സമീപദിവസങ്ങളിലായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കൊലപാതകങ്ങളും അക്രമങ്ങളും സംസ്ഥാനത്താകെ ഭീതിജനകമായ അന്തരീക്ഷമാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് സിപിഐ എം സെക്രട്ടറിയറ്റ് പ്രസ്താവനയിലറിയിച്ചു. സ്വന്തം വീട്ടിനകത്ത് സ്വസ്ഥമായി കഴിയുന്ന സ്ത്രീകള്ക്കുപോലും സുരക്ഷിതത്വമില്ലാത്ത സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്.കൊല്ലം ഏഴുകോണിലെ ഡിവൈഎഫ്ഐ നേതാവ് ശ്രീരാജിനെ വിഷു ദിനത്തില് അച്ഛന്റെ മുന്നിലിട്ടാണ് ആര്എസ്എസ് ക്രിമിനല് സംഘം തല്ലിക്കൊന്നത്. മരപ്പണിക്കാരനായ ശ്രീരാജ് അച്ഛനുമൊത്ത് ഒരു വീട്ടില് ജോലി ചെയ്യുമ്പോഴാണ് അക്രമത്തിനിരയായത്.
കേരളാ കോണ്ഗ്രസ് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും പ്രമുഖ പ്ലാന്ററുമായ ജോസഫ് ജെ. ഞാവള്ളി എന്ന ഔസേപ്പച്ചനെ വീട്ടുമുറ്റത്ത് ഭാര്യയുടെയും മക്കളുടെയും കണ്മുന്നില്വെച്ച് കുത്തി കൊലപ്പെടുത്തിയിരിക്കുകയാണ്. ജോസഫിന് കുത്തേല്ക്കുന്നതു കണ്ട് തടസ്സം പിടിച്ച ഭാര്യക്കും രണ്ട് മക്കള്ക്കും വീട്ടിലെ ജോലിക്കാരനും കുത്തേല്ക്കുന്ന സ്ഥിതിയുണ്ടായി. ആറ്റിങ്ങലില് അമ്മൂമ്മയായ ഓമനയേയും കൊച്ചുമകള് സ്വസ്തികയേയും പട്ടാപ്പകലാണ് വീട്ടില് കയറി ആക്രമിച്ച് കൊലപ്പെടുത്തിയത്. കൊച്ചിയില് വീട്ടമ്മയായ സിന്ധുവിനെ എട്ടു വയസ്സുള്ള മകളുടെ മുന്നിലിട്ടാണ് കുത്തിക്കൊന്നത്. മുന് എല്ഡിഎഫ് സര്ക്കാരിന്റെ കാലത്ത് ക്രമസമാധാനപാലനത്തില് ഒന്നാം സ്ഥാനം നേടിയ കേരളത്തിലാണ് ഇത്തരമൊരു തകര്ച്ച ഉണ്ടായിരിക്കുന്നത്.
രണ്ടു ദിവസത്തിനിടയില് ഞെട്ടിപ്പിക്കുന്ന അഞ്ച് കൊലപാതകങ്ങള് നടത്തിയതും പകല്സമയത്ത് വീട്ടില് കയറിയിട്ടാണ് എന്നത് സ്വന്തം വീട്ടില് പോലും ജനങ്ങള് സുരക്ഷിതരല്ല എന്ന സ്ഥിതിയാണ് ഉാക്കിയിരിക്കുന്നത്. യു.ഡി.എഫ് സര്ക്കാര് അധികാരത്തില് വന്നതിനുശേഷം 260-ല്പ്പരം സ്ത്രീകളാണ് സംസ്ഥാനത്ത് കൊലചെയ്യപ്പെട്ടത്. മാസങ്ങള്ക്കു മുമ്പാണ് നിലമ്പൂരിലെ കോണ്ഗ്രസ് ഓഫീസില്വച്ച് തൂപ്പുജോലിക്കാരിയായ രാധയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കുളത്തില് കെട്ടിത്താഴ്ത്തിയത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പും തെരഞ്ഞെടുപ്പിനുശേഷവും നിരവധി അക്രമസംഭവങ്ങള് ഉണ്ടായി. എസ്ഡിപിഐക്കാരും മുസ്ലീം ലീഗുകാരും തമ്മിലുള്ള സംഘര്ഷത്തില് നിരവധി വീടുകളും കടകളും നശിപ്പിക്കപ്പെടുന്ന സ്ഥിതി ഉണ്ടായി.
ഭരണകക്ഷിയായ മുസ്ലീം ലീഗിന്റെ ഓഫീസിനു പോലും എസ്ഡിപിഐയുടെ ആക്രമണത്തില്നിന്ന് സംരക്ഷണം കൊടുക്കാന് പോലീസിന് കഴിഞ്ഞില്ല. നിരവധിപേര് അക്രമത്തില് പരിക്കേറ്റ് ആശുപത്രിയിലാണ്. യുഡിഎഫ് സര്ക്കാര് ചുമതലയേറ്റ് 32 മാസത്തിനിടയില് 13.58 ലക്ഷം കുറ്റകൃത്യങ്ങളാണ് റിപ്പോര്ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്ന കാര്യത്തില് സര്ക്കാര് പരാജയപ്പെട്ടിരിക്കുകയാണ്. ക്രമിനല്-മാഫിയാ-ക്വട്ടേഷന് സംഘങ്ങളാണ് കേരളം ഭരിക്കുന്നത്.
ഇവരെ അമര്ച്ച ചെയ്യേണ്ട പോലീസിനകത്ത് വിവിധ ഗ്രൂപ്പുകളും ചേരിതിരിവുകളും വന്നതിനെത്തുടര്ന്ന് ആര്ക്കും നിയന്ത്രണമില്ലാത്ത സ്ഥിതി വന്നുചേര്ന്നിരിക്കുകയാണ്. ജനങ്ങള്ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താന് കഴിയാത്ത സര്ക്കാര് എന്തിനാണ് അധികാരത്തില് തുടരുന്നത്? ഇത്തരം അക്രമത്തിനും കൊലപാതകങ്ങള്ക്കും ക്വട്ടേഷന് സംഘങ്ങളുടെ വിളയാട്ടത്തിനുമെതിരെ ശക്തമായ ബഹുജന അഭിപ്രായം ഉയരത്തിക്കൊണ്ടുവരാനും സര്ക്കാരിന്റെ നിഷ്ക്രിയത്വത്തിനെതിരെ പ്രതികരിക്കാനും എല്ലാ വിഭാഗം ജനങ്ങളും രംഗത്തുവരണമെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയില് അഭ്യര്ത്ഥിച്ചു.
deshabhimani
Showing posts with label ക്രമസമാധാനം. Show all posts

Thursday, April 17, 2014
ക്രിമിനല് വാഴ്ച
ഡിവൈഎഫ്ഐ നേതാവിനെ ആര്എസ്എസുകാര് തല്ലിക്കൊന്നു
എഴുകോണ്(കൊല്ലം): ഡിവൈഎഫ്ഐ നേതാവിനെ വിഷുനാളില് അച്ഛന്റെ മുന്നിലിട്ട് ആര്എസ്എസുകാര് തല്ലിക്കൊന്നു. നെടുവത്തുര് ഏരിയയിലെ നെടുമണ്കാവ് പിഎച്ച്സി യൂണിറ്റ് പ്രസിഡന്റും സിപിഐ എം പിഎച്ച്സി ബ്രാഞ്ച് അംഗവുമായ ആശുപത്രിമുക്ക് സ്മിതാ നിവാസില് ശ്രീരാജി (30)നെയാണ് പൈശാചികമായി കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകിട്ട് നാലിനാണ് സംഭവം. മരപ്പണിക്കാരനായ ശ്രീരാജ് അച്ഛന് രാജേന്ദ്രന് ആചാരിയുമൊത്ത് വാക്കനാട് വിഎല്സി കശുവണ്ടി ഫാക്ടറിക്കു സമീപമുള്ള വീട്ടില് ജോലിക്കിടെയാണ് അക്രമത്തിന് ഇരയായത്. ബൈക്കിലെത്തിയ അഞ്ചംഗസംഘം വീട്ടിലേക്ക് ഇരച്ചുകയറി ശ്രീരാജിനെ ഇരുമ്പുവടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. രക്ഷിക്കാന് ശ്രമിച്ച അച്ഛനെയും തല്ലിവീഴ്ത്തി.
ആക്രമണത്തിനുശേഷം സംഘം ഓടിരക്ഷപ്പെട്ടു. ബോധരഹിതനായ ശ്രീരാജിനെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. പോസ്റ്റ്മോര്ട്ടത്തിന് ശേഷം ബുധനാഴ്ച രാത്രി വീട്ടുവളപ്പില് സംസ്കരിച്ചു. വാക്കനാട് കൊമ്പന്മുക്ക് അജിന് (വിഷ്ണു), വിഷ്ണു, ഉണ്ണിക്കുട്ടന്, കീഴൂട്ടുവീട്ടില് നിധീഷ്, കീഴൂട്ടുവീട്ടില് രാഹുല് എന്നിവരാണ് ആക്രമി സംഘത്തില് ഉണ്ടായിരുന്നത്. ആര്എസ്എസ് മുഖ്യശിക്ഷക് നെടുമണ്കാവ് രഞ്ജുഭവനില് അജയന്, നെടുമണ്കാവ് വിനായക ഡിസൈനിങ് സ്ഥാപനം നടത്തുന്ന അനില്കുമാര് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമികളെ ബൈക്കില് എത്തിച്ചത്. ആക്രമണത്തിനിടയില് രാഹുലിന്റെ അടിയേറ്റ് അജിന് (വിഷ്ണു) പരിക്കേറ്റിരുന്നു. ഭാര്യ: ശാരി. മകന്: അദിന്ശ്രീ.
വീട്ടമ്മയെ നടുറോഡില് കൊലപ്പെടുത്തി
കൊച്ചി: പട്ടാപ്പകല് വീട്ടമ്മയെ നടുറോഡില് എട്ടുവയസുകാരിയായ മകളുടെ മുന്നിലിട്ട് കുത്തിക്കൊന്നു. പള്ളുരുത്തി കടേഭാഗം കാട്ടിശ്ശേരിപ്പറമ്പില് ജയന്റെ ഭാര്യ സിന്ധു (38) ആണ് കൊല്ലപ്പെട്ടത്. പള്ളുരുത്തിയില് ബുധനാഴ്ച വൈകിട്ട് 4.20നാണ് സംഭവം. കോണ്ഗ്രസ്സ് പ്രവര്ത്തകയായ സിന്ധു, 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില് എല്ഡിഎഫ് സ്ഥാനാര്ഥി സിന്ധു ജോയിയുടെ അപരയായി നാമനിര്ദേശപത്രിക നല്കിയിരുന്നു. മകള് വിഷ്ണുമായക്കൊപ്പം റേഷന്കടയില്നിന്ന് സാധനങ്ങള് വാങ്ങി വീട്ടിലേക്കു മടങ്ങവേ ഇടറോഡില് വച്ചാണ് സിന്ധുവിനെ കുത്തിവീഴ്ത്തിയത്. ഉടന് നാട്ടുകാര് പെരുമ്പടപ്പ് ഫാത്തിമ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കടേഭാഗം സ്വദേശി വേണാട്ട് വീട്ടില് മധു (35) ആണ് സിന്ധുവിനെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. ബൈക്കിലാണ് മധു വന്നത്. അതേ ബൈക്കില് രക്ഷപ്പെടുകയുംചെയ്തു. പ്രതിക്കായി തെരച്ചില് നടക്കുന്നതായി പള്ളുരുത്തി പൊലീസ് അറിയിച്ചു. മൃതദേഹം എറണാകുളം ജനറല് ആശുപത്രി മോര്ച്ചറിയില്. മകന്: അമല്ദേവ്.
തോട്ടം പാട്ടത്തിനെടുത്തയാള് ഉടമയെ കുത്തിക്കൊന്നു
കാഞ്ഞിരപ്പള്ളി: റബര്ത്തോട്ടം പാട്ടത്തിനെടുത്തയാള് തോട്ടഉടമയെ കുത്തിക്കൊന്നു. ഉടമയുടെ ഭാര്യയ്ക്കും രണ്ടു മക്കള്ക്കും ജോലിക്കാരനും പരിക്കേറ്റു. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റൂട്ടില് മൂന്നാംമൈല് ഞാവള്ളിയില് ജോസഫ് ജെ ഞാവള്ളി(ഞാവള്ളി ഔസേപ്പച്ചന്-61) ആണ് കുത്തേറ്റ് മരിച്ചത്. ജോസഫിന്റെ ഭാര്യ ഉഷ(51), മക്കളായ അപ്പു(32), റിജോ(28), ജോലിക്കാരന് ബിജു(35) എന്നിവര് കുത്തേറ്റ് ഗുരുതരാവസ്ഥയില് തെള്ളകത്ത് സ്വകാര്യ ആശുപത്രിയിലാണ്. ഈരാറ്റുപേട്ട ചെമ്മലമറ്റം ചാമക്കാല ആന്റണി(കുട്ടിയച്ചന്-60)യാണ് പ്രതി. ഇയാള് പിന്നീട് പൊലീസില് കീഴടങ്ങി. ബുധനാഴ്ച രാവിലെ 9.45നായിരുന്നു സംഭവം. മന്ത്രി പി ജെ ജോസഫിന്റെ പിതൃസഹോദരീപുത്രനാണ് ജോസഫ്. റബ്ബറിന്റെ വില ഇടിഞ്ഞ സാഹചര്യത്തില് പാട്ടത്തുക കുറയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാലാണ് കൊലപാതകം. ജോസഫുമായി സംസാരിക്കുന്നതിനിടെ കൈയില് കരുതിയ കത്തികൊണ്ട് ആന്റണി കുത്തുകയായിരുന്നു. പ്രതി തിടനാട് പൊലീസ് സ്റ്റേഷനില് കീഴടങ്ങി. ജോസഫ് ജെ ഞാവള്ളിയുടെ തോട്ടത്തിലെ 1500 ലേറെ റബര്മരം ആന്റണി 1.15 കോടി രൂപയ്ക്കാണ് ടാപ്പിങിനായി പാട്ടത്തിനെടുത്തത്.
അമ്മൂമ്മയെയും കൊച്ചുമകളെയും വെട്ടിക്കൊന്നു
ആറ്റിങ്ങല്: അമ്മൂമ്മയെയും കൊച്ചുമകളെയും പട്ടാപ്പകല് വീട്ടില്ക്കയറി വെട്ടിക്കൊന്നു. ആലങ്കോട് അവിക്സ് ജങ്ഷനു സമീപം "തുഷാര"ത്തില് തങ്കപ്പന്ചെട്ടിയാരുടെ ഭാര്യ റിട്ട. റവന്യൂവകുപ്പ് ജീവനക്കാരി വിജയമ്മ എന്ന ഓമന (57), ഇവരുടെ മകന് ലിജീഷിന്റെ മകള് സ്വാതിക (4) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ലിജീഷിനെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ബുധനാഴ്ച പകല് ഒന്നരയോടെയാണ് സംഭവം. പ്രതി ടെക്നോപാര്ക്കിലെ ജീവനക്കാരനായ കോട്ടയം കരിമണല് മാഗി കോട്ടേജില് ലിനോ മാത്യുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈദ്യുതിബോര്ഡില് അസിസ്റ്റന്റ് എന്ജിനിയറായ ലിജീഷിനെ ചാത്തമ്പറയില് കെട്ടിടനിര്മാണസ്ഥലത്ത് നിന്ന് ഫോണ് ചെയ്ത് വിളിച്ചുവരുത്തി സ്വീകരണമുറിയില് കാത്തിരുന്ന ലിനോ വെട്ടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയല്വാസികളാണ് മൂന്നുപേരെയും ചിറയിന്കീഴ് താലൂക്ക് ആശുപത്രിയില് എത്തിച്ചത്. ലിജീഷിനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിജീഷിന്റെ ഭാര്യ അനുശാന്തി ടെക്നോപാര്ക്കിലെ സ്വകാര്യ സ്ഥാപനത്തില് സോഫ്റ്റ്വെയര് എന്ജിനിയറാണ്. ഇതേ സ്ഥാപനത്തിലെ ജീവനക്കാരനാണ് ലിനോ മാത്യു.

Tuesday, January 28, 2014
കേരളം തട്ടിപ്പുകാരുടെ താവളം
കേരളം തട്ടിപ്പുകാരുടെ താവളമായി മാറിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്. സാമ്പത്തികത്തട്ടിപ്പുകളില് കേരളം രാജ്യത്ത് രണ്ടാംസ്ഥാനത്ത് എത്തിയതായി ചെന്നിത്തല നിയമസഭയെ രേഖാമൂലം അറിയിച്ചു. ദേശീയ ക്രൈംറെക്കോഡ്സ് ബ്യൂറോയുടെ കണക്ക് ഉദ്ധരിച്ചാണ് വെളിപ്പെടുത്തല്. ഉമ്മന്ചാണ്ടിയും തിരുവഞ്ചൂര് രാധാകൃഷ്ണനും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത കാലത്തെ കണക്കാണ് ചെന്നിത്തല നിയമസഭയില് വച്ചത്. 880.24 കോടി രൂപയാണ് ഈ തട്ടിപ്പുകളിലൂടെ നഷ്ടമായത്. യുഡിഎഫ് സര്ക്കാര് അധികാരത്തില് വന്നശേഷം 6506 സാമ്പത്തികത്തട്ടിപ്പ് കേസ് രജിസ്റ്റര്ചെയ്തു.
കൂടുതല് കേസ് എറണാകുളം ജില്ലയിലാണ്-1720. രണ്ടാംസ്ഥാനത്ത് തൃശൂരാണ്-1298. കുറവ് ഇടുക്കിയില്-മൂന്ന് കേസ്. തലസ്ഥാനജില്ലയില്- 423, കൊല്ലം- 489, പത്തനംതിട്ട- 400, ആലപ്പുഴ- 345, കോട്ടയം- 233, പാലക്കാട്- 195, മലപ്പുറം- 343, കോഴിക്കോട്- 366, വയനാട്- 389, കണ്ണൂര്- 255, കാസര്കോട്- 108 സോളാര് വൈദ്യുതിയുമായി ബന്ധപ്പെട്ട് 22 തട്ടിപ്പുകേസുണ്ട്. ബ്ലേഡ് മാഫിയ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 73 പരാതി ലഭിച്ചു.
ബ്ലേഡ് മാഫിയകള്ക്കെതിരെ കഴിഞ്ഞവര്ഷം 843 കേസുണ്ട്. രണ്ടരവര്ഷത്തിനിടെ 928 കൊലപാതകമുണ്ടായി. 35,243 സ്ത്രീപീഡനവും 2950 ബലാത്സംഗവും രജിസ്റ്റര്ചെയ്തു. 1376 പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടികള് പീഡിപ്പിക്കപ്പെട്ടു. പട്ടികജാതി- വര്ഗക്കാര്ക്കുനേരെ 2394 അതിക്രമമുണ്ടായി. തലസ്ഥാനജില്ലയാണ് ഇതില് മുന്നില്- 233 കേസ്. കൊല്ലം- 229, എറണാകുളം- 215 എന്നിവയാണ് തൊട്ടടുത്ത്. 6863 മോഷണക്കേസും 496 കവര്ച്ചക്കേസും രജിസ്റ്റര്ചെയ്തു. 834 ക്ഷേത്ര- ദേവാലയ കവര്ച്ചകള് പരാതിയായെത്തി. മോഷ്ടാക്കളുടെ ആക്രമണത്തില് 43 പേര് കൊല്ലപ്പെട്ടു. 39 പേര്ക്ക് പരിക്കേറ്റു. കുട്ടികള്ക്കെതിരെയുള്ള അതിക്രമങ്ങളുടെ പട്ടികയില് 4158 കേസുണ്ട്. 13,31,635 കുറ്റകൃത്യം രജിസ്റ്റര്ചെയ്തു. കോടിയേരി ബാലകൃഷ്ണന്, എം എ ബേബി, ഇ പി ജയരാജന്, കെ രാധാകൃഷ്ണന്, കെ സുരേഷ്കുറുപ്പ്, എ പ്രദീപ്കുമാര്, സാജുപോള്, കെ കുഞ്ഞമ്മദ് എന്നിവരുടെ ചോദ്യങ്ങള്ക്ക് മറുപടിയായാണ് ആഭ്യന്തരമന്ത്രി ഈ കാര്യങ്ങള് അറിയിച്ചത്. പൊലീസ് സേനയിലെ 850 പേര് ക്രിമിനല് കേസില് പ്രതികളാണെന്ന് ബാബു എം പാലിശേരിക്ക് മറുപടി ലഭിച്ചു.
