Showing posts with label മുസ്ലീം ലീഗ്. Show all posts
Showing posts with label മുസ്ലീം ലീഗ്. Show all posts

Sunday, February 7, 2021

കേസ് നടത്തിപ്പിന് ഒരുരൂപപോലും കിട്ടിയിട്ടില്ലെന്ന് ദീപിക സിങ് രജാവത്ത്; യൂത്ത് ലീഗിന്റെ കത്വ ഫണ്ട് വെട്ടിപ്പ് പുതിയ വഴിത്തിരിവില്‍

ന്യൂഡല്‍ഹി > കത്വ-ഉന്നാവോ കേസിന്റെ പേരില്‍ മുസ്ലിം യൂത്ത് ലീഗ് നടത്തിയ ഫണ്ട് വെട്ടിപ്പ് പുതിയ വഴിത്തിരിവില്‍. പിരിച്ചെടുത്ത പണം കേസ് നടത്തിപ്പിനായി ചെലവഴിച്ചു എന്ന ലീഗ് നേതാക്കളുടെ വാദം അഭിഭാഷകര്‍ തള്ളി. കേരളത്തില്‍ നിന്നും കേസ് നടത്തിപ്പിനായി ഒരുരൂപ പോലും ലഭിച്ചിട്ടില്ലെന്ന് കത്വയിലെ ഇരയുടെ അഭിഭാഷകയായ ദീപികാ സിങ് രജാവത്ത് പറഞ്ഞു.

കേരളത്തില്‍ നിന്ന് കേസ് നടത്തിപ്പിനായി ആരെങ്കിലും പണം പിരിച്ചു എന്നത് ആശ്ചര്യജനകമാണ്. പണത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. ജമ്മു ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസ് താന്‍ പൂര്‍ണമായും സൗജന്യമായാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മുബീന്‍ ഫറൂഖി എന്ന അഭിഭാഷകന് ഈ കേസ് നടത്തിപ്പുമായി യാതൊരു ബന്ധവുമില്ലെന്നും ദീപിക പറഞ്ഞു. അഡ്വ.മുബീന്‍ ഫറൂഖിയ്ക്ക് പണം നല്‍കിയെന്നായിരുന്നു യൂത്ത് ലീഗിന്റെ ന്യായീകരണം.

യൂത്ത് ലീഗ് മുന്‍ ദേശീയ സമിതിയംഗമായ യൂസഫ് പടനിലമാണ് കത്വ-ഉന്നാവോോ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചത്. പിരിച്ചെടുത്ത പണത്തില്‍ നിന്ന് ഒരു രൂപ പോലും ആര്‍ക്കും നല്‍കിയിട്ടില്ല. നേതാക്കള്‍ സ്വന്തം ആവശ്യത്തിന് പണം ദുരുപയോഗിക്കുകയായിരുന്നു എന്നാണ് ആരോപണം.

ആരോപണം ശക്തമായതിനെ തുടര്‍ന്ന് യൂത്ത് ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനം വിളിച്ച് 9.36 ലക്ഷം രൂപ കത്വ കേസ് നടത്തിപ്പിനായി ചെലവഴിച്ചു എന്ന് ആവകാശപ്പെട്ടിരുന്നു. അഞ്ച് ലക്ഷം രൂപ ഇരയുടെ കുടുംബത്തിന് നല്‍കിയെന്നും നേതാക്കള്‍ പറഞ്ഞിരുന്നു. ഈ വാദമാണ് ഇപ്പോള്‍ പൊളിഞ്ഞത്.

കത്വ ഫണ്ട്‌ തട്ടിപ്പ്‌; യൂത്ത്‌ലീഗ്‌ ബാങ്ക്‌ ബാലൻസ്‌ ഷീറ്റ്‌ പുറത്തുവിടണം: ഡിവൈഎഫ്‌ഐ

കോഴിക്കോട്‌ > കത്വ കേസിലെ ഇരയുടെ കുടുംബത്തിനുവേണ്ടി യൂത്ത്‌ ലീഗ്‌ പിരിച്ച ഫണ്ടിന്റെ വിവരങ്ങൾ പുറത്തുവിടണമെന്ന്‌ ഡിവൈഎഫ്‌ഐ. പണം കൈമാറ്റം നടന്നിട്ടുണ്ടെങ്കിൽ അതിന്റെ തെളിവും പുറത്തുവിടണമെന്ന്‌ സംസ്ഥാന സെക്രട്ടറി എ എ റഹിം ആവശ്യപ്പെട്ടു. കോഴിക്കോട്‌ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണം തട്ടാൻ അഭിഭാഷക ദീപിക സിങിനെ ഒഴിവാക്കാൻ ശ്രമിച്ചു. യൂത്ത്‌ ലീഗ്‌ വിശ്വാസത്തെ മറയാക്കിയാണ്‌ പണം പിരിച്ചത്‌. വിശ്വാസ സമൂഹം ഇതിനോട്‌ പ്രതികരിക്കണം. ദീപിക സിങിന്റെ വെളിപ്പെടുത്തൽ ഗുരുതരമാണ്‌. ബാങ്ക്‌ ബാലൻസ്‌ ഷീറ്റ്‌ അടക്കം പുറത്തുവിടാൻ യൂത്ത്‌ലീഗ്‌ തയ്യാറുണ്ടോ എന്നും എ എ റഹിം ചോദിച്ചു.

പിരിച്ചെടുത്ത പണം കേസ് നടത്തിപ്പിനായി ചെലവഴിച്ചു എന്ന ലീഗ് നേതാക്കളുടെ വാദം അഭിഭാഷകര്‍ തള്ളിയിരുന്നു. കേരളത്തില്‍ നിന്നും കേസ് നടത്തിപ്പിനായി ഒരുരൂപ പോലും ലഭിച്ചിട്ടില്ലെന്ന് കത്വയിലെ ഇരയുടെ അഭിഭാഷകയായ ദീപികാ സിങ് രജാവത്ത് പറഞ്ഞു.

കേരളത്തില്‍ നിന്ന് കേസ് നടത്തിപ്പിനായി ആരെങ്കിലും പണം പിരിച്ചു എന്നത് ആശ്ചര്യജനകമാണ്. പണത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. ജമ്മു ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസ് താന്‍ പൂര്‍ണമായും സൗജന്യമായാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മുബീന്‍ ഫറൂഖി എന്ന അഭിഭാഷകന് ഈ കേസ് നടത്തിപ്പുമായി യാതൊരു ബന്ധവുമില്ലെന്നും ദീപിക പറഞ്ഞു. അഡ്വ.മുബീന്‍ ഫറൂഖിയ്ക്ക് പണം നല്‍കിയെന്നായിരുന്നു യൂത്ത് ലീഗിന്റെ ന്യായീകരണം.

യൂത്ത് ലീഗ് മുന്‍ ദേശീയ സമിതിയംഗമായ യൂസഫ് പടനിലമാണ് കത്വ-ഉന്നാവോോ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചത്. പിരിച്ചെടുത്ത പണത്തില്‍ നിന്ന് ഒരു രൂപ പോലും ആര്‍ക്കും നല്‍കിയിട്ടില്ല. നേതാക്കള്‍ സ്വന്തം ആവശ്യത്തിന് പണം ദുരുപയോഗിക്കുകയായിരുന്നു എന്നാണ് ആരോപണം.

ആരോപണം ശക്തമായതിനെ തുടര്‍ന്ന് യൂത്ത് ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനം വിളിച്ച് 9.36 ലക്ഷം രൂപ കത്വ കേസ് നടത്തിപ്പിനായി ചെലവഴിച്ചു എന്ന് ആവകാശപ്പെട്ടിരുന്നു. അഞ്ച് ലക്ഷം രൂപ ഇരയുടെ കുടുംബത്തിന് നല്‍കിയെന്നും നേതാക്കള്‍ പറഞ്ഞിരുന്നു. ഈ വാദമാണ് ഇപ്പോള്‍ പൊളിഞ്ഞത്.

Saturday, February 6, 2021

ചില്ലറ വോട്ടിന് വേണ്ടി വര്‍ഗീയതയെ പ്രീണിപ്പിക്കുന്നത് നാടിന് ഗുണമല്ല; മതനിരപേക്ഷതയില്‍ യുഡിഎഫിന് ഉറച്ച നിലപാടില്ല: മുഖ്യമന്ത്രി

ഒരു രാഷ്ട്രീയ പാര്‍ടി എന്ന നിലയ്‌‌ക്കാണ് മുസ്ലിം ലീഗിന്റെ നയങ്ങള്‍ക്കെതിരെ സിപിഐ എം വിമര്‍ശനം ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിക്കുന്നത്. അത് ഏതെങ്കിലും തരത്തില്‍ വര്‍ഗീയമാകില്ല. ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകെട്ടുണ്ടാക്കാന്‍ ലീഗാണ് നേതൃത്വം നല്‍കിയത്. സാധാരണഗതിയില്‍ നാടിന് അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യമാണത്. സ്വാഭാവികമായും അതിനെതിരെ വിമര്‍ശനമുണ്ടാകും. ലീഗ് ഒരു രാഷ്ട്രീയ പാര്‍ടി അല്ല എന്ന നിലപാട് സിപിഐ എം സ്വീകരിച്ചിട്ടില്ല. അപ്പോള്‍ ലീഗിനെ വിമര്‍ശിച്ചാല്‍ അതിലെന്താണ് വര്‍ഗീയത. -മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

വര്‍ഗീയശക്തികള്‍ നാട്ടിലുണ്ട്. അവരുടെ പ്രചരണത്തെ ശരിയായ രീതിയില്‍ നേരിടാന്‍ മതനിരപേക്ഷ ശക്തികള്‍ക്ക് സാധിക്കണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി എല്ലാ ഘട്ടത്തിലും മതനിരപേക്ഷതയയുടെ കാര്യത്തില്‍ ഉറച്ച നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വര്‍ഗീയതയോട് ഒരു വിട്ടുവീഴ്ച്ചയ്‌ക്കും ഇടതുപക്ഷം തയ്യാറായിട്ടില്ലെന്ന് ചരിത്രം പരിശോധിച്ചാല്‍ അറിയാനാകും.

എന്നാല്‍ അങ്ങനൊരു നിലപാട് യുഡിഎഫിനില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്നെ അത് കാണാനായി. നാല് സീറ്റിനും ചില്ലറ വോട്ടിനും വേണ്ടി വര്‍ഗീയതയെ പ്രീണിപ്പിക്കുന്നത് നാടിന്റെ ഭാവിക്ക് ഗുണകരമല്ല.

കേരളത്തിലെ ബഹുജനങ്ങള്‍ ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ്. ഭരണഘടനാമൂല്യങ്ങള്‍ ഇവിടെ പുലരണമെന്ന് ചിന്തിക്കുന്നവരാണ്. ഇടതുപക്ഷം അവരുടെ കൂടെയാണ്.

തെറ്റായ മാര്‍ഗങ്ങളിലൂടെ താല്‍കാലിക ലാഭമുണ്ടാക്കാന്‍ വര്‍ഗീയതയുമായി സമരസപ്പെടലോ നീക്കുപോക്കോ ഉണ്ടാക്കുന്നവര്‍ നാടിന് തന്നെ ഹാനികരമായ നിലയാണ് ഉണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെത്തുതൊഴിലാളിയുടെ മകനെന്നത് തികഞ്ഞ അഭിമാനം: പിണറായി

തിരുവനന്തപുരം > ചെത്തുതൊഴിലാളിയുടെ മകന്‍ എന്നത് തനിക്ക് അഭിമാനം തന്നെയുള്ള കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് ഏതെങ്കിലും തരത്തില്‍ അപമാനമുണ്ടാക്കുന്ന കാര്യമായി കരുതുന്നില്ല. കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്. മൂത്ത ജ്യേഷ്ഠനും ചെത്തുകാരനായിരുന്നു. രണ്ടാമത്തെ ജേഷ്ഠനും ചെത്തുതൊഴിലറിയാമായിരുന്നു. അതാണ് തന്റെ കുടുംബ പശ്ചാത്തലം. അത് അഭിമാനമുള്ള കാര്യമായിട്ടാണ് താന്‍ കാണുന്നത്- കെ സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

എന്ത് ജീവിതമാണ് താന്‍ നയിക്കുന്നതെന്ന് തന്നെ അറിയാവുന്നവര്‍ക്ക് അറിയാം. ആഢംബര ജീവിതമെന്ന് പറയുകയാണെങ്കില്‍ വിമാനത്തില്‍ യാത്ര ചെയ്യാന്‍ പറ്റുമോ-മുഖ്യമന്ത്രി ചോദിച്ചു.

സുധാകരന്‍ പറഞ്ഞത് എന്ത് ഉദ്ദേശത്തിലാണെന്നാണ് നോക്കേണ്ടത്. ഷാനിമോള്‍ ഉസ്മാനാണ് ആകെ പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് സുധാകരന്‍ തന്നെ പറഞ്ഞു. രമേശ് ചെന്നിത്തലയ്ക്ക ആദ്യം സുധാകരന്റെ പ്രസ്താവനയെ തള്ളിപ്പറയേണ്ടി വന്നത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

ശബരിമലയിൽ പ്രശ്‌നമില്ല; തെറ്റായ പ്രചാരണം വോട്ടിനായി: മുഖ്യമന്ത്രി

ശബരിമലയുമായി ബന്ധപ്പെട്ട്‌ പ്രശ്‌നങ്ങളുണ്ടാക്കി തെരഞ്ഞെടുപ്പ്‌ വിഷയമാക്കാൻ പറ്റുമോ എന്നാണ്‌ ചിലർ നോക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു പ്രശ്‌നവും ഇല്ലാത്തിടത്ത്‌ പ്രശ്‌നമുണ്ടെന്ന്‌ തെറ്റായ പ്രചാരണം അഴിച്ചുവിടുകയാണ്‌. നേരത്തേ പുറപ്പെടുവിച്ച വിധി സുപ്രീംകോടതി പുനഃപരിശോധിക്കാൻ തീരുമാനിച്ചശേഷം അവിടെ തുടർച്ചയായി ഉത്സവങ്ങൾ നടക്കുന്നുണ്ട്‌. അപ്പോഴാണ്‌ യുഡിഎഫിലെ ചിലർക്ക്‌ ശബരിമല എടുത്താൽ നല്ല വോട്ടുകിട്ടുമെന്ന്‌ തോന്നുന്നത്‌. അതിനുവേണ്ടി പ്രചാരണവുമായി ഇറങ്ങുകയാണ്‌. തദ്ദേശ തെരഞ്ഞെടുപ്പിലും അവർ ഇതേ കാര്യം നാട്ടുകാരോട്‌ പറഞ്ഞു. നാട്‌ അത്‌ സ്വീകരിച്ചില്ല. അനുഭവത്തിൽനിന്ന്‌ പഠിക്കാത്ത കൂട്ടരായതുകൊണ്ട്‌ അവർ ആ വഴിക്കുതന്നെ നീങ്ങുകയാണെന്നും‌ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.

ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ നിലപാട്‌ വരുമ്പോൾ മാത്രമേ ഇനി എന്തെന്ന കാര്യം വരുന്നുള്ളൂ. അപ്പോൾ പൊതുവിൽ ബാധിക്കുന്ന പ്രശ്‌നങ്ങളുണ്ടെങ്കിൽ നിലപാട്‌ എടുക്കേണ്ടിവരും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും ചർച്ചചെയ്‌താണ്‌ സർക്കാർ സമീപനം സ്വീകരിക്കുക.  ഇപ്പോഴത്തെ പ്രചാരണത്തിന്‌ പിന്നാലെ പോകേണ്ടതില്ല.

നേരത്തേ ഉടൻ നിയമമുണ്ടാക്കുമെന്ന്‌ പറഞ്ഞ്‌ പുറപ്പെട്ടവർ എന്തുകൊണ്ടാണ്‌ നിയമം കൊണ്ടുവരാത്തതെന്നും മുഖ്യമന്ത്രി ചോദിച്ചു

Saturday, January 23, 2021

ലീഗ് തുടങ്ങിയത് 18 എംഎൽഎമാരിൽ; ഇപ്പോൾ പതിനഞ്ചര എംഎൽഎയായത്‌ കെ എം ഷാജി

സഭ തുടങ്ങിയപ്പോൾ 18 എംഎൽഎമാർ, തീരുമ്പോൾ ‘പതിനഞ്ചര’എംഎൽഎമാർ. രണ്ടുപേർ ജയിലിൽ. മൂന്നാമതൊരാൾ വർഗീയപ്രചാരണം നടത്തിയ കുറ്റത്തിന്‌ ‘അര എംഎൽഎ’യായി.  പതിനാലാം കേരള നിയമസഭയുടെ  അവസാനസമ്മേളനം കഴിഞ്ഞ്‌ വെള്ളിയാഴ്‌ച പിരിഞ്ഞപ്പോൾ മുസ്ലിംലീഗ്‌‌ പടിയിറങ്ങുന്നത്‌ അങ്ങേയറ്റം നാണംകെട്ട്‌. 

അഴിമതിക്കേസിൽ  മാസങ്ങളായി അകത്താണ്‌  എംഎൽഎമാരായ എം സി ഖമറുദ്ദീനും വി കെ ഇബ്രാഹിംകുഞ്ഞും. ലീഗ്‌ നിയമസഭാകക്ഷി ഉപനേതാവായ ഇബ്രാഹിംകുഞ്ഞ്‌ സഭ കണ്ടിട്ട്‌ കാലങ്ങളായി. പാലാരിവട്ടം പാലം അഴിമതിക്കേസ്‌  പ്രതിയാണീ മുൻമന്ത്രി. മഞ്ചേശ്വരത്തുനിന്ന്‌ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ഖമറുദ്ദീനാകട്ടെ സഭയിൽ പങ്കെടുത്തതിലുമധികം കാലം ജയിലിലെന്ന റെക്കൊർഡിലേക്ക് പോകകുയാണ്. ഫാഷൻഗോൾഡ്‌ സ്വർണത്തട്ടിപ്പിൽ പ്രതിയായ ഖമറൂദ്ദീനെതിരെ എത്ര കേസെന്ന്‌ ലീഗ്‌ നേതൃത്വത്തിനു‌കൂടി  നിശ്ചയമില്ല.

‘അര എംഎൽഎ’യായ കെ എം ഷാജി നിയമസഭാകക്ഷി ട്രഷററാണ്‌. വർഗീയപ്രചാരണം നടത്തിയതിന്‌ ‌ ഹൈക്കോടതി അയോഗ്യനാക്കിയ ഷാജിക്ക്‌ സമ്മേളനത്തിൽ പങ്കെടുക്കാനും രജിസ്‌റ്ററിൽ ഒപ്പിടാനുമേ അവകാശമുള്ളൂ. എന്നാൽ ഷാജിയും അവസാനസമ്മേളനത്തിലുണ്ടായില്ല. പ്ലസ്ടു കോഴക്കേസിൽ  ഇഡിയും വിജിലൻസും ചോദ്യംചെയ്‌തു.  എന്ന്‌ അറസ്‌റ്റിലാകുമെന്ന ആശങ്കയിലാണിപ്പോൾ.

ഇതിലും ദയനീയമാണ്‌ കക്ഷിനേതാവായ എം കെ മുനീറിന്റെ അവസ്ഥ. സ്വത്ത്‌ സമ്പാദനക്കേസിൽ ഭാര്യയെ ഇഡിക്ക്‌ മുന്നിൽ ഹാജരാക്കിയശേഷമായിരുന്നു മുനീർ സഭാസമ്മേളനത്തിന് ‌തിരുവനന്തപുരത്തേക്ക്‌ വണ്ടികയറിയത്‌. തിരിച്ച്‌ കോഴിക്കോട്ട്‌‌ വണ്ടിയിറങ്ങുമ്പോൾ ഇഡിയോ അതോ വിജിലൻസോ, ആരു പിടിക്കുമെന്ന ഭീതിയിലാണ്‌ പ്രതിപക്ഷ ഉപനേതാവ്‌ കൂടിയായ മുനീർ. ഷാജിയുടെ കേസിൽ ഇഡി വിളിപ്പിച്ച ടി വി ഇബ്രാഹിമും  പി കെ ബഷീറടക്കം കേസും പൊല്ലാപ്പുമായി ലീഗിന്‌ തലവേദനയായ എംഎൽഎമാർ വേറെയുമുണ്ട്‌.

പി വി ജീജോ

Sunday, January 3, 2021

മാര്‍ക്സിസത്തിന്റെ 'അപകട'വും എം കെ മുനീറും

മാർക്സിസത്തിന്‍റെ 'അപകടങ്ങളെയും മതവിരുദ്ധത'യെയും കുറിച്ചു ബോധവല്‍ക്കരണം നടത്തുമെന്ന മുസ്ലീം ലീഗ്  നേതാവ് ഡോ. എം കെ മുനീറിന്റെ പ്രസ്താവനയോട് കെ ടി കുഞ്ഞിക്കണ്ണന്‍ പ്രതികരിക്കുന്നു.

