പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തില്‍ ടാറ്റയ്ക്കും റിലയന്‍സിനുമുള്‍പ്പടെ 11 സ്വകാര്യ കമ്പനിക്ക് കല്‍ക്കരിപ്പാടം വിതരണം ചെയ്തത് അനധികൃതമായാണെന്ന് വ്യക്തമായി. സ്ക്രീനിങ് കമ്മിറ്റി പരിഗണിക്കാത്ത കമ്പനികള്‍ക്കാണ് സര്‍ക്കാര്‍ നേരിട്ട് ഇടപെട്ട് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത്. കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി ഇക്കാര്യം സുപ്രീംകോടതിയില്‍ സമ്മതിച്ചു. ഈ കമ്പനികളുടെ പേരുവിവരങ്ങളും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. ഖനിവിതരണത്തിന്റെ നടപടിക്രമങ്ങളില്‍ പങ്കെടുക്കാത്തവയാണ് ഈ 11 സ്വകാര്യ കമ്പനിയും. കേസ് വിധി പറയാന്‍ വേണ്ടി കോടതി മാറ്റി.
മന്‍മോഹന്‍സിങ് കല്‍ക്കരിമന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന കാലത്താണ് ഈ കൈമാറ്റങ്ങള്‍ നടന്നത്. ടാറ്റ പവര്‍, റിലയന്‍സ് എനര്‍ജി ലിമിറ്റഡ്, വേദാന്ത ഗ്രൂപ്പിന്റെ ബാല്‍കോ, എസ്കെഎസ് ഇസ്പത്, പവര്‍ ആന്‍ഡ് പ്രകാശ് ഇന്‍ഡസ്ട്രീസ് എന്നിവയാണ് ഈ പട്ടികയില്‍ ആദ്യസ്ഥാനത്ത് നില്‍ക്കുന്നത്. ഗ്രീന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, വിസ പവര്‍, വന്ദന വിദ്യുത്, ജിവികെ ഗഗന്‍, സ്പോഞ്ച് അയണ്‍, ലാന്‍കോ ഗ്രൂപ്പ് ലിമിറ്റഡ് എന്നിവയാണ് മറ്റ് കമ്പനികള്‍. 2006-2008 കാലയളവില്‍ വൈദ്യുതിനിലയങ്ങള്‍ സ്ഥാപിക്കുന്നതിന്റെ ഭഭാഗമായി കല്‍ക്കരിപ്പാടം അനുവദിക്കണമെന്നാവശ്യപ്പെട്ട് നൂറിലധികം അപേക്ഷകള്‍ കേന്ദ്രസര്‍ക്കാരിന് മുന്നിലെത്തിയിരുന്നു. ഇതില്‍ 44 എണ്ണം ചുരുക്കപ്പട്ടികയിലുള്‍പ്പെട്ടു. ചുരുക്കപ്പട്ടികയിലെ 28 കമ്പനിക്ക് ലൈസന്‍സ് നല്‍കാമെന്ന് വൈദ്യുതിമന്ത്രാലയം സ്ക്രീനിങ് കമ്മിറ്റിക്ക് ശുപാര്‍ശ ചെയ്തു. ഇതില്‍ 20 സ്ഥാപനത്തിന് കല്‍ക്കരിപ്പാടം അനുവദിക്കാമെന്നായിരുന്നു സ്ക്രീനിങ് കമ്മിറ്റിയുടെ തീരുമാനം. ബാക്കിയുള്ള എട്ട് കമ്പനി ഒഴിവാക്കിയത് എന്തിനെന്നും ഒരുഘട്ടത്തിലും നടപടിക്രമങ്ങളുടെ ഭാഗമാകാതിരുന്ന 11 കമ്പനി എങ്ങനെ കല്‍ക്കരിപ്പാടം സ്വന്തമാക്കിയെന്ന് വ്യക്തമാക്കണമെന്നും ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് വ്യാഴാഴ്ച നല്‍കിയ മറുപടിയിലാണ് അറ്റോര്‍ണി ജനറലിന്റെ കുറ്റസമ്മതം.
ചുരുക്കപ്പട്ടികയില്‍ പെടാത്ത കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടം ലഭിച്ചതിലും കോടതി സംശയവും അതൃപ്തിയും പ്രകടിപ്പിച്ചിരുന്നു. 1993മുതല്‍ 2008വരെ അനുവദിച്ചതും ഖനനാനുമതി ലഭിക്കാത്തതുമായ 41 കല്‍ക്കരിപ്പാടം റദ്ദാക്കാന്‍ നടപടി തുടങ്ങിയെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഒന്നരമാസത്തിനുള്ളില്‍ കമ്പനികള്‍ മറുപടി നല്‍കിയില്ലെങ്കില്‍ റദ്ദാക്കലുമായി മുന്നോട്ടുപോകുമെന്നാണ് അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കുറിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്.
61 കമ്പനിക്ക് നോട്ടീസ്
ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം ഖനനത്തിനായി ഏറ്റെടുത്ത 61 സ്വകാര്യകമ്പനിക്ക് കേന്ദ്രസര്‍ക്കാരിന്റെ കാരണംകാണിക്കല്‍ നോട്ടീസ്. വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നേടിയില്ലെങ്കില്‍ അനുമതി റദ്ദാക്കുമെന്നു കാണിച്ചാണ് കല്‍ക്കരിമന്ത്രാലയം കമ്പനികള്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ച നടപടി റദ്ദാക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞദിവസം സുപ്രീംകോടതിയെ അറിയിച്ചതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ നടപടി. കോര്‍പറേറ്റ് സ്ഥാപനങ്ങളായ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍, ടാറ്റ സ്റ്റീല്‍, പ്രകാശ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ്, എസ്സാര്‍ പവര്‍ ലിമിറ്റഡ്, രങ്ത മൈന്‍സ് ലിമിറ്റഡ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ആധാനി പവര്‍, ജിവിജെ പവര്‍ തുടങ്ങിയവ നോട്ടീസ് ലഭിച്ച കമ്പനികളില്‍പ്പെടുന്നു. ഫെബ്രുവരി 12നകം വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നേടിയില്ലെങ്കില്‍ അനുമതി റദ്ദാക്കുമെന്നാണ് കല്‍ക്കരിമന്ത്രാലയം കമ്പനികളെ അറിയിച്ചിരിക്കുന്നത്.
കല്‍ക്കരിപ്പാടം വിതരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചപ്പോള്‍ രൂക്ഷമായ വിമര്‍ശം നേരിടേണ്ടി വന്ന ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാരിനെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചത്. സ്ക്രീനിങ് കമ്മിറ്റിക്കു മുമ്പിലെത്താത്ത കമ്പനികള്‍ക്കുപോലും കല്‍ക്കരിപ്പാടം അനുവദിച്ചതിന്റെ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കണമെന്നതടക്കമുള്ള പരാമര്‍ശങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ആദ്യഘട്ട അനുമതി ലഭിക്കാത്ത പാടങ്ങള്‍, സംസ്ഥാന സര്‍ക്കാരിന്റെ ഖനനാനുമതിയില്ലാത്തവ, ഖനനാനുമതിയുണ്ടായിട്ടും ഭൂവിജ്ഞാന റിപ്പോര്‍ട്ട് തയ്യാറാക്കാത്തവ എന്നിങ്ങനെ തരംതിരിച്ച് പാടങ്ങള്‍ റദ്ദാക്കുമെന്നാണ് കല്‍ക്കരിമന്ത്രാലയം ഡയറക്ടര്‍ എസ് കെ ഷാഹി അയച്ച നോട്ടീസില്‍ പറയുന്നത്. വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന കമ്പനികളായ ഹിന്‍ഡാല്‍കോ, എസ്സാര്‍ പവര്‍, ബൃന്ദ സസായി, മേറല്‍ ബാന്തര്‍, എ എം ആര്‍ അയണ്‍ തുടങ്ങിയ കമ്പനികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി സുബോധ് കാന്ത് സഹായിക്ക് അടുത്ത ബന്ധമുണ്ടെന്ന ആക്ഷേപമുള്ള കമ്പനിയായ എസ് കെ എസ് ഇസ്പാത് ആന്‍ഡ് പവര്‍ ലിമിറ്റഡിനും നോട്ടീസ് അയച്ചിട്ടുണ്ട്.
deshabhimani
Showing posts with label കല്‍ക്കരി ലേല ഇടപാട്. Show all posts

Saturday, January 18, 2014
Thursday, January 9, 2014
കല്‍ക്കരി ഇടപാടില്‍ വീഴ്ചപറ്റിയെന്ന് കേന്ദ്രം
കല്‍ക്കരി ഇടപാടില്‍ തെറ്റ് പറ്റിയെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമ്മതിച്ചു. കല്‍ക്കരിപ്പാടങ്ങള്‍ ലേലത്തിന് നല്‍കിയ നടപടിക്രമങ്ങളില്‍ സാങ്കേതികമായ പിഴവുണ്ടായെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി കോടതിയെ അറിയിച്ചു. ഇടപാട് കൂടുതല്‍ സുതാര്യമാക്കേണ്ടിയിരുന്നു. നല്ല ഉദ്ദേശത്തോടെയാണ് കല്‍ക്കരി പാടങ്ങള്‍ ലേലം ചെയ്യാന്‍ തീരുമാനിച്ചത്. പക്ഷെ ലൈസന്‍സ് അനുവദിച്ച നടപടിക്രമങ്ങളിലടക്കം പിഴവ് സംഭവിച്ചെന്ന് അദ്ദേഹം വിശദീകരിച്ചു.
സുതാര്യതയില്ലാതെയും വിപണി വില പരിഗണിക്കാതെയുമുള്ള കല്‍ക്കരിപ്പാട ലേലത്തിലൂടെ കേന്ദ്രസര്‍ക്കാരിന് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് സിഎജി കണ്ടെത്തിയിരുന്നു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലയളവില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് കല്‍ക്കരി വകുപ്പ് കൈകാര്യം ചെയ്തപ്പോഴാണ് വന്‍ അഴിമതി നടന്നത്.
കല്‍ക്കരിപ്പാട അഴിമതിയും ടുജി സ്പെക്ട്രം അഴിമതിയും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനത്തെ ബാധിക്കില്ലെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