ദേശാഭിമാനി

Saturday, November 16, 2013
നെല്ലിപ്പടി പിന്നിടുന്ന ക്ഷമ
ചോര വീഴുന്ന കേരളം
വികൃതമാക്കപ്പെട്ട മുഖങ്ങള്
മുപ്പത്തേഴ് നാള്; നാലു ജീവന്
സംസ്ഥാനത്ത് സാമുദായികാടിസ്ഥാനത്തില് പ്രവര്ത്തിക്കുന്ന ചില സംഘടനകള് പരസ്യമായി വര്ഗീയനിലപാട് സ്വീകരിച്ചുവരുന്നതും ചിലര് തീവ്രവാദപരമായി പ്രവര്ത്തിച്ചുവരുന്നതും ശ്രദ്ധയില്പെട്ടിട്ടുണ്ടോ? ""ഉണ്ട്"" എന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര് രാധാകൃഷ്ണന്റെ ഉത്തരം. ഇത്തരം സംഘടനകളുടെ പ്രവര്ത്തനങ്ങള് മതസൗഹാര്ദത്തിനും ക്രമസമാധാനത്തിനും ഹാനികരമാകുന്നതുകൊണ്ട് അവയുടെ പ്രവര്ത്തനങ്ങള് സംസ്ഥാന ഇന്റലിജന്സ് വിഭാഗം നിരന്തരമായി സൂക്ഷ്മനിരീക്ഷണം നടത്തിവരുന്നുണ്ട് എന്നും ആവശ്യമായ മുന്കരുതല് നടപടികള് സ്വീകരിക്കുന്നു എന്നും നിയമസഭയില് കോടിയേരി ബാലകൃഷ്ണന്റെ ചോദ്യത്തിന് ജൂലൈ ഒന്പതിന് ആഭ്യന്തരമന്ത്രി മറുപടി നല്കി.
നിരീക്ഷണമേയുള്ളൂ; പൊലീസിന്റെ കണ്മുന്നില് വര്ഗീയ-തീവ്രവാദശക്തികള് അഴിഞ്ഞാടുകയാണ്. അവര്ക്ക് സര്ക്കാര് സംരക്ഷണം ലഭിക്കുന്നു. ക്യാമ്പസ് ഫ്രണ്ട് പ്രവര്ത്തകരാണ് എബിവിപി ചെങ്ങന്നൂര് നഗരപ്രമുഖും കോന്നി എന്എസ്എസ് കോളേജ് ഒന്നാംവര്ഷ ബികോം വിദ്യാര്ഥിയുമായ മുളക്കുഴ കോട്ട ശ്രീശൈലത്തില് വിശാലി(19)നെ കുത്തിക്കൊന്നത്. ചെങ്ങന്നൂര് കിസ്ത്യന് കോളേജില് ഒന്നാംവര്ഷ വിദ്യാര്ഥികളെ വരവേല്ക്കുന്നതുമായി ബന്ധപ്പെട്ട പരിപാടികള്ക്കിടെയാണ് എന്ഡിഎഫിന്റെ വിദ്യാര്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ടും എബിവിപിയും ഏറ്റുമുട്ടിയത്. വിശാലിനുപുറമെ മൂന്ന് എബിവിപി പ്രവര്ത്തകര്ക്കും വെട്ടേറ്റു. ഏതാനും ദിവസങ്ങള്ക്കകം, കണ്ണൂര് പള്ളിക്കുന്ന് ഗവ. ഹയര് സെക്കന്ഡറി സ്കൂളിന് സമീപം ക്യാമ്പസ് ഫ്രണ്ട്-പോപ്പുലര് ഫ്രണ്ട് സംഘം സച്ചിന് ഗോപാല്(21) എന്ന ഡിപ്ലോമ വിദ്യാര്ഥിയെ കുത്തിക്കൊന്നു. സച്ചിനും എബിവിപി പ്രവര്ത്തകന്. രണ്ടുകൊലപാതകവും ചന്ദ്രശേഖരന് വധത്തിനുശേഷം നടന്നവ. രണ്ടിലും പ്രതികള് ഇസ്ലാമിക തീവ്രവാദികള്.
ഈ വര്ഷം ആഗസ്തില് തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററില് പൊലീസിനെ ഞെട്ടിച്ച ഒരാക്രമണം നടന്നു. ബൈക്കുകളില് ആയുധങ്ങളുമായെത്തിയ തീവ്രവാദിസംഘം. പുറത്ത് വാഹനങ്ങളില് അവര്ക്ക് കാവലായി ആയുധധാരികള്. ഇരച്ചുകയറിയ സംഘം ഓഫീസ് സെക്രട്ടറി ജെറിന് ജോയിയെയും എസ്എഫ്ഐ ജില്ലാ സെക്രട്ടറി അന്സാരിയെയും വളഞ്ഞിട്ടു വെട്ടി. വെട്ടേറ്റുവീണ ജെറിന് ഇഴഞ്ഞ് ടോയ്ലറ്റില് കയറി. ചോരയൊഴുക്കി മരണത്തോട് മല്ലടിച്ച ആ യുവാവിനെ ടോയ്ലറ്റിലിട്ട് പുറത്തുനിന്നു പൂട്ടിയാണ് തീവ്രവാദിസംഘം സ്ഥലംവിട്ടത്. ഏറെ നേരത്തിനുശേഷം ഞരക്കംകേട്ടാണ് ജെറിനെ സഹപ്രവര്ത്തകര്ക്ക് രക്ഷിക്കാനായത്. ജെറിന് ഗുരുതരാവസ്ഥയില് മെഡിക്കല് കോളേജ് ആശുപത്രിയില് കഴിയവെയാണ് പിതാവ് ജയസിങ് ഹൃദയംപൊട്ടിമരിച്ചത്. ഉന്നതതലത്തില് ആസൂത്രണം ചെയ്തതായിരുന്നു ആ ആക്രമണമെന്ന് പൊലീസ് അന്വേഷണത്തില് തെളിഞ്ഞു. പ്രധാന അക്രമികളോ ആസൂത്രകരോ ഇതുവരെ പിടിക്കപ്പെട്ടിട്ടില്ല. ഗൂഢാലോചനയെക്കുറിച്ച് അന്വേഷണവുമില്ല. തീവ്രവാദികള് അടുത്ത ഇരയ്ക്കുവേണ്ടി അവസരം പാര്ത്തിരിക്കുന്നു.
അധ്യാപകന്റെ കൈവെട്ടാനും പട്ടികളുടെ കഴുത്തുവെട്ടി കൊലപാതകപരിശീലനത്തിനും മടിക്കാത്തവര് പച്ച മനുഷ്യരെ കൊന്നുവീഴ്ത്തുന്നതിനും തടസ്സമില്ലാതെ രംഗത്തുണ്ട്. ഒരുഭാഗത്ത് ഉറയില്നിന്നൂരിയ വാളില് ചോരപുരട്ടി ആര്എസ്എസ്. മറുവശത്ത് തീവ്രവാദത്തിന്റെ ദംഷ്ട്രകള് നീട്ടി എന്ഡിഎഫ് എന്ന പോപ്പുലര് ഫ്രണ്ട്. രണ്ടിന്റെയും അവാന്തര വിഭാഗങ്ങളും രക്തദാഹത്തോടെ അലഞ്ഞുതിരിയുന്നു- യുഡിഎഫ് ഭരിക്കുന്ന കേരളത്തില്. ആര്എസ്എസാണ് ഏറ്റവും വലിയ കൊലപാതകി സംഘമെങ്കില്, അതിനെ വെല്ലാന് ആയുധശേഖരമൊരുക്കി ക്രുരതയ്ക്ക് മൂര്ച്ചകൂട്ടി കാത്തിരിക്കുകയാണ് എന്ഡിഎഫ്. രാഷ്ട്രീയ ആക്രമണങ്ങളില് മരിച്ചവരെപ്പോലും ഇവര് വെറുതെ വിടുന്നില്ല. മതം നോക്കി ബലിദാനികളെന്നും ശഹീദുകളെന്നും വിളിക്കുന്നു; കണ്ണീരൊഴുക്കുന്നു; പണം പിരിക്കുന്നു. കണ്ണൂരില്, ആര്എസ്എസിന്റെ കരാളതയ്ക്ക് ജീവിക്കുന്ന തെളിവാണ് സിപിഐ എം നേതാവ് പി ജയരാജന്. ഗുജറാത്ത് വംശഹത്യയുടെ അഗ്നികുണ്ഡത്തില്നിന്ന് ജീവന് രക്ഷപ്പെട്ട് എത്തിയ കുത്ത്ബുദ്ദീന് അന്സാരി, ജയരാജന്റെ വെട്ടിനുറുക്കപ്പെട്ട ശരീരഭാഗങ്ങള് കണ്ട് വിതുമ്പി. ആ ജയരാജനെ "ഹിന്ദു വര്ഗീയവാദിയായി" ചിത്രീകരിക്കാന് പോലും തയ്യാറായി എന്ഡിഎഫ്. തീവ്രവാദികള് കൊലപ്പെടുത്തിയ സച്ചിന്റെ വീട്ടില് അനുശോചനമറിയിക്കാന് പോയതിന്റെ പ്രതികാരം. മതനിരപേക്ഷതയെ ഇരുകൂട്ടരും കാപട്യമെന്ന് വിളിക്കുന്നു- വര്ഗീയതയുടെ കാഴ്ചയും കണ്ണുമേ അവര്ക്കുള്ളൂ.
കണ്ണൂര് ജില്ലയിലെ നാറാത്ത് എന്ഡിഎഫ് ആയുധപരിശീലന കേന്ദ്രത്തില് 23 പേര് പിടിയിലായത് യാദൃച്ഛികമായാണ്. പൊലീസിനുകിട്ടിയ വിവരത്തെ പിന്പറ്റി നടത്തിയ തെരച്ചിലിന്റെ ഫലം. നാടന്ബോംബും ബോംബു നിര്മാണവസ്തുക്കളും കത്തിയും വാളും കുറുവടിയും ഇഷ്ടിക ബോംബും ലഘുലേഖയും വിദേശ കറന്സിയും ഇറാന് തിരിച്ചറിയല് കാര്ഡുമെല്ലാം അവിടെ നിന്ന് കിട്ടി. വെടിവയ്പ് പരിശീലനത്തിനു നിര്മിച്ച മനുഷ്യരൂപവും. കശ്മീരിലേക്ക് തീവ്രവാദികളായി പോകുന്നവര്, അതിര്ത്തിയില് ഇന്ത്യയ്ക്കെതിരെ ഭീകരയുദ്ധം നടത്തുന്നവര്, ബോംബ് നിര്മിക്കുന്നവരും പ്രയോഗിക്കുന്നവരും, ആരാധനാലയങ്ങളെ ആയുധകേന്ദ്രങ്ങളാക്കുന്നവര്, സദാചാരപ്പൊലീസായി കൊലപാതകങ്ങള് ആസൂത്രണംചെയ്യുന്നവര്-ഇവരൊക്കെയാണ് യഥേഷ്ടം വിഹരിക്കുന്നത്. അബ്ദുനാസര് മഅ്ദനി കേരളത്തിലിറങ്ങിയാല് ക്രമസമാധാനം തകരുമെന്ന് കര്ണാടക സര്ക്കാരിനോട് രേഖാമൂലം പറയുന്ന പൊലീസ്, നാട്ടില് മേയുന്ന കൊടുംഭീകരര്ക്ക് നിശ്ശബ്ദസംരക്ഷണം നല്കുന്നു. മതസൗഹാര്ദത്തില് മാതൃകയായിരുന്ന കേരളത്തിന്റെ പുതിയ ചിത്രം പൊലീസ് വര്ഗീയസംഘര്ഷങ്ങളുടേതാണ്. പ്രത്യേക മതത്തില്പെട്ട സ്ത്രീയോട് അടുപ്പം കാട്ടിയതിന് വധശിക്ഷ. ചെറുപ്പക്കാരെ സംഘടനയില്നിന്ന് അകറ്റുന്നു എന്നാരോപിച്ച് ഒറ്റവെട്ടില് മരണം. മൊബൈല് ഫോണില് ഭര്ത്താവിനോട് സംസാരിച്ച യുവതിക്ക്, അഭിസാരികയെന്നാരോപിച്ച് പരസ്യമര്ദനം- തീവ്രവാദികള് മദിച്ചുവാഴുന്നു.
സിപിഐ എം നേതാവ് ഇ പി ജയരാജനെ വധിക്കാനുള്ള ദൗത്യം കോണ്ഗ്രസ് നേതാവ് കെ സുധാകരന് ഏല്പ്പിച്ചത് കുപ്രസിദ്ധ ആര്എസ്എസുകാരെയായിരുന്നു. ഇന്നുവരെ ആര്എസിഎസിനെതിരെ ഒരു വാക്ക് കോണ്ഗ്രസില്നിന്ന് ഉയര്ന്നിട്ടില്ല. മുസ്ലിംലീഗിനെ തീവ്രവാദശക്തികളില്നിന്ന് വേറിട്ട് തിരിച്ചറിയാനാകുന്നില്ല എന്നത് മറ്റൊരു കാഴ്ച. വര്ഗീയശക്തികള് പ്രോത്സാഹിപ്പിക്കപ്പെടുന്നു. വസ്ത്രധാരണത്തിനും സൗഹൃദങ്ങള്ക്കും തൊഴിലിനുപോലും വിലക്കുകളും അതിര്ത്തികളും അവര് നിശ്ചയിക്കുന്നു. മറ്റു മതസ്ഥരുമായി സംസാരിക്കാന് വിലക്കുള്ള ഇടങ്ങള് കേരളത്തിലുണ്ട്. സദാചാര കല്പ്പനകള് ലംഘിക്കുന്ന ആരും; ഗര്ഭിണിപോലും ആക്രമിപ്പെടുന്നു. പൊലീസ് എല്ലാം കണ്ടുനില്ക്കുകയാണ്. തട്ടിപ്പുകാര്ക്ക് അകമ്പടിപോകുന്നവരും കരിങ്കൊടി കാണുന്നിടത്ത് അക്രമാസക്തരാകുന്നവരുമായി അധഃപതിച്ച പൊലീസ് സേനയ്ക്ക് ആത്മാഭിമാനവും ആത്മവിശ്വാസവും നഷ്ടപ്പെട്ടിരിക്കുന്നു. മികച്ച പാരമ്പര്യമുള്ള പൊലീസ് മേധാവികള്ക്ക് ഇന്ന് ഭരണാധികാരികളുടെ പാദസേവകരുടെ മുഖമാണ്. പൊലീസിന് മൂക്കുകയറിടുമ്പോള് അരാജകത്വം കയറുപൊട്ടിക്കുകയാണ്. പൊലീസുകാരനെ കുത്തിക്കൊന്ന ആട് ആന്റണിയും പെരുമ്പാവൂരില് യാത്രക്കാരനെ തല്ലിക്കൊന്ന "മൂന്നാമ"നും വാളകത്തെ അധ്യാപകനെ ജീവച്ഛവമാക്കിയവരും ഇന്നും കാണാമറയത്താണ്. 2008ല് കേരളത്തില് ആകെ കുറ്റകൃത്യങ്ങള് 2,52,408 ആയിരുന്നെങ്കില് ഈ വര്ഷം ആഗസ്ത് വരെയുള്ള കണക്കില് അത് 384877 ആണ് (പൊലീസിന്റെ ഔദ്യോഗിക കണക്ക്). സര്വകാലറെക്കോഡിലേക്ക് കുറ്റകൃത്യങ്ങള് കുതിച്ചുയരുന്നു. 2009ല് 311 കൊലപാതകങ്ങളാണ് സംസ്ഥാനത്തുണ്ടായതെങ്കില് ഇക്കഴിഞ്ഞ വര്ഷം അത് 374 ആണ്. ഈ വര്ഷം ആഗസ്ത് വരെ 211. കൊലപാതകികള് യുഡിഎഫ്- ബിജെപി- തീവ്രവാദശക്തികളാകുമ്പോള് കേസ് തേഞ്ഞുമാഞ്ഞ് തീരുന്നു. പ്രതികള് സൈ്വരവിഹാരം നടത്തുന്നു.
കണ്ണൂര് ജില്ലയിലെ അരിയില് ഷുക്കൂര് വധം ഇന്റലിജന്സ് വീഴ്ചയുടെ ഫലമാണ് എന്ന് പറഞ്ഞത് ഡിജിപിയാണ്. സംഘര്ഷത്തിന്റെ ഭാഗമായുണ്ടായ ആ മരണത്തെ സിപിഐ എം എന്ന പ്രസ്ഥാനത്തെ തകര്ക്കാനുള്ള ആയുധമാക്കാനായിരുന്നു പൊലീസിന്റെ ശ്രദ്ധ. കോടതി വലിച്ചെറിയും വിധമുള്ള വ്യാജ കഥകളും റിപ്പോര്ട്ടുകളും സാക്ഷിമൊഴികളും ചമച്ച് പൊലീസ് അപഹാസ്യമായപ്പോള് ഉപജാപകര് ഊറിച്ചിരിക്കുകയാണ്.
ഗുണ്ടാസംഘങ്ങളും പിടിച്ചുപറിക്കാരും പെണ്വാണിഭക്കാരും നാടു വാഴുന്നു. കള്ളക്കടത്തുകാരും തട്ടിപ്പുവീരന്മാരും പൊലീസ് ചെലവില് വിലസുന്നു. പൊലീസ് സേനയിലെ കുറ്റകൃത്യങ്ങളും റെക്കോഡിലേക്കുയരുന്നു. ജനകീയസമരങ്ങള്ക്കുനേരെ ആക്രമണോത്സുകരായി ചാടിവീഴുകയാണ് പൊലീസ്. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ ചെറുപ്പക്കാരന് ജനനേന്ദ്രിയം തകര്ക്കുന്ന പരസ്യമര്ദനം. മുഖ്യമന്ത്രിയുടെ കാറിനുനേരെ വന്ന സാങ്കല്പ്പിക കല്ലിന് ആയിരംപേര്ക്കെതിരെ ജാമ്യമില്ലാ വകുപ്പും റെയ്ഡും ഭീകരതയും. കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിമാരും, തന്നെ ലൈംഗികപീഡനത്തിനിരയാക്കിയെന്ന സ്ത്രീയുടെ മൊഴി നശിപ്പിക്കാന് സര്ക്കാര് സംവിധാനങ്ങളാകെ വഴിവിട്ടോടുന്നത് കേരളം കണ്ടു. അതേവിവരം സഹകുറ്റവാളി മാധ്യമങ്ങളോട് വെളിപ്പെടുത്തിയപ്പോള്, മറുപടി പറയിക്കാന് ജയില്പ്പുള്ളിയായ സ്ത്രീയെ മാധ്യമങ്ങള്ക്കുമുന്നിലെത്തിച്ച പൊലീസിന്റെ ഭൃത്യവൃത്തി ഒടുവിലത്തെ കാഴ്ച. അരാജകമാണിന്ന് കേരളം. ക്രിമിനലുകളുടെ കേളീരംഗമാണ് ഭരണാധികാരത്തിന്റെ ഇടനാഴികളെന്ന് പൊലീസ് തലവന് തുറന്നുപറയേണ്ടിവന്നിടത്തോളം അരാജകം.
