Showing posts with label സാമ്രാജ്യത്വം. Show all posts
Showing posts with label സാമ്രാജ്യത്വം. Show all posts

Friday, December 6, 2013

ആധാറുമായി സഹകരിക്കുന്ന കമ്പനിക്ക് സിഐഎ ബന്ധം

ആധാര്‍ പദ്ധതിയുമായി സഹകരിക്കുന്ന യുഎസ് കമ്പനിക്ക് അമേരിക്കയുടെ എല്ലാ ചാര- രഹസ്യാന്വേഷണ ഏജന്‍സികളുമായും ബന്ധം. ന്യൂയോര്‍ക്ക് കേന്ദ്രമായ മോംഗോ ഡിബി എന്ന കമ്പനിയാണ് ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റിക്ക് (യുഐഡിഎഐ) ആധാര്‍ വിവരശേഖരണത്തിനുള്ള സോഫ്റ്റ്വെയര്‍ നല്‍കുന്നത്. കുപ്രസിദ്ധ അമേരിക്കന്‍ ചാരസംഘടന സിഐഎയുടെ നിക്ഷേപകസ്ഥാപനമായ ഇന്‍ക്യുടെല്ലില്‍നിന്ന് പണം ലഭിക്കുന്ന കമ്പനിയാണിത്. അമേരിക്കന്‍ പ്രതിരോധ രഹസ്യാന്വേഷണ ഏജന്‍സി, ആഭ്യന്തരസുരക്ഷ ശാസ്ത്ര- സാങ്കേതിക ഡയറക്ടറേറ്റ്, ദേശീയ ഭൗമശാസ്ത്ര രഹസ്യാന്വേഷണ ഏജന്‍സി എന്നിവയുമായും മോംഗോ ഡിബി സഹകരിക്കുന്നു.

2007ല്‍മാത്രം സ്ഥാപിതമായ മോംഗോ ഡിബി അതിശയിപ്പിക്കുന്ന വളര്‍ച്ചയാണ് നേടിയത്. വിവരശേഖരണത്തിനുള്ള സോഫ്റ്റ്വെയര്‍ വികസിപ്പിക്കുന്നതിലാണ് കമ്പനിക്ക് വൈദഗ്ധ്യം. അമേരിക്ക മറ്റു രാജ്യങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായി വിക്കിലീക്സും എഡ്വേര്‍ഡ് സ്നോഡനും വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ഈ കമ്പനിയുടെ പ്രവര്‍ത്തനം സംശയകരമാണ്. സിഐഎ ആഭ്യന്തരമായും രാജ്യാന്തരതലത്തിലും നടത്തുന്ന വിവരശേഖരണത്തിന് സഹായം നല്‍കണമെന്ന വ്യവസ്ഥയിലാണ് കമ്പനിക്ക് ഫണ്ട് നല്‍കുന്നതെന്ന് മോംഗോ ഡിബിയുടെ വെബ്സൈറ്റ് പറയുന്നു. രാജ്യത്തെ പ്രമുഖ സോഫ്റ്റ്വെയര്‍ കമ്പനികളെ ഒഴിവാക്കിയാണ് മോംഗോ ഡിബിയുമായി കേന്ദ്രസര്‍ക്കാര്‍ രണ്ടാഴ്ചമുമ്പ് കരാര്‍ ഒപ്പിട്ടത്. ഇക്കാര്യം രഹസ്യമാക്കിവയ്ക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് കേന്ദ്രം പ്രതികരിച്ചിട്ടില്ല.

ഇതിനിടെ, ആധാര്‍സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനയുമായി വീണ്ടും കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. ആധാര്‍ രജിസ്ട്രേഷന്‍ നടത്തണോ എന്നു പൗരന്മാര്‍ക്ക് സ്വയം തീരുമാനിക്കാമെന്നാണ് ആസൂത്രണ കമീഷന്‍ പറഞ്ഞത്. സര്‍ക്കാര്‍ സേവനങ്ങളും സബ്സിഡികളും ലഭിക്കാന്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയതോടൊപ്പമാണ് ഈ വിശദീകരണം. പ്രതിദിനം 11 ലക്ഷം ആധാര്‍ നമ്പരാണ് നല്‍കുന്നത്. ഏതാനും മാസങ്ങള്‍ക്കകം ആധാര്‍ ലഭിച്ചവരുടെ എണ്ണം 60 കോടിയാകും. ആധാര്‍ എടുക്കണോ എന്ന് സ്വയം തീരുമാനിക്കാമെന്നും അതേസമയം, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതി ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഇത് തിരിച്ചറിയല്‍രേഖയായി ഉപയോഗിക്കാമെന്നും വിശദീകരണത്തില്‍ തുടരുന്നു. വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട് എന്നിവടയക്കം പല രേഖകളും രാജ്യത്ത് നിലവിലിരിക്കെ ഇത്തരമൊരു തിരിച്ചറിയല്‍ സംവിധാനത്തിന്റെ ആവശ്യമെന്തെന്ന് കേന്ദ്രം വ്യക്തമാക്കുന്നില്ല.

ആധാറിലെ യുഎസ് ബന്ധം ആശങ്കാജനകം: പിബി

ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് അതോറിറ്റി(യുഐഡിഎഐ) സിഐഎയ്ക്ക് നിക്ഷേപമുള്ള അമേരിക്കന്‍ കമ്പനിയുമായി പ്രവര്‍ത്തനബന്ധം പുലര്‍ത്തുന്നുവെന്ന റിപ്പോര്‍ട്ട് അങ്ങേയറ്റം ആശങ്കാജനകമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. ആധാര്‍ രജിസ്ട്രേഷന്റെ വിവരശേഖരം കൈകാര്യംചെയ്യാനുള്ള സോഫ്റ്റ്വെയര്‍ നല്‍കുന്നത് മോംഗോ ഡിബി എന്ന അമേരിക്കന്‍ കമ്പനിയാണെന്ന് ഇക്കണോമിക് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിഐഎയ്ക്ക് നിക്ഷേപമുള്ള കമ്പനിയാണിത്. വിദേശകമ്പനികളുമായുള്ള ബന്ധം ഉടന്‍ അവസാനിപ്പിക്കണം.ആധാര്‍ പദ്ധതിയെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തി, ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുംവരെ പദ്ധതി നിര്‍ത്തിവയ്ക്കണം.

ആധാറിനുവേണ്ടി എല്‍-1 ഐഡന്റിറ്റി സൊല്യൂഷന്‍സ് എന്ന അമേരിക്കന്‍ കമ്പനിയുമായും മറ്റൊരു ഫ്രഞ്ച് കമ്പനിയുമായും യുഐഡിഎഐ മുമ്പും കരാറുണ്ടാക്കിയിരുന്നു. മുഴുവന്‍ ഇന്ത്യന്‍ പൗരന്മാരുടെയും വ്യക്തിഗതവിവരങ്ങളും ബയോമെട്രിക് വിവരങ്ങളും ആധാറിലൂടെ ഇത്തരം കമ്പനികള്‍ വഴി അമേരിക്കയ്ക്ക് ലഭ്യമാകും. ടെലികോം-ഇന്റര്‍നെറ്റ് കമ്പനികള്‍ വഴി അമേരിക്ക വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന് എഡ്വേര്‍ഡ് സ്നോഡെന്റെ വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ചതാണ്. ഇന്ത്യന്‍ പൗരന്മാരുടെ നിര്‍ണായക വിവരങ്ങള്‍ ഈ ബന്ധത്തിലൂടെ കേന്ദ്രസര്‍ക്കാരും യുഐഡിഎഐയും വിട്ടുകൊടുക്കുകയാണ്. നിയമപരമായി സാധുതയില്ലാത്തതാണ് ആധാര്‍ വിവരശേഖരണം. സാമൂഹികസേവന പദ്ധതി ആനുകൂല്യവും സബ്സിഡികളും ലഭിക്കുന്നതിന് ആധാര്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുകയും ചെയ്യുന്നു-പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Monday, September 2, 2013

കൊല്‍ക്കത്തയില്‍ സാമ്രാജ്യത്വവിരുദ്ധ റാലി

ലോക സമാധാനദിനാചരണത്തോടനുബന്ധിച്ച് ഞായറാഴ്ച കൊല്‍ക്കത്തയില്‍ പതിനായിരങ്ങള്‍ അണിനിരന്ന സാമ്രാജ്യത്വവിരുദ്ധ റാലി നടന്നു. സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ജനകീയപ്രസ്ഥാനങ്ങളുമായി കൈകോര്‍ത്ത് പോരാടുമെന്ന് ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റാലി ആഹ്വാനംചെയ്തു.

ഏഷ്യന്‍ ഉപഭൂഖണ്ഡത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കടന്നുകയറ്റം തടയാന്‍ പോരാടുമെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യവും സാമ്പത്തിക അധികാരങ്ങളും സാമ്രാജ്യത്വശക്തികള്‍ക്ക് അടിയറവയ്ക്കാനുള്ള നീക്കത്തെ ശക്തിയായി നേരിടുമെന്നും റാലി പ്രഖ്യാപിച്ചു. സിറിയയുടെ ആഭ്യന്തരകാര്യങ്ങളില്‍ അമേരിക്കയും കൂട്ടരും ഇടപെടരുത്, മൂന്നാംലോക രാജ്യങ്ങളില്‍ അമേരിക്കന്‍ അധിനിവേശം അവസാനിപ്പിക്കണം, യുപിഎ സര്‍ക്കാര്‍ അമേരിക്കന്‍ താല്‍പ്പര്യം സംരക്ഷിക്കുന്നത് ഉപേക്ഷിക്കണം, സാമ്രാജ്യത്വ അനുകൂല വിദേശനയം തള്ളണം തുടങ്ങിയ മുദ്രാവാക്യങ്ങളാണ്് റാലിയില്‍ മുഴങ്ങിയത്. മമതസര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധനയങ്ങള്‍ക്കും അക്രമരാഷ്ട്രീയത്തിനുമെതിരെയും റാലി താക്കീത് നല്‍കി.

ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസു, പ്രതിപക്ഷനേതാവ് സൂര്യകാന്ത മിശ്ര, ഇടതുമുന്നണി ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. പ്രകടനത്തിനുശേഷം നടന്ന യോഗത്തില്‍ ബിമന്‍ ബസു അധ്യക്ഷനായി. മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ, സിപിഐ സംസ്ഥാന സെക്രട്ടറി മന്‍ജു മജുംദാര്‍, ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ക്ഷിതി ഗോസ്വാമി, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജയന്ത റായ് തുടങ്ങിയ വിവിധ നേതാക്കള്‍ സംസാരിച്ചു. ഉത്തര ബംഗാള്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് സിലിഗുരി നഗരത്തിലും വന്‍ പ്രകടനവും പൊതുയോഗവും നടന്നു.

ഗോപി deshabhimani

Historic Kolkata Peace Rally Protests against US Imperialism

Says No to War on Syria

The city of Kolkata came out on the street in lakhs to protest against all forms imperialist occupation in the world. The city not only has expressed its anger against imperialist upsurge across nations including India but given an alert to all ruling opportunist powers to control neoliberal policies. The city has an experience of organizing such Maha-Rally specially on 1st September to commemorate protest against imperialist occupations. Sometimes it was against Israel-US joint occupation in Palestine and Gaza Strip, sometimes it was against joint military exercise between India and US, sometimes it was against war on Iraq or sometimes it was against promoting ethnic crisis in East European countries.

Kolkata has witnessed another historic rally against all forms imperialist occupation. In particular, the rally was called on protesting certain issues of both global and national interest. The prime issues were:

i) Growing US armed control in South East Pacific Asia;
ii) Growing US intervention in Indian issues;
iii) Growing US imperialist intervention in across nations.

The rally, organized by State Left Front Committee and other Left organizations, started from Rani Rashmoni Avenue toward Deshbandhu Park, Shyambazar, North Kolkata. The rally was formally inaugurated by the Left Front Chairman Biman Basu along with other Left Front leaderships.

In his inaugural speech Biman Basu said that ‘for both external growth of imperialism and internal cooperation in India the peace rally has become very important. US imperialism has decided to attack Syria and planned to aggravate its military surveillance in the whole of Asia. We earlier witnessed that on totally false reason US invaded Iraq and almost demolished its development and sovereignty’.

The peace rally of 1st September was marked after the start of the Second World War when Germany attacked Poland. Since then the peace loving people of the world observe the day of 1st September as Anti-Imperialism day. But now United States continues to establish the similar hegemonic rule over various Asian nations. US and its allies are also in a plan to set up strong military base in Asian soil. The rally therefore has its significance to launch protest against US Militarism and Hegemony, said Biman Basu.

He also sharply criticized Indian Government for rallying with US imperialism for various internal and external issues. On US surveillance over national issues he demanded US an immediate ‘hands off’.

The issues that affect all developing nations nowadays as in terms of imperialist aggression were explained by the leaders and that became the voice of the rally. These were:

i) US, Hands off Syria;
ii) Go back US imperialism from Asia;
iii) Stop US intervention in South Asian countries;
iv) Stop Israeli Occupation in Palestine and Gaza Strip;
v) Stop US imperialist conspiracy against India;
vi) Stop US surveillance on India;
vii) Stop Central Government cooperating US surveillance on national issues;
viii) Stop US surveillance over e-mail and Internet service;
ix) Unite people against growing US intervention;
x) Reform imperialism friendly Foreign Policy;
xi) Save Indian Sovereignty from Imperialism;

The same Anti-Imperialist rally was organized in Silliguri, North Bengal where thousands of people marked their protest against imperialist expansion and occupation in developing nations including India. The rally was led by the Left Front leadership that included Ashok Bhattacharya, Jibesh Sarkar etc.

Along with Kolkata and Silliguri the Anti-Imperialism Day has been observed in different parts of the world, like, in front of White House and Times Square in US; Trafalgar Square in London where people are protesting the US plan to attack Syria.

The Kolkata Maha-Rally was marked with decorated tableaus, posters, festoons, banners roaring against US imperialism and any form of domination over third world nations.

The rally when reached Deshbandhu Park, Shyambazar had its tail at Lenin Sarani at the initial point thus gave a clear message to all associates of imperialist forces to be restrained from organizing imperialist attacks and expansions.

link

Sunday, November 18, 2012

ഇസ്രയേലിന്റെ കൊലവിളി

ഗാസ/ജറുസലേം: ഗാസയിലെ പലസ്തീന്‍മണ്ണില്‍ ചോരപ്പുഴയൊഴുക്കാന്‍ ഇസ്രയേല്‍ വീണ്ടും കച്ചമുറുക്കി. നാലുദിവസമായി തുടരുന്ന വ്യോമാക്രമണം ശക്തമാക്കിയ സയണിസ്റ്റ് സൈന്യം ഗാസയിലെ ഹമാസ് സര്‍ക്കാരിന്റെ ആസ്ഥാനവും പ്രധാനമന്ത്രി ഇസ്മായില്‍ ഹനിയയുടെ വസതിയും ആക്രമിച്ചു. ശനിയാഴ്ച പുലരുംവരെ തുടര്‍ന്ന ആക്രമണത്തില്‍ എട്ടു പലസ്തീന്‍കാര്‍കൂടി കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഏതുനിമിഷവും ഗാസയില്‍ കടന്നുകയറാന്‍ തയ്യാറെടുത്ത് ഇസ്രയേലിന്റെ വന്‍ സൈനികസന്നാഹം അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കയാണ്. കരുതല്‍ശേഖരത്തിലുള്ള 75,000 സൈനികരെക്കൂടി രംഗത്തിറക്കാന്‍ ഇസ്രയേലി മന്ത്രിസഭ അംഗീകാരം നല്‍കിയതോടെ കരയാക്രമണം ആസന്നമായി. 
 
ബുധനാഴ്ചമുതല്‍ തുടരുന്ന ഇസ്രയേലി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയതായി പലസ്തീന്‍ അധികൃതര്‍ പറഞ്ഞു. എട്ട് കുട്ടികളും ഒരു ഗര്‍ഭിണിയും ഇതില്‍പ്പെടുന്നു. 345 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച സമാധാനദൗത്യവുമായെത്തിയ ഈജിപ്ത് പ്രധാനമന്ത്രി ഹിഷാം ഖാന്ദിലുമായി ഇസ്മായില്‍ ഹനിയ ചര്‍ച്ച നടത്തിയ ഓഫീസ് മന്ദിരം മണിക്കൂറുകള്‍ക്കകമാണ് ആക്രമിക്കപ്പെട്ടത്. സമീപത്തെ പൊലീസ് ആസ്ഥാനത്തും മിസൈലുകള്‍ പതിച്ചു. ഹമാസ് നേതാവ് അബു ഹസ്സന്‍ സലാഹിന്റെ വീട് ആക്രമണത്തില്‍ തകര്‍ന്നു. 30 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഹനിയയുടെ ഓഫീസും ഹമാസ് ആഭ്യന്തരമന്ത്രാലയവും പൊലീസ് ആസ്ഥാനവുമടക്കം നിരവധി പ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് വ്യോമാക്രമണമെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ശനിയാഴ്ച പുലര്‍ച്ചെ 180 വട്ടം വ്യോമാക്രമണം നടത്തിയതായി ഇസ്രയേലി ടിവി റിപ്പോര്‍ട്ട്ചെയ്തു. നാലുവര്‍ഷം മുമ്പത്തെ നിഷ്ഠുരമായ കടന്നാക്രമണത്തിന്റെ ആവര്‍ത്തനത്തിനാണ് ഇസ്രയേലിന്റെ ആസൂത്രിതനീക്കം. വെള്ളിയാഴ്ച രാത്രി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന മന്ത്രിമാര്‍ ടെല്‍ അവീവില്‍ യോഗംചേര്‍ന്നിരുന്നു. ആക്രമണം കൂടുതല്‍ വ്യാപകമാക്കാന്‍ ഈ യോഗത്തിലാണ് തീരുമാനിച്ചത്. ഇതിനു തൊട്ടുപിന്നാലെയാണ് ഗാസയ്ക്കുമേല്‍ രൂക്ഷമായ വ്യോമാക്രമണം ആരംഭിച്ചത്. ഗാസയിലേക്കുള്ള ഹൈവേയില്‍ വന്‍ ആയുധസന്നാഹത്തോടെ ഇസ്രയേലി സൈന്യം നിലയുറപ്പിച്ചിരിക്കയാണ്. അതിര്‍ത്തിയിലെ രണ്ടു പ്രധാന റോഡും അവര്‍ പിടിച്ചെടുത്തു. 
 
ആക്രമണം തുടരുന്നതിനിടയിലും അറബ്ലോകത്തിന്റെ ഐക്യദാര്‍ഢ്യവുമായി ടുണീഷ്യ വിദേശമന്ത്രി റഫീഖ് അബ്ദുസലാം ഗാസയിലെത്തി. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ അദ്ദേഹം സന്ദര്‍ശിച്ചു. ഗാസയിലെത്തിയ ഈജിപ്ത് പ്രധാനമന്ത്രി ഹിഷാം ഖാന്ദില്‍ ഇസ്രയേലി ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സമധാനചര്‍ച്ചയ്ക്ക് മാധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്നും ഈജിപ്ത് വ്യക്തമാക്കിയിട്ടുണ്ട്. ഗാസയിലെ സ്ഥിതി ആശങ്കാജനകമാണെന്നും ഇസ്രയേല്‍ സംയമനം പാലിക്കണമെന്നും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. മൂണ്‍ ഉടന്‍ ഗാസ സന്ദര്‍ശിക്കുമെന്നും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. അതേസമയം, അമേരിക്ക ഇസ്രയേലിന് സമ്പൂര്‍ണ പിന്തുണ ആവര്‍ത്തിച്ചു. ബറാക് ഒബാമ നെതന്യാഹുമായി ഫോണില്‍ ബന്ധപ്പെട്ടാണ് പിന്തുണ അറിയിച്ചത്.

Saturday, September 1, 2012

കൊല്‍ക്കത്തയില്‍ ഉജ്വല സാമ്രാജ്യത്വവിരുദ്ധ റാലി


ലോക സമാധാനദിനാചരണത്തോടനുബന്ധിച്ച് ശനിയാഴ്ച കൊല്‍ക്കത്തയില്‍ ലക്ഷങ്ങള്‍ അണിനിരന്ന സാമ്രാജ്യത്വവിരുദ്ധ മഹാപ്രകടനം നടന്നു. ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രകടനത്തില്‍ ജീവിതത്തിന്റെ നാനാ തുറകളിലും പെട്ടവര്‍ പങ്കുചേര്‍ന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യവും സാമ്പത്തിക അധികാരങ്ങളും സാമ്രാജ്യത്വശക്തികള്‍ക്ക് അടിയറ വയ്ക്കാനുള്ള ഏതുനീക്കവും ശക്തിയായി എതിര്‍ക്കുമെന്നും ജനകീയ താല്‍പ്പര്യങ്ങള്‍ക്കെതിരായ വെല്ലുവിളികളെ യോജിച്ച് നേരിടുമെന്നും റാലി പ്രഖ്യാപിച്ചു. മമത സര്‍ക്കാരിന്റെ അമേരിക്കന്‍ പ്രീണനത്തിനെതിരെയും ജനാധിപത്യവിരുദ്ധനയങ്ങള്‍ക്കെതിരെയും റാലി താക്കീത് നല്‍കി.

ഉച്ചയ്ക്ക് ഒന്നിന് എസ്പ്ലനേഡ് റാണി രഷ്മണി റോഡില്‍നിന്ന്ആരംഭിച്ച പ്രകടനം ജവഹര്‍ലാല്‍ റോഡ്, ലെനിന്‍ സരണി, മൗലാലി, ആചാര്യ പ്രഫുല്ലചന്ദ്ര റോഡ്, രാധാ ബജാര്‍, ഗ്യാസ് സ്ട്രീറ്റ്, രാജാ ദിനേന്ദ്രചന്ദ്ര സ്ട്രീറ്റ് വഴി സാംബസാര്‍ ദേശബന്ധു പാര്‍ക്കില്‍ സമാപിച്ചു. ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസുവും ഘടക കക്ഷി നേതാക്കളും പ്രകടനത്തിന് നേതൃത്വം നല്‍കി. റോഡ് തിങ്ങിനിറഞ്ഞ് നീങ്ങിയ പ്രകടനത്തിന്റെ മുന്‍ നിര സമാപനസ്ഥലത്ത് എത്തിയിട്ടും എസ്പ്ലേനേഡില്‍ അനേകായിരങ്ങള്‍ അവശേഷിച്ചു. റാലിയെതുടര്‍ന്ന് ദേശബന്ധു പാര്‍ക്കില്‍ പൊതുയോഗം ചേര്‍ന്നു. ബിമന്‍ ബസു അധ്യക്ഷനായി. മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചര്യ, സിപിഐ സംസ്ഥാന സെക്രട്ടറി മന്‍ജു മജുംദാര്‍, ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ക്ഷിതി ഗോസ്വാമി, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജയന്ത റായ് തുടങ്ങിയവര്‍ സംസാരിച്ചു. ഉത്തര ബംഗാള്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് സിലിഗുരി നഗരത്തിലും വന്‍ പ്രകടനവും പൊതുയോഗവും നടന്നു.
(ഗോപി)

deshabhimani 020912

Saturday, November 5, 2011

സാമ്രാജ്യത്വത്തിന് ഏകബദല്‍ സോഷ്യലിസം: യെച്ചൂരി

ലണ്ടന്‍ : സാമ്രാജ്യത്വത്തിനും ആഗോളസമ്പദ്ഘടന നേരിടുന്ന പ്രതിസന്ധിക്കും ബദല്‍ സോഷ്യലിസം മാത്രമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി എംപി പറഞ്ഞു. കേംബ്രിഡ്ജില്‍ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ടിയും ആഗ്ലിയ കമ്യൂണിസ്റ്റ് സ്റ്റഡീസ് സൊസൈറ്റിയും ഇന്ത്യന്‍ സ്റ്റുഡന്റ്സ് യൂണിയനും സംയുക്തമായി സംഘടിപ്പിച്ച സിമ്പോസിയം യൂണിവേഴ്സിറ്റി ക്യാമ്പസില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു യെച്ചൂരി.

മുതലാളിത്തത്തിന്റെ തകര്‍ച്ചയും സോഷ്യലിസത്തിന്റെ ഉയര്‍ച്ചയും വെറും സ്വപ്നം അല്ലെന്നും താമസിയാതെ ലോകം വലിയൊരു മാറ്റത്തിലേക്ക് പ്രവേശിക്കുമെന്നും യെച്ചൂരി പറഞ്ഞു. എന്നാല്‍ നിലവിലുള്ള സംവിധാനം പരിഷ്കരിച്ചതുകൊണ്ട് പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ കഴിയില്ല. പകരം സംവിധാനം കൊണ്ടുവരണം. സോഷ്യലിസം മാത്രമാണ് ഏക ബദല്‍ -യെച്ചൂരി പറഞ്ഞു. തുടര്‍ന്ന് നടന്ന സംവാദത്തില്‍ യെച്ചൂരി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. മതവിശ്വാസികള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ പ്രവര്‍ത്തിക്കാനാകുമോ എന്ന ചോദ്യത്തിന് തൊട്ടടുത്ത് അധ്യക്ഷക്കസേരയിലിരുന്ന ഫാ. ആന്‍ഡ്ര്യൂ ബ്രൗണിനെ ഉദാഹരണമായി ചൂണ്ടിക്കാണിച്ചു. ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ടി കേംബ്രിഡ്ജ് ബ്രാഞ്ച് സെക്രട്ടറിയാണ് ഫാ. ആന്‍ഡ്ര്യൂ ബ്രൗണ്‍ . കമ്യൂണിസ്റ്റ് പാര്‍ടിയില്‍ പ്രവര്‍ത്തിക്കുന്നതിന് മതം തടസ്സമാണെന്നുള്ള പ്രചാരണം വസ്തുതകള്‍ക്ക് വിരുദ്ധമാണന്ന് യെച്ചൂരി പറഞ്ഞു.

വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളും ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ടി അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ആഗ്ലിയ സ്റ്റുഡന്റ്സ് സൊസൈറ്റി ജനറല്‍സെക്രട്ടറി ബൈജു തിട്ടാല സ്വാഗതം പറഞ്ഞു. ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ സൈദ്ധാന്തികനും ഇന്ത്യന്‍ വംശജനുമായ രജനി പാംദത്തിന് ആദരാഞ്ജലി അര്‍പ്പിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.

deshabhimani 051111

Thursday, October 27, 2011

വിക്കിലീക്സിന്റെ വായടപ്പിക്കുമ്പോള്‍

സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗരാജ്യം എന്ന് വലതുപക്ഷത്താല്‍ വാഴ്ത്തപ്പെടുന്ന മുതലാളിത്തം സ്വതന്ത്രവും നിഷ്പക്ഷവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനത്തെ എങ്ങനെ ഞെരിച്ചുകൊല്ലും എന്നതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് വിക്കിലീക്സ് നേരിടുന്ന പ്രതിസന്ധി. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ലോകമെമ്പാടുമുള്ള ഞെട്ടിക്കുന്ന ഗൂഢനീക്കങ്ങള്‍ തുറന്നുകാട്ടിവരികയായിരുന്നു കുറേക്കാലമായി വിക്കിലീക്സ്. വികസ്വരരാജ്യങ്ങളില്‍ അമേരിക്കന്‍ സാമ്രാജ്യത്വം ഇടപെടുന്നതിന്റെ രീതികളും അവിടങ്ങളിലെ സര്‍ക്കാരുകളെ വിധേയരാക്കുന്നതിന്റെ രീതികളും ആധികാരികമായ ഔദ്യോഗിക രേഖകള്‍ ചോര്‍ത്തിയെടുത്ത് വിക്കിലീക്സ് ലോകസമക്ഷം അവതരിപ്പിച്ചു. ഇത് അമേരിക്കന്‍ ഭരണകൂടത്തിനും അവരുമായി ചങ്ങാത്തത്തിലേര്‍പ്പെട്ട വികസ്വരരാജ്യങ്ങളിലെ വിധേയഭരണങ്ങള്‍ക്കും സൃഷ്ടിച്ച അലോസരം ചെറുതല്ല. ഒരു രേഖയുടെപോലും ആധികാരികത നിഷേധിക്കാന്‍ കഴിയാതിരുന്ന അമേരിക്കന്‍ ഭരണാധികാരികള്‍ കേസുകളിലൂടെയും അറസ്റ്റിനുള്ള ശ്രമങ്ങളിലൂടെയും വിക്കിലീക്സിന്റെയും അതിന്റെ നേതൃത്വത്തിലുള്ള ജൂലിയന്‍ അസാന്‍ജെയുടെയും വായടപ്പിക്കാന്‍ ശ്രമിച്ചു. അത് ഫലിച്ചില്ല എന്നുമാത്രമല്ല, കൂടുതല്‍ രേഖകള്‍ പുറത്തുവരികകൂടി ചെയ്തു. അതോടെയാണ് സാമ്പത്തിക ഉപരോധം എന്ന ആയുധം പ്രയോഗിച്ച് വിക്കിലീക്സിനെ ഞെരുക്കിക്കൊല്ലാനുള്ള ശ്രമങ്ങളാരംഭിച്ചത്.

ബാങ്ക് ഓഫ് അമേരിക്ക അടക്കമുള്ള പ്രധാന സാമ്പത്തിക സ്ഥാപനങ്ങളെക്കൊണ്ട് വിക്കിലീക്സിനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്ന തന്ത്രമാണ് ഒരുവര്‍ഷമായി നടന്നുവരുന്നത്. വിസ, മാസ്റ്റര്‍കാര്‍ഡ്, പേ പാല്‍ , വെസ്റ്റേണ്‍ യൂണിയന്‍ എന്നിവകൂടി അമേരിക്കന്‍ സമ്മര്‍ദഫലമായി ഫണ്ട് നിഷേധിച്ചപ്പോള്‍ വിക്കിലീക്സിന്റെ വരവിന്റെ തൊണ്ണൂറ്റഞ്ചുശതമാനവും നിലച്ചു. കരുതല്‍ശേഖരത്തിന്റെ മാത്രം ബലത്തില്‍ പ്രവര്‍ത്തിക്കേണ്ടിവന്നു. അതും ശോഷിച്ചുതുടങ്ങിയ ഘട്ടത്തിലാണ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയാണെന്ന് വിക്കിലീക്സിന്റെ അധിപന്‍ ജൂലിയന്‍ അസാന്‍ജെ പ്രഖ്യാപിച്ചത്. ഉല്‍പ്പാദന ഉപകരണങ്ങള്‍ കൈയടക്കിവയ്ക്കുന്ന വര്‍ഗത്തിന് തങ്ങളുടെ ആധിപത്യം ഉറപ്പിച്ചുനിര്‍ത്താന്‍ ആശയരംഗത്തെ ആധിപത്യംകൂടി ഉറപ്പുവരുത്തേണ്ടതുണ്ട് എന്നറിയാം. ആ ആധിപത്യശ്രമങ്ങളെ ചോദ്യംചെയ്യാതിരിക്കുന്നിടത്തോളം മാത്രമേ അത് മാധ്യമസ്വാതന്ത്ര്യം അനുവദിക്കൂ. ഇത് മുന്‍കൂട്ടി ചൂണ്ടിക്കാണിച്ചത് കാള്‍ മാര്‍ക്സും എംഗല്‍സുമാണ്. ഉല്‍പ്പാദന ഉപകരണങ്ങള്‍ക്കുമേലുള്ള ആധിപത്യം ആശയരംഗത്ത് കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന ആധിപത്യത്തിന്റെ അഭാവത്തില്‍ തകര്‍ക്കപ്പെടാം എന്ന് സാമ്രാജ്യത്വത്തിനറിയാം. അതുകൊണ്ടുതന്നെ രണ്ടാമത്തെ രംഗത്ത് ആധിപത്യമുറപ്പിക്കാന്‍ വിട്ടുവീഴ്ചയില്ലാതെ അവര്‍ ശ്രമിക്കും. അങ്ങനെയാണ് മൂലധനത്തിന്റെ വ്യാപനമെന്നത് മുതലാളിത്ത രാഷ്ട്രീയത്തിന്റെ വ്യാപനമായി മാറുന്നത്. ലെനിന്‍ ഇത് കൂടുതല്‍ വിശദീകരിച്ചിട്ടുണ്ട്. ലോകത്ത് എവിടെ മുതലാളിത്തശക്തികളുണ്ടോ, അവിടെയൊക്കെ അവര്‍ക്ക് മാധ്യമസ്വാതന്ത്ര്യമെന്നത് പത്രങ്ങളെയും എഴുത്തുകാരെയും വിലയ്ക്കെടുക്കാനും പൊതുജനാഭിപ്രായത്തെ വികലമാക്കി ബൂര്‍ഷ്വാസിക്ക് അനുകൂലമാക്കിയെടുക്കാനുമുള്ള സ്വാതന്ത്ര്യമാണ് എന്ന് ലെനിന്‍ പറഞ്ഞു.

മാര്‍ക്സും എംഗല്‍സും ലെനിനും പറഞ്ഞത് സത്യമാണെന്ന് ആവര്‍ത്തിച്ച് തെളിയിച്ചുകാട്ടുകയാണ് മുതലാളിത്തം ഇന്ന്; വിക്കിലീക്സിന്റെ വായടപ്പിക്കുമ്പോള്‍ . ലോകത്തെക്കുറിച്ചുള്ള മുതലാളിത്ത വ്യാഖ്യാനംമാത്രമേ ജനങ്ങളറിയാവൂ എന്നും മറിച്ചുള്ളതെല്ലാം ജനങ്ങളില്‍നിന്ന് മറച്ചുവെക്കണമെന്നുമുള്ള കാര്യത്തില്‍ മുതലാളിത്തത്തിനും അതിന്റെ ഉയര്‍ന്നരൂപമായ സാമ്രാജ്യത്വത്തിനും നിര്‍ബന്ധബുദ്ധിയുണ്ട്. മനുഷ്യരാശിയുടെ ഭൂരിപക്ഷവും വസിക്കുന്നത് ഏഷ്യന്‍ , ആഫ്രിക്കന്‍ , ലാറ്റിനമേരിക്കന്‍ നാടുകളിലാണ്. എന്നാല്‍ , അവിടെനിന്ന് ലോകത്തിന്റെ ബാക്കി ഭാഗങ്ങളിലേക്ക് ഒഴുകിയെത്തുന്ന വാര്‍ത്തകളുടെ നൂറിരട്ടിയാണ് അമേരിക്കയില്‍നിന്നും മറ്റുമായി ഈ നാടുകളിലേക്ക് ഒഴുകിയെത്തുന്നത്. വാര്‍ത്താവിതരണത്തിലെ ഈ അസന്തുലിതാവസ്ഥ നിലനിര്‍ത്താനുള്ള വ്യഗ്രത സാമ്രാജ്യത്വം എപ്പോഴും പ്രകടിപ്പിക്കാറുണ്ട്. വിക്കിലീക്സ് ഇന്ത്യയെ സംബന്ധിക്കുന്ന അയ്യായിരത്തോളം യുഎസ് കേബിളുകളാണ് പുറത്തുവിട്ടത്. ആണവകരാറിലെ കള്ളക്കളികള്‍ തുറന്നുകാട്ടുന്നതുമുതല്‍ ലോക്സഭയിലെ വിശ്വാസവോട്ടിനുപിന്നിലെ കോഴയിടപാടുവരെ വിക്കിലീക്സ് പുറത്തുകൊണ്ടുവന്നു. ഇത് യുപിഎ സര്‍ക്കാരിനെയും അമേരിക്കന്‍ ഭരണത്തെയും ഒരുപോലെ വിഷമത്തിലാക്കി. ഗ്വാണ്ടനാമോയിലെ യുഎസ് സൈന്യത്തിന്റെ നിഷ്ഠുരത മുതല്‍ ബഹുരാഷ്ട്ര കമ്പനി ഐവറികോസ്റ്റില്‍ വിഷമാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതുവരെ വിക്കിലീക്സ് രേഖകളിലൂടെ പുറത്തുവന്നു. അബുഗറൈബില്‍ ഇറാഖി തടവുകാരോടുചെയ്ത ക്രൂരതകള്‍ മുതല്‍ ബാഗ്ദാദിലെ പത്രപ്രവര്‍ത്തകന്റെ കൊലപാതകംവരെയുള്ളവ പുറത്തുവന്നു. ചുരുക്കിപ്പറഞ്ഞാല്‍ അമേരിക്കന്‍ഭരണത്തിന് നിത്യതലവേദനയായി മാറി വിക്കിലീക്സ്. ഇതേത്തുടര്‍ന്നാണ് അമേരിക്കന്‍ അധികാരികളുടെ സമ്മര്‍ദഫലമായുണ്ടായ സാമ്പത്തിക ഉപരോധം.

വിക്കിലീക്സിനെതിരെ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തുന്നതിന് ഏതെങ്കിലും നിയമത്തിന്റെ പിന്തുണയില്ല. ഉപരോധം ഏര്‍പ്പെടുത്തിയ പ്രക്രിയ സുതാര്യമല്ല. ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് വിക്കിലീക്സിനെതിരായ ഒരു കുറ്റപത്രവും ചുമത്തപ്പെട്ടിട്ടില്ല. സാമ്പത്തിക ക്രമക്കേടുണ്ടായതായി ആരോപണമില്ല. എന്നിട്ടും വിക്കിലീക്സിനെതിരായി സാമ്പത്തിക സ്ഥാപനങ്ങളെക്കൊണ്ട് നടപടിയെടുപ്പിച്ചതിലൂടെ അമേരിക്കന്‍ഭരണം ധനകാര്യസ്ഥാപനങ്ങളെക്കൂടി രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുകയാണ്. സ്വതന്ത്രമായ വിവര വിതരണത്തിനും അഭിപ്രായപ്രകടനത്തിനും ഇടമില്ലാത്ത അവസ്ഥയുണ്ടാക്കിത്തീര്‍ക്കുകയാണ് അമേരിക്കയെന്നും ഇത് ചോദ്യം ചെയ്യപ്പെടാതെപോയാല്‍ അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കലാവും അതെന്നും അസാന്‍ജെ പറഞ്ഞിട്ടുണ്ട്. ലോകം ശ്രദ്ധിക്കേണ്ട വാക്കുകളാണത്. സാമ്പത്തിക ഉപരോധത്തെ മുറിച്ചുകടക്കാന്‍ ബദല്‍ സംവിധാനങ്ങള്‍ ആരായുമെന്ന് അസാന്‍ജെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ , ദുര്‍ബലമായ സാമ്പത്തിക അടിത്തറയ്ക്കുമേല്‍ നില്‍ക്കുന്ന വിക്കിലീക്സിന് ആ വഴിക്ക് എത്രത്തോളം വിജയിക്കാന്‍ കഴിയുമെന്നത് കണ്ടറിയണം.

2010 നവംബറില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായുള്ള അമേരിക്കന്‍ നയതന്ത്രജ്ഞര്‍ അമേരിക്കയിലേക്കയച്ച കേബിളുകള്‍ വിക്കിലീക്സ് കണ്ടെടുത്ത് എത്തിക്കുകയും ദ ഗാര്‍ഡിയന്‍ , ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ പത്രങ്ങള്‍ അത് ജനങ്ങളിലെത്തിക്കുകയും ചെയ്തതിനു തൊട്ടുപിന്നാലെതന്നെ അമേരിക്ക വിക്കിലീക്സിനെതിരായ വേട്ടയാടലാരംഭിച്ചിരുന്നു. ചാരപ്രവര്‍ത്തനനിരോധന നിയമം ലംഘിച്ചുവെന്നുപറഞ്ഞ് അസാന്‍ജെയെ കുരുക്കാനായിരുന്നു ആദ്യശ്രമം. അസാന്‍ജെയെ വേട്ടയാടിപ്പിടിക്കണമെന്ന് സാറാപാലിനും വധിക്കണമെന്ന് മൈക്ക് ഹക്കാബിയും മറ്റും പറയുന്നിടത്ത് കാര്യങ്ങളെത്തി. ഇതിനിടെ വിക്കിലീക്സിനെയും അസാന്‍ജെയെയും നിയമപരമായി കുരുക്കാനുള്ള ശ്രമങ്ങള്‍ പൊളിഞ്ഞു. അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്മെന്റും പൊലീസും മുതല്‍ ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസുവരെ അസാന്‍ജെക്കെതിരെ കേസുകള്‍ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് സാമ്പത്തിക ഉപരോധത്തിലൂടെ വിക്കിലീക്സ് പൂട്ടിക്കാന്‍ ശ്രമങ്ങളാരംഭിച്ചത്. അത് വിജയിക്കുന്ന നിലയാണിപ്പോഴുള്ളത്. ഇത് അനുവദിച്ചുകൂടാ. ഇതിനെതിരായി ലോകപൊതുജനാഭിപ്രായം ഉയരണം.

deshabhimani editorial 271011

Wednesday, May 18, 2011

സാമ്രാജ്യത്വത്തിന്റെ പുതിയ വഴികള്‍ തിരിച്ചറിയണം

മാറിയ ലോകസാഹചര്യത്തില്‍ "സാമ്രാജ്യത്വം" എന്ന ആശയം കാലഹരണപ്പെട്ടതാണെന്ന് പല സാമ്പത്തികശാസ്ത്രജ്ഞരും സാമൂഹ്യശാസ്ത്രജ്ഞരും വാദിക്കുന്നത് ശരിയല്ലെന്ന് പ്രൊഫ. പ്രഭാത് പട്നായിക് പറഞ്ഞു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നല്‍കിയ യാത്രയയപ്പ് സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം.

ഒസാമ ബിന്‍ ലാദനെ ഒരു വിചാരണയും കൂടാതെ സ്വതന്ത്ര രാജ്യമായ പാകിസ്ഥാനില്‍ കടന്നുകയറി കൊലപ്പെടുത്തിയതുതന്നെ സാമ്രാജ്യത്വം ഇന്നും ശക്തമായി നിലകൊള്ളുന്നു എന്നതിന് പ്രകടമായ ഉദാഹരണമാണ്- പട്നായിക് പറഞ്ഞു.

ഇന്ത്യയും ചൈനയും പോലുള്ള വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ മുതലാളിത്തം അതിവേഗം വളര്‍ച്ച നേടുന്നുണ്ടെങ്കിലും സാമ്രാജ്യത്വത്തിന്റെ പ്രഭാവം ഈ രാജ്യങ്ങളില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാമ്രാജ്യത്വത്തിന്റെ ഇന്നത്തെ പ്രവര്‍ത്തനരീതി മാറിവരുന്നുണ്ട്. ഈജിപ്ത്, ബഹ്റൈന്‍ , ലിബിയ തുടങ്ങിയ മിഡില്‍ഈസ്റ്റ്, വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ ജനാധിപത്യപ്രക്ഷോഭങ്ങില്‍ ഇടപെട്ട് അതിന്റെ ഗതി നിയന്ത്രിക്കാന്‍ സാമ്രാജ്യത്വത്തിന് കഴിയുന്നുണ്ട്. സാമ്രാജ്യത്വം സാമൂഹ്യജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ഇടപെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആയതിനാല്‍ സാമ്രാജ്യത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കി ആശയപരമായ പ്രചാരണങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. സാമ്രാജ്യത്വത്തിന്റെ ഇന്നത്തെ ആയുധം ഫിനാന്‍സ് മൂലധനമാണ്. ഈ സാഹചര്യത്തില്‍ ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ സാമ്രാജ്യത്വത്തിന് എതിരായ പ്രക്ഷോഭങ്ങളില്‍ അതിപ്രധാനമായ പങ്കുവഹിക്കേണ്ടതുണ്ടെന്ന് പ്രഭാത് പട്നായിക് പറഞ്ഞു.

ബിഇഎഫ്ഐ കേരളയുടെ സ്നേഹോപഹാരം സംസ്ഥാന പ്രസിഡന്റ് പി വി ജോസ് പ്രൊഫ. പട്നായിക്കിന് നല്‍കി. ദേശീയ നേതാവ് പി സദാശിവന്‍പിള്ള അധ്യക്ഷനായി.

ദേശാഭിമാനി 180511

Tuesday, December 21, 2010

അമേരിക്കന്‍ രോഷം അംഗീകാരം

ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ അമേരിക്ക നടത്തുന്ന കൈകടത്തലുകള്‍ ആശങ്കാജനകമായ മാനങ്ങളിലേക്ക് വളരുകയാണ്. ഒരേപോലെ കോണ്‍ഗ്രസിനെയും ബിജെപിയെയും മാറ്റിനിര്‍ത്തി ഇടതുപക്ഷ പിന്തുണയോടെ മതനിരപേക്ഷ ജനാധിപത്യശക്തികളുടെ സംവിധാനം കേന്ദ്രത്തില്‍ ഭരണത്തില്‍ വരുന്നത് തടയാന്‍ അമേരിക്ക നടത്തിയ ഇടപെടലുകളാണ് വിക്കിലീക്സ് ഏറ്റവും ഒടുവില്‍ പുറത്തുകൊണ്ടുവന്നത്. 2009ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് സ്വാധീനമില്ലാത്ത ഭരണസംവിധാനമേ കേന്ദ്രത്തിലുണ്ടാകാവൂ എന്ന കാര്യത്തില്‍ അമേരിക്ക പ്രത്യേക ശ്രദ്ധ വച്ചിരുന്നതായും ഇടതുപക്ഷത്തിന് സ്വാധീനമുള്ള ഭരണസംവിധാനമുണ്ടാകുമോ എന്ന കാര്യത്തില്‍ അമേരിക്ക ആശങ്കപ്പെട്ടിരുന്നതായും വിക്കിലീക്സ് പുറത്തുവിട്ട രേഖകള്‍ വെളിവാക്കുന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തെ അമേരിക്കയുടെ താല്‍പ്പര്യത്തിന്റെ വഴിയേ നയിച്ചുകൊണ്ടുപോകാന്‍ ഇടതുപക്ഷത്തിന് സ്വാധീനമുള്ള ഭരണസംവിധാനം തടസ്സമാകുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണത്രേ അമേരിക്ക ഇടപെട്ടത്. ആണവകരാര്‍ അടക്കമുള്ള കാര്യങ്ങളില്‍ അമേരിക്കയുടെ ദുഷ്ടലാക്ക് തുറന്നുകാണിക്കുകയും അത് മുന്‍നിര്‍ത്തി ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്തത് കമ്യൂണിസ്റ് പാര്‍ടികളാണ്. അതുകൊണ്ടുതന്നെ കമ്യൂണിസ്റ് പാര്‍ടികള്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയാത്ത ഭരണസംവിധാനമുണ്ടാക്കാന്‍ 2009ലെ തെരഞ്ഞെടുപ്പു പ്രചാരണഘട്ടത്തില്‍ അമേരിക്ക വന്‍തോതില്‍ പണമൊഴുക്കിയിരുന്നു. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും വിദേശനയങ്ങള്‍ തമ്മില്‍ വ്യത്യാസമില്ല. ഇരുകൂട്ടരും അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ ഇന്ത്യയില്‍ നിര്‍വഹിച്ചുകൊടുക്കാന്‍ തയ്യാറാണ്. അതിനു തയ്യാറില്ലാത്തതും അമേരിക്കന്‍ സ്വാധീനങ്ങള്‍ക്കെതിരെ ഇഞ്ചോടിഞ്ച് പൊരുതുന്നതും ഇടതുപക്ഷ പാര്‍ടികളാണ്. ആ പാര്‍ടികളെ ഇടപെടുത്തിക്കൊണ്ടല്ലാതെ അമേരിക്കയ്ക്ക് ആണവകരാര്‍ അടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടുപോകാന്‍ കഴിയില്ല.

ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്നത്തെ അമേരിക്കന്‍ അംബാസഡസര്‍ ഡേവിഡ് മുള്‍ഫോര്‍ഡ് അമേരിക്കയുടെ പ്രത്യേക ദൂതന്‍ റിച്ചാര്‍ഡ് ഹോള്‍ബ്രൂക്കിന് ഇന്ത്യന്‍ സ്ഥിതിഗതികള്‍ വിലയിരുത്തി സന്ദേശമയച്ചത്. ഈ സന്ദേശമാണ് വിക്കിലീക്സ് ഇപ്പോള്‍ പുറത്തുകൊണ്ടുവന്നത്. ഇതിന് അനുബന്ധമായി കാണേണ്ടതാണ്, സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരായ രോഷം ജ്വലിച്ചുനില്‍ക്കുന്ന അമേരിക്കന്‍ രേഖകള്‍. ആണവകരാറിന്റെ ഘട്ടത്തില്‍ ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയായിരുന്ന തിമോത്തി റോമര്‍ വാഷിങ്ടണിലേക്ക് അയച്ച സന്ദേശത്തില്‍ പ്രകാശ് കാരാട്ടിനെ 'പിടിച്ചുപറിക്കാരന്‍' എന്നാണ് വിശേഷിപ്പിച്ചത്. ഇടതുപക്ഷത്തിന്റെ ആവശ്യങ്ങള്‍ ഒന്നാം യുപിഎ മന്ത്രിസഭയില്‍നിന്ന് പിടിച്ചുപറിക്കാന്‍ പ്രകാശ് ശ്രമിക്കുന്നു എന്നതായിരുന്നു ആക്ഷേപം.