Sunday, October 27, 2013
"മാഫിയ കല്‍ക്കരി മന്ത്രാലയത്തില്‍" മന്‍മോഹന് മൗനം
"മാഫിയാസംഘം" കല്‍ക്കരി മന്ത്രാലയത്തില്‍ തന്നെയുണ്ടെന്ന കല്‍ക്കരി മുന്‍ മന്ത്രാലയം സെക്രട്ടറി പി സി പരഖിന്റെ പ്രസ്താവന പുറത്തുവന്നിട്ടും പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും തികഞ്ഞ മൗനത്തില്‍. തന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത പരഖിനെ മാറ്റണമെന്നാവശ്യപ്പെട്ട് കല്‍ക്കരി മന്ത്രിയായിരിക്കെ ജെഎംഎം നേതാവ് ഷിബുസോറന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇതുസംബന്ധിച്ച് വിശദീകരണം ആരാഞ്ഞപ്പോള്‍ കേന്ദ്രക്യാബിനറ്റ് സെക്രട്ടറിക്ക് നല്‍കിയ കുറിപ്പിലാണ് പരഖ് മന്ത്രാലയത്തിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചത്. സ്വകാര്യ സംരംഭകരും ഇടനിലക്കാരും രാഷ്ട്രീയക്കാരും ചേര്‍ന്ന് വന്‍ മാഫിയ സൃഷ്ടിച്ചിരിക്കുകയാണെന്നും സുതാര്യത സൃഷ്ടിക്കാനുള്ള ശ്രമത്തെ മന്ത്രാലയത്തിലുള്ളവര്‍ എതിര്‍ക്കുകയാണെന്നും പരഖ് പറഞ്ഞിരുന്നു. കല്‍ക്കരി കരിഞ്ചന്ത വന്‍തോതില്‍ നടക്കുന്നെന്നും എംപിമാരടക്കം നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് സമ്മര്‍ദം ചെലുത്തുന്നുവെന്നും പരഖ് ആരോപിച്ചിരുന്നു.
മന്ത്രാലയം സെക്രട്ടറിയായിരിക്കെ പരഖ് കടുത്ത രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ നേരിട്ടിരുന്നെന്ന് 2004 ജൂണ്‍ മുതല്‍ 2007 ജൂണ്‍ വരെ കേന്ദ്രക്യാബിനറ്റ് സെക്രട്ടറിയായിരുന്ന ബി കെ ചതുര്‍വേദി പ്രതികരിച്ചു. നിക്ഷിപ്ത താല്‍പ്പര്യക്കാരായ ചിലര്‍ പരഖിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. പലപ്പോഴും സമ്മര്‍ദംമൂലം സത്യസന്ധരായ ഉദ്യോഗസ്ഥരെ മാറ്റുകയോ സ്ഥലംമാറ്റുകയോ ചെയ്യേണ്ടിവന്നിട്ടുണ്ട്. പൊതുതാല്‍പ്പര്യത്തിനായി നിലകൊള്ളുകയും നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാതിരിക്കുകയും ചെയ്ത സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കാണ് ഈ അനുഭവമുണ്ടായതെന്നും ചതുര്‍വേദി പറഞ്ഞു. പരഖിന്റെയും ചതുര്‍വേദിയുടെയും പരാമര്‍ശങ്ങളോടും മൗനംപാലിക്കുകയാണ് പ്രധാനമന്ത്രി. ഷിബുസോറനെ തുടര്‍ന്ന് കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്ത പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ കീഴിലും മാഫിയാ വാഴ്ച തുടര്‍ന്നുവെന്നതിന്റെ ഉദാഹരണമാണ് കല്‍ക്കരി കുംഭകോണം. സോറന്റെ കാലത്തുള്ളതിനേക്കാള്‍ ശക്തമായ രാഷ്ട്രീയസമ്മര്‍ദമാണ് പ്രധാനമന്ത്രിയുടെ കാലത്ത് ഉദ്യോഗസ്ഥര്‍ക്കുമേലുണ്ടായത്. പരഖിന്റെ പ്രസ്താവനകളോട് പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു.
പിഎംഒ സിബിഐക്ക് രേഖകള്‍ കൈമാറി
ന്യൂഡല്‍ഹി: ബിര്‍ലയുടെ ഹിന്‍ഡാല്‍കോ കമ്പനിക്ക് ഒഡിഷയില്‍ കല്‍ക്കരിപ്പാടം അനുവദിച്ച ഫയലുകള്‍ പ്രധാനമന്ത്രി കാര്യാലയം സിബിഐക്ക് കൈമാറി. പ്രധാനമന്ത്രി കാര്യാലയത്തിലെ ഉദ്യോഗസ്ഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹിന്‍ഡാല്‍കോ ഫയലുകള്‍ ആവശ്യപ്പെട്ട് സിബിഐ പിഎംഒക്ക് കത്തയച്ചത്. അന്വേഷണപുരോഗതി അറിയിച്ച് സിബിഐ കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ സ്ഥിതിവിവര റിപ്പോര്‍ട്ട് കൈമാറിയിരുന്നു. റിപ്പോര്‍ട്ടില്‍ ഹിന്‍ഡാല്‍കോ കേസും പരാമര്‍ശിക്കുന്നുണ്ട്. ഹിന്‍ഡാല്‍കോ രേഖകള്‍ പിഎംഒയോട് ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രിയെ ചോദ്യംചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് സിബിഐ ഉദ്യോഗസ്ഥര്‍. ചോദ്യംചെയ്യലിന് സന്നദ്ധനാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഹിന്‍ഡാല്‍കോക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ ഒരു തെറ്റുമില്ലെന്ന പ്രസ്താവനയും പിഎംഒയുടേതായി നേരത്തെ പുറത്തുവന്നിരുന്നു.

Friday, October 25, 2013
കല്‍ക്കരിപ്പാടം അഴിമതി: പ്രധാനമന്ത്രിക്ക് സിബിഐയുടെ ചോദ്യാവലി
കല്‍ക്കരിപ്പാടം അഴിമതികേസില്‍ മൊഴിയെടുക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിക്ക് സി.ബി.ഐ ചോദ്യാവലി കൈമറി. പ്രധാനമന്ത്രിയുടെ മറുപടിക്കനുസരിച്ചായിരിക്കും ചോദ്യംചെയ്യണമോയെന്ന് തീരുമാനിക്കകയെന്നും സി.ബി.ഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.സി.ബി.ഐക്ക് തന്നെ ചോദ്യംചെയ്യാമെന്നും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു.
കേസില്‍ ഇതുവരെ 14 പ്രഥമവിവര റിപ്പോര്‍ട്ടുകളാണ് സി.ബി.ഐ ഫയല്‍ ചെയ്തത്. മുന്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറി പി സി പരാഖിനെയും ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ളയേയും പ്രതിചേര്‍ത്ത് അവസാനം രജിസ്റ്റര്‍ ചെയ്ത റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രിക്ക് ചോദ്യാവലി നല്‍കിയത്. 2005 ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കല്‍ക്കരിവകുപ്പിന്റെ ചുമതല വഹിക്കുന്ന സമയത്താണ് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള ഹിന്‍ഡാല്‍കോ കമ്പനിക്ക് കല്‍ക്കരിപ്പാടം അനുവദിച്ചത്. തീരുമാനം യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും അത് പൂര്‍ണമായും ശരിയാണെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫിസി(പി.എം.ഒ)ന്റെ നിലപാട്.
ഒഡിഷയിലെ തലബീര കല്‍ക്കരിപ്പാടങ്ങള്‍ ഹിന്‍ഡാല്‍കോയ്ക്ക് നല്‍കാനുള്ള അന്തിമതീരുമാനമെടുക്കുംമുമ്പ് ഫയലുകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടിരുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു. യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത്. ഹിന്‍ഡാല്‍കോയ്ക്ക് പാടം അനുവദിക്കാന്‍ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ ശുപാര്‍ശയുമുണ്ടായിരുന്നതായും പി.എം.ഒ. പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു. കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി പി.സി. പരാഖിനെയും കുമാരമംഗലം ബിര്‍ളയെയും സി.ബി.ഐ. കേസിലുള്‍പ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ, ഭഞാന്‍ തെറ്റുകാരനെന്ന് സി.ബി.ഐ. കരുതുന്നെങ്കില്‍, പ്രധാനമന്ത്രിക്കും തുല്യ ഉത്തരവാദിത്വമുണ്ട് എന്ന പരാഖ് വെളിപ്പെടുത്തിയിരുന്നു.

Thursday, October 24, 2013
കല്‍ക്കരി: ബിര്‍ലയെ രക്ഷിക്കാന്‍ വ്യവസായികളുടെ സമ്മര്‍ദം
കല്‍ക്കരി കുംഭകോണക്കേസില്‍ കുടുങ്ങിയ വ്യവസായി കുമാര്‍മംഗലം ബിര്‍ലയെ രക്ഷിക്കാന്‍ വ്യവസായ ലോകത്തുനിന്നുള്ള സമ്മര്‍ദം മുറുകുന്നു. ബിര്‍ലയ്ക്കെതിരെ കേസെടുത്ത സിബിഐയെ നിശിതമായി വിമര്‍ശിച്ച് വ്യാപാരി- വ്യവസായി അസോസിയേഷനുകളുടെ കൂട്ടായ്മയായ അസോചം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് കത്തയച്ചു. വ്യവസായ പ്രമുഖര്‍ക്കെതിരായ "പാതിവെന്ത കേസുകള്‍" ഉണ്ടാക്കിയ അവിശ്വാസത്തിന്റെ അന്തരീക്ഷം ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നും അസോചം ആവശ്യപ്പെട്ടു. സങ്കല്‍പ്പങ്ങളുടെയും വിശകലനങ്ങളുടെയും സാഹചര്യങ്ങളുടെയും മാത്രം അടിസ്ഥാനത്തില്‍ വ്യവസായ പ്രമുഖര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസുകള്‍ അടിച്ചേല്‍പ്പിക്കുന്ന സാഹചര്യമാണുള്ളത്.
സിബിഐ അന്വേഷണത്തില്‍ കൂടുതല്‍ വ്യവസായ പ്രമുഖര്‍ ഇരകളാക്കപ്പെടുമെന്ന ആശങ്കയുണ്ട്. ഒരു തെറ്റും ചെയ്യാത്തവര്‍ക്കെതിരെ തെളിവൊന്നും കൂടാതെയാണ് കേസെടുക്കുന്നത്. വ്യക്തിഗത സംരംഭങ്ങളുടെ വിശ്വാസ്യതയാണ് ഇവിടെ അട്ടിമറിക്കപ്പെടുന്നത്. ഇന്ത്യയില്‍ ബിസിനസ് അന്തരീക്ഷം മോശമാവുകയാണ്. വിശ്വാസരാഹിത്യത്തിന്റെ അന്തരീക്ഷം തുടര്‍ന്നാല്‍ നയതീരുമാനങ്ങള്‍ കൂടുതല്‍ തടസ്സപ്പെടും. നിക്ഷേപകരുടെയും ഉപയോക്താക്കളുടെയും വിശ്വാസം നഷ്ടപ്പെട്ട ഘട്ടത്തില്‍ വ്യവസായ- ഉദ്യോഗസ്ഥ പ്രമുഖര്‍ക്കെതിരെ കേസുണ്ടാവുന്നത് രാജ്യത്തിന് അല്‍പ്പംപോലും ഗുണംചെയ്യില്ല. മുതിര്‍ന്ന ഉദ്യോഗസ്ഥരെയോ മന്ത്രിമാരെയോ വ്യവസായ പ്രമുഖര്‍ കണ്ടതുകൊണ്ടുമാത്രം എങ്ങനെ നിഗമനങ്ങളില്‍ എത്തും. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ തീരുമാനമെടുക്കേണ്ടവര്‍ അതില്‍നിന്ന് ഒളിച്ചോടും. തീരുമാനമെടുക്കേണ്ട ഉദ്യോഗസ്ഥര്‍ അതിന് മടിക്കും.
ഒരു പ്രത്യേക പദ്ധതിയെ പിന്തുണച്ച് ഒരു മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കുന്നതില്‍ എന്തെങ്കിലും തെറ്റ് കാണാനാവില്ല. വിശ്വാസം പുനഃസ്ഥാപിക്കുന്നതിനും സംരംഭകത്വത്തിന്റെ ആവേശം നിലനിര്‍ത്തുന്നതിനും പ്രധാനമന്ത്രിയുടെ പിന്തുണ ആവശ്യമാണ്- അസോചം കത്തില്‍ പറഞ്ഞു. ബിര്‍ലയുടെ കമ്പനിയായ ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ സിഎജി തെറ്റൊന്നും കണ്ടിരുന്നില്ലെന്ന് മുന്‍ സിഎജി വിനോദ് റായി പറഞ്ഞു. ഹിന്‍ഡാല്‍കോ ഇടപാടിന്റെ വിശദാംശങ്ങള്‍ തേടി പ്രധാനമന്ത്രി കാര്യാലയത്തിന് കത്തയച്ചെങ്കിലും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ചോദ്യംചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. തീരുമാനമെടുത്ത പ്രധാനമന്ത്രികാര്യാലയ ഉദ്യോഗസ്ഥന്‍ ആരെന്ന് അറിയുകയാണ് ലക്ഷ്യം. എങ്ങനെ തീരുമാനത്തില്‍ എത്തിയെന്നതു മാത്രമാണ് അറിയേണ്ടത്- സിബിഐ വൃത്തങ്ങള്‍ പറഞ്ഞു.
(എം പ്രശാന്ത്)
രമേഷ് നമ്പ്യാര്‍ക്കും റിലയന്‍സിനും എതിരെ കേസ്
ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം ഇടപാടിലെ പ്രമുഖ ഇടനിലക്കാരി നീര റാഡിയ ടേപ്പുമായി ബന്ധപ്പെട്ട് മലയാളിയടക്കമുള്ളവര്‍ക്കെതിരെ സിബിഐ എട്ട് കേസ് രജിസ്റ്റര്‍ചെയ്തു. നീര റാഡിയക്കുപുറമേ മലയാളിയും എയര്‍ ഇന്ത്യ മുന്‍ ഉദ്യോഗസ്ഥനുമായ രമേഷ് നമ്പ്യാര്‍, ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഹൈഡ്രോ കാര്‍ബണ്‍സ് മുന്‍ ഡയറക്ടറേറ്റ് ജനറല്‍ വി കെ സിബല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ദീപക് തല്‍വാര്‍, തിരിച്ചറിയപ്പെടാത്ത രണ്ടുപേര്‍ എന്നിവര്‍ക്കെതിരെയാണ് സിബിഐ പ്രാഥമികാന്വേഷണം തുടങ്ങിയത്. എന്നാല്‍, കേസുസംബന്ധിച്ച് കൂടുതല്‍ വിവരം വെളിപ്പെടുത്താന്‍ സിബിഐ വക്താവ് തയ്യാറായില്ല.
ജാര്‍ഖണ്ഡിലെ അനുക, സംഗും ജില്ലകളില്‍ ഇരുമ്പയിര് ഖനനത്തിന് വഴിവിട്ട് അനുമതി നല്‍കിയതിനാണ് കേസ്. അഴിമതിക്കേസില്‍ മധു കോഡ ഇപ്പോള്‍ ജാമ്യത്തിലാണ്. ആഭ്യന്തര വ്യോമയാന സര്‍വീസ് മേഖല ലഭ്യമാക്കാന്‍ ഇടനിലക്കാര്‍ വഴി വന്‍തുക കോഴ ലഭിച്ചുവെന്ന പരാതിയിലാണ് ഒരു കേസ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. ഇതിനാലാണ് നീര റാഡിയ, രമേഷ് നമ്പ്യാര്‍, ദീപക് തല്‍വാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. യൂണിടെക്കിന്റെ ഓഹരിയുടെ കുത്തക കൈവശപ്പെടുത്തിയ സംഭവത്തിലാണ് മറ്റൊരു കേസ്. റാഡിയ ടേപ്പ് കേസില്‍ പുതുതായി എട്ട് കേസ് രജിസ്റ്റര്‍ചെയ്തെങ്കിലും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ റാഡിയയുടെ അഭിഭാഷകര്‍ തയ്യാറായില്ല. ജവാഹര്‍ലാല്‍നെഹ്റു അര്‍ബന്‍ റിന്യൂവല്‍ മിഷന്‍ (ജെഎന്‍എന്‍യുആര്‍എം) പദ്ധതിപ്രകാരം തമിഴ്നാട് സര്‍ക്കാര്‍ ടാറ്റാ മോട്ടോഴ്സില്‍ ലോ ഫ്ളോര്‍ ബസുകള്‍ അനുവദിച്ച സംഭവത്തിലും കേസെടുത്തിട്ടുണ്ട്. വിശദവിവരം ലഭിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വിശദാംശം പറയാന്‍ കഴിയില്ലെന്നും ടാറ്റാ മോട്ടോഴ്സ് വക്താവ് അറിയിച്ചു.

