Showing posts with label ഭക്ഷ്യസുരക്ഷ. Show all posts
Showing posts with label ഭക്ഷ്യസുരക്ഷ. Show all posts

Monday, March 1, 2021

പട്ടിണിക്കിടാന്‍ കേന്ദ്രം ; പത്തുകോടിപ്പേരെ ഒഴിവാക്കും; പകുതിപ്പേര്‍ക്ക് റേഷന്‍ കിട്ടില്ല

ന്യൂഡൽഹി> രാജ്യത്ത് നല്‍കിവരുന്ന ഭക്ഷ്യസബ്‌സിഡിയില്‍‌ അരലക്ഷം കോടിയോളം വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം. ഇതിനായി ഇപ്പോള്‍ സൗജന്യനിരക്കില്‍ റേഷന്‍ വാങ്ങുന്ന ​​ഗുണഭോക്താക്കളില്‍ പത്തുകോടിപ്പേരെ ഒഴിവാക്കാന്‍ നിതി ആയോഗ്‌ നിർദേശം. ​ഗ്രാമങ്ങളിൽ 60 ശതമാനത്തിനും നഗരങ്ങളിൽ 40 ശതമാനത്തിനും മാത്രമായി റേഷന്‍ ചുരുക്കണമെന്ന് വകുപ്പുകൾക്ക്‌ അയച്ച മാർഗരേഖയിൽ നിതി ആയോഗ്‌ നിര്‍ദേശിച്ചു. ഇതോടെ ജനസംഖ്യയുടെ പകുതി റേഷന്‍ സംവിധാനത്തിന് പുറത്താകും.

നിലവിൽ ഗ്രാമത്തില്‍ 75 ശതമാനത്തിനും നഗരത്തില്‍ 50 ശതമാനത്തിനുമാണ് സബ്സിഡി റേഷന്‍ കിട്ടുന്നത്. ജനസംഖ്യയിൽ 67 ശതമാനം പേർക്ക്‌, അതായത് 81.35 കോടിയോളം പേര്‍ക്ക് റേഷന്‍ ലഭിക്കുന്നു. നിതി ആയോഗ്‌ നിർദേശം നടപ്പായാല്‍ റേഷന്‍ ഗുണഭോക്താക്കള്‍ ജനസംഖ്യയുടെ 50 ശതമാനം മാത്രമാകും. ഇതിലൂടെ കേന്ദ്രത്തിന് സബ്‌സിഡി ചെലവിൽ ലാഭം 47,229 കോടി രൂപ.  നിലവിലെ പട്ടികയില്‍ തന്നെ അര്‍ഹരായ കോടിക്കണക്കിനാളുകള്‍ പുറത്താണ്. ഇതു മാനിക്കാതെയാണ് പത്തുകോടിപേരെ കൂടി പുറത്താക്കുന്നത്. ലോക പട്ടിണി സൂചികയിലെ 107 രാജ്യങ്ങളിൽ ഇന്ത്യ 94–-ാം സ്ഥാനത്ത്‌ നാണംകെട്ട്‌‌‌ നിൽക്കെയാണ്‌ കേന്ദ്രത്തിന്റെ കഴുത്തറുപ്പൻ പരിഷ്‌കാരനിർദേശം.

സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യം ലഭിക്കുന്നവരുടെ  എണ്ണം പരിമിതപ്പെടുത്തുന്ന ഭക്ഷ്യസുരക്ഷ പദ്ധതി രണ്ടാം യുപിഎ സർക്കാർ കൊണ്ടുവന്നപ്പോൾ ഇതിന്റെ അപകടം ഇടതുപക്ഷം ചൂണ്ടിക്കാട്ടിയതാണ്‌. ‌അന്ന്‌ ഉയർന്ന പ്രതിഷേധം കോൺഗ്രസും ബിജെപിയും അവഗണിച്ചു. 2011ലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതിയിൽ ദാരിദ്ര്യരേഖയുടെ മാനദണ്ഡം സംബന്ധിച്ചും തർക്കം ഉയർന്നു. അർഹരായ കോടിക്കണക്കിനുപേർ അന്ന്‌ പദ്ധതിയിൽനിന്ന്‌ പുറത്തായി.

അന്നം കവരുന്നതും 
കുത്തകകള്‍ക്കായി

കാർഷികനിയമങ്ങൾക്ക്‌ തുടർച്ചയായി റേഷന്‍വിതരണം ചുരുക്കുന്ന കേന്ദ്രനീക്കത്തിന് പിന്നിലും കോർപറേറ്റ്‌ താൽപര്യം. റേഷന്‍ കിട്ടുന്നവരുടെ എണ്ണംകുറഞ്ഞാല്‍ എഫ്‌സിഐ ഗോഡൗണുകളിൽ ധാന്യശേഖരം അധികമാകും. ഇതിന്റെ പേരില്‍ ക്രമേണ സംഭരണത്തിൽ കുറവ്‌ വരുത്താം. പുതുതായി റേഷന് പുറത്താകുന്ന പത്തുകോടിപ്പേർ സ്വകാര്യമേഖലയെ ആശ്രയിക്കേണ്ടിവരും.

ഓര്‍ക്കണം സബ്സിഡി 
​ഗ്യാസായത്

പാചകവാതകം 2013 വരെ എല്ലാവര്‍ക്കും സബ്‌സിഡി നിരക്കിലാണ്‌ ലഭിച്ചത്. രണ്ടാം യുപിഎ സർക്കാരാണ് വിപണിവിലയിൽ സിലിൻഡർ എടുക്കണമെന്ന പരിഷ്കാരം കൊണ്ടുവന്നത്. സബ്‌സിഡി ആധാർ ബന്ധിത ബാങ്ക്‌ അക്കൗണ്ടിൽ നിക്ഷേപിച്ചു. ഒന്നാം മോഡിസർക്കാരിന്റെ കാലത്ത്‌ സബ്‌സിഡി കിട്ടുന്നവരുടെ എണ്ണം വൻതോതിൽ കുറഞ്ഞു. 2020 മെയ്‌ മുതൽ ആര്‍ക്കും സബ്‌സിഡി കിട്ടുന്നില്ല.

സെഞ്ച്വറി അടിച്ച പെട്രോള്‍

പെട്രോൾ, ഡീസൽ വിലനിയന്ത്രണം ഒഴിവാക്കിയപ്പോൾ കേന്ദ്രം അവകാശപ്പെട്ടത് രാജ്യാന്തരവിപണിയിലെ വില വ്യത്യാസത്തിന്റെ നേട്ടം ജനങ്ങളിലെത്തിക്കുമെന്ന്. ആ​ഗോളഎണ്ണവില കുറഞ്ഞപ്പോൾ കേന്ദ്രം തീരുവ  കുത്തനെ കൂട്ടി വിലക്കുറവിന്റെ ആശ്വാസം‌ നിഷേധിച്ചു. വില ഉയരുമ്പോൾ ഇന്ധനവില അനുദിനം കുതിച്ചുയരുന്നു.

സാജൻ എവുജിൻ 

Monday, January 25, 2021

കാത്തിരിക്കുന്നത് 1.12 ലക്ഷം കോടിയുടെ നിക്ഷേപം; മൂലധനച്ചെലവിനായി എൽഡിഎഫ്‌ നീക്കിവച്ചത്‌ 52,055.16 കോടി

തിരുവനന്തപുരം > അഞ്ചുവർഷത്തിൽ സംസ്ഥാനത്തിന്റെ മൂലധനച്ചെലവിൽ വൻ കുതിപ്പ്‌. 52,055.16 കോടി രൂപയാണ്‌ മൂലധനച്ചെലവിനായി എൽഡിഎഫ്‌ സർക്കാർ ബജറ്റുവഴി നീക്കിവച്ചത്‌. വലിയ പദ്ധതികൾ പ്രഖ്യാപിച്ചുവെന്ന് അവകാശപ്പെട്ട ഉമ്മൻചാണ്ടി സർക്കാരിന്റെ അഞ്ചുവർഷത്തിൽ വകയിരുത്തിയത്‌‌ 29,689.37 കോടിയും. 23,665.79 കോടി രൂപ‌ എൽഡിഎഫ്‌ സർക്കാർ അധികമായി വകയിരുത്തി‌.

ബജറ്റിനുപുറത്തുള്ള മൂലധന നിക്ഷേപവും ചേരുമ്പോൾ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്കാണ്‌ അഞ്ചുവർഷം സാക്ഷ്യം വഹിച്ചത്‌. വൻകിട മൂലധന നിക്ഷേപവും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിട്ട്‌ 60,096.35 കോടി രൂപയുടെ പദ്ധതികളാണ്‌ കിഫ്‌ബി അനുമതിയിൽ മുന്നേറുന്നത്‌.

ഇവയും ചേരുമ്പോൾ 1,12,152 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ‌  സർക്കാർ  രൂപംനൽകി  നടപ്പാക്കി. അഞ്ചുവർഷത്തിൽ 50,000 കോടിയുടെ വികസന പദ്ധതികളാണ്‌ സർക്കാർ പ്രഖ്യാപിച്ചത്‌. കിഫ്‌ബി അംഗീകരിച്ച 821 പദ്ധതിയിൽ അടിസ്ഥാന സൗകര്യ മേഖലയിലെ നിക്ഷേപം 40,096 കോടിയുടേതാണ്‌. ഭൂമി ഏറ്റെടുക്കലിന്‌ 20,000 കോടി രുപ മാറ്റിവച്ചതിലൂടെ വികസനപാതയിലെ ഏറ്റവും വലിയ തടസ്സം‌ നീക്കി‌. പൊതുമരാമത്ത്‌, വിദ്യാഭ്യാസം, ആരോഗ്യ–-കുടുംബക്ഷേമം, ജലസേചനം തുടങ്ങിയ പ്രധാന മേഖലകളിൽ  എല്ലാ നിയമസഭാ  മണ്ഡലത്തിനും പ്രാധാന്യം  ലഭിച്ചു.

അടിസ്ഥാന സൗകര്യ വികസന മുന്നേറ്റം കണ്ണഞ്ചിപ്പിക്കുന്നതാണ്‌. 44,705 ക്ലാസ്‌ മുറി ഹൈടെക്കായി. 292 കോടിയിൽ സ്‌കൂളുകൾക്ക്‌ അത്യാധുനിക ലാബുകളായി. മികവിന്റെ കേന്ദ്രങ്ങളാകുന്ന സ്‌കൂളുകളുടെ കെട്ടിട നിർമാണത്തിന്‌ 1642 കോടിയാണ്‌ നിക്ഷേപം. പൊതുആശുപത്രികൾക്കായുള്ള വകയിരുത്തൽ വിസ്‌മയിപ്പിക്കുന്നു. ഇതുവരെ ചെലവ്‌ 3122 കോടി. 673 കോടിയുടെ കൊച്ചി നഗര  പുനരുജ്ജീവനവും  സമഗ്ര ജലഗതാഗതവും, 5200 കോടിയുടെ  പുതിയ  ട്രാൻസ്‌ഗ്രിഡ്, 1062 കോടിയുടെ കെ–-ഫോൺ, 5374 കോടിയിൽ ദേശീതപാത വികസനത്തിന്‌  സ്ഥലമെടുപ്പ്‌, വ്യവസായ പാർക്കുകൾക്കും ഇടനാഴികൾക്കുമായി 15,000 കോടി, 1652 കോടിയിൽ തീരദേശ ഹൈവേ, 1720 കോടിയിൽ മലയോര ഹൈവേ തുടങ്ങിയ പദ്ധതികളെല്ലാം നടത്തിപ്പിന്റെ വിവിധഘട്ടങ്ങളിലാണ്‌.

സുഭിക്ഷ കേരളം പദ്ധതി: 26,580 ഹെക്ടർ കൃഷിയോഗ്യമാക്കി, 1,580 ഹെക്‌ടറിൽ അധികം കൃഷി

തിരുവനന്തപുരം > സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ കൃഷിയോഗ്യമായത് 26,580 ഹെക്ടർ തരിശുഭൂമി. ലക്ഷ്യമിട്ട 25,000 ഹെക്ടറിൽ 1,580 ഹെക്‌ടർ അധികം കൃഷിയിറക്കി.  നെല്ല് ഉൽപ്പാദനം 6.8 ലക്ഷം മെട്രിക് ടണ്ണിൽനിന്നും ഒമ്പത്‌ ലക്ഷം മെട്രിക് ടണ്ണായി വർധിച്ചു. 2015-–-16ൽ 6.28 ലക്ഷം ടണ്ണായിരുന്ന പച്ചക്കറി ഉൽപ്പാദനം 2019–--20 ആയതോടെ 15 ലക്ഷം ടണ്ണായി.

പദ്ധതിയിലേക്ക്   കർഷകരെയും യുവാക്കളെയും ആകർഷിക്കാനായി സുഭിക്ഷ കേരളം വെബ് പോർട്ടൽ ആരംഭിച്ചിട്ടുണ്ട്.  65,979 കർഷകർ   രജിസ്റ്റർ ചെയ്തു. ഇതിൽ 11,428 പ്രവാസികളും 11,316 യുവാക്കളുമുണ്ട്. നെൽകൃഷി ചെയ്യുന്ന 32,118 കർഷകർക്ക്  റോയൽറ്റി  നൽകി. റോയൽറ്റിക്ക് അർഹതയുള്ള കർഷകരുടെ രജിസ്‌ട്രേഷൻ തുടരുകയാണ്. എല്ലാ കുടുംബങ്ങളെക്കൊണ്ടും പരമാവധി കൃഷി ചെയ്യിക്കുന്നതിന്‌ ഒരുകോടി ഇരുപത് ലക്ഷത്തോളം വിത്ത് പായ്‌ക്കറ്റുകൾ രണ്ട് ഘട്ടങ്ങളിലായി സംസ്ഥാനത്ത് വിതരണം ചെയ്തു.

28 ലക്ഷം പേർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ഇതിൽ 10.87 ലക്ഷം പേർ സ്ത്രീകളും മൂന്നു ലക്ഷം പേർ യുവാക്കളുമാണ്. പ്രാദേശിക, വിദേശ ഫല വർഗങ്ങൾ വ്യാപിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു കോടി ഫലവൃക്ഷത്തൈകൾ വിപണനം ആരംഭിച്ചിരുന്നു. തരിശുനിലങ്ങളിൽ പൂർണമായി കൃഷിയിറക്കുക, പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത നേടുക, ഉൽപ്പാദന വർധനവിലൂടെ കർഷകർക്ക് നല്ല വരുമാനം ഉറപ്പാക്കുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് യുവാക്കളെയും തിരിച്ചുവരുന്ന പ്രവാസികളെയും കൃഷിയിലേക്ക് ആകർഷിക്കുക, മൃഗപരിപാലന മേഖലയും മത്സ്യബന്ധന മേഖലയും അഭിവൃദ്ധിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കുന്നത്.

പ്രതിസന്ധി കരുത്താക്കി; പൊതുമേഖലയിൽ 3149 കോടിയുടെ വിറ്റുവരവ്

തിരുവനന്തപുരം > കോവിഡ്‌കാല പ്രതിസന്ധി കരുത്താക്കി സംസ്ഥാന പൊതുമേലാ സ്ഥാപനങ്ങളുടെ കുതിപ്പ്‌. 2019–-20 സാമ്പത്തികവർഷം കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ  3149 കോടിരൂപയുടെ വിറ്റുവരവ്‌ നേടി. പതിനഞ്ച്‌ പൊതുമേഖലാസ്ഥാപനം ലാഭം നേടി. ആലപ്പുഴ കലവൂരിലെ കേരള സ്‌റ്റേറ്റ്‌ ഡ്രഗ്‌സ്‌ ആൻഡ്‌ ഫാർമസ്യൂട്ടിക്കൽസാണ്‌  (കെഎസ്ഡിപി) മുമ്പിൽ. പോയവർഷം 7.13 കോടി രൂപയുടെ റെക്കോഡ്‌ ലാഭം‌ നേടി.

സാനിറ്റൈസറിൽ കെഎസ്ഡിപി കുതിച്ചു

ഈ സാമ്പത്തികവർഷം 100 കോടിയുടെ വിറ്റുവരവാണ് കെഎസ്‌ഡിപിക്ക്‌.  സാനിറ്റൈസർ നിർമാണത്തിൽ ശ്രദ്ധയൂന്നിയാണ്‌ കെഎസ്‌ഡിപിയുടെ കുതിപ്പ്‌. തദ്ദേശ തെരഞ്ഞെടുപ്പ് വേളയിലും സ്‌കൂളുകളിലും സാനിറ്റൈസർ വിതരണം ചെയ്തു. കോവിഡ് സ്വാബ് ശേഖരണ എക്‌സാമിനേഷൻ ബൂത്ത്, സ്വാബ് കലക്‌ഷൻ ബൂത്ത്, ഈസി ഐസൊലേറ്റ് സംവിധാനം, ഫെയ്‌സ് മാസ്‌ക് ഡിസ്പോസൽ ബിൻ എന്നിവയുടെ നിർമാണവും ആരംഭിച്ചു. ആന്റിബയോട്ടിക്ക്, കുത്തിവയ്‌പ്‌ മരുന്ന്, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർക്കുള്ള മരുന്നുകൾ എന്നിവയുടെ നിർമാണമാരംഭിച്ചു.

മലബാർ സിമന്റ്‌സ് ലാഭത്തിൽ

മലബാർ സിമന്റ്സ്‌ 1.2 കോടി ലാഭം നേടി. ആറ് കോടിയുടെ പ്രവർത്തന ലാഭവും കൈവരിച്ചു. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽ 2019-–-20 ൽ 55.87 കോടി ലാഭം നേടി. കാസ്റ്റിക് സോഡ പ്ലാന്റ്, കാസ്റ്റിക് കോൺസെൻട്രേഷൻ യൂണിറ്റ്, ഹൈഡ്രോക്ലോറിക് ആസിഡ് സിന്തസിസ് യൂണിറ്റ് എന്നിവ തുടങ്ങി. കാസ്റ്റിക് സോഡ കയറ്റുമതിയും ആരംഭിച്ചു.

കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷന്റെ കീഴിലുള്ള രണ്ട് മില്ലും നാല് സഹകരണ സ്പിന്നിങ് മില്ലും കഴിഞ്ഞ നവംബറിൽ പ്രവർത്തനലാഭം കൈവരിച്ചു. മലപ്പുറം സഹകരണ സ്പിന്നിങ് മിൽ ഒക്ടോബർ- നവംബർ മാസങ്ങളിൽ പ്രവർത്തനലാഭം നേടി. കോമളപുരം സ്പിന്നിങ് ആൻഡ്‌ വീവിങ് മിൽ, ഉദുമ ടെക്‌സ്‌റ്റൈൽ മിൽ, പിണറായി ഹൈടെക് വീവിങ് മിൽ എന്നിവിടങ്ങളിൽ ഉൽപ്പാദനം ആരംഭിച്ചു.  സുരക്ഷാ മാസ്‌ക് നിർമാണങ്ങളിൽ കെഎസ്ടിസി മില്ലുകൾ പങ്കാളികളായി.

42 സ്ഥാപനത്തിൽ കൃഷിയിറക്കി

സുഭിക്ഷ കേരളം പദ്ധതിയിൽ പൊതുമേഖലാ സ്ഥാപനങ്ങളും പങ്കാളികളായി.  42 സ്ഥാപനത്തിലായി. 150.325 ഏക്കറിൽ കൃഷി ആരംഭിച്ചു. അഞ്ച് ലക്ഷത്തിലേറെ രൂപയാണ് കൃഷിയിൽ നിന്നുള്ള വരുമാനം.

Thursday, September 24, 2020

ദേശീയ ഭക്ഷ്യ ഭദ്രത നിയമം കേരളത്തില്‍ നടപ്പിലാക്കിയത് ഈ സര്‍ക്കാര്‍: പൊതുവിതരണ രംഗത്ത് അഭിമാനകരമായ നേട്ടം: മുഖ്യമന്ത്രി

 തിരുവനന്തപുരം> സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നാല് മാസവും റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിന് ഇന്ന് തുടക്കമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 88.42 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതുകൊണ്ട് ആശ്വാസം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡിന്റെ ആദ്യഘട്ടത്തിലും ഓണക്കാലത്തും സൗജന്യമായി ഭക്ഷ്യകിറ്റ് നല്‍കിയിരുന്നു.കടല, പഞ്ചസാര, ആട്ട, വെളിച്ചെണ്ണ എന്നിവയടക്കം എട്ടിനം സാധനങ്ങള്‍ ഭക്ഷ്യകിറ്റില്‍ ഉണ്ടാകും. അരിയും സാധനങ്ങളും കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുന്നുണ്ട്. റേഷന്‍ കട വഴി സൗജന്യ വിതരണം നടക്കുന്നുണ്ട്.

ലോക്ക്ഡൗണ്‍ കാലത്ത് ഭക്ഷ്യകിറ്റിന് ആയിരം കോടി ചെലവഴിച്ചു. കേന്ദ്രം പ്രഖ്യാപിച്ച സഹായത്തിന് പുറമെയാണിത്. പൊതുവിതരണ രംഗത്ത് സര്‍ക്കാര്‍ അഭിമാനകരമായ നേട്ടമുണ്ടാക്കി. വാഗ്ദാനം മുഴുവന്‍ നടപ്പാക്കി. പ്രകടന പത്രികയിലില്ലാത്ത പുതിയ പദ്ധതികള്‍ നടപ്പിലാക്കി. റേഷന്‍ വിതരണത്തില്‍ അഴിമതി അവസാനിപ്പിച്ചു. ജനത്തിന് പരാതിയില്ല.

ദേശീയ ഭക്ഷ്യ ഭദ്രത നിയമം കേരളത്തില്‍ നടപ്പിലാക്കിയത് ഈ സര്‍ക്കാരാണ്. മുഴുവന്‍ റേഷന്‍ കടകളും കംപ്യൂട്ടറൈസ് ചെയ്തു.ജനത്തെ സംബന്ധിച്ച് ഗുണമേന്മയുള്ള അരിയും സാധനങ്ങളും ലഭിക്കുന്നു. മുമ്പ് റേഷന്‍ കടയില്‍ നിന്ന് അകന്ന ജനം റേഷന്‍ കടകളിലേക്ക് തിരിച്ചെത്തി. ഉയര്‍ന്ന വരുമാനമുള്ള ഇടത്തരക്കാരും റേഷന്‍ വാങ്ങുന്നു. 92 ശതമാനമാണ് റേഷന്‍ കടയിലെ വിതരണം.

റേഷന്‍ വ്യാപാരികള്‍ക്ക് തുച്ഛമായ കമ്മീഷനാണ് കിട്ടിയിരുന്നത്. ക്രമക്കേടിന്റെ പ്രധാന കാരണം ഇതായിരുന്നു. ഇവര്‍ക്ക് മാന്യമായ കമ്മീഷന്‍ ഉറപ്പാക്കി. പ്രതിമാസം 18000 രൂപ ലഭിക്കുന്ന പാക്കേജ് നടപ്പാക്കി. 14221 റേഷന്‍ കടകളുണ്ട്.

റേഷന്‍ കാര്‍ഡ്  വിതരണം പൂര്‍ത്തിയാക്കി. വീടില്ലാത്തവര്‍ക്കും കാര്‍ഡ് നല്‍കി. റേഷന്‍ കാര്‍ഡിന് ഓണ്‍ലൈനായി അപേക്ഷിക്കാം. 8.22 ലക്ഷം കാര്‍ഡുകള്‍ ഈ സര്‍ക്കാര്‍ വിതരണം ചെയ്തു. പരാതി പരിഹാരത്തിന് സംസ്ഥാന ഭക്ഷ്യ കമ്മീഷനെ നിയമിച്ചു.പൊതുവിപണിയില്‍ വില നിയന്ത്രിച്ചു നിര്‍ത്തുന്നതിന് മുന്‍ സര്‍ക്കാരുകളെക്കാള്‍ ഉയര്‍ന്ന വിഹിതം സപ്ലൈകോയ്ക്ക് അനുവദിക്കുന്നുണ്ട്. ആദ്യത്തെ മൂന്നു വര്‍ഷങ്ങളില്‍ 200 കോടി രൂപ വീതവും 2019-20ല്‍ 150 കോടി രൂപയുമാണ് വിപണി ഇടപെടലിന് നല്‍കിയത്. പൊതുവിപണിയേക്കാള്‍ 60 ശതമാനം വരെ വിലക്കുറവിലാണ് 14 ഇനം അവശ്യസാധനങ്ങള്‍ സപ്ലൈകോ വിതരണം ചെയ്യുന്നത്. പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതനുസരിച്ച് ഈ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചിട്ടേയില്ല. ഉദാഹരണത്തിന് ചെറുപയറിന് കിലോഗ്രാമിന് 2016ല്‍ ഉണ്ടായിരുന്ന 74 രൂപയാണ് ഇപ്പോഴും വില.

എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോയുടെ ഒരു യൂണിറ്റെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മാവേലി ഉല്‍പ്പന്നങ്ങള്‍ റേഷന്‍ കടകള്‍ വഴിയും വിതരണം ചെയ്യും. സപ്ലൈകോ വില്‍പ്പനശാലകളില്‍ നിന്നും വീടുകളില്‍ സാധനങ്ങള്‍ ലഭ്യമാക്കുന്ന പരിപാടിയും ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നു. ഇതിനുള്ള ഓര്‍ഡറുകള്‍ ഓണ്‍ലൈനായി സ്വീകരിക്കും. മുന്‍ഗണനാ വിഭാഗത്തിനുള്ള ഗോതമ്പ് വിഹിതം ആട്ടയാക്കി വിതരണം ചെയ്യാന്‍ ആലോചിച്ചിട്ടുണ്ട്. സപ്ലൈകോയുടെ മെഡിക്കല്‍ സ്റ്റോറുകള്‍ കൂടുതല്‍ ആരംഭിക്കും. ഗൃഹോപകരണങ്ങള്‍ക്ക് പ്രത്യേക വില്‍പ്പനശാലകള്‍ തുറക്കാനും സപ്ലൈകോ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

Monday, April 7, 2014

ഭക്ഷ്യസുരക്ഷാ നിയമം: 2.25 കോടി പേര്‍ക്ക് റേഷനരി കിട്ടില്ല

ഭക്ഷ്യസുരക്ഷാനിയമം അടിസ്ഥാനമാക്കി ജൂലൈ ഒന്നിന് പുതിയ റേഷന്‍കാര്‍ഡ് നിലവില്‍ വരുമ്പോള്‍ സംസ്ഥാനത്തെ 2.25 കോടിയോളം ജനങ്ങള്‍ക്ക് റേഷനരി കിട്ടില്ല. ഇതനുസരിച്ച് റേഷന്‍കാര്‍ഡ് പുതുക്കുന്നതിനുള്ള പ്രാരംഭപ്രവര്‍ത്തനം ആരംഭിച്ചു. തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാകുമെന്നതിനാല്‍ അതീവ രഹസ്യമായാണ് പ്രവര്‍ത്തനങ്ങള്‍. കുടുംബവാര്‍ഷികവരുമാനമനുസരിച്ച് അര്‍ഹതയുള്ളവരെ നിശ്ചയിക്കുന്നതിനാലാണ് സംസ്ഥാനത്തെ 60 ശതമാനത്തിലേറെ ആളുകളും പുറത്താകുന്നത്.

80.92 ലക്ഷമാണ് സംസ്ഥാനത്തെ റേഷന്‍കാര്‍ഡുകളുടെ എണ്ണം. ഇതില്‍ 60 ലക്ഷം എപിഎല്ലും 14.6 ലക്ഷം ബിപിഎല്‍ കാര്‍ഡുകളുമാണ്്. കൂടാതെ 5.95 ലക്ഷം അന്ത്യോദയ-അന്നപൂര്‍ണ്ണയോജന (എഎവൈ) കാര്‍ഡുകളുമുണ്ട്. പുതിയ റേഷന്‍കാര്‍ഡ് നിലവില്‍ വരുമ്പോള്‍ 2.25 കോടിയോളം പേര്‍ക്ക്് പൂര്‍ണമായും റേഷനാനുകൂല്യങ്ങള്‍ ലഭിക്കാതാവും. പുതിയ റേഷന്‍ കാര്‍ഡ് നിലവില്‍ വരുമ്പോള്‍ ഇപ്പോള്‍ കിട്ടുന്ന പ്രതിമാസവിഹിതം 35 കിലോഗ്രാം അരിയും 10 കിലോഗ്രാം ഗോതമ്പും എന്നത് ആളൊന്നിന് പ്രതിമാസം അഞ്ചുകിലോഗ്രാം ഭക്ഷ്യധാന്യം എന്നനിലയിലേക്ക് ചുരുങ്ങും.

മൂന്ന് അംഗങ്ങളുള്ള വീടിനും 35 കിലോ അരി ലഭിച്ചിരുന്നത് ആളെണ്ണമാകുമ്പോള്‍ 15 കിലോ മാത്രമാകും. അരി കിലോഗ്രാമിന് മൂന്നു രൂപയും ഗോതമ്പ് കിലോഗ്രാമിന് രണ്ട് രൂപയുമാണ് നിലവിലുള്ള റേഷന്‍നിരക്ക്. ഭക്ഷ്യസുരക്ഷാനിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യധാന്യവിഹിതത്തിലും ഇതിനകം കുറവ് വരുത്തിയിട്ടുണ്ട്. 14.39 ലക്ഷം മെട്രിക് ടണ്ണായിരുന്നു 2010-11ല്‍ കേരളത്തിന്റെ ഭക്ഷ്യധാന്യ വിഹിതം. 2011-12ല്‍ 15.86 ലക്ഷം മെട്രിക് ടണ്ണും 2012-13ല്‍ 17.78 ലക്ഷം മെട്രിക് ടണ്ണുമായിരുന്നു. എന്നാല്‍ 2013-14ല്‍ വിഹിതം 14.72 ലക്ഷം മെട്രിക് ടണ്ണായി കുറച്ചു. ഭക്ഷ്യസുരക്ഷാനിയമപ്രകാരം കേരളത്തിന് ഉറപ്പു നല്‍കുന്ന ഭക്ഷ്യധാന്യ വിഹിതം 9.29 ലക്ഷം മെട്രിക് ടണ്‍ മാത്രമായിരിക്കും.

2013 നവംബര്‍ മുതല്‍ എപിഎല്‍ ഗോതമ്പ് വിതരണവും നിര്‍ത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് അത് മാര്‍ച്ച് വരെ നീട്ടി. മാര്‍ച്ച് 29ന് ഭക്ഷ്യസിവില്‍ സപ്ലൈസ് ഡയറക്ടര്‍ ജില്ലാസപ്ലൈ ഓഫീസര്‍മാരോടും താലൂക്ക് സപ്ലൈഓഫീസര്‍മാരോടും വീഡിയോകോണ്‍ഫറന്‍സിലൂടെയാണ് റേഷന്‍കാര്‍ഡ് പുതുക്കല്‍ ജോലികള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഭക്ഷ്യസുരക്ഷാനിയമം പ്രാബല്യത്തിലാകുന്നതോടെ റേഷന്‍കാര്‍ഡുകളില്‍ എപിഎല്‍/ബിപിഎല്‍ തരംതിരിവ് ഒഴിവാക്കും. പകരം റേഷന്‍ആനുകൂല്യം ലഭിക്കുന്നവരുടെ കാര്‍ഡില്‍ പ്രയോറിറ്റി (മുന്‍ഗണനാവിഭാഗം) എന്ന മുദ്ര പതിക്കും.

മെയ് രണ്ട് മുതല്‍ കാര്‍ഡ് പുതുക്കുന്നതിനുള്ള അപേക്ഷ റേഷന്‍കടകളില്‍ ലഭിക്കും. 20ന് ഇവ പൂരിപ്പിച്ച് തിരികെ നല്‍കണം. മെയ് 31നകം ഇവ കംപ്യൂട്ടറില്‍ ശേഖരിക്കും. ജൂണ്‍ രണ്ട് മുതല്‍ ഒമ്പത് വരെ പരാതികള്‍ നല്‍കാം. 20ന് കാര്‍ഡുകള്‍ അച്ചടിക്ക് നല്‍കും. സപ്ലൈഓഫീസര്‍മാര്‍ക്ക് നല്‍കിയ വര്‍ക്ക്ചാര്‍ട്ടുപ്രകാരം ജൂലൈ ഒന്ന് മുതലാണ് പുതിയ കാര്‍ഡ് പ്രാബല്യത്തിലാകുന്നത്.

സിബി ജോര്‍ജ് deshabhimani

Thursday, March 27, 2014

ഭക്ഷ്യസുരക്ഷ വെറും പുക; അമേരിക്ക പിടിമുറുക്കുന്നു

"വിശപ്പ് ചരിത്രമാകുന്നു" എന്ന അവകാശവാദത്തോടെ കോണ്‍ഗ്രസും യുപിഎയും തെരഞ്ഞെടുപ്പില്‍ തുരുപ്പുചീട്ടാക്കുന്ന ഭക്ഷ്യസുരക്ഷാ ബില്ലിനെക്കുറിച്ചുള്ള കണക്കുകളും വിവരങ്ങളും ലോക വാണിജ്യസംഘടനയ്ക്കു (ഡബ്ല്യുടിഒ) സമര്‍പ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതോടെ പദ്ധതി തട്ടിപ്പാണെന്നു വ്യക്തമായി. പദ്ധതിയുടെ ഫലപ്രാപ്തിയില്‍ സംശയം പ്രകടിപ്പിച്ച അമേരിക്ക ഡബ്ല്യുടിഒയുടെ കാര്‍ഷികകാര്യ സമിതിയില്‍ ചര്‍ച്ചചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഈ യോഗം. ഡബ്ല്യുടിഒയുടെ നിബന്ധനകള്‍ വഴിമുടക്കുമെന്നറിഞ്ഞിട്ടും ഭക്ഷ്യസുരക്ഷാ ബില്‍ അവതരിപ്പിച്ചതും അതിന്റെ പേരില്‍ പ്രചാരണം നടത്തുന്നതും തെരഞ്ഞെടുപ്പു തട്ടിപ്പു മാത്രമാണെന്ന് ഇതോടെ കൂടുതല്‍ വ്യക്തമായി.