മാലിന്യക്കൂമ്പാരത്തിനുമുകളിലിരുന്നാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സിപിഐ എമ്മിനുനേരെ വിടുവാക്കുരുവിടുന്നത്; സിപിഐ എമ്മുകാര് കൊല്ലപ്പെടേണ്ടവരും സഹിക്കേണ്ടവരുമാണെന്ന് ഗര്വോടെ സൂചിപ്പിക്കുന്നത്. ആ ഗര്വിനാണ് വലതുപക്ഷമാധ്യമങ്ങള് വെള്ളവും വളവും നല്കുന്നത്. അതിന്റെ ഉത്സവമാണ് മുപ്പത്തിയേഴ് നാളിനുള്ളില് നാലുപേരുടെ ജീവനെടുത്ത് ആര്എസ്എസ് നടത്തിയത്. കോണ്ഗ്രസും എന്ഡിഎഫും കൊലക്കത്തികള് വീശുന്നത് ആ ഉന്മാദത്തിലാണ്. കൊടുംകുറ്റവാളികള് ഭരണാധികാരത്തിന്റെ മറവില് സംരക്ഷിക്കപ്പെടുന്നതിന്റെ ആവേശമാണവര്ക്ക്. ശരിയാണ്, ജനങ്ങളോടുത്തരവാദിത്തമുള്ള രാഷ്ട്രീയകക്ഷിക്ക് ഈ തെമ്മാടിക്കൂട്ടങ്ങളോട് പ്രതികരിക്കാന് പരിമിതികളുണ്ട്. പക്ഷേ, ഇവിടെ സിപിഐ എമ്മുകാര് ഒന്നൊന്നായി മരിച്ചുവീഴുന്നു. ക്ഷമ അതിന്റെ നെല്ലിപ്പടിയിലും താഴേയ്ക്ക് പോവുകയാണ്. അക്രമികള് അരങ്ങുതകര്ക്കുന്നു. ഇതു കാണാന്, കണ്ടു മനസ്സിലാക്കാന് തയ്യാറാകുന്നില്ലെങ്കില് പ്രതികരണത്തിന്റെ കയ്പുനീര് കുടിക്കാനും ഭരണാധികാരികള് തയ്യാറാകേണ്ടിവരും; അതാണ് രോഷവും വേദനയും കടിച്ചമര്ത്തി പ്രിയപ്പെട്ടവരുടെ കുഴിമാടങ്ങള്ക്കുമുന്നില് നില്ക്കുന്നവരുടെ വികാരം.
(അവസാനിച്ചു)
പി എം മനോജ് deshabhimani

Friday, November 15, 2013
മുപ്പത്തേഴ് നാള്; നാലു ജീവന്
വികൃതമാക്കപ്പെട്ട മുഖങ്ങള്
ടി പി ചന്ദ്രശേഖരന്റെ വധമാണ് സംസ്ഥാനത്ത് ഏറ്റവുമൊടുവില് നടന്ന രാഷ്ട്രീയ കൊലപാതകം- ആഭ്യന്തരമന്ത്രി തിരുവഞ്ചൂര് രാധാകൃഷ്ണന് നിയമസഭയില് സുരേഷ്കുറുപ്പിന്റെ ചോദ്യത്തിന് 2013 ജൂണ് 24ന് രേഖാമൂലം മറുപടി നല്കി.
രാഷ്ട്രീയ കൊലപാതകം എന്തെന്ന സംശയം വീണ്ടും വരുന്നു. ചന്ദ്രശേഖരന് വധം അന്വേഷിക്കുന്ന സംഘാംഗങ്ങളുമായി സംസാരിച്ചശേഷം "ഈ കൊല സ്വകാര്യലാഭത്തിനുവേണ്ടി ഉണ്ടായതാണ്" എന്ന് സംസ്ഥാന പൊലീസ് തലവന് വെളിപ്പെടുത്തി. ആ വിലയിരുത്തല് നിഷേധിച്ച് "രാഷ്ട്രീയ കൊലപാതകം"എന്ന് ആവര്ത്തിച്ചുറപ്പിക്കാന് രംഗത്തിറങ്ങിയത് ഇതേ ആഭ്യന്തരമന്ത്രിയാണ്. കേരള പൊലീസിന്റെ ഔദ്യോഗിക കണക്കനുസരിച്ച് 2012ല് സംസ്ഥാനത്ത് 374 കൊലപാതകമുണ്ടായി. 2013 ആഗസ്ത് വരെ 211ഉം. ഇതില് മലപ്പുറത്തെ കുനിയില് മുസ്ലിംലീഗ് പ്രവര്ത്തകര് നടത്തിയ ഇരട്ടക്കൊലയുണ്ട്. കാസര്കോട്ട് കോണ്ഗ്രസുകാര് കൊന്ന ബാലകൃഷ്ണനുണ്ട്. കാട്ടാക്കടയില് ആര്എസ്എസിന്റെ കൊലക്കത്തിക്ക് ഇരയായ ശ്രീകുമാറുണ്ട്. ഉദുമയില് ലീഗുകാര് ചവിട്ടിക്കൊന്ന മനോജുണ്ട്. ജീവന് പോയത് സിപിഐ എം പ്രവര്ത്തകര്ക്കായാല്, കൊലപാതകികള് വലതുപക്ഷത്തുള്ളവരായാല് രാഷ്ട്രീയക്കണക്കില് വരുന്നില്ല മാധ്യമങ്ങള്ക്കും സര്ക്കാരിനും. ഏറ്റവുമൊടുവില്, മുപ്പത്തേഴു ദിവസത്തിന്റെ ഇടവേളയില് നാലു പ്രവര്ത്തകരെ സിപിഐ എമ്മിന് നഷ്ടപ്പെട്ടത് ആര്എസ്എസ് എന്ന ഭീകരസംഘത്തിന്റെ ആക്രമണങ്ങളിലാണ്.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം അമ്പലപ്പാറ കണ്ണമംഗലത്ത് ഡിവൈഎഫ്ഐ പ്രവര്ത്തകന് ദീപുവിനെ സെപ്തംബര് മുപ്പതിനു കുത്തിക്കൊന്നു. ഒക്ടോബര് ഒന്നിനു പാറശാലയില് ധനുവച്ചപുരം ഗവ. ഐടിഐയിലെ രണ്ടാംവര്ഷ വിദ്യാര്ഥിയും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗവുമായ സജിന്ഷാഹുല് (18). നവംബര് നാലിനു ഗുരുവായൂരില് സിപിഐ എം അംഗവും ഡിവൈഎഫ്ഐ തൈക്കാട് മേഖലാ ജോയിന്റ് സെക്രട്ടറിയുമായ ബ്രഹ്മകുളം കുന്നംകോരത്ത് ഫാസില് (21). തൊട്ടുപിറ്റേദിവസം മക്കള്ക്കുമുന്നിലിട്ട് ആനാവൂരിലെ നാരായണന്നായര്. കെഎസ്ഇബി കരാര്ത്തൊഴിലാളിയായിരുന്നു ദീപു. ബൈക്കില് എത്തിയ ആര്എസ്എസുകാരന് കഴുത്തില് കത്തി കുത്തിയിറക്കിക്കൊന്നു. പട്ടാപ്പകല് തൊഴില്സ്ഥലത്തു നടന്ന കൊലപാതകം. മൂന്നുദിവസത്തിനു ശേഷമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. രാഷ്ട്രീയവൈരാഗ്യം വച്ച് ആസൂത്രിതമായി നടത്തിയ കൊലപാതകത്തെ വ്യക്തിവൈരാഗ്യമാക്കി അവസാനിപ്പിക്കാന് പൊലീസ് തിടുക്കം കാട്ടവെ, ദീപുവിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കടന്നുപോയിടത്തെല്ലാം ആര്എസ്എസ് താണ്ഡവമാടുകയായിരുന്നു. 22 വയസ്സായിരുന്നു ദീപുവിന്. അനാഥമായ ആ കുടുംബത്തില് അലമുറയൊടുങ്ങിയിട്ടില്ല. പക്ഷേ, ആര്എസ്എസ് ആഹ്ലാദത്തിലാണ്- ദീപു എന്ന ചുറുചുറുക്കുള്ള സാന്നിധ്യം എന്നന്നേക്കുമായി ഒഴിഞ്ഞതില്. സിവില് എന്ജിനിയറിങ് ഡിപ്ലോമ പൂര്ത്തിയാക്കിയ ഫാസില് എസ്എഫ്ഐ മണലൂര് ഏരിയ ജോയിന്റ് സെക്രട്ടറിയായിരുന്നു. കമ്യൂണിസ്റ്റ് കുടുംബം. പിതാവ് കുന്നംകോരത്ത് സലിമും സിപിഐ എം പ്രവര്ത്തകന്. ബ്രഹ്മകുളം കിയാരെ ജങ്ഷനടുത്ത് വീട്ടിലേക്ക് നടന്നുകയറവെയാണ് ആര്എസ്എസ് സംഘം ചാടിവീണ് ഫാസിലിനെ വെട്ടിയത്. ചോരയില് കുളിച്ചുകിടന്ന ഫാസിലിനെയെടുത്ത് നാട്ടുകാര് ആശുപത്രിയിലേക്ക് കുതിച്ചു. ദേഹത്ത് 20 വെട്ടുകള്. വഴിയില് അവസാനശ്വാസം. വ്യക്തിവിരോധമില്ല; മതനിരപേക്ഷതയില് അടിയുറച്ചുനിന്ന ഫാസിലിനോട് വര്ഗീയവിരോധവുമില്ല- കൊലപാതകത്തിനു കാരണമായത് രാഷ്ട്രീയ പകമാത്രം. ആര്എസ്എസുകാര് ഡിവൈഎഫ്ഐ പ്രവര്ത്തകരെ പരക്കെ ആക്രമിച്ച പ്രദേശം. ഭീഷണിക്കും ആക്രമണങ്ങള്ക്കും മുന്നില് തളരാതെ ഫാസിലടക്കമുള്ള ചെറുപ്പക്കാര് സിപിഐ എം പ്രവര്ത്തനം തുടര്ന്നപ്പോള് ഉന്മൂലനത്തിന്റെ വഴി.
അടുത്തരംഗം തിരുവനന്തപുരം. തലസ്ഥാനജില്ലയില് ആര്എസ്എസിന് ഇന്ന് പഴയ സ്വാധീനമില്ല. രണ്ടായിരാമാണ്ടില്, ബസ് കണ്ടക്ടര് രാജേഷിനെ കൊന്നും നഗരത്തെ വിറപ്പിച്ചും നടത്തിയ അക്രമപ്പേക്കൂത്തോടെ ആര്എസ്എസിനോടുള്ള അനുഭാവം തലസ്ഥാനവാസികള് കൈവിട്ടു. അത് തിരിച്ചുപിടിക്കാന് കൊലപാതകരാഷ്ട്രീയത്തിന്റെ വഴിയിലാണ് സംഘപരിവാര്. അമരവിള മഹബൂബ മന്സിലില് ഷാഹുല്ഹമീദിന്റെയും മെഹബൂബയുടെയും മകന് സജിന് ഷാഹുല് എന്ന പതിനെട്ടുകാരന് ആ രാഷ്ട്രീയപദ്ധതിയുടെ ഇരയാണ്. ആഗസ്ത് 29നു ധനുവച്ചപുരം ഐടിഐയില് എസ്എഫ്ഐ പ്രകടനത്തിനുനേരെ സംഘപരിവാര് ബോംബും മാരകായുധങ്ങളുമായി നടത്തിയ ആക്രമണത്തിലാണ് സജിന് തലയ്ക്ക് പരിക്കേറ്റത്. ഒരുമാസം ആശുപത്രി കിടക്കയില് മരണവുമായി മല്ലടിച്ച് ഒക്ടോബര് ഒന്നിനു സജിന് യാത്രയായി. ആ രക്തസാക്ഷിത്വം ഗാന്ധിജയന്തിത്തലേന്ന് ഗാന്ധിഘാതകര് നാടിനു നല്കിയ "സ്മരണോപഹാരം". ധനുവച്ചപുരത്തെ വിദ്യാലയങ്ങളില് എസ്എഫ്ഐ വിദ്യാര്ഥികള്ക്കു നേരെ സംഘപരിവാര് ആക്രമണം പതിവാക്കിയിരിക്കുന്നു. പരാതികള്ക്ക് പൊലീസ് സ്റ്റേഷനില് സുഖനിദ്ര. ആര്എസ്എസ് പീഡനത്തില് മനംനൊന്താണ് ഐഎച്ച്ആര്ഡി കോളേജിലെ രണ്ടാംവര്ഷ ബികോം കംപ്യൂട്ടര് സയന്സ് വിദ്യാര്ഥിയും എസ്എഫ്ഐ പാറശാല ഏരിയ വൈസ് പ്രസിഡന്റുമായ ധനുവച്ചപുരം മുക്കോല അനുഭവനില് അനു (21) ആഗസ്ത് 28നു ജീവനൊടുക്കിയത്. ഒരു വിദ്യാര്ഥി ആത്മഹത്യ ചെയ്യേണ്ടിവന്ന അവസ്ഥയിലേക്ക് ഭീകരത വളര്ന്നിട്ടും പൊലീസ് അതില് കുറ്റകൃത്യം കണ്ടില്ല. അനുവിന്റെ മരണത്തിന് ഉത്തരവാദികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പിറ്റേന്നുനടത്തിയ വിദ്യാര്ഥി മാര്ച്ചിനുനേരെയും ആര്എസ്എസ് ചാടിവീണു. ആ ആക്രമണമാണ് സജിന്റെ ജീവനെടുത്തത്.
പരമ്പരയില് ഒടുവിലത്തേതാണ് അമ്പതുകാരനായ നാരായണന്നായരുടെ ചുവന്ന പൂക്കള് മൂടിയ കുഴിമാടം. അവിടെയും ലക്ഷ്യം വിദ്യാര്ഥി നേതാവായ ശിവപ്രസാദായിരുന്നു. പുരോഗമനാശയമുള്ള യുവാക്കളെ മുളയിലേ നുള്ളിക്കളയാനുള്ള ആര്എസ്എസ് തീരുമാനം തുടരെത്തുടരെ ജീവനെടുക്കുമ്പോഴും അതില് രാഷ്ട്രീയം കാണാന് പൊലീസ് തയ്യാറല്ല. കൊലയാളികളെയും ഗൂഢാലോചകരെയും നിയമത്തിനു മുന്നിലെത്തിക്കാന് ഭരണാധികാരികള് അറച്ചുനില്ക്കുന്നു. മഞ്ചേശ്വരം മുതല് പാറശാലവരെ ആര്എസ്എസ് കൊലക്കത്തിയൊരുക്കി കാത്തിരിക്കുന്നു. കണ്ണൂര് ജില്ലയില് സംഘപരിവാറിന്റെ രണ്ടു പ്രമുഖനേതാക്കള്ക്കെതിരെയാണ് ആര്എസ്എസിന്റെ ആയുധങ്ങള് പാഞ്ഞടുത്തത്. ബിജെപി മുന്ദേശീയസമിതി അംഗം ഒ കെ വാസുവും (60) ബിജെപി കണ്ണൂര് മുന് ജില്ലാ ജനറല്സെക്രട്ടറി എ അശോക നും (54) ആര്എസ്എസ് മുന്താലൂക്ക് കാര്യവാഹക് പന്ന്യന്നൂര് രാഘവനും (55) ഉള്പ്പെടെയുള്ള പ്രമുഖനേതാക്കള് പരിക്കേറ്റ് ചികിത്സയിലാണ്. ഒക്ടോബര് 29ന് വൈകിട്ട് പാനൂര് വ്യാപാരഭവനില് നൂറിലേറെ ബിജെപി പ്രവര്ത്തകര് യോഗം ചേരവെ സ്വയംസേവകര് ഹാളിലേക്ക് ഇരച്ചുകയറി. "ആര്എസ്എസുമായി ബന്ധമുള്ളവര് യോഗത്തില്നിന്ന് പിരിഞ്ഞുപോകണമെന്ന്" അന്ത്യശാസനം നല്കി. അഞ്ചുമിനിറ്റിനുശേഷം തിരിച്ചെത്തി നടത്തിയ ആക്രമണം. ഒ കെ വാസുവടക്കമുള്ളവര് കണ്ണൂര് പൊലീസ് മേധാവിക്ക് പരാതി നല്കിയിട്ടുണ്ട്. അതില്, ആര്എസ്എസ് ഇന്നലെവരെ നടത്തിയ ആക്രമണങ്ങള്ക്കുപിന്നിലെ ഗൂഢാലോചനകളിലേക്ക് വിരല്ചൂണ്ടുന്നു.
സംസ്ഥാനത്തിന്റെ പലഭാഗത്തും ആര്എസ്എസ്- ബിജെപി പ്രവര്ത്തകര് കൊലചെയ്യപ്പെട്ടിട്ടുണ്ട്. അവയില് പലതിനും പിന്നില് ആര്എസ്എസിന്റെ കരങ്ങള് തന്നെയായിരുന്നെന്ന് പിന്നീട് വെളിപ്പെടുത്തലുകളുണ്ടായി. ഭാരതീയ ജനസംഘത്തിന്റെ എക്കാലത്തെയും ഉയര്ന്ന നേതാക്കളിലൊരാളായ പണ്ഡിറ്റ് ദീന്ദയാല് ഉപാധ്യായ 1968 ഫെബ്രുവരി 11നു തീവണ്ടിയില് മരണമടഞ്ഞത് എങ്ങനെയെന്ന ദുരൂഹത ആര്എസ്എസിനെ ഇന്നും വിട്ടകന്നിട്ടില്ല. ഹിതകരമല്ലെന്നു തോന്നിയാല് സ്വന്തം നേതാക്കള്ക്കുപോലും വധശിക്ഷ വിധിക്കുന്ന പാരമ്പര്യം. വിട്ടുപോകുന്നവരെ പിടിച്ചുനിര്ത്താന്, വിഭാഗീയത ശമിപ്പിക്കാന്, ജനങ്ങളെ ഭയപ്പെടുത്തി എതിര്പ്പുകള്ക്ക് തടയിടാന്, വര്ഗീയവികാരം ഉണര്ത്താന്-ആര്എസ്എസ് കൊലപാതകങ്ങളിലേക്ക് തിരിയുന്ന ഇത്തരം അനേകം സന്ദര്ഭങ്ങളുണ്ട്. കണ്ണൂര് ജില്ലയിലെ ആര്എസ്എസിന്റെ കുപ്രസിദ്ധ ക്രിമിനല് വിഭാഗ് കാര്യവാഹക് കതിരൂര്പാറ ശശി ജില്ലയ്ക്കു പുറത്ത് നിരവധി കൊലപാതകങ്ങളില് പങ്കാളിയാണെന്ന വിവരം പൊലീസിന് രേഖാമൂലം ലഭിച്ചു. അങ്ങനെ നിരവധി വിവരം. ഇന്നലെവരെ കണ്ണൂരിലെ സംഘപരിവാറിന്റെ നാവായിരുന്ന ഒ കെ വാസുവിനെ പരസ്യമായി ആക്രമിക്കാന് കാരണമായത്, ദുര്നടപ്പുകാരനായ മറ്റൊരു നേതാവിനെ സംരക്ഷിക്കാനുള്ള ആര്എസ്എസ് തീരുമാനമാണ്. സ്വന്തം പ്രവര്ത്തകരെ കൊല്ലുന്നു; ഇതര രാഷ്ട്രീയപ്രവര്ത്തകരെ കൊല്ലുന്നു; സമാന്തരമായ ഭരണം നടത്തുന്നു-എല്ലാം പൊലീസിന്റെ തണലില്. ആര്എസ്എസിനെതിരെ ഇന്നുവരെ ഒരു വാക്ക് ഉമ്മന്ചാണ്ടിയില്നിന്നുതിര്ന്നിട്ടില്ല; ആഭ്യന്തരമന്ത്രിയുടെ നാവില്നിന്നുയര്ന്നിട്ടില്ല. തുടരെത്തുടരെ നാലു പ്രിയപ്പെട്ട സഖാക്കളെ ആര്എസ്എസ് കൊന്നൊടുക്കിയിട്ടും സംയമനം പാലിക്കുന്ന സിപിഐ എമ്മിലാണ് അവര് "അക്രമരാഷ്ട്രീയം" കാണുന്നത്. ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്ത്തകരിലാണ് അവര് "കുറ്റം" കാണുന്നത്. മരിച്ചുവീഴാനുള്ളവരാണ് സിപിഐ എം പ്രവര്ത്തകരെന്ന ധാരണ വലതുപക്ഷ മാധ്യമങ്ങള്ക്കുമുണ്ട്. വടകരയിലെ കൊലപാതകത്തില് തെളിവില്ലാതെ; യുക്തിയില്ലാതെ "മാര്ക്സിസ്റ്റ് ബന്ധം" ആരോപിക്കാന് അവരാരും മടിച്ചില്ല. എന്നാല്, പകല്വെട്ടത്തിലും പരസ്യമായും സിപിഐ എമ്മുകാര് കൊല്ലപ്പെടുമ്പോള് കൊലയാളിസംഘങ്ങളുടെ ആര്എസ്എസ് മുദ്ര മറച്ചുവയ്ക്കാനാണ് അവര് മത്സരിക്കുന്നത്. ക്ഷമ പരീക്ഷിക്കപ്പെടുകയാണ്.
