപുരത്ത്ഒരു പൊതുയോഗത്തിലാണ് ഗണേശ് കുമാറിന്റെ ആഭാസകരമായ പ്രസംഗമുണ്ടായത്. ഗണേശ് കുമാര്‍ പ്രയോഗിച്ച ഭാഷയ്ക്ക് അതേ ശൈലിയില്‍ മറുപടി പറയാന്‍ ഞങ്ങളുടെ സംസ്കാരം അനുവദിക്കുന്നില്ല. സാംസ്കാരിക മന്ത്രിയുടെ തെറിപ്രസംഗം ഒരു തവണ പകര്‍ത്താന്‍പോലും കൊള്ളാത്തതാണ്. മന്ത്രിയായതുകൊണ്ട് എന്തും വിളിച്ചുപറയാന്‍ സ്വാതന്ത്രമുണ്ട് എന്ന് ഗണേശ് കുമാര്‍ കരുതുന്നുണ്ടായിരിക്കാം. ആ ധാരണ അഹന്തയും ധിക്കാരവും അതോടൊപ്പം അല്പത്തവുമാണ്. മന്ത്രി എന്ന പദവിയില്‍ ഒരു നിമിഷം പോലും തുടരാന്‍ അര്‍ഹതയില്ലാത്ത ആളാണ് ഗണേശ് കുമാര്‍ എന്ന് അദ്ദേഹം തന്നെ തെളിയിച്ചിരിക്കുകയാണ്.

മന്ത്രിയുടെ ആഭാസകരമായ പ്രസംഗം ടെലിവിഷന്‍ ചാനലുകളിലൂടെ കാണാനും കേള്‍ക്കാനും കഴിഞ്ഞ ജനങ്ങളില്‍ നിന്നും വ്യാപകമായ പ്രതിഷേധവും രോഷപ്രകടനവുമാണ് അലയടിച്ചുയര്‍ന്നത്. അത് യുഡിഎഫ് നേതാക്കളുടെ കണ്ണുതുറപ്പിക്കാന്‍ പര്യാപ്തമായി എന്നുവേണം കരുതാന്‍ . യുഡിഎഫ് നേതൃത്വത്തില്‍ അക്ഷരാര്‍ഥത്തില്‍ തന്നെ ഞെട്ടലുണ്ടായി. നിയമസഭയില്‍ പ്രതിപക്ഷം അര്‍ഹിക്കുന്ന ഗൗരവത്തോടെ പ്രശ്നം ഉന്നയിച്ചു. ജനങ്ങളുടെ പ്രതിഷേധവും ആത്മരോഷവും സഭയില്‍ പ്രതിഫലിപ്പിക്കാനും പ്രതിപക്ഷത്തിന് കഴിഞ്ഞു. അതോടെ നിയമസഭയില്‍ പതിവുപോലെ ഒഴിഞ്ഞുമാറാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കഴിയാതെ പോയി. ഗണേശ് കുമാറിനുവേണ്ടി സര്‍ക്കാര്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നു പറയാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായി. അത്രയും നല്ലത്. ഗണേശ് കുമാറും ബഹുജനരോഷം ഭയന്ന് മാധ്യമപ്രവര്‍ത്തകരെ വിളിച്ച് ചെയ്ത കുറ്റത്തിന് ഖേദപ്രകടനമോ മാപ്പപേക്ഷയോ ഒക്കെ നടത്തി. എന്നാല്‍ അത് താല്‍ക്കാലിക രക്ഷയ്ക്കുള്ള സൂത്രമായേ പലരും കരുതുന്നുള്ളൂ. ആഭാസകരമായ വികാരപ്രകടനത്തിന് ന്യായീകരണം കണ്ടെത്താന്‍ അദ്ദേഹം വ്യഥാശ്രമം നടത്തിയതായും കാണുന്നു.

ഗണേശ് കുമാറിന്റെ പിതാവ് മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള ജയിലില്‍ കഴിയേണ്ടി വന്നത് സുപ്രീംകോടതിയുടെ നിര്‍ണായക വിധിയെ തുടര്‍ന്നാണ്. ബാലകൃഷ്ണപിള്ള മന്ത്രിയായിരുന്ന കാലത്ത് ഇടമലയാറില്‍ അഴിമതി നടത്തിയതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് കോടതി കഠിന തടവ് വിധിച്ചത്. വെറും തടവും കഠിന തടവും ഒന്നല്ല. ചെയ്ത കുറ്റത്തിന് അഞ്ചുവര്‍ഷം കഠിന ശിക്ഷ അനുഭവിക്കാന്‍ ബാലകൃഷ്ണപിള്ള അര്‍ഹനാണെന്നാണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. എന്നാല്‍ ബാലകൃഷ്ണപിള്ളയുടെ പ്രായാധിക്യവും അഴിമതിക്കേസിന്റെ കാലപ്പഴക്കവും പരിഗണിച്ച് ശിക്ഷ ഒരു വര്‍ഷമായി ചുരുക്കുകയാണ് ചെയ്തത്. ഭരണസ്വാധീനമുള്ളതുകൊണ്ടും ഗണേശ് കുമാര്‍ മന്ത്രിയായതുകൊണ്ടും യുഡിഎഫിന്റെ ഭൂരിപക്ഷം നാമമാത്രമാണ് എന്നതുകൊണ്ടുമാണ് കഠിനശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബാലകൃഷ്ണപിള്ള പഞ്ചനക്ഷത്ര ആശുപത്രിയില്‍ സസുഖം വാഴുന്നത്. ഗണേശ് കുമാര്‍ പങ്കെടുത്ത മന്ത്രിസഭായോഗമാണ് പിള്ളയ്ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാന്‍ തീരുമാനിച്ചതെന്നുകാണുന്നു. സാധാരണ തടവുകാര്‍ക്ക് അനുവദിച്ചിരുന്ന രീതിയിലല്ല ബാലകൃഷ്ണപിള്ളയ്ക്ക് പരോള്‍ അനുവദിച്ചത്. എല്ലാകാര്യത്തിലും അദ്ദേഹത്തിന് അതിരുകവിഞ്ഞ പരിഗണന ലഭിച്ചു. പിന്നെന്തിന് ഗണേശ് കുമാര്‍ വികാരാധീനനാകണം?