ഡബ്ല്യുടിഒ നിയമപ്രകാരം വാണിജ്യബന്ധങ്ങളെ ബാധിക്കുന്ന സബ്സിഡികള്‍ ഉല്‍പ്പാദന മൂല്യത്തെക്കാള്‍ 10 ശതമാനത്തില്‍ കൂടിയാല്‍ ആ രാജ്യം പിഴയടയ്ക്കേണ്ടിവരും. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള മുഴുവന്‍ കുടുംബങ്ങളെയും മറ്റു രീതിയില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആവശ്യമായ പണത്തിന്റെ ഇരട്ടിയോളമാണ് ഇന്ത്യയിലെ ഭക്ഷ്യസബ്സിഡിയെന്നാണ് അമേരിക്കയുടെ ആക്ഷേപം. ഇടക്കാല ബജറ്റില്‍ വകയിരുത്തിയ 1,15,000 കോടി രൂപയ്ക്കുപുറമെ ഫുഡ് കോര്‍പറേഷന് മുന്‍കാലത്തെ പണം നല്‍കിയതും കണക്കിലെടുക്കണമെന്നാണ് അമേരിക്കയുടെ നിലപാട്. രാജ്യത്തിന്റെ ആഭ്യന്തരകാര്യത്തിലുള്ള അമേരിക്കയുടെ ഈ കടന്നുകയറ്റത്തെ അപലപിക്കാന്‍ കോണ്‍ഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ ഡിസംബറില്‍ ബാലിയില്‍ ചേര്‍ന്ന ലോകവാണിജ്യ സംഘടനയുടെ മന്ത്രിതല യോഗത്തില്‍ അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും താല്‍പ്പര്യങ്ങളോടൊപ്പമായിരുന്നു ഇന്ത്യ. അശാസ്ത്രീയമായ കാര്‍ഷിക ഉടമ്പടി വ്യവസ്ഥയില്‍ ഇളവു നേടാന്‍ ജി-33 രാജ്യങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇന്ത്യ തയ്യാറായില്ല. താല്‍ക്കാലിക ഒത്തുതീര്‍പ്പ് (പീസ് ക്ലോസ്) ഇന്ത്യയുടെ വലിയ നേട്ടമായി കാണിച്ച് വാണിജ്യമന്ത്രി ആനന്ദ് ശര്‍മയും കോര്‍പറേറ്റ് മാധ്യമങ്ങളും അഴിച്ചുവിട്ട "ബാലി വിജയം" കഥ അമേരിക്കന്‍ ഇടപെടലോടെ പൊളിഞ്ഞു. വ്യക്തമായ തീരുമാനം വരുന്നതുവരെയാണ് പീസ് ക്ലോസിന് പ്രാബല്യമുള്ളത്. അതുവരെ പദ്ധതി വിപുലീകരിക്കാനോ സംഭരണവില ഉയര്‍ത്താനോ കഴിയില്ല. കരാര്‍ നിലവില്‍വന്ന ദിവസത്തെ തോതില്‍ സബ്സിഡികള്‍ നിലനിര്‍ത്തണമെന്ന നിബന്ധനയില്‍ വികസ്വര രാജ്യങ്ങളെ വെട്ടിലാക്കുന്ന തീരുമാനത്തിന് ഇന്ത്യ കൂട്ടുനിന്നു.

ബാലി വട്ടത്തിലൂടെ ലോക വാണിജ്യസംഘടനയ്ക്ക് പുതുജീവന്‍ ലഭിച്ചെന്നായിരുന്നു സമ്പന്നരാജ്യങ്ങളുടെ പ്രതികരണം. വികസ്വരരാജ്യങ്ങളുടെ താല്‍പ്പര്യത്തിനായി നിലകൊള്ളുമെന്നു പ്രഖ്യാപിച്ച ഇന്ത്യ, ഒക്ടോബറില്‍ ഡബ്ല്യുടിഒയുടെ ഡയറക്ടര്‍ ജനറല്‍ റോബര്‍ട്ടോ അസവേഡോ ഡല്‍ഹിയിലെത്തിയപ്പോഴാണ് താല്‍കാലിക പരിഹാരമെന്ന നിലപാടിലേക്കു മാറിയത്. വ്യാപാരസംബന്ധിയായ സൗകര്യങ്ങള്‍ സംബന്ധിച്ച ആഗോള കരാര്‍ അംഗീകരിപ്പിക്കാന്‍ ബാലിയിലെ സമ്മേളനത്തില്‍ കൂടുതല്‍ സമയം പ്രയോജനപ്പെടുത്താനുള്ള അമേരിക്കയുടെ സമര്‍ഥമായ നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ വിലയിരുത്തിയിട്ടുള്ളത്. വികസിത രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതി ശക്തിപ്പെടുത്താന്‍ തുറമുഖംപോലുള്ള അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തലും കസ്റ്റംസ് നടപടികള്‍ ലഘൂകരിക്കലുമാണ് ഈ കരാറിന്റെ ലക്ഷ്യം.

എം എന്‍ ഉണ്ണിക്കൃഷ്ണന്‍

തോമസിന്റെ പൊള്ളവാദം ഇടതുപക്ഷം മുമ്പേ തുറന്നുകാട്ടി

കൊച്ചി: ലോകത്തെ ഏറ്റവും വലിയ ജനക്ഷേമപദ്ധതി എന്ന പേരിലാണ് കേന്ദ്ര ഭക്ഷ്യസഹമന്ത്രി കെ വി തോമസ് ഭക്ഷ്യസുരക്ഷാ നിയമത്തെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നത്. കോടികള്‍ ചെലവഴിച്ച് ചെയ്യുന്ന പരസ്യത്തിലൂടെ മഹാകാര്യമായി അവതരിപ്പിച്ച ഭക്ഷ്യസുരക്ഷാ ബില്ലില്‍ ജനങ്ങള്‍ക്ക് കൊടുക്കുന്നതിലേറെ തിരിച്ചെടുക്കലാണെന്ന് ഇടതുപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു. പ്രതിവര്‍ഷം ആറു കോടി ടണ്ണിലേറെ ധാന്യവും ഒന്നേകാല്‍ ലക്ഷം കോടിരൂപയുടെ സബ്സിഡിയും പ്രതീക്ഷിക്കുന്ന സ്വപ്നപദ്ധതിയായും കേന്ദ്രമന്ത്രി ഇതിനെ വിശേഷിപ്പിക്കുന്നു. ഭക്ഷ്യ സബ്സിഡിയായി കേന്ദ്രം കഴിഞ്ഞവര്‍ഷം ചെലവഴിച്ചത് ഏകദേശം ഒരുലക്ഷം കോടി രൂപയാണ്. 25,000 കോടി രൂപകൂടി കിട്ടിയാല്‍ 81 കോടി ജനങ്ങള്‍ക്ക് വിശക്കാതെ കഴിയാമെന്നാണ് അവകാശവാദം. വെള്ളം, ശുചീകരണം, ആരോഗ്യം, നഗരദാരിദ്ര നിവാരണം, മാനവശേഷി വികസനം, റോഡ് ഗതാഗതം, ഗ്രാമീണ വികസനം, മാനവശേഷി വികസനം, സംസ്ഥാനങ്ങള്‍ക്കുള്ള ഗ്രാന്റ് എന്നിവയെല്ലാം ഈ പേരില്‍ വെട്ടിക്കുറച്ചു.

deshabhimani

Monday, February 24, 2014

വോട്ട് സുരക്ഷയ്ക്ക് ഭക്ഷ്യസുരക്ഷാ പരസ്യം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്താനുള്ള പിടിവള്ളി തേടി യുപിഎ സര്‍ക്കാര്‍ കോടികളുടെ "പെയ്ഡ് ന്യൂസ്" നല്‍കുന്നു. എല്ലാ പൗരന്മാര്‍ക്കും നിയമംമൂലം ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയെന്ന് അവകാശപ്പെടുന്ന ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പ്രചാരണാര്‍ഥം ഞായറാഴ്ച ഒരു മലയാളപത്രത്തില്‍ ലക്ഷങ്ങള്‍ പൊടിച്ചാണ് മുഴുനീളെ പേജ് "പെയ്ഡ് ന്യൂസ്" അവതരിപ്പിച്ചത്. പരസ്യമാണെങ്കിലും വാര്‍ത്തകളെന്ന് തോന്നിപ്പിക്കും വിധമുള്ള ശൈലിയില്‍ പത്രത്തിന്റെ തനത് ലിപിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. പണം കൊടുത്ത് വാര്‍ത്ത സൃഷ്ടിക്കുന്ന "പെയ്ഡ് ന്യൂസി"നെ വെല്ലുന്നതാണ് ഉള്ളടക്കം. പേജിന്റെ മൂലയിലൊരിടത്ത് അഡ്വെര്‍ട്ടോറിയല്‍ എന്ന് ഇംഗ്ലീഷില്‍ ചെറുതായി സൂചനയുള്ളതാണ് സംഗതി പരസ്യമാണെന്ന് തിരിച്ചറിയാനുള്ള ഏകമാര്‍ഗം.

ഭക്ഷ്യവകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി കെ വി തോമസിനെ വാഴ്ത്തുന്ന ഉള്ളടക്കം ഏതാണ്ട് കണക്കുകളുടെ കസര്‍ത്താണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പായതിനാല്‍ കോടികള്‍ ചെലവഴിച്ചുള്ള പ്രചാരണം തെരഞ്ഞെടുപ്പ് ചെലവില്‍ വരില്ല. "ഭക്ഷണം ജനങ്ങളിലേക്ക്" എന്ന തലക്കെട്ടില്‍ ലീഡ് വാര്‍ത്തയ്ക്ക് സമാനമായി വിന്യസിച്ച ലേഖനത്തില്‍ ഭക്ഷ്യസുരക്ഷാ നിയമനിര്‍മാണത്തിനായുള്ള തോമസിന്റെ ത്യാഗത്തെ വാഴ്ത്തുന്നുണ്ട്. പേജിലെ മൂന്ന് ചിത്രങ്ങളും തെരഞ്ഞെടുപ്പ് കാലത്തായിരുന്നെങ്കില്‍ ചട്ട ലംഘനമാകുന്നതുമാണ്. റോമില്‍വച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ കോപ്പി നല്‍കുന്നതാണ് ആദ്യ ചിത്രം. പാര്‍ലമെന്റില്‍ സോണിയ ഗാന്ധിയുടെ പ്രസംഗം തോമസ് കേട്ടിരിക്കുന്നതാണ് രണ്ടാമത്തെ ചിത്രം. രാഷ്ട്രപതിക്ക് പുസ്തകം സമ്മാനിക്കുന്ന ചിത്രമാണ് മൂന്നാമത്തേത്.

പാര്‍ലമെന്റില്‍ ഭക്ഷ്യസുരക്ഷാ ബില്‍ കൊണ്ടുവരികയും ശബ്ദവോട്ടിന്റെ സഹായത്താല്‍ നിയമമാക്കുകയും ചെയ്തത് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. രണ്ടാം യുപിഎ സര്‍ക്കാര്‍ നൂറുദിവസത്തിനകം ഭക്ഷ്യസുരക്ഷാ ബില്‍ പാസാക്കുമെന്നായിരുന്നു ആദ്യ നയപ്രഖ്യാപനപ്രസംഗത്തിലെ വാഗ്ദാനം. ഇതിനുശേഷം 1500 ദിവസം കഴിഞ്ഞാണ് ബില്‍ കൊണ്ടുവന്നത്. ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പാക്കുക എന്നതിനേക്കാള്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നിയമം പാസാക്കി രാഷ്ട്രീയസുരക്ഷ ഉറപ്പാക്കുകയായിരുന്നു യുപിഎയുടെ ഉദ്ദേശ്യം. പാര്‍ലമെന്റ് സമ്മേളനത്തിന് തൊട്ടുമുമ്പ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതുതന്നെ അനുചിതമായ നടപടിയാണ്. യുപിഎയുടെ രാഷ്ട്രീയ ഉദ്ദേശ്യവും ആത്മാര്‍ഥതയില്ലായ്മയും പ്രതിഫലിപ്പിക്കുന്നതാണ് ഭക്ഷ്യസുരക്ഷാനിയമമെന്ന് കോടികള്‍ മുടക്കിയുള്ള പരസ്യവും തെളിയിക്കുന്നു.

പരസ്യം മന്ത്രിയുടെ തെരഞ്ഞെടുപ്പ് പോസ്റ്റര്‍

യുപിഎ ഭരണത്തില്‍ കേരളത്തിലെ പൊതുവിതരണ സംവിധാനം മെച്ചപ്പെട്ടെന്ന അവകാശവാദത്തോടെ കേന്ദ്ര ഉപഭോക്തൃ-ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം നല്‍കിയ മുഴുപേജ് പരസ്യം കേന്ദ്രമന്ത്രി കെ വി തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റര്‍. തെരഞ്ഞെടുപ്പ് പ്രചാരണം നോട്ടമിട്ട് കേന്ദ്രസര്‍ക്കാര്‍ ചെലവില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലെ അവകാശവാദങ്ങളത്രയും വസ്തുതാവിരുദ്ധമാണ്. റേഷന്‍കടകള്‍ നോക്കുകുത്തികളാവുകയും പൊതുവിതരണ സംവിധാനം അമ്പേ പരാജയപ്പെടുകയും ചെയ്തത് മറച്ചുവെച്ചാണ് സര്‍ക്കാര്‍ ചെലവില്‍ തെരഞ്ഞെടുപ്പു പ്രചാരണം. എഫ്സിഐ ഗോഡൗണുകളില്‍ ഇത്രയേറെ ഭക്ഷ്യധാന്യം കെട്ടിക്കിടന്ന് നശിക്കുന്നത് ഇതാദ്യമാണ്. കേരളത്തില്‍ പ്രതിമാസ ഭക്ഷ്യധാന്യവിഹിതം 1,22,724 ടണ്ണാണെന്നാണ് പരസ്യത്തിലെ ലേഖനം അവകാശപ്പെടുന്നത്. എന്നാല്‍, 1.65 ലക്ഷം ടണ്‍ ഉണ്ടായിരുന്നത് ഏതാനും മാസം മുമ്പ് വെട്ടിക്കുറച്ചത് മന്ത്രി മറച്ചുവയ്ക്കുന്നു.

 യുഡിഎഫ് സര്‍ക്കാര്‍ വന്നതോടെ ആദിവാസി, മത്സ്യത്തൊഴിലാളി മേഖലകളില്‍ പഞ്ഞമാസങ്ങളിലെ സൗജന്യ അരിവിതരണം ഉപേക്ഷിക്കുകയായിരുന്നു. ബിപിഎല്‍ കാര്‍ഡിന് ഒരു രൂപ നിരക്കിലുള്ള 25 കിലോ അരി 18 ആയി കുറയ്ക്കാന്‍ നീക്കമുണ്ടായപ്പോള്‍ ഇടതുപക്ഷം ഉള്‍പ്പെടെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിയപ്പോഴാണ് താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. അരി, ഗോതമ്പ്, പഞ്ചസാര എന്നിവയുടെ പ്രതിമാസ വിതരണവും ഉത്സവകാലങ്ങളില്‍ അനുവദിച്ച പ്രത്യേക ക്വാട്ടയും അടക്കം കള്ളക്കണക്കുകള്‍ നിരത്തിയാണ് പരസ്യത്തിലെ അവകാശവാദം. പ്രതിമാസവിഹിതത്തിനു പുറമെ 2011-12ല്‍ 1,19,168 ടണ്ണും 2012-13ല്‍ 3,06,104 ടണ്ണും 2013-14ല്‍ 1,19,168 ടണ്ണും ഭക്ഷ്യധാന്യം അനുവദിച്ചതായി കെ വി തോമസ് അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇതില്‍ നല്ലൊരു ഭാഗം കാര്‍ഡ് ഉടമകള്‍ക്ക് ലഭിച്ചില്ലെന്നത് യാഥാര്‍ഥ്യമാണ്. മണ്ണെണ്ണവിതരണം ഏറെക്കുറെ ഇല്ലാതായി. വൈദ്യുതീകരിച്ച വീടുകള്‍ക്കുള്ള രണ്ടു ലിറ്റര്‍ മണ്ണെണ്ണ അര ലിറ്ററാക്കി. ഉത്സവ സീസണുകളില്‍ ഉള്‍പ്പടെ പഞ്ചസാര കിട്ടാനില്ല. എപിഎല്‍ ഗോതമ്പ് മൂന്നുമാസമായി ലഭിക്കുന്നില്ല. റേഷന്‍ വിതരണത്തിനുള്ള അരിയും ഗോതമ്പും മൊത്ത വ്യാപാരികള്‍ മുഖേന വന്‍തോതില്‍ കരിഞ്ചന്തയിലേക്ക്് പോയി. ഇതുമായി ബന്ധപ്പെട്ട നൂറുകണക്കിന് കേസുകളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ഒതുക്കി.

ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ആളോഹരി ഭക്ഷ്യധാന്യം പരമാവധി അഞ്ചു കിലോയാണ്. നാലു പേരുള്ള കുടുംബത്തില്‍ 20 കിലോയും രണ്ടു പേരുള്ള കുടുംബത്തില്‍ പത്തുകിലോയുമാകും പരമാവധി കിട്ടുക. ഈ മാനദണ്ഡം പാലിച്ചാല്‍ നിലവില്‍ റേഷന്‍ കിട്ടുന്നവരില്‍ 53 ശതമാനവും പുറത്താകുമെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിന് പ്രത്യേക പാക്കേജ് ആവിഷ്കരിക്കണമെന്ന ആവശ്യം യുഡിഎഫ് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. കേന്ദ്രം പാസാക്കിയ ഭക്ഷ്യസുരക്ഷാ നിയമം അതേപടി കേരളത്തില്‍ നടപ്പാക്കിയാല്‍ പാവപ്പെട്ടവര്‍ക്ക് കനത്ത ദ്രോഹമാകുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജോണി നെല്ലൂര്‍ പറഞ്ഞു.

