‘പാലേരി മാണിക്യം - പി.കെ പോക്കര്‍ പറഞ്ഞതെന്തായിരുന്നു?’ എന്ന പോസ്റ്റ് വായിച്ചതിനു ശേഷം ഇത് വായിക്കുക.
ആ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിനു മറുപടിയായി ശ്രീ ടി.പി.രാജീവന്‍ 2010 ഫെബ്രുവരി7ലെ മാതൃഭൂമിവാരികയില്‍ ഒരു മറുപടി എഴുതിയിരുന്നു. അതിനു ശ്രീ പോക്കര്‍ അന്ന് എഴുതിയ മറുപടി താഴെ പ്രസിദ്ധീകരിക്കുന്നു.
ജനാധിപത്യത്തെ ഭയക്കുന്നവരെ സൂക്ഷിക്കുക
ജനാധിപത്യമെന്നാല്‍ ജനങ്ങള്‍ക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള രാഷ്ട്രീയ സംവിധാനമാണ്. ജനങ്ങളില്‍ കലാസാഹിത്യരചയിതാക്കളും, സാമൂഹിക സാംസ്കാരിക വിമര്‍ശകരും, രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടുമെന്ന് പ്രത്യേകം പറയേണ്ടതുമില്ല. എന്നാല്‍ ലോകത്തെവിടെയുമെന്നപോലെ മൂലധന ശക്തികളും അവരുടെ പിന്തുണക്കാരായ പ്രത്യയശാസ്ത്രകാരന്മാരും ജനാധിപത്യത്തെ മൂലധനതാല്‍പ്പര്യസംരക്ഷണമായി വെട്ടിച്ചുരുക്കുകയാണ്. അതിനെതിരായി ശബ്ദിക്കുന്നവരെ മ്ളേഛന്മാരോ, കുറുക്കന്മാരോ ആക്കി എറിഞ്ഞ് കൊല്ലാമെന്നാണ് എപ്പോഴും അവര്‍ അഹങ്കരിക്കുന്നത്! കലാസാഹിത്യാവിഷ്കാരത്തിന് മാത്രമല്ല എല്ലാവിധത്തിലുള്ള ആവിഷ്കാരങ്ങള്‍ക്കും സ്വാതന്ത്യ്രം വേണമെന്നാണ് ജനാധിപത്യവാദികള്‍ പറയുന്നത്.
അടുത്ത കാലത്ത് സക്കറിയ പയ്യന്നൂരില്‍ നടത്തിയ പ്രഭാഷണവുമായി ബന്ധപ്പെട്ട് ടി പി രാജീവന്‍ എഴുതിയ ലേഖനം (മാതൃഭൂമിവാരിക, ലക്കം 48 ഫെബ്രുവരി7) വായിച്ചപ്പോള്‍ കമ്യൂണിസ്റുകാര്‍ ഒന്നടങ്കം ആവിഷ്കാരസ്വാതന്ത്യ്രത്തിനെതിരായി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് ചെയ്യുകയാണെന്ന് തോന്നിപ്പോയി! (ലേഖനത്തിനകത്ത് കൊടുത്ത ഫോട്ടോ ചുവപ്പ് വളന്റിയര്‍മാരുടെ ഗാഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്ന പ്രകാശ് കാരാട്ടിന്റേത്. ലേഖനത്തിന്റെ ശീര്‍ഷകമാണെങ്കില്‍ 'പകല്‍ കൊലപാതകം ഭയന്ന്!') എം എഫ് ഹുസൈന്‍ചിത്രം വരച്ചതിന്റെയോ, ദീപാമേത്ത സിനിമ നിര്‍മിച്ചതിന്റെയോ, സഫ്ദര്‍ഹാഷ്മി നാടകം കളിച്ചതിന്റെയോ പേരില്‍ ആക്രമിക്കപ്പെട്ടതുപോലെ കഥയോ കവിതയോ എഴുതിയതിന് ഇന്ത്യയില്‍ കമ്യൂണിസ്റുകാര്‍ ആരെയെങ്കിലും ആക്രമിച്ചതായി കേട്ടുകേള്‍വിപോലുമില്ല. മറിച്ച് ഞാനെഴുതിയ ലേഖനത്തില്‍ (ദേശാഭിമാനി വാരിക ലക്കം 35 ജനുവരി 24) "വികാര വിക്ഷോഭം കൊണ്ടോ കയ്യാങ്കളി കൊണ്ടോ നേരിടേണ്ടതല്ല'' സക്കറിയ ഉന്നയിച്ച പ്രശ്നമെന്നാണ് തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയത്.
എന്റെ ലേഖനത്തില്‍ സക്കറിയ മുന്‍കാലങ്ങളില്‍ കമ്യൂണിസ്റുകാര്‍ ഉത്തമജീവിതം നയിച്ചവരാണെന്ന് വാദിക്കാറുണ്ടായിരുന്നതുപോലും ഇപ്പോള്‍ അവസാനിപ്പിച്ചത് ടി പി രാജീവന്റെ നോവല്‍ വായിച്ചതുകൊണ്ടാണോ എന്ന ആശങ്ക പ്രകടിപ്പിച്ചിരുന്നു. രാജീവന്റെ നോവല്‍ 1957 ല്‍ തന്നെ കമ്യൂണിസ്റുകാര്‍ പാതിരാകൊലപാതകികള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും കാവല്‍നില്‍ക്കുന്നവരാണെന്ന് പറയുന്നുണ്ടെങ്കിലും അതൊന്നും ഞാന്‍ വിശദീകരിച്ചിരുന്നില്ല. ഒരു പ്രദേശത്തെ കമ്യൂണിസ്റുപാര്‍ടിയെ മാത്രം കേന്ദ്രീകരിച്ച് രചിക്കപ്പെട്ട കൃതിയായതിനാല്‍ ആ പ്രദേശത്തുനിന്നാണ് അതിന്റെ വ്യാഖ്യാനം അഥവാ പ്രതികരണം ഉണ്ടാവേണ്ടതെന്ന് ആനുഷംഗികമായി സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്.എന്നാല്‍ വെറുമൊരു പരാമര്‍ശത്തില്‍ പിടിച്ചുതൂങ്ങി വിമര്‍ശകരെ ഒന്നടങ്കം 'ക്വട്ടേഷന്‍ സംഘമായി' മുദ്രകുത്തി ശരിപ്പെടുത്താമെന്ന വ്യാമോഹവുമായാണ് രാജീവന്‍ ഇപ്പോള്‍ പുറപ്പെട്ടിരിക്കുന്നത്. മുഖ്യധാരയുടെ ചീറ്റലുകളില്‍ ഒലിച്ചുപോവുകയാണെങ്കില്‍ എന്നേ കേരളത്തിലെ ഇടതുപക്ഷം നിലംപരിശാകേണ്ടതായിരുന്നു!
ടി പി രാജീവന്‍ വിമോചന സമരകാലത്തെ പുനരുജ്ജീവിപ്പിക്കുംവിധത്തില്‍ ഭീതിയുടെയും ഭീഷണിയുടെയും അന്തരീക്ഷം സൃഷ്ടിക്കുന്നത് കമ്പോളശ്രദ്ധ കേന്ദ്രീകരിച്ച് മാത്രമാണെന്ന് ഞാന്‍ കരുതുന്നില്ല. മറിച്ച് ലോകവ്യാപകമായി പ്രതിരോധങ്ങളെയും പ്രതിഷേധങ്ങളെയും വിമര്‍ശനങ്ങളെയും നിര്‍വീര്യമാക്കാന്‍ ഉപയോഗിക്കുന്ന തന്ത്രംതന്നെയാണ് രാജീവനും പ്രയോഗിക്കുന്നത്. ശശിതരൂരിനെ കണ്ട് പേടിച്ചില്ലെങ്കില്‍ സാക്ഷാല്‍ ബില്‍ക്ളിന്റനെ ഇറക്കി നേരിടുമെന്ന അഹങ്കാരത്തിന് പിന്നില്‍ കേരളത്തിലെ വലതുപക്ഷത്തിന്റെപോലും പൂര്‍ണപിന്തുണയുണ്ടാവുമെന്ന് കരുതേണ്ടതില്ല. മറിച്ച് ഏത് സാഹിത്യകൃതിയും വായിക്കാനും വിമര്‍ശിക്കാനും ആര്‍ക്കും ഇന്ത്യാരാജ്യത്ത് സ്വാതന്ത്യ്രമുണ്ടെന്നും പഴയ രാജവാഴ്ചയുടെയും സവര്‍ണാധിപത്യത്തിന്റെയും കാലം ചുരുങ്ങിയത് കേരളത്തിലെങ്കിലും അവസാനിച്ചിരിക്കയാണെന്നും തിരിച്ചറിയാത്തവര്‍ക്ക് പേടി തന്നെ കവചം!