Wednesday, October 23, 2013
ബിര്‍ലയ്ക്കെതിരായ കേസ് അവസാനിപ്പിക്കും
ഹിന്‍ഡാല്‍കോയ്ക്ക് ഒഡിഷയില്‍ കല്‍ക്കരിപ്പാടം അനുവദിച്ചതിനെ ന്യായീകരിച്ച് പ്രധാനമന്ത്രിതന്നെ രംഗത്തുവന്ന പശ്ചാത്തലത്തില്‍ പ്രമുഖ വ്യവസായി കുമാര്‍മംഗലം ബിര്‍ലയ്ക്കെതിരായ കേസ് അവസാനിപ്പിക്കാന്‍ സിബിഐ ഒരുങ്ങുന്നു. മതിയായ തെളിവില്ലെന്ന കാരണം പറഞ്ഞാകും ബിര്‍ലയ്ക്കും കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പി സി പരഖിനുമെതിരായ കേസ് അവസാനിപ്പിക്കുക. കേസുമായി മുന്നോട്ടുപോകുന്നത് പ്രധാനമന്ത്രി കാര്യാലയത്തെ കൂടി പ്രതിസന്ധിയിലാക്കുമെന്നതും സിബിഐയുടെ ചുവടുമാറ്റത്തിന് കാരണമായി.
കേസിന്റെ വാര്‍ത്ത വന്നതുമുതല്‍ ബിര്‍ലയ്ക്ക് വേണ്ടി പരസ്യമായി വാദിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രിമാരായ ആനന്ദ് ശര്‍മയും സച്ചിന്‍ പൈലറ്റും സിബിഐയെ പരസ്യമായി വിമര്‍ശിച്ചു. ബിര്‍ലയാകട്ടെ ധനമന്ത്രി പി ചിദംബരത്തെ കണ്ട് ചര്‍ച്ചചെയ്തു. കേസുമായി മുന്നോട്ടുപോകില്ലെന്ന ഉറപ്പ് ചിദംബരത്തില്‍നിന്ന് വാങ്ങിയാണ് ബിര്‍ല മടങ്ങിയത്. മന്ത്രിസഭായോഗത്തിലും കേസ് ചര്‍ച്ചയായി. നിരവധി മന്ത്രിമാര്‍ സിബിഐയെ കയറൂരി വിടരുതെന്ന് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്നും ആവശ്യമുയര്‍ന്നു. പിറ്റേന്ന് ബിര്‍ലയെ ന്യായീകരിച്ച് പ്രധാനമന്ത്രി വിശദമായ പ്രസ്താവന നടത്തി. ബിര്‍ലയുടെ കമ്പനിയായ ഹിന്‍ഡാല്‍ക്കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ തെറ്റില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ ന്യായീകരണം. പിഎംഒയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിബിഐയിലെ ഉദ്യോഗസ്ഥര്‍ക്കുള്ള ശക്തമായ താക്കീതായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ വാക്കുകള്‍. കേസ് എങ്ങനെ അവസാനിപ്പിക്കാനാകുമെന്ന് തലപുകയ്ക്കുകയാണ് സിബിഐ ഉദ്യോഗസ്ഥര്‍. ബിര്‍ലയുടെ ഓഫീസുകളില്‍ തെരഞ്ഞിട്ടും തെളിവൊന്നും ലഭിച്ചില്ലെന്ന് സ്ഥാപിക്കാനാണ് ശ്രമം.
കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കുന്ന സ്ക്രീനിങ് സമിതി ആദ്യനിലപാട് തിരുത്തിയാണ് ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതെന്നത് വ്യക്തമാണെങ്കിലും ഇതിന് പകരമായ നേട്ടം ആര്‍ക്കെങ്കിലും ലഭിച്ചെന്ന് സ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്ന വിശദീകരണമാകും സിബിഐ നല്‍കുക. ഹിന്‍ഡാല്‍ക്കോയ്ക്ക് അനുകൂലതീരുമാനം അന്തിമമായെടുത്തത് ബന്ധപ്പെട്ട അധികാരകേന്ദ്രമാണെന്ന് സിബിഐ എഫ്ഐആറില്‍ പറയുന്നുണ്ട്. പ്രധാനമന്ത്രി കാര്യാലയമാണ് ബന്ധപ്പെട്ട അധികാരകേന്ദ്രമെന്നത് വ്യക്തം. ഇതെല്ലാം കോടതി മുമ്പാകെ വിശദീകരിക്കേണ്ടിവരുന്നത് സിബിഐക്ക് പല ബുദ്ധിമുട്ടുമുണ്ടാക്കും. പ്രധാനമന്ത്രിയും സര്‍ക്കാരും നിലപാടില്‍ ഉറച്ചുനില്‍ക്കുകകൂടി ചെയ്യുന്ന പശ്ചാത്തലത്തിലാണ് സിബിഐയുടെ പിന്‍വാങ്ങല്‍. ഹിന്‍ഡാല്‍കോ വിഷയത്തില്‍ പ്രധാനമന്ത്രി പറഞ്ഞത് പൂര്‍ണമായും ശരിയാണെന്ന് ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടെക്സിങ് അലുവാലിയ തിങ്കളാഴ്ച അഭിപ്രായപ്പെട്ടു.

Tuesday, October 22, 2013
കല്‍ക്കരി അഴിമതി: പ്രധാനമന്ത്രിയുടെ മൊഴിയെടുക്കും
കല്‍ക്കരിപ്പാടം അഴിമതിക്കേസസുമായി ബന്ധപ്പെട്ട് സിബിഐ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മൊഴിയെടുക്കും. അന്വേഷണത്തില്‍ നിന്നും പ്രധാനമന്ത്രിയെ മാറ്റി നിര്‍ത്താനുള്ള രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ മറികടന്നാണ് അദ്ദേഹത്തിന്റെ മൊഴി എടുക്കാനുള്ള തീരുമാനവുമായി സിബിഐ മുന്നോട്ട് പോകുന്നത്. കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പി സി പരേഖ്, കുമാരമംഗലം ബിര്‍ള എന്നിവരെ ചോദ്യംചെയ്തശേഷമായിരിക്കും മൊഴിയെടുക്കല്‍. ഇവരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പ്രധാനമന്ത്രിയില്‍ നിന്നും മൊഴി എടുക്കുക. പരേഖ് മൊഴിയില്‍ ഉറച്ചുനിന്നാല്‍ പ്രധാനമന്ത്രിയില്‍ നിന്നും മൊഴി എടുക്കേണ്ടി വരുമെന്നാണ് വിലയിരുത്തുപ്പെടുന്നത്.
2005ല്‍ മന്‍മോഹന്‍ സിങ്ങ് കല്‍ക്കരിവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന സമയത്താണ് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള ഹിന്‍ഡാല്‍കോ കമ്പനിക്ക് കല്‍ക്കരിപ്പാടം അനുവദിച്ചത്. തീരുമാനം യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും അത് പൂര്‍ണമായും ശരിയാണെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിലപാട്. കല്‍ക്കരിപ്പാടം വിതരണത്തിലെ ക്രമക്കേടിന്റെ പേരില്‍ മന്‍മോഹന്‍ സിങ്ങിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികള്‍ പ്രക്ഷോഭത്തിനൊരുങ്ങുമ്പോഴാണ് വിതരണത്തെ ന്യായീകരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തുവന്നത്.
കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി പരേഖിനെയും കുമാരമംഗലം ബിര്‍ളയേയും കേസിലുള്‍പ്പെടുത്തിയിരുന്നു. താന്‍ തെറ്റുകാരനെന്ന് സിബിഐ കരുതുന്നെങ്കില്‍, പ്രധാനമന്ത്രിക്കും തുല്യ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹത്തെ ഒന്നാം പ്രതിയാക്കണമെന്നു പരേഖ് പറഞ്ഞതോടെയാണ് വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയത്.