വി എം രാധാകൃഷ്ണന്‍

കെ വി തോമസിനെതിരെ സിപിഐ എം നിയമനടപടിക്ക്

കൊച്ചി: അധികാര ദുര്‍വിനിയോഗം നടത്തി കേന്ദ്രസര്‍ക്കാര്‍ ചെലവില്‍ പരസ്യം നല്‍കിയ കേന്ദ്രമന്ത്രി കെ വി തോമസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എം ദിനേശ്മണി പ്രസ്താവനയില്‍ പറഞ്ഞു. "ഉണരൂ ഉപഭോക്താവേ ഉണരൂ" എന്ന പേരിലുള്ള പത്രപരസ്യം അധികാരദുര്‍വിനിയോഗത്തിന്റെ നേര്‍സാക്ഷ്യമാണ്. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ താല്‍പ്പര്യങ്ങളാണ് ഇതിനുപിന്നില്‍. ഭക്ഷണം പൗരന്റെ അവകാശമാക്കിയതാണ് നിയമത്തിന്റെ നേട്ടമെന്നും ധാന്യശേഖരം കൂടിയെന്നും കേരളത്തിന് കൂടുതല്‍ ഭക്ഷ്യധാന്യം ഉറപ്പാക്കിയെന്നുമുള്ള പരാമര്‍ശങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. പൊതുജന താല്‍പ്പര്യാര്‍ഥം കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയമാണ് പരസ്യം പ്രസിദ്ധീകരിച്ചത്.

deshabhimani

സുരക്ഷയാകേണ്ട നിയമം ചോറില്‍ മണ്ണുവാരിയിട്ടു

എല്ലാവരുടെയും വയറുനിറയ്ക്കുമെന്ന പ്രചാരണത്തോടെ വോട്ട് ലക്ഷ്യമാക്കി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഭക്ഷ്യസുരക്ഷാ നിയമം ദരിദ്രജനകോടികള്‍ക്ക് സമ്മാനിക്കുക വിശപ്പ് മാത്രമെന്ന് കണക്കുകള്‍. രാജ്യത്തെ ഗ്രാമവാസികളില്‍ 75 ശതമാനവും നഗരജനതയില്‍ 50 ശതമാനവും ആകെ ജനസംഖ്യയുടെ 67 ശതമാനവും ഭക്ഷ്യസുരക്ഷാപദ്ധതിയുടെ പരിധിയില്‍ വരുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. 67 ശതമാനത്തെമാത്രം ഉള്‍ക്കൊള്ളുന്ന പദ്ധതിതന്നെ തട്ടിപ്പാണ്. 90 ശതമാനത്തെയെങ്കിലും ഉള്‍ക്കൊള്ളുന്നതാവണം പൊതുവിതരണ സംവിധാനമെന്നാണ് സങ്കല്‍പ്പം. നിലവില്‍ രാജ്യത്തെ ഗ്രാമീണജനതയില്‍ 75 ശതമാനവും നഗരജനതയില്‍ 69 ശതമാനവും പട്ടിണിക്കാരാണെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഭക്ഷ്യസുരക്ഷാ നിയമം 67 ശതമാനത്തെ ഉള്‍ക്കൊള്ളുന്നുവെന്ന സര്‍ക്കാര്‍ അവകാശവാദവും ശരിയല്ല. ആസൂത്രണ കമീഷന്‍ പട്ടികപ്രകാരം കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവ ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളില്‍ ദേശീയ ശരാശരിയായ 67 ശതമാനത്തിന് ചുവടെയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം. യുപി, ബിഹാര്‍, മധ്യപ്രദേശ് തുടങ്ങി എട്ട് സംസ്ഥാനങ്ങളില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടവരുടെ അനുപാതം ദേശീയ ശരാശരിയേക്കാള്‍ കൂടുതലുമാണ്. 12 സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്ന 75 ശതമാനത്തേക്കാള്‍ കുറവായിരിക്കും പദ്ധതിയിലെ ഗ്രാമീണ ഗുണഭോക്താക്കളുടെ എണ്ണം. ഇത്രയുംതന്നെ സംസ്ഥാനങ്ങളില്‍ 50 ശതമാനത്തേക്കാള്‍ കുറവാണ് നഗര ഗുണഭോക്താക്കള്‍.

എപിഎല്‍, ബിപിഎല്‍ വേര്‍തിരിവിന് ആസൂത്രണ കമീഷന്‍ സ്വീകരിച്ച, അശാസ്ത്രീയവും വിശ്വാസ്യതയില്ലാത്തതുമായ മാനദണ്ഡങ്ങള്‍ ബാധകമാക്കിയാണ് 67 ശതമാനമെന്ന ദേശീയ ശരാശരിയില്‍ എത്തിച്ചത്. പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ മാനദണ്ഡം നിശ്ചയിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരം അട്ടിമറിക്കപ്പെട്ടു. ആസൂത്രണ കമീഷന്‍ നിശ്ചയിച്ച പരിധിയില്‍ ഗുണഭോക്താക്കളുടെ എണ്ണം പരിമിതമാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ബന്ധിതമായി. കേരളം, തമിഴ്നാട്, കര്‍ണാടകം, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഒഡിഷ, ത്രിപുര, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങി 12 സംസ്ഥാനങ്ങളില്‍ ഈ ബില്ലില്‍ അവകാശപ്പെടുന്നതിനേക്കാള്‍ ആളുകളെ ഉള്‍ക്കൊള്ളുന്ന ഭക്ഷ്യസുരക്ഷാപദ്ധതികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്നുണ്ട്. ഇവിടങ്ങളിലെല്ലാം എപിഎല്‍ കാര്‍ഡുടമകള്‍ക്കും മിതമായ വിലയ്ക്ക് ഭക്ഷ്യധാന്യം ഉറപ്പാക്കുന്നു. ഭക്ഷ്യസുരക്ഷാ നിയമം വന്നതോടെ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ വലിയൊരു വിഭാഗത്തിന് ഭക്ഷ്യസുരക്ഷ നിഷേധിക്കപ്പെടുകയായിരുന്നു. 2010-11നും 2013-14നുമിടയിലുള്ള കണക്കുകള്‍ പ്രകാരം എപിഎല്‍ വിഭാഗത്തിനുള്ള കേന്ദ്രവിഹിതമായ അരി 70 ശതമാനത്തിന് മുകളില്‍ വാങ്ങിയിട്ടുണ്ട്. പലപ്പോഴും ഇത് 90 ശതമാനംവരെ എത്തി. എപിഎല്‍ വിഭാഗക്കാരെ ഭക്ഷ്യവിലക്കയറ്റം എത്രത്തോളം ബാധിക്കുന്നുവെന്നതിന് തെളിവാണ് പൊതുവിതരണസംവിധാനത്തെ ആശ്രയിക്കുന്നവരുടെ ഉയര്‍ന്ന ശതമാനം. എപിഎല്‍, ബിപിഎല്‍ വിഭജനത്തിന്റെ മാനദണ്ഡം തീര്‍ത്തുംഅശാസ്ത്രീയമാണെന്നും ഈ കണക്ക് തെളിയിക്കുന്നു.

എം വി പ്രദീപ്

ആര്‍ക്കെല്ലാം ഭക്ഷണം വേണമെന്ന് കേന്ദ്രം നിശ്ചയിക്കും

ഭക്ഷ്യസുരക്ഷ ആര്‍ക്കൊക്കെ വേണമെന്ന് നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കാത്തതാണ് കേന്ദ്രനിയമം. ഭക്ഷ്യസുരക്ഷാ നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍: ഭക്ഷ്യസുരക്ഷാ പരിധിയില്‍ വരുന്ന വ്യക്തികള്‍ക്ക് പ്രതിമാസം അഞ്ചുകിലോ ഭക്ഷ്യധാന്യം. ഗ്രാമങ്ങളില്‍ 75 ശതമാനവും നഗരങ്ങളില്‍ 50 ശതമാനവും ജനങ്ങള്‍ പരിധിയില്‍. അന്ത്യോദയ അന്ന യോജന (എഎവൈ) പദ്ധതിയില്‍ വരുന്ന കുടുംബങ്ങള്‍ക്ക് പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യം തുടരും. സംസ്ഥാനങ്ങളില്‍ ആരൊക്കെ പദ്ധതിയില്‍ വരണമെന്ന് കേന്ദ്രം നിശ്ചയിക്കും. അടുത്ത മൂന്നുവര്‍ഷത്തേക്ക് പദ്ധതി ഗുണഭോക്താക്കള്‍ക്ക് കിലോ മൂന്നു രൂപ നിരക്കില്‍ അരിയും രണ്ടു രൂപ നിരക്കില്‍ ഗോതമ്പും ഒരു രൂപ നിരക്കില്‍ റാഗി, ബജ്റ തുടങ്ങിയ ധാന്യങ്ങളും ഉറപ്പാക്കും. മൂന്നുവര്‍ഷം കഴിയുമ്പോള്‍ വില പുനഃപരിശോധിക്കും.

സാര്‍വത്രിക പൊതുവിതരണം ഇല്ല

ഭക്ഷ്യസുരക്ഷാ നിയമത്തില്‍ സാര്‍വത്രിക പൊതുവിതരണം എന്നൊന്നില്ല. ആദായനികുതി നല്‍കുന്നവരൊഴികെയുള്ള എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാര്‍വത്രിക പൊതുവിതരണം ലക്ഷ്യമാക്കണമെന്ന ഇടതുപക്ഷത്തിന്റെയും സിപിഐ എമ്മിന്റെയും നിര്‍ദേശം തള്ളിയാണ് നിയമം സര്‍ക്കാര്‍ പാസ്സാക്കിയത്. ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമെ ആവശ്യമായ അളവില്‍ പഞ്ചസാര, പാചക എണ്ണ, പയര്‍വര്‍ഗങ്ങള്‍ എന്നിവ ഉറപ്പാക്കാന്‍ നിര്‍ദേശമില്ല. വ്യക്തിക്ക് അഞ്ചു കിലോ ഭക്ഷ്യധാന്യമെന്നത് ഏഴു കിലോ ആക്കി ഉയര്‍ത്തണമെന്നും കുടുംബത്തിന് ചുരുങ്ങിയത് 35 കിലോ ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. മൂന്നുവര്‍ഷത്തിനുശേഷം ഭക്ഷ്യധാന്യവില താങ്ങുവിലയുമായി ബന്ധപ്പെടുത്തുന്ന വ്യവസ്ഥ വിലക്കയറ്റത്തിന് ഇടയാക്കും. മൂന്നു രൂപയ്ക്കുപകരം രണ്ടു രൂപയ്ക്ക് അരി നല്‍കണമെന്ന ആവശ്യവും സര്‍ക്കാര്‍ തള്ളി. ബില്ലിന് അമിതമായ കേന്ദ്രീകൃതസ്വഭാവം ഉള്ളതിനാല്‍ പദ്ധതിനടത്തിപ്പിന്റെ ചെലവ് പങ്കുവയ്ക്കല്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളിലും സംസ്ഥാന സര്‍ക്കാരുകളോട് കൂടിയാലോചന നടത്തി സമ്മതം വാങ്ങണമെന്ന ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചില്ല. പണം നേരിട്ട് നല്‍കുന്ന പദ്ധതി ഭക്ഷ്യസുരക്ഷയുമായി ബന്ധിപ്പിക്കരുതെന്നും സിപിഐ എം ആവശ്യപ്പെട്ടിരുന്നു.

പൊതുവിതരണ സമ്പ്രദായത്തില്‍ "ആധാര്" ഉള്‍പ്പെടുത്താന്‍ നിര്‍ദേശം

പൊതുവിതരണ സമ്പ്രദായത്തില്‍ "ആധാര്‍" ഉള്‍പ്പെടുത്താന്‍ ഭക്ഷ്യസുരക്ഷാ നിയമത്തില്‍ നിര്‍ദേശം. ഇതോടെ ഇന്ത്യയില്‍ ആധാര്‍ നിര്‍ബന്ധമാക്കുന്ന ആദ്യ നിയമമായിരിക്കുകയാണ് ഭക്ഷ്യസുരക്ഷാ നിയമം. പൊതുവിതരണ സംവിധാനത്തില്‍ വരുത്തേണ്ട പരിഷ്കാരങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന ഏഴാം അധ്യായത്തില്‍ 18(2) സി വകുപ്പിലാണ് ഇക്കാര്യം വിശദമാക്കുന്നത്. നിയമത്തിന്റെ ആനുകൂല്യങ്ങള്‍ പൂര്‍ണമായും ലഭ്യമാകാന്‍ സവിശേഷ തിരിച്ചറിയല്‍ രേഖയായി ആധാറും ഗുണഭോക്താക്കളുടെ ബയോമെട്രിക് വിവരങ്ങളും ഉള്‍പ്പെടുത്തണമെന്ന് ഇതില്‍ വ്യവസ്ഥചെയ്യുന്നു. പാചകവാതക സബ്സിഡി ലഭിക്കുന്നതിന് ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചത് രാജ്യമൊട്ടാകെ വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ആധാര്‍ നിര്‍ബന്ധമല്ലാതാക്കിയെങ്കിലും പാചകവാതക സബ്സിഡി ലഭിക്കുന്നതിന്റെ പേരിലുള്ള നിരവധി പ്രശ്നങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇത് നിലനില്‍ക്കുമ്പോഴാണ് ഭക്ഷ്യസുരക്ഷാ നിയമത്തില്‍ ആധാര്‍ നിര്‍ബന്ധമാക്കാനുള്ള നിര്‍ദേശം. പാവപ്പെട്ട ജനങ്ങള്‍ക്ക് കടുത്ത ദ്രോഹമാകും ഈ നിര്‍ദേശം.

റേഷന്‍ കടകള്‍ പൂട്ടേണ്ടി വരും വിലക്കയറ്റം രൂക്ഷമാകും

ഭക്ഷ്യസുരക്ഷാനിയമം സംസ്ഥാനത്തെ റേഷന്‍ സംവിധാനം തകര്‍ത്ത് ആകെയുള്ള 14,420 റേഷന്‍ കടകളുടെ നിലനില്‍പ്പിന് ഭീഷണിയാകും . സംസ്ഥാനത്ത് ആകെയുള്ള 83 ലക്ഷം റേഷന്‍ കാര്‍ഡിന്റെ പ്രസക്തിയും നഷ്ടമാകും. കൂടാതെ സംസ്ഥാനത്തിന് കനത്ത സാമ്പത്തികഭാരമുണ്ടാക്കും. നിയമം വഴി നിശ്ചയിച്ച അളവില്‍ കൂടുതല്‍ ഭക്ഷ്യധാന്യം അനുവദിക്കുമ്പോള്‍ കേരളം കൂടുതല്‍ വില നല്‍കണം. ഇത് പൊതുവിപണിയില്‍ വിലക്കയറ്റം രൂക്ഷമാക്കും. 46 ശതമാനംപേര്‍ പദ്ധതിയില്‍നിന്ന് പുറത്താകുന്നതോടൊപ്പം ബിപിഎല്‍ കുടുംബത്തിനു ലഭിക്കുന്ന 25 കിലോ ഭക്ഷ്യധാന്യത്തില്‍ വലിയ നഷ്ടവുമുണ്ടാകും.

പൊതുവിതരണസംവിധാനം വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കേരളവും തമിഴ്നാടും അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് പുതിയനിയമം വിപത്തുണ്ടാക്കുമെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് മലയാളികൂടിയായ ഭക്ഷ്യമന്ത്രി നിയമം നിര്‍മിച്ചത്. പദ്ധതിപ്രകാരം കേരളത്തിനു നിശ്ചയിച്ച സബ്സിഡി ഭക്ഷ്യധാന്യത്തിന്റെ അളവ് വര്‍ഷം 14.25 ലക്ഷം ടണ്ണാണ്. ഈ അളവില്‍ കൂടുതല്‍ അനുവദിക്കുന്ന അരിക്ക് ഇനി തുറന്നവിപണി പദ്ധതി (ഒഎംഎസ്) പ്രകാരം കൂടിയവില നല്‍കണം. ഇത് പൊതുവിപണിയിലെ അരിവില കുത്തനെ വര്‍ധിപ്പിക്കും. മൂന്നുവര്‍ഷമായി കേരളം എടുക്കുന്ന അരിയുടെ ശരാശരി 14.25 ലക്ഷം ടണ്ണാണ്. ഇക്കാലയളവില്‍ അനുവദിച്ച അധികവിഹിതത്തിന് നിയമപ്രകാരം അര്‍ഹതയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ 83 ലക്ഷം റേഷന്‍ കാര്‍ഡില്‍ 14,90,000 കാര്‍ഡ്ബിപിഎല്‍ കുടുംബത്തിന്റേതാണ്. അന്ത്യോദയ-അന്നയോജന പദ്ധതിയില്‍ 5,93,207 കാര്‍ഡുണ്ട്. ബാക്കിയുള്ള എപിഎല്‍ കാര്‍ഡില്‍ 14 ലക്ഷം കാര്‍ഡിന് സബ്സിഡിയോടെ ഭക്ഷണസാമഗ്രികള്‍ ലഭിക്കും. ശേഷമുള്ള കാര്‍ഡ് മുഴുവന്‍ എപിഎല്‍ വിഭാഗത്തിലാണ്. എന്നാല്‍, ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ തന്നെ കേരളത്തില്‍ റേഷന്‍ വിതരണം തകരാറിലാണ്. ഭക്ഷ്യസുരക്ഷാനിയമം ഇല്ലാതിരുന്ന മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബിപിഎല്‍ കുടുംബത്തിന് 2 രൂപയ്ക്ക് 25 കിലോ അരിയും ഏഴു കിലോ ഗോതമ്പും നല്‍കിയിരുന്നു. അന്ത്യോദയ കാര്‍ഡിന് മാസംതോറും 35 കിലോ നല്‍കിയിരുന്നു. എന്നാല്‍, ഭക്ഷ്യസുരക്ഷാനിയമം വന്നശേഷം കേരളത്തില്‍ യുഡിഎഫ് നല്‍കുന്ന റേഷന്റെ അളവുകോല്‍ മാത്രംമതി ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പൊള്ളത്തരം അറിയാന്‍. കഴിഞ്ഞമാസം റേഷന്‍ കടകളില്‍ 22 കിലോ അരിയും 2 കിലോ ഗോതമ്പുമാണ് നല്‍കിയത്. എപിഎല്‍ വിഭാഗത്തിന് സബ്സിഡി അരി 9 കിലോയായി വെട്ടിച്ചുരുക്കി. ഗോതമ്പ് നല്‍കിയിട്ടില്ല. 21 രൂപയ്ക്ക് എപിഎല്‍ വിഭാഗത്തിനു നല്‍കുന്ന അരിയാകട്ടെ റേഷന്‍ കടകളില്‍ പേരിനു മാത്രമാണ് എത്തിയത്. ആദ്യം എത്തിയ കുറച്ചുപേര്‍ക്കു മാത്രം അരി നല്‍കിയശേഷം പിന്നാലെ എത്തിയവരെ കാലിച്ചാക്ക് കാണിച്ച് മടക്കി അയക്കുകയായിരുന്നു.