അമേരിക്കയ്ക്ക് അടിയറവയ്ക്കാന്‍ യുപിഎ സര്‍ക്കാര്‍ ശ്രമിച്ചത് ഇന്ത്യയുടെ അടിസ്ഥാന ദേശീയതാല്‍പ്പര്യങ്ങളെയാണ്. ആ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച് ജനങ്ങളില്‍ നിക്ഷിപ്തമാക്കാന്‍ പ്രകാശ് കാരാട്ടും സിപിഐ എമ്മും ശ്രമിച്ചു. ആണവനിര്‍വ്യാപന കരാറിലും സമഗ്ര ആണവപരീക്ഷണ നിരോധനകരാറിലും ഒക്കെ ഒപ്പുവയ്ക്കണമെന്ന അമേരിക്കന്‍ നിര്‍ബന്ധത്തെ തുറന്നുകാട്ടി. ഇന്ത്യയെ നിര്‍ദിഷ്ട ഇറാന്‍ ആക്രമണമടക്കമുള്ള അമേരിക്കന്‍ സൈനികതന്ത്രങ്ങളിലെ ജൂനിയര്‍ പങ്കാളിയാക്കാനുള്ള ശ്രമത്തിനെതിരെ ജാഗ്രതപ്പെടുത്തി. ഇന്ത്യയില്‍ ആണവദുരന്തമുണ്ടായാല്‍, അതുണ്ടാക്കുന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് നഷ്ടപരിഹാരംപോലും നല്‍കാതെ രക്ഷപ്പെടാമെന്ന വ്യവസ്ഥയ്ക്കെതിരെ പ്രതിഷേധമുയര്‍ത്തി. ഇസ്രയേലും നാറ്റോയും ചേര്‍ന്നുള്ള സംയുക്ത സൈനികാഭ്യാസം നടത്തുന്നതിനുള്ള ഇന്ത്യയുടെ നീക്കത്തിനു പിന്നിലെ ആപത്ത് തുറന്നുകാട്ടി. മുംബൈ കൂട്ടക്കൊല ആസൂത്രണംചെയ്ത സിഐഎയുടെയും ലഷ്കര്‍ ഇ തോയ്ബയുടെയും ഇരട്ട ചാരനായ ഹെഡ്ലിയെ അമേരിക്കയില്‍നിന്ന് വിട്ടുകിട്ടുന്നത് സംബന്ധിച്ച് സമ്മര്‍ദംചെലുത്തണമെന്നാവശ്യപ്പെട്ടു. യൂണിയന്‍ കാര്‍ബൈഡിനെ ഏറ്റെടുത്ത ഡൌ കമ്പനിയില്‍നിന്ന് ഭോപാല്‍ വാതകദുരന്തം മുന്‍നിര്‍ത്തി നഷ്ടപരിഹാരം വാങ്ങിയെടുക്കണമെന്നാവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങളിലെല്ലാം ദേശീയതാല്‍പ്പര്യവും ജനതാല്‍പ്പര്യവും മുന്‍നിര്‍ത്തിയാണ് സിപിഐ എമ്മും പ്രകാശ് കാരാട്ടും പ്രവര്‍ത്തിച്ചത്. ഇതുതന്നെയാണ് അമേരിക്കയെ പ്രകോപിപ്പിക്കുന്നതും.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ത്തന്നെ അമേരിക്കന്‍ എംബസി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വ്യക്തമായി ഇടപെട്ടു. വോട്ടെടുപ്പിനും വോട്ടെണ്ണലിനും ഇടയിലുള്ള ഘട്ടത്തില്‍ ചെറുകക്ഷികളെയും പ്രാദേശികകക്ഷികളെയും സ്വാധീനിക്കാന്‍ ശ്രമിച്ചു. തെരഞ്ഞെടുപ്പുഫലം വരുമ്പോള്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷമില്ലാത്ത അവസ്ഥയുണ്ടായാല്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കരുതെന്ന് പറയാന്‍ ചെറുകക്ഷികളുടെയും പ്രാദേശിക കക്ഷികളുടെയും നേതാക്കന്മാരെ അമേരിക്കന്‍ നയതന്ത്രപ്രതിനിധികള്‍ കണ്ട് ചര്‍ച്ച നടത്തി. ഇതിനെല്ലാം പുറമെ, ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ തെരഞ്ഞെടുപ്പില്‍ പണമൊഴുക്കുകവരെചെയ്തു. ഇങ്ങനെയെല്ലാം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍, ഇന്ത്യന്‍ ആഭ്യന്തരകാര്യങ്ങളില്‍ അമേരിക്ക ഇടപെട്ടുകൊണ്ടിരുന്നപ്പോഴൊന്നും അരുത് എന്ന് പറയാനുള്ള ധൈര്യം യുപിഎ സര്‍ക്കാരോ മന്‍മോഹന്‍സിങ്ങോ കാട്ടിയില്ല. അതിന്റെ ഫലമായി, ഇന്ത്യയെ ഛിദ്രീകരിക്കാന്‍ ശ്രമിക്കുന്ന ദേശവിരുദ്ധശക്തികളുമായിപ്പോലും ചങ്ങാത്തം സ്ഥാപിക്കുന്ന നിലയിലേക്ക് അമേരിക്കയുടെ ഇടപെടല്‍ വളര്‍ന്നു. അരാജകവാദ സംഘടനകള്‍ക്കു മുതല്‍ മാവോയിസ്റ് സംഘങ്ങള്‍ക്കുവരെ അവര്‍ പണം നല്‍കുന്നു. വര്‍ഗീയവാദികള്‍ മുതല്‍ തീവ്രവാദികള്‍ വരെയുള്ളവരെ അമേരിക്കന്‍ എംബസി സ്വീകരിച്ച് സല്‍ക്കരിക്കുന്നു. ഇതൊക്കെ പകല്‍പോലെ വ്യക്തമായിട്ടും ഒരു പ്രതിഷേധവാക്കുപോലും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങില്‍നിന്ന് ഉയരുന്നില്ല. ദേശീയതാല്‍പ്പര്യങ്ങള്‍ അടിയറവച്ച് അമേരിക്കയുടെ ദാസ്യം സ്വീകരിക്കുന്നതിനെതിരെ സര്‍വശക്തിയും ഉപയോഗിച്ച് പൊരുതുന്ന പ്രസ്ഥാനമാണ് സിപിഐ എമ്മും ഇടതുപക്ഷമാകെയും. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തിനെതിരെ അമേരിക്ക പ്രകടിപ്പിക്കുന്ന രോഷം, ആ പ്രസ്ഥാനങ്ങളുടെ ദേശാഭിമാനത്തിനുള്ള ഏറ്റവും വലിയ അംഗീകാരമാകുന്നു.

ദേശാഭിമാനി മുഖപ്രസംഗം 211210

Saturday, December 18, 2010

Wikileaks Exposes US Interference

The Polit Bureau of the Communist Party of India (Marxist) has issued the following statement: 18 December 2010

The cables from the US Embassy in India released so far by Wikileaks provide a revealing picture of Indo-US relations and the extent of US interference in India’s domestic political affairs.

The manner in which the US Embassy intervened to influence Indian political parties and opinion-makers on the Nuclear Deal, the pressures on foreign policy matters such as the attitude towards Iran, are all laid out. One cable reports that Indian officials are ‘loathe to admit publicly that India and the US have begun coordinating foreign policies.’

The cables set out how relations have improved to make ‘Delhi much more amenable to co-operating’. These show the actual state of India-US relations after the signing of the Indo-US Nuclear Deal.

One cable states that they have a ‘true partner in the current Indian Government led by Manmohan Singh’. In contrast, in another cable the US diplomat has made objectionable remarks about the CPI(M) General Secretary who is not amenable to their interests.

As the Wikileaks cables from around the world have shown, the United States pursues single-mindedly its imperialist interests. The unfortunate part is the complicity of the Manmohan Singh government in furthering some of these interests.

link

Thursday, December 16, 2010

അടുത്ത കച്ചവടക്കാരന്‍ ആര്?

അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും പരിവാരങ്ങളും ഇന്ത്യയില്‍ വന്നത് മാധ്യമങ്ങള്‍ മതിയാവോളം ആഘോഷിച്ചു. ഒബാമയുടെ ഭക്ഷണവും ഭാര്യ മൈക്കലെ ഒബാമ വസ്ത്രവും മറ്റുമായിരുന്നു മുഖ്യധാരാമാധ്യമങ്ങളുടെ ഇഷ്ടവിഷയം. ഇന്ത്യയെ തകര്‍ക്കുന്ന രീതിയിലുള്ള പല കരാറുകളും ഒപ്പിട്ടതൊന്നും മാധ്യമങ്ങള്‍ക്ക് വലിയ വിഷയമായില്ല. ഒബാമ വന്നത് കച്ചവടത്തിനാണ്. ഇന്ത്യയെ പരമാവധി ചൂഷണംചെയ്ത് അമേരിക്കയുടെ ഇപ്പോഴത്തെ പ്രതിസന്ധി ലഘൂകരിക്കാന്‍.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കാര്‍ഷിക സഹകരണം കെഐഎ (India U.S. Knowledge Initiative in Agriculture) എന്നാണറിയപ്പെടുന്നത്. അമേരിക്കന്‍ കുത്തകകളായ മൊസാന്റോ (വിത്ത്), വാള്‍മാര്‍ട്ട് (ചില്ലറ വില്‍പ്പന) തുടങ്ങിയ കമ്പനികളുടെ പ്രതിനിധികള്‍ കെഐഎയില്‍ ഉണ്ട്. എന്നാല്‍ കര്‍ഷകരുടെ പ്രതിനിധികളില്ല. ഒബാമയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി വിദേശകാര്യ സെക്രട്ടറി നിരുപമ റാവുവുമായി അമേരിക്കന്‍ സംഘം നടത്തിയ ചര്‍ച്ചയില്‍ കാര്‍ഷികമേഖലയിലെ സഹകരണമായിരുന്നു പ്രധാനവിഷയം. 2010 മാര്‍ച്ച് 31ന് കഴിഞ്ഞ കെഐഎയുടെ കാലാവധി മൂന്നു വര്‍ഷത്തേക്ക് നീട്ടാനുള്ള കൃഷിമന്ത്രാലയത്തിന്റെ അഭ്യര്‍ഥന അമേരിക്ക അംഗീകരിച്ചു. കെഐഎയില്‍ പറഞ്ഞ കാര്യങ്ങളൊന്നും അമേരിക്ക നടപ്പാക്കുന്നില്ലെന്നും കെഐഎകൊണ്ട് ഒരു പ്രയോജനവും ഇന്ത്യക്കില്ലെന്നും പാര്‍ലമെന്ററി സ്റാന്‍ഡിങ് കമ്മിറ്റി വിലയിരുത്തിയത് അവഗണിച്ചാണ് കാലാവധി നീട്ടിയത്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലടക്കം അമേരിക്കന്‍ കുത്തകകളുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചുതന്നെയാണ് ഒബാമയും സംഘവും ഇന്ത്യയില്‍ വന്നത്.

മറ്റ് പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളുമായും ദോഷകരമായി ബാധിക്കുന്ന നിരവധി കരാറുകളില്‍ ഇന്ത്യ ഒപ്പിട്ടിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് നിക്കോളസ് സര്‍കോസി ഇന്ത്യയിലെത്തിയപ്പോള്‍ രണ്ട് ആണവ യൂണിറ്റ് കരാറടക്കം ആറ് കരാറും ഒരു ധാരണാപത്രവും ഒപ്പിട്ടു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ അഭിപ്രായത്തില്‍ ആണവ യൂണിറ്റ് സ്ഥാപിക്കുന്നതോടെ ആണവോര്‍ജ ഉല്‍പ്പാദനം 4,000 മെഗാവാട്ടില്‍നിന്ന് 10,000 മെഗാവാട്ട് ആയി ഉയരും. സ്വതന്ത്രവ്യാപാര കരാറുകള്‍ ഇന്ത്യക്ക് ഇതുവരെ ഏല്‍പ്പിച്ച കനത്ത ആഘാതങ്ങള്‍ വകവയ്ക്കാതെയാണ് യുപിഎ സര്‍ക്കാര്‍ ഈ കരാറുകളുമായി മുന്നോട്ട് പോകുന്നത്.

നാളിതുവരെ രൂപംകൊണ്ട എല്ലാ സ്വതന്ത്രവ്യാപാരകരാറുകളും സാമ്രാജ്യത്വ താല്‍പ്പര്യം സംരക്ഷിക്കാന്‍ മാത്രമായിരുന്നു. സ്വന്തം ജനതയെ ഒറ്റിക്കൊടുത്ത് ഐഎംഎഫിനും മറ്റ് സാമ്രാജ്യത്വശക്തികള്‍ക്കും വേണ്ടി വിടുപണി ചെയ്യുകയാണ് യുപിഎ സര്‍ക്കാര്‍. ജപ്പാന്‍, അമേരിക്ക, ഫ്രാന്‍സ് എന്നിങ്ങനെ ഇന്ത്യ വ്യാപാര കരാറുകളുണ്ടാക്കിയ രാജ്യങ്ങളുടെ പട്ടിക നീളുകയാണ്. സ്വതന്ത്രവ്യാപാര കരാറുകളിലൂടെ രാജ്യങ്ങളെ കൊള്ളയടിക്കാനാണ് അമേരിക്കയും യൂറോപ്യന്‍ യൂണിയനും ശ്രമിക്കുന്നത്. ആഗോളസാമ്പത്തിക പ്രതിസന്ധിയുടെ ‘ഭാരം മറ്റു രാജ്യങ്ങളുടെ തലയില്‍ കയറ്റിവയ്ക്കാനും കൂടിയാണ് ധൃതിപിടിച്ചുള്ള സന്ദര്‍ശനങ്ങളും കരാറുകളും. സ്വതന്ത്രവ്യാപാര കരാറുകളിലെ വ്യവസ്ഥകള്‍പോലും പ്രസിദ്ധപ്പെടുത്താറില്ല. കരാറുകളിലെ ചില വ്യവസ്ഥകള്‍ ഭരണകൂടത്തെപ്പോലും വെല്ലുവിളിക്കുന്ന തരത്തിലാണ്. ഡബ്ള്യുടിഒ ചര്‍ച്ചകള്‍പോലും പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കാറുണ്ട്. എന്നാല്‍, സ്വതന്ത്രവ്യാപാര കരാറുകള്‍ പാര്‍ലമെന്റിന്റെയോ സംസ്ഥാനസര്‍ക്കാരുകളുടേയോ അറിവോ ഇടപെടലോ ഇല്ലാതെയാണ് പ്രാബല്യത്തില്‍ വരുന്നത്.

ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വ്യാപാരബന്ധത്തില്‍ കൃഷിക്ക് ചെറിയ സ്ഥാനംമാത്രമാണ്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കാര്‍ഷിക കയറ്റുമതിയില്‍ ഇന്ത്യക്ക് 41-ാം സ്ഥാനമായിരുന്നു. എന്നാല്‍ ഇത് മാറ്റി ഇന്ത്യന്‍ കമ്പോളം കീഴടക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയും യൂറോപ്യന്‍ യൂണിയനും ശ്രമിക്കുന്നത്.

കര്‍ഷകരെയാണ് ഈ കരാറുകള്‍ ഏറെ ബാധിക്കുക. സബ്സിഡി ലഭിക്കാത്ത കര്‍ഷകന് വിദേശ ഉല്‍പ്പന്നങ്ങളുമായി മത്സരിക്കാന്‍ കഴിയില്ല. വില കുറച്ചു വില്‍ക്കുന്ന വിദേശ ഉല്‍പ്പന്നങ്ങളെ അതിജീവിച്ച് കമ്പോളത്തില്‍ പിടിച്ചുനില്‍ക്കുക എളുപ്പമല്ല. ഇന്ത്യന്‍ ക്ഷീരമേഖലയില്‍ യൂറോപ്യന്‍ യൂണിയന്‍ നോട്ടമിട്ടിട്ട് വര്‍ഷങ്ങളായി. പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചുങ്കം കൂടുതലായതുകൊണ്ട് വിദേശത്തുനിന്നുള്ളവ ഇന്ത്യന്‍ കമ്പോളത്തില്‍ ചെലവാകുന്നില്ല. ഇന്ത്യയില്‍ ഏകദേശം ഒമ്പതു കോടി ക്ഷീരകര്‍ഷകരുണ്ട്. അവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. ഈ മേഖലയും വിദേശകുത്തകകള്‍ കീഴടക്കിയാല്‍ ആത്മഹത്യ മാത്രമാണ് കര്‍ഷകര്‍ക്കു മുന്നിലുള്ള വഴി.

കെ ജി സുധാകരന്‍ deshabhimani 161210

Friday, December 10, 2010

WikiLeaks Expose US Imperialism's True Face

FOLLOWING the release of nearly four lakh secret US documents, the whistle blower website WikiLeaks has now released more than 2.5 lakh classified cables from US embassies across the world, including some sent as recently as in February this year.  These, once again, confirm the unscrupulous manner in which US imperialism operates to establish its hegemony over the world.  These columns had earlier (People’s Democracy, October 25-31, 2010) exposed the inhuman face of US imperialism in its military operations in Iraq and Afghanistan on the basis of the first installment of WikiLeaks. The present set of releases which, we are told, will continue, details the manner in which USA interferes in the internal affairs of various countries.

The most damning exposure has come of the US secretary of state, Hillary Clinton’s alleged order to US officials to spy on high-ranking UN diplomats including the secretary general.  It must be recollected that international treaties ban spying at the UN. The 1946 UN Convention on Privileges and Immunities states: “The premises of the United Nations shall be inviolable.  The property and assets of the United Nations, wherever located and by whomsoever held, shall be immune from search, requisition, confiscation, expropriation and any other form of interference, whether by executive, administrative, judicial or legislative action”.

Clearly violating such international conventions, these secret cables allege that Clinton ordered US diplomats to obtain DNA data including iris scans and finger prints apart from credit card and frequent flyer numbers of UN diplomats.  The details of passwords, personal encryption keys and network upgrades of UN diplomats will, surely, raise suspicions that the USA  was preparing to mount an international hacking operation.

The London Guardian reports: “The cables published on Sunday reveal how the US uses its embassies as part of a global espionage network”. Further it says: “Classified `human intelligence directives’ issued in the name of Hillary Clinton or her predecessor, Condoleeza Rice, instruct officials to gather information on military installations, weapons markings, vehicle details of political leaders”.  When the Guardian put this allegation to the state department spokesmen, he totally denied by saying that US diplomats “do not engage in intelligence activities”. Clearly, the USA considers spying and espionage as part of diplomatic activities!

Hillary Clinton went a step further in strongly condemning what she called “the illegal disclosure of classified information”.  Note the condemnation is about the disclosure and not the content!  However, in the same breath, she went on to claim that the US administration “is advancing a robust foreign policy that is focused on advancing America’s national interests and leading the world in solving the most complex challenges of our time, for fixing the global economy, to thwarting international terrorism, to stopping the spread of catastrophic weapons, to advancing human rights and universal values”.  If the objectives of US policy are so noble, then why is there such consternation and condemnation of the disclosure of the means that the US imperialism adopts to achieve these objectives?  The answer lies in the definition of the objectives. For US imperialism, universal values means values that promote US interests, human rights means rights for human beings  who advance US  strategic interests even when it means the abrogation of such rights for millions of people who have to suffer US hegemonic policies as those in Iraq, Afghanistan, Palestine etc are doing today.

Many of these revelations show the dubious role that the USA plays in the Middle East peace process.  US missions in Israel, Jordan, Syria, Saudi Arabia and Egypt were allegedly asked to gather biometric information on key Palestinian Authority and Hamas leaders and representatives particularly the young guard inside Gaza and the West Bank.  Needless to add, all this information goes into ensuring that both USA and Israel together work to continue denying the Palestinians their right to a homeland.

The world has been promised many more such leaks.  May be in anticipation of further exposure of the inhuman and unscrupulous character of US imperialism and the means that it employs to establish its global hegemony, Clinton said that, “This disclosure is not just an attack on America’s foreign policy interests.  It is an attack on the international community – the alliances and partnerships, the conversations and negotiations that safeguard global security and economic prosperity.”  (sic)  Whose `security’ and whose `prosperity’?

The whole world looked up at the USA when its people elected an African-American as its president.  Commenting on the roused expectations amongst wide sections globally, we had warned in these columns that a leopard never changes its spots.  WikiLeaks has chillingly revealed the unscrupulous means that US imperialism uses in its drive to establish global hegemony.  `Advancing human rights and universal values’ can only happen if this hegemonic ambition is defeated and international relations are based on the principles of universal equality and mutual respect. 

പീപ്പിള്‍സ് ഡെമോക്രസി മുഖപ്രസംഗം 051210

Sunday, September 5, 2010

ഇറാഖ് യുദ്ധം കൊണ്ട് അമേരിക്ക എന്തുനേടി?

2003 മാര്‍ച്ചിലാണ് ഇറാഖിനെതിരെ സൈനികാക്രമണംനടത്താന്‍ ബുഷ് ഭരണകൂടം തീരുമാനിച്ചത്. രണ്ടാഴ്ചകൊണ്ട് ഇറാഖിനെ പൂര്‍ണമായും കീഴ്പ്പെടുത്തി യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുമെന്നായിരുന്നു ബുഷിന്റെ കണക്കുകൂട്ടല്‍. ഏഴുവര്‍ഷം കഴിഞ്ഞിട്ടും ഇറാഖിജനതയുടെ ധീരമായ ചെറുത്തുനില്‍പ്പ് തുടരുകയാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നേട്ടംകൊയ്യാനാണ് സദ്ദാം ഹുസൈനെ പിടികൂടി പരസ്യമായി തൂക്കികൊന്നത്. എന്നാല്‍, ജോര്‍ജ് ബുഷിന്റെ പാര്‍ടി തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടു. ഡെമോക്രാറ്റുകാരനായ ബറാക് ഒബാമ ജയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരവേലയ്ക്കിടയില്‍ താന്‍ അധികാരത്തില്‍ വന്നാല്‍ ഇറാഖ് യുദ്ധം അവസാനിപ്പിക്കുമെന്നും അമേരിക്കന്‍ സൈന്യത്തെ ഇറാഖില്‍നിന്ന് പിന്‍വലിക്കുമെന്നും പ്രഖ്യാപിച്ചു. അധികാരത്തില്‍വന്ന് ഒന്നരവര്‍ഷം കഴിഞ്ഞപ്പോള്‍ അന്നത്തെ പ്രഖ്യാപനം നടപ്പില്‍വരുത്തുകയാണ്. 2010 സെപ്തംബര്‍ ഒന്നിനുമുമ്പ് സൈന്യത്തെ പിന്‍വലിക്കുമെന്നായിരുന്നു ഒടുവിലത്തെ പ്രഖ്യാപനം. ഒരു ലക്ഷം അമേരിക്കന്‍ സേനയെ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. 50,000 അമേരിക്കന്‍ സേനാംഗങ്ങള്‍ തുടര്‍ന്നും ഇറാഖില്‍ നിലയുറപ്പിക്കും. 2011 ഒടുവില്‍ അവശേഷിക്കുന്നവരെയും പിന്‍വലിക്കുമെന്നും ഭരണം ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുമെന്നുമാണ് പറയുന്നത്. ഇറാഖിലെ എണ്ണയുടെ 60 ശതമാനം ഇപ്പോള്‍ വിദേശികളുടെ കൈകളിലാണ്. അമേരിക്കന്‍സേന 2015 വരെ തുടരണമെന്ന് വൈസ്പ്രസിഡന്റ് വാദിക്കുന്നുണ്ട്. അമേരിക്ക ഇറാഖിനെ സ്വതന്ത്രമായി തുടരാന്‍ അനുവദിക്കുമെന്ന് പറയാന്‍ കഴിയുന്നില്ല.

ഇറാഖ് ഒരു സ്വതന്ത്രപരമാധികാര രാഷ്ട്രമായിരുന്നു. 4,38,446 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണം. ജനസംഖ്യ 2,89,45,657 മാത്രം. ജനങ്ങളില്‍ 60 ശതമാനം സുന്നികളും 32 ശതമാനത്തിലധികം ഷിയാക്കളുമാണ്. കുര്‍ദ് വിഭാഗക്കാരുമുണ്ട്. വംശീയവിദ്വേഷം വളര്‍ത്തി ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുക്കാനായിരുന്നു പതിവുപോലെ ഇവിടെയും സാമ്രാജ്യത്വ ശക്തികള്‍ ശ്രമിച്ചത്. മെസോപൊട്ടോമിയ എന്ന പേരില്‍ അറിയപ്പെട്ട പുരാതന രാജ്യമാണ് പിന്നീട് ഇറാഖായി മാറിയത്. യൂഫ്രട്ടീസ്, ട്രൈഗ്രീസ് നദീതീരത്തെ മെസോപൊട്ടോമിയന്‍ സംസ്കാരം മഹത്തായ ഒന്നായി കരുതപ്പെടുന്നു. ഈ മഹത്തായ രാജ്യത്തെയാണ് ഏഴുവര്‍ഷംകൊണ്ട് സൈനികാക്രമണത്തിലൂടെ തകര്‍ത്തുകളഞ്ഞത്. 1991ല്‍ സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തിരിച്ചടി നേരിട്ടതോടെ ഇരുധ്രുവലോകം ഏകധ്രുവലോകമായി മാറി. ഏകധ്രുവലോകത്തിന്റെ നായകസ്ഥാനം അമേരിക്കന്‍ കൈകളിലമര്‍ന്നു. ഈ പുതിയ സാഹചര്യം ഉപയോഗപ്പെടുത്തിയാണ് സാമ്പത്തികമായും സൈനികമായും രാഷ്ട്രീയമായും ലോകാധിപത്യം ഉറപ്പിക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വം ഒരുങ്ങിപ്പുറപ്പെട്ടത്. സാമ്രാജ്യത്വ സാമ്പത്തികനയം ആവിഷ്കരിച്ച് നടപ്പാക്കി. എണ്ണയുടെ രാജ്യമായ ഇറാഖിനെ സൈനികമായി ആക്രമിച്ച് കീഴ്പ്പെടുത്താന്‍ ശ്രമം തുടങ്ങി. ഇറാഖിന്റെ കൈയില്‍ മാനവരാശിയെ കൂട്ടത്തോടെ കൊന്നൊടുക്കാനുള്ള ആയുധക്കൂമ്പാരമുണ്ടെന്ന ആരോപണമുന്നയിച്ചു. ഐക്യരാഷ്ട്രസഭയുടെ അന്വേഷണസംഘം ഇറാഖ് സന്ദര്‍ശിച്ച് പരിശോധിച്ചെങ്കിലും ആയുധം കണ്ടെത്തിയില്ല. ആയുധം ഒളിപ്പിച്ചെന്നാരോപിച്ച് സൈനികാക്രമണം നടത്തുകയാണ് അമേരിക്ക ചെയ്തത്. ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ അനുമതികൂടാതെ ഏകപക്ഷീയമായിട്ടായിരുന്നു ആക്രമണം. ആകാശത്തുനിന്ന് ബോംബ് വര്‍ഷിച്ചു. കരസേനയും നാവികസേനയും ആക്രമണത്തില്‍ പങ്കെടുത്തു. ഇറാഖിജനത പരിമിതമായ കഴിവ് ഉപയോഗിച്ച് ചെറുത്തുനിന്നു. കീഴടങ്ങാന്‍ മനസ്സില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. 4400 അമേരിക്കന്‍ പട്ടാളക്കാരാണ് ഇറാഖിന്റെ മണ്ണില്‍ കൊല്ലപ്പെട്ടത്. ഒരുലക്ഷം ഇറാഖി പൌരന്മാരും വധിക്കപ്പെട്ടു.

