Showing posts with label പ്രത്യയശാസ്ത്രം. Show all posts
Showing posts with label പ്രത്യയശാസ്ത്രം. Show all posts

Friday, May 2, 2014

സ്വകാര്യസ്വത്താക്കാന്‍ നീക്കം: മാര്‍ക്സ്-ഏംഗല്‍സ് സമാഹൃത കൃതികള്‍ക്ക് വെബ് ലോകത്ത് വിലക്ക്

കാള്‍ മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും സമാഹൃത കൃതികള്‍ സാര്‍വദേശീയ തൊഴിലാളിദിനമായ മെയ് ഒന്നു മുതല്‍ വെബ്ലോകത്തുനിന്ന് അപ്രത്യക്ഷമാകും. മാര്‍ക്സിസ്റ്റ് ദര്‍ശനത്തിന്റെ പ്രചാരണത്തിനായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് ആര്‍കൈവ്സിന്റെ വെബ്സൈറ്റില്‍ (www.marxists.org) നിന്ന് 50 വോള്യം വരുന്ന മാര്‍ക്സ്- ഏംഗല്‍സ് സമാഹൃത കൃതികള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രസാധകരായ ലോറന്‍സ് ആന്‍ഡ് വിഷാര്‍ട് നോട്ടീസ് നല്‍കി.

മലയാളം അടക്കം 25 ലോകഭാഷകളില്‍ മാര്‍ക്സിസ്റ്റ് സാഹിത്യം ഇന്റര്‍നെറ്റിലൂടെ സൗജന്യമായി എത്തിക്കുന്ന വെബ്സൈറ്റിലെ പ്രധാന ആകര്‍ഷണമാണ് മാര്‍ക്സ്-ഏംഗല്‍സ് സമാഹൃത കൃതികള്‍. പ്രതിമാസം 11 ലക്ഷത്തില്‍പരംപേര്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുന്നുണ്ട്. ലോറന്‍സ് ആന്‍ഡ് വിഷാര്‍ടിന്റെ വിലക്കിനെ തുടര്‍ന്ന് മാര്‍ക്സിസത്തിന്റെ പഠനത്തിനും ഓണ്‍ലൈന്‍ ആശയസംവാദത്തിനുമായി ഇന്റര്‍നെറ്റ് ആര്‍കൈവ്സിന്റെ വെബ്സൈറ്റിനെ ആശ്രയിക്കുന്നവര്‍ ഇനിമുതല്‍ നിരാശരാകും.

മാര്‍ക്സും ഏംഗല്‍സും ഇംഗ്ലീഷിലും ജര്‍മനിലും എഴുതിയ മാര്‍ക്സിസ്റ്റ് ദര്‍ശനസാഹിത്യം വിവിധ രാജ്യങ്ങളിലെ പ്രസാധകര്‍ വിവിധ കൃതികളായി 1835നും 1895നും മധ്യേ പ്രസിദ്ധപ്പെടുത്തി. ഇവ സമാഹരിച്ച് മാര്‍ക്സ്- ഏംഗല്‍സ് സമാഹൃതകൃതികള്‍ എന്ന പേരില്‍ റഷ്യന്‍, ഇംഗ്ലീഷ് ഭാഷകളിലായി 50 വോള്യങ്ങള്‍ പ്രസിദ്ധീകരിച്ചത് പഴയ സോവിയറ്റ് യൂണിയന്‍ പ്രസാധകരായ പ്രോഗ്രസ് പബ്ലിഷേഴ്സ് ആണ്. മാര്‍ക്സിസത്തിന്റെ പ്രചാരകര്‍ സന്നദ്ധ പ്രവര്‍ത്തനമായാണ് പുസ്തകശേഖരത്തിന്റെ വിവര്‍ത്തനവും പ്രചാരണവും നടത്തിയത്. ഇന്റര്‍നെറ്റ് ആര്‍കൈവ്സ് വെബ്സൈറ്റിലൂടെ സമാഹൃതകൃതികള്‍ ലോകത്തിനു സൗജന്യമായി ലഭ്യമാക്കി.

സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റുപാര്‍ടി പ്രസിദ്ധീകരണ സ്ഥാപനമായിരുന്ന പ്രോഗ്രസ് പബ്ലിഷേഴ്സിന്റെ സാമ്പത്തിക സഹായത്തോടെയാണ് ലോറന്‍സ് ആന്‍ഡ് വിഷാര്‍ട് മാര്‍ക്സ്- ഏംഗല്‍സ് സമാഹൃതകൃതികള്‍ പ്രസിദ്ധീകരിച്ചത്. പകര്‍പ്പവകാശം ഇപ്പോഴും പ്രോഗ്രസിനാണ്.

ഗ്രന്ഥകര്‍ത്താവ് മരിച്ച് 70 വര്‍ഷം കഴിഞ്ഞാല്‍ കൃതി പൊതുസ്വത്തായി മാറുമെന്നാണ് ബ്രിട്ടീഷ് പകര്‍പ്പവകാശ നിയമം. മാര്‍ക്സും ഏംഗല്‍സും മരിച്ച് ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും മാര്‍ക്സിയന്‍ ക്ലാസിക്കുകള്‍ പൊതുസഞ്ചയത്തിലാക്കാതെ സ്വന്തമാക്കി വില്‍പനച്ചരക്കാക്കാനാണ് ഇപ്പോള്‍ ലോറന്‍സ് ആന്‍ഡ് വിഷാര്‍ടിന്റെ ശ്രമം. പുസ്തകം വിവര്‍ത്തനംചെയ്ത കാലത്തെ അടിസ്ഥാനമാക്കി പകര്‍പ്പവകാശ പരിധി കഴിഞ്ഞിട്ടില്ലെന്നതോ പ്രസിദ്ധീകരണകാലത്ത് പ്രോഗ്രസ് പബ്ലിഷേഴ്സുമായുണ്ടാക്കിയ കരാര്‍ പ്രകാരമോ ആകാം ലോറന്‍സ് ആന്‍ഡ് വിഷാര്‍ട് അവകാശവാദം ഉന്നയിക്കുന്നതെന്നാണ് വിദഗ്ധ നിഗമനം.

ഇനി മാര്‍ക്സ്- ഏംഗല്‍സ് സമാഹൃതകൃതി സ്വന്തമാക്കണമെങ്കില്‍ ലോറന്‍സ് ആന്‍ഡ് വിഷാര്‍ടിന് 2500 പൗണ്ട് (രണ്ടര ലക്ഷത്തോളം രൂപ) നല്‍കേണ്ടിവരും. മാര്‍ക്സ്- ഏംഗല്‍സ് കൃതികളെ പകര്‍പ്പവകാശത്തില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വെബ്സൈറ്റുവഴി ഒപ്പുശേഖരണം ആരംഭിച്ചു.

ഓണ്‍ലൈന്‍ ഹര്‍ജി ഇവിടെ കാണാം

കൂടുതല്‍ വായനയ്ക്ക്:

കോപ്പി റൈറ്റ് ചെയ്യപ്പെടുന്ന മാര്‍ക്സും മാര്‍ക്സിസവും

അഡ്വ. ടി കെ സുജിത്തിന്റെ ലേഖനം

Friday, January 10, 2014

കാലത്തിനനുസരിച്ച മാറ്റം ഉള്‍ക്കൊള്ളാന്‍ സോഷ്യലിസത്തിനാകണം: യെച്ചൂരി

കോഴിക്കോട്: സാമ്രാജ്യത്വത്തിന്റെ നവ ഉദാരവല്‍ക്കരണ നയങ്ങളെ ശരിയായി മനസ്സിലാക്കി അതിനെ മാറ്റിത്തീര്‍ക്കാനാവശ്യമായ പ്രത്യയശാസ്ത്രമാണ് ഇന്ത്യയില്‍ സിപിഐ എം വികസിപ്പിച്ചെടുക്കുന്നതെന്ന് പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. ചിന്തയുടെ സുവര്‍ണജൂബിലിയോടനുബന്ധിച്ച് ടാഗോര്‍ ഹാളില്‍ സംഘടിപ്പിച്ച മാര്‍ക്സിസം 21-ാം നൂറ്റാണ്ടില്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കമ്യൂണിസം കാലഹരണപ്പെട്ടതാണെന്ന വാദം അടിസ്ഥാനരഹിതമാണ്. മാര്‍ക്സിസം ഒരു പ്രമാണവാദമല്ല. അത് മൂര്‍ത്തമായ സാഹചര്യങ്ങളെ മൂര്‍ത്തമായി അപഗ്രഥിക്കുന്ന ശാസ്ത്രമാണ്. കാലഘട്ടത്തിന് അനുസൃതമായ മാറ്റം ഉള്‍ക്കൊള്ളാന്‍ സോഷ്യലിസത്തിനാവണം. സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച് അതില്‍നിന്നും മുതലെടുത്ത് വളരുക എന്ന തത്വമാണ് മുതലാളിത്ത വ്യവസ്ഥ പിന്തുടരുന്നത്. അത് ഒരിക്കലും മനുഷ്യന്റെ പുരോഗതിക്ക് ഉതകുന്നില്ല. മുതലാളിത്തത്തെ തുടച്ചുനീക്കുന്നതിലൂടെ മാത്രമേ മനുഷ്യമോചനം സാധ്യമാകൂ. സോഷ്യലിസം നടപ്പാക്കുന്നതിലെ പാളിച്ചയാണ് റഷ്യ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളില്‍ സോഷ്യലിസ്റ്റ് വ്യവസ്ഥ തകരാന്‍ കാരണം.

ആഗോളവല്‍ക്കരണം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ മാര്‍ക്സിസത്തിന് പ്രസക്തി ഏറുകയാണ്. തൊഴിലിന്റെ രൂപം മാറിയെങ്കിലും തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് മാറ്റമുണ്ടായിട്ടില്ല. എല്ലാവര്‍ക്കും വിദ്യാഭ്യാസവും ആരോഗ്യവും സ്ത്രീസമത്വവും ഉറപ്പുവരുത്തുന്നത് സോഷ്യലിസ്റ്റ് വ്യവസ്ഥ മാത്രമാണ്. സിപിഐ എമ്മിനെതിരെ മുമ്പ് പലരീതിയില്‍ ആക്രമിച്ചവര്‍ ഇന്ന് ഫണ്ടിന്റെ പേരില്‍ ആക്രമിക്കുകയാണ്. ജനങ്ങളില്‍നിന്ന് പിരിച്ചെടുക്കുകയും ഒപ്പം അംഗങ്ങള്‍ നല്‍കുന്ന ലെവിയും ഉപയോഗിച്ചാണ് പാര്‍ടി ഫണ്ട് സ്വരൂപിക്കുന്നത്. ടാറ്റ ഓരോ പാര്‍ടിക്കും ലഭിച്ച വോട്ടിന്റെ അനുപാതത്തില്‍ മുമ്പ് ഫണ്ടുകള്‍ നല്‍കിയിരുന്നു. എന്നാല്‍ സിപിഐ എമ്മിന് ടാറ്റ നല്‍കിയ 60 ലക്ഷത്തിന്റെ ചെക്ക് മടക്കി അയയ്ക്കുകയും ഈ തുക സര്‍ക്കാരിനോ തെരഞ്ഞെടുപ്പുകമീഷനോ നല്‍കിയാല്‍ മതിയെന്നുമായിരുന്നു പാര്‍ടി ജനറല്‍ സെക്രട്ടറിയായ സുര്‍ജിത് പറഞ്ഞത്. തത്വസംഹിതയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ് സിപിഐ എമ്മെന്നും യെച്ചൂരി പറഞ്ഞു.

കേന്ദ്രം എല്ലാം വാണിജ്യവല്‍ക്കരിക്കുന്നു: യെച്ചൂരി

കോഴിക്കോട്: എല്ലാ ജീവിതമേഖലയും വാണിജ്യവല്‍ക്കരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പരമാവധി ലാഭമുണ്ടാക്കാന്‍ സ്വകാര്യ മേഖലയെ പൊതുസേവനരംഗത്തേക്കും ആനയിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. വിദ്യാഭ്യാസ മേഖലയിലെ കച്ചവടവല്‍ക്കരണത്തിനെതിരായ പോരാട്ടം ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിതിരായ പോരാട്ടം തന്നെയാണ്. സിപിഐ എം ടൗണ്‍ ഏരിയാകമ്മിറ്റി സംഘടിപ്പിച്ച ചിന്ത പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന "വിദ്യാഭ്യാസ മേഖലയിലെ കച്ചവടവല്‍ക്കരണം" സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.

വിദേശ സര്‍വകലാശാലകളുടെ വരവോടെ വിദ്യാഭ്യാസത്തിന്റെ സാര്‍വദേശീയ വാണിജ്യവല്‍ക്കരണമാണ് ഉണ്ടാകുക. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. അഞ്ചുവര്‍ഷം മുമ്പാണ് വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍വന്നത്. അന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത് 80 ശതമാനം തുക സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നാണ്. അത് 50 ശതമാനവും 30 ശതമാനവുമായി കേന്ദ്രം കുറച്ചു. 30 ശതമാനംപോലും ചെലവാക്കാന്‍ മടിക്കുന്നു. സാര്‍വത്രിക വിദ്യാഭ്യാസം പിന്നെ എങ്ങനെയാണ് നടപ്പാവുകയെന്ന് യെച്ചൂരി ചോദിച്ചു. വിവര സാങ്കേതിക രംഗത്തിന്റെ കേന്ദ്രമായ സിലിക്കോണ്‍ വാലിയിലും ബഹിരാകാശ ശാസ്ത്രകേന്ദ്രമായ നാസയിലും ഇന്ത്യയിലെ സാങ്കേതിക വിദഗ്ധരും ശാസ്ത്രജ്ഞരുമാണ് ഭൂരിഭാഗവുമുള്ളത്. അവരൊക്കെ പൊതുവിദ്യാലയങ്ങളില്‍ പഠിച്ചുവന്നരാണ്. പൊതുവിദ്യാഭ്യാസം ശക്തമാക്കി ഇന്ത്യയിലെ യുവശക്തിക്ക് ഉപരിപഠനത്തിന് സൗകര്യമൊരുക്കിയാല്‍ ലോക വൈജ്ഞാനിക നേതൃത്വം ഏറ്റെടുക്കാന്‍ ഇന്ത്യക്ക് കഴിയും. വിദ്യാഭ്യാസ വിഹിതം വെട്ടിക്കുറയ്ക്കുന്ന സര്‍ക്കാരുകള്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നു. ഈ തുക സര്‍ക്കാര്‍ മേഖലയില്‍ ചെലവഴിച്ചാല്‍ സാധാരണക്കാര്‍ക്ക് അതിന്റെ ഗുണം കിട്ടും. ധനികരുടെ മക്കള്‍ മാത്രം ഉപരിപഠനം നടത്തിയാല്‍ മതിയെന്നാണ് കേന്ദ്രനയം. എ പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷനായി. എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി എ ഫസല്‍ ഗഫൂര്‍, സി പി നാരായണന്‍ എംപി എന്നിവര്‍ സംസാരിച്ചു. ചേമ്പില്‍ വിവേകാനന്ദന്‍ സ്വാഗതവും ടി പി ദാസന്‍ നന്ദിയും പറഞ്ഞു.

ബദലുകള്‍ വളര്‍ത്താനാകണം: ഐസക്

കോഴിക്കോട്: 20-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ മൗലികതത്വങ്ങളെ നിരാകരിച്ച് മുന്നോട്ട് പോവാന്‍ കഴിയില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് ബദലുകള്‍ വളര്‍ത്തിയെടുക്കാന്‍ കഴിയണം. നവ ലിബറല്‍ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും മറ്റും പുതിയ കൂട്ടായ്മകളും ബദലുകളും ഉയര്‍ന്നുവരുകയാണ്-ചിന്ത സുവര്‍ണജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്തര്‍ദേശീയ മൂലധനത്തിന്റെ കുത്തൊഴുക്കാണ് നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. വിവര സാങ്കേതികരംഗത്ത് പുരോഗതിയുണ്ടായിട്ടും മുതലാളിത്ത നയങ്ങള്‍ പിന്തുടരുന്നതുമൂലം പട്ടിണിയും തൊഴിലില്ലായ്മയും വര്‍ധിക്കുകയാണ്. അസംബന്ധമാണ് മുതലാളിത്തമെന്ന ബോധം ജനങ്ങളില്‍ ശക്തമായിട്ടുണ്ട്. അനന്തമായ ആര്‍ത്തിയുണ്ടാക്കി മാത്രമേ മുതലാളിത്തത്തിന് വളരാന്‍ കഴിയുകയുള്ളു. മുതലാളിത്തവ്യവസ്ഥയ്ക്കു പകരം വേറൊന്നു വേണമെന്ന ആവശ്യം ലോകത്ത് ശക്തമായിട്ടുണ്ടെന്നും അതുകൊണ്ട് സോഷ്യലിസത്തിനേറ്റ പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ടുപോവാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

 ചിന്ത പത്രാധിപര്‍ സി പി നാരായണന്‍ എംപി സംസാരിച്ചു. ചടങ്ങില്‍ ചിന്ത പ്രസിദ്ധീകരിച്ച "കാള്‍ മാക്സ് ഇന്ത്യയെ കുറിച്ച്" എന്ന പുസ്തകം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി സംസ്ഥാന സെക്രട്ടറിയറ്റംഗം വി വി ദക്ഷിണാമൂര്‍ത്തിക്ക് നല്‍കിയും യെച്ചൂരി രചിച്ച "ശീതയുദ്ധാനന്തര കാലത്തെ സാമ്രാജ്യത്വം" എന്ന പുസ്തകം ടി എം തോമസ് ഐസക് ജെ പ്രസാദിന് നല്‍കിയും പ്രകാശനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ അധ്യക്ഷനായി. കെ ടി കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു. കേളു ഏട്ടന്‍ പഠനകേന്ദ്രവും ചിന്ത വാരികയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.

deshabhimani

Tuesday, June 19, 2012

സിപിഐ എമ്മിനെ താറടിക്കാന്‍ പട്നായിക്കിന്റെ കത്ത് വളച്ചൊടിച്ചു


സംവാദം സംഘടിപ്പിക്കുന്നു

കോഴിക്കോട്: ചിന്ത രവി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ചിന്ത രവിയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് "ഗാന്ധിസവും മാര്‍ക്സിസസവും- സമകാലിക പ്രസക്തി" എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിക്കുന്നു. സംവാദത്തില്‍ ഗാന്ധിയന്‍ ചിന്തകനും കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഫിലോസഫി പ്രൊഫസറുമായ അഖീല്‍ ബില്‍ഗ്രാമിയും ധനശാസ്ത്ര വിദഗ്ധന്‍ പ്രഭാത് പട്നായിക്കും പങ്കെടുക്കും. ജൂലൈ ഏഴിന് ശനിയാഴ്ച രാവിലെ 9.30ന് കോഴിക്കോട് മലബാര്‍ പാലസില്‍ നടക്കുന്ന പരിപാടിക്ക് എസ് വി എം സലീം കണ്‍വീനറായി സംഘാടക സമിതി രൂപീകരിച്ചു. അളാപുരിയില്‍ ചേര്‍ന്ന യോഗത്തില്‍ ശശികുമാര്‍, സക്കറിയ, ഇ എം രാധ, നീലന്‍, കെ പി കുമാരന്‍, ചെലവൂര്‍ വേണു എന്നിവര്‍ സംസാരിച്ചു.


സിപിഐ എമ്മിനെ താറടിക്കാന്‍ പട്നായിക്കിന്റെ കത്ത് വളച്ചൊടിച്ചു

സിപിഐ എമ്മിനെ താറടിക്കാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രൊഫ. പ്രഭാത് പട്നായിക്കിന്റെ വാക്കുകളെയും വളച്ചൊടിക്കുന്നു. അദ്ദേഹം സുഹൃത്തിന് അയച്ച ഇ-മെയില്‍ സന്ദേശത്തിലെ ചില വാക്കുകളെയും വാചകങ്ങളെയും കമ്യൂണിസ്റ്റുവിരുദ്ധ പരാമര്‍ശങ്ങളായി ദുര്‍വ്യാഖ്യാനം ചെയ്താണ് പുതിയ പദ്ധതി. തന്റെയും കുടുംബത്തിന്റെയും അഭിമാനകരമായ കമ്യൂണിസ്റ്റ് പരമ്പര്യത്തെപ്പറ്റിയും കമ്യൂണിസ്റ്റുകാര്‍ അനുഭവിച്ച ത്യാഗങ്ങളും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടുള്ള അവരുടെ സമര്‍പ്പണവും ചെറുപ്പം മുതലേ നേരിട്ടുകണ്ടുവളര്‍ന്ന അനുഭവങ്ങളും പരാമര്‍ശിച്ചതിനു ശേഷം, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം നേരിടുന്ന വെല്ലുവിളികള്‍ വിമര്‍ശനാത്മകമായി പരാമര്‍ശിക്കുകയും അത് ഗൗരവതരമായി ചര്‍ച്ച ചെയ്യപ്പെടണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ സന്ദേശം.