ബില്‍ക്ളിന്റനെ ഇംപീച്ച് ചെയ്യാത്തതിലാണ് രാജീവന്റെ വലിയ ഖിന്നത! ഉദാര ലൈംഗിക ജീവിതത്തിന്റെ അഥവാ ലൈംഗിക ജീവിതത്തിന്റെ അനിയന്ത്രിതാവസ്ഥ ഇവിടെ മാത്രമല്ല അമേരിക്കയിലും വിവാദമാണെന്ന് പറയുമ്പോഴാണ് ഞാന്‍ ക്ളിന്റന്‍ ഇംപീച്ച് ചെയ്യപ്പെട്ടത് പരാമര്‍ശിച്ചത്. ഇതിന്റെ പേരില്‍ എന്റെ വീട് വില്‍ക്കുകയല്ലാതെ കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് വില്‍ക്കേണ്ട കാര്യമെന്താണെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല! 1998 ഡിസംബര്‍ 19-ന് ബില്‍ക്ളിന്റനെന്ന അമേരിക്കന്‍ പ്രസിഡന്റിനെ അമേരിക്കയുടെ ഹൌസ് ഓഫ് റപ്രസന്റേറ്റീവ്സ് ഇംപീച്ച് ചെയ്തത് ലോകം മുഴുവന്‍ വാര്‍ത്തയായതും ചര്‍ച്ച ചെയ്യപ്പെട്ടതുമാണ്. ഡിസംബര്‍ 19-ന് ഇംപീച്ച് ചെയ്യപ്പെട്ട ക്ളിന്റണ്‍ ഫെബ്രുവരി 12-ന് വിചാരണക്കുശേഷം സാങ്കേതികമായി ശിക്ഷ നല്‍കാനാവശ്യമായ ഭൂരിപക്ഷം സെനറ്റില്‍ ലഭിക്കാത്തതിനാല്‍ രക്ഷപ്പെടുക മാത്രമാണ് ചെയ്തത്. വാഷിങ്ടണ്‍ ടൈംസ് മുതല്‍ ലോകത്തിലെ മിക്ക മാധ്യമങ്ങളും ഡിസംബര്‍ 20-ന് (1998) ക്ളിന്റണ്‍ ഇംപീച്ച് ചെയ്യപ്പെട്ടു എന്ന് വാര്‍ത്ത നല്‍കിയ വിവരം പരിശോധിച്ചുനോക്കാന്‍ മാതൃഭൂമി വാരികയുടെ പത്രാധിപര്‍ക്കുപോലും കഴിയാതെ പോവുന്നതെന്തുകൊണ്ടാണ്. പഴയകാലത്തെ വാര്‍ത്തകള്‍ എല്ലാവര്‍ക്കും എപ്പോഴും ഓര്‍ത്ത് വെക്കാന്‍ സാധിക്കണമെന്നില്ല. എന്നാല്‍ എന്റെ ലേഖനം പ്രസിദ്ധീകരിച്ച ദേശാഭിമാനിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോഴെങ്കിലും ക്ളിന്റണ്‍ കേസു കൊടുക്കുകയാണെങ്കില്‍ വാഷിങ്ടണ്‍ പോസ്റ് മുതല്‍ ലോകത്തിലെ മിക്കവാറും എല്ലാ പത്രങ്ങളും ആദ്യം പ്രതിയാക്കപ്പെടുമെന്ന നഗ്നസത്യമെങ്കിലും ഒന്ന് പരിശോധിക്കാതെയാണ് മുഖ്യധാരയുടെ പൌരാവകാശ സംരക്ഷണം നടക്കുന്നത്! അമേരിക്കയില്‍ ഇംപീച്ച് ചെയ്യപ്പെട്ട രണ്ടാമത്തെ പ്രസിഡന്റും ഫെഡറല്‍ അധികാരികളില്‍ (Federal Officials) പതിനേഴാമത്തെ വ്യക്തിയുമായി ക്ളിന്റനെ വിക്കിപീഡിയ ഉള്‍പ്പെടെയുള്ള വെബ്സൈറ്റുകളില്‍ അടയാളപ്പെടുത്തിയതൊന്നും പരിശോധിക്കാന്‍ എന്നെ ഭീഷണിപ്പെടുത്തേണ്ട തിരക്കില്‍ രാജീവനും സംഘത്തിനും സമയം കിട്ടിക്കാണില്ല! ഏതായാലും കമ്യൂണിസ്റുകാരെ വേട്ടയാടാന്‍ ശശിതരൂരുള്ളപ്പോള്‍ എന്തിന് ലോകത്തോട് ക്ഷമാപണം നടത്തിയ (profoundly sorry എന്നാണ് വെറുതെവിട്ട ശേഷം ക്ളിന്റണ്‍ ലോകത്തോട് പറഞ്ഞത്) ആ പാവത്തെ വിളിച്ചുവരുത്തുന്നത്! പച്ച കള്ളങ്ങള്‍ക്ക് ഇടം കിട്ടുന്ന ഇതുപോലുള്ള കെട്ടകാലത്ത് ഇതും ഇതിലപ്പുറവും എഴുതി വിടാന്‍ വലതുപക്ഷത്തിന് ലജ്ജ തോന്നില്ലല്ലോ?
പാലേരി മാണിക്യം ഒരു സിനിമയെന്ന നിലയില്‍ നേടിയ ജനസ്വാധീനം പോലും ഈ നോവല്‍ നേടുകയുണ്ടായില്ല. ഒരു സിനിമയ്ക്ക് വേണ്ട കാഴ്ചയുടെ സുഖവും പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന നായക-പ്രതിനായക സാന്നിധ്യവും സിനിമയെ വിജയിപ്പിക്കുന്നതില്‍ നിര്‍ണായകമായിത്തീര്‍ന്നിട്ടുണ്ട്. മമ്മൂട്ടിയുടെ അഭിനയത്തെ മാറ്റി നിര്‍ത്തിയാല്‍ ഈ സിനിമ വട്ട പൂജ്യമായിത്തീരുമെന്ന് ഏത് സാധാരണ കാഴ്ചക്കാരനും തിരിച്ചറിയാന്‍ കഴിയും.
