കല്പ്പറ്റ: വികസനത്തില് പുതിയ കാഴ്ചപ്പാടുകള് , ജനകീയാവശ്യവും അവയുടെ സാമൂഹികമാനവും കണക്കിലെടുത്തുള്ള കാഴചപ്പാടുകള് . അര്ഥവത്തായ ബദല്വികസനരൂപരേഖയ്ക്കാണ് കല്പ്പറ്റയില് നടന്ന സെമിനാര് രൂപംനല്കിയത്. സിപിഐ എം ജില്ലാസമ്മേളനത്തോടനുബന്ധിച്ചാണ് ജില്ലയുടെ ഭാവിവികസനം ലക്ഷ്യമാക്കിയുള്ള മാതൃകാപരമായ സെമിനാര് സംഘടിപ്പിച്ചത്. 15 വിഷയസമിതികളും അക്കാദമിക് കമ്മിറ്റികളും ഒരുമാസത്തിലേറെ നീണ്ട പഠനങ്ങള്ക്കും ചര്ച്ചകള്ക്കും ശേഷമാണ് ഞായറാഴ്ച നടന്ന സെമിനാറില് ജില്ലയുടെ വികസനം സംബന്ധിച്ച കാഴ്ചപ്പാടുകള് അവതരിപ്പിച്ചത്. വയനാടിന്റെ വികസനത്തില് നിലവിലുള്ള പ്രശ്നങ്ങളെ പരിശോധിക്കുകയും പ്രശ്നങ്ങള് കണ്ടെത്തി അവയ്ക്ക് ശാസ്ത്രീയവും പ്രായോഗികവുമായ ബദല്മാര്ഗങ്ങള് ചര്ച്ചചെയ്യുകയുമായിരുന്നു സെമിനാര് . ഇത്രയും വിപുലമായ രീതിയില് ജില്ലയുടെ വികസനപ്രശ്നങ്ങളെ സമീപിക്കുന്നത് ആദ്യമാണ്.
വയനാടിന്റെ പതിറ്റാണ്ടുകള് പഴക്കമുള്ള തോട്ടംമേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില് കാര്യമായ ഇടപെടലിന്റെ അഭാവം ഉണ്ടെന്ന് വിലയിരുത്തപ്പെട്ടു. 2010 ലെ സാമ്പത്തിക അവലോവകന റിപ്പോര്ട് പ്രകാരം 2008-09 നെ അപേക്ഷിച്ച് 2009-10 ല് പ്രതിശീര്ഷ വരുമാനത്തില് തകര്ച്ചനേരിട്ട ഏകജില്ല വയനാടാണ്. ഇതരജില്ലകളില്നിന്ന് വ്യത്യസ്തമായി വയനാട്ടിലെ വര്ഗ വൈരുദ്ധ്യങ്ങള് കൂടുതല് രൂഷമാണെന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങള് കടുത്ത ചൂഷണം നേരിടുന്നുവെന്നും ഇതിലൂടെ തെളിയുകയാണ്. ആഗോളവല്കൃത ഉദാരവല്കരണ നയങ്ങളെ ചെറുക്കാതെ വികസനത്തിലേക്കുള്ള കുതിപ് സാധ്യമാകില്ല. ഇതിനുള്ള ബദല്നിര്ദേശങ്ങളാണ് സെമിനാറില് പ്രധാനമായും ഉയര്ന്നുവന്നത്.
ഉത്പാദനമേഖല, (കൃഷി, വ്യവസായം) ആദിവാസി മേഖല, തോട്ടം മേഖല, പശ്ചാത്തല വികസനം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ വികസനം, വനവും പരിസ്ഥിതിയും, സഹകരണം, തദ്ദേശസ്വയംഭരണവും പൊതുഭരണവും, ലിംഗസമത്വം, ടൂറിസം, ചരിത്രം, സംസ്കാരം, കായികം എന്നീ 15 വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രബന്ധങ്ങളുടെ കരട് സമാന്തരസെഷനുകളില് ചര്ച്ചചെയ്തു. സെമിനാറില് രജിസ്റ്റര്ചെയ്തവര് വിവിധ സെഷനുകളായി തിരിഞ്ഞ് ഒരേസമയമായിരുന്നു ചര്ച്ച. ഇതില് ഉയര്ന്നുവന്ന നിര്ദേശങ്ങള് പിന്നീട് ക്രോഡീകരിച്ച് കരട് നിര്ദേശങ്ങള് വിപുലപ്പെടുത്തി. ഇതിന്റെയടിസ്ഥാനത്തില് തയ്യാറാക്കുന്ന വിപുലമായ ബദല്രേഖ പിന്നീട് പുസ്തകരൂപത്തിലാക്കും. ആദിവാസികളും മറ്റുപിന്നോക്ക വിഭാഗങ്ങളുമുള്പ്പെട്ട ജനവിഭാഗങ്ങളുടെ വികസനത്തിന് സമൂഹത്തിന്റെ കാഴ്ചപ്പാടില്തന്നെ മാറ്റംവരണം- സെമിനാര് അഭിപ്രായപ്പെട്ടു.
സമഗ്ര ചര്ച്ച; ബദല് കാഴ്ചപ്പാട്
കല്പ്പറ്റ: അര്ഥസമ്പുഷ്ടവും സമഗ്രവുമായിരുന്നു സമാന്തര സെഷനുകളിലെ ചര്ച്ചകള് . ആഴ്കള് നീണ്ട തയ്യാറെടുപ്പുകള്ക്കൊടുവില് തയ്യാറാക്കിയ രേഖ സെഷനുകളില് രജിസ്റ്റര്ചെയ്തവര് വിശദമായ വിലയിരുത്തലിനാണ് വിധേയമാക്കിയത്. പ്രശ്നങ്ങളുടെ ഉള്ളറകളിലേക്ക് കടന്നുചെല്ലാനും അവയ്ക്ക് പ്രായോഗികതലത്തിലൂന്നിയ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലുള്ള പരിഹാരമാര്ഗങ്ങള് നിര്ദേശിക്കുന്നതിലും സെഷനുകള് മികച്ച ചര്ച്ച നടത്തി. തൊഴിലാളികള് , ജീവനക്കാര് , അധ്യാപകര് , വിദ്യാര്ഥികള് , സ്ത്രീകള് തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര് ചര്ച്ചകളില് സജീവപങ്കാളികളായി.
കല്പ്പറ്റ ടൗണ്ഹാളില് പുരുഷന് കടലുണ്ടി എംഎല്എ സെമിനാര് ഉദ്ഘാടനംചെയ്തു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി എ മുഹമ്മദ് അധ്യക്ഷനായി. പ്രൊഫ. കെ ബാലഗോപാലന് സംസാരിച്ചു. എന് കെ ജോര്ജ് സ്വാഗതം പറഞ്ഞു. സമാപനസമ്മേളനത്തില് സി കെ ശശീന്ദ്രന് അധ്യക്ഷനായി. ചര്ച്ചകള് ക്രോഡീകരിച്ച് പി കൃഷ്ണപ്രസാദ് സംസാരിച്ചു. പി കെ സുരേഷ് സ്വാഗതവും സി കെ ശിവരാമന് നന്ദിയും പറഞ്ഞു. സമാന്തര സെഷനുകളില് എം വേലായുധന് , കെ സി കുഞ്ഞിരാമന് , പി വി സഹദേവന് , എം മധു, പ്രൊഫ. പി കെ പ്രസാദ്, ഷെല്ജി മാത്യു, ഡോ. ഇ പി മോഹനന് , ടി ബി സുരേഷ്, പ്രൊഫ. തോമസ് തേവര, പി കെ സുരേഷ്, കുഞ്ഞിക്കണ്ണന് , കെ വി മോഹനന് , പി ഗഗാറിന് , വി ഉഷാകുമാരി, പ്രൊഫ. രോഹിത്രാജ് എന്നിവര് അധ്യക്ഷരായിരുന്നു. സി കെ ശിവരാമന് , സി എസ് ശ്രീജിത്ത്, നിധീഷ് ജോണി, ഒ വി സുരേഷ്, പി ജെ ബിനേഷ്, ഡോ. പി സന്തോഷ്, ഇ കെ ബിജുജന് , കെ എ അജിത്കുമാര് , പി സുരേഷ്ബാബു, മനോജ് പട്ടാട്ട്, കെ വി ജോസഫ്, സുരേഷ് താളൂര് , പി സാജിത, പി കെ സുധീര് എന്നിവര് പ്രബന്ധങ്ങള് അവതരിപ്പിച്ചു.
വൈത്തിരിയിലും മാനന്തവാടിയിലും ഇന്ന് സെമിനാര്
കല്പ്പറ്റ: സിപിഐ എം ജില്ലാസമ്മേളനത്തിന്റെ അനുബന്ധ പരിപാടിയെന്ന നിലയില് വൈത്തിരിയിലും മാനന്തവാടിയിലും തിങ്കളാഴ്ച സെമിനാര് നടക്കും. "ആഗോളസാമ്പത്തിക പ്രതിസന്ധിയും തൊഴിലാളികളും" എന്ന വിഷയത്തിലാണ് വൈത്തിരിയില് സെമിനാര് . പഞ്ചായത്ത് കമ്യൂണിറ്റിഹാളില് വൈകിട്ട് നാലിന് നടക്കുന്ന സെമിനാറില് കെ ടി കുഞ്ഞിക്കണ്ണന് , പി എ മുഹമ്മദ്, പി കുഞ്ഞിക്കണ്ണന് , സി ഭാസ്കരന് എന്നിവര് പങ്കെടുക്കും. ആദിവാസി മേഖലയെക്കുറിച്ചുള്ള സെമിനാറാണ് മാനന്തവാടിയില് സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 10ന് മില്ക്ക് സൊസൈറ്റി ഹാളില് സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗവും മുന്നിയമസഭാ സ്പീക്കറുമായ കെ രാധാകൃഷ്ണന് ഉദ്ഘാടനംചെയ്യും. എകെഎസ് സംസ്ഥാന പ്രസിഡന്റ് കെ സി കുഞ്ഞിരാമന് , സി കെ ശശീന്ദ്രന് , കെ വി മോഹനന് എന്നിവര് സംസാരിക്കും.
deshabhimani 191211
Showing posts with label ബദല്. Show all posts

Monday, December 19, 2011
Thursday, October 21, 2010
സ്വതന്ത്ര സോഫ്റ്റുവെയറിന് കരുത്തേകി കേരളം
സ്വതന്ത്രസോഫ്റ്റുവെയറിന്റെ ഉപയോഗത്തിലൂടെ കേരളം ലോകത്തിന് വഴികാട്ടുന്നു. ജനകീയമായ ഐടി നയത്തിലൂടെ ഖജനാവിന് കോടികളുടെ ലാഭവും വിജ്ഞാനവ്യാപനത്തിന് പങ്കാളിത്തസ്വഭാവവും കൈവരിക്കാനായി. ഐ ടി രംഗത്തെ കുത്തകയായ മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിങ് സിസ്റ്റം സര്ക്കാര് മേഖലയില് നിന്നും വഴിമാറുകയാണ്. ആപ്പിള്, ഓറക്കിള്, അഡോബ് എന്നിവയ്ക്കും സംസ്ഥാനത്ത് വന് തിരിച്ചടിയായി. സര്ക്കാര് പദ്ധതികളുടെ ചാലകശക്തിയാണ് ഇന്ന് സ്വതന്ത്ര സോഫ്റ്റുവെയര്. ഭരണനിര്വഹണവും സേവനവും അടക്കമുള്ളവ കാര്യക്ഷമമായി നിര്വഹിക്കുന്നു. സംസ്ഥാനങ്ങളില് ആദ്യമായി ഐടി നയം പ്രഖ്യാപിച്ചത് കേരളമാണ്. ഇതിന്റെ ഭാഗമായാണ് സ്വതന്ത്രസോഫ്റ്റുവെയറിലേക്ക് ചുവടു മാറിയത്. ആദ്യം ഐടി അറ്റ് സ്കൂള് പദ്ധതിയില് ഉപയോഗിച്ചു. സ്ഥലംമാറ്റം, നിയമനം, ഓപ്പസ്കൂള്, പാഠപുസ്തകവിതരണം, ഇ- ടെക്സ്റ്റ് ബുക്ക് തുടങ്ങി ഇ- ഗവേണന്സില് നിരവധി കാര്യങ്ങള് നടപ്പാക്കി. ലോകത്ത് വലിയതോതിലുള്ള വിദ്യാഭ്യാസപ്രവര്ത്തനത്തിന് സ്വതന്ത്രസോഫ്്റ്റുവെയര് ഉപയോഗിച്ചതിന്റെ ഖ്യാതിയും ഐടി അറ്റ് സ്കൂളിനാണ്. 11 കോടി രൂപയാണ് പ്രതിവര്ഷം ഇതിലൂടെ ലാഭിക്കുന്നത്.
മുഖ്യമന്തിയുടെ സുതാര്യകേരളം പദ്ധതിയും സ്വതന്ത്ര സോഫ്റ്റുവെയറിനെ ജനപ്രിയമാക്കി. ഇ- ഗവേണന്സ്, സുതാര്യ കേരളം, ഇ- കലക്ടറേറ്റ്, ലോകായുക്ത, ഇന്സൈറ്റ് ആന്ഡ് മലയാളം കമ്പ്യൂട്ടിങ്, ഡിഡിഎഫ്എസ്, സ്കൂള് വിക്കി തുടങ്ങി നിരവധി പദ്ധതികള്ക്ക് ഇപ്പോള് സ്വതന്ത്ര സോഫ്റ്റുവെയറാണ് ഉപയോഗിക്കുന്നത്. സംസ്ഥാന യുവജനക്ഷേമ ബോര്ഡിന്റെ പോര്ട്ടല്- കേരള യൂത്ത് ജോബ്, മില്മയുടെ ഓഫീസ് ഓട്ടോമേഷന്, സഹകരണബാങ്കുകളുടെ സോഫ്റ്റുവെയറായ സംഘമിത്ര, ഖാദി ബോര്ഡിന്റെ പ്രോജക്ട്, സെക്രട്ടറിയറ്റിലെ ഹാജര് പരിശോധിക്കാനുള്ള ഓലൈന് സംവിധാനം, കിന്ഫ്ര പാര്ക്കുകളിലെ ഓലൈന് രജിസ്ട്രേഷന്, പട്ടികജാതി വകുപ്പിന്റെ ബജറ്റ് ട്രാക്കിങ് സോഫ്റ്റുവെയര്, പിഡബ്ള്യുഡി നെറ്റ്വര്ക്ക് പ്രൊജക്ട്, സിപിസിആര്ഐ, കേരള ഫോറസ്റ്റ് റിസര്ച്ച് ഇന്സ്റ്റിറ്റ്യൂട്ട്, ക്ഷീരവികസന ബോഡ്, സംസ്ഥാനത്തെ സ്കൂളുകളെ ബന്ധിപ്പിക്കുന്ന വിക്കി വെബ്സൈറ്റ്, ഗ്രാമങ്ങളുടെ ഇ- ശൃംഖല തുടങ്ങി ജീവനാഡികളായ പദ്ധതികളുടെ കരുത്താണ് സ്വതന്ത്രസോഫ്റ്റുവെയര്. വെബ്ദര്ശിനി, അക്ഷയ സി ഡി , ദിനേശ് ഐടി തുടങ്ങിയവയിലും ഈ സോഫ്റ്റുവെയറാണ്. മറ്റ് സോഫ്റ്റുവെയറുകള്ക്ക് ലൈസന്സ് ഫീസ് നല്കണം. മാറ്റംവരുത്തി ഉപയോഗിക്കാനും കഴിയില്ല. അറിവ് കൈകാര്യം ചെയ്യുന്നതിലെ വിലങ്ങുകള്ക്ക് തടയിടാനും ലോകത്തിന് ബദല് കാഴ്ചവയ്ക്കാനും സ്വതന്ത്ര സോഫ്റ്റ്വെയറിലൂടെ കഴിഞ്ഞതായി ഐടി അറ്റ് സ്കൂള് ഡയറക്ടര് കെ അന്വര് സാദത്ത് പറഞ്ഞു. കേരളത്തിനു പിന്നാലെ തമിഴ്നാടും മഹാരാഷ്ട്രയും സ്വതന്ത്ര സോഫ്റ്റുവെയറിലേക്ക് ചുവടുമാറ്റി. സ്വകാര്യസംരംഭകരും ധാരാളമായി ഉപയോഗിക്കുന്നു. ഡമോക്രാറ്റിക് അലയന്സ് ഓഫ് നോളജ് ഫ്രീഡം എന്ന സംഘടനയും സ്വതന്ത്ര സോഫ്റ്റുവെയര് പ്രസ്ഥാനത്തിന് കരുത്തേകുന്നു.
(സതീഷ് ഗോപി)

Wednesday, February 3, 2010
മാരാരിക്കുളം വഴുതന
ലോകത്തില് ജീവിച്ചിരിക്കുന്ന പുരുഷന്മാരെല്ലാവരും ഒരേ മുഖഛായയുള്ളവരായിരിക്കുക; സ്ത്രീകള് എല്ലാപേരും അതേപോലെ ഒരേ മുഖഛായയുള്ളവരാകുക. പുരുഷന്മാരെല്ലാവരും അഭിഷേക് ബച്ചന്മാരും സ്ത്രീകളെല്ലാവരും ഐശ്വര്യറായിമാരുമാകുക - എത്ര സുന്ദരമായിരിക്കും അതെന്നല്ല പറയാന് തോന്നുന്നത്; എത്ര അരോചകമായിരിക്കും അതെന്നാണ്. എല്ലാം ഒന്നുപോലെയാകലല്ല, വൈവിധ്യം നിലനില്ക്കലാണ് സുന്ദരം. നൂറുപൂക്കള് വിരിയട്ടെ എന്നാണ് മാവോ പറഞ്ഞത്. ഇത് മനുഷ്യ ജീവിതത്തിനാകെ ബാധകമാണ്. വിശപ്പുമാറ്റുകയും ആരോഗ്യം നിലനിര്ത്തുകയും ചെയ്യുന്നതിന് ചില ഗുളികകള്ക്ക് കഴിഞ്ഞേക്കും. പക്ഷെ അതുകൊണ്ട് മനുഷ്യന് ജീവിക്കാനാവില്ല. അവന് അവന്റെ വായ്ക്ക് രുചിതോന്നുന്ന ഭക്ഷണം കഴിക്കണം. അതിന് വൈവിധ്യമാര്ന്ന പച്ചക്കറികളും മത്സ്യവും മാംസവുമൊക്കെ വേണം. അതാകട്ടെ വിഷമുക്തമായിരിക്കുകയും വേണം. ജനസംഖ്യ വര്ദ്ധിക്കും. അതിനനുസരിച്ച് ഭക്ഷ്യോല്പാദനം വര്ദ്ധിപ്പിക്കണം എന്നത് ശരി. പക്ഷേ ഉല്പാദിപ്പിക്കുന്ന ഭക്ഷ്യസാധനങ്ങള് മനുഷ്യനെ കൊല്ലാത്തതാണെന്ന് ഉറപ്പുവരുത്തണം. ഒപ്പം ജൈവ വൈവിധ്യം നിലനില്ക്കുകയും വേണം.
ഇതിനോടൊക്കെ കേരളീയര് പൊതുവെ യോജിക്കും. കേന്ദ്രമന്ത്രി കെ വി തോമസ് യോജിക്കുമോയെന്നറിയില്ല. എന്തായാലും കേരളത്തിലെ ഒരു പഞ്ചായത്ത് അവരുടെ തനത് വിളയായ മാരാരിക്കുളം വഴുതനങ്ങ സംരക്ഷിക്കും എന്ന് പ്രഖ്യാപിച്ചു. വഴുതന കൃഷിയും മാരാരിക്കുളം പഞ്ചായത്തും തമ്മില് നൂറ്റാണ്ടുകളുടെ ബന്ധമുണ്ട്. മാരാരിക്കുളത്ത് വഴുതന കൃഷിചെയ്യും; അത് ആലപ്പുഴയിലും അമ്പലപ്പുഴയിലുമൊക്കെ കൊണ്ടുപോയി വില്ക്കും. മനച്ചേരില് വാസുപിള്ളയും ഇടക്കണ്ണാട്ട് ചിലമ്പടിശ്ശേരിയില് കരുണാകരനുമൊക്കെ പഴയ തലമുറക്കാരാണ്. അവര്ക്ക് ആ അനുഭവമുണ്ട്. പച്ചക്കറികള് തലച്ചുമടായിക്കൊണ്ടുപോകുന്നവര്ക്ക് അത് ഇറക്കിവെയ്ക്കാനും വിശ്രമിക്കാനുമൊക്കെ അന്ന് ആശ്രയമായിരുന്നത് കളിത്തട്ടുകളാണ്. മാരാരിക്കുളത്തും ചൊക്ളാശ്ശേരിയിലുമൊക്കെ അത് ഇന്നും കേടുകൂടാതെ നില്ക്കുന്നുണ്ട്. ആലപ്പുഴയില് സ്ഥിരതാമസമായിരുന്ന മഹാരാഷ്ട്രക്കാരും ഗുജറാത്തികളും തമിഴ് ബ്രാഹ്മണരുമായിരുന്നു മാരാരിക്കുളം വഴുതിനങ്ങയുടെ പ്രധാന ഉപഭോക്താക്കള്. വിവിധതരം കറികള്ക്കു പുറമെ ബജി, അച്ചാര് തുടങ്ങിയവയ്ക്കും മാരാരിക്കുളം വഴുതന പേരുകേട്ടിരുന്നു. വഴിതന ഉപയോഗിച്ചുണ്ടാക്കുന്ന അച്ചാര് രണ്ടു വര്ഷംവരെ കേടുകൂടാതെ സൂക്ഷിക്കാമെന്ന് ഇടക്കണ്ണാട്ടു തറവാട്ടിലെ കൃഷ്ണക്കുറുപ്പ് പറയുന്നു.
സ്വന്തം നാടിന്റെ വിത്തുസംരക്ഷണവുമായി ഒരു പഞ്ചായത്തിലെ ജനങ്ങളാകെ ഇറങ്ങി പുറപ്പെടുകയും അതിന്റെ വാര്ത്ത ദേശീയ പ്രാധാന്യം നേടുകയും ചെയ്തത് എന്തുകൊണ്ടാണ്? സിപിഐ (എം)ന്റെ ദേശീയ മുഖപത്രമായ പീപ്പിള്സ് ഡെമോക്രസിപോലും ഒരു പഞ്ചായത്തിന്റെ ആഭിമുഖ്യത്തില് നടന്ന ഈ സമരത്തിന് പേജുകള് നീക്കിവെച്ചത് എന്തുകൊണ്ടാണ്? കേന്ദ്ര ഗവണ്മെന്റ് ബി ടി വഴുതനയുടെ കൃഷിക്കും അതിന്റെ ഉപഭോഗത്തിനും അനുമതി നല്കാന് തീരുമാനിച്ചിരുന്നു. ബഹുജന പ്രതിഷേധം ശക്തിപ്പെട്ടപ്പോഴാണ് അത് തല്ക്കാലം നിര്ത്തിവെച്ചിരിക്കുന്നത്. എന്താണ് ബി ടി വഴുതന?