മണ്ണെണ്ണയും മുട്ടിച്ചു

ഭക്ഷ്യസുരക്ഷാ നിയമത്തെ മഹത്വവല്‍ക്കരിച്ചും അതിന്റെ പിതൃത്വം പ്രചരിപ്പിക്കാനുമായി കോടികള്‍ ചെലവഴിച്ച് കേന്ദ്രഭക്ഷ്യസഹമന്ത്രി കെ വി തോമസ് നല്‍കിയ "പെയ്ഡ്ന്യൂസ്" മോഡല്‍ പരസ്യത്തില്‍ തീരദേശജനതയെ മറന്നു. സംസ്ഥാനത്തിനുള്ള സബ്സിഡി മണ്ണെണ്ണവിഹിതം വെട്ടിക്കുറച്ച് ലക്ഷക്കണക്കിന് മത്സ്യബന്ധനത്തൊഴിലാളികളെ ദുരിതക്കടലിലെറിഞ്ഞ മന്ത്രിയാണ് കെ വി തോമസ്. സബ്സിഡി മണ്ണെണ്ണ ലഭിക്കാതെ മത്സ്യബന്ധനം കേരളത്തില്‍ പേരിനു മാത്രമായതോടെ തീരദേശങ്ങളിലെ ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് പ്രതിസന്ധിയിലായത്. മത്സ്യബന്ധനം കുറഞ്ഞതോടെ മീനിന് തീവിലയായി. മത്തിക്കുപോലും വില ഇരട്ടിയിലേറെ വര്‍ധിച്ചു. മത്സ്യബന്ധനവും അനുബന്ധ മത്സ്യമേഖലയും തീരാദുരിതത്തിലേക്ക് എടുത്തെറിയപ്പെട്ടു.

കേരളത്തിനുള്ള മണ്ണെണ്ണവിഹിതം വെട്ടിക്കുറച്ച കേന്ദ്രനടപടിയാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. 2011 ജൂണ്‍വരെ 15,660 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് കേന്ദ്രം കേരളത്തിന് നല്‍കിക്കൊണ്ടിരുന്നത്. അത് വെട്ടിച്ചുരുക്കി 10,600 ലിറ്ററാക്കിയതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. സബ്സിഡി നിരക്കില്‍ 20 രൂപയ്ക്ക് കിട്ടിക്കൊണ്ടിരുന്ന മണ്ണെണ്ണ കിട്ടാതായതോടെ കരിഞ്ചന്തയില്‍ മണ്ണെണ്ണയ്ക്ക് തീവിലയായി. ഇത് തടയാനുള്ള നടപടിയൊന്നും ഉണ്ടായില്ല. ലിറ്ററിന് 60 മുതല്‍ 80 രൂപവരെ ഇന്ന് കരിഞ്ചന്തയില്‍ മണ്ണെണ്ണയ്ക്കുണ്ട്. ഇത്ര വലിയ തുകയ്ക്ക് എണ്ണ വാങ്ങി എന്‍ജിന്‍ഘടിപ്പിച്ച വള്ളത്തില്‍ കടലില്‍പോയാല്‍ കടക്കെണിയില്‍ കുരുങ്ങുമെന്നല്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്നുവന്നതോടെ തീരദേശങ്ങളില്‍ കൂട്ടത്തോടെ ആളുകള്‍ മത്സ്യബന്ധനം ഉപേക്ഷിച്ചു.

കേരളത്തിലെ മത്സ്യമേഖലയ്ക്ക് പ്രത്യേകമായി മണ്ണെണ്ണ അനുവദിക്കുന്നില്ലെങ്കിലും ആകെ അനുവദിക്കുന്നതില്‍ ഒരു വിഹിതം സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ വഴി മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. വെട്ടിക്കുറച്ച മണ്ണെണ്ണ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ വര്‍ധിക്കുമ്പോഴും കേന്ദ്രമന്ത്രിക്ക് കുലുക്കമില്ല. വെട്ടിക്കുറച്ച മണ്ണെണ്ണ പുനഃസ്ഥാപിക്കുന്ന പ്രശ്നമില്ലെന്ന് ആവര്‍ത്തിക്കുന്ന മന്ത്രി വിപണിവിലയ്ക്ക് വേണമെങ്കില്‍ തരാം എന്ന ഔദാര്യമേ കാണിക്കുന്നുള്ളൂ. വിപണി വിലയ്ക്ക് മണ്ണെണ്ണയുമായി കടലില്‍പോയാല്‍ ഒരു കിലോ മത്തിക്ക് 200 രൂപ വാങ്ങിത്തരുമോ എന്നാണ് മത്സ്യത്തൊഴിലാളികളുടെ ചോദ്യം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മന്ത്രി മുഖം മിനുക്കാന്‍ പരസ്യത്തിന് തുലയ്ക്കുന്ന കോടികള്‍ ഉണ്ടായാല്‍മാത്രം മതി കേരളത്തിലെ തീരദേശം രക്ഷപ്പെടാനെന്ന് മത്സ്യമേഖലയിലെ തൊഴിലാളി നേതാക്കള്‍ ഒന്നടങ്കം പറയുന്നു.

deshabhimani

Monday, November 25, 2013

ഭക്ഷ്യസുരക്ഷ അട്ടിമറിനീക്കം ഇന്ത്യ ചെറുക്കണം: പിബി

വികസ്വരരാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷാപദ്ധതികളെ നിയമവിരുദ്ധമായി കണക്കാക്കാനുള്ള ലോക വ്യാപാര സംഘടനയുടെ ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. പൊതുഭക്ഷ്യശേഖരം സംബന്ധിച്ച ജി-33 നിര്‍ദേശത്തെ പരാജയപ്പെടുത്താന്‍ ഡബ്ല്യുടിഒ തലത്തില്‍ നടക്കുന്ന നീക്കങ്ങളില്‍ പിബി ആശങ്ക പ്രകടിപ്പിച്ചു.

ഡിസംബര്‍ 13ന് ബാലിയില്‍ ചേരുന്ന ഡബ്ല്യുടിഒ മന്ത്രിതലയോഗത്തിന് മുന്നോടിയായി ഇതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ചെറുകിട കര്‍ഷകരുടെ ജീവനോപാധിയെയും ദരിദ്രരുടെ ഭക്ഷ്യ ഉപഭോഗത്തെയും പിന്തുണയ്ക്കാന്‍ നിലവിലുള്ള കൃഷിസംബന്ധ കരാറില്‍ ഭേദഗതി വരുത്തി ഒരു നിയന്ത്രണവുമില്ലാതെ പൊതു ഭക്ഷ്യപദ്ധതികള്‍ അനുവദിക്കണമെന്ന നിര്‍ദേശം ജി-33 കൂട്ടായ്മ ഡബ്ല്യുടിഒ മുമ്പാകെ വച്ചിരുന്നു. നിര്‍ദേശത്തിലെ സുപ്രധാന ഘടകങ്ങളെല്ലാം ജി-33 കൂട്ടായ്മ സെക്രട്ടറിയറ്റ് തള്ളിയിരിക്കുകയാണ്.

ജി-33 നിര്‍ദേശത്തിന്മേല്‍ ഒരു "സമാധാന ചട്ടം" (ആവശ്യമായ നിയന്ത്രണങ്ങള്‍ വരുത്തിയുള്ള ചട്ടം) മാത്രമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഭക്ഷ്യസുരക്ഷ പ്രോത്സാഹിപ്പിക്കാന്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്ന വികസ്വരരാജ്യങ്ങളുടെ നടപടി നിയമവിരുദ്ധമായി കണക്കാക്കുന്നതാണ് സമാധാന ചട്ടം. നാലുവര്‍ഷത്തേക്ക് മാത്രമാകും സമാധാന ചട്ടത്തിന്റെ കാലാവധി. ഈ കാലയളവില്‍ ഒരു സ്ഥിരം പരിഹാരമെന്ന ഉറപ്പ് ചട്ടം നല്‍കുന്നുമില്ല. മാത്രമല്ല സമാധാന ചട്ട നിയന്ത്രണങ്ങള്‍ കടുത്തതുമാണ്. ഭൂരിഭാഗം വികസ്വരരാജ്യങ്ങള്‍ക്കും സമധാന ചട്ടം ഉപയോഗപ്പെടുത്താന്‍ കഴിയാത്തവിധം കര്‍ക്കശമാണ് നിയന്ത്രണങ്ങള്‍.

ജി-33 രാജ്യങ്ങള്‍ നിര്‍ദേശിച്ച ഭേദഗതികള്‍ അംഗീകരിക്കാന്‍ ഡബ്ല്യുടിഒ തയ്യാറായില്ലെങ്കില്‍ കൃഷിസംബന്ധമായ കരാര്‍ അങ്ങേയറ്റം പക്ഷപാതപരമാകും. ആവശ്യത്തിന് ഭക്ഷ്യധാന്യം ലഭ്യമല്ലാത്തവരെയും കര്‍ഷകരെയും സഹായിക്കാന്‍ ഇന്ത്യ പോലുള്ള വികസ്വരരാജ്യങ്ങള്‍ക്ക് കഴിയാതാകും. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ദുര്‍ബല ഭക്ഷ്യസുരക്ഷാപദ്ധതി പോലും നടപ്പാക്കാനാകില്ല. എന്നാല്‍, അമേരിക്കയുടെ ഭക്ഷ്യകൂപ്പണ്‍, ശിശു പോഷക പദ്ധതി തുടങ്ങി വിവിധ പദ്ധതികളുടെ പേരിലും മറ്റും 385 കിലോ ഭക്ഷ്യധാന്യം ഒരാള്‍ക്ക് വിതരണംചെയ്യുന്ന പദ്ധതികള്‍ നിര്‍ബാധം തുടരാനാകും.

നിര്‍ദിഷ്ട സമാധാന ചട്ടം പ്രശ്നപരിഹാരത്തിന് ഉതകുന്നതല്ല. ഇന്ത്യ ഇത് തള്ളിക്കളയണം. ഡബ്ല്യുടിഒ സെക്രട്ടറിയറ്റിന്റെയും യൂറോപ്യന്‍ യൂണിയന്റെയും അമേരിക്കയുടെയും അന്യായമായ സമ്മര്‍ദതന്ത്രങ്ങള്‍ക്ക് വഴങ്ങരുത്. ഭക്ഷ്യസുരക്ഷാപദ്ധതികളെ നിയമവിരുദ്ധമായി കാണുന്നത് അവസാനിപ്പിക്കുംവിധം ഡബ്ല്യുടിഒ ചട്ടങ്ങളില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് ഇന്ത്യ സമ്മര്‍ദം തുടരുകയും വേണം- പിബി പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

Sunday, November 24, 2013

India should not give in to unjust pressure


The Polit Bureau of the Communist Party of India (Marxist) has issued the following statement:

The Polit Bureau of the CPI(M) expresses concern at the efforts to defeat the G 33 proposal on public food stockholding, which is being negotiated in the backdrop of the next ministerial meeting of the WTO in Bali in December 2013.

The G-33 had tabled a proposal on food security at the WTO that argues that public food programmes for supporting livelihoods of small farmers and food consumption of the poor should be allowed without limits, by changing the existing Agreement on Agriculture (AoA).

We understand that all important elements of the G 33 proposal have been rejected by the WTO Secretariat and only a so called 'peace clause' (or due restraint clause) on the G-33 proposal is being discussed. A 'peace clause' means that the use of measures to procure food-grains by developing countries to promote food security would continue to be deemed illegal but WTO Members will not go to dispute settlement for a certain period. Such a 'peace clause' will be effective only for four years and does not guarantee that a permanent solution will eventually be negotiated. Further, the conditions sought to be imposed, for invocation of the 'peace clause' provision, are severe and would may make it virtually impossible for any developing county to use it.

If the WTO does not pass the amendment proposed by the G-33 countries, it would allow the perpetuation of an extremely iniquitous arrangement in the Agreement on Agriculture (under the WTO), through which rich countries can continue to support their farmers and people without adequate access to food, while developing countries such as India are prevented from taking such measures. For example, the provision of 60kg/person-per year of food-grains under the weak Food Security Act, recently passed by the Indian Parliament,  will be deemed illegal as per WTO rules while the US can continue to provide 385Kg/person for food aid under several programmes like the food coupons, child nutrition programmes etc.

The proposed 'peace clause' is by no means a fair resolution of the issue and should be rejected by India. Continuance of the present WTO rules regarding food stockholding will not only jeopardize present efforts in India to ensure food security for millions of hungry people, but will also make it impossible to further strengthen such measures in the future.

The Polit Bureau demands that India should not give in to this unjust pressure from the WTO Secretariat and the EU and the US and continue to press for fundamental changes in WTO rules so that food subsidy programmes are not designated as illegal.

Saturday, November 23, 2013

ഭക്ഷ്യ സബ്സിഡി വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെ കേന്ദ്രം ഇടപെടണം

ഭക്ഷ്യ സബ്സിഡി വെട്ടിക്കുറക്കാനുള്ള ലോകവ്യാപാര സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. രാജ്യത്തെ സാധാരണക്കാരും പാവപ്പെട്ടവരുമായ കൃഷിക്കാരുടെ താല്‍പര്യം സംരക്ഷിക്കാന്‍ സബ്സിഡി വെട്ടിക്കുറക്കുന്ന നിബന്ധന മുന്നോട്ടുവയ്ക്കുന്ന ലോക വ്യാപാരസംഘടനയുടെ "പീസ് ക്ലോസ്" ഇന്ത്യ ഒരുകാരണവശാലും അംഗീകരിക്കരുതെന്നും പ്രസ്താവനയില്‍ വി എസ് ആവശ്യപ്പെട്ടു.

ഡിസംബര്‍ ആദ്യം ബാലിയില്‍ ചേരുന്ന ലോക വ്യാപാരസംഘടനയുടെ ഒമ്പതാം മന്ത്രിതല സമ്മേളനത്തിലാണ് ഇന്ത്യയടക്കമുളള വികസ്വര രാജ്യങ്ങളിലെ ഭക്ഷ്യ സബ്സിഡി വെട്ടിക്കുറയ്ക്കണമെന്ന നിബന്ധന ഡബ്ല്യൂടിഒ മുന്നോട്ടുവെച്ചിണ്ടട്ടുണ്ടള്ളത്. ഇതംഗീകരിക്കുന്നത് രാജ്യം പാസാക്കിയ ഭക്ഷ്യ സുരക്ഷാബില്ലിന്റെ അന്ത:സത്തക്ക് തന്നെ കടകവിരുദ്ധമാണ്. ഇന്ത്യയിലെ ഭക്ഷ്യസുരക്ഷ സംബണ്ടന്ധിണ്ടച്ചും ഭക്ഷ്യോല്‍പന്നങ്ങളുടെ താങ്ങുവില നയം സംബന്ധിച്ചും തീരുമാനമെടുക്കാണ്ടനുള്ള പരമാധികാരം നമ്മുടെ രാജ്യത്തിന് തന്നെയാണ്. ലോകവ്യാപാര സംഘടനയുടെ ഉദാരവല്‍ക്കരണനയങ്ങള്‍ രാജ്യത്തെ കര്‍ഷകജനസമാന്യണ്ടത്തിന്റെ താല്‍പര്യങ്ങള്‍ ഹനിക്കുന്നതാണ്.

ഭക്ഷ്യ സബ്സിഡി വെട്ടിക്കുറയ്ക്കണ്ടണണ്ടമെന്ന നിര്‍ദ്ദേശം ഈ താല്‍പര്യങ്ങളെ കൂടുതല്‍ അപകടപ്പെടുത്തും. അതുകൊണ്ട് ഇക്കാര്യത്തില്‍ ലോകവ്യാപാര സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ റോബര്‍ട്ടോ അസ്വെദോ മുന്നോട്ടുവെച്ച നിര്‍ദ്ദേശം തള്ളിക്കളയാന്‍ കേന്ദ്രണ്ടസര്‍ക്കാര്‍ തയ്യാറാവണം. ലോകത്തെ വികസ്വര രാജ്യങ്ങളെല്ലാം ലോകവ്യാപാര സംഘടനയുടെ തിട്ടൂരങ്ങള്‍ക്ക് അതീതമായി ഭക്ഷ്യസുരക്ഷ ഏര്‍പ്പെടുത്തുന്നതില്‍ ഇന്ത്യയെയാണ് ഉറ്റുനോക്കുന്നത്. അത്തരത്തിലുള്ള ഇന്ത്യ ഭക്ഷ്യ സബ്സിഡി വെട്ടിക്കുറണ്ടക്കാനുള്ള ഡബ്ല്യൂടിഒ നിര്‍്ദ്ദേശം അംഗീകരിക്കുന്നത് ഇന്ത്യയുടെ മാത്രമല്ല മുഴുവന്‍ വികസ്വരരാഷ്ട്രങ്ങളുടെയും ഭക്ഷ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കും.