മാർക്സിസത്തിന്‍റെ 'അപകടങ്ങളെയും മതവിരുദ്ധത'യെയും സംബന്ധിച്ച എഴുത്തും കാമ്പയിനുമൊക്കെ ഒരു താത്വിക സംവാദമാണെന്ന നിലയിലാണെങ്കിൽ സ്വാഗതാർഹം തന്നെ. പക്ഷെ ഡോ.എം കെ മുനീറിന്‍റെ നീക്കം ആധുനിക മതനിരപേക്ഷ ജനാധിപത്യ സങ്കല്പങ്ങളെ നിരാകരിക്കുന്ന രാഷ്ട്രീയ ഇസ്ലാമിസത്തിന്‍റെയും മതരാഷ്ട്രവാദത്തിന്‍റെയും പ്രത്യയശാസ്ത്രചുവട് പിടിച്ചാണെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവുമെന്ന് തോന്നുന്നില്ല. കോൺഗ്രസിന്‍റെ ദേശീയ നിലപാടുകളെ പോലും ധിക്കരിച്ച് കൊണ്ടു കേരളത്തിൽ ജമാഅത്തെഇസ്ലാമിയുമായി ധാരണയും സഖ്യവുമുറപ്പിക്കാൻ ലീഗും യു ഡി എഫും കാണിക്കുന്ന അത്യുത്സാഹത്തിന്‍റെ ഭാഗമായിട്ടാവാം മുനീറിന്‍റെ ഈ കമ്യൂണിസ്റ്റ് വിരുദ്ധ കുരിശുയുദ്ധത്തിനുള്ള പുറപ്പാട്‌.

ഒരു കാര്യം മുനീറിനെ ഓർമ്മിപ്പിക്കുന്നു. ആദരണീയനായ മുനീറിന്‍റെ പിതാവ് സി എച്ച് മുഹമ്മദ് കോയ 1974 ൽ ൽ എഴുതിയ ഒരു പുസ്തകമുണ്ട്. "സോവ്യറ്റ് യൂണിയനിൽ " എന്ന യാത്രാ വിവരണ കൃതി. കമ്യൂണിസ്റ്റുകാരും സോവ്യറ്റ് യൂണിയനും മതത്തോട് എടുക്കുന്ന നീതിപൂർവ്വവും സോഷ്യലിസ്റ്റ് ജനാധിപത്യപരവുമായ സമീപനമെന്തെന്ന് സി എച്ച് സ്വന്തം അനുഭവങ്ങളെ മുൻനിർത്തി അതിൽ വിശദീകരിക്കുന്നുണ്ട്. രാഷ്ട്രീയ ഇസ്ലാമിസത്തിന്‍റെ അബദ്ധ പഞ്ചാംഗങ്ങളിൽ പെട്ട് കമ്യൂണിസ്റ്റു ഭൗതികതയെ കുറിച്ചൊക്കെ വാചകമടിക്കുന്ന നേരത്ത്ആ പുസ്തകമൊന്ന് മറിച്ചു നോക്കുന്നത് കൊണ്ടുദോഷമൊന്നും വരില്ല...

എല്ലാതരം മതവിശ്വാസികളും പ്രത്യേകിച്ചൊരു മതത്തിലുംവിശ്വാസമില്ലാത്തവരും ഒരുമിച്ച് ഒരു സമൂഹവും രാഷ്ട്രവുമായി നിലനില്ക്കാൻ കഴിയണമെന്നതാണല്ലോ മത നിരപേക്ഷ ജനാധിപത്യത്തിന്‍റെ അടിസ്ഥാനം.വ്യക്തികൾക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും രാഷ്ട്രങ്ങൾ മതനിരപേക്ഷമായിരിക്കാനുമാണല്ലോ ആധുനിക ജനാധിപത്യം വിഭാവനം ചെയ്യുന്നത്. ഈ മതനിരപേക്ഷ സങ്കല്പത്തെ യാണ് ആർ എസും ജമാഅത്തെ ഇസ്ലാമിയും താത്വികമായി നിരാകരിക്കുന്നതും താന്താങ്ങളുടെതായ മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രവാദം ഉയർത്തി സാമുദായിക വിഭജനത്തിന് ശ്രമിക്കുന്നതും.

സ്വകാര്യസ്വത്തുടമസ്ഥതാവ്യവസ്ഥയുടെ ആധുനിക രൂപമായമുതലാളിത്ത വിമർശനമെന്ന നിലയിലാണ് മാർക്സിസം ജന്മമെടുത്തത്. മതത്തിന്‍റെ ആവിർഭാവമൂല്യങ്ങളെ തിരസ്കരിച്ച് തങ്ങളുടെ ചൂഷണതാല്പര്യങ്ങളെ സാധൂകരിക്കുകയും ശാശ്വതീകരിച്ച് നിർത്തുകയും ചെയ്യുന്ന പ്രത്യയശാസ്ത്ര പദ്ധതിയായി മതത്തെ മുതലാളിത്തമെങ്ങനെയാണ് ഉപയോഗപ്പെടുത്തുന്നതെന്നാണ് മാർക്സും എംഗൽസും പരിശോധിച്ചത്. പാശ്ചാത്യ മുതലാളിത്തം ക്രൈസ്തവ സഭയെ ഉപയോഗിച്ച് നടത്തിയ അധിനിവേശ പ്രക്രിയയെ മാർക്സ് വിശദമായി തന്നെ അപഗ്രഥനം ചെയ്യുന്നുണ്ട്‌. ഇസ്ലാമിന്‍റെ സാമൂഹ്യ സംഭാവനകളെയും ജ്ഞാനോത്സുകതയെയും ഭയപ്പെട്ട പാശ്ചാത്യ അധിനിവേശശക്തികൾ പൗരസ്ത്യ സമൂഹങ്ങൾക്ക് നേരെ നടത്തിയ കടന്നാക്രമണങ്ങളെയും മാർക്സും എംഗൽസും നിശിതമായി തന്നെ വിമർശന വിധേയമാക്കിയിട്ടുണ്ടു്. പിൽക്കാല സഭക്ക് സംഭവിച്ച അപചയങ്ങൾ ചൂഷകവർഗ്ഗ താല്പര്യങ്ങളോടൊപ്പം ചേർന്നതാണെന്ന് വിശദമാക്കിയ മാർക്സിസ്റ്റാചാര്യന്മാർ ആദ്യകാല ക്രിസ്തുമതത്തെ ആധുനിക തൊഴിലാളി വർഗ്ഗപ്രസ്ഥാനവുമായി താരതമ്യം ചെയ്യുന്നുണ്ട്.

മുതലാളിത്ത വ്യവസ്ഥ ദരിദ്രവൽക്കരിച്ച പണിയെടുക്കുന്നവരുടെയും നിസ്വജനകോടികളുടെയും പക്ഷത്ത് നിന്നാണ് മാർക്സിസം ചരിത്രത്തെയും മതത്തെയും മനുഷ്യവിശ്വാസത്തിന്‍റെയും സംസ്കാരത്തിന്‍റെയും എല്ലാ ആവിഷ്ക്കാരങ്ങളെയും പഠിക്കുന്നതും സമീപിക്കുന്നതും. മതങ്ങളുടെ ആവിർഭാവ ദർശനങ്ങൾ ദൈവ ചിന്താപരമെന്നത് പോലെ ഇഹലോകത്തിലെ സാമൂഹ്യ ജീവിതവുമായി ബന്ധപ്പെട്ടത് കൂടിയാണെന്നും അതിന് ഭൗതികമായ പരിഹാരങ്ങൾ ആവശ്യമാണെന്നും മാർകസിസ്റ്റുകൾ കാണുന്നു.

സാമ്രാജ്യത്വ ശക്തികളും വലതുപക്ഷ ചിന്താകേന്ദ്രങ്ങളും മാർക്സിസത്തിനെതിരായി നടത്തുന്ന കുരിശുയുദ്ധങ്ങൾക്ക് മാർക്സിസത്തിന്‍റെയും ആധുനിക തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന്‍റെയും ആരംഭകാലത്തോളം തന്നെ ചരിത്രമുണ്ടല്ലോ. ക്രിസ്ത്യൻ ഇസ്ലാമിക മതങ്ങളുടെ ആവിർഭാവദർശനങ്ങളെയും അതിനെ രൂപപ്പെടുത്തിയ ചരിത്ര സാഹചര്യങ്ങളെയും ചരിത്രത്തിന്‍റെ ഗതിവിഗതികളിൽ മതങ്ങൾക്ക് സംഭവിച്ച പരിണാമങ്ങളെയുമെല്ലാം അപഗ്രഥിച്ചു കൊണ്ടാണല്ലോ മാർക്സും എംഗൽസും മാർക്സിസത്തെ അതിന്‍റെ പ്രത്യയശാസ്ത്ര സമഗ്രതയിൽ വികസിപ്പിച്ചത്.

 കെ ടി കുഞ്ഞിക്കണ്ണന്‍

Friday, December 25, 2020

ഔഫ് അബ്ദുറഹ്മാന്‍ വധം: ലീഗ്‌ നേതൃത്വവുമായി കൊലയാളികൾക്ക്‌ അടുത്ത ബന്ധം

 കാഞ്ഞങ്ങാട‌് > ഡിവൈഎഫ്‌ഐ പ്രവർത്തകൻ കല്ലൂരാവിയിലെ ഔഫ്‌ അബ്ദുറഹ്മാന്റെ കൊലയാളികൾ മുസ്ലിംലീഗ്‌ നേതൃത്വവുമായി അടുത്ത്‌ ബന്ധമുള്ളവർ. ഔഫ്‌ കൊലചെയ്യപ്പെട്ട കല്ലൂരാവി മുണ്ടത്തോടിന്‌ സമീപത്തുള്ളവരാണ്‌ പ്രതികളായ ഇർഷാദ്‌, ഇസഹാക്ക‌്, ഹസൻ എന്നിവർ. ഇർഷാദ്‌ യൂത്ത്‌ ലീഗിന്റെ മുനിസിപ്പൽ സെക്രട്ടറിയാണ്‌. കാഞ്ഞങ്ങാടിന്റെ തീരദേശമേഖലയിൽ ലീഗ‌് നേതൃത്വം  പോറ്റിവളർത്തുന്ന  സാമൂഹ്യവിരുദ്ധസംഘത്തിന്‌ നേതൃത്വം നൽകുന്നവരാണ്‌   മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ ഇവർ.

ഗൾഫിലും നാട്ടിലും ലീഗിനുവേണ്ടി  പ്രവർത്തിക്കുന്ന ഈ സംഘം  തെരഞ്ഞെടുപ്പുകാലങ്ങളിൽ നാട്ടിൽ സജീവമാകും. ഇരുളിന്റെ മറവിൽ എതിരാളികളെ ആക്രമിച്ച‌ശേഷം ഗൾഫിലേക്ക‌് കടക്കുന്നതാണ്‌ ശൈലി.  പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ്‌ നേതൃത്വവുമായി ഇവർക്ക്‌ അടുത്ത ബന്ധമാണ്‌. കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ്‌ ഇവർ ആഘോഷിച്ചിരുന്നു. ബുധനാഴ‌്ച സന്ധ്യക്ക‌് പ്രതികളായ ഇർഷാദ്‌, ഇസഹാക്ക‌്, ഹസൻ എന്നിവരുടെ  നേതൃത്വത്തിൽ കല്ലൂരാവിയിൽ പച്ച ലഡു വിതരണം ചെയ്‌തിരുന്നു. അതിനുപിന്നാലെയാണ്‌ രാത്രി ബൈക്കിൽ പോകുന്നതു‌കണ്ട ഔഫിനെ കാത്തിരുന്ന്‌, മടങ്ങിവരുമ്പോൾ കുത്തിക്കൊലപ്പെടുത്തിയത്‌.

സമാധാനാന്തരീക്ഷം തകർക്കാൻ ലീഗ്‌ ശ്രമിക്കുന്നു: സിപിഐ എം

തിരുവനന്തപുരം > സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാനാണ്‌ മുസ്ലിംലീഗ്‌ ശ്രമിക്കുന്നതെന്ന്‌‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌  വ്യക്തമാക്കി. കാഞ്ഞങ്ങാട്‌ പഴയ കടപ്പുറത്ത്‌ ഡിവൈഎഫ്ഐ  പ്രവർത്തകൻ ഔഫ്‌ അബ്ദുറഹ്‌മാനെ മുസ്ലിംലീഗുകാർ നിഷ്‌ഠുരമായി കുത്തികൊന്നതിനെ സെക്രട്ടറിയറ്റ്‌ ശക്തമായി അപലപിക്കുകയും അനുശോചനം രേഖപ്പെടുത്തുകയുംചെയ്‌തു. 

ഗർഭിണിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ പോകുകയായിരുന്ന യുവാവിനെയാണ്‌ കൊലപ്പെടുത്തിയത്‌.  തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി സഹിക്കാനാകാത്ത മുസ്ലിംലീഗ്‌ അക്രമത്തിലേക്ക്‌ നീങ്ങുകയാണ്‌. പരമ്പരാഗത ശക്തിമേഖലയിലേറ്റ പരാജയമാണ്‌ കൊലക്കത്തി കൈയിലെടുക്കാൻ ലീഗിനെ നിർബന്ധിതമാക്കിയത്‌.  കാഞ്ഞങ്ങാട്‌ സ്‌ത്രീകളെ ഉൾപ്പെടെ ആക്രമിച്ചിരുന്നത്‌ ഇതിന്‌ തെളിവാണ്‌. ലീഗിന്‌ സമനിലതെറ്റിയാൽ അക്രമവും കൊലയും എന്ന നിലപാട്‌ അവസാനിപ്പിക്കണം. അക്രമ പരമ്പരകൾക്കെതിരെ കേരളീയ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം.

അഞ്ച്‌ മാസത്തിനിടയിൽ ആറാമത്തെ പാർടി പ്രവർത്തകനെയാണ്‌ അക്രമിസംഘം കൊലപ്പെടുത്തുന്നത്‌. സിപിഐ എമ്മിനെ ആക്രമിച്ച്‌ കീഴ്‌പ്പെടുത്താനാകില്ലെന്നത്‌ ചരിത്രവസ്‌തുതയാണ്‌. ഔഫിന്റെ കൊലയാളികളെ ഒറ്റപ്പെടുത്താൻ എല്ലാവരും തയ്യാറാകണം. സംയമനം പാലിച്ച്‌ കടുത്ത പ്രതിഷേധം എല്ലാവരും ഉയർത്തണമെന്നും സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

കുറ്റക്കാർക്കെതിരെ കർശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം  > കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൽ റഹ്മാന്റെ കൊലപാതകത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി അപലപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെത്തുടർന്ന് മുസ്ലിംലീഗ് പ്രവർത്തകർ അക്രമത്തിന്റെ പാതയിലാണ്. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടെ വരവ് ആഘോഷിച്ചത്‌ കൊലയിലൂടെ: എ എ റഹീം

പരിയാരം > പിറക്കാനിരിക്കുന്ന കുഞ്ഞിനെയാണ് ഔഫ് അബ്ദുറഹ്മാനെ കൊലപ്പെടുത്തിയതിലൂടെ മുസ്ലിംലീഗ് അനാഥമാക്കിയതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു. വിശ്വാസത്തെക്കുറിച്ചും മതത്തെക്കുറിച്ചും വാചാലരാകുന്നവരാണല്ലോ ലീഗുകാർ. ഏതു മതഗ്രന്ഥമാണ് ഇങ്ങനെ മനുഷ്യത്വരഹിതമായി പെരുമാറാൻ പഠിപ്പിച്ചത്. ലീഗ്‌ കോട്ടകളിൽ കാലിടറുന്നതാണ് ഇവരെ അസ്വസ്ഥരാക്കുന്നത്. ലീഗിന്റെ വിശ്വാസ്യത തകർന്നു. കുഞ്ഞാലിക്കുട്ടിയുടെ വരവ്  മനുഷ്യനെ കൊന്നുതള്ളി ആഘോഷിക്കുകയാണ് ലീഗുകാർ.  കാഞ്ഞങ്ങാടുൾപ്പെടെ വലിയ തകർച്ചയാണ് ലീഗ് നേരിടുന്നത്. ലീഗിന്റെ  മുഴുവൻ ശക്തികേന്ദ്രങ്ങളിലും യൂണിറ്റ് രൂപീകരിക്കുമെന്നും  റഹീം പറഞ്ഞു.

ഒറ്റക്കുത്തിൽ ശ്വാസകോശം തുളച്ചു കയറി; മുഖ്യപ്രതിയായ മുസ്ലിം ലീഗ്‌ പ്രവർത്തകൻ കസ്‌റ്റഡിയിൽ

കാസർകോട് > കാ‌ഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് ഔഫിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതിയായ  യൂത്ത്‌ ലീഗ്‌ പ്രവർത്തകൻ ഇർഷാദ് കസ്റ്റഡിയിൽ. യൂത്ത് ലീഗ് പ്രാദേശിക നേതാവാണ് ഇർഷാദ്,  മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലായിരുന്ന ഇര്‍ഷാദിനെ ഇന്നലെ രാത്രിയോടെയാണ് പൊലീസ് കാഞ്ഞങ്ങാട്ടെത്തിച്ചത്.

ഇയാളുടെ പരിക്ക് ഗുരുതരമായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. അതിനിടെ, ഔഫിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്‍റെ വിശദാംശങ്ങള്‍ പുറത്തുവന്നു. മരണകാരണം ഹൃദയത്തിലേറ്റ മുറിവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ആക്രമണത്തില്‍ ഔഫിൻ്റെ ഹൃദയധമനിയിൽ മുറിവേറ്റിരുന്നു. അതിവേഗം രക്തം വാർന്ന് ഉടൻ മരണം സംഭവിക്കാൻ ഇത് കാരണമായി. ഒറ്റക്കുത്തിൽ  ശ്വാസകോശം തുളച്ചു കയറിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. കൊലപാതകത്തിൽ നാല് പേർക്ക് നേരിട്ട് പങ്കെന്ന് വിവരം.

കേസിൽ കൂടുതൽ പേരെ പ്രതിചേർക്കുമെന്നാണ് സൂചന. മുഖ്യസാക്ഷി ഷുഹൈബ് മൊഴിയിൽ പരാമർശിച്ച  മുണ്ടത്തോട് സ്വദേശികളായ രണ്ട് പേരെയാണ് ആദ്യം പ്രതി ചേർക്കുക. കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്. ബുധനാഴ്ച രാത്രിയാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ ഔഫ് എന്ന അബ്ദുൾ റഹ്മാനെ മുസ്ലീം ലീഗ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത്. 27 വയസായിരുന്നു

"കേരളത്തിൽ തീവ്രവാദവും അക്രമ രാഷ്ട്രീയവും വളർത്തുന്നതിൽ മുസ്ലീം ലീഗിന് പങ്ക്‌'; സിറാജ്‌ പത്രത്തിന്റെ മുഖപ്രസംഗം

കൊച്ചി > കേരളത്തിൽ തീവ്രവാദവും അക്രമ രാഷ്ട്രീയവും വളർത്തുന്നതിൽ മുസ്ലീം ലീഗിന് പങ്കെന്ന് സിറാജ് പത്രത്തിന്റെ മുഖപ്രസംഗം. കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമാണ് സിറാജ്. ഇസ്ലാമിന്റെ ലേബലിൽ പ്രവർത്തിക്കുന്ന തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് വിലാസമുണ്ടാക്കിക്കൊടുത്തത് ലീഗ്.

ജമാ അത്തെ ഇസ്ലാമിക്ക് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുഖം മൂടിയണിയാൻ അവസരം നൽകി. ഐസിസ് റിക്രൂട്ട്മെൻറ് വാർത്ത വന്നപ്പോൾ ലീഗ് പ്രതിരോധം തീർത്തു. സുന്നി പ്രവർത്തകർക്ക് നേരെ കൊലക്കത്തി ഉയരും വിധം സലഫിസ്റ്റ് സ്വാധീനം ലീഗിലുണ്ടായിയെന്നും വിമർശനം.

കാഞ്ഞങ്ങാട് കൊലപാതകം മുസ്ലീം സംഘടനകൾക്കിടയിൽ രാഷ്ട്രീയ ഭിന്നത രൂക്ഷമാക്കിയിരിക്കുകയാണ്. കാന്തപുരം വിഭാഗത്തിന്റെ സജീവ പ്രവർത്തകൻ കൂടിയായ ഔഫിൻ്റെ കൊലപാതകത്തിൽ ലീഗിനെതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം എ പി അബൂബക്കർ മുസലിയാർ തന്നെ ഇന്നലെ രംഗത്തെത്തിയിരുന്നു.

കേരളത്തിൽ തീവ്രവാദം വളർത്തുന്നതിൽ മുസ്‌ലിം ലീഗിന് സുപ്രധാന പങ്കുണ്ടെന്ന് എ പി വിഭാഗം മുഖപത്രം ഇന്ന് കുറ്റപ്പെടുത്തി. ഇസ്ളാമിന്റെ പേരിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾക്ക് അഡ്രസ് ഉണ്ടാക്കി കൊടുക്കുന്നത് ലീഗ് ആണെന്നും കാന്തപുരം വിഭാഗം ആരോപിക്കുന്നു.