വഴുതനയുടെ വിത്തിന്റെ ജനിതക ഘടനയില് മാറ്റംവരുത്തിയാണ് ബി ടി വഴുതന നിര്മ്മിക്കുന്നത്. മണ്ണില്നിന്നുള്ള ഒരു ബാക്ടീരിയത്തെ വഴുതനയുടെ ജീനിലേക്ക് സന്നിവേശിപ്പിക്കുന്നു. ഈ ബാക്ടീരിയം ഒരുതരം വിഷ പ്രോട്ടീന് ഉല്പാദിപ്പിക്കും. തണ്ടുതുരപ്പന് കീടങ്ങളെയും കായ്കളെ ആക്രമിക്കുന്ന പുഴുക്കളെയും ഈ വിഷം അകറ്റുമെന്നും അതിനാല് കീടനാശിനിയുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാനും വിളവ് ഗണ്യമായി വര്ദ്ധിപ്പിച്ച് ലാഭമുണ്ടാക്കാനും കഴിയുമെന്നുമാണ് കെ വി തോമസിനെപ്പോലുള്ള മന്ത്രിമാര് അവകാശപ്പെടുന്നത്. അന്താരാഷ്ട്രതലത്തില് ഈ സാങ്കേതികവിദ്യ നിരവധി ഉല്പന്നങ്ങളില് ഉപയോഗിച്ചിട്ടുണ്ടെന്നും ഇന്ത്യമാത്രം അതില്നിന്ന് വിട്ടുനില്ക്കുന്നതില് അര്ഥമില്ലെന്നുമാണ് അദ്ദേഹം ഉപദേശിക്കുന്നത്.
എന്നാല് ജനിതകമാറ്റം വരുത്തിയ പച്ചക്കറിക്ക് ഇന്നേവരെ ഒരു രാജ്യവും അനുമതി നല്കിയിട്ടില്ല. ജനിതകമാറ്റം വരുത്തിയ വിളകളുടെ ജീനുകള് ഉല്പാദിപ്പിക്കുന്ന വിഷം മനുഷ്യനെ എങ്ങനെ ബാധിക്കും എന്നോ ഭക്ഷ്യ സുരക്ഷയെ എങ്ങനെ ബാധിക്കുമെന്നോ ഉള്ള ശാസ്ത്രീയ പഠനങ്ങളൊന്നുംതന്നെ ഇതുവരെ നടത്തിയിട്ടില്ല. ജനിതകമാറ്റം വരുത്തിയ വിളകളെക്കുറിച്ച് പഠിക്കുമ്പോള് മുപ്പതോളം മാനദണ്ഡങ്ങള് പാലിച്ചിട്ടുണ്ടോ എന്ന് പഠനവിധേയമാക്കേണ്ടതുണ്ട്. എന്നാല് ബി ടി വഴുതന പുറത്തിറക്കുന്ന ആഗോള കുത്തകയായ മൊണ് സാന്റോയുടെ ഇന്ത്യന് സ്ഥാപനമായ മഹികോ അതില് നിര്ണായകമായ പല മാനദണ്ഡങ്ങളേയും ഒഴിവാക്കിയിരിക്കുന്നുവെന്നാണ് ലോകപ്രശസ്ത ജനിതകശാസ്ത്രജ്ഞനായ ഡോ. പുഷ്പഭാര്ഗവ മാരാരിക്കുളം സെമിനാറില് അഭിപ്രായപ്പെട്ടത്. മഹികോ പഠനവിധേയമാക്കിയത് വെറും ആറ് മാനദണ്ഡങ്ങള് പാലിച്ചിട്ടുണ്ടോ എന്ന് മാത്രമാണ്. ഇതില്തന്നെ മൃഗങ്ങളില് പഠനം നടത്തിയത് വെറും മൂന്നുമാസം മാത്രമാണ്. എലികളില് നടത്തുന്ന പഠനം രണ്ടുവര്ഷമെങ്കിലും നടത്തേണ്ടതാണ്. അതും നടന്നിട്ടില്ല. ബി ടി വഴുതനയുടെ ഭക്ഷ്യയോഗ്യതയും പരിസ്ഥിതിയെ അതെങ്ങനെയാണ് ബാധിക്കുകയെന്നതും പഠന വിധേയമാക്കപ്പെട്ടിട്ടില്ല - ഡോ. ഭാര്ഗവ പറഞ്ഞു.
ആധുനിക വിത്തിനങ്ങള് വരുന്നതിന്റെ ഭാഗമായി നിലവിലുള്ള വൈവിധ്യം അവസാനിക്കും. കര്ഷകര് കൂടുതല് ലാഭം കിട്ടുന്നവയിലേക്കുമാറും. ഈ അനുഭവം മാരാരിക്കുളത്തുതന്നെയുണ്ട്. മാരാരിക്കുളത്തിന്റെ സ്വന്തമായ മാരാരിക്കുന്ന് വഴുതന ഇന്ന് കൃഷിചെയ്യുന്നത് അപൂര്വ്വം കര്ഷകര് മാത്രമാണ്. അതുകൂടെ ഇല്ലാതാവുമെന്ന സ്ഥിതിയാണ് ബി ടി വഴുതനയുടെ വരവോടെ ഉണ്ടാകാന് പോകുന്നത്. മഹിക്കോ കമ്പനി വിതരണംചെയ്യുന്ന വിത്തുകള് ഉപയോഗിച്ച് മാത്രമെ ഓരോ വര്ഷവും കൃഷിചെയ്യാനാവു എന്ന സ്ഥിതി വരും. അവര് തരുന്ന വിത്തുപയോഗിച്ച് ഉണ്ടാവുന്ന വഴുതനങ്ങയിലെ വിത്തെടുത്തു പാകിയാല് പുതിയ വഴുതന മുളച്ചുവരുമെന്ന് പറയാനാവില്ല. അന്തക വിത്തെന്ന് കര്ഷകര് വിളിക്കുന്ന പുനരുല്പാദനശേഷിയില്ലാത്ത ഇനം വിത്തുകളാണ് അവര് വിതരണംചെയ്യുക. ഓരോവര്ഷവും വിത്തിനായി മഹികോയെ തന്നെ ആശ്രയിക്കേണ്ട സ്ഥിതിയാണ് കര്ഷകനുണ്ടാവുക. അവരുല്പാദിപ്പിക്കുന്ന വിത്തിന് അവര് പറയുന്ന വില കൊടുക്കേണ്ടതായിവരും. സ്വാഭാവികമായും ഇത് കര്ഷകരുടെ കൃഷിച്ചെലവ് വര്ദ്ധിപ്പിക്കും. വിലക്കയറ്റത്തിനിടയാവുകയും ചെയ്യും.
ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവിളകള് കരളിന്റെയും വൃക്കയുടെയും പ്രവര്ത്തനം തകരാറിലാക്കുമെന്ന് കണ്ടെത്തുന്ന ഒരു പുതിയ പഠന റിപ്പോര്ട്ടുകൂടി പുറത്തു വന്നിരിക്കുന്നു. ഇന്റര്നാഷണല് ജേണല് ഫോര് മൈക്രോ ബയോളജിയിലാണ് ഈ റിപ്പോര്ട്ട് പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. മൊണ്സാന്റോ കമ്പനി വിളയിച്ച ചോളം ഭക്ഷിച്ച എലികളെ നിരീക്ഷിച്ചാണ് ഗവേഷണം. ധാന്യം തിന്ന എലികളുടെ പ്രധാന ആന്തരാവയവങ്ങളെയെല്ലാം മൂന്നു മാസത്തിനുള്ളില് അത് ദോഷകരമായി ബാധിച്ചതായി തെളിഞ്ഞു. മനുഷ്യര്ക്കും പരിസ്ഥിതിക്കും ഗുരുതരമായ ആഘാതങ്ങള് ജനിതകമാറ്റ വിളകള് ഉണ്ടാക്കുമെന്ന വാദമാണിന്ന് ഗ്രാമമാകെ ഉയര്ന്നുവന്നിരിക്കുന്നത്.
അതുകൊണ്ടുതന്നെ മാരാരിക്കുളം വടക്കുപഞ്ചായത്ത് ഇന്ത്യക്കാകെ മാതൃകയായ ഒരു പ്രവര്ത്തനത്തിലാണിന്ന് ഏര്പ്പെട്ടിരിക്കുന്നത്. മാരാരിക്കുളം വടക്കു പഞ്ചായത്തില് എല്ലാ പുരയിടങ്ങളിലും മാരാരിക്കുളം വഴുതനതൈകള് നട്ടുവളര്ത്താന് ആരംഭിച്ചിരിക്കുന്നു. മാരാരിക്കുളത്തിന്റെ സ്വന്തമായ മാരാരിക്കുളം വഴുതനയെ സംരക്ഷിക്കുവാനുള്ള സമരം ബഹുരാഷ്ട്ര കുത്തകകളായ വിത്തു കമ്പനികളുടെ ചൂഷണത്തില്നിന്ന് വഴുതന കര്ഷകരെ രക്ഷിക്കുന്നതിനുള്ള പോരാട്ടമാണ്. കേരളത്തില് ആ പോരാട്ടത്തിന് മാതൃകാപരമായും ക്രിയാത്മകമായും നേതൃത്വം കൊടുക്കുകയാണ് മാരാരിക്കുളം വടക്ക് പഞ്ചായത്ത് ചെയ്തത്. ഈ മാതൃക ഇന്ത്യയിലാകെയുള്ള കര്ഷകര് ഏറ്റെടുത്താല് അത് ബഹുരാഷ്ട്ര കുത്തകകള്ക്കെതിരായ കര്ഷക പോരാട്ടത്തിന്റെ ഒരു പുതിയ മുഖം തുറക്കുമെന്നതില് സംശയമില്ല.
ഡി പ്രജേഷ്കുമാര് (മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) ചിന്ത വാരിക 050210

Labels:
കാര്ഷികം,
കേരളം,
ബദല്,
മാരാരിക്കുളം,
രാഷ്ട്രീയം,
ലേഖനം
Saturday, January 16, 2010
ആദ്യ ക്യൂബന് മാതൃക വട്ടിയൂര്ക്കാവില്
ആരോഗ്യമേഖലയില് ആദ്യ ക്യൂബന് മാതൃക വട്ടിയൂര്ക്കാവില്ആരോഗ്യരംഗത്ത് അത്ഭുതങ്ങള് സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന ക്യൂബയുടെ തിളക്കമാര്ന്ന വിജയഗാഥ ലോകത്തിന്റെ ഒന്നാകെ ആദരവ് നേടിയെടുത്തിട്ടുണ്ട്. വികസിത മുതലാളിത്ത രാഷ്ട്രങ്ങള്പോലും ഈ സോഷ്യലിസ്റ്റ് രാഷ്ട്രത്തിന്റെ മികവിനെ വിസ്മയത്തോടെ മാത്രമല്ല അസൂയയോടുകൂടിയാണ് വീക്ഷിക്കുന്നത്. പൊതുജനാരോഗ്യരംഗത്ത് ഈ കൊച്ചു രാഷ്ട്രത്തിന്റെ നേട്ടവും അവിടുത്തെ ഡോക്ടര്മാര് ഇതരരാഷ്ട്രങ്ങള്ക്ക് ആപത്ഘട്ടങ്ങളില് നല്കിയ സേവനങ്ങളും ലോകമുള്ളിടത്തോളംകാലം സ്മരിക്കപ്പെടും.
പൊതുജനാരോഗ്യരംഗത്ത് ക്യൂബ കൈവരിച്ച മേന്മയും കൊച്ചുകേരളത്തിന്റെ നേട്ടങ്ങളും തമ്മില് ഒട്ടേറെ സമാനതകളുണ്ട്. ജനനനിരക്ക്, ശിശുമരണനിരക്ക്, മാതൃമരണനിരക്ക് എന്നിവയുടെ കാര്യത്തില് ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാള് കുറവും വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതുമാണ് നമ്മടേത്. ശരാശരി ആയുര്ദൈര്ഘ്യത്തിന്റെ കാര്യത്തിലും മികച്ച നേട്ടമാണ് കേരളം കൈവരിച്ചിട്ടുള്ളത്.
എന്നാല് ആഗോളവത്കരണത്തിന്റെ പ്രണേതാക്കളായ കേന്ദ്രസര്ക്കാരുകളും കേരളത്തിലെ യുഡിഎഫ് സര്ക്കാരുകളും കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളില് നമ്മുടെ പൊതുജനാരോഗ്യ രംഗത്തിന് ഏല്പിച്ച ആഘാതം അളവറ്റതാണ്. സര്ക്കാര് ആശുപത്രികളില് വേണ്ടത്ര സൌകര്യങ്ങളും മരുന്നുകളും ഒരുക്കാതെ പാവപ്പെട്ട രോഗികളെ സ്വകാര്യമേഖലയുടെ ചൂഷണത്തിന് കരുണയില്ലാതെ എറിഞ്ഞുകൊടുക്കുന്ന അവരുടെ സമീപനം നമ്മള് കണ്ടതും അനുഭവിച്ചതുമാണ്. എല്ഡിഎഫ് സര്ക്കാരുകള് അധികാരത്തില്വന്ന ഇടവേളകളിലാണ് ആ ദുരവസ്ഥയ്ക്ക്, ഒട്ടേറെ പരിമിതികളില് നിന്നുകൊണ്ടായാലും പരിഹാരമുണ്ടാക്കിയത്.
2006ല് അധികാരമേറ്റ എല്ഡിഎഫ് സര്ക്കാര് ആരോഗ്യമേഖലയില് കൈവരിച്ച നേട്ടങ്ങളെ ആര്ക്കും അവഗണിക്കാനാവില്ല. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്മുതല് മെഡിക്കല് കോളേജുകള്വരെയുള്ള സര്ക്കാര് സ്ഥാപനങ്ങളില് പശ്ചാത്തല സൌകര്യം ഗണ്യമായി വര്ദ്ധിപ്പിച്ചു. ഡോക്ടര്മാരുടെയും നഴ്സുമാരുടെയും ഒഴിവുകള് നികത്തി. ആവശ്യത്തിന് മരുന്നുകള് വാങ്ങുന്നതിന് മെഡിക്കല് കോര്പ്പറേഷന് രൂപവത്കരിച്ചു. അതോടെ സര്ക്കാര് ആശുപത്രികളില് മരുന്നുക്ഷാമം എന്നത് പഴയ കഥയായി മാറി. രോഗചികില്സയ്ക്കൊപ്പം രോഗപ്രതിരോധ പ്രവര്ത്തനങ്ങളും ശക്തിപ്പെടുത്തി. ശുചീകരണ പ്രവര്ത്തനങ്ങള് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സന്നദ്ധസംഘടനകളുടെയും പിന്തുണയോടെ നടപ്പാക്കി. പല പകര്ച്ചവ്യാധികളെയും വരുതിയിലാക്കാന് ഇതുമൂലം സാധിച്ചു.
പൊതുജനാരോഗ്യരംഗത്തും രോഗപ്രതിരോധരംഗത്തും ക്യൂബ കൈവരിച്ച നേട്ടങ്ങള് പറയാന് മാത്രമുള്ളതല്ല, അനുകരിക്കാനുള്ളവയാണ്. ആ തിരിച്ചറിവോടെയാണ് ഇന്ത്യയില് ആദ്യമായി ക്യൂബന് മാതൃകയ്ക്ക് തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്ക്കാവ് പഞ്ചായത്തില് 2009ല് തുടക്കമിട്ടത്. സോഷ്യലിസ്റ്റ് രാഷ്ട്രമായ ക്യൂബയുടെ സമീപനങ്ങളും രീതിസമ്പ്രദായങ്ങളും അതേപടി ഇവിടെ പകര്ത്താനാവില്ല. കാരണം മുതലാളിത്ത സമ്പദ്വ്യവസ്ഥ നിലനില്ക്കുന്ന ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണ് കേരളം. ആ ചട്ടക്കൂടിന്റെ പരിമിതികളില് നിന്നുകൊണ്ടുമാത്രമേ ഇവിടെ ക്യൂബന് മാതൃക നടപ്പാക്കാനാവൂ. ക്യൂബന് അംബാസിഡറുടെ ക്ഷണപ്രകാരം ആരോഗ്യമന്ത്രി പി കെ ശ്രീമതിടീച്ചര് ക്യൂബ സന്ദര്ശിച്ചതോടെയാണ് ക്യൂബന് മാതൃക എന്ന ആശയത്തിന് രൂപരേഖയായത്.
വട്ടിയൂര്ക്കാവ് പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രമാണ് ക്യൂബന് മാതൃകയുടെ ആസ്ഥാനം. 22 വാര്ഡുകളടങ്ങിയ വട്ടിയൂര്ക്കാവ് ഗ്രാമപഞ്ചായത്ത് ഒന്നാകെയാണ് ഇതിന്റെ പരിധിയില് വരിക. പഞ്ചായത്തിലെ മുഴുവന് ജനങ്ങളുടെയും രോഗ വിവരങ്ങള് ശേഖരിക്കയും കൃത്യസമയത്ത് ചികില്സാ നടപടികളും മറ്റു നിര്ദ്ദേശങ്ങളും നല്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
2009 ഫെബ്രുവരി അവസാന വാരമാണ് ക്യൂബന് മാതൃക ഔദ്യോഗികമായി ഉല്ഘാടനം ചെയ്യപ്പെട്ടത്. എന്ആര്എച്ച്എം ആണ് ഇതിനാവശ്യമായ ഫണ്ട് അനുവദിക്കുന്നത്. എന്ആര്എച്ച്എംന്റെ നോഡല് ഏജന്സി ഹിന്ദുസ്ഥാന് ലാറ്റക്സാണ്.
ക്യൂബന് മാതൃകയുടെ ഒന്നാംഘട്ട പ്രവര്ത്തനം എന്നത് പഞ്ചായത്തിലെ മുഴുവന് ജനങ്ങളുടെയും ആരോഗ്യ വിവരങ്ങള് ശേഖരിക്കയാണ്. സര്വ്വേയ്ക്ക് 'ആശ' പ്രവര്ത്തകരെയാണ് വിനിയോഗിച്ചത്. ആശ പ്രവര്ത്തകരെക്കുറിച്ച് ജാഗ്രതയില് പ്രസിദ്ധീകരിച്ച പോസ്റ്റ് ഓര്ക്കുമല്ലോ? പരിശീലനം നല്കപ്പെട്ട 44 വാളന്റിയര്മാരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തി. മാര്ച്ചില് ആരംഭിച്ച സര്വ്വേ മൂന്നുമാസംകൊണ്ട് പൂര്ത്തീകരിച്ചു.
12500 വീടുകളിലായി 48560 പേരാണ് വട്ടിയൂര്ക്കാവ് പഞ്ചായത്തു പരിധിയിലുള്ളത്. ഇവരെ നാലുഗ്രൂപ്പായി തരംതിരിച്ചിട്ടുണ്ട്. (1) ഒരു രോഗവും ഇല്ലാത്ത പൂര്ണ ആരോഗ്യവാന്മാര് (2) പുകവലി, മദ്യപാനം, മയക്കുമരുന്നുശീലം തുടങ്ങിയവമൂലം രോഗം വരാനുള്ള സാധ്യത കൂടുതലുള്ളവര് (3) അമിത രക്തസമ്മര്ദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളവര് (4) രോഗംമൂലം ശയ്യാവലംബരായവര്.
വട്ടിയൂര്ക്കാവ് പഞ്ചായത്തില് നാലാം ഗ്രൂപ്പില്പെട്ടവര് 939 പേരുണ്ട്. അവരില്തന്നെ കൂടുതല് പരിചരണം ആവശ്യമുള്ള 141 പേരുണ്ട്. അവര്ക്കായി സാന്ത്വന പരിചരണ ചികില്സ പ്രത്യേകം ആവിഷ്കരിച്ചിട്ടുണ്ട്.
അമിത രക്തസമ്മര്ദ്ദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവ ഉള്പ്പെടുന്ന മൂന്നാംഗ്രൂപ്പില് ഏകദേശം 12,100 പേര് ഉള്പ്പെടുന്നു. 1120 പേര് മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങള്ക്കടിപ്പെട്ടവരാണ്. ശേഷിക്കുന്നവര്ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല.
ഓരോ വ്യക്തിക്കും പ്രത്യേകം ഐഡി നമ്പരും കാര്ഡും ഉണ്ടാകും. അതില് അയാളുടെ ആരോഗ്യ സംബന്ധമായ എല്ലാ വിവരങ്ങളും ഉണ്ടാകും. ആശുപത്രി രജിസ്റ്ററിലും ഓരോ വ്യക്തിയെയുംകുറിച്ചുള്ള വിവരങ്ങള് സൂക്ഷിക്കുന്നു. മൂന്നു പഞ്ചായത്തു വാര്ഡുകള്ക്ക് ഒന്ന് എന്ന രീതിയില് 7 സബ് സെന്ററുകള് പ്രവര്ത്തിക്കുന്നു. സബ്സെന്ററുകളില് ആരോഗ്യ ക്യാമ്പുകള് സംഘടിപ്പിക്കുന്നു. അതത് പഞ്ചായത്തുവാര്ഡിന്റെ പരിധിയില്പെട്ടവര്ക്ക് ആരോഗ്യ ക്യാമ്പുകളില് പങ്കെടുക്കാം. ജനറല് മെഡിസിന് ഡോക്ടര്മാര്ക്കൊപ്പം സ്പെഷ്യാലിറ്റി ഡോക്ടര്മാരുടെയും സേവനം ലഭ്യമാക്കുന്നു. ഇതോടൊപ്പം ബ്ളഡ്പ്രഷര്, ഷുഗര് തുടങ്ങിയവ പരിശോധിക്കുന്നതിനുള്ള ലാബ് സൌകര്യവുമുണ്ട്. എല്ലാവിധ പരിശോധനകളും മരുന്നും സൌജന്യമാണ്.
ഒരു മാസത്തേക്കുള്ള മരുന്നും ഉപദേശനിര്ദ്ദേശങ്ങളുമാണ് ക്യാമ്പുകളില് എത്തുന്നവര്ക്ക് നല്കുന്നത്. ഒരു മാസത്തിനുശേഷം വീണ്ടും ഇവര്ക്കായി റിവ്യൂ ക്യാമ്പ് സംഘടിപ്പിച്ച് പരിശോധനനടത്തുന്നു. പിന്നീട് മരുന്ന് ആവശ്യമുണ്ടെങ്കില് മാത്രം നല്കുന്നു.
"തെറ്റായ ജീവിതരീതിയും ശീലങ്ങളുംമൂലം നമ്മുടെ ആളുകള് വരുത്തിവെയ്ക്കുന്നതാണ് പല രോഗങ്ങളും. ശരിയായ ഭക്ഷണക്രമവും വ്യായാമവും ഉണ്ടെങ്കില് പല രോഗങ്ങളില്നിന്നും രക്ഷപ്പെടാം. ക്യൂബന് മാതൃക ആരംഭിച്ചതോടെ ജനങ്ങളുടെ ജീവിതരീതിയില്തന്നെ സാരമായ വ്യത്യാസം വന്നിട്ടുള്ളതായി കാണാം.'' മെഡിക്കല് ഓഫീസര് ഡോ. സ്വപ്ന പറയുന്നു.
മണികണ്ഠേശ്വരം, നെട്ടയം, പാപ്പാട്, കുലശേഖരം, കൊടുങ്ങാനൂര്, വഴയില, വെട്ടുകോണം എന്നിങ്ങനെ ഏഴു സബ്സെന്ററുകളിലായാണ് ക്ളിനിക്കുകള് നടത്തുന്നത്. ഇവിടങ്ങളില് ആരോഗ്യ ബോധവത്കരണ ക്ളാസുകളും നല്കുന്നു. ക്യാമ്പുകള് സംഘടിപ്പിക്കുന്നതിന് കൂടുതല് സ്റ്റാഫിന്റെ സേവനം ആവശ്യമുള്ളപ്പോള് എന്ആര്എച്ച് എം സ്റ്റാഫിനെ നല്കുന്നു. മെഡിക്കല് കോളേജിലെ ഹൌസ്സര്ജന്മാരുടെ സേവനവും ഇത്തരം ക്യാമ്പുകളില് ലഭ്യമാക്കുന്നുണ്ട്.