അദ്ദേഹം അഭിനയിക്കാന്‍ സാമര്‍ഥ്യമുള്ള ആളാണെന്ന് എല്ലാവര്‍ക്കും അറിയാം. മാധ്യമപ്രവര്‍ത്തകരുടെ മുമ്പില്‍ വികാരപ്രകടനം നടത്തുന്നതും സഹതാപം പിടിച്ചുപറ്റാന്‍ ശ്രമം നടത്തുന്നതും സ്വാഭാവികം മാത്രം. എന്നാല്‍ വി എസിനെതിരെയുള്ള ആഭാസകരമായ പ്രസംഗം മാപ്പര്‍ഹിക്കുന്നില്ല. അഭിനയംകൊണ്ട് അത് മറച്ചുപിടിക്കാന്‍ കഴിയില്ല. ഗണേശ്കുമാര്‍ മന്ത്രിപദം എത്രയും വേഗം ഒഴിയുകയാണ് വേണ്ടത്. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയും കഴിവുകേടും ഇതിനകം പലതവണ തുറന്നുകാട്ടിയതാണ്. അഴിമതി നടത്താനുള്ള അവസരം പാഴാക്കരുത് എന്നകാര്യത്തിലാണ് മന്ത്രിസഭയില്‍ യോജിപ്പുള്ളത്. യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ അടങ്ങാത്ത അമര്‍ഷമാണ് വളര്‍ന്നുവരുന്നത്. രണ്ടാഴ്ചമുമ്പ് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളില്‍ മൂന്നിലും എല്‍ഡിഎഫ് ആണ് ജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ച രണ്ട് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുക്കുകയാണുണ്ടായതെന്ന് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. ദുര്‍ഭരണം കാരണം ജനങ്ങളില്‍ നിന്ന് അതിവേഗം ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന യുഡിഎഫ് നേതൃത്വം ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമത്തിലാണ്. ഈ ശ്രമം ഫലിക്കാന്‍ പോകുന്നില്ല. ബഹുമാന്യനായ വി എസിനെതിരെയുള്ള മന്ത്രി ഗണേശ്കുമാറിന്റെ ജല്‍പ്പനത്തില്‍ ഞങ്ങള്‍ ശക്തിയായി പ്രതിഷേധം രേഖപ്പെടുത്തുന്നു.

deshabhimani editorial 291011

Friday, October 28, 2011

ജോര്‍ജ്ജിന്റെ പ്രസംഗവും അസഭ്യവര്‍ഷം

പത്തനാപുരത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിനു പുറമേ ചീഫ്വിപ്പ് പി സി ജോര്‍ജ്ജും അസഭ്യവര്‍ഷം നടത്തി. മുന്‍ മന്ത്രി എ കെ ബാലനെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചു. " എടാ പൊട്ടാ" തുടങ്ങിയ പരാമശങ്ങളാണ് പി സി ജോര്‍ജ്ജ് പ്രസംഗത്തിനിടയില്‍ നടത്തിയത്. നിയമസഭയിലെ സംഭവങ്ങള്‍ വനിത വാച്ച്ആന്‍ഡ് വാര്‍ഡിനെതിരെയും അങ്ങേയറ്റം അപമാനകരമായ പരാമര്‍ശങ്ങളുണ്ടായി. വളരെ തരം താഴ്ന്ന രീതിയിലാണ് ജോര്‍ജ് സംസാരിച്ചത്. തനിക്കെതിരെ ജോര്‍ജ് നടത്തിയ പ്രസ്താവനക്കെതിരെ പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് എ കെ ബാലന്‍ പറഞ്ഞു.അസഭ്യപരാമര്‍ശം നടത്തിയ മന്ത്രി കെ ബി ഗണേഷ്കുമാറിനെതിരെയും ചീഫ് വിപ്പ് പി സി ജോര്‍ജ്ജിനെതിരെയും പത്തനാപുരം പൊലീസ് സ്റ്റേഷനില്‍ പരാതി. എഐവൈഎഫ് നേതാവ് അഷ്റഫാണ് പരാതി നല്‍കിയത്.

ഇരട്ടപ്പദവി: പി സി ജോര്‍ജിനോട് തെര. കമീഷന്‍ വിശദീകരണം തേടി

ന്യൂഡല്‍ഹി: ഇരട്ടപ്പദവി ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജിനോട് വിശദീകരണം തേടി. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടത്. എംഎല്‍എയുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന പി സി ജോര്‍ജിനെ ക്യാബിനറ്റ് റാങ്കോടെ ആനുകൂല്യങ്ങള്‍ നല്‍കി ചീഫ്വിപ്പ് പദവിയില്‍ നിയമിച്ചത് ഇരട്ടപ്പദവി ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടി മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍ സമര്‍പ്പിച്ച പരാതിയിലാണ് കമീഷന്‍ നടപടികളിലേക്ക് കടന്നത്.

ജോര്‍ജിന്റെ നിയമനം ചോദ്യംചെയ്ത് കഴിഞ്ഞ ജൂലൈ 15ന് സെബാസ്റ്റ്യന്‍ പോള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ചീഫ്വിപ്പ് നിയമനം ഇരട്ടപ്പദവി ചട്ടങ്ങളുടെ ലംഘനമാണെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സെബാസ്റ്റ്യന്‍ പോളിന്റെ പരാതി ഗവര്‍ണര്‍ തുടര്‍നടപടിക്കായി തെരഞ്ഞെടുപ്പ് കമീഷന് അയക്കുകയായിരുന്നു. ആരോപണങ്ങള്‍ തെളിയിക്കുന്നതിന് കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ കമീഷന്‍ നേരത്തെ സെബാസ്റ്റ്യന്‍ പോളിനോട് ആവശ്യപ്പെട്ടിരുന്നു. കമീഷന്‍ ആവശ്യപ്പെട്ടതുപ്രകാരം ചീഫ്വിപ്പ് നിയമനഉത്തരവ് അടക്കം ആവശ്യമായ രേഖകള്‍ സെബാസ്റ്റ്യന്‍ പോള്‍ കമീഷന് നല്‍കി. ഇതുകൂടി പരിശോധിച്ചശേഷമാണ് കമീഷന്‍ വിശദീകരണം തേടിയത്. പി സി ജോര്‍ജ് നല്‍കുന്ന വിശദീകരണം തൃപ്തികരമാണോയെന്നത് കമീഷന്‍ പിന്നീട് ഗവര്‍ണറെ അറിയിക്കണം. തെരഞ്ഞെടുപ്പ് കമീഷന്റെ സമ്പൂര്‍ണ യോഗമായിരിക്കും വിശദീകരണം പരിശോധിച്ച് നിലപാടിലെത്തുക. വിശദീകരണം തൃപ്തികരമല്ലെന്നാണ് കമീഷന്‍ അറിയിക്കുന്നതെങ്കില്‍ ഗവര്‍ണര്‍ക്ക് ജോര്‍ജിനെ അയോഗ്യനാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടിവരും.