കണ്ണൂരില് ആര്എസ്എസിനെ "പ്രതിശക്തി"യായി ചിത്രീകരിച്ചും കൊലപാതകങ്ങളുടെ "സ്കോര് ബോര്ഡ്" സൃഷ്ടിച്ചും ഗ്രൗണ്ടിലിറങ്ങിക്കളിച്ചവര്ക്ക് മൗനമാണിന്നായുധം. നാലു ജീവന് തുടരെ നഷ്ടപ്പെട്ടതിന്റെ വേദനയിലും രോഷത്തിലും തിരിച്ചടികളുണ്ടായാല് പുറത്തെടുക്കാന് മാര്ക്സിസ്റ്റക്രമ മുറവിളിയുടെ പാടിപ്പതിഞ്ഞ റെക്കോഡുകള് അവര് തുടച്ചുമിനുക്കുന്നു. ആര്എസ്എസ് എന്ന കൊടും കുറ്റവാളിക്കൂട്ടത്തെ സംരക്ഷിക്കുന്നവരും പ്രതികളാണ്. അവിടെയും തെളിയുന്നത് യുഡിഎഫ് സര്ക്കാരിന്റെ ചിത്രംതന്നെ. ആര്എസ്എസ് കൊന്നവരുടെ മതം തിരിച്ച് പ്രചാരണവുമായി മറ്റൊരു സംഘം രംഗത്തിറങ്ങിയിട്ടുണ്ട്. അവരുടെ മൂശയില് തീവ്രവാദത്തിന്റെ ഖഡ്ഗങ്ങള്ക്ക് മൂര്ച്ചവയ്ക്കുകയാണ്. അതും യുഡിഎഫ് തണലില്ത്തന്നെ. (അവസാനിക്കുന്നില്ല)

Thursday, November 14, 2013
വികൃതമാക്കപ്പെട്ട മുഖങ്ങള്
ഒന്നാം ഭാഗം: ചോര വീഴുന്ന കേരളം
നിയമസഭയില് 2013 ജൂലൈ ഒമ്പതിന് കെ വി അബ്ദുള്ഖാദറിന്റെ നക്ഷത്രചിഹ്നമിടാത്ത ചോദ്യം: "ടി പി ചന്ദ്രശേഖരന് കൊലചെയ്യപ്പെട്ടതിനുശേഷം ഇതുവരെ ഏതെല്ലാം കേന്ദ്ര-സംസ്ഥാന മന്ത്രിമാര്, എത്രതവണ അദ്ദേഹത്തിന്റെ വീട് സന്ദര്ശിച്ചു?"" തിരുവഞ്ചൂര് രാധാകൃഷ്ണന് (ആഭ്യന്തര-വിജിലന്സ് വകുപ്പുമന്ത്രി) ഉത്തരം നല്കുന്നു.
"ടി പി ചന്ദ്രശേഖരന് കൊലചെയ്യപ്പെട്ടശേഷം 31-05-2013 വരെ അദ്ദേഹത്തിന്റെ വീട് സന്ദര്ശിച്ച കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ വിവരം താഴെ ചേര്ക്കുന്നു. "കേന്ദ്രമന്ത്രിമാര്: ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് (രണ്ട് പ്രാവശ്യം), ഊര്ജ സഹമന്ത്രി കെ സി വേണുഗോപാല് (ഒരു പ്രാവശ്യം), പ്രവാസികാര്യമന്ത്രി വയലാര് രവി (ഒരു പ്രാവശ്യം) "സംസ്ഥാന മന്ത്രിമാര്: മുഖ്യമന്ത്രി ഉമ്മന്ചാണ്ടി (ഒരു പ്രാവശ്യം), ആഭ്യന്തരമന്ത്രി തിരുവഞ്ചൂര് രാധാകൃഷ്ണന് (മൂന്നുപ്രാവശ്യം), എം കെ മുനീര്, കെ പി അനില്കുമാര്, മഞ്ഞളാംകുഴി അലി, ഷിബു ബേബിജോണ്, ജയലക്ഷ്മി, പി കെ കുഞ്ഞാലിക്കുട്ടി, കെ പി മോഹനന് (എല്ലാവരും ഒരു പ്രാവശ്യം)."
കോണ്ഗ്രസിനോട് "സന്ധിയില്ലാത്ത" യഥാര്ഥ ഇടതുപക്ഷ രാഷ്ട്രീയമാണ് തന്റേതെന്ന് പ്രഖ്യാപിച്ചയാളാണ് ടി പി ചന്ദ്രശേഖരന്. എന്നിട്ടും കൊലപാതകവിവരമറിഞ്ഞ് കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ പട വടകരയിലേക്ക് കുതിച്ചു. ആ വിവരം രേഖപ്പെടുത്തിയ അതേ ഉത്തരത്തില്ത്തന്നെ (നക്ഷത്രചിഹ്നമിടാത്ത ചോദ്യം- 6997) മറ്റൊരു ചോദ്യത്തിനോടും തിരുവഞ്ചൂര് പ്രതികരിക്കുന്നുണ്ട്. "തൃശൂര് അയ്യന്തോളില് കോണ്ഗ്രസ് പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചത് ഏത് തീയതിയിലായിരുന്നു" എന്നാണ് ചോദ്യം.
"മധു ഈച്ചരത്ത് വെട്ടേറ്റ് മരിച്ചത് 2013 ജൂണ് ഒന്നിനാണ്" എന്നുത്തരം. മധു ഈച്ചരത്ത് കോണ്ഗ്രസ് മണ്ഡലം സെക്രട്ടറിയായിരുന്നു. കൊലപാതക വാര്ത്ത മാതൃഭൂമി ഇങ്ങനെ റിപ്പോര്ട്ട് ചെയ്തു: ക്ഷേത്രദര്ശനംകഴിഞ്ഞ് ഭാര്യയോടൊപ്പം മടങ്ങുകയായിരുന്ന കോണ്ഗ്രസ് മണ്ഡലം സെക്രട്ടറിയെ ക്ഷേത്രനടയില്വെച്ച് വെട്ടിക്കൊന്നു. അയ്യന്തോള് പി എം ലെയിനില് ഈച്ചരത്ത് വീട്ടില് മധു (44)വിനെയാണ് കൊലപ്പെടുത്തിയത്..... യൂത്ത് കോണ്ഗ്രസ് അയ്യന്തോള് മണ്ഡലം തിരഞ്ഞെടുപ്പിനെച്ചൊല്ലി ഏപ്രില് 14ന് നടന്ന അക്രമത്തില് മധു പ്രതിയായിരുന്നു. പ്രേംജി കൊള്ളന്നൂര് എന്ന "ഐ" ഗ്രൂപ്പ് സ്ഥാനാര്ത്ഥിയെ വീട്ടില് കയറി ആക്രമിച്ച് കൊലപ്പെടുത്താന് ശ്രമിച്ചുവെന്നായിരുന്നു കേസ്.""
തൃശൂര് രാമനിലയത്തില്നിന്ന് അയ്യന്തോളിലേക്ക് കഷ്ടിച്ച് നാലു കിലോമീറ്റര്. മുഖ്യമന്ത്രിയും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും രാമനിലയത്തില് പതിവു സന്ദര്ശകര്. കോണ്ഗ്രസിന്റെ പ്രമുഖ നേതാവ് ക്ഷേത്രനടയില് വെട്ടിനുറുക്കപ്പെട്ടതറിഞ്ഞ് ഒരാളും അയ്യന്തോളിലേക്ക് പോയില്ല. ആശ്രയം നഷ്ടപ്പെട്ട് നടുക്കടലില്പെട്ട കുടുംബത്തെ ആശ്വസിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്കോ ആഭ്യന്തരമന്ത്രിക്കോ കേന്ദ്രമന്ത്രിമാര്ക്കോ തോന്നിയില്ല. അയ്യന്തോള്വഴി പോകുമ്പോള് കൈകാട്ടി വണ്ടി നിര്ത്തിച്ച് തിരുവഞ്ചൂരിനെ പി എം ലെയിനിലെ ഈച്ചരത്ത് വീട്ടിലേക്ക് ആനയിക്കാനും ആരുമുണ്ടായില്ല.
മധു ഈച്ചരത്തില് ഒതുങ്ങിയില്ല തൃശൂരിലെ കോണ്ഗ്രസിന്റെ ചോരക്കളി. അടുത്ത ഊഴം ലാല്ജി കൊള്ളന്നൂരിന്റേതായിരുന്നു. കോണ്ഗ്രസിന്റെ ന്യൂനപക്ഷ സെല് ജില്ലാ കണ്വീനര്കൂടിയായ നേതാവ്. 2013ന്റെ സ്വാതന്ത്ര്യദിനപ്പിറ്റേന്ന് അയ്യന്തോള് തേഞ്ചിത്തുകാവ് ക്ഷേത്രത്തിനടുത്ത് ലാല്ജി കൊലചെയ്യപ്പെട്ടു. ബൈക്കില് പോകുമ്പോള് പൊടുന്നനെയുള്ള ആക്രമണം. തല പിളര്ന്നിരുന്നു. മുഖത്ത് നിരവധി വെട്ടുകള്. കണ്ണുകള് ചിതറിയ നിലയില്. മൃതദേഹം കാണാനോ ചിത്രമെടുക്കാനോ മാധ്യമ പ്രവര്ത്തകരെ അനുവദിച്ചില്ല. പോസ്റ്റുമോര്ട്ടത്തിനുശേഷം ശരീരം പൂവില്പൊതിഞ്ഞുമാത്രം ദര്ശനാനുമതി.
തൃശൂരിനെ ഞെട്ടിച്ച രണ്ടു കൊലപാതകങ്ങളാണ് മധുവിന്റേതും ലാല്ജിയുടേതും. കോണ്ഗ്രസ് മണ്ഡലം ഭാരവാഹികളായ ഇരുവരെയും കൊന്നത് എതിര്രാഷ്ട്രീയക്കാരല്ല. പിടിക്കപ്പെട്ടവര് ഖദര്ധാരികളാണ്; ക്രിമിനലുകളാണ്; പ്രദേശത്തെ കോണ്ഗ്രസ് പ്രവര്ത്തകരാണ്. ലാല്ജിയുടെ സഹോദരനും യൂത്ത് കോണ്ഗ്രസ് അയ്യന്തോള് മണ്ഡലം പ്രസിഡന്റുമായ പ്രേംജി കൊള്ളന്നൂരിനെ കഴിഞ്ഞ വിഷുദിവസം വീട്ടില് കയറി വെട്ടിപ്പരിക്കേല്പ്പിച്ചതാണ് സംഭവങ്ങള്ക്ക് തുടക്കം. മധു ഈച്ചരത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. കെപിസിസി പ്രസിഡന്റിനും മന്ത്രി സി എന് ബാലകൃഷ്ണും മറ്റും പരാതി നല്കി. നടപടിയുണ്ടായില്ല. പൊലീസും കോണ്ഗ്രസും അനങ്ങിയില്ല. ജൂണ് ഒന്നിന് മധു ഈച്ചരത്തിനെ കൊന്ന് പകരംവീട്ടല്. ഇതിനുപിന്നില് ലാല്ജിയാണെന്നാരോപിച്ച് ആഗസ്ത് 16ന് ലാല്ജിയെ കൊല്ലുന്നു. ഐ ഗ്രൂപ്പില്നിന്ന് നീതികിട്ടാതെ "എ" യിലേക്ക് മാറിയിട്ടും ലാല്ജി രക്ഷപ്പെട്ടില്ല. രണ്ടു കേസിലും ഏതാനും കോണ്ഗ്രസ് ക്രിമിനലുകളെ അറസ്റ്റ് ചെയ്തതല്ലാതെ യഥാര്ഥ സൂത്രധാരന്മാരായ നേതാക്കളെ പൊലീസ് തൊട്ടില്ല. അന്വേഷിച്ചുചെന്നുമില്ല. കോണ്ഗ്രസിനകത്തെ ഗ്രൂപ്പുപോരില് രണ്ടു കുടുംബങ്ങള് അനാഥമാക്കപ്പെട്ടപ്പോള് പ്രതിസ്ഥാനത്ത് പൊലീസുമുണ്ട് എന്നര്ഥം.
കൊല്ലപ്പെടുമ്പോള് മധു "ഐ" ഗ്രൂപ്പിലും ലാല്ജി "എ" ഗ്രൂപ്പിലുമാണ്. മന്ത്രി സി എന് ബാലകൃഷ്ണനും തേറമ്പില് രാമകൃഷ്ണന് എംഎല്എയും താമസിക്കുന്നതിന്റെ പരിസരത്തുതന്നെയാണ് ഇരുവര്ക്കും വേണ്ടപ്പെട്ട രണ്ട് യുവനേതാക്കള് കൊലചെയ്യപ്പെട്ടത്. വധശിക്ഷ വിധിച്ച "പാര്ടി കോടതി" ആരുടേതാണെന്ന ചോദ്യം എവിടെയും ഉയര്ന്നുകേട്ടില്ല. കെപിസിസിയുടെ ന്യൂനപക്ഷ സെല്ലിന്റെ ജില്ലാ കണ്വീനറായി ലാല്ജിയെ തെരഞ്ഞെടുത്തപ്പോള് ഉപഹാരംനല്കി അനുമോദിച്ചവരില് ബെന്നി ബഹനാന്, തലേക്കുന്നില് ബഷീര് തുടങ്ങിയ പ്രമുഖ നേതാക്കളുണ്ടായിരുന്നു. പക്ഷേ, ലാലൂരിലെ ബത്ലഹേം എന്ന വീട്ടില് ലാല്ജിയുടെ വേര്പാടില് ഹൃദയംതകര്ന്ന് കഴിയുന്ന ഭാര്യ ഷോബിയെയും അമല്, അക്ഷയ് എന്നീ കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കാന് ഒരു സംസ്ഥാനനേതാവും ഇന്നുവരെ ചെന്നിട്ടില്ല. അങ്ങനെയൊരു കൊലപാതകം നടന്നതായി സംസ്ഥാന ആഭ്യന്തരമന്ത്രി "അറിഞ്ഞതു"മില്ല.
ആഭ്യന്തരമന്ത്രിക്കു മുന്നില് നിരവധി ചോദ്യങ്ങള് തൃശൂരില്നിന്ന് ഉയരുന്നുണ്ട്. കോണ്ഗ്രസുകാര് കൊല്ലപ്പെട്ടാല് അതിനെ രാഷ്ട്രീയ കൊലപാതകമെന്ന് വിളിക്കാമോ? കക്ഷിക്കുള്ളിലെ ഗ്രൂപ്പുപോരില് "രക്തസാക്ഷികള്" ജനിക്കുമോ? ഗ്രൂപ്പിനകത്തെ പോരിനപ്പുറം വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്നാണ് മധു കൊല്ലപ്പെട്ടപ്പോള് പൊലീസിനെക്കൊണ്ട് പറയിപ്പിച്ചത്.
ക്ഷേത്രമുറ്റത്ത് മധുവിനെ വെട്ടിനുറുക്കിയത് ഭാര്യ ജ്യോതിയുടെ കണ്മുന്നിലിട്ടാണ്. ക്ഷേത്രത്തിനുമുന്നിലെ റോഡില് ദീപസ്തംഭത്തിനരികെ സുഹൃത്തുമായി സംസാരിച്ചുനില്ക്കെ മധുവിനെ ആക്രമിക്കുമ്പോള് "അവന് ചത്തില്ലേ" എന്ന് വിളിച്ചുചോദിച്ചത് ഒരു കോണ്ഗ്രസ് നേതാവായിരുന്നു എന്നതിന് മധുവിന്റെ മകന് മിഥുന് സാക്ഷി. ഓട്ടോ ഇടിച്ച് വീഴ്ത്തിയശേഷം മധു എഴുന്നേല്ക്കാതിരിക്കാന് പ്രതികളിലൊരാള് ചവിട്ടിപ്പിടിച്ചു. ""യൂത്ത് കോണ്ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടായപ്പോള് അച്ഛന്റെ മുഖം വികൃതമാക്കുമെന്ന് അവര് പറഞ്ഞിരുന്നു. അതുപോലെ ചെയ്തു""- മിഥുന്റെ വാക്കുകള്. കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് കോണ്ഗ്രസ് നേതാക്കളായ ടി എന് പ്രതാപനും കെ പി വിശ്വനാഥനും പരസ്യമായി ആവശ്യപ്പെട്ടു. പൊലീസ് അത് കേട്ടതേയില്ല. മാധ്യമങ്ങള് ഗൗനിച്ചുമില്ല.
"തൃശൂരില് കോണ്ഗ്രസ് നേതാവിനെ നടുറോഡില് വെട്ടിക്കൊന്നു" എന്ന വാര്ത്ത മാതൃഭൂമി പ്രസിദ്ധീകരിച്ചത് പതിമൂന്നാം പേജിലെ ചരമക്കോളത്തിലാണ്. "കോണ്ഗ്രസ് നേതാവ് ലാല്ജി കൊള്ളന്നൂര് വെട്ടേറ്റുമരിച്ചു" എന്ന തലക്കെട്ടില് മലയാള മനോരമയും ചരമപ്പേജില് വാര്ത്ത ഒതുക്കി. കോണ്ഗ്രസുകാര് കൊല്ലപ്പെട്ടാല് അത്രമതി എന്നുകരുതിയല്ല ഈ നിസ്സംഗത. ഭരണത്തിന്റെ മാഫിയാമുഖം മറച്ചുവയ്ക്കാനാണ്; ക്രമസമാധാനത്തകര്ച്ച മൂടിവയ്ക്കാനാണ്; കൊലപാതകത്തിനു പിന്നാലെ അന്വേഷിച്ചുചെന്നാല്, ഭരണകക്ഷിയുടെ ഭയാനകമായ മാഫിയാമുഖം പുറത്തുവരും എന്നതുകൊണ്ടാണ്.
കൊല്ലപ്പെട്ടവരും കൊന്നവരും വന്കിട സാമ്പത്തിക ഇടപാടുകാരാണ്. അവര്ക്കു പിന്നില് ഖദര്ധാരികളായ മഹാനേതാക്കളുണ്ട്. ഭരണത്തിന്റെ മറവിലും തണലിലും റിയല്എസ്റ്റേറ്റ്- മണല്- മദ്യ- മയക്കുമരുന്നു മാഫിയകള്മുതല് കള്ളനോട്ട്- ക്വട്ടേഷന് സംഘങ്ങള്വരെ തഴച്ചുവളരുന്നു. കോണ്ഗ്രസ് നേതാക്കള് കൊല്ലപ്പെടുമ്പോള്, രാഷ്ട്രീയ കൊലപാതകം എന്ന് പറയാന് മടിക്കുകയും ജഡം പുറത്തുകാണിക്കാന് വിസമ്മതിക്കുകയും അനുശോചിക്കാന്പോലും അറച്ചുനില്ക്കുകയും ചെയ്യുന്ന ഭരണനേതൃത്വം സ്വയം സമ്മതിക്കുകയാണ്- തങ്ങള് മാഫിയാ നേതാക്കളുമാണെന്ന്. വെട്ടിവെട്ടി സ്വന്തക്കാരുടെ മുഖം ചിന്നിച്ചിതറിക്കാന് മടിക്കാത്തവര്, സ്വന്തം വികൃതമുഖം മറച്ചുവയ്ക്കാന് പൊലീസിനെ ആശ്രയിക്കുന്നു; മാധ്യമങ്ങളെ ശരണംപ്രാപിക്കുന്നു. സഹപ്രവര്ത്തകരുടെ ജീവരക്തം വീഴ്ത്തിയ മണ്ണില് ചവിട്ടിത്തന്നെ, കൊലക്കത്തികള് ഖദറിലൊളിപ്പിച്ച് അവര് ചോദിക്കുന്നു: ""എവിടെ രാഷ്ട്രീയ കൊലപാതകം"" എന്ന്. (അവസാനിക്കുന്നില്ല)
പി എം മനോജ്
Wednesday, November 13, 2013
ചോര വീഴുന്ന കേരളം
കേരളത്തില് രാഷ്ട്രീയകൊലപാതകങ്ങള് അവസാനിപ്പിക്കാന് കഴിഞ്ഞത് യുഡിഎഫ് സര്ക്കാരിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണ്. ചന്ദ്രശേഖരന് വധക്കേസിന്റെ നേരായ ദിശയിലുള്ള അന്വേഷണമാണ് രാഷ്ട്രീയകൊലപാതകങ്ങള് ഇല്ലാതാക്കാന് കാരണം- തിരുവഞ്ചൂര് രാധാകൃഷ്ണന് (ആഭ്യന്തരമന്ത്രി) നവംബര് ഏഴ് 2013,
കുറ്റ്യാടി. അതിന് രണ്ടുദിവസം മുമ്പ് നവംബര് അഞ്ചിന് രാത്രി പത്തര. തിരുവനന്തപുരം ജില്ലയിലെ ആനാവൂര് കല്ലറ സരസ്വതി വിലാസം വീട്. രണ്ട് യുവാക്കളും മാതാപിതാക്കളുമടങ്ങിയ കുടുംബം. അത്താഴം കഴിച്ച് മക്കള് വായനയിലായിരുന്നു. പിതാവ് നാരായണന്നായര് ഊണിനുമുന്നില്. ഓര്ക്കാപ്പുറത്ത് കയറിവന്നവര് ഇളയമകന് ശിവപ്രസാദ് എവിടെയെന്ന് തിരക്കി. ഞൊടിയിടയില് ആ വീട് ചോരക്കളമാകുന്നു. ഭാര്യയുടെയും രണ്ടുമക്കളുടെയും കണ്വെട്ടത്ത് 33 വെട്ടുകളേറ്റ് ചിതറിത്തെറിക്കുകയായിരുന്നു നാരായണന്നായരുടെ ശരീരം. മകനെ തേടിയെത്തിയവര് അച്ഛനെ അരിഞ്ഞുവീഴ്ത്തി മടങ്ങി. മക്കളായ ശിവപ്രസാദിനെയും ഗോപകുമാറിനെയും വെട്ടിവീഴ്ത്തി. പക്ഷേ, അവരുടെ ജീവനെടുക്കാന് കഴിഞ്ഞില്ല. അതിന്റെ അരിശം നാരായണന്നായരുടെ ശരീരത്തില് തീര്ത്തു.