അതുകൊണ്ട് ഇതുസംബന്ധിച്ച് ഡബ്ല്യൂ.ടി.ഒയുടെ ചര്‍ച്ചകളില്‍ നിന്നും ഇന്ത്യ പിന്‍വാങ്ങാന്‍ തയ്യാറാവണം. ലോകവ്യാപാരസംഘടനയുടെ ഇത്തരം കര്‍ഷകദ്രോഹ സമീപനങ്ങള്‍ക്കെതിരെ വികസ്വരരാജ്യങ്ങളെയും മൂന്നാം ലോക രാജ്യങ്ങളെയും കൂട്ടിയോജിപ്പിച്ച് പോരാടാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani

Saturday, November 16, 2013

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം സാമൂഹ്യപ്രശ്നമാകുന്നു

രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന ഉയര്‍ന്നതോതിലുള്ള പണപ്പെരുപ്പത്തിന്റെ കെടുതികള്‍ സാധാരണക്കാരെയാണ് ദോഷകരമായി ബാധിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഉപഭോക്തൃ മൊത്തവിലസൂചികയുടെ അടിസ്ഥാനത്തില്‍ 2003-04ല്‍ പണപ്പെരുപ്പനിരക്ക് 6.10 ശതമാനം ആയിരുന്നെങ്കില്‍ 2013 ജൂലൈയില്‍ രേഖപ്പെടുത്തിയ പണപ്പെരുപ്പനിരക്ക് 9.64 ശതമാനമാണ്. ഇതില്‍ തന്നെ 2009 ഡിസംബര്‍ മുതല്‍ 2013 ആഗസ്ത് വരെയുള്ള കണക്ക് പരിശോധിക്കുമ്പോള്‍ ഭക്ഷ്യവസ്തുക്കളുടെ വന്‍വിലക്കയറ്റമാണ് മൊത്തത്തിലുള്ള പണപ്പെരുപ്പത്തിന്റെ പ്രധാന ഘടകമെന്ന് വ്യക്തമാകുന്നു. ഇക്കാലയളവില്‍ മുട്ട, ഇറച്ചി, മത്സ്യം എന്നിവയുടെ വിലക്കയറ്റം 17.16 ശതമാനമായിരുന്നു. പാലിന് 11.78 ശതമാനവും പച്ചക്കറി ഇനങ്ങള്‍ക്ക് 10.84 ശതമാനവും ഭക്ഷ്യധാന്യങ്ങള്‍ക്ക് 9.11 ശതമാനവും വില വര്‍ധിച്ചു. മറ്റെല്ലാ ഭക്ഷ്യവസ്തുക്കളുടെയും വില സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന വിധത്തില്‍ കുതിച്ചുയര്‍ന്നു.

അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം നടപ്പുസാമ്പത്തികവര്‍ഷം (ഏപ്രില്‍-ആഗസ്ത്) 10.98 ശതമാനമാണെങ്കില്‍ ഭക്ഷ്യഉല്‍പ്പന്നങ്ങളുടേത് 5.37 ശതമാനമാണ്. അതേസമയം, ആഗോളതലത്തില്‍ ഭക്ഷ്യപണപ്പെരുപ്പം നടപ്പുവര്‍ഷം ഇതേകാലയളവില്‍ 0.19 ശതമാനം മാത്രമാണ്. വിലക്കയറ്റം ആഗോളപ്രതിഭാസമാണെന്ന കേന്ദ്രഭരണാധികാരികളുടെ വാദം ശരിയല്ലെന്ന് അര്‍ഥം. മാത്രമല്ല, 2009-10, 2012-13 വര്‍ഷങ്ങളില്‍ ആഗോളതലത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ധനവിലയില്‍ ഉണ്ടായ വര്‍ധന, ഭക്ഷ്യവസ്തുക്കള്‍ വന്‍തോതില്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നത്, പെരുകുന്ന ഉല്‍പ്പദനച്ചെലവ് എന്നിവയാണ് ഭക്ഷ്യവസ്തുക്കളുടെ ഭാരിച്ച വിലക്കയറ്റത്തിനുള്ള കാരണങ്ങളായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതെല്ലാം കേന്ദ്രസര്‍ക്കാര്‍ നയങ്ങളുടെ സൃഷ്ടിയാണ്. വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ലാഭം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളാണ് ഇവ. എന്നാല്‍, കര്‍ഷകത്തൊഴിലാളികളുടെ വേതനത്തില്‍ 2005-11 കാലത്ത് ശരാശരി 3.17 ശതമാനം വര്‍ധന മാത്രമാണുണ്ടായത്. കൂടുതല്‍ കൂലി കൊടുത്തതുകൊണ്ടല്ല ഭക്ഷ്യോല്‍പ്പാദനച്ചെലവ് വര്‍ധിച്ചതെന്ന് വ്യക്തം. സാധാരണജനങ്ങളുടെ വരുമാനത്തില്‍ കാര്യമായ വര്‍ധനയുണ്ടാകാത്ത സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വന്‍വിലക്കയറ്റം ഗുരുതരമായ സാമൂഹ്യപ്രത്യാഘാതം സൃഷ്ടിക്കുകയാണ്. പോഷകാഹാരവും മറ്റും ഒഴിവാക്കേണ്ട ഗതികേടിലാണ് സാധാരണക്കാര്‍.
(സാജന്‍ എവുജിന്‍)

deshabhimani

Wednesday, October 16, 2013

ലോകത്തെ പട്ടിണിക്കാരില്‍ നാലിലൊന്നും ഇന്ത്യയില്‍

ലോകത്താകെ വിശപ്പുകൊണ്ട് വലയുന്നവരില്‍ നാലിലൊന്ന് ഇന്ത്യയില്‍. പട്ടിണിയും പോഷകാഹാരക്കുറവും കുറയ്ക്കുന്നതില്‍ ഇന്ത്യക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ആഗോള വിശപ്പുസൂചികയില്‍ പറയുന്നു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ലോക ഭക്ഷ്യസംഘടനയാണ് വിശപ്പുസൂചിക തയ്യാറാക്കിയത്.

വിശപ്പ് കുറയ്ക്കുന്നതില്‍ പാകിസ്ഥാനും ബംഗ്ലാദേശും ശ്രീലങ്കയും ഇന്ത്യയ്ക്കു മുന്നിലാണ്. ഇന്ത്യയില്‍ 21 കോടി പേര്‍ പട്ടിണിയിലാണെന്ന് സൂചിക പറയുന്നു. ലോകത്താകെ 87 കോടി ജനങ്ങളാണ് പട്ടിണിയിലും ഗുരുതരമായ പോഷകാഹാരക്കുറവിലും ജീവിക്കുന്നത്. 120 രാജ്യങ്ങളിലെ ഭക്ഷ്യലഭ്യത, പോഷകാഹാര ലഭ്യത, പോഷകാഹാരമില്ലാതെ മരിച്ച അഞ്ചു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ എണ്ണം, അഞ്ചു വയസ്സിനു താഴെയുള്ള ഭാരക്കുറവുള്ള കുട്ടികളുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് കണക്ക്.

2012ലെ സൂചികയെ അപേക്ഷിച്ച് ഇന്ത്യ നില അല്‍പ്പം മെച്ചപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ആഫ്രിക്കന്‍ രാജ്യങ്ങളടക്കം കൈവരിച്ച നേട്ടത്തിന്റെ തോതനുസരിച്ച് ഇന്ത്യക്ക് നില മെച്ചപ്പെടുത്താനായില്ല. നൂറു പോയിന്റ് അടിസ്ഥാനമാക്കിയാണ് സ്ഥാനനിര്‍ണയം. പൂജ്യംപോയിന്റുള്ള രാജ്യങ്ങളില്‍ പോഷകാഹാരക്കുറവുമൂലം മരണമില്ല. ഭാരക്കുറവുള്ള കുഞ്ഞുങ്ങളുമില്ല. ഇവയാണ് പട്ടികയില്‍ മികച്ച രാജ്യങ്ങള്‍. 100 പോയിന്റ് നേടുന്ന രാജ്യത്ത് കുഞ്ഞുങ്ങളെല്ലാം പോഷകാഹാരക്കുറവുള്ളവരും ഭാരക്കുറവുമുള്ളവരായിരിക്കും. ശിശുമരണം കൂടിയ നിരക്കിലായിരിക്കും.

4.9 പോയിന്റില്‍ താഴെയുള്ള രാജ്യങ്ങളാണ് പോഷകാഹാരക്കുറവ് ഇല്ലാത്തവ. അഞ്ചു പോയിന്റിനും 9.9 പോയിന്റിനുമിടയ്ക്കുള്ള രാജ്യങ്ങള്‍ സാമാന്യം മെച്ചപ്പെട്ട വിഭാഗത്തില്‍. 10നും 19.9നും ഇടയ്ക്കുവരുന്ന രാജ്യങ്ങളെ ഗുരുതരം, 20 പോയിന്റിനും 29.9 പോയിന്റിനുമിടയ്ക്കുള്ള രാജ്യങ്ങളെ ഭയാനകം, 30 പോയിന്റിനു മുകളിലുള്ളവയെ അതീവ ഭയാനകം എന്നീ വിഭാഗങ്ങളിലാണ്. 21.3 പോയിന്റുള്ള ഇന്ത്യ ഭയാനകസ്ഥിതിയുള്ള രാജ്യങ്ങളുടെ കൂട്ടത്തിലാണ്. പാകിസ്ഥാന്‍ (19.3 പോയിന്റ്), ബംഗ്ലാദേശ് (19.4), നേപ്പാള്‍ (17.3), ശ്രീലങ്ക (15.6) എന്നിവ ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട നിലയില്‍. ചൈന 5.5 പോയിന്റും വിയറ്റ്നാം 7.7 പോയിന്റും നേടി മെച്ചപ്പെട്ട നിലയിലാണ്.

ഇരുപതുവര്‍ഷത്തിനിടെ പട്ടിണിയും പോഷകാഹാരക്കുറവും കുറയ്ക്കുന്നതില്‍ അംഗോള, ബംഗ്ലാദേശ്, കംബോഡിയ, എത്യോപ്യ, ഘാന, മലാവി, നൈജര്‍, റുവാണ്ട, തായ്ലന്‍ഡ്, വിയറ്റ്നാം എന്നിവ മികച്ച നേട്ടം കൈവരിച്ചു. ഇന്ത്യ നില മെച്ചപ്പെടുത്തുന്നെങ്കിലും വേഗതയില്ല. കലോറി അടിസ്ഥാനമാക്കിയുള്ള പ്രതിശീര്‍ഷ പോഷകാഹാര ലഭ്യതയെക്കുറിച്ച് ദേശീയ സാമ്പിള്‍ സര്‍വേ സംഘടന നടത്തിയ പഠനത്തില്‍ ഇന്ത്യയില്‍ 1993-94ലെ പ്രതിശീര്‍ഷ കലോറിയായ 2153ല്‍ നിന്ന് 2009-10ല്‍ 2020 ആയി കുറഞ്ഞെന്നു സൂചിപ്പിക്കുന്നുണ്ട്. ഭക്ഷ്യോല്‍പ്പാദനം കൂടുന്നതിന് ആനുപാതികമായി പോഷകാഹാരലഭ്യത വര്‍ധിക്കാത്തതിനു കാരണം വിതരണത്തിലെ പോരായ്മയാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
(വി ജയിന്‍)

deshabhimani

ദരിദ്ര ഇന്ത്യ

എണ്‍പത്തിയെട്ട് രാജ്യങ്ങള്‍ ഉള്‍പ്പെട്ട ആഗോള ദാരിദ്ര്യ സൂചക (ഗ്ലോബല്‍ ഹങ്കര്‍ ഇന്‍ഡക്‌സ് - ജി എച്ച് ഐ) ത്തില്‍ ഇന്ത്യയുടെ സ്ഥാനം അറുപത്തിയാറാമത്. അയല്‍ രാജ്യങ്ങളായ പാകിസ്ഥാനും ബംഗ്ലാദേശിനും പിന്നിലാണ് സൂചകത്തില്‍ ഇന്ത്യയുടെ സ്ഥാനം. അതി ദരിദ്ര്യമായ സബ്‌സഹാറന്‍ ആഫ്രിക്കയ്ക്കു പുറത്ത് 'അസ്വസ്ഥജനകമായ തോതില്‍' പട്ടിണി നേരിടുന്ന ഹയ്ത്തി, ടിമോര്‍ - ലെസ്‌റ്റെ (കിഴക്കന്‍ ടിമോര്‍) എന്നീ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിട്ടുള്ളത്.

യുദ്ധക്കെടുതികളില്‍ ഉഴലുന്ന സെര്‍ബിയ, ലിത്വാനിയ എന്നീ ചെറുരാജ്യങ്ങള്‍പോലും വിഭവ സമൃദ്ധമായ ഇന്ത്യയെക്കാള്‍ ദാരിദ്ര്യസൂചികയില്‍ ഏറെ മുന്നിലാണ്. കൊടുംശീതമരുഭൂമിരാജ്യമായ മംഗോളിയ, ചെറുരാഷ്ട്രങ്ങളായ സുറിനാം, ഹോണ്ടുറാസ്, വൈവിദ്യമാര്‍ന്ന ബ്രസീല്‍, ചൈന എന്നിവയെല്ലാം ഇന്ത്യയെക്കാള്‍ ഏറെ മുന്നിലാണെന്ന് രാഷ്ട്രാന്തര ഭക്ഷ്യനയ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (ഐ എഫ് പി ആര്‍ ഐ) പഠനം വ്യക്തമാക്കുന്നു.

'ഉള്‍ക്കൊണ്ടുള്ള വളര്‍ച്ച', ഭക്ഷ്യസുരക്ഷ തുടങ്ങിയ ഭരണവര്‍ഗ വായ്ത്താരികളുടെ പൊള്ളത്തരമാണ് ഐ എഫ് പി ആര്‍ ഐ പഠനം തുറന്നുകാട്ടുന്നത്. യു പി എ സര്‍ക്കാര്‍ കൊണ്ടാടുന്ന സാമ്പത്തിക വളര്‍ച്ച പട്ടിണിയും പോഷകാഹാരത്തിന്റെ അഭാവവും തടയാന്‍ തെല്ലും സഹായകമായിട്ടില്ലെന്നാണ് ആഗോള ദാരിദ്ര്യ സൂചകത്തിന് ആധാരമായ കണക്കുകള്‍ വ്യക്തമാക്കുന്നത്. ദേശീയ സാമ്പിള്‍ സര്‍വേ സംഘടന (എന്‍ എസ് എസ് ഒ), ദേശീയ കുടുംബ ആരോഗ്യ സര്‍വെ (മൂന്ന്) എന്നീ ഔദ്യോഗിക ഏജന്‍സികളുടെ ഡാറ്റകളെ അടിസ്ഥാനമാക്കിയാണ് സൂചകം തയ്യാറാക്കിയിട്ടുള്ളത്.
ദാരിദ്ര്യ സൂചകം തയ്യാറാക്കുന്നതില്‍ ഏറ്റവും പ്രധാന മാനദണ്ഡങ്ങളില്‍ ഒന്ന് അഞ്ച് വയസിനു താഴെയുള്ള കുട്ടികളുടെ ശരാശരി ഭാരമാണ്. ഇന്ത്യയില്‍ 40 ശതമാനത്തിലധികം കുട്ടികള്‍ ഈ വിഭാഗത്തില്‍പെടുന്നു. ഇത് ലോകത്തിലെ തന്നെ ഭാരം കുറഞ്ഞ കുട്ടികളുടെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണ്. ബി ജെ പി ഭരിക്കുന്ന മധ്യപ്രദേശില്‍ 60 ശതമാനത്തിലധികം കുട്ടികള്‍ ഈ വിഭാഗത്തില്‍പെടും. ആഭ്യന്തര കലഹം മൂലം ചിന്നഭിന്നമായ കോംഗോ, റവാണ്ട, സുഡാന്‍ എന്നീ രാജ്യങ്ങളെക്കാള്‍ വഷളാണ് ഇത്.

ജനങ്ങള്‍ക്കിടയില്‍ ഭക്ഷണ-ആരോഗ്യ മേഖലയിലെ മൂന്ന് സൂചകങ്ങളാണ് ജി എച്ച് ഐ കണക്കാക്കുന്നതിന് പരിഗണിക്കുന്നത്. പോഷകാഹാരക്കുറവുള്ളവരുടെ അനുപാതം, അഞ്ച് വയസിനു താഴെയുള്ള കുട്ടികളിലെ തൂക്കക്കുറവുള്ള കുട്ടികളുടെ അനുപാതം, അഞ്ച് വയസിനുള്ളിലുള്ള കുട്ടികളുടെ മരണനിരക്ക് എന്നിവയാണത്.

രാജ്യത്തിന്റെ 'ധാന്യക്കൊട്ട' എന്ന് വിശേഷിപ്പിക്കുന്ന പഞ്ചാബിന്റെ സ്ഥിതി പോലും അപമാനകരമാണ്. ഭാരക്കുറവുള്ള കുട്ടികളുടെ കാര്യത്തില്‍ പഞ്ചാബ് വിയറ്റ്‌നാമിനെയും ഗാബോണിനെയും പിന്നിലാക്കുന്നു. അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളില്‍ ഏതാണ്ട് നാലിലൊന്നിനും ശരാശരി അഭിലഷണീയ ഭാരമില്ലാത്തവരാണ്.

പഠനവിധേയമായ 18 സംസ്ഥാനങ്ങളില്‍ 12 ലും സ്ഥിതി അത്യന്തം ഉല്‍ക്കണ്ഠാജനകമാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെല്ലാം സ്ഥിതി അസ്വസ്ഥതാജനകമാണ്.

സ്വന്തം രാജ്യത്തെ ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുന്നതില്‍ വെനസ്വേല, മെക്‌സിക്കോ, ക്യൂബ, ഘാന, തായ്‌ലാന്റ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ 55 ശതമാനത്തിലധികം പുരോഗതി കൈവരിച്ചു. ചൈന ഇക്കാര്യത്തില്‍ 57.69 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് കേവലം 34 ശതമാനം മാത്രമാണ്.

janayugom

Wednesday, September 18, 2013

ഡല്‍ഹിയില്‍ ത്രിദിന നിരാഹാരസമരം തുടങ്ങി

ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പേരില്‍ നിലവിലുള്ള പൊതുവിതരണ സംവിധാനം ഇല്ലാതാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സിപിഐ എം ഡല്‍ഹി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ത്രിദിന നിരാഹാര സത്യഗ്രഹം തുടങ്ങി. സെപ്തംബര്‍ ഒന്നുമുതല്‍ ഡല്‍ഹി സംസ്ഥാന സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ പദ്ധതി ആരംഭിച്ചതോടെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്കും ചേരിനിവാസികള്‍ക്കും പുനരധിവാസ കോളനികളില്‍ താമസിക്കുന്ന പാവപ്പെട്ടവര്‍ക്കും ഭക്ഷ്യ ആനുകൂല്യം നഷ്ടപ്പെട്ടു. ബിപിഎല്‍ രജിസ്ട്രേഷനുള്ള സൗകര്യങ്ങള്‍ നല്‍കാതെ കുടുംബങ്ങളെ എപിഎല്‍ വിഭാഗത്തിലേക്ക് നിര്‍ബന്ധിച്ച് രജിസ്റ്റര്‍ചെയ്യിക്കുന്ന നടപടി ഡല്‍ഹിയില്‍ തുടരുകയാണ്.