ക്യൂബന് മാതൃകയുടെ ഭാഗമായി 10 കിടക്കകളുള്ള ഇന് പേഷ്യന്റ് വിഭാഗം ഉടന് ആരംഭിക്കും. കെട്ടിടത്തിന്റെ നിര്മാണ പ്രവര്ത്തനങ്ങള് പുരോഗമിക്കുന്നു. ഡോക്ടര്മാര്ക്ക് താമസിക്കാനുള്ള ക്വാര്ട്ടേഴ്സും ഉണ്ടാകും. അവര്ക്ക് വീടുകളിലെത്തി രോഗികളെ പരിശോധിക്കാനുള്ള വാഹനസൌകര്യവും ഏര്പ്പെടുത്തും.
"ഡോക്ടര്മാരും സ്റ്റാഫും വളരെ അര്പ്പണ മനോഭാവക്കാരാണ്. എല്ലാവരും ടീം സ്പിരിറ്റോടെ സേവനം ചെയ്യുന്നു. ജനപ്രതിനിധികളില്നിന്നും ബഹുജനങ്ങളില്നിന്നും നല്ല സഹകരണമാണ് ലഭിക്കുന്നത്''-ഡോക്ടര് സ്വപ്ന പറഞ്ഞു.
ശുചീകരണ പ്രവര്ത്തനങ്ങള്ക്കും രോഗപ്രതിരോധ പ്രവര്ത്തനങ്ങള്ക്കും ക്യൂബന് മാതൃക മുന്തിയ പരിഗണന നല്കുന്നു. കൊതുകുനശീകരണയത്നത്തിന്റെ ഭാഗമായി ആശ പ്രവര്ത്തകര് എല്ലാമാസവും വീടുകള് സന്ദര്ശിക്കുന്നു. വീട്ടിനുള്ളിലും പരിസരങ്ങളിലും കൊതുകു വളരാനുള്ള സാധ്യതകള് വീട്ടുകാരുടെ ശ്രദ്ധയില്പ്പെടുത്തി അത്തരം സാധ്യതകളെ ഇല്ലായ്മചെയ്യുന്നു. കൂത്താടികളെയും മറ്റും നശിപ്പിക്കാന് വീട്ടുകാരെ പ്രേരിപ്പിക്കുന്നു. ഒപ്പം ആശാ പ്രവര്ത്തകരും അതില് പങ്കാളികളാകുന്നു. ഫോഗിംഗ് പതിവായി നടത്തുന്നു.
പഞ്ചായത്തു പരിധിയില് പകര്ച്ചവ്യാധികള് വളരെയേറെ കുറഞ്ഞതായി ഡോക്ടര്മാരും നാട്ടുകാരും ഒരുപോലെ സമ്മതിക്കുന്നു. ഡങ്കിപ്പനി, ചിക്കന്ഗുനിയ തുടങ്ങിയവ വിരലിലെണ്ണാവുന്നവ മാത്രമാണ് റിപ്പോര്ട്ടുചെയ്യപ്പെട്ടത്.
"എനിക്ക് കയ്യുംകാലും ഇടയ്ക്ക് തരിക്കുമായിരുന്നു. നീരിളക്കമാണെന്നാണ് ഞാന് കരുതിയത്. കാര്യമായ പ്രശ്നങ്ങളില്ലാതിരുന്നതുകൊണ്ട് ഡോക്ടര്മാരെ കാണാനോ പരിശോധിക്കാനോ പോയില്ല. ക്യൂബന് മാതൃകയുടെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പില് പങ്കെടുത്തു. പരിശോധന കഴിഞ്ഞപ്പോള് രക്തത്തില് പഞ്ചസാര അല്പം കൂടുതലാണെന്ന് മനസ്സിലായി. ഇപ്പോള് മരുന്നുകഴിക്കുന്നുണ്ട്. ഭക്ഷണത്തില് ശ്രദ്ധിക്കുന്നുമുണ്ട്.-മണികണ്ഠേശ്വരം ക്യാമ്പില് പങ്കെടുത്ത അറുപത്തിരണ്ടുകാരിയായ ലളിതകുമാരിഅമ്മ പറയുന്നു.
അറുപതുകാരനായ കുമാരന് മാഷിന്റെ അനുഭവവും ഇതിനോട് സമാനമാണ്. മാഷിന് ഇടയ്ക്ക് ചെറിയതോതില് നെഞ്ചുവേദന അനുഭവപ്പെടും. പക്ഷേ വായുസംബന്ധമായ ഉപദ്രവം എന്നുകരുതി അദ്ദേഹം അതവഗണിച്ചു. ഏതായാലും വെറുതെ ക്യാമ്പില് പങ്കെടുത്തുകളായാം എന്ന് തീരുമാനിച്ചു. പരിശോധനകള്ക്കുശേഷം ഹൃദ്രോഗത്തിന്റെ ആരംഭമായാണ് ഡോക്ടര്മാര് വിധിച്ചത്. "മരുന്നിനൊപ്പം ഭക്ഷണം ക്രമപ്പെടുത്തുകയും വ്യായാമം ചെയ്യുകയും ചെയ്യുന്നു. അതുമൂലം രണ്ടാം തവണ പരിശോധനയ്ക്കു ചെന്നപ്പോള് ആരോഗ്യനിലയില് നല്ല പുരോഗതിയുണ്ട്. തക്കസമയത്ത് കണ്ടെത്തിയില്ലായിരുന്നെങ്കില് സ്ഥിതി ഒരുപക്ഷേ ഇങ്ങനെയാവില്ലായിരുന്നു...'' മാഷ് പറയുന്നു.
ആരോഗ്യവകുപ്പിന്റെ ഒരു ഡോക്ടറുടെയും എന്ആര്എച്ച്എം നല്കുന്ന മൂന്നു ഡോക്ടര്മാരുടെയും സേവനം പതിവായി ക്യൂബന് മാതൃകയുടെ ഭാഗമായി വട്ടിയൂര്ക്കാവുകാര്ക്ക് ലഭിക്കുന്നു. ക്യാമ്പില് കുടുതല്പേരുടെ സേവനവും ലഭിക്കുന്നു. 2009 സെപ്തംബര് 26-ാം തീയതി മണികണ്ഠേശ്വരത്തു നടന്ന ആരോഗ്യ ക്യാമ്പില് ജനറല് മെഡിസിനില്നിന്ന് മൂന്ന് ഡോക്ടര്മാരുടെയും സ്പെഷ്യാലിറ്റി വിഭാഗത്തില്നിന്ന് അത്രയും തന്നെ ഡോക്ടര്മാരുടെയും സേവനം ലഭ്യമാക്കി. എട്ട് സ്റ്റാഫ് നഴ്സുമാരുടെയും സേവനം ലഭ്യമാക്കി. അടുത്തതായി നടക്കുന്ന ക്യാമ്പില് നേത്രരോഗങ്ങള്, ഇഎന്ടി, ശിശുരോഗങ്ങള്, കാന്സര് നിര്ണയം തുടങ്ങിയവയ്ക്കാണ് ഉന്നല് നല്കുന്നത്.
ആരോഗ്യവകുപ്പിന്റെ കീഴിലുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തില് പരിശോധനയും മറ്റു ജോലികളും സാധാരണയായി നടക്കുന്നു. ആരോഗ്യവകുപ്പിലെ ജീവനക്കാരെ സംബന്ധിച്ചിടത്തോളം അതിനുപുറമെയാണ് ക്യൂബന് മാതൃകയുടെ ജോലി. ആ ജോലിക്ക് പ്രത്യേക ശമ്പളമോ ആനുകൂല്യങ്ങളോ അവര്ക്ക് ലഭിക്കുന്നില്ല എന്നത് യാഥാര്ത്ഥ്യമാണ്. അവര് ചെയ്യുന്ന അധിക ജോലിക്ക് പ്രോത്സാഹനം നല്കേണ്ടതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
രോഗത്തിനു ചികില്സിക്കുന്നതുപോലെതന്നെ പ്രധാനമാണ് രോഗംവരാതെ ശ്രദ്ധിക്കുക എന്നതും. അതുപോലെ കൃത്യമായ സമയത്ത് രോഗം നിര്ണയിക്കപ്പെടുക എന്നത്, അപകടാവസ്ഥയിലേക്കെത്താതിരിക്കാന് വ്യക്തിയെ സഹായിക്കുന്നു. ഒപ്പം തെറ്റായ ജീവിത ശൈലിയില്നിന്ന് പിന്തിരിയാന് പൌരന് പ്രേരണയും നല്കുന്നു. ആഗോളവത്കരണത്തിന്റെ ഇക്കാലത്ത് രോഗംവരാതെ തടയുകയും വന്നത് രൂക്ഷമാകാതെ നോക്കുകയും ചെയ്യുക എന്നത് വലിയ ഒരു പ്രതിരോധം തന്നെയാണ്. അവിടെയാണ് ക്യൂബന് മാതൃകയുടെ പ്രസക്തി. കേരളത്തിലെ ആരോഗ്യ സേവനരംഗം കാര്യക്ഷമമാക്കാന് എല്ഡിഎഫ് സര്ക്കാര് നടത്തുന്ന ഇടപെടലുകളില് ഒന്നാണിതും.
ഗിരീഷ് ചേനപ്പാടി ചിന്ത വാരിക 150110
ആരോഗ്യരംഗത്തെ മുന്നേറ്റം സോഷ്യലിസ്റ്റ് ക്യൂബയില്
"ആരോഗ്യ സംരക്ഷണവും പരിചരണവും ഓരോ പൌരന്റെയും അവകാശമാണ്. ഗ്രാമീണ ആരോഗ്യസേവന ശൃംഖല, പോളിക്ളിനിക്കുകള്, ആശുപത്രികള്, രോഗപ്രതിരോധ സംവിധാനങ്ങള്, വിദഗ്ധ ആരോഗ്യസേവന കേന്ദ്രങ്ങള് എന്നിവ സ്ഥാപിച്ചുകൊണ്ട് സൌജന്യ ചികില്സാ സംവിധാനം പ്രദാനംചെയ്തും സൌജന്യ ദന്തപരിരക്ഷ ഉറപ്പാക്കിയും രോഗം വരാതെ നോക്കുന്നതിന് ആരോഗ്യപ്രചാരണ പരിപാടികളും ആരോഗ്യ വിദ്യാഭ്യാസവും സ്ഥിരമായി രോഗപരിശോധനയും പൊതുവായ രോഗ പ്രതിരോധ കുത്തിവെയ്പുകളും ഇതര നടപടികളും സ്വീകരിച്ചും സര്ക്കാര് പൌരന്മാരുടെ ഈ അവകാശം ഉറപ്പാക്കുന്നു. സാമൂഹിക സംഘടനകളിലൂടെയും ബഹുജന സംഘടനകളിലൂടെയും എല്ലാ ജനങ്ങളും ഈ പ്രവര്ത്തനങ്ങളുമായും പദ്ധതികളുമായും സഹകരിക്കുന്നു.'' 1976-ല് അംഗീകരിച്ച പുതുക്കിയ ക്യൂബന് ഭരണഘടനയിലെ 50-ാം വകുപ്പ് ഇങ്ങനെ എല്ലാ പൌരന്മാരുടെയും ആരോഗ്യ പരിരക്ഷ ഉറപ്പാക്കിയിരിക്കുന്നു.
വിപ്ളവാനന്തര ക്യൂബയില് എല്ലാ പൌരന്മാര്ക്കും ചൊട്ടമുതല് ചുടലവരെ തികച്ചും സൌജന്യമായി ആരോഗ്യ പരിചരണം ലഭിക്കുന്നു. ഇതിന്റെ ഭാഗമായി ക്യൂബക്കാരുടെ ശരാശരി ആയുര്ദൈര്ഘ്യം 78.26 വയസ്സായി ഉയര്ന്നിരിക്കുന്നു. (സ്ത്രീകള്: 80, പുരുഷന്മാര്: 76). വിപ്ളവത്തിനുമുമ്പ് 1958-ല് ഇത് 58 ആയിരുന്നു. ഇപ്പോള് ആഗോള ശരാശരി 68.76 വയസ്സാണ്; അമേരിക്കയില് 77.99 വയസ്സും ലാറ്റിന് അമേരിക്കന് ശരാശരി 73.13 വയസ്സുമാണ്. ക്യൂബയിലെ ശിശുമരണനിരക്ക് 1000ന് 5.9 ആണ്; 1959-ല് ഇത് 1000ന് 54 ആയിരുന്നു. ഇപ്പോള് ലോക ശരാശരി 68.01ഉം അമേരിക്കയില് 7.60ഉം ആണ്. സോഷ്യലിസ്റ്റ് ക്യൂബയുടെ ശ്രദ്ധേയമായ നേട്ടങ്ങളില് ഒന്നാണ് ആരോഗ്യ സൂചികയിലെ ഈ മികവ്. ഇത് കൈവരിച്ചതാകട്ടെ, സര്വ്വശക്തമെന്ന് അറിയപ്പെടുന്ന അമേരിക്കന് സാമ്രാജ്യത്വത്തിന്റെ എതിര്പ്പുകളും ഉപരോധങ്ങളും അതിജീവിച്ചുകൊണ്ടുമാണ്.
ആരോഗ്യസംരക്ഷണത്തിന്റെ ആദ്യ ചുവടുവെയ്പായി ക്യൂബ ഉറപ്പാക്കിയത് കുറഞ്ഞ വിലയ്ക്കുള്ള ഭക്ഷ്യ സാധന ലഭ്യതയാണ് 1962-ല്തന്നെ ക്യൂബയില് ഭക്ഷ്യറേഷന് സംവിധാനത്തിന് രൂപം നല്കിയിരുന്നു. ഭക്ഷ്യ സബ്സിഡിക്കായി 2007-ല് ക്യൂബ ചെലവിട്ടത് 100 കോടി ഡോളറാണ്. (ജനസംഖ്യ: 1.15 കോടി) അമേരിക്കയില് സാധാരണ ഒരു കടയില്നിന്ന് ശരാശരി 50 ഡോളറിന് ലഭിക്കുന്ന അത്രയും ഭക്ഷണസാധനങ്ങള് ക്യൂബയില് റേഷന് സംവിധാനത്തിലൂടെ 1.20 ഡോളറിന് എല്ലാ പൌരന്മാര്ക്കും ലഭിക്കുന്നു. 3,300 കലോറി ഊര്ജ്ജം ലഭിക്കാന് ആവശ്യമായ ഭക്ഷണത്തിന്റെ 70 ശതമാനംവരെ ഈ സംവിധാനത്തിലൂടെ ലഭിക്കുന്നു. ബാക്കി സ്വന്തമായി കൃഷിചെയ്തോ പൊതുവിപണിയില്നിന്നും സഹകരണ സ്ഥാപനങ്ങളില്നിന്നും വാങ്ങിയോ ഉപയോഗിക്കുന്നു. കലോറി ലഭ്യതയുടെ കാര്യത്തില് ക്യൂബ അമേരിക്കയുടെ തൊട്ടടുത്ത് എത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. (ക്യൂബ: 3300 കലോറി, അമേരിക്ക 3754 കലോറി, ലാറ്റിന് അമേരിക്കന് ശരാശരി-2875 കലോറി).
2009-ല് ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ചവേള്ഡ് ഹെല്ത്ത് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം അമേരിക്ക ഉള്പ്പെടെയുള്ള വികസിത രാജ്യങ്ങളിലെ ആളുകളുടെ മരണകാരണവും ക്യൂബക്കാരുടെ മരണകാരണവും ഏറെക്കുറെ സമാനമാണെന്ന് കാണാം. പകര്ച്ചവ്യാധികള്മൂലമുള്ള മരണനിരക്ക് ലോകത്ത് 51 ശതമാനം ആയിരിക്കുമ്പോള് ക്യൂബയില് ഇത് 9 ശതമാനം മാത്രമാണ്. അമേരിക്കയിലും 9 ശതമാനമത്രെ. പകര്ച്ചവ്യാധികള് അല്ലാത്ത അസുഖങ്ങള്മൂലമാണ് ക്യൂബയില് 75% ആളുകള് മരിക്കുന്നത്, 16% പേര് അപകടങ്ങള്മൂലവും മറ്റുവിധത്തില് പരിക്കേറ്റും മരിക്കുന്നു. അമേരിക്കയില് ഇത് യഥാക്രമം 73 ശതമാനവും 18 ശതമാനവും ആണ്. എയ്ഡ്സ് ബാധിതരുടെ (എച്ച്ഐവി പോസിറ്റീവായിട്ടുള്ളവര്) എണ്ണം ലോകത്ത് ഏറ്റവും കുറവുള്ള രാജ്യവും ക്യൂബതന്നെ ജനസംഖ്യയില് ഏകദേശം 0.05% പേര്ക്കുമാത്രം. എയ്ഡ്സ് ബാധിച്ചവര്ക്ക് മികച്ച ചികില്സ ഉറപ്പാക്കുന്നതോടൊപ്പം അത് വ്യാപിക്കാതിരിക്കാന് കര്ക്കശമായ മുന്കരുതലുകളും ക്യൂബ കൈക്കൊള്ളുന്നു.
"ലോകത്തെ മികച്ച പൊതു സേവനങ്ങളില് ഒന്നാ''യാണ് 2006-ല് ബിബിസി ന്യൂസിന്റെ "ന്യൂസ്നൈറ്റ്'' എന്ന പരിപാടിയില് ക്യൂബയിലെ ആരോഗ്യപരിരക്ഷാ സംവിധാനത്തെ വിശേഷിപ്പിച്ചത്. ക്യൂബയുടെ പ്രതിവര്ഷ പ്രതിശീര്ഷ ആരോഗ്യ പരിചരണ ചെലവ് 251 ഡോളറാണ്. ഇത് ബ്രിട്ടനും മറ്റു പാശ്ചാത്യരാജ്യങ്ങളും ചെലവാക്കുന്നതിനെക്കാള് കുറവാണെങ്കിലും മികവുറ്റ ആരോഗ്യ സംവിധാനത്തിലൂടെ ക്യൂബ ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളെയും കവച്ചുവെയ്ക്കുന്നതായി ബിബിസി റിപ്പോര്ട്ട്ചെയ്തിരുന്നു. 2000-ല് യു എന് സെക്രട്ടറി ജനറലായിരുന്ന കോഫി അന്നന് പറഞ്ഞത് ഇങ്ങനെയാണ്- "ആരോഗ്യം, വിദ്യാഭ്യാസം, സാക്ഷരത എന്നിങ്ങനെ ശരിയായ മുന്ഗണനകള്ക്ക് ഊന്നല് നല്കുകയാണെങ്കില് പരിമിതമായ വിഭവങ്ങള്കൊണ്ടുപോലും ഒരു രാഷ്ട്രത്തിന് എന്തെല്ലാം ചെയ്യാനാകും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ക്യൂബ.'' 2001ല് ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും വാര്ഷിക യോഗത്തില് അന്ന് ലോകബാങ്ക് പ്രസിഡന്റായിരുന്നു ജയിംസ് വുള്ഫെന്സണും ക്യൂബയുടെ ആരോഗ്യ വിദ്യാഭ്യാസരംഗങ്ങളിലെ നേട്ടങ്ങളെക്കുറിച്ച് പ്രശംസിക്കുകയുണ്ടായി. 2001ല് ബ്രിട്ടീഷ് പാര്ലമെന്റിന്റെ ഹെല്ത്ത് സെലക്ട് കമ്മിറ്റി ക്യൂബ സന്ദര്ശിക്കുകയും ക്യൂബന് ആരോഗ്യപരിചരണ സംവിധാനത്തിന്റെ മേന്മകളെക്കുറിച്ച് റിപ്പോര്ട്ട് തയ്യാറാക്കി പാര്ലമെന്റിന് സമര്പ്പിക്കുകയുമുണ്ടായി. ബ്രിട്ടനില് സര്ക്കാര് പണംമുടക്കി നടപ്പാക്കുന്ന നാഷണല് ഹെല്ത്ത് സര്വ്വീസിനെക്കാള് ഏറെ മികവുറ്റതാണ് ക്യൂബയിലെ സംവിധാനം എന്ന് ആ കമ്മിറ്റി റിപ്പോര്ട്ട് സംശയാതീതമായി വ്യക്തമാക്കുന്നു. 2007 സെപ്റ്റംബര് 12ന് ബ്രിട്ടനിലെ ഗാര്ഡിയന് പത്രം ക്യൂബന് ആരോഗ്യസംവിധാനത്തിന്റെ ഉയര്ന്ന ഗുണനിലവാരത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനവും സവിശേഷ പ്രാധാന്യമര്ഹിക്കുന്നതാണ്.
ലക്ഷ്യബോധത്തോടെയുള്ള ആസൂത്രണത്തിന്റെയും 50 വര്ഷം നീണ്ട പോരാട്ടത്തിന്റെയും അനന്തരഫലമാണ് ക്യൂബ കൈവരിച്ച ആരോഗ്യരംഗത്തെ മികച്ച നേട്ടങ്ങള്. 1960 ആഗസ്റ്റ് 20ന് വൈദ്യശാസ്ത്ര വിദ്യാര്ത്ഥികളോടും ആരോഗ്യപ്രവര്ത്തകരോടും ചെയ്ത പ്രസംഗത്തില് ചെഗുവേര ആരോഗ്യസേവനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇങ്ങനെയാണ് സൂചിപ്പിച്ചിരിക്കുന്നത്-"ലോകത്തിലെ ഏറ്റവും ധനികനായ മനുഷ്യന്റെ എല്ലാ സമ്പത്തിനെക്കാളും ദശലക്ഷം മടങ്ങ് അമൂല്യമാണ് ഒരൊറ്റ മനുഷ്യന്റെ ജീവിതമെന്ന് ഞങ്ങള് വിപ്ളവകാലത്ത് തിരിച്ചറിഞ്ഞു... നല്ല വരുമാനം സമ്പാദിച്ചുകൂട്ടുന്നതിനെക്കാള് സഹജീവികളെ സേവിക്കുന്നതാണ് വിശിഷ്ടമായ കടമ എന്ന് വിപ്ളവം ഉദ്ബോധിപ്പിക്കുന്നു. കുന്നുകൂട്ടുന്ന സ്വര്ണ്ണത്തെക്കാള് അമൂല്യമാണ്, അനശ്വരമാണ്, ജനങ്ങള് അര്പ്പിക്കുന്ന കൃതജ്ഞതയെന്ന് വിപ്ളവം പഠിപ്പിക്കുന്നു.'' (ചെഗുവേര റീഡര് പേജ് 147) അക്കാലത്തുണ്ടായ ഒരനുഭവം സൂചിപ്പിച്ചുകൊണ്ടാണ് ചെ ഇത് ഓര്മ്മിപ്പിച്ചത്- "ഏതാനും മാസങ്ങള്ക്കുമുമ്പ് ഹവാനയില് പുതുതായി ബിരുദമെടുത്ത ചില ഡോക്ടര്മാര് നാട്ടിന്പുറങ്ങളില് പോയി ജോലിനോക്കാന് വിസമ്മതിച്ചു; അങ്ങനെ ചെയ്യണമെങ്കില് കൂടുതല് പ്രതിഫലം, അതും മുന്കൂറായി, വേണമെന്ന് അവര് ആവശ്യപ്പെട്ടു. പഴയ അനുഭവംവെച്ചുനോക്കുമ്പോള് അതില് അസ്വാഭാവികതയൊന്നുമില്ല. പഴയകാലത്തെ കാഴ്ചപ്പാട് അതായിരുന്നു''.