Thursday, December 24, 2020

തെരഞ്ഞെടുപ്പിലെ പരാജയത്തിന്‌ കൊലക്കത്തിയെടുത്ത്‌ ലീഗ്‌; ഔഫിന്റെ കൊലയാളികളെ ഒറ്റപ്പെടുത്തണം: സിപിഐ എം

 തിരുവനന്തപുരം> തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി സഹിക്കാനാകാത്ത മുസ്ലീംലീഗ്‌ അക്രമത്തിലേക്ക്‌ നീങ്ങുകയാണെന്നും പരമ്പരാഗത ശക്തിമേഖയില്‍ ലീഗിനേറ്റ പരാജയമാണ്‌ കൊലക്കത്തി കയ്യിലെടുക്കാന്‍ ലീഗിനെ നിര്‍ബന്ധിതമാക്കിയതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

കാസര്‍ഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട്‌ പഴയ കടപ്പുറത്ത്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ്‌ അബ്ദുറഹ്‌മാനെ മുസ്ലീം ലീഗുകാര്‍ നിഷ്‌ഠൂരമായി കൊലപ്പെടുത്തിയതിനെ സിപിഐ എം  ശക്തമായി അപലപിച്ചു.

ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ പോകുകയായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെയാണ്‌ കൊലപ്പെടുത്തിയത്‌. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ട്‌. തെരഞ്ഞെടുപ്പ്‌ പരാജയത്തെതുടര്‍ന്ന്‌ കാഞ്ഞങ്ങാട്‌ സ്‌ത്രീകളെ ഉള്‍പ്പെടെ ലീഗുകാര്‍ ആക്രമിച്ചിരുന്നു.

കഴിഞ്ഞ അഞ്ച്‌ മാസത്തിനിടയില്‍ ആറാമത്തെ പാര്‍ടി പ്രവര്‍ത്തകനെയാണ്‌ അക്രമിസംഘം കൊലപ്പെടുത്തുന്നത്‌. സിപിഐ എംനെ അക്രമിച്ച്‌ കീഴ്‌പ്പെടുത്താനാവില്ല എന്നത്‌ ചരിത്ര വസ്‌തുതയാണ്‌.ലീഗിന്‌ സമനിലതെറ്റിയാല്‍ അക്രമവും കൊലയും എന്ന നിലപാട്‌ ആ പാര്‍ടി അവസാനിപ്പിക്കണം. ഈ അക്രമ പരമ്പരകള്‍ക്കെതിരെ കേരളീയ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം.

ഔഫിന്റെ കൊലയാളികളെ ഒറ്റപ്പെടുത്താന്‍ എല്ലാവരും തയ്യാറാകണം. സംയമനം പാലിച്ച്‌ കടുത്ത പ്രതിഷേധം എല്ലാവരും ഉയര്‍ത്തണം.

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി സഹിക്കാനാകാത്ത മുസ്ലീംലീഗ്‌ അക്രമത്തിലേക്ക്‌ നീങ്ങുന്നു: എ വിജയരാഘവൻ

തിരുവനന്തപുരം > കാസര്‍ഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട്‌ പഴയ കടപ്പുറത്ത്‌ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ സ. ഔഫ്‌ അബ്ദുറഹിമാനെ മുസ്ലീം ലീഗുകാര്‍ നിഷ്‌ഠൂരമായി കൊലപ്പെടുത്തിയതിനെ ശക്തമായി അപലപിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി സഹിക്കാനാകാത്ത മുസ്ലീംലീഗ്‌ അക്രമത്തിലേക്ക്‌ നീങ്ങുകയാണ്‌. പരമ്പരാഗത ശക്തിമേഖയില്‍ ലീഗിനേറ്റ പരാജയമാണ്‌ കൊലക്കത്തി കയ്യിലെടുക്കാന്‍ ലീഗിനെ നിര്‍ബന്ധിതമാക്കിയത്‌. ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ പോകുകയായിരുന്ന ഡിവൈഎഫ്ഐ. പ്രവര്‍ത്തകനെയാണ്‌ കൊലപ്പെടുത്തിയത്‌.

സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ട്‌. തെരഞ്ഞെടുപ്പ്‌ പരാജയത്തെതുടര്‍ന്ന്‌ കാഞ്ഞങ്ങാട്‌ സ്‌ത്രീകളെ ഉള്‍പ്പെടെ ലീഗുകാര്‍ ആക്രമിച്ചിരുന്നു. കഴിഞ്ഞ അഞ്ച്‌ മാസത്തിനിടയില്‍ ആറാമത്തെ പാര്‍ടി പ്രവര്‍ത്തകനെയാണ്‌ അക്രമിസംഘം കൊലപ്പെടുത്തുന്നത്‌. സിപിഐ എം നെ ആക്രമിച്ച്‌ കീഴ്‌പ്പെടുത്താനാവില്ല എന്നത്‌ ചരിത്ര വസ്‌തുതയാണ്‌.

ലീഗിന്‌ സമനിലതെറ്റിയാല്‍ അക്രമവും കൊലയും എന്ന നിലപാട്‌ ആ പാര്‍ടി അവസാനിപ്പിക്കണം. ഈ അക്രമ പരമ്പരകള്‍ക്കെതിരെ കേരളീയ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം. ഔഫിന്റെ കൊലയാളികളെ ഒറ്റപ്പെടുത്താന്‍ എല്ലാവരും തയ്യാറാകണം. സംയമനം പാലിച്ച്‌ കടുത്ത പ്രതിഷേധം എല്ലാവരും ഉയര്‍ത്തണം.

കൊലപാതകങ്ങളിൽ ശക്‌തമായി പ്രതിഷേധിക്കുക: ഡിവൈഎഫ്‌ഐ

തിരുവനന്തപുരം> കേരളത്തെ ചോരയിൽ മുക്കാനാണ് വലതു പക്ഷ പദ്ധതിയെന്നും   തുടർച്ചയായി ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തുകയാണെന്നും ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി എ എ റഹീം.ആസൂത്രിതമായാണ് ഈ കൊലപാതകങ്ങൾ എല്ലാം നടത്തിയിരിക്കുന്നത്.

കാഞ്ഞങ്ങാട്‌ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഔഫ്‌ അബ്‌ദുറഹ്‌മാനെയാണ്‌ ഇന്നലെ ലീഗ്‌ ഗുണ്ടകൾ കൊലപ്പെടുത്തിയത്‌.

കോൺഗ്രസ്സും, ബിജെപിയും, ലീഗും ഡിവൈഎഫ്ഐ പ്രവർത്തകരെ കൊന്ന് തള്ളുന്നു.ലീഗ് ഭീകരതയ്‌ക്കെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം ഉയരണം.മൂന്ന് ദിനങ്ങൾ നീണ്ടു നിൽക്കുന്ന പ്രതിഷേധ പരിപാടികൾക്ക് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്‌തു.

26ന് സംസ്ഥാനത്തെ എല്ലാ മേഖലാ കേന്ദ്രങ്ങളിലും പ്രതിഷേധ പൊതുയോഗങ്ങൾ നടത്തണമെന്നും ആവശ്യപെട്ടു.

മുസ്ലിം ലീഗ് അക്രമ രാഷ്ട്രീയം അവസാനിപ്പിക്കുക: ഡിവൈഎഫ്ഐ

തിരുവനന്തപുരം > കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ്‌ അബ്‌ദുൾ റഹ്മാനെ മുസ്ലിം ലീഗ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.

കോൺഗ്രസിനും ബിജെപിക്കും പിന്നാലെ കൊലക്കത്തി കയ്യിലേന്തുകയാണ് മുസ്ലിം ലീഗ്. തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത തോൽവിക്ക് പിന്നാലെ സംസ്ഥാനത്ത് അക്രമം അഴിച്ചുവിടാൻ ശ്രമിക്കു കയാണ്. കഴിഞ്ഞ 130 ദിവസത്തിനുള്ളിൽ രാഷ്ട്രീയ എതിരാളികളാൽ കേരള ത്തിൽ കൊല്ലപ്പെടുന്ന ആറാമത്തെ കമ്മ്യൂണിസ്റ്റുകാരനാണ് സ അബ്‌ദുൾ റഹ്മാൻ.

വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകം നടത്തിയത് കോൺഗ്രസ് ക്രിമിനലുകളായിരുന്നെങ്കിൽ തൃശൂർ ജില്ലയിലെ സനൂപിനെ കൊലചെയ്‌തത് ബിജെപി പ്രവർത്തകരാണ്. ഇപ്പോൾ മുസ്ലീം ലീഗും അക്രമരാഷ്ട്രീയത്തിന്റെ വഴി സ്വീകരിക്കുകയാണ്. ആശയപരമായി നേരിടാൻ ശേഷിയില്ലാതെ, ജനങ്ങളിൽ നിന്നുള്ള പിന്തുണയും നഷ്ടമായതിന്റെ വിഭ്രാന്തിയിലാണ് പ്രതിപക്ഷം. പ്രതികരണം ഉണ്ടാകും വരെ പ്രകോപനം സൃഷ്‌ടിക്കുക എന്ന പ്രതിപക്ഷ നിരയിലെ കോലീബി സഖ്യത്തിന്റെ രാഷ്ട്രീയ തീരുമാനമാണ് കഴിഞ്ഞ അഞ്ചു മാസങ്ങളായി സംസ്ഥാനത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

രാഷ്ട്രീയമായി പരാജയപ്പെട്ടവർ ജനങ്ങളോട് നടത്തുന്ന വെല്ലുവിളിയാണിത്. കേരളത്തിലെ ജനാധിപത്യ വിശ്വാസികളായ എല്ലാ മനുഷ്യരും ഇതിനെതിരെ പ്രതിഷേധം ഉയർത്തണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

ഔ​ഫ് അ​ബ്ദു​റഹ്‌മാന്റെ അ​റു​കൊ​ല: മു​സ്​​ലിം ലീ​ഗ് നേ​തൃ​ത്വം മ​റു​പ​ടി പ​റ​യ​ണം –ഐഎ​ൻഎ​ൽ

ക​ണ്ണൂ​ർ>  രാ​ഷ്ട്രീ​യ വൈ​രാ​ഗ്യം തീ​ർ​ക്കാ​ൻ എ​ന്തു ക്രൂ​ര​ത​യും പു​റ​ത്തെ​ടു​ക്കാ​നും മു​സ്​​ലിം ലീ​ഗ് മ​ടി​ക്കി​ല്ല എ​ന്ന​തിെ​ൻ​റ ഏ​റ്റ​വു​മൊ​ടു​വി​ല​ത്തെ തെ​ളി​വാ​ണ് കാ​ഞ്ഞ​ങ്ങാ​ട്ട് എൽഡിഎഫ്‌ പ്ര​വ​ർ​ത്ത​ക​ൻ ഔ​ഫ് അ​ബ്ദു​റ​ഹ്മാെ​ൻ​റ അ​റു​കൊ​ല​യെ​ന്ന്‌  ഐഎ​ൻഎ​ൽ സം​സ്​​ഥാ​ന ജ​നറൽ ​സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ. ആ​ല​മ്പാ​ടി ഉ​സ്​​താ​ദിന്റെ പേ​ര​മകന്റെ  ഈ ​കൊ​ല​യി​ൽ സ​മു​ദാ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്ക് എ​ന്താ​ണ് പ​റ​യാ​നു​ള്ള​തെ​ന്നും അദ്ദേഹം ചോദിച്ചു.

ലീഗ്‌ കൈ​യ​ട​ക്കി​വെ​ച്ച ക​ല്ലു​രാ​വി വാ​ർ​ഡി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്  ഒരു യുവാവിന്റെ കൊലപാതകത്തിന്‌ പിന്നിൽ. ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ ആ​ശു​പ​ത്രി​യി​ൽ കാ​ണി​ക്കാ​ൻ കൊ​ണ്ടു​പോ​വു​ന്ന ത​ക്കം നോ​ക്കി കു​ത്തി​ക്കൊ​ന്ന​ത് സം​ഭ​വം വ​ള​രെ ആ​സൂ​ത്രി​ത​മാ​ണെ​ന്ന് തെ​ളി​യു​ന്നു. മു​ൻ​കാ​ല​ത്തും മു​സ്​​ലിം ലീ​ഗു​കാ​ർ ഇ​തി​ന് സ​മാ​ന​മാ​യ അ​റു​കൊ​ല​ക​ൾ എ​ത്ര​യോ ന​ട​ത്തി​യി​ട്ടു​ണ്ട്.

പ​ണ്ഡി​ത കു​ടും​ബ​ത്തി​ലു​ള്ള​വ​രെ തെ​ര​ഞ്ഞ് പി​ടി​ച്ചു കൊ​ന്നൊ​ടു​ക്ക​ക എ​ന്ന​തി​ലൂ​ടെ ഇ​വ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത് എ​ന്താ​ണെ​ന്ന് ലീ​ഗി​നെ മ​ന​സ്സി​ലാ​ക്കി​യ​വ​ർ​ക്ക് ന​ന്നാ​യ​റി​യാം. ലീ​ഗു​കാ​രു​ടെ അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ നാ​ടാ​കെ പ്ര​തി​ഷേ​ധ​മു​യ​ര​ണ​മെ​ന്നും കൊ​ല​യാ​ളി​ക​ളെ മു​ഴു​വ​ൻ പി​ടി​കൂ​ടി നി​യ​മത്തിന്റെ  മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​ർ  ന​ട​പ​ടി​യെടുക്കണമെന്നും  കാ​സിം ഇ​രി​ക്കൂ​ർ ആവശ്യപ്പെട്ടു.

കൊന്നുതീർക്കുമോ?...; അഞ്ച്‌ മാസം... കൊലക്കത്തിക്കിരയായത്‌ ആറ്‌ സിപിഐ എമ്മുകാർ; ചോരക്കൊതിയോടെ കോൺഗ്രസും ലീഗും ബിജെപിയും

 അഞ്ച്‌ മാസം... ആറ്‌ മനുഷ്യജീവനുകൾ... ആറുപേരും സിപിഐ എം പ്രവർത്തകർ. കോൺഗ്രസ്‌, ലീഗ്‌, ബിജെപി ഗുണ്ടകൾ കുറഞ്ഞ സമയത്തിനുള്ളിൽ കൊന്നുകളഞ്ഞത്‌ എല്ലാവർക്കും പ്രിയപ്പെട്ട ഉശിരൻമാരായ ആറ്‌ ചെറുപ്പക്കാരെയാണ്‌. കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള ക്രൂരമായ ആക്രമണമാണ്‌ കോൺഗ്രസും ലീഗും ബിജെപിയും നടത്തിക്കൊണ്ടിരിക്കുന്നത്‌.

ഏറ്റവും ഒടുവിലായി കാഞ്ഞങ്ങാട്‌ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ്‌ അബ്‌ദുഹ്‌മാനെ മുസ്ലിം ലീഗ്‌ ക്രിമിനലുകൾ കുത്തിക്കൊലപ്പെടുത്തിയ സംഭവം. കല്ലൂരാവി യൂണിറ്റ് കമ്മിറ്റിയംഗം ഔഫ് അബ്ദുറഹ്മാനെയാണ്‌  (27)  കൊലപ്പെടുത്തിയത്‌.  ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കാണിക്കുന്നതിനായി സുഹൃത്തിന്റെ കൈയിൽനിന്ന് പണം വാങ്ങി ബൈക്കിൽ വരുമ്പോൾ കല്ലൂരാവി മുണ്ടത്തോട്  തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. നെഞ്ചിന് താഴെയായാണ് ആഴത്തിലുള്ള മുറിവ്.

കൂടെയുണ്ടായിരുന്ന സുഹൈബിനും അക്രമത്തിൽ പരിക്കേറ്റു.  ഇരുമ്പുദണ്ഡും വടിവാളുമടക്കമുള്ള  മാരകായുധങ്ങളുമായി റോഡരികിൽ പതിയിരിക്കുകയായിരുന്നു അക്രമികൾ. ശബ്ദം കേട്ടെത്തിയ നാട്ടുകാർ കുത്തേറ്റുവീണ ഔഫിനെ ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ആലമ്പാടി ഉസ്താദിന്റെ  മകളുടെ മകനാണ് കൊല്ലപ്പെട്ട ഔഫ്. ഗൾഫിലായിരുന്ന ഔഫ് ആറുമാസം മുമ്പാണ്‌ നാട്ടിലെത്തിയത്‌. അബ്ദുള്ള ദാരിമിയുടെയും ആയിഷയുടെയും മകനാണ്. സഹോദരി:  ജുബരിയ. ഭാര്യ: ഷാഹിന.  ലീഗിന് സ്വാധീനമുള്ള കല്ലൂരാവിയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ നിരവധി ലീഗ് പ്രവർത്തകർ എൽഡി എഫിന് അനുകൂലമായി പ്രവർത്തിച്ചതാണ് പ്രകോപനം. കഴിഞ്ഞ ദിവസം ഒരുകുടുംബത്തിലെ സ്‌ത്രീകളെയടക്കം  ലീഗുകാർ  ആക്രമിച്ചശേഷം ദൃശ്യം പകർത്തി പ്രചരിപ്പിച്ചിരുന്നു.   ഈ സംഭവത്തിൽ ഒമ്പത‌് മുസ്ലിംലീഗ‌് പ്രവർത്തകർക്കെതിരെ പൊലീസ‌് കേസെടുത്തിരുന്നു. പ്രദേശത്ത്‌ തെരഞ്ഞെടുപ്പിനുശേഷം സിപിഐ എം, ഡിവൈഎഫ്‌ഐ പ്രവർത്തകരെയും   ലീഗുകാർ വ്യാപകമായി ആക്രമിച്ചിരുന്നു.

ഓഗസ്‌ത്‌ 19ന്‌ കായംകുളത്ത്‌ സിയാദ്‌ എന്ന സിപിഐ എം പ്രവർത്തകനെ വെട്ടിക്കൊന്നായിരുന്നു കോൺഗ്രസ്‌ അവരുടെ ഉന്മൂലത്തിന്റെ രാഷ്‌ട്രീയം ചെറിയ ഇടവേളക്കുശേഷം പുറത്തെടുത്തത്‌. കോവിഡ് ക്വാറന്റൈൻ കേന്ദ്രത്തിൽ ഭക്ഷണം നൽകി മടങ്ങിയ 35 വയസുള്ള സിയാദിനെ റോഡിലിട്ടാണ്‌ കോൺഗ്രസുകാർ വെട്ടിവീഴ്‌ത്തിയത്‌.

‘എന്നെ കൊല്ലരുതേ, എനിക്ക് രണ്ട് മക്കളുണ്ട്..’ കുത്തേറ്റ് റോഡിൽ കിടന്ന്  യാചിച്ചിട്ടും  അക്രമിസംഘം സിയാദിനോട് കരുണ കാട്ടിയില്ല. കൂടെയുണ്ടായിരുന്ന സുഹൃത്ത്‌ നിറകണ്ണുകളോടെ പറഞ്ഞത്‌ കേരളം മുഴുവൻ കണ്ടതാണ്‌.

കോവിഡ് ക്വാറന്റൈൻ കേന്ദ്രത്തിൽ ഭക്ഷണം കൊടുത്ത് മടങ്ങിയ സിയാദിനൊപ്പം പുളിമൂട്ടിൽ തെക്കതിൽ സിയാദും ഉണ്ടായിരുന്നു. ഇരുവരും ഫയർസ്‌റ്റേഷനുസമീപം എത്തിയപ്പോഴാണ് ബൈക്കിലെത്തിയ ക്രിമിനൽ സംഘം  ചാടിയിറങ്ങി സിയാദിനെ ആക്രമിച്ചത്‌. ആദ്യം കാലിൽ കത്തികൊണ്ട് കുത്തി. കുത്തേറ്റ് റോഡിൽവീണ സിയാദ് ജീവനായി യാചിച്ചു. എന്നിട്ടും വിട്ടില്ല. പിന്നീട് കത്തികൊണ്ട് വയറ്റിൽ തുരുതുരെ കുത്തുകയായിരുന്നു. കൂട്ടുകാരനായ സിയാദിനെയും ആക്രമികൾ വിട്ടില്ല. ഇരുമ്പുവടിക്ക്‌ കാല്‌ അടിച്ചൊടിച്ചു.

കൊലപാതകത്തിനുശേഷം രക്തക്കറ പുരണ്ട വസ്ത്രവുമായി നിന്ന മുഖ്യപ്രതി വെറ്റ മുജീബിനെ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ കാവിൽ നിസാമാണ് തന്റെ സ്‌കൂട്ടറിൽ രക്ഷപ്പെടുത്തിയത്.