റേഷന്‍കാര്‍ഡിനായി അപേക്ഷിക്കുമ്പോള്‍ അപേക്ഷാഫോറത്തില്‍ പറഞ്ഞിരിക്കുന്ന സര്‍ടിഫിക്കറ്റിനു പുറമെ പലതരം രേഖകളും ഹാജരാക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നു. ഈ ഉദ്യോഗസ്ഥപീഡനം അവസാനിപ്പിക്കുക, എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും പയറുവര്‍ഗങ്ങള്‍, ഭക്ഷ്യ എണ്ണ, ഉപ്പ്, പഞ്ചസാര, മണ്ണെണ്ണ എന്നിവ കുറഞ്ഞ വിലയ്ക്ക് നല്‍കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് സമരം. പാര്‍ടി പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് സമരം ഉദ്ഘാടനംചെയ്തു.

നിലവില്‍ ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ഭക്ഷ്യസുരക്ഷയെന്ന സങ്കല്‍പ്പം ഇല്ലാതാക്കുകയും ചെയ്തിരിക്കയാണ് കേന്ദ്രസര്‍ക്കാര്‍. ആദായനികുതി അടയ്ക്കുന്നവരൊഴികെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ ഭക്ഷ്യധാന്യവും കുറഞ്ഞ വിലയ്ക്ക് അവശ്യവസ്തുക്കളും നല്‍കണമെന്നും വൃന്ദ ആവശ്യപ്പെട്ടു. വിവിധ ലോക്കല്‍ കമ്മിറ്റികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകരാണ് നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കുന്നത്. ഐടിഒ ചൗക്കില്‍ നടന്ന ഉദ്ഘാടന യോഗത്തില്‍ ഡല്‍ഹി സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വിജേന്ദര്‍ ശര്‍മ, ആശ ശര്‍മ എന്നിവരും സംസാരിച്ചു.

deshabhimani

Saturday, September 14, 2013

സബ്സിഡി ഭക്ഷ്യസുരക്ഷയ്ക്കുമാത്രം

ഭക്ഷ്യസുരക്ഷാ നിയമം ഒഴികെയുള്ള കാര്യങ്ങള്‍ക്ക് സബ്സിഡി പൂര്‍ണമായും ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിവിലതന്നെ ഈടാക്കുന്ന സംവിധാനം നിലവില്‍ വരുമെന്നും സമിതി ചെയര്‍മാന്‍ സി രംഗരാജന്‍ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പുറത്തിറക്കിയശേഷം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2012-13 വര്‍ഷം മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ 2.6 ശതമാനമായിരുന്നു സബ്സിഡി. ഈ സാമ്പത്തികവര്‍ഷം രണ്ടു ശതമാനമായിരിക്കും. 2015-16 ആകുമ്പോഴേക്ക് 1.6 ശതമാനമായി സബ്സിഡി കുറയ്ക്കും. ഭക്ഷ്യ സബ്സിഡി നിലനിര്‍ത്തും. എന്നാല്‍, ഇന്ധന സബ്സിഡി, രാസവളം സബ്സിഡി എന്നിവ ഈ കാലയളവില്‍ പൂര്‍ണമായും നിര്‍ത്തും. ഈ സാമ്പത്തികവര്‍ഷം ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് കൂടുതല്‍ സബ്സിഡി നല്‍കേണ്ടിവരില്ല. അടുത്ത സാമ്പത്തികവര്‍ഷം പദ്ധതിക്ക് സബ്സിഡി പൂര്‍ണമായും നല്‍കേണ്ടിവരും. നിയമം നടപ്പാക്കാന്‍ ഇനിയും സമയം ആവശ്യമുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനമൂലം എണ്ണക്കമ്പനികള്‍ നഷ്ടത്തിലാകാന്‍ അനുവദിക്കില്ല. സബ്സിഡി ഒഴിവാക്കി വിപണിയിലെ വ്യത്യാസമനുസരിച്ച് വില നിര്‍ണയിക്കും. ഡീസലിന് ഒറ്റയടിക്ക് അഞ്ചു രൂപ വര്‍ധിപ്പിക്കാനുള്ള നീക്കം സംബന്ധിച്ച ചോദ്യത്തോട് ആഭ്യന്തരസ്ഥിതിഗതികള്‍ പരിഗണിച്ച് തീരുമാനിക്കുകയെന്നായിരുന്നു പ്രതികരണം. വന്‍തോതിലുള്ള സബ്സിഡി സമ്പദ്ഘടനയില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നുവെന്ന് ഇടക്കാല സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പറഞ്ഞു. നിക്ഷേപത്തിലും സാമ്പത്തികവളര്‍ച്ചയിലും ഇത് പ്രതികൂല ഫലങ്ങളുണ്ടാക്കുന്നു. അതിനാല്‍, സബ്സിഡി സമ്പദ്വ്യവസ്ഥയുടെ പരിമിതികള്‍ക്കുള്ളില്‍നിന്നുമാത്രം തുടരേണ്ടതാണ്. പരമാവധി ചുരുക്കിയും സുതാര്യമായും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുമാത്രം നല്‍കേണ്ടതുമാണ് സബ്സിഡി. ഇത്തരം ഹ്രസ്വകാല ചെലവുചുരുക്കല്‍ പരിഷ്കരണങ്ങള്‍കൊണ്ടു മാത്രമേ സാമ്പത്തികവളര്‍ച്ചയും പൊതുനിക്ഷേപവും ഉറപ്പുവരുത്താന്‍ കഴിയുകയുള്ളൂ. സാമ്പത്തികവളര്‍ച്ച ഉറപ്പുവരുത്തുന്ന സാമ്പത്തിക നടപടികളുടെ ഭാഗമാണ് സബ്സിഡി പരിമിതപ്പെടുത്തല്‍.

സാമ്പത്തികപ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്നായ വ്യാപാരക്കമ്മിയിലേക്ക് നയിക്കുന്നത് വര്‍ധിച്ച ഇറക്കുമതിയാണ്. ക്രൂഡ് ഓയില്‍ ഇറക്കുമതി കുറയാന്‍ സാധ്യത കാണുന്നില്ല. വിലയും ഉയര്‍ന്നുതന്നെ. സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ അഞ്ചുമാസങ്ങളില്‍ ഒരു ബാരല്‍ ക്രൂഡ് ഓയിലിന് 105 ഡോളറില്‍ താഴെയായിരുന്നു അന്താരാഷ്ട്രവിപണിയിലെ വില. സിറിയയില്‍ യുദ്ധസാധ്യത വന്നതോടെ ഇത് 115 ഡോളറായി ഉയര്‍ന്നു. യുദ്ധസാഹചര്യം ഒഴിഞ്ഞതോടെ വില നേരിയതോതില്‍ കുറഞ്ഞെങ്കിലും ശൈത്യകാലത്ത് വീണ്ടും വില ഉയരും. ഇത് ഇറക്കുമതിച്ചെലവ് വര്‍ധിക്കും. രൂപയുടെ നില മെച്ചപ്പെട്ടെങ്കിലും ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറയാത്തതുകൊണ്ട് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന ഒഴിവാക്കാനാകില്ല. സബ്സിഡികൊണ്ട് വിലവര്‍ധനയെ പ്രതിരോധിക്കാന്‍ ശ്രമിക്കേണ്ടതില്ലെന്ന് സമിതി വിലയിരുത്തി.
(വി ജയിന്‍)

deshabhimani

Friday, September 13, 2013

കേന്ദ്രം വിലകുറച്ച് ഗോതമ്പ് കയറ്റുമതിക്ക് ഒരുങ്ങുന്നു

പട്ടിണിപ്പാവങ്ങള്‍ക്ക് റേഷന്‍ നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പൊതുവിപണിയിലെക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഗോതമ്പ് കയറ്റി അയക്കുന്നു. 20 ലക്ഷം ടണ്‍ ഗോതമ്പാണ് കയറ്റുമതിചെയ്യാന്‍ കേന്ദ്രം ഒരുങ്ങുന്നത്. കേരളത്തിലെ 65 ലക്ഷത്തോളം എപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം ഒന്നോ രണ്ടോ കിലോ ഗോതമ്പാണ് സര്‍ക്കാര്‍ റേഷനായി നല്‍കുന്നത്. അന്ത്യോദയ അന്നയോജന കാര്‍ഡുകാര്‍ക്ക് ഒരുകിലോയും. പ്രമേഹരോഗത്തില്‍ ലോകത്തുതന്നെ ഒന്നാം സ്ഥാനമുള്ള ഇന്ത്യയില്‍ ഗോതമ്പിന്റെ ആവശ്യകത ഏറെയാണ്. പൊതുവിപണിയില്‍ ഗോതമ്പിന് 24 രൂപവരെ വിലയുണ്ട്. ഗോതമ്പ് ആട്ടയ്ക്ക് 28 രൂപമുതല്‍ 35 രൂപവരെയുണ്ട്. ഈ സാഹചര്യം നിലനില്‍ക്കെയാണ് കേവലം 18 രൂപയ്ക്ക് ഗോതമ്പ് കയറ്റി അയക്കാന്‍ തീരുമാനിക്കുന്നത്. റേഷന്‍കടകളിലൂടെ ഈ വിലയ്ക്ക് നല്‍കിയാല്‍പോലും വാങ്ങാന്‍ കേരളത്തിലുള്‍പ്പെടെ ആളുകള്‍ തയ്യാറാണ്. ഭക്ഷ്യധാന്യം മിച്ചമാണെന്ന കാരണം പറഞ്ഞാണ് സംഭരണ ചെലവിലുണ്ടായ നഷ്ടംപോലും കണക്കിലെടുക്കാതെയുള്ള കയറ്റുമതി.

രാജ്യത്തിനു വേണ്ടത് 6.1 കോടി ടണ്‍ ഭക്ഷ്യധാന്യമാണ്. ഇപ്പോഴുള്ളത് 6.5 കോടി ടണ്‍. ഗോതമ്പിന്റെയും അരിയുടെയും സംഭരണം ആരംഭിക്കാനുള്ളതിനാലാണ് കയറ്റുമതിയെന്ന് എഫ്സിഐ പബ്ലിക് റിലേഷന്‍സ് അസി. ജനറല്‍ മാനേജര്‍ വിനയ്കുമാര്‍ പറഞ്ഞു.

വിലക്കയറ്റംമൂലം രൂക്ഷമായ സാഹചര്യത്തില്‍ സംഭരിച്ച വിലയ്ക്കെങ്കിലും ഭക്ഷ്യധാന്യം ലഭ്യമാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. സംഭരണ വിലയ്ക്ക് ഭക്ഷ്യധാന്യം വിറ്റഴിച്ചാല്‍ വില ഇടിയുമെന്നും കര്‍ഷകര്‍ക്ക് ആഘാതമാകുമെന്നുമാണ് സര്‍ക്കാര്‍ വാദിക്കുന്നത്. ഇടനിലക്കാരില്‍നിന്നാണ് ഏജന്‍സികള്‍ ഭൂരിഭാഗം ഭക്ഷ്യധാന്യങ്ങളും സംഭരിക്കുന്നത് എന്നതിനാല്‍ ഈ വാദത്തില്‍ കഴമ്പില്ല. കഴിഞ്ഞവര്‍ഷം മാത്രം 42 ലക്ഷം ടണ്‍ ഗോതമ്പാണ് കയറ്റി അയച്ചത്. ടണ്ണിന് ശരാശരി 311.38 ഡോളറാണ് ലഭിച്ചത്. കിലോയ്ക്ക്് ഏതാണ്ട് 19 രൂപ. ഇപ്പോള്‍ 20 ലക്ഷം ടണ്‍ കയറ്റുമതിയിലൂടെ 60 കോടി ഡോളറാണ് ലക്ഷ്യമിടുന്നത്. കിലോയ്ക്ക്് 18 രൂപ. രൂപയുടെ മൂല്യം ഇടിഞ്ഞിരിക്കുന്നതിനാല്‍ കൂടുതല്‍ വില ലഭിക്കേണ്ടതാണ്. എന്നാല്‍ ഇപ്പോള്‍ ലക്ഷ്യമിട്ടതിനെക്കാള്‍ കുറഞ്ഞ തുകയ്ക്കാകും കയറ്റുമതി എന്നാണ് സൂചന. ജനങ്ങളെ പട്ടിണിക്കിട്ടാലും വിദേശനാണ്യം മതിയെന്ന സമീപനമാണ് കേന്ദ്രസര്‍ക്കാറിന്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 101.04 ലക്ഷം ടണ്‍ അരി ഇന്ത്യ കയറ്റുമതിചെയ്തിരുന്നു. ഇതുവഴി 33,220 കോടി രൂപയാണ് കയറ്റുമതി വ്യാപാരികളുടെയും മില്ലുടമകളുടെയും കീശയിലെത്തിയത്. ഏറ്റവുമധികം അരി കയറ്റുമതിചെയ്ത രാജ്യം എന്ന ഖ്യാതിയും ഇന്ത്യ നേടി. ഇതിനിടയിലാണ് കേരളത്തിലെ അട്ടപ്പാടിയില്‍ ഉള്‍പ്പെടെ ആളുകള്‍ പട്ടിണിയാലും പോഷകാഹാര കുറവിനാലും മരിക്കുന്നത്. കേരളത്തില്‍ ഉള്‍പ്പെടെ അരിവില 40 രൂപക്ക് മുകളില്‍ എത്തിയതും ഈ കാലയളവിലാണ് എന്നതും ശ്രദ്ധേയം
(ഷഫീഖ് അമരാവതി)

deshabhimani

Tuesday, September 3, 2013

7 കിലോ ഭക്ഷ്യധാന്യം ഉറപ്പാക്കണം: യെച്ചൂരി

ഭക്ഷ്യസുരക്ഷാ ബില്ലിന് അംഗീകാരം

ദേശീയ ഭക്ഷ്യസുരക്ഷാ ബില്‍-2013 പാര്‍ലമെന്റിന്റെ ഇരുസംഭയും അംഗീകരിച്ചു. ഇനി രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ബില്‍ നിയമമാകും. ബില്ലിന്മേല്‍ സിപിഐ എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ടികള്‍ നിര്‍ദേശിച്ച ഭേദഗതികള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല.

സാര്‍വത്രിക പൊതുവിതരണം ഉറപ്പാക്കുക, ഭക്ഷ്യധാന്യങ്ങളോടൊപ്പം പയറുവര്‍ഗങ്ങളും പഞ്ചസാരയും വിതരണം ചെയ്യുക, ഭക്ഷ്യധാന്യം ആളൊന്നിന് ഏഴുകിലോയോ കുടുംബത്തിന് 35 കിലോയോ നല്‍കുക, ഭക്ഷ്യധാന്യങ്ങള്‍ക്ക് പദ്ധതിപ്രകാരം ഇപ്പോള്‍ നിശ്ചയിച്ച വില 10 വര്‍ഷത്തേക്ക് തുടരുക, ആദായനികുതി പരിധിയില്‍ വരാത്ത എല്ലാവരെയും പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരിക, സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചു മാത്രം നിയമം നടപ്പാക്കുക, നിയമത്തിന്റെ മൂന്നു പട്ടികയിലും മാറ്റംവരുത്താനുള്ള അധികാരം സര്‍ക്കാരില്‍നിന്നു മാറ്റി പാര്‍ലമെന്റില്‍ നിക്ഷിപ്തമാക്കുക തുടങ്ങിയ ഭേദഗതികളാണ് പ്രതിപക്ഷം നിര്‍ദേശിച്ചത്.