ഇന്ന് ക്യൂബയുടെ നാട്ടിന്പുറങ്ങളില് എന്നല്ല, ലോകത്തിന്റെ നാനാകോണുകളില്, ദുര്ഗമസ്ഥലങ്ങളില്, ദുരിതംനിറഞ്ഞ സാഹചര്യങ്ങളില് ആയിരക്കണക്കിന് ക്യൂബന് ഡോക്ടര്മാരാണ് ആതുരശുശ്രൂഷയില് ഏര്പ്പെട്ടിരിക്കുന്നത്. വിപ്ളവത്തിനുമുമ്പ് 1958ല് 1051 ആളുകള്ക്ക് ഒരു ഡോക്ടര് എന്ന അനുപാതമാണുണ്ടായിരുന്നത്. വിപ്ളവാനന്തരം, വിപ്ളവക്യൂബയില് പണിയെടുക്കാന് തങ്ങള്ക്കാവില്ല എന്നുപറഞ്ഞ് അഭിജാതകുലജാതരായ ഡോക്ടര്മാരില് മഹാഭൂരിപക്ഷവും ഭാഗ്യംതേടി അമേരിക്കയിലേക്ക് കുടിയേറി. വിപ്ളവം കൊടുമ്പിരിക്കൊണ്ടിരുന്ന നാളുകളില് 1950-ല് സ്വേഛാധിപതിയായ ബാത്തിസ്റ്റ മെഡിക്കല് സ്കൂള് ഉള്പ്പെടെ ഹവാന യൂണിവേഴ്സിറ്റി അടച്ചുപൂട്ടിയിരുന്നു. വിപ്ളവാനന്തരം അത് തുറന്നു പ്രവര്ത്തിപ്പിച്ചപ്പോള് ഹവാന മെഡിക്കല് സ്കൂളില് ആകെയുണ്ടായിരുന്ന 161 വൈദ്യശാസ്ത്ര പ്രൊഫസര്മാരില് 23 പേര് മാത്രമാണ് തുടര്ന്ന് അവിടെ ജോലിചെയ്യാന് സന്നദ്ധരായി ഉണ്ടായിരുന്നത്. മറ്റുള്ളവരെല്ലാം അമേരിക്കയിലേക്ക് കടക്കുകയായിരുന്നു. 1967-ല് ക്യൂബയില് മെഡിക്കല് സ്കൂള് അധ്യാപകര് ഉള്പ്പെടെ 3000 ഡോക്ടര്മാരാണ് ഉണ്ടായിരുന്നത്-അതായത് 2000 പൌരന്മാര്ക്ക് ഒരു ഡോക്ടറുടെ സേവനം ലഭിക്കുന്ന അവസ്ഥയുണ്ടായിരുന്നില്ല. 1975 ആയപ്പോള് മാത്രമാണ് വിപ്ളവത്തിനുമുമ്പുള്ള അനുപാതത്തിലേക്ക് എത്താന് സാധിച്ചത്. ഇന്ന് ക്യൂബയില് ഡോക്ടര്മാരുടെ ലഭ്യത ലോകത്ത് മറ്റൊരിടത്തും ഇല്ലാത്തത്ര അധികം ആയിരിക്കുന്നു-2007 ലെ കണക്കുപ്രകാരം 155 പൌരന്മാര്ക്ക് ഒരു ഡോക്ടറുടെ സേവനം ലഭിക്കുന്നുണ്ട്. ബ്രിട്ടന് ഉള്പ്പെടെ, പശ്ചിമയൂറോപ്പില് ഇത് 330ഉം അമേരിക്കയില് 417ഉം ആണ്. 2007ലെ കണക്കുപ്രകാരം ക്യൂബയില് മൊത്തം 72,417 ഡോക്ടര്മാരാണുള്ളത്.
സമഗ്രപൊതു ചികിത്സാപദ്ധതിയിലൂടെ പൊതുജനാരോഗ്യരംഗത്ത് ക്യൂബ വന് മുന്നേറ്റമാണ് നടത്തിയത്. ഈ പദ്ധതിപ്രകാരം ഓരോ അയല്ക്കൂട്ടത്തിനും ഒരു ഡോക്ടറുടെയും നേഴ്സിന്റെയും സേവനം ലഭ്യമാക്കിയിരിക്കുന്നു. ഓരോ അയല്ക്കൂട്ടത്തിലും 120, 150 കുടുംബങ്ങളാണുള്ളത്. 1984-85ല് ആസൂത്രണംചെയ്ത ഈ പദ്ധതി 2004 ആയപ്പോള് ക്യൂബയില് പൂര്ണമായി നടപ്പാക്കി. ഡോക്ടറും നേഴ്സും സ്ഥിരമായി ഓരോ കുടുംബത്തെയും സന്ദര്ശിക്കുന്നു. അങ്ങനെ ഓരോ കുടുംബത്തിന്റെയും ഓരോ വ്യക്തിയുടെയും ആരോഗ്യപ്രശ്നങ്ങള് അവര് മനസ്സിലാക്കുന്നു. ഓരോരുത്തരെയും സംബന്ധിച്ച പ്രധാന വിവരങ്ങള് ശേഖരിക്കുകയും രോഗപ്രതിരോധ നടപടികള്ക്ക് പ്രാധാന്യം നല്കുകയും ചെയ്യുന്നു; നല്ല ആരോഗ്യശീലങ്ങള്, ശുചീകരണം എന്നിവയെക്കുറിച്ച് നിരന്തര ബോധവല്ക്കരണം നടത്തുന്നു. അത്യാവശ്യംവേണ്ട ചികില്സ ഉടനടി ലഭ്യമാക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ആശുപത്രികളില് പ്രവേശിപ്പിക്കേണ്ടിവരുന്നവരുടെ എണ്ണം ഗണ്യമായി കുറയുന്നു. അതോടൊപ്പം 20,000 മുതല് 40,000 വരെ ആളുകള് അധിവസിക്കുന്ന അയല്ക്കൂട്ടങ്ങള് ചേര്ത്ത് ഓരോ പോളിക്ളിനിക്കും പ്രവര്ത്തിക്കുന്നുണ്ട്. ഇവിടെ രോഗ പരിശോധനയ്ക്കും രോഗനിര്ണയത്തിനും വേണ്ടി അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ലാബറട്ടറികളും വിവിധ സ്പെഷ്യലിസ്റ്റുകളുടെ സേവനവും ലഭ്യമാണ്. സോവിയറ്റ് യൂണിയന്റെ തകര്ച്ചയെ തുടര്ന്ന് അവിടെനിന്ന് ലഭിച്ചിരുന്ന സഹായം നിലയ്ക്കുകയും അമേരിക്ക കടുത്ത സാമ്പത്തിക ഉപരോധം ഏര്പ്പെടുത്തുകയും ചെയ്തിരുന്ന ഘട്ടത്തിലാണ് ക്യൂബ ഈ അഭൂതപൂര്വമായ നേട്ടങ്ങള് കൈവരിച്ചത്. അത്യാവശ്യ മരുന്നുകളും ഭക്ഷണ സാധനങ്ങളും ഉള്പ്പെടെ ക്യൂബയ്ക്ക് വില്ക്കുന്നതിനെ അമേരിക്ക തടഞ്ഞിരുന്നു. ഇപ്പോഴും ഈ ഉപരോധം പൂര്ണമായി നീക്കംചെയ്തിട്ടില്ല.
ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില് ക്യൂബന് ഡോക്ടര്മാരെയും ആരോഗ്യപ്രവര്ത്തകരെയും കാണാന് കഴിയും. സാര്വദേശീയ സൌഹാര്ദ്ദത്തിന്റെയും ഐക്യദാര്ഢ്യത്തിന്റെയും ഭാഗമായാണ് ക്യൂബ ഈ ആരോഗ്യപ്രവര്ത്തനത്തെ കാണുന്നത്. 81 രാജ്യങ്ങളില് ഏകദേശം 36,500 ക്യൂബന് ഡോക്ടര്മാര് ഇന്ന് സേവനം അനുഷ്ഠിക്കുന്നുണ്ട്. "ഓപ്പറേഷന് മിറക്കിള്'' എന്ന പരിപാടിയിലൂടെ പത്തുലക്ഷത്തിലേറെ ലാറ്റിന് അമേരിക്കക്കാര്ക്ക് കാഴ്ചശക്തി വീണ്ടെടുത്തുകൊടുക്കാന് ക്യൂബയ്ക്ക് കഴിഞ്ഞു. 2004-ല് പാകിസ്ഥാനില് ഭൂകമ്പം ഉണ്ടായപ്പോഴും ഏഷ്യയിലാകെ സുനാമി ഉണ്ടായപ്പോഴും ഏറ്റവും അധികം ഡോക്ടര്മാരും ആരോഗ്യപ്രവര്ത്തകരും പാഞ്ഞെത്തിയത് ക്യൂബയില്നിന്നാണ്. 2005ല് അമേരിക്കയില് ചുഴലിക്കൊടുങ്കാറ്റ് നാശംവിതച്ചപ്പോള് ക്യൂബയില്നിന്ന് ഡോക്ടര്മാരുടെ സംഘത്തെ എത്തിക്കാന് ഫിദെല് കാസ്ട്രോ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും അത് സ്വീകരിക്കാന് അമേരിക്ക സന്നദ്ധമായില്ല.
1963-ല് ക്യൂബന് വിപ്ളവത്തിന്റെ ശൈശവാവസ്ഥയില്തന്നെ തങ്ങളുടെ സാര്വദേശീയ ദൌത്യം ഉള്ക്കൊണ്ടുകൊണ്ട് ക്യൂബ പുതുതായി സ്വാതന്ത്യ്രം പ്രാപിച്ച അള്ജീരിയയിലേക്ക് ഡോക്ടര്മാരുടെ ആദ്യ സംഘത്തെ അയക്കുകയുണ്ടായി. പിന്നീട് കോംഗോയിലേക്കും അംഗോളയിലേക്കും ക്യൂബന് ആരോഗ്യപ്രവര്ത്തകര് 1960കളുടെ ഒടുവിലും 1970കളിലും എത്തിയിരുന്നു. പ്രകൃതിക്ഷോഭങ്ങള് മൂലമുള്ള കെടുതികള് നേരിടുന്നതിന് 1998-ല് ക്യൂബ സമഗ്ര ആരോഗ്യപരിപാടിക്ക് രൂപംനല്കി. ഹെയ്ത്തിയിലും ഹോണ്ടുറാസിലും ഗ്വാട്ടിമാലയിലും ചുഴലിക്കൊടുങ്കാറ്റും പ്രളയവും സര്വ്വവും തകര്ത്ത് ഉറഞ്ഞുതുള്ളിയപ്പോള് അവിടങ്ങളിലെ ജനങ്ങളെ രക്ഷിക്കാനായി ക്യൂബന് ആരോഗ്യ പ്രവര്ത്തകര് ഉടനെത്തിയിരുന്നു.
ഈ രാജ്യങ്ങളിലെ ഓണംകേറാ മൂലകളില് ദുരിതംപേറി കഴിഞ്ഞിരുന്ന പട്ടിണിപ്പാവങ്ങളുടെ രക്ഷയ്ക്കെത്തിയ ക്യൂബന് സംഘം പ്രളയവും ചുഴലിക്കാറ്റും ഒടുങ്ങിയശേഷവും ജനങ്ങളെ സേവിക്കാനായി അവിടെ തുടര്ന്നു. ഗ്വാട്ടിമാലയില് കമ്യൂണിസ്റ്റ്വിരുദ്ധ സേന എന്ന ഫാസിസ്റ്റ് സംഘം ക്യൂബന് ഡോക്ടര്മാര്ക്കും ആരോഗ്യപ്രവര്ത്തകര്ക്കും നേരെ വധഭീഷണി ഉയര്ത്തിയിട്ടും അതവഗണിച്ചാണ് അവര് ദരിദ്രരായ ജനങ്ങളെ ശുശ്രൂഷിക്കാനായി അവിടെ കഴിഞ്ഞത്. അമേരിക്കയും ക്യൂബന് സംഘത്തെ പുറത്താക്കാന് ഈ രാജ്യങ്ങള്ക്കുമേല് ശക്തമായ സമ്മര്ദ്ദംചെലുത്തിയിരുന്നു. ഹെയ്ത്തിയില് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന പ്രസിഡന്റ് അരിസ്റ്റെഡിനെ അമേരിക്കന് പിന്തുണയോടെ അട്ടിമറിച്ച് അധികാരത്തിലെത്തിയ ജെറാള്ഡ് ലാതോച്ചിന്റെ ഇടക്കാല സര്ക്കാരിനുപോലും ക്യൂബന് ആരോഗ്യപ്രവര്ത്തകരെ പറഞ്ഞുവിടണമെന്ന അമേരിക്കന് സമ്മര്ദ്ദത്തിന് വഴങ്ങാന് കഴിഞ്ഞില്ല. ഹെയ്ത്തിയിലെ ഒരു ശിശുസംരക്ഷണ സ്ഥാപനത്തിന്റെ ഡയറക്ടറായിരുന്ന ഫാദര് ബര്ണറ്റ് ചെറി ഡോളിന്റെ വാക്കുകളില് ഇതിന്റെ കാരണം കാണാം-'' ഹെയ്ത്തിയിലെ പല ഉള്പ്രദേശങ്ങളിലും ആളുകള്ക്ക് ആകെ ആശ്വാസം ക്യൂബന് ഡോക്ടര്മാരാണ്; എന്നാല് അവര്ക്ക് സര്ക്കാരില്നിന്ന് ഒരു സഹായവും ലഭിക്കുന്നുമില്ല. വൈദ്യുതി എത്താത്ത, നല്ല പാര്പ്പിടമോ ഹോട്ടലുകളോ ഇല്ലാത്ത ഈ ഉള്പ്രദേശങ്ങളിലേക്ക് പോകാന് ഹെയ്ത്തിയിലെ ഡോക്ടര്മാര് ആരും തയ്യാറാകുന്നുമില്ല''.
2005-ല് അമേരിക്കയുടെ കടുത്ത സമ്മര്ദ്ദത്തെതുടര്ന്ന് ഹോണ്ടുറാസിലെ സര്ക്കാര് ക്യൂബന് ഡോക്ടര്മാരെ പുറത്താക്കാന് തീരുമാനിച്ചെങ്കിലും ട്രേഡ്യൂണിയനുകളുടെയും ബഹുജന പ്രസ്ഥാനങ്ങളുടെയും പ്രക്ഷോഭത്തെ തുടര്ന്ന് അതില്നിന്ന് പിന്തിരിയാന് നിര്ബന്ധിതരായി. ക്യൂബന് ആതുരശുശ്രൂഷാ സംഘം ചികിത്സയല്ല കമ്യൂണിസ്റ്റ് ആശയ പ്രചാരണമാണ് നടത്തുന്നത് എന്നാണ് അമേരിക്കയും ഈ രാജ്യങ്ങളിലെ പിന്തിരിപ്പന് ശക്തികളും പ്രചരിപ്പിച്ചിരുന്നത്.
വെനിസ്വേലയില് 1999ല് ഹ്യൂഗോഷാവേസ് അധികാരത്തില് എത്തിയതിനെ തുടര്ന്ന് അവിടെ നടപ്പാക്കിയ 'ബാരിയോ അദേന്ദ്രോമിഷന്' എന്ന ജനകീയ ആരോഗ്യപദ്ധതി നടപ്പാക്കുന്നതില് നിര്ണായക പങ്കുവഹിക്കുന്നത് ക്യൂബന് ആരോഗ്യ പ്രവര്ത്തകരാണ്. 2006-ല് 14,000 ഡോക്ടര്മാരും ആയിരക്കണക്കിന് പാരാമെഡിക്കല് ജീവനക്കാരും നേഴ്സുമാരും മറ്റുമാണ് വെനിസ്വേലയില് സേവനമനുഷ്ഠിക്കാന് ഉണ്ടായിരുന്നത്. ഈ പ്രവര്ത്തനങ്ങളിലൂടെ വെനിസ്വേലയില് 2000നുമുമ്പ് 17,300 ആളുകള്ക്ക് ഒരു ഡോക്ടര് മാത്രമുണ്ടായിരുന്നത് 2007 ആയപ്പോള് 3,400 പേര്ക്ക് ഒരു ഡോക്ടര് എന്ന അനുപാതത്തില് എത്തിക്കാന് കഴിഞ്ഞു. ക്യൂബയില് എന്നപോലെതന്നെ വെനിസ്വേലയിലും ഓരോ അയല്ക്കൂട്ടത്തിലേയും ജനങ്ങളുടെ ആരോഗ്യനിലയെ സംബന്ധിച്ച സര്വെ നടത്തി അതില്നിന്നു ലഭിച്ച അടിസ്ഥാന വിവരങ്ങളെ ആധാരമാക്കിയുള്ള ചികില്സയാണ് നടത്തുന്നത്. അയല്ക്കൂട്ട ആരോഗ്യസമിതിയും ക്യൂബന് ഡോക്ടര്മാരും ചേര്ന്നാണ് ഈ സര്വെ നടത്തി അടിസ്ഥാന വിവരങ്ങള് കമ്പൈല് ചെയ്യുന്നത്. 2008ല് ബൊളീവിയയില് ഈവൊ മൊറേത്സ് അധികാരത്തില് എത്തിയതോടെ അവിടെ നടപ്പാക്കാന് ആരംഭിച്ച ആരോഗ്യപദ്ധതികള്ക്ക് ക്യൂബന് ഡോക്ടര്മാരുടെ സേവനം ലഭ്യമാക്കാനായി വെനിസ്വേലയില്നിന്ന് ഒരു വിഭാഗം ആരോഗ്യപ്രവര്ത്തകരെ ബൊളീവിയയിലേക്ക് അയക്കുകയുമുണ്ടായി.
ദക്ഷിണാഫ്രിക്ക, ഗാസിയ, ഗിനിബിസാവു, മാലി എന്നിവ ഉള്പ്പെടെയുള്ള ആഫ്രിക്കന് രാജ്യങ്ങളില് ഇപ്പോള് രണ്ടായിരത്തിലധികം ക്യൂബന് ഡോക്ടര്മാര് പണിയെടുക്കുന്നുണ്ട്. ചെര്ണോബില് ആണവോര്ജ്ജ പ്ളാന്റ് തകര്ന്നതിനെതുടര്ന്ന് റഷ്യാ ഉക്രെയ്ന്, ബെലാറസ് എന്നിവിടങ്ങളില് രോഗാബാധിതരായ 20,000 കുട്ടികളെയാണ് വിദഗ്ധ ചികിത്സയ്ക്കായി ക്യൂബയില് എത്തിച്ചത്. ഹെല്ത്ത് ടൂറിസവും ഔഷധ നിര്മ്മാണവും ക്യൂബയുടെ പ്രധാന വരുമാനമാര്ഗമായും മാറിയിട്ടുണ്ട്. നേത്രശസ്ത്രക്രിയ, പാര്ക്കിന്സണ് രോഗം, വിവിധ മസ്തിഷ്ക രോഗങ്ങള്, അസ്തിരോഗങ്ങള് എന്നിവയ്ക്കുള്ള വിദഗ്ധ ചികിത്സയ്ക്കായി യൂറോപ്യന് രാജ്യങ്ങളില്നിന്നും കാനഡയില്നിന്നും മാത്രമല്ല അമേരിക്കയില്നിന്നു പോലും ക്യൂബയില് രോഗികള് എത്തുന്നുണ്ട്-വിദഗ്ധ ചികിത്സ കുറഞ്ഞ ചെലവില് ലഭ്യമാകും എന്നതാണ് ക്യൂബയിലെ പ്രത്യേകത. ഇതോടൊപ്പം ഹവാനയിലെ ലാറ്റിന് അമേരിക്കന് മെഡിക്കല് സ്കൂളിലും മറ്റു സര്വ്വകലാശാലകളിലുമായി 100 അമേരിക്കന് വിദ്യാര്ത്ഥികള്ക്ക് ഉള്പ്പെടെ 24000 വിദേശ വിദ്യാര്ത്ഥികള്ക്ക് സൌജന്യമായി വൈദ്യ വിദ്യാഭ്യാസം നല്കുന്നുമുണ്ട്. ക്യൂബന് ആരോഗ്യ പഠനത്തിന്റെയും ചികിത്സയുടെയും മറ്റൊരു പ്രത്യേകത ചൈനീസ് പാരമ്പര്യ ചികിത്സാ രീതിയായ അക്യുപങ്ചര് ഉള്പ്പെടെ എല്ലാ ചികിത്സാവിധികളും ആധുനിക വൈദ്യശാസ്ത്രത്തോടൊപ്പം പ്രയോജനപ്പെടുത്തുന്നുവെന്നതാണ്.
ഔഷധ നിര്മ്മാണത്തിലും പുതിയ വാക്സിനുകള് കണ്ടെത്തുന്നതിലും ക്യൂബയില് നടക്കുന്ന ഗവേഷണങ്ങളും അവര് കൈവരിച്ച നേട്ടങ്ങളും ലോകത്തിന്റെയാകെ ആദരവ് പിടിച്ചെടുക്കുന്നതാണ്. ഹവാനയിലെ സെന്റര് ഓഫ് മോളിക്യുളാര് ഇമ്മ്യൂണോളജി വികസിപ്പിച്ചെടുത്ത നിമോടുസുമാബ് എന്ന ഔഷധം കാന്സര് ചികില്സയില് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബാക്ടീരിയ മൂലമുള്ള മെനിഞ്ചൈറ്റിസ് ബി തടയുന്നതിനുള്ള ഒരു വാക്സിന് 1980കളില് ക്യൂബന് ശാസ്ത്രജ്ഞന്മാര് വികസിപ്പിച്ചു. എല്ലാ ലാറ്റിന് അമേരിക്കന് രാജ്യങ്ങളും ഈ വാക്സിന് ഉപയോഗിക്കുന്നുണ്ട്. അമേരിക്കയില് മെനിഞ്ചൈറ്റിസ് ബി രോഗം വ്യാപകമായി പടര്ന്നു പിടിച്ചതിനെ തുടര്ന്ന് അമേരിക്കയിലെ ട്രഷറി ഡിപ്പാര്ട്ട്മെന്റ് 1999ല് അമേരിക്കയിലും മറ്റു രാജ്യങ്ങളിലും ഉപയോഗിക്കുന്നതിന് ഈ വാക്സിന് നിര്മ്മിക്കുന്നതിനുള്ള ലൈസന്സ് സ്മിത്ത് ക്ളൈന് ബീക്കാം എന്ന അമേരിക്കന് സബ്സിഡിയറി കമ്പനിക്ക് അനുമതിനല്കി. 2007 ഏപ്രില് മാസത്തില് ക്യൂബന് ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള പഠനസംഘം നിഷ്ക്രിയ പോളിയോ വൈറസ് വാക്സിന് ഉഷ്ണമേഖലാ പ്രദേശങ്ങളിലെ കുട്ടികള്ക്ക് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പോളിയോ നിര്മ്മാര്ജ്ജനം ചെയ്യപ്പെട്ട പ്രദേശങ്ങളില് സജീവ പോളിയോ വൈറസ് വാക്സിന് പ്രയോഗിക്കുന്നതുമൂലം വീണ്ടും കൂടുതല് ഉഗ്രരൂപത്തില് പോളിയോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാല് വാക്സിന് നല്കാതിരിക്കുന്നതും അപകടകരമാണ്. ഈ അപകടങ്ങളില്നിന്ന് രക്ഷപ്രാപിക്കാന് പ്രയോജനകരമാണ് ഈ പുതിയ കണ്ടെത്തല്. പഠനസംഘത്തില് ക്യൂബന് ആരോഗ്യ മന്ത്രാലയത്തിനുപുറമെ, കൌരി ഇന്സ്റ്റിറ്റ്യൂട്ട്, യു എസ് സെന്റര് ഫോര് ഡിസീസ് കണ്ട്രോള് & പ്രിവെന്ഷന്, പാന് അമേരിക്കന് ഹെല്ത്ത് ഓര്ഗനൈസേഷന്, ലോക ആരോഗ്യസംഘടന എന്നിവയാണുണ്ടായിരുന്നത്.