deshabhimani 281011

Tuesday, October 18, 2011

സഭയില്‍ മന്ത്രിയുടെ ആഭാസച്ചുവട്

ഇടതുകാല്‍ മേശപ്പുറത്ത് കയറ്റിവച്ച് നിയമസഭയുടെ നടുത്തളത്തിലേക്കു ചാടാന്‍ കളരിയഭ്യാസികൂടിയായ മന്ത്രി കെ പി മോഹനന്‍ ശ്രമിച്ചു. രണ്ടു അംഗങ്ങളെ അന്യായമായി സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് സത്യഗ്രഹമിരിക്കുന്ന പ്രതിപക്ഷ അംഗങ്ങളെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു മന്ത്രിയുടെ പരാക്രമം. ഇതിനിടെ, പ്രതിപക്ഷ അംഗങ്ങളെ വെല്ലുവിളിക്കുന്നുമുണ്ടായിരുന്നു. സ്പീക്കറുടെ ഓഫീസ് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളില്‍ മോഹനന്റെ നിലവിട്ട പെരുമാറ്റം വ്യക്തമായി കാണാം. തൊട്ടപ്പുറത്തുനിന്ന് ഓടിവന്ന മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പിന്തിരിപ്പിച്ചില്ലായിരുന്നെങ്കില്‍ മേശ ചാടിക്കടന്ന് നടുത്തളത്തില്‍ എത്തുമായിരുന്നു മോഹനന്‍ . മേശപ്പുറത്ത് കാലെടുത്തുവച്ചതിനിടെ മന്ത്രിയുടെ മുണ്ട് പൊങ്ങി. മുണ്ട് അഴിഞ്ഞുവീഴുമെന്നായപ്പോഴാണ് മന്ത്രി സീറ്റിലിരുന്നത്. കഴിഞ്ഞദിവസം വാച്ച് ആന്റ് വാര്‍ഡിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ആക്രമിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പരാക്രമം. നിയമസഭാ ചരിത്രത്തില്‍തന്നെ ആദ്യമായാണ് ഒരു മന്ത്രി സഭയുടെ മേശപ്പുറത്ത് ചാടിക്കയറിയത്.

ദേശാഭിമാനി 181011

Friday, April 8, 2011

മനോരമയുടെ തെരഞ്ഞെടുപ്പ് ക്യാബറേ

വിഷം പുകയുന്ന തലക്കെട്ടുകള്‍, നുണയുടെ ദുര്‍ഗന്ധം കുമിഞ്ഞുയരുന്ന വാചകങ്ങള്‍, അപവാദത്തിന്റെ അശ്ളീലച്ചൂരു തികട്ടുന്ന വ്യാഖ്യാനങ്ങള്‍. മുഖ്യസചിവന്റെ സിംഹാസനത്തില്‍ ഉമ്മന്‍ചാണ്ടിയെ അവരോധിക്കാന്‍  ഉറഞ്ഞു തുളളുകയാണ് മനോരമ.

ലോട്ടറി വിഷയത്തില്‍ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ മണ്ടത്തരത്തിന് വി ഡി സതീശന്‍ നല്‍കേണ്ടി വരുന്ന വിലയെത്രയെന്ന് ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. ഒന്നിനു പുറകെ ഒന്നായി ഹൈക്കോടതി സതീശനെ മുഖമടച്ചു പ്രഹരിക്കുകയാണ്. കേരള സര്‍ക്കാരിന്റെ എണ്ണമറ്റ കത്തുകളോട് പുച്ഛം നിറഞ്ഞ അവഗണന കാണിച്ച കേന്ദ്രസര്‍ക്കാരിന് ഒടുവില്‍ നിലപാടു സ്വീകരിക്കേണ്ടി വന്നിരിക്കുന്നു. അതിലുമൊക്കെ അപ്പുറമായി സാക്ഷാല്‍ പളനിയപ്പന്‍ ചിദംബരത്തിന് നോട്ടീസ് പോയിരിക്കുന്നു. ചുരുക്കത്തില്‍ ഐസക്കിനും വിഎസിനും കുഴിച്ച വാരിക്കുഴിയില്‍ വീഴേണ്ടയാള്‍ തന്നെ വീണു. കോണ്‍ഗ്രസിന്റെ അത്യുന്നത നേതൃത്വത്തിന് കനത്ത പിഴയൊടുക്കേണ്ടി വരും, വി ഡി സതീശന്‍.