എന്നാല്‍, ഇതിനെ തികച്ചും ദുഷ്ടലാക്കോടെ വളച്ചൊടിച്ച് "സിപിഐ എമ്മിന് സോഷ്യലിസ്റ്റ് കാഴ്ചപ്പാട് നഷ്ടപ്പെട്ടു"വെന്നും "കേരളനേതൃത്വം നാടുവാഴി- സ്റ്റാലിനിസ്റ്റ് പാതയിലാണെ"ന്നും പ്രഭാത് പട്നായിക് പറഞ്ഞെന്നാണ് തിങ്കളാഴ്ച ചില പത്രങ്ങളും ചാനലുകളും വാര്‍ത്ത നല്‍കിയത്. കേരളത്തില്‍ അടുത്തിടെ നടന്നുകൊണ്ടിരിക്കുന്ന ചില സംഭവവികാസങ്ങള്‍ തനിക്ക് കടുത്ത മനോവിഷമമുണ്ടാക്കുന്നുവെന്നും ഇന്ത്യയിലെ കമ്യൂണിസം ബൂര്‍ഷ്വാ ലിബറലിസം, ഫ്യൂഡല്‍ സ്റ്റാലിനിസം എന്നീ രണ്ടു വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും സോഷ്യലിസം അജന്‍ഡയിലേക്ക് കൊണ്ടുവരാന്‍ ഒരു ബദല്‍ മാര്‍ക്സിസം പ്രയോഗത്തില്‍ വരേണ്ടതുണ്ടെന്നുമുള്ള അക്കാദമികവും പ്രായോഗികവുമായ കാര്യങ്ങള്‍ ഉന്നയിക്കുകയാണ് അദ്ദേഹം ചെയ്തത്. അല്ലാതെ കേരളത്തിലെ സിപിഐ എമ്മിനെ കുറിച്ച് പ്രത്യേകിച്ച് ഒരു പരാമര്‍ശവും അദ്ദേഹം നടത്തിയിട്ടില്ല.

deshabhimani 190612

Saturday, February 4, 2012

Marxism in the 21st Century: Alternative to Neoliberal Capitalism and Imperialism

I

Two decades after the fall of the Soviet Union, the mood of capitalist
triumphalism that existed then, has vanished. With the first prolonged
capitalist crisis of the 21st century, the focus is now on the future of
capitalism and the uncertain times faced by it. There is recognition,
as a banker wrote in the Financial Times, that capitalism is having a
“very Marxist crisis”.


Marxism, which was scorned as a 19th century philosophy and
which was declared as an anachronism by the end of the 20th century,
has once again proved that it is the only scientific theory to analyse
the crisis facing contemporary capitalism. Marxism remains the
guide to action on how to transcend capitalism and build
a new society free from class exploitation and social oppression.

Marxism, as theory and practice, has to constantly evolve. The
experience of the theory put into practice has to be evaluated.
Based on that assessment, the theory needs to be updated and modified.

Marxism has to be seen as a developing theory. It is not a given corpus
of knowledge which needs only to draw upon and to be interpreted.
This needs to be stressed because of the legacy of Soviet style Marxism
in the 20th century. Marxism was seen to be a corpus of classical texts
by Marx, Engels, Lenin and so on. Based on these classics,
developments in the various fields of knowledge were analysed and
sought to be incorporated into an a priori framework. This ossified
theory and resulted in dogmatic practices or inertia.
Marxism in the 21st century has to make a break from this
theoretical straitjacket as it is an essential part of making Marxism a
living theory and an accurate guide to practice.

II

Marxist theoretical analysis of the contemporary world would affirm
the existence of imperialism as an integral part of the global capitalist
system. It has been argued that nation states have increasingly become
irrelevant in the era of globalisation and thus we need to move beyond
the concept of imperialism, which is based on rich nations colonizing
and exploiting the poorer nations. The problem with this argument
is that it fails to identify the principal class forces which drive world
capitalism today and instead confuses the changes in the form and
character of imperialism with the disappearance of its essence and
content.

Lenin’s analysis of imperialism in the early decades of the 20th
century was based on the development of monopolies as a result of
concentration of capital and the coalescence between banking and
industrial capital in advanced capitalist countries giving rise to finance
capital. These national blocs of finance capital backed by their nation
states resorted to imperialism – controlling the resources and markets
of the poor countries. This also led to inter-imperialist rivalries between
nation states over the division and re-division of their ‘spheres of
influence’ causing wars like the world wars.

The way things have changed since Lenin’s time can be seen in
the development of international finance capital, which while
originating in the advanced capitalist nations is no longer national in
its form. The transnational banks and financial corporations today
have global operations and move around large volumes of capital
Marxism in the 21st Century across national markets
on a daily basis in search of quick speculative
gains. International finance capital is globally mobile and fluid, it is
not tied to specific industries and it does not serve its interest to divide
the world market into rival blocks. What it wants is a globally
integrated market where it has unfettered freedom of movement. This
is the force that drives the process of neoliberal globalisation.
Rivalries between imperialist nation states have subdued under
the hegemony of international finance capital. However, this does not
imply a disappearance of imperialism. Rather imperialism has
acquired a particularly vicious form under the imperatives of
international finance capital. The major imperialist powers have
formed a bloc under the leadership of the US, which ensures that any
challenge to neoliberal globalisation and the hegemony of
international finance capital is eliminated. In this, the role of the US
state and its economy remains crucial.

This can be seen in the unfolding events under contemporary
capitalism. The present crisis which started in 2007-08 was brought
about by the depredations of finance – asset price bubbles created
through reckless lending and speculation. In the immediate aftermath
of the crisis, the imperialist nations took the initiative to form the G20
and proposed a coordinated expansion of state expenditure as the
way towards recovery. But once the big banks and financial companies
were bailed out using taxpayers’ money, the imperialist powers –
especially the US, Germany, France, UK – started advocating austerity
measures and cutbacks in public spending. The burden of adjustment
has been shifted on to the working people across the world through
the austerity measures even as international finance has recovered
from its losses at the expense of the state exchequer. This could not
have happened had it not been for the imperialist nation states acting
in unison in the interests of international finance. The possibility of a
shift away from neoliberal globalisation and curbing the power of big
finance in the backdrop of the crisis is being stymied by imperialism.
The hegemony of the dollar is a significant aspect of the
international finance driven imperialist system. Bulk of the financial
wealth and resources across the world continues to be held in dollars
owing to the imperialist strength of the US state. This allows the US
economy to suck in finance from across the world and sustain the
globalisation process.

The role being played by the NATO in the post-cold war era is
yet another signifier of imperialist militarism. The operations of the
NATO have been extended to West Asia, in the name of the ‘war on
terror’ or ‘humanitarian interventions’. The purpose is to destroy any
regime that asserts national sovereignty and protects the oil and mineral
resources of the region from the predatory oil companies based in the
West. The wars in Afghanistan, Iraq and most recently Libya were all
fought to meet these objectives. US militarism is an outcome of the
systemic needs of imperialism to maintain its hegemony over the
globe.

Therefore, from a Marxist point of view, imperialism continues
to be the foremost barrier before all those who seek to create a just,
democratic and peaceful world order. Struggle and resistance against
international finance driven imperialism comprises the core of
revolutionary movements in the 21st century.

III

In the throes of a crisis, finance capital assaults and seeks to dismantle
the welfare state built in the earlier phase of capitalism. The fight back
against the neoliberal orthodoxy requires the defence of the rights of
the working people and the gains made over the decades of struggle
in the 20th century in getting social benefits.

The neoliberal policies have resulted in heightened inequalities,
growing unemployment and homelessness for the people in the
developed capitalist countries. The ongoing crisis and the statesponsored
bailout of the corporates and the bankers have vividly
brought out for the people the iniquitous and unjust order that exists.
Protests against corporate greed and the austerity measures have
erupted and intensified in Europe and the United States. This,
however, is yet to transform into a powerful political alternative, which
can usher in substantive changes.

The resistance to imperialist globalization requires the building
of an alternative Left platform centred on rolling back the neoliberal
offensive and unshackling the grip of international finance capital to
restore economic and popular sovereignty. Such a Left platform
should advocate robust state intervention to develop the productive
forces in a manner which generates employment and reduces income
inequality. No progressive change in economic policies can be brought
Marxism in the 21st Century about without curbing the power of international finance. It is
necessary as a first step, to introduce a financial transaction tax and
regulation of the financial sector. The Left has to bring to the fore, the
agenda of state takeover of big financial assets and the breaking up of
giant multinational banks, which are ostensibly ‘too big to fail’.
Imperialism seeks to emerge from its current crisis by shifting the
burden of the crisis on to the people of the developing countries.
International agencies like IMF, World Bank and the WTO are the
handmaidens of this effort. The struggles against financial and trade
liberalisation in the developing countries, especially against
conditional austerity measures and unequal free trade agreements
have to be taken forward.

The Left alternative platform and the political movement for it
have to be developed in each country according to its specific
conditions. While international finance capital operates globally, it
utilizes the state in each country to enforce its neoliberal dictates. The
fight to wrest economic and popular sovereignty for the people is
therefore a class struggle within the nation state. Imperialist
globalization has not rendered this nation state based struggle
redundant. Even as the global forms of class struggle and antiimperialist
movements develop over time, the primacy of the nation
based class struggle cannot be underplayed.

IV

The working class remains central to any revolutionary challenge to
capitalism. Despite assertions of the ‘post-Marxists’ to the contrary,
the working class has grown in its size and strength globally.
Deindustrialization and off shoring of industrial activities into the
developing world has led to the shrinking size of the industrial
workforce in the advanced capitalist world. However, the size of the
proletariat has grown in the developing world and the world as a
whole. Moreover, those employed in the services sector are also
exploited workers. The changes that have come about are in the forms
of employment and labour exploitation, under the rubric of ‘labour
market flexibility’. Across the world, organised formal sector
employment has been increasingly replaced by casual and contract
based work. Alongside the institutionalization of a hire and fire
regime, economic growth under the neoliberal regime has also led to
a ballooning informal economy characterised by intense exploitation
and self-exploitation of labour. A key challenge before the Marxists in
the 21st century is to devise new forms of organising the casualized
and informal workforce, who bear the brunt of intensified exploitation.
Perhaps the greatest churning process occurring in the world
today is in the countryside, particularly in the rural areas of the less
developed countries – in Latin America, Africa and Asia. Over the last
three decades, policies of so-called stabilization and structural
adjustment have systematically been imposed on the working people
of the third world by international capital, domestic bourgeoisie and
landed rural elites. These policies accentuate agrarian crisis,
impoverish and worsen the incomes and livelihoods of the peasantry.
Rural unrest on issues of land, livelihood and access to resources is a
widespread phenomenon across the developing world today.
Organising the peasantry and rural labourers and building an alliance
with the urban working class poses the main challenge in these
societies.

The theory and practice of Marxism in the 21st century also
requires the integration of gender issues into the mainstream analysis
of class exploitation and social oppression. Even the most advanced
capitalist countries have been unable to address in any substantive
way, the unequal division of labour that is detrimental to women. On
the contrary, the severe cutbacks in the social sector under the neoliberal
regime have meant that the burden of the care economy is borne
disproportionately by women. At the same time, the exploitation of
cheap female labour continues to be an important source of extraction
of surplus value.

Discrimination against women, reflected in unequal wages,
discriminatory labour practices and the political economy of the
reproduction of labour power shows that it is systemic and embedded
in the capitalist production system. The invisibilisation of women’s
work, the devaluation of their labour and the predominance of
patriarchal modes of life reinforce the exploitation of women under
neoliberal capitalism. The Left alternative to imperialist globalisation
must recognise and give prominence to the liberation of women from
patriarchal and class based exploitation.

The world is faced with a degradation of the environment and
Marxism in the 21st Century
ecology, which threatens life and nature on the planet. An important
factor in the struggle against neoliberal capitalism and the building
of an alternative has to be, in terms of Marxist theory and practice, a
proper understanding of the environmental issues and the struggle
to protect the environment and human life. The predatory nature of
capitalism is the primary cause for the threat to the world environment
and ecological sustainability. Imperialist globalization has heightened
the despoliation of nature and the loot of natural resources by big
corporations. Global warming and climate change is a common threat
to humanity as a whole but the responsibility for this lies more with
the rich industrialized countries. The struggle to protect the
environment and ensure that there is equity in addressing the
problems of environmental degradation should be on the agenda of
Left alternatives.

V

In the years immediately after the disintegration of the Soviet Union
and the restoration of capitalism in Russia, the debates centred around
what happened to the experiment of building socialism in the Soviet
Union and what had gone wrong. These debates prevailed amongst
Marxists and activists of the communist and working class movements
during the 1990s. But by the turn of the century attention was drawn
towards what should be the shape and nature of socialism in the 21st
century.

It is by a critical examination of the experiences of socialism in the
20th century that we can arrive at a new and more meaningful concept
of socialism in the 21st century. This requires carrying forward some
of the original impulses of the October revolution and some of the
valuable achievements. At the same time, we have to discard some of
the negative aspects and distortions which manifested in the existing
socialism of the 20th century.

The debate on 21st century socialism is ongoing and has not
reached a finality. This is so, because the socialism in the 21st century
will arise not just from theory but also from practice. But we have now
some broad contours of what a renovated socialism of the 21st century
will look like. Here we can only set out some of them in an outline
form.

(i) Socialisation of the means of production is a cardinal principle of
socialism. This requires that the capitalist forms of ownership of the
means of production be replaced by social ownership. In the socialism
of the 20th century, basing on the Soviet model, public ownership of
the means of production was, by and large, equated with state
ownership. State owned and run enterprises being the main form led
to the heavy hand of the bureaucracy controlling and running the
economy. The workers had no say in the running of the enterprises.
The growth of bureaucratic centralism can also be attributed to this.
Public ownership under socialism in the 21st century should be of
diverse forms, state ownership being just one of those forms. There
can be state owned enterprises or a public sector where there is wider
shareholding, or collective enterprises which are owned by the workers
and employees, or cooperatives. Unlike the highly centralized system
which existed in the Soviet Union, there can be different forms of
public ownership and competition amongst them.

(ii) The existence of commodity production and the market is not the
negation of socialism. Unlike in the Soviet Union where small
commodity production and retail trade were nationalized, in the
period of socialism, markets should play a role. They should be
regulated by the State to ensure that big capital does not develop.

(iii) A planned economy is another basic principle of socialism but
the nature of planning should not be such as to centralize all economic
decision-making. Further, in order to ensure popular participation
in economic decision-making and the running of economic
enterprises, planning has to be decentralized.

(iv) Democracy is the life blood of socialism. In the capitalist system,
democracy becomes ‘formal’ as the control of the bourgeoisie over the
means of production and the institutions of the state leads to restricting
democracy and the democratic rights of citizens. In the case of
socialism, it cannot develop without the active and popular
participation of the people at all levels. It is necessary to have a political
system under socialism which ensures popular participation. This
requires the creation of popular assemblies at different levels which
have powers not only with regard to the administrative sphere but
also the economic. A multi-party system under socialism will prevent
the distortions that a permanent one party rule can bring about.

(v) The demarcation between the State and the ruling party has to be
institutionalized. The socialist state represents the entire people and
the party cannot be a substitute as it represents only a fraction of the
working class and the working people. Socialism in the 21st century
will also have to be built in conditions of capitalist and imperialist
hostility. This is an inescapable reality. Socialist democracy cannot be
attenuated on account of this; rather it should be an instrument for
developing socialist consciousness and mobilizing the people to
defend the new society.

VI

Indian Experience

It is now two decades since the policies of liberalisation were initiated
in India in 1991. The Indian ruling classes, in which the dominant
strata is the big bourgeoisie, embraced the neoliberal framework after
having gradually moved away in the 1980s from the earlier dirigiste
policies. A higher rate of GDP growth has been accompanied by
heightened inequalities and the intensified exploitation of the
working people. There has been a squeeze on the peasantry and large
scale agrarian distress. The Indian State is aiding and facilitating the
loot of natural resources and public assets by the big corporates and
foreign capital.

These neoliberal policies have, however, met with stiff resistance.
Due to the resistance put up by the trade unions and the popular
movements, the government has so far not succeeded in fully
liberalizing the financial sector. This is what spared India from the
worst excesses of the financial crisis. The fight to defend the public
sector is ongoing. The government is attempting to disinvest shares
gradually in the major public sector enterprises rather than going in
for outright privatization.

The shift in the domestic economic policies have been reflected
in the foreign policy with India forging a strategic alliance with the
United States and departing from the pursuit of an independent
foreign policy. The Left has been in the forefront in opposing the
neoliberal policies and the pro-US foreign policy. It is the position of
the Left and other democratic forces which has so far prevented the
full-fledged implementation of the whole range of neoliberal policies
and a total submission to the US strategic designs. Our experience is
that the struggle against the neoliberal policies cannot be carried
forward without countering the growing collaboration of the ruling
classes with US imperialism.

The role played by the Left in opposition to these policies has
resulted in a concerted attack on the Left forces, particularly in West
Bengal. The Left Front government in West Bengal was defeated in
the elections held in May 2011, after a continuous stint in office for 34
years. This is a setback for the Left movement in the country as West
Bengal is its strongest base. But the struggles against the neoliberal
policies and the movements of the working people in the state will
enable the Left to recover ground, even though there is repression
and violence directed against the movement. In Kerala, the Left-led
alliance lost the elections very narrowly and nearly succeeded in
breaking the cycle of alternative governments every five years. The
record of the Left-led government in implementing social welfare
measures and reviving the public sector enterprises found wide
support among the people.

The Left-led governments that existed in the states of West Bengal
and Kerala and which continues in Tripura have inspite of the severe
limitations of the powers and resources available to a state government,
sought to consolidate the gains made through land reforms, effect
decentralisation of powers and protect the rights of the working
people. The existence of these governments cannot bring about any
basic change but they definitely help the working class, the peasantry
and other popular movements to organize, fight for their rights and
to take forward the Left and democratic alternative at the national
level.

In India, there is social oppression through the caste system. Given
the socio-economic formation in India, class exploitation both
capitalist and semi-feudal exists along with various forms of social
oppression based on caste, gender and religion. The ruling classes
extract surplus through class exploitation and for maintenance of
their hegemony they utilise various forms of social oppression. Hence
the struggle against both class exploitation and social oppression is
being conducted simultaneously.

In order to oppose the offensive of liberalisation, all the central
trade unions came together for the first time last year. Their joint
platform and united actions have galvanized the working class
Marxism in the 21st Century movement
and a one-day general strike with the participation of all
the central trade unions is being planned for early next year.
The CPI (M) is working for a transitional programme towards
socialism in India. To achieve this stage of people’s democracy, we
have to build an alliance of class forces led by the working class. This
requires the building of a powerful worker-peasant alliance and the
rallying of all the forces that suffer from class exploitation and social
oppression. Till we are able to achieve this, our efforts are directed
towards forging a Left and democratic alternative to the present
bourgeois-landlord policies of the Indian state.

VII

The current global capitalist crisis has two features which have a
bearing on the alternatives that the Left has to fashion. Firstly, the
ongoing recession is likely to be of a long duration. The governments
of the developed capitalist countries are no longer talking of fiscal
stimulus; instead there is a naked assault on the people through
austerity measures. Secondly, after a long time the crisis is centred in
the metropolitan centres and not the periphery. Its effects are hitting
the people of the developed capitalist countries as badly as those in
the developing capitalist countries. This opens the way for resistance
and struggles in the metropolitan centres along with the movements
and struggles in the developing world. These two streams of struggle
can strengthen each other.

To sum up, the fight for a Left alternative requires a struggle
against both the finance-driven neoliberal capitalism as also the
imperialist order, which perpetuates it with political power and
military force.

*
Prakash Karat

Courtesy : The Marxist, XXVII 4, October–December 2011

Paper presented at the conference on “Marxism for the 21st Century”
at the Marx Memorial Library, London, November 24-25, 2011,
organised by the Marx Memorial Library and
Rosa Luxemburg Foundation, Berlin.