Monday, October 21, 2013
കല്‍ക്കരി: സിബിഐ സുപ്രീംകോടതിയില്‍ നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
കല്‍ക്കരി കുംഭകോണ കേസില്‍ അന്വേഷണപുരോഗതി വിവരിച്ചുള്ള സ്ഥിതിവിവര റിപ്പോര്‍ട്ട് സിബിഐ ചൊവ്വാഴ്ച സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. പ്രമുഖ വ്യവസായി കുമാര്‍മംഗലം ബിര്‍ലയ്ക്കെതിരെയും കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പി സി പരഖിനെതിരെയും കേസെടുത്തതിന്റെ വിശദീകരണം റിപ്പോര്‍ട്ടിലുണ്ടാകും. ബിര്‍ലയ്ക്കെതിരായ എഫ്ഐആറില്‍ പരാമര്‍ശിക്കുന്ന "ബന്ധപ്പെട്ട അധികാരകേന്ദ്ര"ത്തെ (പ്രധാനമന്ത്രി കാര്യാലയം) കുറിച്ച് റിപ്പോര്‍ട്ടില്‍ വിശദീകരണമുണ്ടാകുമോയെന്ന് വ്യക്തമല്ല.
ബിര്‍ലയുടെ ഹിന്‍ഡാല്‍കോ കമ്പനിക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ തെറ്റില്ലെന്ന പ്രധാനമന്ത്രിയുടെ ന്യായീകരണം വലിയ രാഷ്ട്രീയവിവാദമായി വളരുകയാണ്. ബിര്‍ലയുള്‍പ്പെടെ സിബിഐ പ്രതിചേര്‍ത്ത വ്യക്തികളെയും കമ്പനിയെയും ന്യായീകരിച്ച് പ്രധാനമന്ത്രി രംഗത്തുവന്നത് അന്വേഷണ ഏജന്‍സിയെ സമ്മര്‍ദത്തിലാക്കാനാണെന്ന് വ്യക്തം. ചൊവ്വാഴ്ച അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയെന്നതും ശ്രദ്ധേയം.
കല്‍ക്കരി കുംഭകോണ കേസില്‍ സിബിഐ എത്രയുംവേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ഒന്നിനെയും ഭയപ്പെടാതെയും സമ്മര്‍ദങ്ങള്‍ക്ക് അടിപ്പെടാതെയുമാകണം അന്വേഷണം. സുപ്രീംകോടതി ശരിയായ രീതിയില്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുകയും നിരീക്ഷിക്കുകയും വേണം. കുറ്റക്കാരായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കണം. പാര്‍ലമെന്റില്‍ പ്രസ്താവന നടത്താന്‍ പ്രതിപക്ഷസമ്മര്‍ദത്താല്‍ പ്രധാനമന്ത്രി തയ്യാറായി. എന്നാല്‍, പ്രസ്താവന തൃപ്തികരമല്ല. അന്വേഷണവുമായി സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കണം- യെച്ചൂരി പറഞ്ഞു.
എന്തുകൊണ്ടാണ് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഒന്നിനെ കുറിച്ച് മാത്രം പ്രധാനമന്ത്രി പ്രതികരിച്ചതെന്ന് ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കര്‍ ആരാഞ്ഞു. കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് ആകെ 14 കേസ് സിബിഐ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്തുകൊണ്ട് ഒരു കേസില്‍ മാത്രം പ്രധാനമന്ത്രി പ്രതികരണം നടത്തി. മറ്റ് കേസുകളുടെ കാര്യത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്- ജാവദേക്കര്‍ പറഞ്ഞു.
കല്‍ക്കരി കേസില്‍ ഒക്ടോബര്‍ 18 വരെ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങളായിരിക്കും സുപ്രീംകോടതിയില്‍ സിബിഐ ഫയല്‍ ചെയ്യുന്ന സ്ഥിതിവിവര റിപ്പോര്‍ട്ടിലുണ്ടാകുക. ബിര്‍ലയുടെ കമ്പനിയായ ഹിന്‍ഡാല്‍ക്കോയ്ക്ക് അന്നത്തെ കല്‍ക്കരി സെക്രട്ടറി പരഖ് അനധികൃതമായി ഒഡിഷയില്‍ കല്‍ക്കരി പ്പാടം അനുവദിച്ചെന്ന് ആരോപിച്ചുള്ളതാണ് സിബിഐയുടെ അവസാനത്തെ കേസ്. ഇതില്‍ പ്രധാനമന്ത്രി കാര്യാലയത്തെ കുറിച്ച് പറയേണ്ട ഭാഗങ്ങളില്‍ ബന്ധപ്പെട്ട അധികാരകേന്ദ്രമെന്ന പ്രയോഗമാണ് നടത്തിയത്. എഫ്ഐആറിന്റെ കരടില്‍ പ്രധാനമന്ത്രി കാര്യാലയമെന്ന് തന്നെയായിരുന്നു പ്രയോഗമെങ്കിലും ഉന്നതങ്ങളിലെ ഇടപെടലിനെ തുടര്‍ന്ന് തിരുത്തി.
കല്‍ക്കരി സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച പരഖ് ഡയറക്ടറായി ജോലിയില്‍ പ്രവേശിച്ച കമ്പനിക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതും വിവാദമായി. 2005 ഡിസംബറിലാണ് പരഖ് വിരമിച്ചത്. 2007 ഫെബ്രുവരിയില്‍ നവ്ഭാരത് പവര്‍ ലിമിറ്റഡില്‍ ഡയറക്ടറായി. ഇതിന് തൊട്ടുപിന്നാലെ നവ്ഭാരത് ലിമിറ്റഡ് കല്‍ക്കരിപ്പാടത്തിന് അപേക്ഷിക്കുകയും 2008ല്‍ അനുവദിച്ചുകിട്ടുകയും ചെയ്തു. കല്‍ക്കരിപ്പാടം ലഭിച്ചശേഷം നവ്ഭാരത് ലിമിറ്റഡ് തങ്ങളുടെ ഓഹരികളെല്ലാം എസ്സാര്‍ കമ്പനിക്ക് വിറ്റു. ഈ ഇടപാടുകളെ കുറിച്ചും സിബിഐ അന്വേഷിക്കുന്നുണ്ട്. വിരമിച്ചശേഷം മറ്റ് രണ്ട് കമ്പനികളില്‍ കൂടി പരഖ് ഡയറക്ടറായി പ്രവര്‍ത്തിച്ചു.

Sunday, October 20, 2013
കല്‍ക്കരിപ്പാടം തീരുമാനിച്ചത് പ്രധാനമന്ത്രിതന്നെ
കുമാര്‍മംഗലം ബിര്‍ലയുടെ ഹിന്‍ഡാല്‍കോ കമ്പനിക്ക് കല്‍ക്കരിപ്പാടം അനുവദിക്കാനുള്ള ശുപാര്‍ശ അന്തിമമായി അംഗീകരിച്ചത് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തന്നെയാണെന്നും നിയമാനുസൃതമായാണ് ഇക്കാര്യം ചെയ്്തതെന്നും പ്രധാനമന്ത്രികാര്യാലയം(പിഎംഒ). ഹിന്‍ഡാല്‍കോവിന് കല്‍ക്കരിപ്പാടം അനുവദിച്ച "ഉന്നത അധികാരകേന്ദ്രം" പ്രധാനമന്ത്രിയല്ലാതെ മറ്റാരുമല്ലെന്ന് കല്‍ക്കരിവകുപ്പ് മുന്‍ സെക്രട്ടറി പി സി പരഖ് ആരോപിച്ച സാഹചര്യത്തിലാണ് വിശദീകരണം.
ഒഡിഷ സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടതുകൊണ്ടാണ് ഹിന്‍ഡാല്‍കോ കമ്പനിക്ക് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചതെന്നും വിശദീകരണത്തില്‍ തുടര്‍ന്നു. ഏത് മന്ത്രാലയത്തിലും "കോംപിറ്റന്റ് അതോറിറ്റി" ചുമതല വഹിക്കുന്ന മന്ത്രിയാണെന്ന് പരഖ് ചൂണ്ടിക്കാട്ടി. ഹിന്‍ഡാല്‍കോവിന് പാടം അനുവദിച്ചത് പ്രധാനമന്ത്രി കല്‍ക്കരിവകുപ്പിന്റെ ചുമതല വഹിച്ചിരുന്നപ്പോഴാണ്. നെയ്വേലി ലിഗ്നൈറ്റിനു പകരം ഹിന്‍ഡാല്‍കോവിന് പാടം അനുവദിക്കാന്‍ "കോംപിറ്റന്റ് അതോറിറ്റി" നിര്‍ദേശിച്ചത് സ്ക്രീനിങ് കമ്മിറ്റി ശുപാര്‍ശ അട്ടിമറിച്ചാണെന്ന് കല്‍ക്കരി കുംഭകോണക്കേസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ സിബിഐ പരാമര്‍ശിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പരഖ്.
അതേസമയം, 2005 മെയ് ഏഴിന് ബിര്‍ലയില്‍നിന്ന് പ്രധാനമന്ത്രിക്ക് കത്ത് ലഭിച്ചെന്ന് പിഎംഒ പറയുന്നു. 650 മെഗാവാട്ട് വൈദ്യുതപദ്ധതിക്ക് ഒറീസയിലെ താലാബിര മൂന്ന്, നാല് കല്‍ക്കരി പാടങ്ങള്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് തേടാന്‍ പ്രധാനമന്ത്രി കത്തില്‍ കുറിപ്പെഴുതി. ഇത് 2005 മെയ് 25ന് ഉദ്യോഗസ്ഥര്‍ക്ക് അയച്ചു. ആഗസ്തില്‍ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് മറുപടി നല്‍കി. മഹാനദി കോള്‍ഫീല്‍ഡ്സ് ലിമിറ്റഡില്‍നിന്ന് വേണ്ടത്ര കല്‍ക്കരി എടുക്കാന്‍ ഹിന്‍ഡാല്‍കോവിന് അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും ഉപയോഗിച്ചില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ അറിയിച്ചത്.
ഫയല്‍ പ്രധാനമന്ത്രിയുടെ ഓഫീസിലുള്ള സമയത്താണ് ഒറീസ മുഖ്യമന്ത്രി 2005 ആഗസ്ത് 18ന് കത്തയച്ചത്. താലാബിര രണ്ട് പാടം ഹിന്‍ഡാല്‍കോവിന് കൊടുക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായമെന്നായിരുന്നു കത്തില്‍. മുഖ്യമന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ പ്രശ്നം പുനഃപരിശോധിക്കണമെന്ന് കുറിപ്പെഴുതി ഫയല്‍ വീണ്ടും ഉദ്യോഗസ്ഥര്‍ക്ക് അയച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹിന്‍ഡാല്‍കോവിന് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചുകൊണ്ട് 2005 ഒക്ടോബര്‍ ഒന്നിന് പ്രധാനമന്ത്രി തീരുമാനമെടുത്തെന്നും വിശദീകരണത്തില്‍ പറയുന്നു.
(വി ജയിന്‍)

Saturday, October 19, 2013
കേന്ദ്രമന്ത്രിയുടെ വാദം ഞെട്ടിപ്പിക്കുന്നത്: പിബി
കല്‍ക്കരി കുംഭകോണക്കേസില്‍ ഉള്‍പ്പെട്ട ഹിന്‍ഡാല്‍കോ ചെയര്‍മാന്‍ നിരപരാധിയാണെന്ന കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മയുടെ വാദം ഞെട്ടിക്കുന്നതാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.
വന്‍ ബിസിനസുകാരെ സംരക്ഷിക്കാനും കേസിനെ സ്വാധീനിക്കാനും സിബിഐയെ ഭയപ്പെടുത്താനുമുള്ള ശ്രമമാണിത്. കല്‍ക്കരി മേഖലയിലെ അഴിമതിയുടെ മൂലകാരണമായ സ്വകാര്യവല്‍ക്കരണത്തെയാണ് മന്ത്രി ഇതിലൂടെ ന്യായീകരിച്ചത്. ഹിന്‍ഡാല്‍കോ ചെയര്‍മാനും മുന്‍ കല്‍ക്കരി സെക്രട്ടറിക്കുമെതിരെ സിബിഐ എഫ്ഐആര്‍ ഫയല്‍ ചെയ്തത് കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചതിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമാണ്. ചില കമ്പനികള്‍ക്ക് വന്‍തോതില്‍ ലാഭം കൊയ്യാന്‍ വേണ്ടി പ്രകൃതിവിഭവങ്ങള്‍ ഇത്തരത്തില്‍ നിയമവിരുദ്ധമായി കൈമാറുന്നതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് സിപിഐ എം ആവശ്യപ്പെടുന്നത്. പ്രധാനമന്ത്രി കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിക്കുമ്പോഴാണ് ഈ ഇടപാട് നടന്നിരിക്കുന്നത്. അതിനാല്‍ അക്കാര്യവും അന്വേഷിക്കണം. സിബിഐ അതിന്റെ അന്വേഷണം പൂര്‍ണമായും നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു.