മുഴുവന്‍ പോസ്റ്റ് ഇവിടെ

Tuesday, April 5, 2011

'ദരിദ്രരെ' തേടി രാഹുല്‍സംഘം

യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനെത്തുന്ന എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിയുടെ പരിപാടിക്ക് കൊഴുപ്പുകൂട്ടാന്‍ 'കലാവതി മോഡല്‍' നാടകത്തിന് ആലപ്പുഴയില്‍ അരങ്ങൊരുങ്ങുന്നു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും ചെങ്ങന്നൂരിലെ സ്ഥാനാര്‍ഥിയുമായ പി സി വിഷ്ണുനാഥ്, അമ്പലപ്പുഴ മണ്ഡലത്തിലെ സ്ഥാനാര്‍ഥി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം ലിജു എന്നിവരുടെ പ്രചാരണത്തിനാണ് രാഹുല്‍ എത്തുന്നത്. പത്തിന് രാവിലെ 10ന് അമ്പലപ്പുഴയിലും 12ന് ചെങ്ങന്നൂരിലുമാണ് പരിപാടി. രണ്ടു മണ്ഡലത്തിലെയും 'ഏറ്റവും പാവപ്പെട്ടവരുടെ' വീടുകളില്‍ തികച്ചും അപ്രതീക്ഷിതമായി കടന്നുചെല്ലാനും വീട്ടുകാരുമായി സംസാരിച്ച് അവരെ മാധ്യമശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുമാണ് രഹസ്യനീക്കം. സ്ഥാനാര്‍ഥികളോ പ്രാദേശിക കോണ്‍ഗ്രസ്, യുഡിഎഫ് നേതൃത്വങ്ങളോ അറിയാതെയാണ് ഈ പ്രചാരണനാടകം. പുറക്കാട് പഞ്ചായത്തിലെ ഏതാനും വീടുകളാണ് അമ്പലപ്പുഴ മണ്ഡലത്തില്‍ ഇതിനായി രാഹുലിന്റെ ഡല്‍ഹിസംഘം കണ്ടെത്താന്‍ ശ്രമിക്കുന്നത്. ചെങ്ങന്നൂര്‍ മണ്ഡലത്തിലും ഇത്തരം വീടുകള്‍ കണ്ടുപിടിക്കാനുള്ള ശ്രമം നടന്നുവരുന്നു.

രാഹുലിന്റെ വരവിനുമുന്നോടിയായി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ അഞ്ചംഗം ഉള്‍പ്പെടുന്ന രണ്ട് സംഘങ്ങളെയാണ് ഈ മണ്ഡലങ്ങളിലേക്ക് അയച്ചത്. ഇവര്‍ സ്ഥാനാര്‍ഥികള്‍പോലും അറിയാതെ മണ്ഡലത്തിലെ 'ഏറ്റവും പാവപ്പെട്ടവരുടെ' വീടുകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന് പട്ടിണിയും ദാരിദ്ര്യവും പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്ന് വരുത്തിത്തീര്‍ത്ത് മാധ്യമങ്ങളില്‍ ഈ കുടുംബങ്ങളുടെ 'സചിത്ര കദനകഥ' തന്റെ ചിത്രത്തിനൊപ്പം വരുത്തുന്നതിനാണ് നാടകം. ഇതുവഴി ദേശീയശ്രദ്ധ ആകര്‍ഷിക്കുകയാണ് രാഹുലിന്റെ തന്ത്രം.

അമ്പലപ്പുഴ മണ്ഡലത്തില്‍ മെഡിക്കല്‍ കോളേജ് ജങ്ഷന്‍മുതല്‍ തോട്ടപ്പള്ളി ജങ്ഷന്‍വരെയുള്ള 21 കിലോമീറ്റര്‍ ദേശീയപാതയില്‍ റോഡ്ഷോ നടത്താനും രാഹുലിന് പരിപാടിയുണ്ട്. ആലപ്പുഴയെ തെക്കന്‍ ജില്ലകളുമായി ബന്ധിപ്പിക്കുന്ന ഏകമാര്‍ഗമാണ് ദേശീയപാത. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി, ആലപ്പുഴ ജനറല്‍ ആശുപത്രി, ആലപ്പുഴ കടപ്പുറത്തെ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി എന്നിവിടങ്ങളിലേക്ക് നൂറുകണക്കിന് രോഗികള്‍ എത്തുന്നതും ഈ പാതവഴിയാണ്. അത്യാസന്നനിലയിലുള്ള രോഗികളെയും അപകടത്തില്‍പ്പെടുന്നവരെയും വഹിക്കുന്ന നിരവധി ആംബുലന്‍സും കടന്നുപോകുന്ന പാതയുമാണിത്. ഇവിടെയാണ് രാഹുലിന്റെ റോഡ്ഷോ അരങ്ങേറുക.

ദേശാഭിമാനി 060411

Tuesday, February 15, 2011

തൊലിയുരിക്കേണ്ട ദുഷിപ്പുകള്‍

രണ്ടു ജഡ്ജിമാര്‍ക്ക് ലക്ഷങ്ങള്‍ എണ്ണിക്കൊടുത്താണ് കുഞ്ഞാലിക്കുട്ടിയുടെ പേര് പെണ്‍വാണിഭക്കേസില്‍നിന്ന് ഒഴിവാക്കിയതെന്ന വെളിപ്പെടുത്തലില്‍ അന്വേഷണം നടക്കുന്നു. ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍ ഒരു സുപ്രീംകോടതി ജഡ്ജി 36 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് താന്‍ സാക്ഷിയെന്ന് കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും എംപിയുമായ ഒരാള്‍ വെളിപ്പെടുത്തുന്നു. ജുഡീഷ്യറി എന്നത് വിശ്വാസ്യത തകര്‍ന്ന് ജീര്‍ണിച്ച ഒന്നാണെന്നു പറഞ്ഞുനടക്കുന്നത് കേന്ദ്ര ഭരണകക്ഷിനേതൃത്വവും അതിന്റെ പാര്‍ശ്വവര്‍ത്തികളുമാകുമ്പോള്‍ പ്രശ്നം അതീവ ഗൌരവരൂപം പ്രാപിക്കുകയാണ്.

കേരളത്തില്‍ ഇതിനുമുമ്പും ഇത്തരം വിവാദങ്ങളുണ്ടായിട്ടുണ്ട്. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേസില്‍ അവയ്ക്ക് അനുകൂലമായി വിധി പറഞ്ഞ ജഡ്ജി അതേകക്ഷികളുടെ ആതിഥ്യം സ്വീകരിച്ച് ഉല്ലാസനൌകയില്‍ ആഹ്ളാദസഞ്ചാരം നടത്തിയ കഥ അതിലൊന്ന്. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപി പറയുന്നത്, ജഡ്ജിമാര്‍ രാഷ്ട്രീയക്കാരുടെ തിണ്ണനിരങ്ങികളാണ് എന്നത്രേ. ജഡ്ജിമാരെ തിണ്ണനിരങ്ങികളാക്കി കോണ്‍ഗ്രസ് കാലാകാലങ്ങളില്‍ അനുകൂലവിധികള്‍ സമ്പാദിച്ചിട്ടുണ്ടെന്ന അര്‍ഥവുമുണ്ടതിന്. ഭരണകക്ഷിയുടെ ഇഷ്ടക്കാരായി ന്യായാധിപന്മാരെ അവരോധിക്കുക, ആ നിയമനത്തിന് പ്രതിഫലം കണക്കുപറഞ്ഞ് വാങ്ങുക, നീതിയും ന്യായവും സംരക്ഷിക്കേണ്ട ന്യായാസനങ്ങളെ തിണ്ണനിരങ്ങികളുടെ പദവിയിലേക്ക് താഴ്ത്തി ആനന്ദം കണ്ടെത്തുക- അറപ്പുതോന്നിക്കുന്ന അവസ്ഥയാണ് സുധാകരനിലൂടെ അനാവൃതമായത്. ഇപ്പോള്‍ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് അനുകൂലമായ വിധി രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തില്‍നിന്ന് ലഭിക്കാത്തതാണ് രോഷഹേതു. ബാലകൃഷ്ണപിള്ളയുടെ ശിക്ഷ ഒഴിവാക്കിയ ഹൈക്കോടതിവിധി സുപ്രീംകോടതിയും ശരിവച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ ഉണ്ടാകുമായിരുന്നില്ല.