ഓഗസ്‌ത്‌ 31 നായിരുന്നു കേരളത്തെ ഞെട്ടിച്ചുകൊണ്ട്‌ ക്രൂരമായ കൊലപാതകം തിരുവനന്തപുരം വെഞ്ഞാറമൂടിൽ അരങ്ങേറിയത്‌. ഡിവൈഎഫ്‌ഐ പ്രവർത്തകരായ ഹഖ്‌ മുഹമ്മദിനെയും മിഥിലാജിനെയും കോൺഗ്രസ്‌ ഗൂണ്ടകൾ റോഡിലിട്ട്‌ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഐ കല്ലിങ്ങിൻമുഖം യൂണിറ്റ് പ്രസിഡന്റും സിപിഐ എം കല്ലിങ്ങിൻമുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ്(24) എന്നിവരെയാണ് കോൺഗ്രസ് ഗുണ്ടാസംഘം വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്.

തിരുവോണ തലേന്ന് മിഥിലാജിന്റെ വീട്ടിലേയ്ക്ക് ബൈക്കിൽ പോവുകയായിരുന്നു ഇരുവരും. വെഞ്ഞാറമൂട് തേമ്പാംമൂടിൽ വെച്ച് ഇരുവരെയും കോൺഗ്രസ് ഗുണ്ടാസംഘം തടഞ്ഞ് നിർത്തി മുഖത്തും നെഞ്ചിലും വെട്ടുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രതികൾക്ക്‌ എംപി അടൂർ പ്രകാശുമായുള്ള ബന്ധമടക്കം പുറത്തുവന്നു.

ക്രൂരമായ കൊലപാതങ്ങൾ കണ്ട്‌ തരിച്ച്‌ നിൽക്കുമ്പോഴാണ്‌ ഇന്നലെ തൃശ്ശൂർ കുന്നംകുളത്ത്‌ സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറി പി യു സനൂപിനെ ബിജെപി ‐ ബജ്‌റംഗ്‌ദൾ പ്രവർത്തകർ വഴിയിൽ കുത്തിക്കൊന്നത്‌.

ചൊവ്വന്നൂർ ലോക്കൽ കമ്മിറ്റിക്ക്‌ കീഴിലെ പുതുശ്ശേരി കോളനി ബ്രാഞ്ച് സെക്രട്ടറി സനൂപ് (26) ആണ് കൊല്ലപ്പെട്ടത്. സിപിഐ എം പ്രവർത്തകനായ മിഥുനെ വീട്ടിലേക്ക്‌ കൊണ്ടാക്കുന്നതിനിടെയാണ്‌ അക്രമമുണ്ടായത്‌. പുതുശ്ശേരി കോളനിയിൽ പേരാലിൽ വീട്ടിൽ പരേതരായ ഉണ്ണിയുടെയും സതിയുടെയും മകനായ സനൂപ്‌ കൂലിപ്പണിക്കാരനാണ്‌.

കേസിലെ പ്രതികളെല്ലാം സജീവ ആർഎസ്‌എസ്‌, ബിജെപി, ബജ്‌റംഗ്‌ദൾ പ്രവർത്തകർ. നന്ദൻ, സതീശ്, ശ്രീരാഗ്, അഭയരാജ് എന്നീ ബിജെപി - ബംജ്റഗദൾ പ്രവർത്തകരാണ് ഇവർ. ഇവർക്കെല്ലാം ക്രിമനൽ പശ്ചാത്തലമുണ്ട്‌. നിരവധി കേസുകളിൽ പ്രതിയായ നന്ദനാണ് സനൂപിനെ കുത്തിവീഴ്‌ത്തിയത്‌.

സനൂപിനൊപ്പമുണ്ടായിരുന്ന മൂന്ന് പേരും ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിലൊരാളുടെ നില ഗുരുതരമാണ്. എട്ട് പേരാണ് സം ഭവസ്ഥലത്തുണ്ടായിരുന്നത്. ഇതിൽ നാല് പേരാണ് സനൂപിനേയും സംഘത്തേയും ആക്രമിച്ചത്.

സംഭവസ്ഥലത്ത് വച്ചു തന്നെ സനൂപിനെ അക്രമിസംഘം കുത്തി വീഴ്ത്തിയിരുന്നു. നെഞ്ചിനും വയറിനും ഇടയ്ക്കായാണ് സനൂപിന് കുത്തേറ്റത്.

കൊല്ലം മണ്‍റോതുരുത്ത് സ്വദേശി മണിലാല്‍ (52) കൊല്ലപ്പെട്ടത്‌ ഡിസംബർ ആറിനാണ്‌. കൊലപാതകികളെല്ലാം കോണ്‍ഗ്രസ്-ആര്‍എസ്എസ് പ്രവര്‍ത്തകരും. ബോധപൂര്‍വം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതിനും, തെരഞ്ഞെടുപ്പ് ദുര്‍ബലപ്പെടുത്തുന്നതിനുമുള്ള  സംഘപരിവാറിന്റെ രാഷ്ട്രീയ ഗൂഢലോചനയെ തുടര്‍ന്നാണ് മണ്‍റോ തുരുത്തില്‍ മണിലാല്‍ മരണപ്പെട്ടത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനില്‍ നിന്നും അംഗത്വമെടുത്തയാളാണ് മുഖ്യപ്രതി അശോകന്‍.

എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് അക്രമികള്‍ മണിലാലിനെ  കുത്തിവീഴ്ത്തിയത്. മാരകമായി പരിക്കേറ്റ മണിലാലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍  മരണപ്പെടുകയായിരുന്നു.

അഞ്ചു വര്‍ഷം മുമ്പ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയ മണിലാല്‍ വീട്ടില്‍ ഹോം സ്റ്റേ നടത്താനുള്ള ശ്രമത്തിലായിരുന്നു.  പ്രതി അശോകന്‍ ഡല്‍ഹി പൊലീസില്‍നിന്ന് അഞ്ച് മാസം മുമ്പ് വളന്ററി റിട്ടയര്‍മെന്റ് വാങ്ങിയ ശേഷം നാട്ടിലെത്തി ആര്‍എസ്എസ് പ്രവര്‍ത്തനത്തില്‍ സജീവമായി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനില്‍ നിന്നാണ് അശോകന്‍  ബിജെപി അംഗത്വം നേരിട്ടുവാങ്ങിയത്. അശോകന്റെ ഭാര്യ മണ്‍റോതുരുത്ത് നെന്മേനിതെക്ക് വാര്‍ഡില്‍ ബിജെപിയുടെ ഡമ്മി സ്ഥാനാര്‍ഥിയായിരുന്നു.

നേരത്തെ ബിഡിജെഎസ് പ്രവര്‍ത്തകനായിരുന്നു മണിലാല്‍. സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍തന്നെ ആര്‍എസ്എസ്--ബിജെപി പ്രവര്‍ത്തകര്‍ക്ക് മണിലാലിനോട് വിരോധമുണ്ടായിരുന്നു.  സേവന പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് ഭക്ഷ്യക്കിറ്റും മാസ്‌കും വിതരണംചെയ്യുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്നിലായിരുരുന്നു. അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ മണിലാലാണ് ഭാര്യയും മകളും ഉള്‍പ്പെട്ട കുടുംബത്തിന്റെ ഏക ആശ്രയം. പരേതരായ രാജന്റെയും കമലാഭായിയുടെയും മകനാണ്. കൊല്ലം അയത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന സുനില്‍കുമാറിന്റെ രക്തസാക്ഷി ദിനത്തിലാണ് മറ്റൊരു സിപിഐ എം പ്രവര്‍ത്തകന്റെ ജീവന്‍കൂടി ആര്‍എസ്എസുകാര്‍ കവര്‍ന്നത്.

കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ മുസ്ലിംലീഗുകാർ കുത്തിക്കൊലപ്പെടുത്തി

 കാഞ്ഞങ്ങാട്: പഴയ കടപ്പുറത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ മുസ്ലിംലീഗുകാർ കുത്തിക്കൊന്നു. കല്ലൂരാവി യൂണിറ്റ് കമ്മിറ്റിയംഗം ഔഫ് അബ്ദുറഹ്മാനെയാണ്‌  (27)  കൊലപ്പെടുത്തിയത്‌.  ബുധനാഴ്ച രാത്രി പത്തോടെയാണ് സംഭവം. ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കാണിക്കുന്നതിനായി സുഹൃത്തിന്റെ കൈയിൽനിന്ന് പണം വാങ്ങി ബൈക്കിൽ വരുമ്പോൾ കല്ലൂരാവി മുണ്ടത്തോട്  തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. നെഞ്ചിന് താഴെയായാണ് ആഴത്തിലുള്ള മുറിവ്.

കൂടെയുണ്ടായിരുന്ന സുഹൈബിനും അക്രമത്തിൽ പരിക്കേറ്റു.  ഇരുമ്പുദണ്ഡും വടിവാളുമടക്കമുള്ള  മാരകായുധങ്ങളുമായി റോഡരികിൽ പതിയിരിക്കുകയായിരുന്നു അക്രമികൾ. ശബ്ദം കേട്ടെത്തിയ നാട്ടുകാർ കുത്തേറ്റുവീണ ഔഫിനെ ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം  കണ്ണൂർ ഗവ.  മെഡിക്കൽ കോളേജ് ആശുപത്രി  മോർച്ചറിയിലേക്ക്‌  മാറ്റി.

ആലമ്പാടി ഉസ്താദിന്റെ  മകളുടെ മകനാണ് കൊല്ലപ്പെട്ട ഔഫ്. ഗൾഫിലായിരുന്ന ഔഫ് ആറുമാസം മുമ്പാണ്‌ നാട്ടിലെത്തിയത്‌. അബ്ദുള്ള ദാരിമിയുടെയും ആയിഷയുടെയും മകനാണ്. സഹോദരി:  ജുബരിയ. ഭാര്യ: ഷാഹിന.  ലീഗിന് സ്വാധീനമുള്ള കല്ലൂരാവിയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ നിരവധി ലീഗ് പ്രവർത്തകർ എൽഡി എഫിന് അനുകൂലമായി പ്രവർത്തിച്ചതാണ് പ്രകോപനം. കഴിഞ്ഞ ദിവസം ഒരുകുടുംബത്തിലെ സ്‌ത്രീകളെയടക്കം  ലീഗുകാർ  ആക്രമിച്ചശേഷം ദൃശ്യം പകർത്തി പ്രചരിപ്പിച്ചിരുന്നു.   ഈ സംഭവത്തിൽ ഒമ്പത‌് മുസ്ലിംലീഗ‌് പ്രവർത്തകർക്കെതിരെ പൊലീസ‌് കേസെടുത്തിരുന്നു. പ്രദേശത്ത്‌ തെരഞ്ഞെടുപ്പിനുശേഷം സിപിഐ എം, ഡിവൈഎഫ്‌ഐ പ്രവർത്തകരെയും   ലീഗുകാർ വ്യാപകമായി ആക്രമിച്ചിരുന്നു.

ലീഗിന്റെ ക്രൂരമായ അക്രമത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പിൽ തങ്ങളുടെ സ്വാധീന മേഖലകളിലുണ്ടായ പരാജയത്തിലും ഭൂരിപക്ഷത്തിലെ കുറവിലും പ്രകോപിതരായ മുസ്ലിംലീഗുകാർ വ്യാപകമായി അഴിച്ചുവിടുന്ന അക്രമം അവസാനിപ്പിക്കണമെന്ന്‌ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ ആവശ്യപ്പെട്ടു.

ഔഫ്‌ അബ്‌ദുറഹ്‌മാന്റെ കൊലപാതകം: യൂത്ത്‌ലീഗ്‌ സെക്രട്ടറിയടക്കം മൂന്ന്‌ പേർക്കെതിരെ കേസ്‌

കാഞ്ഞങ്ങാട്‌>   ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ്‌ അബ്‌ദുഹ്‌മാനെ  കുത്തിക്കൊന്ന കേസിൽ  യൂത്ത്‌ലീഗ്‌ നേതാവടക്കം മൂന്ന്‌ പേർക്കെതിരെ പൊലീസ്‌ കേസെടുത്തു. കൂടുതൽ പ്രതികൾക്കായി തിരച്ചിൽ തുടങ്ങി. യൂത്ത്‌ ലീഗ്‌ കാഞ്ഞങ്ങാട്‌ മുൻസിപ്പൽ സെക്രട്ടറി ഇർഷാദിനെയാണ് പൊലീസ് പ്രതി ചേർത്തത്. ഇയാൾ പരിക്കുകളോടെ മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്‌. പൊലീസ്‌ കാവലേർപ്പെടുത്തി. കണ്ടാലറിയുന്ന മറ്റ് രണ്ട് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്

ഔഫ് അബ്ദുൾ റഹ്മാന്റെ സുഹൃത്ത്‌ റിയാസിന്റെയും  മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഔഫിനെ ആശുപത്രിയിലെത്തിച്ചത് റിയാസ് ആയിരുന്നു. കല്ലൂരാവി യൂണിറ്റ് കമ്മിറ്റിയംഗമാണ്‌  ഔഫ് അബ്ദുറഹ്മാൻ .

കണ്ണൂർ മെഡിക്കൽകോളേജ്‌ മോർച്ചറിയിലുള്ള ഔഫിന്റെ മൃതദേഹം 12 മണിയോടെ പോസ്‌റ്റ്‌ മോർട്ടത്തിന്‌ ശേഷം നാട്ടിലേക്ക്‌ കൊണ്ടുപോകും.

കാഞ്ഞങ്ങാട് മുണ്ടത്തോട് വച്ച് ഇന്നലെ രാത്രിയോടെയാണ്  ഔഫ് എന്ന അബ്ദുൾ റഹ്മാനെ കുത്തിക്കൊന്നത്‌.

Wednesday, December 23, 2020

"നിയമസഭയിൽ തോറ്റാൽ ഇനി ഐക്യരാഷ്‌ട്ര സഭയിലേക്ക്‌ പോകുമോ'; കുഞ്ഞാലിക്കുട്ടിയോട്‌ കെ ടി ജലീൽ

 എം.പി സ്ഥാനം രാജിവെച്ച് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പി കെ കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് മന്ത്രി കെ ടി ജലില്‍. 2021ല്‍ ലീഗിന് ഭരണം ലഭിച്ചില്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്ര സഭയിലേക്ക് പോകുമോയെന്നാണ് ജലീലിന്റെ ചോദ്യം. യുഡിഎഫിന്റെ ഹെഡ്‌മാഷായി പ്രതിപക്ഷ നേതാവാകാനാണോ കുഞ്ഞാലിക്കുട്ടിയുടെ വരവെന്നും ജലീല്‍ പരിഹസിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.

പടച്ചവനെ പേടിയില്ലെങ്കില്‍ പടപ്പുകളെയെങ്കിലും ലീഗ് പേടിക്കണ്ടെയെന്നും അദ്ദേഹം ചോദിച്ചു. നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതിന് ഒരതിരുവേണമെന്നും കണ്ടാലറിയാത്തവര്‍ കൊണ്ടാലറിയുമെന്നും ജലില്‍ വിമര്‍ശിച്ചു.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എംഎല്‍എയായി ജയിച്ചു വന്നാല്‍ പ്രതിപക്ഷനേതാവാകാനുളള കുഞ്ഞാലിക്കുട്ടി സാഹിബിന്റെ സാധ്യത തള്ളിക്കളയുന്നില്ലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യശത്രു ബിജെപിയല്ല, സിപിഐഎമ്മാണെന്ന പഴയ നിലപാട് യുഡിഎഫ് അണികള്‍തന്നെ തദ്ദേശ തിരഞ്ഞെടുപ്പില്‍ തള്ളിക്കളഞ്ഞത് പോലെ ഈ പ്രഖ്യാപനവും തള്ളിക്കളയുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലെന്നും റിയാസ്‌ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

2021 ല്‍ ലീഗിന് ഭരണമില്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്ര സഭയിലേക്കാകുമോ പോവുക?

UDF ന്റെ ഹെഡ്മാഷായി, പ്രതിപക്ഷ നേതാവാകാനാണോ കുഞ്ഞാലിക്കുട്ടിയുടെ വരവ്?

പടച്ചവനെ പേടിയില്ലെങ്കില്‍ പടപ്പുകളെയെങ്കിലും ലീഗ് പേടിക്കണ്ടേ?

നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതിന് ഒരതിരുവേണം. കണ്ടാലറിയാത്തവന്‍ കൊണ്ടാലറിയും. കാത്തിരിക്കാം

മുഹമ്മദ് റിയാസിന്റെ എഫിബി പോസ്റ്റിന്റെ പൂര്‍ണരൂപം

സംഘടനയാണോ പാര്‍ലമെന്ററി രംഗമാണോ ഒരാള്‍ നയിക്കേണ്ടതെന്നതും, നിയമസഭയിലാണോ ലോകസഭയിലാണോ ഒരാള്‍ മത്സരിക്കേണ്ടത് എന്നതും നിശ്ചയിക്കുവാനുള്ള ജനാധിപത്യ അവകാശം ഏതൊരു രാഷ്ട്രീയപാര്‍ട്ടിക്കുമുണ്ട്.

അതിനെ വിമര്‍ശിക്കുകയല്ല.

കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ച് നിയമസഭ തെരെഞ്ഞെടുപ്പില്‍ ലീഗിനേയും UDFനേയും നയിക്കുമെന്ന വാര്‍ത്തയറിഞ്ഞു.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം MLA ആയി ജയിച്ചു വന്നാല്‍ പ്രതിപക്ഷനേതാവാകാനുളള കുഞ്ഞാലിക്കുട്ടി സാഹിബിന്റെ സാധ്യത തള്ളിക്കളയുന്നില്ല. മോഡി സര്‍ക്കാറിനോടുള്ള പാര്‍ലിമെന്റിലെ പോരാട്ടത്തേക്കാള്‍ പ്രധാനം കേരളത്തിലെ LDF സര്‍ക്കാരിനോടുള്ള നിയമസഭയിലെ പോരാട്ടമാണെന്നാണല്ലോ ലീഗിന്റെ ഇന്നത്തെ പ്രഖ്യാപനം പറയുന്നത്.

മുഖ്യശത്രു BJP അല്ല, CPIM ആണെന്ന പഴയ നിലപാട് യുഡിഫ് അണികള്‍തന്നെ തദ്ദേശ തെരെഞ്ഞെടുപ്പില്‍ തള്ളിക്കളഞ്ഞത് പോലെ ഈ പ്രഖ്യാപനവും തള്ളിക്കളയുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.

Sunday, December 20, 2020

യുഡിഎഫിൽ അടിപൊട്ടി; മുല്ലപ്പള്ളിയെ മാറ്റണമെന്ന്‌ മുസ്ലിം ലീഗ്‌

തദ്ദേശ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിയിൽ ഉലഞ്ഞ യുഡിഎഫിൽ കോൺഗ്രസിനെ നിർത്തിപ്പൊരിച്ച്‌ ഘടകകക്ഷികൾ. മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ നീക്കണമെന്ന്‌ മുസ്ലിംലീഗും ആർഎസ്‌പിയും ആവശ്യപ്പെട്ടു.

ശനിയാഴ്‌ച ചേർന്ന യുഡിഎഫ്‌ യോഗത്തിനു മുന്നോടിയായി കോൺഗ്രസ്‌ നേതാക്കളെ കണ്ടാണ്‌ ലീഗും ആർഎസ്‌പിയും ഇക്കാര്യം  ഉന്നയിച്ചത്‌. ആദ്യം ഹൈക്കമാൻഡിന്‌ കത്തയക്കാനും ഇടപെടൽ ഉണ്ടായില്ലെങ്കിൽ കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയെ നേരിൽ കാണാനുമാണ്‌ ലീഗ്‌ നീക്കം. നിലവിലെ സ്ഥിതിയിൽ ശക്തമായ അമർഷമുണ്ടെന്നും ഇക്കാര്യം മുന്നണിയെ അറിയിച്ചിട്ടുണ്ടെന്നും ആർഎസ്‌പി നേതാവ്‌ ഷിബു ബേബിജോൺ പരസ്യമായി മാധ്യമങ്ങളോട്‌ പ്രതികരിച്ചു.

നേതൃത്വത്തിന്റെ അനൈക്യമാണ്‌ സമ്പൂർണ തോൽവിയിലേക്ക്‌ നയിച്ചത്‌. ഉത്തരവാദിത്തം കോൺഗ്രസ് ഏറ്റെടുക്കണം. ഈ നിലയിൽ മുന്നോട്ടുപോകാനാകില്ല. തോൽവി അംഗീകരിക്കുകയാണ്‌ ആദ്യം വേണ്ടത്‌. പരാജയം വിലയിരുത്താൻ ചേർന്ന യുഡിഎഫ്‌ നേതൃയോഗത്തിൽ എല്ലാ ഘടകകക്ഷികളും തുറന്നടിച്ചു.

ന്യൂനപക്ഷങ്ങളുടെ  വിശ്വാസം തിരിച്ചുപിടിക്കാൻ നടപടി വേണം.