നാരായണന്നായരുടെ സഹോദരി സുധ അടുത്ത വീട്ടിലാണ്. നിലവിളിയും കൊലയാളികളുടെ ആക്രോശവും കേട്ട് ഓടിയെത്തിയ അവര്ക്കുമുന്നില് ജീവനുവേണ്ടി പിടയുന്ന സഹോദരന്. വാരിയെടുക്കാന് നോക്കി. ഊര്ന്നുപോകുന്ന മാംസം. പരിക്കുകളോടെ, വാവിട്ട് കരഞ്ഞ് ശിവപ്രസാദ് പിതാവിനെ നെഞ്ചത്തടക്കിപ്പിടിച്ച് ഓടി. ആ മകനും ഒന്നും ചെയ്യാനില്ലാത്തവിധം നാരായണന്നായര് മരണത്തിലേക്ക് വീണു.
കറുത്ത പുസ്തകമില്ല; കരിങ്കവിതയില്ല. അടുത്ത തിരിവില് ഒരു കൊല നടന്നുവെന്നറിഞ്ഞ കവികള് വെട്ടുവഴിയിലൂടെ തിരിഞ്ഞുനടന്നു. കൊലയാളികള് ഏതു പാര്ടി ഓഫീസിലേക്കാണ് ചെന്നുകയറുന്നതെന്ന് പിന്തുടര്ന്നുനോക്കേണ്ട കുഞ്ഞുകവികളും ഉറക്കത്തിലായിരുന്നു. മക്കളുടെ മുന്നിലിട്ട് മുപ്പത്തിമൂന്നു വെട്ടുകളേറ്റ് പിടഞ്ഞുവീണ നാരായണന്നായരുടെ അന്പത്തിയൊന്നു വയസ്സിനെ അന്പത്തിയൊന്നക്ഷരങ്ങളോട് ചേര്ത്തുകെട്ടാന് മാനവികതയുടെ മഹാശ്വങ്ങള് രഥവുമായി വന്നതുമില്ല. കൊലപാതകം രാഷ്ട്രീയമായിരുന്നോ എന്ന് കൊലയാളിയോട് ചോദിക്കുക. ആര്എസ്എസ് രാഷ്ട്രീയകക്ഷിയല്ലല്ലോ എന്ന് മറുപടി കിട്ടും. നാരായണന്നായര് രാഷ്ട്രീയപ്രവര്ത്തകനായിരുന്നു. കെഎംസിഎസ്യു എന്ന സംഘടനയുടെ സംസ്ഥാനനേതാവായിരുന്നു. സിപിഐ എം ആനാവൂര് മുന് ബ്രാഞ്ച് സെക്രട്ടറിയും തിരുവനന്തപുരം കോര്പറേഷന് ജീവനക്കാരനുമായിരുന്നു. കക്ഷിഭേദം മറന്ന് എല്ലാവരെയും സഹായിക്കുന്നവനായിരുന്നു. അദ്ദേഹത്തിന്റെ മൂത്തമകന് ഡിവൈഎഫ്ഐ വെള്ളറട ഏരിയകമ്മിറ്റിയംഗം ഗോപകുമാര്. ഇളയമകന് കാട്ടാക്കട ക്രിസ്ത്യന് കോളേജിലെ യൂണിവേഴ്സിറ്റി യൂണിയന് കൗണ്സിലറും എസ്എഫ്ഐ വെള്ളറട ഏരിയ സെക്രട്ടറിയുമായ ശിവപ്രസാദ്. "മുന് വൈരാഗ്യമാണ് ആക്രമണത്തിന് കാരണ"മെന്നും "ശിവപ്രസാദിനെത്തേടിയാണ് അക്രമികള് വന്നതെ"ന്നും പൊലീസ് പറയും. എന്തായിരുന്നു മുന്വൈരാഗ്യം?
ശിവപ്രസാദ് എസ്എഫ്എയുടെ പ്രധാന നേതാവാണ് എന്നതുതന്നെ. രണ്ടുപതിറ്റാണ്ടുമുമ്പ് കൂത്തുപറമ്പില് കെ വി സുധീഷ് എന്ന എസ്എഫ്ഐ നേതാവിനെത്തേടിയും ഇതുപോലൊരു സംഘമാണ് ചെന്നത്. വീടിന്റെ വാതില്തകര്ത്ത് സുധീഷിനെ വലിച്ച് പുറത്തിട്ട് മുപ്പത്തിയെട്ടു വെട്ടുകള്. മാതാപിതാക്കളുടെ ദീനരോദനം വെട്ടിയകറ്റി സുധീഷിനെ അരിഞ്ഞുകൊന്നു. ശിവപ്രസാദിനുള്ള ആര്എസ്എസിന്റെ ശിക്ഷാവിധിയും അതുതന്നെയായിരുന്നു. പക്ഷേ, നാരായണന്നായരുടെ ജീവനുംകൊണ്ട് വേട്ടനായ്ക്കള് തിരിച്ചുപോയി. മക്കളുടെ പ്രാണന് രക്ഷിക്കാന് സ്വജീവന് ത്യജിക്കേണ്ടിവന്നു ആ പിതാവിന്. "രാഷ്ട്രീയകൊലപാതകം അവസാനിച്ച" കേരളത്തില് ഈ പിതാവ് എങ്ങനെ കൊല്ലപ്പെട്ടു എന്ന് ആഭ്യന്തരമന്ത്രി ഇനിയും പറയാനിരിക്കുന്നു. ചൊവ്വാഴ്ച മാതൃഭൂമി ഒന്നാംപേജില് നല്കിയ സചിത്ര വാര്ത്ത ഇങ്ങനെ: ""ആനാവൂരില് എസ്എഫ്ഐ നേതാവിന്റെ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികള്ക്ക് നെയ്യാറ്റിന്കര സ്പെഷ്യല് സബ് ജയിലില് ക്രൂരമര്ദനം. ഇതില് പ്രതിഷേധിച്ച് ബിജെപി, ആര്എസ്എസ് പ്രവര്ത്തകര് സബ് ജയില് ഉപരോധിച്ചു. സംഭവത്തില് മൂന്ന് ജയില് ജീവനക്കാര് കുറ്റക്കാരാണെന്ന് കണ്ടെത്തി. ജയിലര് വേലപ്പന്നായര്, വാര്ഡന്മാരായ സനല്കുമാര്, ശ്രീജി കൃഷ്ണന് എന്നിവരെയാണ് സ്ഥലംമാറ്റി ജയില് ഡിജിപി ഉത്തരവിറക്കിയത്."" നാരായണന്നായര് പ്രിയപ്പെട്ടവരുടെ മുന്നില് കശാപ്പുചെയ്യപ്പെട്ടപ്പോള് കാണാത്ത ക്രൂരത മാതൃഭൂമി ഇവിടെ കാണുന്നു. ആ കൊലപാതകത്തിനു നല്കാത്ത പ്രാധാന്യം രണ്ട് കുറ്റവാളികളുടെ തല്ലുകൊള്ളല് നാടകത്തില് ദര്ശിക്കുന്നു. സിപിഐ എം പ്രവര്ത്തകരും അനുഭാവികളും കൊല്ലപ്പെട്ടാല് സാധാരണ സംഭവവും ആര്എസ്എസുകാരന് തല്ലുകൊണ്ടു എന്ന് പറഞ്ഞാല് മഹാസംഭവവുമാകുന്ന രസതന്ത്രം യുഡിഎഫ് സര്ക്കാരിനെയും മാതൃഭൂമിയെയും നയിക്കുന്നു; വലതുപക്ഷരാഷ്ട്രീയത്തെയാകെ നയിക്കുന്നു.
ആനാവൂരില് ആര്എസ്എസിന്റെ മാരകായുധങ്ങള് ശിവപ്രസാദിനെ തേടിയാണ് ചെന്നത്. ആ വിദ്യാര്ഥിനേതാവ് ആരെയും കൊന്നിട്ടില്ല; സമൂഹത്തിന് നന്മയല്ലാതെ ഒന്നും ചെയ്തിട്ടില്ല. വിശ്വസിക്കുന്ന പ്രസ്ഥാനത്തിനും നാടിനും വേണ്ടി ആത്മാര്ഥമായി നില്ക്കുന്നത് കുറ്റവുമല്ല. പക്ഷേ, ആര്എസ്എസിന് ഈ ന്യായങ്ങളും നിയമസംഹിതയും ബാധകമല്ല. ആനാവൂരിലെ ക്ഷേത്രം അവര്ക്ക് പരിശീലനക്കളരിയാക്കണം; ആയുധപ്പുരയാക്കണം. ക്ഷേത്രത്തിനും ആര്എസ്എസിനും ഒരു വിലാസമേ പാടുള്ളൂ. അതിന് തടസ്സം ശിവപ്രസാദടക്കമുള്ള പുരോഗമനാശയക്കാരായ ചെറുപ്പക്കാരാണ്. തടസ്സം തുടച്ചുനീക്കാന് സംഘപരിവാറിന്റെ നിഘണ്ടുവില് തുടച്ചുനീക്കല് എന്ന വഴിയേ ഉള്ളൂ. വടകരയിലെ ചന്ദ്രശേഖരനുശേഷം ഒരു കൊലപാതകവും ആഭ്യന്തരമന്ത്രി കണ്ടിട്ടില്ല. കൊലചെയ്യപ്പെടുന്നത് ഇടതുപക്ഷത്തുള്ളവരായാല് അക്രമത്തിന്റെ ജനിതകാന്വേഷണവുമില്ല. പ്രതികള് വലതുപക്ഷത്തായാല് അവരുടെ നോവുകളിലാണ് ക്രൂരതയുടെ കൈപ്പാടുകള് അന്വേഷിക്കേണ്ടതെന്നാകുന്നു വലതുപക്ഷധാര്മികതയുടെ നീതിസാരം. കൊലയാളികള്ക്ക് വര്ഗീയഭ്രാന്തന്മാരുടെ മുഖമുണ്ട്; തീവ്രവാദികളുടെ ക്രൗര്യമുണ്ട്; വലതുപക്ഷരാഷ്ട്രീയത്തിന്റെ ഹൃദയശൂന്യതയുണ്ട്. വര്ഗീയ-തീവ്രവാദശക്തികള്ക്ക് ഇന്ന് കേരളം ഇഷ്ടഭൂമിയാണ്. അവര് സദാചാര പൊലീസാകുന്നു; പട്ടാളവേഷമണിയുന്നു. കൊടിയത്തൂരിലും തൃക്കരിപ്പൂരിലും രണ്ടു യുവാക്കളെ കൊന്നത് സദാചാരക്കാവലേറ്റെടുത്ത തീവ്രവാദികളാണ്. നബിദിനത്തിന് കാസര്കോട്ട് പട്ടാള യൂണിഫോമില് മതഭ്രാന്തര് മാര്ച്ച്ചെയ്തു. കുറ്റവാളികള് ഭരണപക്ഷത്തിന്റെ കൊടിപിടിച്ചാല് നിരപരാധിത്വത്തിലേക്ക് മാര്ച്ച്ചെയ്യാം.
കാസര്കോട് വെടിവയ്പ് കേസ് അന്വേഷിച്ച നിസാര് കമീഷന്, മാറാട് കലാപത്തെക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം- ഭരണപക്ഷത്തിനുനേരെ നീളുന്ന അന്വേഷണങ്ങള് അകാലചരമമടയുന്നു. കോഴിക്കോട്ട് നരിക്കാട്ടേരിയില് ബോംബ് നിര്മാണത്തിനിടെ അഞ്ച് മുസ്ലിംലീഗുകാര്ക്ക് കൂട്ടമരണമുണ്ടായി. കേസും അന്വേഷണവും എവിടെയുമെത്തുന്നില്ല. സംസ്ഥാനത്ത് ഇരുനൂറിലേറെ വര്ഗീയ- സമുദായിക സംഘട്ടനങ്ങളുണ്ടായി. വര്ഗീയസ്വാഭാവമുള്ള 559 കേസുകളുണ്ടായി. പത്തൊന്പതിടത്ത് ലാത്തിചാര്ജും രണ്ടിടത്ത് വെടിവയ്പുമുണ്ടായി. പത്തോളം തീവ്രവാദകേസുകള് രജിസ്റ്റര് ചെയ്യപ്പെട്ടു. വിദേശ കറന്സി, ആയുധങ്ങള്, ബോംബുനിര്മാണസാമഗ്രികള്- അവ സൂക്ഷിക്കാനും ഉപയോഗിക്കാനുമുള്ള സന്നാഹങ്ങള്. എല്ലാറ്റിനും ഭരണത്തിന്റെ സംരക്ഷണം. മറുവശത്ത് ഭൂരിപക്ഷവര്ഗീയതയാണ്. മുസ്ലിം തീവ്രവാദം ചൂണ്ടിക്കാട്ടി അവര് കൊലക്കത്തിയെടുക്കുന്നു. ആരാധനാലയങ്ങള് തീയിടുന്നതും മതപഠനശാലകള് തകര്ക്കുന്നതും തടയാതെ; കുറ്റവാളികളെ പിടികൂടാതെ പൊലീസ് അറച്ചുനില്ക്കുമ്പോഴും ഭരണനേതൃത്വം "മാര്ക്സിസ്റ്റക്രമ"ത്തെക്കുറിച്ച് വാചാലരാകുന്നു. സിപിഐ എം പ്രവര്ത്തകര് തുടര്ച്ചയായി കൊലചെയ്യപ്പെട്ടിട്ടും അതില് രാഷ്ട്രീയമല്ല, രാഷ്ട്രീയമുതലെടുപ്പിനുള്ള അവസരമേ യുഡിഎഫ് സര്ക്കാര് കാണുന്നുള്ളൂ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനദിവസം കാസര്കോട് അഡൂര് ബാലനടുക്കയില് രവീന്ദ്രറാവു എന്ന സിപിഐ എം പ്രവര്ത്തകനെ വെടിവച്ചുകൊന്നു തുടങ്ങിയതാണ് സിപിഐ എം വേട്ട. ആനാവൂരില് മക്കളെ രക്ഷിക്കാന് ശ്രമിച്ച അച്ഛനെ വെട്ടിവീഴ്ത്തുന്നതുവരെ അത് എത്തി.
ഒരിടത്തും പ്രത്യേക പൊലീസ് സംഘമില്ല; ടെലിഫോണ് പരിശോധനയില്ല; മാധ്യമവിലാപങ്ങളില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും രക്ഷകരാകേണ്ടവര് കൊലപാതകികള്ക്കൊപ്പം ആര്ത്തട്ടഹസിക്കുന്നു. സിപിഐ എമ്മുകാര് കൊല്ലപ്പെടേണ്ടവരും പ്രിയപ്പെട്ടവര്ക്ക് കുഴിമാടമൊരുക്കി കണ്ണീരൊഴുക്കേണ്ടവരുമാണെന്ന് ഭരണാധികാരികള് ധരിച്ചുപോകുന്നു. ആ ധാരണയാണ്, ഇന്ന് കേരളത്തിന്റെ ദുരന്തമായി, നിരപരാധികളുടെ ചുടുചോരയായി, കൊലയാളികളുടെ ഉന്മാദമായി വായിക്കപ്പെടുന്നത്. ആത്മാഭിമാനമുള്ള മനുഷ്യന്റെ നെഞ്ചിനുനേരെ ധിക്കാരത്തിന്റെയും ക്രൗര്യത്തിന്റെയും ചൂണ്ടുവിരലുയര്ത്തുകയാണ് വലതുപക്ഷരാഷ്ട്രീയം. അവരുടെ കൊലക്കത്തികളില് ഇനിയും മനുഷ്യരക്തം പുരളേണ്ടതുണ്ടോ, മൃഗീയതയുടെ കാവല്നായ്ക്കള് കുര തുടരേണ്ടതുണ്ടോ എന്നതാണ് മലയാളിയുടെ വിവേകബുദ്ധിക്കുമുന്നില് വളര്ന്നു പടര്ന്നുനില്ക്കുന്ന സമസ്യ. (അവസാനിക്കുന്നില്ല)
പി എം മനോജ് deshabhimani 131113

Thursday, October 17, 2013
ജനമൈത്രി പൊലീസ് നിശ്ചലം; കുറ്റകൃത്യങ്ങള് വര്ധിച്ചു
ആഭ്യന്തരവകുപ്പിന്റെ അനാസ്ഥമൂലം ജനകീയ പൊലീസ് സംരംഭമായ ജനമൈത്രി പൊലീസ് പദ്ധതി നിശ്ചലമായി. ഇതോടെ സംസ്ഥാനത്ത് കുറ്റകൃത്യങ്ങള് പെരുകി. ആഭ്യന്തരവകുപ്പ് തയാറാക്കിയ പഠന റിപ്പോര്ട്ടില് പദ്ധതി കടലാസിലൊതുങ്ങിയതായി ഏറ്റുപറയുന്നു. എല്ഡിഎഫ് സര്ക്കാരിന്റെ കാലത്ത് മാതൃകാപരമായി നടപ്പാക്കിയ പദ്ധതിയാണ് യുഡിഎഫ് സര്ക്കാരിന്റെ പിടിപ്പുകേടുമൂലം അകാലചരമമടയുന്നത്. സംസ്ഥാനത്ത് നാല് ഘട്ടങ്ങളിലായി 248 സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇവയില് മിക്കതും നിശ്ചലമായി. സര്ക്കാരിന്റെ താല്പ്പര്യക്കുറവും ആസൂത്രണത്തിലെ പിഴവും കഴിവുള്ള ഉദ്യോഗസ്ഥരെ ചുമതലകളില്നിന്ന് മാറ്റിയതും പദ്ധതിയുടെ നട്ടെല്ലൊടിച്ചു. ജീവനക്കാരുടെ കുറവാണ് പദ്ധതി നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് റിപ്പോര്ട്ടിലുണ്ട്.
തുടക്കത്തില് ജനമൈത്രിക്കു മാത്രമായി പൊലീസ് ക്യാമ്പുകളില്നിന്നും സ്റ്റേഷനുകളില് നിന്നും പ്രത്യേകം പൊലീസുകാരെ വിന്യസിച്ചിരുന്നു. യുഡിഎഫ് സര്ക്കാര് വന്നതോടെ ഇവരെയെല്ലാം പിന്വലിച്ചു. പൊലീസുകാര്ക്ക് നല്കിയ ആനുകൂല്യങ്ങളും നിര്ത്തലാക്കി. തുടക്കത്തില് ബീറ്റ് ഓഫീസര്മാര്ക്ക് ഇരുചക്രവാഹനങ്ങള് അനുവദിച്ചിരുന്നു. മാസത്തില് 10 ലിറ്റര് പെട്രോളിനും ഫോണുള്പ്പെടെ അനുബന്ധ ചെലവുകള്ക്കും പണം അനുവദിച്ചിരുന്നു. ബീറ്റ് ഓഫീസറുടെ ഫോണ് നമ്പറും ജനങ്ങള്ക്ക് നല്കി. എന്നാല്, വാഹനങ്ങള് പിന്നീട് തിരിച്ചെടുത്തു. പലതും ഉപയോഗശൂന്യമായി. നിലവില് മേലുദ്യോഗസ്ഥന് അനുവദിച്ചാല് മാത്രമെ സ്റ്റേഷന് വാഹനം പദ്ധതി പ്രവര്ത്തനത്തിന് ഉപയോഗിക്കാനാവൂ. സ്റ്റേഷനിലെ ജോലികളെല്ലാം നിര്വഹിച്ചശേഷം മാത്രമാണ് ബീറ്റ് ഓഫീസര്മാര്ക്ക് ജനമൈത്രി പദ്ധതിക്ക് സമയം അനുവദിക്കുന്നത്. ആവശ്യപ്പെടുന്ന സമയങ്ങളില് എത്താനാവാത്തതിനാല് പദ്ധതിയുമായി ജനങ്ങള്ക്കുണ്ടായ ആത്മബന്ധം നഷ്ടമായി.