സ്വയം ജീര്‍ണിച്ച കോണ്‍ഗ്രസ് ജനാധിപത്യത്തിന്റെ എല്ലാ ആധാരശിലകളെയും അഴുക്കുചാലിലേക്ക് തള്ളുകയാണ്. കുതിരക്കച്ചവടത്തിലൂടെയും ചാക്കിട്ടുപിടിത്തങ്ങളിലൂടെയും പാര്‍ലമെന്റിനെ. ഏകപക്ഷീയവും നശീകരണസ്വഭാവമുള്ളതുമായ തീരുമാനങ്ങളിലൂടെയും അഴിമതിയിലൂടെയും എക്സിക്യൂട്ടീവിനെ. ജഡ്ജിമാര്‍ക്ക് തിണ്ണനിരങ്ങി സ്ഥാനം നല്‍കി ജുഡീഷ്യറിയെ. സ്വാധീനങ്ങള്‍ക്ക് കീഴ്പെടുത്തിയും കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ ഉപയോഗിച്ചും പണം നല്‍കിയും നാലാംസ്തംഭമായ മാധ്യമങ്ങളെ. ജുഡീഷ്യറി പലപ്പോഴും എക്സിക്യൂട്ടീവിന്റെ തെറ്റായ തീരുമാനങ്ങള്‍ തിരുത്തിയിട്ടുണ്ട്. നിലനില്‍ക്കുന്ന വ്യവസ്ഥയെ പരിപാലിക്കുക എന്ന വര്‍ഗപരമായ കടമ നിര്‍വഹിക്കുമ്പോള്‍ത്തന്നെ, ഒറ്റപ്പെട്ട അപവാദങ്ങളുണ്ടെങ്കിലും പൊതുവെ സുധീരമായ വിധിപ്രഖ്യാപനങ്ങളിലൂടെ ജനങ്ങളുടെ വിശ്വാസം ഉയര്‍ത്തിപ്പിടിച്ച പാരമ്പര്യമാണ് ഇന്ത്യന്‍ ജുഡീഷ്യറിയുടേത്. ആ വിശ്വാസത്തിന്റെ കടയ്ക്കലാണ് സുധാകരന്‍ മഴുവെറിഞ്ഞിരിക്കുന്നത്.

സിപിഐ എം നേതാവ് ഇ പി ജയരാജനെ വധിക്കാന്‍ ആയുധവും പണവും നല്‍കി വാടകക്കൊലയാളികളെ അയച്ച കേസില്‍ നിയമനടപടി നേരിടുന്ന ആളാണ് കെ സുധാകരന്‍. നാല്‍പ്പാടി വാസു വധക്കേസില്‍ എഫ്ഐആറില്‍ ഒന്നാംപ്രതിയാണ് സുധാകരന്‍. സേവറി ഹോട്ടല്‍ നാണു അടക്കം നിരവധിപേര്‍ കൊല്ലപ്പെട്ട കേസുകളിലും സുധാകരന്റെ പങ്കാളിത്തം ഗൌരവമായി ചര്‍ച്ചചെയ്യപ്പെട്ടതാണ്. കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയകൊലപാതകങ്ങളുടെയും അക്രമരാഷ്ട്രീയത്തിന്റെയും നേതൃസ്ഥാനത്ത് നില്‍ക്കുന്ന സുധാകരന് ഇതുവരെ ഒരു കേസിലും ശിക്ഷ കിട്ടിയിട്ടില്ല.
കേരളത്തിന്റെ വനംമന്ത്രിയായിരുന്നു സുധാകരന്‍. അക്കാലത്തെ പല അഴിമതിക്കഥകളും പിന്നീട് കെട്ടുപോയി. സര്‍ക്കാര്‍ കേസ് വാദിക്കാതെ തോറ്റുകൊടുത്ത് സര്‍ക്കാര്‍ ഏറ്റെടുത്ത സ്വകാര്യ വനഭൂമികള്‍ അന്യാധീനപ്പെടുന്ന അവസ്ഥയായിരുന്നു യുഡിഎഫ് ഭരണകാലത്ത്. പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങള്‍ ഏറ്റെടുക്കുന്നതിന് നായനാര്‍സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് യുഡിഎഫ് സര്‍ക്കാര്‍ നിയമമാക്കി മാറ്റിയപ്പോള്‍ ഏറ്റെടുത്ത ഭൂമിയില്‍ നല്ല പങ്കും മുന്‍ ഉടമസ്ഥര്‍ക്ക് തിരികെ കൊടുക്കുന്നതിനുള്ള വ്യവസ്ഥയാണുണ്ടാക്കിയത്. അനധികൃത ചന്ദനത്തൈലം വാറ്റുകേന്ദ്രങ്ങളിലേക്ക് ചന്ദനത്തടി എത്തിക്കുന്നതിന്റെ ഏജന്‍സിപ്പണിയാണ് അന്ന് സുധാകരന്റെ വനംവകുപ്പ് ചെയ്തത്.