ബിജെപിക്കെതിരെ ശക്തമായ നിലപാട്‌ എടുക്കാത്തത്‌ വിനയായി. മലബാറിൽ മാത്രം ഒതുങ്ങിയ യുഡിഎഫ്‌ ജമാഅത്തെ ഇസ്ലാമി  സഖ്യം സംസ്ഥാനത്താകെ ചർച്ചയാക്കിയത്‌ കോൺഗ്രസ്‌ നേതാക്കളുടെ പരസ്പരവിരുദ്ധമായ പ്രതികരണങ്ങളാണ്‌–- പി കെ കുഞ്ഞാലിക്കുട്ടി വിമർശിച്ചു. ഘടകകക്ഷികൾക്ക്‌ സീറ്റ്‌ നൽകിയശേഷം കോൺഗ്രസുകാർ റിബലായി മത്സരിക്കുന്ന രീതിക്കെതിരെയും വിമർശനമുയർന്നു.

കേരള കോൺഗ്രസ്‌ ജോസഫ്‌ വിഭാഗം മാത്രമാണ്‌ കോൺഗ്രസിനെ യോഗത്തിൽ കടന്നാക്രമിക്കാതിരുന്നത്‌. ജോസ്‌ കെ മാണി മുന്നണി വിട്ടത്‌‌ ദോഷമുണ്ടാക്കിയിട്ടില്ലെന്ന്‌ വാദിച്ച മോൻസ്‌ ജോസഫ്‌ തങ്ങളുടെ സീറ്റുകൾ നിലനിർത്തിയെന്നും വാദിച്ചു.

യുഡിഎഫ്‌ യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലും ലീഗിന്റെ അധീശത്വം പ്രകടമായി. യുഡിഎഫ്‌ കൺവീനർ എം എം ഹസ്സനോ മുല്ലപ്പള്ളിയോ ഉമ്മൻചാണ്ടിയോ ഒരക്ഷരം മിണ്ടിയില്ല. പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ ആമുഖത്തിനുശേഷം ചോദ്യങ്ങൾക്ക്‌ മറുപടി പറഞ്ഞത്‌ കുഞ്ഞാലിക്കുട്ടിയാണ്‌. പാളിച്ച സംഭവിച്ചതായി സമ്മതിക്കുന്നുവെന്നും തിരുത്തൽ വരുത്തുമെന്നും പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല പ്രതികരിച്ചു.

അതേസമയം, തെരഞ്ഞെടുപ്പ്‌ ഫലമുണ്ടാക്കിയ തിരിച്ചടിയിൽ കോൺഗ്രസ്‌ വിറങ്ങലിച്ചു നിൽക്കുകയാണ്‌. കെ മുരളീധരനെയും കെ സുധാകരനെയും നേതൃത്വത്തിലേക്ക്‌ കൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാന വ്യാപകമായി പോസ്‌റ്റുകളുയർന്നു.

കൊല്ലത്ത്‌ ഡിസിസി പ്രസിഡന്റ്‌ ബിന്ദുകൃഷ്‌ണയെ ബിജെപി ഏജന്റാണെന്ന്‌ വിളിച്ചും പോസ്‌റ്റർ വന്നു. മുല്ലപ്പള്ളി ഒഴിയുന്നതാണ്‌ നല്ലതെന്ന്‌ രാജ്‌മോഹൻ ഉണ്ണിത്താൻ ചാനലുകളിൽ പറഞ്ഞു. ദിവസം മൂന്നുനേരം വാർത്താസമ്മേളനം നടത്തിയാൽ മാത്രം രക്ഷപ്പെടില്ലെന്ന്‌ യൂത്തുകോൺഗ്രസ്‌ പ്രസിഡന്റ്‌ ഷാഫി പറമ്പിൽ ചെന്നിത്തലയ്‌ക്കെതിരെ ഒളിയമ്പെയ്‌തു.

വിജേഷ്‌ ചൂടൽ

വെല്‍ഫെയറുമായി ഭരണം പങ്കിടുമോ? ഉത്തരമില്ലാതെ യുഡിഎഫ് നേതാക്കള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ടിയുമായി അധികാരം പങ്കിടുമോ എന്ന് വ്യക്തമാക്കാതെ യുഡിഎഫ് നേതാക്കള്‍. യുഡിഎഫ് ഏകോപന സമിതി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് നേതാക്കള്‍ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയത്.

മതമൗലികവാദ സംഘടനകളുടെ പിന്തുണ വാങ്ങി യുഡിഎഫ് അധികാരത്തിലെത്തുമോ എന്ന ചോദ്യത്തിന് ഒരുനേതാക്കളും ഉത്തരം നല്‍കിയില്ല. യുഡിഎഫിന് പുറത്തുള്ള കക്ഷികളുമായി യോജിച്ച് പോകാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതവ് രമേശ് ചെന്നിത്തല പറഞ്ഞപ്പോള്‍ പി കെ കുഞ്ഞാലിക്കുട്ടി വെല്‍ഫെയറിനെക്കുറിച്ച് പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. 

21ന് എല്ലാ ജില്ലകളിലും യുഡിഎഫ് യോഗം ചേരും. ജനുവരി 9ന് ഏകോപന സമിതി യോഗം ചേരും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മിന്നുന്ന വിജയം നേടുമെന്നും ചെന്നിത്തല പറഞ്ഞു.

Saturday, December 19, 2020

ലീഗ് പ്രകടനം നയിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി; ദൃശ്യങ്ങള്‍ പുറത്ത്

 കൊടുവള്ളി > കൊടുവള്ളിയില്‍ യുഡിഎഫ് ആഹ്ലാദ പ്രകടനം നയിച്ചത് സ്വര്‍ണകടത്ത് പ്രതി. സ്വര്‍ണകടത്ത് കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അബുലൈസാണ് യുഡിഎഫ് വിജയാഹ്ലാദ പ്രകടനത്തിന് നേതൃത്വം കൊടുത്ത് പങ്കെടുത്തത്. കൊടുവള്ളി നഗരസഭയില്‍ 25-ാം  ഡിവിഷന്‍ മോഡേണ്‍ബസാറില്‍ നിന്ന് വിജയിച്ച  പി കെ സുബൈറിന്റെ വിജയാഘോഷയാത്രയിലാണ് അബുലൈസ് പങ്കെടുത്തത്. കരിപ്പൂര്‍ കേന്ദ്രീകരിച്ച് 39 കിലോ സ്വര്‍ണ്ണം കടത്തിയ കേസില്‍ പ്രതിയാണ് അബുലൈസ്.

സൂബൈറിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതും അബുലൈസാണെന്നാണ് സൂചന. ജീപ്പിന് മുകളിലിരുന്ന് അബുലൈസ് വിജയാഘോഷത്തില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്വര്‍ണക്കടത്ത് കേസില്‍ ഒളിവില്‍ പോയ അബൂലൈസ് പിന്നീട് കോഫേപോസ കേസില്‍ പ്രതിയായി ജയിലിലായിരുന്നു. അബുലൈസ് പ്രകടനം നയിച്ച സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ലീഗ് നേതാക്കള്‍ തയ്യാറായിട്ടില്ല.

യുഡിഎഫ് ധാരണ അനുസരിച്ച് മോഡേണ്‍ബസാര്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു മത്സരിക്കേണ്ടിയിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍വാങ്ങുകയും ലീഗിലെ പി കെ സുബൈര്‍ സ്ഥാനാര്‍ത്ഥായാവുകയും ചെയ്തപ്പോള്‍ തന്നെ ദൂരൂഹത ഉയര്‍ന്നിരുന്നു. നൂര്‍മുഹമ്മദ് പിന്‍മാറിയതിന് പിന്നില്‍ സാമ്പത്തിക പ്രലോഭനമാണെന്നും ആരോപണമുയര്‍ന്നു കഴിഞ്ഞു.

നേരത്തേ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊടുവള്ളിയിലെ ലീഗ് പ്രവര്‍ത്തകരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടന്നിരുന്നു.

Friday, November 20, 2020

വിജിലൻസും അന്നേപറഞ്ഞു; കുഞ്ഞ്‌ ആളൊരു ‘ഭീകരനെന്ന്‌ ’

 വി കെ ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിൽ പൊതുമരാമത്തുവകുപ്പിൽ നടന്നത്‌ തീവെട്ടിക്കൊള്ളയാണെന്ന്‌ വിജിലൻസ്‌ അന്നേ റിപ്പോർട്ട്‌ നൽകിയിരുന്നു. മന്ത്രിക്കും പൊതുമരാമത്ത്‌ സെക്രട്ടറിക്കും നൽകാൻ വകുപ്പിൽനിന്ന്‌ ക്വോട്ട നിശ്ചയിച്ച്‌ കോടികൾ പിരിച്ചെന്നാണ്‌ വിജിലൻസ്‌ ഡയറക്ടറായിരുന്ന വിൻസൻ എം പോൾ യുഡിഎഫ്‌ സർക്കാരിന്‌ റിപ്പോർട്ട്‌ നൽകിയത്‌. ഒപ്പം ഒമ്പത്‌ ഇനം അഴിമതിയും റിപ്പോർട്ടിൽ അക്കമിട്ട്‌ നിരത്തി. എന്നാൽ, അന്ന്‌ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഈ റിപ്പോർട്ട്‌ പൂഴ്‌ത്തി. മന്ത്രിക്കും പൊതുമരാമത്ത്‌ സെക്രട്ടറിയായിരുന്ന ടി ഒ സൂരജിനുംവേണ്ടി വിവിധ ഡിവിഷനുകളിൽനിന്ന്‌ ചീഫ്‌ എൻജിനിയർ, സൂപ്രണ്ടിങ്‌ എൻജിനിയർ എന്നിവർ ചേർന്ന്‌ പണപ്പിരവ്‌ നടത്തി. ബിൽ തയ്യാറാക്കുമ്പോഴേ കൈക്കൂലിയും നിശ്ചയിച്ച്‌ പൂർത്തിയാക്കാത്ത പണികൾക്കുവരെ തുക പാസാക്കി.

പുതുക്കിയതും പെരുപ്പിച്ചതുമായ എസ്റ്റിമേറ്റ്‌ അനുവദിച്ചു. ടാർ ഉൾപ്പെടെയുള്ളവ മറിച്ചുവിറ്റ്‌ അഴിമതി നടത്തി. പണം വാങ്ങി ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനവും നടത്തി. ടെലികോം ആവശ്യങ്ങൾക്ക്‌ റോഡ്‌ കട്ട്‌ ചെയ്യുന്നതിലും മണ്ണിട്ട്‌ നികത്തുന്നതിലും ക്രമക്കേട്‌ നടത്തി എന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. പിരിവിൽ പൊറുതിമുട്ടിയ കരാറുകാർ വിജിലൻസിന്‌ നൽകിയ പരാതിയിലാണ്‌ അന്വേഷണം നടന്നത്‌. ആദ്യം രഹസ്യപരിശോധനയും പിന്നീട്‌ പ്രാഥമിക അന്വേഷണത്തിനും ഉത്തരവിട്ടു. തുടർന്നാണ്‌ കേസെടുത്ത്‌ അന്വേഷിക്കണമെന്ന്‌ ഡിവൈഎസ്‌പി വിജിലൻസ്‌ ഡയറക്ടർക്ക്‌ റിപ്പോർട്ട്‌ നൽകിയത്‌.

റഷീദ‌് ആനപ്പുറം

പാലാരിവട്ടം പാലം അഴിമതി; എല്ലാം അറിഞ്ഞുതന്നെ

കൊച്ചി> പാലാരിവട്ടം പാലം നിർമാണ കരാർ നിയമവിരുദ്ധമായി ആർഡിഎസ്‌ പ്രോജക്ട്‌സിന്‌ നൽകിയതും 8.25 കോടി രൂപ മൊബിലൈസേഷൻ അഡ്വാൻസ്‌ അനുവദിച്ചതും വി കെ ഇബ്രാഹിംകുഞ്ഞെന്ന്‌ വിജിലൻസ് റിപ്പോർട്ട്‌‌. മന്ത്രിയുടെ  നിർദേശപ്രകാരമാണ്‌ പൊതുമരാമത്ത്‌ സെക്രട്ടറി ടി ഒ സൂരജ്‌ പ്രവർത്തിച്ചത്‌. നിർമാണത്തിന്‌ പണം നൽകിയ കേരള റോഡ്‌ ഫണ്ട്‌ ബോർഡിന്റെ (കെആർഎഫ്‌ബി) വൈസ്‌ ചെയർമാനും നിർമാണച്ചുമതല ഉണ്ടായിരുന്ന കേരള റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌ കോർപറേഷൻ കേരള (ആർബിഡിസികെ) ചെയർമാനും ഇബ്രാഹിംകുഞ്ഞ്‌ ആയിരുന്നു. ഇബ്രാഹിംകുഞ്ഞും ടി ഒ സൂരജും കേസിലെ 10–-ാംപ്രതിയായ ആർബിഡിസികെ എംഡി  മുഹമ്മദ്‌ ഹനീഷും ചേർന്നാണ്‌ കരാറിൽ  ക്രമക്കേട്‌ നടത്തിയത്‌.

ടെൻഡർ രേഖകളിൽ കൃത്രിമം കാണിച്ച്‌ ആർഡിഎസ്‌ കമ്പനിയ്‌ക്ക്‌ കരാർനൽകി. മൊബിലൈസേഷൻ അഡ്വാൻസ്‌ ഉണ്ടാകില്ലെന്ന്‌ പ്രീ ടെൻഡർ സമയത്ത്‌ മന്ത്രി മറ്റു കമ്പനികളെ അറിയിച്ചു. എന്നാൽ ഒടുവിൽ മുടങ്ങിപ്പോയ ജോലികൾക്കായി  8.25 കോടി രൂപ അഡ്വാൻസായി അനുവദിക്കുകയും ചെയ്‌തു. ഇതിനെ അക്കൗണ്ടന്റ്‌ ജനറൽ ഓഡിറ്റ്‌ എതിർത്തിരുന്നു. സ്വകാര്യ ബാങ്കുകൾ ഈടാക്കുന്ന 14.75 ശതമാനം പലിശ കണക്കാക്കിയാൽ 85 ലക്ഷം രൂപയുടെ നഷ്‌ടമാണ്‌  ഉണ്ടായതെന്നും വിജിലൻസ്‌ റിപ്പോർട്ടിലുണ്ട്‌.

പണം കൈപ്പറ്റിയതിന്‌ തെളിവുണ്ട്‌: വിജിലൻസ്‌

കൊച്ചി> പാലാരിവട്ടം പാലംനിർമാണ അഴിമതിയുടെ ഭാഗമായി മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്‌ കരാറുകാരായ ആർഡിഎസ്‌ കമ്പനി പണം നൽകിയതിന്‌ തെളിവുണ്ടെന്ന്‌ വിജിലൻസ്‌. കൊച്ചിയിൽവച്ചാണ്‌  കമ്പനി അധികൃതർ പണം കൈമാറിയത്‌. ഇതിന്റെ കൂടുതൽ വിവരങ്ങൾ തുടരന്വേഷണത്തിൽ പുറത്തുവരുമെന്നും ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയെ എതിർത്ത്‌ മൂവാറ്റുപുഴയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വിജിലൻസ്‌ പറഞ്ഞു.

കരാറുകാരിൽനിന്ന്‌ കൈപ്പറ്റിയ 10 കോടി രൂപയാണ്‌ ലീഗ്‌ മുഖപത്രം ചന്ദ്രിക പ്രസിദ്ധീകരിക്കുന്ന മുസ്ലിം പ്രിന്റിങ് ആൻഡ്‌ പബ്ലിഷിങ് കമ്പനിയുടെ അക്കൗണ്ടിൽ പഞ്ചാബ്‌ നാഷണൽ ബാങ്കിന്റെ മാർക്കറ്റ്‌ റോഡ്‌ ശാഖയിൽ നിക്ഷേപിച്ചതെന്നു കരുതുന്നു. ചന്ദ്രികയുടെ വരിസംഖ്യയാണ്‌ ഇതെന്നാണ്‌ അവകാശപ്പെട്ടത്. അന്വേഷണം വന്നപ്പോൾ ഇത്‌ കള്ളപ്പണമാണെന്ന്‌ വെളിപ്പെടുത്തി പിഴയടച്ചു. എന്നാൽ, വിജിലൻസിന്റെ ചോദ്യംചെയ്യലിൽ ഇതൊന്നും ഇബ്രാഹിം കുഞ്ഞ്‌ സമ്മതിച്ചിരുന്നില്ല. പിന്നീട്‌ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ, ബാങ്കിലടച്ച കള്ളപ്പണം സംബന്ധിച്ച്‌ ആദായനികുതിവകുപ്പുമായി നടത്തിയ ആശയവിനിമയത്തിന്റെ രേഖപിടിച്ചെടുത്തു. മാർച്ച്‌ ഒമ്പതിനായിരുന്നു ആലുവയിലെ വീട്ടിൽ റെയ്‌ഡ്‌.

കരാർ കമ്പനിയിൽനിന്ന്‌ പണം കൈപ്പറ്റിയത്‌ ഗൗരവമുള്ളതാണെന്ന്‌‌ വിജിലൻസ്‌ റിപ്പോർട്ടിൽ പറയുന്നു. പാലം നിർമാണത്തിന്റെ മറവിൽ, കുറ്റകരമായ ഗൂഢാലോചനയ്‌ക്കും കള്ളപ്പണം കൈമാറിയുള്ള അഴിമതിക്കും നേതൃത്വം നൽകിയത്‌ ഇബ്രാഹിം കുഞ്ഞാണെന്നും റിപ്പോര്‍ട്ടിലുണ്ട്. നാലാം പ്രതി മുൻ പൊതുമരാമത്ത്‌ സെക്രട്ടറി ടി ഒ സൂരജ്‌, തനിക്ക്‌ ലഭിച്ച പണമുപയോഗിച്ച്‌ ഭൂമിയും മറ്റും വാങ്ങിയതായി കണ്ടെത്തി.അതേസമയം, പാലാരിവട്ടം പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയ കൺസൾട്ടൻസി ഉടമ ബംഗളൂരു നാഗേഷ് കൺസൾട്ടൻസി ഉടമ ബി വി നാഗേഷിനെ വിളിച്ചുവരുത്തി അന്വേഷണസംഘം‌ അറസ്റ്റ് ചെയ്തു.

അഴിമതിപ്പണം വെളുപ്പിച്ചത്‌ ലീഗ്‌ പത്രത്തിലൂടെ

പാലാരിവട്ടം അഴിമതിപ്പണം ഉന്നതർ വെളുപ്പിക്കാൻ ശ്രമിച്ചത്‌ പാർടി പത്രം ‘ചന്ദ്രിക’യിലൂടെ. അഴിമതിയല്ലെന്ന്‌ പറഞ്ഞ്‌ വി കെ ഇബ്രാഹിംകുഞ്ഞിനെ സംരക്ഷിക്കുന്ന ലീഗ്‌ നേതൃത്വത്തിനെ കുടുക്കുന്നതാണ്‌ പാർടി മുഖപത്രം മറയാക്കി അരങ്ങേറിയ കള്ളക്കളികൾ. ഇക്കാര്യം ഇഡി ‌ അന്വേഷിച്ചുവരുന്നതും ലീഗിന്‌ ചങ്കിടിപ്പ്‌ കൂട്ടുന്നു‌. അന്വേഷണം ‌ ഊർജിതമായാൽ ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങളടക്കം പ്രതിക്കൂട്ടിലാകുമെന്നും നേതാക്കൾക്ക്‌ ബേജാറുണ്ട്‌. ചന്ദ്രിക പ്രസിദ്ധീകരിക്കുന്ന മുസ്ലിം പ്രിന്റിങ്‌‌ ആൻഡ്‌ പബ്ലിഷേഴ്‌സ്‌ കമ്പനി ചെയർമാനാണ്‌ ഹൈദരലി ശിഹാബ് ‌തങ്ങൾ.

നോട്ട്‌ ‌ നിരോധന കാലത്താണ്‌‌‌ ചന്ദ്രികയുടെ അക്കൗണ്ടിൽ 10 ‌കോടി രൂപ നിക്ഷേപിച്ചത്‌. ഇതിന്റെ പേരിൽ ‌ ഇഡി കേസെടുത്തു‌. പഞ്ചാബ്‌ നാഷണൽ ബാങ്കിന്റെ എറണാകുളം മാർക്കറ്റ്‌ ശാഖ, എസ്‌ബിഐ കലൂർ ശാഖ എന്നിവയിലൂടെ പി എ അബ്ദുസമദാണ്‌ പണം നിക്ഷേപിച്ചതെന്ന്‌ അന്വേഷണത്തിൽ കണ്ടെത്തി. കോഴിക്കോട്‌ ചന്ദ്രിക ഓഫീസിൽ വിജിലൻസ്‌ റെയ്‌ഡുമുണ്ടായി.

വാർഷിക വരിക്കാരെ ചേർത്ത പണമെന്നായിരുന്നു ഇതിന്‌ ലീഗ്‌ നൽകിയ വിശദീകരണം. എന്നാൽ ചന്ദ്രിക ഡയറക്ടറായ ഇബ്രാഹിംകുഞ്ഞ്‌ കോഴപ്പണം വെളുപ്പിക്കാൻ പാർടിപത്രത്തെ കരുവാക്കി എന്നാണ്‌ വിവരം. പത്തുകോടിയിൽ അഞ്ചുകോടി രൂപ ഇബ്രാഹിംകുഞ്ഞിന്റെ അക്കൗണ്ടിലേക്ക്‌ മാറ്റിയതായും കണ്ടെത്തി.