വര്‍ക്കേഴ്സ് ഫോറം ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത്

Saturday, January 21, 2012

ഇടത്-ജനാധിപത്യ ബദല്‍ ഉയര്‍ത്തും


നിലവിലുള്ള രാഷ്ട്രീയസംവിധാനത്തിനെതിരായ ഇടതുപക്ഷ- ജനാധിപത്യബദല്‍ കെട്ടിപ്പടുക്കാന്‍ സിപിഐ എം പ്രവര്‍ത്തിക്കുമെന്ന് 20-ാം പാര്‍ടികോണ്‍ഗ്രസിലേക്കുള്ള കരട് രാഷ്ട്രീയപ്രമേയം പ്രഖ്യാപിക്കുന്നു. 21-ാംനൂറ്റാണ്ടിന് യോജിച്ച നവീകരിച്ച സോഷ്യലിസ്റ്റ് ബദല്‍ കെട്ടിപ്പടുക്കേണ്ടതിന്റെ അനിവാര്യത ചര്‍ച്ചചെയ്യുന്ന കരട് പ്രത്യയശാസ്ത്രപ്രമേയവും കൊല്‍ക്കത്തയില്‍ സമാപിച്ച സിപിഐ എം കേന്ദ്രകമ്മിറ്റി അംഗീകരിച്ചു. രാഷ്ട്രീയ- പ്രത്യയശാസ്ത്ര പ്രമേയങ്ങള്‍ ജനുവരി അവസാനത്തോടെ പ്രസിദ്ധീകരിക്കുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദേശീയരാഷ്ട്രീയത്തില്‍ സിപിഐ എമ്മിന്റെ സ്വതന്ത്രമായ പങ്ക് വളര്‍ത്തിയെടുക്കാനും അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പാര്‍ടിയെ ശക്തിപ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരട് രാഷ്ട്രീയപ്രമേയം പ്രാധാന്യം നല്‍കുന്നു. ആഗോള മുതലാളിത്തത്തിന്റെ പ്രതിസന്ധിയും അത് സൃഷ്ടിക്കുന്ന പ്രത്യാഘാതവും പ്രത്യയശാസ്ത്രപ്രശ്നങ്ങള്‍ സംബന്ധിച്ച പ്രമേയം വിശദമായി ചര്‍ച്ചചെയ്യുന്നു. സാമ്രാജ്യത്വവും ആഗോള ധനമൂലധനശക്തികളും മേധാവിത്വം നിലനിര്‍ത്തുന്നതിന് അതിശക്തമായ ആശയപ്രചാരണമാണ് നടത്തുന്നത്. ഇതിനെതിരെ ലോകമാകെ തൊഴിലാളിവര്‍ഗത്തിന്റെ ചെറുത്തുനില്‍പ്പുകള്‍ ഉയരുന്നുണ്ട്. സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ സംഭവവികാസങ്ങളും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം നേരിടുന്ന ആശയപരമായ വെല്ലുവിളികളും പ്രമേയം ചര്‍ച്ചചെയ്യുന്നു. ബൂര്‍ഷ്വ- ഫ്യൂഡല്‍ പ്രതിലോമ ആശയങ്ങളെ പ്രതിരോധിക്കാനുള്ള ആശയപരമായ കാഴ്ചപ്പാടാണ് പ്രത്യയശാസ്ത്രപ്രമേയം മുന്നോട്ടുവയ്ക്കുന്നത്.

യുപിഎ സര്‍ക്കാരിന്റെ നവ ഉദാര നയങ്ങളുടെ ഇരകളായ ജനവിഭാഗങ്ങളെ കൂട്ടിയോജിപ്പിച്ച് ശക്തമായ ചെറുത്തുനില്‍പ്പിന് കരട് രാഷ്ട്രീയപ്രമേയം ആഹ്വാനംചെയ്യുന്നു. വര്‍ഗീയശക്തികളെ ഒറ്റപ്പെടുത്താനുള്ള പോരാട്ടം ശക്തമായി തുടരണം. ഹിന്ദുത്വശക്തികളുടെ പദ്ധതികളെ തകര്‍ക്കേണ്ടതിന്റെ ആവശ്യകതയ്ക്കും പ്രമേയം അടിവരയിടുന്നു. കോണ്‍ഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും. ഇടതുപക്ഷ ജനാധിപത്യശക്തികളെ അണിനിരത്തിയുള്ള പ്രക്ഷോഭപ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന് കഴിഞ്ഞ പാര്‍ടികോണ്‍ഗ്രസുകള്‍ ആഹ്വാനംചെയ്തിരുന്നു. 1978 മുതല്‍ ഇത്തരം ഐക്യത്തിന് പാര്‍ടി മുന്‍ഗണന നല്‍കുന്നുണ്ട്. ആ പ്രവര്‍ത്തനത്തിനുതന്നെയാണ് ഊന്നല്‍ . കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായ യഥാര്‍ഥ ബദലിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് പാര്‍ടി ആലോചിക്കുന്നത്.

ദേശീയ ഐക്യം, ഫെഡറല്‍ സംവിധാനത്തിനെതിരായ വെല്ലുവിളി, മതനിരപേക്ഷതയ്ക്കെതിരായ ആക്രമണങ്ങള്‍ എന്നീ കാര്യങ്ങളില്‍ കോണ്‍ഗ്രസിതര- ബിജെപിയിതര മതനിരപേക്ഷ, ജനാധിപത്യശക്തികളുടെ യോജിച്ച പോരാട്ടം വളര്‍ത്തിയെടുക്കും. തെരഞ്ഞെടുപ്പുസഖ്യത്തിന് ഇത്തരമൊരു വിശാല സമരവേദിയായി മാറാന്‍ കഴിയില്ലെന്ന് ചോദ്യത്തിന് മറുപടിയായി കാരാട്ട് പറഞ്ഞു. തെരഞ്ഞെടുപ്പുസഖ്യത്തെക്കുറിച്ച് തെരഞ്ഞെടുപ്പുകാലത്ത് ആലോചിക്കും. കര്‍ഷകര്‍ , തൊഴിലാളികള്‍ , വിവിധ വിഭാഗം ജനങ്ങള്‍ എന്നിവര്‍ കൂടുതലായി അണിനിരക്കുന്നതോടെ വിശാലമായ സമരമുന്നണി ശക്തമാകും. പാര്‍ലമെന്റില്‍ പ്രധാന വിഷയങ്ങളില്‍ കോണ്‍ഗ്രസിതര, ബിജെപിയിതര പാര്‍ടികളുമായി യോജിച്ച് ഇടതുപക്ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിജു ജനതാദള്‍ , എഐഎഡിഎംകെ, ജനതാദള്‍ സെക്കുലര്‍ , തെലുങ്കുദേശം തുടങ്ങിയ പാര്‍ടികളുമായി ഇത്തരം സഹകരണം ഉണ്ടാക്കിയിട്ടുണ്ട്- കാരാട്ട് പറഞ്ഞു. ഫെബ്രുവരി 28ന് ട്രേഡ് യൂണിയനുകള്‍ ആഹ്വാനംചെയ്ത പണിമുടക്കിന് പാര്‍ടി പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു.

deshabhimani 210112

Friday, January 20, 2012

ജനവിരുദ്ധനയങ്ങള്‍ക്കെതിരെ സമരമുന്നണി രൂപീകരിക്കും സിപിഐ എം

യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ രാജ്യത്തെ കോണ്‍ഗ്രസ്-ബിജെപി ഇതരകക്ഷികളെ അണിചേര്‍ത്ത് ജനങ്ങളുടെ സമരമുന്നണി രൂപീകരിക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട് പറഞ്ഞു. നാലുദിവസമായി കൊല്‍ക്കത്തയില്‍ ചേര്‍ന്ന കേന്ദ്രകമ്മറ്റിയോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ഇതൊരു തെരഞ്ഞെടുപ്പ് മുന്നണിയല്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് സമരം ചെയ്യുകയാണ് ലക്ഷ്യം. പരമാവധി മതേതരജനാധിപത്യകക്ഷികളെ ഉള്‍പ്പെടുത്തും. പാര്‍ലമെന്റില്‍ ശക്തമായ ലോക്പാല്‍ബില്‍ കൊണ്ടു വരുന്നതില്‍ യുപിഎ സര്‍ക്കാര്‍ പരാജയപ്പെട്ടു. ദുര്‍ബലമായ ബില്ലാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ആവശ്യമായ ഭേദഗതികളോടെ ബില്‍ വീണ്ടും പാര്‍ലമെന്റില്‍ കൊണ്ടുവരണം. ചില്ലറവില്‍പ്പനമേഖലയിലെ വിദേശനിക്ഷേപത്തിനെതിരെ ശക്തമായ പ്രചാരണം നടത്തും. ബംഗാളിലെ കര്‍ഷകആത്മഹത്യകള്‍ തടയുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ പരാജയപ്പെട്ടു. 24 കര്‍ഷകര്‍ ഇതിനകം ആത്മഹത്യചെയ്തു. കര്‍ഷകര്‍ക്ക് ആവശ്യമായ സൗകര്യങ്ങളേര്‍പ്പെടുത്തിയില്ല. രാസവളം പോലും കരിഞ്ചന്തയിലാണ് വില്‍ക്കുന്നത്. പൊതുവിതരണസംവിധാനം തകരാറിലാക്കി. അടുത്ത മാസം 28ന് അഖിലേന്ത്യാതലത്തില്‍ ട്രേഡ്യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്കിന് കേന്ദ്രകമ്മറ്റി പിന്തുണ നല്‍കി.

പാര്‍ട്ടികോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട്രാഷ്ട്രീയപ്രമേയത്തിനും പ്രത്യയശാസ്ത്രപ്രമേയത്തിന്റെ കരടും കേന്ദ്രകമ്മറ്റി പരിഗണിച്ചു. ഫെബ്രുവരി ആദ്യവാരം പ്രസിദ്ധപ്പെടുത്തും. വര്‍ഗീയതക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തും. ബിജെപി കോണ്‍ഗ്രസ് നയങ്ങള്‍ക്കെതിരെ പോരാട്ടം തുടരും. പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലും ചര്‍ച്ച നടത്തി പാര്‍ട്ടികോണ്‍ഗ്രസില്‍ അവതരിപ്പിക്കുമെന്നും കാരാട്ട് വ്യക്തമാക്കി.

C.C. Communique

Date:20 January 2012

The Central Committee of the Communist Party of India (Marxist) met in Kolkata from January 17 to 20, 2012. It has issued the following statement: 

Lokpal Bill

The Central Committee condemned the UPA government for its failure to bring an effective Lokpal Bill and get it adopted in parliament. Even the weak legislation was not adopted in the Rajya Sabha because the government feared that some amendments moved by the opposition would be carried.

The Central Committee demanded that the government bring the Lokpal legislation with suitable amendments in the next session of parliament.

FDI In Retail

The Central Committee opposed the decision of the government to increase FDI in single brand retail to 100 per cent. This is a prelude to bringing in the FDI in multi-brand retail which has already met with widespread opposition.

The Central Committee decided to conduct a sustained campaign among the people to stop the entry of FDI in general retail trade.

West Bengal

The Central Committee expressed its serious concern at the growing number of farmers suicides in West Bengal. By now there are reports of twenty four farmers having committed suicide. This reflects not only on the policies of the Central Government which have resulted in the agrarian crisis but also a gross failure on the part of the West Bengal government to put in place a procurement machinery to purchase crops from the farmers. The procurement machinery set by the Left Front government has been dismantled. The TMC led government has failed to curb black-marketting of fertilizers.

People are suffering under the misrule of the TMC-led government. There have been nine starvation deaths of a closed tea garden. This is due to the callous attitude of the government which discontinued the scheme of giving Rs. 1500 per month introduced by the Left Front government for workers of closed factories and tea gardens. The performance of MNREGS has become the worst. The public distribution system, the Annapoorna and Aantayodaya schemes have become irregular. The panchayat bodies which used to implement many of these schemes have become virtually defunct. All this is causing distress and suffering for the people.

The TMC-led government is exhibiting an extremely intolerant attitude to any criticism made about its performance. The general attack on democratic rights continues. So far fifty five persons who are workers or supporters of the CPI(M) and the Left Front have been killed since the assembly election results. The CPI(M) calls for an immediate halt to such attacks and the full restoration of democratic rights.

February 28 Strike

The Central Committee extended its full support to the call of the central trade unions for a one-day general strike on February 28, 2012. This united action by all the trade unions has raised demands, which are not only in the interests of the working class but concern the people of the country as a whole. The Central Committee directed all its Party units to work wholeheartedly to make the strike a total success.

Draft Political Resolution

The Central Committee adopted the draft Political Resolution to be placed before the 20th Congress of the Party to be held in April 2012 at Kozhikkode.  The Political Resolution has called for fighting the neo-liberal policies of the UPA government and mobilizing various sections of the working people who are affected by these policies adversely.  This is a central task.  The Resolution calls for continuing the struggle to isolate the communal forces and to thwart the designs of the Hindutva brigade.  The Party will work to defeat the Congress and the BJP.

The Resolution calls for paying the utmost priority to developing the independent role of the Party and to strengthen the Party as an all India force.  The Party will work to build the Left and democratic alternative against the existing order. It will seek the cooperation of other non-Congress, secular and democratic forces to take up people’s issues, defend secularism, national sovereignty and the federal principle.  

Draft Ideological Resolution

The Central Committee discussed and adopted the draft `Resolution on Some Ideological Issues’.  This Resolution addresses the current and prolonged crisis of global capitalism and its impact on both the developed capitalist countries and the developing countries. It takes stock of the moves of imperialism and international finance capital and the ideological constructs that they use to maintain their dominance.

The Resolution deals with the growing resistance to imperialist globalization and the ideological tasks to be undertaken to ensure an effective and united resistance by the working class and other allied forces worldwide.  The Resolution discusses the developments in the socialist countries and the necessity to build a renewed socialist alternative which is relevant to the 21st century.  The Resolution also pinpoints the ideological challenges faced by the Communists in Indian society and puts forth an alternative ideological worldview which can counter the bourgeois, feudal and other retrograde ideologies.

deshabhimani/cpim website

Tuesday, January 3, 2012

പോംവഴി മാര്‍ക്സിസത്തിലൂടെ

മനുഷ്യസമൂഹത്തിന്റെ പുരോഗതി സാധ്യമാക്കുന്ന ആശയങ്ങള്‍ തടസ്സങ്ങളില്ലാത്ത നേര്‍വഴികളിലൂടെ മാത്രം മുന്നേറുന്നവയല്ല. നിരവധി പ്രതിരോധങ്ങളെ മറികടന്നും വൈരുധ്യങ്ങളുടെ കുരുക്കഴിച്ചുകൊണ്ടുമാണ് മനുഷ്യസമൂഹം പുതിയ ഘട്ടങ്ങളില്‍ എത്തിച്ചേരുന്നത്. ഈ യാത്രയില്‍ പല അപചയവും സംഭവിക്കുന്നു. അപചയങ്ങള്‍ക്ക് ധൈഷണികമായി അടിമപ്പെടാതെ നൂതനമായ പോംവഴികള്‍ക്കുവേണ്ടിയുള്ള ക്രിയാത്മകമായ ശ്രമങ്ങള്‍ സ്വായത്തമാക്കുകയാണ് പൊതുവെ സാമൂഹ്യപരിശ്രമങ്ങളുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ ചരിത്രം ഒരിക്കലും അവസാനിക്കുന്നില്ല. പക്ഷേ, അതൊരു തുടര്‍ക്കഥയല്ലതാനും. നിരന്തരമായ സാമൂഹ്യസംവേദനങ്ങളിലൂടെ മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ് ചരിത്രം. ഈ പ്രക്രിയയില്‍ അനിതരസാധാരണമായ മാറ്റങ്ങള്‍ ആവശ്യമുള്ള ചില മുഹൂര്‍ത്തങ്ങളുണ്ട്. അത്തരമൊരു ചരിത്രമുഹൂര്‍ത്തത്തെയാണ് മനുഷ്യസമൂഹം ഇപ്പോള്‍ അഭിമുഖീകരിക്കുന്നതെന്ന കാര്യം വേണ്ടത്ര തിരിച്ചറിയപ്പെട്ടിട്ടുണ്ടോ എന്നത് സംശയമാണ്. കഴിഞ്ഞുപോയ നൂറ്റാണ്ടിനെ സംഘര്‍ഷഭരിതമായ കാലഘട്ടമായി വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു.

സോവിയറ്റ് യൂണിയനില്‍ സോഷ്യലിസം തകര്‍ന്നപ്പോള്‍ അമേരിക്കന്‍ രാഷ്ട്രീയനേതാക്കള്‍ അതിനെ തങ്ങളുടെ വിജയമായാണ് നോക്കിക്കണ്ടത്. അതായത് മുതലാളിത്തത്തിന്റെ വിജയവും സോഷ്യലിസത്തിന്റെ പരാജയവും. മാര്‍ക്സിസത്തിന്റെ അപര്യാപ്തതയുടെ ഉദാഹരണമായാണ് ചിലര്‍ ഇതിനെ വ്യാഖ്യാനിച്ചത്. മാര്‍ക്സിസം കാലഹരണപ്പെട്ട തത്വസംഹിതയാണെന്ന നിഗമനത്തിലാണ് മുതലാളിത്ത രാഷ്ട്രീയനേതൃത്വവും ബുദ്ധിജീവികളും എത്തിച്ചേര്‍ന്നത്. മാര്‍ക്സിസത്തോടുള്ള പൊതുബോധത്തെ അതു ബാധിക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരും സ്വതന്ത്ര ബുദ്ധിജീവികളും സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ സംഭവിച്ച തിരിച്ചടിയെ മാര്‍ക്സിസത്തിന്റെ അപര്യാപ്തതയായി പെരുപ്പിച്ചുകാണിക്കുന്നതില്‍ ബദ്ധശ്രദ്ധരായിരുന്നു; അവരില്‍ പലര്‍ക്കും മാര്‍ക്സിസത്തിന്റെ അപാരമായ വിജ്ഞാനസമ്പത്ത് അപരിചിതമായിരുന്നെങ്കിലും. പക്ഷേ, ലോകത്തെമ്പാടും മാര്‍ക്സിസ്റ്റ് തത്വസംഹിതയോടുള്ള ധൈഷണിക താല്‍പ്പര്യത്തില്‍ കാര്യമായ കുറവൊന്നുമുണ്ടായില്ല.

അമേരിക്കന്‍ സര്‍വകലാശാലകളുള്‍പ്പെടെ ലോകത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാര്‍ക്സിസം പഠനവിഷയമായി തുടര്‍ന്നുപോന്നു. ഇന്ന് അന്തര്‍ദേശീയ നിലവാരത്തില്‍ അറിയപ്പെടുന്ന എല്ലാ സാമൂഹ്യശാസ്ത്രജ്ഞരുടെയും ചിന്താമണ്ഡലത്തില്‍ മാര്‍ക്സിസം സ്വാധീനം ചെലുത്തി; യോജിച്ചോ വിയോജിച്ചോ. അതായത് ഗൗരവപൂര്‍വമായ ധൈഷണിക വ്യവഹാരങ്ങളില്‍ മാര്‍ക്സിസത്തിന്റെ സാന്നിധ്യം സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ പരാജയത്തിനുശേഷവും നിലനിന്നു എന്നര്‍ഥം. സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെയും പതനം മാര്‍ക്സിസത്തിന്റെ പതനമായിരുന്നില്ല. മാര്‍ക്സിസം ഭരണവ്യവസ്ഥയല്ല; മനുഷ്യസമൂഹത്തിന്റെ പരിണാമപ്രക്രിയ വിശദീകരിക്കുന്ന ശാസ്ത്രീയ തത്വസംഹിതയാണ്. ടെറി ഈഗിള്‍ട്ടണ്‍ പറഞ്ഞതുപോലെ മാര്‍ക്സിന്റെ ആശയങ്ങള്‍ സൂചിപ്പിക്കുന്നത് സാമൂഹ്യ-രാഷ്ട്രീയ സാധ്യതകളെയാണ്. ആ സാധ്യതകളുടെ ജയപരാജയങ്ങള്‍ മറ്റു പല ഘടകവുമായി ബന്ധപ്പെട്ടുകിടക്കുന്നു. സോഷ്യലിസത്തിന് നേരിട്ട അപചയത്തിനുശേഷം "മുതലാളിത്തവസന്ത"മാണ് ഉണ്ടാകാന്‍ പോകുന്നതെന്ന പൊതുധാരണ പ്രചരിപ്പിക്കപ്പെടുകയുണ്ടായി. ഫ്രാന്‍സിസ് ഫുക്കുയാമയെയും സാമുവല്‍ ഹണ്ടിങ്ടനെയും പോലെയുള്ളവരാണ് ഈ ആശയത്തിന്റെ വക്താക്കളായി രംഗത്തെത്തിയത്. അവരുടെ അനുയായികള്‍ മുതലാളിത്തത്തിന്റെ വീരഗാഥകളുമായി എല്ലാ രാജ്യത്തും ജൈത്രയാത്ര നടത്തി. മുതലാളിത്തത്തിന് ഉദാരമുഖമുണ്ടെന്നും സാമൂഹ്യ അസമത്വത്തിന് മുതലാളിത്തത്തിനു മാത്രമേ പ്രതിവിധി കണ്ടെത്താന്‍ കഴിയൂ എന്നും അവര്‍ വാദിച്ചു. ആഗോളവല്‍ക്കരണം മുതലാളിത്തവികസനത്തിന്റെ ഗുണഭോക്താക്കളായി ദരിദ്രരാജ്യങ്ങളെയാകെ മാറ്റിത്തീര്‍ക്കുമെന്നും അവകാശപ്പെട്ടു. അതായത് മുതലാളിത്തത്തിന്റെ ന്യായീകരണത്തിനായി എല്ലാവിധ തന്ത്രവും പുറത്തെടുത്തു എന്നര്‍ഥം.