ഗ്രാസിം കമ്പനിയിലെ തടിലേലവുമായി ബന്ധപ്പെട്ട് സുധാകരന്റെ അറിവോടെ അഴിമതി നടന്നു. ഗ്രാസിം കമ്പനി 2003 ജൂണില്‍ അടച്ചുപൂട്ടുമ്പോള്‍ വനത്തില്‍നിന്ന് അധികമായി വെട്ടിയെടുത്ത ഒരുലക്ഷത്തി മുപ്പത്തൊന്നായിരം ട തടിയും മുളയും ഡിപ്പോയില്‍ സൂക്ഷിച്ചിരുന്നു. സര്‍ക്കാര്‍ നല്‍കിയ തടി പള്‍പ്പ് ഉല്‍പ്പാദനത്തിനല്ല ഉപയോഗിക്കുന്നതെങ്കില്‍ കരാറിലെ 10-ാംവകുപ്പുപ്രകാരം തടിയുടെയും മുളയുടെയും മാര്‍ക്കറ്റുവില നല്‍കാന്‍ കമ്പനി ബാധ്യസ്ഥമാണ്. ഇതനുസരിച്ച് തടിയുടെ മാര്‍ക്കറ്റുവിലയായ 18 കോടിയില്‍പ്പരം രൂപ കമ്പനി ട്രഷറിയില്‍ അടയ്ക്കണമെന്ന് ഉത്തരവാണ് സര്‍ക്കാര്‍ പുറപ്പെടുവിക്കേണ്ടിയിരുന്നത്. എന്നാല്‍, ഇവ സര്‍ക്കാര്‍ ഏറ്റെടുത്ത് ലേലംചെയ്ത് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നതായി കമ്പനിയെ അറിയിക്കുകയും കമ്പനി അതിന് സമ്മതം നല്‍കുകയും ചെയ്തു. തുടര്‍ന്ന് 18 കോടിയില്‍പ്പരം വിലയുണ്ടായിരുന്ന തടി വെറും 21 ലക്ഷം രൂപയ്ക്ക് ലേലംചെയ്തു.

നിയമസഭയില്‍ ചോദ്യം ഉയര്‍ന്നപ്പോള്‍ ഈ പണംതന്നെ അധികമാണെന്നായിരുന്നു സുധാകരന്റെ മറുപടി. കോടതിയില്‍ പ്രശ്നമെത്തുകയും രണ്ടാമത് ലേലം നടത്തുന്നതിന് കോടതി ഉത്തരവിടുകയും ചെയ്തു. 98 ലക്ഷം രൂപയ്ക്കാണ് ലേലം നടന്നത്. ഇങ്ങനെ പുറത്തുവന്നതും വരാത്തതുമായ നിരവധി അഴിമതിക്കേസിലുമുണ്ട് സുധാകരന്റെ മുഖം. ഒന്നിലും ശിക്ഷകിട്ടാഞ്ഞത് കോടതിയെ സ്വാധീനിച്ചതുകൊണ്ടാണോ? എടക്കാട് മണ്ഡലത്തില്‍നിന്ന് ഒ ഭരതന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കി സുധാകരന്‍ നേടിയ വിധിയും അത്തരത്തിലുള്ളതായിരുന്നുവോ?

ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍നിന്ന് ഒഴിവാകാന്‍ സുധാകരന്‍ മുട്ടാത്ത വാതിലുകളില്ല; പയറ്റാത്ത തന്ത്രങ്ങളില്ല. പക്ഷേ, ഇന്നും പ്രതിസ്ഥാനത്തുനിന്ന് ഒഴിവായതായി പറയാനാകില്ല. എന്തേ, സുധാകരന്റെ സ്വാധീനത്തിന് വഴങ്ങാത്ത ജഡ്ജിമാര്‍ ആന്ധ്രയിലുണ്ടെന്ന് സമ്മതിക്കരുതോ?

സുധാകരന്‍ വിടുവായനും താന്തോന്നിയുമായ രാഷ്ട്രീയനേതാവാണെന്ന് അവഗണിച്ചുതള്ളേണ്ടതിനേക്കാള്‍ കൂടുതല്‍ ഗൌരവമുണ്ട് ഈ പ്രശ്നത്തിന്. എങ്ങനെയുള്ള വ്യക്തിയായാലും അദ്ദേഹം ഇന്ന് പാര്‍ലമെന്റ് അംഗമാണ്. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ പ്രധാന നേതാവാണ്. ഏതു ജഡ്ജി, എന്തിന്, എവിടെവച്ച്, ആരില്‍നിന്ന് 36 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് സുധാകരനെക്കൊണ്ട് പറയിക്കേണ്ട ബാധ്യത ജുഡീഷ്യറിക്കും കോണ്‍ഗ്രസിനും ഇന്നാട്ടിലെ ജനങ്ങള്‍ക്കാകെയുമുണ്ട്. എന്തായിരുന്നു ആ ഇടപാടില്‍ സുധാകരന്റെ പങ്കാളിത്തം? 15 കൊല്ലം മുമ്പത്തെ 36 ലക്ഷം ഇന്നത്തെ പലകോടികളാണ്. ആ തുകയുടെ ഉറവിടമേത്? കൈക്കൂലിയാണെന്ന് അറിഞ്ഞിട്ടും കൊടുക്കാന്‍ സുധാകരന്‍ എന്തിന് കൂട്ടുനിന്നു; കൂട്ടുനിന്നില്ലെങ്കില്‍ അത്തരമൊരു കുറ്റകൃത്യം മറച്ചുവച്ച് കുറ്റവാളികളെ സംരക്ഷിച്ചതെന്തിന്? ഉത്തരം കിട്ടാന്‍ നിരവധി ചോദ്യമുണ്ട്.