ആഭ്യന്തരവകുപ്പ് നടത്തിയ സര്വേയില് 25 ശതമാനം പൊലീസുകാരും ആഴ്ചയില് ഒരുമണിക്കൂര് പോലും പദ്ധതിക്കായി ചെലവഴിക്കുന്നില്ലെന്നാണ് കണ്ടെത്തല്. 41.67 ശതമാനം പേര് ആറ് മുതല് 12 മണിക്കൂറാണ് ചെലവഴിക്കുന്നത്. 3.13 ശതമാനം പേര് മാത്രമാണ് 20 മണിക്കൂറിന്് മുകളില് വിനിയോഗിക്കുന്നത്. വനിതാ പൊലീസുകാര്ക്ക് പദ്ധതിച്ചുമതല നല്കണമെന്ന നിര്ദേശവും പാലിക്കപ്പെടുന്നില്ല. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള് പൊലീസില് എത്തുന്നുമില്ല. ജനപ്രതിനിധികളും പൊലീസും ഉള്പ്പെട്ട ജനമൈത്രി സമിതികളുടെ പ്രവര്ത്തനവും നിശ്ചലമാണ്. മിക്കയിടത്തും സമിതി യോഗംപോലും ചേരുന്നില്ല. വാര്ഡ് കൗണ്സിലര്, റസിഡന്റ് അസോസിയേഷന് ഭാരവാഹികള്, കുടുംബശ്രീ പ്രവര്ത്തകര് എന്നിവരുള്പ്പെട്ട 20 അംഗ സമിതിയും നിര്ജീവമായി.

Wednesday, September 18, 2013
ബാലകൃഷ്ണന്റെ കൊലയ്ക്കുപിന്നില് പരിശീലനം നേടിയ ക്രിമിനലുകള്
ഉദുമ മാങ്ങാട്ടെ സിപിഐ എം പ്രവര്ത്തകന് എം ബി ബാലകൃഷ്ണനെ വകവരുത്താന് കോണ്ഗ്രസ് ക്രിമിനല് സംഘം പരീക്ഷിച്ചത് തീവ്രവാദ സംഘങ്ങളുടെ കൊലപാതക മാതൃക. മനുഷ്യനെ കൊല്ലാന് വിദഗ്ധ പരിശീലനം ലഭിച്ചവരെയാണ് കൃത്യം നിര്വഹിക്കുന്നതിന് നിയോഗിച്ചത്. കൊല നടത്തിയ രീതി ഇത് സാക്ഷ്യപ്പെടുത്തുന്നു. കൊലപാതകം കോണ്ഗ്രസ് നേതൃത്വം ആസൂത്രണംചെയ്ത് നടപ്പാക്കിയതാണെന്നും വ്യക്തമാണ്. രക്തം പുറത്തേക്ക് വരാതെ ഒറ്റക്കുത്തില് ആന്തരിക അവയവങ്ങള് തകര്ത്തായിരുന്നു കൊല. കോണ്ഗ്രസ് ക്രിമിനല് സംഘമായി പ്രവര്ത്തിക്കുന്നതിനൊപ്പം തീവ്രവാദ പ്രവര്ത്തനങ്ങളിലും ഏര്പ്പടുന്നവരാണ് കൊലയാളികളെന്നാണ് സംശയം. മുഖ്യപ്രതി മജീദ് വര്ഗീയകലാപശ്രമം ഉള്പ്പെടെയുള്ള നിരവധി ക്രിമിനല് കേസുകളില് പ്രതിയാണ്. പ്രജിത് എന്ന ലുട്ടാപ്പി, ഷിബു എന്നിവരും നിരവധി കേസുകളിലെ പ്രതികളാണ്. ഇവരെല്ലാം സജീവ കോണ്ഗ്രസ് പ്രവര്ത്തകരാണ്. ആര്യടുക്കത്തെ ആദിവാസി കോളനിയില് മദ്യവും കഞ്ചാവും നല്കിയാണ് കോണ്ഗ്രസ് പ്രവര്ത്തനത്തിന് ആളെ കൂട്ടുന്നത്.
രണ്ടാഴ്ച മുമ്പ് ഈ പ്രതികളുടെ നേതൃത്വത്തില് ഡിവൈഎഫ്ഐ പ്രവര്ത്തകരെ ആക്രമിച്ചിരുന്നു. അന്ന് സമാധാനശ്രമത്തിനെത്തിയവരുടെ കൂട്ടത്തില് ബാലകൃഷ്ണനും ഉണ്ടായിരുന്നു. യൂത്ത് കോണ്ഗ്രസുകാരെ ആക്രമിച്ചുവെന്ന് ആരോപിച്ച് ബാലകൃഷ്ന്റെ പേരിലും കേസുണ്ട്. അതിനുശേഷം ഇവിടെ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല.
തിരുവോണ നാളില് മാങ്ങാട് ആര്യടുക്കത്തെ ബന്ധുവിന്റെ മരണവീട്ടിലേക്ക് ബാലകൃഷ്ണന് പോയത് ക്രിമിനല് സംഘം അറിഞ്ഞിരുന്നു. വൈകിട്ട് 5.37ന് ബാലകൃഷ്ണന് സിപിഐ എം ഏരിയാസെക്രട്ടറി കെ വി കുഞ്ഞിരാമനെ വിളിച്ച് മരണാനന്തരച്ചടങ്ങിനെക്കുറിച്ച് സംസാരിച്ചു. 7.43ന് ഭാര്യ അനിത വിളിക്കുമ്പോഴും ബാലകൃഷ്ണന് ഈ വീട്ടിലായിരുന്നു. പിന്നീടാണ് വീട്ടിലേക്ക് മടങ്ങിയത്. ആക്ടിവ സ്കൂട്ടറില് ആര്യടുക്കം എല്പി സ്കൂള് റോഡിലെത്തുമ്പോള് അക്രമിസംഘം തടഞ്ഞുനിര്ത്തി നെഞ്ചില് കുത്തി കൊലപ്പെടുത്തുകയായിരുന്നു. സ്കൂട്ടറില്നിന്ന് ഇറങ്ങുന്നതിനു മുമ്പുതന്നെ രണ്ടുപേര് കൈ പിന്നിലോട്ട് വലിച്ച് പിടിച്ച് മറ്റൊരാള് നെഞ്ചില് കുത്തിയെന്നാണ് പൊലീസ് നിഗമനം. കൂര്ത്ത് മൂര്ച്ചയുള്ള ആയുധമാണ് കൊലയ്ക്ക് ഉപയോഗിച്ചത്. ഒറ്റക്കുത്തേ ശരീരത്തിലുള്ളൂ. കുത്തില് ഹൃദയധമനി മുറിഞ്ഞുപോയെന്നും ഒരു വാരിയെല്ലിന് ക്ഷതമുണ്ടെന്നും കാഞ്ഞങ്ങാട് സിഐ ബാബു പെരിങ്ങേത്ത് പറഞ്ഞു.
രാഷ്ടീയവൈരമല്ലാതെ മറ്റൊരു കാരണവും കൊലയ്ക്കു പിന്നിലില്ല. നാട്ടുകാര് ഓണാഘോഷത്തില് മുഴുകിയ സന്ദര്ഭത്തില് കോണ്ഗ്രസുകാര് കൊലക്കത്തി മൂര്ച്ചകൂട്ടി ബാലകൃഷ്ണനെ കാത്തിരിക്കുകയായിരുന്നു. ആളുകള് ശ്രദ്ധിക്കാത്ത സ്ഥലത്തുവച്ച് അരുംകൊല നടത്തി ആരും കാണാതെ രക്ഷപ്പെടാന് പ്രതികള്ക്കായി. സംഭവം നടന്ന് അധികം കഴിയുംമുമ്പ് തൊട്ടടുത്ത പ്രദേശത്തുള്ള കോണ്ഗ്രസ് പ്രവര്ത്തകനാണ് ബാലകൃഷ്ണന് കുത്തേറ്റ് കിടപ്പുണ്ടെന്ന് സിപിഐ എം പ്രവര്ത്തകരെ ഫോണില് അറിയിച്ചത്. മാങ്ങാട്ടുനിന്ന് പ്രവര്ത്തകര് എത്തുമ്പോള് റോഡില്നിന്ന് മാറി പറമ്പില് കമിഴ്ന്ന് കിടക്കുന്ന ബാലകൃഷ്ണനെയാണ് കണ്ടത്.
(എം ഒ വര്ഗീസ്)

Sunday, September 1, 2013
കുറ്റകൃത്യം: കേരളം ഒന്നാമത്
കുറ്റകൃത്യങ്ങളുടെ വളര്ച്ചാ നിരക്കില് കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തിയതായി ദേശീയ ക്രൈം റെക്കോര്ഡ്സ് ബ്യൂറോ. കഴിഞ്ഞ മൂന്നുവര്ഷത്തെ സ്ഥിതിവിവര കണക്ക് പ്രകാരം കുറ്റകൃത്യങ്ങളുടെ വര്ധനയില് കേരളം മറ്റ് സംസ്ഥാനങ്ങളെ പിന്തള്ളി. 2009 മുതല് 2012 വരെയുള്ള കാലയളവില് കൊലപാതകം, ബലാത്സംഗം, വധശ്രമം, കവര്ച്ച എന്നിവയില് വര്ധന രേഖപ്പെടുത്തി. 2009ല് 343 കൊലപാതകം നടന്നപ്പോള് 2012ല് കൊലപാതകങ്ങളുടെ എണ്ണം 374 ആയി. 2013 ജൂലൈ വരെ 197 കൊലപാതകമാണ് നടന്നത്. 2009ല് 568 ബലാത്സംഗ കേസുകളാണ് രജിസ്റ്റര് ചെയ്തത്. 2011ല് ഇത് 1132 ആയി ഉയര്ന്നു. 2012ല് 1019 ബലാത്സംഗ കേസുകളും രജിസ്റ്റര് ചെയ്തു. ഈ വര്ഷം മെയ് വരെ 502 ബലാത്സംഗ കേസുകളാണ് രജിസ്റ്റര് ചെയ്തത്.
കവര്ച്ചക്കേസുകളുടെ എണ്ണത്തിലും വന് വര്ധനയാണ് കഴിഞ്ഞ മൂന്നു വര്ഷങ്ങളില് രേഖപ്പെടുത്തിയിരിക്കുന്നത്. 2009ല് കവര്ച്ചക്കേസുകളുടെ എണ്ണം 330 ആയിരുന്നെങ്കില് 2011ല് ഇത് 741 ആയി. 2012ല് 725 കേസുകളാണ് രജിസ്റ്റര് ചെയ്തത്. 2013ല് ജൂലൈ വരെ 542 കവര്ച്ചക്കേസുകള് രജിസ്റ്റര് ചെയ്തതായി സംസ്ഥാന ക്രൈം റെക്കോര്ഡ്സ് ബ്യൂറോയുടെ രേഖയിലുണ്ട്. 2010ല് സംസ്ഥാനത്ത് മൊത്തം 1,48,313 കേസുകളാണ് ഇന്ത്യന് ശിക്ഷാനിയമം അനുസരിച്ച് രജിസ്റ്റര് ചെയ്തത്. 2011ല് ആകെ കേസുകളുടെ എണ്ണം 1,72,137 ആയി വര്ധിച്ചു. 2012ല് നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും 1.59 ലക്ഷം കേസുകള് രജിസ്റ്റര് ചെയ്യപ്പെട്ടു. 2013 മെയ് വരെ മാത്രം 68,716 കേസുകളാണ് രജിസ്റ്റര് ചെയ്തത്.
ഗുരുതര കുറ്റകൃത്യങ്ങളുടെ കൂട്ടത്തില്പ്പെടുന്ന കലാപങ്ങള് ഏറ്റവും കൂടുതല് നടക്കുന്നത് കേരളത്തിലാണ്. 2011ല് കലാപങ്ങളുടെ ഗണത്തില്പ്പെട്ട 10,754 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര് ചെയ്തത്. 2012ല് ഇത് 10,938 ആയി വര്ധിച്ചു. 2013 മെയ് വരെ 3723 കേസുകളും റിപ്പോര്ട്ട് ചെയ്തു. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്, കലാപങ്ങള്, തീവയ്പ് എന്നിവയില് ദേശീയ ശരാശരിയുമായി തട്ടിച്ചുനോക്കിയാല് കേരളം പിന്നിലാണ്. പത്തിനും ഇരുപതിനും ഇടയ്ക്കാണ് ഇവയുടെ നിരക്കില് കേരളത്തിന്റെ സ്ഥാനം. മിസോറാം, ആസാം, ജാര്ഖണ്ഡ്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളാണ് കേരളത്തിന് മുന്നില്. കുറ്റകൃത്യങ്ങളുടെ വര്ധനയുടെ കാര്യത്തില് 2009വരെ നാലാം സ്ഥാനത്തായിരുന്ന കേരളം ഇപ്പോള് ഒന്നാം സ്ഥാനം എത്തിയിരിക്കുന്നുവെന്നതാണ് അമ്പരപ്പിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരില് കഴിഞ്ഞ മൂന്നു വര്ഷത്തിനുള്ളില് 5.5 ലക്ഷത്തോളം കേസുകള് എടുത്തു.
deshabhimani 010913

Monday, April 1, 2013
യുഡിഎഫ് ഭരണത്തില് 118 ആദിവാസി പീഡനക്കേസുകള്
സര്ക്കാര് അധികാരത്തില് വന്നശേഷം ആദിവാസി സ്ത്രീകള്ക്ക് നേരെയുണ്ടായ പീഡനവുമായി ബന്ധപ്പെട്ട് 118 കേസുകള് രജിസ്റ്റര് ചെയ്തതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര് രാധാകൃഷ്ണന് നിയമസഭയില് കെ രാധാകൃഷ്ണനെ അറിയിച്ചു. പട്ടികജാതി-വര്ഗ വിഭാഗങ്ങള്ക്കെതിരായ അക്രമങ്ങളുമായി ബന്ധപ്പെട്ട് 1268 കേസുകള് എടുത്തു. സര്ക്കാര് ചുമതലയേറ്റ ശേഷം 659 പേര് കൊല്ലപ്പെട്ടതായി പി കെ ഗുരുദാസനെ അറിയിച്ചു. 2011ല് 13,113, 2012ല് 12,919 സ്ത്രീ പീഡനക്കേസുകളും ഉണ്ടായതായി കെ ദാസനെ മന്ത്രി അറിയിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് 949 കേസ് രജിസ്റ്റര് ചെയ്തു.
അന്യസംസ്ഥാന തൊഴിലാളികള് അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് 22 കേസുകള് രജിസ്റ്റര് ചെയ്തതായി എ എം ആരിഫിനെ മന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് 29 പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്. അനധികൃത മണല് കടത്തുകാര് പൊലീസിനെ അക്രമിച്ചതുമായി ബന്ധപ്പെട്ട് 84 കേസുകള് രജിസ്റ്റര് ചെയ്തതായി എ പ്രദീപ്കുമാറിനെ മന്ത്രി അറിയിച്ചു.
സൈബര് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 3512 പരാതികള് ലഭിച്ചതായി എ കെ ബാലനെ മന്ത്രി അറിയിച്ചു. 634 കേസുകള് രജിസ്റ്റര് ചെയ്തു. ഇതില് 238 കേസുകള് കോടതിയുടെ പരിഗണനയിലാണ്. രണ്ടു കേസുകളില് പ്രതികളെ ശിക്ഷിച്ചു. രണ്ടുപേരെ വെറുതേവിട്ടു.
3874 കേസുകളില് ഫോറന്സിക് പരിശോധന പൂര്ത്തിയാകാനുണ്ടെന്ന് സി രവീന്ദ്രനാഥിനെ മന്ത്രി അറിയിച്ചു. സര്ക്കാര് അധികാരത്തില് വന്നശേഷം ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട് 7,03,077 ക്രൈം കേസുകളും 58,00,935 പെറ്റികേസുകളും രജിസ്റ്റര് ചെയ്തതായി എ പ്രദീപ്കുമാറിനെ മന്ത്രി അറിയിച്ചു. ഏറ്റവും കൂടുതല് പെറ്റിക്കേസുകള് തിരുവനന്തപുരം സിറ്റിയിലാണ് രജിസ്റ്റര് ചെയ്തിട്ടുള്ളത്. 156341 എണ്ണം. എറണാകുളം സിറ്റിയിലാണ് ഏറ്റവും കൂടുതല് ക്രിമിനല് കേസുകള് 1867 എണ്ണം. 7490 പേര് വാഹനാപകടത്തില് മരണപ്പെട്ടതായി കെ എസ് സലീഖയെ തിരുവഞ്ചൂര് രാധാകൃഷ്ണന് അറിയിച്ചു.
മദ്യപിച്ചു വാഹനമോടിച്ചതിനാല് 3,70,006 കേസുകള് രജിസ്റ്റര്ചെയ്തു. ഹെല്മറ്റ് ധരിക്കാത്തതിന് 21,99,915 കേസുകള് രജിസ്റ്റര് ചെയ്തു. 22,74,77,100 രൂപ പിഴയിട്ടു. സീറ്റ് ബെല്റ്റ് ധരിക്കാത്തതിന് 5,25,643 കേസുകള് രജിസ്റ്റര് ചെയ്തു. 4,87,71,300 രൂപ പിഴയിട്ടു.
സണ് ഫിലിം ഒട്ടിച്ചതുമായി ബന്ധപ്പെട്ട് 2,12,477 കേസുകള് രജിസ്റ്റര് ചെയ്തു 2,17,97,660 രൂപ പിഴയിട്ടു. പൊലീസ് സേനയില് 280 സബ് ഇന്സ്പെക്ടര്മാരുടെ ഒഴിവുകള് ഉള്ളതായി എ എം ആരിഫിനെ മുഖ്യമന്ത്രി അറിയിച്ചു. ജനറല് എക്സിക്യൂട്ടീവ് 193, എ ആര് റിസര്വ്വില് 75, ആംഡ് പൊലീസില് 12 എസ് ഐ മാരുടെ ഒഴിവുമുണ്ട്.
തോട്ടംകൂലി പുതുക്കില്ല: മന്ത്രി
തിരുവനന്തപുരം: തോട്ടംമേഖലയിലെ കൂലിപുതുക്കല് സര്ക്കാരിന്റെ പരിഗണനയിലില്ലെന്നു തൊഴില്മന്ത്രി ഷിബു ബേബി ജോണ്. പ്ലാന്റേഷന് ലേബര് കമ്മിറ്റി അപാകതകള് പരിശോധിച്ചു തോട്ടം മേഖലയില് പുനരുദ്ധാരണ പാക്കേജ് ഉണ്ടാക്കും. തോട്ടം മേഖലയിലെ തൊഴിലാളികളെ ഇന്ഷുറന്സ് പരിധിയില് കൊണ്ടുവരാന് കഴിയുമോ എന്നും പരിശോധിക്കും.