ബിര്‍ല ചിദംബരത്തെ കണ്ടു; സിബിഐക്ക് മേല്‍ സമ്മര്‍ദം
കല്‍ക്കരി കുംഭകോണ കേസിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേസിലെ പ്രതിയും പ്രമുഖ വ്യവസായിയുമായ കുമാര്‍ മംഗലം ബിര്‍ല വെള്ളിയാഴ്ച ധനമന്ത്രി പി ചിദംബരവുമായി കൂടിക്കാഴ്ച നടത്തി. കേസിനെക്കുറിച്ച് ആശങ്കയില്ലെന്ന് മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ബിര്‍ല മാധ്യമങ്ങളോട് പറഞ്ഞു. സിബിഐ കേസില്‍ ഭയപ്പെടേണ്ടതില്ലെന്ന് ചിദംബരം അറിയിച്ചതായാണ് സൂചന. ബിര്‍ലയ്ക്കെതിരെ സിബിഐ കേസെടുത്തതിനെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രിസഭാ യോഗത്തിലും മന്ത്രിമാര്‍ ഒന്നടങ്കം രംഗത്തുവന്നിരുന്നു. കേസ് ദുര്‍ബലപ്പെടുത്താന്‍ സിബിഐയോട് സര്‍ക്കാര്‍ ആവശ്യപ്പെടുമെന്ന് ഇതോടെ ഉറപ്പായി. ബിര്‍ലയ്ക്കെതിരെ കേസെടുത്തത്് കേന്ദ്രമന്ത്രിമാര്‍ പരസ്യമായി ചോദ്യംചെയ്തതിനെത്തുടര്‍ന്ന് വിശദീകരണം നല്‍കാന്‍ കഴിഞ്ഞ ദിവസം സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ നിര്‍ബന്ധിതനായിരുന്നു. സുപ്രീംകോടതി നിരീക്ഷിക്കുന്ന കേസാണിതെന്നും കോടതി നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നുംസിന്‍ഹ വിശദീകരിച്ചു. കേസില്‍പ്പെട്ട വ്യവസായ പ്രമുഖരെ രക്ഷിക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ പരസ്യമായിത്തന്നെ രംഗത്തുവന്നത് അനുചിതമാണെന്ന വിമര്‍ശം ശക്തമായി. ഇപ്പോള്‍ കേന്ദ്ര മന്ത്രിയെ പ്രതിനേരില്‍ക്കണ്ട് കേസ് വിവരം ചര്‍ച്ച ചെയ്തതോടെ അട്ടിമറി നീക്കങ്ങള്‍ കൂടുതല്‍ വെളിപ്പെടുകയാണ്.
നോര്‍ത്ത് ബ്ലോക്കിലെ ധനമന്ത്രിയുടെ ഓഫീസില്‍വച്ചയിരുന്നു കൂടിക്കാഴ്ച. ധനമന്ത്രിയെ കാണും മുമ്പ് മാധ്യമപ്രവര്‍ത്തകരെ കാണാന്‍ വിസമ്മതിച്ച ബിര്‍ല എന്നാല്‍, ചര്‍ച്ചയ്ക്ക് ശേഷം ആവേശത്തോടെ പ്രതികരിച്ചു. കേസിനെപ്പറ്റി ആശങ്കയില്ലെന്നും താന്‍ തെറ്റുചെയ്തിട്ടില്ലെന്നും ബിര്‍ല പറഞ്ഞു. കേസിന്റെ പശ്ചാത്തലത്തില്‍ എന്ത് ആവശ്യവുമായാണ് മന്ത്രിയെ കണ്ടതെന്ന് ബിര്‍ല വിശദീകരിച്ചില്ല. ബിര്‍ല വിഷയത്തില്‍ സിബിഐക്കെതിരെ വ്യവസായ പ്രമുഖരും ശക്തമായി പ്രതികരിച്ചുതുടങ്ങി. നാല്‍പ്പതോളം രാജ്യങ്ങളില്‍ വ്യാപാര താല്‍പ്പര്യമുള്ള പ്രമുഖ വ്യവസായിക്കെതിരെ കേസുമായി നീങ്ങുന്നത് നിക്ഷേപ വിശ്വാസം ഹനിക്കുമെന്നും സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇത് കൂടുതല്‍ ദോഷം ചെയ്യുമെന്നും വ്യവസായികള്‍ അഭിപ്രായപ്പെട്ടു. സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും വിശ്വാസ്യത ഏറെ വര്‍ഷങ്ങളെടുത്ത് കെട്ടിപ്പടുക്കുന്നതാണെന്നും അതുകൊണ്ടുതന്നെ എന്തെങ്കിലും നടപടി സ്വീകരിക്കുന്നതിനു മുമ്പ് അങ്ങേയറ്റം ശ്രദ്ധിക്കണമെന്നും വ്യവസായികളുടെ സംഘടനയായ സിഐഐ പ്രസ്താവനയില്‍ പറഞ്ഞു. തീരുമാനമെടുക്കുന്ന ഘട്ടങ്ങളില്‍ ഭീതിയുടെ അന്തരീക്ഷം ഉണ്ടാകില്ലെന്ന് തീര്‍ച്ചപ്പെടുത്തണമെന്നും സിഐഐ പ്രസിഡന്റ് ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. സംശയത്തിന്റെയും തെറ്റായ നടപടികളുടെയും ഇരകളാക്കി വ്യവസായ പ്രമുഖരെ മാറ്റരുതെന്ന് വ്യവസായ സംഘടനയായ ഫിക്കി അഭിപ്രായപ്പെട്ടു. നിര്‍ണായകമായ നയരൂപീകരണ നടപടികളെ ഇത്തരം പ്രവൃത്തികള്‍ ബാധിക്കും- ഫിക്കി പറഞ്ഞു.

Friday, October 18, 2013
കല്‍ക്കരി അഴിമതി: പ്രധാനമന്ത്രിയെ പേരെടുത്ത് പറയാതെ പരാമര്‍ശിക്കും
കല്‍ക്കരിപ്പാടം അഴിമതിക്കേസിലെ പുതിയ എഫ്ഐആറില്‍ നിന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പേര് ഒഴിവാക്കാന്‍ സിബിഐ തീരുമാനിച്ചു. പ്രധാനമന്ത്രിയുടെ പേരിന് പകരം കല്‍ക്കരിപ്പാടം വകുപ്പില്‍ ചുമതലപ്പെട്ടയാള്‍ എന്നാണ് പുതിയ എഫ്ഐആറില്‍ പരാമര്‍ശിക്കുക. നേരത്തെ എഫ്ഐആര്‍ തയാറാക്കിയപ്പോള്‍ പ്രധാനമന്ത്രിയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിയുടെ പേര് ഒഴിവാക്കണമെന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചതോടെയാണ് പുതിയ നടപടി.
ആദിത്യ ബിര്‍ള ഗ്രൂപ്പിന് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന പ്രധാനമന്ത്രിക്കും ഉത്തരവാദിത്തമുണ്ടെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ആദിത്യ ബിര്‍ള ഗ്രൂപ്പിന് കല്‍ക്കരിപ്പാടം നല്‍കുന്ന വിഷയത്തില്‍ അന്തിമ തീരുമാനമെടുത്തത് പ്രധാനമന്ത്രിയാണെന്നും കേസില്‍ പ്രധാനമന്ത്രിയെ ഒന്നാം പ്രതിയാക്കണമെന്നും മുന്‍ കല്‍ക്കരി സെക്രട്ടറി പി സി പരേഖ് ആരോപിച്ചിരുന്നു. കേസില്‍ കഴിഞ്ഞ ദിവസം പരേഖിനെയും ആദിത്യ ബിര്‍ള ഗ്രൂപ്പ് തലവന്‍ കുമാര്‍ മംഗലം ബിര്‍ളയേയും സിബിഐ പ്രതിചേര്‍ത്തിരുന്നു.

Wednesday, October 16, 2013
ഒന്നാംപ്രതി പ്രധാനമന്ത്രി: മുന്‍ സെക്രട്ടറി
കല്‍ക്കരി കുംഭകോണ കേസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും പ്രതി ചേര്‍ക്കണമെന്ന് കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പ്രകാശ്ചന്ദ്ര പരഖ്. മന്‍മോഹന്‍ സിങ് കല്‍ക്കരിവകുപ്പ് കൈകാര്യം ചെയ്തപ്പോഴാണ് കുമാര്‍ മംഗലം ബിര്‍ലയുടെ ഹിന്‍ഡാല്‍കോ കമ്പനിക്ക് ഒഡിഷയില്‍ കല്‍ക്കരിപ്പാടം അനുവദിക്കാന്‍ തീരുമാനിച്ചതെന്ന് പരഖ് പറഞ്ഞു. വകുപ്പു സെക്രട്ടറിയായിരുന്ന തനിക്കെതിരെയും ഹിന്‍ഡാല്‍കോയ്ക്കെതിരെയും സിബിഐ കേസെടുക്കുന്നുണ്ടെങ്കില്‍ പ്രധാനമന്ത്രിക്കെതിരെയും കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിര്‍ല നിവേദനം നല്‍കി. താന്‍ നിര്‍ദേശം വെച്ചു. പ്രധാനമന്ത്രി അത് പരിശോധിച്ച് തീരുമാനമെടുത്തു. ഒന്നാം പ്രതിസ്ഥാനത്ത് പ്രധാനമന്ത്രി വരും- പരഖ് പറഞ്ഞു.
പരഖിന്റെ പ്രതികരണത്തിന് പിന്നാലെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ടികള്‍ ഒന്നടങ്കം രംഗത്തുവന്നു. ഗൂഢാലോചകരില്‍ ഒരാള്‍ പ്രധാനമന്ത്രിയാണെന്ന പരഖിന്റെ ആരോപണം തന്നെയാണ് എല്ലാ രാഷ്ട്രീയ പാര്‍ടികളും പാര്‍ലമെന്റില്‍ മുന്നോട്ടുവച്ചിട്ടുള്ളതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. പ്രധാനമന്ത്രിയാണ് കല്‍ക്കരിവകുപ്പ് കൈയാളിയിരുന്നത്. അന്വേഷണം എത്രയും വേഗം പൂര്‍ത്തീകരിക്കണം. ആരൊക്കെ എന്തൊക്കെ ചെയ്തുവെന്നത് വെളിപ്പെടണം. അതിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകണം. ഏറെ പണിപ്പെട്ട് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഒരു പ്രസ്താവന നടത്തിയിരുന്നെങ്കിലും പല ചോദ്യങ്ങള്‍ക്കും ഇപ്പോഴും ഉത്തരം കിട്ടാനുണ്ട്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. അത് പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം- യെച്ചൂരി ആവശ്യപ്പെട്ടു.
പരഖിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം ആവര്‍ത്തിക്കുകയാണെന്ന് ബിജെപി രാജ്യസഭാ ഉപനേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സുതാര്യമായ അന്വേഷണം ഉറപ്പാക്കാന്‍ പ്രധാനമന്ത്രി രാജിവച്ചേ തീരൂവെന്ന് അദ്ദേഹം പറഞ്ഞു. ഹിന്‍ഡാല്‍കോയ്ക്ക് ഒഡിഷയിലെ തലബിര കല്‍ക്കരിപ്പാടം നല്‍കാനുള്ള തീരുമാനത്തില്‍ ഒപ്പുവച്ചത് പ്രധാനമന്ത്രിയാണെന്ന് പരഖ് ഹൈദരാബാദില്‍ പറഞ്ഞു. ഹിന്‍ഡാല്‍കോയും പൊതുമേഖലാ സ്ഥാപനമായ നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷനും ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിന് കല്‍ക്കരിപ്പാടം നല്‍കാനായിരുന്നു തുടക്കത്തിലുള്ള തീരുമാനം. ഇതില്‍ തെറ്റുണ്ടായിരുന്നില്ല. എന്നാല്‍, ഗൂഢാലോചനയുണ്ടെന്ന് സിബിഐ കരുതുകയാണെങ്കില്‍ ഇതില്‍ പങ്കാളികളായ എല്ലാവര്‍ക്കെതിരെയും അന്വേഷണം വേണം. താനും ബിര്‍ലയും മാത്രമല്ല പ്രധാനമന്ത്രിയും ഇതിലുള്‍പ്പെടും- പരഖ് പറഞ്ഞു. കല്‍ക്കരിപ്പാടങ്ങള്‍ ക്രമരഹിതമായി വിതരണം ചെയ്യുന്നതിനെതിരെ പ്രതികരിക്കുകയും മത്സരലേലത്തിലൂടെ വേണം വിതരണമെന്ന് നിര്‍ദേശിക്കുകയും ചെയ്ത തനിക്കെതിരെ കേസ് വന്നത് അത്ഭുതകരമാണെന്നും പരഖ് പറഞ്ഞു.
കല്‍ക്കരി മേഖലയില്‍ സുതാര്യത കൊണ്ടുവരാന്‍ ശ്രമം നടത്തിയ വ്യക്തിയാണ് താനെന്നും പരഖ് അവകാശപ്പെട്ടു. 2004 ജുെലൈ മുതല്‍ 2005 നവംബര്‍ വരെയാണ് പരഖ് കല്‍ക്കരി സെക്രട്ടറിയായി തുടര്‍ന്നത്. മത്സരലേലം ഉറപ്പാക്കാന്‍ കല്‍ക്കരി ഖനന നിയമത്തില്‍ ഭേദഗതി വരുത്തിയുള്ള ഓര്‍ഡിനന്‍സ് പരഖ് തയ്യാറാക്കിയെങ്കിലും സര്‍ക്കാര്‍ തീരുമാനമെടുക്കാതെ മാറ്റി. കല്‍ക്കരിപ്പാടങ്ങളുടെ വിതരണത്തിലെ ക്രമക്കേടുകളെക്കുറിച്ച് വിവരം നല്‍കിയ പരഖിനെ അഴിമതി തുറന്നുകാട്ടുന്ന വ്യക്തിയായി സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.