പെണ്‍വാണിഭക്കാരെയും സ്ത്രീപീഡനക്കാരെയും കള്ളുകച്ചവടക്കാരെയും നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷിക്കാന്‍ ബ്രോക്കര്‍മാരായി നില്‍ക്കുന്ന രാഷ്ട്രീയക്കാരെയും പണത്തിന്റെ ദുഃസ്വാധീനത്തിന് വഴങ്ങി നീതിയെയും നിയമത്തെയും വ്യഭിചരിക്കുന്ന കറുത്തഗൌണിനുള്ളിലെ കള്ളനാണയങ്ങളെയും തിരിച്ചറിഞ്ഞ് വിചാരണചെയ്യാനുള്ള കാലമായി. ഒരു കുളം വിഷമയമാക്കാന്‍ ഒരുതുള്ളി പാഷാണം മതി. പണക്കൊതിയും നീചമനസ്സും ജുഡീഷ്യറിയെ അപ്പാടെ മലിനപ്പെടുത്തിക്കൂടാ. പണവും കായികബലവുംകൊണ്ട് എന്തും സാധിക്കാമെന്നു കരുതുന്ന സുധാകരനെപ്പോലുള്ള രാഷ്ട്രീയപേക്കോലങ്ങളെയും അവര്‍ പ്രതിനിധാനംചെയ്യുന്ന ദുഷിച്ച രാഷ്ട്രീയത്തെയും തൊലിയുരിച്ചുകാട്ടാതെ എങ്ങനെ മുന്നോട്ടുപോകാനാകും?

പി എം മനോജ് ദേശാഭിമാനി 150211

Sunday, December 5, 2010

ലാളിത്യം വാക്കില്‍ മാത്രം പോര

പൊതുജീവിതത്തിലെ ലാളിത്യം ഏതാനും മാസം മുമ്പ് ദേശീയതലത്തില്‍ തന്നെ ചൂടേറിയ ചര്‍ച്ചയ്ക്കു വിഷയമായിരുന്നു. യു പി എ സര്‍ക്കാര്‍ ചെലവുചുരുക്കല്‍ പ്രഖ്യാപിച്ചപ്പോഴായിരുന്നു ഇത്. പൊതു ചടങ്ങുകളിലെ മന്ത്രിമാരുടെ എണ്ണം കുറയ്ക്കല്‍, ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യല്‍ തുടങ്ങിയവയൊക്കെയായിരുന്നു, ഏറെ പ്രചാരണ കോലാഹലങ്ങളുണ്ടാക്കിയ ചെലവുചുരുക്കലിലെ മുഖ്യ ഇനങ്ങള്‍. എന്നാല്‍ ഇതെല്ലാം കേവലം മാധ്യമ പിത്തലാട്ടങ്ങള്‍ക്കുള്ള വക മാത്രമായിരുന്നെന്ന് അധികം വൈകാതെ വ്യക്തമായി. ചെലവുചുരുക്കല്‍ മാമാങ്കം അരങ്ങേറുമ്പോള്‍ തന്നെ വിദേശകാര്യമന്ത്രിയും സഹമന്ത്രിയും പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു താമസം. ഇക്കണോമി ക്ലാസ് കന്നാലി ക്ലാസാണെന്നാണ് അന്നു മന്ത്രിയായിരുന്ന ഒരാള്‍ പ്രതികരിച്ചത്. പൊതുജീവിതത്തിലെ ലാളിത്യത്തിന്റെ ഉള്ളറിയാനുള്ള വിശാലതയോ അതു പരത്തുന്ന സന്ദേശത്തെക്കുറിച്ചുള്ള ബോധ്യമോ ഇല്ലാത്തതുകൊണ്ടുതന്നെ യു പി എ സര്‍ക്കാരിന്റെ ചെലവുചുരുക്കല്‍ യത്‌നം ചാപിള്ളയായി മാറുകയും ചെയ്തു. അന്നു യു പി എയെ വിമര്‍ശിച്ചതില്‍ മുന്‍നിരയില്‍ ബി ജെ പിയും ആര്‍ എസ് എസുമൊക്കെയുണ്ടായിരുന്നു. ആ ബി ജെ പിയുടെ അധ്യക്ഷനും അടിയുറച്ച ആര്‍ എസ് എസുകാരനുമായ നിതിന്‍ ഗഡ്കരിയുടെ മകന്റെ ആര്‍ഭാടം നിറഞ്ഞ വിവാഹത്തിന്റെ വാര്‍ത്ത ആരെയും അമ്പരപ്പിക്കുന്നതാണ്. ലളിതജീവിതം നയിക്കുന്നവര്‍ എന്നു പ്രചരിപ്പിക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പോലും എത്രമാത്രം ആഢംബരത്തിനും ആര്‍ഭാടത്തിനും വശംവദരായിരിക്കുന്നുവെന്നതിന്റെ ദൃഷ്ടാന്തമാണിത്.

വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ വച്ചു നടന്ന വിവാഹം നാലു ദിവസമാണ് നീണ്ടത്. ഇരുപതിനായിരം വി വി ഐ പികളാണ് വിവാഹത്തിനെത്തിയത്. മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍നിന്നും ഇവരെ പ്രത്യേക വിമാനത്തില്‍ നാഗ്പുരിലെത്തിക്കുകയായിരുന്നു. ഇരുപതു വിമാനങ്ങളാണ് ഇത്തരത്തില്‍ പ്രത്യേക സര്‍വീസ് നടത്തിയത്. രണ്ടായിരം അടുത്ത ബന്ധുക്കള്‍ പങ്കെടുത്ത വിവാഹ ചടങ്ങള്‍ക്കു പിന്നാലെയായിരുന്നു, രാഷ്ട്രീയ നേതാക്കളും വ്യവസായ പ്രമുഖരും ചലച്ചിത്രരംഗത്തുനിന്നുള്ളവരും ഉള്‍പ്പെടെ ഇരുപതിനായിരം പേര്‍ പങ്കെടുത്ത വിരുന്ന്. ഇതിനു പിന്നാലെ ഒരു ലക്ഷത്തിലധികം പേര്‍ക്കായി മറ്റൊരു കല്യാണ വിരുന്നും നടത്തി ഗഡ്കരി. ആര്‍ഭാടത്തിന്റെ പുതിയ നിര്‍വചനമായിരുന്നു, ദശ കോടികള്‍ പൊടിച്ചുനടത്തിയ ഈ വിവാഹം. സ്വയംസേവകന്‍ എന്നവകാശപ്പെടുന്ന ഒരാള്‍ക്കു തന്നെയല്ല, പൊതുപ്രവര്‍ത്തകരില്‍ ആരും തന്നെ പിന്തുടരേണ്ട മാതൃകയല്ല ഇത്.