തികച്ചും പ്രതികൂലമായ സാഹചര്യങ്ങളില്, തികഞ്ഞ ലക്ഷ്യബോധത്തോടെയും ആശയപരമായ ദൃഢതയോടെയും ഒരു ജനതയെയാകെ ഉണര്ത്തി ഫിദെല്കാസ്ട്രോയുടെ നേതൃത്വത്തില് ക്യൂബന് കമ്യൂണിസ്റ്റുപാര്ടിയും വിപ്ളവ ഗവണ്മെന്റും നടത്തിയ പോരാട്ടത്തിന്റെ മഹനീയ നേട്ടമാണ് ആരോഗ്യരംഗത്ത് ക്യൂബന് ജനത ഇന്ന് അനുഭവിക്കുന്നത്. അതിന്റെ ഗുണഫലം ലോകത്തിനാകെയും ലഭിക്കുന്നു.
ജി വിജയകുമാര് ചിന്ത വാരിക 150110

Saturday, April 4, 2009
യു എസ്, ഇസ്രയേല് ബാന്ധവം മറയ്ക്കാന് ഒരു പാഴ് മുറം
ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തെയും വിഖ്യാതമായ ചേരിചേരാ നയത്തെയും നിരാകരിച്ചുകൊണ്ട് യുപിഎ സര്ക്കാര് മുന് എന്ഡിഎ സര്ക്കാരിനെപ്പോലെതന്നെ അമേരിക്കയുടെ ആഗോളാധിപത്യ പദ്ധതികളുടെ പങ്കാളിയായി രാജ്യത്തെ മാറ്റിക്കൊണ്ടിരിക്കുന്ന രോഷജനകമായ ചരിത്രസന്ദര്ഭത്തിലാണ് പതിനഞ്ചാം ലോകസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യയുടെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും അടിയറവെക്കുന്ന, മതേതരത്വത്തെ ദുര്ബലപ്പെടുത്തുന്ന നയങ്ങള് അനുവര്ത്തിക്കുന്ന കോണ്ഗ്രസ്, ബിജെപി സഖ്യങ്ങള്ക്കെതിരെ ഒരു മൂന്നാംബദല് ദേശീയരാഷ്ട്രീയത്തില് സജീവ സാന്നിധ്യമായി രൂപപ്പെട്ടുവരികയാണ്. ആണവക്കരാറിലൂടെയും പ്രതിരോധ കരാറിന്റെ ചട്ടക്കൂടു ധാരണയിലൂടെയും അമേരിക്കന് കോണ്ഗ്രസ് പാസാക്കിയ കുപ്രസിദ്ധമായ ഹൈഡ് ആക്ടിലൂടെയും നാനാവിധമായ വ്യാപാര-വ്യവസായ നിക്ഷേപകരാറുകളിലൂടെയും അമേരിക്കയുടെ വിനീത ശിങ്കിടിരാഷ്ട്രമാക്കി നമ്മുടെ മഹത്തായ മാതൃഭൂമിയെ അധഃപതിപ്പിക്കുകയാണ് യുപിഎ സര്ക്കാര് ചെയ്തത്. ഇതിനെതിരെ ദേശാഭിമാനശക്തികളും അധ്വാനിക്കുന്ന ബഹുജനങ്ങളും നടത്തിയ പോരാട്ടങ്ങളും രാജ്യത്തെ അമേരിക്കക്ക് അടിയറവെക്കുന്ന നയങ്ങള്ക്കെതിരെ ഇടതുപക്ഷം നടത്തിയ അനുരഞ്ജനരഹിതമായ സമരങ്ങളും ആണ് ഇന്ന് ദേശീയതലത്തില് ഒരു മൂന്നാംബദലിന് സാഹചര്യമൊരുക്കിയത്.
അമേരിക്കയുടെ അധിനിവേശശ്രമങ്ങള്ക്കും രാജ്യത്തിന്റെ സുരക്ഷയെത്തന്നെ വെല്ലുവിളിക്കുന്ന ആഗോളബന്ധമുള്ള വര്ഗീയഭീകരതക്കും എതിരെ ഇന്ത്യയില് കോണ്ഗ്രസ്, ബിജെപി ഇതരമായൊരു രാഷ്ട്രീയസഖ്യം യാഥാര്ഥ്യമാവുന്നുവെന്നത് ആഗോള മൂലധന കുത്തകകളുടെ അണിയറയില് പ്രവര്ത്തിക്കുന്ന സാമ്രാജ്യത്വ ഉപജാപകന്മാരുടെ ഉറക്കം കെടുത്തുന്നതാണ്. അതുകൊണ്ടുതന്നെയാണ് ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു സിഐഎ മേധാവി രാജ്യത്തിന്റെ രാഷ്ട്രീയനേതൃത്വവുമായി ചര്ച്ചകള് നടത്താനായി പറന്നെത്തിയത്. സിഐഎ മേധാവി ലിയോണ് പിനെറ്റിന്റെ ഡല്ഹി സന്ദര്ശനം പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വിധി അമേരിക്കന് അധിനിവേശത്തിനും രാജ്യത്തെ അസ്ഥിരീകരിക്കുന്ന വര്ഗീയ ഭീകരതക്കുമെതിരായി പോരാടുന്ന ഇടതുപക്ഷം നേതൃത്വം നല്കുന്ന മൂന്നാംബദലിന്റെതാകുമെന്ന രാഷ്ട്രീയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഉല്കണ്ഠാകുലമാകുന്നത്. അമേരിക്കന് താല്പര്യങ്ങള്ക്ക് വെല്ലുവിളി ഉയര്ത്തുന്ന രാഷ്ട്രീയസഖ്യങ്ങളെ തകര്ക്കാനും അവര്ക്കനുകൂലമായ തെരഞ്ഞെടുപ്പ്വിധികളെ അട്ടിമറിക്കാനും സിഐഎ നടത്തിയിട്ടുള്ള ഇടപെടലുകള് കുപ്രസിദ്ധങ്ങളാണല്ലോ.
എന്ഡിഎ ശിഥിലമാകുകയും യുപിഎയിലെ മുഖ്യ സഖ്യകക്ഷികളെല്ലാം കോണ്ഗ്രസുമായി സീറ്റ്ധാരണപോലും ഉണ്ടാക്കാനാവാത്തവിധം തമ്മിലടിക്കുകയുംചെയ്യുന്ന ദേശീയ രാഷ്ട്രീയം മൂന്നാംബദലിന്റെ ശക്തിപ്പെടലിന് എല്ലാ അര്ഥത്തിലും അനുകൂലമായിത്തീര്ന്നിരിക്കുന്നു. അത്തരമൊരു ബദലിന്റെ രാഷ്ട്രീയം അമേരിക്കയുമായുള്ള തന്ത്രപരമായ ബന്ധം അവസാനിപ്പിക്കുന്നതും 123 കരാര്, പ്രതിരോധക്കരാര് തുടങ്ങി രാജ്യത്തിന്റെ സ്വതന്ത്ര വിദേശനയത്തെയും പരമാധികാരത്തെയും കളഞ്ഞുകുളിച്ച എല്ലാ കരാറുകളും പുനഃപരിശോധനക്ക് വിധേയമാക്കുന്നതുമായിരിക്കും. അത് അമേരിക്കയും ഇസ്രയേലുമായുള്ള ആയുധക്കരാറുകള് റദ്ദ് ചെയ്യുമെന്ന് ജനങ്ങള്ക്ക് വാഗ്ദാനം നല്കുന്നു. രാജ്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗങ്ങളെയും ഭീകരവിരുദ്ധ പ്രവര്ത്തനങ്ങളെയും നിയന്ത്രിക്കാന് അമേരിക്കന് കുറ്റാന്വേഷണ ഏജന്സികള്ക്കും മൊസാദിനും അധികാരം നല്കുന്ന എല്ലാ നടപടികളും എന്ഡിഎ, യുപിഎ സര്ക്കാര് രൂപപ്പെടുത്തിയ സംവിധാനങ്ങളും അവസാനിപ്പിക്കുമെന്നാണ് സിപിഐ എം പ്രകടനപത്രിക നല്കുന്ന സൂചന. ലാറ്റിനമേരിക്കന് നാടുകളില് നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്നതുപോലെ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യത്തുണ്ടാവാന് പോകുന്ന സാമ്രാജ്യത്വവിരുദ്ധമായ മാറ്റങ്ങള് എന്തു വിലകൊടുത്തും അവസാനിപ്പിച്ചുകളയാനുള്ള ഗൂഢാലോചനപരമായ നീക്കങ്ങളാണ് സിഐഎയും കുത്തകമാധ്യമവ്യവസ്ഥയും ആരംഭിച്ചിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ സ്വാധീനപ്രദേശങ്ങളില് മതന്യൂനപക്ഷങ്ങളും അധഃസ്ഥിത ജനവിഭാഗങ്ങളും ആദിവാസികളും പലവിധ സാമൂഹ്യമര്ദനങ്ങള്ക്കിരയാവുന്ന ജനവിഭാഗങ്ങളും ഇടതുപക്ഷ പ്രസ്ഥാനത്തോട് കാണിക്കുന്ന അഭൂതപൂര്വമായ ആഭിമുഖ്യം വലതുപക്ഷ-വര്ഗീയശക്തികളെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. അതിന്റെ അനുകരണങ്ങളാണ് കേരളത്തിലിപ്പോള് യുഡിഎഫ് നേതാക്കളും കുത്തകമാധ്യമങ്ങളും പൊലിപ്പിച്ചവതരിപ്പിക്കുന്നത്.
കശ്മീരിലെ കുപ്വാരയിലെ ലഷ്കര് തോയിബ ക്യാമ്പുകളില് പരിശീലനം നേടി ഇന്ത്യന് സേനയുമായി ഏറ്റുമുട്ടി മരിച്ച കേരളത്തില്നിന്നുള്ള തീവ്രവാദികളെ ആഗോള ഭീകരതയുടെ ശൃംഖലകളിലേക്ക് റിക്രൂട്ട് ചെയ്തുകൊടുത്ത എന്ഡിഎഫിനെക്കുറിച്ച് കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും ഉമ്മന്ചാണ്ടിയും ഒരക്ഷരം പറയാതെ മഅ്ദനി വിരുദ്ധ ആക്രോശങ്ങള് നടത്തുകയാണ്. പിഡിപിയും മഅ്ദനിയും പരസ്യമായിത്തന്നെ തങ്ങളുടെ ഭൂതകാല നിലപാടുകള് ഉപേക്ഷിച്ചുവെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുള്ളതാണ്. പിഡിപിയോ മഅ്ദനിയോ ഒന്നുമല്ല കോണ്ഗ്രസ്-ലീഗ് നേതാക്കളെ ഇന്ന് ഭയപ്പെടുത്തുന്നത്. കേരളത്തിലാകെ ന്യൂനപക്ഷ മതസമുദായങ്ങള്ക്കിടയില്, വിശിഷ്യാ മുസ്ളിം സമുദായത്തില്, ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷാഭിമുഖ്യമാണ്. പൊന്നാനി പാര്ലമെന്റ് മണ്ഡലം മുസ്ളിം സമുദായത്തിന്റെ ഇടതുപക്ഷാഭിമുഖ്യത്തെയും സാമ്രാജ്യത്വവിരുദ്ധ മനോഭാവത്തെയുമാണ് ഇന്ന് പ്രതിനിധീകരിക്കുന്നത്. ഗാസയിലെ ഇസ്രയേല് കൂട്ടക്കൊല അപലപിക്കാന്പോലും വിസമ്മതിച്ച് യുപിഎ സര്ക്കാറിനും അതിന്റെ പശ്ചിമേഷ്യന് രാജ്യങ്ങളുടെ ചുമതലകൂടി വഹിച്ചിരുന്ന മുസ്ളിംലീഗ് മന്ത്രി ഇ അഹമ്മദിനും എതിരായ ജനരോഷമാണ് ലീഗിന്റെ പരമ്പരാഗത കോട്ടകൊത്തളങ്ങളില് ആഞ്ഞടിക്കാന് പോകുന്നത്. അത് മലപ്പുറത്ത് മാത്രമല്ല, കേരളമാകെ അമേരിക്കന് - ഇസ്രയേല് ബന്ധത്തിന്റെ കുറ്റകരമായ വിദേശനയത്തിനെതിരെ ശക്തമായ പ്രതികരണങ്ങള് സൃഷ്ടിക്കും.
കേന്ദ്രമന്ത്രിയായ വയലാര് രവി പറഞ്ഞത് മുസ്ളിംലീഗ് ഒഴികെ എല്ലാ മുസ്ളിംസംഘടനകളും വര്ഗീയ സംഘടനകളാണെന്നാണ്. ഇത് ബുഷിന്റെയും ബ്ളയറിന്റെയും കുപ്രസിദ്ധമായ പ്രസ്താവനയെയാണ് അനുസ്മരിപ്പിക്കുന്നത്. മുസ്ളിങ്ങളെല്ലാം ഭീകരവാദികളല്ലെങ്കിലും ഭീകരവാദികളെല്ലാം മുസ്ളിങ്ങളാണെന്ന് സാമാന്യവല്ക്കരിക്കുകയാണല്ലോ ബ്ളെയര് ചെയ്തത്. ലീഗ് ഒഴിച്ച് മറ്റെല്ലാ മുസ്ളിംസംഘടനകളും വര്ഗീയവാദികളാണെന്ന് സാമാന്യവല്ക്കരിക്കുന്ന വയലാര് രവിയെപ്പോലുള്ള കോണ്ഗ്രസുകാര് തികഞ്ഞ ഇസ്രയേല് പക്ഷപാതിത്വമുള്ള ശശി തരൂരിനെയും കെ വി തോമസിനെയുമെല്ലാം സ്ഥാനാര്ഥിയാക്കിയിരിക്കുകയാണല്ലോ. അങ്ങനെ കോണ്ഗ്രസ് നേതൃത്വം അമേരിക്കയുടെ ഇസ്ളാമിക വിരുദ്ധമായ ആഗോള അജന്ഡയുടെ വിനീതരായ അനുകൂലികളാണ് തങ്ങളെന്ന് യാങ്കി-സിയോണിസ്റ്റ് മേധാവിത്വത്തെ ബോധ്യപ്പെടുത്തിയിരിക്കുകയാണ്. കമ്യൂണിസത്തിനും ഇസ്ളാമിനുമെതിരായ 'സംസ്കാരസംഘര്ഷ'സിദ്ധാന്തങ്ങളുടെ നാണംകെട്ട അനുകര്ത്താവായ ശശി തരൂരാണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്ഥിയെന്നത് യാദൃച്ഛികമല്ല. സാബ്ര-ഷാറ്റില കൂട്ടക്കൊലകളിലൂടെ കുപ്രസിദ്ധനായ ഏരിയല് ഷാരോണിന് ഉപഹാരം സമ്മാനിക്കാന് ഡല്ഹിയില് പറന്നെത്തിയ മറ്റൊരു ഇസ്രയേല് പക്ഷപാതിയായ കെ വി തോമസിനെയാണല്ലോ എറണാകുളത്ത് സ്ഥാനാര്ഥിയാക്കിയിരിക്കുന്നത്.
അമേരിക്കയുടെ ഏഷ്യയിലെ ഏറ്റവും വലിയ വിശ്വസ്ത സഖ്യശക്തിയാണ് ഇസ്രയേല്. ഇസ്രയേലുമായി ഇന്ത്യയുടെ വളര്ന്നുവരുന്ന ബന്ധത്തെ ഇന്ത്യ അതിവേഗം അമേരിക്കയുടെ ആഗോളാധിപത്യ പരിപാടിയിലേക്ക് ഉദ്ഗ്രഥിക്കപ്പെടുന്നതിന്റെ സൂചനയായിട്ടാണ് പല വിദേശകാര്യ നിരീക്ഷകരും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അമേരിക്കയുടെ താല്പര്യാര്ഥം ഇന്ത്യ ഇസ്രയേലുമായി സൈനികവും രഹസ്യാനേഷണപരവും രാഷ്ട്രീയപരവുമായ അതിവിശാലമായ ബന്ധമാണ് രൂപപ്പെടുത്തിയിരിക്കുന്നത്.
യുപിഎ സര്ക്കാറിന്റെ 2009-10ലേക്കുള്ള ഇടക്കാല ബജറ്റില് പ്രതിരോധച്ചെലവിനായി നീക്കിവെച്ചിരിക്കുന്നത് 1,41,703 കോടി രൂപയാണ്. ഇതില് 54,000 കോടിയിലേറെ രൂപ ആയുധങ്ങളും ഉപകരണങ്ങളും വാങ്ങാനാണ് സര്ക്കാര് തിടുക്കത്തില് കരാറുകള് ഉറപ്പിച്ചിരിക്കുന്നത്. ബജറ്റിലെ പ്രതിരോധ കരാറിന്റെ ഗുണം തട്ടിയെടുക്കാന് പോകുന്നത് ഇസ്രയേലാണ്. എയര് ഡിഫന്സ് മിസൈല് സംവിധാനം ഇസ്രായേലില്നിന്ന് വാങ്ങാനുള്ള കരാറില് എത്തിക്കഴിഞ്ഞു. ഇന്ത്യയുടെ ഡിആര്ടിഒ വികസിപ്പിച്ചെടുത്ത അഡ്വാന്സ്ഡ് എയര് ഡിഫന്സ് സംവിധാനത്തെക്കാള് വളരെ ഗുണമേന്മ കുറഞ്ഞതാണ് ഇസ്രയേലിന്റേതെന്ന് ആയുധനിര്മാണരംഗത്തെ വിദഗ്ധര് ചൂണ്ടിക്കാട്ടുന്നു. ബാരക് മിസൈല് ഇടപാടില് സിബിഐ അന്വേഷണം നടത്തുന്ന ആരോപണവിധേയമായ കമ്പനിയില്നിന്നാണ് ഡിഫന്സ് മിസൈലുകള് വാങ്ങുന്നത്. അമേരിക്കയും ഇസ്രയേലും സംയുക്തമായി വികസിപ്പിച്ച ഗ്രീന്പൈന് റഡാര് സംവിധാനം വാങ്ങാന് ആലോചിക്കുന്നു. അമേരിക്കയിലെയും ഇസ്രയേലിലെയും ആയുധനിര്മാണ കുത്തകകളെ സഹായിക്കുകയാണ് ഇന്ത്യ.
ഇന്നിപ്പോള് ഇസ്രയേലില്നിന്ന് ഏറ്റവും കൂടുതല് ആയുധം വാങ്ങുന്ന രാജ്യം ഇന്ത്യയാണ്. യുപിഎ സര്ക്കാര് അധികാരത്തിലേറിയ ഉടനെത്തന്നെ 1200 കോടി രൂപയുടെ ആയുധങ്ങളാണ് ഇസ്രയേലില്നിന്ന് വാങ്ങിയത്. 2004 മേയില് യുപിഎ അധികാരത്തിലേറിയ ഉടനെതന്നെ എല്ലാ സേനാവിഭാഗങ്ങളുടെയും തലവന്മാര് ടെല്അവീവ് സന്ദര്ശിച്ചു. സംയുക്ത സൈനിക പരിശീലനപരിപാടികള് തയാറാക്കി. 30,000ത്തോളം ഇന്ത്യന് കമാന്ഡോകള്ക്ക് സാഗര യുദ്ധത്തിലും കലാപകാരികളെ നേരിടുന്നതിലും ഇസ്രയേല് പരിശീലനം നല്കുന്നു. ഇന്ത്യയുടെ സുരക്ഷാ കാര്യങ്ങള്ക്കുള്ള ക്യാബിനറ്റ് കശ്മീരിലെ ഭീകരരെ നേരിടാനുള്ള സ്പെഷ്യല് ഫോഴ്സിന് (4 ബറ്റാലിയനുകള്) ഇസ്രയേലിനോട് അഭ്യര്ഥിച്ചു. മിസോറാമിലെ കൌണ്ടര് ഇന്സര്ജന്സി സ്കൂളിന്റെ സൌകര്യങ്ങള് ഉപയോഗപ്പെടുത്താന് ഇസ്രയേല് പ്രകടിപ്പിച്ച താല്പ്പര്യം ഇന്ത്യ പരിഗണിച്ച് അനുമതി നല്കി. ഇതെല്ലാം കാണിക്കുന്നത് അമേരിക്കന് താല്പര്യാനുസരണം ഏഷ്യന് മേഖലയില് ഇസ്രയേലുമായി ചേര്ന്ന് ഒരു വിധ്വംസകസഖ്യത്തിന്റെ പങ്കാളിയാവാന് ഇന്ത്യയെ യുപിഎ സര്ക്കാര് സജ്ജീകരിച്ചിരിക്കുന്നുവെന്നാണ്. ഈ കുറ്റകരമായ അമേരിക്കന്, ഇസ്രയേല് ബാന്ധവം അവസാനിപ്പിക്കാന് സാമ്രാജ്യത്വ വിരുദ്ധ നിലപാട് സൂക്ഷിക്കുന്ന എല്ലാ വിഭാഗങ്ങളും ഒന്നിച്ച് നില്ക്കുകയെന്നത് രാജ്യാഭിമാനപരമായൊരു കടമയാണ്.
കെ ടി കുഞ്ഞിക്കണ്ണന് ദേശാഭിമാനിയില് എഴുതിയ ലേഖനം

Friday, April 3, 2009
ഇടതുപക്ഷവിരോധം വിലപ്പോകുമോ?
ഇടതുപക്ഷം മതവിശ്വാസികള്ക്ക് എതിരല്ല
കമ്യൂണിസ്റ്റ് പ്രസ്ഥാനവും ഇടതുപക്ഷവും സഭയ്ക്കോ മതവിശ്വാസികള്ക്കോ എതിരാണെന്ന വാദം ശരിയല്ല. മറിച്ചുള്ള പ്രചാരണങ്ങള്ക്കുപിന്നില് നിക്ഷിപ്ത താല്പ്പര്യമാണ്. ഒറീസയില് വര്ഗീയവാദികളുടെ ആക്രമണത്തിന് ഇരയായ വിശ്വാസികള്ക്ക് കമ്യൂണിസ്റ്റ് പാര്ടി ആസ്ഥാനത്താണ് പ്രാര്ഥനയ്ക്ക് സൌകര്യം നല്കിയത്. മതന്യൂനപക്ഷങ്ങള് പീഡനത്തിന് ഇരയാകുമ്പോഴെല്ലാം മനുഷ്യസ്നേഹപരമായി ഇടപെട്ടത് ഇടതുപക്ഷമാണ്. അതുകൊണ്ടുതന്നെ ഇടതുപക്ഷം ഏതെങ്കിലും സഭയ്ക്കോ വിശ്വാസികള്ക്കോ എതിരാണെന്ന വാദം ജനങ്ങള് അംഗീകരിക്കില്ല.
ലോക്സഭാ തെരഞ്ഞെടുപ്പില് ഏതെങ്കിലും കക്ഷികള്ക്ക് വോട്ടുചെയ്യണമെന്ന് യാക്കോബായ സഭ വിശ്വാസികളോട് പറയാറില്ല. എന്നാല്, സാമൂഹ്യനീതിയും സമത്വവും മതസൌഹാര്ദവും പുലരണമെന്ന് സഭ ആഗ്രഹിക്കുന്നു. വര്ഗീയശക്തികളെ എന്തുവില കൊടുത്തും അധികാരത്തില്നിന്ന് അകറ്റിനിര്ത്തണം. ആഗോളവല്ക്കരണവും പുത്തന് സാമ്പത്തികനയങ്ങളും രാജ്യത്തെ കൂടുതല് ദുരിതത്തിലേക്ക് നയിച്ചു. ക്രിസ്തു വിഭാവനംചെയ്ത ദൈവരാജ്യം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്ന സമൂഹമാണ്. നാടിനും ജനങ്ങള്ക്കും വേണ്ടിയുള്ള ബദല്നയം ആവിഷ്കരിച്ച് നടപ്പാക്കുന്ന സര്ക്കാര് അധികാരത്തില് വരണം. ഇതിനെ മനുഷ്യനന്മയുടെ പക്ഷമെന്നാണ് വിശേഷിപ്പിക്കുക.