ക്രിസ്മസ് അവധി ദിവസമാണ് ഞാന്‍ സിനിമ കണ്ടത്. എന്റെ പിന്നിലിരുന്ന രണ്ടു യുവാക്കളുടെ സംഭാഷണം ഇങ്ങനെയായിരുന്നു, "ഇയാള്‍ മാപ്പിളമാരെയും കമ്യൂണിസ്റുകാരെയും മാത്രമല്ല തിയ്യരെയും കളിയാക്കുന്നണ്ടല്ലോ?'' ഏതായാലും സിനിമാ സംവിധായകന്‍ നോവല്‍ രചയിതാവിനേക്കാള്‍ മാന്യനാണെന്ന് നോവല്‍ വായിച്ച ഏത് വ്യക്തിക്കും എളുപ്പം തിരിച്ചറിയാന്‍ കഴിയും. ഒരു സിനിമയില്‍ വേണമെങ്കില്‍ ഉപയോഗിക്കാന്‍ കഴിയുന്ന, ജുഗുപ്സാവഹമെങ്കിലും കാഴ്ചയുടെ ഇക്കിളികള്‍ക്ക് സാധ്യതയുള്ള രംഗങ്ങള്‍ സംവിധായകന്‍ ഉപേക്ഷിച്ചതില്‍നിന്ന് ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. കേരളത്തിന്റെ ചരിത്രം മാത്രമല്ല പാലേരിയുള്‍പ്പെടുന്ന വടകരയുടെ ചരിത്രവും മൊയാരത്ത് ശങ്കരനെപ്പോലുള്ള സമരോത്സുകമായി ജീവിക്കുകയും അന്വേഷിക്കുകയും പഠിക്കുകയും ചെയ്തവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ രാഷ്ട്രീയഭൂപടം വലതുപക്ഷപിന്തിരിപ്പന്‍ ചൂഷക ശക്തികളില്‍നിന്ന് വിമോചിപ്പിച്ച വിപ്ളവകാരികളെയും പ്രക്ഷോഭങ്ങളേയും മായ്ച്ചുകളയാന്‍ ഒരു പൈങ്കിളി നോവല്‍കൊണ്ടോ സിനിമകൊണ്ടോ സാധ്യമല്ലെന്ന് കമ്യൂണിസ്റുകാര്‍ക്ക് മാത്രമല്ല ചരിത്രബോധമുള്ള കേരളീയര്‍ക്ക് മുഴുവന്‍ അറിയാവുന്നതാണ്. മുന്‍പ് ഈഡിപ്പസിനെപ്പോലെ ഇ എം എസ്സും കണ്ണ് സ്വയം കുത്തിപ്പൊട്ടിക്കണമെന്ന് വാദിച്ചവര്‍ക്ക് ഇപ്പോള്‍ അദ്ദേഹത്തിന്റെ വിയോഗത്തിനുശേഷം അത് ആവര്‍ത്തിക്കാന്‍ പറ്റാത്ത പരിതോവസ്ഥ സാംസ്കാരിക പ്രവര്‍ത്തകര്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇ എം എസ്സിനെയും എ കെ ജിയെയും മറ്റ് സാധാരണ പ്രവര്‍ത്തകരെയും സന്ദര്‍ഭാനുസരണം അപകീര്‍ത്തിപ്പെടുത്തിയാണ് എന്നും വലതുപക്ഷം അതിന്റെ സംസ്കാരിക ദൌത്യം നിര്‍വഹിച്ചതെന്ന് ചരിത്രബോധമുള്ളവര്‍ക്ക് അറിയാം.
പാലേരി ഉള്‍ക്കൊള്ളുന്ന ഭൂപ്രദേശത്ത് ഭൂതകാലം കഴിച്ചതിന്റെ ഓര്‍മ മൊയാരത്ത് ശങ്കരന്‍ പ്രകാശിപ്പിച്ചതില്‍ ഇങ്ങനെ കാണാം. "വടക്കേ മലബാറില്‍ ജന്‍മി-കുടിയാന്‍ പ്രക്ഷോഭം സമുദായ നേതാക്കന്‍മാരുടെ കാത്തിരിപ്പു നിമിത്തം നായരും തീയരും തമ്മിലുള്ള ഒരു സമുദായ വഴക്കിന്റെ രൂപം കൈക്കൊണ്ട കാലമായിരുന്നു അത്. അന്ന് ഇരു സമുദായത്തിലേയും നേതാക്കന്‍മാര്‍ സകാരണമായും അകാരണമായും അന്യസമുദായത്തെ ആക്ഷേപിച്ചു. സ്വസമുദായത്തെ ആവേശം കൊള്ളിച്ചിരുന്ന ജന്‍മി താല്‍പ്പര്യത്തെ നായര്‍ സമുദായ താല്‍പ്പര്യമായി വടക്കേ മലബാറിലെ നായര്‍ സമുദായ നേതാക്കന്‍മാര്‍ ചിത്രീകരിക്കുന്നതിനെ ഞാന്‍ എതിര്‍ത്തു.'' (എന്റെ ജീവിത കഥ, മൊയാരത്ത് ശങ്കരന്‍, പുറം 133).
ഒരു കൃതി കൈയിലെടുക്കുമ്പോള്‍ ആരും ആദ്യം വായിക്കുന്നത് മുഖവുരയാണ്. രാജീവന്‍ മുഖവുരയില്‍ പറയുന്നത് കാണുക: "ഞാന്‍ ജനിച്ചു വളര്‍ന്ന പാലേരിയില്‍ മാണിക്യം എന്നൊരു സ്ത്രീ അരനൂറ്റാണ്ട് മുമ്പ് കൊല്ലപ്പെട്ടു എന്നതൊഴിച്ചാല്‍ ഈ കൃതിയില്‍ പരാമര്‍ശിക്കപ്പെടുന്ന മറ്റുകാര്യങ്ങള്‍ക്കോ സംഭവങ്ങള്‍ക്കോ വ്യക്തികള്‍ക്കോ യഥാര്‍ഥത്തില്‍ നടന്നതുമായി യാതൊരു ബന്ധവുമില്ല. ചില രചനകളില്‍ പുരാണകഥകള്‍ക്കും നാട്ടുവിശ്വാസങ്ങള്‍ക്കുമുള്ള സ്ഥാനം മാത്രമേ ആ യഥാര്‍ഥ സംഭവത്തിന് ഈ നോവലിലും ഉള്ളൂ''. ഇപ്പറഞ്ഞതിന്റെ അര്‍ഥം ഈ നോവലിലെ പാലേരി ഒരു 'സങ്കല്‍പ്പഗ്രാമം' ആണെന്നാണ്. മാത്രമല്ല മാണിക്യം എന്ന ഒരു വ്യക്തിയെ ഒഴിവാക്കിയാല്‍ ഇ എം എസ്, എ കെ ജി, കേളുവേട്ടന്‍ തുടങ്ങിയെല്ലാവരും ഭാവനയില്‍ രൂപപ്പെട്ട കഥാപാത്രങ്ങളും! ഷെര്‍ലെക്ഹോംസിനെ വെല്ലുന്ന കുറ്റാന്വേഷണമെന്ന നാട്യത്തില്‍ അവസാനം കണ്ടെത്തുന്ന കാര്യങ്ങളോ അതിനിടയില്‍ കണ്ടുമുട്ടുന്ന സംഭവങ്ങളോ നോവലിന്റെ ആഖ്യാനത്തിലോ ചരിത്രത്തിലോ യാതൊരു സ്ഥാനവും പിടിക്കുന്നില്ല. ബാര്‍ബര്‍ കേശവനെക്കൊണ്ട് ഒരു പ്രദേശത്തെ കമ്യൂണിസ്റുനേതൃത്വമാകെ ജന്മിമാരുടെ കൂട്ടാളികളും കൂട്ടിക്കൊടുപ്പുകാരും ജനങ്ങളുടെ ശത്രുക്കളുമാണെന്ന് പറയുന്നതില്‍ യാതൊരു പുതുമയുമില്ല. രാജീവന്‍ മാത്രമല്ല മുഖ്യധാരാ മാധ്യമങ്ങള്‍, നിരവധി സിനിമകള്‍, മറ്റു രചനകള്‍ ഇങ്ങനെ എത്രയെത്ര ആഖ്യാനങ്ങള്‍ കമ്യൂണിസ്റുകാര്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്! നിരവധി കമ്പോള സിനിമകളില്‍ കണ്ടുമടുത്ത കമ്യൂണിസ്റ് വഞ്ചനയുടെ ചുരുളഴിയുന്നത് ഇവിടെ ഇങ്ങനെയാണ് "നമ്മുടെ ഹാജിക്ക് അബദ്ധം പറ്റി. തെളിവുകളെല്ലാം എതിരാണ്. പാര്‍ടിയെ അകമഴിഞ്ഞ് സഹായിക്കുന്ന ആള്‍ എന്ന നിലയില്‍ പാര്‍ടിക്ക് ഹാജിയെ കൈവിടാനും കഴിയില്ല. ആ അവസ്ഥയില്‍ പ്രതിഫലമായല്ല, ഒരു നല്ല കാര്യത്തിന് പാര്‍ടി ഹാജിയുടെ സഹായം ആവശ്യപ്പെടുന്നു. കുട്ടിശങ്കരമേനോന്റെ സ്കൂള്‍ ഹൈസ്കൂളാക്കി ഉയര്‍ത്താനുള്ള ഭൂമി ഹാജി വിട്ടുതരുന്നു. പിന്നെ കേസിന്റെ കാര്യം പാര്‍ടി നോക്കിക്കൊള്ളും. കെ പി പറഞ്ഞു: കുട്ടിശങ്കരമേനോന്റെ സ്കൂള്‍ ഹൈസ്കൂളാക്കിയാല്‍ പാര്‍ടിക്കെന്താനേട്ടം? എംഎല്‍എ ചോദിച്ചു. അങ്ങനെയൊരു ചോദ്യം കുട്ടിശങ്കരമേനോന്‍ പ്രതീക്ഷിച്ചിരുന്നില്ല. അത് അടുത്ത പടി. സ്കൂളിന്റെ നടത്തിപ്പ് ഒരു കമ്മിറ്റിക്കായിരിക്കും. പാര്‍ടി തീരുമാനിക്കുന്ന ഒരു കമ്മിറ്റിക്ക്... കെ പി നിലപാട് വ്യക്തമാക്കി.''(പു.28). ഇതുപോലുള്ള മഹത്തായ കണ്ടുപിടിത്തങ്ങളാണ് കമ്യൂണിസ്റ് വിരോധത്തിന്റെ നുരയും പതയുമായി രചനയിലൂടെ പ്രക്ഷേപിക്കുന്നത്.