പക്ഷേ, ഇതൊരു കെട്ടുകഥയായാണ് ഇന്ന് അനുഭവപ്പെടുന്നത്. കഴിഞ്ഞ കുറച്ചുകൊല്ലങ്ങളായി ലോകമെമ്പാടുമുള്ള ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന യാഥാര്‍ഥ്യം ഇതില്‍നിന്ന് എത്രയോ വ്യത്യസ്തമാണ്. ആഗോളവല്‍ക്കരണം മുതലാളിത്ത ചൂഷണവ്യവസ്ഥയുടെ പുതിയ മുഖമായാണ് പ്രത്യക്ഷപ്പെട്ടത്. ബഹുഭൂരിപക്ഷത്തിന്റെയും സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയല്ല, മോശമാവുകയാണുണ്ടായത്. ഇന്ത്യയില്‍ 80 ശതമാനം അര്‍ധപട്ടിണിക്കാരാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ കാണിക്കുന്നു. ചെറിയ ന്യൂനപക്ഷത്തിന്റെ അവസ്ഥയില്‍ മാത്രമാണ് ഗുണപരമായ മാറ്റമുണ്ടായിട്ടുള്ളത്. ആയിരത്തി തൊള്ളായിരത്തി എഴുപതുകളില്‍ ആരംഭിച്ച സാമ്പത്തികമാന്ദ്യം വലിയതോതിലുള്ള തൊഴിലില്ലായ്മയിലേക്ക് നയിച്ചിരിക്കുന്നു. ഋണബാധ്യതയില്‍ കുടുങ്ങിയിരിക്കുകയാണ് സാധാരണക്കാരായ ജനങ്ങളാകെ. അതുകൊണ്ട് മിക്കവാറും എല്ലാ രാജ്യത്തും സാമ്പത്തികവും രാഷ്ട്രീയവുമായ അസംതൃപ്തി തീക്ഷ്ണമായിക്കൊണ്ടിരിക്കുന്നു. അതില്‍നിന്ന് ഉടലെടുത്ത പ്രകടനങ്ങള്‍ സര്‍വസാധാരണമായിക്കൊണ്ടിരിക്കുകയാണ് ഇന്ന്. ഇതൊരു പുതിയ യുഗത്തിന്റെ നാന്ദിയായി പരിണമിക്കുമോ എന്നതാണ് ലോകം ആകാംക്ഷയോടെ പ്രതീക്ഷിക്കുന്ന സ്ഥിതിവിശേഷം. ഇടതുപക്ഷസ്വഭാവമുള്ള, മാര്‍ക്സിസത്തില്‍നിന്ന് സൈദ്ധാന്തികമായ പ്രചോദനം ഉള്‍ക്കൊള്ളുന്ന, രാഷ്ട്രീയ സാമ്പത്തികവ്യവസ്ഥ സംജാതമാകുമോ എന്ന ചോദ്യത്തിന്റെ പ്രസക്തി വ്യക്തമായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ്. കാരണം, വിഖ്യാത ചരിത്രകാരനായ എറിക് ഹോബ്സ്ബോം പറഞ്ഞപോലെ, "ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പ്രശ്നങ്ങള്‍ക്ക്, സാമ്പത്തിക-രാഷ്ട്രീയ ഉദാരശീലത്വത്തിന്, ഒറ്റയ്ക്കോ കൂട്ടായോ പോംവഴി കണ്ടുപിടിക്കാനാകുകയില്ല. മാര്‍ക്സിനെ ഗൗരവപൂര്‍വം മനസ്സിലാക്കേണ്ട സന്ദര്‍ഭമാണ് ഇത്!"

ഈ കാലഘട്ടത്തില്‍ വ്യക്തമായിക്കൊണ്ടിരിക്കുന്ന മൂന്ന് പ്രവണത തിരിച്ചറിയാന്‍ കഴിയും. അമേരിക്കന്‍ സഹായത്തോടെ ഭരണം നടത്തിയിരുന്ന ലാറ്റിനമേരിക്കന്‍ സ്വേച്ഛാധിപതികള്‍ക്കെതിരായ ബഹുജനമുന്നേറ്റം; അറബ്രാജ്യങ്ങളിലെ ജനങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്; മുതലാളിത്തത്തിനെതിരായ ലോകവ്യാപകമായ പ്രകടനങ്ങള്‍ . ലാറ്റിന്‍ അമേരിക്കയിലെ ബഹുഭൂരിപക്ഷം രാജ്യങ്ങളില്‍നിന്നും അമേരിക്കന്‍ ദല്ലാളുകളായിരുന്ന ഭരണാധികാരികള്‍ പുറന്തള്ളപ്പെട്ടുകഴിഞ്ഞു. വെനസ്വേലയിലും നിക്കരാഗ്വയിലും ചിലിയിലും അര്‍ജന്റീനയിലുമൊക്കെ ജനാധിപത്യസ്വഭാവമുള്ള ഭരണങ്ങള്‍ നിലവില്‍വന്നു. "അറബ്വസന്തം" സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും അനുകൂലമായ കാഹളം മുഴക്കിക്കഴിഞ്ഞു. മുതലാളിത്തത്തിനും ആഗോളവല്‍ക്കരണത്തിനും എതിരെ മിതമായ രീതിയില്‍ ന്യൂയോര്‍ക്കില്‍ തുടങ്ങിയ പ്രകടനങ്ങള്‍ ലോകത്തെ മിക്കവാറും എല്ലാ പ്രധാന നഗരങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. "മുതലാളിത്തത്തെ തൂത്തെറിയുക" എന്നതാണ് ഈ പ്രകടനക്കാര്‍ മുഴക്കുന്ന മുദ്രാവാക്യം. മുതലാളിത്തം പ്രതിസന്ധിയിലാണോ എന്നതിനെക്കുറിച്ച് ആര്‍ക്കും സംശയത്തിനിടയില്ല. ചില യൂറോപ്യന്‍ രാജ്യങ്ങളിലെ ഭരണമാറ്റത്തിനു പിന്നിലും മുതലാളിത്തവിരുദ്ധ കാഴ്ചപ്പാടുകള്‍ സ്വാധീനം ചെലുത്തിയതായി കാണാം. ഈ പ്രതിരോധപ്രസ്ഥാനങ്ങളുടെയെല്ലാം സ്വഭാവത്തിലും ലക്ഷ്യങ്ങളിലും പല വ്യത്യാസങ്ങളുമുണ്ട്. പക്ഷേ, ഇവയിലെല്ലാം പൊതുവായ സ്വഭാവം ഇടതുപക്ഷസ്വാധീനമാണ്. ആഗോളവല്‍ക്കരണത്തില്‍ അധിഷ്ഠിതമായ മുതലാളിത്തം സാമൂഹ്യപുരോഗതിക്ക് ഗുണപ്രദമല്ലെന്ന ധാരണ ജനങ്ങള്‍ക്കിടയില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒരു പോംവഴിയായി പരിഗണിക്കപ്പെടുന്നത് മാര്‍ക്സ് നിര്‍ദേശിച്ച പാതയാണ്; ആ പാതയെക്കുറിച്ചുള്ള ധാരണയും സങ്കല്‍പ്പവും വളരെ വ്യത്യസ്തമാണെങ്കില്‍ക്കൂടി. അതുകൊണ്ടാണ് മാര്‍ക്സിസത്തെക്കുറിച്ചുള്ള ഗൗരവപൂര്‍വമായ ചര്‍ച്ചകള്‍ക്ക് പ്രചാരവും പ്രാധാന്യവും വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ലണ്ടനില്‍ നടക്കുന്ന മാര്‍ക്സിസ്റ്റ് വാര്‍ഷികാഘോഷങ്ങളിലും അമേരിക്കയിലെ മാര്‍ക്സ് സെമിനാറിലും മാര്‍ക്സിസ്റ്റുകളല്ലാത്തവരുടെയും പങ്കാളിത്തമുണ്ടാകുന്നത്. മാര്‍ക്സ് ശരിയായിരുന്നു എന്ന് ഇന്നു പറയുന്നത് ടെറി ഈഗിള്‍ട്ടനെപ്പോലുള്ള മാര്‍ക്സിസ്റ്റ് പണ്ഡിതന്മാര്‍ മാത്രമല്ല, മാര്‍ക്സിസ്റ്റുകാരല്ലാത്തവര്‍ പോലും തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന യാഥാര്‍ഥ്യമാണ് അത്.

മനുഷ്യസമൂഹത്തിന്റെ പരിണാമപ്രക്രിയയെ സൈദ്ധാന്തവല്‍ക്കരിക്കുന്നതില്‍ മാര്‍ക്സിസത്തേക്കാള്‍ ശാസ്ത്രീയമായ ഒരു വിശകലനപദ്ധതി സാമൂഹ്യശാസ്ത്രത്തിലില്ല. കാരണം മാര്‍ക്സിസം സമഗ്രമായ ഒരു കാഴ്ചപ്പാടാണ്. ആ കാഴ്ചപ്പാട് സാമ്പത്തികോല്‍പ്പാദനത്തെയും പ്രത്യയശാസ്ത്ര സ്വാധീനത്തെയും സാംസ്കാരിക അവബോധമണ്ഡലങ്ങളെയുമൊക്കെ കൂട്ടിയിണക്കുന്നു. ഇന്ന് മാനവസമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയില്‍നിന്ന് മോചനമുണ്ടാകണമെങ്കില്‍ , ഈ ബന്ധങ്ങളുടെ സങ്കീര്‍ണത തിരിച്ചറിയാന്‍ കഴിവുള്ള സൈദ്ധാന്തിക ചട്ടക്കൂട് ആവശ്യമാണ്. അതുതന്നെയാണ് ഇന്ന് മാര്‍ക്സിസത്തിന്റെ പ്രസക്തിയും പ്രാധാന്യവും.

ഡോ. കെ എന്‍ പണിക്കര്‍ deshabhimani 030112

Monday, December 26, 2011

WFTU Secretariat Decides to Strengthen Ideological Campaign

A meeting of the central secretariat of the World Federation of Trade Unions (WFTU) was held at its headquarters in Athens on December 12-13, 2011. Apart from the general secretary George Mavrikos, the secretariat is composed of six other office bearers from different continents, including the two deputy general secretaries from India, Swadesh Dev Roye and H Mahadevan. The main agenda of the meeting was preparation for the presidential council meeting of the WFTU that is scheduled to be held on February 9-10, 2012 at Johannesburg, South Africa. The outline of the political-organisational report to be submitted to the Johannesburg meeting on behalf of the secretariat was discussed and finalised.

The secretariat noted that after the 16th Congress of the WFTU held at Athens on April 6-10, 2011, the world capitalist economic crisis has further aggravated shaking the fundamentals of capitalist economic system. While the crisis has further deepened in the US, both the major and minor economies of Europe have come under the grip of unprecedented crisis with snowballing impact particularly all over the European Union. The looming danger of sovereign debt default crisis and absence of any room for monetary maneuvering for the weaker economies, under the frame of common currency have poised potential threat of crack in the common currency system.

In discharge of their obligation to serve the class they represent, the governments have been frantically extending one after another bailout packages to the private big business concerns at the cost of public exchequers. However, let alone any real recovery on the economic front, the governments of the crisis-ridden economies are sinking into vicious political crisis. Political incumbents are changed with incumbents with bureaucratic background to head government. Change of guards in Greece and Italy are concrete examples. The crude intention behind such characteristic change in the incumbencies of prime ministers is to intensify class exploitation with bureaucratic brutality on the suffering people. Under the guise of addressing the crisis, the capitalist class rulers have been dolling out truck load of public money to the private big business.

However, in the absence of any directional change for an alternate, people oriented policy, the class biased steps of the governments are producing rather reverse result. Therefore, let alone recovery, the crisis is aggravating dimensionally. In the situation, the capitalist class onslaught on the working class has intensified continuously. The principle adopted by the governments to address the crisis is directed to ‘Rescue the “Sinners” (the capitalist class) and punish the victims (the working class)’.  ‘Austerity’ has become the buzz word to the ruling classes. Pay cut, perks cut, pension cut, permanent job cut; and such other measures have been autocratically resorted to aimed at imposing the burdens of the crisis on the working class.  

At the same time, the secretariat took note of the ever growing struggles of the people in all the continents. Most striking is the repeated strike struggles of the working class in Greece and such struggles of the working class of Italy, France, Spain, Portuguese etc. Then the ‘Occupy Wall Street’ movement in the USA and also the struggles of the working class of other countries of the world. The WFTU secretariat traced the political and organisational aspects of these struggles and decided to deal with these developments with due focus in the report to the forthcoming presidential council meeting.

In this connection, Mavrikos reported to the secretariat on the latest political developments in the Arab Region based on his recent visit to Egypt, Syria etc. In Egypt, a major country in the region, the trade union movement has been witnessing crude onslaught of the Military Council government. The administration has been brazenly interfering in the internal matters of the trade union movement so much so that the democratically elected trade union leadership has been summarily dismissed and union offices sealed. On the other hand the class collaborationist International Trade Union Confederation (ITUC) has been given free hand by the Military Council to exercise all tricks to force the trade union of the country into the fold of ITUC. The ICATU (International Confederation of Arab Trade Unions) and OATUU (Organisation of Arab Trade Unions Unity) have been affected by the machinations of imperialist agencies. According to the understanding of the WFTU, unfortunately, the Syrian working class has been deprived of deserving support from even the expected trade unions of the region, courtesy the presence of agents of western powers within the region.

The secretariat discussed the developments in Latin American countries. Incidentally, the WFTU delegations recently visited Peru, Chile, Argentina and Venezuela. One of the most striking developments of the period in the region on the trade union front was the resounding success of the 13th Congress of CGT, Peru held on November 16-19, 2011 at Lima, Peru. This union is one of the leading trade unions in the entire Latin America. Moreover, along with the conference, an international seminar was also organised under the banner of the WFTU.  Also of significance has been the emergence of a new trade union centre in Venezuela led by the progressive oil trade union leadership of the country. From the picture presented to the secretariat on the Venezuelan trade union movement, it appeared that, while the pro-imperialist trade unions are getting decimated, the progressive trade union organisations are slowly getting consolidated. The secretariat also heard report from Osiris, the permanent representative of WFTU at ILO, Geneva regarding the developments centering round the forthcoming election of a new director general of ILO. Incidentally, the present incumbent Juan Somavia is demitting office pre-maturely on health ground and his successor is scheduled to be elected on May 28, 2012 on the eve of the next ILC.

The secretariat took stock of the observation of the ‘International Action Day’ on October 3, 2011 at the call of the WFTU and noted that “Members and Friends of the WFTU in tens of countries organised strikes, demonstrations, protest marches, conventions, seminars and even theatrical performances” on the day.  The secretariat decided to recommend to the forthcoming presidential council meeting to declare October 3, 2012 to be observed as International Day of Action and finalise the demands of the day.

The secretariat adopted the report of activities for the year 2011 to be presented to the next presidential council meeting and also decided to place a draft proposal for comprehensive action programme for the year 2012 consisting of wide-ranging political and organisational activities. Most significant organisational decision, the secretariat has adopted is to conduct camps for trade union education with internationally reputed teachers with knowledge and commitment to the doctrine of class struggle and leadership of working class in transforming the society.

Swadesh Dev Roye People's Democracy 251211

Saturday, October 1, 2011

പാര്‍ടി കോണ്‍ഗ്രസില്‍ പ്രത്യയശാസ്ത്ര പ്രമേയം അവതരിപ്പിക്കും

കോഴിക്കോട്ട് നടക്കുന്ന സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസില്‍ പ്രത്യയശാസ്ത്രപ്രമേയം അവതരിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കരട്പ്രമേയത്തിന്റെ രൂപരേഖയെക്കുറിച്ച് പിബി യോഗം ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അടുത്തമാസം ചേരുന്ന പിബി യോഗത്തില്‍ കരട്പ്രമേയം ചര്‍ച്ച ചെയ്യും. തുടര്‍ന്ന് രേഖ കേന്ദ്രകമ്മിറ്റിയോഗത്തില്‍ അവതരിപ്പിക്കും. കഴിഞ്ഞ പാര്‍ടി കോണ്‍ഗ്രസിന്റെ തീരുമാനമനുസരിച്ചാണ് രേഖ തയ്യാറാക്കുന്നത്. അതിന്റെ വിശദാംശങ്ങളെക്കുറിച്ച് ജനുവരിയോടെമാത്രമേ എന്തെങ്കിലും പറയാന്‍ കഴിയൂ- ചോദ്യത്തിന് ഉത്തരമായി കാരാട്ട് പറഞ്ഞു. സിപിഐ എമ്മിനെ സംബന്ധിച്ച് പ്രത്യയശാസ്ത്രം പ്രധാനമായതിനാലാണ് ഇത്തരമൊരു പ്രമേയം വീണ്ടും തയ്യാറാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയെ അനുകരിച്ചല്ല മറിച്ച് സ്വതന്ത്രമായ നിലയിലാണ് ഇത് തയ്യാറാക്കുന്നതെന്നും മറ്റൊരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.

തമിഴ്നാട്ടില്‍ ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെയുമായി തെരഞ്ഞെടുപ്പ് സമയത്ത് ധാരണമാത്രമാണ് ഉണ്ടായിരുന്നതെന്നും അവരുമായി ഒരു സഖ്യവും സിപിഐ എം സ്ഥാപിച്ചിട്ടില്ലെന്നും കാരാട്ട് വ്യക്തമാക്കി. ബുദ്ധദേവ് ഭട്ടാചാര്യ പിബി യോഗത്തില്‍ പങ്കെടുക്കാതിരുന്നത് ആരോഗ്യപരമായ കാരണങ്ങളാലാണെന്നും യാത്രചെയ്യാന്‍ വിഷമമാണെന്ന് അദ്ദേഹം അറിയിച്ചിരുന്നുവെന്നും കാരാട്ട് വിശദീകരിച്ചു. പശ്ചിമബംഗാളില്‍ ഉപതെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയെക്കുറിച്ച് ചോദിച്ചപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥിതിവിശേഷം തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

deshabhimani 011011

Tuesday, March 8, 2011

വനിതാ വിമോചനവും കര്‍ഷകതൊഴിലാളികളും

മാര്‍ച്ച് 8 സാര്‍വദേശീയ വനിതാ ദിനമായി ആചരിക്കുകയാണ്. 1910ല്‍ ഡെന്മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ ചേര്‍ന്ന ഒന്നാമത് സാര്‍വദേശീയ വനിതാ സമ്മേളനത്തിലാണ് വനിതാദിനം ആചരിക്കാന്‍ തീരുമാനിച്ചത്. ജര്‍മന്‍ സോഷ്യലിസ്റുകളായ ക്ളാര സെപ്കിന്റെയും റോസാ ലക്സംബര്‍ഗിന്റെയും ആശയമായിരുന്നു അത്. 1975ല്‍ ഐക്യരാഷ്ട്രസഭ ഇതിന് അംഗീകാരം നല്‍കി. 1977ല്‍ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ളി മാര്‍ച്ച് 8 സ്ത്രീകളുടെ അവകാശത്തിന്റെയും ലോകസമാധാനത്തിന്റെയും ദിനമായി ആചരിക്കാന്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. അതിനുശേഷമാണ് സാര്‍വദേശീയ തലത്തില്‍ ഈ ദിനം വിപുലമായി ആചരിക്കാന്‍ തുടങ്ങിയത്.

അന്താരാഷ്ട്ര വനിതാദിനം വിപുലമായി ആചരിക്കാന്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്. മണ്ണില്‍ പണിയെടുക്കുന്ന എല്ലാവരും ഉള്‍പ്പെടുന്ന സംഘടനയാണ് കര്‍ഷക തൊഴിലാളി യൂണിയന്‍. ഈ സംഘടനയുടെ സമരസംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ് വനിതകള്‍. വിലക്കയറ്റത്തിനെതിരായ പിക്കറ്റിങ്ങില്‍ ഒന്നേകാല്‍ ലക്ഷം കര്‍ഷക തൊഴിലാളികളാണ് പങ്കെടുത്തത്. അതില്‍ എഴുപത്തയ്യായിരത്തിലേറെ പേര്‍ സ്ത്രീകളായിരുന്നു എന്നറിയുമ്പോഴാണ് കര്‍ഷക തൊഴിലാളി രംഗത്തെ സ്ത്രീപങ്കാളിത്തത്തിന്റെ വൈപുല്യം ബോധ്യമാവുക.

മുതലാളിത്ത സാമൂഹ്യ വ്യവസ്ഥ നടത്തുന്ന എല്ലാവിധ ചൂഷണങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും സ്ത്രീകളും വിധേയരാകുന്നുണ്ട്. പുരുഷാധിപത്യപരമായ അടിച്ചമര്‍ത്തലുകള്‍ക്കും അവര്‍ വിധേയമാകുന്നു. പുരുഷാധിപത്യപരമായ മൂല്യബോധം പ്രചരിപ്പിക്കുക എന്നത് മുതലാളിത്തത്തിന്റെകൂടി ആവശ്യമാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഈ രണ്ടുതരം അവസ്ഥകള്‍ക്കുമെതിരെ പോരാടിമാത്രമേ കര്‍ഷക തൊഴിലാളി സ്ത്രീക്ക് ജീവിതത്തിന്റെ കൂടുതല്‍ ശോഭനമായ തലത്തിലേക്ക് മുന്നേറാനാകൂ. സ്ത്രീകളുടെ പ്രശ്നങ്ങളെ കേവലമായി കാണുകയും പുരുഷ മൂല്യങ്ങള്‍ക്കെതിരായി അവരെ സംഘടിപ്പിക്കുകയുംചെയ്ത് മുന്നോട്ടു പോവുന്ന പ്രസ്ഥാനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. സ്ത്രീകളുടെ പ്രശ്നങ്ങള്‍ സ്ത്രീകള്‍ക്കുമാത്രമേ മനസിലാവുകയുള്ളൂ എന്നും അതിനാല്‍ അവരുടേതായ കൂട്ടായ്മയാണ് ഉണ്ടാവേണ്ടത് എന്നും ഇത്തരക്കാര്‍ പ്രചരിപ്പിക്കുന്നു. ഇത് സ്ത്രീ സ്വത്വബോധത്തെ സ്വത്വരാഷ്ട്രീയത്തിന്റെ തലത്തിലേക്ക് വളര്‍ത്തി എടുക്കുയെന്ന സമീപനത്തിന്റെ ഭാഗമാണ്. ഇങ്ങനെ വിവിധ സ്വത്വങ്ങളെ പ്രത്യേകം പ്രത്യേകം സംഘടിപ്പിച്ച് പൊതുവായ കൂട്ടായ്മയെയും അതുവഴി തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തെയും തകര്‍ക്കുക എന്നതാണ് ഇത്തരക്കാരുടെ ലക്ഷ്യം.