മേഖലയില് നിലനില്ക്കുന്ന തൊഴില്പരമായ അനിശ്ചിതത്വം ഒഴിവാക്കാന് ലേബര് ഇന്ഫോഴ്സ്മെന്റ് നടപടികള് കാര്യക്ഷമമാക്കുമെന്നും പാലോട് രവി, ബന്നി ബഹന്നാന്, സി പി മുഹമ്മദ്, വി ഡി സതീശന്, കെ കെ ജയചന്ദ്രന്, പി സി ജോര്ജ്ജ്, സി ദിവാകരന്, പി ഉബൈദുള്ള, എ എ അസീസ്, പി കെ ഗുരുദാസന്, ജോസ് തെറ്റയില്, ഇ എസ് ബിജിമോള് എന്നിവരെ മന്ത്രി അറിയിച്ചു.
janayugom
Tuesday, December 25, 2012
സംസ്ഥാനത്തും കുറ്റകൃത്യങ്ങള് വര്ധിച്ചതായി ആഭ്യന്തരമന്ത്രി
കോട്ടയം: കേരളത്തില് സ്ത്രീകള്ക്കും കുട്ടികള്ക്കുമെതിരായ കുറ്റകൃത്യങ്ങള് വര്ധിച്ചതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര് രാധാകൃഷ്ണന്റെ കുറ്റസമ്മതം. ക്രമസമാധാനം മെച്ചപ്പെട്ടെന്ന് അവകാശപ്പെടാന് വാര്ത്താസമ്മേളനത്തില് മന്ത്രി നിരത്തിയ കണക്കുകള് വാര്ത്താലേഖകര് തിരുത്തിയതോടെയാണ് കുറ്റസമ്മതം. വീടുകളിലടക്കം സ്ത്രീകള്ക്കും കുട്ടികള്ക്കുമെതിരെ കഴിഞ്ഞ രണ്ടുമാസമായി നിരവധി കുറ്റകൃത്യങ്ങള് പുറത്തുവന്നിരുന്നു. എന്നാല്, നവംബര്, ഡിസംബര് മാസങ്ങളിലെ സ്ഥിതിവിവരക്കണക്കുകള് ഇല്ലാതെയാണ് മന്ത്രി വാര്ത്താസമ്മേളനത്തിന് എത്തിയിത്.
2010ല് സ്ത്രീകള്ക്കെതിരായ 597 അതിക്രമങ്ങളാണ് റിപ്പോര്ട്ട് ചെയ്തത്. ഈ വര്ഷം ഒക്ടോബര് വരെ 825 കേസുകള് റിപ്പോര്ട്ട് ചെയ്തു. പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടികള്ക്ക് എതിരായ അതിക്രമങ്ങള് 2010 ല് 183 എണ്ണമായിരുന്നുവെങ്കില് ഈ വര്ഷം ഒക്ടോബര് വരെ 296 ആയി. സ്ത്രീകള്ക്കും കുട്ടികള്ക്കുമെതിരെ പൊതുവായ അതിക്രമങ്ങള് സംബന്ധിച്ച കേസുകളുടെ എണ്ണം ലഭ്യമല്ലെന്നും മന്ത്രി പറഞ്ഞു. ഭൂരിഭാഗം കൊലപാതകകേസുകളിലെയും പ്രതികളെ പിടി കൂടാന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി അവകാശപ്പെട്ടു. പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആട് ആന്റണിയെ പിടിക്കാന് ഇനിയും കഴിഞ്ഞിട്ടില്ല. കോട്ടയത്തെ ഓട്ടോഡ്രൈവറായിരുന്ന ഗോപിനാഥക്കുറുപ്പിന്റെ കൊലപാതകിയെ ഒരുവര്ഷം പിന്നിട്ടിട്ടും കണ്ടെത്താന് കഴിഞ്ഞിട്ടില്ല. സ്വകാര്യ അന്യായങ്ങളുടെ പേരില് പൊലീസുകാര്ക്കെതിരെ കേസെടുത്താല് സംസ്ഥാനത്ത് കേസന്വേഷണത്തെ ബാധിക്കും. അന്വേഷണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്ക്ക് സംരക്ഷണം നല്കണം. ഇതിനായി ഐപിസി കാലോചിതമായി പരിഷ്കരിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. സംസ്ഥാനത്തെ റെയില്വേ സ്റ്റേഷനുകളില് ക്യാമറ സ്ഥാപിക്കുന്നതിന് സര്ക്കാര് തയാറാണ്. ഇക്കാര്യം റെയില്വേയുമായി ചര്ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
deshabhimani 251212
Monday, December 17, 2012
371 സ്ത്രീകള് കൊല്ലപ്പെട്ടു; 1661 ബലാത്സംഗം
സംസ്ഥാനത്ത് കഴിഞ്ഞ 11 മാസത്തിനിടെ 371 സ്ത്രീകള് കൊല്ലപ്പെട്ടു. ഒന്നരവര്ഷത്തിനിടെ 1661 ബലാത്സംഗക്കേസ് റിപ്പോര്ട്ടുചെയ്തു. ഈ കാലയളവില് പ്രായപൂര്ത്തിയാകാത്ത 199 പെണ്കുട്ടികള് പീഡനത്തിന് ഇരയായി. യുഡിഎഫ് സര്ക്കാര് ഭരണത്തില് വന്നശേഷം കേരളത്തില് സ്ത്രീകള്ക്കെതിരെയുള്ള അതിക്രമം കുത്തനെ വര്ധിച്ചുവെന്ന് കണക്കുകള് തെളിയിക്കുന്നു. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര് രാധാകൃഷ്ണന് നിയമസഭയില് എം ചന്ദ്രനെ രേഖാമൂലം അറിയിച്ചതാണ് ഈ കണക്കുകള്.
സ്ത്രീകള്ക്കും കുട്ടികള്ക്കുമെതിരെയുള്ള അതിക്രമം ഇത്രയധികം വര്ധിച്ച കാലം വേറെയുണ്ടായിട്ടില്ല. സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളും പെരുകി. സ്ത്രീകള് ആശ്വാസം തേടിയെത്തുന്ന വനിതാ കമീഷനിലെ പൊലീസ് ഉദ്യോഗസ്ഥന് പരാതിക്കാരിയെ ശല്യംചെയ്ത സംഭവം കഴിഞ്ഞദിവസം പുറത്തുവന്നു. പൊതുസ്ഥലങ്ങളില്പ്പോലും സ്ത്രീകള് അതിക്രൂരമായ പീഡനങ്ങള്ക്ക് ഇരയാകുന്നു. അടുത്തകാലത്ത് ട്രെയിനില്വച്ച് സ്ത്രീകള് പീഡിപ്പിക്കപ്പെട്ട നിരവധി സംഭവങ്ങളുണ്ടായി.
കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില് പ്രതിദിനം സ്ത്രീകള്ക്കെതിരായ 20 കുറ്റകൃത്യം റിപ്പോര്ട്ടുചെയ്യുന്നുവെന്ന് ക്രൈംറെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള് വെളിപ്പെടുത്തുന്നു. പറവൂര്, കോതമംഗലം, വൈപ്പിന്, കോഴിക്കോട്, ഏറ്റവുമൊടുവില് മരട് എന്നിവിടങ്ങളില് പെണ്വാണിഭസംഭവങ്ങള് ഉണ്ടായി. ഈ കേസുകളില് പ്രതികളെ മുഴുവന് പിടികൂടാനോ കുറ്റപത്രം സമര്പ്പിക്കാനോ സര്ക്കാര് തയ്യാറാകാത്തത് കുറ്റവാളികള്ക്ക് പ്രചോദനമാകുന്നു. പതിമൂന്നുകാരിയെ അച്ഛനും 15 വയസ്സുള്ള സഹോദരനും പീഡിപ്പിച്ചതുള്പ്പെടെയുള്ള സംഭവങ്ങള് ഞെട്ടലോടെയാണ് കേരളസമൂഹം കേട്ടത്. അച്ഛനും അമ്മയും ചേര്ന്ന് പെണ്കുട്ടിയെ പലര്ക്കായി കാഴ്ചവച്ചതാണ് മരട് പെണ്വാണിഭം. ഇന്റര്നെറ്റ്, മൊബൈല്ഫോണ് തുടങ്ങിയ സാങ്കേതികവിദ്യയുടെ പുത്തന്സങ്കേതങ്ങള് ഉപയോഗിച്ചുള്ള സ്ത്രീപീഡനങ്ങള് വര്ധിച്ചു. ഫോണിലൂടെ ചങ്ങാത്തംകൂടുന്നവരുടെ പീഡനത്തിന് ഇരയായവര് നിരവധിയാണ്. സൈബര്നിയമങ്ങള് ഫലപ്രദമായി നടപ്പാക്കുന്നതിലെ വീഴ്ചയാണ് ഇതിനുപിന്നില്.
സ്ത്രീകള്ക്ക് സംരക്ഷണം നല്കേണ്ട പൊലീസില്നിന്നുതന്നെ ദുരനുഭവം ഉണ്ടാവുകയാണ്. ആലപ്പുഴയില് അവിഹിതം ആരോപിച്ച് ദമ്പതിമാരെ പൊലീസ് സ്റ്റേഷനില് കൊണ്ടുപോയി അതിക്രൂരമായ മാനസികപീഡനത്തിന് ഇരയാക്കിയത് യുഡിഎഫ് ഭരണത്തിലെ പൊലീസിന്റെ വഴിവിട്ട പോക്കിന് തെളിവാണ്. അധികാരം ദുരുപയോഗംചെയ്ത് പരാതിക്കാരിയെ വലയിലാക്കാന് ശ്രമിച്ച വനിതാ കമീഷന് സിഐയുടെ പ്രവൃത്തി അധികാര കേന്ദ്രങ്ങളില്നിന്ന് സ്ത്രീകള്ക്ക് നീതി ലഭിക്കുകയില്ലെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി.
ചില ജില്ലകളില് എല്ലാ സംഭവങ്ങളെയും വര്ഗീയപശ്ചാത്തലത്തില് നോക്കിക്കാണുന്ന സ്വഭാവം വളര്ന്നുവരുന്നതായി ആഭ്യന്തരമന്ത്രി നിയമസഭയെ അറിയിച്ചു. ഏതു നിസ്സാരസംഭവവും വര്ഗീയവല്ക്കരിക്കാനുള്ള ശ്രമമാണ് ഇതിനുപിന്നില്. ഇത്തരം സംഭവങ്ങളെപ്പറ്റി കേന്ദ്രത്തിന് ലഭിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് പ്രധാനമന്ത്രി അഭിപ്രായപ്രകടനം നടത്തിയതെന്ന് കരുതുന്നതായും കോടിയേരി ബാലകൃഷ്ണന്, കെ കെ ലതിക, രാജു എബ്രഹാം, ബാബു എം പാലിശേരി എന്നിവര്ക്ക് മന്ത്രി മറുപടി നല്കി.
deshabhimani 181212
Sunday, September 30, 2012
പാച്ചാക്കല് മിഴിതുറന്നത് ഭീതിയിലേക്ക്
കോഴിക്കോട്: മൃതദേഹം റോഡരികില് കൊണ്ടുതള്ളിയ നിലയില് കണ്ടാണ് പാച്ചാക്കല് പ്രദേശം ശനിയാഴ്ച ഉണര്ന്നത്. പ്രഭാതസവാരിക്ക് പോയ സ്ത്രീകളാണ് ആദ്യം കണ്ടത്. അവരുടെ ബഹളം കേട്ട് നാട് സംഭവസ്ഥലത്തേക്ക് ഒഴുകി. മലാപ്പറമ്പ്-ചേവായൂര്-മെഡിക്കല് കോളേജ് റൂട്ടിലെ ഗോള്ഫ് ലിങ്ക് റോഡിലെ കയറ്റത്തിലായിരുന്നു മൃതദേഹം. പൊലീസ് എത്തുന്നതുവരെ മൃതദേഹം തിരിച്ചറിഞ്ഞില്ല. വ്യാപാരിയും മലബാര് ചേംബര് ഓഫ് കൊമേഴ്സ് സെക്രട്ടറിയുമായ പി പി നസീര് അഹമ്മദിന്റേതാണ് മൃതദേഹമെന്ന് പിന്നീട് സ്ഥിരീകരിച്ചു. കാലങ്ങളായി കാടുപിടിച്ചു കിടന്ന ഇവിടെ അറവുശാലകളില് നിന്നും മറ്റും മാലിന്യങ്ങള് കൊണ്ടുതള്ളുന്നത് നിത്യസംഭവമായിരുന്നെന്ന് പരിസരവാസികള് പറയുന്നു. ചത്ത പട്ടിയെയും പൂച്ചയെയും കോഴിയെയും കൊണ്ടിടുന്നതും ഇവിടെ. റോഡ് ഉയര്ത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ചയാണ് ജെസിബി ഉപയോഗിച്ച് കാട് നീക്കി സ്ഥലം വൃത്തിയാക്കിയത്. ഇവിടെയാണ് നസീര് അഹമ്മദിന്റെ മൃതദേഹം കൊണ്ടിട്ടതും.
വ്യാപാരിയുടെ വധം അന്വേഷണം സജീവം
കോഴിക്കോട്: വ്യാപാരിയെ കൊന്ന് റോഡരികില് തള്ളിയ കേസില് അന്വേഷണം സജീവമായി. മലബാര് ചേംബര് ഓഫ് കൊമേഴ്സ് സെക്രട്ടറി പി പി നസീര് അഹമ്മദാണ് കഴിഞ്ഞ ദിവസംകൊല്ലപ്പെട്ടത്. സംശയമുള്ള ചിലരെ പൊലീസ് ചോദ്യം ചെയ്തതതായി വിവരമുണ്ട്. നസീറുമായി അടുപ്പമുണ്ടായിരുന്നവരുശടയും തലേദിവസം ഒപ്പമുണ്ടായിരുന്നവരുശടയും വിവരങ്ങള് പൊലീസ് ശേഖരിച്ചു. പ്രതികളെന്നു സംശയിക്കുന്നവര് പൊലീസ് നിരീക്ഷണത്തിലാണ്. ചേവായൂര് പാച്ചാക്കലില് ഗോള്ഫ് ലിങ്ക് റോഡരികിലായിരുന്നു മൃതദേഹം കണ്ടത്. വെള്ളിയാഴ്ചയാണ് മലബാര് ചേംബറിന്റെ സെക്രട്ടറിയായത്.
വെസ്റ്റ് കല്ലായിയിലെ ഇലക്ട്രോ ഏജന്സീസ് ഉടമയായ നസീര് കല്ലായ് പി പി ഹൗസില് കോയമൊയ്തീന്റെ മകനാണ്. പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീകളാണ് മൃതദേഹം ആദ്യംകണ്ടത്. തലയിലൂടെയും വായിലൂടെയും മൂക്കിലൂടെയും രക്തം ഒലിച്ചിറങ്ങിയിരുന്നു. ദേഹമാസകലം മുറിവേറ്റിട്ടുണ്ട്. ഇവിടെനിന്നും 150 മീറ്റര് അകലെ റോഡരികില്നിന്ന് രക്തംപുരണ്ട തോര്ത്ത് മുണ്ടും കണ്ടെത്തി. നസീറിന്റെ കാര് ചേവായൂര് പ്രസന്റേഷന് സ്കൂളിന് സമീപം ശാന്തിനഗര് കോളനിയിലെ ആളൊഴിഞ്ഞ വാടകവീടിന് മുന്നില്നിന്ന് വെള്ളിയാഴ്ച രാത്രി മെഡി. കോളേജ് പൊലീസ് കസ്റ്റഡിയില് എടുത്തിരുന്നു. മുറ്റത്തുനിന്ന് നസീറിന്റെ മൊബൈല് സ്വിച്ച് ഓഫ് ചെയ്ത നിലയിലും കണ്ടെത്തി. വെള്ളിയാഴ്ച രാത്രി 12.10ഓടെ ഈ വീട്ടില്നിന്ന് നിലവിളി കേട്ട അയല്വാസികള് പൊലീസ് കണ്ട്രോള് റൂമില് വിവരമറിയിച്ചിരുന്നു. ഈ സമയത്ത് വാടകവീടിന്റെ മുന്നില് ചുവന്ന ഓമ്നി വാന് കണ്ടതായും വേഗത്തില് ഓടിച്ചുപോയതായും പരിസരവാസികള് പറഞ്ഞു. ശ്വാസം മുട്ടിച്ചാണ് കൊലനടത്തിയതെന്ന് പോസ്റ്റുമോര്ട്ടത്തില് വ്യക്തമായിട്ടുണ്ട്.
നസീറിന്റെ കൊലപാതകം: പിന്നില് അടുത്ത പരിചയക്കാരുണ്ടെന്ന് സംശയം
കോഴിക്കോട്: വ്യാപാരിയും മലബാര് ചേംബര് ഓഫ് കൊമേഴ്സ് സെക്രട്ടറിയുമായ നസീര് അഹമ്മദ് കൊല്ലപ്പെട്ട സംഭവത്തിനു പിന്നില് ഇദ്ദേഹത്തെ അടുത്തറിയുന്ന ആരുടെയോ കൈകളുണ്ടെന്ന് പൊലീസ് സംശയം. നസീറിന്റെ കാര് കണ്ടെത്തിയതിനടുത്തുള്ള ആളൊഴിഞ്ഞ വാടക വീട്ടിലേക്ക് അദ്ദേഹത്തെ വിളിച്ചുവരുത്തിയത് ഈ അജ്ഞാത സുഹൃത്താകുമെന്ന് പൊലീസ് കരുതുന്നു. കൊലയ്ക്കു പിന്നില് സദാചാര പൊലീസ് ആണോയെന്നും പൊലീസ് അന്വേഷിക്കുന്നു. ചേവായൂരില് നിന്നും വെള്ളിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത നസീറിന്റെ കാറിന്റെ പുറത്ത് എഴുതിവച്ച അശ്ലീല ചുവയുള്ള വാക്കുകളാണ് ഇതിനു കാരണം. എന്നാല് അന്വേഷണം വഴിതെറ്റിക്കാന് പ്രതികള് ബോധപൂര്വം എഴുതിയതാവാനുള്ള സാധ്യതയും പൊലീസ് കാണുന്നു.
ചേവായൂരിലെ വാടക വീട്ടില് സ്ഥിരമായി ആളുണ്ടാവില്ല. ഇതറിയുന്ന ആളുകളാണ് കൊലക്കു പിന്നിലെന്നാണ് നിഗമനം. മൂര്ച്ചയില്ലാത്ത ആയുധംകൊണ്ട് അടിച്ചതിനാലാണ് തല പൊട്ടിയത്. രാത്രി 12.10ഓടെ ഇവിടെനിന്നും നിലവിളി കേട്ടതായും അതിനു മുമ്പ് റോഡില് ഓമ്നിവാനും ആറുപേരെയും കണ്ടതായും പരിസരവാസികള് പറയുന്നു. നിലവിളി കേട്ടയുടനെ ഓമ്നിവാന് വേഗത്തില് ഓടിച്ചുപോയതായും പരിസരവാസികള് പറഞ്ഞു. ചേംബര് ഓഫ് കൊമേഴ്സ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട നസീര് വെള്ളിയാഴ്ച രാത്രി ഏഴര വരെ ചെറൂട്ടിറോഡിലെ ചേംബര് ഓഫീസിലുണ്ടായിരുന്നു. അവിടെ നിന്നും സുഹൃത്തുക്കള്ക്കൊപ്പം മാവൂര് റോഡിലെത്തി. പിന്നീട് എങ്ങോട്ട് പോയെന്ന് അറിയില്ലെന്നാണ് ഇവര് പറയുന്നത്. നസീര് വെസ്റ്റ് കല്ലായിയില് വൈദ്യുതി ഉപകരണങ്ങളുടെ ഏജന്സി ഷോറൂം നടത്തുന്നുണ്ട്. വയനാട് ബത്തേരിയില് ഫ്ളാറ്റ് നിര്മാണവുമായി ബന്ധപ്പെട്ട പ്രവര്ത്തനവുമുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണോ കൊലക്കു പിന്നിലെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നു. നസീറിന്റെ സമീപകാല സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. വെള്ളിയാഴ്ച രാത്രി 10.30 വരെ നസീര് ചിലരുമായി ഫോണില് സംസാരിച്ചതായും പൊലീസ് കണ്ടെത്തി. വാടക വീടിന്റെ വളപ്പില് നിന്നാണ് നസീറിന്റെ മൊബൈല് ഫോണ് സ്വിച്ച് ഓഫ് ചെയ്ത നിലയില് കണ്ടെത്തിയത്. കൂടാതെ ഒഴിഞ്ഞ കോള കുപ്പിയും ചീര്പ്പും കണ്ടെടുത്തു.