പാലേരി മാണിക്യം പാതിരാവില്‍ കൊലചെയ്യപ്പെട്ടതിന്റെ പിന്നില്‍ ആരാണെന്ന അന്വേഷണമാണ് നോവലില്‍ നടക്കുന്നത്. അന്വേഷണത്തില്‍ എത്തിച്ചേരുന്ന നിഗമനം കമ്യൂണിസ്റ് പാര്‍ടി സംരക്ഷണം നല്‍കി കൊലയാളിയെ രക്ഷിച്ചെന്നും! മുഖ്യധാരാ മാധ്യമങ്ങള്‍ ഇന്ന് പരിപോഷിപ്പിക്കുന്ന രീതിശാസ്ത്രമാണ് നോവലിലുടനീളം പ്രയോഗിക്കുന്നത്. ഇപ്പോള്‍ സമൂഹത്തില്‍ മുഖ്യധാര ഉല്‍പ്പാദിപ്പിച്ച ഇസ്ളാമോ ഫോബിയയുടെയും കമ്യൂണിസ്റ് വിരോധത്തിന്റെയും ഭാരം അരനൂറ്റാണ്ടുമുന്‍പ് നിലനിന്ന ഒരു ജീവിതാവസ്ഥയ്ക്കുമേല്‍ കെട്ടിവെക്കുക മാത്രമാണ് നോവല്‍ രചയിതാവ് (സിനിമയിലും) ചെയ്യുന്നത്. നോവല്‍ രചനയില്‍ ഭാവനയ്ക്കും സങ്കല്‍പ്പത്തിനുമിടമില്ലെന്ന് ഇതിനര്‍ഥമില്ല. എന്നാല്‍ രാജീവന്റെ ഭാവനയില്‍ കുറ്റവാളികളായിത്തീരുന്നത് ഇരകളോ ഇരകള്‍ക്കുവേണ്ടി സമരോത്സുകമായി ജീവിച്ചവരോ മാത്രമാണെന്നതാണ് കൌതുകകരം.
കേരള ചരിത്രത്തെ ഇത്രമേല്‍ കീഴ്മേല്‍ മറിച്ചുകൊണ്ടുള്ള അവതരണം മറ്റെവിടെയെങ്കിലും ഉണ്ടോ എന്നുപോലും സംശയമാണ്. പാലേരിയിലെ ഭാവിചരിത്രകാരന്മാര്‍ക്ക് അന്വേഷിക്കാന്‍ പലതും ബാക്കിയാക്കിയതായി നോവലില്‍ തന്നെ പറയുന്നുണ്ട്. ആ അന്വേഷണം പൂര്‍ത്തിയാക്കാനാണ് ഞാന്‍ പലേരിക്കാരോട് ആവശ്യപ്പെട്ടത്.
"ദേശീയ സ്വാതന്ത്യ്രത്തിനുവേണ്ടിയാണ് തന്റെ അച്ഛന്‍ എല്ലാം കളഞ്ഞുകുളിച്ചത്. സായിപ്പിന്റെ എസ്റേറ്റിലെ കണക്കെഴുത്തുജോലി, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, കുടുംബം വക കുന്നത്ത് ഭഗവതി ക്ഷേത്രം, മൂപ്പില്‍ നായര്‍ സ്ഥാനം, കുടുമ, കാതിലെ കല്ലുവെച്ച കടുക്കന്‍, കത്തിയും മുള്ളും, അച്ഛന്റെ പിന്നാലെ അക്ഷരശുദ്ധിപോലുമില്ലാതെ ജാഥ വിളിച്ചുനടന്ന പുലയനും പറയനും തിയ്യനും മാപ്പിളയ്ക്കും എന്തിന്, അന്ന് ജനിച്ചിട്ടുപോലുമില്ലാത്തവര്‍ക്കുപോലും സ്വാതന്ത്യ്ര സമരപെന്‍ഷനും താമ്രപത്രവും തീവണ്ടിയിലും വിമാനത്തിലും സൌജന്യ യാത്രയും.'' (പു.235). കാതിലെ കടുക്കന്‍ മാത്രമല്ല കുടുമയും മൂപ്പില്‍നായര്‍ സ്ഥാനവും വേണമെങ്കില്‍ തിരിച്ചുപിടിച്ചോളൂ. എന്നാല്‍ അതിനുവേണ്ടി കോട്ടയം പുഷ്പനാഥിനെപോലും ലജ്ജിപ്പിക്കും വിധത്തില്‍ കേശവനെക്കൊണ്ട് തുണിപൊക്കി ക്ഷൌരം ചെയ്യിക്കേണ്ടിയിരുന്നില്ല. നഷ്ടപ്പെട്ടുപോയ സുവര്‍ണകാലം സ്വപ്നം കാണുന്നതിനുവേണ്ടി ഇതര സമുദായങ്ങളെ ഹിംസാത്മകമായി പരിഹസിക്കുന്ന സമീപനമാണ് നോവലില്‍ ആവിഷ്കരിക്കുന്നത്. അധികാരിമാരുടെയും വാഴുന്നോന്‍മാരുടെയും ആജ്ഞ കേട്ടാല്‍ "കാക്ക മലര്‍ന്നു പറക്കുന്ന'' ആ പഴയ കാലം എത്രയെത്ര രചനകളില്‍ കേരളീയ പ്രേക്ഷകസമൂഹം കണ്ടുകഴിഞ്ഞതാണ്! ഓരോ സ്ഥലത്തും പാര്‍ടി സെക്രട്ടറിമാരെ അയച്ച് അവര്‍ മുതലാളിമാരുടെ ശിങ്കിടികളായി അവരുടെ ഉപദേശം തേടി അവര്‍ക്ക് സംരക്ഷണം നല്‍കുന്നതായാണ് നോവലില്‍ വിവരിക്കുന്നത്. പാര്‍ടിയില്‍ എങ്ങനെ ആളെക്കൂട്ടണമെന്ന് പാര്‍ടി സെക്രട്ടറിമാര്‍ക്ക് അഹമ്മദ് ഹാജിയാണ് ഉപദേശം നല്‍കുന്നത്. ഏത് ലോകത്താണ് രാജീവന്‍ ഇതുപോലൊരു സംഭവം കണ്ടത്? എന്താണ് കമ്യൂണിസ്റ് പാര്‍ടിയെപ്പറ്റി രാജീവന്റെ ധാരണ! മാധ്യമങ്ങള്‍ ഇന്ന് കൊട്ടിഘോഷിക്കുന്ന കാഴ്ചകളെല്ലാം പാലേരിയിലെ ചരിത്രം നിര്‍മിച്ച പാര്‍ടിക്കുമേല്‍ കെട്ടിവെച്ച് രക്ഷപ്പെടാമെന്നാണോ? അപാരമാണ് അഭിനയപാടവം!