സാമ്രാജ്യത്വം മുന്നോട്ടു വയ്ക്കുന്ന ഇത്തരം ആശയങ്ങളില്‍നിന്ന് തികച്ചും വിഭിന്നമായ കാഴ്ചപ്പാടാണ് സ്ത്രീപ്രശ്നങ്ങളെ സംബന്ധിച്ച് കര്‍ഷക തൊഴിലാളി യൂണിയനുള്ളത്. സ്ത്രീ എന്ന നിലയില്‍ അവര്‍ നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഈ പ്രശ്നങ്ങളെ ഒരു സാമൂഹ്യപ്രശ്നം എന്ന നിലയിലാണ് കര്‍ഷക തൊഴിലാളി യൂണിയന്‍ കാണുന്നത്. അതുകൊണ്ട് അവരുടെ പ്രശ്നം പരിഹരിക്കുക എന്നത് സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെയുള്ള മുഴുവന്‍ സമൂഹത്തിന്റെയും ഉത്തരവാദിത്തം എന്ന നിലയിലാണ് കൈകാര്യം ചെയ്യപ്പെടേണ്ടത്. അല്ലാതെയുള്ള സമീപനങ്ങള്‍ സ്ത്രീവിമോചനത്തിനായുള്ള വിശാലമായ ഐക്യനിരയെ തകര്‍ക്കുന്നതിന് മാത്രമേ ഇടയാക്കൂ. മാത്രമല്ല, സ്ത്രീകളെ അടിച്ചമര്‍ത്തുന്ന മുതലാളിത്ത വ്യവസ്ഥയ്ക്കെതിരായുള്ള തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിനെ അത് തടസ്സപ്പെടുത്തുകയും നിലവിലുള്ള വ്യവസ്ഥയെ സംരക്ഷിക്കുക എന്ന തലത്തിലേക്ക് മാറ്റപ്പെടുകയുംചെയ്യും. സ്ത്രീയായതിനാല്‍മാത്രം അനുഭവിക്കുന്ന പ്രശ്നം നിലനില്‍ക്കുന്ന വ്യവസ്ഥയുടെകൂടി ഭാഗമാണെന്ന് കണ്ടുകൊണ്ട് സ്വത്വപ്രശ്നത്തെ വര്‍ഗബോധത്തിന്റെ തലത്തിലേക്ക് വികസിപ്പിക്കുന്നതിനുള്ള സമീപനമാണ് കര്‍ഷകതൊഴിലാളി യൂണിയന്‍ സ്വീകരിക്കുന്നത്. അതായത് സ്ത്രീകളുടെ പ്രശ്നങ്ങള്‍ സ്വത്വരാഷ്ട്രീയ കാഴ്ചപ്പാടുകാര്‍ക്ക് വിട്ടുകൊടുക്കാതെ അതുകൂടി വര്‍ഗസമരത്തിന്റെ ഭാഗമാക്കി മാറ്റുകയും അതിലൂടെ സ്വത്വബോധത്തെ വര്‍ഗരാഷ്ട്രീയത്തിന്റെ തലത്തിലേക്ക് വികസിപ്പിക്കുകയുമാണ് ചെയ്യുന്നത് എന്നര്‍ഥം.

പുരുഷന്മാരുമായി താരതമ്യപ്പെടുത്തിയാല്‍ അസംഘടിതമേഖലയിലെ സ്ത്രീകള്‍ പല പ്രശ്നങ്ങളും നേരിടുന്നുണ്ട്. കേരളത്തിലെ പുരുഷന്മാരുടെ തൊഴിലില്ലായ്മ 6.1 ശതമാനമാണ്. സ്ത്രീകളുടേത് 25.5 ശതമാനവും. അസംഘടിത മേഖലയിലെ സ്ത്രീകള്‍ക്ക് ലഭിക്കുന്ന വേതനം താരതമ്യേന കുറവാണ്. സര്‍ക്കാര്‍ സര്‍വീസുകളില്‍ സ്ത്രീക്കും പുരുഷനും തുല്യവേതനമാണ് ലഭിക്കുന്നത്. എന്നാല്‍, കാര്‍ഷിക മേഖലയില്‍ ഒരേ ജോലിചെയ്യുന്ന സ്ത്രീക്കും പുരുഷനും ലഭിക്കുന്ന വേതനത്തില്‍ അന്തരമുണ്ട്. അതായത് സ്ത്രീതൊഴിലാളികള്‍ക്ക് പുരുഷന് കിട്ടുന്ന കൂലി ലഭിക്കുന്നില്ല. ഈ വ്യത്യാസത്തിന്റെ പ്രതിഫലനം തൊഴിലുറപ്പ് പദ്ധതിയിലും നമുക്ക് കാണാം. കേരളത്തിന്റെ തൊഴിലുറപ്പ് പദ്ധതിയില്‍ പുരുഷന്മാര്‍ എണ്ണത്തില്‍ വളരെ കുറവാണ്. പുരുഷന്മാര്‍ക്ക് തൊഴില്‍മേഖലയില്‍ കൂടുതല്‍ കൂലി ലഭിക്കുന്നതുകൊണ്ട് അവര്‍ തൊഴിലുറപ്പ് പദ്ധതിയില്‍ താല്‍പ്പര്യം കാണിക്കുന്നില്ല എന്നതാണ് ഇതിന് കാരണം. ഇതുകൂടി കണക്കിലെടുത്തുകൊണ്ടാണ് തൊഴിലുറപ്പുപദ്ധതിയിലെ കൂലി വര്‍ധിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കേരളത്തിനു പുറത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ സ്ത്രീകളും പുരുഷന്മാരും ഉണ്ട്. കാരണം അവിടെ സ്ത്രീക്കും പുരുഷനും തൊഴിലുറപ്പ് പദ്ധതി വാഗ്ദാനംചെയ്യുന്ന കൂലിയേക്കാള്‍ കുറവാണ് സാധാരണയായി ലഭിക്കുന്നത്.

ഇങ്ങനെ നിരവധി പ്രശ്നങ്ങള്‍ കാര്‍ഷിക തൊഴില്‍മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്നുണ്ട്. അവ പരിഹരിക്കാനുള്ള പോരാട്ടങ്ങള്‍ പൊതുവില്‍ കര്‍ഷക തൊഴിലാളി പ്രസ്ഥാനം ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തില്‍ സ്ത്രീ സമത്വത്തിനു വേണ്ടിയുള്ള നിരവധി പോരാട്ടങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും ഇതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മാറുമറയ്ക്കല്‍ സമരംപോലുള്ള പോരാട്ടങ്ങള്‍ ഇതിന്റെ ഭാഗമാണ്. 'അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക'് എന്ന നാടകം അക്കാലത്ത് സാംസ്കാരിക മേഖലയിലെ സ്ത്രീപക്ഷ നിലപാടുകള്‍ മുന്നോട്ടുവച്ചുകൊണ്ടുള്ളതായിരുന്നു. കര്‍ഷക തൊഴിലാളി പ്രസ്ഥാനം സ്ത്രീതൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് മുന്നോട്ടുപോകുന്നതില്‍ സജീവ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ജന്മിത്വം കൊടികുത്തിവാഴുന്ന കാലത്ത് അവരുടെ ഉപഭോഗവസ്തുവായി സ്ത്രീയെ കാണുന്ന പ്രവണതക്കെതിരെ നടന്ന വിവിധ സമരങ്ങള്‍ ഇതിന്റെ ഭാഗമാണ്. കര്‍ഷക-തൊഴിലാളി പ്രസ്ഥാനങ്ങള്‍ നടത്തിയ ഇത്തരത്തിലുള്ള പോരാട്ടങ്ങളുടെ ഭാഗമായി ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തേക്കാളും മികച്ച നില സ്ത്രീകള്‍ക്ക് കേരളത്തില്‍ കൈവരിക്കാനായിട്ടുണ്ട്.

സാര്‍വദേശീയ വനിതാദിനത്തിന്റെ ഭാഗമായുള്ള സ്ത്രീ കൂട്ടായ്മയെ വര്‍ഗ കാഴ്ചപ്പാടോടുകൂടി സമീപിക്കുകയാണ് കര്‍ഷകതൊഴിലാളി പ്രസ്ഥാനം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി വില്ലേജ് അടിസ്ഥാനത്തില്‍ സ്ത്രീ കൂട്ടായ്മ സംഘടിപ്പിക്കുകയാണ്. ഈ സംഗമത്തില്‍ കര്‍ഷക തൊഴിലാളി യൂണിയന്റെ ഓരോ യൂണിറ്റില്‍നിന്നും പ്രകടനമായി സ്ത്രീകള്‍ പങ്കെടുക്കും. ഇങ്ങനെ ഒത്തുചേരുന്ന സദസ്സില്‍ സ്ത്രീകളെ ആദരിക്കും. സ്ത്രീപ്രശ്നങ്ങളെ സംബന്ധിച്ചും അതേക്കുറിച്ചുള്ള വിവിധ കാഴ്ചപ്പാടുകളും ചര്‍ച്ചാവിഷയമാകും. സ്ത്രീപ്രശ്നത്തെ സംബന്ധിച്ച് കര്‍ഷക തൊഴിലാളി യൂണിയന്റെ കാഴ്ചപ്പാട് ഇവിടെ അവതരിപ്പിക്കുകയുംചെയ്യും. ഇങ്ങനെ സ്ത്രീപ്രശ്നത്തിന്റെ വിവിധ വശങ്ങള്‍ മുന്നോട്ട് വയ്ക്കുകയും ശാസ്ത്രീയമായ രീതിയില്‍ അവ പരിഹരിക്കുന്നതിനുള്ള പോരാട്ടത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനമായും ഇത് മാറും. ഈ പരിപാടിക്ക് മുഴുവന്‍ ജനങ്ങളുടെയും പിന്തുണ കര്‍ഷക തൊഴിലാളി യൂണിയന്‍ അഭ്യര്‍ഥിക്കുന്നു.

എം വി ഗോവിന്ദന്‍ deshabhimani 070311

Saturday, February 12, 2011

പോസ്റ്റ് മാര്‍ക്സിസം മാര്‍ക്സിസ്റ്റ് വിരുദ്ധത: കെ എന്‍ പണിക്കര്‍

കോഴിക്കോട്: പോസ്റ്റ് മാര്‍ക്സിസം മാര്‍ക്സിസ്റ്റ് വിരുദ്ധതയാണെന്ന് പ്രമുഖചിന്തകനും ചരിത്രകാരനുമായ ഡോ. കെ എന്‍ പണിക്കര്‍. മാര്‍ക്സിസം ഒരു രീതിശാസ്ത്രമാണ്. അതിന് അവസാനമുണ്ടെന്ന് കരുതാനാകില്ല. എന്‍ സി ശേഖര്‍ ഫൌണ്ടേഷന്‍ കേളുഏട്ടന്‍ പഠനഗവേഷണകേന്ദ്രത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല പഠനക്ളാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാര്‍ക്സിസത്തിന്റെ പ്രസക്തി അവസാനിച്ചവെന്ന് പറയുന്നതിന് സൈദ്ധാന്തിക ന്യായീകരണമില്ല. ഇതൊരു ധൈഷണിക ഉപകരണമാണ്. അത് ശക്തമായി നിലനില്‍ക്കുന്നു.സമൂഹത്തിലെ ഇടപെടലുകള്‍ പഠിക്കാതെ പരിവര്‍ത്തനത്തെ കുറിച്ച് അറിയാന്‍ കഴിയില്ല. മാര്‍ക്സിസത്തിന് രാഷ്ട്രീയ പ്രാധാന്യം മാത്രമല്ല ഉള്ളത്. യാന്ത്രികമായി സിദ്ധാന്തത്തെ ഉപയോഗിക്കാനാവില്ല. മാര്‍ക്സിസത്തിന് എതിരായ ചിന്താഗതിക്കാര്‍ വര്‍ഗ പരികല്‍പ്പനങ്ങളെ എതിര്‍ക്കുകയാണ്.വര്‍ഗത്തെ സൈദ്ധാന്തികപ്രശ്നമാക്കി മാറ്റി നിര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. വര്‍ഗത്തിന് പകരം സമുദായത്തെയും ജാതിയെയുമാണ് സ്വത്വവാദക്കാര്‍ സ്വീകരിക്കുന്നത്. ജാതി,മതം എന്നിവ കൊണ്ട് സമൂഹത്തെ മനസ്സിലാക്കാന്‍ കഴിയില്ല. സ്വത്വവാദികള്‍ പ്രശ്നങ്ങളോട് സന്ധി ചെയ്യുകയാണെന്നും കെ എന്‍ പണിക്കര്‍ പറഞ്ഞു.

സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ വി വി ദക്ഷിണാമൂര്‍ത്തി, എം വി ഗോവിന്ദന്‍ എന്നിവരും പ്രൊഫ. എം എം നാരായണന്‍, ഡോ. അനില്‍ ചേലേമ്പ്ര എന്നിവരും ക്ളാസെടുത്തു. കോര്‍പറേഷന്‍ മേയര്‍ എ കെ പ്രേമജം അധ്യക്ഷയായി. ഇടയത്ത് രവി, പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള,ഡോ. പി ജെ വിന്‍സന്റ് എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി 130211

Saturday, February 5, 2011

മൂലധനത്തിന്റെ പുതിയ പതിപ്പ് ലെഫ്റ്റ്വേര്‍ഡ് പുറത്തിറക്കി

ന്യൂഡല്‍ഹി: കാള്‍ മാര്‍ക്സിന്റെ 'മൂലധന'ത്തിന്റെ പുതിയ പതിപ്പ് 'ലെഫ്റ്റ്വേര്‍ഡ്' മൂന്ന് വാള്യങ്ങളായി പുറത്തിറക്കി. ഡല്‍ഹിയില്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ക്യാമ്പസില്‍ 'മൂലധനം ഇന്ന് വായിക്കുമ്പോള്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചാവേദിയില്‍ ജെഎന്‍യു മുന്‍ അധ്യാപകന്‍ ജി പി ദേശ്പാണ്ഡെ പ്രകാശനംചെയ്തു. 'മാര്‍ക്സിന്റെ മൂലധനം: ഒരു ആമുഖ വായന' എന്ന പുസ്തകം ഉത്സ പട്നായിക് പ്രകാശനംചെയ്തു. രാജ്യത്തും ലോകത്തും മാര്‍ക്സിയന്‍ പുസ്തകങ്ങള്‍ക്ക് ആവശ്യം ഏറിവരികയാണെന്ന് ചടങ്ങില്‍ പങ്കെടുത്ത സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഇത് കണക്കിലെടുത്താണ് മൂലധനം അടക്കമുള്ള കൃതികള്‍ പുനഃപ്രസിദ്ധീകരിക്കാന്‍ ലെഫ്റ്റ്വേര്‍ഡ് തീരുമാനിച്ചതെന്നും കാരാട്ട് പറഞ്ഞു. ഒരു വിഭാഗത്തിന്റെ പക്കല്‍ സമ്പത്ത് കുമിഞ്ഞുകൂടാനും മറുവിഭാഗം കൂടുതല്‍ ദുരിതത്തിലേക്ക് നീങ്ങാനും വഴിയൊരുക്കുന്നതാണ് മുതലാളിത്ത സമ്പദ്വ്യവസ്ഥയെന്ന് ഉത്സ പട്നായിക് പറഞ്ഞു. ജയതി ഘോഷ്, സിദ്ധാര്‍ഥ് വരദരാജന്‍ എന്നിവരും പങ്കെടുത്തു. ജനനാട്യമഞ്ചിന്റെ നാടകവും അരങ്ങേറി.

ഈജിപ്തിലേത് പതിറ്റാണ്ടുകളുടെ ജനകീയ രോഷം: കാരാട്ട്

ന്യൂഡല്‍ഹി: ജനങ്ങളാണ് ചരിത്രം സൃഷ്ടിക്കുന്നതെന്ന മാര്‍ക്സിന്റെ വിശകലനമാണ് ഈജിപ്തിലെ സംഭവവികാസങ്ങളില്‍ തെളിയുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഹൊസ്നി മുബാറക്കിന്റെ ഭരണത്തിനെതിരായ പ്രക്ഷോഭം ഒരു സുപ്രഭാതത്തില്‍ ഉയര്‍ന്നുവന്ന 'ഫെയ്സ്ബുക്ക്- ട്വിറ്റര്‍ വിപ്ളവ'മല്ലെന്നും മറിച്ച് പതിറ്റാണ്ടുകളായി ഉയര്‍ന്ന പ്രതിഷേധത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. 'ലെഫ്റ്റ്വേര്‍ഡ്' പ്രസിദ്ധീകരിക്കുന്ന കാള്‍ മാര്‍ക്സിന്റെ 'മൂലധന'ത്തിന്റെ പുതിയ പതിപ്പിന്റെ പ്രകാശനചടങ്ങില്‍ ഡല്‍ഹിയില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്.

1960-70 കാലഘട്ടത്തില്‍ തൊഴിലാളിവര്‍ഗത്തിന്റെ പ്രക്ഷോഭത്തെ നിഷ്ടൂരമായി അടിച്ചമര്‍ത്തിയിരുന്നു. കമ്യൂണിസ്റ് പാര്‍ടിയെ നിരോധിച്ചു. പിന്നീട് പല ഘട്ടങ്ങളിലായി ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളാണ് ജനകീയസമരമായി ഇപ്പോള്‍ ശക്തിപ്രാപിച്ചത്. 2009ല്‍ വ്യവസായികരംഗത്ത് 478 സമരങ്ങളാണ് നടന്നത്. 123 പണിമുടക്കും 27 റാലികളും സംഘടിപ്പിച്ചു. 2010ല്‍ തഹ്രിര്‍ ചത്വരം സ്ഥിരം പ്രക്ഷോഭവേദിയായി വളര്‍ന്നു. അമേരിക്കയും ഇസ്രയേലും തമ്മിലുള്ള കൂട്ടുകെട്ടിന്റെ പാലമായി വര്‍ത്തിക്കുന്ന ഈജിപ്തിന്റെ ഭരണാധിപസ്ഥാനത്തുനിന്ന് മുബാറക് പടിയിറങ്ങുന്നത് തൊഴിലാളിവര്‍ഗത്തിന്റെ വിജയമാണ്. മുതലാളിത്തവ്യവസ്ഥയില്‍ തൊഴിലാളിവര്‍ഗം എങ്ങനെ ചൂഷണംചെയ്യപ്പെടുന്നെന്ന് വ്യക്തമാക്കാനാണ് മാര്‍ക്സ് എഴുതിയത്. ഈ രചനകള്‍ എല്ലാക്കാലത്തും പ്രസക്തമാണ്. നിലവിലുള്ള ലോകസാഹചര്യങ്ങള്‍ പരിശോധിച്ചാലും അതിന് മാര്‍ക്സിസത്തില്‍ വ്യക്തമായ ഉത്തരമുണ്ട്. ആഗോള സാമ്പത്തികപ്രതിസന്ധി, അഴിമതിയില്‍ മുങ്ങിയ ഇന്ത്യന്‍ ഭരണകൂടം, ഈജിപ്തിലെ പ്രക്ഷോഭം എന്നിവക്കെല്ലാം മാര്‍ക്സിന്റെ വിശദീകരണമുണ്ടെന്നും കാരാട്ട് പറഞ്ഞു.

deshabhimani 050211

leftword link

Thursday, February 3, 2011

സംഘടനാ കടമകളും തെറ്റുതിരുത്തലും 1

തൊഴിലാളിവര്‍ഗ്ഗത്തിന്റെ ചരിത്രപരമായ കടമ ശാസ്ത്രീയമായി സമര്‍ഥിക്കുന്ന അവസരത്തില്‍, മുതലാളിത്ത സമൂഹത്തെ സോഷ്യലിസ്റ്റ് സമൂഹമാക്കി വിപ്ളവപരമായി പരിവര്‍ത്തനം ചെയ്യുന്നതിന് സ്വതന്ത്രമായ ഒരു രാഷ്ട്രീയ പാര്‍ടി ആവശ്യമാണെന്ന് മാര്‍ക്സും എംഗല്‍സും ചൂണ്ടിക്കാണിക്കുകയുണ്ടായി. 1847ല്‍ മാര്‍ക്സും എംഗല്‍സും ഒന്നാമത്തെ കമ്യൂണിസ്റ്റ് സംഘടന രൂപീകരിച്ചു - കമ്യൂണിസ്റ്റ് ലീഗ് ആണത്. ആധുനിക കമ്യൂണിസ്റ്റ് പാര്‍ടികളുടെ ആദ്യ രൂപമായി കമ്യൂണിസ്റ്റ് ലീഗിനെ പരിഗണിക്കാം. കമ്യൂണിസ്റ്റ് ലീഗിന്റെയും ഇന്റര്‍നാഷണല്‍ വര്‍ക്കിങ് മെന്‍സ് അസോസിയേഷന്റെയും (1864ല്‍ സ്ഥാപിതമായ ഈ സംഘടന ഒന്നാം ഇന്റര്‍നാഷണല്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്) അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍, തൊഴിലാളിവര്‍ഗത്തിന്റെ വിപ്ളവപാര്‍ടിയുടെയും അതിന്റെ സംഘടനയുടെയും അതിന്റെ നയങ്ങളുടെയും പങ്കിനെക്കുറിച്ച് മാര്‍ക്സും എംഗല്‍സും സുപ്രധാനമായ നിരവധി നിഗമനങ്ങളില്‍ എത്തിച്ചേരുകയുണ്ടായി.