കല്‍ക്കരി കുംഭകോണം: കുമാര്‍ മംഗലം ബിര്‍ളയും പ്രതി
കല്‍ക്കരിപ്പാടം വിതരണ കുംഭകോണക്കേസില്‍ ആദിത്യ ബിര്‍ല ഗ്രൂപ്പ് തലവന്‍ കുമാര്‍ മംഗലം ബിര്‍ളയ്ക്കെതിരെ സിബിഐ കേസെടുത്തു. ബിര്‍ലയുടെ ഹിന്‍ഡാല്‍കോ കമ്പനിയെയും കല്‍ക്കരി വകുപ്പ് മുന്‍സെക്രട്ടറി പി സി പരേഖിനെയും നാഷണല്‍ അലുമിനിയം കമ്പനി ലിമിറ്റഡി(നാല്‍കോ)നെയും പ്രതിചേര്‍ത്തിട്ടുണ്ട്. അലുമിനിയം കമ്പനിയായ ഹിന്‍ഡാല്‍കോയ്ക്ക് 2005 നവംബറില്‍ ഒഡിഷയിലെ തലബിരയില്‍ രണ്ട് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് സിബിഐ കേസ്.
ക്രിമിനല്‍ ഗൂഢാലോചന, അഴിമതി, വഞ്ചന, ധനദുര്‍വിനിയോഗം എന്നീ കുറ്റങ്ങളാണ് ബിര്‍ലക്കെതിരെ ചുമത്തിയിട്ടുള്ളത്. കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്യുന്ന 14-ാം കേസാണ് ബിര്‍ലയ്ക്കെതിരായത്. രാജ്യത്തെ ഏറ്റവും പ്രമുഖ വ്യവസായ കുടുംബത്തിന്റെ തലവന്‍ കല്‍ക്കരി കേസില്‍ പ്രതിയായത് ഓഹരിവിപണികളിലും പ്രതിഫലിച്ചു. ഹിന്‍ഡാല്‍കോ ഓഹരികളില്‍ ഇടിവുണ്ടായി. മറ്റ് ചില ബിര്‍ല കമ്പനികളുടെ ഓഹരി വിലകളെയും കേസ് ബാധിച്ചു. ബിര്‍ല കമ്പനിക്കെതിരെ കേസെടുത്തതിനു പുറമെ മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ഭുവനേശ്വര്‍ എന്നിവിടങ്ങളിലായി ആറ് കേന്ദ്രങ്ങളില്‍ സിബിഐ സംഘം റെയ്ഡു നടത്തി.
കുമാര്‍ മംഗലം ബിര്‍ലയെ സിബിഐ ചോദ്യംചെയ്യാന്‍ വിളിപ്പിക്കും. കല്‍ക്കരി കേസില്‍ ജിന്‍ഡാല്‍ ഗ്രൂപ്പ് മേധാവി നവീന്‍ ജിന്‍ഡാലിനെ സിബിഐ സംഘം നേരത്തെ ചോദ്യംചെയ്തിരുന്നു. ജിന്‍ഡാലിന്റെ അഭ്യര്‍ഥന മാനിച്ച് അതീവ രഹസ്യമായിട്ടായിരുന്നു ചോദ്യംചെയ്യല്‍. ഊര്‍ജോല്‍പ്പാദനത്തിനെന്ന പേരിലാണ് 2005ല്‍ ഹിന്‍ഡാല്‍കോ ഗ്രൂപ്പിന് ഒഡിഷയില്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത്. കല്‍ക്കരിപ്പാടങ്ങള്‍ ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ ഹിന്‍ഡാല്‍കോ പാലിച്ചിട്ടില്ലെന്ന് സിബിഐ എഫ്ഐആറില്‍ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും സര്‍ക്കാര്‍തലത്തില്‍ ബിര്‍ല കമ്പനിക്ക് അനുകൂലമായി കാര്യങ്ങള്‍ നീങ്ങിയതോടെയാണ് പാടങ്ങള്‍ ലഭ്യമായതെന്ന് സിബിഐ പറയുന്നു.
ഒത്തുകളി തെളിയിക്കുന്നതിന് ആവശ്യമായ കൂടുതല്‍ രേഖകള്‍ക്കായാണ് ആറ് കേന്ദ്രത്തില്‍ സിബിഐ റെയ്ഡ് നടത്തിയത്. ഇതോടെ കേസില്‍ കുടുങ്ങുന്ന പ്രമുഖരുടെ പട്ടിക നീളുകയാണ്. പ്രമുഖ വ്യവസായിയും ഹരിയാനയില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവും എംപിയുമാണ് നവീന്‍ ജിന്‍ഡാല്‍. മഹാരാഷ്ട്രയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും എംപിയുമായ വിജയ് ദര്‍ദയും കല്‍ക്കരിവകുപ്പ് മുന്‍സഹമന്ത്രിയും ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസ് നേതാവുമായ ദസരി നാരായണറാവുവും പ്രതിസ്ഥാനത്തുണ്ട്.
2004-09 കാലത്ത്194 കല്‍ക്കരിപ്പാടങ്ങള്‍ ക്രമംവിട്ട് വിതരണംചെയ്യുക വഴി ഖജനാവിന് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് സിഎജി കണ്ടെത്തിയത്. ഇതില്‍ 142 പാടങ്ങള്‍ വിതരണംചെയ്തത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കല്‍ക്കരിവകുപ്പ് കൈകാര്യം ചെയ്തപ്പോഴാണെങ്കിലും പ്രധാനമന്ത്രി കാര്യാലയത്തിലേക്ക് സിബിഐ അന്വേഷണം എത്തിയിട്ടില്ല. കല്‍ക്കരിക്കേസുമായി ബന്ധപ്പെട്ട 157 ഫയല്‍ കാണാതായത് വിവാദമായിരുന്നു. സുപ്രീംകോടതി രൂക്ഷമായ ഭാഷയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുകയും പാര്‍ലമെന്റില്‍ ബഹളമാവുകയും ചെയ്തതിനെത്തുടര്‍ന്ന് നൂറ്റിമുപ്പതോളം ഫയലുകള്‍ സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറായി. എന്നാല്‍, ഏറെ നിര്‍ണായകമായ ഇരുപതിലേറെ ഫയല്‍ ഇപ്പോഴും എവിടെയെന്ന് വ്യക്തമല്ല.

Thursday, September 26, 2013
കേന്ദ്ര നിസ്സഹകരണം കേസിനെ ബാധിക്കുന്നു: സുപ്രീംകോടതി
കേന്ദ്ര സര്‍ക്കാരിന്റെ നിസ്സഹകരണ മനോഭാവം കല്‍ക്കരി കേസ് നടത്തിപ്പിനെ ദോഷകരമായി ബാധിക്കുന്നുവെന്ന് സുപ്രീംകോടതി വിമര്‍ശം. സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് പൂര്‍ണവിവരം കോടതിക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ബുധനാഴ്ച കേസില്‍ വാദം കേള്‍ക്കവെ ജസ്റ്റിസുമാരായ ആര്‍ എം ലോധയും മദന്‍ ബി ലൊക്കൂറും കുര്യന്‍ ജോസഫും ഉള്‍പ്പെട്ട ബെഞ്ച് തുറന്നടിച്ചു.
കോടതിയോട് ചൊവ്വാഴ്ച ക്ഷുഭിതനായി പ്രതികരിച്ചതില്‍ അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി ബുധനാഴ്ച ക്ഷമാപണം നടത്തി. കോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകാതെ വന്നതോടെയാണ് വഹന്‍വതി ക്ഷോഭത്തോടെ പ്രതികരിച്ചത്. എല്ലാ കാര്യങ്ങളും താന്‍ തലയിലിട്ട് നടക്കുകയല്ലെന്ന് വഹന്‍വതി പറഞ്ഞു. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. താന്‍ എല്ലാം തലയിലിട്ട് നടക്കുകയല്ല. ഏതെങ്കിലും ഒരു കാര്യത്തില്‍ വാദം തുടങ്ങുമ്പോള്‍ മറ്റെന്തെങ്കിലും വിഷയം കോടതി ഉന്നയിക്കും. ഇത്തരത്തില്‍ എങ്ങനെയാണ് മുന്നോട്ടുപോകാനാവുക- ചൊവ്വാഴ്ച വഹന്‍വതി പറഞ്ഞു. ഇത്തരത്തില്‍ പ്രതികരിക്കേണ്ടി വന്നതില്‍ ഖേദമുണ്ടെന്ന് പറഞ്ഞാണ് വഹന്‍വതി ബുധനാഴ്ച തന്റെ വാദങ്ങള്‍ തുടങ്ങിയത്.
കാലാവസ്ഥയും ചൂടും കാരണം ദേഷ്യപ്പെട്ടുവെന്നാണ് തങ്ങള്‍ കരുതിയതെന്ന് ജസ്റ്റിസ് ലോധ തമാശയായി പ്രതികരിച്ചു. സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലം മുന്‍സത്യവാങ്മൂലത്തിന് വിരുദ്ധമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. 1995 മുതല്‍ നല്‍കിയ കല്‍ക്കരിപ്പാടങ്ങളുടെ വിശദാംശം സമര്‍പ്പിക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. മറുപടി സത്യവാങ്മൂലത്തിന് ശേഷം വീണ്ടും മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കുകയാണ്. ഇത് ശരിയല്ല. 172 കല്‍ക്കരിപ്പാടം വിതരണത്തിനായി കേന്ദ ഖനന ആസൂത്രണ ഇന്‍സ്റ്റിറ്റ്യൂട്ട് തെരഞ്ഞെടുത്തെന്നാണ് സത്യവാങ്മൂലം. എന്നാല്‍, ഇവ ആര്‍ക്കൊക്കെ വിതരണംചെയ്തുവെന്ന് പറയുന്നില്ല. 172 കല്‍ക്കരിപ്പാടങ്ങളില്‍ എത്രയാണ് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയതെന്ന് വിശദീകരിക്കണം. കല്‍ക്കരിപ്പാടങ്ങള്‍ നല്‍കിയതില്‍ നിയമപരമായി തെറ്റില്ലെന്ന് സ്ഥാപിക്കുകയും വേണം. അവ്യക്തത പാടില്ല. ഓരോ കല്‍ക്കരിപ്പാടവും ആര്‍ക്കാണ് നല്‍കിയതെന്ന വിവരമാണ് വേണ്ടത്- കോടതി പറഞ്ഞു. കല്‍ക്കരി ആവശ്യം കൂടുകയും ലഭ്യത കുറയുകയും ചെയ്ത പശ്ചാത്തലത്തിലാണ് സ്വകാര്യ കമ്പനികളെ ക്ഷണിച്ചതെന്ന് വഹന്‍വതി ന്യായീകരിച്ചു. കല്‍ക്കരിപ്പാടങ്ങള്‍ ലഭിച്ച 19 സ്വകാര്യ കമ്പനികള്‍ തങ്ങള്‍ക്ക് പറയാനുള്ളതു കൂടി കേള്‍ക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. കല്‍ക്കരിക്കമ്പനികള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാലാണ് ആവശ്യം മുന്നോട്ടുവച്ചത്.
deshabhimani 260913