മതേതരത്വത്തിനും മനുഷ്യസൌഹാര്ദത്തിനും അങ്ങേയറ്റം അപകടം സംഭവിച്ചിരിക്കുന്ന കാലത്ത് മതേതരസര്ക്കാര് അധികാരത്തില് വരണം. അയോധ്യമുതല് ഒറീസവരെയുള്ള കാര്യങ്ങള് ഭാരതീയ സംസ്കാരത്തിനുതന്നെ അപമാനമാണ്. എല്ലാവരെയും സ്വാഗതം ചെയ്യുകയെന്ന മഹത്തായ ഭാരതീയ പൈതൃകമാണ് ക്രിസ്ത്യന് സഭ ഇന്ത്യയില് വളരാന് കാരണം. ആ സഹിഷ്ണുതയും സാഹോദര്യചിന്തയും ഇവിടെ തല്ലിക്കെടുത്തുകയാണ്. നമുക്ക് നഷ്ടപ്പെട്ട നന്മയും മൂല്യങ്ങളും വീണ്ടെടുക്കണം. മനുഷ്യസ്നേഹപരമായ ആ കടമ നിര്വഹിക്കുന്ന രാഷ്ട്രീയശക്തികള്ക്കേ നാടിന്റെ രക്ഷയ്ക്കായുള്ള സമഗ്രമായ ബദല്നയങ്ങള് ആവിഷ്കരിക്കാനാകൂ. സഭാവിശ്വാസികളും മനുഷ്യനന്മയുടെ പക്ഷത്തേ നിലയുറപ്പിക്കൂ. അതിന് അവര്ക്ക് ഒരു ഇടയലേഖനത്തിന്റെയും സഹായം ആവശ്യമില്ല. സ്ഥാനാര്ഥിയെ നിശ്ചയിക്കാനും വിശ്വാസികളെക്കൊണ്ട് വോട്ടുചെയ്യിക്കാനും മെത്രാന്മാര് പുറപ്പെടുന്നത് നാണക്കേടാണ്. കേരളത്തില് സഭാമേധാവികള് രാഷ്ട്രീയം നിയന്ത്രിക്കാന് ശ്രമിച്ചാല് വിലപ്പോകില്ല. കേരളത്തിലെ എല്ഡിഎഫ് സര്ക്കാരുമായി വിദ്യാഭ്യാസനയങ്ങളിലടക്കം ചില സഭാമേധാവികള്ക്കുള്ള അഭിപ്രായവ്യത്യാസം ചര്ച്ചചെയ്ത് പരിഹരിക്കണം.
യാക്കോബായ സുറിയാനി സഭ തൃശൂര് ഭദ്രാസന മെത്രാപോലീത്ത കുര്യാക്കോസ് മാര് യൌസേബിയോസ്
(കേരള കൌണ്സില് ഓഫ് ചര്ച്ചസിന്റെ വൈസ് പ്രസിഡന്റുകൂടിയാണ് ഇദ്ദേഹം)
മാര്ക്സിസ്റ്റ് വിരോധം വിലപ്പോവില്ല
ക്രൈസ്തവ സമൂഹത്തിനിടയില് മാര്ക്സിസ്റ്റ് വിരോധം ഇനിയും വിലപ്പോവില്ല. എല്ഡിഎഫ് വിജയിച്ചാലേ മതേതരത്വം നിലനിര്ത്താനാവൂ. സാമ്പത്തിക രാഷ്ട്രീയ മാര്ക്സിയന് ചിന്തകള് പൂര്ണമായും യോജിക്കാന് കഴിയുന്നതാണ്. കാലഘട്ടത്തിലെ പ്രശ്നങ്ങള്ക്ക് പരിഹാരം കാണാന് ഈ രാഷ്ട്രീയ സാമ്പത്തിക നയത്തിലൂടെ മാത്രമെ കഴിയൂ. ഇടതുപക്ഷത്തിന് അനുകൂലമായി നിരവധി ഇടയശ്രേഷ്ഠന്മാര് അഭിപ്രായം പറഞ്ഞത് ശുഭോദര്ക്കമാണ്. കര്ദ്ദിനാള് മാര് വര്ക്കി വിതയത്തില് ചില വിഷയങ്ങളിലൊഴികെ കമ്യൂണിസ്റ്റ് പാര്ടി ആശയങ്ങളോട് യോജിക്കുന്നു എന്നു പറഞ്ഞത് അതാണ്. കാതലിക് ബിഷപ്പ്സ് കോഫറന്സ് ഓഫ് ഇന്ത്യയുടെ പ്രസ്താവന ഇടതുപക്ഷത്തിന് അനുകൂലമാണ്. ഒറീസയും ഗുജറാത്തും കര്ണ്ണാടകവുമൊക്കെ ആവര്ത്തിക്കാതിരിക്കണമെങ്കില് കമ്യൂണിസ്റ്റ് പാര്ടികള് കേന്ദ്രത്തില് ശക്തമായി നിലനില്ക്കണം. വര്ഗീയവാദികള് വീടുകളും ആരാധനാലയങ്ങളും തകര്ത്ത ഒറീസയിലെ ക്രൈസ്തവര്ക്ക് സിപിഐ എം പാര്ടി ഓഫീസ് ആരാധനയ്ക്കായി തുറന്നുകൊടുത്തത് മഹത്തായ മാതൃകയാണ്. ക്രൈസ്തവര് ഒറീസയില് കൂട്ടക്കുരുതിക്ക് വിധേയരായപ്പോള് കോണ്ഗ്രസും കേന്ദ്രസര്ക്കാരും എവിടെയായിരുന്നു? ഗുജറാത്തില് മുസ്ളീങ്ങള് വംശഹത്യക്കിരയായപ്പോള് കോണ്ഗ്രസ് എന്താണ് ചെയ്തത്? ദേശവ്യാപകമായി മതന്യൂനപക്ഷങ്ങള് വേട്ടയാടപ്പെടുമ്പോള് അരുതെന്നു പറയാന് സിപിഐ എമ്മും ഇടതുപക്ഷവും മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഭൂരിപക്ഷ, ന്യൂനപക്ഷ വര്ഗീയതകളെ ചെറുക്കാനും മതേതരത്വവും മനുഷ്യത്വവും നിലനിര്ത്താനും എല്ഡിഎഫ് അധികാരസ്ഥാനങ്ങളിലെത്തണം.
മാര്ത്തോമ്മാ സഭയിലെ മുതിര്ന്ന വൈദികനും പ്രമുഖ ചിന്തകനുമായ ഫാ. എ പി ജേക്കബ്
സി.ബി.സി.ഐ. മാര്ഗരേഖയില് നിന്ന്.
''ഭരണഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്ക്കൊത്ത് രാഷ്ട്രഗതിയെ നയിക്കാനും മാര്ഗഭ്രംശമുണ്ടായാല് അതിനെ തിരുത്താനുമുള്ള ശക്തി ജനങ്ങളില്ത്തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്. ഈ വിധത്തില് നമ്മുടെ രാജ്യത്തെ ശക്തവും ശ്രേഷ്ഠവും സമ്പന്നവും നീതിനിഷ്ഠവുമാക്കാന് ആവശ്യമായ കരുത്തും അര്പ്പണബോധവും സ്വഭാവവൈശിഷ്ട്യവുമുള്ള സ്ഥാനാര്ഥികളെ തന്നെയാണല്ലോ നാം തിരഞ്ഞെടുക്കേണ്ടത്. തീവ്രവാദം ചെറുക്കാനും ഭീകരപ്രവര്ത്തനങ്ങള് അമര്ച്ച ചെയ്യാനും വര്ഗീയത ഉന്മൂലനം ചെയ്യാനും ഭരണഘടനയുടെ അന്തസ്സത്ത ഉയര്ത്തിപ്പിടിച്ച് മതേതര മൂല്യങ്ങള് സംരക്ഷിക്കാനും എല്ലാവര്ക്കും നീതി ഉറപ്പാക്കാനും രാജ്യത്തെ സമഗ്ര പുരോഗതിയിലേക്ക് നയിക്കാനും കഴിവുള്ള പാര്ട്ടികളെയും വ്യക്തികളെയുമാണ് വിജയിപ്പിക്കേണ്ടത്. അവര് അഴിമതിയുടെ കറപുരളാത്തവരും മാനുഷിക-ധാര്മിക മൂല്യങ്ങളില് അടിയുറച്ച വിശ്വാസമുള്ളവരും ആയിരിക്കണം. നിരീശ്വരവാദവും അക്രമരാഷ്ട്രീയവും മറ്റുള്ളവരുടെ മേല് അടിച്ചേല്പിക്കുന്നവരാകരുത്. ദേശീയ താത്പര്യങ്ങളും ജനങ്ങളുടെ ക്ഷേമവും അവഗണിച്ച് വ്യക്തിതാത്പര്യങ്ങളും പാര്ട്ടി താത്പര്യങ്ങളും ഉയര്ത്തിപ്പിടിക്കുന്നവരും ആയിരിക്കരുത്. തിരഞ്ഞെടുക്കപ്പെടുന്നവര് എല്ലാവരുടെയും അവകാശങ്ങള് നീതിപൂര്വം കാത്തുസംരക്ഷിക്കുവാന് കടപ്പെട്ടിട്ടുണ്ടെന്ന് ഓര്ക്കണം. നാം ജാഗ്രത പുലര്ത്തിയാലേ ഇത് സാധിക്കൂ. നിതാന്തജാഗ്രതയാണ് സ്വാതന്ത്ര്യത്തിനു കൊടുക്കേണ്ട വലിയ വില.
എല്ലാ മതങ്ങളെയും തുല്യമായി കാണുകയും ഭാഷ, മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുകയും മതേതരത്വം സംരക്ഷിക്കുകയും ചെയ്യുന്നവര് തിരഞ്ഞെടുക്കപ്പെടണം. അടിസ്ഥാന മനുഷ്യാവകാശങ്ങള് സംരക്ഷിക്കുക, പാര്ശ്വവത്കരിക്കപ്പെട്ടവര്, ദരിദ്രര്, സ്ത്രീകള് മുതലായവരുടെ ക്ഷേമം ഉറപ്പു വരുത്തുക, ദളിത് ക്രൈസ്തവരോട് കാട്ടുന്ന വിവേചനം അവസാനിപ്പിച്ച് അതേ സാമൂഹിക വ്യവസ്ഥിതിയില്പെട്ടവര്ക്കൊപ്പം തുല്യ സംവരണം ഏര്പ്പെടുത്തുക തുടങ്ങിയ കാര്യങ്ങളില് താത്പര്യമുള്ളവരായിരിക്കണം നമ്മുടെ ജനപ്രതിനിധികള്. ഭാരതീയസംസ്കാരം ഉയര്ത്തിപ്പിടിക്കുന്ന ധാര്മിക, മാനുഷിക മൂല്യങ്ങള്ക്ക് ക്ഷയം സംഭവിക്കുന്ന ഇന്നത്തെ സാഹചര്യത്തില് ഈശ്വരവിശ്വാസം, സത്യം, നീതി, സാഹോദര്യം, സമഭാവന, സഹിഷ്ണുത തുടങ്ങിയ മൂല്യങ്ങള് മുറുകെപ്പിടിക്കുന്നവരായിരിക്കണം നമ്മുടെ ഭരണകര്ത്താക്കള്. വിവാഹത്തിന്റെയും കുടുംബത്തിന്റെയും ഭദ്രതയും മൂല്യങ്ങളും കാത്തു സംരക്ഷിക്കുന്നതോടൊപ്പം ഗര്ഭച്ഛിദ്രം, ദയാവധം തുടങ്ങിയ തിന്മകളെ ചെറുക്കുന്നവരുമായിരിക്കണം അവര്.''
ഇടതുപക്ഷ വിരുദ്ധമോ ഇടയലേഖനം
...........ഈ ദര്ശനത്തെ പിന്തുടര്ന്നാല് വിദ്യാഭ്യാസ സംഘര്ഷങ്ങളാല് ഇടക്കാലത്ത് മുറിഞ്ഞുപോയ ക്രിസ്ത്യന്-മാര്ക്സിസ്റ്റ് സംവാദത്തിന്റെ കണ്ണികള് വീണ്ടും വിളക്കിച്ചേര്ക്കാനാകും എന്ന് ഞാന് കരുതുന്നു. ഇന്ത്യയിലെ ഇന്നത്തെ മൂര്ത്തമായ സാമൂഹിക യാഥാര്ഥ്യങ്ങളുടെ പശ്ചാത്തലത്തില് ഇത് അനിവാര്യമാണുതാനും. ഇടയലേഖനത്തിന്റെ ഇടതുപക്ഷ വിരുദ്ധ വ്യാഖ്യാനം ഇത്തരമൊരു സംഭവവികാസത്തെ തടയിടുന്നതിനുവേണ്ടിയാണ്. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പു താത്പര്യങ്ങള്ക്കുവേണ്ടി നടത്തുന്ന ദുര്വ്യാഖ്യാനം മാത്രമാണ്.
ഡോ.തോമസ് ഐസക്കിന്റെ ലേഖനത്തില് നിന്ന്

Monday, March 23, 2009
മായയെങ്കില് എന്തിനീ ഭയം
ദേശീയതലത്തില് ബിജെപിയുടെ പ്രചാരകരില് ഒരാളായ പ്രശസ്ത പത്രപ്രവര്ത്തകന് ടി വി ആര് ഷേണായ്, ഇടതുപക്ഷ നേതൃത്വത്തില് ഉയര്ന്നുവന്ന മതനിരപേക്ഷ ബദലിനെതിരെ ആക്ഷേപം ചൊരിയുന്നതില് അല്ഭുതമൊന്നുമില്ല. ഈ തെരഞ്ഞെടുപ്പില് മാധ്യമങ്ങളുടെ പ്രവചനം അസാധ്യമാക്കി ബിജെപി മുന്നണിയെ മൂന്നാംസ്ഥാനത്തേക്ക് തള്ളിയതില് ഇടതുപക്ഷം വഹിച്ച പങ്ക് ഷേണായിക്ക് നന്നായി അറിയാം. മൂന്നാംമുന്നണിയെന്ന് വിളിക്കപ്പെടുന്ന മതനിരപേക്ഷ ബദലും കോണ്ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയും തമ്മിലാണ് പോരാട്ടമെന്ന് ഇടതുപക്ഷവിരോധികളും സമ്മതിക്കും.
മൂന്നാംമുന്നണി വെറും മായയാണെന്ന് വ്യാഖ്യാനിച്ച് ഷേണായ് മാര്ച്ച് 17ന് മാതൃഭൂമിയില് എഴുതിയ ലേഖനം യുക്തിരഹിതമായ വാദങ്ങള്കൊണ്ട് സമ്പന്നമാണ്. 1. മൂന്നാംമുന്നണിക്ക് പൊതുപരിപാടിയില്ല. അധ്യക്ഷനില്ല. കണ്വീനറില്ല. 2. പ്രധാനമന്ത്രിസ്ഥാനാര്ഥിയില്ല. 3. മൂന്നാംമുന്നണി പ്രധാനമന്ത്രിയെ തീരുമാനിക്കുക, അടച്ചിട്ട മുറിയില് പാര്ടിനേതാക്കളായിരിക്കും. ഇന്ത്യന്ജനതയുടെ അഭിപ്രായത്തിന് അപ്പോള് വിലയുണ്ടാകില്ല. 4. മൂന്നാംമുന്നണിക്ക് കോണ്ഗ്രസുമായി ചേരുക എന്ന ഒറ്റ വഴിയേ തെരഞ്ഞെടുപ്പിന് ശേഷമുണ്ടാകൂ. 5. മതനിരപേക്ഷത എന്ന കാരണം പറഞ്ഞ് ബിജെപിയെ മാറ്റിനിര്ത്തുന്നത് ശരിയല്ല.
ബിജെപിയെ ഒരു ജനാധിപത്യ രാഷ്ട്രീയകക്ഷിയായി കാണാനേ ഷേണായിക്ക് കഴിയുന്നുള്ളൂ. മതത്തിന്റെ അടിസ്ഥാനത്തില് ജനങ്ങളെ ഭിന്നിപ്പിക്കാന് ശ്രമിക്കുന്ന ഹിന്ദു ഫാസിസ്റ്റ് കക്ഷിയാണ് ബിജെപി. ബിജെപിയെ വെള്ളപൂശാന് ആരുവിചാരിച്ചാലും കഴിയില്ലെന്ന് വരുണ് ഗാന്ധിയുടെ പ്രസംഗവും സാക്ഷ്യപ്പെടുത്തുന്നു. 'ഹിന്ദുക്കള് ഇവിടെ കഴിയട്ടെ, മുസ്ളിങ്ങള് പാകിസ്ഥാനില് പോകട്ടെ' എന്നാണ് വരുണ് പറഞ്ഞത്. ആര്എസ്എസിന്റെയും ബിജെപിയുടെയും അജന്ഡയും അതുതന്നെ. മൂന്നാംമുന്നണിക്ക് പരിപാടിയുണ്ടോ എന്ന് ചോദിച്ച ഷേണായ്, സംഘപരിവാറിന്റെ രാഷ്ട്രീയ അജന്ഡ എന്താണെന്ന് വിശദീകരിക്കുന്നില്ല.
ബിജെപിക്കും കോണ്ഗ്രസിനും ബദലായി മതനിരപേക്ഷ പാര്ടികളുടെ സര്ക്കാര് കേന്ദ്രത്തില് രൂപീകരിക്കാന് നേതൃപരമായ പങ്ക് വഹിക്കുന്ന സിപിഐ എം അതിന്റെ പ്രകടനപത്രിക പുറത്തിറക്കിയിട്ടുണ്ട്. ജനപക്ഷ സാമ്പത്തികനയം നടപ്പാക്കുന്നതും മതനിരപേക്ഷത സംരക്ഷിക്കുന്നതും സ്വതന്ത്ര വിദേശനയം നടപ്പാക്കുന്നതുമായ സര്ക്കാര്-ഇതാണ് സിപിഐ എം മുന്നോട്ടുവയ്ക്കുന്ന പരിപാടി. ഈ ബദല്നയത്തോട് മറ്റ് ഇടതുപക്ഷ പാര്ടികള് മാത്രമല്ല, മായാവതിയുടെ ബിഎസ്പിയും ജയലളിതയുടെ എഐഎ ഡിഎംകെയും ആന്ധ്രയിലെ തെലുങ്കുദേശവും തെലങ്കാന രാഷ്ട്രസമിതിയും ഒറീസയിലെ ബിജെഡിയും ദേവഗൌഡ നയിക്കുന്ന സെക്കുലര് ജനതാദളും യോജിക്കുന്നു. അപ്പോള് പൊതുപരിപാടി മുന്നോട്ടുവച്ചുതന്നെയാണ് മൂന്നാംമുന്നണി മത്സരിക്കുന്നതെന്ന് വ്യക്തം.
ബിജെപിക്ക് പരിപാടിയുണ്ട്. അതുതന്നെയാണോ എന്ഡിഎയുടെ പരിപാടി? ബിജെപിയുടെ പരിപാടി എന്ഡിഎയില് അവശേഷിക്കുന്ന കക്ഷികള് അംഗീകരിക്കുമോ? ഈ ചോദ്യങ്ങളൊന്നും സ്വയം ചോദിക്കാതെയാണ് ഷേണായിയുടെ ലേഖനം. കോണ്ഗ്രസ് അതിന്റെ പരിപാടി മുന്നോട്ടുവയ്ക്കും. എന്നാല്, കോണ്ഗ്രസിന് മുന്നണിയില്ല. ഓരോ സംസ്ഥാനത്തും ഓരോ രീതിയിലുള്ള കൂട്ടുകെട്ട്. കേരളത്തില് മുസ്ളിംലീഗ് കോണ്ഗ്രസിന്റെ സഖ്യകക്ഷിയാണ്. എന്നാല്, മറ്റെവിടെയും ഇല്ല. കോണ്ഗ്രസിനും ലീഗിനും പൊതുവായ പരിപാടിയുണ്ടാകുമോ? ഷേണായ് ചോദിച്ചില്ല. കാരണം, കോണ്ഗ്രസിന്റെ മാത്രമല്ല, ബിജെപിയുടെയും മുഖ്യഎതിരാളി ഇപ്പോള് മൂന്നാംമുന്നണിയാണ്. കാരണം? പല ഘട്ടങ്ങളില് ബിജെപിയുടെ സഖ്യകക്ഷികളായിരുന്ന ടിഡിപി, എഐഎഡിഎംകെ, ബിജെഡി, സെക്കുലര് ജനതാദള് എന്നിവ ഇപ്പോള് മൂന്നാംമുന്നണിയിലാണ്. ഈ കക്ഷികളെ മൂന്നാംമുന്നണിയിലേക്ക് കൊണ്ടുവന്നത് സിപിഐ എമ്മും.
മൂന്നാംമുന്നണിക്ക് പ്രധാനമന്ത്രി സ്ഥാനാര്ഥിയുണ്ടോ എന്ന ചോദ്യത്തിന് ചെറിയ സാംഗത്യമുണ്ട്. കാരണം, ഷേണായിയുടെ ബിജെപി അദ്വാനിയെ പ്രധാനമന്ത്രിസ്ഥാനാര്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്, കോണ്ഗ്രസോ? കോണ്ഗ്രസ് ഇത്തവണ ആരെയും പ്രധാനമന്ത്രിസ്ഥാനാര്ഥിയായി ഉയര്ത്തിക്കാട്ടാന് കഴിയാത്ത അവസ്ഥയിലാണ്. രാഹുല് ഗാന്ധി കാത്തിരിക്കുന്നു. പക്ഷേ അതു പറയാന് വയ്യ.
മൂന്നാംമുന്നണിക്ക് പ്രധാനമന്ത്രിസ്ഥാനാര്ഥിയുണ്ടോ എന്ന ചോദ്യമെറിഞ്ഞശേഷം ഷേണായ് പറയുന്നു: "മൂന്നാംമുന്നണി പ്രധാനമന്ത്രിയെ തീരുമാനിക്കുക അടച്ചിട്ട മുറിയിലായിരിക്കും. പാര്ടി നേതാക്കളായിരിക്കും തീരുമാനമെടുക്കുക. അവരില് ഭൂരിഭാഗവും എംപിമാരല്ല. അങ്ങനെവന്നാല് ഇന്ത്യന്ജനതയുടെ അഭിപ്രായത്തിന് വിലയുണ്ടാകില്ല''. തെരഞ്ഞെടുപ്പിനുമുമ്പ് പ്രധാനമന്ത്രിസ്ഥാനാര്ഥി വേണമെന്ന് ശഠിക്കുന്ന ഷേണായ് തന്നെ പറയുന്നു, പ്രധാനമന്തിയെ തീരുമാനിക്കേണ്ടത് തെരഞ്ഞെടുക്കപ്പെടുന്ന എംപിമാരാണെന്ന്. എംപിമാരാണ് തീരുമാനിക്കേണ്ടതെങ്കില്, വോട്ടെടുപ്പിന് മുമ്പേ എങ്ങനെയാണ് പ്രധാനമന്ത്രിസ്ഥാനാര്ഥിയുണ്ടാകുക?