    മാര്‍ക്സിന്റെയും ലെനിന്റെയും നിഗമനങ്ങളെ ചരിത്രപരമായ പുതിയ പരിതഃസ്ഥിതികള്‍ക്കനുസരിച്ച് വികസിപ്പിച്ചത് വി ഐ ലെനിന്‍ ആണ്. തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനുള്ളില്‍ പാര്‍ടിക്കുള്ള നേതൃത്വപരമായ പങ്കിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു; പാര്‍ടിയുടെ സംഘടനാപരമായ തത്വങ്ങളും പാര്‍ടി ജീവിതത്തിന്റെ നിബന്ധനകളും അതിന്റെ നയങ്ങളും അടവുകളും സംബന്ധിച്ച മൌലികതത്വങ്ങളും അദ്ദേഹം ആവിഷ്കരിച്ചു. മാര്‍ക്സിസത്തെ വികസിപ്പിക്കുന്നതിന് ഏറ്റവും വലിയ സംഭാവന നല്‍കിയത് ലെനിന്റെ ഈ പാഠങ്ങളാണ്. ട്രേഡ് യൂണിയനുകള്‍, സഹകരണ സംഘങ്ങള്‍, സ്പോര്‍ട്സ് ക്ളബുകള്‍, കലാ സംഘടനകള്‍ തൊഴിലാളികളുടെ അതുപോലെയുള്ള മറ്റ് സംഘടനകള്‍ തുടങ്ങിയവയ്ക്കൊന്നും മുതലാളിത്തത്തിന് അറുതിവരുത്തുന്നതിനും സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കുന്നതിനും ഉള്ള കഴിവില്ല. സമൂഹത്തിന്റെ വിപ്ളവപരമായ പരിവര്‍ത്തനത്തിന് അധ്വാനിക്കുന്ന ജനങ്ങളുടെ അപ്പപ്പോഴത്തെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിനുള്ള സമരങ്ങളില്‍ മാത്രമായി ഒതുങ്ങിനില്‍ക്കാത്തതും തൊഴിലാളിവര്‍ഗത്തെ അധികാരത്തില്‍ കൊണ്ടുവരുന്നതിന് ലക്ഷ്യംവെച്ചു പ്രവര്‍ത്തിക്കുന്നതുമായ കൂടുതല്‍ ഉയര്‍ന്ന രൂപത്തിലുള്ള ഒരു സംഘടന തൊഴിലാളികള്‍ക്ക് ആവശ്യമാണ്. വിപ്ളവപരമായ ഈ ലക്ഷ്യത്തിനുള്ള സംഘടനയാണ് കമ്യൂണിസ്റ്റ് പാര്‍ടി. ലെനിന്‍ ഇങ്ങനെ പ്രസ്താവിച്ചു:

    "തൊഴിലാളിവര്‍ഗത്തിന്റെയും അധ്വാനിക്കുന്ന എല്ലാ ജനവിഭാഗങ്ങളുടെയും അത്തരമൊരു മുന്നണിപ്പടയെ ഒന്നിപ്പിക്കുന്നതിനും വിദ്യാഭ്യാസം ചെയ്യിക്കുന്നതിനും സംഘടിപ്പിക്കുന്നതിനും, തൊഴിലാളിവര്‍ഗത്തിന്റെ രാഷ്ട്രീയപ്പാര്‍ട്ടിക്കുമാത്രമേ, അതായത് ഒരു കമ്യൂണിസ്റ്റ് പാര്‍ടിക്ക് മാത്രമേ കഴിയുകയുള്ളൂ. ബഹുജനങ്ങള്‍ക്ക് അനിവാര്യമായും ഉണ്ടാകുന്ന പെറ്റി ബൂര്‍ഷ്വാ ചാഞ്ചാട്ടങ്ങളെയും തൊഴിലാളിവര്‍ഗത്തിനുള്ളില്‍ത്തന്നെയുള്ള ട്രേഡ് യൂണിയനിസ്റ്റ് സങ്കുചിതത്വങ്ങളുടെയോ അഥവാ ട്രേഡ് യൂണിയനിസ്റ്റ് മുന്‍വിധികളുടെയോ അനിവാര്യമായ പാരമ്പര്യങ്ങളെയും ജീര്‍ണതകളെയും ചെറുക്കുന്നതിനും തൊഴിലാളിവര്‍ഗത്തിന്റെ മുഴുവന്‍ സംയുക്ത പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതിനും - അതായത് തൊഴിലാളിവര്‍ഗത്തെ രാഷ്ട്രീയമായി നയിക്കുന്നതിനും അതിലൂടെ അധ്വാനിക്കുന്ന എല്ലാ ജനവിഭാഗങ്ങളെയും നയിക്കുന്നതിനും - കഴിവുള്ള ഒരേയൊരു മുന്നണിപ്പടയാണത്''.

    "ഒരടി മുന്നോട്ട്, രണ്ടടി പിന്നോട്ട്'' എന്ന തന്റെ സുപ്രസിദ്ധമായ കൃതിയില്‍, പ്രധാന സംഘടനാ തത്വങ്ങളെ ലെനിന്‍, 1904 മെയ് മാസത്തില്‍ വിശദീകരിക്കുകയുണ്ടായി. അവ താഴെ കൊടുക്കുന്നു:

    1. സമൂഹ ജീവിതത്തെക്കുറിച്ചും അതിന്റെ വികാസത്തിന്റെ നിയമങ്ങളെക്കുറിച്ചും വര്‍ഗസമരത്തിന്റെ നിയമങ്ങളെക്കുറിച്ചും ഉള്ള അറിവുകൊണ്ട് സ്വയം ആയുധമണിഞ്ഞ, അക്കാരണംകൊണ്ടു തന്നെ തൊഴിലാളിവര്‍ഗത്തെ നയിക്കുന്നതിനും അതിന്റെ സമരങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനും കഴിവുള്ള, തൊഴിലാളിവര്‍ഗത്തിന്റെ മുന്നണിപ്പടയാണ്, വര്‍ഗബോധമുള്ള സൈനിക വിഭാഗമാണ്, മാര്‍ക്സിസ്റ്റ് സൈനികവിഭാഗമാണ് കമ്യൂണിസ്റ്റ് പാര്‍ടി.

    2. തൊഴിലാളിവര്‍ഗത്തിന്റെ മുന്നണിപ്പടയാളിയും വര്‍ഗബോധമുള്ള സൈനിക വിഭാഗവും മാത്രമല്ല പാര്‍ടി; മറിച്ച് തൊഴിലാളിവര്‍ഗത്തിന്റെ സംഘടിതമായ സൈനികവിഭാഗമാണ്; അതിന് അതിന്റേതായ അച്ചടക്കമുണ്ട്; അത് അതിലെ എല്ലാ അംഗങ്ങള്‍ക്കും ബാധകമാണ്.

    3. തൊഴിലാളിവര്‍ഗത്തിന്റെ സംഘടിതമായ വെറുമൊരു സൈനികവിഭാഗം മാത്രമല്ല പാര്‍ടി; തൊഴിലാളിവര്‍ഗത്തിന്റെ "എല്ലാ സംഘടനാ രൂപങ്ങളിലുംവെച്ച് ഏറ്റവും ഉയര്‍ന്ന സംഘടനാ രൂപ''മാണത്. തൊഴിലാളിവര്‍ഗത്തിന്റെ മറ്റെല്ലാ സംഘടനകളെയും അത് നയിക്കുന്നു. സംഘടനയുടെ ഏറ്റവും ഉയര്‍ന്ന രൂപം എന്ന നിലയില്‍, വര്‍ഗസമരത്തെക്കുറിച്ചുള്ള വിജ്ഞാനംകൊണ്ടും വിപ്ളവ പ്രസ്ഥാനത്തിന്റെ അനുഭവങ്ങള്‍കൊണ്ടും ഏറ്റവും ആധുനികമായ സിദ്ധാന്തംകൊണ്ട് സ്വയം ആയുധമണിഞ്ഞ വര്‍ഗത്തിലെ ഏറ്റവും മെച്ചപ്പെട്ട അംഗങ്ങളടങ്ങിയ സംഘടനയാണത്. തൊഴിലാളിവര്‍ഗത്തിന്റെ മറ്റെല്ലാ സംഘടനകള്‍ക്കും മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിന് പാര്‍ടിക്ക് കഴിയും.

    4. തൊഴിലാളിവര്‍ഗത്തിന്റെ മുന്നണിപ്പടയാളിയും അധ്വാനിക്കുന്ന ജനലക്ഷങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ മൂര്‍ത്തിമദ്ഭാവമാണ് പാര്‍ടി.

    5. ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കുന്നതിനും ബഹുജനങ്ങളെ ചിട്ടയായി നയിക്കുന്നതിനും, ജനാധിപത്യ കേന്ദ്രീകരണ തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് സംഘടിപ്പിക്കപ്പെട്ട പാര്‍ടിയായിരിക്കണം അത്. ഉള്‍പ്പാര്‍ടി ജനാധിപത്യത്തിന്റെ അടിസ്ഥാന കേന്ദ്രീകൃത നേതൃത്വവും കേന്ദ്രീകൃത നേതൃത്വത്തിന്റെ മാര്‍ഗനിര്‍ദ്ദേശത്തിന്‍കീഴിലുള്ള ജനാധിപത്യവും എന്നാണ് ജനാധിപത്യകേന്ദ്രീകരണ തത്വത്തിന്റെ അര്‍ത്ഥം.

    6. പ്രായോഗിക പ്രവര്‍ത്തനത്തില്‍, സ്വന്തം അണികളുടെ ഐക്യം കാത്തുസൂക്ഷിക്കണമെങ്കില്‍, നേതാക്കന്മാര്‍ക്കും അണികള്‍ക്കും ബാധ്യസ്ഥമായ, എല്ലാ പാര്‍ടി അംഗങ്ങളും പാലിക്കാന്‍ ഒരുപോലെ ബാധ്യസ്ഥമായ, പൊതുവായ ഒരു തൊഴിലാളിവര്‍ഗ അച്ചടക്കം പാര്‍ടി നടപ്പാക്കേണ്ടതുണ്ട്. അച്ചടക്കം ബാധകമല്ലാത്ത "തിരഞ്ഞെടുക്കപ്പെട്ട ഏതാനും ചിലരും'' അച്ചടക്കം ബാധകമായ "നിരവധി പേരും'' എന്ന വകഭേദം പാര്‍ടിക്കുള്ളിലില്ല.

    കമ്യൂണിസ്റ്റ് പാര്‍ടികളുടെ സംഘടനാപരമായ ഘടനയെ സംബന്ധിച്ചുള്ള ഒരു സിദ്ധാന്തം 1921ല്‍ മൂന്നാം കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ അംഗീകരിക്കുകയുണ്ടായി. ലെനിന്‍ വിശദീകരിച്ച, സംഘടനാപരമായി പ്രധാനമായ ആറ് തത്വങ്ങളെ അത് കൂടുതല്‍ വിശദീകരിക്കുകയും മൂര്‍ത്തമാക്കുകയും ചെയ്തു. കമ്യൂണിസ്റ്റ് പാര്‍ടികളെ സംബന്ധിച്ചിടത്തോളം ഒട്ടും തെറ്റുപറ്റാത്തതും മാറ്റാന്‍ കഴിയാത്തതുമായ സംഘടനാ രൂപങ്ങളൊന്നുമില്ലെന്ന് മൂന്നാം കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ സിദ്ധാന്തം പ്രസ്താവിക്കുന്നു. തൊഴിലാളിവര്‍ഗസമരത്തിന്റെ പരിതഃസ്ഥിതികള്‍ മാറ്റങ്ങള്‍ക്ക് വിധേയമാണ്. ഈ മാറ്റങ്ങള്‍ക്കനുസരിച്ച്, തൊഴിലാളിവര്‍ഗത്തിന്റെ മുന്നണിപ്പടയുടെ സംഘടനയ്ക്കും അനുരൂപമായ രൂപങ്ങള്‍ നിരന്തരം സ്വീകരിക്കേണ്ടിവരും. ഓരോരോ രാജ്യത്തും ഉള്ള പ്രത്യേക പരിതഃസ്ഥിതികള്‍, അതാത് പാര്‍ടികളുടെ സംഘടനാ രൂപങ്ങളെയും നിശ്ചയിക്കും. എന്നാല്‍ ഈ വകതിരിവിന് ചില പരിമിതികളുണ്ട്. വിവിധ രാജ്യങ്ങളിലെ, തൊഴിലാളിവര്‍ഗ വിപ്ളവത്തിന്റെ വിവിധ ഘട്ടങ്ങളുടെ പരിതഃസ്ഥിതികളുടെ സ്വഭാവം എന്തുതന്നെയായിരുന്നാലും ശരി, അത്തരം സവിശേഷതകള്‍ക്കെല്ലാമുപരി, കമ്യൂണിസ്റ്റ് പാര്‍ടിക്ക് പൊതുവായ ഒരു അടിസ്ഥാനമുണ്ടായിരിക്കണം എന്ന് ഈ സിദ്ധാന്തം ഊന്നിപ്പറയുന്നു. സംഘടനാപരമായ ഘടനയ്ക്ക് ഉണ്ടായിരിക്കേണ്ട പൊതുവായ, വിശാലമായ അടിത്തറയെക്കുറിച്ചും കമ്യൂണിസ്റ്റ് പാര്‍ടികളുടെ ആഭ്യന്തര ജീവിതത്തിന്റെ പൊതുവായ അടിത്തറയെക്കുറിച്ചും, കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ അംഗീകരിച്ച സിദ്ധാന്തം വിശദീകരിക്കുന്നുണ്ട്.

    കോമിന്റേണ്‍ അംഗീകരിച്ച പാര്‍ടി സംഘടനയെക്കുറിച്ചുള്ള തത്വങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംഘടനയേയും ഘടനയേയും സംബന്ധിച്ച താഴെ പറയുന്ന വശങ്ങള്‍ വിശദീകരിക്കുന്നുണ്ട്.

        1. പൊതുവായ തത്വങ്ങള്‍

        2. ജനാധിപത്യകേന്ദ്രീകരണത്തെപ്പറ്റി

        3. കമ്യൂണിസ്റ്റ് പ്രവര്‍ത്തനത്തിന്റെ കടമകള്‍.

        4. പ്രചരണത്തെയും പ്രക്ഷോഭത്തെയുംകുറിച്ച്

        5. രാഷ്ട്രീയസമരത്തിന്റെ സംഘാടനം

        6. പുതിയ നേതൃത്വം

        7. പാര്‍ടി പത്രത്തെക്കുറിച്ച്

        8. പാര്‍ടി സംവിധാനത്തിന്റെ ഘടനയെക്കുറിച്ച്

        9. നിയമവിധേയവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനം.

    എല്ലാ ദേശാഭിമാന - ജനാധിപത്യശക്തികളുടെയും വിപ്ളവപരമായ ഐക്യത്തിലൂടെ, തൊഴിലാളി - കര്‍ഷക ഐക്യത്തെ കേന്ദ്രീകരിച്ചുകൊണ്ട് ലോക അനുഭവങ്ങളുടെയും ഇന്ത്യയിലെ അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ ജനകീയ ജനാധിപത്യ വിപ്ളവം നടപ്പാക്കുന്നതിന് ശക്തമായ ഒരു കമ്യൂണിസ്റ്റ്പാര്‍ടി കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത, സിപിഐ എം 2000ല്‍ കാലോചിതമാക്കി പരിഷ്കരിച്ച അതിന്റെ പാര്‍ടി പരിപാടിയില്‍ ഊന്നിപ്പറയുന്നുണ്ട്.

    "7.16 തൊഴിലാളി - കര്‍ഷക സഖ്യത്തെ കേന്ദ്രീകരിച്ചുകൊണ്ട്, എല്ലാ ദേശാഭിമാന - ജനാധിപത്യശക്തികളുടെയും വിപ്ളവ ഐക്യം കെട്ടിപ്പടുത്ത്, അതിലൂടെ ജനകീയ - ജനാധിപത്യ വിപ്ളവത്തിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള സമരം വളരെ സങ്കീര്‍ണ്ണവും കാലവിളംബം വരുത്തുന്നതുമാണ്. വ്യത്യസ്ത പരിതഃസ്ഥിതികളില്‍, വ്യത്യസ്ത ഘട്ടങ്ങളിലായി അത് നടത്തേണ്ടിവരും. വിപ്ളവ പ്രസ്ഥാനത്തിന്റെ വികാസത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളില്‍ വ്യത്യസ്ത വര്‍ഗങ്ങള്‍, ഒരേ വര്‍ഗത്തിലെ തന്നെ വ്യത്യസ്ത വിഭാഗങ്ങള്‍ എന്നിവ വ്യത്യസ്തങ്ങളായ നിലപാടുകള്‍ കൈക്കൊള്ളാന്‍ നിര്‍ബന്ധിതമാവും. തന്ത്രപരമായി ലക്ഷ്യം സാധിച്ചെടുക്കുന്നതിന് ഈ ബഹുജന പ്രസ്ഥാനങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരികയും അനുയോജ്യമായ ഐക്യമുന്നണി അടവുകളെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ശക്തമായ ഒരു കമ്യൂണിസ്റ്റ് പാര്‍ടിക്കുമാത്രമേ, ഈ ചുവടു മാറ്റങ്ങളെ ഉപയോഗപ്പെടുത്തുവാനും ഈ വിഭാഗങ്ങളെ തങ്ങളുടെ അണികളിലേക്ക് ആകര്‍ഷിക്കുവാനും കഴിയൂ. ഏറ്റവും ആത്മാര്‍ത്ഥയുള്ള, ആത്മാര്‍പ്പണത്തിന് തയ്യാറുള്ള, വിപ്ളവകാരികളെ സ്വന്തം അണികളിലേക്ക് കൊണ്ടുവരുന്ന അത്തരം ഒരു പാര്‍ടിക്ക് മാത്രമേ വിപ്ളവ പ്രസ്ഥാനത്തിന്റെ പാതയിലുണ്ടാവുന്ന വിവിധ വളവു തിരിവുകളിലൂടെ ബഹുജനങ്ങളെ മുന്നോട്ടു നയിക്കാന്‍ കഴിയൂ''.
  
    സംഘടനാപരമായ കടമകള്‍

    പാര്‍ടിയുടെ വ്യാപനത്തിന്റെ പ്രശ്നം

    പാര്‍ടിയുടെ വ്യാപനത്തിനായി കൈക്കൊണ്ട പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയ 19-ാം പാര്‍ടി കോണ്‍ഗ്രസ് എത്തിച്ചേര്‍ന്ന നിഗമനം, ദുര്‍ബല സംസ്ഥാനങ്ങളിലൊന്നിലും എടുത്തുപറയത്തക്ക വളര്‍ച്ച കൈവരിയ്ക്കാന്‍ പാര്‍ടിക്ക് കഴിഞ്ഞിട്ടില്ല എന്നാണ് മൊത്തത്തിലുള്ള പരിതഃസ്ഥിതി വ്യക്തമാക്കുന്നത് എന്നാണ്. വളര്‍ച്ചയുടെയും വ്യാപനത്തിന്റെയും കാര്യത്തിലുള്ള അസമത്വം ഇപ്പോഴും തുടരുന്നു എന്ന് ആ കോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചു. 18-ാം കോണ്‍ഗ്രസിനുശേഷമുള്ള കാലഘട്ടത്തിലെ സാഹചര്യങ്ങളെ പാര്‍ടിയുടെ വളര്‍ച്ചയ്ക്കും വ്യാപനത്തിനുമായി ഉപയോഗപ്പെടുത്തുവാന്‍ പാര്‍ടിക്കും ബഹുജനമുന്നികള്‍ക്കും കഴിഞ്ഞിട്ടില്ല എന്ന് 19-ാം കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നു. ദുര്‍ബല സംസ്ഥാനങ്ങളിലെ ഈ ദൌര്‍ബല്യം മുറിച്ചുകടക്കുന്നില്ലെങ്കില്‍, നമുക്ക് ശക്തിയുള്ള സംസ്ഥാനങ്ങളിലും ദുര്‍ബല സംസ്ഥാനങ്ങളിലും ഇന്നുള്ള സ്വാധീനവും ശക്തിയും നിലനിര്‍ത്തുവാന്‍ വിഷമമായിരിക്കും എന്നും കോണ്‍ഗ്രസ് പ്രസ്താവിക്കുന്നുണ്ട്. അതുകൊണ്ട്, ഓരോ സംസ്ഥാന കമ്മിറ്റിയും നിലവിലുള്ള സ്ഥിതിയെ സ്വയം വിമര്‍ശനാത്മകമായി വിലയിരുത്തണമെന്നും വളര്‍ച്ചയ്ക്കും വികാസത്തിനും ആവശ്യമായ യുക്തവും മൂര്‍ത്തവുമായ കടമകള്‍ ആവിഷ്കരിക്കണമെന്നും പാര്‍ടി കോണ്‍ഗ്രസ് നിര്‍ദ്ദേശം നല്‍കി.