ഒരുലക്ഷം കോടി ഡോളറാണ് അമേരിക്കയ്ക്ക് യുദ്ധത്തിനായി ചെലവഴിക്കേണ്ടിവന്നത്. അമേരിക്കയുടെ ബജറ്റ്കമ്മി പെരുകി. യുദ്ധച്ചെലവ് പതിന്മടങ്ങ് വര്‍ധിച്ചു. സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിച്ചു. ഇപ്പോള്‍ ഒബാമ പറയുന്നത് യുദ്ധത്തില്‍നിന്ന് തലയൂരുകയാണെന്നാണ്. ഇനിയുള്ള നാളുകളില്‍ അമേരിക്കയുടെ സാമ്പത്തിക തകര്‍ച്ചയില്‍നിന്ന് കരകയറി പൂര്‍വസ്ഥിതിയിലെത്തിക്കാനും അമേരിക്കന്‍ ജനതയ്ക്ക് നഷ്ടപ്പെട്ട തൊഴില്‍ തിരിച്ച് നല്‍കാനും ശ്രമിക്കുമെന്നാണ്. അമേരിക്കയ്ക്ക് ഇറാഖ് യുദ്ധം നഷ്ടക്കച്ചവടമാണെന്നതില്‍ സംശയമില്ല. അമേരിക്കയ്ക്ക് മാത്രമല്ല ജോര്‍ജ് ബുഷിന്റെ വലംകൈയായി പ്രവര്‍ത്തിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ളെയറിനും തെരഞ്ഞെടുപ്പില്‍ പരാജയത്തിന്റെ കയ്പുനീര്‍ കുടിക്കേണ്ടിവന്നു. ബ്രിട്ടന്റെ സാമ്പത്തികനില തകര്‍ന്നു. വിയറ്റ്നാം യുദ്ധത്തിന്റെ അനുഭവത്തില്‍ പാഠം പഠിക്കാന്‍ കൂട്ടാക്കാത്ത അമേരിക്കന്‍ സാമ്രാജ്യത്വ അധിപന്മാര്‍ക്ക് ഇറാഖ് യുദ്ധവും ഒരു പാഠമായിരിക്കുമെന്ന് കരുതാം. ഇറാഖിലെ ധീര ദേശാഭിമാനികളെ അഭിവാദ്യംചെയ്യാം. 4400 അമേരിക്കന്‍ പട്ടാളക്കാരുടെ വിലപ്പെട്ട ജീവന്‍ എന്തിന് ഇറാഖിന്റെ മണ്ണില്‍ ഹോമിച്ചുവെന്നതിന് സാമ്രാജ്യത്വ ഭരണാധികാരികള്‍ ഉത്തരം പറയേണ്ടിവരും.

deshabhimani editorial 04092010

Saturday, September 4, 2010

ഇറാഖ് ആക്രമണത്തിന്റെ ബാക്കിപത്രം

ഇറാഖിലെ അമേരിക്കയുടെ ദൗത്യം പൂര്‍ത്തീകരിച്ചുകഴിഞ്ഞുവെന്നും സൈന്യത്തെ പന്‍വലിക്കുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ പ്രഖ്യാപിച്ചിരിക്കുന്നു. അമേരിക്കയുടെ കാപട്യത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും കൊടും ക്രൂരതകളുടെയും ബാക്കിപത്രമായി ഇറാഖിനെ അവശേഷിപ്പിച്ചുകൊണ്ടാണ് അമേരിക്കന്‍ പട്ടാളത്തെ പിന്‍വലിക്കുന്നത്. അപ്പോഴും തങ്ങുടെ കാപട്യവും ഗൂഢഅജണ്ടയും അമേരിക്ക കൈവിടാതെ സൂക്ഷിക്കുന്നുണ്ട്. ഇറാഖില്‍ നിന്ന് ഏകദേശം ഒരു ലക്ഷം സൈനികരെ പിന്‍വലിച്ചുവെന്നും അവശേഷിക്കുന്ന അമ്പതിനായിരത്തോളം പേര്‍ ഇറാഖി പട്ടാളക്കാരെ പരിശീലിപ്പിക്കുന്നതിനായി അവിടെ നിലകൊള്ളുമെന്നുമാണ് ഒബാമ പറയുന്നത്. ഇറാഖിലെ സൈനികരുടെ എണ്ണം ഏതാണ്ട് രണ്ടര ലക്ഷമാണ്. അവരെ പരിശീലിപ്പിക്കുവാന്‍ അരലക്ഷം അമേരിക്കന്‍ സൈനികര്‍. അഞ്ച് ഇറാഖി പട്ടാളക്കാര്‍ക്ക് ഒരു അമേരിക്കന്‍ സൈനികന്‍.

തങ്ങളുടെ അധീനതയിലായിക്കഴിഞ്ഞ ഇറാഖ് എന്നെങ്കിലും വഴുതിപ്പോവുമോയെന്ന ശങ്കയാണ് അമേരിക്കന്‍ പട്ടാളക്കാരെ ഇനിയും ഇറാഖില്‍ നിലനിര്‍ത്തുന്നതിന്റെ കാരണം. ഇറാഖില്‍ സ്വാതന്ത്ര്യം പുനഃസ്ഥാപിച്ചുവെന്നും രാജ്യസുരക്ഷ ഉള്‍പ്പെടെയുള്ള കടമകള്‍ ഇനി ഇറാഖ് ജനത നിര്‍വഹിക്കുമെന്നുമാണ് ഒബാമയുടെ അവകാശവാദം. എന്നാല്‍ ഇറാഖിനെ തകര്‍ത്തു തരിപ്പണമാക്കുകയും ഒരു രാഷ്ട്രത്തെയും ജനതയെയും ദുര്‍ഘടസന്ധിയിലാക്കുകയുമാണ് അമേരിക്കയുടെ അധിനിവേശ ഭ്രാന്ത് ചെയ്തത്.

മാനവ സംസ്‌കാരങ്ങളില്‍ പ്രഥമഗണനീയമായ മെസപ്പെട്ടോമിയന്‍ സംസ്‌കാരത്തെ തന്നെ ഇല്ലായ്മ ചെയ്തതാണ് അമേരിക്ക അഴിച്ചുവിട്ട യുദ്ധം. പത്തു ലക്ഷത്തോളം ഇറാഖ് പൗരന്‍മാര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. യഥാര്‍ഥത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതിലും എത്രയോ അധികമാണ്. പിഞ്ചു കുഞ്ഞുങ്ങളെയും സ്ത്രീകളെയും പോലും നിര്‍ദ്ദയം കൊലപ്പെടുത്തി. പരിക്കേറ്റവരുടെയും അനാഥരായവരുടെയും എണ്ണത്തിന് കണക്കില്ല. 22 ലക്ഷത്തിലധികം ഇറാഖികള്‍ നാടുവിട്ടോടേണ്ടി വന്നു.

ഇറാഖിലെ തൊഴിലില്ലായ്മ അറുപത് ശതമാനത്തിലധികമാണ്. എഴുപത് ശതമാനം ജനങ്ങള്‍ക്കും ശുദ്ധജലം ലഭ്യമല്ല. വിലക്കയറ്റം അമ്പത് ശതമാനത്തിലും ഏറെയാണ്. സ്വാതന്ത്ര്യം പുനഃസ്ഥാപിച്ചു എന്നതുതന്നെ വലിയ ഫലിതമാണ്. അമേരിക്ക നിയന്ത്രിക്കുന്ന പാവ സര്‍ക്കാരിനെ അവരോധിക്കുക മാത്രമാണ് ചെയ്തത്. അമേരിക്കന്‍ സൈന്യം ഏഴുവര്‍ഷത്തെ അധിനിവേശത്തിന് ശേഷം ഇറാഖ് വിട്ടിറങ്ങുമ്പോഴുളള ചിത്രമിതാണ്.

അമേരിക്കയുടെ സൈനിക പിന്‍മാറ്റം മഹദ്കാര്യമായാണ് ഒബാമ ചിത്രീകരിക്കുന്നത്. എന്നാല്‍ സൈന്യത്തെ പിന്‍വലിക്കാന്‍ അമേരിക്ക നിര്‍ബന്ധിതമാവുകയായിരുന്നു. ബുഷ് പ്രസിഡണ്ടായിരിക്കുമ്പോള്‍ തന്നെ സൈന്യത്തെ പിന്‍വലിക്കണമെന്ന ആവശ്യം അമേരിക്കന്‍ ജനതയ്ക്കിടയില്‍ ഉയര്‍ന്നിരുന്നു. തെരുവുകളില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു. ഒബാമ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടഭ്യര്‍ഥിക്കുമ്പോള്‍ ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് വാഗ്ദാനവും നല്‍കിയിരുന്നു.

4420 അമേരിക്കന്‍ പട്ടാളക്കാരാണ് ഇറാഖില്‍ കൊല്ലപ്പെട്ടത്. 31926 പേര്‍ക്ക് പരിക്കേറ്റു. മുപ്പത് ശതമാനത്തോളം അമേരിക്കന്‍ പട്ടാളക്കാര്‍ മാനസിക രോഗികളായി മടങ്ങിപ്പോവേണ്ടി വന്നു. അമേരിക്ക സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ചപ്പോഴും 36 ലക്ഷം കോടി രൂപയാണ് യുദ്ധത്തിനായി ചെലവിട്ടത്. അമേരിക്കന്‍ ജനതയ്ക്കിടയില്‍ സ്വാഭാവികമായും അമര്‍ഷം ശക്തിപ്പെട്ടതാണ് സേനാ പിന്‍മാറ്റത്തിന്റെ കാരണം.

ഇനി തങ്ങളുടെ ശ്രദ്ധ അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍ അതിര്‍ത്തി പ്രദേശങ്ങളിലായിരിക്കുമെന്നാണ് ഒബാമ പ്രഖ്യാപിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാന്റെ ചിത്രവും മറ്റൊന്നല്ല. അമേരിക്ക, ബിന്‍ലാദനെ പിടികൂടാനെന്ന പേരില്‍ നടത്തുന്ന യുദ്ധത്തില്‍ ആയിരക്കണക്കിന് നിരപരാധികള്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്‍ അതിദയനീയാവസ്ഥയില്‍ ചെന്നുപെട്ടു. ഭീകരവാദത്തിന്റെ പേരില്‍ അമേരിക്ക അഫ്ഗാനിസ്ഥാനെ തകര്‍ത്തെങ്കിലും അവിടെ ഭീകരവാദം കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തത്. അഫ്ഗാനിസ്ഥാനെ കൂടുതല്‍ രൂക്ഷമായ നിലയില്‍ അധപ്പതിപ്പിക്കുവാന്‍ മാത്രമേ അഫ്ഗാനില്‍ അമേരിക്കന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുകൊണ്ട് കഴിയുകയുള്ളൂ.

അമേരിക്കയുടെ അധിനിവേശഭ്രാന്തും യുദ്ധക്കൊതിയും ഉപേക്ഷിക്കുകയാണ് ലോകസമാധാനത്തിന് ഏറ്റവും അനിവാര്യം. സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഒബാമ തനിക്കു കിട്ടിയ പുരസ്‌കാരത്തോട് നീതിപുലര്‍ത്താനെങ്കിലും അത്തരമൊരു നയം സ്വീകരിക്കുകയാണ് വേണ്ടത്.

ജനയുഗം മുഖപ്രസംഗം 03092010

Tuesday, July 27, 2010

അമേരിക്കയ്ക്ക് കനത്ത ആഘാതം

ഒരുലക്ഷത്തില്‍പ്പരം രഹസ്യരേഖകളുടെ ചോര്‍ച്ചയും പരസ്യപ്പെടുത്തലും അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. 2001 സെപ്തംബര്‍ 11ന്റെ ഭീകരാക്രമണത്തിനുശേഷമുണ്ടായ ഏറ്റവും വലിയ തിരിച്ചടിയായിവേണം ഈ സംഭവത്തെ വിലയിരുത്താന്‍. ലോകത്തില്‍തന്നെ ഏറ്റവും മികച്ച രഹസ്യാന്വേഷണസംവിധാനമാണെന്ന് അവകാശപ്പെട്ട ഫെഡറല്‍ രഹസ്യഅന്വേഷണ ഏജന്‍സിയെപ്പറ്റി ഊറ്റംകൊണ്ട അമേരിക്കയ്ക്ക് 'വിക്കിലീക്ക്സ്' എന്ന മാധ്യമത്തിന് മുന്നില്‍ ലജ്ജിച്ച് തലതാഴ്ത്തേണ്ടിവന്നിരിക്കുന്നു. മുംബൈ ഭീകരാക്രമണം ഉണ്ടായപ്പോള്‍ വിദഗ്ധമായ അന്വേഷണം നടത്താന്‍ ഫെഡറല്‍ ഏജന്‍സിയുടെ സഹായം നല്‍കാമെന്ന് അമേരിക്ക അഭിമാനത്തോടും അല്‍പ്പം അഹങ്കാരത്തോടും ഇന്ത്യയെ അറിയിച്ചിരുന്നു. ആ അഹങ്കാരത്തിനാണ് ഇപ്പോള്‍ അടിയേറ്റത്.

ഏകധ്രുവലോകത്തിന്റെ നായകസ്ഥാനം ഉദ്ഘോഷിച്ച് സൈനികശക്തി ഉപയോഗിച്ച് ഏത് രാജ്യത്തെയും കീഴ്പ്പെടുത്താനാണ് അമേരിക്ക ശ്രമിച്ചത്. ആ ധാരണയിലാണ് ഇറാഖിനെ ആക്രമിച്ച് കീഴ്പ്പെടുത്തി എണ്ണപ്പാടം ഊറ്റിയെടുക്കാന്‍ യുദ്ധം ആരംഭിച്ചത്. രണ്ടാഴ്ചയ്ക്കകം യുദ്ധം അവസാനിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. സ്വതന്ത്ര പരമാധികാരരാഷ്ട്രത്തിന്റെ ഭരണാധികാരിയായ സദ്ദാംഹുസൈനെ പിടികൂടി തൂക്കിലേറ്റി. നീണ്ട എട്ടുവര്‍ഷം കടന്നുപോയത് ഇറാഖിലെ ജനതയുടെ ചെറുത്തുനില്‍പ്പ് തുടരുകയാണ്. വമ്പിച്ച കടബാധ്യതയും സാമ്പത്തികത്തകര്‍ച്ചയുമാണ് കൈമുതലായി കിട്ടിയത്. അഫ്ഗാനിസ്ഥാനിലും അമേരിക്കയുടേത് നടുക്കടലില്‍ അകപ്പെട്ട് കരകാണാനാകാതെ കാലിട്ടടിക്കുന്ന നിലയാണ്. ഭീകരതയ്ക്കെതിരായ ആഗോളയുദ്ധം പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങള്‍ പലതും കടന്നുപോയെങ്കിലും ഭീകരാക്രമണത്തിന് തെല്ലും ശമനമുണ്ടായിട്ടില്ല.

അഫ്ഗാനിസ്ഥാനില്‍ താലിബാനെ വളര്‍ത്തിയത് അമേരിക്കന്‍ സാമ്രാജ്യത്വമാണ്. പ്രസിഡന്റ് നജീബുള്ളയെ കൊന്ന് വിളക്കുകാലില്‍ കെട്ടിത്തൂക്കി കാക്കയും കഴുകനും കൊത്തിത്തിന്നുന്നത് കണ്ട് ആഹ്ളാദിച്ച അമേരിക്കന്‍ ഭരണാധികാരികള്‍ താലിബാനെതിരെ വാളെടുക്കുന്നത് കൌതുകമുള്ള കാഴ്ചയാണ്. താലിബാന്‍കാര്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്ന് അഫ്ഗാനിസ്ഥാനില്‍ ആക്രമണം നടത്തി തിരികെപോയി രക്ഷപ്പെടുന്നു. ഇത് നേരിടാനാണ് അഫ്-പാക്തന്ത്രത്തിന് രൂപം നല്‍കിയത്.

എന്നാല്‍, ഇപ്പോള്‍ പുറത്തുവന്ന രഹസ്യരേഖകള്‍ വെളിപ്പെടുത്തുന്ന വിവരം അമേരിക്കന്‍ ഭരണാധികാരികളുടെ ഉറക്കംകെടുത്തുന്നതാണ്. താലിബാന്‍ ഭീകരരെയും അല്‍ ഖായ്ദയെയും നേരിടാന്‍ വര്‍ഷതോറും 100 കോടി ഡോളര്‍വീതം പാകിസ്ഥാന് അമേരിക്ക നല്‍കിവരുന്നു. ഈ പണം കൈപ്പറ്റുന്നത് താലിബാന്‍ ഭീകരരെ സഹായിക്കാനാണെന്ന രഹസ്യമാണ് പുറത്തുവന്നിരിക്കുന്നത്. പാകിസ്ഥാനിലെ രഹസ്യാന്വേഷണ സംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെയും ഒത്താശയോടെയുമാണ് താലിബാന്‍ ശക്തിപ്പെടുന്നത്. ഭീകരവിരുദ്ധയുദ്ധത്തില്‍ പാകിസ്ഥാന്‍സേന ഒരേസമയം ശത്രുവായും സഹായിയായും പ്രവര്‍ത്തിച്ചിരുന്നു എന്നതാണ് പുറത്തുവന്ന രഹസ്യം. പാകിസ്ഥാനിലെ ഐഎസ്ഐ ഒരേസമയം അല്‍ ഖായ്ദയോടൊപ്പം ചേര്‍ന്ന് ആക്രമണങ്ങള്‍ സംഘടിപ്പിക്കുകയും ഭീകരതയ്ക്കെതിരെ നിലപാടെടുക്കുന്നതായി യജമാനന്മാരെ ബോധ്യപ്പെടുത്തുകയുമായിരുന്നു. താലിബാന്‍ നേതൃത്വവുമായി ഐഎസ്ഐ മേധാവികള്‍ നിരന്തരം ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടിരുന്നു. പാകിസ്ഥാന്‍ ഭരണാധികാരികളില്‍നിന്ന് ഇതിനൊക്കെ സഹായം ലഭിച്ചിരുന്നു.

ഈ വിവരം അമേരിക്കയ്ക്ക് മാത്രമല്ല ഇന്ത്യക്കും ഉല്‍ക്കണ്ഠയ്ക്ക് ഇടനല്‍കുന്നതാണ്. ഇതിലും ഗൌരവമുള്ളതാണ് നമ്മുടെ പ്രതിരോധമന്ത്രി എ കെ ആന്റണി വെളിപ്പെടുത്തിയ കാര്യം. പാകിസ്ഥാന് അമേരിക്ക ഈയിടെ നല്‍കിയ ആധുനിക സൈനികസഹായം ഇന്ത്യക്കെതിരെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രതിരോധമന്ത്രി വെളിപ്പെടുത്തിയ സുപ്രധാനവിവരം. ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷിക്കാന്‍ ഇന്ത്യന്‍ സേനയ്ക്ക് വേണ്ടതൊക്കെ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയുമായി തന്ത്രപരമായ ബന്ധം സ്ഥാപിച്ച രാജ്യമാണ് ഇന്ത്യ. പാകിസ്ഥാന്‍ തുടക്കംമുതലേ അമേരിക്കയുടെ പട്ടാളകൂട്ടുകെട്ടില്‍ അംഗമായിരുന്നു. പാകിസ്ഥാനെയും ഇന്ത്യയെയും ചൈനക്കെതിരെ ഉപയോഗിക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യം. അതോടൊപ്പം അയല്‍രാജ്യങ്ങളെ തമ്മിലടിപ്പിച്ച് യുദ്ധഭീതി സൃഷ്ടിക്കേണ്ടതും അമേരിക്കയുടെ ആവശ്യമാണ്. യുദ്ധസാമഗ്രിവ്യവസായം തഴച്ചുവളരേണ്ടതും അതിനായി അസമാധാനം നിലനില്‍ക്കേണ്ടതും ബഹുരാഷ്ട്രകുത്തകകളുടെയും അതുവഴി സാമ്രാജ്യത്വത്തിന്റെയും ആവശ്യമാണ്. അമേരിക്കന്‍ സാമ്രാജ്യത്വം നാളിതുവരെ ഏതെങ്കിലും ഒരു രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാന്‍ എന്തെങ്കിലും ചെയ്ത ചരിത്രമില്ല. അവര്‍ മനുഷ്യരാശിയെ ക്രൂരമായി കൊന്നൊടുക്കിയ ചരിത്രമേ ഉള്ളൂ. പരമാധികാരരാഷ്ട്രങ്ങളുടെ ഭരണാധികാരികളെ പരസ്യമായും രഹസ്യമായും കൊന്നൊടുക്കിയ ചരിത്രമേയുള്ളു.

അനുഭവങ്ങളില്‍നിന്ന് പാഠം പഠിക്കാതെ അമേരിക്കന്‍ദാസ്യവേലയില്‍ ഏര്‍പ്പെടുന്ന യുപിഎ സര്‍ക്കാരിന് അമേരിക്കയില്‍നിന്ന് പുറത്തുവന്ന രഹസ്യരേഖ ഒരു പാഠമായിരിക്കേണ്ടതാണ്. വൈകിയെങ്കിലും വിവേകമുദിച്ചാല്‍ നന്ന്. അമേരിക്കയുമായുള്ള തന്ത്രപരമായ ബന്ധം ഉപേക്ഷിച്ച് അയല്‍രാഷ്ട്രങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുകയാണ് വേണ്ടത്.

ദേശാഭിമാനി മുഖപ്രസംഗം 28072010

Tuesday, July 13, 2010

നവലിബറല്‍ നയങ്ങള്‍ക്കെതിരെ ലോകമെങ്ങും പോരാട്ടം

2010ല്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില യുപിഎ സര്‍ക്കാര്‍ രണ്ട് തവണ വര്‍ദ്ധിപ്പിച്ചു - ആദ്യം നികുതി വര്‍ദ്ധനയും പിന്നീട് വില വര്‍ദ്ധനയും. അതിനും പുറമെ പെട്രോളിനു മേലുള്ള വില നിയന്ത്രണം എടുത്തുകളഞ്ഞു; ഡീസലിനും ഭാവിയില്‍ വില നിയന്ത്രണം ഉണ്ടാവില്ലെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും ഉണ്ടായി. വിലക്കയറ്റംകൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടുമ്പോള്‍ പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും ഉള്‍പ്പെടെ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ഇപ്പോള്‍ ഇടിത്തീപോലെയാണ് വില വര്‍ദ്ധിപ്പിച്ചത്. അതുകൊണ്ടുതന്നെ ജനകീയ പ്രതിഷേധം ശക്തമായി പ്രകടിപ്പിക്കേണ്ടത് ജനകീയ പ്രസ്ഥാനങ്ങളുടെ ബാധ്യതയാണ്. ജൂണ്‍ 26ന് ഹര്‍ത്താല്‍ ആചരിച്ചുകൊണ്ട് കേരളത്തില്‍ എല്‍ഡിഎഫ് ആ പ്രതിഷേധം പ്രകടിപ്പിക്കുകയാണുണ്ടായത്. ദേശീയതലത്തില്‍ തന്നെ കൂടുതല്‍ സംഘടനകളെയും ജനവിഭാഗങ്ങളെയും അണിനിരത്തി ജൂലൈ 5ന് ഇടതുപക്ഷം ദേശീയ ഹര്‍ത്താല്‍ നടത്തി പ്രക്ഷോഭത്തെ കൂടുതല്‍ ഉയര്‍ന്ന ഘട്ടത്തില്‍ വളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ദ്ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷവും ചില മതനിരപേക്ഷകക്ഷികളും ചേര്‍ന്ന് ഏപ്രില്‍ 27ന് ദേശീയ ഹര്‍ത്താല്‍ നടത്തുകയും പാര്‍ലമെന്റില്‍ ധനാഭ്യര്‍ത്ഥനയ്ക്കെതിരെ ഖണ്ഡനോപക്ഷേപം അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇടതുപക്ഷ നേതൃത്വത്തില്‍ കഴിഞ്ഞ നിരവധി മാസങ്ങളായി വിലക്കയറ്റത്തിനെതിരെ നടത്തിവരുന്ന നിരന്തര പ്രക്ഷോഭ സമരങ്ങളുടെ തുടര്‍ച്ചയാണ് ഈ ഹര്‍ത്താലുകള്‍.

എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ തുടരെ തുടരെ വില വര്‍ദ്ധിപ്പിക്കുമ്പോള്‍ അത് ഒരു ദിവസത്തെ വാര്‍ത്തയില്‍ ഒതുക്കി ജനങ്ങളുടെ ഓര്‍മ്മയില്‍ നിന്നുതന്നെ ആ വിഷയത്തെ മായ്ച്ചുകളയാന്‍ പെടാപ്പാടുപെടുന്ന മുഖ്യധാരാ മാധ്യമങ്ങള്‍, ഈ ജനകീയ പ്രതിഷേധങ്ങള്‍ക്കുനേരെ ഉറഞ്ഞുതുള്ളുകയാണ്. ആവര്‍ത്തിച്ച് വില വര്‍ദ്ധിപ്പിക്കുകയും ജനവിരുദ്ധ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുകയും ചെയ്യുമ്പോള്‍ മൌനംപാലിക്കുന്ന മാധ്യമങ്ങള്‍ (കോടതികളും) പ്രതിഷേധവും ജനകീയ ചെറുത്തുനില്‍പുകളും ആവര്‍ത്തിക്കുകയും ശക്തിപ്പെടുകയും ചെയ്യുന്നതില്‍ വല്ലാതെ അസ്വസ്ഥരാണ്. പൊതുപണിമുടക്കുകളും ഹര്‍ത്താലുകളും പ്രതിഷേധ പ്രകടനങ്ങളും കേരളത്തില്‍ മാത്രമുള്ള പ്രതിഭാസമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള വൃഥാ വ്യായാമമാണ് ഇക്കൂട്ടര്‍ നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളല്ല,അതിനെതിരെയുള്ള പ്രതിഷേധങ്ങളാണ് ജനവിരുദ്ധം എന്നു സ്ഥാപിക്കുകയാണ് ഇക്കൂട്ടരുടെ ദുഷ്ടലാക്ക്.

എന്നാല്‍ നവലിബറല്‍ നയങ്ങള്‍ നടപ്പാക്കുന്ന ഭരണാധികാരികളുടെ നടപടികളെ ചെറുക്കുന്നതിന് ലോകമാകെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ശക്തമായ ചെറുത്തുനില്‍പ് സമരങ്ങള്‍ ശക്തിപ്പെടുകയാണെന്ന വസ്തുത ഈ കൂപ മണ്ഡൂകങ്ങള്‍ കാണുന്നില്ല; അഥവാ കണ്ടിട്ടും ജനങ്ങളില്‍നിന്ന് ആ വസ്തുത മറച്ചുവെയ്ക്കുകയാണ്. എന്നാല്‍ ആഗോള മുതലാളിത്തത്തിന്റെയും നവലിബറല്‍ പ്രത്യയശാസ്ത്രത്തിന്റെയും കടുത്ത വക്താവായ "ദ ഇക്കണോമിസ്റ്റ്'' വാരിക, "ലോകം വര്‍ഗസമരത്തിന്റെയും വ്യവസായ തര്‍ക്കങ്ങളുടെയും യുഗത്തിലേക്ക് തിരിച്ചുപോവുകയാണോ?'' എന്ന് ആശങ്കപ്പെടുകയാണ്. (2010 ഏപ്രില്‍ 24 ലക്കം). നമ്മുടെ ഹര്‍ത്താല്‍ വിരുദ്ധന്മാര്‍ ലോകമാകെ പടര്‍ന്നുപിടിക്കുന്ന ഈ വര്‍ഗ പോരാട്ടങ്ങളിലേക്കും അതിലേക്ക് നയിക്കുന്ന കാരണങ്ങളിലേക്കും കണ്ണു തുറന്ന് നോക്കുന്നത് നന്നായിരിക്കും.

മുതലാളിത്തത്തിന്റെയും അതിന്റെ ശവക്കുഴി തോണ്ടാന്‍ പിറവിയെടുത്ത തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെയും ഈറ്റില്ലമായ യൂറോപ്പ് തന്നെയാണ് ഇന്ന് ഈ വര്‍ഗസമരത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നത്. "പൊതുപണിമുടക്ക് മൂലം ഫ്രാന്‍സ് നിശ്ചലമായി'' എന്നാണ് ജൂണ്‍ 25ന്റെ 'ഹിന്ദു' പത്രം പെന്‍ഷന്‍ വയസ്സ് ഉയര്‍ത്താനും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചതിനെതിരെ ഫ്രാന്‍സില്‍ നടന്ന പൊതുപണിമുടക്കിനെക്കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചത്. റോഡ്, റെയില്‍, വ്യോമഗതാഗതങ്ങള്‍ പണിമുടക്ക് മൂലം സ്തംഭിച്ചു. വിദ്യാലയങ്ങളും ആശുപത്രികളും പോസ്റ്റ് ഓഫീസുകളും മറ്റ് സര്‍ക്കാര്‍ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. സ്വകാര്യമേഖലയിലെ തൊഴിലാളികളും പൊതുപണിമുടക്കില്‍ അണിനിരന്നു. ബാങ്കുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും സാംസ്കാരിക സ്ഥാപനങ്ങളുമെല്ലാം അടഞ്ഞുകിടന്നു. 200 കേന്ദ്രങ്ങളിലായി നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ 20 ലക്ഷത്തിലധികം തൊഴിലാളികള്‍ പങ്കെടുത്തു. മെയ് മാസത്തില്‍ നടന്ന 'പ്രതിഷേധ ദിനാചരണ'ത്തോടനുബന്ധിച്ചുള്ള പ്രകടനത്തില്‍ 10 ലക്ഷത്തിലധികം ആളുകള്‍ അണിനിരന്നു. സര്‍ക്കാര്‍ തീരുമാനത്തില്‍നിന്ന് പിന്തിരിഞ്ഞില്ലെങ്കില്‍ പണിമുടക്കുകളും ഉപരോധവും ഇനിയും ഉണ്ടാകും എന്നാണ് തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ ഗ്രീസില്‍ 8 പൊതുപണിമുടക്കുകളാണ് നടന്നത്. ഏറ്റവും ഒടുവില്‍ ജൂണ്‍ 29 നാണ് പൊതുപണിമുടക്ക് നടന്നത്. തൊഴിലാളി വിരുദ്ധനയങ്ങളില്‍നിന്ന് പിന്മാറിയില്ലെങ്കില്‍ ഇനിയും ശക്തമായ പണിമുടക്കും പ്രക്ഷോഭങ്ങളും തുടരും എന്നാണ് ട്രേഡ്യൂണിയനുകളും കമ്യൂണിസ്റ്റ് പാര്‍ടിയും പ്രഖ്യാപിച്ചിരിക്കുന്നത്. 2010 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഗ്രീസിലെ കര്‍ഷകര്‍ ആഴ്ചകളോളം പൊതുനിരത്തുകളില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. പൊതുപണിമുടക്കുകള്‍ക്കു പുറമെ വിവിധ തൊഴിലാളി വിഭാഗങ്ങള്‍, തങ്ങളുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നതിനെതിരെ അതാത് മേഖലകളില്‍ പണിമുടക്കുകളും പ്രതിഷേധ പ്രകടനങ്ങളും നടത്തുന്നുമുണ്ട്. ഈ ഓരോ പണിമുടക്കും ഗ്രീസിനെയാകെ നിശ്ചലമാക്കുകയായിരുന്നു. പലപ്പോഴും പ്രതിഷേധ പ്രകടനങ്ങള്‍ പോലീസുമായുള്ള ഏറ്റുമുട്ടലുകളില്‍ എത്താറുമുണ്ട്.

മെയ് 29ന് പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ മൂന്ന് ലക്ഷത്തിലധികം തൊഴിലാളികളാണ് പങ്കെടുത്തത്. (ഒരു കോടിയാണ് പോര്‍ച്ചുഗലിന്റെ മൊത്തം ജനസംഖ്യ). 1974ല്‍ ഫാസിസ്റ്റ് വാഴ്ച അവസാനിപ്പിച്ചശേഷം നടന്ന ഏറ്റവും വലിയ പ്രതിഷേധ പ്രകടനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ജൂണ്‍ 25ന് ഇറ്റലിയില്‍ നടന്ന പൊതുപണിമുടക്കും ആ രാജ്യത്തെയാകെ പിടിച്ചു കുലുക്കിയിരുന്നു. സ്പെയിനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ജൂണ്‍ 8ന് നടത്തിയ പണിമുടക്കില്‍ 80 ശതമാനത്തോളം ജീവനക്കാര്‍ പങ്കെടുത്തിരുന്നു. 13,000 തസ്തികകള്‍ വെട്ടിക്കുറയ്ക്കാനും ജീവനക്കാരുടെ ശമ്പളത്തില്‍ 5% വെട്ടിക്കുറവ് വരുത്താനും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ മരവിപ്പിക്കാനുമുള്ള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍, ദേശീയ പൊതുപണിമുടക്ക് നടത്തുമെന്നാണ് യൂണിയനുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റുമാനിയയില്‍ മെയ് 17ന് തൊഴിലില്‍നിന്ന് വിരമിച്ച തൊഴിലാളികള്‍ നടത്തിയ പ്രതിഷേധ പ്രകടനം അക്ഷരാര്‍ത്ഥത്തില്‍ പാര്‍ലമെന്റ് പിടിച്ചടക്കുകയാണുണ്ടായത്. മെയ് 31ന് നടത്തിയ പൊതുപണിമുടക്കില്‍ രാജ്യമാകെ സ്തംഭിച്ചതായാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ തുടങ്ങി സമസ്ത വിഭാഗങ്ങളും പണിമുടക്കിലും ഉപരോധസമരത്തിലും അണിനിരന്നു.

ഈ പണിമുടക്കുകളിലെല്ലാം ഏറെക്കുറെ സമാനമായ മുദ്രാവാക്യങ്ങളാണ് ഉയരുന്നത്. കടുത്ത കടക്കെണിയിലും സാമ്പത്തിക പ്രതിസന്ധിയിലും അകപ്പെട്ടിരിക്കുന്ന യൂറോപ്പിലെ സാമ്പത്തികമായി ദുര്‍ബലമായിരിക്കുന്ന ഗ്രീസ്, പോര്‍ച്ചുഗല്‍, സ്പെയിന്‍, അയര്‍ലണ്ട്, ഇറ്റലി, റുമാനിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് കടം തിരിച്ചടയ്ക്കുന്നതിനുള്ള ധനസഹായം നല്‍കുന്നതിന് പകരമായി ഈ രാജ്യങ്ങള്‍ തങ്ങളുടെ ചെലവുകള്‍ വെട്ടിക്കുറച്ച് സമയബന്ധിതമായി ബജറ്റ് കമ്മി ഇല്ലാതാക്കണമെന്നാണ് ഐഎംഎഫും യൂറോപ്യന്‍ യൂണിയനും നിര്‍ദ്ദേശിക്കുന്നത്. ഈ നിര്‍ദ്ദേശം നടപ്പാക്കുന്നതിന്റെ ഭാഗമായി ഈ രാജ്യങ്ങള്‍ സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും തസ്തികകളുടെ എണ്ണം കുറയ്ക്കല്‍, ശമ്പളം കുറയ്ക്കല്‍, പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കല്‍, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കല്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കല്‍, സേവന-വികസന മേഖലകളിലെ സര്‍ക്കാര്‍ ചെലവുകള്‍ കുറയ്ക്കല്‍, വില വര്‍ദ്ധനവ് സൃഷ്ടിക്കുന്ന വിധം പരോക്ഷ നികുതികള്‍ വര്‍ദ്ധിപ്പിക്കല്‍, ഇടത്തരം ജീവനക്കാരെയും തൊഴിലാളികളെയും കൂടി ആദായനികുതി പരിധിയില്‍ ഉള്‍പ്പെടുത്തല്‍ എന്നിങ്ങനെയുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ഗ്രീസില്‍ തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്പളത്തില്‍ 40 ശതമാനം വരെയാണ് വെട്ടിക്കുറച്ചത്. എന്നാല്‍ ബാങ്കുകള്‍ക്കും മറ്റു കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും ധനികര്‍ക്ക് പൊതുവെയും നികുതി ഇളവുകളും ധനസഹായങ്ങളും കൈ അയച്ച് നല്‍കുന്ന കാര്യത്തില്‍ ഈ സര്‍ക്കാരുകളൊന്നും അല്‍പവും പിന്നോക്കമല്ല. സാമ്പത്തികമായി ദുര്‍ബലമായ രാജ്യങ്ങളിലാണ് ഈ നിര്‍ദ്ദേശം ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നതെങ്കിലും തുടര്‍ന്ന് ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മ്മനി തുടങ്ങിയ സമ്പന്ന രാജ്യങ്ങളിലും ഈ നയങ്ങള്‍ അടിച്ചേല്‍പിക്കാനാണ് ഐഎംഎഫും യൂറോപ്യന്‍ യൂണിയനും മൂലധനശക്തികളും തീരുമാനിച്ചിരിക്കുന്നത്.

ഇത്തരം നയങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ തന്നെ നിലനില്‍ക്കുന്ന സാമ്പത്തിക അസമത്വവും ദാരിദ്യ്രവും പട്ടിണിയും വര്‍ദ്ധിക്കാനുള്ള സാധ്യത ഏറുകയാണ്.15 വര്‍ഷത്തിന് മുമ്പ് അമേരിക്കയിലെ ഏറ്റവും വലിയ 6 ബാങ്കുകളുടെ ആസ്തി അമേരിക്കയുടെ ജിഡിപിയുടെ 17 ശതമാനമായിരുന്നത് ഇന്ന് 63 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. ധനപ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ പൊതുപണം വിനിയോഗിച്ചതിനെ തുടര്‍ന്ന് അവ കൊള്ളലാഭം വാരിക്കൂട്ടുകയാണ്. 1992ല്‍ അതിസമ്പന്നരായ അമേരിക്കക്കാരുടെ വരുമാനം ശരാശരി കുടുംബങ്ങളിലെ വരുമാനത്തിന്റെ 1124 ഇരട്ടി ആയിരുന്നത് 2007 ആയപ്പോള്‍ 6900 ഇരട്ടി ആയി വര്‍ദ്ധിച്ചു - അതായത് അമേരിക്കയിലെ ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം ഈ കാലഘട്ടത്തില്‍ 6 ഇരട്ടി വര്‍ദ്ധിച്ചു എന്നാണ് അര്‍ത്ഥം. 2009 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച യുഎന്‍ഡിപി റിപ്പോര്‍ട്ട് പ്രകാരം ധനിക - ദരിദ്ര അന്തരത്തിന്റെ കാര്യത്തില്‍ അമേരിക്ക മൂന്നാം സ്ഥാനത്താണ്. പോര്‍ച്ചുഗല്‍ 5-ാം സ്ഥാനത്തും ബ്രിട്ടനും ഇറ്റലിയും 7-ാം സ്ഥാനത്തും ഗ്രീസും അയര്‍ലണ്ടും പത്താം സ്ഥാനത്തുമാണ്. ഈ രാജ്യങ്ങളിലെല്ലാം തൊഴിലില്ലാത്തവരുടെ എണ്ണവും അനുദിനം പെരുകുകയാണ്.

ഈ രാജ്യങ്ങളിലെ ഭരണവര്‍ഗങ്ങള്‍ ജനങ്ങളുടെ ചെറുത്തുനില്‍പ് സമരങ്ങളെ മര്‍ദ്ദിച്ചൊതുക്കാന്‍ നോക്കുന്നതിനൊപ്പം തന്നെ ജനങ്ങളെ ശിഥിലീകരിക്കാനും സമരത്തിന് നേതൃത്വം കൊടുക്കുന്ന തൊഴിലാളി പ്രസ്ഥാനങ്ങളെയും കമ്യൂണിസ്റ്റ് പാര്‍ടികളെയും അപകീര്‍ത്തിപ്പെടുത്താനും ഒറ്റപ്പെടുത്താനും തീവ്രശ്രമമാണ് നടത്തുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം നടക്കുന്ന പണിമുടക്കുകളുടെയും പ്രക്ഷോഭങ്ങളുടെയും മുന്‍നിര സംഘാടകരായി അതാതിടത്തെ കമ്യൂണിസ്റ്റ് പാര്‍ടികള്‍ വളര്‍ന്നിരിക്കുന്നു എന്നതാണ് പിന്തിരിപ്പന്മാരെ അലോസരപ്പെടുത്തുന്നത്. ഗ്രീസിലെ ജനങ്ങള്‍ അലസന്മാരും പണി എടുക്കാത്തവരും ആയതിനാലാണ് ഗ്രീസ് പ്രതിസന്ധിയില്‍ അകപ്പെട്ടതെന്നും അവരെ ഒരു പാഠം പഠിപ്പിക്കുകയാണ് വേണ്ടതെന്നുമാണ് ജര്‍മ്മനിയിലെ വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്. മറിച്ച് ഗ്രീസിലെ മാധ്യമങ്ങളാകട്ടെ ജര്‍മ്മന്‍ വിരുദ്ധ വികാരം ഇളക്കിവിടാന്‍ നിരന്തരം പ്രചരണം നടത്തുന്നു. ഈ സാമ്പത്തിക പ്രതിസന്ധിയെ രണ്ട് ജനവിഭാഗങ്ങള്‍ തമ്മിലുള്ള സ്വത്വസംഘര്‍ഷങ്ങളാക്കി മാറ്റാനുള്ള വലതുപക്ഷ നീക്കത്തിനെതിരെ കമ്യൂണിസ്റ്റുപാര്‍ടികള്‍ തൊഴിലാളിവര്‍ഗ ഐക്യം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യൂറോപ്പില്‍ സമരരംഗത്ത് അണിനിരക്കുന്നത്. ഗ്രീസിലെ കമ്യൂണിസ്റ്റു പാര്‍ടി "യൂറോപ്പിലെങ്ങുമുള്ള തൊഴിലാളികളെ, ഒന്നിക്കുവിന്‍'' എന്ന മുദ്രാവാക്യം ഇതിനെതിരെ ഉയര്‍ത്തുമ്പോള്‍ മറ്റു രാജ്യങ്ങളിലെ തൊഴിലാളികളും കമ്യൂണിസ്റ്റുകാരും ഇത് ഏറ്റെടുക്കുന്നതായാണ് വാര്‍ത്തകള്‍ വെളിപ്പെടുത്തുന്നത്.

മുതലാളിത്ത രാജ്യങ്ങളില്‍ തൊഴിലാളികളുടെ കൂലിയും ആനുകൂല്യങ്ങളും കുറയ്ക്കാനും അതിനെതിരായ സമരത്തെ അടിച്ചമര്‍ത്താനും സര്‍ക്കാരുകള്‍ തുനിയുമ്പോള്‍ ജനകീയ ചൈനയില്‍ സര്‍ക്കാര്‍ മേഖലയില്‍ കൂലി വര്‍ദ്ധിപ്പിക്കുകയും സ്വകാര്യ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ കൂലി കൂടുതലിനും തൊഴില്‍സമയം കുറയ്ക്കുന്നതിനുമായി നടക്കുന്ന സമരങ്ങള്‍ക്ക് അനുകൂലമായ നിലപാടെടുക്കുകയുമാണ് അവിടത്തെ സര്‍ക്കാര്‍ ചെയ്യുന്നത് എന്നാണ് "ഗാര്‍ഡിയന്‍'' പത്രത്തില്‍ സ്യൂമാസ് മില്‍നെ എന്ന മാധ്യമ പ്രവര്‍ത്തകന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയിലെ വിവിധ പ്രാദേശിക സര്‍ക്കാരുകള്‍ ജീവനക്കാരുടെയും തൊഴിലാളികളുടെയും ശമ്പളത്തില്‍ 27 ശതമാനം വരെ വര്‍ദ്ധനവ് വരുത്തിയത് സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് സമരം ചെയ്യാന്‍ ആവേശം പകര്‍ന്നതായാണ് റിപ്പോര്‍ട്ട്.

ഇന്ത്യയിലും ജനവിരുദ്ധമായ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുന്നതിനെതിരെയുള്ള സമരങ്ങളാണ് അനുദിനം വര്‍ദ്ധിച്ചുവരുന്നത്. അത്തരം സമരങ്ങളെ തമസ്കരിക്കുന്നതിനും അവയ്ക്കുനേരെ കരിവാരി എറിയുന്നതിനുമാണ് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഹര്‍ത്താലിനും തൊഴിലാളി പണിമുടക്കുകള്‍ക്കുംനേരെയുള്ള മനോരമയുടെയും മറ്റും ഉറഞ്ഞുതുള്ളലുകളെ ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്. അപ്രസക്തമായ വിവാദങ്ങള്‍ക്ക് അവര്‍ തിരികൊളുത്തുന്നതും ഭരണവര്‍ഗത്തിനുനേരെ ഉയരുന്ന ജനവികാരത്തെ വഴി തിരിച്ചുവിടുന്നതിനാണ്.

ജി വിജയകുമാര്‍ ചിന്ത വാരിക 16072010

Thursday, July 8, 2010

ഭോപാല്‍ വിധി ഉയര്‍ത്തുന്ന രാഷ്ട്രീയ നൈതികപ്രശ്നങ്ങള്‍

ലോകചരിത്രത്തിലെതന്നെ ഏറ്റവും വലിയ വ്യവസായ കൂട്ടക്കൊലയാണ് ഭോപാല്‍. 26 വര്‍ഷംമുമ്പ് 1984 ഡിസംബര്‍ രണ്ടിന് രാത്രി പതിനൊന്നരയോടെ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ കീടനാശിനി പ്ളാന്റിലെ തൊഴിലാളികള്‍ക്കുണ്ടായ കണ്ണെരിച്ചിലായിരുന്നു മഹാദുരന്തത്തിന്റെ ആദ്യസൂചന. 25,000ത്തോളം പേരെ മരണത്തിലേക്കും ലക്ഷക്കണക്കിന് ഭോപാല്‍ നിവാസികളെ നിത്യദുരിതത്തിലേക്കും തള്ളിവിട്ട വിഷവാതകച്ചോര്‍ച്ച രാത്രി പത്തരയോടെയാണ് തുടങ്ങിയത്. അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകയായ യൂണിയന്‍ കാര്‍ബൈഡിന്റെ രാസവസ്തുനിര്‍മാണ പ്ളാന്റിന്റെ പിഴവും കമ്പനി മാനേജ്മെന്റ് സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പ്വരുത്തുന്നതില്‍ കാണിച്ച കുറ്റകരമായ അലംഭാവവുമാണ് ഈ കൂട്ടക്കൊലക്കും ദുരന്തത്തിനും വഴിവെച്ചത്.

മൂന്നാംലോക രാജ്യങ്ങളിലെ മനുഷ്യജീവന് പുല്ലുവിലപോലും കല്‍പ്പിക്കാത്ത അമേരിക്കന്‍ കോര്‍പറേറ്റ് താല്‍പ്പര്യമാണ് ഇത്രയും വലിയൊരു നരഹത്യക്കും ലക്ഷങ്ങളുടെ നിത്യദുരിതത്തിനും തലമുറകളിലൂടെ പടരുന്ന ജനിതക വൈകല്യങ്ങള്‍ക്കും കാരണമായത്. മീതൈല്‍ ഐസോസയനേറ്റ് ടാങ്കിന്റെ താപനിലയും മര്‍ദവും ക്രമാതീതമായി കൂടിയതാണ് ദുരന്തകാരണമെന്ന് ശാസ്ത്രജ്ഞന്മാരും അന്വേഷണ ഉദ്യോഗസ്ഥരും വ്യക്തമാക്കി. കോണ്‍ക്രീറ്റ് സ്ളാബ് വര്‍ധിച്ച താപനിലയും മര്‍ദവും മൂലം ഇളകി സ്റ്റെയിന്‍ലസ് സ്റ്റീല്‍ ടാങ്കില്‍നിന്നും ചോര്‍ന്ന മീതൈല്‍ ഐസോസയനേറ്റ് ഭോപാല്‍ നഗരമാകെ പടരുകയായിരുന്നു. നാല്‍പ്പത്തിരണ്ട് ടണ്‍ മീതൈല്‍ ഐസോസയനേറ്റാണ് ടാങ്കില്‍ ദ്രവരൂപത്തില്‍ സൂക്ഷിച്ചിരുന്നത്. ഇതില്‍ വെള്ളം കയറിയതായിരുന്നുപോലും അപകടകാരണം!