പാതിരാവുകളിലെ കൊലപാതകങ്ങള്‍ക്ക് കൂട്ടുനിന്നാണ് കേരളത്തില്‍ കമ്യൂണിസ്റുപാര്‍ടികള്‍ വളര്‍ന്നതെന്ന് എഴുതിവെക്കുന്നതിനിടയില്‍ എരിവും പുളിയും ചേര്‍ത്ത് 'ബോധഹീനന്മാര്‍ക്ക്' ഹരം പകരാന്‍ ശ്രമിച്ച രംഗങ്ങള്‍പോലും തിരിച്ചറിവുള്ളവര്‍ക്ക് പുഛവും പരിഹാസവും മാത്രമാണ് പ്രദാനം ചെയ്യുന്നത്. തൊഗാഡിയയുടെ പ്രഭാഷണങ്ങളില്‍ കോരിത്തരിക്കുന്നവരെപ്പോലെ ചരിത്രമോ യാഥാര്‍ഥ്യമോ മാത്രമല്ല സ്വന്തം അസ്തിത്വം നിര്‍ണയിക്കുന്നതിന്റെ പരിസരം പോലും അപഗ്രഥിക്കാന്‍ കഴിയാത്ത കുറേപേരെ ഇത്തരം മസാലകള്‍ ദൃശ്യാവിഷ്കാരമായി മാറുമ്പോള്‍ ആവേശം കൊള്ളിച്ചേക്കാം. എന്നാല്‍ ഏതെങ്കിലും വിധത്തില്‍ വകതിരിവുള്ള മനുഷ്യര്‍ക്ക് ഈ നോവല്‍ കമ്യൂണിസ്റ് വിരോധത്തിന്റെ പേരില്‍പോലും തൃപ്തി നല്‍കില്ലെന്നതാണ് യാഥാര്‍ഥ്യം.
ചിലപ്പോള്‍ പ്രഛന്ന കമ്യൂണിസ്റും മറ്റു ചിലപ്പോള്‍ തീവ്ര വിപ്ളവകാരിയും അതൊന്നും സാധ്യമല്ലാത്തപ്പോള്‍ നവഇടതുപക്ഷവുമാണെന്ന് ഭാവിക്കുന്ന പലരിലൊരാള്‍ മാത്രമാണ് രചയിതാവ്. ഏതൊരു പൌരനും കമ്യൂണിസ്റ് വിരുദ്ധനാവാനവകാശമുള്ളതിനാല്‍ ജനാധിപത്യവ്യവസ്ഥയുടെ സൌകര്യമുപയോഗിച്ച് ജനങ്ങളെ വെള്ളം കുടിപ്പിക്കാമെന്ന് വ്യാമോഹിക്കുന്നതാണ് അബദ്ധം. രാജീവന്‍ ഏതായാലും മറനീക്കി കാര്യങ്ങള്‍ പറയുന്നത് കാണുക. "ആത്മാവോ, അഭിരുചിയോ ഇല്ലാത്ത, അകത്തും പുറത്തും ചുമപ്പ് യൂണിഫോമണിഞ്ഞ വെറും കാലാളുകളായി മലയാളികളെ പാര്‍ടി മാറ്റിക്കൊണ്ടിരിക്കുന്നു. ഈ അര്‍ഥത്തിലാണ് വിമോചന സമരത്തിന്റെ ജനാധിപത്യപരമായ പ്രസക്തി വിലയിരുത്തപ്പെടേണ്ടത്... സി ഐ എയാണ് വിമോചന സമരം വിജയിപ്പിച്ചതെങ്കില്‍, തീര്‍ത്താല്‍ തീരാത്തതാണ് അവരോടുള്ള മലയാളികളുടെ കടപ്പാട്''(മാതൃഭൂമിവാരിക).
തീര്‍ച്ചയായും കേരളത്തിലെ കോണ്‍ഗ്രസ്സുകാരുള്‍പ്പെടെ കുറ്റസമ്മതം നടത്തിയതിന് ശേഷവും കമ്യൂണിസ്റ് വിരോധത്തിന്റെ പേരില്‍ സി ഐ എയെപ്പോലും പരസ്യമായി ന്യായീകരിക്കാന്‍ ധൈര്യം ലഭിക്കുന്നതിന്റെ പിന്നില്‍ ശശി തരൂരോ ബില്‍ക്ളിന്റനോ എന്നതില്‍ മാത്രമാണ് ഇപ്പോള്‍ സംശയം ബാക്കിയാവുന്നത്. ആരും എന്റെ നോവല്‍ വായിച്ച് വിമര്‍ശനവുമായി മുന്നോട്ട് വരേണ്ട എന്നും എനിക്കുപിന്നില്‍ ക്ളിന്റണ്‍ മുതല്‍ സി ഐ എ വരെ അണിനിരക്കുമെന്നും നിന്റെയെല്ലാം കിടപ്പാടം മാത്രമല്ല തൊഴിലിടവും വില്‍ക്കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തിയാല്‍ ഓടിയൊളിക്കുന്നവരല്ല കേരളത്തിലെ ഇടതുപക്ഷം. ഇടതുപക്ഷത്തിന് വായനയും എഴുത്തും പ്രതികരണമാണ്. ചുവപ്പ് യൂണിഫോം അഭിമാനത്തിന്റെയും അന്തസ്സിന്റെയും ആവേശത്തിന്റെയും അടയാളമാണ്. കാക്കിയെക്കാള്‍ എത്രഗംഭീരവും ഉജ്വലവുമാണ് ചുവപ്പണിഞ്ഞ ആ മുന്നേറ്റം. നഷ്ടപ്പെടാത്ത യൌവനങ്ങളെയും വര്‍ഗ/വര്‍ണ/ലിംഗ ആധിപത്യത്തിന്റെ ഇരുണ്ട കാലത്തില്‍ നിന്നും വിമോചനം സ്വപ്നം കണ്ടവരുടെ കാവലാള്‍പ്പടയെ മുന്‍നിര്‍ത്തി ഞങ്ങള്‍ ആവര്‍ത്തിക്കുന്നു... ഞങ്ങള്‍ക്ക് വായന പ്രതികരണമാണ്. അത് കൈയാങ്കളിയോ ചാരസംഘടനയുടെ ഒളിപ്രവര്‍ത്തനമോ അല്ല. ഫാസിസ്റ് വിരുദ്ധ ഐക്യമുന്നണിയിലെ അംഗമാണ് സക്കറിയ. രാജീവനാണെങ്കില്‍ സി ഐ എയുടെ പാദസേവകനും. ഹെഡണിസത്തിന്റെയും ഉദാരസമ്പദ് വ്യവസ്ഥയുടെയും ചൂഷണകേന്ദ്രിത യുക്തി തിരിച്ചറിയുന്നതില്‍ മാത്രമാണ് സക്കറിയ പരാജയപ്പെടുന്നത്. എന്നാല്‍ രാജീവന്‍ എക്കാലത്തും കമ്യൂണിസ്റ് വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ആശയങ്ങളുടെ കാവല്‍ക്കാരനും. സക്കറിയയുമായി നമുക്ക് സംവാദം സാധ്യമാകുമ്പോള്‍ വിമോചന സമരത്തെയും സി ഐ എയെയും ന്യായീകരിക്കുന്നവരുമായി സംവാദംപോലും സാധ്യമാകുന്നില്ല. എങ്കിലും പേടിക്കാനോ പേടിപ്പിക്കാനോ ഞങ്ങളില്ല.
ഡോ. പി കെ പോക്കര്‍
ശ്രീ എന്‍. രാജന്‍ ഇതേ വിഷയത്തില്‍ എഴുതിയ ‘എഴുത്തോ നിന്റെ കഴുത്തോ’ എന്ന ലേഖനവും വായിക്കാം.
Showing posts with label പാലേരി മാണിക്യം. Show all posts
Showing posts with label പാലേരി മാണിക്യം. Show all posts
Monday, May 24, 2010
പാലേരി മാണിക്യം - പി.കെ. പോക്കര്‍ പറഞ്ഞതെന്തായിരുന്നു?