    ഈ പ്രശ്നവുമായി ബന്ധപ്പെട്ട്, 19-ാം പാര്‍ടി കോണ്‍ഗ്രസ്സിലെ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന ഒരു ചോദ്യം ഇതാണ്: സാല്‍ക്കിയാ പ്ളീനം ആവിഷ്കരിച്ച കടമകള്‍ നേടിയെടുക്കുന്നതില്‍, പ്രത്യേകിച്ചും ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ നമ്മുടെ പാര്‍ടി എന്തുകൊണ്ട് പരാജയപ്പെട്ടു? ബഹുജന വിപ്ളവ പാര്‍ടി കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനത്തിന് സാല്‍ക്കിയാ പ്ളീനം പ്രത്യേക പ്രാധാന്യം നല്‍കിയിരുന്നു. സാല്‍ക്കിയാ പ്ളീനം പ്രസ്താവിച്ചത് ഇങ്ങനെയാണ്: "ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലും മേഖലകളിലും വലിയ ചലനം സൃഷ്ടിക്കാതെ, രാജ്യത്തെ വര്‍ഗശക്തികളില്‍ മൌലികമായ പുനഃക്രമീകരണം വരുത്തുന്നതിനെക്കുറിച്ചുള്ള സംസാരം നിഷ്പ്രയോജനമാണ്''.

    1992 ജനുവരി 3-9 തീയതികളില്‍ ചെന്നൈയില്‍ ചേര്‍ന്ന 14-ാം പാര്‍ടി കോണ്‍ഗ്രസ്, സാല്‍ക്കിയാ പ്ളീനം ആവിഷ്കരിച്ച കടമകള്‍ നടപ്പാക്കുന്നതിന്റെ അനുഭവങ്ങള്‍ വിലയിരുത്തി. വളര്‍ച്ച കൈവരിക്കുന്നതില്‍ സംഭവിച്ച പരാജയത്തിന്റെ കാരണങ്ങള്‍ താഴെ പറയുന്ന നിഗമനങ്ങളിലൂടെ വ്യക്തമാക്കുന്നു:

    "എന്നാല്‍ സംസ്ഥാന കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകളുടെയും ഈയിടെ നടന്ന കോണ്‍ഫറന്‍സുകളുടെയും അടിസ്ഥാനത്തില്‍ ഹിന്ദി മേഖലയെ മൊത്തത്തിലെടുക്കുമ്പോള്‍, പാര്‍ടി സംഘടനക്കുള്ളില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന താഴെ പറയുന്ന ഗുരുതരമായ ദൌര്‍ബല്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

        1. ദുര്‍ബലമായ സംസ്ഥാന കേന്ദ്രങ്ങളും സ്റ്റേറ്റ് കമ്മിറ്റികളുടെയും സെക്രട്ടേറിയറ്റുകളുടെയും അപര്യാപ്തമായ പ്രവര്‍ത്തനവും.

        2. പുതിയ വിഭാഗങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നതിലും പുതിയ അടവുകള്‍ സ്വീകരിക്കുന്നതിലും സംഭവിച്ച പരാജയം - പ്രത്യേകിച്ചും ഗ്രാമീണ ദരിദ്രരിലേക്കും പട്ടികജാതിക്കാരിലേക്കും ന്യൂനപക്ഷങ്ങളിലേക്കും ഇടത്തരക്കാരിലേക്കും ഇറങ്ങിച്ചെല്ലുന്നതിലുള്ള പരാജയം.

        3. പാര്‍ടിയുടെ പ്രാഥമിക യൂണിറ്റുകളും ജില്ലാ യൂണിറ്റുകളും ശരിയായ സംഘടനാ ലൈനിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ പറ്റിയ പരാജയം; വ്യക്തിമേധാവിത്വം, വിഭാഗീയത, പാര്‍ടിക്കുള്ളിലേക്ക് ജാതി - ഫ്യൂഡല്‍ സ്വാധീനങ്ങളുടെ നുഴഞ്ഞുക്കയറ്റം തുടങ്ങിയവയിലേക്ക് അതുവഴിവെച്ചു.

        4. കാഡര്‍മാരെയും മുഴുവന്‍ സമയപ്രവര്‍ത്തകരെയും തക്കസമയത്ത് റിക്രൂട്ട് ചെയ്യുന്നതിനും അവരെ വളര്‍ത്തിക്കൊണ്ടുവരുന്നതിനും അവരെ നിലനിര്‍ത്തുന്നതിനും തടസ്സമായ തെറ്റായ കാഡര്‍ നയം.

    മേല്‍പറഞ്ഞ ദൌര്‍ബല്യങ്ങള്‍ക്കുപുറമെ, ഹിന്ദി സംസ്ഥാനങ്ങളിലെ നമ്മുടെ പ്രവര്‍ത്തനത്തില്‍ സംഭവിച്ച മറ്റ് രണ്ട് പ്രധാന വീഴ്ചകളെപ്പറ്റിക്കൂടി 14-ാം പാര്‍ടി കോണ്‍ഗ്രസ്സിന്റെ സംഘടനാ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്: അവ താഴെ കൊടുക്കുന്നു.

    "പ്രധാനപ്പെട്ട ഹിന്ദി സംസ്ഥാനങ്ങളില്‍ അങ്ങുമിങ്ങുമായി ചില സുപ്രധാന സമരങ്ങള്‍ കഴിഞ്ഞ പതിറ്റാണ്ടില്‍ ഉണ്ടായിട്ടുണ്ടെങ്കിലും, ഗ്രാമീണ ദരിദ്രരുടെയും പൊതുവില്‍ കര്‍ഷക ജനസാമാന്യത്തിന്റെയും സുദീര്‍ഘമായ സമരങ്ങളും പ്രക്ഷോഭങ്ങളും വളര്‍ത്തിക്കൊണ്ടുവരാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല എന്ന് ഹിന്ദി സംസ്ഥാനങ്ങളില്‍ നടത്തപ്പെട്ട സമരങ്ങളെയും പ്രക്ഷോഭങ്ങളെയുംകുറിച്ചുള്ള പൊതുവിലയിരുത്തല്‍ കാണിക്കുന്നു. ശക്തമായ ഒരു കാര്‍ഷിക പ്രസ്ഥാനത്തിനുമാത്രമേ ഈ മേഖലകളില്‍ നമ്മുടെ പാര്‍ടിയെ വന്‍തോതില്‍ വികസിപ്പിക്കാന്‍ കഴിയുകയുള്ളൂ. ഗ്രാമീണമേഖലകളില്‍ വര്‍ഗസമരം കൂടുതല്‍ ഊര്‍ജ്ജിതമാക്കുക എന്നത്, പാര്‍ടിയുടെയോ കര്‍ഷകമുന്നണിയുടെയോ കര്‍ഷകത്തൊഴിലാളിമുന്നണിയുടെയോ മുന്‍ഗണനയിലുള്ള പ്രധാന പ്രവര്‍ത്തന ഘടകമായിരുന്നില്ല. ഇത് എളുപ്പമുള്ള കടമയല്ല. എന്നാല്‍ ബഹുജനസ്വാധീനമുള്ള പാര്‍ടിയാക്കി നമ്മുടെ പാര്‍ടിയെ വളര്‍ത്തിക്കൊണ്ടുവരണമെങ്കില്‍ ആ കടമ ഒരിക്കലും അപ്രധാനമാണെന്ന് കരുതരുത്''.

    "സാമൂഹ്യപരിഷ്കരണ പ്രസ്ഥാനം ദുര്‍ബലമോ അഥവാ ഒട്ടുമില്ലാത്തതോ ആയ മേഖലയില്‍, ജാതി-ഫ്യൂഡല്‍ പ്രത്യയശാസ്ത്രം ശക്തമായി പിടിമുറുക്കിയിട്ടുള്ള മേഖലയില്‍, ഇടതുപക്ഷ പ്രസ്ഥാനത്തെ എങ്ങനെയാണ് വളര്‍ത്തിക്കൊണ്ടുവരേണ്ടത് എന്നതിനെ സംബന്ധിച്ച സാല്‍ക്കിയാ പരിപ്രേക്ഷ്യം പ്രാവര്‍ത്തികമാക്കുന്നതില്‍ വന്ന വീഴ്ചയാണ്, നാം ശ്രദ്ധിയ്ക്കേണ്ട രണ്ടാമത്തെ ദൌര്‍ബല്യം. ഈ സ്ഥിതിയില്‍ മാറ്റം വരുത്തുന്നതിനായി സാമൂഹ്യ-സാംസ്കാരിക പ്രസ്ഥാനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നതിനും അവയ്ക്ക് പ്രാരംഭം കുറിയ്ക്കുന്നതിനും യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും സ്ത്രീകളുടെയും എഴുത്തുകാരുടെയും മറ്റും സാംസ്കാരികവും ബൌദ്ധികവുമായ വിഭവങ്ങളെല്ലാം ഇതിനുവേണ്ടി ഉപയോഗപ്പെടുത്തുന്നതിനും 1978ലെ പ്ളീനം, പാര്‍ടിയോട് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ഈ ദിശയില്‍ വലിയ പ്രവര്‍ത്തനങ്ങളൊന്നും നടത്താന്‍ കഴിഞ്ഞിട്ടില്ല എന്നാണ് സംസ്ഥാനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അടിസ്ഥാന വര്‍ഗങ്ങള്‍ക്കിടയില്‍പ്പോലും ജാതിവിരുദ്ധ പ്രചരണങ്ങളെയും സമരങ്ങളെയും ദൈനംദിന പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കാന്‍ പാര്‍ടിക്ക് കഴിഞ്ഞിട്ടില്ല''.

    ഈ ദൌര്‍ബല്യങ്ങളെല്ലാം നാം അടിയന്തിരമായും ശ്രദ്ധിയ്ക്കേണ്ടതുണ്ട്; അവ തിരുത്തുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്.

    പാര്‍ടി അംഗങ്ങളെയും ബ്രാഞ്ചുകളെയും  ഊര്‍ജ്ജസ്വലമാക്കുക

    പാര്‍ടിയുടെ വികസനത്തിന് പറ്റിയ അവസരങ്ങളെ ഉപയോഗപ്പെടുത്തുന്നതിനും നമ്മുടെ വര്‍ഗശത്രുക്കള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുന്നതിനും വേണ്ടി, പാര്‍ടി അംഗങ്ങളെ ഊര്‍ജ്ജസ്വലരാക്കേണ്ടതിന്റെയും അവരുടെ ഗുണനിലവാരം മെച്ചപ്പെടുത്തേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് പാര്‍ടി തുടര്‍ച്ചയായി ചൂണ്ടിക്കാണിച്ചുകൊണ്ടിരുന്നു. പാര്‍ടി അംഗങ്ങളുടെ ബഹുമുഖമായ ഉത്തരവാദിത്വങ്ങള്‍ കണക്കിലെടുത്തുകൊണ്ട്, അവ ഫലപ്രദമായി നടപ്പിലാക്കുന്നതിനായി അവരുടെ ഗുണനിലവാരവും കഴിവും മെച്ചപ്പെടുത്തുന്നതിന് ഗൌരവമായ ശ്രമം നടത്താന്‍ 18-ാം പാര്‍ടി കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. പാര്‍ടി അംഗങ്ങളുടെ സാമൂഹ്യഘടനയും വര്‍ഗഘടനയും മെച്ചപ്പെടുത്തുന്നതിനും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വിദ്യാഭ്യാസം അവര്‍ക്ക് നല്‍കുന്നതിനും എല്ലാ തലങ്ങളിലുമുള്ള പാര്‍ടി ബ്രാഞ്ചുകളുടെയും കമ്മിറ്റികളുടെയും പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും ഉള്ള ചില ശ്രമങ്ങള്‍ നടക്കുകയുണ്ടായി. എന്നാല്‍ സ്ഥിതിയില്‍ പറയത്തക്ക മെച്ചമൊന്നും ഉണ്ടായിട്ടില്ല. പാര്‍ടി അംഗങ്ങളില്‍ ഒരു വലിയ വിഭാഗം ഇപ്പോഴും നിഷ്ക്രിയരാണ്; രാഷ്ട്രീയവും സംഘടനാപരവുമായ അവരുടെ ബോധനിലവാരം താഴ്ന്നതാണ്.

    യഥാര്‍ത്ഥത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അംഗങ്ങള്‍ മാത്രമുള്ള പാര്‍ടിയായിരിക്കാന്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ടി എല്ലായ്പ്പോഴും ശ്രമിക്കേണ്ടതാണ്. നിലവിലുള്ള പരിതഃസ്ഥിതിയില്‍ ഒരു പാര്‍ടിയംഗത്തിന് നിറവേറ്റാന്‍ കഴിയുന്നത്രയും ജോലി ചെയ്യുന്നതിന് അയാളുടെ കഴിവും സമയവും മുഴുവനും പാര്‍ടിയ്ക്കായി സമര്‍പ്പിക്കണമെന്നും പാര്‍ടിയുടെ പ്രവര്‍ത്തനത്തിനായി അയാളുടെ കഴിവ് മുഴുവനും നീക്കിവയ്ക്കണമെന്നും ഓരോ പാര്‍ടി അംഗത്തോടും പാര്‍ടി ആവശ്യപ്പെടണം. കമ്യൂണിസ്റ്റ് പാര്‍ടിയിലെ അംഗങ്ങള്‍ തമ്മിലും വിവിധ യൂണിറ്റുകള്‍ തമ്മിലുമുള്ള സജീവ ഐക്യം, കമ്യൂണിസ്റ്റ് പാര്‍ടിയുടെ സുപ്രധാന സവിശേഷതകളില്‍ ഒന്നാണ്. പാര്‍ടി അംഗങ്ങളുടെയും ഘടകങ്ങളുടെയും തുടര്‍ച്ചയായ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ സജീവ ഐക്യം ഉണ്ടാക്കാന്‍ കഴിയുകയുള്ളൂ. വിവിധ സമയങ്ങളില്‍ പാര്‍ടി ആവിഷ്കരിക്കുന്ന കടമകള്‍ നിറവേറ്റുന്നതിന് ഓരോ പാര്‍ടി അംഗത്തേയും വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തുന്നതിന് കമ്യൂണിസ്റ്റ് പാര്‍ടിക്കുള്ള കഴിവിലാണ് കമ്യൂണിസ്റ്റ് സംഘടനയുടെ ഫലദായകത്വം കിടക്കുന്നത്. സംഘടനയുടെ വിവിധ തലങ്ങളിലുള്ള അംഗങ്ങള്‍ക്ക് ജോലി വീതിച്ചു നല്‍കണം; ജോലി കൂട്ടായി നടത്തണം; അതിന് മേല്‍നോട്ടം വഹിയ്ക്കണം. തൊഴിലാളിവര്‍ഗത്തിലും മറ്റധ്വാനിക്കുന്ന ജനവിഭാഗങ്ങളിലുംപെട്ട വിപുലമായ ബഹുജനങ്ങളെ വിപ്ളവ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുകയും സാമ്പത്തികവും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ സമരങ്ങള്‍ സംഘടിപ്പിക്കുകയും ആണ് നിരന്തരമായ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം.

    പാര്‍ടി അംഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന അവസരത്തില്‍ത്തന്നെ, ബ്രാഞ്ചുകളെ ഊര്‍ജസ്വലമാക്കാനും ശ്രമിക്കേണ്ടതുണ്ട്. പല സംസ്ഥാനങ്ങളിലും ഭൂരിപക്ഷം പാര്‍ടി ബ്രാഞ്ചുകളും നിഷ്ക്രിയമാണ്. തൊഴിലാളികള്‍, കൃഷിക്കാര്‍, അധ്വാനിക്കുന്ന മറ്റ് ജനവിഭാഗങ്ങള്‍ തുടങ്ങിയ ബഹുജനങ്ങളെയെല്ലാം പാര്‍ടിയുമായി ബന്ധിപ്പിക്കുന്ന സജീവമായ കണ്ണിയാണ് പാര്‍ടി ബ്രാഞ്ച്. വിവിധ ബഹുജനസംഘടനകളില്‍ പാര്‍ടി അംഗങ്ങളെ വിന്യസിക്കുന്നതിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും ജനകീയ ജനാധിപത്യമുന്നണിയില്‍ അണിചേര്‍ക്കാന്‍ കഴിയുന്ന വിഭാഗങ്ങള്‍ക്കിടയില്‍ സമരങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുന്നതിനും പാര്‍ടി ബ്രാഞ്ചുകളെ ഊര്‍ജസ്വലമാക്കണം. പാര്‍ടിയുടെയും ബഹുജനസംഘടനകളുടെയും വ്യാപനം പ്രധാനമായും ആശ്രയിക്കുന്നത്, പാര്‍ടി ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിലാണ്. വളരെ പ്രധാനപ്പെട്ട ഒരു കടമയായി ഇതിനെ പരിഗണിച്ച 19-ാം പാര്‍ടി കോണ്‍ഗ്രസ്, ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് തീവ്രശ്രമം നടത്താന്‍ തീരുമാനിച്ചു. ബ്രാഞ്ചുകളെ ഊര്‍ജ്ജസ്വലമാക്കുന്നതിനായി ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കും ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കും സംഘടനാപരമായ പരിശീലനം നല്‍കുന്നതിന് വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കാന്‍ ആ കോണ്‍ഗ്രസ് തീരുമാനിച്ചു.

    ബഹുജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുക

    പാര്‍ടി യൂണിറ്റുകളും കാഡര്‍മാരും ബഹുജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനും അവരുമായി ബന്ധം സ്ഥാപിക്കുന്നതിനും അവരെ അണിനിരത്തുന്നതിനും ഉള്ള തങ്ങളുടെ കഴിവ് വര്‍ദ്ധിപ്പിക്കണം എന്ന് കമ്യൂണിസ്റ്റ് പാര്‍ടികള്‍ എല്ലായ്പ്പോഴും ഊന്നിപ്പറയാറുണ്ട്. സാധാരണ ജനങ്ങളുടെ താല്‍പര്യങ്ങളുമായി തങ്ങളുടെ ജീവിതം ദൃഢമായി വിളക്കിച്ചേര്‍ത്തിട്ടുള്ള പാര്‍ടി യൂണിറ്റുകള്‍ക്കും കാഡര്‍മാര്‍ക്കും മാത്രമേ, സാധാരണ ജനങ്ങളുടെ ആശയാഭിലാഷങ്ങളില്‍ പങ്കുചേരുകയും അവര്‍ക്കുവേണ്ടി നിസ്വാര്‍ത്ഥമായി സ്വയം ഉഴിഞ്ഞുവെക്കുകയും ചെയ്യുന്ന പാര്‍ടി യൂണിറ്റുകള്‍ക്കും കാഡര്‍മാര്‍ക്കും മാത്രമേ, ഈ കടമ വിജയകരമായി നിറവേറ്റാന്‍ കഴിയൂ. ബഹുജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കേണ്ടതെങ്ങനെയെന്നും അവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കേണ്ടതെങ്ങനെയെന്നും അവരെ അണിനിരത്തേണ്ടതെങ്ങനെയെന്നും ലെനിനും മൌ സേ ദോങ്ങും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മറ്റ് നേതാക്കളും തങ്ങളുടെ സമ്പന്നമായ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടികളെ പഠിപ്പിച്ചിട്ടുണ്ട്.

    ദൈനംദിന ജീവിതത്തില്‍ തങ്ങളെ നേരിടുന്ന വസ്തുതകളില്‍നിന്നും തങ്ങളെ നേരിട്ട് ബാധിയ്ക്കുന്ന വസ്തുതകളില്‍നിന്നും ആണ് ചുറ്റുപാടുമുള്ള യാഥാര്‍ത്ഥ്യത്തെ ബഹുജനങ്ങള്‍ സാധാരണയായി ഉള്‍ക്കൊള്ളുന്നത്. സാധാരണ ജനങ്ങളിലെ വ്യത്യസ്ത വിഭാഗങ്ങളുടെ അടിയന്തിരാവശ്യങ്ങളുമായി യോജിക്കുന്ന ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചുകൊണ്ടും അത്തരം ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി സമരം ചെയ്തുകൊണ്ടും ബഹുജനങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്കുവേണ്ടിയും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടിയും ഉള്ള സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ടും മാത്രമേ, ഇന്നത്തെ വ്യവസ്ഥയ്ക്കെതിരായ സമരത്തിലേക്ക് സാധാരണ ജനങ്ങളെ കൊണ്ടുവരാന്‍ പാര്‍ടിക്ക് കഴിയുകയുള്ളൂ. ബഹുജനങ്ങളെ പ്രവര്‍ത്തനപഥത്തിലേക്ക് ഇറക്കുന്നതിന് പ്രചരണവും പ്രക്ഷോഭവും മാത്രം പോര എന്ന ലെനിന്‍ പ്രസ്താവിച്ചിട്ടുണ്ട്. അതിന് അവരുടെ രാഷ്ട്രീയ അനുഭവം അനിവാര്യമാണ്. ലെനിന്‍ പ്രസ്താവിച്ചു: "പാര്‍ടികളുടെ ഉപദേശം, തങ്ങളുടെ ജീവിതം പഠിപ്പിക്കുന്ന അനുഭവങ്ങളുമായി യോജിച്ചു പോകുന്നില്ലെങ്കില്‍, ദശലക്ഷക്കണക്കിനുള്ള ജനങ്ങള്‍ പാര്‍ടികളുടെ ഉപദേശം ചെവിക്കൊള്ളുകയില്ല''. അതുകൊണ്ട് ബഹുജനങ്ങളുടെ അനുഭവങ്ങളില്‍നിന്നും അവരുടെ വര്‍ഗബോധത്തില്‍നിന്നും രൂപംകൊള്ളുന്ന മാര്‍ഗങ്ങളും രീതികളും അടങ്ങിയതാവണം പ്രവര്‍ത്തനശൈലി.