ഈ ഔദ്യോഗിക വിശദീകരണത്തിനപ്പുറം ഭോപാല്‍ കൂട്ടക്കൊലയുടെ യഥാര്‍ഥ കാരണം അമേരിക്കന്‍ കോര്‍പറേറ്റ് ഭീമന്റെ ലാഭ താല്‍പ്പര്യമായിരുന്നു. കീടനാശിനി പ്ളാന്റിലെ ഗുരുതരമായ സുരക്ഷാവീഴ്ചയുമായിരുന്നു അപകടകാരണമെന്നത് അന്വേഷണസംഘം തന്നെ അവരുടെ ആദ്യ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് സുപ്രീംകോടതി ഇടപെട്ട് ഈ കുറ്റപത്രം തിരുത്തിയിരിക്കുകയായിരുന്നല്ലോ. ഒരു മഹാപാതകത്തിന് ഉത്തരവാദിയായ അമേരിക്കന്‍ കമ്പനിയെ രക്ഷിക്കാനുള്ള നമ്മുടെ സുപ്രീംകോടതിയുടെ ഒരു ജുഡീഷ്യല്‍ ആക്ടിവിസം! അല്ലാതെ എന്തു പറയാന്‍!

യൂണിയന്‍ കാര്‍ബൈഡിന് ഭോപാലിന് സമാനമായ ഒരു ഫാക്ടറി അമേരിക്കയിലെ തന്നെ വെസ്റ്റ് വെര്‍ജീനിയയിലുണ്ട്. അവിടുത്തെ സുരക്ഷാ സംവിധാനങ്ങളും ട്രീറ്റ്മെന്റ് പ്ളാന്റുകളുമൊന്നും ഭോപാലില്‍ കമ്പനി ഏര്‍പ്പെടുത്തിയിരുന്നില്ല. ചെലവേറിയ സുരക്ഷാസംവിധാനങ്ങള്‍ ഇന്ത്യയില്‍ ആവശ്യമില്ലല്ലോ. ഇന്ത്യക്കാരന്റെ ജീവന് അമേരിക്കക്കാരനുമായി താരതമ്യം ചെയ്യുമ്പോള്‍ എന്തു വില! ആവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതെയും ഉള്ള സുരക്ഷാസംവിധാനങ്ങള്‍പോലും ലാഭം വര്‍ധിച്ചിരുന്നതിന്റെ പേരില്‍ ഇല്ലാതാക്കുകയുംചെയ്യുന്ന നവീകരണങ്ങളാണ് വാറന്‍ ആന്‍ഡേഴ്സണ്‍ നടപ്പാക്കിയത്. തൊഴിലാളികളെ വെട്ടിക്കുറച്ചും അത്യന്തം മാരകമായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്ന കമ്പനിയുടെ ട്രീറ്റ്മെന്റ് പ്ളാന്‍ുകള്‍ അടച്ചുപൂട്ടിയും വ്യവസായം ലാഭകരമാക്കുക എന്ന കോര്‍പറേറ്റ് തന്ത്രമാണ് യൂണിയന്‍ കാര്‍ബൈഡ് മേധാവി ആന്‍ഡേഴ്സണ്‍ പരീക്ഷിച്ചത്. മലിനീകരണവും കമ്പനി പുറന്തള്ളുന്ന വിഷവസ്തുക്കളും ശാസ്ത്രീയമായി സംസ്കരിക്കുകയും, പ്ളാന്റിലെ താപനിലയും മര്‍ദവും നിയന്ത്രണവിധേയമാക്കുന്ന സുരക്ഷാക്രമീകരണങ്ങളും വെസ്റ്റ് വെര്‍ജീനിയയിലെ ഫാക്ടറിയില്‍ ഏര്‍പ്പെടുത്തിയ അമേരിക്കന്‍ കുത്തക ഇന്ത്യയില്‍ അതൊന്നും ഏര്‍പ്പെടുത്തി പണം പാഴാക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു. ദരിദ്ര രാജ്യത്തെ മനുഷ്യജീവന് എന്തു വില!

ദരിദ്ര രാജ്യങ്ങളിലേക്കുള്ള വിദേശ മൂലധനപ്രവാഹം സുഗമമാക്കുന്നതിന്റെ മറവില്‍ അത്യന്തം മാരകവും പാരിസ്ഥിതിക ദുരന്തങ്ങള്‍ക്കിടയാകുന്നതുമായ വ്യവസായങ്ങള്‍ സാമ്രാജ്യത്വരാജ്യങ്ങള്‍ മൂന്നാംലോക രാജ്യങ്ങളിലേക്ക് പറിച്ചുനടുന്നു. കുറഞ്ഞ ചെലവില്‍ അധ്വാനശേഷിയും ആവശ്യമായ അന്തര്‍ഘടനാ സൌകര്യങ്ങളും വ്യവസായവല്‍ക്കരണത്തിന് നിക്ഷേപം പ്രതീക്ഷിച്ചുകഴിയുന്ന ഏഷ്യന്‍-ലാറ്റിന്‍-ആഫ്രിക്കന്‍ നാടുകളില്‍നിന്നും ഈ കുത്തകകള്‍ക്ക് എളുപ്പം തട്ടിയെടുക്കുവാന്‍ കഴിയുന്നു. അതേപോലെ വിദേശ നിക്ഷേപകര്‍ക്ക് ഏത് മാരകവ്യവസായവും ഒരു സുരക്ഷാസംവിധാനവും ഉറപ്പുവരുത്താതെ മൂന്നാംലോക രാജ്യങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യാം. വിഭവശോഷണവും പാരിസ്ഥിതിക പ്രശ്നവും വിഷയമാക്കി വിദേശ നിക്ഷേപങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന മൂന്നാംലോക ഭരണാധികാരികളെ ലോകബാങ്ക് ശാസിക്കുകവരെ ചെയ്യുന്നുണ്ട്.

ലോകബാങ്കിന്റെ മുഖ്യ സാമ്പത്തികശാസ്ത്രജ്ഞനായിരുന്ന ലോറന്‍ സമ്മേഴ്സ് തൊണ്ണുറുകളുടെ ആദ്യം ഏഷ്യനാഫ്രിക്കന്‍ ലത്തിന്‍ രാജ്യങ്ങള്‍ വിദേശ മൂലധനത്തിന് ദേശീയ പരിഗണന കൊടുക്കണമെന്നും അതുപോലെ പാരിസ്ഥിതികപ്രശ്നത്തിന്റെയും സുരക്ഷാവ്യവസ്ഥയുടെയും പേരില്‍ വിദേശ കമ്പനികളെ തടയുന്നത് നിര്‍ത്തണമെന്നും എഴുതുകയുണ്ടായി. തുടര്‍ന്ന് ലോകബാങ്ക് തയാറാക്കിയ ഏഷ്യന്‍ രാജ്യങ്ങള്‍ക്കുവേണ്ടിയുള്ള പാരിസ്ഥിതികതന്ത്രം (Towards an environmental strategy for Asia) എന്ന രേഖയില്‍ മലിനീകരണ വിരുദ്ധവും പാരിസ്ഥിതിക സംരക്ഷണപരവുമായ നയങ്ങള്‍ ഈ രാജ്യങ്ങളിലെ വ്യവസായ വികസനത്തെ തടയുമെന്നാണ് പ്രസ്താവിക്കുന്നത്. ഈ രേഖ തയാറാക്കിയത് ലോകബാങ്ക് വിദഗ്ധരായ കാര്‍ടര്‍ ബ്രാന്റണും രമേശ്രാമന്‍കുട്ടിയുമാണ്. കോര്‍പറേറ്റ് കുത്തകകളുടെ വിവേചനരഹിതമായ വ്യവസായ ഇടപെടലും പാരിസ്ഥിതിക മലിനീകരണവുമാണ് മൂന്നാം ലോകരാജ്യങ്ങളിലെ വ്യവസായ ദുരന്തങ്ങള്‍ക്കും പാരിസ്ഥിതികത്തകര്‍ച്ചക്കും കാരണമെന്ന യാഥാര്‍ഥ്യത്തെ ഈ റിപ്പോര്‍ട് മറച്ചുപിടിക്കുകയാണ്.

ഏഷ്യയിലെ പാരിസ്ഥിതിക പ്രശ്നത്തിന്റെ നിര്‍ണായക കാരണം വിപണി നയപരാജയമാണെന്നാണ് ലോകബാങ്ക് വിലയിരുത്തുന്നത്. വിദേശ മൂലധനവും മലിനീകരണ വിമുക്തമായ സാങ്കേതികവിദ്യയും സ്വീകരിക്കാന്‍ ഈ രാജ്യങ്ങള്‍ തയാറാകണമെന്നാണ് ലോകബാങ്ക് റിപ്പോര്‍ട് കല്‍പ്പിക്കുന്നത്. സാമ്രാജ്യത്വ മൂലധന വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിയുടെ ഭാരം മൂന്നാംലോക രാജ്യങ്ങളുടെ ചുമലില്‍ കെട്ടിയേല്‍പ്പിക്കുന്ന നയങ്ങളാണ്, ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍പോലും ഉറപ്പുവരുത്താതെ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ബഹുരാഷ്ട്ര കുത്തകകള്‍ ചേക്കേറുന്ന സ്ഥിതിവിശേഷം സൃഷ്ടിച്ചത്. അമേരിക്കന്‍ കമ്പനികള്‍ വരുത്തുന്ന മലിനീകരണത്തിന്റെയും വ്യവസായ ദുരന്തങ്ങളുടെയും ബാധ്യത മുഴുവന്‍ മൂന്നാംലോക രാജ്യങ്ങളുടെ ചുമലില്‍തന്നെ കെട്ടിയേല്‍പ്പിക്കുന്ന നയതീരുമാനങ്ങളും നിയമനിര്‍മാണവും രൂപപ്പെടുത്തുവാന്‍ ഈ രാജ്യങ്ങളിലെ ഭരണാധികാരികളെ നിര്‍ബന്ധിക്കുകയാണ് ഇന്ന് ലോകബാങ്കിന്റെയും സാമ്രാജ്യത്വരാജ്യങ്ങളുടെയും നയരൂപീകരണ വിദഗ്ധര്‍.

മഹാദുരന്തങ്ങളിലേക്കും കൂട്ടക്കൊലകളിലേക്കും മൂന്നാംലോക ജനതയെ നിഷ്കരുണം തള്ളിവിടുന്ന കോര്‍പറേറ്റ് മൂലധന താല്‍പ്പര്യങ്ങളുടേതായ ആഗോളസാഹചര്യത്തില്‍നിന്ന് വേണം ഭോപാല്‍ ദുരന്തത്തിന്റെയും 25 വഷങ്ങള്‍ക്ക് ശേഷമുണ്ടായ കോടതിവിധിയുടെയും രാഷ്ട്രീയവും സാമൂഹ്യവുമായ വിവക്ഷകളെ പരിശോധിക്കാന്‍. ഇന്ത്യപോലുള്ള ഒരു നവകൊളോണിയല്‍ രാജ്യത്ത് ബഹുരാഷ്ട്ര കുത്തകകള്‍ക്ക് എന്തുമാകാമെന്ന അത്യന്തം അരക്ഷിതപൂര്‍ണവും ഉല്‍ക്കണ്ഠാകുലവുമായ അവസ്ഥയാണ് ഇപ്പോഴത്തെ കോടതിവിധി വ്യക്തമാക്കുന്നത്. നിയമാതീതമായി പ്രവര്‍ത്തിക്കുകയും മാരകമായ വിഷവാതക പ്രസരണത്തിലൂടെ കാല്‍ ലക്ഷത്തോളംപേരെ കൊലചെയ്യുകയും ലക്ഷങ്ങളെ ജീവഛവമാക്കുകയും ചെയ്ത ഒരു ബഹുരാഷ്ട്രകുത്തകക്ക് ഒരു പോറലുമേല്‍ക്കാതെ ഇവിടെനിന്ന് രക്ഷപ്പെടാനാവുന്നുവെന്നത് ഭീതിദമായ അവസ്ഥയാണ്. യൂണിയന്‍ കാര്‍ബൈഡ് മേധാവികള്‍ക്ക് എത്ര ഇന്ത്യക്കാരെ കുരുതികഴിച്ചാലും, ഭോപാലിലെ പാവങ്ങളെ നിത്യദുരിതത്തിലാക്കിയാലും ഈ രാജ്യത്തെ നിയമത്തിന്റെയും ഭരണകൂടത്തിന്റെയും ഒരു ഭീഷണിയും ശിക്ഷയുമില്ലാതെ സുരക്ഷിതരായി രക്ഷപ്പെടാമെന്ന് വരുന്നത് ഇന്ത്യയെത്തപ്പെട്ട ദേശീയ അടിമത്വത്തിന്റെ ലജ്ജാകരമായ സ്ഥിതിവിശേഷത്തെയാണ് കാണിക്കുന്നത്.

ആണവബാധ്യതാ ബില്ലിന്റെ പശ്ചാത്തലത്തില്‍ ഭോപാല്‍വിധി നല്‍കുന്ന സന്ദേശം ഓരോ ദേശസ്നേഹിയെയും മനുഷ്യസ്നേഹിയായ ഇന്ത്യക്കാരനെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. ഒരു ജനസമൂഹത്തെയാകെ കശാപ്പുചെയ്ത കോര്‍പറേറ്റ് കുത്തകക്ക് രക്ഷപ്പെട്ടുപോകാനാവുന്നുവെന്ന ഈ വിധി നല്‍കുന്ന സന്ദേശം ആണവബാധ്യതാ ബില്ലിന്റെ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമായി ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്.

വ്യാവസായിക ദുരന്തങ്ങളുടെ തന്നെ ചരിത്രത്തിലെ അത്യന്തം അപൂര്‍വമായൊരു കോര്‍പറേറ്റ് നരഹത്യയായിരുന്നു ഭോപാലിലേത്.26 വര്‍ഷം നീണ്ടുനിന്ന സംഭവബഹുലമായ നടപടികള്‍ക്ക് ശേഷം യഥാര്‍ഥ കുറ്റവാളികളെയെല്ലാം രക്ഷപ്പെടുത്തിക്കൊണ്ടുള്ള ഒരു വിധി, ഭോപാല്‍ ദുരന്തത്തിന്റെ ഇരകളെ മാത്രമല്ല മുഴുവന്‍ മനുഷ്യസ്നേഹികളെയും രോഷാകുലരാക്കുന്നതാണ്. ഈയൊരു വിധിയില്‍ കേസിന്റെ നാള്‍വഴികളെയും കാര്‍ബൈഡ് കമ്പനിക്കനുകൂലമായ ഇന്ത്യന്‍ സര്‍ക്കാരിന്റെയും ജുഡീഷ്യറിയുടെയും അനഭിലഷണീയമായ ഇടപെടലുകളെയും കുറിച്ചറിയുന്ന ഒരാള്‍ക്കും അസ്വാഭാവികതയൊന്നും അനുഭവപ്പെടില്ല.

ഇരുപത്തിനാല് വര്‍ഷം മുമ്പുതന്നെ കേസ് അന്വേഷിച്ച സി ബി ഐ സംഘം വാറന്‍ ആന്‍ഡേഴ്സനെ പ്രതിയാക്കി(304 വകുപ്പ്) മനഃപൂര്‍വമുള്ള നരഹത്യക്ക് കേസെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിന്നീട് കമ്പനി മാനേജ്മെന്റ് സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണല്ലോ അശ്രദ്ധമായ പ്രവൃത്തി മരണത്തിനിടയാക്കി (304എ വകുപ്പ്) എന്ന് ഇളവ് ചെയ്യാന്‍ നിര്‍ദേശിക്കപ്പെട്ടത്. ഇപ്പോള്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ക്കനുസൃതമായ ശിക്ഷയാണ് കോടതി വിധിച്ചതെന്ന് പല നിയമവിദഗ്ധരും നിരീക്ഷിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഭരണകൂടവും ജുഡീഷ്യറിയും പുലര്‍ത്തുന്ന അപമാനകരമായ അമേരിക്കന്‍ വിധേയത്വത്തിന്റെയും കോര്‍പറേറ്റ് പക്ഷപാതിത്വത്തിന്റെയും പ്രത്യക്ഷ ഉദാഹരണമാണ് ഭോപാല്‍ വിധി. യൂണിയന്‍ കാര്‍ബൈഡ് കമ്പനി ഓഫ് ഇന്ത്യയുടെ ചെയര്‍മാനും ഈ നരഹത്യക്ക് മുഖ്യ ഉത്തരവാദിയുമായ വാറന്‍ ആന്‍ഡേഴ്സനെ ഒരിക്കല്‍പോലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ഇന്ത്യന്‍ ഭരണകൂടത്തിന് കഴിഞ്ഞില്ല. 1984 ഡിസംബര്‍ നാലിന് അറസ്റ്റ് ചെയ്യപ്പെട്ട ഇയാള്‍ നൊടിയിടയില്‍തന്നെ പൊലീസ് കസ്റ്റഡിയില്‍നിന്നും ജാമ്യമിറങ്ങി രാജ്യം വിടുകയായിരുന്നു. ഇപ്പോള്‍ ഇന്ത്യയുടെ നിയമസംവിധാനത്തെയാകെ അപഹാസ്യമാക്കുന്ന തരത്തില്‍ ഈ കൊലയാളി അമേരിക്കയില്‍ വിശ്രമജീവിതം നയിക്കുന്നു. ഇന്ത്യക്കാരായ എട്ട് യൂണിയന്‍ കാര്‍ബൈഡ് ഉദ്യോഗസ്ഥര്‍ക്കും നാമമാത്രശിക്ഷ നല്‍കിയ ഭോപാലിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ത്രേട്ട് കോടതി ജഡ്ജി, വാറന്‍ ആന്‍ഡേഴ്സനെക്കുറിച്ച് ഒരക്ഷരംപോലും തന്റെ വിധിന്യായത്തില്‍ പരാമര്‍ശിച്ചില്ല.

1992-ല്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ആന്‍ഡേഴ്സനെ അയാളുടെ പാട്ടിന് വിടുകയായിരുന്നു റാവു സര്‍ക്കാര്‍. കുപ്രസിദ്ധമായ ബൊഫോഴ്സ് കേസിലെ പ്രതി ക്വത്റോച്ചിയെ കുറ്റവിമുക്തരാക്കിക്കൊടുത്തവര്‍ 1992ല്‍ ആന്‍ഡേഴ്സനെതിരായ കേസുകള്‍ ഭോപാല്‍ ദുരന്തക്കേസില്‍നിന്നും വേര്‍പെടുത്തിക്കൊടുത്തു. പിന്നീട് ദുരിതബാധിതരുടെ സംഘടന നടത്തിയ നിയമപ്പോരാട്ടങ്ങളിലൂടെയാണ് 2009-ല്‍ ആന്‍ഡേഴ്സനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

ഇപ്പോള്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയും അമേരിക്കന്‍ ഭരണകൂടവും പറയുന്നത് ഭോപാല്‍ ദുരന്തകേസിന് ഞങ്ങള്‍ ഉത്തരവാദിയല്ലെന്നാണ്. കാര്‍ബൈഡ് കമ്പനിയോ അതിന്റെ ഉദ്യോഗസ്ഥരോ ഈ കേസ് വിധി പറഞ്ഞ ഇന്ത്യയുടെ കോടതി പരിധിയില്‍ വരുന്നില്ലെന്നും അതുകൊണ്ട് ഈ വിധി ഞങ്ങള്‍ക്ക് ബാധകമല്ലെന്നുമാണ് ഈ അമേരിക്കന്‍ കുത്തകയുടെ ന്യായവാദം. ഇന്ത്യയും അമേരിക്കയുമായുള്ള സഹകരണത്തെയോ ആണവസഹകരണ ബില്ലിനെയോ ഈ വിധി ഒരു കാരണവശാലും ബാധിക്കില്ലെന്നാണ് അമേരിക്കയുടെ ആഭ്യന്തര സെക്രട്ടറി റോബര്‍ട് ബ്ളൈക്ക് പ്രതീക്ഷ പ്രകടിപ്പിച്ചത്. അമേരിക്കന്‍ അധികൃതരുടെ വാദമനുസരിച്ച് യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡിന് കീഴിലാണ് ഭോപാല്‍ കമ്പനി പ്രവര്‍ത്തിച്ചത്. ഇന്ത്യാ സര്‍ക്കാരിന്റെ ആവശ്യമനുസരിച്ച് ഭോപാലിലെ പ്ളാന്റ് രൂപകല്‍പ്പനചെയ്തതും പ്രവര്‍ത്തിപ്പിച്ചതും ഉടമസ്ഥത വഹിച്ചതും യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡ് ആണ്. ഭോപാല്‍ ദുരന്തത്തിന് അവര്‍ മാത്രമാണ് ഉത്തരവാദികള്‍! യൂണിയന്‍ കാര്‍ബൈഡ് എന്ന അമേരിക്കന്‍ കമ്പനിയുടെ പുത്രികാസ്ഥാപനം മാത്രമാണ് യു സി സി ഐ എല്‍ എന്ന പ്രാഥമിക വസ്തുതപോലും അമേരിക്കന്‍ ഭരണകൂടം മറച്ചുപിടിക്കുകയാണ്.

അമ്പതുകള്‍ മുതല്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമമനുസരിച്ചാണ് യൂണിയന്‍ കാര്‍ബൈഡ് കമ്പനി ഭോപാലില്‍ നിക്ഷേപം നടത്തിയത്. ഒരമേരിക്കന്‍ കമ്പനിക്ക് ഇന്ത്യന്‍ നിയമമനുസരിച്ച് ഇന്ത്യന്‍ കമ്പനിയായി തന്നെ ഇവിടെ രജിസ്റ്റര്‍ ചെയ്യാം. ഇന്നിപ്പോള്‍ Multi lateral Investment Gurantee Agency (MIGA) യില്‍ ഒപ്പിട്ട രാജ്യമാണ് ഇന്ത്യ. നരസിംഹറാവുവിന്റെ കാലം മുതല്‍ ആഗോള മൂലധനത്തിന് ദേശീയ പരിഗണന നല്‍കി സംരക്ഷിക്കാന്‍ ഇന്ത്യ 'മിഗ'യില്‍ ഒപ്പിടുക വഴി ബാധ്യസ്ഥമായിരിക്കുകയാണ്. അമേരിക്കന്‍ കൊടി പറക്കുന്ന ഫാക്ടറിക്കും മൂലധനത്തിനും ദേശീയ പരിഗണന നല്‍കുന്ന സാമ്രാജ്യത്വ സേവയാണ് ഇന്ത്യന്‍ ഭരണകൂടം നടത്തിപ്പോരുന്നത്.

അമേരിക്കന്‍ അഗ്രി ബിസിനസ് കുത്തകയായ കാര്‍ഗിലിന്റെയും മൊണ്‍സാന്റോവിന്‍െയും അന്തകവിത്തുകള്‍ക്കെതിരെ കര്‍ണാടകയില്‍ കര്‍ഷകസമരം അക്രമാസക്തമായപ്പോള്‍ അമേരിക്കന്‍ ഭരണകൂടം നേരിട്ട് ഇടപെടുകയുണ്ടായി. കാര്‍ഗില്‍ സീഡ്സ് (ഇന്ത്യ) പ്രൈവറ്റ ്ലിമിറ്റഡിന്റെ വിത്ത് സംസ്കരണകേന്ദ്രം രോഷാകുലരായ കര്‍ഷകര്‍ കര്‍ണാടകയില്‍ അടിച്ചുതകര്‍ത്തപ്പോള്‍ അമേരിക്കന്‍ എംബസി റാവു ഗവണ്‍മെന്റിനെ താക്കീത് ചെയ്യുകയുണ്ടായി. മേലാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാനും അമേരിക്കന്‍ കമ്പനികള്‍ക്ക് സുരക്ഷിതമായി പ്രവര്‍ത്തിക്കുവാനുള്ള സാഹചര്യമൊരുക്കിയില്ലെങ്കില്‍ കൈയുംകെട്ടി നോക്കിനില്‍ക്കാനാവില്ലെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി.

എന്‍റോണ്‍ വിരുദ്ധ സമരത്തെ അടിച്ചമര്‍ത്താന്‍ അമേരിക്കന്‍ ഭരണകൂടം ആവശ്യപ്പെട്ടതും മംഗലാപുരത്ത് കോജന്‍ട്രിക്സിനെതിരായ സമരം, ഡ്യൂപോങ് കമ്പനിക്കെതിരായ സമരം, പ്ളാച്ചിമടയിലെ കൊക്കക്കോളവിരുദ്ധ സമരം -ഇതിലെല്ലാം അമേരിക്കന്‍ ഭരണകൂടം അതീവ ഉല്‍ക്കണ്ഠയും അസഹിഷ്ണുതയും പ്രകടിപ്പിച്ച് പരസ്യമായി രംഗത്ത് വരികയുണ്ടായി.