ശമ്പളം പോലും കൃത്യമല്ല

പത്ത്‌ കോടി രൂപ ചന്ദ്രിക പത്രത്തിന്റെ വികസനത്തിന്‌ എത്തിയെന്ന് പറയുമ്പോൾ, ജീവനക്കാർക്ക്‌ മാസങ്ങളായി ശമ്പളം കൃത്യമായി പോലും കിട്ടുന്നില്ല. ഇതിനെതിരെ പ്രചാരണ ബോർഡുകളുയർത്തിയും പ്ലക്കാർഡുകൾ പിടിച്ചും‌ സ്ഥാപനത്തിനകത്ത്‌ പട്ടിണിസമരം നടത്തി. ഇതിൽ ക്ഷുഭിതരായ മാനേജ്‌മെന്റ്‌‌ സംസ്ഥാനത്തിന്റെ പല ഭാഗത്തേക്കും ജീവനക്കാരെ സ്ഥലംമാറ്റി ദ്രോഹിച്ചു. ചിലർക്ക്‌ നിർബന്ധിത വിആർഎസും‌ നൽകുന്നുണ്ട്‌.

Tuesday, November 17, 2020

കിഫ്‌ബിയെ പുകഴ്ത്തി എം കെ മുനീർ ; മണ്ഡലത്തിൽ 73 കോടിയുടെ സഹായം

 ‘അഞ്ചുകോടി രൂപ കിഫ്‌ബിയിൽ നിന്നനുവദിച്ച്‌ ഇവിടെ മനോഹരമായ സ്‌കൂൾ ഉയരുകയാണ്‌. മീഞ്ചന്ത സ്‌കൂളെന്നത്‌ സ്‌കൂളുകളുടെ ചരിത്രത്തിലെ ഒരധ്യായമായി മാറും‌. ലോകനിലവാരമുള്ള സ്‌കൂളാക്കി ഉയർത്താൻ അഞ്ചുകോടി രൂപ കിഫ്‌ബിയിൽനിന്ന്‌ അനുവദിച്ച്‌ കെട്ടിടംപണി പുരോഗമിക്കയാണ്’–- പ്രതിപക്ഷ ഉപനേതാവ്‌ എം കെ മുനീറിന്റെ വാക്കുകൾ.

കിഫ്‌ബി വഴി ഉയർന്ന വികസനം ചൂണ്ടി അഭിമാനം കൊള്ളുന്ന മുനീറിന്റെ വാക്കും  ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്‌‌. പ്രതിപക്ഷ നേതാവ്‌ ‌ രമേശ്‌ ചെന്നിത്തലയും മറ്റും അനാവശ്യ ആരോപണങ്ങളുയർത്തുമ്പോഴാണ്‌ കിഫ്‌ബി ഫണ്ട്‌ വഴിയുള്ള വികസനം ഉയർത്തിക്കാട്ടുന്ന മുനീറിന്റെ  വാക്കുകൾ‌‌‌. മീഞ്ചന്ത സ്‌കൂളിൽ കിഫ്‌ബി ഫണ്ട്‌വഴി രണ്ടുനില കെട്ടിടം പൂർത്തിയായി‌. മറ്റു നിർമാണങ്ങൾ പുരോഗമിക്കുന്നു.

മണ്ഡലത്തിൽ 73 കോടിയുടെ സഹായം

മുനീറിന്റെ മണ്ഡലമായ കോഴിക്കോട്‌  സൗത്തിൽ 73 കോടി രൂപയുടെ വികസനപദ്ധതികളാണ്‌ നടപപാക്കുന്നത്‌‌. ഇതിലെ പ്രധാന പദ്ധതിയാണ്‌‌ പുതിയപാലത്ത്‌ വലിയപാലം നിർമാണം. ‌ ഇതിന്‌ 60 കോടി അനുവദിച്ചു . ആഴ്‌ചവട്ടം ഗവ.ഹയർസെക്കൻഡറി, മോഡൽ ഗവ. ‌ ഹയർസെക്കൻഡറി എന്നീ സ്‌കൂളുകൾക്ക്‌ കെട്ടിടം പണിയാൻ മൂന്ന്‌കോടി രൂപയും കിഫ്‌ബി സഹായം ലഭിച്ചു‌.

Thursday, November 12, 2020

തട്ടിപ്പ്‌ കേസിൽ ഖമറുദീനെതിരെ അന്വേഷണം തുടരാം: ഹൈക്കോടതി; ഹർജി തള്ളി

കൊച്ചി >  ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് എംഎൽഎ എം സി ഖമറുദീനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി.കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഖമറുദീൻ സമർപ്പിച്ച ഹർജി കോടതി തള്ളി.

ഹർജിയിൽ ഇടപെടാനാവില്ലന്ന് കോടതി വ്യക്തമാക്കി.അന്തിമ റിപോർട്ട്‌ സമർപ്പിച്ചതിന്നു ശേഷംപ്രതിക്ക്  കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ഖമറുദീനെതിരെ വഞ്ചനാ കുറ്റം നിലനിൽക്കുമെന്നും പ്രതികൾ പോപ്പുലർ ഫിനാൻസ് മാതൃകയിൽ നിക്ഷേപ തട്ടിപ്പ് നടത്തി സ്വന്തം ആവശ്യത്തിനായി പണം തിരിമറി നടത്തിയെന്നുമുള്ള സർക്കാർവാദം കണക്കിലെടുത്താണ് ജസ്റ്റിസ് വി.ജി. അരുൺഹർജി തള്ളിയത് .

നിക്ഷേപകർക്ക് പണം നൽകാനുണ്ടന്നും വഞ്ചനാ കുറ്റം നിലനിൽക്കില്ലന്നും പരാതിക്കാർ കമ്പനി ലോ ട്രിബ്യൂണലിനെ സമിപിക്കണമെന്നുമായിരുന്നു ഖമറുദീന്റെ വാദം.

എം സി ഖമറുദ്ദീന്റെ ജാമ്യാപേക്ഷ ഹോസ്‌ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി തളളി

‌‌കാസര്‍കോട് > തട്ടിപ്പ്‌ കേസിൽ മുസ്ലിം ലീഗ്‌ എംഎൽഎ എം സി ഖമറുദ്ദീന്റെ ജാമ്യാപേക്ഷ ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി തളളി. കഴിഞ്ഞ ദിവസം തന്നെ ജാമ്യം അനുവദിക്കണമെന്ന വാദത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു.

2017-ന് ശേഷം സ്ഥാപനവുമായി ബന്ധപ്പെട്ട ഒരു കാര്യവും കമ്പനി രജിസ്ട്രാറിനെ അറിയിച്ചിരുന്നില്ല. 2017 ഓഗസ്റ്റില്‍ സ്ഥാപനം പൂട്ടിപ്പോയതിന് ശേഷം 2019 ആറാം മാസത്തില്‍ പോലും ഖമറുദ്ദീനും മറ്റും നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്‌. അതുകൊണ്ടുതന്നെ തട്ടിപ്പ് നടത്തുന്നതിന് ലക്ഷ്യം വെച്ചുകൊണ്ടുളള നീക്കമായിരുന്നു സ്ഥാപന ഉടമകള്‍ നടത്തുന്നതെന്നായിരുന്നു പോസിക്യൂഷന്റെ വാദം. ഈ വാദങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി ഖമറുദ്ദീനെതിരേയുളള മൂന്നുകേസുകളിലുളള ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്.

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ നവംബര്‍ ഏഴിനാണ് ഖമറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തത്. 800 ഓളം നിക്ഷേപകരില്‍ നിന്നായി 150 കോടിയിലേറെ തട്ടിപ്പാണ്‌ നടന്നത്‌. ഉദുമയിലും കാസര്‍കോടും ഉള്‍പ്പെടെ ഒട്ടേറെ കേസുകള്‍ ഖമറുദ്ദീനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെയാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകര്‍ പരാതി നല്‍കിയത്.

ഖമറുദ്ദീനെതിരെ കണ്ണൂരിലും കേസ് ; 11 കേസില്‍കൂടി അറസ്‌റ്റ്‌

കാഞ്ഞങ്ങാട്/കണ്ണൂര്‍ > സ്വർണനിക്ഷേപത്തട്ടിപ്പിൽ പതിനൊന്നു കേസുകളിൽകൂടി എം സി ഖമറുദ്ദീൻ എംഎൽഎയുടെ അറസ‌്റ്റ‌് രേഖപ്പെടുത്തി. ഇതോടെ അറസ്‌റ്റിലായ കേസുകൾ 14. രണ്ട്‌ ദിവസത്തെ പൊലീസ്‌ കസ്‌റ്റഡി അവസാനിച്ചതിനാൽ ജയിലിലേക്ക്‌ മാറ്റി. പുതിയ  നാല് പരാതിയുൾപ്പടെ ‌126 കേസാണ്‌ ഖമറുദ്ദീനെതിരെ രജിസ്‌റ്റർ ചെയ്‌തത്‌.  നേരത്തെ റിമാൻഡിലായ മൂന്ന്‌ കേസുകളുടെ ജാമ്യാപേക്ഷയിൽ വാദം തുടരുമ്പോഴാണ്‌ ‌കൂടുതൽ കേസുകളിൽ അറസ‌്റ്റിന്‌ അനുമതി തേടിയത‌്.

എംഎൽഎയുടെ ജാമ്യാപേക്ഷയിൽ  തീർപ്പായില്ല. ജാമ്യ ഹർജിയും പൊലീസ‌് കസ‌്റ്റഡി അപേക്ഷയും വ്യാഴാഴ‌്ച  പകൽ 11ന‌്  വീണ്ടും പരിഗണിക്കും.  ചന്തേര  സ്‌റ്റേഷനിലെ  മൂന്ന്‌ വഞ്ചനാകേസിൽ റിമാൻഡിലായ ഖമറുദ്ദീന്റെ പൊലീസ‌് കസ‌്റ്റഡി ബുധനാഴ‌്ച പകൽ മൂന്നിന‌്  അവസാനിച്ചതിനെതുടർന്ന്‌‌ കോടതിയിൽ ഹാജരാക്കി.   കൂടുതൽ തെളിവുകളും രേഖകളും കണ്ടെത്താനും സ്വത്തുവകകൾ സംബന്ധിച്ച വിവരങ്ങൾ അറിയാനുള്ളതിനാൽ കസ‌്റ്റഡി നീട്ടണമെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു.  കരാർ ലംഘനമല്ലാതെ വഞ്ചനയില്ലെന്നുള്ള  പ്രതിഭാഗം  വാദം  പ്രോസിക്യൂഷൻ ഖണ്ഡിച്ചു. ചെയർമാൻ എന്ന നിലയിൽ ഖമറുദ്ദീന്റെ അറിവോടെയായിരുന്നു‌ തട്ടിപ്പ‌്‌.  ആരിക്കാടി  സ്വദേശി ഷഹാന അബ്ദുറഹ‌്മാന്റെ പരാതി ജ്വല്ലറി തകർന്ന ശേഷവും 20 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ചുവെന്നാണെന്ന്‌‌  പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. 2016നുശേഷം കമ്പനി രജിസ്‌ട്രാർക്ക്‌ ‌ സ‌്റ്റേറ്റ‌്മെന്റ‌് നൽകിയില്ല. ഖമറുദ്ദീനെ ജില്ലാ ജയിലിലേക്ക‌്‌ കൊണ്ടുപോകാൻ വാഹനത്തിൽ കയറ്റുന്നതിനിടെയാണ‌് പൊലീസ‌് കൂടുതൽ കേസുകളിൽ  അറസ‌്റ്റ‌് രേഖപ്പെടുത്തിയത‌്.

കണ്ണൂരിലും കേസ്

ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസിൽ അറസ്‌റ്റിലായ ലീഗ്‌ എംഎൽഎ എം സി ഖമറുദ്ദീനെതിരെ കണ്ണൂർ ടൗൺ പൊലീസും കേസെടുത്തു. പയ്യാമ്പലം സ്വദേശി ഭുവൻ രാജിന്റെ ഹർജിയിൽ കണ്ണൂർ ജുഡീഷ്യൽ ഒന്നാംക്ലാസ്‌ മജിസ്‌ട്രേട്ടു കോടതി നിർദേശ പ്രകാരമാണ്‌ കേസ്‌.

ഫാഷൻ ഗോൾഡ്‌ എംഡി പൂക്കോയ തങ്ങൾ, ജനറൽ മാനേജർ സൈനുൽ ആബിദിൻ, കണ്ണൂർ തോട്ടട സ്വദേശി സൈനുദ്ദീൻ എന്നിവരും പ്രതികളാണ്‌. 2008–-09ൽ ഫാഷൻ ഗോൾഡ്‌ ജ്വല്ലറിയിൽ നിക്ഷേപമായി 25 ലക്ഷം രൂപ വാങ്ങി തിരിച്ചു നൽകിയില്ലെന്നാണ്‌ കേസ്‌. 2019വരെ ലാഭവിഹിതം ലഭിച്ചെന്നും പിന്നീട്‌ നിലച്ചെന്നും പരാതിയിൽ പറഞ്ഞു.

ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌.

പ്രാഥമികാന്വേഷണത്തിനു ശേഷം ജ്വല്ലറി തട്ടിപ്പ്‌ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്‌ പ്രത്യേകാന്വേഷണ സംഘത്തിന്‌ കേസ്‌ കൈമാറിയേക്കും.

Tuesday, November 10, 2020

ഷാജിയുടെ സ്വത്ത്‌ അന്വേഷിക്കണം ; വിജിലൻസിനോട്‌ കോടതി

 മുസ്ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎക്കെതിരെയുള്ള അനധികൃത സ്വത്ത്‌ സമ്പാദന കേസ്‌ അന്വേഷിക്കാൻ‌ വിജിലൻസ്‌ കോടതി ഉത്തരവ്‌. പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട്‌ നൽകാൻ കോഴിക്കോട്‌ വിജിലൻസ്‌ കോടതി ജഡ്‌ജി കെ വി ജയകുമാർ വിജിലൻസ് സ്‌പെഷ്യൽ സെൽ‌ എസ്‌പിക്ക്‌ നിർദേശം നൽകി. കേസ്‌ വീണ്ടും പരിഗണിക്കുന്ന മാർച്ച്‌ ഒമ്പതിനു മുമ്പ്‌  റിപ്പോർട്ട്‌ നൽകണം. അഡ്വ. എം ആർ ഹരീഷ്‌ നൽകിയ പരാതിയിലാണ്‌ കോടതി ഇടപെടൽ.

സത്യവാങ്‌മൂലത്തിൽ കാണിച്ച  വരുമാനവും ഷാജിയുടെ ആഡംബര വീട്‌ നിർമാണത്തിന്‌ ചെലവഴിച്ച തുകയും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്ന്‌ പരാതിയിൽ പറഞ്ഞു. അനധികൃതമായി നിർമിച്ച ആഡംബര വീടിന്‌ 1.62 കോടി രൂപ വില വരുമെന്നാണ്‌ അധികൃതർ കണ്ടെത്തിയത്‌. വീടിന്‌ നാലുകോടി രൂപയെങ്കിലും വരുമെന്നാണ് നിർമാണ മേഖലയിലെ വിദഗ്‌ധർ പറയുന്നത്‌‌. പരാതിക്കാരന്റെ വാദങ്ങളും ഹാജരാക്കിയ തെളിവും പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്നും ശിക്ഷാർഹമായ കുറ്റകൃത്യങ്ങളാണെന്നും  കോടതി പറഞ്ഞു.

എംഎൽഎ എന്ന നിലയിൽ 1.09 ലക്ഷം രൂപയാണ്‌ ഷാജിയുടെ മാസവരുമാനം. പ്രത്യക്ഷത്തിൽ മറ്റ്‌ വരുമാനമില്ല. ഈ വരുമാനത്തിൽ‌ ഇത്ര വലിയ വീട്‌ നിർമിക്കാനാവില്ലെന്ന പരാതിക്കാരന്റെ വാദവും കോടതി അംഗീകരിച്ചു.

സ്വർണക്കടത്തിലെ പങ്കും അന്വേഷിക്കണം

കെ എം ഷാജിയുടെ അനധികൃത സ്വത്ത്‌ സമ്പാദനവും സംശയാസ്‌പദമായ വിദേശ യാത്രകളും അന്വേഷിക്കണമെന്ന്‌  ഇഡിക്ക്‌ പരാതി. ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എൻ കെ അബ്ദുൾ അസീസാണ്‌ പരാതി നൽകിയത്‌.സ്വർണക്കടത്തിലും ഷാജിയുടെ പങ്ക്‌ അന്വേഷിക്കണം. നിരവധി ഹവാല കേസുകളിൽ ഉൾപ്പെട്ട താമരശേരി സ്വദേശികളായ കുടുക്കിൽ ബാബു, റഹീം എന്നിവർ ഷാജിയുടെ അടുത്ത സുഹൃത്തുക്കളാണ്‌. ഇവരുമായി  ചേർന്നാണ്‌ ഷാജിയും ഭാര്യയും അളവിൽ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചത്‌. ഷാജി നടത്തിയ വിദേശയാത്രകളും ദുരൂഹമാണ്‌. റഹീം, ബാബു എന്നിവരുമൊത്തായിരുന്നു പല യാത്രകളും. ഹവാല പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക്‌ ഉപയോഗിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കണമെന്ന്‌ പരാതിയിൽ പറഞ്ഞു.

ഇഡി ഇന്ന്‌ ചോദ്യംചെയ്യും

അനധികൃത സ്വത്തുസമ്പാദന കേസിൽ കെ എം ഷാജി എംഎൽഎയെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ ചോദ്യംചെയ്യും. ചൊവ്വാഴ്‌ച രാവിലെ 10ന്‌ കോഴിക്കോട്‌ യൂണിറ്റിലാണ്‌ ചോദ്യംചെയ്യൽ.

അഴീക്കോട്‌ ഹൈസ്‌കൂളിൽ പ്ലസ്‌ടു അനുവദിച്ചതിന്‌ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ‌ അന്വേഷണം തുടരുകയാണ്‌.  ഇതുമായി ബന്ധപ്പെട്ട്‌ മുസ്ലിം ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ്, കണ്ണൂർ ജില്ലാ സെക്രട്ടറി അബ്ദുൾ കരീം ചേലേരി എന്നിവരെ ഇഡി നേരത്തെ ചോദ്യംചെയ്‌തിരുന്നു.ഷാജി വീട്‌ നിർമിച്ച ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച്‌ തർക്കമുണ്ടായിരുന്നു. ഇത്‌‌ അന്വേഷിക്കാൻ മുൻ പിഎസ്‌സി അംഗമായ ടി ടി ഇസ്‌മായിലിനെ രണ്ടുതവണ ഇഡി വിളിച്ചുവരുത്തി.

ആശ ഷാജിയെ 9 മണിക്കൂർ ചോദ്യംചെയ്‌തു

ആഡംബര വീട്‌ നിർമാണത്തിനുപിന്നിലെ സാമ്പത്തിക സ്രോതസ്സ്‌ അറിയുന്നതിന്‌ കെ എം ഷാജി എംഎൽഎയുടെ ഭാര്യ ആശ ഷാജിയെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ ചോദ്യംചെയ്‌തു. രാവിലെ പത്തിന്‌ ആരംഭിച്ച ചോദ്യംചെയ്യൽ രാത്രിവരെ നീണ്ടു. കോഴിക്കോട്‌ മാലൂർക്കുന്നിലാണ്‌ ആശയുടെ പേരിൽ ഷാജി വീട്‌ നിർമിച്ചത്‌‌. രണ്ടുനിലയിൽ 3200 ചതുരശ്ര അടി വിസ്‌തീർണത്തിൽ വീട്‌ നിർമിക്കാനായിരുന്നു കോർപറേഷൻ അനുമതി. എന്നാൽ, മൂന്ന്‌ നിലയിൽ 5420 ചതുരശ്ര അടിയിലാണ്‌ വീട്‌. പത്ത്‌ വർഷത്തെ ബാങ്ക്‌ ഇടപാട്‌ രേഖകളുമായി എത്താനായിരുന്നു ആശ ഷാജിക്ക്‌ നിർദേശം. ഭൂമി ഇടപാട്‌ സംബന്ധിച്ച രേഖകളും ഇഡി ആവശ്യപ്പെട്ടു.

സ്വർണവിലയെ പിന്തള്ളി ഇഞ്ചി മുന്നേറ്റം ; യുഡിഎഫുകാർക്ക്‌, ഇഞ്ചി കോടികൾ ലാഭമുള്ള കൃഷിയാണെങ്കിൽ സ്വർണം വലിയ നഷ്ടക്കച്ചവടമാണത്രെ!