കല്‍ക്കരിഖനികള്‍ ലേലത്തില്‍ നല്‍കാന്‍ നയം
രാജ്യത്തെ കല്‍ക്കരിഖനികള്‍ സ്വകാര്യകമ്പനികള്‍ക്ക് ലേലത്തില്‍ കൈമാറാന്‍ അനുമതി നല്‍കിയുള്ള പുതിയ കല്‍ക്കരിനയത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ചൊവ്വാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതിയാണ് പുതിയ നയത്തിന് അംഗീകാരം നല്‍കിയത്. കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍നയം നിലവിലില്ലായിരുന്നു. ഊര്‍ജോല്‍പ്പാദനത്തിന് കല്‍ക്കരി ആവശ്യമായ സ്വകാര്യകമ്പനികള്‍ക്കാണ് ഇതുവരെ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചിരുന്നത്.
സ്വകാര്യകമ്പനികള്‍ക്ക് വഴിവിട്ട് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കുക വഴി ഖജനാവിന് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്ന കണ്ടെത്തലായിരുന്നു സിഎജി നടത്തിയത്. സിബിഐ അന്വേഷിക്കുന്ന കല്‍ക്കരിക്കേസ് നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കേസുമായി ബന്ധപ്പെട്ട പ്രധാന ഫയലുകള്‍ കാണാതായ സംഭവം കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ വലിയ ബഹളത്തിന് വഴിയൊരുക്കിയിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കല്‍ക്കരിവകുപ്പ് കൈകാര്യം ചെയ്ത 2006-09 കാലയളവിലാണ് ഖജനാവിന് നഷ്ടം വരുത്തിയ കല്‍ക്കരി ഇടപാടുകള്‍ നടന്നതെന്ന വസ്തുത സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു.
സ്വകാര്യകമ്പനികള്‍ക്ക് എന്തടിസ്ഥാനത്തിലാണ് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതെന്ന ചോദ്യത്തിന് സുപ്രീംകോടതിയില്‍ വ്യക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. സ്വകാര്യകമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ കൈമാറാന്‍ കേന്ദ്രത്തിന് നിയമപരമായ അധികാരമുണ്ടോയെന്ന ചോദ്യമായിരുന്നു കോടതി മുന്നോട്ടുവച്ചത്. കല്‍ക്കരിക്കേസ് കോടതിയില്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ് മന്ത്രിസഭ പുതിയ നയത്തിന് അംഗീകാരം നല്‍കിയിട്ടുള്ളത്. പുതിയ നയപ്രകാരം ലേലപ്രക്രിയയിലൂടെ കല്‍ക്കരിപ്പാടങ്ങളില്‍ ഖനനത്തിന് അനുമതി ലഭിക്കുന്ന കമ്പനികള്‍ കല്‍ക്കരിപ്പാടത്തിന്റെ ആകെ മൂല്യത്തിന്റെ പത്ത് ശതമാനം മുന്‍കൂറായി അടയ്ക്കണം. ഉല്‍പ്പാദനവുമായി ബന്ധപ്പെടുത്തിയായിരിക്കും തുടര്‍ന്നുള്ള പണം അടവ്. കല്‍ക്കരിയുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ശരാശരിവില കണക്കാക്കിയാകും കമ്പനികളില്‍നിന്ന് പണം ഈടാക്കുക.
സോളാര്‍ മേഖലയും സിഎജി പരിശോധിക്കും
സൗരോര്‍ജം ഉള്‍പ്പെടെ പാരമ്പര്യേതര ഊര്‍ജ മേഖലയില്‍ രാജ്യത്തിന്റെ പ്രകടനം സിഎജി പരിശോധിക്കുന്നു. പാരമ്പര്യേതര ഊര്‍ജ മേഖലയുടെ വളര്‍ച്ചസാധ്യത കണക്കിലെടുത്താണ് പ്രകടന വിലയിരുത്തലിന് ഒരുങ്ങുന്നതെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ശശികാന്ത് ശര്‍മ പറഞ്ഞു. വമ്പിച്ച വളര്‍ച്ചസാധ്യതയാണ് പാരമ്പര്യേതര ഊര്‍ജ മേഖലയ്ക്കുള്ളത്. സമ്പദ്വ്യവസ്ഥയില്‍ പാരമ്പര്യേതര ഊര്‍ജ മേഖലയുടെ പ്രാധാന്യം വര്‍ധിക്കുകയുമാണ്. ഇതെല്ലാം കണക്കിലെടുത്ത് പാരമ്പര്യേതര ഊര്‍ജമേഖലയെക്കുറിച്ച് അഖിലേന്ത്യാ തലത്തില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് നടത്താന്‍ സിഎജി ആലോചിക്കുകയാണ്. അടുത്തുതന്നെ ഓഡിറ്റിങ് നടത്തും- ഡല്‍ഹിയില്‍ പാരമ്പര്യേതര ഊര്‍ജ മേഖലയിലെ സാധ്യതകള്‍ വിലയിരുത്തിയുള്ള സെമിനാറില്‍ സിഎജി ശശികാന്ത് ശര്‍മ പറഞ്ഞു.
പാരമ്പര്യേതര ഊര്‍ജ മന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ സാന്നിധ്യത്തിലായിരുന്നു ഓഡിറ്റിങ് നടത്തുമെന്ന സിഎജിയുടെ പ്രഖ്യാപനം. കേരളത്തിലെ സോളാര്‍ തട്ടിപ്പ് ഉള്‍പ്പെടെ പാരമ്പര്യേതര ഊര്‍ജ മേഖലയുമായി ബന്ധപ്പെട്ട് വന്‍ തട്ടിപ്പുകള്‍ നടക്കുന്നതായി നേരത്തെതന്നെ സിഎജിയുടെ ശ്രദ്ധയില്‍ വന്നിരുന്നു. കേരളത്തില്‍നിന്നുള്ള ഇടതുപക്ഷ എംപിമാര്‍ പാര്‍ലമെന്റില്‍ വിഷയം ശക്തമായി ഉന്നയിച്ചതിനെത്തുടര്‍ന്ന് ദേശീയ മാധ്യമങ്ങളിലും സോളാര്‍ തട്ടിപ്പ് വലിയ വാര്‍ത്തയായി. കേരളത്തില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കാമെന്ന് വാഗ്ദാനംചെയ്തുള്ള വമ്പന്‍ തട്ടിപ്പ് സിഎജി പരിശോധനാവിധേയമാക്കണമെന്ന് പി രാജീവും കെ എന്‍ ബാലഗോപാലും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായത്തോടെ കേന്ദ്ര സബ്സിഡി കിട്ടുമെന്നും മറ്റും പ്രലോഭിപ്പിച്ചായിരുന്നു ഒട്ടനവധി പേരെ ടീം സോളാര്‍സംഘം കബളിപ്പിച്ചത്. പാരമ്പര്യേതര ഊര്‍ജ മേഖലയ്ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കി വരുന്ന പ്രോത്സാഹനത്തിന്റെ മറവിലാണ് തട്ടിപ്പ് അരങ്ങേറിയത്. കേരളത്തിന് സമാനമായി മറ്റ് സ്ഥലങ്ങളിലും തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന പരിശോധനയും സിഎജി നടത്തണം- രാജീവും ബാലഗോപാലും ആവശ്യപ്പെട്ടു.

Thursday, September 19, 2013
കല്‍ക്കരിപ്പാടം അഴിമതി: ഉത്തരമില്ലാതെ കേന്ദ്രം
കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സുപ്രീംകോടതിയില്‍ വീണ്ടും ഉത്തരംമുട്ടി കേന്ദ്രസര്‍ക്കാര്‍. കോള്‍ ഇന്ത്യ ലിമിറ്റഡിന് അവകാശപ്പെട്ട കല്‍ക്കരിപ്പാടങ്ങള്‍ എങ്ങനെയാണ് സ്വകാര്യ കമ്പനികള്‍ക്ക് അനുവദിച്ചതെന്ന ചോദ്യമാണ് സര്‍ക്കാരിന്റെ ഉത്തരം മുട്ടിച്ചത്. സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി മറുപടി പറയാനാകാതെ കുഴങ്ങിയപ്പോള്‍ കാര്യങ്ങള്‍ ശരിയായി പഠിച്ചുവരാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ 24 വരെ സമയം തേടി.
ജസ്റ്റിസുമാരായ ആര്‍ എം ലോധ, മദന്‍ ബി ലൊക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ച് മുമ്പാകെയാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും സര്‍ക്കാരിന്റെ വാദങ്ങള്‍ പാളിയത്. സര്‍ക്കാരിന്റെ ഭാഗം സമര്‍ഥിക്കാന്‍ എജിക്കു പുറമെ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പരസ് കുഹാദ് എന്നിവരും ഹാജരായെങ്കിലും കോടതിയുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഔദ്യോഗിക രേഖകള്‍ സഹിതം തയ്യാറെടുപ്പ് നടത്തി വരാന്‍ കോടതി അറ്റോര്‍ണി ജനറലിനോട് നിര്‍ദേശിച്ചു. കോള്‍ ഇന്ത്യയും കേന്ദ്ര ഖനന ആസൂത്രണ-രൂപകല്‍പ്പന ഇന്‍സ്റ്റിറ്റ്യൂട്ട് ലിമിറ്റഡും(സിഎംപിഡിഐഎല്‍) കണ്ടെത്തിയ കല്‍ക്കരി പ്പാടങ്ങള്‍ കോള്‍ ഇന്ത്യയുടെ പാട്ട അവകാശത്തില്‍ വരുന്ന പ്രദേശങ്ങളാണെങ്കില്‍ എങ്ങനെ മറ്റ് സ്ഥാപനങ്ങള്‍ക്ക് വിട്ടുനല്‍കിയെന്ന ചോദ്യമാണ് കോടതി ഉന്നയിച്ചത്. ഈ ചോദ്യം ഇതിനു മുമ്പ് കോടതി ഉന്നയിച്ചിട്ടില്ലാത്തതിനാല്‍ എന്താണ് സ്ഥിതിയെന്നു പരിശോധിക്കേണ്ടിവരുമെന്നും കേസ് അടുത്ത തവണ കേള്‍ക്കുമ്പോള്‍ വിശദീകരണം നല്‍കാമെന്നും എജി പ്രതികരിച്ചു.
കല്‍ക്കരിക്കേസില്‍ ഏറ്റവും നിര്‍ണായക ചോദ്യമാണിതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്താതെ കോടതിക്ക് മുന്നോട്ടുപോകാനില്ലെന്നും ജസ്റ്റിസ് ലോധ വ്യക്തമാക്കി. ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് സര്‍ക്കാരിനുണ്ടാകണമെന്നും ജസ്റ്റിസ് ലോധ പറഞ്ഞു. ബുധനാഴ്ച വൈകിട്ടുവരെ കല്‍ക്കരിക്കേസില്‍ വാദംകേള്‍ക്കാനാണ് കോടതി തീരുമാനിച്ചതെങ്കിലും നിര്‍ണായക ചോദ്യത്തിന് സര്‍ക്കാരിന് മറുപടിയില്ലാതെ വന്നതോടെ ഉച്ചയോടെ വാദംകേള്‍ക്കല്‍ നിര്‍ത്തുകയായിരുന്നു. സ്വകാര്യ കമ്പനികളുടെ അപേക്ഷ എങ്ങനെയാണ് കേന്ദ്രം സ്വീകരിച്ചതെന്ന് വിശദമാക്കുന്ന രേഖകളും കല്‍ക്കരിപ്പാടങ്ങള്‍ കണ്ടെത്തിയുള്ള സിഎംപിഡിഐഎല്ലിന്റെ കടലാസുകളും ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കല്‍ക്കരിക്കേസ് ചൊവ്വാഴ്ച പരിഗണിച്ചപ്പോഴും കോടതി മുമ്പാകെ സര്‍ക്കാര്‍ അഭിഭാഷകര്‍ പതറി. കേസുമായി ബന്ധപ്പെട്ടുള്ളത് വിപുലമായ വിഷയമാണെന്നും അതുകൊണ്ടാണ് പലപ്പോഴും ആശയക്കുഴപ്പം സംഭവിക്കുന്നതെന്നുമായിരുന്നു എജിയുടെ വിശദീകരണം.
deshabhimani 190913