ലോകത്തെവിടെയും സ്വന്തം മൂലധനത്തിനെതിരായി ഉയര്‍ന്നുവരാവുന്ന പ്രത്യക്ഷമോ പരോക്ഷമോ ആയ ഏതൊരു ജനകീയ പ്രതിഷേധത്തെയും സൈനികമായി പോലും നേരിടാന്‍ മടികാണിക്കാത്ത അമേരിക്കയാണ് ഭോപാലിലെ മഹാപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്നും കൈകഴുകി രക്ഷപ്പെടാന്‍ ബദ്ധപ്പെടുന്നത്. ഭോപാല്‍ കേസില്‍ ഇത്രയും നഗ്നമായി അമേരിക്കന്‍ ഭരണകൂടവും കൊലയാളിയായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയും ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുമ്പോള്‍ ഒരുവരി പ്രസ്താവന ഇറക്കി പ്രതിഷേധിക്കാന്‍പോലും ഇന്ത്യന്‍ സര്‍ക്കാര്‍ തയാറാവുന്നില്ല. അമേരിക്കന്‍ വിധേയത്വംമൂലം ആത്മാഭിമാനം നഷ്ടപ്പെട്ട ഇന്ത്യന്‍ ഭരണകര്‍ത്താക്കള്‍ ഒരടിമയുടെ തലത്തില്‍നിന്നുള്ള പ്രതിഷേധംപോലും ഉയര്‍ത്താന്‍ കഴിയാത്തവിധം അധഃപതിച്ചുപോയിരിക്കുന്നു.

ആഗോള മൂലധന താല്‍പ്പര്യങ്ങള്‍ക്കെതിരായ വിധിപ്രസ്താവങ്ങളില്‍നിന്ന് പരമാവധി ഒഴിഞ്ഞുനില്‍ക്കാനാണ് നമ്മുടെ കോടതികള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. കമ്പനിയുടെ താല്‍പ്പര്യങ്ങളേക്കാള്‍ വലുതല്ലല്ലോ ജനങ്ങളുടെ ജീവനും ജീവിക്കാനുള്ള അവകാശങ്ങളും. സാമ്രാജ്യത്വ മൂലധന വ്യവസ്ഥക്കാവശ്യമായ രീതിയില്‍ ജുഡീഷ്യറിയും സ്വയം പരിവര്‍ത്തനപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നാണ് ഏറ്റവും ഒടുവില്‍ ഭോപാല്‍ വിധിയും വ്യക്തമാക്കുന്നത്. കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ക്കെതിരായ എല്ലാറ്റിനെയും നിരാകരിക്കുന്ന പ്രവണതകള്‍ ഇന്ത്യയുടെ നീതിന്യായരംഗത്ത് പ്രബലപ്പെട്ടു വരികയാണ്. മൂലധനത്തിന്റെയും വന്‍ ബിസിനസ് ലോകത്തിന്റെയും താല്‍പ്പര്യങ്ങള്‍ക്കനുസരണമായ അമേരിക്കന്‍ നീതിന്യായ പ്രവണതകള്‍ സമകാലീന കോടതിവിധികളിലെല്ലാം പ്രകടമാണ്. വിദേശ കുത്തകകള്‍ക്കുവേണ്ടി ജനങ്ങളുടെ ജീവനെയും ദേശതാല്‍പ്പര്യങ്ങളെയും ബലികഴിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത ജനകീയ സമരങ്ങള്‍ ഉയര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഭോപാല്‍ വിധി വിരല്‍ചൂണ്ടുന്നത്.

കെ ടി കുഞ്ഞിക്കണ്ണന്‍ chintha weekly 27062010

Sunday, July 4, 2010

സാമ്രാജ്യത്വ-തീവ്രവാദ വെല്ലുവിളികളെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിനാവും

മെച്ചപ്പെട്ട ജീവിതമെന്നത് അടിസ്ഥാന ജനവിഭാഗങ്ങളുടെ അവകാശമാണെന്ന് തിരിച്ചറിഞ്ഞ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. പ്രഭാത് പട്നായിക് പറഞ്ഞു. എം ദാസന്‍ അനുസ്മരണത്തിന്റെ ഭാഗമായി കേളുഏട്ടന്‍ പഠനഗവേഷണകേന്ദ്രം 'കേരള വികസനവും പ്രതിലോമ ശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകരും തൊഴിലാളികളും പാവപ്പെട്ടവരുമടങ്ങുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ജീവിത സാഹചര്യമൊരുക്കുക എന്നത് സര്‍ക്കാരുകളുടെ ഔദാര്യമല്ല, അവകാശമാണ്. ഇത് ഉള്‍ക്കൊണ്ടാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്നത്. ഇ എം എസ് ഭവനപദ്ധതി, സൌജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, രണ്ടു രൂപക്ക് അരി, മിനിമം കൂലി എന്നീ പദ്ധതികള്‍ ഇതിനു തെളിവാണ്. നവലിബറല്‍ കാലഘട്ടത്തില്‍ ഇത്തരം ജനവിഭാഗങ്ങള്‍ക്ക് ആശ്വാസമെത്തിക്കാനാണ് സര്‍ക്കാറുകള്‍ ശ്രമിക്കേണ്ടത്. ഇവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചാല്‍ ഇടതുപക്ഷകക്ഷികള്‍ക്ക് സാമ്രാജ്യത്വശക്തികളും തീവ്രവാദികളും ഉയര്‍ത്തുന്ന ഏത് ആക്രമണങ്ങളെയും പ്രതിരോധിക്കാനാവും.

ജിഡിപി നിരക്കിലെ വര്‍ധന രാജ്യത്തിന്റെ വികസനമായി കാണാനാവില്ല. രാജ്യം വന്‍തോതില്‍ വളര്‍ച്ചാ നിരക്ക് കൈവരിച്ചുവെന്ന് കേന്ദ്രസര്‍ക്കാറുകള്‍ അവകാശപ്പെട്ട സന്ദര്‍ഭങ്ങളിലെല്ലാം രാജ്യത്തെ ദാരിദ്ര്യത്തിന്റെ തോത് വര്‍ധിച്ചതായാണ് അനുഭവം. വികസനത്തിന്റെ നായകനായി നരേന്ദ്രമോഡിയെ വാഴ്ത്തിയ ഘട്ടത്തിലാണ് ഗുജറാത്തില്‍ ദാരിദ്ര്യം അതിന്റെ ഉന്നതിയിലെത്തിയത്. കുത്തകകളുടെ കടന്നുവരവിന്റെ ഭാഗമായി പരമ്പരാഗത തൊഴിലാളികളും ചെറുകിടവ്യവസായികളും ഭീഷണി നേരിടുകയാണ്. ഭൂമിയില്‍നിന്നും ഉല്‍പ്പാദന മേഖലയില്‍നിന്നും ഇവര്‍ കുടിയിറക്കപ്പെടുന്നു. നവ ലിബറല്‍ നയങ്ങള്‍ക്കെതിരെ ബദല്‍ വികസന നയമാണ് ഇടതുപക്ഷം മുന്നോട്ടുവെക്കുന്നത്. പുതിയ വ്യവസായസംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ പ്രാദേശിക ഭരണകൂടങ്ങളുടെ അംഗീകാരം തേടണം. ഭൂമി ഏറ്റെടുക്കുമ്പോള്‍ ഉടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണം. ഇതിന് സര്‍ക്കാര്‍തലത്തില്‍ നിയന്ത്രണാധികാരമുള്ള സംവിധാനമുണ്ടാകണം. വികസന പ്രശ്നങ്ങള്‍ സംബന്ധിച്ച് പിന്നീട് വരുന്ന വിഷയങ്ങളില്‍ നിലപാടെടുക്കാന്‍ ഇത് സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 04072010

Monday, March 22, 2010

അമേരിക്കക്കാര്‍ തെരുവില്‍ ഇറങ്ങുമ്പോള്‍

രണ്ടാം ലോകയുദ്ധത്തില്‍ അമേരിക്കയുടെ ബോംബര്‍ വിമാനങ്ങളിലെ വൈമാനികനായിരുന്നു അന്തരിച്ച ഹൊവാര്‍ഡ് സിന്‍. പില്‍ക്കാലത്ത് സമാധാന പ്രവര്‍ത്തകനും യുദ്ധത്തിനെതിരെ അനുസ്യൂതം കലഹിക്കുന്നയാളുമായി ആ ജനകീയ ചരിത്രകാരന്‍ മാറി. അദ്ദേഹം ഒരഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞു:

"സ്വേഛാധിപത്യത്തെയും അധിനിവേശങ്ങളെയും നിശ്ചിന്തരായി നോക്കിനില്‍ക്കാന്‍ ഇനി ഞങ്ങളെ കിട്ടില്ല. നമ്മള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ യുദ്ധമല്ലാതെയുള്ള എല്ലാ മാര്‍ഗവും നമ്മള്‍ തേടും. കാരണം യുദ്ധം അനിവാര്യതയാണ്, വിവേചനരഹിതമായി പാവങ്ങളെ കൂട്ടക്കൊലചെയ്യുന്ന അനിവാര്യത. ഈ ഇരകളില്‍ നല്ലപങ്കും കുട്ടികളാണ്. ഒരോ യുദ്ധവും കുട്ടികള്‍ക്കെതിരെയുള്ള യുദ്ധമാണ്.''

അമേരിക്കയിലെ യുദ്ധവിരുദ്ധ പ്രസ്ഥാനത്തിന് ജീവന്‍ നല്‍കിയ മഹാനായാണ് ഹൊവാഡ് സിന്‍ അനുസ്മരിക്കപ്പെടുന്നത്. നോം ചോംസ്കി വിലയിരുത്തി:

"ഈ യുദ്ധങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഉറക്കെ, പരസ്യമായി, നിര്‍ബന്ധബുദ്ധിയോടെ ആദ്യമായി പറഞ്ഞത് ഹൊവാഡ് സിന്‍ ആയിരുന്നു. വിയത്നാമില്‍ ഒരവകാശവുമില്ലാത്ത സ്ഥിതിക്ക് ഒരുപാധിയുമില്ലാതെ നമ്മള്‍ പിന്മാറണമെന്നും ഇത് അധിനിവേശമാണെന്നും അദ്ദേഹം പറഞ്ഞു.''
ഹൊവാഡ് ആഗ്രഹിച്ച രീതിയില്‍; പ്രവചിച്ച വഴിയില്‍ അമേരിക്കന്‍ ജനത നീങ്ങുകയാണ്. കഴിഞ്ഞ ദിവസം ഇറാഖ് അധിനിവേശത്തിന്റെ ഏഴാം വാര്‍ഷിക നാളില്‍ അമേരിക്കയില്‍ നടന്ന യുദ്ധവിരുദ്ധ ജനകീയ മുന്നേറ്റം ആ രാജ്യത്തിന്റെ പുതിയ അവസ്ഥയെ കുറിക്കുന്നു. 'ആന്‍സ്വര്‍' (ആക്ട് നൌ ടു സ്റ്റോപ്പ് വാര്‍ ആന്‍ഡ് എന്‍ഡ് റേസിസം) എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് വാഷിങ്ടണ്‍ ഡിസിയിലും ലോസ് ആഞ്ചലസ്, സാന്‍ഫ്രാന്‍സിസ്കോ അടക്കമുള്ള വിവിധ സ്ഥലങ്ങളിലും പ്രകടനം നടന്നത്. വൈറ്റ് ഹൌസിനുമുന്നിലെ മതിലില്‍ ഇറാഖിന്റെയും അഫ്ഗാനിസ്ഥാന്റെയും പതാക പുതപ്പിച്ച ശവമഞ്ചങ്ങളുമായി അണിനിരന്ന പ്രകടനക്കാര്‍ മുഴക്കിയ മുദ്രാവാക്യം ഒബാമയെ യുദ്ധക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നാണ്. വൈറ്റ് ഹൌസിനുമുന്നില്‍നിന്ന് പ്രകടനക്കാര്‍ നീങ്ങിയത് മൂന്നു കേന്ദ്രത്തിലേക്കാണ്. ആദ്യത്തേത് പ്രമുഖ യുദ്ധ കരാറുകാരായ ഹാലി ബര്‍ടന്റെ ആസ്ഥാനം. രണ്ടാമത്തേത് മോര്‍ട്ഗേജ് ബാങ്കേഴ്സ് അസോസിയേഷന്‍ കേന്ദ്രം. മൂന്നാമത്തേത് വാഷിങ്ടണ്‍ പോസ്റ്റിന്റെ ഓഫീസ്.

സൈനികരുടെ കുടുംബങ്ങളും വിവിധ സംഘടനകളും യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമെല്ലാം അണിനിരന്ന മാര്‍ച്ച് വലിയൊരു മുന്നേറ്റത്തിന്റെ പ്രാരംഭമാണെന്ന് 'ആന്‍സ്വര്‍' സംഘടന പറയുന്നു.

1. അഫ്ഗാനിസ്ഥാനില്‍നിന്നും ഇറാഖില്‍നിന്നും എല്ലാ യുഎസ്-നാറ്റോ സൈന്യത്തെയും നിരുപാധികം ഉടന്‍ പിന്‍വലിക്കണം.
2. യുദ്ധത്തിനുപയോഗിക്കുന്ന പണം എല്ലാവര്‍ക്കും ജോലി, എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ, മെച്ചപ്പെട്ട സ്കൂള്‍, കൈ എത്താവുന്ന പാര്‍പ്പിടം- ഇവയ്ക്കായി ചെലവഴിക്കണം.

ഈ രണ്ട് പ്രധാന ആവശ്യങ്ങളാണ് 'ആന്‍സ്വറി'ന്റെ പ്രസ്താവനയില്‍ കാണുന്നത്. ഒരു ബാനറില്‍ എഴുതിവച്ചത് "ഞങ്ങള്‍ക്ക് വേണ്ടത് തൊഴിലും സ്കൂളുകളുമാണ്; യുദ്ധമല്ല'' എന്നാണ്. ബുഷിന്റേതുപോലെ ക്രിമിനല്‍ നയങ്ങളാണ് ഒബാമയുടേതെന്നും പ്രസിഡന്റ് ആരായാലും അമേരിക്കന്‍ യന്ത്രങ്ങള്‍ യുദ്ധം ഉല്‍പ്പാദിപ്പിച്ച് നിരപരാധികളെ കൊന്നൊടുക്കുന്നുവെന്നും പ്രക്ഷോഭകര്‍ വിളിച്ചു പറഞ്ഞു. ഇതാ തെരുവിലേക്കിറങ്ങാനുള്ള സമയമായി എന്ന് 'ആന്‍സ്വര്‍' അമേരിക്കക്കാരെ ആഹ്വാനംചെയ്യുന്നു.

ബുഷ് ഭരണത്തെ പിഴുതെറിഞ്ഞ് ഒബാമയെ അവരോധിക്കാന്‍ ജനങ്ങള്‍ തയ്യാറായത് വലിയ പ്രതീക്ഷകളോടെയാണ്. എന്നാല്‍, ഇന്ന് യുദ്ധക്കരാറുകാരുടെയും ബാങ്കുകളുടെയും വന്‍കിട എണ്ണക്കമ്പനികളുടെയും ഇന്‍ഷുറന്‍സ് രാക്ഷസന്മാരുടെയും കോര്‍പറേറ്റ് താല്‍പ്പര്യങ്ങളാണ് അമേരിക്കയുടെ രാഷ്ട്രീയജീവിതത്തെ അധിനിവേശിച്ചിരുക്കുന്നത്. അതിനെതിരെ പൊരുതാതെ ഇനി മുന്നോട്ടുപോകാനാകില്ല. അതുകൊണ്ട്, ജനങ്ങള്‍ പ്രക്ഷോഭത്തിന്റെ കൊടിയുമായി തെരുവുകളിലേക്കിറങ്ങട്ടെ എന്നാണാഹ്വാനം. പ്രക്ഷോഭകരുടെ വിമര്‍ശത്തിനും രോഷത്തിനും ശരവ്യമാകുന്നത് അമേരിക്കന്‍ ഭരണകൂടവും അതിന്റെ നെടുംതൂണുകളായ കോര്‍പറേറ്റുകളുമാണ്. ആ സമരം പ്രമുഖ അമേരിക്കന്‍ മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റിനെക്കൂടി ഉന്നംവച്ചിരിക്കുന്നു. ഏതു വാര്‍ഷികവും ആഘോഷമാക്കി കഥയും ഉപകഥയും കൊണ്ടാടാറുള്ള മാധ്യമങ്ങള്‍ ഇറാഖ് അധിനിവേശ വാര്‍ഷികം കാണാതെ പോയി എന്നതാണ് വാഷിങ്ടണ്‍ പോസ്റ്റിനെതിരെ മാര്‍ച്ചുചെയ്യാന്‍ ഹേതുവായതെന്ന് സമാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേവലം യുദ്ധവിരുദ്ധമുന്നേറ്റം എന്ന നിലയിലല്ല, ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളുയര്‍ത്തിയ ജനകീയ പ്രക്ഷോഭമാണ് അമേരിക്കയില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് എന്നതിന്റെ സൂചനകളാണ് വരുന്നത്.

അപ്രതിരോധ്യ മേധാവിത്വം സ്ഥാപിച്ചെടുക്കാന്‍ ലോകത്തിന്റെ സാമ്പത്തികവിഭവങ്ങള്‍ക്കുമേലുള്ള നിയന്ത്രണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാഖിലെയും ഇറാനിലെയും എണ്ണപ്പാടങ്ങളിലേക്ക് അമേരിക്കയുടെ കണ്ണുപതിഞ്ഞത്. ലോകത്തിന്റെ ഊര്‍ജസ്രോതസ്സുകള്‍ക്കുമേല്‍, പ്രത്യേകിച്ചും എണ്ണയ്ക്കുമേല്‍ പിടിമുറുക്കുന്നതിന്റെ ഭാഗമായാണ് പശ്ചിമേഷ്യയില്‍ അധിനിവേശത്തിനൊരുങ്ങിയത്. ഇറാഖില്‍ ദേശസാല്‍ക്കൃതമായിരുന്ന എണ്ണവ്യവസായത്തെ സ്വകാര്യവല്‍ക്കരിക്കുന്നതിലും എണ്ണകുത്തകകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിലും അമേരിക്കയ്ക്ക് വിജയിക്കാനായി- പത്തുലക്ഷത്തോളം മനുഷ്യജീവന്‍ നഷ്ടപ്പെടുത്തിയതിന്റെ പ്രതിഫലം! ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നെന്ന് ഐഎഇഎ സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ ഇറാനെതിരെ ഉപരോധം; യുദ്ധ സന്നാഹം! മധ്യപൂര്‍വദേശത്തെ എണ്ണ-പ്രകൃതി വാതക സ്രോതസ്സുകളുടെ സാമ്പത്തികനിയന്ത്രണം കൈക്കലാക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗംതന്നെ അഫ്ഗാനിസ്ഥാനിലെ യുദ്ധവും.

അമേരിക്കയുടെ 2000 ഡിസംബറിലെ ഊര്‍ജ വിവരവസ്തുതാ രേഖ പറയുന്നത് "ഊര്‍ജ കാഴ്ചപ്പാട് പ്രകാരമുള്ള അഫ്ഗാനിസ്ഥാന്റെ പ്രാധാന്യം സ്ഥിതി ചെയ്യുന്നത് അതിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പിലാണ്; മധ്യേഷ്യയില്‍നിന്ന് അറേബ്യന്‍ സമുദ്രത്തിലേക്ക് എണ്ണയും പ്രകൃതിവാതകവും എത്തിക്കുന്നതിന് സാധ്യതയുള്ള ഒരു പാതയാണ് ഇത്'' എന്നാണ്. അമേരിക്കന്‍ എണ്ണ ഭീമന്മാര്‍ക്ക് പൈപ്പ് ലൈനുകളിലൂടെ ഏഷ്യന്‍ വിപണിയില്‍ എണ്ണ എത്തിക്കാന്‍ അഫ്ഗാനിസ്ഥാന്റെ ഭൂപ്രദേശം കൈപ്പിടിയിലുണ്ടാകണം. അമേരിക്കന്‍ വന്‍കിട എണ്ണക്കമ്പനികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള യുദ്ധമാണ് നടക്കുന്നത്- ഭീകരവാദ വിരോധം അതിനുള്ള മറമാത്രം.

ഭീകരവിരുദ്ധ യുദ്ധത്തിന്റെ പുതപ്പണിയിച്ച് കോര്‍പറേറ്റുകളുടെ താല്‍പ്പര്യങ്ങളാണ് ഒളിച്ചു കടത്തുന്നതെന്നും യുദ്ധങ്ങളോ വന്‍ കരാറുകളോ സാധാരണ അമേരിക്കക്കാരന്റെ ദൈന്യതയ്ക്ക് പരിഹാരമാകുന്നില്ലെന്നും തിരിച്ചറിയപ്പെടുന്നതിന്റെ രോഷമാണ് തെരുവിലേക്കിറങ്ങാനുള്ള ആഹ്വാനമായി ആ രാജ്യത്ത് നീറിപ്പുകയുന്നത്. അമേരിക്കയില്‍ ഒന്നും ഭദ്രമല്ല എന്നാണ് ചുവരെഴുത്ത്. ഇത് ഇന്ത്യക്കുള്ള പാഠവുമാണ്. രക്ഷയ്ക്കായി നോക്കേണ്ടത് അമേരിക്കയിലേക്കാണോ എന്ന ചോദ്യത്തിന് അമേരിക്കന്‍ ജനത നല്‍കുന്ന ഉത്തരം, "ഞങ്ങള്‍ തൊഴിലിനായും മികച്ച സ്കൂളിനായും തെരുവിലിറങ്ങുകയാണ്'' എന്നത്രേ.

ഇവിടെ, തെരുവിലിറങ്ങുന്നതും സമരം ചെയ്യുന്നതും മഹാപരാധമായി കാണുന്നവര്‍ക്ക് അമേരിക്കയിലെ സ്വര്‍ഗത്തില്‍ സമരക്കാരാകുന്ന കട്ടുറുമ്പുകള്‍ തെരുവില്‍ അണിയണിയായി നീങ്ങുന്നതു കാണുമ്പോള്‍ മനംപിരട്ടലുണ്ടാകുമോ മനംമാറ്റമുണ്ടാകുമോ?

പി എം മനോജ്

ശ്രീ പി.എം മനോജിന്റെ പോസ്റ്റ് ഇവിടെ

Tuesday, March 16, 2010

സാമ്രാജ്യാടിമത്തത്തിന് തിരിച്ചടി

ആണവ ദുരന്തങ്ങളുടെ പ്രത്യാഘാതം അവര്‍ണനീയമാണ്. അങ്ങനെയൊരു ദുരന്തമുണ്ടായാല്‍ അതിന് അടിപ്പെടുന്നവരെ എത്രമേല്‍ സഹായിക്കാം എന്നാണ് ഏതു സര്‍ക്കാരും ആലോചിക്കുക. ഇവിടെ, മന്‍മോഹന്‍ സിങ് നേതൃത്വം നല്‍കുന്ന യുപിഎ ഗവമെന്റ് മറ്റൊരു രീതിയിലാണ് ചിന്തിച്ചു കാണുന്നത്. അമേരിക്കയുമായി ഒപ്പിട്ട സിവില്‍ ആണവകരാര്‍ ഇന്ത്യയുടെ പരമാധികാരത്തെ തകര്‍ക്കുമെന്ന മുന്നറിയിപ്പു നല്‍കിയാണ് ഇടതുപക്ഷം എതിര്‍പ്പുയര്‍ത്തിയത്. ഇടതുപക്ഷത്തിന്റെ ആ വീക്ഷണം ശരിവയ്ക്കുന്ന ഏറ്റവുമൊടുവിലത്തെ സംഭവമാണ് പ്രധാനമന്ത്രികാര്യാലയ സഹമന്ത്രി പൃഥ്വിരാജ് ചൌഹാന്‍ തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച ആണവദുരന്തങ്ങള്‍ സംബന്ധിച്ച സിവില്‍ ബാധ്യതാനിയമം. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പും സഭയില്‍ പരാജയപ്പെടുമെന്ന ഭീതിയുംമൂലം ബില്‍ അവതരിപ്പിക്കുന്നതില്‍നിന്ന് പിന്മാറേണ്ടിവന്നു. എന്നാല്‍, ആണവസഹകരണ കരാറിലൂടെ തുറന്ന അമേരിക്കന്‍ വിധേയത്വത്തിന്റെ വഴിയില്‍ യുപിഎ സര്‍ക്കാര്‍ എത്ര ആവേശത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും അതിനിടയില്‍ ഇന്ത്യന്‍ ജനതയുടെ താല്‍പ്പര്യങ്ങള്‍ എത്ര നീചമായി അടിച്ചമര്‍ത്തപ്പെടുന്നുവെന്നും ഈ ബില്‍ ബോധ്യപ്പെടുത്തുന്നു.