ഖമറുദ്ദീൻ എംഎൽഎയുടെ കാര്യത്തിൽ ഇഞ്ചി കടിച്ച യുഡിഎഫുകാർക്ക്‌ പക്ഷേ, മറ്റൊരു എംഎൽഎയുടെ കാര്യത്തിൽ അഭിമാനിക്കാം. അഴീക്കോട്ടെ യുഡിഎഫ്‌ എംഎൽഎ കെ എം ഷാജി ആഡംബരവീട്‌ വച്ചതും സ്വത്ത്‌ വാങ്ങിയതും‌ ഇഞ്ചിക്കൃഷി നടത്തിയ കോടികൾകൊണ്ടാണ്‌!

‘അഴിമതിക്കൊരു വോട്ട്‌’ ചോദിക്കുന്ന യുഡിഎഫിൽ പിന്നെയുമുണ്ട്‌ വിചിത്രമായ സംഗതി. സ്വർണക്കച്ചവടം കനത്ത നഷ്ടമാണത്രേ. ഖമറുദീന്റേത്‌ ബിസിനസാണെന്നും പൊട്ടിപ്പോയി എന്നുമാണ്‌ കുഞ്ഞാലിക്കുട്ടിയുടെയും രമേശ്‌ ചെന്നിത്തലയുടെയും നിലവിളി. 2003ലാണ്‌ ഖമറുദ്ദീൻ ലീഗ്‌ നേതാക്കൾക്കൊപ്പം ചേർന്ന്‌ സ്വർണക്കച്ചവടം തുടങ്ങിയത്‌. അന്ന്‌ പവന്‌ 6000 രൂപ വില. അത്‌ കൂടിക്കൂടി 40,000 വരെയെത്തി. അതായത്‌, കച്ചവടം ഒന്നും നടന്നില്ലെങ്കിലും പവനൊന്നിന്‌ 34,000 രൂപ ലാഭം കിട്ടി.

ചെറുവത്തൂർ, കാസർകോട്‌, പയ്യന്നൂർ ശാഖകളിലായി 80 കിലോ സ്വർണംവരെ രേഖയിലുണ്ടായിരുന്നു. അതായത്‌, 10,000 പവൻ. അഞ്ചുപൈസയുടെ കച്ചവടം നടന്നില്ലെങ്കിലും കെട്ടിക്കിടന്ന സ്വർണത്തിൽമാത്രം ഖമറുദ്ദീന്റെ ലാഭം 30കോടി കടക്കും!

ഇഞ്ചികൃഷിയുടെ കാര്യവും മറ്റൊന്നല്ല.  ഇന്നത്തെ കാലത്ത്‌ ഒരുകോടി ലാഭമുണ്ടാക്കാൻ ഷാജി എംഎൽഎയ്‌ക്ക്‌ എത്ര ഏക്കർ ഇഞ്ചിക്കൃഷി വേണ്ടിവരും. മുടക്കുമുതലും കഴിഞ്ഞ്‌ കിലോയ്‌ക്ക്‌ 20 രൂപ ലാഭം കിട്ടിയാൽ തന്നെ കുറഞ്ഞത്‌ 30 ഏക്കർ വേണ്ടിവരും. 

വയനാട്ടിലൊന്നും ഷാജിയുടെ പേരിൽ അങ്ങനെ കൃഷിസ്ഥലമുള്ള കാര്യം ആർക്കുമറിയില്ല. കർണാടകത്തിലാണ്‌ കൃഷിയെന്നാണ്‌ ഷാജിയുടെ വാദം. ഉണ്ടെങ്കിൽ തന്നെ നാമനിർദേശ പത്രികയോടൊപ്പമുള്ള സത്യവാങ്‌മൂലത്തിൽ കാണിച്ചിട്ടുമില്ല.  എന്തുതരം കൃഷിയാണ്‌ ഷാജി നടത്തിയത്‌ എന്നറിയാൻ ഇഡിയും ഇപ്പോൾ വിജിലൻസും ഇറങ്ങിയിട്ടുണ്ട്‌. കാത്തിരിക്കാം.

വയനാട്ടിലെ ഭൂമിയിലും ഷാജിയുടെ കള്ളക്കണക്ക്‌

മുസ്ലീം ലീഗ്‌ നേതാവ്‌ കെ എം ഷാജി എംഎൽഎയുടെ  ഭൂമി സംബന്ധിച്ച കണക്കിലും തട്ടിപ്പ്‌.  തെരഞ്ഞെടുപ്പ്‌ സത്യവാങ്‌മൂലത്തിൽ നൽകിയ കണക്കിലാണ്‌ കൃത്രിമം കാട്ടിയത്‌.  2016ൽ അഴീക്കോട്ട്‌‌‌ മത്സരിക്കുമ്പോൾ നൽകിയ സത്യവാങ്‌മൂലത്തിൽ വൈത്തിരി താലൂക്കിൽ 2012ൽ സ്ഥലം വാങ്ങിയതായി ഷാജി പറയുന്നു. ആകെയുള്ള 88 സെന്റിൽ പകുതി തന്റെ പേരിലെന്നാണ്‌  തെരഞ്ഞെടുപ്പ്‌ കമീഷനെ ബോധിപ്പിച്ചത്‌. ഇതുപ്രകാരം ‌ 44 സെന്റ്‌ സ്ഥലം മാത്രമേ പാടുള്ളൂ.  പക്ഷേ  ആധാരമടക്കമുള്ള രേഖകളിൽ 1.85 ഏക്കർ കാണുന്നു. വൈത്തിരി താലൂക്കിലെ ചിറക്കൽ ദേശത്ത്‌ ആകെ 3.7 ഏക്കർ സ്ഥലമാണുള്ളത്‌. ഇതിന്റെ പകുതിയായ 1.85 ഏക്കർ സ്ഥലമാണ്‌ ഷാജിയ്‌ക്ക്‌‌.  ചൊവ്വാഴ്‌ച കെ എം ഷാജിയെ ഇഡി ചോദ്യം ചെയ്യാനിരിക്കെയാണ്‌ പുതിയ തെളിവുകൾ പുറത്തുവന്നത്‌.

രേഖ എവിടെ? ഇഡിക്കുമുന്നിൽ വിയർത്ത്‌ ഷാജിയുടെ ഭാര്യ

അനധികൃത സ്വത്തുസമ്പാദന കേസിലെ ചോദ്യംചെയ്യലിൽ ഇഡിക്കു മുമ്പിൽ രേഖ ഹാജരാക്കാനാകാതെ മുസ്ലിംലീഗ്‌ നേതാവ്‌ കെ എം ഷാജി എംഎൽഎയുടെ ഭാര്യ ആശ ഷാജി. രണ്ട്‌ സഹായികൾക്കൊപ്പമെത്തിയ ആശയെ രാവിലെ പത്തോടെ ചോദ്യംചെയ്യാൻ തുടങ്ങി. ഉച്ചയോടെ അവസാനിക്കുമെന്നായിരുന്നു പ്രതീക്ഷ. ചില മൊഴികൾ സാധൂകരിക്കുന്ന തെളിവ്‌ കൈമാറാൻ ആശയ്‌ക്കായില്ല. രേഖ വീട്ടിലുണ്ടെന്നായിരുന്നു മറുപടി. ഒപ്പം എത്തിയ ആളെ രേഖ കൊണ്ടുവരാൻ വീട്ടിലേക്കയച്ചു. എന്നാൽ, ഉച്ച കഴിഞ്ഞിട്ടും ഇയാൾ എത്താത്തത്‌ ഇഡി ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചു.

കഴിഞ്ഞ ദിവസം ടി ടി ഇസ്‌മായിൽ നൽകിയ മൊഴിയിൽനിന്ന്‌ വ്യത്യസ്‌തമായിരുന്നു ആശയുടെ പല മറുപടിയും. രണ്ട്‌ മൊഴിയും തമ്മിൽ വൈരുധ്യം വന്നതോടെ ഇസ്‌മായിലിനെ വീണ്ടും വിളിച്ചുവരുത്തി. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്‌തു. അൽപ്പസമയം കഴിഞ്ഞ്‌ പുറത്തിറങ്ങിയ ഇസ്‌മായിൽ ഇത്‌ നിഷേധിച്ചു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ഒരു രേഖ കഴിഞ്ഞ ദിവസം നൽകാൻ സാധിച്ചില്ലെന്നും അത്‌ കൈമാറാനാണ്‌ എത്തിയതെന്നുമായിരുന്നു ഇസ്‌മായിലിന്റെ മറുപടി.

Monday, November 9, 2020

വരവിൽ കവിഞ്ഞ സ്വത്ത്‌ സമ്പാദനം: കെ എം ഷാജിക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ കോടതി ഉത്തരവ്‌

 കോഴിക്കോട്: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ അഴീക്കോട് എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം നടത്താൻ ഉത്തരവ്. കോഴിക്കോട് വിജിലൻസ് ജഡ്ജി കെ.വി.ജയകുമാർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോഴിക്കോട് വിജിലൻസ് എസ്പി യോട് പ്രാഥമിക അന്വേഷണം നടത്താൻ  നിർദേശിച്ചിട്ടുണ്ട്. അഭിഭാഷകനായ എം.ആർ ഹരീഷ് നൽകിയ പരാതിയിലാണ് ഉത്തരവ്.

അതേസമയം, അനധികൃത സ്വത്ത് സമ്പാദന കേസിൽ  കെ.എം.ഷാജിയുടെ ഭാര്യ കോഴിക്കോട്ടെ ഇഡി ഓഫീസിൽ മൊഴി നൽകാനെത്തി. ഇഡി ആവശ്യപ്പെട്ട പ്രകാരമാണ് ഷാജിയുടെ ഭാര്യ ആശ ഇഡി ഓഫീസിലേക്ക് മൊഴി കൊടുക്കാനായി എത്തിയത്.

കോഴിക്കോട് വേങ്ങേരി വില്ലേജിലെ ഷാജിയുടെ വീടിൻ്റെ വിശദാംശങ്ങൾ നേരത്തെ കോഴിക്കോട് നഗരസഭയിൽ നിന്നും ഇഡി ശേഖരിച്ചിരുന്നു. ഇഡിയുടെ നിർദേശപ്രകാരം വീട്ടിൽ പരിശോധന നടത്തിയ നഗരസഭ അധികൃതർ, അനുവദനീയമായതിലും അധികം വലിപ്പം വീടിനുണ്ടെന്ന് കണ്ടെത്തുകയും തുടർന്ന് വീട് പൊളിച്ചു കളയാൻ നോട്ടീസ് നൽകുകയും ചെയ്തിരുന്നു.

കെ.എം ഷാജിക്കെതിരായ പ്ലസ് ടു കോഴ പരാതിയില്‍ പി.എസ്.സി മുന്‍ അംഗവും ലീഗ് നേതാവുമായ ടി.ടി ഇസ്മയിലിന്‍റെ മൊഴി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ നേരത്തെ രേഖപ്പെടുത്തിയിരുന്നു. ആറ് മണിക്കൂറോളം സമയം എടുത്താണ് ഇഡി കോഴിക്കോട് സബ് സോണല്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഇസ്മയിലിൻ്റെ മൊഴിയെടുത്തത്.

കെ.എം ഷാജിയുമായി ചേര്‍ന്ന് വേങ്ങേരിയില്‍ വാങ്ങിയ ഭൂമിയുടെ വിവരങ്ങള്‍ ഇഡിക്ക് കൈമാറിയെന്ന് ഇസ്മയില്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് പേര്‍ ചേര്‍ന്നാണ് ഭൂമി വാങ്ങിയതെങ്കിലും ഷാജിയാണ് വീട് നിര്‍മ്മിച്ചത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച മുഴുവന് രേഖകളും കൈമാറിയെന്നും ഇസ്മയില്‍ വ്യക്തമാക്കിയിരുന്നു.

Sunday, November 8, 2020

ആസ്‌തികൾ വിറ്റു; സ്വർണം കടത്തി; വഖഫ് ഭൂമിയും തട്ടി, 1.43 കോടിയുടെ നികുതിവെട്ടിപ്പും

വാണിജ്യതകർച്ച മൂലമാണ്‌ പ്രതിസന്ധിയുണ്ടായത്‌ എന്ന്‌ മുസ്ലിംലീഗും യുഡിഎഫും ആവർത്തിക്കുമ്പോഴും പുറത്തുവരുന്നത്‌ ആസൂത്രിത തട്ടിപ്പിന്റെ വിവിധ തെളിവുകൾ.

 [എം സി ഖമറുദ്ദീൻ എംഎൽഎയെ വൈദ്യപരിശോധനയ്‌ക്കായി കാസർകോട്‌ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഫോട്ടോ: സുരേന്ദ്രൻ മടിക്കൈ]

60 കോടിയുടെ ആസ്‌തിയിൽ തുടങ്ങിയ ജ്വല്ലറിയിൽ നിക്ഷേപ പദ്ധതി തുടങ്ങിയപ്പോൾ 136 കോടിയോളം എത്തി. 2010ൽ പയ്യന്നൂരിലും 2011ൽ കാസർകോടും 2017ൽ അജ്മാനിലും ശാഖകൾ തുറന്നു. എന്നാൽ അജ്മാനിലെ ഷോറൂം മൂന്ന് മാസംകൊണ്ട് പൂട്ടി.  മൂന്ന് ശാഖകളിലായി 80 കിലോയിലധികം സ്വർണമുണ്ടായിരുന്നിടത്ത് 2019 ആകുമ്പോഴേക്കും  20 കിലോയായി കുറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ മൂന്ന് ജ്വല്ലറികൾക്കും താഴുവീണു. ഇതിനിടെ ജ്വല്ലറിയുടെ പേരിലുള്ള ആസ്‌തികൾ മുഴുവൻ ആരുമറിയാതെ കൈമാറുകയും ചെയ്‌തു.

എം സി ഖമറുദ്ദീൻ എംഎൽഎ ചെയർമാനും ലീഗ്‌ നേതാവ്‌ ടി കെ പൂക്കോയ തങ്ങൾ മാനേജിങ് ഡയറക്ടറുമായ  ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ 2003ലാണ് ചെറുവത്തൂരിൽ ജ്വല്ലറി തുടങ്ങിയത്. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറിയായിരുന്നു അന്ന്‌ ഖമറുദ്ദീൻ. പൂക്കോയ തങ്ങൾ ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗവും. 

പിന്നീട്  ഫാഷൻ ഗോൾഡ് ഇന്റർ നാഷണൽ,  ഖമർ ഫാഷൻ ഗോൾഡ്, ഫാഷൻ ഗോൾഡ് ഓർണമെന്റ്, നുജൂം ഗോൾഡ് എന്നീ കമ്പനികൾകൂടി  രജിസ്‌ട്രാർ ഓഫ് കമ്പനീസ് (ആർഒസി)) മുമ്പാകെ രജിസ്റ്റർ ചെയ്തു. 2016ൽ ഫാഷൻ റിയാൽറ്റേഴ്‌സ്‌ എന്ന പേരിൽ ഖമറുദ്ദീനും പൂക്കോയ തങ്ങളും  ഡയറക്ടർമാരായി ഒരു കമ്പനികൂടി രജിസ്‌റ്റർ ചെയ്‌തു. അതിനുശേഷമാണ്‌ ജ്വല്ലറി പ്രതിസന്ധിയിലായെന്ന പ്രചാരണം വരുന്നത്‌.  2017 മുതൽ ഒരു വിവരവും  കമ്പനി രജിസ്‌ട്രാറിൽ ഫയൽ ചെയ്തിട്ടില്ല.

തുടർന്ന്‌ ജ്വല്ലറി വികസിപ്പിക്കാനെന്നപേരിൽ വ്യാപകമായി പണം സ്വരൂപിച്ചു.  കമ്പനികളുടെപേരിലും സ്വന്തംപേരിലും കരാർ പത്രവും ചെക്കും നൽകി.  ആവശ്യപ്പെട്ടാൽ തിരിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് 50 രൂപയുടെ മുദ്രപത്രത്തിൽ എഴുതി ഒപ്പിട്ടും പണം വാങ്ങി.  749 പേരാണ്‌ നേതാക്കളെ വിശ്വസിച്ച്‌ പണം നൽകിയത്‌. ഇവരിൽ ഭൂരിപക്ഷവും ലീഗ്‌ പ്രവർത്തകരാണ്‌.

വഖഫ് ഭൂമിയും തട്ടി

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ തൃക്കരിപ്പൂരിലെ വഖഫ് ഭൂമി തട്ടിയെടുത്തതിലും ഖമറുദ്ദീൻ എംഎൽഎയ്‌ക്ക്‌ പങ്ക്‌. ജാമിഅ സഅദിയ ഇസ്ലാമിയ അഗതി മന്ദിരം, ജെംസ് സ്‌കൂൾ  എന്നിവയടക്കമാണ്‌  ജില്ലയിലെ അഞ്ച് ലീഗ് നേതാക്കൾ ചേർന്ന്‌ തട്ടിയെടുത്തത്.

ഖമറുദ്ദീൻ ചെയർമാനായ തൃക്കരിപ്പൂർ എഡ്യുക്കേഷൻ ആൻഡ്‌‌ ‌ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലാണ് അഗതി മന്ദിരത്തിന്റെ 4.17 ഏക്കർ ഭൂമി ചുളുവിലയ്‌ക്ക് മാറ്റിയത്‌. 11000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടവും പള്ളിയും ഉൾപ്പെടുന്നതാണ്‌ ഭൂമി. എംഎൽഎയുടെ ബിസിനസ്‌ പങ്കാളിയും  ലീഗ്‌ ജില്ലാ കമ്മിറ്റി അംഗവുമായ  ടി കെ പൂക്കോയ തങ്ങളായിരുന്നു അഗതിമന്ദിരത്തിന്റെ പ്രസിഡന്റ്‌ .  വിവാദമായതോടെ കഴിഞ്ഞ ജൂണിൽ ഭൂമി തിരിച്ചുനൽകി.

1.43 കോടിയുടെ നികുതിവെട്ടിപ്പും

ഫാഷൻ ഗോൾഡ് ജ്വല്ലറി ചരക്ക്‌ സേവന നികുതിയിലും വെട്ടിപ്പ്‌ നടത്തി. 1.43 കോടി രൂപയുടെ നികുതിവെട്ടിപ്പാണ്‌  പുറത്തുവന്നത്. പയ്യന്നൂരിലെ  ജ്വല്ലറിയിൽനിന്ന്‌ സ്വർണം വിറ്റതിന്‌ നികുതിയും പിഴപ്പലിശയും അടക്കം 1,39,506 രൂപ പലതവണ  നോട്ടീസ്‌ നൽകിയിട്ടും അടച്ചില്ല.  തുടർന്ന്‌‌  ചരക്ക്‌ സേവന നികുതി വിഭാഗം ഖമറുദ്ദീന്റെ വീടും‌ സ്വത്തും‌ കണ്ടുകെട്ടാൻ നോട്ടീസ്‌ നൽകി‌. 

കാസർകോട് ഖമർ ഫാഷൻ ഗോൾഡ് 84,82,744 രൂപയും ചെറുവത്തൂർ ന്യൂഫാഷൻ ഗോൾഡ് 57,03,087 രൂപയും നികുതി അടയ്‌ക്കാനുണ്ട്‌. പയ്യന്നൂരിലെ  ജ്വല്ലറിയിലേതുൾപ്പെടെ 1,43,25,337  രൂപയാണ്‌ അടയ്‌ക്കാനുള്ളത്‌.

നിക്ഷേപകർ ബഹുഭൂരിപക്ഷവും ലീഗുകാർ

ആയുസ്സിന്റെ പാതിയിലധികം മണലാരണ്യത്തിൽ വിയർപ്പൊഴുക്കി നേടിയ പണവും സ്വർണവും കൈവിട്ട കണ്ണീർ കഥകളാണ്  ജ്വല്ലറി നിക്ഷേപത്തട്ടിപ്പിനിരയായവർക്ക് പറയാനുള്ളത്. വിവാഹത്തിനായി നീക്കിവച്ച സമ്പാദ്യം, ആശുപത്രി ചെലവുകൾക്ക് മാറ്റിവച്ച പണം,  ഇൻഷുറൻസ്‌ തുക, ജീവനാംശമായി ലഭിച്ച തുക. പണംപോയവരുടെ കഥകൾ കരളലിയിക്കുന്നതാണ്‌. 

കബളിപ്പിക്കപ്പെട്ടവരിൽ 99 ‌ശതമാനംപേരും മുസ്ലിം ലീഗ്‌ പ്രവർത്തകരും അവരുടെ ബന്ധുക്കളുമാണ്‌. ലീഗനുകൂല പ്രവാസിസംഘടനയുടെ ആളുകളും പണം നിക്ഷേപിച്ചു.  സ്വന്തം നേതാക്കളുടെ സ്ഥാപനത്തിലെ നിക്ഷേപം നഷ്ടമാവുമെന്ന്‌  അവർ കരുതിയില്ല. പണം തിരിച്ചുകിട്ടുമെന്ന്‌ വിശ്വസിച്ചു. തിരിച്ചുനൽകുമെന്ന് ലീഗ്‌ നേതൃത്വം‌ പ്രഖ്യാപിച്ചപ്പോൾ കേസിനുപോലും ഭൂരിപക്ഷംപേരും തയ്യാറായില്ല.  