മഹാരാഷ്ട്രയിലെ പ്രമുഖമായ ബിസിനസ് ഗ്രൂപ്പിന്റെ ഉടമകളിലൊരാളാണ് ഗഡ്കരി. പൂര്‍ത്തി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചുമതല അദ്ദേഹത്തിന്റെ മകന്‍ നിഖിലിനാണ്. ഇത്തരമൊരാളുടെ വിവാഹം ധൂര്‍ത്തായാലെന്താണെന്നാണ് ഉയരാവുന്ന ചോദ്യം. വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെത്തിയ പ്രമുഖരുടെ നിര തന്നെ അതിനു മറുപടി പറയുന്നുണ്ട്. കേവലം ഒരു പൂര്‍ത്തി ഗ്രൂപ്പ് തലവന്റെ വിവാഹത്തിനല്ല, കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ഭരണാധികാരികളും വ്യവസായ പ്രമുഖരുമെല്ലാം നാഗ്പുരിലെത്തിയത്. അത് ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബി ജെ പിയുടെ ദേശീയ അധ്യക്ഷന്റെ മകന്റെ വിവാഹമായതിനാലാണ്. ഒരു ബിസിനസുകാരന്റെ വിവാഹമല്ല, ഇന്ത്യയിലെ പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവിന്റെ മകന്റെ വിവാഹമാണ് രാജ്യത്തെ തന്നെ അമ്പരപ്പിക്കും വിധം കോടികള്‍ പൊടിച്ചു നടത്തിയത്. ഏതു വിധത്തില്‍ സമ്പാദിച്ച പണമാണെങ്കിലും പൊതുപ്രവര്‍ത്തനത്തില്‍ പാലിക്കേണ്ട ചുരുങ്ങിയ സാമൂഹ്യബോധമെങ്കിലും ഇല്ലാത്ത പ്രവൃത്തിയാണിതെന്നു തന്നെ പറയേണ്ടതുണ്ട്.

ഏതാണ്ട് ഇതേ ഗണത്തില്‍ തന്നെയാണ് ഡി എം കെ നേതാവായ എം കെ അഴഗിരിയുടെ മകന്റെ വിവാഹം ഏതാനും ദിവസം മുമ്പ് മധുരയില്‍ വച്ച് നടത്തിയത്. വിവാഹത്തെ പണക്കൊഴുപ്പിലൂടെ നാടിന്റെ ഉത്സവമാക്കി മാറ്റുകയായിരുന്നു അവിടെ. കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായ ഡി എം കെയുടെ നേതാവും  കേന്ദ്രമന്ത്രിയുമാണ് അഴഗിരി. അതിലുപരി തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ മകനാണ് അദ്ദേഹം. തമിഴ്ജനതയ്ക്ക് മുമ്പില്‍ ഒട്ടേറെ പുരോഗമനപരമായ ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുകയും അവയില്‍ കുറെയൊക്കെ പ്രയോഗപഥത്തിലെത്തിക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും ചെയ്ത പ്രസ്ഥാനമാണ് ഡി എം കെ. പ്രായോഗിക രാഷ്ട്രീയത്തില്‍ എന്തൊക്കെ പിന്തിരിപ്പന്‍ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും സമൂഹത്തിനു മുന്നില്‍ ഇത്തരമൊരു പ്രതിലോമകരമായ ആശയം മുന്നോട്ടുവയ്ക്കാന്‍ ഡി എം കെ നേതാക്കള്‍ തയ്യാറാവരുതായിരുന്നു.

പൊതുജീവിതത്തിലെ ലാളിത്യത്തിന് ലോകത്തുതന്നെ ഏറ്റവും ഉദാത്തമായ മാതൃക, ഐന്‍സ്റ്റയിന്റെ ഭാഷയില്‍ മജ്ജയും മാംസവുമുള്ള ഒരു അവിശ്വസനീയ മാതൃക ജീവിച്ചു കടന്നുപോയ നാടാണിത്. ആ ഗാന്ധിജിയുടെ നാട്ടില്‍ പൊതുപ്രവര്‍ത്തകര്‍ നടത്തുന്ന ഇത്തരം കഥയില്ലാക്കൂത്തുകള്‍ നമ്മുടെ പൊതുജീവിതം എത്രമാത്രം തനിമയില്ലാത്തതാണെന്നാണ് വെളിവാക്കുന്നത്.

ജനയുഗം മുഖപ്രസംഗം 051210

Saturday, December 4, 2010

ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 20 പ്രത്യേക വിമാന സര്‍വീസുകള്‍

ധൂര്‍ത്തിനും ആര്‍ഭാടത്തിനുമെതിരെ നിരന്തരം വാഗ്‌ധോരണി മുഴക്കുന്ന ബി ജെ പി അഖിലേന്ത്യാ പ്രസിഡന്റ് നിതിന്‍ ഗഡ്കരിയുടെ മകന് നാലു ദിവസം നീണ്ടു നില്‍ക്കുന്ന ആഡംബര വിവാഹം. ഗഡ്കരിയുടെ ഏക മകന്‍ നിഖിലിന്റെയും രുതുജയുടേയും വിവാഹ ആഘോഷങ്ങള്‍ ബുധനാഴ്ചയാണ് ആരംഭിച്ചത്.

അംബാനി സഹോദരന്‍മാര്‍, വിജയ് മല്യ, രത്തന്‍ ടാറ്റ തുടങ്ങിയ വന്‍കിട വ്യവസായികളുമടക്കം 20,000ത്തോളം വി വി ഐ പികളാണ് വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ വച്ചു നടന്ന വിരുന്നിനെത്തിയത്. പൊതുജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും വേണ്ടി ഇന്ന് മറ്റൊരു വിരുന്നും നടത്തുന്നുണ്ട്.

നാഗ്പ്പൂരിലെ മുഴുവന്‍ ഹോട്ടലുകളും ടൂറിസ്റ്റ് ഹോമുകളും വിവാഹത്തിനെത്തുന്ന വി ഐ പി കള്‍ക്കു വേണ്ടി ബുക്ക് ചെയ്തിരിക്കുകയാണ്. 20 പ്രത്യേക വിമാന സര്‍വീസുകളും വിവാഹത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നിന്നും നാഗ്പ്പൂരിലേക്ക് നടത്തി. നിതിന്‍ ഗഡ്കരിയുടെ പൂര്‍ത്തി ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചുമതലയാണ് 25കാരനായ നിഖിലിന്.

ജനയുഗം 041210