കഴിഞ്ഞ വര്‍ഷം എന്‍ഡ്യൂസര്‍ മോണിറ്ററിങ് എഗ്രിമെന്റ് എന്ന 'അന്ത്യോപയോഗ കരാര്‍' ഒപ്പിട്ടിരുന്നു. അമേരിക്കയില്‍നിന്ന് വാങ്ങിയ യുദ്ധോപകരണങ്ങളും മറ്റും അവര്‍ക്ക് ഏത് സമയവും വന്ന് പരിശോധിക്കാനും അവര്‍ നല്‍കിയ ആവശ്യത്തിനു തന്നെയാണോ ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാനും അനുമതി നല്‍കുന്നതാണ് ആ കരാര്‍. അമേരിക്കക്കാര്‍ക്ക് ഇന്ത്യയുടെ ഏത് സൈനികത്താവളത്തിലും കയറിവരാനുള്ള ലൈസന്‍സാണത്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പരമാധികാരത്തെ തകര്‍ക്കുന്നതും. അതിന് ശേഷമാണ് പുതിയ ബില്ലുമായി വരുന്നത്.

അമേരിക്കന്‍ ആണവ റിയാക്ടര്‍ കമ്പനികളായ വെസ്റിങ്ഹൌസിനും ജനറല്‍ഇലക്ട്രിക്കല്‍സിനും ശതകോടികള്‍ ലാഭം കൊയ്യാനുള്ളതാണ് ഇന്ത്യന്‍ പാര്‍ലമെന്റിനു മുമ്പാകെ അവതരിപ്പിക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറാക്കിയ ബില്‍. ആണവദുരന്തങ്ങളുണ്ടായാല്‍ അതിന്റെ നിയമപരമായ ഉത്തരവാദിത്തത്തില്‍നിന്നും നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യതയില്‍നിന്നും അമേരിക്കന്‍ റിയാക്ടര്‍ കമ്പനികളെ പൂര്‍ണമായും ഒഴിവാക്കുന്നതാണ് ഇതിലെ വ്യവസ്ഥകള്‍. സിവില്‍ ആണവകരാറിന്റെ തുടര്‍ച്ചയായി അമേരിക്കന്‍ റിയാക്ടര്‍ ബിസിനസ് ലോബിയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ഒറ്റ ലക്ഷ്യമാണിതിന്. പ്രസിഡന്റ് ബറാക് ഒബാമ അടുത്തമാസം വാഷിങ്ടണില്‍ ആതിഥ്യമരുളുന്ന ആണവസുരക്ഷാ സമ്മേളനത്തിനു മുമ്പ് പാസാക്കിയെടുക്കണമെന്ന അമേരിക്കന്‍ ആജ്ഞയാണ് തിടുക്കപ്പെട്ട് ബില്‍ അവതരിപ്പിച്ച് പാസാക്കാനുള്ള ശ്രമത്തിനുപിന്നില്‍.

ഈ ബില്ലിലെ ഒരു വ്യവസ്ഥപോലും അംഗീകരിക്കാനാവില്ലെന്നും ബില്‍ അവതരണത്തെ ശക്തമായി എതിര്‍ക്കുമെന്നും ഇടതുപക്ഷ പാര്‍ടികള്‍ നേരത്തെ വ്യക്തമാക്കിയതാണ്. എന്നാല്‍, എതിര്‍പ്പുകള്‍ മറികടന്ന് ബില്‍ പാസാക്കാനുള്ള നീക്കമാണ് പ്രധാന മന്ത്രിയില്‍നിന്നുണ്ടായത്. സിപിഐ എം നേതാവ് സീതാറാം യെച്ചൂരി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് എന്നിവരുമായി പ്രധാനമന്ത്രി നേരിട്ട് ചര്‍ച്ച നടത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലിയെ കണ്ട് സംസാരിച്ചിരുന്നു. ബില്ലിനെ പിന്തുണയ്ക്കാനാവില്ലെന്നാണ് എല്ലാവരും അറിയിച്ചത്. വനിത സംവരണ ബില്ലിന്റെ കാര്യത്തില്‍ കാണിക്കാത്ത താല്‍പ്പര്യവും ഉത്സാഹവും ഈ ബില്‍ അവതരിപ്പിക്കാനുള്ള വെമ്പലില്‍ ദൃശ്യമായി. എങ്ങനെയെങ്കിലും അവതരിപ്പിച്ച് പാര്‍ലമെന്ററി സ്റാന്‍ഡിങ് കമ്മിറ്റിക്കു വിടാതെ ബില്‍ പാസാക്കാനാണ് പ്രധാനമന്ത്രി ഒരുങ്ങിയത്. സ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടുമെന്ന് ഉറപ്പ് ലഭിച്ചാല്‍മാത്രമേ ബില്‍ അവതരിപ്പിക്കാന്‍ അനുവദിക്കൂവെന്നാണ് ഇതിനോട് സിപിഐ എം പ്രതികരിച്ചത്. പ്രതിപക്ഷം ഒന്നടങ്കം ബില്ലിനെ എതിര്‍ക്കുകയാണ്.

ഒന്നാം യുപിഎ സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ ആണവകരാറിന് പിന്തുണ നല്‍കി രംഗത്തുവന്ന സമാജ്വാദി പാര്‍ടിയും ആര്‍ജെഡിയും മറ്റും വനിതാസംവരണ ബില്‍ പ്രശ്നത്തില്‍ യുപിഎ നേതൃത്വവുമായി ഭിന്നതയിലാണ്. രാജ്യസഭയില്‍ യുപിഎ സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷമില്ല. ഈ സ്ഥിതിയില്‍, പാര്‍ലമെന്റിന്റെ ഇരുസഭയിലും ബില്ലിന്റെ ഭാവി ശോഭനമാകില്ലെന്ന യാഥാര്‍ഥ്യമാണ് ഇപ്പോള്‍ അവതരണത്തില്‍നിന്ന് ഗവമെന്റിനെ പിന്തിരിപ്പിച്ചത്.

യുപിഎ സര്‍ക്കാരിനകത്തുതന്നെ കടുത്ത എതിര്‍പ്പാണ് ഈ ബില്ലിനെതിരെ ഉയര്‍ന്നത്. നവംബര്‍ ഇരുപതിന് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയതുതന്നെ ധന, പരിസ്ഥിതി മന്ത്രാലയങ്ങളുടെ വിയോജിപ്പ് കണക്കിലെടുക്കാതെയാണ്. ആണവ ദുരന്തങ്ങളുണ്ടായാല്‍ ബില്ലിലെ വ്യവസ്ഥയനുസരിച്ച് മൊത്തം നഷ്ടപരിഹാരത്തുകയുടെ പരിധി 2085 കോടി രൂപയാണ്. അതില്‍ 500 കോടി അമേരിക്കന്‍ കമ്പനികള്‍ നല്‍കിയാല്‍ മതി. ആ തുകതന്നെ ആണവനിലയങ്ങളുടെ മേല്‍നോട്ടമുള്ള പൊതുമേഖലാ സ്ഥാപനമായ എന്‍പിസിഐഎല്‍ ആയിരിക്കും ആദ്യം നല്‍കേണ്ടിവരിക. പിന്നീട് ഈ തുക അമേരിക്കന്‍ കമ്പനിയില്‍നിന്ന് പിരിച്ചെടുത്താല്‍മതി. ഫലത്തില്‍ 2085 കോടിയും രാജ്യത്തെ നികുതിദായകരില്‍നിന്ന് ഈടാക്കും. ഇത്ര വലിയ ബാധ്യത ഏറ്റെടുക്കാനാവില്ലെന്നു മാത്രമല്ല, നഷ്ടപരിഹാരത്തിന് പരിധി നിശ്ചയിക്കുന്നത് ശരിയല്ലെന്നുമാണ് ധനമന്ത്രാലയം വാദിച്ചത്. പരിസ്ഥിതിക്കുണ്ടാകുന്ന നഷ്ടം കണക്കിലെടുക്കാനോ അതിനുള്ള നഷ്ടപരിഹാരം ആരു നല്‍കുമെന്ന് നിശ്ചയിക്കാനോ ബില്ലില്‍ വകുപ്പില്ലെന്ന് പരിസ്ഥിതി മന്ത്രാലയം ചൂണ്ടിക്കാട്ടി. അതൊന്നും കണക്കിലെടുക്കാന്‍ യുപിഎ നേതൃത്വം തയ്യാറായില്ല. അമേരിക്കയ്ക്കുവേണ്ടി എന്തും ചെയ്യാനുള്ള സന്നദ്ധതയാണ് അവര്‍ കാണിച്ചത്.

അത്തരമൊരു നീക്കത്തിനാണ് താല്‍ക്കാലികമായെങ്കിലും തിരിച്ചടിയേറ്റിരിക്കുന്നത്. ഒന്നാം യുപിഎ സര്‍ക്കാരിനെ താങ്ങിനിര്‍ത്താന്‍ രാജ്യത്തുനടന്ന കുതിരക്കച്ചവടം മറക്കാവുന്നതല്ല. അത്തരത്തിലുള്ള നീക്കങ്ങള്‍ ഈ ബില്ലിന്റെ കാര്യത്തിലും ഉണ്ടായിക്കൂടെന്നില്ല. എന്നിരുന്നാലും, താല്‍ക്കാലികമായെങ്കിലും ബില്ലവതരണം മാറ്റിവയ്പിക്കാന്‍ കഴിഞ്ഞത് പ്രതിപക്ഷത്തിന്റെ വിജയമാണ്. ശക്തമായ പ്രതിരോധം ഇനിയും ഉയരേണ്ടതുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം 160310

Wednesday, March 3, 2010

തരൂര്‍, 'അഫ്-പാക്' തന്ത്രം

രാജ്യത്തിന് അപമാനമാകുന്ന തരൂര്‍

ഇന്ത്യയും പാകിസ്ഥാനുമായുള്ള തര്‍ക്കം പരിഹരിക്കുന്നതിന് സൌദി അറേബ്യയുടെ മധ്യസ്ഥത തേടിയ വിദേശ സഹമന്ത്രി ശശി തരൂരിന്റെ നടപടി അങ്ങേയറ്റം അപമാനകരമാണ്. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നതാണ് ഇന്ത്യ സ്വീകരിച്ച നിലപാട്. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തില്‍ പാകിസ്ഥാനുള്ള പങ്കിനെ രാജ്യം ശക്തമായി അപലപിച്ചിട്ടുണ്ട്. രാജ്യങ്ങള്‍ തമ്മില്‍ നടക്കേണ്ട ചര്‍ച്ചകളെ സംബന്ധിച്ച് രാജ്യത്തിന്റെ പാര്‍ലമെന്റ് വിശദമായ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇതൊന്നും തരൂരിന് ബാധകമല്ല. ഏതോ പ്രത്യേകലോകത്ത് സഞ്ചരിക്കുന്ന മട്ടിലാണ് തരൂരിന്റെ നടപടികള്‍. എക്കാലത്തും ഇന്ത്യ പിന്തുണച്ചിട്ടുള്ള പാലസ്തീന്‍ വിമോചനപ്രസ്ഥാനത്തെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയും അദ്ദേഹം സംസാരിക്കുകയുണ്ടായി. നെഹ്റുവും ഇന്ദിരഗാന്ധിയും ഉള്‍പ്പെടെ സ്വീകരിച്ചിരുന്ന പലസ്തീന്‍ വിമോചന പ്രസ്ഥാനത്തോടുള്ള ഐക്യപ്പെടലിനെ തള്ളിക്കളയുകയാണ് തരൂര്‍ ചെയ്തത്. നേരത്തെ ഇസ്രയേലിനെ ന്യായീകരിച്ച് ലേഖനം എഴുതിയിട്ടുള്ള തരൂര്‍ അങ്ങനെ പറഞ്ഞതില്‍ അത്ഭുതമില്ല. എപ്പോഴും നെഹ്റുവിന്റെ നയങ്ങളെ വിമര്‍ശിക്കുന്നതില്‍ ആഹ്ളാദം കാണുന്നയാളില്‍നിന്ന് ഇതിനപ്പുറവും പ്രതീക്ഷിക്കാം. ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് അത് രസിക്കുകയും ചെയ്യുന്നുണ്ടാകും.

ജനാധിപത്യസംവിധാനത്തിനകത്ത് പ്രവര്‍ത്തിക്കുന്നതിന്റെ പ്രാഥമികപാഠങ്ങള്‍പോലും അറിയില്ലെന്ന മട്ടിലാണ് ശശിതരൂര്‍ പ്രവര്‍ത്തിക്കുന്നത്. നിഷ്കളങ്കമെന്ന മട്ടില്‍ നടത്തുന്ന പ്രസംഗങ്ങളിലും പ്രസ്താവനകളിലും അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സമര്‍ഥമായി ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്നതാണ് യാഥാര്‍ഥ്യം. ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ച ദീര്‍ഘകാലാനുഭവം വഴി രൂപപ്പെടുത്തിയ മനോഭാവമാണ് അദ്ദേഹത്തെ നയിക്കുന്നത്. നിരുത്തരവാദപരമായ പ്രസ്താവനകളിലൂടെ രാജ്യത്തിന്റെ അഭിമാനം പണയപ്പെടുത്താന്‍ ഇനിയും തരൂരിനെ കയറൂരി വിടണമോയെന്ന കാര്യം പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും തന്നെയാണ് തീരുമാനിക്കേണ്ടത്.

ദേശാഭിമാനി മുഖപ്രസംഗം

പരാജയപ്പെടുന്ന 'അഫ്-പാക്' തന്ത്രം

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ ഒന്‍പത് ഇന്ത്യക്കാരുള്‍പ്പെടെ പതിനേഴുപേരാണ് മരിച്ചത്. കഴിഞ്ഞ ഇരുപതുമാസത്തിനിടെ ഇന്ത്യക്കാരെ ലക്ഷ്യംവച്ചുള്ള മൂന്നാമത്തെ ആക്രമണമാണിത്. പരിക്കേറ്റവരിലും ഏറെയും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശികള്‍ തങ്ങുന്ന രണ്ട് അതിഥിമന്ദിരങ്ങളാണ് വെള്ളിയാഴ്ചത്തെ ആക്രമണത്തിന് താലിബാന്‍ തെരഞ്ഞെടുത്തത്. ആതുരസേവനത്തിന് ഇന്ത്യയില്‍നിന്നുപോയ ഡോക്ടര്‍മാരും മറ്റും താമസിക്കുന്നതാണ് ഇതില്‍ ഒരു ഗസ്റ്റ് ഹൌസ്. മരിച്ചവരില്‍ ഒരു സംഗീതജ്ഞനും രണ്ട് ഉന്നത സൈനികാദ്യോഗസ്ഥരുമുണ്ട്. അഫ്ഗാനിസ്ഥാനിലെ ഇന്ത്യക്കാര്‍ക്ക് പൂര്‍ണസംരക്ഷണം ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അഫ്ഗാനിസ്ഥാനോട് ആവശ്യപ്പെട്ടിരിക്കുന്നു. അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയെ ടെലിഫോണില്‍ വിളിച്ച് ഇങ്ങനെ ആവശ്യപ്പെട്ടതിനൊപ്പം, കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ വ്യോമസേനാവിമാനത്തില്‍ നാട്ടിലെത്തിക്കാനും ഗവമെന്റ് സംവിധാനമൊരുക്കിയിട്ടുണ്ട്.

അമേരിക്കന്‍ ദാസ്യത്തിലേക്ക് ഇന്ത്യ നീങ്ങിയതിന്റെ ദുരന്തഫലമാണ് ഇന്ത്യക്കാരെ ലക്ഷ്യംവച്ചുള്ള ഈ ആക്രമണങ്ങള്‍. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ ലക്ഷ്യം നടപ്പാക്കിക്കൊടുക്കാനുള്ള ആയുധമായാണ് ഇന്ത്യയിലെ യുപിഎ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അമേരിക്കന്‍ പട്ടാളത്തോടൊപ്പം യുദ്ധംചെയ്യാന്‍ ഇന്ത്യന്‍ സൈനികരെ അയക്കാന്‍ യുപിഎ സര്‍ക്കാര്‍ പ്രാഥമിക ആലോചന നടത്തുമ്പോള്‍ത്തന്നെ അതിന്റെ അപകടം ഇടതുപക്ഷം ചൂടിക്കാട്ടിയതാണ്. ഇറാഖ് അധിനിവേശത്തില്‍ ഇന്ത്യയെ പങ്കാളിയാക്കാന്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് നിരന്തരം സമ്മര്‍ദം ചെലുത്തിയതാണ്. അതിന്റെ തുടര്‍ച്ചതന്നെയാണ്, അഫ്ഗാന്‍ പ്രശ്നത്തിലേക്ക് ഇന്ത്യയെ വലിച്ചിഴച്ചതും. അമേരിക്കയുടെ അഫ്ഗാന്‍ നയം ആ രാജ്യത്തെ ജനങ്ങള്‍ക്കുപോലും ഹിതകരമല്ലാത്ത വിധം അപമാനകരമാണ്. അമേരിക്കന്‍ തന്ത്രങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ തുടര്‍ച്ചയായി പരാജയം ഏറ്റുവാങ്ങുന്നു. ഒരു സ്വതന്ത്ര പരമാധികാര രാജ്യത്ത് അവിടത്തെ ജനങ്ങളുടെ ഹിതം മാനിക്കാതെ ഏകപക്ഷീയമായി ഇടപെടുകയും ആയിരക്കണക്കിന് തദ്ദേശീയരെ കൊന്നൊടുക്കുകയും ചെയ്യുകയാണ് അമേരിക്കയും നാറ്റോ സേനയും. എന്നാല്‍, താലിബാന്റെ രൂക്ഷമായ ഒളിപ്പോരും അമേരിക്കന്‍ റോക്കറ്റ് ലക്ഷ്യംതെറ്റി 12 സാധാരണക്കാര്‍ കൊല്ലപ്പെട്ടതും അഫ്ഗാന്‍ അധിനിവേശയുദ്ധത്തിലെ ഏറ്റവും വിപുലമായ സൈനികനീക്കത്തിന്റെ ശക്തി ക്ഷയിപ്പിച്ചിരിക്കുന്നു. നാറ്റോ ആക്രമണത്തില്‍ സാധാരണക്കാര്‍ തുടര്‍ച്ചയായി കൊല്ലപ്പെടുന്നത് വന്‍തോതിലുള്ള എതിര്‍പ്പാണ് അഫ്ഗാന്‍ ജനതയ്ക്കിടയില്‍ സൃഷ്ടിച്ചിട്ടുള്ളത്. അഫ്ഗാനിലെ നാറ്റോ കമാന്‍ഡര്‍ ജനറല്‍ സ്റാന്‍ലി മക്ക്ക്രിസ്റല്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയോട് ക്ഷമാപണം നടത്തിയതായും വാര്‍ത്തയുണ്ടായിരുന്നു. ലക്ഷ്യത്തിലേക്കുള്ള ദൂരം നിര്‍ണയിച്ചതിലെ പിശകാണ് വീട്ടില്‍ റോക്കറ്റ് വീഴാന്‍ കാരണമെന്ന് നാറ്റോ ന്യായീകരിച്ചിട്ടുണ്ടെങ്കിലും ഒരു ജനതയെയാകെ മുള്‍മുനയില്‍നിര്‍ത്തി യുദ്ധംചെയ്യുന്നതിന്റെ ക്രൂരമായ അനുഭവമായി ഫലത്തില്‍ അത് മാറി.

അഫ്ഗാനിസ്ഥാനിലേക്ക് 30,000 അമേരിക്കന്‍ സൈനികരെക്കൂടി വിന്യസിക്കുമെന്ന് 2009 ഡിസംബറില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പ്രഖ്യാപിച്ചിരുന്നു. ഈ സേനാമുന്നേറ്റം കൊണ്ട് താലിബാനെ പ്രതിരോധത്തിലാക്കാമെന്നാണ് അമേരിക്ക പ്രതീക്ഷിക്കുന്നത്. അടുത്ത ഒന്നരക്കൊല്ലത്തിനകം അമേരിക്കന്‍ മധ്യസ്ഥതയില്‍ പ്രശ്നപരിഹാരം കാണാനുള്ള അന്തരീക്ഷം ഉണ്ടാക്കാമെന്നും ഒബാമ പരസ്യമായി പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. ആ പദ്ധതിക്ക് പിന്തുണയായി 7000 പട്ടാളക്കാരെക്കൂടി അയക്കാമെന്ന് നാറ്റോ സഖ്യകക്ഷികളും വാഗ്ദാനം നല്‍കിയിരിക്കുകയാണ്. എന്നാല്‍, അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും സംഭവവികാസങ്ങള്‍ പരിശോധിച്ചാല്‍, വിജയിക്കാന്‍ സാധ്യത ഇല്ലാത്തതാണ് ഈ തന്ത്രമെന്ന് വ്യക്തമാകുന്നു. താലിബാന്‍ നേട്ടമുണ്ടാക്കുകയാണ്. സാധാരണ പൌരന്മാരാണ് കൊല്ലപ്പെടുന്നത്. അമേരിക്കയും നാറ്റോയും നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ 76 ശതമാനം വര്‍ധനയാണ് ഉണ്ടായത് - 2008ല്‍ 295 ആയിരുന്നത് 2009ല്‍ 520 ആയി.

പാകിസ്ഥാനിലും ഭീകരാക്രമണങ്ങള്‍ അപായകരമായവിധം അടിക്കടി ഉണ്ടാകുന്നു. അഫ്ഘാനിസ്ഥാനിലെ സംഘട്ടനം പാകിസ്ഥാനെയും ബാധിക്കുന്നു. പാകിസ്ഥാനിലെ ഇസ്ളാമിക തീവ്രവാദശക്തികള്‍ക്ക് ജനകീയപിന്തുണ ലഭിക്കുന്നില്ലെങ്കിലും അമേരിക്കയുടെ സൈനിക ഇടപെടലും ആളില്ലാവിമാനങ്ങളിലൂടെ അമേരിക്ക നടത്തുന്ന ആക്രമണങ്ങളും ജനങ്ങളില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തുന്നു. ലണ്ടനില്‍ ചേര്‍ന്ന അഫ്ഗാനിസ്ഥാനെ സംബന്ധിച്ചുള്ള ഉന്നതതല സമ്മേളനത്തില്‍ പാശ്ചാത്യരാജ്യങ്ങള്‍ 870 ലക്ഷം പൌണ്ടിന്റെ ഫണ്ട് സ്വരൂപിക്കാന്‍ തീരുമാനിച്ചു. താലിബാനിലെ മിതവാദി വിഭാഗങ്ങളെ അനുനയിപ്പിച്ച് ഹമീദ് കര്‍സാസിയുടെ നേതൃത്വത്തിലുള്ള കാബൂളിലെ സര്‍ക്കാരിനുപിന്നില്‍ അണിനിരത്തുന്നതിനായി ഉപയോഗിക്കാനാണ് ഈ ഫണ്ട്. ഇത്തരത്തില്‍ ഒരു അനുരഞ്ജനവും പുനഃസംയോജനവും നടപ്പാക്കാന്‍ സൌദി അറേബ്യയുടെ സഹായം തേടിയിരിക്കയാണ്.

അഫ്ഗാന്‍ പ്രശ്നത്തില്‍ ജോര്‍ജ് ബുഷിന്റേതില്‍നിന്ന് വേറിട്ടതല്ല, തുടര്‍ച്ചതന്നെയാണ് ഒബാമയുടെയും നയം. നേതൃത്വം മാറിയാലും പുള്ളിപ്പുലിയുടെ പുള്ളിപോലെ സാമ്രാജ്യനയങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല. ആ നയങ്ങള്‍ക്ക് ഇന്ത്യ നല്‍കുന്ന നാണംകെട്ട പിന്തുണയാണ് താലിബാന്റെ ശത്രുതയുടെ കുന്തമുന ഇന്ത്യക്കാര്‍ക്കുനേരെയും തിരിയാന്‍ കാരണം. അമേരിക്കയ്ക്ക് കണ്ണടച്ച പിന്തുണ നല്‍കി അവരുടെ ജൂനിയര്‍ പാര്‍ട്ണറായി മാറുന്ന യുപിഎ സര്‍ക്കാരിന്റെ തെറ്റായ നയമാണ് ഇന്ത്യക്കാരെ അഫ്ഗാനിസ്ഥാനില്‍ കൂട്ടമരണത്തിലേക്ക് നയിക്കുന്നത് എന്ന് വ്യക്തമാണ്. എന്തിനിങ്ങനെ അമേരിക്കന്‍ വിധേയത്വം എന്ന് ചര്‍ച്ചചെയ്യുന്നതിലൂടെയേ, യുപിഎ സര്‍ക്കാരിന്റെ സാമ്രാജ്യ അടിമത്തം തുറന്നുകാട്ടി ചെറുത്തുതോല്‍പിക്കുന്നതിലൂടെയേ അഫ്ഗാനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ശരിയായി കൈകാര്യം ചെയ്യാനാകൂ. ഇന്നത്തെ അവസ്ഥയില്‍ അമേരിക്കന്‍ നയങ്ങളുടെ കാര്യസ്ഥജോലി ചെയ്യുന്ന യുപിഎ സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മയാണ് നീറുന്ന പ്രശ്നം.

ദേശാഭിമാനി മുഖപ്രസംഗം