മൂന്നാംമുന്നണിക്കുമുമ്പില് ചരിത്രവും യുക്തിബോധവും നിര്ദേശിക്കുന്ന ഏകവഴി കോണ്ഗ്രസുമായി ചേരുകയാണെന്ന് ഷേണായ് വാദിക്കുമ്പോള്, സമീപകാലചരിത്രം അദ്ദേഹത്തെ ഓര്മിപ്പിക്കേണ്ടിവരുന്നു. 1996ല് പതിനൊന്നാം ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള് ആര്ക്കും തനിച്ച് ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നു. അന്ന് ജനതാദളിന്റെ ദേവഗൌഡയെയും പിന്നീട് ഐ കെ ഗുജ്റാളിനെയും പിന്തുണയ്ക്കാന് കോണ്ഗ്രസ് നിര്ബന്ധിക്കപ്പെട്ടു.
സീറ്റ് കണക്കുകൂട്ടി ഷേണായ് നടത്തുന്ന പ്രവചനം മൂന്നാം മുന്നണിക്ക് സാധ്യതയില്ലെന്നാണ്. എന്നാല്, മൂന്നാംമുന്നണിക്ക് എട്ടു സംസ്ഥാനത്തെങ്കിലും നിര്ണായകസ്വാധീനമുണ്ട്. ബിജെപിയുടെ സ്ഥിതിയോ? മധ്യപ്രദേശും ഗുജറാത്തും കഴിഞ്ഞാല് ബിജെപിക്ക് സാധ്യതയുള്ള സംസ്ഥാനം ഏതുണ്ട്. കോണ്ഗ്രസിന്റെ സ്ഥിതി അതിലും കഷ്ടം. രാജസ്ഥാന് കഴിഞ്ഞാല് കോണ്ഗ്രസിന് ചൂണ്ടിക്കാണിക്കാന് മറ്റൊരു സംസ്ഥാനമില്ല. മൂന്നാംമുന്നണി മായയല്ല, ബിജെപിയും കോണ്ഗ്രസും പേടിക്കുന്ന യാഥാര്ഥ്യമാണെന്ന് സ്ഥാപിക്കുന്നതാണ് ഷേണായിയുടെ വിതണ്ഡവാദങ്ങളും.
*
പി പി അബൂബക്കര്

Sunday, March 22, 2009
മതനിരപേക്ഷ ബദല് ഒന്നാം സ്ഥാനത്തേക്ക്
ഒറ്റക്ക് അധികാരത്തില് കയറാനിരുന്നവരെ കരയിക്കുന്ന വാര്ത്തകളാണ് കേള്ക്കുന്നത്. തലങ്ങും വിലങ്ങും നടത്തുന്ന പരിഹാസങ്ങളിലൂടെയും, പ്രസക്തി ചോദ്യം ചെയ്യുന്നതിലൂടെയും മതനിരപേക്ഷ ബദലിനായി പ്രവര്ത്തിക്കുന്നവരുടെ ആത്മവിശ്വാസം ചോര്ത്തിക്കളയാം എന്ന വിശ്വാസം യാഥാര്ത്ഥ്യത്തിനു മുന്നില് തകര്ന്നതിന്റെ അങ്കലാപ്പിലാണ് കോണ്ഗ്രസ്സും എന്.ഡി.എ യും.
കോണ്ഗ്രസിന്റെ സഖ്യം പ്രധാന സംസ്ഥാനങ്ങളിലെല്ലാം ഛിന്നഭിന്നമായി. ബിഹാറിലും ജാര്ഖണ്ഡിലും സഖ്യം പൂര്ണമായും തകര്ന്നപ്പോള് തമിഴ്നാട്ടില് സഖ്യകക്ഷിയായ പാട്ടാളി മക്കള് കക്ഷി (പിഎംകെ) കൂടി കോണ്ഗ്രസുമായി വഴിപിരിയുകയാണ്. ഉത്തര്പ്രദേശില് സമാജ്വാദി പാര്ടിയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. മഹാരാഷ്ട്രയിലാവകട്ടെ പേരിന് സഖ്യമുണ്ടെങ്കിലും വടംവലി രൂക്ഷമാണ്. ഇതോടെ, യുപിഎക്ക് ആദ്യഘട്ടത്തില് എന്തെങ്കിലും തരത്തിലുള്ള നേരിയ മുന്തൂക്കം ഉണ്ടായിരുന്നുവെങ്കില് അത് തീര്ത്തും ഇല്ലാതായി. എന്ഡിഎ ആകട്ടെ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുകയുമാണ്. ദിനംപ്രതി കൂടുതല് കക്ഷികള് ചേര്ന്നുകൊണ്ടിരിക്കുന്ന മതനിരപേക്ഷ ബദല് ഒന്നാം സ്ഥാനത്തെത്തുമെന്ന് ദേശീയമാധ്യമങ്ങള് വിലയിരുത്തുന്നു.
ബീഹാര്
ബിഹാറില് മൂന്ന് സീറ്റുമാത്രം നല്കി ലാലുവും പാസ്വാനും ചേര്ന്ന് കോണ്ഗ്രസിനെ ഒതുക്കിയതോടെ അവിടെ യുപിഎ തകര്ന്നു. ഇവിടെയുള്ള 40 സീറ്റില് 37 ലും സ്ഥാനാര്ഥികളെ നിര്ത്തുമെന്ന് കോണ്ഗ്രസ് ശനിയാഴ്ച വ്യക്തമാക്കി. ലാലു മല്സരിക്കുന്ന രണ്ട് സീറ്റിലും പാസ്വാന്റെ സീറ്റിലും ഒഴിച്ച് ബാക്കിയെല്ലാ മണ്ഡലത്തിലും കോണ്ഗ്രസ് മത്സരിക്കുമത്രെ. എല്ലാ സീറ്റിലും മല്സരിക്കാനുള്ള ശക്തി കോണ്ഗ്രസിനുണ്ടെങ്കില് എന്തിനാണ് ആദ്യം സീറ്റ് ചോദിച്ച് തന്നെ സമീപിച്ചതെന്ന് ലാലു ചോദിക്കുന്നു. ഈ ചോദ്യത്തിനു കോണ്ഗ്രസ്സിനു ഉത്തരമില്ല. “ അത്ര ശക്തിയുണ്ടെങ്കില് അവര് ഒറ്റക്ക് മത്സരിക്കട്ടെ. എന്തിനാണ് മൂന്നു സീറ്റ് ഒഴിച്ചിടുന്നത്? അതിലും അവര് മത്സരിക്കട്ടെ” എന്നാണ് ലാലുവിന്റെ നിലപാട്.
ജാര്ഖണ്ഡ്
ജാര്ഖണ്ഡില് എല്ലാ സീറ്റിലും മല്സരിക്കുമെന്ന ഷിബുസൊരന്റെ മകന് ദുര്ഗ സൊരന്റെ പ്രസ്താവന അവിടുത്തെ യുപിഎ സഖ്യവും തകര്ന്നുവെന്ന് വ്യക്തമാക്കുന്നു. നേരത്തെ കോഗ്രസും ജെഎംഎമ്മും ചേര്ന്ന് ആര്ജെഡിയെ മാറ്റിനിര്ത്തി സീറ്റുധാരണ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ഏഴ് സീറ്റില് കോണ്ഗ്രസും അഞ്ചില് ജെഎംഎമ്മും രണ്ടില് ആര്ജെഡിയുമാണ് മല്സരിക്കേണ്ടിയിരുന്നത്. എന്നാല് ജെഎംഎമ്മിന്റെ ശക്തികൊണ്ടാണ് കോണ്ഗ്രസ് സംസ്ഥാനത്ത് വിജയിക്കുന്നതെന്നുപറഞ്ഞാണ് ദുര്ഗ സൊരന് എല്ലാ സീറ്റിലും സ്ഥാനാര്ഥിയെ നിര്ത്തുമെന്ന് പ്രഖ്യാപിച്ചത്. സീറ്റുചര്ച്ചയില് തന്നെ അവഗണിച്ച കോണ്ഗ്രസ് നേതൃത്വത്തോട് ദുര്ഗ സൊരനെ ഉപയോഗിച്ച് ലാലു പകരം വീട്ടുകയാണ്.
തമിഴ്നാട്
ഇതിനിടെ, തമിഴ്നാട്ടില് കോണ്ഗ്രസ് മുന്നണി വീണ്ടും ദുര്ബലമാവും. പിഎംകെ ഏതാനും ദിവസങ്ങള്ക്കകം യുപിഎ വിട്ട് എഐഎഡിഎംകെ മുന്നണിക്കൊപ്പം ചേരുമെന്നാണ് അറിയുന്നത്. ഒരു സീറ്റ് സംബന്ധിച്ച തര്ക്കം മാത്രമാണ് ബാക്കിയുള്ളത്. ഇടതുപക്ഷപാര്ടികളും എംഡിഎംകെയും നേരത്തെതന്നെ ഡിഎംകെ മുന്നണി വിട്ടിരുന്നു.
മഹാരാഷ്ട്ര
മഹാരാഷ്ട്രയില് കോണ്ഗ്രസും എന്സിപിയും തമ്മില് 26-22 എന്ന അനുപാതത്തില് സീറ്റുധാരണയില് എത്തിയിട്ടുണ്ടെങ്കിലും സഖ്യത്തെ പിന്തുണക്കുന്ന ആര്പിഐക്ക് ആര് സീറ്റ് നല്കുമെന്ന തര്ക്കം തുടരുകയാണ്.
ഉത്തര്പ്രദേശ്
ഉത്തര്പ്രദേശില് 14 സ്ഥാനാര്ഥികളുടെ പട്ടികകൂടി കോണ്ഗ്രസ് പ്രഖ്യാപിച്ചതോടെ സഖ്യത്തിനുള്ള അവസാന ശ്രമവും തകര്ന്നു. നേരത്തെ 24 സീറ്റില് കോഗ്രസ് സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ, ലാലുവും പാസ്വാനും മുലായംസിങ്ങും ശരദ്പവാറും തമ്മില് യുപിഎക്ക് പുറത്ത് വര്ധിച്ചുവരുന്ന ബന്ധം യുപിഎയുടെ ശവപ്പെട്ടിയില് അവസാനത്തെ ആണിയാകുമെന്ന് കോണ്ഗ്രസ് നേതൃത്വം ഭയക്കുന്നു.
ആന്ധ്ര
ആന്ധ്രയിലാകട്ടെ നിയമസഭയിലേക്കും ലോകസഭയിലേക്കുമുള്ള കോണ്ഗ്രസ് സ്ഥാനാര്ഥി ലിസ്റ്റ് വന്നതോടെ കേരളത്തില് എന്ന പോലെ കലാപമാണ്. മുഖ്യമന്ത്രി രാജശേഖര റെഡ്ഡിയുടെ മകന് വൈ. എസ്. ജഗ്മോഹന് റെഡ്ഡി കഡപ്പ മണ്ഡലത്തില് നിന്ന് ലോകസഭയിലേക്ക് മത്സരിക്കുമ്പോള്, പല പ്രമുഖര്ക്കും സീറ്റ് നഷ്ടപ്പെട്ടിട്ടുണ്ട്.
പശ്ചിമ ബംഗാള്
കലഹം മൂലം പശ്ചിമബംഗാളിലെ കോണ്ഗ്രസ് സ്ഥാനാര്ത്ഥി നിര്ണ്ണയം അനന്തമായി നീളുകയാണ്. മാള്ദയിലെ സമുന്നത നേതാവായിരുന്ന ഖനിഖാന് ചൊധരിയുടെ കുടുംബാംഗങ്ങള് തമ്മിലാണ് കലഹം. കൂടാതെ മമതാ ബാനര്ജിയുമായി സഖ്യമുണ്ടാക്കിയതില് കോണ്ഗ്രസ് പ്രവര്ത്തകര്ക്കിടയില് അമര്ഷം പുകയുകയാണ്. വിദേശകാര്യമന്ത്രി പ്രണബ് മുഖര്ജിക്ക് തന്നെ ഇക്കാര്യം സമ്മതിക്കേണ്ടി വന്നു. “മഹാസഖ്യമൊക്കെ അതിന്റെ വഴിക്കുപോകും. ഞങ്ങളാരും മമതയ്ക്കുവേണ്ടി വിയര്ക്കാനില്ല.” എന്നാണ് പ്രാദേശിക കോണ്ഗ്രസ് പ്രവര്ത്തകരുടെ നിലപാട്.
ഇനിയുള്ള ദിവസങ്ങളില് കൂടുതല് വ്യക്തമായ ചിത്രം ലഭിക്കുമ്പോള് കോണ്ഗ്രസ്സിനും ബിജെപിക്കും എതിരായ ബദല് എന്ന ആശയം എത്രത്തോളം കൂടുതല് മുന്നോട്ട് പോയിട്ടുണ്ട് എന്നറിയാന് കഴിയും.

Saturday, March 21, 2009
പതിനഞ്ചില് ചെയ്യേണ്ടത്
പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ചുവരെഴുത്തുകള് തുടങ്ങിക്കഴിഞ്ഞ ഈയവസരത്തില് 2009 ഫെബ്രുവരി 26നു അവസാനിച്ച പതിനാലാം ലോകസഭയിലെ ഇടതുപക്ഷത്തിന്റെയും, കോണ്ഗ്രസ്സിന്റെയും, ബിജെപിയുടെയും പ്രവര്ത്തനങ്ങളെ വിലയിരുത്തുന്നതും അവയിലെ ജനപക്ഷ/ജനവിരുദ്ധ അംശങ്ങളെ കൃത്യമായി മനസ്സിലാക്കുന്നതും സമ്മതിദായകര് എന്ന നിലയ്ക്ക് നാം അവശ്യം നിര്വഹിക്കേണ്ട കടമയാണ്.
തുടക്കം
2004ലെ പാര്ലമെന്റ് തെരഞ്ഞെടുപ്പില് എന്ഡിഎക്കും യുപിഎക്കും ഭൂരിപക്ഷം ഇല്ലാതെ വന്ന അവസരത്തില് വര്ഗീയ ശക്തികളെ ഭരണത്തില്നിന്ന് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില് യുപിഎയ്ക്ക് ഇടതുപക്ഷ പാര്ടികള് പിന്തുണ നല്കിത്. 2004ല് യുപിഎ ഗവണ്മെന്റിന്റെ നയപ്രഖ്യാപനം പാര്ലമെന്റിന്റെ സംയുക്ത സമ്മേളനത്തില് രാഷ്ട്രപതി നടത്തിയപ്പോള് പൊതുമിനിമം പരിപാടിയിലെ പ്രധാനപ്പെട്ട വിഷയങ്ങള് ഊന്നിപ്പറഞ്ഞിരുന്നു.
നടത്തം
നാലരവര്ഷത്തോളം ഇടതുപക്ഷ പാര്ടികളുടെ പിന്തുണയോടെ അധികാരത്തില് തുടര്ന്ന സമയത്തെല്ലാം പൊതു മിനിമം പരിപാടിയില് നിന്ന് വ്യതിചലിക്കുവാന് യുപിഎ ഗവണ്മെന്റ് ഒട്ടേറെ ശ്രമങ്ങള് നടത്തിയിരുന്നു. എന്നാല്, പാര്ലമെന്റിലെ ഇടതുപക്ഷത്തിന്റെ സാന്നിധ്യവും സമ്മര്ദവും കാരണം അവര്ക്ക് അതിന് കഴിഞ്ഞില്ല. ലാഭത്തില് പ്രവര്ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഷെയറുകള് വിറ്റഴിക്കില്ല എന്ന പൊതുധാരണക്കു വിരുദ്ധമായി അവര് അതിന് തുനിഞ്ഞപ്പോള് യുപിഎ-ഇടതുപക്ഷ കോ-ഓര്ഡിനേഷന് കമ്മിറ്റിയില്നിന്ന് പ്രതിപക്ഷ പാര്ടികള് പിന്മാറുകയുണ്ടായി. തുടര്ന്ന്, സോണിയാഗാന്ധിതന്നെ ഇനി അത്തരമൊരു നടപടി കൈക്കൊള്ളില്ലെന്ന് ചൂണ്ടിക്കാണിച്ച് സിപിഐ എം ജനറല് സെക്രട്ടറിക്ക് കത്തയച്ചു. നവലിബറല് നയം നടപ്പിലാക്കാനുള്ള ഒട്ടേറെ ശ്രമങ്ങള് ഈ കാലഘട്ടത്തില് കോണ്ഗ്രസ് നടത്തിയിരുന്നു. ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമം, പെന്ഷന് ഭേദഗതി നിയമം, റീട്ടെയില് മേഖലയില് വിദേശ പ്രത്യക്ഷ നിക്ഷേപം (എഫ്ഡിഐ) കൊണ്ടുവരാനുള്ള നടപടികള്, പൊതുമേഖലയിലെ സ്വകാര്യവല്ക്കരണം ഇവയൊക്കെ അതിന്റെ ഭാഗമായിരുന്നു. 2005ല് പാര്ലമെന്റില് കൊണ്ടുവന്ന പാറ്റന്റ് ആക്ട് ഭേദഗതി നിയമം ഇടതുപക്ഷപാര്ടികളുടെ കടുത്ത എതിര്പ്പിനെ തുടര്ന്ന് നിരവധി ഭേദഗതികള് അംഗീകരിച്ചുകൊണ്ടാണ് പാസാക്കിയത്.
ഇടതുപക്ഷത്തിന്റെ പ്രവര്ത്തനം
ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമം, പെന്ഷന് ഭേദഗതി നിയമം, റീട്ടെയില് മേഖലയില് വിദേശ പ്രത്യക്ഷ നിക്ഷേപം (എഫ്ഡിഐ) കൊണ്ടുവരാനുള്ള നടപടികള്, പൊതുമേഖലയിലെ സ്വകാര്യവല്ക്കരണം തുടങ്ങിയ ജനവിരുദ്ധ നയങ്ങളെ ഈ കാലഘട്ടത്തില് ചെറുക്കാന് കഴിഞ്ഞു എന്നു മാത്രമല്ല, സുപ്രധാനമായ ചില പുതിയ നിയമനിര്മാണങ്ങള്ക്ക് രൂപം നല്കാനും കഴിഞ്ഞു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഫോറസ്റ്റ് ആക്ട്, ഗാര്ഹികപീഡന വിരുദ്ധനിയമം, വിവരാവകാശ നിയമം, അസംഘടിത തൊഴിലാളികള്ക്ക് വേണ്ടിയുള്ള ബില് തുടങ്ങിയ ജനോപകാരപ്രദമായ നിയമങ്ങള് പാസാക്കുന്നതില് ഇടതുപക്ഷപാര്ടികള് പൂര്ണ പിന്തുണ നല്കി. ഗവണ്മെന്റ് കൊണ്ടുവന്ന കരടു നിയമത്തില് ഒട്ടേറെ ഭേദഗതികള് അംഗീകരിച്ചശേഷം മാത്രമാണ് ഇത്തരം നിയമങ്ങള് പാസാക്കിയത്. എന്നാല്, യുപിഎയുടെ കടുംപിടുത്തം കാരണം അംഗീകരിച്ച ചില നിയമങ്ങളില് ഇപ്പോഴും ചില അപാകതകള് നിലനില്ക്കുന്നുണ്ട്. ഇടതുപക്ഷ പാര്ടികള് നടത്തിയ തുടര്ച്ചയായ സമ്മര്ദത്തിന്റെ ഫലമായി വനിതാ സംവരണ ബില് രാജ്യസഭയില് അവതരിപ്പിച്ചെങ്കിലും ലോക്സഭയില് അവതരിപ്പിക്കാന് കഴിഞ്ഞില്ല. വിവിധ രാഷ്ട്രീയപാര്ടികള്ക്ക് ഒരു പൊതു യോജിപ്പ് ഈ നിയമത്തിന്റെ കാര്യത്തില് ഇനിയുമുണ്ടാക്കാന് കഴിഞ്ഞിട്ടില്ല എന്നത് സ്ത്രീകളോട് പൊതുവില്തന്നെ കാണിക്കുന്ന അവഗണനയുടെ ഭാഗമാണ്.
പാര്ലിമെന്റിനെ നോക്കുകുത്തിയാക്കുന്ന കോണ്ഗ്രസ് രീതി
പാര്ലമെന്റ് നിയമനിര്മാണങ്ങളുടെ വേദിയായിട്ടാണ് കണക്കാക്കാറുള്ളത്. എന്നാല് ജനങ്ങളെ ബാധിക്കുന്ന ഒട്ടേറെ നിയമങ്ങള് ഒരു ചര്ച്ചയും കൂടാതെ പാസാക്കിയ പരിതാപകരമായ അനുഭവങ്ങള് ഈ സഭയില് ഉണ്ടായി. ഏതെങ്കിലും വിഷയങ്ങളുമായി ബന്ധപ്പെട്ട് സഭയില് പ്രശ്നങ്ങള് ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്, ഇതിന്റെ മറവില് കോടിക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന നിയമങ്ങള് ചര്ച്ചകൂടാതെ പാസാക്കുക, അജന്ഡയില്പോലും ഇല്ലാത്ത ബില്ലുകള് പെട്ടെന്ന് അവതരിപ്പിച്ച് പാസാക്കിയെടുക്കുക, അംഗങ്ങള്ക്ക് ഭേദഗതി നല്കാനും ചര്ച്ചയില് പങ്കെടുക്കാനുമുള്ള അവകാശം നിഷേധിക്കുക ഇവയൊക്കെ ഗൌരവമായി ചര്ച്ച ചെയ്യപ്പെടേണ്ട പ്രശ്നങ്ങളാണ്.
ജനവിരുദ്ധ നിയമങ്ങള് അംഗീകരിപ്പിച്ച് പാസാക്കാന് യുപിഎക്ക് കഴിഞ്ഞിട്ടില്ലെങ്കിലും പാര്ലമെന്റിന്റെ അംഗീകാരമില്ലാതെ തന്നെ മന്ത്രിസഭാ തീരുമാനത്തിന്റെ ഭാഗമായി ഒട്ടേറെ കാര്യങ്ങള് നടപ്പിലാക്കാന് യു.പി.എക്ക് മടിയുണ്ടായില്ല. പാര്ലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രക്ഷോഭങ്ങളും സമരങ്ങളും ഉയര്ത്തിക്കൊണ്ടുവരികയും അതുവഴി പ്രതിരോധത്തിന്റെയും ബോധവല്ക്കരണത്തിന്റെയും ശരിയായ മാര്ഗം സ്വീകരിക്കുകയാണ് ഇടതുപക്ഷം ചെയ്തത്.
ബിജെപിയുടെ പരാജയം
14-ാം ലോക്സഭയില് പ്രധാന പ്രതിപക്ഷമെന്ന നിലക്ക് ബിജെപിയുടെ ദയനീയ പരാജയമാണ് കാണാന് കഴിഞ്ഞത്. സാമ്പത്തിക നയങ്ങളിലും വിദേശനയങ്ങളിലും പലപ്പോഴും ബിജെപിയും കോണ്ഗ്രസും ഒരേ സമീപനം തന്നെയാണ് സ്വീകരിച്ചത്. അതുകൊണ്ടുതന്നെ നയപരമായ പ്രശ്നങ്ങളില് പ്രതിപക്ഷം ഗവണ്മെന്റുമായി ഏറ്റുമുട്ടുന്ന രംഗങ്ങള് വിരളമായിരുന്നു. വര്ഗീയകാര്ഡാണ് പലപ്പോഴും തങ്ങള്ക്കുള്ള മുന്കൈ നേടാന് അവര് ഉപയോഗിച്ചിരുന്നത്. രാമക്ഷേത്ര പ്രശ്നം, സേതുസമുദ്രം, ന്യൂനപക്ഷങ്ങളോടുള്ള സമീപനം, ഒറീസ, കര്ണാടക, ഗുജറാത്ത്, മുംബൈ വര്ഗീയകലാപങ്ങള് ഇവയിലൊക്കെ തങ്ങളുടെ വര്ഗീയ അജന്ഡ മുറുകെപ്പിടിച്ചുകൊണ്ടുള്ള ചര്ച്ചകള്ക്കാണ് അവര് നേതൃത്വം നല്കിയത്. ജനകീയ പ്രശ്നങ്ങളില് അവര് തീര്ത്തും പരാജയമായിരുന്നു.