    പൊതുവായ ചില ആഹ്വാനങ്ങള്‍ നല്‍കുന്നതില്‍ മാത്രം കാഡര്‍ ഒതുങ്ങിനില്‍ക്കുകയാണെങ്കില്‍, അതില്‍നിന്ന് ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല എന്ന് മൌ സേ ദോങ്ങ് പ്രസ്താവിച്ചിട്ടുണ്ട്. തങ്ങള്‍ ഏത് പ്രവൃത്തിയ്ക്കാണോ ആഹ്വാനം ചെയ്തത്, അതിനുള്ളിലേക്ക് അവര്‍ വ്യക്തിപരമായിത്തന്നെ ആഴത്തിലും മൂര്‍ത്തമായും ഇറങ്ങിച്ചെല്ലണം; ഏതെങ്കിലും ഒരു ഭാഗത്ത് ഇടിച്ചുകയറണം; അങ്ങനെ അനുഭവം നേടണം; മറ്റ് യൂണിറ്റുകള്‍ക്ക് വഴി കാട്ടുന്നതിനായി ഈ അനുഭവത്തെ ഉപയോഗപ്പെടുത്തണം; അങ്ങനെയായാല്‍ അവര്‍ക്ക് തങ്ങളുടെ പൊതുവായ ആഹ്വാനം ശരിയാണോ എന്ന് പരിശോധിക്കുവാനും അതിന്റെ ഉള്ളടക്കം കൂടുതല്‍ സമ്പന്നമാക്കാനും കഴിയും.

    "ബഹുജനങ്ങളുമായി സ്വയം ബന്ധിപ്പിക്കുന്നതിന്, നാം ബഹുജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിക്കണം. എല്ലാ പ്രവര്‍ത്തനങ്ങളും, അവ എത്രമാത്രം സദുദ്ദേശത്തോടുകൂടിയതാണെങ്കിലും ശരി, ഏതെങ്കിലും വ്യക്തിയുടെ ആഗ്രഹത്തില്‍നിന്നില്ല, മറിച്ച് ബഹുജനങ്ങളുടെ ആവശ്യത്തില്‍നിന്നാണ് ആരംഭിക്കേണ്ടത്. വസ്തുനിഷ്ഠമായി ഒരു മാറ്റമുണ്ടാകേണ്ടത് ബഹുജനങ്ങള്‍ക്ക് ആവശ്യമാണെങ്കിലും ആത്മനിഷ്ഠമായി ആ ആവശ്യത്തെക്കുറിച്ച് അവര്‍ ഇപ്പോഴും വേണ്ടത്ര ബോധവാന്മാരായിത്തീര്‍ന്നിട്ടില്ല, ഒരു മാറ്റം ഉണ്ടാക്കുന്നതിന് ഇപ്പോഴും അനുകൂലമായി കഴിഞ്ഞിട്ടില്ല, അഥവാ തീരുമാനിച്ചുറച്ചു കഴിഞ്ഞിട്ടില്ല എന്ന അവസ്ഥ പലപ്പോഴും ഉണ്ടാകാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ നാം ക്ഷമാപൂര്‍വ്വം കാത്തിരിക്കണം. അത്തരമൊരു മാറ്റത്തെക്കുറിച്ച് ബഹുജനങ്ങള്‍ സ്വയം ബോധവാന്മാരായിത്തീരുകയും ആ മാറ്റം വരുത്താന്‍ അവര്‍ അനുകൂലമായിത്തീരുകയും അതിന് അവര്‍ ദൃഢനിശ്ചയമെടുക്കുകയും ചെയ്യുന്നതുവരെ, നാം ആ മാറ്റം വരുത്തരുത്. അല്ലെങ്കില്‍ ബഹുജനങ്ങളില്‍നിന്ന് നാം സ്വയം ഒറ്റപ്പെടും. ബഹുജനങ്ങളുടെ പങ്കാളിത്തം ആവശ്യമായിട്ടുള്ള ഏതൊരു പ്രവൃത്തിയ്ക്കും അവര്‍ തയ്യാറായി കഴിഞ്ഞിട്ടില്ലെങ്കില്‍, അതിനെക്കുറിച്ച് അവര്‍ ബോധവാന്മാരായിക്കഴിഞ്ഞിട്ടില്ലെങ്കില്‍ അത് വെറുമൊരു അനുഷ്ഠാനമായിത്തീരുകയേ ഉള്ളൂ; അത് പരാജയപ്പെടും... ഇവിടെ രണ്ട് തത്വങ്ങളുണ്ട് - ബഹുജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് നാം കരുതുന്നതിനു പകരം അവരുടെ യഥാര്‍ത്ഥമായ ആവശ്യങ്ങള്‍ എന്താണ് എന്നതാണ് ഒന്നാമത്തേത്. അവരുടെ ആഗ്രഹങ്ങളാണ് രണ്ടാമത്തേത്. അവരുടെ ആഗ്രഹങ്ങള്‍ എന്തെന്ന് അവര്‍ സ്വയം ആലോചിച്ച് തീരുമാനിക്കണം; അവര്‍ക്കുവേണ്ടി നാം ആലോചിച്ച് തീരുമാനിക്കുകയല്ല വേണ്ടത്''.

    ബഹുജനങ്ങളില്‍നിന്ന്, അവരുടെ താല്‍പര്യങ്ങളില്‍നിന്നും ഉല്‍ക്കണ്ഠകളില്‍നിന്നും അവരുടെ പരിതഃസ്ഥിതികളില്‍നിന്നും കാര്യങ്ങള്‍ പഠിയ്ക്കാന്‍ ശ്രമിക്കുന്ന മാര്‍ഗമാണ്, ബഹുജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന രീതിയാണ്, മാസ്ലൈന്‍. ജനങ്ങളുടെ പരിതഃസ്ഥിതികളെക്കുറിച്ച് ശരിയായ അന്വേഷണം നടത്തുക, അവരുടെ സമരങ്ങളില്‍ പങ്കെടുക്കുകയും അതില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുക, അവരില്‍നിന്ന് ആശയങ്ങള്‍ ഉള്‍ക്കൊള്ളുക, ബഹുജനങ്ങളുടെ ഈ ആശയങ്ങളേയും താല്‍പര്യങ്ങളേയും ഉല്‍ക്കണ്ഠകളേയും അടിസ്ഥാനപ്പെടുത്തിക്കൊണ്ടും അതുപോലെത്തന്നെ വസ്തുനിഷ്ഠമായ പരിതഃസ്ഥിതികളെ വിശകലനം ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലും വിപ്ളവ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലും പ്രവര്‍ത്തന പദ്ധതി ആവിഷ്കരിക്കുക - ഇവയെല്ലാം ഈ പ്രക്രിയയില്‍ ഉള്‍പ്പെടുന്നു. മൌ സേ ദോങ്ങ് ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി:

    "നമ്മുടെ പാര്‍ടിയുടെ എല്ലാ പ്രായോഗിക പ്രവര്‍ത്തനങ്ങളിലും, 'ബഹുജനങ്ങളില്‍നിന്ന്, ബഹുജനങ്ങളിലേക്ക്' എന്നതായിരിക്കണം അനിവാര്യമായും ശരിയായ നേതൃത്വത്തിന്റെ മാര്‍ഗം. അതിന്റെ അര്‍ഥം ഇതാണ്: ബഹുജനങ്ങളില്‍നിന്ന് ആശയങ്ങള്‍ സ്വീകരിക്കുക (അവ ചിന്നിച്ചിതറിക്കിടക്കുന്നതും ചിട്ടയൊന്നുമില്ലാത്തതും ആയിരിക്കും); പിന്നീട് അവയെ ഏകാഗ്രമാക്കുക (പഠനത്തിലൂടെ അവയെ ചിട്ടയായതും ഏകീകൃതവുമാക്കി മാറ്റുക); പിന്നീട് ബഹുജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന്, ബഹുജനങ്ങള്‍ ഈ ആശയങ്ങളെ തങ്ങളുടെ സ്വന്തം ആശയങ്ങളാക്കി നെഞ്ചോടു ചേര്‍ക്കുന്നതുവരെ അവയ്ക്കുവേണ്ടി പ്രചരണം നടത്തുകയും വിശദീകരിക്കുകയും ചെയ്യുക; അവയെ മുറുകെ പിടിക്കുകയും അവയെ പ്രാവര്‍ത്തികമാക്കുകയും ചെയ്യുക; ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഈ ആശയങ്ങളുടെ ശരിമ പരീക്ഷിച്ച് ഉറപ്പുവരുത്തുക. പിന്നെ വീണ്ടും ബഹുജനങ്ങളില്‍നിന്ന് ആശയങ്ങള്‍ ഉള്‍ക്കൊണ്ട് അവയെ ഏകാഗ്രമാക്കുക; വീണ്ടും ബഹുജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക - അങ്ങനെ സ്ഥിര പ്രയത്നത്തിലൂടെ ഈ ആശയങ്ങള്‍ നടപ്പാക്കുക. അങ്ങനെയങ്ങനെ, വീണ്ടും വീണ്ടും അവസാനമില്ലാത്ത ഒരു സ്പ്രിങ്ങ്പോലെ, ആശയങ്ങള്‍ കൂടുതല്‍ കൂടുതല്‍ ശരിമയാര്‍ന്ന്, ഓരോ തവണയും കൂടുതല്‍ ജീവത്തായി, കൂടുതല്‍ കൂടുതല്‍ സമ്പന്നമായി അത് മുന്നോട്ടുപോകുന്നു. മാര്‍ക്സിസ്റ്റ് ജ്ഞാനസിദ്ധാന്തം അങ്ങനെയാണ്''.

    ഐക്യം ഉണ്ടാക്കാന്‍ സാധ്യതയുള്ള എല്ലാവരുടെയും (അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളവരുമായിട്ടടക്കം) പരിശ്രമങ്ങളുമായി തങ്ങളുടെ ശ്രമങ്ങളെ ഒന്നിപ്പിയ്ക്കാനുള്ള കാഡര്‍മാരുടെ കഴിവാണ്, പ്രവര്‍ത്തനശൈലിയിലെ മറ്റൊരു സുപ്രധാന വശം. ഒരു പ്രത്യേക പരിതഃസ്ഥിതിയില്‍ യുക്തമായ സമരരൂപം ശരിയായി തിരഞ്ഞെടുക്കുന്നതിനുള്ള കഴിവും മാറിക്കൊണ്ടിരിക്കുന്ന പരിതഃസ്ഥിതികള്‍ക്കനുസരിച്ച് സമരരൂപങ്ങളില്‍ മാറ്റം വരുത്തുന്നതിനുള്ള കഴിവും, ശരിയായ പ്രവര്‍ത്തനശൈലിയില്‍ ഉള്‍പ്പെടുന്നു.

    "ഏറ്റവും നല്ല സന്ദര്‍ഭം'' വരട്ടെ എന്നു പറഞ്ഞ് മടിപിടിച്ച്, പാര്‍ടി ഒരിയ്ക്കലും മാറി നില്‍ക്കുകയില്ല. ഏറ്റവും പ്രതികൂലമായ പരിതഃസ്ഥിതികളില്‍പോലും ഊര്‍ജ്ജിതമായ സമരം നടത്തുന്നതിന്, ബഹുജനങ്ങള്‍ക്കിടയില്‍ സജീവമായ പ്രവര്‍ത്തനം നടത്തുന്നതിനുള്ള സാധ്യതകള്‍ പാര്‍ടി ആരായുകയും കണ്ടെത്തുകയും ചെയ്യും. ബഹുജനങ്ങള്‍ക്കിടയില്‍ പാര്‍ടി എല്ലായ്പ്പോഴും സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കണം; മൂര്‍ത്തമായ പരിതഃസ്ഥിതികള്‍ക്ക് അനുസരിച്ച് പ്രക്ഷോഭങ്ങളും സമരങ്ങളും സംഘടിപ്പിക്കണം.

    തിരിച്ചടി ഉണ്ടാകുന്ന അവസരത്തില്‍പ്പോലും, ഭാവിയിലെ മുന്നേറ്റത്തിന് അടിത്തറ പാകുന്നതിനും തിരിച്ചടിയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഉതകുന്ന സമരരൂപങ്ങളും മാര്‍ഗ നിര്‍ദ്ദേശങ്ങളും കണ്ടെത്തുന്നതിനുള്ള കഴിവാണ്, രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മറ്റൊരു സുപ്രധാന വശം. പ്രധാന പ്രശ്നം പ്രത്യേകം എടുത്തുകാണിക്കുന്നതിനുള്ള കഴിവാണ് മറ്റൊരു സുപ്രധാന വശം. ഈ പ്രധാന പ്രശ്നം പരിഹരിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. രാഷ്ട്രീയ സംഭവവികാസങ്ങള്‍ പരസ്പരം ബന്ധപ്പെട്ടവയാണ്; എല്ലായ്പ്പോഴും കൂടിക്കുഴഞ്ഞവയാണ്. ഇതിനെക്കുറിച്ച് ലെനിന്‍ ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ട്: "ചങ്ങല മുഴുവനും കൈപ്പിടിയില്‍ നിര്‍ത്തുന്നതിനും അടുത്ത കണ്ണിയിലേക്കുള്ള മാറ്റത്തിന് ദൃഢമായ തയ്യാറെടുപ്പ് നടത്തുന്നതിനും, തന്റെ ശക്തി മുഴുവനും ഉപയോഗിച്ച് ചങ്ങലയിലെ ഏതു പ്രത്യേക കണ്ണിയിലാണ് പിടിക്കേണ്ടത് എന്ന് ഒരാള്‍ക്ക്, ഏത് പ്രത്യേക നിമിഷത്തിലും മനസ്സിലാക്കാന്‍ കഴിവുണ്ടായിരിക്കണം''.

    ഈ അനുഭവങ്ങളെല്ലാം മനസ്സില്‍വെച്ചുകൊണ്ട്, പാര്‍ടിയുടെ വികസനത്തിനുവേണ്ടി ജനങ്ങളെ സംബന്ധിച്ച അടിയന്തിര പ്രശ്നങ്ങളും പ്രാദേശിക പ്രശ്നങ്ങളും ഏറ്റെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവയെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള സമരങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നമ്മുടെ പാര്‍ടി വിട്ടുവീഴ്ചയില്ലാത്തവിധം നിരന്തരം ഊന്നിപ്പറഞ്ഞുകൊണ്ടിരുന്നു. അത്തരം പ്രശ്നങ്ങള്‍ ഏറ്റെടുക്കേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ചും അവ ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പാര്‍ടിയ്ക്കുള്ള ധാരണയെ, പതിനെട്ടാം പാര്‍ടി കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട്, സംഗ്രഹിച്ച് പ്രസ്താവിക്കുകയുണ്ടായി: റിപ്പോര്‍ട്ടില്‍ ഇങ്ങനെ പ്രസ്താവിക്കുന്നു:

    "ഇന്നത്തെ സാഹചര്യത്തില്‍ സ്വയമേവ ഒട്ടേറെ സമരങ്ങള്‍ ഉയര്‍ന്നുവന്നേയ്ക്കാം. അത്തരം സമരങ്ങളിലെല്ലാം പാര്‍ടിയും ബഹുജനമുന്നണികളും ഇടപെടുകയും സജീവ പങ്കാളിത്തത്തിലൂടെ അവയ്ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ ശ്രമിക്കുകയും ചെയ്യണം. ഭാഗികമായ ആവശ്യങ്ങളും പ്രാദേശിക പ്രശ്നങ്ങളും ഏറ്റെടുക്കുമ്പോള്‍ത്തന്നെ, അടിസ്ഥാനപരമായ പ്രശ്നങ്ങളുടെ പ്രതിഫലനമാണ് ഭാഗികാവശ്യങ്ങളും പ്രാദേശിക പ്രശ്നങ്ങളും എന്നും ജനാധിപത്യവിപ്ളവം വിജയകരമായി പൂര്‍ത്തീകരിക്കുന്നതിനെ ആധാരമാക്കിയാണ് അന്തിമ പരിഹാരമെന്നും ബഹുജനങ്ങളെ പാര്‍ടി പഠിപ്പിയ്ക്കണം.

    "അത്തരം പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ നിരവധി സ്ഥലങ്ങളില്‍ ദൌര്‍ബല്യങ്ങളുണ്ട്. വിവിധ ജനവിഭാഗങ്ങളെ, പ്രത്യേകിച്ചും അധ്വാനിക്കുന്ന ജനങ്ങളെ, ബാധിക്കുന്ന പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് മാത്രമേ പാര്‍ടിയെ ശക്തിപ്പെടുത്താനാവൂ. ഭാഗികമായ ആവശ്യങ്ങളും പ്രാദേശിക പ്രശ്നങ്ങളും മുന്‍നിര്‍ത്തി സമരങ്ങള്‍ സംഘടിപ്പിക്കുകയും ഈ സമരങ്ങളെ ഒരു ഇടതുപക്ഷ - ജനാധിപത്യ വേദിയാക്കാനുള്ള വിപുലമായ രാഷ്ട്രീയ അണിചേരലുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്നത് പാര്‍ടിയുടെ വ്യാപനത്തിനുള്ള പാത തുറക്കുന്നു. ഭൌതികമായ ആവശ്യങ്ങളും പ്രാദേശിക പ്രശ്നങ്ങളും ഏറ്റെടുക്കുന്നതിലുള്ള എല്ലാ ദൌര്‍ബല്യങ്ങളും പരിഹരിയ്ക്കപ്പെടണം''.

    ഓരോ സംസ്ഥാനത്തും ജനങ്ങളെ ബാധിക്കുന്ന, പ്രാദേശികതലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഉള്ള എണ്ണമറ്റ പ്രശ്നങ്ങളുണ്ട്. അത്തരം പ്രശ്നങ്ങള്‍ ഏതെല്ലാം പ്രദേശങ്ങളില്‍ പാര്‍ടി ഏറ്റെടുത്തിട്ടുണ്ടോ, അവിടങ്ങളിലെല്ലാം സ്വന്തം സ്വാധീനം ശക്തിപ്പെടുത്തുന്നതിന് പാര്‍ടിക്ക് കഴിഞ്ഞിട്ടുണ്ട്. ആന്ധ്രപ്രദേശിലും രാജസ്ഥാനിലും ഈയിടെയുണ്ടായ അനുഭവങ്ങള്‍ കാണിക്കുന്നത്, ബഹുജനങ്ങളെ അണിനിരത്തുന്നതിന് പാര്‍ടിക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ്. പ്രാദേശിക പ്രശ്നങ്ങളും അടിയന്തിരാവശ്യങ്ങളും എന്നത് വിശാലമായ അര്‍ത്ഥത്തില്‍, ഇന്നത്തെ സാമൂഹ്യവ്യവസ്ഥയ്ക്കുള്ളില്‍നിന്നുകൊണ്ടു തന്നെ പരിഹരിയ്ക്കാന്‍ കഴിയുന്ന, അഥവാ പരിഹരിയ്ക്കാന്‍ കഴിയുമെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന, സാമ്പത്തികവും രാഷ്ട്രീയവും സാമൂഹ്യവുമായ പ്രശ്നങ്ങളാണ്. അടിസ്ഥാന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടവ തന്നെയാണ് അവ എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, പൊതുവിതരണ സംവിധാനം, സാമൂഹ്യപ്രശ്നങ്ങള്‍, അസംഘടിതമേഖലയിലെ തൊഴിലാളികളെ സംബന്ധിക്കുന്ന പ്രശ്നങ്ങള്‍, കര്‍ഷകത്തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഏറ്റെടുക്കണമെന്ന് ഈ അടുത്ത കാലത്ത് പാര്‍ടി, ഊന്നിപ്പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. അടിയന്തിര പ്രശ്നങ്ങള്‍ ഏറ്റെടുക്കാതെ, പുതിയ ജനവിഭാഗങ്ങളുമായി ബന്ധം സ്ഥാപിക്കാതെ, പാര്‍ടിയ്ക്ക് ഒട്ടും മുന്നേറാന്‍ കഴിയില്ല. പത്തൊമ്പതാം പാര്‍ടി കോണ്‍ഗ്രസ് ആവിഷ്കരിച്ച കടമകള്‍ നാം നടപ്പാക്കണം.

എസ് രാമചന്ദ്രന്‍പിള്ള ചിന്ത 040211