Wednesday, September 18, 2013
കേന്ദ്രസര്‍ക്കാരിന് വീണ്ടും സുപ്രീംകോടതി വിമര്‍ശം
കല്‍ക്കരി പാടം വിതരണ അഴിമതിക്കേസില്‍ കേന്ദ്രസര്‍ക്കാരിന് വീണ്ടും സുപ്രീംകോടതിയുടെ വിമര്‍ശം. 1992ന് ശേഷം കല്‍ക്കരി പാടങ്ങള്‍ അനുവദിക്കുന്നതിന് പല മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും ഇതിനെല്ലാം നിയമപരമായ പിന്തുണയുണ്ടായിരുന്നോയെന്നും കോടതി ആരാഞ്ഞു. അന്തിമ തീരുമാനമെടുക്കുന്നതിന് മേല്‍നോട്ട സമിതിക്ക് അധികാരം നല്‍കിയത് ഏത് നിയമത്തിന്റെ പിന്‍ബലത്തിലാണെന്നും എന്തുകൊണ്ട് ലേലപ്രക്രിയ പിന്തുടര്‍ന്നില്ലെന്നും സുപ്രീംകോടതി ചോദിച്ചു. ഇതുള്‍പ്പടെ സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതിയ്ക്ക് മറുപടിയുണ്ടായില്ല. ഒട്ടനവധി വിഷയങ്ങള്‍ ഉള്‍പ്പെടുന്നതാണെന്നും ആശയക്കുഴപ്പമുണ്ടെന്നും എജി കോടതി മുമ്പാകെ തുറന്നുപറഞ്ഞു. 1992 ലെ സാഹചര്യങ്ങള്‍ വിശദീകരിച്ച് ഇതിന് മറുപടി നല്‍കാനായിരുന്നു എജിയുടെയും ഒപ്പമുണ്ടായിരുന്ന സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്റെയും ശ്രമം. മാനദണ്ഡങ്ങളൊന്നും തെറ്റിച്ചിട്ടില്ലെന്നും ഓരോ ഘട്ടത്തിലും മേല്‍നോട്ടസമിതിയുടെ അംഗീകാരത്തോടെയാണ് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
തൊണ്ണൂറുകളില്‍ ഉദാരവല്‍ക്കരണനയത്തിന് തുടക്കംകുറിച്ചശേഷം പുതിയ നയങ്ങള്‍ നടപ്പാക്കുന്നതിനാണ് കല്‍ക്കരി ദേശസാല്‍ക്കരണ നിയമം ഭേദഗതിചെയ്തത്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ അഭിമുഖീകരിച്ച സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് പുതിയ നയം സ്വീകരിക്കേണ്ടി വന്നത്. സ്വകാര്യവല്‍ക്കരണം നടപ്പാക്കിയിരുന്നില്ലെങ്കില്‍ രാജ്യം കടുത്ത ഊര്‍ജപ്രതിസന്ധിയെ അഭിമുഖീകരിച്ചേനെ. രണ്ടാഴ്ചത്തേക്കുമാത്രം പിടിച്ചുനില്‍ക്കാനാകുംവിധം 2500 കോടിയുടെ വിദേശനാണ്യമാണ് അന്ന് ശേഷിച്ചിരുന്നതെന്നും ഊര്‍ജോല്‍പ്പാദനത്തിനുമാത്രം 1,25,000 കോടി വേണ്ടി വരുന്ന ഘട്ടമായിരുന്നെന്നും അന്ന് ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിന്റെ വാക്കുകള്‍ ഉദ്ധരിച്ച് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. കല്‍ക്കരിക്കേസില്‍ മുമ്പ് പലതവണ കേന്ദ്രസര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Sunday, September 8, 2013
സിബിഐ ആവശ്യപ്പെട്ടാല്‍ പ്രധാനമന്ത്രി ഹാജരാകും: കമല്‍നാഥ്
സിബിഐ ആവശ്യപ്പെട്ടാല്‍ കല്‍ക്കരി കുംഭകോണക്കേസില്‍ ചോദ്യംചെയ്യലിന് വിധേയനാകാന്‍ പ്രധാനമന്ത്രി തയ്യാറാകുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥ് പറഞ്ഞു. സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രിയെ ചോദ്യംചെയ്യേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. എന്നാല്‍ തല്‍ക്കാലം പ്രധാനമന്ത്രിയെ ചോദ്യംചെയ്യേണ്ട ആവശ്യമില്ലെന്ന് സിബിഐ ഡയറക്ടര്‍ തിരുത്തി. ഇതിനു ശേഷമാണ് ചോദ്യംചെയ്യലിന് വിധേയമാകാന്‍ പ്രധാനമന്ത്രി തയ്യാറാകുമെന്ന പ്രസ്താവന കേന്ദ്രമന്ത്രി നടത്തുന്നത്.
2ജി കേസില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെയും മുമ്പാകെ പ്രധാനമന്ത്രി ഹാജരാകണമെന്ന നിര്‍ദേശമുയര്‍ന്നപ്പോള്‍ ശക്തമായ എതിര്‍പ്പാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. പ്രധാനമന്ത്രി നേരിട്ട് വകുപ്പിന്റെ കാര്യങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന ന്യായമാണ് അന്നു പറഞ്ഞത്. കല്‍ക്കരി കുംഭകോണക്കേസിലാകട്ടെ പ്രധാനമന്ത്രി കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന കാലത്താണ് വിവാദമായ കല്‍ക്കരിപാടം വിതരണം നടന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ എസ്പി കെ ആര്‍ ചൗരാസ്യ പ്രധാനമന്ത്രിയെ ചോദ്യംചെയ്യേണ്ട ആവശ്യമുണ്ടെന്ന് സിബിഐ ഡയറക്ടറെ അറിയിച്ചിരുന്നു. കല്‍ക്കരി പാടം വിതരണവുമായി ബന്ധപ്പെട്ട വിവിധ നടപടികളെക്കുറിച്ച് പ്രധാനമന്ത്രിയില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചറിയേണ്ടതുണ്ടെന്നാണ് ചൗരാസ്യ അറിയിച്ചത്. അന്വേഷണം എത്രയുംവേഗം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അന്വേഷണപുരോഗതി റിപ്പോര്‍ട്ട് തയ്യാറാക്കിയപ്പോള്‍ പ്രധാനമന്ത്രിയെ ചോദ്യംചെയ്യേണ്ടതുണ്ടെന്ന് ചൗരാസ്യ എഴുതി. സിബിഐ ഡിഐജി രവികാന്ത്, ജോയിന്റ് ഡയറക്ടര്‍ ഒ പി ഗല്‍ഹോത്ര, അഡീഷണല്‍ ഡയറക്ടര്‍ ആര്‍ കെ ദത്ത എന്നിവര്‍ ഈ നിര്‍ദേശവുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് തീരുമാനിച്ചു. പ്രധാനമന്ത്രിയെ തല്‍ക്കാലം ചോദ്യംചെയ്യേണ്ടതില്ലെന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത്സിങ് പ്രസ്താവനയും ഇറക്കി.
കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായതും ഈ പശ്ചാത്തലത്തിലാണ്. പ്രധാനമന്ത്രിയുടെ പേരുമായി നേരിട്ടു ബന്ധമുള്ള രേഖകള്‍ സിബിഐയുടെ കൈയില്‍ എത്തരുതെന്ന ലക്ഷ്യത്തോടെയാണ് ഫയലുകള്‍ പൂഴ്ത്തിയത്. ഇത് പാര്‍ലമെന്റില്‍ വലിയ ബഹളത്തിനിടയാക്കി. ഇക്കാര്യത്തില്‍ ഒന്നും ഒളിക്കാനില്ലെന്നും കല്‍ക്കരി മന്ത്രാലയത്തിന്റെ ഫയലുകളൊന്നും താന്‍ സൂക്ഷിക്കുന്നില്ലെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വിശദീകരണം. സിബിഐയില്‍ ഉന്നതതലത്തില്‍ സമ്മര്‍ദം ചെലുത്തി പ്രധാനമന്ത്രിയെ ചോദ്യംചെയ്യില്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് ചോദ്യംചെയ്യലിന് വിധേയനാകാന്‍ തയ്യാറെന്ന പ്രസ്താവന ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.

Thursday, September 5, 2013
പ്രധാനമന്ത്രിയുടെ പങ്ക്: രേഖകള്‍ പൂഴ്ത്തി
കല്‍ക്കരിപാടം കുംഭകോണക്കേസില്‍ പ്രധാനരേഖകള്‍ പൂഴ്ത്തിവച്ച് പ്രധാനമന്ത്രിയെ രക്ഷപ്പെടുത്താനുള്ള ശ്രമം വെളിപ്പെട്ടിട്ടും കേന്ദ്രത്തിന്റെ ദുര്‍ബല പ്രതിരോധം. കേസുമായി ബന്ധപ്പെട്ട് ഒന്നരലക്ഷം പേജ് രേഖകള്‍ സിബിഐയ്ക്ക് കൈമാറിയെന്നാണ് പ്രധാനമന്ത്രി പാര്‍ലമെന്റിന്റെ ഇരുസഭകളെയും അറിയിച്ചത്. എന്നാല്‍, ആറ് കമ്പനികള്‍ക്ക് കല്‍ക്കരി പാടങ്ങള്‍ അനുവദിക്കാന്‍ ഉന്നതര്‍ ശുപാര്‍ശ ചെയ്ത, പ്രധാനമന്ത്രിയും പ്രധാനമന്ത്രി കാര്യാലയവും തീര്‍പ്പ് കുറിച്ച ഫയലുകള്‍ പൂഴ്ത്തി. മഹാരാഷ്ട്രയില്‍നിന്നുള്ള കോണ്‍ഗ്രസ് എംപി വിജയ് ദര്‍ദയടക്കമുള്ള ഉന്നതര്‍ക്ക് പങ്കാളിത്തമുള്ള കമ്പനികള്‍ക്ക് കല്‍ക്കരി പാടങ്ങള്‍ അനുവദിച്ച രേഖകളും അനുബന്ധരേഖകളുമാണ് സിബിഐ ആവശ്യപ്പെട്ടത്. എന്നാല്‍, ഫയലുകള്‍ കല്‍ക്കരി മന്ത്രാലയത്തിലും പ്രധാനമന്ത്രി കാര്യാലയത്തിലും കാണാനില്ലെന്നു പറഞ്ഞ് രാജ്യത്തെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ് പ്രധാനമന്ത്രി.
എഎംആര്‍ അയേണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിക്ക് 2009 മെയ് 29ന് ബന്ദര്‍ ബ്ലോക്കിലെ കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട് വിജയ് ദര്‍ദ എഴുതിയ ശുപാര്‍ശക്കത്ത് സിബിഐ ആവശ്യപ്പെട്ടിരുന്നു. ഈ കത്തിന്‍മേല്‍ പ്രധാനമന്ത്രി നേരിട്ടിടപെട്ട് കല്‍ക്കരി പാടം അനുവദിക്കാന്‍ കുറിപ്പെഴുതി. ജാര്‍ഖണ്ഡ് ഇസ്പാത് പ്രൈവറ്റ് ലിമിറ്റഡിന് ജാര്‍ഖണ്ഡിലെ നോര്‍ത്ത് ധാഡുവില്‍ കല്‍ക്കരിപ്പാടം അനുവദിച്ചത് 2006 ജനുവരി 13ന്. ഇതുമായി ബന്ധപ്പെട്ട രേഖകളും ആവശ്യപ്പെട്ടിരുന്നു. ഇതും കിട്ടിയില്ല. ജാര്‍ഖണ്ഡിലെ ജിത്പുരില്‍ പുഷ്പ് സ്റ്റീല്‍ ആന്‍ഡ് മൈനിങ് ലിമിറ്റഡിനും ഛത്തീസ്ഗഢിലെ ഫത്തേപുര്‍ ഈസ്റ്റില്‍ ജെഎല്‍ഡി യവത്മല്‍ എനര്‍ജി ലിമിറ്റഡിനും കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചു. ജെഎല്‍ഡി യവത്മല്‍ കമ്പനിയുടെ ഡയറക്ടര്‍മാര്‍ വിജയ് ദര്‍ദയും സഹോദരനായ ദേവേന്ദ്ര ദര്‍ദയുമാണ്. ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ സിബിഐക്ക് നല്‍കിയില്ല. തെല്‍ഗേര ബി, രുദ്രപുരി എന്നീ പാടങ്ങള്‍ കമല്‍ സ്പോഞ്ച് സ്റ്റീല്‍ കമ്പനിക്ക് നല്‍കിയതിന്റെ ഫയലുകളും കൈമാറിയില്ല. ഗ്രീന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന് ഫത്തേപുര്‍ ഈസ്റ്റ് കല്‍ക്കരി പാടം അനുവദിച്ചതിന്റെ ഫയലുകളും നഷ്ടമായെന്നാണ് പ്രധാനമന്ത്രി കാര്യാലയം പറയുന്നത്. കല്‍ക്കരി പാടങ്ങള്‍ അനുവദിക്കാന്‍ ചേര്‍ന്ന സ്ക്രീനിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടും 26-ാമത് യോഗത്തിന്റെ മിനിറ്റ്സും സിബിഐ ആവശ്യപ്പെട്ടിട്ടും നല്‍കിയിട്ടില്ല. നിയമവിരുദ്ധമായി കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കാന്‍ പ്രധാനമന്ത്രി ഇടപെട്ടെന്ന് തെളിയിക്കുന്ന രേഖകളാണ് കാണാതായിരിക്കുന്നത്.

Subscribe to:
Posts (Atom)