ഭക്ഷ്യസുരക്ഷാ ബില്‍ സമഗ്രമല്ലെന്ന് സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി ചര്‍ച്ചയില്‍ പറഞ്ഞു. പൊതുവിതരണം സാര്‍വത്രികമായ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ ബില്‍ തിരിച്ചടിയാണെന്ന് ടി എന്‍ സീമ പറഞ്ഞു. വോട്ടുസുരക്ഷ മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഭക്ഷ്യസുരക്ഷാ ഓര്‍ഡിനന്‍സ് അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ഭക്ഷ്യസുരക്ഷാപദ്ധതി നിലവില്‍ വരുമ്പോള്‍ പല സംസ്ഥാനങ്ങള്‍ക്കും നിലവില്‍ ലഭിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് കുറയുമെന്ന ആശങ്ക വേണ്ടെന്ന് ഭക്ഷ്യമന്ത്രി കെ വി തോമസ് അറിയിച്ചു. കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് ആശങ്കയുള്ളത്. എന്നാല്‍, 6.10 രൂപ നിരക്കില്‍ ഗോതമ്പും 8.30 രൂപ നിരക്കില്‍ അരിയും കേന്ദ്രം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ബില്ലിന്മേല്‍ ടി എന്‍ സീമ, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, എം പി അച്യുതന്‍, പ്രശാന്തചാറ്റര്‍ജി തുടങ്ങിയവര്‍ മുന്നോട്ടുവച്ച ഭേദഗതിയെല്ലാം സഭ വോട്ടിനിട്ട് തള്ളി. ബിഎസ്പി, എസ്പി, ജെഡിയു എന്നീ കക്ഷികളുടെ പിന്തുണ സര്‍ക്കാരിന് സഹായകമായി. ഓര്‍ഡിനന്‍സിന് എതിരായ പ്രമേയം 92നെതിരെ 118 വോട്ടിനാണ് സഭ തള്ളിയത്. രാജ്യത്തെ 67 ശതമാനം ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിപ്രകാരം അരി കിലോ മൂന്നു രൂപ നിരക്കിലും ഗോതമ്പ് രണ്ടു രൂപ നിരക്കിലും വിതരണം ചെയ്യും.കേരളത്തില്‍ 46 ശതമാനം പേര്‍ക്കേ ബില്ലിന്റെ ഗുണം ലഭിക്കൂ. ഗ്രാമീണജനസംഖ്യയുടെ 75 ശതമാനത്തിനും നഗരജനസംഖ്യയുടെ 50 ശതമാനത്തിനും ആളൊന്നിന് അഞ്ചുകിലോ ഭക്ഷ്യധാന്യം പദ്ധതിയിലൂടെ ഉറപ്പാക്കും. 2009 ജൂണ്‍ നാലിന് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ അന്നത്തെ രാഷ്ട്രപതി പ്രതിഭ പാട്ടീലാണ് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചത്. 2013 ആഗസ്ത് ഏഴിനാണ് ഭക്ഷ്യമന്ത്രി കെ വി തോമസ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്.
(എം പ്രശാന്ത്)

7 കിലോ ഭക്ഷ്യധാന്യം ഉറപ്പാക്കണം: യെച്ചൂരി

ഭക്ഷ്യസുരക്ഷാപദ്ധതി ഗുണഭോക്താക്കള്‍ക്ക് മാസംതോറും കുറഞ്ഞത് ഏഴുകിലോ ഭക്ഷ്യധാന്യമെങ്കിലും അനുവദിക്കണമെന്ന് സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. മുഖ്യമായും നാല് ഭേദഗതികളാണ് സിപിഐ എം ആവശ്യപ്പെടുന്നതെന്ന് ഭക്ഷ്യസുരക്ഷാബില്ലിന്മേലുള്ള ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു. കുടുംബത്തില്‍ ഒരംഗത്തിന് അഞ്ചുകിലോ ഭക്ഷ്യധാന്യമെന്നത് ഏഴുകിലോയെങ്കിലുമാക്കി വര്‍ധിപ്പിക്കണമെന്നതാണ് ആദ്യ ആവശ്യം. നിലവിലെ മാനദണ്ഡപ്രകാരം 67 ശതമാനത്തിനുമാത്രമേ പദ്ധതിയുടെ പ്രയോജനം കിട്ടൂ. ഇത് മാറ്റി ആദായനികുതിശൃംഖലയില്‍ വരാത്ത എല്ലാ ജനവിഭാഗങ്ങളെയും ഉള്‍പ്പെടുത്തണം.

ഗുണഭോക്താക്കള്‍ക്ക് അരി കിലോയ്ക്ക് മൂന്നുരൂപ നിരക്കിലാണ് നല്‍കുക. പല സംസ്ഥാനങ്ങളും ഇതിലും കുറഞ്ഞ നിരക്കില്‍ നിലവില്‍ അരി നല്‍കുന്നുണ്ട്. കിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ അരിവിതരണത്തിന് സര്‍ക്കാര്‍ തയ്യാറാകണം. പദ്ധതി നടപ്പാക്കുമ്പോള്‍ പല സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തില്‍നിന്ന് നിലവില്‍ ലഭിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവില്‍ കുറവുവരും. ഈ സ്ഥിതി ഒഴിവാക്കുകയും എല്ലാം സംസ്ഥാനങ്ങള്‍ക്കും നിലവില്‍ ലഭിക്കുന്ന അളവില്‍തന്നെ ഭക്ഷ്യധാന്യം ഉറപ്പാക്കുകയും വേണം. രണ്ടാം യുപിഎ സര്‍ക്കാര്‍ വന്നശേഷം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ നൂറുദിവസത്തിനകം ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പാക്കുമെന്നാണ് അവകാശപ്പെട്ടത്. 1200 ദിനങ്ങള്‍ ഇതിനകം കടന്നുപോയി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇപ്പോള്‍ തിരക്കിട്ട് സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുന്നത്. പദ്ധതിക്ക് പണം കണ്ടെത്താന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടുമില്ല. ബജറ്റുരേഖപ്രകാരം അഞ്ചുലക്ഷം കോടിയിലേറെയാണ് വന്‍കിടക്കാര്‍ക്ക് സര്‍ക്കാര്‍ നികുതിയിളവ് അനുവദിച്ചത്. വന്‍കിടക്കാര്‍ക്ക് നല്‍കുന്ന ഇളവുകള്‍ വേണ്ടെന്നുവച്ചാല്‍ ഫലപ്രദമായി പദ്ധതി നടപ്പാക്കുന്നതിനുള്ള പണം സര്‍ക്കാരിന് ലഭിക്കുമെന്നും യെച്ചൂരി പറഞ്ഞു.

deshabhimani

Monday, July 15, 2013

ഭക്ഷ്യസുരക്ഷാനിയമം: കേരളത്തില്‍ അരിവില കുതിക്കും

ഫലപ്രദമായ പൊതുവിതരണശൃംഖല നിലവിലുള്ള കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാനിയമം വന്‍തിരിച്ചടിയാകും. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ റേഷന്‍ സമ്പ്രദായത്തിന് പുറത്താവുകയും ചെയ്യും. അനേകലക്ഷം പേര്‍ക്ക് നിലവില്‍ ലഭിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് നഷ്ടമാക്കാനും നിയമം ഇടയാക്കുമെന്ന ആശങ്കയുണ്ട്. കേരളമടക്കമുള്ള അഞ്ചു സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാനിയമം അടുത്തമാസം മുതല്‍ നടപ്പാക്കാനിരിക്കെ ആശങ്കയകറ്റാനുള്ള നടപടിയൊന്നും സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.

ഗ്രാമങ്ങളിലെ 75 ശതമാനത്തിനും നഗരങ്ങളിലെ 50 ശതമാനത്തിനും ആണ് പുതിയ നിയമപ്രകാരം റേഷന്‍ ലഭിക്കുക. നിലവില്‍ കേരളത്തിലെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 35 കിലോ ധാന്യമാണ് അനുവദിച്ചിട്ടുള്ളത്. ഭക്ഷ്യസുരക്ഷാനിയമം ഇതും അവതാളത്തിലാക്കും. പദ്ധതിപ്രകാരം ഒരാള്‍ക്ക് പ്രതിമാസം അഞ്ചു കിലോ ഭക്ഷ്യധാന്യമാണ് ലഭിക്കുക. കേരളത്തിലെ ഭൂരിപക്ഷം കുടുംബങ്ങളും നാലോ അതില്‍ താഴെയോ അംഗങ്ങളുള്ളതാണ്. പുതിയ നിയമപ്രകാരം അവര്‍ക്ക് പരമാവധി ലഭിക്കുന്നത് 20 കിലോ ധാന്യം. ഇരട്ടനിയന്ത്രണങ്ങളുടെ ഫലമായി സംസ്ഥാനത്തിന്റെ റേഷന്‍ വിഹിതത്തില്‍ 42,000 ടണ്ണിന്റെ കുറവുണ്ടാകാന്‍ ഇടയാക്കുമെന്ന് കരുതുന്നു. ഇത് പൊതുവിപണിയിലെ വിലനിയന്ത്രണത്തിനും ദോഷമാകും. അരിവില വന്‍തോതില്‍ ഉയരാനും ഇടയാക്കും.

നിലവില്‍ റേഷന്‍ ലഭിക്കുന്നവരെ മുഴുവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പാകാന്‍ ഇടയില്ല. റേഷന്‍ സമ്പ്രദായത്തിനു പുറത്തുള്ളവര്‍ക്കായി കുറഞ്ഞവിലയ്ക്ക് അരി ലഭ്യമാക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കില്ല. കേന്ദ്രത്തില്‍നിന്ന് 8.90 രൂപയ്ക്ക് ലഭിക്കുന്ന അരിയാണ് ഇപ്പോള്‍ 6.90 രൂപ സബ്സിഡി നല്‍കി രണ്ടുരൂപയ്ക്ക് കേരളത്തിലെ എപിഎല്‍ കുടുംബങ്ങള്‍ക്ക് നല്‍കുന്നത്. 6.20 രൂപയ്ക്ക് ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള അരി ഒരു രൂപയ്ക്ക് നല്‍കുമ്പോള്‍ സബ്സിഡി ഇനത്തില്‍ 5.20 രൂപയാണ് സംസ്ഥാനം ചെലവിടുക. ഭക്ഷ്യസുരക്ഷാനിയമം നടപ്പാകുന്നതോടെ മൂന്നുരൂപ നിരക്കില്‍ കേന്ദ്രത്തില്‍നിന്ന് അരി ലഭിക്കും. ഇത് കേരളത്തിന്റെ സബ്സിഡി ചെലവില്‍ 500 കോടി രൂപയെങ്കിലും കുറയാന്‍ ഇടയാക്കും.

റേഷന്‍ പരിധിക്ക് പുറത്താകുന്നവരെ സംരക്ഷിക്കാന്‍ ഈ തുക വിനിയോഗിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. നിലവില്‍ രണ്ടു രൂപയ്ക്കും ഒരു രൂപയ്ക്കും റേഷന്‍ ലഭിക്കുന്നതിനാല്‍ കേരളത്തിലെ കാര്‍ഡ് ഉടമയ്ക്ക് പുതിയ പദ്ധതി കൂടുതല്‍ ആശ്വാസം പകരില്ല. അതേസമയം, സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക് പണമായി എത്തുന്നത് ബുദ്ധിമുട്ടുകള്‍ക്ക് ഇടയാക്കും. പലയിടത്തും പരീക്ഷിച്ച് പരാജയപ്പെട്ട ഈ സമ്പ്രദായം കേരളത്തിലെ റേഷന്‍ വിതരണത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നും കരുതുന്നു.
(ആര്‍ സാംബന്‍)

deshabhimani

Thursday, July 4, 2013

ഭക്ഷ്യസുരക്ഷ 67 ശതമാനത്തിനു മാത്രം

പാര്‍ലമെന്റിനെ മറികടന്ന് ഭക്ഷ്യസുരക്ഷാ ബില്‍ ഓര്‍ഡിനന്‍സായി കൊണ്ടുവരാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ദിവസങ്ങള്‍ ശേഷിക്കെയാണ് ബുധനാഴ്ചത്തെ മന്ത്രിസഭായോഗം തീരുമാനമെടുത്തത്. ഓര്‍ഡിനന്‍സ് വ്യാഴാഴ്ച രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കും. അംഗീകാരം ലഭിച്ചാലുടന്‍ ചട്ടങ്ങള്‍ക്ക് രൂപംനല്‍കും. പാര്‍ലമെന്റില്‍ വിശദമായി ചര്‍ച്ചചെയ്തേ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാവൂവെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് തീരുമാനം. ജനക്ഷേമപദ്ധതി ഓര്‍ഡിനന്‍സ് രൂപത്തില്‍ നടപ്പാക്കുന്നത് അത്യപൂര്‍വമാണ്. വര്‍ഷകാല സമ്മേളനം തുടങ്ങി ആറാഴ്ചയ്ക്കകം ബില്‍ പാസാക്കുമെന്ന് ഭക്ഷ്യസഹമന്ത്രി കെ വി തോമസ് പറഞ്ഞു.

67 ശതമാനം ജനങ്ങള്‍ക്കുമാത്രം ആനുകൂല്യം ലഭിക്കുന്ന വിധമാണ് ബില്ലിലെ വ്യവസ്ഥകള്‍. പല സംസ്ഥാനങ്ങളിലുമുള്ള ഭക്ഷ്യപദ്ധതികളുമായി താരമത്യപ്പെടുത്തുമ്പോള്‍ കേന്ദ്രപദ്ധതി അനാകര്‍ഷകമാണ്. പദ്ധതിയുടെ പ്രധാന മാനദണ്ഡങ്ങള്‍ ഇപ്രകാരമാണ്: ആനുകൂല്യത്തിന് അര്‍ഹനാകുന്ന വ്യക്തിക്ക് പ്രതിമാസം അഞ്ചുകിലോ ഭക്ഷ്യധാന്യം അനുവദിക്കും. അരി കിലോയ്ക്ക് മൂന്നു രൂപ നിരക്കിലും ഗോതമ്പ് രണ്ടുരൂപയ്ക്കും ലഭിക്കും. മറ്റ് ധാന്യങ്ങള്‍ക്ക് ഒരു രൂപയാണ് നിരക്ക്. പദ്ധതിപ്രകാരം ഗുണഭോക്താവിന് ധാന്യം ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും. വനിതാ ഗുണഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 6000 രൂപവരെ നഷ്ടപരിഹാരം ലഭിക്കും. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പ്രത്യേക പരിഗണനയുണ്ട്. ഗുണഭോക്താക്കളെ കണ്ടെത്തേണ്ടത് സംസ്ഥാനങ്ങളാണ്. അടുത്ത സാമ്പത്തികവര്‍ഷം ഒന്നേകാല്‍ ലക്ഷം കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, നടപ്പുവര്‍ഷം പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് 12 കോടി മാത്രമാകും ചെലവാകുക. ബില്ലില്‍ ഒട്ടനവധി പിഴവുകളുണ്ടെന്നും പാര്‍ലമെന്റില്‍ ചര്‍ച്ചയില്ലാതെ നിയമം കൊണ്ടുവരുന്നത് അംഗീകരിക്കാനാകില്ലെന്നും സിപിഐ എം പിബി അംഗം വൃന്ദ കാരാട്ട് പറഞ്ഞു.
(എം പ്രശാന്ത്)

deshabhimani

Tuesday, May 14, 2013

ഭക്ഷ്യസുരക്ഷാബില്‍: ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്രനീക്കം


: ഭക്ഷ്യസുരക്ഷാ ബില്ലിന് പകരം ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ബന്‍സലിന്റെയും അശ്വനികുമാറിന്റെയും രാജി ആവശ്യം പ്രക്ഷുബ്ധമാക്കിയ ബജറ്റ്സമ്മേളനത്തില്‍ ബില്‍ പാസാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണിത്. പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ച കൂടാതെ ബില്‍ പാസാക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ഓര്‍ഡിനന്‍സിലൂടെ ബില്‍ പ്രാബല്യത്തിലാക്കാന്‍ ശ്രമിക്കരുതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. ഓര്‍ഡിനന്‍സിനുള്ള നിയമസാധുത പരിശോധിക്കുന്നതായി ഭക്ഷ്യമന്ത്രി പ്രൊഫ. കെ വി തോമസ് അറിയിച്ചു. ബില്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ മറ്റ് രണ്ടുമാര്‍ഗങ്ങളാണുള്ളത്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു കൂട്ടുക, എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ബില്ലിലെ പ്രധാനവ്യവസ്ഥകള്‍ പ്രാബല്യത്തിലാക്കുക എന്നിവയാണിവ. ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും കെ വി തോമസ് പറഞ്ഞു. ചര്‍ച്ച കൂടാതെ ബില്‍ പാസാക്കരുതെന്ന പ്രതിപക്ഷത്തിന്റെ കര്‍ക്കശ നിലപാടാണ് പ്രത്യേകസമ്മേളനം വിളിച്ചുചേര്‍ക്കാനുള്ള ആലോചനയ്ക്കുപിന്നില്‍. സ്ത്രീകള്‍ക്കെതിരായ അക്രമം തടയാനുള്ള ബില്‍ ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവന്നത് നേരത്തെ കേന്ദ്രത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ചില വ്യവസ്ഥകളെ സംബന്ധിച്ച് തര്‍ക്കം ഉയര്‍ന്നതിനാല്‍ ഓര്‍ഡിനന്‍സിന്റെ കാലാവധി കഴിയുംമുമ്പ് ബില്‍ പാസാവുമോയെന്നതും അനിശ്ചിതത്വം സൃഷ്ടിച്ചു. നിലവില്‍ പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ബില്‍ ഓര്‍ഡിനന്‍സ് വഴി ഇറക്കുന്നതില്‍ നിയമപരമായ പ്രശ്നങ്ങളുണ്ടോയെന്നും സര്‍ക്കാര്‍ പരിശോധിക്കുന്നു.

2011 ഡിസംബറിലാണ് ഭക്ഷ്യസുരക്ഷാബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഏതുവിധേനയും ബില്‍ പാസാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. മന്ത്രിമാര്‍ക്കെതിരായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ബില്‍ പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. ബഹളത്തിന്റെ മറവില്‍ ചര്‍ച്ച കൂടാതെ ബില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. ഇടതുപക്ഷം നിര്‍ദേശിച്ച സുപ്രധാന നിര്‍ദേശങ്ങള്‍ ബില്ലില്‍ ഉള്‍ക്കൊള്ളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. സാര്‍വത്രിക പൊതുവിതരണ സംവിധാനത്തിലൂടെ എല്ലാവര്‍ക്കും സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യം വിതരണംചെയ്യണമെന്നാണ് ഇടതുപക്ഷം ആവശ്യപ്പെട്ടത്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ബില്‍ സാര്‍വത്രിക ഭക്ഷ്യ ധാന്യ വിതരണത്തിനുള്ളതല്ല. ഗ്രാമീണ ജനസംഖ്യയിലെ 25 ശതമാനവും നഗര ജനസംഖ്യയിലെ പകുതിയും ബില്ലിന് പുറത്താണ്. നിലവിലുള്ള രൂപത്തില്‍ ബില്‍ അംഗീകരിക്കില്ലെന്ന് ഇടതുപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.

deshabhimani