“പയ്യന്നൂരിലെ ചിന്തിക്കുന്ന ചെറുപ്പക്കാരെപ്പോലെ പാലേരിയിലെ ചിന്തിക്കുന്ന ചെറുപ്പക്കാരും പ്രതികരിക്കണം എന്നു സിപിഎം ബുദ്ധിജീവിയും സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ഡോ. പി.കെ. പോക്കര്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ട് അധികമായിട്ടില്ല“ എന്ന് ഇക്കഴിഞ്ഞ ദിവസവും പറഞ്ഞത് ടി.പി.രാജീവനാണ്. മനോരമ ദിനപ്പത്രത്തില്‍. പാലേരിക്കാര്‍ക്ക് വേണ്ടി അദ്ദേഹം നീലകണ്ഠനോട് മാപ്പു പറയുന്നുമുണ്ട്. പോക്കറിന്റെ ലേഖനം വായിച്ചിട്ടില്ലെങ്കിലും രാജീവന്റെ ഇപ്പോഴത്തെയും ഇതിനു മുന്‍പത്തെയും വാക്കുകള്‍ പലരും പലയിടത്തും ആവര്‍ത്തിക്കുന്നതും കണ്ടു. പി.കെ.പോക്കര്‍ എന്താണ് പറഞ്ഞത്? അദ്ദേഹം പറഞ്ഞത് തന്നെയോ അദ്ദേഹത്തിന്റെ വാക്കുകളായി ഉദ്ധരിക്കപ്പെടുന്നത്? ശ്രീ പി കെ പോക്കര്‍ 24 ജനുവരി 2010ലെ ദേശാഭിമാനി വാരികയില്‍ എഴുതിയ ലേഖനം ഇവിടെ പ്രസിദ്ധീകരിക്കുന്നു. വായിക്കുക. തീരുമാനിക്കുക.
ഉണ്ണിത്താനും സക്കറിയയും ലൈംഗിക ഉദാരതയും
കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനെ അനാശാസ്യത്തിന് പിടികൂടിയതും കോണ്‍ഗ്രസ് അദ്ദേഹത്തെ പാര്‍ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതും തുടര്‍ന്ന് കോണ്‍ഗ്രസ് എന്‍ പി മൊയ്തീനെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയതും മാധ്യമങ്ങളിലൂടെ നമ്മള്‍ കണ്ടും കേട്ടും വായിച്ചും അറിഞ്ഞു. ഇതൊന്നും കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ വിശേഷമൊന്നുമല്ലെന്ന് ഉണ്ണിത്താന്‍തന്നെ ഏതോ ചാനലില്‍ സത്യസന്ധമായി പ്രതികരിച്ചതായും കണ്ടു. എന്നാല്‍ നമ്മുടെ പ്രിയപ്പെട്ട കഥാകാരന്‍ സക്കറിയ പയ്യന്നൂരില്‍ നടത്തിയ നിരീക്ഷണങ്ങളും തുടര്‍ന്ന് അദ്ദേഹത്തെ 'കൈയേറ്റം' ചെയ്തതും പ്രശ്നത്തെ പുതിയ വഴിത്തിരിവിലെത്തിച്ചിരിക്കയാണ്.
സക്കറിയ പയ്യന്നൂരില്‍ പ്രസംഗിച്ചത് മാധ്യമം പത്രം റിപ്പോര്‍ട് ചെയ്തത് ഇങ്ങനെയാണ്: "ലൈംഗികതയെ അംഗീകരിച്ചാണ് ഒളിപ്രസ്ഥാനമായ കാലത്ത് ഇടതുപക്ഷം പ്രവര്‍ത്തിച്ചത്. ഇന്നത് ഭീകരമായ സങ്കുചിതത്വത്തിലേക്ക് മടങ്ങിയിരിക്കുന്നു. ഇതില്‍നിന്ന് സ്വയം നവീകരിച്ചില്ലെങ്കില്‍ കാലം അതിനെ കടന്ന്പോകും. ഇടതുപക്ഷം ക്ഷയിക്കുന്നത് കേരളത്തിനും ഇന്ത്യക്കും നല്ലതല്ല. അതുകൊണ്ട് അവര്‍ സ്വയം തിരുത്താന്‍ തയ്യാറാവണം. കേരളത്തിലെ യാത്രക്കാര്‍ സ്ത്രീകളുമൊരുമിച്ചുള്ള യാത്രകള്‍ ചുരുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മഞ്ചേരി സംഭവത്തില്‍ ഒരു സ്ത്രീയുടെ വസ്ത്രാക്ഷേപം ചെയ്തത് പുരോഗമനം അവകാശപ്പെടുന്ന വനിതാസംഘടനയുടെ പ്രവര്‍ത്തകരാണ്. ഡിവൈഎഫ്ഐയും പിഡിപിയുമാണ് ഉണ്ണിത്താനെ വീടുവളഞ്ഞ് പിടികൂടിയത്....''(ജനുവരി 10, മാധ്യമം).
ഇവിടെ സക്കറിയ ഗൌരവമായ ഒരു പ്രശ്നമാണ് സംവാദത്തിനുവേണ്ടി മുന്നോട്ട് വയ്ക്കുന്നത്. വികാരവിക്ഷോഭങ്ങള്‍കൊണ്ടോ കൈയാങ്കളികൊണ്ടോ പരിഹരിക്കാവുന്നതോ, പരിഹരിക്കേണ്ടതോ ആയ ഒരു പ്രശ്നമല്ല അദ്ദേഹം ഉന്നയിക്കുന്നത്. മറിച്ച്, ലോകവ്യാപകമായി മനുഷ്യര്‍ക്കിടയില്‍ സംഘര്‍ഷത്തിനും സംവാദത്തിനും വിവാദത്തിനും അധികാര നിഷ്കാസനങ്ങള്‍ക്കും കാരണമാവാറുള്ള ഒരു പ്രശ്നപരിസരമാണ്.
ഉണ്ണിത്താന്‍ പരസ്ത്രീ ബന്ധത്തിലേര്‍പ്പെടുന്ന സാഹചര്യത്തില്‍ പിടിക്കപ്പെടുന്നു എന്നത് മാധ്യമങ്ങള്‍ക്കും കാണികള്‍ക്കും ഹരം പകരുന്ന കാഴ്ചയാണ്. എന്നാല്‍ ഈ സംഭവം സക്കറിയ കരുതുന്ന (പറയുന്ന) പോലെ കേരളത്തിലെ ഏതെങ്കിലും ഒരു സംഘടനയുടെ സങ്കുചിത മനോഭാവത്തിന്റെ ഫലമാണെന്ന് പറയാന്‍ കഴിയുമോ? ലൈംഗികജീവിതത്തില്‍ ഒരു നിയന്ത്രണവും ആവശ്യമില്ലെന്ന് കരുതുന്നതായി നാം വിശ്വസിക്കുന്ന അമേരിക്കയിലാണ് പ്രസിഡന്റ് ബില്‍ ക്ളിന്റനെ ഇരുപത്തിരണ്ടുകാരി മോണിക്ക ലെവിന്‍സ്കിയുമായി 'ശരിയല്ലാത്ത ബന്ധം' (improper relationship) ഉണ്ടായെന്ന വെറും സംശയത്തിന്റെ പേരില്‍ ഇംപീച്ച് ചെയ്തത്. അമേരിക്കപോലൊരു വികസിത മുതലാളിത്ത ഉദാര ജനാധിപത്യ രാജ്യത്ത് മോണിക്ക ലെവിന്‍സ്കിക്ക് പരാതിയില്ലാഞ്ഞിട്ടും സഹപ്രവര്‍ത്തകയായ ലിന്‍ഡട്രിപ് ചോര്‍ത്തിയ ഫോണ്‍ സംഭാഷണത്തെ അവലംബിച്ച് കോലാഹലങ്ങളും അധികാര നിഷ്കാസനംവരെയും നടന്നത് എന്തുകൊണ്ടാണ്?
ഒരു ക്ളിന്റന്റെ കാര്യം മാത്രമല്ല ഇത്. സാമ്രാജ്യത്വത്തെയും ഫാഷിസത്തെയും ചെറുത്തുകൊണ്ട് പത്രപ്രവര്‍ത്തനവും സാംസ്കാരിക പ്രവര്‍ത്തനവും നടത്തുന്ന അമേരിക്കക്കാരനായ അലക്സാണ്ടര്‍ കോക്ബേണ്‍ (Alexander Cockburn) പ്രസിദ്ധീകരിക്കുന്ന 'കൌണ്ടര്‍പഞ്ച്' ഉള്‍പ്പെടെ മിക്ക മാധ്യമങ്ങളിലും അമേരിക്കന്‍ സെനറ്റര്‍മാരുടെ 'അവിഹിത ബന്ധ'ത്തെക്കുറിച്ച് ഫീച്ചറുകളും ചര്‍ച്ചകളും നടന്നതായി നമുക്ക് കാണാന്‍ കഴിയും. കൌണ്ടര്‍ പഞ്ചില്‍ ഡാവിഡ് റോഡന്‍ എഴുതിയ 'America's Top Ten Sex Scandals ' എന്ന ലേഖനം വിവാഹിതരായ ഭരണാധികാരികള്‍ പരസ്ത്രീകളുമായി വേഴ്ചയിലേര്‍പ്പെട്ടതിനെയാണ് ചിത്രീകരിക്കുന്നത്. ജപ്പാനിലും ബ്രിട്ടനിലും മറ്റ് വികസിത മുതലാളിത്ത രാജ്യങ്ങളിലും ലൈംഗികബന്ധത്തെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ പതിവാണ്. അടുത്തകാലത്ത് അയര്‍ലന്‍ഡിലെ അറുപതുകാരിയായ റോബിന്‍സണുമായി പത്തൊമ്പതുകാരന്റെ ലൈംഗികബന്ധം മാധ്യമങ്ങളിലും ബ്ളോഗുകളിലും വലിയ കോലാഹലമാണ് സൃഷ്ടിച്ചത്. മാത്രമല്ല ചരിത്രപണ്ഡിതനായ ഡോ. എം ഗംഗാധരന്‍ മുസ്ളിങ്ങളും കമ്യൂണിസ്റ്റുകാരുമില്ലാത്തതുകൊണ്ട് ഒരു കുഴപ്പവുമില്ലാതെ നിലനില്ക്കുന്നതായി നിരീക്ഷിച്ച ജപ്പാനില്‍പ്പോലും 'വിവാഹേതര ബന്ധങ്ങള്‍' നിരവധി വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
വിവാഹേതര ലൈംഗികബന്ധം (Extra marital sexual relations) എന്തുകൊണ്ട് ലോക വ്യാപകമായി സംശയദൃഷ്ടിയോടെ വീക്ഷിക്കപ്പെടുകയും ചിലപ്പോഴെങ്കിലും ആക്രമിക്കപ്പെടുകയും ചെയ്യുന്നു എന്നത് ഗൌരവമായ പ്രശ്നമാണ്. നാല് വിവാഹം കഴിക്കുകയോ, പല ഘട്ടങ്ങളിലായി പല വിവാഹങ്ങള്‍ ചെയ്യുകയോ ചെയ്യുന്നതില്‍നിന്ന് വിഭിന്നമായി വിവാഹേതരബന്ധം സംശയിക്കുന്നതിന്റെ മുഖ്യകാരണം മിക്കവാറും ഈ ബന്ധത്തിന്റെ ഒരു വശത്ത് ഒരു ഇരയുണ്ടെന്നതാണ്. അതുകൊണ്ടാണ് ഷാനിമോള്‍ ഉസ്മാന് മറ്റ് പുരുഷന്മാരായ കോണ്‍ഗ്രസ്സുകാരില്‍നിന്ന് വ്യത്യസ്തമായ സ്വരമുണ്ടാവുന്നത്.
രാജ്മോഹന്‍ ഉണ്ണിത്താനെന്ന കോണ്‍ഗ്രസ്സ് നേതാവ് (ഏത് നേതാവും) എവിടെ പോകുന്നെന്നും എന്തു ചെയ്യുകയാണെന്നും നോക്കാനും ഇടപെടാനും മഞ്ചേരിയിലെ (മറ്റെവിടെയുമുള്ള) ജനങ്ങള്‍ക്ക് (അവരില്‍ ഡിവൈഎഫ്ഐയും പിഡിപിയും ഉള്‍പ്പെടും) അവകാശം ഉണ്ടോ എന്നതാണ് ഒരു പ്രശ്നം. ലൈംഗിക ജീവിതവുമായി ബന്ധപ്പെട്ട് പ്രത്യക്ഷത്തില്‍ വൈരുധ്യമെന്ന് തോന്നുന്നതാണെങ്കിലും ആരോഗ്യകരമായ ഒരു സംവാദ പരമ്പര ലോകവ്യാപകമായി ഇന്ന് നടക്കുന്നുണ്ട്. ഏറ്റവും ഒടുവിലായി ഡാവിഡ് റോഡന്‍ കൌണ്ടര്‍ പഞ്ചില്‍ (ഡിസംബര്‍ 22, 2009) എഴുതിയ Sexual Politics in the age of Obama എന്ന ലേഖനം സക്കറിയയെപ്പോലുള്ള ഉദാര ലൈംഗികവാദികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടതാണ്. ഒരു കോളേജില്‍ അടുത്തകാലത്ത് ഒബാമ നടത്തിയ പ്രഭാഷണത്തിന്റെ ഒടുവില്‍ ഒരു വിദ്യാര്‍ഥി ചോദിച്ച ചോദ്യത്തെ ഒബാമ നേരിട്ടതിനെക്കുറിച്ച് ലേഖകന്‍ പറയുന്നത് കാണുക: "Obama's dismissal of the student's provocative proposal speaks to his administration's apparent failure to deal with the likely increase in sexual commerce that normally occurs (during) economic downturns. In hard times many women feel they have little but theri body to sell. The Obama administration has offered no new programs to deal with the likely increase in the arrest of female sex workers .'' (Counter Punch, Dec. 22)
വറുതിയുടെയും സാമ്പത്തികത്തകര്‍ച്ചയുടെയും കാലത്ത് പെണ്ണുങ്ങള്‍ ശരീരം വില്ക്കുന്ന ഗതികേട്തന്നെയാണ് അമേരിക്കയിലും ചര്‍ച്ച ചെയ്യുന്നത്. ആരോഗ്യകരമായ സ്ത്രീ-പുരുഷ ബന്ധമെന്നാല്‍ എന്താണെന്ന് നിര്‍വചിക്കാന്‍ നാം നിര്‍ബന്ധിതരാവുന്നതിന്റെ സാഹചര്യമാണ് സൂചിപ്പിക്കുന്നത്. സ്വതന്ത്രവും സ്വഛവുമായ ലൈംഗിക ബന്ധമെന്നാല്‍ ഇന്ന് ലോകവ്യാപകമായി സ്ത്രീവിരുദ്ധതയും സ്ത്രീകള്‍ക്കുമേലുള്ള കൈയേറ്റവുമായാണ് പരിണമിക്കുന്നത്. ജീവിതത്തിന്റെ അനിവാര്യതയില്‍ പുരുഷാധിപത്യ മൂല്യത്തിന്റെ ഇരകളായി സ്ത്രീകള്‍ ശരീരം വില്ക്കുകയോ, സ്ത്രീകളെ പുരുഷന്‍ കീഴടക്കുകയോ ചെയ്യുന്ന അവസ്ഥയാണ് മിക്കവാറും ലോകവ്യാപകമായി നടക്കുന്നത്. അതുകൊണ്ടുതന്നെ സ്ത്രീവാദ മുന്നേറ്റങ്ങള്‍ ഉണ്ടാക്കുന്ന തിരിച്ചറിവ് ഒരുവശത്ത് ആരോഗ്യകരമായി വികസിക്കുമ്പോഴും മറുവശത്ത് ആഗോളവല്‍ക്കരണവും സാമ്പത്തിക അധിനിവേശവും സ്ത്രീപുരുഷബന്ധത്തെ വെറും ലൈംഗിക വ്യവസായമാക്കി മാറ്റിയിട്ടുണ്ട്. മാംസക്കച്ചവടമായി അധഃപതിച്ച പുത്തന്‍ ഉദാര ലൈംഗിക ബന്ധത്തെ പ്രതിനിധാനം ചെയ്യുന്ന രാജ്മോഹന്‍ ഉണ്ണിത്താനെ പരസ്യമായി ന്യായീകരിക്കാന്‍ എങ്ങനെയാണ് സക്കറിയയെപ്പോലൊരു ജനാധിപത്യവാദിക്ക് കഴിയുന്നത്.