പിന്തുണ പിന്വലിക്കല്
അമേരിക്കയുമായുള്ള ആണവക്കരാറില് ഇന്ത്യ ഒപ്പുവയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇടതുപക്ഷ പാര്ടികള് യുപിഎ സര്ക്കാരിനുള്ള പിന്തുണ പിന്വലിച്ചത്. പൊതുമിനിമം പരിപാടിയില് ആണവക്കരാര് സംബന്ധിച്ച് ഒരക്ഷരംപോലും പറഞ്ഞിട്ടില്ല. അമേരിക്കയുമായുള്ള ഇന്ത്യയുടെ അതിരുവിട്ട അടുപ്പത്തിന്റെ ഫലമായാണ് ഈ കരാര് നിലവില് വന്നത്. ഇന്ത്യ അംഗീകരിച്ചുവന്ന സ്വതന്ത്ര വിദേശ നയത്തിന് ഏറ്റ കനത്ത തിരിച്ചടിയാണിത്. സിപിഐ എമ്മും മറ്റ് ഇടതുപക്ഷ പാര്ടികളും തുടര്ച്ചയായി എടുത്തിട്ടുള്ള സമീപനത്തിന്റെ ഭാഗം തന്നെയാണ് ഈ കരാറിനോടുള്ള എതിര്പ്പ്. ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കുക എന്നത് തങ്ങളുടെ നിയോഗമായിത്തന്നെ ഇടതുപക്ഷം കണ്ടിരുന്നു. ആണവകരാര് ഒപ്പിട്ടതിനു ശേഷം അതുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങളെല്ലാം തന്നെ ഈ വിഷയത്തില് ഇടതുപക്ഷത്തിന്റെ നിലപാട് എത്രമാത്രം ശരിയായിരുന്നു എന്നതിനുള്ള വ്യക്തമായ തെളിവുകളാണ്. ആണവകരാര് വിഷയത്തിലെ സംവാദങ്ങളിലൂടെ നടന്ന ബോധവല്ക്കരണവും ഒരു രാഷ്ട്രീയപ്രവര്ത്തനം തന്നെയായിരുന്നു.
അവിശ്വാസപ്രമേയ ചര്ച്ച
ജൂലൈ 21, 22 തീയതികളില് നടന്ന വിശ്വാസ പ്രമേയ ചര്ച്ച ഇന്ത്യയുടെ പാര്ലമെന്ററി ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമാണ്. വിശ്വാസപ്രമേയം വിജയിച്ചത് എല്ലാവിധ അധികാര ദുര്വിനിയോഗവും നടത്തിയതിന്റെ ഫലമായിട്ടാണ്. എംപിമാരെ പണംകൊടുത്ത് കൂറുമാറ്റി വോട്ട് ചെയ്യിക്കാനുള്ള നീചമായ നടപടി ഈ സഭയില് കാണാന് കഴിഞ്ഞു. സിബിഐയെ ഉപയോഗിച്ച് രാഷ്ട്രീയപാര്ടി നേതാക്കളെയും എംപിമാരെയും ഭീഷണിപ്പെടുത്തിയ ഒട്ടേറെ സംഭവങ്ങളും ഈ സഭയിലുണ്ടായി.
ലോകത്തിന് മുമ്പില് ഇന്ത്യയുടെ ജനാധിപത്യ സംവിധാനം സ്വയം തരംതാഴ്ന്ന അനുഭവങ്ങളായിരുന്നു ഇവയൊക്കെ. ഈ നിലയില് ഇന്ത്യയുടെ പാര്ലമെന്ററി സംവിധാനത്തിന് തീര്ത്തും അപകീര്ത്തിയുളവാക്കിക്കൊണ്ടാണ് യുപിഎ ഗവണ്മെന്റ് വിശ്വാസപ്രമേയം അതിജീവിച്ചത്.
ശരിയായ പ്രതിപക്ഷം
ഗവണ്മെന്റിന് പിന്തുണ നല്കിയപ്പോഴും പിന്തുണ പിന്വലിച്ചശേഷവും ഒരുപോലെയാണ് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം ഇടതുപക്ഷം നിറവേറ്റിയത്. യുപിഎ ഗവണ്മെന്റിന് ബിജെപി നേതൃത്വം നല്കിയ പ്രതിപക്ഷവുമായല്ല സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷവുമായാണ് പലപ്പോഴും പാര്ലമന്റില് ഏറ്റുമുട്ടേണ്ടിവന്നത്. പൊതുചര്ച്ചകളിലായാലും നിയമനിര്മാണ വേളകളിലായാലും ഇതു പലപ്പോഴും പ്രകടമായിരുന്നു.
പാര്ലമെന്റിലെ ചോദ്യങ്ങളുമായി ബന്ധപ്പെട്ട് ചില എംപിമാരെ നടപടിക്ക് വിധേയമാക്കേണ്ടിവന്നത് നമ്മുടെ പാര്ലമെന്ററി സംവിധാനത്തിന് ഒട്ടും ഭൂഷണമല്ല. ഇവിടെയും ഇടതുപക്ഷകക്ഷികളില്പ്പെട്ട ഒരാള് പോലും ആരോപണ വിധേയരാവരില് ഉണ്ടായിരുന്നില്ല എന്നത് പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.
പാര്ലിമെന്ററി പ്രവര്ത്തനത്തിന്റെ ശരിയായ രീതി
പതിനാലാം ലോക്സഭാ കാലഘട്ടത്തെ രണ്ടായി തരംതിരിക്കാം. യുപിഎ ഗവണ്മെന്റിന് ഇടതുപക്ഷ പാര്ടികള് പിന്തുണ നല്കിയ ആദ്യ കാലഘട്ടവും അവശേഷിച്ച ആറുമാസവും. കോണ്ഗ്രസിന്റെയും ബിജെപിയുടെയും ഇടതുപക്ഷ പാര്ടികളുടെയും നയവ്യക്തത വിളിച്ചോതിയ സന്ദര്ഭങ്ങളായിരുന്നു ഇവ. സ്വതന്ത്രമായ വിദേശനയം ഉയര്ത്തിപ്പിടിച്ചുകൊണ്ട് നവലിബറല് നയത്തിനെതിരെയും വര്ഗീയതക്കെതിരെയുമുള്ള പോരാട്ടത്തിന്റെ പ്രതീകമായിട്ടാണ് ഇടതുപക്ഷ കക്ഷികള് പാര്ലമെന്റില് പ്രവര്ത്തിച്ചത്. എന്നാല്, സാമ്രാജ്യത്വ അനുകൂലനയവും പുത്തന് സാമ്പത്തികനയങ്ങളും നടപ്പിലാക്കാനുള്ള വ്യഗ്രതയായിരുന്നു കോണ്ഗ്രസ് നേതൃത്വത്തിന്. പ്രതിപക്ഷത്തിന്റെ കടമകള് മറന്ന് സഭ പലപ്പോഴും സ്തംഭിപ്പിച്ച് ചര്ച്ചകള്ക്ക് എപ്പോഴും വര്ഗീയമുഖം നല്കാനാണ് ബിജെപിയും എന്ഡിഎയും ശ്രമിച്ചത്. ഓരോ മുന്നണിയുടെയും പാര്ടിയുടെയും നയങ്ങള് തിരിച്ചറിയാനുള്ള സന്ദര്ഭങ്ങളുടെ വേദിതന്നെയായി വര്ത്തിച്ചു പതിനാലാം ലോക്സഭ.
പിന്തുണ പിന്വലിച്ച ശേഷം നടന്നത്
പിന്തുണ പിന്വലിച്ചശേഷവും ഇടതുപക്ഷ പാര്ടികള് തങ്ങളുടെ തത്വാധിഷ്ഠിത നിലപാടില് ഉറച്ചുനിന്നു തന്നെയാണ് പോരാടിയത്. താല്ക്കാലിക വിജയം നേടിയ യുപിഎ കിട്ടിയ സന്ദര്ഭം ഉപയോഗിച്ച് പുത്തന് സാമ്പത്തിക നയങ്ങള് നടപ്പിലാക്കാനുള്ള വ്യഗ്രതയാണ് കാണിച്ചത്. ഇന്ഷുറന്സിലെ എഫ്ഡിഐ 29 ശതമാനത്തില്നിന്ന് 49 ശതമാനം ആക്കി വര്ധിപ്പിക്കാന് തീരുമാനിച്ചത് ഇതിന്റെ ഭാഗമാണ്. മന്ത്രിസഭാ തീരുമാനത്തിലൂടെ എഫ്ഡിഐയുടെ പരിധി തന്നെ നീക്കാനുള്ള നപടിയും തുടര്ന്ന് ഗവണ്മെന്റ് കൈക്കൊണ്ടു. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്എല് സ്പെക്ട്രം സ്വകാര്യ മേഖലക്ക് നല്കാനുള്ള തീരുമാനം കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് പുറത്തുകൊണ്ടുവന്നത്. പ്രധാന പ്രതിപക്ഷമായ ബിജെപി ആകട്ടെ ഇതിനെയൊക്കെ അനുകൂലിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.
ഫലശ്രുതി
പതിനഞ്ചാം ലോകസഭയിലും ശക്തമായ ഇടതുപക്ഷ സാന്നിദ്ധ്യം ഉണ്ടാകേണ്ടത് പതിനാലാം ലോകസഭയില് ഇടതുപക്ഷം കാഴ്ചവെച്ച പ്രകടനത്തിന്റെ അര്ത്ഥവത്തായ തുടര്ച്ചക്ക് അത്യന്താപേക്ഷിതമാണ്. കോണ്ഗ്രസ്സിനും ബിജെപിക്കും എതിരായി ഉയര്ന്നു വന്നിട്ടുള്ള ബദല് ശക്തിയെ അധികാരത്തിലേറ്റുക എന്നത് അതുകൊണ്ടു തന്നെ നമ്മുടെ ചരിത്രപരമായ കടമയായി തീരുന്നു.
പി കരുണാകരന് എം പി എഴുതിയ ലേഖനത്തെ ആധാരമാക്കി തയ്യാറാക്കിയത്.

Thursday, March 19, 2009
ബദലുണ്ട് ബദലുണ്ട്
കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില് മൂന്ന് പ്രധാന മുദ്രാവാക്യങ്ങളാണ് സി.പി.ഐ എം മുന്നോട്ടുവച്ചത്.
1) ബിജെപിയെ അധികാരത്തില്നിന്ന് പുറത്താക്കുക
2) ഒരു മതേതര സര്ക്കാരിനെ അധികാരത്തില് ഏറ്റുക.
3) ഇടതുപക്ഷത്തിന്റെ അംഗസംഖ്യ വര്ധിപ്പിക്കുക.
ഈ മൂന്ന് മുദ്രാവാക്യവും അക്ഷരംപ്രതി പ്രാവര്ത്തികമാക്കാന് അവര്ക്ക് സാധിച്ചു. ബിജെപി അധികാരത്തില്നിന്ന് പുറത്തുപോയി. പകരം ഒരു മതേതര സര്ക്കാരിനെ അധികാരത്തില് കൊണ്ടുവരാനുള്ള നിലപാട് അവര് സ്വീകരിച്ചു. ഇന്ത്യന് പാര്ലമെന്റില് ഇടതുപക്ഷത്തിന്റെ അംഗസംഖ്യ ഏറ്റവും കൂടുതലാക്കി മാറ്റാനും ഈ തെരഞ്ഞെടുപ്പില് കഴിഞ്ഞു. മതേതര സ്വഭാവങ്ങളില് ചാഞ്ചാടുകയും രാഷ്ട്രീയലാഭത്തിനുവേണ്ടി വര്ഗീയശക്തികളെ പ്രീണിപ്പിക്കാന് തയ്യാറാവുകയുംചെയ്യുന്ന പാര്ടിയാണ് കോണ്ഗ്രസ് എങ്കിലും ബിജെപിയെ അധികാരത്തില്നിന്ന് മാറ്റി നിര്ത്തുക എന്ന ലക്ഷ്യംകൂടി കണക്കിലെടുത്ത് കോണ്ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ മുന്നണിക്ക് ഇടതുപക്ഷം പിന്തുണ പ്രഖ്യാപിച്ചു. കോണ്ഗ്രസിന്റെ വര്ഗസ്വഭാവവും അടിസ്ഥാനനയങ്ങളോടുള്ള വിയോജിപ്പും കണക്കിലെടുത്ത് കേന്ദ്രസര്ക്കാരിന്റെ ഭാഗമാവാന് ഇടതുപക്ഷം തയ്യാറായില്ല.
യുപിഎയ്ക്ക് ഇടതുപക്ഷം നല്കിയ പിന്തുണ നിരുപാധികം ആയിരുന്നില്ല. ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലുള്ള പിന്തുണയായിരുന്നു അത്. എന്നാല്, ഈ പൊതുമിനിമം പരിപാടിയിലെ ജനോപകാരപ്രദമായ നടപടികള് മുന്നോട്ട് കൊണ്ടുപോകുന്നതില് യുപിഎ വിമുഖത കാണിച്ചു. ആഗോളവല്ക്കരണനയങ്ങള് വിവിധ മേഖലയില് ശക്തമായി നടപ്പാക്കാനാണ് കേന്ദ്രസര്ക്കാര് തുനിഞ്ഞത്.
പൊതുമേഖലാസ്ഥാപനങ്ങള് സ്വകാര്യവല്ക്കരിക്കുക, ഇന്ത്യന് കാര്ഷികമേഖല കുത്തകകള്ക്കായി തീറെഴുതുക, പൊതുവിതരണശ്യംഖലയെ തകര്ക്കുക, സാമൂഹ്യസുരക്ഷാപദ്ധതികളെ ഉപേക്ഷിക്കുക തുടങ്ങിയവ സര്ക്കാരിന്റെ മുഖമുദ്രയായി. രാജ്യത്തെ സാമ്രാജ്യത്വശക്തികള്ക്ക് തീറെഴുതുന്ന ഇത്തരം നയങ്ങള്ക്കെതിരായുള്ള നിരന്തരമായ പോരാട്ടം ഇടതുപക്ഷം സംഘടിപ്പിച്ചു. പാര്ലമെന്റിന് അകത്തും പുറത്തും ഇടതുപക്ഷം നടത്തിയ ഇത്തരം പോരാട്ടങ്ങളുടെ ഫലമായി ആഗോളവല്ക്കരണനയങ്ങള് യുപിഎ സര്ക്കാര് ഉദ്ദേശിച്ചതുപോലെ നടപ്പാക്കാന് കഴിഞ്ഞില്ല. ആഗോളസാമ്പത്തിക പ്രതിസന്ധി വികസിതമുതലാളിത്ത രാഷ്ട്രങ്ങളെ ഉള്പ്പെടെ ഒന്നിനു പുറകെ ഒന്നായി കടപുഴക്കിയപ്പോള് അത്തരം പ്രതിസന്ധികള് ഏറെയൊന്നും ഏശാതെ ഇന്ത്യാ രാജ്യത്തിന് പിടിച്ചുനില്ക്കാനായത് ഇടതുപക്ഷത്തിന്റെ ഈ നയത്തിന്റെ ഫലമാണ്.
യുപിഎ സര്ക്കാരിന്റെ നയങ്ങളുടെ ഏറ്റവും അപകടകരമായ പ്രതിഫലനം നടന്ന മറ്റൊരു മേഖലയാണ് വിദേശനയം. നെഹ്റുവിന്റെ കാലം തുടങ്ങി ഇന്ദിരാഗാന്ധിയുടെ കാലംവരെയും ചേരിചേരാനയം ഇന്ത്യ സ്വീകരിച്ചു. സാമ്രാജ്യത്വ രാഷ്ട്രങ്ങളുടെ നയങ്ങള്ക്കെതിരായുള്ള സമീപനമായിരുന്നു അത്. പൊതുമിനിമം പരിപാടിയില് ഈ നയം പിന്തുടരുമെന്നും ബഹുലോകക്രമത്തിനായുള്ള നിലപാടുകള് സ്വീകരിക്കുമെന്നുമുള്ള നിലപാട് ഇടതുപക്ഷം സ്വീകരിച്ചു. എന്നാല്, ഇതിനെയെല്ലാം കാറ്റില് പറത്തി അമേരിക്കന് താല്പ്പര്യങ്ങള്ക്ക് അനുയോജ്യമായ നിലപാടുകളാണ് യുപിഎ സ്വീകരിച്ചത്. ആണവപ്രശ്നത്തില് ഇറാനെതിരെ വോട്ട് ചെയ്തു. ഇറാഖിലെ അമേരിക്കന് ആധിപത്യത്തിനെതിരെ നിലപാട് സ്വീകരിച്ചില്ല. കശ്മീര്പ്രശ്നത്തില് ഉള്പ്പെടെ എന്നും ഇന്ത്യയെ പിന്തുണച്ച സദ്ദാം ഹുസൈനെ വധിച്ച നടപടിയെപ്പോലും കേന്ദ്രസര്ക്കാര് അപലപിച്ചില്ല. പശ്ചിമേഷ്യയെ കുരുതിക്കളമാക്കുന്ന ഇസ്രയേലുമായി തികഞ്ഞ ചങ്ങാത്തത്തിലേക്ക് ഈ കാലഘട്ടത്തില് ഇന്ത്യ പ്രവേശിച്ചു. അവസാനമായി ഇടതുപക്ഷത്തിന് നല്കിയ ഉറപ്പുകള് കാറ്റില് പറത്തി ഇന്ത്യയുടെ വിദേശനയം അമേരിക്കയുടെ കാല്ക്കീഴില് വയ്ക്കുന്ന ആണവകരാറിലും ഒപ്പിടാന് തയ്യാറായി. ഇന്ത്യയുടെ സ്വാശ്രയത്വത്തെയും പരമാധികാരത്തെയും ഈ കരാറിലൂടെ അടിയറവയ്ക്കുകയും ചെയ്തു.
ബിജെപിയെ അധികാരത്തില്നിന്ന് മാറ്റിനിര്ത്തുന്നതിനു വേണ്ടിയാണ് യുപിഎയ്ക്ക് ഇടതുപക്ഷം പിന്തുണ പ്രഖ്യാപിച്ചത്. വര്ഗീയശക്തികളെ പരാജയപ്പെടുത്തുന്നതിന് ഏറ്റവും പ്രധാനമായിട്ടുള്ളത് ദേശീയ പരമാധികാരം സംരക്ഷിക്കുക എന്നുള്ളതാണ്. എന്നാല്, ഈ നയം യുപിഎ സ്വീകരിച്ചില്ല. മാത്രമല്ല സാമ്രാജ്യത്വ അനുകൂല സാമ്പത്തികനയങ്ങള് നടപ്പാക്കുക വഴി വിലക്കയറ്റവും വ്യാപകമായ ജനകീയ അസംതൃപ്തിയും കേന്ദ്രസര്ക്കാര് ഉണ്ടാക്കി. വര്ഗീയശക്തികളെ ഇത്തരം നയം ശക്തിപ്പെടുത്തുമെന്ന് മനസ്സിലാക്കിയിട്ടുകൂടിയാണ് യുപിഎ സര്ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്വലിച്ചത്. ബിജെപിയും കോഗ്രസും ആഗോളവല്ക്കരണനയങ്ങള് രാജ്യത്ത് നടപ്പാക്കുകയും അമേരിക്കന് താല്പ്പര്യങ്ങള് ഇന്ത്യയില് പ്രാവര്ത്തികമാക്കാനുമാണ് ശ്രമിക്കുന്നത്. അതുകൊണ്ട് ഈ രണ്ട് ശക്തിയെയും അധികാരത്തില്നിന്ന് മാറ്റിനിര്ത്തുക എന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്.
ഇത് കണക്കിലെടുത്തുകൊണ്ടാണ് മൂന്നാം ബദലിന് മുന്കൈ എടുത്തുകൊണ്ട് സിപിഐ എം പ്രവര്ത്തിച്ചത്. അതിന്റെ ഫലം ഇന്ത്യന് രാഷ്ട്രീയത്തില് രൂപപ്പെടുകയുംചെയ്തു. സിപിഐ എം, സിപിഐ, ആര്എസ്പി, ഫോര്വേഡ് ബ്ളോക്ക്, ജനതാദള് എസ്, എഐഎഡിഎംകെ, തെലുങ്കുദേശം പാര്ടി, ടിആര്എസ്, ഹരിയാന ജനഹിത് കോഗ്രസ്, ജാര്ഖണ്ഡ് വികാസ് പാര്ടി തുടങ്ങിയ നിരവധി രാഷ്ട്രീയപ്രസ്ഥാനങ്ങള് മൂന്നാം ബദലിനായി മുന്നോട്ടുവന്നിരിക്കുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. ബിഎസ്പി തെരഞ്ഞെടുപ്പ് കഴിഞ്ഞാല് മൂന്നാം ബദലുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല എന്ഡിഎയുടെയും യുപിഎയുടെയും ഭാഗമായി നില്ക്കുന്ന മതേതരകക്ഷികള് മൂന്നാം ബദലിനോടൊപ്പം ചേര്ന്നിരിക്കുകയാണ്. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ഒറീസയിലെ ബിജു ജനതാദളിന്റെ നിലപാട്.
യുപിഎയും എന്ഡിഎയും തകരുകയാണ്. യുപിഎ അഖിലേന്ത്യാതലത്തില് ആരുമായും സഖ്യമുണ്ടാക്കാന് പറ്റില്ലെന്ന നിലപാട് സ്വീകരിച്ചതോടെ ആ മുന്നണിയില് അസ്വസ്ഥതയുടെ മാലപ്പടക്കങ്ങള് പൊട്ടാന് തുടങ്ങി. യുപിഎയുടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷിയായി വിശേഷിപ്പിക്കപ്പെട്ട സമാജ്വാദി പാര്ടി അവരുമായുള്ള സഖ്യം അവസാനിപ്പിക്കുന്ന നില വന്നിരിക്കയാണ്. ബിഹാറിലെ രാഷ്ട്രീയലോക്ദളുമായുള്ള സഖ്യചര്ച്ചകള് എവിടെയും എത്തിയില്ല. എന്സിപിയുമായുള്ള മുന്നണിബന്ധം എത്രകാലം തുടരുമെന്ന് പറയാനാവാത്ത നിലയാണുള്ളത്.
എന്ഡിഎയുടെ ഘടകകക്ഷികളായ മതേതരപാര്ടികള് ഒന്നൊന്നായി അവരുടെ കൂടാരം വിടുകയാണ്. എഐഎഡിഎംകെ, തെലുങ്കുദേശം പാര്ടി, ബിജുജനതാദള് തുടങ്ങിയ രാഷ്ട്രീയപാര്ടികള് ഇപ്പോള്ത്തന്നെ ആ സഖ്യത്തില്നിന്ന് പുറത്ത് കടന്നുകഴിഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന ഘട്ടത്തില് ഇന്ത്യന് രാഷ്ട്രീയത്തില് സംജാതമായിരിക്കുന്ന ചിത്രം എന്ഡിഎയും യുപിഎയും തകരുന്നതും മൂന്നാം ബദല് ശക്തിപ്പെടുന്നതുമാണ്.
ഈ മൂന്നാം ബദലിനെ അധികാരത്തിലേറ്റി ഇന്ത്യയുടെ സ്വാശ്രയത്വവും പരമാധികാരവും സംരക്ഷിക്കുക എന്നതാണ് പരമപ്രധാനം.
-ദേശാഭിമാനിയില് പിണറായി വിജയന് എഴുതിയ ലേഖനത്തില് നിന്നും തയ്യാറാക്കിയത്

Subscribe to:
Posts (Atom)