ലീഗുമായി ബന്ധമുള്ള വൻ സമ്പന്നരുടെ ലക്ഷങ്ങളും ജ്വല്ലറിയിലുണ്ട്‌. അതിൽ പലതും പ്രശ്‌നങ്ങൾക്കിടയിലും തിരിച്ചുകൊടുത്തിരുന്നു. കേസിൽ പാർടി നിയോഗിച്ച മധ്യസ്ഥൻ  ലീഗ്‌ ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജിയുടെ 80 ലക്ഷം രൂപയും ജ്വല്ലറിയിലുണ്ട്‌.

ലീഗ്‌ ജില്ലാ കമ്മിറ്റിക്ക്‌ മാസം അരലക്ഷം വീതം

ജ്വല്ലറിയിൽ  നിക്ഷേപിച്ച പാവങ്ങൾക്ക്‌ പണം തിരിച്ചുനൽകിയില്ലെങ്കിലും മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിക്ക് ലാഭവിഹിതമായി  മാസം അരലക്ഷം രൂപ വീതം നൽകി.  ലീഗ്‌ ജില്ലാ കമ്മിറ്റി  40 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്.  2019 മാർച്ച് വരെ 40,000 മുതൽ അരലക്ഷം രൂപവരെ ലാഭ വിഹിതമായി‌ നൽകിയിട്ടുണ്ട്‌.  നിക്ഷേപകർ‌ പണത്തിനായി ജ്വല്ലറി ചെയർമാന്റെയും എംഡിയുടെയും വീടുകളിൽ കയറിയിറങ്ങുമ്പോഴാണിത്‌‌‌. മഞ്ചേശ്വരത്ത്‌ സ്ഥാനാർഥിയാകാൻ ഖമറുദ്ദീൻ  കോടികൾ നേതൃത്വത്തിന്‌ നൽകിയതായി തെരഞ്ഞെടുപ്പ്‌ ഘട്ടത്തിൽ  ലീഗുകാർ തന്നെ ആരോപിച്ചിരുന്നു. ഈ സമയത്ത്‌ അഞ്ചരകിലോ സ്വർണം കാസർകോട്ടെ ജ്വല്ലറിയിൽനിന്ന്‌ കടത്തി കൊണ്ടുപോയതായി ക്രൈംബ്രാഞ്ച്‌ സംഘം കണ്ടെത്തിയിരുന്നു.

പി മഷൂദ്

ലീഗ്‌ എംഎൽഎ ജയിലിൽ ; 14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്‌തു

സ്വന്തം ജ്വല്ലറിയിൽ നിക്ഷേപമായി വാങ്ങിയ കോടികൾ തട്ടിയെടുത്ത മുസ്ലീം ലീഗ്‌ നേതാവ്‌ എം സി ഖമറുദ്ദീൻ എംഎൽഎയെ  പ്രത്യേക അന്വേഷക സംഘം അറസ്‌റ്റ്‌ ചെയ്‌തു. ശനിയാഴ്‌ച  ജില്ലാ പൊലീസ്‌ ആസ്ഥാനത്ത്‌ നടത്തിയ ചോദ്യംചെയ്യലിനുശേഷം വൈകിട്ട്‌ നാലോടെയാണ്‌ അറസ്‌റ്റ്‌‌. ചന്തേര പൊലീസ്‌ സ്‌റ്റേഷനിൽ രജിസ്‌റ്റർചെയ്‌ത നാല്‌ കേസിൽ 13 കോടി തട്ടിയതിനാണ്‌ പിടിയിലായത്‌.

കാസർകോട്‌ ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയ ശേഷം കാസർകോട്‌ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയിൽ (രണ്ട്‌) ഹാജരാക്കി.  14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്‌ത്‌ ‌ കാഞ്ഞങ്ങാട്‌ ജില്ലാ ജയിലിലടച്ചു. ഞായറാഴ്‌ച കോവിഡ്‌ പരിശോധന നടത്തും. വഞ്ചന (ഐപിസി 420), ഗൂഢാലോചന നടത്തി തട്ടിപ്പ്‌ ( 34) വകുപ്പുകളനുസരിച്ചാണ്‌ കുറ്റം ചുമത്തിയത്‌.

എണ്ണൂറോളം പേരിൽനിന്ന്‌ 150 കോടി രൂപ ജ്വല്ലറിയുടെ പേരിൽ സമാഹരിച്ച്‌ ലാഭവിഹിതമോ നിക്ഷേപമോ തിരികെ നൽകാതെ വഞ്ചിച്ചുവെന്നാണ്‌ കേസ്‌. മഞ്ചേശ്വരം മണ്ഡലത്തിലെ പ്രതിനിധിയായ  ഖമറുദ്ദീൻ മുസ്ലിംലീഗ്‌ ജില്ലാപ്രസിഡന്റായിരിക്കെയാണ്‌ നിക്ഷേപം കൂടുതലും വാങ്ങിയത്‌.

കേസിൽ ചോദ്യം ചെയ്യാൻ‌ ശനിയാഴ്‌ച ജില്ലാ പൊലീസ്‌ ആസ്ഥാനത്ത്‌ എത്താൻ  അന്വേഷകസംഘം ഖമറുദ്ദീന്‌ നോട്ടീസ്‌ നൽകി. രാവിലെ പത്തരയോടെ‌ എഎസ്‌പി വി വിവേക്‌കുമാറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ തുടങ്ങി‌. പരാതിക്കാരുടെ മൊഴി നേരത്തെ ശേഖരിച്ചിരുന്നു. അന്വേഷകസംഘത്തിനു‌ മുന്നിൽ  ഖമറുദ്ദീന്റെ വാദങ്ങൾ പൊളിഞ്ഞു. തുടർന്നാണ്‌ അറസ്‌റ്റ്‌‌.

2017ൽ പരാതികൾ വന്ന സമയത്ത്‌ തന്നെയാണ്‌  മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ  ഖമറുദ്ദീനെ യുഡിഎഫ്‌ സ്ഥാനാർഥിയാക്കിയത്‌.  പണം നഷ്ടമായവർ പലവട്ടം മുസ്ലിംലീഗ്‌ നേതൃത്വത്തെ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല. ഒടുവിൽ പൊലീസിൽ പരാതിയെത്തിയപ്പോൾ ആറ്‌ മാസത്തിനുള്ളിൽ നിക്ഷേപകർക്ക്‌ പണം തിരികെ നൽകുമെന്ന്‌ പി കെ കുഞ്ഞാലിക്കുട്ടി എംപി ഉറപ്പുനൽകി. മാസങ്ങൾ പിന്നിട്ടിട്ടും ഒരു ഇടപെടലിനും  ലീഗ്‌ നേതൃത്വം തയ്യാറായില്ല.

പണം വാങ്ങിയതിന്‌  രേഖയില്ല ; 113 കേസ്‌

നഷ്ടത്തിന്റെ പേരിൽ ജ്വല്ലറിയുടെ എല്ലാ ശാഖകളും പൂട്ടി എംഎൽഎയും സംഘവും സ്ഥലം വിട്ട്‌‌  ഒരുവർഷത്തിനുശേഷമാണ് ആദ്യപരാതി‌. അതുവരെ പണം മടക്കി നൽകാമെന്ന്‌ പറഞ്ഞ്‌ നിക്ഷേപകരെ വഞ്ചിച്ചു.

35 ലക്ഷം രൂപ നിക്ഷേപിച്ച പ്രവാസി കാടങ്കോട് സ്വദേശി അബ്ദുൾ ഷൂക്കൂറാണ്‌ ആഗസ്ത് 27ന്‌ ചന്തേര പൊലീസ്‌ സ്‌റ്റേഷനിൽ ആദ്യ പരാതി നൽകിയത്‌. ദിവസങ്ങൾക്കകം പരാതി 50 കടന്നു. 

ആറുമാസത്തിനുള്ളിൽ പണം തിരികെ നൽകുമെന്ന് കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ്‌ നേതാക്കൾ ഉറപ്പുനൽകി. പണം കിട്ടുമെന്ന്‌ വിചാരിച്ച്‌ ബാക്കി നിക്ഷേപകർ പരാതി നൽകാൻ മടിച്ചു. അപ്പോഴാണ്‌‌, നിക്ഷേപിച്ച പണത്തിന്‌ നിയമപരമായ രേഖയൊന്നുമില്ലെന്ന വിവരം ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിൽ പുറത്തുവന്നത്‌. ഇതോടെ പരാതികളുടെ എണ്ണം 113 ആയി. എംഎൽഎ അറസ്‌റ്റിലായതോടെ ഇനിയും പരാതി ഉണ്ടാകുമെന്നാണ്‌ അന്വേഷകസംഘം കരുതുന്നത്‌. മുസ്ലീംലീഗ്‌ സംസ്ഥാന നേതൃത്വം ഇടപെട്ട്‌ ഒത്തുതീർപ്പ് ചർച്ചകളും പ്രശ്നപരിഹാര യോഗങ്ങളും ഇതിനിടയിൽ നടന്നു. അതെല്ലാം അലസിപ്പിരിഞ്ഞു. പരാതിക്കാർക്ക്‌ നേരെ ഭീഷണിയുമുണ്ടായി.

13 കോടി എണ്ണി വാങ്ങി

എം സി ഖമറുദ്ദീൻ എംഎൽഎ നേരിട്ട്‌ എണ്ണിവാങ്ങിയത്‌ 13 കോടി. ക്രൈം ബ്രാഞ്ച്‌ പ്രത്യേകസംഘം നടത്തിയ സമഗ്ര അന്വേഷണത്തിലാണ്‌ ഇത്‌ വ്യക്തമായത്‌. പണം നൽകിയ 80 പേരുടെ മൊഴി ശേഖരിച്ചു.  113 പരാതി‌യിൽ 77 ന്റെ അന്വേഷണം പൂർത്തിയായി‌. വാങ്ങിയ തുക, ജ്വല്ലറി നിക്ഷേപമായി തന്നെ വകയിരുത്തിയിട്ടുണ്ടോ;  വകമാറ്റി എംഎൽഎ സ്വന്തം നിലയിൽ വ്യാജ ഓഹരി സർട്ടിഫിക്കറ്റ്‌ നൽകിയോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്‌.

മുഹമ്മദ്‌ ഹാഷിം

Tuesday, November 3, 2020

ആഡംബര വീട് ‌: തിരുത്തിയിട്ടും പൊരുത്തക്കേ‌ട‌് ഷാജിക്ക‌് വീണ്ടും നോട്ടീസയക്കും

 മുസ്ലിംലീഗ‌് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎയുടെ അനധികൃത ആഡംബര വീട‌് നിർമാണം  ക്രമപ്പെടുത്താൻ നൽകിയ പുതുക്കിയ പ്ലാനിലും പൊരുത്തക്കേട‌്.  ഇപ്പോൾ നൽകിയ അപേക്ഷ അനുസരിച്ച‌്  നിയമാനുസൃതം ക്രമപ്പെടുത്താനാകില്ലെന്ന‌് ചൂണ്ടിക്കാട്ടി ഷാജിയുടെ ഭാര്യയുടെ പേരിൽ കോർപറേഷൻ വീണ്ടും നോട്ടീസയക്കും. ആഡംബര വീടുകളിൽ നിർബന്ധമായ ബയോഗ്യാസ‌് പ്ലാന്റ‌്, സോളാർ എനർജി–- വാട്ടർ ഹീറ്റിങ‌് സൗകര്യങ്ങളൊരുക്കാതെയും ഷാജി ക്രമക്കേട‌് നടത്തിയതായി കണ്ടെത്തി.

3200 ചതുരശ്ര അടി വിസ‌്തീർണത്തിൽ നിർമാണത്തിന‌് അനുമതി വാങ്ങിയ വീട‌് 5420 ചതുരശ്ര അടിയുണ്ടെന്ന‌് കോർപറേഷൻ അധികൃതർ കണ്ടെത്തിയിരുന്നു. എങ്ങനെ അളന്നാലും 4500 ചതുരശ്ര അടി കവിയില്ലെന്നാണ‌് ഷാജിയുടെ  നിലപാട‌്.  

മൂന്ന‌് നിലയിലെ അളവുകളും കോർപറേഷന്റെ കൈവശമുള്ള പ്ലാനിൽനിന്ന‌് വ്യത്യാസമുണ്ട‌്. 500 ചതുരശ്ര മീറ്ററിൽ അധികമുള്ള വീടുകളിൽ ബയോഗ്യാസ‌് പ്ലാന്റ‌്, മഴവെള്ള സംഭരണി, വൈദ്യുതിക്കും വെള്ളം ചൂടാക്കാനുമായി സോളാർ സംവിധാനം എന്നിവ വേണമെന്നാണ‌് കെട്ടിട നിർമാണ ചട്ടത്തിലുള്ളത്‌. ഷാജിയുടെ വീ‌ടാകട്ടെ 502 ചതുരശ്ര മീറ്ററാണ‌്.  ഈ സൗകര്യങ്ങൾ ഒരുക്കാതിരുന്നതിനും ഷാജി മറുപടി പറയേണ്ടി വരും. നിർമാണ ചട്ടങ്ങൾ ലംഘിച്ച‌് നിർമാണ പ്രവർത്തനങ്ങൾ നടത്തിയ ആർക്കിടെക്ടിനോടും കോർപറേഷൻ വിശദീകരണമാരായും.

Friday, October 30, 2020

ലീഗിന്‌ അറിയാമോ ; കേരളത്തിന്‌ പുറത്ത്‌ ഭൂരിപക്ഷം മുസ്ലീങ്ങൾക്കും സംവരണമില്ല

 കേരളമൊഴികെയുള്ള പല സംസ്ഥാനങ്ങളിലും മുസ്ലീങ്ങളിലെ ഭൂരിപക്ഷവും  സംവരണത്തിന്‌ അർഹതയില്ലാത്തവരാണെന്ന്‌, ചന്ദ്രഹാസമിളക്കുന്ന മുസ്ലീംലീഗിന്‌ അറിയാമോ എന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. അവർക്കും സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യം ലഭിക്കും. ഹിന്ദുക്കളിലെയും ക്രൈസ്തവരിലെയും മറ്റ്‌ എല്ലാ മതങ്ങളിലെയും സംവരണമില്ലാത്ത വിഭാഗങ്ങളും ജാതിയും മതവുമില്ലാത്തവരും ഈ ആനുകൂല്യത്തിന്‌ അർഹരാകും. പുതിയ വിഭാഗത്തിന്‌ ലഭിക്കുന്ന സംവരണം ഏറ്റവും പാവപ്പെട്ടവർക്ക്‌ ലഭിക്കാനുള്ള മാനദണ്ഡങ്ങളാണ്‌ സംസ്ഥാനത്ത്‌ സ്വീകരിച്ചത്‌. അതിൽ അപാകതയെന്തെങ്കിലും ചൂണ്ടിക്കാട്ടിയാൽ പരിശോധിക്കാം. എന്നാൽ, ഈ വിഭാഗത്തിന്‌ സംവരണത്തിനേ അർഹതയില്ലെന്ന്‌ പറയുന്നത്‌ ശരിയല്ല. മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ എന്നതിനു പകരം സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ എന്ന പ്രയോഗമാണ്‌ ശരിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹ്യ യാഥാർഥ്യങ്ങൾ പരിഗണിച്ചു

സാമൂഹ്യ യാഥാർഥ്യങ്ങളെ ശരിയായ അർഥത്തിൽ പരിഗണിച്ചാണ്‌ സംവരണ വിഷയത്തിൽ ഇടതുപക്ഷം എക്കാലത്തും നിലപാട്‌ എടുത്തത്‌. പട്ടിക വിഭാഗങ്ങൾക്കടക്കം നിലവിലുള്ള സംവരണം തുടരേണ്ടതുണ്ടോ എന്ന കാര്യത്തിൽ അടുത്തിടെ ദേശീയതലത്തിൽ ചർച്ച ഉയർന്നിരുന്നു. അതിനെതിരെ ശക്തമായ നിലപാട്‌ സ്വീകരിച്ചു. പിന്നോക്ക വിഭാഗങ്ങൾക്ക്‌ നിലവിലുള്ള സംവരണം തുടരണം. ക്രീമിലെയർ നടപ്പാക്കിയപ്പോൾ പിന്നോക്ക വിഭാഗത്തിലെ  സമ്പന്നർ സംവരണത്തിന്‌ അർഹരല്ലാതായി. എന്നാൽ സംവരണപ്രകാരം ഉദ്യോഗാർഥികളെ എടുക്കുമ്പോൾ ആവശ്യമായ എണ്ണം ആ സമുദായത്തിൽനിന്ന്‌ ലഭിച്ചില്ലെങ്കിൽ ക്രീമിലെയർ വിഭാഗത്തിൽനിന്ന്‌ അർഹർക്ക്‌ നിയമനം നൽകണമെന്ന്‌ ആ ഘട്ടത്തിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, സംവരണമില്ലാത്ത വിഭാഗത്തിലെ ദരിദ്രർക്ക്‌ പത്ത്‌ ശതമാനമെങ്കിലും സംവരണം അനുവദിക്കണമെന്ന്‌ അഭിപ്രായം ഉയർന്നപ്പോൾ അതിനെ ശക്തമായി അനുകൂലിച്ചു. ഇക്കാര്യം നടപ്പാകണമെങ്കിൽ ഭരണഘടനാ ഭേദഗതി ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു. കേരളത്തിൽ ദശാബ്ദങ്ങൾക്കുമുമ്പ്‌  തെരഞ്ഞെടുപ്പിൽ ഇത്‌ പ്രധാന വിഷയവുമായിരുന്നു. പിന്നീട്‌ യുഡിഎഫ്‌ പ്രകടനപത്രികയിലും ഈ നിലപാട്‌ സ്ഥാനംപിടിച്ചു. കഴിഞ്ഞ എൽഡിഎഫ്‌ പത്രികയിൽ ഇക്കാര്യം വീണ്ടും എടുത്തുപറഞ്ഞു. ദേവസ്വംബോർഡിൽ നടപ്പാക്കി. രാജ്യത്ത്‌ ഭരണഘടനാ ഭേദഗതി വന്നപ്പോൾ സംസ്ഥാനത്തും നടപ്പാക്കുകയാണ്‌. ഒരു വിഭാഗത്തിനും നിലവിലുള്ള സംവരണാവകാശം നേരിയ ശതമാനം പോലും ഹനിക്കപ്പെടില്ലെന്ന്‌ തെറ്റിദ്ധരിച്ച്‌ എതിർക്കുന്നവർക്ക്‌ ഉറപ്പുനൽകുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

2005ൽ ലീഗിനാകാം; 2020ൽ ഇടതുപക്ഷം ചെയ്യരുത്‌

ഭരണത്തിലുള്ളപ്പോൾ മുന്നോക്ക സംവരണം നടപ്പാക്കിയ മുസ്ലിംലീഗ്‌ ഇപ്പോൾ അതിനെ എതിർക്കുന്നത്‌ അധികാരത്തിൽ വരാൻവേണ്ടി. നരേന്ദ്രൻ കമീഷൻ പാക്കേജിന്റെ പേരിൽ  2005–-ലാണ്‌ ലീഗ്‌ സാമ്പത്തിക സംവരണം നടപ്പാക്കിയത്‌. 

മുന്നോക്ക വിഭാഗത്തിലെ  സാമ്പത്തികമായി പിന്നോക്കക്കാർക്ക്‌  ഉന്നത വിദ്യാഭ്യാസ രംഗത്താണ് അന്ന്‌  10 ശതമാനം സംവരണം ഏർപ്പെടുത്തിയത്‌. മുസ്ലിംലീഗ്‌ നേതാവായ ഇ ടി മുഹമ്മദ്‌ ബഷീറായിരുന്നു അന്നത്തെ‌ വിദ്യാഭ്യാസ മന്ത്രി. സാമ്പത്തിക സംവരണ തീരുമാനം ‌ എതിർപ്പ്‌ ക്ഷണിച്ചുവരുത്തി.

മുസ്ലിം ജമാഅത്ത്‌‌ കൗൺസിൽ യുഡിഎഫ്‌ സർക്കാരിന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുകയും ചെയ്‌തു. ഇപ്പോഴും ഈ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്‌. എന്നാൽ ഈ  വസ്‌തുത മറച്ചുവച്ചാണ്‌  സാമ്പത്തിക സംവരണത്തിൽ ഇരട്ടത്താപ്പുമായി ലീഗ്‌ സമരത്തിനിറങ്ങുന്നത്‌.

സംവരണവിഭാഗങ്ങൾക്ക്‌ വേണ്ടിയുള്ള നരേന്ദ്രൻ കമീഷൻ പാക്കേജുമായി ബന്ധമില്ലാതിരുന്ന ‌ സാമ്പത്തിക സംവരണം 2005–-ൽ എന്തിന്‌ കൊണ്ടുവന്നുവെന്ന്‌ ‌ ലീഗ്‌ ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല.