നിയമവ്യവസ്ഥയുടെ അടിസ്ഥാനതത്വമായ തുല്യനീതി സിപിഐ എമ്മിന് നിഷേധിക്കപ്പെടുന്നത് എന്തുകൊണ്ടെന്ന ചോദ്യം ഉയര്ന്നുവരികയാണ്. നിയമവിരുദ്ധ പ്രവര്ത്തനങ്ങള് തടയല് നിയമം 1967ലാണ് പാര്ലമെന്റ് പാസാക്കിയത്. മുംബൈ ഭീകരാക്രമണത്തെ തുടര്ന്ന് രാജ്യവ്യാപകമായി ഭീകരവാദവിരുദ്ധ വികാരം ജനങ്ങളില് ശക്തമായി ഉയര്ന്നുവന്ന സാഹചര്യത്തെ ഉപയോഗപ്പെടുത്തി 2008ല് കോണ്ഗ്രസ് സര്ക്കാര് യുഎപിഎ നിയമം ഭേദഗതിചെയ്തു. പ്രതികളാക്കപ്പെട്ടവരെ കൂടുതല്കാലം വിചാരണകൂടാതെ ജയിലിലടയ്ക്കാനും ജാമ്യം നിഷേധിക്കാനും മറ്റുമായി ഇന്ത്യന് ശിക്ഷാനിയമത്തിലില്ലാത്ത ചില വകുപ്പുകള് 2008ലെ ഭേദഗതിയില് കൂട്ടിച്ചേര്ത്തു.
ഈ നിയമം ദുരുപയോഗം ചെയ്യപ്പെടാനിടയുണ്ടെന്ന മുന്നറിയിപ്പ് അന്നുതന്നെ ഇടതുപക്ഷം നല്കിയിരുന്നു. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന പി ചിദംബരം പാര്ലമെന്റില് നല്കിയ ഉറപ്പ് ഭീകരവാദികള്ക്കെതിരെ മാത്രമേ ഈ നിയമം ഉപയോഗിക്കുകയുള്ളു എന്നാണ്. സംസ്ഥാന കോണ്ഗ്രസ് ഭരണം പ്രസ്തുത ഉറപ്പ് ലംഘിക്കുക മാത്രമല്ല യുഎപിഎ പക്ഷപാതപരമായി ദുരുപയോഗിക്കുകയാണ്.
കണ്ണൂര് ജില്ലയില് 3 കൊലക്കേസിലാണ് യുഎപിഎ നിയമം ചുമത്തിയിട്ടുള്ളത്. കതിരൂര് മനോജ്, ചിറ്റാരിപ്പറമ്പ് പ്രേമന്, പൊയിലൂര് വിനോദ് വധക്കേസുകളിലാണിത്. ഇതില് പ്രേമന്, വിനോദ് എന്നിവര് സിപിഐ എം പ്രവര്ത്തകരായിരുന്നു. യുഎ പിഎയുടെ ആദ്യത്തെ ദുരുപയോഗം പതിവുപോലെ സിപിഐ എമ്മിന് എതിരായാണ്. രാഷ്ട്രീയസംഘര്ഷത്തിന്റെ ഭാഗമായി രണ്ട് ജില്ലാനേതാക്കളടക്കമുള്ള ഇരുപതോളം സിപിഐ എം പ്രവര്ത്തകരെയായിരുന്നു കേരളത്തില് ആദ്യമായി ടാഡ എന്ന കരിനിയമപ്രകാരം പൂജപ്പുര ജയിലിലടച്ചത്. 1994ലെ യുഡിഎഫ് ഭരണത്തിലായിരുന്നു അത്. മനോജ് കേസില് യുഎപിഎ വകുപ്പുകള് എഫ്ഐആറില് ചേര്ത്തത് ആര്എസ്എസിനെ പ്രീതിപ്പെടുത്തുന്ന കോണ്ഗ്രസ് നയത്തിന്റെ ഭാഗമായിരുന്നു. യുഎപിഎ നിയമത്തെ എതിര്ക്കുന്ന ലീഗ് അടക്കമുള്ള മുന്നണി സര്ക്കാര് യുഎപിഎ കമ്യൂണിസ്റ്റ് വേട്ടയ്ക്കായി ദുരുപയോഗംചെയ്തു.
ഉത്തരേന്ത്യയില് ന്യൂനപക്ഷവേട്ടയ്ക്ക് യുഎപിഎ ഉപയോഗിക്കുമ്പോള് കേരളത്തില് കമ്യൂണിസ്റ്റുകാര്ക്കെതിരായി യുഎപി എ ഉപയോഗിക്കുന്നു. കതിരൂര് കേസിലെ 25 പ്രതികള്ക്കെതിരെ യുഎപിഎ നിയമപ്രകാരം കേസെടുത്തു. എന്നാല്, 20–ാം പ്രതി സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ടി ഐ മധുസൂദനനെതിരെ യുഎപിഎ ചേര്ത്തത് ശരിയായില്ലെന്ന് ജില്ലാ കോടതി വിലയിരുത്തുകയും ജാമ്യംനല്കുകയും ചെയ്തു. മൂന്നാംപ്രതി പ്രകാശനും 11–ാം പ്രതി കൃഷ്ണനും 12–ാം പ്രതി രാമചന്ദ്രനും ഹൈക്കോടതി ജാമ്യം അനുവദിച്ചു
ഇവരെ പ്രതികളാക്കുന്ന സമയത്ത് അന്വേഷണസംഘത്തിന് ഇവര് ഭീകരവാദികളാണെന്ന് കണ്ടെത്താനായില്ല. മാത്രമല്ല ഇവരുടെപേരില് ഗൂഢാലോചനക്കുറ്റം ചുമത്താന്മാത്രം തെളിവുകള് ഇല്ലെന്ന് കേസ് ഡയറി പരിശോധിച്ച കോടതി കണ്ടെത്തുകയും ചെയ്തു. അതാണ് ജാമ്യം അനുവദിക്കാന് കാരണം. 18–ാം പ്രതി സിറാജിനെ കുറിച്ച് ആകെയുള്ള 212 സാക്ഷികളില് ആരും പറഞ്ഞില്ലെന്നുമാത്രമല്ല, തിരിച്ചറിയല് പരേഡ് നടത്തിയപ്പോള് ആരും പ്രതിയെ തിരിച്ചറിഞ്ഞുമില്ല. സിറാജ് പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായി കണ്ടെത്താന് കഴിയാത്തതിനാല് ഹൈക്കോടതിയാണ് ജാമ്യം നല്കിയത്. 21–ാം പ്രതി റിജേഷിനെതിരായി സിബി ഐ ചുമത്തിയ കുറ്റം നിസ്സാരകാരണങ്ങള് ചൂണ്ടിക്കാട്ടിക്കൊണ്ടാണെന്ന് കണ്ടെത്തി ജാമ്യം അനുവദിച്ചു. 22 മുതല് 24 വരെയുള്ള പ്രതികള്ക്ക് 180 ദിവസത്തിലധികം ജയിലില് കിടത്താന് സാധ്യമല്ലെന്നതിനാല് ജാമ്യം അനുവദിച്ചു. ചുരുക്കത്തില് കതിരൂര് കേസില് ഇതുവരെ ജാമ്യം ലഭിച്ച 9 പേരില് 6 പേര്ക്ക് ജാമ്യം ലഭിച്ചത് കോടതി കേസ് ഡയറി പരിശോധിച്ച് കേസിന്റെ മെറിറ്റിലേക്ക് കടന്നതുകൊണ്ടാണ്. 3 പേര്ക്ക് ജാമ്യം ലഭിച്ചതാകട്ടെ യു എപിഎ നിയമപ്രകാരമുള്ള പരമാവധി വിചാരണത്തടവുകാലമായ 6 മാസത്തിലധികം ജയിലില് കിടന്നതുകൊണ്ടും. ഇതില്നിന്ന് വ്യക്തമാകുന്ന കാര്യം കതിരൂര് കേസില് പലരെയും പ്രതികളാക്കിയത് വ്യാജ തെളിവുകള് ഉണ്ടാക്കിയാണെന്നാണ്.
ഹൈക്കോടതിയുടെ നിരീക്ഷണംതന്നെ സിപിഐ എമ്മിനെതിരെ കള്ളക്കേസ് എടുക്കുകയായിരുന്നെന്ന് സാക്ഷ്യപ്പെടുത്തുന്നു – നിസ്സാരകാരണത്താല് ഒരാളെ ഗൂഢാലോചനക്കുറ്റം ചുമത്തി കേസില് പ്രതിയാക്കിയ നടപടി നിയമപരമായി ശരിയല്ല. ഇപ്പോഴും 16 പേര് ജാമ്യം ലഭിക്കാതെ ജയിലിലാണ്. എളുപ്പം ജാമ്യം ലഭിക്കാതിരിക്കാന് ഈ കേസില് കുറ്റപത്രവും സമര്പ്പിച്ചു. എന്നാല്, ചിറ്റാരിപ്പറമ്പ് പ്രേമന് കൊലക്കേസ് പ്രതികള് ആര് എസ്എസുകാര് ആയതിനാല് ജാമ്യം ലഭിക്കാന് സര്ക്കാര് വക്കീല് എല്ലാ ഒത്താശയും ചെയ്തുകൊടുത്തു. കേസ് ദുര്ബലപ്പെടുത്തി ജാമ്യം ലഭ്യമാക്കാന് കോണ്ഗ്രസ് സജീവമായി ഇടപെട്ടു. കോണ്ഗ്രസ്–ആര് എസ് എസ് ബന്ധത്തിന്റെ ഉന്നതതല ഗൂഢാലോചനയാണ് ചിറ്റാരിപ്പറമ്പ, പൊയിലൂര് കേസുകളിലെ ആര് എസ് എസുകാരായ 19 പ്രതികള്ക്ക് ജാമ്യം കിട്ടാന് സാഹചര്യം ഒരുക്കിയത്. ആര്എസ്എസുകാര് പ്രതികളായ കേസുകളില് യുഎപിഎ വകുപ്പുകള് ഉള്പ്പെടുത്തിയില്ലെങ്കില് സിപിഐ എം കാര് പ്രക്ഷോഭം നടത്തും അതുകൊണ്ടാണ് യുഎപിഎ വകുപ്പുകള് ചേര്ത്തത് എന്ന് പൊലീസ് ഉദ്യോഗസ്ഥര് ആര്എസ്എസ് നേതൃത്വത്തെ ആശ്വസിപ്പിക്കാന് പറഞ്ഞു. 2014 സെപ്തംബര് ഒന്നിനുശേഷം നടന്ന ചിറ്റാരിപ്പറമ്പ്, പൊയിലൂര് കൊലപാതകങ്ങളില് ആര്എസ്എസ്–ബിജെപി ജില്ലാ–സംസ്ഥാന നേതൃത്വത്തിന്റെ അറിവും പങ്കും ഉണ്ട്. എന്നിട്ടും പൊയിലൂര് കേസില് ഗൂഢാലോചനക്കുറ്റം ചുമത്തിയില്ല. ചിറ്റാരിപ്പറമ്പ്് കേസില് യഥാര്ഥ ഗൂഢാലോചനക്കാരായ ആര്എസ്എസ്–ബിജെപി ജില്ലാനേതൃത്വത്തെ പ്രതികളാക്കിയില്ല. ചിറ്റാരിപ്പറമ്പ് കേസില് പൊലീസ് ചാര്ജ് ചെയ്ത ഗൂഢാലോചനക്കുറ്റം ജില്ലാനേതൃത്വത്തിലുള്ളവര്ക്കെതിരെയല്ല. കേസ് തേച്ച്മായ്ച്ച് കളയുന്ന ആര്എസ്എസ് അനുകൂലനിലപാട് തുടക്കംമുതല് പൊലീസ് സ്വീകരിച്ചു.
ഇന്ക്വസ്റ്റ് റിപ്പോര്ട്ട് തയ്യാറാക്കുംമുമ്പുതന്നെ ക്രൈം രജിസ്റ്റര് ചെയ്യണമെന്ന മാര്ഗരേഖ ചിറ്റാരിപ്പറമ്പ് പ്രേമന് കേസില് പൊലീസ് പാലിച്ചില്ല. പരിക്കുപറ്റി ആശുപത്രിയില് കിടക്കുമ്പോള് പ്രേമന് പൊലീസിനോട് പ്രതികളുടെ പേര് പറഞ്ഞിരുന്നു. മരണമൊഴിയാണിത്. അത് പ്രകാരം എഫ്ഐആറില് പ്രതികളുടെ പേര് ഉള്പ്പെടുത്തി. എന്നാല്, പ്രേമന്റെ മരണമൊഴിയില് പറഞ്ഞ പ്രകാരമുള്ള എഫ്ഐആറിലെ പേരുകള് പ്രതിപ്പട്ടികയില് നിന്ന് പൂര്ണമായും ഒഴിവാക്കി. 9 പ്രതികളുള്ള ചിറ്റാരിപ്പറമ്പ് കേസില് പ്രതിയായ പ്രജീഷിനെ 2015 ആഗസ്ത് നാലിന് സി ബിഐ അറസ്റ്റ്ചെയ്തു. എന്നാല്, 2015 ഒക്ടോബര് ഏഴിന് ജാമ്യം ലഭിച്ചു. യുഎപിഎ കേസില് രണ്ടുമാസത്തിനിടയില് ജാമ്യം ലഭിച്ചത് നിയമവൃത്തങ്ങളില് അമ്പരപ്പുളവാക്കി. കോടതിയില് ആര് എസ്എസുകാര്ക്ക് ജാമ്യം ലഭിക്കാനാവശ്യമായ സൌകര്യമൊരുക്കിയത് മുഖ്യമന്ത്രിയാണ്. സര്ക്കാര് അഭിഭാഷകനായ ടി ആസഫലി ആര്എസ്എസുകാരുടെ ജാമ്യഹര്ജിയെ എതിര്ത്തില്ല. സമര്ഥമായി സിംഗിള് ബെഞ്ച് ജഡ്ജിയുടെ മുമ്പാകെയാണ് ജാമ്യ ഹര്ജി സമര്പ്പിച്ചത്. സാധാരണ സെഷന്സ് കോടതി തള്ളിയാല് ഡിവിഷന് ബെഞ്ചിലാണ് അപ്പീല് സമര്പ്പിക്കേണ്ടത് റിമാന്ഡ് നീട്ടാന് കോടതിയില് സര്ക്കാര് അഭിഭാഷകന്റെ ഹര്ജി നല്കുകപോലുമുണ്ടായില്ല. കതിരൂര് കേസില് ചെയ്തത് പോലെ തുടരന്വേഷണത്തെക്കുറിച്ച് പറഞ്ഞില്ല. പ്രതികള്ക്ക് ജാമ്യം ലഭിക്കാന്വേണ്ടി ചിറ്റാരിപ്പറമ്പ്, പൊയിലൂര് കേസുകളില് കുറ്റപത്രം സമര്പ്പിച്ചില്ല. ഇതെല്ലാം കോണ്ഗ്രസ്–ബിജെപി ഒത്തുകളിയാണ്.
ചിറ്റാരിപ്പറമ്പ് പ്രേമന്റെ അമ്മയും പൊയിലൂര് വിനോദിന്റെ ഭാര്യയും തങ്ങള്ക്ക് കേസ് നടത്തിപ്പിനായി സ്പെഷ്യല് പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് സര്ക്കാരിന് അപേക്ഷ നല്കി. അതുപോലും പരിഗണിച്ചില്ല. ചിറ്റാരിപ്പറമ്പ്, പൊയിലൂര് കേസുകളില് പ്രതികളായ ഒരു ആര്എസ്എസുകാരനും യുഎപി എ വകുപ്പിലെ പരമാവധി റിമാന്ഡ് കാലമായ ആറുമാസം ജയിലില് കിടക്കേണ്ടിവന്നിട്ടില്ല. എന്നാല്, കതിരൂര് കേസില് ഇപ്പോള് ജാമ്യത്തിലിറങ്ങിയ മൂന്നുപേര് 180 ദിവസം പൂര്ത്തിയാക്കിയതിന് ശേഷമാണ് ജാമ്യം ലഭിച്ചത്. പി ജയരാജനടക്കമുള്ള 16 പേര് ജാമ്യാപേക്ഷ സമര്പ്പിച്ചപ്പോള് സര്ക്കാര് വക്കീല് ഉടന് കോടതിയില് എതിര്ത്തു. എന്നാല്, ആര്എസ്എസുകാര് പ്രതികളായ യുഎപിഎ കേസുകളില് ജാമ്യാപേക്ഷ കോടതിയില് സമര്പ്പിച്ചപ്പോള് സര്ക്കാര് വക്കീല് എതിര്ത്തില്ല. ഇത് നഗ്നമായ ആര് എസ്എസ്–കോണ്ഗ്രസ് ഒത്തുകളിയുടെ ഭാഗമാണ്.
നേതൃത്വത്തെ കേസുകളില് പ്രതികളാക്കിയാല് സമാധാനവും ശാന്തിയും ജില്ലയിലുണ്ടാക്കാന് കഴിയുമെന്നാണ് കോണ്ഗ്രസും ബിജെപിയും പറയുന്നത്. അങ്ങനെയെങ്കില് എന്തുകൊണ്ട് ചിറ്റാരിപ്പറമ്പ്, പൊയിലൂര് കേസുകളില് ആര്എസ്എസ്–ബിജെപി ജില്ലാനേതൃത്വത്തെ പ്രതികളാക്കിയില്ല. മുന് ഡിസിസി പ്രസിഡന്റ് കെ സുധാകരന്, നാല്പ്പാടി വാസു, സേവറി നാണു കൊലക്കേസുകളില് പ്രതിയായെങ്കിലും യുഡിഎഫ് ഭരണസ്വാധീനമുപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു. ചുരുക്കത്തില് യുഎപിഎ കേസുകളില് നഗ്നമായ വിവേചനമാണ് സര്ക്കാരും പൊലീസും കാട്ടിയത്.
കോണ്ഗ്രസ്–ബിജെപി രാഷ്ട്രീയബന്ധത്തിന്റെ മറ്റൊരുദാഹരണമാണ് 505 ദിവസത്തെ അന്വേഷണത്തിന് ശേഷവും പി ജയരാജന് പ്രതിയല്ലെന്ന് കോടതിയില് പറഞ്ഞ സിബിഐ പിന്നെ എന്തുകൊണ്ട് 508–ാം ദിവസം പ്രതിയാണെന്ന റിപ്പോര്ട്ട് നല്കിയത്. അതിനുള്ള ഉത്തരമാണ് മാധ്യമങ്ങള് പുറത്തുവിട്ട ആര്എസ്എസിന്റെ കത്ത്. കൂടാതെ മോഹന് ഭാഗവത് പങ്കെടുത്ത് കണ്ണൂരില് നടന്ന ആര്എസ്എസ് ബൈഠക്കിന്റെ തീരുമാനവും.
ആര്എസ്എസിന്റെ കത്തിലും പി ജയരാജന് ജാമ്യം നല്കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില് ഫയല്ചെയത് സിബിഐ ഹര്ജിയിലും ഒരേ ഭാഷയും സ്വരവുമായിരുന്നു. കേരളത്തിലെ ആര്എസ്എസ് നേതാക്കളും ജന്മഭൂമി പത്രവും സിബിഐ അന്വേഷണം നേരായ വഴിയിലേക്ക് പോകണമെന്നാവശ്യപ്പെട്ടായിരുന്നു മോഹന് ഭാഗവതിനും അമിത് ഷായ്ക്കും കത്ത് നല്കിയതെന്ന് സമ്മതിച്ചു. ‘ സിബിഐയെ ഉപയോഗിച്ചുള്ള ഈ രാഷ്ട്രീയക്കളിയെ തുടര്ന്ന് സിബിഐയുടെ വിശ്വാസ്യത തകര്ന്നു. കള്ളസാക്ഷികളും കള്ളമൊഴികളും ജയരാജനെതിരെ കൊണ്ടുവരേണ്ടിവന്നു. സിപിഐ എം പ്രവര്ത്തകര് പാര്ടി വിട്ട് ആര്എസ്എസിലേക്ക് സ്വാഗതം ചെയ്യുന്ന പരിപാടി 2014 ആഗസ്ത് 25ന് തലശേരിയിലാണ് മനോജിന്റെ നേതൃത്വത്തില് നടത്തിയതെന്ന് 2015 മാര്ച്ച് ഏഴിന് സിബിഐ ഡിവൈഎസ്പി ഒപ്പിട്ട് നല്കിയത് സിബിഐക്ക് തിരുത്തേണ്ടിവന്നു. പി ജയരാജനെ 25–ാം പ്രതിയാക്കിക്കൊണ്ട് ഇതേ ഡിവൈഎസ്പി നല്കിയ കോടതിയില് സമര്പ്പിച്ച റിപ്പോര്ട്ടില് 2014 ആഗസ്ത് 24ന് കണ്ണൂരിലാണ് പരിപാടി നടത്തിയതെന്ന് പറഞ്ഞു.
4 ആന്ജിയോപ്ളാസ്റ്റി കഴിഞ്ഞ പി ജയരാജന്റെ ആരോഗ്യനില ഗുരുതരമാണെന്ന് കണ്ണൂര് ജില്ലാ ആശുപത്രിയിലെ ഡോക്ടര്മാരും ജയില് ഡോക്ടറും സാക്ഷ്യപ്പെടുത്തിയതാണ്. പി ജയരാജന് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കണമെന്ന് കോടതി ജയില് സുപ്രണ്ടിന് നിര്ദേശം നല്കിയതാണ്. കോടതി നിര്ദേശത്തെ തുടര്ന്നാണ് ജയില് ഡോക്ടറും ജില്ലാ ആശുപത്രി ഡോക്ടര്മാരും പരിശോധിച്ചത്. ജില്ലാ ആശുപത്രിയിലും ജയില് ആശുപത്രി ബ്ളോക്കിലും ഹൃദ്രോഗ വിദഗ്ധരില്ലാത്തതിനാലാണ് പരിയാരത്തേക്ക് മാറ്റിയത്. പരിയാരമാകട്ടെ ബഡ്ജറ്റിലൂടെ സര്ക്കാര് ഏറ്റെടുത്തതായി പ്രഖ്യാപിച്ച മെഡിക്കല് കോളേജുമാണ്. എന്നിട്ടും സിബിഐക്കും ആര്എസ്എസ് നേതാക്കള്ക്കും പി ജയരാജനെ പീഡിപ്പിക്കണമെന്നാണ് വാശി. ആര്എസ്എസ് പ്രേരണയാല് സിബിഐ കോടതിയില് നല്കിയ ഹര്ജിയില് പി ജയരാജനെ ഫെബ്രുവരി 16 മുതല് തങ്ങളുടെ ക്യാമ്പ് ഓഫീസില് വച്ച് ചോദ്യംചെയ്യാന് അനുവദിക്കണമെന്നാണ് ആവശ്യം. 1999ല് വീട്ടില് കയറി വെട്ടിനുറുക്കിയിട്ടും കലി അടങ്ങുന്നില്ല. ആശുപത്രിയില്വച്ച് ചോദ്യംചെയ്യാന് സിബിഐ തയ്യാറല്ല. ആശുപത്രിയില്നിന്ന് ഡിസ്ചാര്ജ് ചെയ്യുന്നതുവരെ കാത്തിരിക്കാനുമാകില്ല. സിബിഐക്കോ അവരുടെ രാഷ്ട്രീയ യജമാനന്മാര്ക്കുമോ ഇതിനൊന്നും ഉത്തരമില്ല. കാരണം അവര്ക്കുവേണ്ടത് പി ജയരാജന്റെ രക്തമാണ്. അതുവഴി സിപിഐ എമ്മിനെ തകര്ക്കലുമാണ്. ഈ കുടിലനീക്കത്തെ അനുവദിക്കാനാകില്ല. പി ജയരാജന്റെ മുന്കൂര് ജാമ്യ ഹര്ജി തള്ളിക്കൊണ്ട് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഇപ്രകാരം പറയുന്നു: സിബിഐയുടെ ആരോപണത്തിന്റെ ശരിതെറ്റുകള് ഇപ്പോള് ഞങ്ങള് പരിശോധിക്കുന്നില്ല. ഈ ശരിതെറ്റുകള് പരിശോധിച്ചാല് പി ജയരാജനാണ് ശരിയെന്നും സിബിഐയും ആര്എസ്എസും അവരെ സഹായിക്കുന്ന കോണ്ഗ്രസുമാണ് തെറ്റെന്നും നമുക്ക് ബോധ്യമാകും.
*
എം വി ജയരാജന് deshabhimani 150216
Showing posts with label കണ്ണൂര്. Show all posts

Monday, February 15, 2016
Saturday, February 13, 2016
Sunday, January 31, 2016
സഹനവും സമരവും ഇഴചേര്ത്ത ജീവിതം
അറ്റുവീഴാറായനിലയില് തൊലിയില് തൂങ്ങിനില്കുന്ന വലതു കൈപ്പത്തി. അറ്റുപോയ ഇടതു കൈപ്പത്തിയിലെ പെരുവിരല്. തലയോട്ടിയോളം തുളച്ചുകയറിയ ബോംബിന്റെ അവശിഷ്ടം. വലതു തോളെല്ലിനും വലതു കാല്പാദത്തിലും നട്ടെല്ലിനുമേറ്റ പരിക്ക്. എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയിലെ പ്ളാസ്റ്റിക് ആന്ഡ് മൈക്രോവാസ്കുലര് വിഭാഗം മേധാവി ഡോ. ജയകുമാര് തലശേരി സെഷന്സ് കോടതിമുമ്പാകെ സമര്പ്പിച്ച പി ജയരാജന്റെ പരിക്കുസംബന്ധിച്ച മൊഴി ആരെയും നടുക്കുന്നതാണ്. 140 പേജുള്ള വിധിന്യായത്തില് കേസിലെ പന്ത്രണ്ടാം സാക്ഷിയായ ഡോക്ടറുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
1999 ആഗസ്ത് 25ന്റെ തിരുവോണനാളില് സന്ധ്യയോടെ തലശേരി സഹകരണ ആശുപത്രിയില് പി ജയരാജനെ എത്തിക്കുമ്പോള് അര്ധപ്രാണന് മാത്രമായിരുന്നു ബാക്കി. പരിശോധിച്ച ഡോ. എം ഡി ജോര്ജ് മരണമൊഴിയടക്കം രേഖപ്പെടുത്തി. മരിക്കുമെന്ന് വൈദ്യശാസ്ത്രം കരുതുന്ന ഘട്ടത്തില് രേഖപ്പെടുത്തുന്ന മൊഴി. ആര്എസ്എസ്സുകാര് വെട്ടി തുണ്ടമാക്കിയ ആ ശരീരത്തിനുമുന്നില് നില്കുമ്പോള് ജീവന് രക്ഷിക്കാന് കഴിയുമെന്ന് ഡോക്ടര്മാര് ആരും കരുതിയതല്ല. ഒരു നിമിഷംപോലും പാഴാക്കാതെ അറ്റുവീഴാറായ വലതു കൈപ്പത്തിയുമായി നേരെ എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയിലേക്കുള്ള കുതിപ്പ്.
26ന് പുലര്ച്ചെ ഒന്നേമുക്കാലിന് അവിടെയെത്തുമ്പോഴേക്കും രക്തംനല്കാന് തയാറായി കാത്തുനിന്ന തൊഴിലാളികള്. ശസ്ത്രക്രിയക്കായി കാത്തുനിന്ന ഡോക്ടര്മാരും ആശുപത്രി അധികൃതരും. പതിനേഴ് മാരക മുറിവുകളുണ്ടായിട്ടും അതിവേഗത്തിലുള്ള വിദഗ്ധ ചികിത്സയിലൂടെ പി ജയരാജന് ജീവിതത്തിലേക്ക് പതുക്കെ പിച്ചവച്ചപ്പോള് നിരാശരായത് കണ്ണൂരിലെ ആര്എസ്എസ് നേതൃത്വമായിരുന്നു.
പി ജയരാജനെ വധിക്കാന് ബോംബും കൊടുവാളുമായെത്തിയ ആറ് ആര്എസ്എസ്സുകാര്ക്ക് വിവിധ വകുപ്പുകള് പ്രകാരം തലശേരി ജില്ലാ സെഷന്സ് കോടതി വിധിച്ചത് നാല്പ്പത്തേഴര വര്ഷത്തെ തടവും ഓരോ ലക്ഷം രൂപവീതം പിഴയും. പിഴയടച്ചാല് പി ജയരാജന് നല്കാനും അടച്ചില്ലെങ്കില് അഞ്ച്വര്ഷംകൂടി തടവ് അനുഭവിക്കാനുമാണ് കോടതി 2007 ജൂണ് 29ന് വിധിച്ചത്. ഇന്ത്യന് ശിക്ഷാനിയമത്തിലെ 143, 147, 148, 452, 436, 326, 307, സ്ഫോടകവസ്തു നിയമത്തിലെ 3, 5 വകുപ്പുകളാണ് പ്രതികള്ക്കെതിരെ ചുമത്തിയത്. വിവിധ വകുപ്പുകള് പ്രകാരമുള്ള ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല് മതിയെന്ന് പ്രസ്താവിച്ചതിനാല് പത്ത് വര്ഷം തടവ് മതിയാകും. വിധിക്കെതിരായ അപ്പീല് ഇപ്പോള് ഹൈക്കോടതിയിലാണ്.
പാര്ലമെന്റ് തെരഞ്ഞെടുപ്പില് വടകര ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായ പി ജയരാജന് തിരുവോണത്തിന് വീട്ടിലെത്തി സദ്യയും കഴിച്ച് വിശ്രമിക്കുമ്പോഴാണ് ബോംബ് സ്ഫോടന ശബ്ദം കേട്ടത്. വാതില് തുറന്ന് പുറത്തുവരുമ്പോഴേക്കും അയല്വീട്ടുകാരി നിലവിളിച്ചുകൊണ്ട് ഓടിവരുന്നു. വാളും ബോംബും മറ്റു മാരകായുധങ്ങളുമായി വരുന്ന സംഘത്തെ കണ്ടപ്പോള് വാതിലടയ്ക്കാന് ശ്രമിച്ചു. അക്രമികള് വാതില് ചവിട്ടിത്തുറന്ന് അകത്തുകടന്നു. ശരീരമാസകലം വെട്ടിനുറുക്കി, അവന് ചത്തെന്ന് പറഞ്ഞ് മടങ്ങി.
ജീവിതത്തിലേക്ക് ഫിനിക്സ്പക്ഷിയെപ്പോലെ ഉയിര്ത്തെണീറ്റപ്പോഴും ആര്എസ്എസ് അക്രമം നല്കിയ ശാരീരിക വിഷമതകള് വിട്ടൊഴിയുന്നില്ല. ഷര്ട്ട് ധരിക്കാനും ഭക്ഷണം കഴിക്കാനുമുള്ള പി ജയരാജന്റെ ബുദ്ധിമുട്ട് കാണുമ്പോള് ആരുടെയും കണ്ണുനിറയും. വെട്ടേറ്റുതൂങ്ങിയ വലതുകൈ തുന്നിച്ചേര്ത്തെങ്കിലും പഴയതുപോലെ ഒന്നിനും വയ്യ. വലതുകൈ ഇന്ന് പ്രവര്ത്തനക്ഷമമല്ല. ഇടതുകൈയിലെ നാലു വിരലില് സ്പൂണ് പിടിപ്പിച്ചാണ് ഭക്ഷണം കഴിക്കുന്നത്. എഴുത്തും ഇടതുകൈകൊണ്ടുതന്നെ.
ശാരീരിക വിഷമതകള് വശംകെടുത്തുമ്പോഴും കണ്ണൂരിന്റെ ഈ ചുവന്ന സൂര്യന് തളര്ന്നുപോകുന്നില്ല. സദാസമയവും ജനങ്ങള്ക്കിടയില് ജീവിച്ച് എല്ലാ വേദനയും മറക്കുന്നു. എനിക്കാരോടും വിരോധമില്ല, എന്നെ കൊല്ലാന് ആയുധങ്ങളുമായി വന്നവരോട് പോലും–ഇത് പറയാന് പി ജയരാജന് മാത്രമേ സാധിക്കൂ. രാഷ്ട്രീയമായി അതിശക്തമായി എതിര്ക്കുമ്പോള്പോലും വ്യക്തിബന്ധം അണയാതെ സൂക്ഷിക്കുന്ന കമ്യൂണിസ്റ്റ്.
കൊല്ലാനെത്തിയ സംഘത്തിലുണ്ടായിരുന്ന ആര്എസ്എസ് വിഭാഗ് കാര്യവാഹക് വി ശശിധരനുമായി സമാധാനയോഗത്തില് ഒന്നിച്ചിരിക്കാനും സംസാരിക്കാനും ഒരിക്കലും അദ്ദേഹം മടിച്ചില്ല. ജില്ലയുടെ സമാധാനത്തിനായി ഒന്നിലേറെ തവണ ഒന്നിച്ചിരുന്ന് സംസാരിച്ചു. അതാണ് പി ജയരാജന്റെ മഹത്വം. 2014 ജനുവരി 28ന്റെ സായാഹ്നത്തില് പാനൂര് മൈതാനത്ത് ചെങ്കൊടികള്ക്കുകീഴെ ആ സ്നേഹത്തണല്തേടി സംഘപരിവാര് നേതാക്കളും പ്രവര്ത്തകരും ഒഴുകിയെത്തിയ മുഹൂര്ത്തം വിസ്മരിക്കാനാവില്ല. ബിജെപി മുന് ദേശീയസമിതി അംഗം ഒ കെ വാസുവും മുന് കണ്ണൂര് ജില്ലാ ജനറല് സെക്രട്ടറി എ അശോകനും ഉള്പ്പെടെയുള്ളവര് ചെങ്കൊടിയേന്തിയപ്പോള് ഇരമ്പിമറിഞ്ഞ ജനസാഗരം. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്റെ രാഷ്ട്രീയ ഇടപെടലിന്റെകൂടി ഭാഗമായാണ് ആയിരങ്ങള് അന്ന് ചെങ്കൊടിത്തണല് തേടിയെത്തിയത്. കൊലക്കത്തിയില്നിന്ന് രക്ഷപ്പെട്ട പി ജയരാജനോടുള്ള ആര്എസ്എസിന്റെ ശത്രുത ആളിക്കത്തിച്ചതായിരുന്നു ആ സംഭവം. തിരുവോണത്തെ ചോരയില്മുക്കിയ ആര്എസ്എസ് അന്ന് മുതല് പി ജയരാജന് പിറകെയുണ്ട്.
മനോജ് വധക്കേസും ആര്എസ്എസ് ഗൂഢാലോചനയും
തലശേരി > കതിരൂര് മനോജ് കൊല്ലപ്പെട്ടതിന്റെ പിറ്റേദിവസം പുറത്തുവന്ന ആര്എസ്എസ് ജില്ലാ കാര്യകാരിയുടെ പ്രസ്താവനയുണ്ട്്്്. പൊലീസ് അന്വേഷണം ആരംഭിക്കുംമുമ്പേ ഇറക്കിയ പ്രസ്താവനയില് ഗൂഢാലോചന തെളിഞ്ഞിരുന്നു.”'കഴിഞ്ഞ ദിവസം കണ്ണൂരില് അഞ്ഞൂറോളം സിപിഐ എം പ്രവര്ത്തകര് ബിജെപിയില് ചേര്ന്നിരുന്നു. അണികളെ ഭയപ്പെടുത്തി കൊഴിഞ്ഞുപോക്ക് തടയുകയാണ് സിപിഐ എം ലക്ഷ്യം. പി ജയരാജന്റെ വീട്ടില് നടന്ന ഗൂഢാലോചനയിലാണ് മനോജ് കൊല്ലപ്പെട്ടത്' –ഇതായിരുന്നു സിബിഐ വേദവാക്യമായി സ്വീകരിച്ച ആ പ്രസ്താവന.
രസകരമായ കാര്യം, സിബിഐ തലശേരി ജില്ലാ സെഷന്സ്കോടതിമുമ്പാകെ പി ജയരാജനെ പ്രതിചേര്ത്ത് ജനുവരി 21ന് സമര്പ്പിച്ച റിപ്പോര്ട്ടില് ആര്എസ്എസ് പ്രസ്താവനയിലെ അതേ വാക്കുകളും പ്രയോഗവും വള്ളിപുള്ളിവിടാതെയുണ്ടെന്നതാണ്. ആര്എസ്എസ് എഴുതിനല്കിയ റിപ്പോര്ട്ട് കോടതിയില് സമര്പ്പിക്കേണ്ട പണിമാത്രമായിരുന്നു സിബിഐക്ക്. പ്രതിയല്ലെന്ന് സിബിഐ നീതിപീഠത്തിന് മുമ്പാകെ ആവര്ത്തിച്ച് വ്യക്തമാക്കുമ്പോഴും പ്രതിചേര്ക്കാനുള്ള രാഷ്ട്രീയ വ്യഗ്രതയും താല്പര്യവുമാണ് സംഘപരിവാര് പ്രകടിപ്പിച്ചത്.
ആര്എസ്എസ് പ്രസ്താവന അതേരൂപത്തില് അന്വേഷക സംഘം കുറ്റപത്രത്തില് ചേര്ക്കുന്നതുവരെയുള്ള മനോജ് കേസിന്റെ നാള്വഴിയില് പി ജയരാജനെതിരായ വേട്ടയാടലിന്റെ ഭീകരസ്വരൂപം ഒളിഞ്ഞിരിപ്പുണ്ട്. പ്രതിചേര്ക്കാന് തെളിവെവിടെയെന്ന് ചോദിക്കുമ്പോള് കോടതിയില് സിബിഐക്ക് കൈമലര്ത്തേണ്ടിവരുന്നത് ആര്എസ്എസ് തയ്യാറാക്കിയ തിരക്കഥമാത്രം കൈയിലുള്ളതുകൊണ്ടാണ്. കേസ്ഡയറി ഹാജരാക്കാന് ആവശ്യപ്പെടുമ്പോള് ചോദ്യംചെയ്ത് കൂടുതല് തെളിവ് ശേഖരിക്കട്ടെയെന്ന് പറയുന്നു. ഇത്ര ഗതികെട്ട അവസ്ഥയില് സിബിഐക്ക് ഒരു കോടതിയിലും നില്ക്കേണ്ടിവന്നിട്ടുണ്ടാവില്ല.
കണ്ണൂരും സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനും എന്തുകൊണ്ട് ലക്ഷ്യമാക്കപ്പെടുന്നുവെന്നതിന്റെ കാരണങ്ങള് പലതാണ്്. സംഘപരിവാറിന് സമീപകാലത്തുണ്ടായ തിരിച്ചടി തന്നെയാണ് അതില് മുഖ്യം. ശാഖകളുടെ എണ്ണംകുറയുന്നു, പ്രചാരകന്മാര്പോലും അകലുന്നു, നേതാക്കള് ബിജെപിവിട്ട് സിപിഐ എമ്മില്ചേരുന്നു...അങ്ങനെ കാര്യകാരിമാരെ അസ്വസ്ഥമാക്കുന്ന ഘടകങ്ങള് ഏറെ.
കമ്യൂണിസ്റ്റ്പാര്ടി പ്രവര്ത്തനം ആരംഭിച്ച അതേകാലത്തു തന്നെ തിരുവങ്ങാട് കേന്ദ്രമായി ശാഖതുടങ്ങിയതാണ് ആര്എസ്എസ്സും. കൈയിലിരിപ്പ്കൊണ്ട് ഉപ്പിട്ടകലംപോലെ ക്ഷയിക്കുന്നു, ദുര്ബലമാകുന്നു. സിപിഐ എം ജനങ്ങളുടെ നാനാവിധ പ്രശ്നങ്ങളില് ഇടപെട്ടും സമരങ്ങള് നയിച്ചും ആശ്വാസംപകര്ന്നുമാണ് ജില്ലയുടെ ജനമനസില് ഇടംനേടിയത്. സുഖത്തിലും ദുഃഖത്തിലും ആശ്വാസവും പ്രതീക്ഷയും തേടി ജനം ചെങ്കൊടിയുടെ തണല്തേടിയെത്തി. കൊലക്കേസുകള് ഉപയോഗിച്ചുള്ള രാഷ്ട്രീയവേട്ട അരങ്ങുതകര്ത്തിട്ടും ഇക്കഴിഞ്ഞ തദ്ദേശഭരണതെരഞ്ഞെടുപ്പില് ഉജ്വല വിജയം എല്ഡിഎഫ് നേടിയതിന്റെ കാരണം മറ്റൊന്നല്ല. കൊന്നും ആക്രമിച്ചും ഇല്ലാതാക്കാന് നോക്കിയിട്ടും കരുത്തോടെ ജില്ലയില് വിപ്ളവപ്രസ്ഥാനവും അതിനെ നയിക്കുന്ന പി ജയരാജനും നിലകൊള്ളുന്നു.
മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ്ചെന്നിത്തലയും ഗൂഢാലോചന നടത്തിയാണ് മനോജ്വധം രാഷ്ട്രീയ ആയുധമാക്കാനുള്ള തിരക്കഥ രൂപപ്പെടുത്തിയത്. ആര്എസ്എസ് പ്രാന്തകാര്യവാഹക് പി ഗോപാലന്കുട്ടി, ബിജെപിനേതാക്കളായ വി മുരളീധരന്, പി കെ കൃഷ്ണദാസ് എന്നിവര് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിയാലോചനയിലാണ് കേസില് യുഎപിഎ ചുമത്താനും സിബിഐക്ക് വിടാനും തീരുമാനിച്ചത്.
പി ജയരാജനെ കൊല്ലാന് നോക്കിയിട്ടും കഴിയാത്തതിന്റെ പക തീര്ക്കാന് അവസരം പാര്ത്തുകഴിഞ്ഞ ആര്എസ്എസിന് വീണുകിട്ടിയ അവസരമായിരുന്നു കതിരൂര് മനോജ് വധം. കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്, ആര്എസ്എസ് മേധാവി മോഹന്ഭാഗവത് എന്നിവരെല്ലാം ഈ കേസില് വഴിവിട്ട നീക്കത്തിനായി ഇടപെട്ടു. 1999ല് പി ജയരാജനെ വധിക്കാന് ആര്എസ്എസ് തീരുമാനിക്കുന്നതിന് തൊട്ടുമുമ്പുള്ള മാസങ്ങളില് അദ്ദേഹത്തെ അക്രമിയായി ചിത്രീകരിക്കുന്ന വാര്ത്തകള്, പരമ്പരകള്, നോട്ടീസുകള് എന്നിവ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ബിജെപി മുഖപത്രത്തില് അക്കാലത്ത് പ്രചരിപ്പിച്ച ഗീബല്സിയന് നുണകള്ക്ക് കണക്കില്ല. ഇപ്പോള് പ്രതിചേര്ക്കുമ്പോഴും പുതിയരൂപത്തില് കഥകള് ആവര്ത്തിക്കുന്നു. സാധാരണ സാധാരണകൊലക്കേസില് ഭീകരവിരുദ്ധ നിയമം ചുമത്തിയതോടെ തുടങ്ങുന്നു മനോജ്വധത്തിലെ രാഷ്ട്രീയഗൂഢാലോചന.
രാഷ്ട്രീയ വേട്ടക്കായി യുഎപിഎ
തലശേരി > രാജ്യത്തിന്റെ അഖണ്ഡതക്കും പരമാധികാരത്തിനും വെല്ലുവിളിയുയര്ത്തുന്ന ഭീകരരെ നേരിടാന് കൊണ്ടുവന്ന നിയമവിരുദ്ധ പ്രവര്ത്തനം തടയല് നിയമം അഥവാ യുഎപിഎ രാഷ്ട്രീയ പ്രതിയോഗികള്ക്കെതിരെ പ്രയോഗിക്കുന്നതിനാണ് കണ്ണൂര് സാക്ഷ്യംവഹിക്കുന്നത്. ഭീകരവാദികളെ കൈകാര്യംചെയ്യുന്നതിന് ആവിഷ്കരിച്ച നിയമം കതിരൂര് മനോജ്കേസില് എങ്ങനെ ചേര്ത്തുവെന്നത് നിയമവൃത്തങ്ങളിലും പൊതുസമൂഹത്തിലും ഉയരുന്ന സുപ്രധാന ചോദ്യമാണ്. യുഎപിഎ ചുമത്താനുള്ള ഒരുസാഹചര്യവും കേസിലുണ്ടായിരുന്നില്ല. എന്നിട്ടും രാഷ്ട്രീയ വേട്ടക്കായി കോണ്ഗ്രസും ആര്എസ്എസ്സും കൈകോര്ത്തു.
യുഎപിഎയുടെ നഗ്നമായ ദുരുപയോഗമാണ് കതിരൂര്കേസില് കാണുന്നത്. ഒരു തെളിവുംവേണ്ട ആരെയും പ്രതിയാക്കാമെന്ന സമീപനം. ആര്എസ്എസ് വിഭാഗ് കാര്യവാഹക് വി ശശിധരന്റെ പരാതിപ്രകാരം കതിരൂര് പൊലീസ് രജിസ്റ്റര് ചെയ്ത എഫ്ഐആറില് രാജ്യത്തിന്റെ പരമാധികാരത്തിനോ അഖണ്ഡതക്കോ ഹാനിവരുത്തുന്ന എന്തെങ്കിലും ആരെങ്കിലും ചെയ്തെന്ന സൂചനപോലുമില്ല. എന്നിട്ടും യുഡിഎഫ് സര്ക്കാരും ആര്എസ്എസ് നേതൃത്വവും തമ്മിലുള്ള ധാരണ പ്രകാരം യുഎപിഎയിലെ 13(എ) വകുപ്പ് 2014 സെപ്തംബര് ഏഴിന് ചേര്ത്തു.
സിപിഐ എം പ്രവര്ത്തകരെയും നേതാക്കളെയും ഭീകരവിരുദ്ധനിയമത്തില് ഉള്പ്പെടുത്തി ജയിലിലടക്കുകയായിരുന്നു ലക്ഷ്യം. കൊലക്കേസ് അന്വേഷിക്കാന് ക്രിമിനല്നിയമങ്ങളും നടപടിക്രമങ്ങളും രാജ്യത്തുണ്ട്. അതിനൊപ്പം യുഎപിഎ കൂടി തിരുകിക്കയറ്റിയത് 180 ദിവസമെങ്കിലും ജാമ്യം ലഭിക്കാതെ ജയിലിലടക്കാമെന്ന ദുഷ്ടലാക്കോടെയാണ്. ഇപ്പോള് നിരപരാധിയായ പി ജയരാജനെതിരെയാണെങ്കില് നാളെ ആര്ക്കെതിരെയും നിയമം ദുരുപയോഗിക്കപ്പെടാം. ആര്എസ്എസ് സമ്മര്ദത്തിന് വഴങ്ങി ഗൂഢാലോചനക്കുറ്റം ആരോപിച്ച് പ്രതിചേര്ക്കപ്പെട്ട സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന് മുന്എംഎല്എ കൂടിയാണ്. അദ്ദേഹത്തോട് ആര്എസ്എസ്സിനുള്ള വിദ്വേഷം മനസിലാക്കാം. ആ പകയും വിരോധവും തീര്ക്കാന് യുഡിഎഫ് സര്ക്കാരും കേന്ദ്രകുറ്റാന്വേഷണ ഏജന്സിയുമെല്ലാം ഒത്താശചെയ്യുന്നുവെന്നത് അത്ര നിസ്സാരമല്ല.
കിഴക്കെകതിരൂരില് ജനിച്ച് കതിരൂര് ഹൈസ്കൂളിലും ബ്രണ്ണന്കോളേജിലും പഠിച്ച് വിദ്യാര്ഥിപ്രസ്ഥാനത്തിലൂടെ സഹനപാത താണ്ടിയാണ് സമരനായകനായി പി ജയരാജന് വളര്ന്നത്. ഫാസിസ്റ്റുകള്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരുന്നു എന്നും. അടിയന്തരാവസ്ഥക്കെതിരായ ചെറുത്തുനില്പ്, തലശേരി കലാപകാലത്ത് നടത്തിയ സമാധാന ശ്രമങ്ങള്, എണ്ണമറ്റ സമരങ്ങള്, എംഎല്എയെന്ന നിലയിലുള്ള പ്രവര്ത്തനം–അങ്ങനെയാണ് ജനമനസില് സ്നേഹത്തണലായി പി ജയരാജന് വളര്ന്നത്. ഈയൊരു ജനസമ്മതിയെയും അതിലുപരി കമ്യൂണിസ്റ്റ്പ്രസ്ഥാനത്തെയും തകര്ക്കുന്നതിനാണ് ആര്എസ്എസ്സും കോണ്ഗ്രസും കണ്ണൂരില് കൈകോര്ത്തത്. പലവിധ പരീക്ഷണങ്ങളും നേരിട്ട് വളര്ന്നതാണ് കണ്ണൂരിലെ കമ്യൂണിസ്റ്റ്പ്രസ്ഥാനം. കള്ളക്കേസുകളും കടന്നാക്രമണങ്ങളുമുണ്ടായി. അതിനെയെല്ലാം ജീവന്നല്കി ചെറുത്തും പൊരുതിയുമാണ് സിപിഐ എം മഹാപ്രസ്ഥാനമായി മാറിയത്. ആര്എസ്എസ്സും കോണ്ഗ്രസും സിബിഐയും ചേര്ന്ന് കതിരൂര് കേസിനെ ഉപയോഗിച്ച് നടത്തുന്ന നെറികെട്ട രാഷ്ട്രീയവേട്ടയും കണ്ണൂരിലെ പ്രബുദ്ധ ജനത തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുമെന്ന് ഉറപ്പ്.
ഭീകരവിരുദ്ധനിയമം ഭീകരനിയമമാകുന്നുവോ?
തലശേരി > കതിരൂര് കേസില് യുഎപിഎ ചുമത്തിയുള്ള രാഷ്ട്രീയവേട്ടയെ നിയമവിദഗ്ധരും ചോദ്യംചെയ്യുകയാണ്. നീതിനിഷേധമാണിതെന്ന അഭിപ്രായമാണ് ഉയരുന്നത്. ഭീകരവിരുദ്ധനിയമം ഭീകരനിയമമായി മാറിയതിന്റെ ഉദാഹരണമാണ് യുഎപിഎയെന്ന് ഡോ. സെബാസ്റ്റ്യന് പോള് അഭിപ്രായപ്പെട്ടു. കൊലപാതകമുള്പ്പെടെ ഏതു കുറ്റവും പൌരന്റെ മേല് ആരോപിക്കേണ്ടതും തെളിയിക്കേണ്ടതും ഭരണഘടനയ്ക്ക് വിധേയമായി നിലവിലുള്ള ക്രിമിനല് നിയമം അനുസരിച്ചാണ്. ഭീകരവിരുദ്ധനിയമം ഭീകരര്ക്കെതിരെ പ്രയോഗിക്കണം. നിര്ഭാഗ്യവശാല് ഭീകരതയ്ക്ക് കൃത്യമായ നിര്വചനമില്ല. അതുകൊണ്ട് അത് രാഷ്ട്രീയമായി പ്രയോഗിക്കപ്പെടുന്നു. യുഎപിഎയുടെ പ്രയോഗം ന്യായീകരിക്കത്തക്കതാണോ എന്ന പരിശോധന കോടതികള് ഉചിത സമയത്ത് നടത്താതിരിക്കുന്നതും പ്രശ്നമാണ്. പ്രതികളുടെ ജാമ്യം ഉള്പ്പെടെയുള്ള അവകാശങ്ങള് ഇല്ലാതാകരുത്. രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും അടിസ്ഥാനത്തില് ദുരുപയോഗിക്കാനുള്ളതല്ല യുഎപിഎയെന്നും സെബാസ്റ്റ്യന്പോള് പറഞ്ഞു.
രാജ്യദ്രോഹക്കുറ്റംചെയ്യുന്നവര്ക്കെതിരെ പ്രയോഗിക്കേണ്ട നിയമം, സാധാരണ കൊലപാതകങ്ങളില് ചുമത്തുന്നത് നിയമപരമായി ശരിയല്ലെന്ന് ഹൈക്കോടതിയിലെ സീനിയര് അഭിഭാഷകന് കെ ഗോപാലകൃഷ്ണക്കുറുപ്പ് പറഞ്ഞു. നിയമത്തിന്റെ ദുരുപയോഗമാണിവിടെ സംഭവിക്കുന്നത്. വസ്തുതകള് പരിശോധിച്ചാവണം യുഎപിഎ പ്രയോഗിക്കേണ്ടതെന്നും കതിരൂര് മനോജ്കേസില് അതുണ്ടായില്ലെന്നും അഡ്വ. കെ വിശ്വന് പറഞ്ഞു. അന്വേഷണത്തിന്റെ തുടക്കത്തില് കേസില് യുഎപിഎ ചുമത്തി. രാഷ്ട്രീയവേട്ടക്കുള്ള ആയുധമാക്കി കേസിനെ ദുരുപയോഗിക്കുകയാണ്. രാഷ്ട്രീയഎതിരാളികളെ വേട്ടയാടാന് നിയമം ദുരുപയോഗിക്കുന്ന പ്രവണത വര്ധിക്കുന്നുവെന്ന സുപ്രീംകോടതിയുടെ 2011ലെ വിധി ഇവിടെ പ്രസക്തമാണെന്നും വിശ്വന് പറഞ്ഞു.
പി ദിനേശന്

Thursday, May 29, 2014
പാനൂരില് ആര്എസ്എസ് കൊലവിളി തുടരുന്നു
പാനൂര്: വിളക്കോട്ടൂരില് വീണ്ടും ആര്എസ്എസ് അക്രമം. കരിങ്കല്തൊഴിലാളി ആര്യപ്പള്ളിയില് വര്ഗീസി (46)നെ ഇരുമ്പ്വടികൊണ്ട് അടിയേറ്റ പരിക്കോടെ ജനറല് ആശുപത്രിയില് പ്രവേശിപ്പിച്ചു. വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന വര്ഗീസിനെ ചൊവ്വാഴ്ച രാത്രി പത്തോടെ വിളക്കോട്ടൂര് ലഡാക്കില്വച്ചാണ് 12അംഗ സംഘം ആക്രമിച്ച് പരിക്കേല്പിച്ചത്. കൊലവിളിമുഴക്കിയെത്തിയ സംഘം തടഞ്ഞുനിര്ത്തിയശേഷം അടിച്ചുവീഴ്ത്തുകയായിരുന്നു. ബിജെപി വിട്ടവരുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്നതിന്റെ വിരോധമാണ് അക്രമത്തിന് പിന്നില്.
വര്ഷങ്ങളായി പ്രദേശത്ത് താമസിച്ച് ജോലിചെയ്യുന്നയാളാണ് വര്ഗീസ്. ബിജെപിക്ക് വിധേയമായി നില്കാനാവില്ലെങ്കില് നാടും വീടും ഉപേക്ഷിച്ച് പോകാനാണ് കല്പന. സെന്ട്രല് പൊയിലൂരിനടുത്ത കച്ചേരിമ്മല് ആര്എസ്എസ് ഭീഷണിയെതുടര്ന്ന് രണ്ട് കുടുംബങ്ങള് വീടും നാടും ഉപേക്ഷിച്ചിരുന്നു. ഏച്ചിലാട്ട്ചാലില് ബുഷ്റ, സമീറ എന്നിവരുടെ കുടുംബമാണ് ആര്എസ്എസ്സിന്റെ നിരന്തരഭീഷണിയെ തുടര്ന്ന് വീടുപേക്ഷിച്ച് പോയത്. ഇതിന് പിറകെയാണ് ക്രിസ്ത്യന്സമുദായത്തില്പെട്ട തൊഴിലാളിയും ആക്രമിക്കപ്പെട്ടത്. പൊലീസിന്റെ നിഷ്ക്രിയത്വമാണ് അക്രമികള്ക്ക് വളമാകുന്നത്.
കേന്ദ്രത്തില് ബിജെപി അധികാരത്തില് വന്നതോടെ പ്രദേശത്തെ ആര്എസ്എസ്സുകാര് മുസ്ലിം, ക്രിസ്ത്യന് സമുദായത്തിനും സിപിഐ എമ്മിനും നേരെ വ്യാപക അക്രമമാണ് അഴിച്ചുവിടുന്നത്. ചെറുവാഞ്ചേരിയില് സിപിഐ എം ഓഫീസും എ കെ ജി സ്മാരക ക്ലബ്ബും ആര്എസ്എസുകാര് തകര്ത്തിരുന്നു. ഇതിന് പിന്നാലെ പത്തായക്കുന്നില് നിരന്തരം ബോംബ്സ്ഫോടനം നടത്തി ഭീകരത സൃഷ്ടിച്ചു. ആഹ്ലാദപ്രകടനത്തിന്റെ മറവില് ബ്രണ്ണന്കോളേജില് അതിക്രമിച്ചുകയറി വിദ്യാര്ഥികളെയടക്കം ആക്രമിച്ചു. അക്രമപരമ്പരയില് ഒടുവിലത്തേതാണ് പാനൂര് വിളക്കോട്ടൂരിലേത്. പരിക്കേറ്റ വര്ഗീസിനെ സിപിഐ എം ജില്ലസെക്രട്ടറി പി ജയരാജന് സന്ദര്ശിച്ചു.
മോഡിയിസത്തിന്റെ പരീക്ഷണശാലയാക്കുന്നു: പി ജയരാജന്
തലശേരി: പാനൂരിനെ മോഡിയിസത്തിന്റെ പരീക്ഷണശാലയാക്കാനാണ് ആര്എസ്എസ് ശ്രമിക്കുന്നതെന്ന് സിപിഐ എം ജില്ലസെക്രട്ടറി പി ജയരാജന് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം പൊയിലൂര്, ചെറുവാഞ്ചേരി മേഖലകളില് നിരന്തരമായ അക്രമമാണ്. സ്വന്തം വീടുകളില് താമസിക്കാന് പോലും ന്യൂനപക്ഷവിഭാഗങ്ങളെ അനുവദിക്കുന്നില്ല. പൊലീസാകട്ടെ അക്രമികള്ക്ക് കൂട്ടുനില്ക്കുന്നു. അക്രമത്തില് പരിക്കേറ്റ് ജനറല് ആശുപത്രിയില് ചികിത്സയില് കഴിയുന്ന വിളക്കോട്ടൂരിലെ വര്ഗീസിനെ സന്ദര്ശിച്ച ശേഷംമാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്എസ്എസ്-ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മുമായി സഹകരിക്കാന് വരുന്നവരെ ലക്ഷ്യമിട്ടുള്ള അക്രമമാണിത്. ആഹ്ലാദപ്രകടനത്തിന്റെ മറവില് ചെറുവാഞ്ചേരിയില് സിപിഐ എം ഓഫീസും എ കെ ജി സ്മാരകവും തകര്ത്തിരുന്നു. പൊയിലൂര് മേഖലയില് മുസ്ലിംസമുദായം താമസിക്കുന്ന വീടുകള് തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. അവരോട് പാകിസ്ഥാനിലേക്ക് പോകാനാണ് കല്പന. ബിജെപി അധികാരത്തില് വന്നതോടെയാണിതെല്ലാം ആരംഭിച്ചത്. താമസസ്ഥലത്തുനിന്ന് ന്യൂനപക്ഷ ജനവിഭാഗങ്ങളെ അടിച്ചോടിക്കുകയാണ്. എന്നിട്ടും പൊലീസ് അനങ്ങുന്നില്ല. വീടുകള് ഉപേക്ഷിച്ചവര് എസ്പിക്കും കലക്ടര്ക്കും നിവേദനം നല്കിയിരുന്നു. ഒന്നും അറിഞ്ഞിട്ടില്ലെന്നാണ് എസ്പി പറയുന്നത്. അക്രമത്തിന് ഇരയാവുന്നവര്ക്ക് ആവശ്യമായ സംരക്ഷണം നല്കാന് പൊലീസ് തയ്യാറാകണം. അക്രമത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിന്റെ ഭാഗമായി 31ന് പാനൂരില് എല്ഡിഎഫ് നേതൃത്വത്തില് സത്യഗ്രഹം നടത്തും. അക്രമികളെ ഒറ്റപ്പെടുത്തണമെന്നും പി ജയരാജന് അഭ്യര്ഥിച്ചു.
deshabhimani

Sunday, May 18, 2014
കണ്ണൂര് കൈത്തെറ്റ് തിരുത്തി
എ കെ ജി യും ഇ കെ നായനാരുമടക്കമുള്ള മഹാരഥന്മാരായ ജനനേതാക്കളുടെയും എണ്ണമറ്റ രക്തസാക്ഷികളുടെയും ഓര്മകള് സ്പന്ദിക്കുന്ന കണ്ണൂരിന്റെ ചുവന്ന മണ്ണ് ഇക്കുറി കണക്കുകൂട്ടല് തെറ്റിച്ചില്ല. നാടിന്റെ മഹിതപാരമ്പര്യം ഉയര്ത്തിപ്പിടിച്ച് എല്ഡിഎഫ് സ്ഥാനാര്ഥി പി കെ ശ്രീമതിടീച്ചര്ക്ക് ഉജ്വല വിജയം സമ്മാനിച്ച ജനങ്ങള് 2009ലെ കൈത്തെറ്റ് മധുരമായി തിരുത്തി. ആധികാരിക വിജയമാണ് എല്ഡിഎഫ് കണ്ണൂര് മണ്ഡലത്തില് നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില് 50.11 ശതമാനം വോട്ടു ലഭിച്ച സുധാകരന്റെ വോട്ടുവിഹിതം ഇത്തവണ 44.39 ശതമാനമായി കുറഞ്ഞു. 2009നെ അപേക്ഷിച്ച് 84,658 വോട്ട് വര്ധിച്ചിട്ടും യുഡിഎഫിന് 11,822 വോട്ട് കുറഞ്ഞു. അതേസമയം, എല്ഡിഎഫിനാകട്ടെ 37,895 വോട്ട് വര്ധിച്ചു. പോള് ചെയ്ത വോട്ടിന്റെ 45.08 ശതമാനമാണ് ശ്രീമതിടീച്ചര്ക്കു ലഭിച്ചത്. യുഡിഎഫിന് ഭൂരിപക്ഷമുള്ളവയുള്പ്പെടെ എല്ലാ നിയമസഭാമണ്ഡലങ്ങളിലും എല്ഡിഎഫ് കുതിപ്പു നടത്തി. എന്നാല് തങ്ങളുടെ സ്വാധീനമേഖലയിലടക്കം വോട്ടുകുറഞ്ഞതിന്റെ ജാള്യതയിലാണ് യുഡിഎഫ്.
കണ്ണൂര് പാര്ലമെന്റ് മണ്ഡലത്തിന്റെ പൊതുരാഷ്ട്രീയ സ്വഭാവം യുഡിഎഫിന് അനുകൂലമാണ്. 1952ല് എ കെ ജിയെ ആദ്യമായി ലോക്സഭയിലെത്തിച്ച മണ്ഡലം തുടര്ന്നുള്ള കാല്നൂറ്റാണ്ടുകാലം ഉണ്ടായിരുന്നില്ല. പകരം തലശേരി മണ്ഡലമായിരുന്നു. 1977ലെ മണ്ഡലപുനര്വിഭജനത്തോടെയാണ് വീണ്ടും കണ്ണൂര് നിലവില്വരുന്നത്. വലതുപക്ഷ രാഷ്ട്രീയത്തിന് നിര്ണായകസ്വാധീനമുള്ള നോര്ത്ത് വയനാട് നിയമസഭാമണ്ഡലംകൂടി ഉള്പ്പെട്ട കണ്ണൂര്, യുഡിഎഫിന്റെ സുരക്ഷിത താവളമായി മാറുകയായിരുന്നു. 1977 മുതല് "98 വരെയുള്ള തെരഞ്ഞെടുപ്പുകളില് ഒരിക്കലൊഴികെ തുടര്ച്ചയായി യുഡിഎഫ് സ്ഥാനാര്ഥികളാണ് തെരഞ്ഞെടുക്കപ്പെട്ടത്. 1977ല് സിപിഐ കൂടി ഉള്പ്പെട്ട കോണ്ഗ്രസ് മുന്നണി സ്ഥാനാര്ഥിയായി സി കെ ചന്ദ്രപ്പന് തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത തവണ എല്ഡിഎഫിന്റെ ഭാഗമായി ജനവിധി തേടിയ ആന്റണി കോണ്ഗ്രസിലെ കെ കുഞ്ഞമ്പുവിനെയാണ് മണ്ഡലം വരിച്ചത്. പിന്നീട് തുടര്ച്ചയായി അഞ്ചു തവണ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഊഴം. എ പി അബ്ദുള്ളക്കുട്ടിയെ വിജയിപ്പിച്ച് 1999ലാണ് എല്ഡിഎഫ് മുല്ലപ്പള്ളിയുടെയും യുഡിഎഫിന്റെയും കുത്തക തകര്ക്കുന്നത്. 10247 വോട്ടിനാണ് അന്ന് മുല്ലപ്പള്ളി പരാജയപ്പെട്ടത്. 2004ല് എല്ഡിഎഫ് കൂടുതല് ശക്തമായ കുതിപ്പു നടത്തി. 83849 വോട്ടായിരുന്ന രണ്ടാം ഊഴത്തില് അബ്ദുള്ളക്കുട്ടിയുടെ ഭൂരിപക്ഷം. മണ്ഡലം പുനഃസംഘടനയെ തുടര്ന്ന് 2009ല് നടന്ന തെരഞ്ഞെടുപ്പില് സുധാകരന് വിജയിച്ചു. എന്നാല്, അഞ്ചുവര്ഷം എംപിയായിരുന്നിട്ടും മണ്ഡലത്തിനുവേണ്ടി ഒന്നും ചെയ്യാതിരുന്ന സുധാകരനോട് പ്രബുദ്ധരായ വോട്ടര്മാര് ഇക്കുറി കണക്കുതീര്ത്തു.

Thursday, May 15, 2014
കണ്ണൂരില് മാര്ക്സിസ്റ്റ്വിരുദ്ധ മാധ്യമസഖ്യം: പി ജയരാജന്
കണ്ണൂര്: സിപിഐ എം വിരുദ്ധ വാര്ത്തകള് സൃഷ്ടിക്കുന്നതിന് കണ്ണൂരില് മാര്ക്സിസ്റ്റ്വിരുദ്ധ മാധ്യമ സിന്ഡിക്കറ്റ് പ്രവര്ത്തിക്കുന്നതായി പാര്ടി ജില്ലാസെക്രട്ടറി പി ജയരാജന് പറഞ്ഞു. കേരള കൗമുദി ഫ്ളാഷില് വന്ന വ്യാജവാര്ത്തയെ തുടര്ന്നുണ്ടായ സംഭവങ്ങള് ഇതിന് തെളിവാണ്. അപവാദ പ്രചാരണത്തിനെതിരെ കേരളകൗമുദി ഫ്ളാഷ് കണ്ണൂര് ഓഫീസിന് മുന്നില് സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ വ്യാജവാര്ത്ത അവഗണിച്ച ചില വലതുപക്ഷ മാധ്യമങ്ങളും അതേറ്റുപിടിച്ച് പാര്ടിയെ സംശയത്തിന്റെ മുള്മുനയില് നിര്ത്തി. വ്യാജവാര്ത്തക്ക് പിന്നാലെ ഒരു സിപിഐ എം നേതാവിനെ വ്യക്തിഹത്യചെയ്യുന്ന ബാനര് പ്രത്യക്ഷപ്പെടുമെന്ന വിവരം നേരത്തെ കോണ്ഗ്രസ് ചാനലായ ജയ്ഹിന്ദിന്റെ ലേഖകന് ലഭിച്ചു. ഇയാള് ക്യാമറാമാനോട് രാത്രി ഓഫീസിലുണ്ടാകണമെന്നും ഇത് പകര്ത്തണമെന്നും ആവശ്യപ്പെട്ടു. രാവിലെ ദൃശ്യം സഹിതം ജയ്ഹിന്ദില് വാര്ത്തവന്നു. ആരോപണത്തില് കഴമ്പില്ലെന്ന് ബോധ്യപ്പെട്ടതോടെ, സിപിഐ എം ആണ് ഇത് പ്രചരിപ്പിക്കുന്നതെന്ന വാര്ത്തയുമായി ഇറങ്ങിയിരിക്കുകയാണ് ഇപ്പോള് ഒരു പത്രം. വാര്ത്തക്കു പിറകില് സിപിഐ എം നേതാക്കളല്ലേയെന്ന ചോദ്യം വാര്ത്താസമ്മേളനത്തിലും ഉന്നയിക്കപ്പെട്ടു. ഇതൊക്കെ വ്യാജവാര്ത്തയെ വെള്ളപൂശാനാണ്. മാന്യമായ നിലപാടാണ് കേരള കൗമുദി സ്വീകരിക്കുന്നതെങ്കില് വ്യാജവാര്ത്ത തിരുത്തി ഖേദം പ്രകടിപ്പിക്കണം. വാര്ത്തയുടെ ഉറവിടം കണ്ണൂര്തന്നെയാണ്. കണ്ണൂര് ബ്യൂറോവിലെ ചുമതലപ്പെട്ടവര്ക്കും ഇതിന്റെ ഉത്തരവാദിത്വത്തില്നിന്ന് ഒഴിഞ്ഞുമാറാനാവില്ല. മാധ്യമ പ്രവര്ത്തനത്തിന്റെ പേരിലുള്ള സാമൂഹ്യവിരുദ്ധ പ്രവര്ത്തനത്തെ ഗൗരവമായിത്തന്നെ നേരിടും. വ്യാജവാര്ത്തയെ തുടര്ന്നുണ്ടായ ജനകീയ രോഷം ഒരു സത്യഗ്രഹത്തില് അവസാനിക്കില്ല. പത്രമോഫീസിന് മുന്നില് സത്യഗ്രഹം നടത്താനുള്ള വികാരം എന്താണെന്ന് പത്രസ്ഥാപന നടത്തിപ്പുകാര് മനസ്സിലാക്കണം. സിപിഐ എം ശക്തമായ പ്രതിഷേധം അറിയിച്ചപ്പോള് വാര്ത്ത പിന്വലിച്ച് മാപ്പുപറയാന് കേരള കൗമുദി തയ്യാറാകേണ്ടതായിരുന്നു.
മാധ്യമ സിന്ഡിക്കറ്റ് എത്രത്തോളം ശക്തമാണെന്ന് തെളിയിക്കുന്നതാണ് പാര്ലമെന്റ് തെരഞ്ഞെടുപ്പ് ദിവസത്തെ അനുഭവം. ജയ്ഹിന്ദ് ചാനലിനേക്കാള് വലിയ യുഡിഎഫ് വിധേയത്വമാണ് സ്വതന്ത്ര ചാനലെന്ന് അവകാശപ്പെടുന്ന ജീവന് ടിവി അന്ന് പ്രകടിപ്പിച്ചത്. ജീവന് ടിവിയുടെ ക്യാമറാമാനെ വോട്ടുചെയ്യാന് അതിന്റെ റിപ്പോര്ട്ടര് ഉള്പ്പെടെയുള്ളവര് അനുവദിച്ചില്ല. വോട്ടുചെയ്യുകയെന്ന ജനാധിപത്യ അവകാശംപോലും നിഷേധിച്ചു. ക്യാമറാമാന് എല്ഡിഎഫിന് വോട്ടുചെയ്യുമെന്ന ധാരണയാണ് വോട്ടുമുടക്കാന് കാരണം. പൗരന്റെ വോട്ടവകാശം നിഷേധിക്കുന്നതുള്പ്പെടെയുള്ള പ്രവര്ത്തനമാണ് കണ്ണൂരിലെ മാധ്യമ സിന്ഡിക്കറ്റിന്റേത്. വ്യാജ വാര്ത്ത നല്കിയ സാമൂഹ്യ വിരുദ്ധനെ പത്രപ്രവര്ത്തക മേലങ്കിയണിയിച്ച് സംരക്ഷിക്കാന് ചിലര് ശ്രമിക്കുന്നുണ്ട്. അത് നടക്കാന്പോകുന്നില്ലെന്നും ജയരാജന് പറഞ്ഞു.

വ്യാജവാര്ത്ത പിന്വലിച്ച് കേരള കൗമുദി പരസ്യമായി മാപ്പുപറയണം: ഇ പി
അപവാദ പ്രചാരണത്തിന് താക്കീതായി പ്രതിഷേധ കൂട്ടായ്മ
കണ്ണൂര്: സിപിഐ എമ്മിനെതിരായ അപവാദ പ്രചാരണത്തിന് താക്കീതായി ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മാധ്യമ പ്രവര്ത്തനത്തിന്റെ മറവിലുള്ള സാമൂഹ്യവിരുദ്ധ പ്രവര്ത്തനം വച്ചുപൊറുപ്പിക്കില്ലെന്ന താക്കീതാണ് ബുധനാഴ്ച കണ്ണൂരിലെ കേരളകൗമുദി ഫ്ളാഷ് ഓഫീസിന് മുന്നില് മുഴങ്ങിയത്. നേതാക്കളെ വ്യക്തിഹത്യ നടത്തി പ്രസ്ഥാനത്തെ തകര്ക്കാനുള്ള നീക്കം വിലപ്പോകില്ലെന്ന് കൂട്ടായ്മയില് അണിനിരന്നവര് ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു. കണ്ണൂരിലെ ഒരു സിപിഐ എം നേതാവിനെതിരെ നല്കിയ വ്യാജവാര്ത്തയുടെ ഉറവിടമേതെന്ന് പ്രഖ്യാപിക്കാതെ ഉരുണ്ടുകളിച്ച ഫ്ളാഷിന്റെ തനിനിറവും വെളിപ്പെട്ടു. തിരുവനന്തപുരത്തുനിന്നാണ് വാര്ത്ത നല്കിയതെന്ന് പറഞ്ഞ് കണ്ണൂര് ബ്യൂറോ ഒഴിഞ്ഞുമാറി. കണ്ണൂരാണ് വാര്ത്തയുടെ കേന്ദ്രമെന്ന് വ്യക്തമായി. കണ്ണൂരിലെ റിപ്പോര്ട്ടറാണ് വാര്ത്ത കൊടുത്തതെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിന്റെ പിറകില് ഒരു ആര്എംപി നേതാവുമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.
ഒരു നേതാവിനെ വ്യക്തിഹത്യ നടത്തുന്നതിന് സേവ് സിപിഐ എം ഫോറം എന്ന പേരില് ബാനര് വെപ്പിച്ച് കോണ്ഗ്രസ് ചാനല് വാര്ത്ത "സൃഷ്ടിച്ചു". ഇതിന്റെ ചുവടുപിടിച്ച് ചില മാധ്യമങ്ങള് വാര്ത്ത നല്കി. ഇതെല്ലാം സിപിഐ എമ്മിനെയും നേതാക്കളെയും തേജോവധം ചെയ്യാനാണെന്ന് ജനം തിരിച്ചറിഞ്ഞു. ഇതിനെതിരായ ശക്തമായ ജനവികാരമാണ് പ്രതിഷേധ കൂട്ടായ്മയിലെ പങ്കാളിത്തം വ്യക്തമാക്കുന്നത്. വ്യാജവാര്ത്ത സൃഷ്ടിക്കുന്ന മാധ്യമങ്ങള്ക്കുള്ള പാഠംകൂടിയാണ് ഈ സമരം. സ്റ്റേഡിയം കോര്ണര് കേന്ദ്രീകരിച്ച് പ്രകടനമായാണ് സിപിഐ എം പ്രവര്ത്തകര് ഫ്ളാഷ് ഓഫീസിന് മുന്നില് സത്യഗ്രഹത്തിനെത്തിയത്. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന് ഉദ്ഘാടനംചെയ്തു. കെ പി സഹദേവന് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ജയരാജന് സ്വാഗതം പറഞ്ഞു. എം വി ജയരാജന്, കെ കെ രാഗേഷ് തുടങ്ങി നിരവധി നേതാക്കളും നൂറുകണക്കിന് പ്രവര്ത്തകരും കൂട്ടായ്മയില് അണിനിരന്നു.
വ്യാജവാര്ത്ത പിന്വലിച്ച് കേരള കൗമുദി പരസ്യമായി മാപ്പുപറയണം: ഇ പി
കണ്ണൂര്: സിപിഐ എമ്മിനെ കളങ്കപ്പെടുത്തുന്നതിന് ഒരു നേതാവിനെതിരെ ബോധപൂര്വം സൃഷ്ടിച്ച വാര്ത്ത പിന്വലിച്ച് കേരള കൗമുദി പരസ്യമായി മാപ്പ് പറയണമെന്ന് പാര്ടി കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന് എംഎല്എ ആവശ്യപ്പെട്ടു. മാധ്യമപ്രവര്ത്തനത്തിന്റെ മറവില് സിപിഐ എമ്മിനെതിരെ നല്കിയ വ്യാജവാര്ത്ത തിരുത്തണം. തെറ്റായ വാര്ത്തക്കെതിരെയുള്ള ജനരോഷം തുടരാതിരിക്കാന് മുന്കൈയെടുക്കേണ്ടത് കേരള കൗമുദിയാണ്. കേരള കൗമുദി ഫ്ളാഷ് കണ്ണൂര് ഓഫീസിനുമുന്നില് സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശരിയായ മാധ്യമപ്രവര്ത്തനം ലക്ഷ്യമാക്കിയാണ് ഈ പ്രതിഷേധ കൂട്ടായ്മ. മാധ്യമങ്ങള്ക്ക് ചില പ്രത്യേക സ്വാതന്ത്ര്യവും അവകാശവുമുണ്ട്. ഇത് ദുരുപയോഗപ്പെടുത്തുകയാണ് കേരള കൗമുദി. സിപിഐ എമ്മിനെപോലെ വലിയ ബഹുജനപിന്തുണയുള്ള പ്രസ്ഥാനത്തെ തകര്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നേതാക്കളെ അപകീര്ത്തിപ്പെടുത്തുന്ന വാര്ത്തകള് പ്രസിദ്ധീകരിക്കുന്നത്. ഫ്ളാഷ് വാര്ത്ത ഏറ്റുപിടിച്ചാണ് കോണ്ഗ്രസ് ചാനലും പത്രവും ബിജെപി പത്രവും വ്യാജവാര്ത്ത നല്കിയത്. ബിജെപിയില്നിന്നുള്പ്പെടെ നേതാക്കളും പ്രവര്ത്തകരും സിപിഐ എമ്മിലേക്ക് വരുന്നതിന്റെ വിരോധം തീര്ക്കുകയാണ് ഈ മാധ്യമങ്ങള്. കണ്ണൂരില്നിന്ന് മെനഞ്ഞെടുത്ത വാര്ത്തയാണിത്. തെറ്റായവാര്ത്ത പ്രസിദ്ധീകരിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കും.
ഫ്ളാഷിന്റെ നടപടി മാധ്യമപ്രവര്ത്തനമല്ല, തെമ്മാടിത്തവും ക്രിമിനലിസവുമാണ്. സാമൂഹ്യവിരുദ്ധ പ്രവര്ത്തനമാണ്. തെറ്റ് ബോധ്യപ്പെട്ടിട്ടുണ്ടെങ്കില് വാര്ത്ത പിന്വലിച്ച് മാപ്പുപറയുകയാണ് വേണ്ടത്. പത്രപ്രവര്ത്തനത്തിന്റെ മറവില് എന്തും ചെയ്യാമെന്ന് കരുതരുത്. എന്തും എഴുതി പ്രചരിപ്പിക്കാന് പുറപ്പെട്ടാലുള്ള അപകടം കേരള കൗമുദി മനസ്സിലാക്കണം. പത്രം വിറ്റഴിക്കാന് കള്ളക്കഥ പ്രചരിപ്പിച്ചാലുള്ള ഭവിഷ്യത്ത് വലുതായിരിക്കും. ഈ പ്രതിഷേധ കൂട്ടായ്മ താക്കീതുമാത്രമാണ്. മാധ്യമപ്രവര്ത്തകരും അവരുടെ സംഘടനയുംഇത്തരം തെറ്റായ പ്രവണതകള്ക്കെതിരെ രംഗത്തിറങ്ങണം. മാധ്യമപ്രവര്ത്തകര്ക്കെതിരായ അതിക്രമങ്ങളെ എക്കാലവും ചെറുത്ത പ്രസ്ഥാനമാണ് സിപിഐ എം. അടിയന്തരാവസ്ഥയില് ഉള്പ്പെടെ മാധ്യമപ്രവര്ത്തകരെ സംരക്ഷിക്കാന് പാര്ടി മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഇപ്പോഴും അതേ നിലപാടാണ് പിന്തുടരുന്നതെന്നും ഇ പി ജയരാജന് വ്യക്തമാക്കി.

Wednesday, May 14, 2014
ഫ്ളാഷ് ഓഫീസിനുമുന്നില് ഇന്ന് സിപിഐ എം പ്രതിഷേധ കൂട്ടായ്മ
കണ്ണൂര്: സിപിഐ എം വിരുദ്ധ വാര്ത്തകള് തുടര്ച്ചയായി സൃഷ്ടിക്കുന്ന കേരളകൗമുദി ഫ്ളാഷ് കണ്ണൂര് ഓഫീസിനുമുന്നില് ബുധനാഴ്ച പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി പി ജയരാജന് വാര്ത്താസമ്മേളനത്തില് അറിയിച്ചു. രാവിലെ പത്തിന് കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന് എംഎല്എ ഉദ്ഘാടനം ചെയ്യും. ഹീനമായ വാര്ത്തകള് തുടരെ പടച്ചുവിടുകയാണ് ഫ്ളാഷ്. മലയാള പത്രപ്രവര്ത്തനരംഗത്ത് വിലപ്പെട്ട സംഭാവന നല്കിവരുന്ന ഒരു പത്രസ്ഥാപനത്തിന്റെ സായാഹ്നപത്രം സിപിഐ എം വിരുദ്ധ വ്യാജവാര്ത്തകളിലൂടെ അശ്ലീലപ്രസിദ്ധീകരണങ്ങളെപ്പോലെ തരംതാണുപോകുന്നതില് ജനങ്ങളില് അമര്ഷവും പ്രതിഷേധവുമുണ്ട്.
"കെ സി ഉമേഷ്ബാബുവിന് സിപിഐ എം വധഭീഷണി", "പി കെ കുഞ്ഞനന്തനെ പാര്ടി പുറത്താക്കും; ഇക്കാര്യമറിയിക്കാന് നേതാക്കളുടെ ജയില് സന്ദര്ശനം", "സിപിഐ എം ഭരിക്കുന്ന കരാറിനകം ബാങ്കില് അഴിമതി", "പ്രാദേശിക സിപിഐ എം പ്രവര്ത്തകര് പാര്ടിവിടുന്നു", തുടങ്ങി നിരവധി വ്യാജ വാര്ത്തകളാണ് അടുത്തിടെ ഫ്ളാഷ് നല്കിയത്.
സര്ക്കാരുദ്യോഗസ്ഥനായ ഉമേഷ്ബാബു ഒരു പോറലുമേല്ക്കാതെ ഇപ്പോഴും ചാനലിലൂടെയും പുറത്തും പാര്ടിക്കെതിരെ പ്രചാരവേല നടത്തുന്നു. കുഞ്ഞനന്തന് ഇപ്പോഴും സിപിഐ എം ഏരിയാ കമ്മിറ്റി അംഗമാണ്. ഒരു നടപടിയും പാര്ടി കൈക്കൊണ്ടിട്ടില്ല. ഫ്ളാഷിലെ വാര്ത്തയടക്കം പരിശോധിച്ച്, കരാറിനകം ബാങ്കില് സഹകരണവകുപ്പ് അന്വേഷണം നടത്തി. അന്വേഷണറിപ്പോര്ട്ടില് പറയുന്നത് ഇപ്രകാരമാണ്: "ബാങ്കിലെ ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെയോ ഭരണസമിതിക്കെതിരെയോ നടപടി സ്വീകരിക്കാവുന്നതരത്തിലുള്ള ധനാപഹരണമോ അക്കൗണ്ടില് കൃത്രിമം കാണിക്കലോ റെക്കോഡ് നശിപ്പിക്കലോ വ്യാജപ്രമാണം ചമയ്ക്കലോ വരുത്തിയതായി കണ്ടെത്താനായിട്ടില്ല". ഇതിലൂടെ ബാങ്കിനെക്കുറിച്ചുള്ള വ്യാജവാര്ത്തകള് തെറ്റാണെന്ന് തെളിഞ്ഞു.
അപവാദപ്രചാരണങ്ങളുടെ മുനയൊടിഞ്ഞിട്ടും വ്യാജവാര്ത്തകള് വീണ്ടും ചമയ്ക്കുകയാണ് ഫ്ളാഷ്. സിപിഐ എമ്മിനെയും നേതൃത്വത്തെയും ജനങ്ങളുടെ മുമ്പില് താഴ്ത്തിക്കെട്ടാന് ദുസ്സൂചനകളോടെ അപകീര്ത്തികരമായ വാര്ത്തയാണ് മെയ് എട്ടിന് പ്രസിദ്ധീകരിച്ചത്. വാര്ത്തയില് ഇടംനേടിയ പ്രദേശത്തെ ജനങ്ങള് കക്ഷിരാഷ്ട്രീയത്തിനതീതമായ പ്രതിഷേധമുയര്ത്തി. ഫ്ളാഷിലെ വാര്ത്ത തൊട്ടടുത്ത ദിവസം കോണ്ഗ്രസിന്റെയും ബിജെപിയുടെയും മുഖപത്രങ്ങള് ഏറ്റുപിടിച്ചു. വാര്ത്തയുടെ നിജസ്ഥിതി അന്വേഷിക്കാതെ പുനഃപ്രസിദ്ധീകരിച്ച നടപടി അപകീര്ത്തികരവും അപലപനീയവുമാണ്. ഇതേതുടര്ന്ന് ഫ്ളക്സ്ബോര്ഡ് പ്രത്യക്ഷപ്പെടുകയും ജയ്ഹിന്ദ് ടിവി വാര്ത്തയാക്കുകയും ചെയ്തു. മാധ്യമധര്മത്തിന്റെ എല്ലാ മര്യാദകളും ലംഘിക്കപ്പെട്ടു. വാര്ത്തയുടെ പിതൃത്വം ഏറ്റെടുക്കാനുള്ള നട്ടെല്ലുപോലും കാണിക്കാതെ വാര്ത്തയെകുറിച്ച് അറിയില്ലെന്ന് പറഞ്ഞ് ഒളിച്ചോടുകയാണ് ഫ്ളാഷ്ലേഖകന്. ഒരു പരാതിയും അധികൃതര്ക്കോ പാര്ടി മുമ്പാകെയോ വരാത്ത പ്രശ്നമാണ് ഫ്ളാഷ് വാര്ത്തക്ക് അടിസ്ഥാനം. പ്രാദേശിക പ്രവര്ത്തകര് ഒരു നേതാവിനെയും തടഞ്ഞിട്ടില്ല; പാര്ടി ആരെയും ശാസിച്ചിട്ടുമില്ല. ചന്ദ്രശേഖരന് കേസില് വ്യാജ വാര്ത്ത സൃഷ്ടിച്ച പത്രത്തിനെതിരെ പ്രസ് കൗണ്സില് നടത്തിയ പ്രതികരണം ശ്രദ്ധേയമാണെന്നും പി ജയരാജന് പറഞ്ഞു. എം വി ജയരാജന്, കെ പി സഹദേവന്, വത്സന് പനോളി എന്നിവരും വാര്ത്താസമ്മേളനത്തില് പങ്കെടുത്തു.
നിയമപരമായും രാഷ്ട്രീയമായും നേരിടും
ഫേസ്ബുക്കിലൂടെയും മറ്റും അപവാദപ്രചരണം നടത്താന് രാഷ്ട്രീയ എതിരാളികള്ക്ക് അവസരമൊരുക്കുകയെന്നത് ഉച്ചപ്പത്രത്തിലെ വ്യാജവാര്ത്തകളുടെ ലക്ഷ്യമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനും സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജനും പറഞ്ഞു.
ചില രാഷ്ട്രീയ ശത്രുക്കളും മാധ്യമങ്ങളും ഫ്ളാഷിന്റെ വ്യാജവാര്ത്തയെ പൂര്ണമായും സ്വീകരിച്ചതിന്റെ അടിസ്ഥാനം രാഷ്ട്രീയംമാത്രമാണ്. ഇത്തരം നെറികെട്ട അപവാദപ്രചാരണങ്ങളെ നിയമപരമായി മാത്രമല്ല, രാഷ്ട്രീയമായും നേരിടും. സിപിഐ എമ്മിലെ ഒരു നേതാവും വിമര്ശത്തിനതീതരാണെന്ന് കരുതുന്നില്ല. വിമര്ശിക്കേണ്ടിടത്ത് വിമര്ശിക്കാം. സിപിഐ എം മറ്റു പാര്ടികളെപ്പോലെ അഴിമതികാട്ടുന്നതും സദാചാരമില്ലാത്തതുമായ പാര്ടിയാണെന്ന് വരുത്തിത്തീര്ക്കുന്ന ദല്ലാള്പണി മാധ്യമധര്മമല്ല. വ്യാജവാര്ത്ത നല്കിയ പത്രങ്ങള്ക്കും ഫേസ്ബുക്കിലൂടെ അപവാദങ്ങള് പ്രചരിപ്പിച്ചവര്ക്കുമെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. വക്കീല് നോട്ടീസ് അയച്ചതിനു പുറമെ സൈബര് നിയമപ്രകാരം നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കും, ചില മാധ്യമങ്ങളില് വന്ന രാഷ്ട്രീയ പെയ്ഡ് ന്യൂസിന് തുല്യമായ വ്യാജവാര്ത്തകള് നല്കിയവരുടെ പേരില് ഉചിത നടപടി ആവശ്യപ്പെട്ട് പ്രസ് കൗണ്സിലിനും പരാതി നല്കിയതായും പി ജയരാജന് അറിയിച്ചു.

Monday, May 12, 2014
അപവാദ പ്രചാരണം : 3 പത്രത്തിന് സിപിഐ എം വക്കീല് നോട്ടീസ് അയച്ചു
കണ്ണൂര്: മാധ്യമധര്മത്തിന്റെ സകലമര്യാദകളും ലംഘിച്ച് സിപിഐ എമ്മിനെതിരെ അപവാദ കഥകള് ചമച്ച കേരളകൗമുദി, വീക്ഷണം, ജന്മഭൂമി പത്രങ്ങള്ക്കെതിരെ സിപിഐ എം കണ്ണൂര് ജില്ലാ സെക്രട്ടറി പി ജയരാജന് വക്കീല് നോട്ടീസയച്ചു. കേരള കൗമുദി പത്രാധിപരും പ്രസാധകനുമായ ദീപു രവി, വീക്ഷണം പത്രാധിപരും പ്രസാധകനുമായ എ സി ജോസ്, ജന്മഭൂമി പത്രാധിപരും പ്രസാധകയുമായ ലീലാ മേനോന് എന്നിവര്ക്കെതിരെയാണ് മുതിര്ന്ന അഭിഭാഷകന് കെ വിശ്വന് മുഖേന നോട്ടീസ് അയച്ചത്. മൂന്നു ദിവസത്തിനകം തുല്യപ്രാധാന്യത്തോടെ തിരുത്ത് പ്രസിദ്ധീകരിച്ച് ഖേദപ്രകടനം നടത്തിയില്ലെങ്കില് നഷ്ടപരിഹാരത്തിനും ഇന്ത്യന് ശിക്ഷാനിയമം 500-ാം വകുപ്പു പ്രകാരം അപകീര്ത്തിക്കും നിയമനടപടി സ്വീകരിക്കുമെന്ന് നോട്ടീസില് വ്യക്തമാക്കി.
സിപിഐ എം ഉന്നത നേതാവിനെതിരെയെന്ന പേരില് നിന്ദ്യമായ ലൈംഗികാപവാദ കഥയുമായി ഈ മാസം എട്ടിന് "കേരള കൗമുദി ഫ്ളാഷ്" ആണ് ആദ്യം രംഗത്തുവന്നത്. പിറ്റേന്ന് വീക്ഷണവും ജന്മഭൂമിയും ഇതേറ്റുപിടിച്ചു. തീര്ത്തും അപകീര്ത്തികരവും അപലപനീയവുമാണ് വാര്ത്തയിലെ ആരോപണങ്ങളെന്ന് നോട്ടീസില് പറഞ്ഞു. സിപിഐ എമ്മിനെ ബഹുജനമധ്യത്തില് താഴ്ത്തിക്കെട്ടാന് ഒരടിസ്ഥാനവുമില്ലാത്ത വാര്ത്ത ചമയ്ക്കുകയായിരുന്നു. ഈ ദുരാരോപണങ്ങള് സിപിഐ എമ്മിന് സമൂഹത്തില് അവമതിപ്പ് ഉണ്ടാക്കാന് ഉദ്ദേശിച്ചുള്ളതാണ്. പാര്ടി പ്രവര്ത്തകര്ക്കും സാമാന്യ ജനങ്ങള്ക്കുമിടയില് തെറ്റിദ്ധാരണ പരത്തുന്നതിന് ദു:സ്സൂചനകളോടെ അപകീര്ത്തികരമായ വാര്ത്തകള് പ്രസിദ്ധീകരിച്ചത് ഏതോ കേന്ദ്രത്തില് നടന്ന ഗൂഢാലോചനയുടെയും ആസൂത്രിത നീക്കത്തിന്റെയും ഫലമാണ്. ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളില്നിന്ന് വ്യത്യസ്തമായി പാര്ടി നേതാക്കളുടെയും പ്രവര്ത്തകരുടെയും വ്യക്തിജീവിതം തികഞ്ഞ സംശുദ്ധിയോടെ പാലിക്കപ്പെടണമെന്ന നിലപാട് സ്വീകരിക്കുന്ന പാര്ടിയാണ് സിപിഐ എം. ഇത്തരം ദുരുപദിഷ്ഠ നീക്കം അത്യന്തം ഗൗരവമുള്ളതും നേതാക്കള്ക്കും പ്രവര്ത്തകര്ക്കും പാര്ടി ബന്ധുക്കള്ക്കും മാനസിക പ്രയാസത്തിന് കാരണമാകുന്നതുമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് വ്യാജ ആരോപണങ്ങള് പ്രചരിപ്പിച്ചതെന്നും നോട്ടീസില് പറഞ്ഞു.

രാഷ്ട്രീയലക്ഷ്യത്തോടെ അപവാദ കഥ
കണ്ണൂര്: ഭാവനയില് മെനഞ്ഞ അപവാദകഥകളുമായി രാഷ്ട്രീയ എതിരാളികളും വലതുപക്ഷ മാധ്യമങ്ങളും വീണ്ടും സിപിഐ എം വേട്ട ശക്തമാക്കുന്നു. ജില്ലയിലെ പ്രമുഖ നേതാവിനെ ലക്ഷ്യമാക്കി ചില മാധ്യമങ്ങള് നടത്തുന്ന ദുഷ്പ്രചാരണത്തിനു പിന്നില് വിശാല ഗൂഢാലോചനയുണ്ടെന്ന് വ്യക്തം. സിപിഐ എം നേതാക്കളെ സമൂഹമധ്യത്തില് കരിതേച്ചു കാണിക്കാനുള്ള ആസൂത്രിത നീക്കമാണ്, വസ്തുതയുടെ കണികപോലുമില്ലാത്ത അപവാദപ്രചാരണത്തില് തെളിയുന്നത്. വ്യാഴാഴ്ച കേരളകൗമുദി ഫ്ളാഷ് സായാഹ്നപത്രമാണ് ആദ്യം ഇത്തരമൊരു വ്യാജ വാര്ത്ത പ്രസിദ്ധീകരിച്ചത്. സിപിഐ എമ്മിന്റെ പ്രമുഖ നേതാവ് എന്ന് സൂചിപ്പിച്ച് പേര് പരാമര്ശിക്കാതെ, പ്രസിദ്ധീകരിച്ച വാര്ത്തയുടെ നിജസ്ഥിതി അന്വേഷിക്കാതെ സോഷ്യല് മീഡിയ സൈറ്റുകളില് വ്യാപകമായി പ്രചരിപ്പിച്ചു. അടുത്ത ദിവസം കോണ്ഗ്രസ്, ബിജെപി മുഖപത്രങ്ങള് ഏറ്റെടുത്തു. നേതാവിനെതിരെ ഫ്ളക്സ് ബോര്ഡുകള് എന്ന് പറഞ്ഞ് ശനിയാഴ്ച ജയ്ഹിന്ദ്, ജീവന് തുടങ്ങിയ ചാനലുകളും അപവാദ പ്രചാരണം തുടര്ന്നു. പറഞ്ഞുപരത്തലില് തുടങ്ങിയ കെട്ടുകഥ ആദ്യം സായാഹ്ന പത്രത്തിലും തുടര്ന്ന് ഫ്ളക്സിന്റെ പേരില് മറ്റ് പത്രങ്ങളിലും ചാനലുകളിലും വരുത്തിക്കുന്നതിന് പിന്നില് സംഘടിത ശ്രമമാണ് നടന്നിട്ടുള്ളത്.
സേവ് സിപിഐ എം ഫോറമെന്ന പേരില് മുമ്പും ഇത്തരം ഹീനമായ പ്രചാരണ തന്ത്രങ്ങള് പ്രയോഗിച്ചിട്ടുണ്ട്. പാര്ടിക്കെതിരെ നുണക്കഥകള് ചമച്ച് പത്തോ, പതിനഞ്ചോ ഊമക്കത്തുകള് അയക്കും. തുടര്ന്ന് അത് വന്പ്രചാരമുള്ള പത്രങ്ങളും ചാനലുകളും ഏറ്റെടുക്കും. ഈ രീതിയാണ് ഇപ്പോഴും അവലംബിക്കുന്നത്. വാര്ത്തയുടെ ചുവടുപിടിച്ച് ഇന്റലിജന്സ് അന്വേഷണത്തിനും ഭരണകക്ഷി കരുക്കള് നീക്കി. പൊലീസ് ജില്ലയിലെ ഒരു പ്രമുഖ സഹകരണ സ്ഥാപനത്തിലെത്തി അന്വേഷണം നടത്തിയെങ്കിലും പ്രചാരണം തീര്ത്തും അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെട്ട് മടങ്ങുകയാണുണ്ടായത്. ഫ്ളാഷിലെ വ്യാജ വാര്ത്ത കണ്ട് സിപിഐ എം നേതാക്കള് കേരള കൗമുദി കണ്ണൂര് ഓഫീസില് അന്വേഷിച്ചപ്പോള് ഞങ്ങളറിഞ്ഞില്ലെന്നും വാര്ത്ത തിരുവനന്തപുരത്തുനിന്നാണെന്നുമായിരുന്നു വിശദീകരണം. തലേദിവസം കണ്ണൂര് യൂണിറ്റിലെ ഒരു ലേഖകന് പെരളശേരി കോട്ടത്തെ ഒരാളെ വിളിച്ച് ഈ കാര്യങ്ങള് തിരക്കിയതായി തെളിഞ്ഞിട്ടുണ്ട്. തങ്ങളുടെ വാര്ത്തയുടെ പിതൃത്വം ഏറ്റെടുക്കാനുള്ള ആര്ജവംപോലും പത്രവും ലേഖകനും കാട്ടാതിരിക്കുമ്പോഴാണ് "ഇതാ കിട്ടിപ്പോയി" എന്ന മട്ടില് മാര്ക്സിസ്റ്റ് വിരുദ്ധര് പ്രചാരണം തുടരുന്നത്.
കോണ്ഗ്രസ്, ബിജെപി തുടങ്ങിയ പാര്ടികളെപ്പോലെയാണ് സിപിഐ എമ്മുമെന്ന് വരുത്തുകയാണ് ലക്ഷ്യം. സോളാര് തട്ടിപ്പ് പ്രതി സരിത നായര് തന്നെ കോണ്ഗ്രസ് എംഎല്എ എ പി അബ്ദുള്ളക്കുട്ടി ബലാത്സംഗം ചെയ്തതായി വെളിപ്പെടുത്തിയിട്ട് രണ്ടുമാസം കഴിഞ്ഞു. ഉമ്മന്ചാണ്ടി സര്ക്കാരോ, കോണ്ഗ്രസ് പാര്ടിയോ എംഎല്എക്കെതിരെ ഒരു നടപടിയുമെടുത്തില്ല. കേന്ദ്ര സഹമന്ത്രി കെ സി വേണുഗോപാലും സരിതയും തമ്മിലുള്ള വഴിവിട്ട ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട വനിതാ നേതാവിനെതിരെയാണ് ആദര്ശധീരനായ കെപിസിസി അധ്യക്ഷന് അച്ചടക്ക നടപടി സ്വീകരിച്ചത്.

Thursday, May 1, 2014
വീണ്ടും കണ്ണില് പൊടിയിടല്
കണ്ണൂര്: രാജ്യത്തെ ആദ്യ ഭൂരഹിതരില്ലാത്ത ജില്ലയായ കണ്ണൂരില് ബുധനാഴ്ച അളന്നുതിരിച്ച് ഭൂമി നല്കിയത് ഏതാനും പേര്ക്ക്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില് മൂന്നുസെന്റ് പട്ടയം ലഭിച്ചവര്ക്കാണ് സ്ഥലം വേര്തിരിച്ചുനല്കിയത്. തളിപ്പറമ്പ് താലൂക്കിലെ പെരിങ്ങോം, പെരിന്തട്ട, കയരളം വില്ലേജുകളിലെ ഭൂരഹിതര്ക്കാണ് സ്ഥലം നല്കിയത്. ഇതില് കയരളത്ത് മാത്രമാണ് പട്ടയം ലഭിച്ചവരില് ഭൂരിഭാഗവും ഭൂമിയില് പ്രവേശിച്ചത്. പെരിങ്ങോത്തും പെരിന്തട്ടയിലും സാമാന്യം മോശമല്ലാത്ത ഭൂമി അളന്നുതിരിച്ചുവച്ചിട്ടും ഭൂരിഭാഗം പട്ടയക്കാരും സ്ഥലം ഏറ്റെടുക്കാനെത്തിയില്ല. ഭൂമി അളന്നുതിട്ടപ്പെടുത്താനെത്തിയ സര്വേയര്മാര്ക്ക് ഒരു സൗകര്യവും ഒരുക്കിക്കൊടുത്തില്ല. സര്ക്കാരിന് ഫണ്ടില്ലെന്ന് പറഞ്ഞതിനാല് അളന്നുതിരിക്കേണ്ട ഭൂമിയിലെ കാടുകളും മറ്റും വെട്ടിത്തെളിച്ചത് പട്ടയം ലഭിച്ചവര് തന്നെയാണ്. സ്ഥലം വേണമെങ്കില് ഇനിയുള്ള കാര്യങ്ങള് ഗുണഭോക്താക്കള് ചെയ്യണമെന്നാണ് സര്ക്കാര് നയം. വ്യക്തികള്ക്ക് പട്ടയം നല്കിയ ഭുമിയിലെ ഉഭയങ്ങള് സര്ക്കാര് വീണ്ടും പാട്ടം നല്കിയയിടത്തും ഇതാണ് അനുഭവം.
പട്ടയം നല്കിയ ഭൂമിയില് സര്ക്കാരിന് അവകാശമില്ലെന്നിരിക്കെ, കശുവണ്ടിയും റബറും ഉള്പ്പെടെയുള്ള ഉല്പന്നങ്ങള് ലേലം ചെയ്ത് വിറ്റത് തികച്ചും നിയമവിരുദ്ധവും വ്യക്തികളുടെ സ്വത്തവകാശത്തിന് മേലുള്ള കടന്നുകയറ്റവുമാണ്. സര്വേയര്മാര്ക്ക് ക്ഷാമമുള്ളതിനാല് അവശേഷിക്കുന്ന പതിനായിരത്തോളം പട്ടയക്കാര്ക്ക് ഭൂമി അളന്നുകൊടുക്കല് പ്രതിസന്ധിയിലാവും. പട്ടയം ലഭിച്ചിട്ട് ഇപ്പോള് ആറുമാസം കഴിഞ്ഞു. ഒരുവര്ഷത്തിനകം വിനിയോഗിക്കുന്നില്ലെങ്കില് ഭൂമി തിരിച്ചെടുക്കുമെന്നാണ് നിബന്ധന. അതിനാല് ഈ നിബന്ധന പ്രകാരം ആറുമാസത്തിന് ശേഷം ഭൂമി സര്ക്കാരിന് സ്വന്തമാകും. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലെ 90 ശതമാനം ഭൂമിയും സര്ക്കാരില് നിക്ഷിപ്തമാകാന് പോകുകയാണ്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഒന്നാംഘട്ടത്തില് തളിപ്പറമ്പ് താലൂക്കില് ഭൂമി അനുവദിച്ച കണ്ണൂര് താലൂക്കിലെ ഗുണഭോക്താക്കള് ഉത്തരവും പട്ടയവും കൈപ്പറ്റാന് ഒരാഴ്ചയ്ക്കുളളില് അപേക്ഷ സമര്പ്പിച്ച വില്ലേജ് ഓഫീസില് ബന്ധപ്പെടണമെന്ന് കണ്ണൂര് തഹസില്ദാരുടെ അറിയിപ്പിച്ചുണ്ട്. കൈപ്പറ്റാത്തവരുടെ പട്ടയം റദ്ദാക്കാന് നടപടി സ്വീകരിക്കുമെന്ന ഭീഷണിയും ഇതിനൊപ്പമുണ്ട്. യുഡിഎഫ് സര്ക്കാര് നടപ്പാക്കിയ പദ്ധതിയുടെ തട്ടിപ്പിന്റെ ഉള്ളുകള്ളികളാണ് ഇനിയുള്ള മാസങ്ങളില് വെളിപ്പെടാന് പോകുന്നത്. 11,033 പേര്ക്കാണ് പദ്ധതി പ്രകാരം പട്ടയം നല്കിയത്. 500.81 ഏക്കര് ഭൂമിയാണ് ഇതിനായി കണ്ടെത്തിയത്. ഇതില് മിക്കവയും വാസയോഗ്യമല്ലാത്ത ഭൂമിയാണ്.

Friday, April 25, 2014
കോൺഗ്രസ് നേതാക്കളുടെ ബിനാമികൾ ആദിവാസിഭൂമിയിൽ കൃഷി നടത്തുന്നു
കണ്ണൂർ: ആദിവാസി പുനരധിവാസ മേഖലയിലെ ഏക്കറ് കണക്കിന് ഭൂമി ഭരണകക്ഷിനേതാക്കളുടെ ബിനാമികൾ കയ്യേറി കൃഷിനടത്തുന്നതായി ആരോപണം. പുനരധിവാസമേഖലയിലെ 1500ഓളം ഏക്കർ ഭൂമി ഇടുക്കിയിലെ കോൺഗ്രസ് നേതാക്കളുടെ ബിനാമികൾ കയ്യേറി പൈനാപ്പിൾ കൃഷി നടത്തുന്നതായാണ് ആദിവാസികൾ ആരോപിക്കുന്നത്. 150 ഏക്കറോളം ഭൂമി പാട്ടത്തിന് വാങ്ങിയ രേഖയുണ്ടാക്കിയാണ് 1500 ഏക്കറോളം ഭൂമി കയ്യേറി പൈനാപ്പിൾകൃഷി നടത്തുന്നതെന്നാണ് ആരോപണം, ആനകളെ ആകർഷിക്കുന്ന പൈനാപ്പിൾ പോലുള്ള വസ്തുക്കളുടെ കൃഷി ആറളത്ത് നടത്തുന്നതും ഇവിടെ കാട്ടനശല്യം രൂക്ഷമാകാനുള്ള കാരണങ്ങളിലൊന്നാണ്. ഈ കയ്യേറ്റവും കൃഷിയും പല തവണ ബന്ധപ്പെട്ട അധികൃതരെ ബോധ്യപ്പെടുത്തിയിട്ടും കൃഷിയെയും കൃഷിനടത്തുന്നവരെയും സംരക്ഷിക്കാനുള്ള നടപടിയല്ലാതെ മറ്റൊന്നും അധികൃതർ സ്വീകരിക്കുന്നില്ലെന്നും ആദിവാസി സംഘടനകൾ ആരോപിക്കുന്നു.
രാസവളങ്ങളും മറ്റും ഉപയോഗിച്ചാണ് ഇവിടെ കൃഷി നടത്തുന്നതെന്നാണ് മറ്റൊരു വസ്തുത. ഈ വിഷമാലിന്യ പൈനാപ്പിൾ കൃഷി സംരക്ഷിക്കുന്നതിന് വേണ്ടി ചുറ്റും വൈദ്യുതിവേലിയും സ്ഥാപിച്ചിട്ടുണ്ട്. ഇതിന് സംരക്ഷണം നൽകുന്നതാകാട്ടെ പട്ടികവർഗ്ഗവകുപ്പിന്റെ സെക്യൂരിറ്റിയും. കാട്ടാനകളെ ആകർഷിക്കുന്ന പൈനാപ്പിൾ കൃഷിക്ക് വേലികെട്ടി സംരക്ഷണം നൽകുന്ന വകുപ്പ് അധികൃതർ ആദിവാസികളുടെ ജീവൻ രക്ഷിക്കാൻ വൈദ്യുതിവേലി കെട്ടുന്നില്ലെന്നതാണ് വസ്തുത. കയ്യേറ്റക്കാർക്കും പൈനാപ്പിൾ മുതലാളിമാർക്കും അധികൃതർ നൽകുന്ന സംരക്ഷണം ആദിവാസികൾക്ക് നിഷേധിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും ആദിവാസികൾ ആരോപിച്ചു.
ആദിവാസികളുടെ കഷ്ടതയെ കുറിച്ചും ഇതിനുള്ള പരിഹാരം കാണാനും പല തവണ പട്ടികവകുപ്പ് മന്ത്രി പി കെ ജയലക്ഷ്മിയെ നേരിട്ട്കണ്ട് ആദിവാസികൾ ബോധ്യപ്പെടുത്തിയെങ്കിലും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന പതിവ് വാചകമല്ലാതെ മറ്റൊന്നും മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകാറില്ലെന്നും ആദിവാസികൾ കുറ്റപ്പെടുത്തുന്നു.
കാട്ടാനശല്യം കാരണം ഭീതിയിലായിരിക്കുന്ന ആദിവാസികുടുംബങ്ങളെ സംരക്ഷിക്കാനും അവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനുള്ള നടപടിയും അധികൃതർ സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. സംഭവസ്ഥലം സന്ദർശിച്ച അധികൃതർ എത്രയും പെട്ടെന്ന് സ്ഥലം ഒഴിയാനുള്ള നിർദ്ദേശം മാത്രമാണ് ആദിവാസികൾക്ക് നൽകിയത്. ആദിവാസി മേഖലയിൽ പ്രവേശിക്കുന്ന കാട്ടാനകളെ നിരീക്ഷിക്കാൻ ഫോറസ്റ്റ് വാച്ചർമാരെ നിയോഗിക്കും എന്നത് മാത്രമാണ് ജില്ലാഭരണകൂടത്തിന്റെ പുതിയ തീരുമാനം. ഫോറസ്റ്റ് വാച്ചർമാർക്ക് കാട്ടാനകളെ തടയാൻ കഴിയില്ലെന്നതാണ് യാഥാർത്ഥ്യം. വൈദ്യുതിവേലിയോ ട്രഞ്ചോ നിർമിക്കാതെ കാട്ടാനകളിൽ നിന്നും ആദിവാസികൾക്ക് സംരക്ഷണം കിട്ടില്ല. ആനയുടെ കുത്തേറ്റ് ആദിവാസി സ്ത്രീ മരിച്ച സംഭവത്തിൽ നിയമാനുസൃതം നടക്കേണ്ട ഒരന്വേഷണം നടത്തിയില്ലെന്നും ആരോപണവുമുണ്ട്. സംഭവം നടന്ന സ്ഥലമായ ആറളം പുനരധിവാസ മേഖലയിലെ പതിനൊന്നാം ബ്ളോക്ക് ചോമാനിയിലെ മിക്ക ആദിവാസി കുടുംബങ്ങളും കാട്ടാനയുടെ അക്രമം ഭയന്ന് വീടൊഴിഞ്ഞ് പോകുകയാണ്. മരിച്ച സ്ത്രീയുടെ നാൽപതാം ദിവസത്തിൽ നടത്തേണ്ട മരണാനന്തര ചടങ്ങുകൾ ബന്ധുക്കൾ നേരത്തെ നടത്തുകയും ചെയ്തു. നാൽപത് ദിവസം വരെ സ്ഥലത്ത് നിൽക്കാനാവാത്ത സ്ഥിതിയായതിനാൽ സാധാരണയായി ആദിവാസികൾ നടത്തുന്ന മൂന്ന് ദിവസം നീണ്ട് നിൽക്കേണ്ട ചടങ്ങ് പോലും നടത്താതെ ഇന്നലെയും ഇന്നുമായി ചടങ്ങുകൾ നടത്തി സ്ഥലം ഒഴിയാനാണ് ബന്ധുക്കളും പരിസരവാസികളും തീരുമാനിച്ചിരിക്കുന്നതെന്നും ആദിവാസി ഗോത്ര മഹാസഭ കോ ഓർഡിനേറ്റർ എം ഗീതാനന്ദൻ പറഞ്ഞു.
janayugom

Thursday, April 24, 2014
നാറാത്ത് കേസ് മരവിപ്പിക്കല്: കെ സുധാകരന്റെ പേരില് കേസെടുക്കണം-പി ജയരാജന്
കരിവെള്ളൂര്: നാറാത്തെ മുസ്ലിം മതതീവ്രവാദികളുടെ ആയുധപരിശീലന ക്യാമ്പ് സംബന്ധിച്ച കേസ് മരവിപ്പിച്ചതിന് കെ സുധാകരന്റെ പേരില് പൊലീസ് കേസെടുക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന് പറഞ്ഞു.
കെപിസിസി ജനറല് സെക്രട്ടറി പി രാമകൃഷ്ണന് സുധാകരനെതിരെ നടത്തിയ വെളിപ്പെടുത്തലുകള് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. പെരളം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം പുത്തൂര് അമ്പലമൈതാനിയില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 22 പേരാണ് തീവ്രവാദ ക്യാമ്പിലുണ്ടായിരുന്നത്. എന്നാല് 21 പേരെ മാത്രമെ പൊലീസിന് പിടികൂടാന് കഴിഞ്ഞുള്ളു. അന്ന് രക്ഷപ്പെട്ട ഒരു തീവ്രവാദിയെ പിടികൂടാന് പൊലീസിനായിട്ടില്ല. രാമകൃഷ്ണന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില് ഇതിനെ കൂറിച്ച് സമഗ്രാന്വേഷണം വേണം. മണല്മാഫിയയുമായിട്ടുള്ള സുധാകരന്റെ ബന്ധവും രാമകൃഷ്ണന് പറഞ്ഞിട്ടുണ്ട്. വളപട്ടണം പൊലീസ് സ്റ്റേഷനില് ചെന്ന് എസ്ഐയെ ഭീക്ഷണിപ്പെടുത്തിയ സുധാകരന്റെ മണല്-മാഫിയ ബന്ധം നേരത്തെ പുറത്തായതാണ്.
സുധാകരന് രാഷ്ട്രീയക്കാരനല്ലെന്നും രാഷ്ട്രീയ തട്ടിപ്പുക്കാരനാണെന്നും പറഞ്ഞ പി രാമകൃഷ്ണന് ഷോക്കേസ് നോട്ടീസ് നല്കിയതാണോ വി എം സുധീരന്റെ ആദര്ശ ധീരത. സരിതയുമായുള്ള കെ സി വേണുഗോപലിന്റെ ബന്ധം അന്വേഷിക്കണമെന്ന് പറഞ്ഞ ഷാനിമോള്ക്ക് താക്കീത് നല്കിയ കെപിസിസി പ്രസിഡന്റിന് ആദര്ശത്തെകുറിച്ച് സംസാരിക്കാന് അര്ഹതയില്ല. കേരളത്തില് കോണ്ഗ്രസ് നില്ക്കുന്നത് ലീഗിന്റെയും കേരള കോണ്ഗ്രസിന്റെയും ചുമലില് കയറിയാണ്. സ്വന്തംകാലില് നില്ക്കാന് കഴിയാത്ത കോണ്ഗ്രസ് തെരഞ്ഞെടുപ്പുഫലം വരുന്നതോടെ ഒന്നുമല്ലാതാകും. പണം കൊടുത്ത് വോട്ടുവാങ്ങുക എന്ന കോണ്ഗ്രസ് നയമാണ് ഓരോ മണ്ഡലത്തിലും നടന്നത്. രണ്ടരക്കോടി രൂപയാണ് ഓരോ മണ്ഡലത്തിലും നല്കിയത്. വന്കിട കോര്പ്പറേറ്റുകളുടെ സഹായത്തോടെ ഇന്ത്യയിലെ ജനാധിപത്യത്തെ പണാധിപത്യമാക്കി മാറ്റുകയാണ് കോണ്ഗ്രസ് ചെയ്തതെന്ന് ജയരാജന് പറഞ്ഞു.

Wednesday, April 23, 2014
സുധാകരന് രാഷ്ട്രീയത്തിനു പറ്റാത്ത ക്രിമിനല്: പി രാമകൃഷ്ണന്
കണ്ണൂര് ലോക്സഭാ മണ്ഡലത്തില് യുഡിഎഫ് സ്ഥാനാര്ഥിയുടെ തോല്വി ഉറപ്പാണെന്നും കെ സുധാകരന്റെ ലക്ഷ്യം പണമുണ്ടാക്കലാണെന്നും കെപിസിസി ജനറല് സെക്രട്ടറി പി രാമകൃഷ്ണന്. തന്റെ ആരോപണമല്ല, മറിച്ച് സുധാകരന്റെ പ്രവൃത്തികളാണ് കനത്ത പരാജയത്തിന് ഇടയാക്കുകയെന്നും "റിപ്പോര്ട്ടര്" ചാനലില് രാമകൃഷ്ണന് വ്യക്തമാക്കി. പ്രചാരണത്തിന് സഹകരിക്കാത്തതിന്റെ പേരില് സുധാകരന്പക്ഷം മുന് ഡിസിസി പ്രസിഡന്റ് രാമകൃഷ്ണനെ പ്രതിക്കൂട്ടില് നിര്ത്തിയതിന് തിരിച്ചടിയായാണ് വെളിപ്പെടുത്തല്.
"പണമുണ്ടാക്കാന് വേണ്ടിമാത്രമാണ് സുധാകരന് രാഷ്ട്രീയ പ്രവര്ത്തനം നടത്തുന്നത്. പലരെയും കൊന്ന് പണമുണ്ടാക്കി. ഇപ്പോഴും പണം വാങ്ങുന്നു. അബ്ദുള്ളക്കുട്ടിയെ കൊണ്ടുവന്നതും ഇതിനുവേണ്ടിയാണ്. ബിസിനസ് ബന്ധത്തിന്റെ പേരിലാണ് അബ്ദുള്ളക്കുട്ടിയെ കോണ്ഗ്രസിലെത്തിച്ചത്. അബ്ദുള്ളക്കുട്ടിക്കുവേണ്ടി ഒരിക്കല് മുല്ലപ്പള്ളിയെ തോല്പ്പിച്ചു. എനിക്ക് ലഭിക്കേണ്ട സീറ്റാണ് അബ്ദുള്ളക്കുട്ടിക്ക് കൊടുത്തത്. ഇത് പേമെന്റ് സീറ്റാണ്. ഇതിന് പ്രതിഫലം പറ്റിയിട്ടുണ്ട്. ഗള്ഫിലുള്ള വക്കീല് വഴിയാണ് പണം വാങ്ങിയത്. ഇപ്പോഴും പണം വാങ്ങുന്നതായി അബ്ദുള്ളക്കുട്ടിയുടെ അമ്മാവന് എന്നോട് വെളിപ്പെടുത്തിയിട്ടുണ്ട്. വിദേശ കറന്സി ഇടപാടുള്ള സുധാകരന് ബ്ലേഡ് കമ്പനികളുണ്ട്. മണല്മാഫിയയുമായും നേരിട്ട് ബന്ധമുണ്ട്. എസ്ഡിപിഐയുടെ സഹായത്തോടെയാണ് ഇത്.
നാറാത്തെ തീവ്രവാദ പരിശീലനക്കേസ് മുക്കിയത് സുധാകരനാണ്. ലീഗിനും ഇതറിയാം. രാഷ്ട്രീയപ്രവര്ത്തനത്തിന് പറ്റിയ ആളല്ല സുധാകരന്. നേതാക്കള്ക്ക് അയാളെ പേടിയാണ്. കൊല്ലപ്പെട്ടവര്ക്കായി പിരിച്ച പണം സ്വന്തം പോക്കറ്റിലാക്കുന്നു. അലഞ്ഞുനടന്നു വന്ന റാസ്കലാണ് സുധാകരന്. ഭീരുവുമാണ്. തോല്ക്കുമെന്ന് ഭീതിയുള്ളതുകൊണ്ടാണ് മത്സരത്തിനില്ലെന്ന് പറഞ്ഞത്. ജയിച്ചതിനുശേഷം എംപി തിരിഞ്ഞുനോക്കാത്ത പ്രദേശങ്ങള് കണ്ണൂരിലുണ്ട്. സുധാകരന് വന്നതിനുശേഷമുള്ള തെരഞ്ഞെടുപ്പുകളിലാണ് കാസര്കോട്, കണ്ണൂര്, വടകര മേഖലകളില് കൂടുതല് തോല്വിയുണ്ടാകുന്നത്. അബ്ദുള്ളക്കുട്ടിയെ കൊണ്ടുവന്നത് തെറ്റായിപ്പോയി. അയാള് പാര്ടിക്ക് ഭാരമാണ്. കെപിസിസി പ്രസിഡന്റായിരിക്കേ ചെന്നിത്തലയ്ക്ക് സുധാകരനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്കിയെങ്കിലും നടപടിയുണ്ടായില്ല. സുധാകരനെതിരെ നടപടിയെടുക്കാനുള്ള ധീരത കെപിസിസി പ്രസിഡന്റ് വി എം സുധീരനും ഇല്ല. മാധ്യമങ്ങളില് തനിക്കെതിരെ വാര്ത്ത നല്കുന്നതും സുധാകരനാണ്- പി രാമകൃഷ്ണന് ചാനലില് വെളിപ്പെടുത്തി. സുധാകരനെതിരെ പരസ്യവിമര്ശമുന്നയിച്ചതിന് രാമകൃഷ്ണന് കെപിസിസി കാരണംകാണിക്കല് നോട്ടീസ് നല്കി.

Thursday, April 17, 2014
ജീവനെടുത്തത് രാഷ്ട്രീയലക്ഷ്യംവച്ചുള്ള അന്വേഷണ കോലാഹലം
കാണാതായ യുഡിഎഫ് ബൂത്ത് ഏജന്റ് തൂങ്ങിമരിച്ച നിലയില്
കൂത്തുപറമ്പ്: തെരഞ്ഞെടുപ്പ് ദിവസം കാണാതായ യുഡിഎഫ് ബൂത്ത് ഏജന്റിനെ തൂങ്ങിമരിച്ചനിലയില് കണ്ടെത്തി. കോണ്ഗ്രസ് പാട്യം മണ്ഡലം വൈസ്പ്രസിഡന്റും കണ്ണവം കോളനി ട്രൈബല് യുപി സ്കൂളിലെ 54-ാം ബൂത്ത് ഏജന്റുമായ കെ കെ പ്രമോദിനെയാണ് മൊകേരി രാജീവ്ഗാന്ധി മൊമ്മോറിയല് ഹയര്സെക്കന്ഡറി സ്കൂള് വളപ്പിലെ മരക്കൊമ്പില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ആറരയോടെ വാച്ച്മാനാണ് മൃതദേഹം കണ്ടത്.
തെരഞ്ഞെടുപ്പ് ദിവസം സജീവമായി പ്രവര്ത്തിച്ച പ്രമോദ് പോളിങ്ങിന് ശേഷം രാത്രി എട്ടോടെ സുഹൃത്തിന്റെ ബൈക്കില് കൂത്തുപറമ്പില് എത്തുകയും വീട്ടുകാരുമായി ഫോണില് ബന്ധപ്പെടുകയും ചെയ്തിരുന്നു. അടുത്ത കാലത്തായി കോട്ടയം പഞ്ചായത്തിലെ താള്ളോടാണ് പ്രമോദ് താമസിച്ചിരുന്നത്. രാത്രി പത്തോടെ പ്രമോദിന്റെ മൊബൈല് സ്വിച്ച്ഓഫ് ചെയ്തിരുന്നു. കാണാതായശേഷം പ്രമോദ് മൈസൂര്, മംഗലാപുരം, മാനന്തവാടി എന്നിവിടങ്ങളില് എത്തിയതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. തിങ്കളാഴ്ച പ്രമോദ് മാനന്തവാടിയില്നിന്നും കോഴിക്കോടെക്കുള്ള ബസ്സില് യാത്ര ചെയ്യുന്നത് ചെറുവാഞ്ചേരി സ്വദേശി കണ്ടിരുന്നു. ഉടനെ പൊലീസില് വിവരം നല്കിയെങ്കിലും കണ്ടെത്താനായില്ല. മുഖ്യമന്ത്രിയുടെ നിര്ദേശപ്രകാരം ഉത്തരമേഖലാ എഡിജിപി ശങ്കര് റെഡ്ഡിയുടെ നേതൃത്വത്തില് പ്രത്യേക പൊലീസ് സംഘം അന്വേഷണം നടത്തുന്നതിനിടെയാണ് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്.
ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി പ്രേംരാജ്, പാനൂര് സിഐ വി വി ബെന്നി, കൂത്തുപറമ്പ് സിഐ കെ പ്രേംസദന്, കതിരൂര് എസ്ഐ കെ കുട്ടികൃഷ്ണന് എന്നിവരുടെ നേതൃത്വത്തില് ഇന്ക്വസ്റ്റ് നടത്തി. പരിയാരം മെഡിക്കല് കോളേജില് പോസ്റ്റ്മോര്ട്ടത്തിനുശേഷം തള്ളോട്ടെ വീട്ടില് പൊതുദര്ശനത്തിനുവച്ച മൃതദേഹം വന്ജനാവലിയുടെ സാന്നിധ്യത്തില് ചെറുവാഞ്ചേരിയിലെ തറവാട്ട് വീട്ടുവളപ്പില് സംസ്കരിച്ചു. ആത്മഹത്യയാണ് മരണകാരണമെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടിലുള്ളതെന്നും കാരണം പൊലീസ് അന്വേഷിക്കുമെന്നും എസ്ഐ കെ കുട്ടികൃഷ്ണന് പറഞ്ഞു. ചെറുവാഞ്ചേരിയിലെ റിട്ട. അധ്യാപകന് മുല്ലോളി കൃഷ്ണന്റെയും മാതുവിന്റെയും മകനാണ്. ഭാര്യ: ടി കെ സോജ. മൂന്നര വയസ്സുള്ള നിയ ഏക മകള്. സഹോദരങ്ങള്: ലളിത, മധുസൂദനന്, പ്രദീപന്, അനില്, പ്രേമവലി, ബാബു, ബീന.
ജീവനെടുത്തത് രാഷ്ട്രീയലക്ഷ്യംവച്ചുള്ള അന്വേഷണ കോലാഹലം
കണ്ണൂര്: രാഷ്ട്രീയനേട്ടം ലക്ഷ്യമാക്കിയുള്ള വിവാദവും അന്വേഷണകോലാഹലവുമാണ് കോണ്ഗ്രസ് പാട്യം മണ്ഡലം വൈസ് പ്രസിഡന്റ് കെ കെ പ്രമോദി(35)ന്റെ ജീവനെടുത്തത്. പ്രമോദിനെ കാണാതായതിനു പിന്നാലെ കോണ്ഗ്രസ് നേതൃത്വവും ചില മാധ്യമങ്ങളും വലിയ വിവാദം സൃഷ്ടിക്കാന് ശ്രമിച്ചു. യുഡിഎഫ് ബുത്ത് ഏജന്റിനെ ദുരൂഹസാഹചര്യത്തില് കാണാതായെന്ന് കോണ്ഗ്രസ് നേതൃത്വത്തെ ഉദ്ധരിച്ച് മാധ്യമങ്ങള് പ്രചരിപ്പിച്ചു. അധികം വൈകാതെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ഉത്തരമേഖല ഐജി ശങ്കര്റെഡ്ഡിക്ക് അന്വേഷണച്ചുമതല നല്കി. കണ്ണൂര് ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി പ്രേമരാജന്റെ നേതൃത്വത്തില് പ്രത്യേക ടീമിനെ നിയോഗിച്ചു. കൂത്തുപറമ്പ് സിഐ പ്രേംസദന് ഉള്പ്പെടെ അഞ്ചംഗ ഷാഡോ സംഘം ഇവരെ സഹായിച്ചു.
രാഷ്ട്രീയ എതിരാളികളെ ലക്ഷ്യംവച്ചുള്ള നീക്കം ഒടുവില് കോണ്ഗ്രസ് നേതൃത്വത്തെ തിരിഞ്ഞുകുത്തി. ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസമാണ് കൂത്തുപറമ്പിനടുത്ത കണ്ണവം കോളനിയിലെ ട്രൈബല് യുപി സ്കൂള് ബൂത്തിലെ യുഡിഎഫ് ഏജന്റായിരുന്ന പ്രമോദിനെ കാണാതാകുന്നത്. പോളിങിനുശേഷം കൂത്തുപറമ്പിലെത്തിയ പ്രമോദിനെ ഭാര്യ വിളിച്ചു. ബന്ധുക്കള് വീട്ടിലുണ്ടെന്നും ഉടന് എത്തണമെന്നും പറഞ്ഞു. ജോലി ചെയ്യുന്ന മൊകേരി രാജീവ്ഗാന്ധി സ്മാരക ഹയര്സെക്കന്ഡറി സ്കൂളില് പോയി തിരിച്ചുവരാമെന്നായിരുന്നു മറുപടി. അന്നു രാത്രി പത്തിനുശേഷം ഫോണ് സ്വിച്ച് ഓഫായി. പിറ്റേ ദിവസം ബന്ധുക്കള് പരാതി നല്കിയിരുന്നില്ല.
കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ഉള്പ്പെടെയുള്ളവര് പ്രമോദിന്റെ വീട്ടിലെത്തി സംഭവം സിപിഐ എമ്മിനുനേരെ തിരിച്ചുവിടാന് നോക്കിയെങ്കിലും ബന്ധുക്കള് സമ്മതിച്ചില്ല. ഇതേ തുടര്ന്നാണ് പൊലീസിനെ ഉപയോഗിച്ച് അന്വേഷണം വഴിതിരിച്ചുവിടാന് ശ്രമിച്ചത്. ചാനലുകളിലും മറ്റും വ്യാപകമായി വാര്ത്ത പ്രചരിച്ചു. അടുത്ത ദിവസം കോണ്ഗ്രസുകാര് നിര്ബന്ധിച്ച് പ്രമോദിന്റെ ബന്ധുക്കളെകൊണ്ട് കതിരൂര് പൊലീസില് പരാതി നല്കിപ്പിച്ചു. കതിരൂര് പൊലീസ് അന്വേഷിക്കുന്ന കേസില് ആഭ്യന്തര മന്ത്രി നേരിട്ട് ഇടപെട്ട് ഐജിതല അന്വേഷണം പ്രഖ്യാപിച്ചു. അപ്രതീക്ഷിതമായ അന്വേഷണകോലാഹലം നാട്ടില് തിരിച്ചെത്തിയ പ്രമോദിനെ കടുത്ത മാനസിക സംഘര്ഷത്തിലാക്കി. നാട്ടിലിറങ്ങാന് പറ്റാത്തതിന്റെ വിഷമത്തിലാണ് ജോലി ചെയ്യുന്ന സ്കൂള് കോമ്പൗണ്ടിലെ കശുമാവിന് കൊമ്പില് തൂങ്ങിമരിച്ചത്. ഏപ്രില് 11ന് കണ്ണൂര് റെയില്വേ സ്റ്റേഷനിലും തൊട്ടടുത്ത ദിവസം മാനന്തവാടിയിലും പ്രമോദിനെ കണ്ടവരുണ്ട്. തന്നെ അന്വേഷണ സംഘം പിന്തുടരുന്ന വിവരം പ്രമോദ് അറിഞ്ഞിരുന്നു.
തിരോധാനത്തെ തുടര്ന്നുള്ള ദിവസങ്ങളില് പ്രമോദ് ഒളിവിലായിരുന്നില്ല. കോഴിക്കോടുനിന്ന് വയനാട്ടിലേക്കും തിരിച്ചും യാത്രചെയ്തു. യഥാര്ഥ കാരണം മനസ്സിലാക്കി പ്രമോദ് പോകാന് സാധ്യതയുള്ള സ്ഥലങ്ങള് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നുവെങ്കില് പിറ്റേന്നുതന്നെ കണ്ടെത്താനാകുമായിരുന്നു. എന്നാല് തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി എതിരാളികളെ കുടുക്കാനുള്ള ഗൂഢാലോചനയാണ് രൂപപ്പെട്ടത്. കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രമോദ് ഉള്പ്പെടെ ചിലര് പോസ്റ്റര് ഒട്ടിച്ചിരുന്നു. തെരഞ്ഞെടുപ്പിനുശേഷം പ്രസിഡന്റിനെ മാറ്റാമെന്ന് ബന്ധപ്പെട്ടവര് ഉറപ്പുനല്കിയ ശേഷമാണ് പ്രമോദ് ബൂത്തിലിരുന്നത്. ഫോണ് ഉപയോഗിച്ചതിന്റെപേരില് പൊലീസുമായി തര്ക്കമുണ്ടായതൊഴിച്ചാല് ബൂത്തിനകത്ത് ഒരു പ്രശ്നവുമുണ്ടായിരുന്നില്ല.

Tuesday, March 18, 2014
കണ്ണൂര് സ്പിന്നിങ് മില്: സുധാകരന്റെ വാദം അല്പത്തം
കണ്ണൂര് സ്പിന്നിങ് മില് സംസ്ഥാനത്തെ ഏറ്റവും വലിയ സ്പിന്നിങ് മില്ലാക്കിയെന്ന കെ സുധാകരന് എംപിയുടെ അവകാശവാദം പരിഹാസ്യമാവുന്നു. മില്ലിന്റെ വികസനത്തിന് ഒരു സഹായവും ചെയ്യാത്ത എംപി ഇതിന്റെ സംരക്ഷകനായി ചമയുന്നത് ജനങ്ങളെ പറ്റിക്കാനാണ്. എന്ടിസി അടച്ചുപൂട്ടാന് തീരുമാനിച്ചവയുടെ പട്ടികയിലായിരുന്ന മില്ലിനെ സംരക്ഷിക്കാന് കെ സുധാകരന് ഒരിക്കലും ഇടപെട്ടിട്ടില്ല. 2003ല് അന്നത്തെ പാര്ലമെന്റില് ടെക്സ്റ്റൈല് കമ്മിറ്റി അംഗമായിരുന്ന എല്ഡിഎഫ് എംപി പൗലോസ് മാസ്റ്ററുടെ നിരന്തരമായ ഇടപെടലിനെ തുടര്ന്നാണ് മില്ല് നവീകരിക്കുന്നതിന് ഫണ്ട് അനുവദിച്ചത്. രണ്ട് ഘട്ടങ്ങളായുള്ള പദ്ധതിയില് സ്പിന്റര് കപ്പാസിറ്റി 25000ല് നിന്ന് 50000 ആയി ഉയര്ത്തി. ഒന്നാംഘട്ടത്തില് സ്പിന്റലുകള് സ്ഥാപിക്കാന് 58 കോടി രൂപ നല്കി. രണ്ടാം ഘട്ടത്തില് ഇത് 64 കോടി രൂപയായി ഉയര്ത്തി. ആവശ്യമായ യന്ത്രങ്ങള്ക്ക് ഓര്ഡര് നല്കി ഒന്നാം യൂണിറ്റ് 2008ലും രണ്ടാം യൂണിറ്റ് 2013ലും കമീഷന് ചെയ്തു. ഇതാണ് വസ്തുത. മില്ലിന്റെ പ്രവര്ത്തനങ്ങളില് എംപി തിരിഞ്ഞുനോക്കിയിട്ടില്ല.
അഞ്ചുമാസത്തിലേറെക്കാലം ഐഎന്ടിയുസി യൂണിയന് നേതാക്കളുടെ പിടിപ്പുകേടുമൂലം പൂട്ടിയിട്ട മില്ല് പ്രവര്ത്തന മികവില് ഇപ്പോള് ഇന്ത്യയില് മൂന്നാം സ്ഥാനത്താണ്. ഈ ഘട്ടത്തിലാണ് മില്ല്നവീകരണത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട് സുധാകരന് രംഗത്തുവരുന്നത്. വ്യവസായ പ്രമുഖനായ കായ്യത്ത് ദാമോദരന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കണ്ണൂര് സ്പിന്നിങ് ആന്ഡ് വീവിങ് മില്ല് നടത്തിപ്പിലെ കെടുകാര്യസ്ഥതയെ തുടര്ന്ന് 1974ലാണ് കേന്ദ്ര ഗവണ്മെന്റിന്റെ കീഴിലുള്ള നാഷണല് ടെക്സ്റ്റൈല്സ് കോര്പറേഷന് ഏറ്റെടുത്തത്. 92ല് ബോര്ഡ് ഫോര് ഇന്ഡസ്ട്രിയല് ആന്ഡ് ഫിനാന്ഷ്യല് റീകണ്സ്ട്രക്ഷന് കൈമാറി.

Monday, March 17, 2014
ഇത് നാട്ടില് കാണാത്ത "വികസനം"
കണ്ണൂര്: വികസനത്തിന്റെ വായ്ത്താരിപാടിയ എംപിക്ക് തെരഞ്ഞെടുപ്പ് അടുക്കുമ്പോള് ജനങ്ങളോട് നേരിട്ട് പറയാന് ഒന്നുമില്ല. മണ്ഡലത്തില് ഏതെങ്കിലും ഒരു പദ്ധതി കൊണ്ടുവന്നു, ഏതെങ്കിലും പ്രദേശത്ത് ഇന്ന വികസനം നടപ്പാക്കി എന്നു പറയാന് കെ സുധാകരന് സാധിക്കുന്നില്ല. ആകെ പറയാനുള്ളത് എംപി ഫണ്ട് വിനിയോഗിച്ചു എന്നതാണ്. ഇന്ത്യയിലെ 540 എംപി മാര്ക്കും അവകാശപ്പെടാവുന്ന ഈനേട്ടം രണ്ടാംതവണ ജനങ്ങളെ നേരിടുന്ന സുധാകരനെ തിരിഞ്ഞുകുത്തുന്നു. വ്യക്തമായ പഠനമോ ആസൂത്രണമോ ഇല്ലാതെ കാലാവധി അവസാനിക്കാറായ ഘട്ടത്തിലാണ് എംപി ഫണ്ടിന്റെ ഭൂരിഭാഗവും വിനിയോഗിച്ചത്. കണക്കിലല്ലാതെ, ഫലത്തില് ജനങ്ങള്ക്ക് പ്രയോജനപ്പെട്ടതല്ല ഈ ഫണ്ട് വിനിയോഗം. 184 പ്രവൃത്തി ഇനിയും പൂര്ത്തിയാകാനുണ്ടെന്ന് എംപിതന്നെ പറയുമ്പോള് ചിത്രം വ്യക്തമാവും.
കണ്ണൂര് വിമാനത്താവള പദ്ധതി രൂപപ്പെട്ട കാലംമുതല് സുധാകരന് എംഎല്എയോ എംപിയോ ആണ്. പദ്ധതിക്ക് കേന്ദ്ര സംസ്ഥാന സര്ക്കാരുകള് വരുത്തിയ കാലതാമസത്തെ മറികടക്കാന് ജനപ്രതിനിധി എന്ന നിലയില് ചെറുവിരല് അനക്കാത്ത ആളാണ് ഇനിയും ജീവന്വെക്കാത്ത പ്രവൃത്തിയുടെ പിതൃത്വം അവകാശപ്പെടുന്നത്. കണ്ണൂര് റെയില്വേ സ്റ്റേഷനാണ് മറ്റൊരു അവകാശവാദം. പ്രധാന നഗരത്തില് ഇതുപോലെ പല്ലുകൊഴിഞ്ഞ റെയില്വേ സ്റ്റേഷന് മതിയോ എന്ന ചോദ്യം എംപിയെ വിയര്പ്പിക്കും. പ്രധാന കവാടമായി വികസിപ്പിക്കേണ്ട കിഴക്കുഭാഗത്ത് ഒരു ചെറുകെട്ടിടമല്ലാതെ എന്തുണ്ട്. ഇതോട്ചേര്ന്നു നിര്മിക്കേണ്ട പ്ലാറ്റ്ഫോം യാഥാര്ഥ്യമാകണമെങ്കില് ഈ എംപി മാറിയേ തീരു. കാരണം സ്റ്റേഷന് റോഡിലെ ചിലരുടെ കച്ചവട താല്പര്യങ്ങളാണ് കിഴക്കുഭാഗത്തെ സ്റ്റേഷന് വികസനം തടസ്സപ്പെടുത്തുന്നതെന്ന് എല്ലാവര്ക്കുമറിയാം. കിഴക്കുഭാഗത്തെ റിസര്വേഷന് കൗണ്ടര് ഉള്പ്പെടെയുള്ള സൗകര്യങ്ങളുടെ ഉദ്ഘാടനം "അജ്ഞാത" കാരണങ്ങളാല് പലവട്ടം തടസ്സപ്പെട്ടത് ആരും മറന്നിട്ടില്ല. ഒടുവില് യാഥാര്ഥ്യമാക്കാന് ജനകീയ സമരം വേണ്ടിവന്നു.
മലബാറുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് ആരംഭിച്ച ചില ട്രെയിന് സര്വീസുകള് സ്വന്തം അക്കൗണ്ടില് എഴുതിച്ചേര്ക്കാന്എംപിക്ക് നാണമില്ലേ എന്നാണ് ഇക്കാര്യങ്ങള് നിരീക്ഷിക്കുന്നവര് ചോദിക്കുന്നത്. റെയില്വേ അവഗണനക്കെതിരെ ശബ്ദം ഉയര്ത്തിയതും ചെറുതല്ലാത്ത നേട്ടങ്ങള് സ്വന്തമാക്കിയതും കാസര്കോട് എംപി പി കരുണാകരനാണ്്. പാര്ലമെന്റിലെ സ്ഥിരസാന്നിധ്യവും റെയില്വേ വിഷയങ്ങളില് അതീവതല്പരനുമായ കരുണാകരന് കൈവരിച്ച നേട്ടങ്ങള് അവകാശപ്പെടാന് ചില്ലറ തൊലക്കട്ടി പോര. പാര്ലമെന്റിലെ ദേശാടനപ്പക്ഷിയായ സുധാകരന്റെ മനസ്സറിവുപോലും ഇതിലൊന്നുമില്ലെന്നതാണ് യാഥാര്ഥ്യം. പോളിയില് കോഴ്സ് തുടങ്ങിയതാണ് തന്റെ നേട്ടമെന്ന് അവകാശപ്പെടുന്ന എംപിയെ ഇനിയും താങ്ങണോ എന്ന് കഴിഞ്ഞ തവണ വോട്ട് ചെയ്തവര് ആലോചിക്കാതിരിക്കില്ല. ഇഛാശക്തിയുള്ള ഒരു പാര്ലമെന്റംഗത്തിന്റെ സാന്നിധ്യമുണ്ടെങ്കിലേ അഴീക്കല് തുറമുഖവികസനം സ്വപ്നം കാണാനാവൂ. അതിന് പ്രാപ്തിയില്ലെന്ന് സുധാകരന് അഞ്ചുകൊല്ലംകൊണ്ട് തെളിയിച്ചു. കൊട്ടിഘോഷിക്കുന്ന തീരദേശ കപ്പല് ഗതാഗതവും ഓയില് ടെര്മിനലുമൊക്കെ എവിടെയാണെന്ന് ചോദിച്ചാല് കള്ളി വെളിച്ചത്താകും.

Sunday, March 9, 2014
കണ്ണൂര് മണ്ഡലം: തദ്ദേശസ്ഥാപനങ്ങളില് എല്ഡിഎഫ് മേല്ക്കൈ
കണ്ണൂര് ലോക്സഭാ മണ്ഡലത്തിലെ 52 പഞ്ചായത്തുകളില് 34 എണ്ണം ഭരിക്കുന്നത് എല്ഡിഎഫ്. മൂന്ന് നഗരസഭകളില് തളിപ്പറമ്പും മട്ടന്നൂരും എല്ഡിഎഫ് നിയന്ത്രണത്തിലാണ്. കണ്ണൂരില് മാത്രമാണ് യുഡിഎഫ്. തദ്ദേശസ്ഥാപനങ്ങളിലെ എല്ഡിഎഫ് മേല്ക്കൈ യുഡിഎഫിന് തിരിച്ചടിയാണ്. ഏഴ് നിയമസഭാ മണ്ഡലങ്ങളില് അഴീക്കോട്, കണ്ണൂര്, പേരാവൂര്, ഇരിക്കൂര് മണ്ഡലങ്ങള് യുഡിഎഫിനൊപ്പമാണ്. തളിപ്പറമ്പ്, മട്ടന്നൂര്, ധര്മടം മണ്ഡലങ്ങളാണ് എല്ഡിഎഫ് പക്ഷത്തുള്ളത്. എന്നാല് നാലുമണ്ഡലങ്ങള് യുഡിഎഫിനൊപ്പമാണെങ്കിലും ഭൂരിപക്ഷം എല്ഡിഎഫിനാണ്. മൊത്തം 51,402 വോട്ടിന്റെ ഭൂരിപക്ഷം. നിലവില് ഇതിലേറെ ജനപിന്തുണയാണ് കണ്ണൂര് മണ്ഡലത്തില് എല്ഡിഎഫിനുള്ളത്.
തദ്ദേശസ്ഥാപന- നിയമസഭാ തെഞ്ഞെടുപ്പുകളില് എല്ഡിഎഫ് നടത്തിയ മുന്നേറ്റവും മാറിയ രാഷ്ട്രീയ സാഹചര്യവുമാണ് കഴിഞ്ഞ തവണ 43,151 വോട്ടിന് കണ്ണൂരില്നിന്ന് തെരഞ്ഞെടുക്കപ്പെട്ട സുധാകരനെ ഇക്കുറി ഭയപ്പെടുത്തുന്നത്. കസ്തൂരിരംഗന് റിപ്പോര്ട്ട് മലയോര ജനതയുടെ ജീവിതത്തിനുമേലുള്ള കൈയേറ്റമായിട്ടും സുധാകരന് ഇടപെടാത്തത് ഈ മേഖലയിലെ ജനങ്ങളുടെ മനസ്സില് നീറിപ്പുകയുകയാണ്. സുധാകരനെ കൈയേറ്റം ചെയ്യാന് മുതിര്ന്നവര്, യുഡിഎഫിന് വോട്ടുചെയ്യില്ലെന്നും ഉറപ്പാണ്. കോണ്ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാല് കണ്ണൂരില് മത്സരിക്കുമെന്ന സുധാകരന്റെ അഭിപ്രായപ്രകടനം തോല്വിയുടെ ഉത്തരവാദിത്വത്തില്നിന്ന് ഒഴിയലാണ്. കണ്ണൂരില് പരാജയം മണക്കുന്ന സുധാകരന് സ്ഥാനാര്ഥിയാകാന് സ്വയം സന്നദ്ധമല്ലെന്നാണ് ഇതുവരെയുള്ള പ്രതികരണങ്ങളില് നിന്ന് വ്യക്തമാകുന്നത്. കണ്ണൂര് ലോക്സഭാ മണ്ഡലത്തില് കെ സുധാകരന് മത്സരിക്കണമെന്ന് ഡിസിസി ഭാരവാഹികളുടെ യോഗം തീരുമാനിച്ചിട്ടും സിറ്റിങ് എംപിയുടെ ഭയം നീങ്ങിയിട്ടില്ല.
""ഇത്തവണ മത്സരത്തില്നിന്ന് ഒഴിവാക്കണമെന്നാണ് താന് കോണ്ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ഈ തീരുമാനത്തില് ഇപ്പോഴും ഉറച്ചുനില്ക്കുന്നു. എന്നാല് പാര്ടി ആവശ്യപ്പെട്ടാല് മാറിനില്ക്കാനാവില്ല. ദേശീയ രാഷ്ട്രീയത്തില് താല്പര്യമില്ലാത്തതിനാലാണ് ലോക്സഭയില് മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചത്. പാര്ടി ആവശ്യപ്പെട്ടാല് വ്യക്തിപരമായ താല്പര്യം മാറ്റിവയ്ക്കും"".
സുധാകരന്റെ ഈ കുമ്പസാരത്തിനുകാരണം കഴിഞ്ഞ അഞ്ചുവര്ഷം എംപിയെന്ന നിലയില് പൂര്ണ പരാജയമാണെന്ന വിളംബരമാണ്. ഈ തെരഞ്ഞെടുപ്പില് ചര്ച്ചയാവുക കണ്ണൂര് മണ്ഡലത്തിലെ വികസന മുരടിപ്പും ജനപ്രതിനിധിയെന്ന നിലയിലുള്ള മോശം പ്രകടനവുമാണെന്ന തിരിച്ചറിവ് സുധാകരനുണ്ട്. ഇതിനൊപ്പം മറ്റ് സാഹചര്യങ്ങളും പ്രതികൂലമായതിനാല് തോല്വി ഉറപ്പിച്ച സുധാകരന് മുന്കൂര് ജാമ്യത്തിനുള്ള ശ്രമത്തിലാണ്.

Friday, March 7, 2014
പാഴായ ജനവിധി തിരുത്താനൊരുങ്ങി കണ്ണൂര്
വികസനം പാഴ്വാക്കായ കണ്ണൂര് പാര്ലമെന്റ് മണ്ഡലത്തിലെ ജനങ്ങള്ക്ക് നഷ്ടമായത് വിലപ്പെട്ട അഞ്ചുവര്ഷം. തൊട്ടടുത്ത മണ്ഡലമായ കാസര്കോടുമായി താരതമ്യം ചെയ്താല് വ്യക്തമാവും കണ്ണൂരിന്റെ വികസനവും ഇവിടുത്തെ എംപിയുടെ നേട്ടപ്പട്ടികയുടെ പൊള്ളത്തരവും. ഒരു പദ്ധതിയും നടപ്പാക്കിയില്ലെങ്കിലും പാര്ലമെന്റിലും സ്വന്തം മണ്ഡലത്തിലും സജീവ സാന്നിധ്യമെങ്കിലും ഉണ്ടായിരുന്നെങ്കില് ജനങ്ങള് സഹിക്കുമായിരുന്നു. ഏതാനും റോഡുകളുടെ ടാറിങ് വികസനമായി അവതരിപ്പിക്കുന്നവര് എംപിയുടെ വിലകുറയ്ക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് പ്രശ്നത്തിന്റെ ഗൗരവം സുധാകരന് ബോധ്യമായത്. വികസനവഴിയില് ഉറക്കം നടിച്ചിരുന്ന എംപി ഇപ്പോള് സടകുടഞ്ഞെഴുന്നേറ്റ് കല്ലിടാനും നിവേദനം സ്വീകരിക്കാനും തുടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള നാടകമാണിതെന്ന് ജനങ്ങള് തിരിച്ചറിഞ്ഞിട്ടുണ്ട്.
അഴീക്കോട് തുറമുഖത്തിനും കണ്ണൂരിന്റെ റെയില്വേ വികസനത്തിനും എംപിയുടെ സംഭാവന എന്തെന്നറിയാന് ജനങ്ങള്ക്ക് താല്പര്യമുണ്ട്. മറ്റ് എംപിമാര് മണ്ഡലത്തിലെ ഓരോ പ്രവര്ത്തനങ്ങളിലും ഭാഗഭാക്കായപ്പോള് എംപി എവിടെയായിരുന്നുവെന്ന ചോദ്യവുമുയരുന്നുണ്ട്. വിമാനത്താവളമാണ് യുഡിഎഫിന്റെ നേട്ടപ്പട്ടികയില് ഒന്നാമതുള്ളത്. ഇതിനായി എംപി ചെയ്ത കാര്യങ്ങളെന്തെന്ന് വ്യക്തമാക്കണം. എല്ഡിഎഫ് സര്ക്കാറാണ് മികച്ച പുനരധിവാസ പാക്കേജിലൂടെ സ്ഥലമേറ്റെടുത്തത്. വിമാനത്താവളത്തിന്റെ ശിലാസ്ഥാപനവും ഇക്കാലത്താണ് നടന്നത്. ഇതിന്റെ പ്രവൃത്തി ഉദ്ഘാടനമേ യുഡിഎഫ് സര്ക്കാറിന്റെ കാലത്ത് നിര്വഹിച്ചുള്ളൂ. അടിസ്ഥാന സൗകര്യമൊന്നുമൊരുക്കാതെ കണ്ണൂര് സര്വകലാശാലയുടെ ആസ്ഥാനം താവക്കരയിലേക്ക് മാറ്റിയതും എംപിയുടെ വികസന നേട്ടത്തില് ചേര്ത്തുവയ്ക്കുന്നുണ്ട്. ഫയലുകളെല്ലാം ചാക്കില് കുത്തിനിറച്ച്, മറ്റ് സംവിധാനങ്ങളൊന്നും ഒരുക്കാതെയുള്ള ആസ്ഥാനമാറ്റത്തിന്റെ പ്രയോജനം ആര്ക്കാണ്.
കസ്തൂരിരംഗന് റിപ്പോര്ട്ടുമായി ബന്ധപ്പെട്ട മലയോര ജനതയുടെ ജീവിതം പ്രതിസന്ധിയിലാണെന്നറിഞ്ഞിട്ടും അവര്ക്കൊപ്പം നില്ക്കാന് കണ്ണൂര് എംപിക്ക് കഴിഞ്ഞോ? പ്രതിഷേധം കത്തിപ്പടര്ന്നപ്പോള് പാര്ലമെന്റ് അംഗത്തെ ബന്ദിയാക്കുന്നിടംവരെ കാര്യങ്ങളെത്തി. എന്നും ജനങ്ങള്ക്കൊപ്പമെന്ന് വീമ്പിളക്കുന്നയാള് പൂര്ണമായി ഒറ്റപ്പെടുന്ന കാഴ്ചയാണ് കൊട്ടിയൂരിലും മറ്റും കണ്ടത്. മലയോരത്ത് മാത്രമല്ല തീരദേശങ്ങളിലും ഈ എംപി വെറുക്കപ്പെട്ടവനാണ്. ഇവരുടെ ജീവല്പ്രശ്നങ്ങളിലും ഒപ്പം നില്ക്കാന് സുധാകരന് കഴിഞ്ഞില്ല. മണ്ഡലത്തിലെ പ്രശനങ്ങളോട് മുഖംതിരിച്ച എംപിക്കെതിരെ പ്രതികരിക്കാനുള്ള ഊഴം കാത്തിരിക്കുകയാണ് വോട്ടര്മാര്.
അങ്കത്തട്ട് ഉണര്ന്നു
കാസര്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന് തിയതി പ്രഖ്യാപിച്ചതോടെ കാസര്കോട് മണ്ഡലത്തില് തെരഞ്ഞെടുപ്പ് പ്രവര്ത്തനത്തിന് ചൂടുപിടിക്കുന്നു. ഇരു മുന്നണിയും സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പലയിടത്തും എല്ഡിഎഫ് സ്ഥാനാര്ഥിയുടെ വിജയത്തിനുള്ള പ്രചാരണ പ്രവര്ത്തനം ആരംഭിച്ചു. വേനല്ചൂടിനെ അതിജീവിച്ച് തെരഞ്ഞെടുപ്പ് ചൂടില് മണ്ഡലം ഇളകിമറിയുമെന്ന സൂചനയാണ് തുടക്കത്തിലുള്ളത്. കോണ്ഗ്രസ്എഴുതിത്തള്ളിയ മണ്ഡലത്തില് എല്ഡിഎഫിന് ചരിത്ര ഭൂരിപക്ഷം നേടിക്കൊടുക്കാനുള്ള ആവേശത്തിലാണ് പ്രവര്ത്തകര്. പാര്ലമെന്റ് അംഗമെന്ന നിലയില് പി കരുണാകരന് എംപി കഴിഞ്ഞ പത്തുവര്ഷം മണ്ഡലത്തില് നടത്തിയ പ്രവര്ത്തനങ്ങളുടെ മികവിലാണ് എല്ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
ചുരുങ്ങിയ കാലയളവില് മികച്ച പാര്ലമെന്റേറിയന് എന്ന് പേരെടുത്ത പി കരുണാകരന് മണ്ഡലത്തിനുണ്ടാക്കിയ നേട്ടങ്ങളുടെ പട്ടിക നീണ്ടതാണ്. എംപി ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തിലായാലും പാര്ലമെന്റില് വിവിധ പ്രശ്നങ്ങള് ഉന്നയിക്കുന്നതിലായാലും മറ്റ് എംപിമാരില്നിന്ന് ഏറെ മുന്നിലാണ് പി കരുണാകരന്. റെയില്വേ രംഗത്ത് കാഞ്ഞങ്ങാട്- കാണിയൂര് പാതയും എട്ട് റെയില്വേ സ്റ്റേഷനുകളെ ആദര്ശ് സ്റ്റേഷനാക്കിയതും കാസര്കോട് സ്റ്റേഷന്റെ വികസന പദ്ധതികള് അംഗീകരിപ്പിച്ചതുമെല്ലാം പി കരുണാകരന്റെ ഇടപെടലിലാണ്. മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനുള്ള പദ്ധതികള് സമര്പിച്ചെങ്കിലും കേന്ദ്രസര്ക്കാരിന്റെ കേരളത്തോടുള്ള പൊതുവായ അവഗണനയുടെ ഭാഗമായി പലതും അംഗീകരിക്കപ്പെടുന്നില്ല. എന്ഡോസള്ഫാന് മേഖലയില് എംപി നടത്തിയ ഇടപെടലില് നാബാര്ഡ് അനുവദിച്ച 200 കോടിയുടെ പദ്ധതി, മറാഠികളെ പട്ടികവര്ഗ ലിസ്റ്റില് ഉള്പ്പെടുത്തുന്നതിന് നടത്തിയ പ്രവര്ത്തനങ്ങള് തുടങ്ങിയവയെല്ലാം എംപിയുടെ നേട്ടങ്ങളാണ്. ഇതെല്ലാം തെരഞ്ഞെടുപ്പില് പ്രതിഫലിക്കും.
കഴിഞ്ഞ അഞ്ചുവര്ഷമായി യുപിഎ സര്ക്കാരും മൂന്നുവര്ഷമായി യുഡിഎഫ് സര്ക്കാരും തുടരുന്ന ജനദ്രോഹ- അഴിമതി ഭരണത്തിനെതിരെ ജനങ്ങളിലുയരുന്ന പ്രതിഷേധവും വോട്ടര്മാര് തിരിച്ചറിയും. കേന്ദ്രത്തില് കോണ്ഗ്രസ്- ബിജെപി ഇതര സര്ക്കാര് രൂപീകരിക്കാന് ശക്തമായ പിന്തുണ കാസര്കോട് മണ്ഡലത്തില്നിന്ന് നല്കാനുള്ള ഒരുക്കത്തിലാണ് ജനങ്ങള്. എല്ഡിഎഫ് സ്ഥാനാര്ഥികളെ വന് ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച ചരിത്രമാണ് കാസര്കോടിനുള്ളത്. 1957 മുതല് ഇടതുപക്ഷത്തിന്റെ ശബ്ദം മുഴങ്ങിയത് കാസര്കോട് തെരഞ്ഞെടുത്ത് അയച്ചവരിലൂടെയാണ്. ആദ്യ പ്രതിപക്ഷ നേതാവായ പാവങ്ങളുടെ പടത്തലവന് എ കെ ജിയാണ് ആദ്യ മൂന്നു തെരഞ്ഞെടുപ്പില് കാസര്കോടിനെ പ്രതിനിധീകരിച്ചത്. 1971, 1977, 1984 തെരഞ്ഞെടുപ്പുകളില് മാത്രമാണ് കോണ്ഗ്രസിന് ഇവിടെ ജയിക്കാനായത്. തുടര്ന്നിങ്ങോട്ട് സിപിഐ എം സ്ഥാനാര്ഥികളാണ് ഇവിടെ ജയിക്കുന്നത്. എം രാമണ്ണറൈയും ടി ഗോവിന്ദനും മൂന്നുതവണ കാസര്കോടിനെ പ്രതിനിധീകരിച്ചു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും എ കെ ജിയുടെ മരുമകനുമായ പി കരുണാകരനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2004ല് 1,08,256 വോട്ടിന്റെയും 2009ല് 64,427 വോട്ടിന്റെയും ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

Thursday, March 6, 2014
ആത്തിക്കയുടെ കത്ത് ആര്എസ്എസ്സിനെ സഹായിക്കാന്
കണ്ണൂര്: മതന്യൂനപക്ഷങ്ങളെ കൊന്നൊടുക്കി രാജ്യത്തിന് ഭീഷണിയായി വളരുന്ന ആര്എസ്എസ്സിനെ സഹായിക്കാനേ അരിയില് അബ്ദുല് ഷുക്കൂറിന്റെ ഉമ്മ ആത്തിക്കയുടേതെന്ന പേരില് മുസ്ലിംലീഗ് നേതൃത്വം തയ്യാറാക്കിയ കത്ത് പ്രയോജനം ചെയ്യൂ. ഗുജറാത്ത് വംശഹത്യയുടെ പന്ത്രണ്ടാം വാര്ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില് ഗുജറാത്ത് കലാപത്തിന്റെ ഇരയായ കുത്തുബ്ദീന് അന്സാരി പങ്കെടുത്തതിന് രൂക്ഷവിമര്ശം ചൊരിഞ്ഞാണ് ആത്തിക്കയുടേതെന്ന പേരില് തുറന്ന കത്ത് പ്രചരിപ്പിച്ചത്. ചിന്താശക്തിയുള്ള ഒരാളും രാഷ്ട്രീയ സംഘര്ഷത്തിലെ മരണവും മൂന്നുദിവസം കൊണ്ട് മൂവായിരത്തോളം മുസ്ലിങ്ങളെ വംശഹത്യ നടത്തിയതും ഒരേതുലാസില് തൂക്കില്ല. ലീഗിന്റെ കാപട്യം നിറഞ്ഞ നിലപാടിന്റെ കളിപ്പാവയായി മാറുകയാണ് ആത്തിക്ക. രാജ്യമാകെ മതേതര ചേരിയെ പ്രതീക്ഷയോടെ ഉറ്റുനോക്കുമ്പോള് അതിനെ ദുര്ബലപ്പെടുത്തുന്ന ശ്രമമാണ് ലീഗിന്റെ പക്ഷത്തുനിന്നുണ്ടാകുന്നത്. അധികാര ലബ്ധിയിലും സമ്പത്തിലും മാത്രം കണ്ണുവയ്ക്കുന്ന ലീഗ് കോടിക്കണക്കിന് മുസ്ലിങ്ങളെ വഞ്ചിക്കുകയാണ്.
ലീഗ് അഴിച്ചുവിട്ട അതിക്രമങ്ങള്ക്കൊടുവില് നടന്ന ദൗര്ഭാഗ്യകരമായ സംഭവമാണ് അരിയില് അബ്ദുല് ഷുക്കൂറിന്റെ കൊലപാതകം. ഇതുമറയാക്കി സിപിഐ എമ്മിനെതിരെ യുഡിഎഫ് അഴിച്ചുവിട്ട അടിസ്ഥാനരഹിതമായ വാദങ്ങളാണ് ആത്തിക്ക ഉന്നയിക്കുന്നത്. കുനിയില് സഹോദരങ്ങളെ അരുംകൊല ചെയ്തും അധ്യാപകനെ ചവിട്ടിക്കൊന്നും ഉദുമയില് സിപിഐ എം പ്രവര്ത്തകനെ നിഷ്ഠുരം വധിച്ചും ലീഗ് കൊലപാതക പരമ്പര തുടരുകയാണെന്ന സത്യവും ആത്തിക്കയുടെ കത്തില് മറച്ചുവയ്ക്കുന്നു.
ഗുജറാത്തില്നിന്ന് പലായനം ചെയ്യേണ്ടിവന്ന കുത്തുബ്ദീന് അന്സാരിക്ക് അഭയം നല്കിയത് സിപിഐ എം ഭരിച്ച ബംഗാളാണ്. ഗുജറാത്തില് ആര്എസ്എസ്സുകാര് ചുട്ടുകൊന്ന പാര്ലമെന്റ് അംഗമായ ജഫ്രിയുടെ വധത്തില് പ്രതിസ്ഥാനത്ത് ചേര്ക്കപ്പെട്ടത് ഒരു കോണ്ഗ്രസ് നേതാവാണ്. മഹാത്മാഗാന്ധിയുടെ നാട്ടില് നടന്ന അരുംകൊലകളില് മതന്യൂനപക്ഷങ്ങളെ രക്ഷിക്കാന് കോണ്ഗ്രസുണ്ടായിരുന്നില്ല. രാജ്യം തിരിച്ചറിയുന്ന ഈ വസ്തുതക്കൊപ്പമാണ് കുത്തുബ്ദീന് അന്സാരിയും നിലയുറപ്പിക്കുന്നത്. മുസ്ലിങ്ങള്ക്കെതിരെയുള്ള വേട്ടക്ക് ആര്എസ്എസ്സിന്റെ ആയുധമായിപ്പോയതില് പശ്ചാത്തപിച്ച് അശോക് മോച്ചിയെന്ന അന്നത്തെ വേട്ടക്കാരനും തളിപ്പറമ്പിലെ വേദിയിലെത്തിയിരുന്നു. മുസ്ലിം സ്ത്രീകളടക്കം ആയിരക്കണക്കിനാളുകള് പങ്കെടുത്ത വംശഹത്യയുടെ വ്യാഴവട്ടം സെമിനാറിലാണ് ഇരുവരും ഏകോദരസഹോദരങ്ങളെപോലെ പങ്കെടുത്തത്. കണ്ണില് പൊടിയിടുന്ന നയങ്ങളിലൂടെ അധഃപതിച്ച ലീഗിന് രാജ്യം നേരിടുന്ന പ്രതിസന്ധികള് തിരിച്ചറിയാനാകില്ല. അതിന്റെ ഫലമായാണ് ഷുക്കൂറിന്റെ ഉമ്മയെപോലുള്ളവരെ രംഗത്തിറക്കി മതേതര ചേരിയുടെ മുന്നേറ്റത്തിന് തടയിടാന് ശ്രമിക്കുന്നത്.

Subscribe to:
Posts (Atom)