മുതലാളിത്ത ലോകക്രമം അടിച്ചേല്‍പ്പിക്കുന്ന ജീര്‍ണ സംസ്കാരത്തിന്റെ ഭാഗമായി വലിയൊരു വിഭാഗം ജനത മയക്കുമരുന്നിനും മദ്യത്തിനും വ്യഭിചാരത്തിനും അടിമപ്പെടുന്നുണ്ടെന്നതൊരു യാഥാര്‍ഥ്യമാണ്. എന്നാല്‍ പുതുവര്‍ഷാഘോഷത്തിനോ ക്രിസ്മസ് ആഘോഷത്തിനോ കോടിക്കണക്കിന് രൂപയുടെ മദ്യവില്പന കേരളത്തില്‍ നടന്നതിനെ മാധ്യമങ്ങളൊന്നും ശ്ളാഘിക്കുകയല്ല ചെയ്തത്. പകരം, നിന്ദിക്കുംവിധമാണ് വാര്‍ത്തകള്‍ അവതരിപ്പിച്ചത്. ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ അവസാന ലക്ഷണവും അപ്രത്യക്ഷമാവുന്നതില്‍ തീര്‍ച്ചയായും ഇതില്‍ കുടുങ്ങിപ്പോയവര്‍ക്കുപോലും വേവലാതിയുണ്ട്. ഫാഷിസത്തെ ധീരമായി ചെറുക്കുന്ന സക്കറിയ 'sexual commerce' ന്റെ മനുഷ്യത്വ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ യുക്തിയെ ഉല്ലംഘിക്കാന്‍ ഇനിയെങ്കിലും സന്നദ്ധമാവണം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സക്കറിയ വി ടി കുമാരന്‍മാസ്റ്റര്‍ അനുസ്മരണത്തില്‍ പറയാന്‍ തുടങ്ങിയ മറ്റൊരു കാര്യമുണ്ട്. പണ്ട് കമ്യൂണിസ്റ്റുകാര്‍ നല്ലവരായിരുന്നെന്ന മഹത്തായ കണ്ടുപിടിത്തമാണത്. എന്നാലിപ്പോള്‍ ടി പി രാജീവന്റെ നോവല്‍ വായിച്ചതുകൊണ്ടോ, പാലേരി മാണിക്യമെന്ന സിനിമ കണ്ടതുകൊണ്ടോ എന്താണെന്നറിയില്ല സക്കറിയയും പണ്ട് കമ്യൂണിസ്റ്റുകാര്‍ ലൈംഗിക ഉദാരവാദികളായിരുന്നെന്ന് പറയാന്‍ തുടങ്ങിയിരിക്കുന്നു! കമ്യൂണിസ്റ്റുകാരും മുസ്ളിങ്ങളുമില്ലാത്തതുകൊണ്ടാണ് ജപ്പാനില്‍ കുഴപ്പങ്ങളില്ലാത്തതെന്ന് അടുത്തകാലത്താണ് ചരിത്രപണ്ഡിതനായ ഡോ. എം ഗംഗാധരന്‍ കണ്ടുപിടിച്ചത്! ഏതായാലും ഒരുവശത്ത് സദാചാര സന്മാര്‍ഗവാദിയായ ടി പി രാജീവനെപ്പോലുള്ളവര്‍ പണ്ട്മുതലേ കമ്യൂണിസ്റ്റുകാര്‍ പെണ്ണുപിടിയന്മാര്‍ക്കും കള്ളുകുടിയന്മാര്‍ക്കും കാവല്‍ക്കാരായിരുന്നെന്ന് പറയുകയും മറുവശത്ത് സക്കറിയയെപ്പോലുള്ളവര്‍ പണ്ട് മുതലേ തുടങ്ങിയ ആ പാത കൈവിടാതെ ഉണ്ണിത്താന്മാര്‍ക്ക്കൂടി കമ്യൂണിസ്റ്റുകാര്‍ കാവല്‍നില്‍ക്കണമെന്ന് ഉദ്ഘോഷിക്കുകയും ചെയ്യുമ്പോള്‍ നന്മയുടെയും മനുഷ്യത്വത്തിന്റെയും ചരിത്രബോധത്തിന്റെയും തരിമ്പെങ്കിലും അവശേഷിക്കുന്ന മലയാളികള്‍ ഇവിടെയുണ്ടെന്ന് വിളിച്ചുപറയാനുള്ള ആര്‍ജവം നിലനിര്‍ത്തണമോ എന്നതാണ് ചോദ്യം. അഭിപ്രായങ്ങള്‍ പറയാനും കേള്‍ക്കാനും സംവാദത്തിലേര്‍പ്പെടാനും എഴുത്തുകാര്‍ക്ക് മാത്രമല്ല എല്ലാ മുനുഷ്യര്‍ക്കും അവകാശമുണ്ട്. നമ്മുടെ ഗ്രാമങ്ങളിലെ സാധാരണ മനുഷ്യര്‍ ആര്‍ജിച്ച മൂല്യബോധത്തെയും ചരിത്രബോധത്തെയും പരിഹസിക്കുമ്പോള്‍ അവര്‍ക്ക് നിസ്സഹായതയില്‍ തലകുത്തിവീഴാനോ വികാരവിക്ഷോഭത്തില്‍ തള്ളിക്കയറാനോ മാത്രമേ കഴിയൂ എന്നാണ് ചരിത്രം നല്‍കുന്ന പാഠം. അതുകൊണ്ട് ബുദ്ധിശാലികളും കൌശലക്കാരും എഴുത്തുകാരും പ്രഭാഷകരുമായ ബുദ്ധിജീവികള്‍ സ്വന്തം അരാജക അരാഷ്ട്രീയ ഹെഡണിസത്തെ ആദര്‍ശവല്‍ക്കരിക്കുമ്പോള്‍ കാണികളും കേള്‍വിക്കാരുമായ സാധാരണ മനുഷ്യര്‍ തങ്ങള്‍ വെല്ലുവിളിക്കപ്പെടുകയാണോ എന്ന് സംശയിക്കും. നിങ്ങള്‍ക്കൊപ്പമുള്ള 'അവള്‍' വെറുമൊരു ഇരയാണോ എന്ന ന്യായമായ ഉല്‍ക്കണ്ഠയും ആശങ്കയും അവര്‍ പ്രകടിപ്പിക്കും. സൂര്യനെല്ലികളെ അവര്‍ ഭയപ്പെടുന്നു. മാത്രമല്ല ഇരുട്ടിന്റെ മറവില്‍ ബഷീര്‍ കേള്‍പ്പിച്ച ഭയാനകമായ 'ശബ്ദങ്ങളു'ടെ ലോകത്തെയും അവര്‍ ഭയക്കുന്നു. പയ്യന്നൂരില്‍ മാത്രമല്ല പാലേരിയിലും ചിന്തിക്കുന്ന മനുഷ്യര്‍ അവശേഷിക്കുന്നില്ലേ എന്നത് മാത്രമാണ് ഇപ്പോള്‍ നമ്മെ അലട്ടേണ്ടത്.
ഡോ. പി കെ പോക്കര്‍ ദേശാഭിമാനി വാരിക 24012010
ഇതും വായിക്കാം.
ജനാധിപത്യത്തെ ഭയക്കുന്നവരെ സൂക്ഷിക്കുക
എഴുത്തോ നിന്റെ കഴുത്തോ?

Subscribe to:
Posts (Atom)