ക്രമസമാധാനം തകര്ന്നു: വി എസ്
തിരു: സംസ്ഥാനത്ത് ക്രമസമാധാനം പൂര്ണമായി തകര്ന്നെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് പറഞ്ഞു. അരുംകൊലയും കൊള്ളയും പട്ടാപ്പകല് പിടിച്ചുപറിയും ജനങ്ങളുടെ സൈ്വരജീവിതം തകര്ത്തു. കോഴിക്കോട്ട് മലബാര് ചേംബര് ഓഫ് കൊമേഴ്സ് സെക്രട്ടറി നസീര് അഹമ്മദ് വെള്ളിയാഴ്ച രാത്രി ദുരൂഹസാഹചര്യത്തില് കൊല്ലപ്പെട്ടു. തിരുവല്ലയ്ക്കടുത്ത് ശനിയാഴ്ച പട്ടാപ്പകല് യുവാവിനെ കുത്തിക്കൊന്നു. കൊല്ലത്ത് മാലയും കമ്മലും മോഷ്ടിക്കുന്നതിന് വൃദ്ധയെ കൊന്നു. തിരുവനന്തപുരത്ത് ആറ്റിങ്ങലില് വീട് കുത്തിത്തുറന്ന് സ്വര്ണം കൊള്ളയടിച്ചു. പൂജപ്പുരയിലും കമലേശ്വരത്തും വെള്ളിയാഴ്ച കവര്ച്ച നടന്നു. കുണ്ടറയില് വൃദ്ധയെ മാനഭംഗപ്പെടുത്തി മോഷണം നടത്തി.
പൊലീസിന്റെ നിഷ്ക്രിയത്വം ക്രിമിനലുകള്ക്ക് വളമായി. പിടിച്ചുപറിക്കാരെയും അക്രമികളെയും ഭയന്ന് വീട്ടില് കിടന്നുറങ്ങാനും സൈ്വരമായി സഞ്ചരിക്കാനും പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്ത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നതില് പൊലീസ് പരാജയപ്പെട്ടു. മനുഷ്യാവകാശ കമീഷന് ചെയര്മാന് പറയുന്നത് കേരളത്തിലെ 20 ശതമാനം പൊലീസുകാര് അഴിമതിക്കാരാണെന്നാണ്. അഴിമതിയുടെ പങ്ക് യുഡിഎഫ് നേതാക്കള്ക്കും ഉണ്ടെന്നുവേണം കരുതാന്. ക്രമസമാധാനപാലനത്തിന് പൊലീസിനെ സജ്ജമാക്കാന് അടിയന്തരനടപടി കൈക്കൊള്ളണമെന്ന് വി എസ് പ്രസ്താവനയില് ആവശ്യപ്പെട്ടു.
deshabhimani 300912
Tuesday, August 28, 2012
സ്ത്രീകള്ക്കെതിരെയുള്ള കുറ്റകൃത്യങ്ങള് വര്ധിച്ചു
രാജ്യത്ത് സ്ത്രീകള്ക്കെതിരായ കുറ്റകൃത്യങ്ങള് വര്ധിച്ചതായി മന്ത്രി സല്മാന് ഖുര്ഷിദ് രാജ്യസഭയില് ഡോ. ടി എന് സീമയ്ക്ക് മറുപടി നല്കി. നാഷണല് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2011ല് 228650 കേസാണ് രജിസ്റ്റര് ചെയ്തത്. 2010ല് 213585ഉം 2009ല് 203804ഉം കേസ് രജിസ്റ്റര്ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റര് ഫോര് ബയോ ടെക്നോളജി സംസ്ഥാന സര്ക്കാരില്നിന്ന് കേന്ദ്രം ഏറ്റെടുത്തതായി മന്ത്രി അശ്വിനികുമാര് അറിയിച്ചു. ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനു കീഴിലുള്ള ഡിപ്പാര്ട്മെന്റ് ഓഫ് ബയോടെക്നോളജി 2007 ഏപ്രില് ഒന്നിനാണ് ആര്ജിസിബി ഏറ്റെടുത്തതെന്നു കെ എന് ബാലഗോപാലിന് മന്ത്രി മറുപടി നല്കി. ആര്ജിസിബിയുടെ ശരാശരി വാര്ഷിക ബജറ്റ് 30 കോടി രൂപയാണെന്നും മന്ത്രി അറിയിച്ചു. അടുത്തിടെയുണ്ടായ വൈദ്യുതിത്തകര്ച്ചയ്ക്ക് വ്യത്യസ്തമായ കാരണങ്ങള്;സംഭവത്തെക്കുറിച്ച് അന്വേഷിച്ച സമിതി കണ്ടെത്തിയതായി മന്ത്രി കെ സി വേണുഗോപാല് അറിയിച്ചു. ദുര്ബലമായ പ്രാദേശിക വൈദ്യുത ഇടനാഴികള്, ബിനാ-ഗ്വാളിയോര്-ആഗ്ര ശൃംഖലയിലെ ഉയര്ന്ന ലോഡിങ്്, സംസ്ഥാന ലോഡ് ഡെസ്പാച്ച് സെന്ററുകളുടെ കാര്യക്ഷമതയില്ലായ്മ തുടങ്ങിയവ വൈദ്യുതിത്തകച്ചയ്ക്കു കാരണമായി. വൈദ്യുതി നിയന്ത്രണസംവിധാനം മെച്ചപ്പെടുത്താന് സമിതി നല്കിയ നിര്ദേശങ്ങള് സര്ക്കാരിന്റെ പരിഗണനയിലാണെന്നും പി രാജീവിന്റെ ചോദ്യത്തിന് മന്ത്രി മറുപടി നല്കി.
1970ലെ കരാര് തൊഴിലാളി നിയമം(റഗുലേഷന് ആന്ഡ് അബോളിഷന്) ഭേദഗതിചെയ്യുന്നത് സര്ക്കാരിന്റെ പരിഗണനയിലാണെന്ന് തൊഴില്മന്ത്രി മല്ലികാര്ജുന് ഖാര്ഗെ അറിയിച്ചു. ട്രേഡ് യൂണിയന് നിയമങ്ങളില് ഭേദഗതി വരുത്താന് നിലവില് സര്ക്കാരിനു പരിപാടിയില്ലെന്നും മന്ത്രി പറഞ്ഞു. മനേസര് മാരുതി പ്ലാന്റുമായി ബന്ധപ്പെട്ട് ഗുരുദാസ്ദാസ് ഗുപ്ത അടക്കമുള്ള എംപിമാരുടെ ചോദ്യത്തിനു മറുപടി നല്കുകയായിരുന്നു മന്ത്രി.
2012 ജൂണ് വരെ ജമ്മു കശ്മീരിലേക്ക് 38 ഭഭീകരവാദികള് നുഴഞ്ഞുകയറിയതായി പ്രതിരോധമന്ത്രി എ കെ ആന്റണി അറിയിച്ചു. 2011ല് 52 തീവ്രവാദികളാണ് നുഴഞ്ഞുകയറിയത്. പി കരുണാകരന്റെ ചോദ്യത്തിന് നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊച്ചി തുറമുഖത്തിന്റെ നങ്കൂരമുഖത്ത് കപ്പല്പാതയുടെ ആഴം കൂട്ടാന് പദ്ധതിയില്ലെന്ന് മന്ത്രി ജി കെ വാസന് കെ പി ധനപാലന്റെ ചോദ്യത്തിന് മറുപടി നല്കി. കൊച്ചി തുറമുഖത്തിനായി ഡ്രെഡ്ജിങ് കപ്പല് വാങ്ങാന് പദ്ധതിയില്ലെന്നും മന്ത്രി അറിയിച്ചു.
deshabhimani news
Wednesday, August 8, 2012
5 മാസത്തിനിടെ 181 ബലാത്സംഗക്കേസ് സ്വന്തം ലേഖകന്
സംസ്ഥാനത്ത് കുട്ടികള്ക്കുനേരെയുള്ള ബലാത്സംഗ കേസുകള് വര്ധിക്കുന്നു. കഴിഞ്ഞ അഞ്ചുമാസത്തിനിടെ 181 കേസാണ് റിപ്പോര്ട്ട് ചെയ്തത്. കുട്ടികള്ക്കുനേരെയുള്ള ലൈംഗിക അതിക്രമങ്ങള് വര്ധിക്കുന്നതായും കണക്കുകള് സൂചിപ്പിക്കുന്നു. 2008 മുതല് 2011 വരെ യഥാക്രമം 215, 235, 208, 423 എന്നിങ്ങനെയാണ് കുട്ടികള് ഇരയായ ബലാത്സംഗ കേസുകളുടെ എണ്ണം.
ഇതിനുപുറമെയാണ് പ്രകൃതിവിരുദ്ധ പീഡനങ്ങള്. ഈ വര്ഷം ആദ്യ അഞ്ചുമാസം പിന്നിട്ടപ്പോള്തന്നെ കുട്ടികള്ക്കെതിരായ മറ്റ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 534 കേസ് രജിസ്റ്റര് ചെയ്തു. 2008 മുതല് 2010 വരെ 549, 589, 596 എന്നിങ്ങനെയാണ് ആകെ കേസുകളുടെ എണ്ണം. 2011ല് 1452 കേസുകളും വിവിധ വകുപ്പിലായി റിപ്പോര്ട്ട് ചെയ്തു. പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടികളെ ലൈംഗികവൃത്തിക്കായി എത്തിക്കുന്ന പ്രവണതയും സംസ്ഥാനത്ത് വര്ധിച്ചു. ഇത്തരത്തില് ഏഴ് കേസ് ഈ വര്ഷം ആദ്യപകുതിയില് റിപ്പോര്ട്ട് ചെയ്തു. 2011ല് ആകെ ഒമ്പത് കേസാണ് രജിസ്റ്റര്ചെയ്തത്. 2008ല് 13, 2009ല് 14, 2010ല് ആറ് എന്നിങ്ങനെയാണ് മുന്വര്ഷങ്ങളിലെ കണക്ക്.
കുട്ടികളെ കൊലപ്പെടുത്തല്, തട്ടിക്കൊണ്ടുപോകല് തുടങ്ങിയവയും വര്ധിച്ചു. പതിനാറു കൊലപാതകങ്ങളാണ് മെയ് അവസാനംവരെ നടന്നത്. 37, 44, 42, 47 എന്നിങ്ങനെയാണ് 2008 മുതല് 2011 വരെ സംസ്ഥാനത്ത് കൊല്ലപ്പെട്ടവരുടെ എണ്ണം. ഇവരില് ഏറെയും പീഡനത്തിനും ബലാത്സംഗത്തിനും ഇരയായവരാണ്. ശൈശവ വിവാഹമടക്കമുള്ള കേസുകളും വര്ധിച്ചു. 534 കേസാണ് മെയ് അവസാനംവരെ റിപ്പോര്ട്ട് ചെയ്തത്. പതിനെട്ടു വയസില് താഴെയുള്ള കുട്ടികളുടെ വിവാഹം നടത്തിയതിന് ഒരു കേസാണ് രജിസ്റ്റര് ചെയ്തത്. റിപ്പോര്ട്ട് ചെയ്യുന്നതിന്റെ എത്രയോ ഇരട്ടി ശൈശവ വിവാഹം സംസ്ഥാനത്ത് നടക്കുന്നുണ്ടെങ്കിലും ആരും പരാതി നല്കാറില്ല.
deshabhimani 080812

Sunday, August 5, 2012
സംസ്ഥാനത്ത് 5 മാസത്തിനിടെ 151 കൊലപാതകം
ഒരുവര്ഷം പിന്നിട്ട യുഡിഎഫ് സര്ക്കാരിന്റെ ഭരണകാലയളവില് സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ എണ്ണത്തില് റെക്കോഡ് വര്ധന. അഞ്ചുമാസത്തിനിടെ 67,702 കുറ്റകൃത്യങ്ങള് സംസ്ഥാനത്ത് ഉണ്ടായെന്നും ആഭ്യന്തരവകുപ്പിന്റെ കീഴിലുള്ള ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് വ്യക്തമാക്കുന്നു. ജനുവരി മുതല് മെയ് വരെയുള്ള കണക്കിലാണ് കാര്യമായ വര്ധന. ഈ കാലയളവിനിടെ 151 കൊലപാതകങ്ങളും 236 കൊലപാതകശ്രമവും ഉണ്ടായി. റിപ്പോര്ട്ട് ചെയ്യപ്പെട്ട ബലാത്സംഗ കേസുകള് 432 ആണ്. ലൈംഗികമായി പീഡിപ്പിച്ചതിന് 190 കേസുകള് പ്രത്യേകമായും രജിസ്റ്റര് ചെയ്തു.
സ്ത്രീകളെയും പെണ്കുട്ടികളെയും തട്ടിക്കൊണ്ടുപോകല്- 88, കവര്ച്ച- 313, ഭവനഭേദനം- 1074, മോഷണം- 1640, വാഹനമോഷണം- 525, സംഘട്ടനം- 3846, വിശ്വാസവഞ്ചന- 113, തട്ടിപ്പ്- 2019, തീവയ്പ്പ്- 309, പരിക്കേല്പ്പിക്കല്- 9435, ഭര്ത്താവിന്റെയും ബന്ധുക്കളുടെയും പീഡനം- 2364, സ്ത്രീധന മരണം- 17 എന്നിങ്ങനെയാണ് അഞ്ചുമാസത്തിനിടെ രജിസ്റ്റര് ചെയ്ത മറ്റ് പ്രധാന കുറ്റകൃത്യങ്ങളുടെ എണ്ണം. കൂടാതെ അബ്കാരി മേഖലയില് മാത്രം 21,012 കുറ്റകൃത്യങ്ങളുണ്ടായി. സ്ത്രീധന നിരോധന നിയമം, ശിശുവിവാഹ നിരോധനിയമം എന്നീ വകുപ്പുകളില് ഓരോ കേസുകളും രജിസ്റ്റര് ചെയ്തു. ഇവ കൂടാതെ രജിസ്റ്റര് ചെയ്ത മറ്റ് കുറ്റകൃത്യങ്ങളുടെ എണ്ണം 43,707 ആണ്. 2008ല് രജിസ്റ്റര് ചെയ്ത കുറ്റകൃത്യങ്ങളുടെ എണ്ണം 1,10,620 ആയിരുന്നു. ഇത് 2009ല് 1,18,369 ആയി. വര്ധന 7709. 2010ലാകട്ടെ 1,48,313 ആയി. 2011ല് 172,137 ആയും വര്ധിച്ചു. 2008നെ അപേക്ഷിച്ച് 61,517 എണ്ണത്തിന്റെ വര്ധന. യുഡിഎഫ് സര്ക്കാര് അധികാരത്തിലേറിയ കഴിഞ്ഞ വര്ഷം മാത്രം രജിസ്റ്റര് ചെയ്ത കൊലപാതകങ്ങള് 365 ആണ്. കൊലപാതക ശ്രമത്തിന് 521 ഉം ഭവനഭേദനത്തിന് 3001ഉം കവര്ച്ചയ്ക്ക് 741ഉം കേസുകള് സംസ്ഥാനത്തുണ്ടായി. 15 സ്ത്രീധന മരണവും റിപ്പോര്ട്ട് ചെയ്തു. ബലാത്സംഗകേസുകളുടെ എണ്ണം 1132 ആണ്. പെണ്കുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടുപോയ 221 കേസുകളും മറ്റ് തട്ടിക്കൊണ്ടുപോകല് 299 കേസുകളും രജിസ്റ്റര് ചെയ്തു. വാഹനമോഷണം- 1454, മറ്റ് മോഷണങ്ങള്- 4704, തട്ടിപ്പ്- 5155, പരിക്കേല്പ്പിക്കല്- 21,747, സംഘട്ടനം-10,754, ലൈംഗിക പീഡനം- 573, തീവയ്പ്പ്- 450, ഭര്ത്തൃപീഡനം- 5377 എന്നീ ക്രമത്തിലാണ് മറ്റ് കുറ്റകൃത്യങ്ങളുടെ എണ്ണം. 42,747 അബ്കാരി കേസുകളും കഴിഞ്ഞ വര്ഷം സംസ്ഥാനത്തുണ്ടായി.
(സിബി ജോര്ജ്)
deshabhimani 060812
Wednesday, November 10, 2010
കമ്യൂണിറ്റി പൊലീസിങ് കേരളംതന്നെ മാതൃക
കേരളത്തിലെ ആഭ്യന്തരവകുപ്പിന്റെ തൊപ്പിയില് തിളങ്ങുന്ന ഒരു തൂവല്കൂടി തുന്നിച്ചേര്ത്തുകൊണ്ട് കൊച്ചിയില് നടന്ന ആഗോള കമ്യൂണിറ്റി പൊലീസിങ് സമ്മേളനം കടന്നുപോയി. നവംബര് 3, 4 തീയതികളില് സമ്മേളനത്തില് 42 രാജ്യത്തുനിന്ന് 130 പ്രതിനിധികള് പങ്കെടുത്തതുതന്നെ സമ്മേളനത്തിന്റെ പ്രാധാന്യവും ഗൌരവവും ബോധ്യപ്പെടുത്തുന്നതാണ്. ക്രമസമാധാനപാലനത്തില് കേരളം വളരെ മുന്നിലാണെന്ന് ഇതിനകം അംഗീകരിക്കപ്പെട്ട കാര്യമാണ്. ഇന്ത്യാടുഡെ നടത്തിയ സര്വേ ഇക്കാര്യം അംഗീകരിക്കുകയും ആഭ്യന്തരവകുപ്പിന് പുരസ്കാരം നല്കാന് തീരുമാനിക്കുകയും ചെയ്തത് ഓര്ക്കേണ്ടതാണ്. കേരളത്തിലെ ആഭ്യന്തരമന്ത്രി ഡല്ഹിയില് കേന്ദ്രമന്ത്രി പ്രണബ്കുമാര് മുഖര്ജിയില്നിന്ന് പുരസ്കാരം ഏറ്റുവാങ്ങുകയുണ്ടായി. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭരണകാലത്ത് വിവിധ വകുപ്പുകള് കാണിച്ച കാര്യക്ഷമതയ്ക്ക് പുരസ്കാരങ്ങള് തുടരെ തുടരെ ഏറ്റുവാങ്ങാന് ഇടയായപ്പോള് കേരളത്തിലെ കോണ്ഗ്രസ് എംപിമാര് പരിഭ്രാന്തരായി. കേന്ദ്രമന്ത്രി വയലാര് രവിയുടെ നേതൃത്വത്തില് അവര് കോണ്ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയെയും പ്രധാനമന്ത്രി മന്മോഹന്സിങ്ങിനെയും കണ്ട് മേലില് ഇത്തരം പുരസ്കാരങ്ങള് കേരളത്തിന് നല്കരുതെന്ന് കേണപേക്ഷിച്ചത് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തതാണ്. ഒന്നേകാല് നൂറ്റാണ്ടിന്റെ മഹത്തായ പാരമ്പര്യം അവകാശപ്പെടുന്ന കോണ്ഗ്രസ് നേതൃത്വത്തിന് ഇതിലധികം നിലവാരത്തകര്ച്ച ഉണ്ടാകാനില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും കേരളത്തിലെ ആഭ്യന്തരവകുപ്പിന് കമ്യൂണിറ്റി പൊലീസിങ്ങിന്റെ കാര്യത്തില് പ്രശംസ ലഭിക്കുന്നത്.
കേരളത്തിലെ കമ്യൂണിറ്റി പൊലീസിങ്ങിനെപ്പറ്റി കേന്ദ്ര ആഭ്യന്തരമന്ത്രി പ്രകടിപ്പിച്ച അഭിപ്രായം ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ പ്രസക്തഭാഗം ഇവിടെ ഉദ്ധരിക്കുന്നത് ഉചിതമായിരിക്കും. "പല സമൂഹങ്ങളും ഭയത്തോടെയാണ് പൊലീസിനെ സമീപിക്കുന്നതെന്നും ഇതിന് പരിഹാരമാണ് കമ്യൂണിറ്റി പൊലീസെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരം പറഞ്ഞു. ഇതില് കേരളത്തിന്റെ നേട്ടം മാതൃകാപരമാണ്. കൊച്ചിയില് ഗ്ളോബല് കമ്യൂണിറ്റി പൊലീസിങ് കോക്ളേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.'' പൊലീസ് സേന ജനങ്ങളുടെ ശത്രുക്കളല്ല. മിത്രങ്ങളാണെന്ന ശരിയായ ധാരണ പൊതുജനങ്ങളില് സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യമാക്കുന്നത്. ജനങ്ങളെ ഭയപ്പെടുത്തി അകറ്റി നിര്ത്താനുള്ളതല്ല പൊലീസ് സേന. ജനങ്ങളും പൊലീസും തമ്മിലുള്ള പാലമാണ് കമ്യൂണിറ്റി പൊലീസിങ് എന്നത് മനസ്സിലാക്കേണ്ടതുണ്ട്. പൊലീസ് എന്ന ഇംഗ്ളീഷ് വാക്കിന് വിപുലമായ അര്ഥമുണ്ട്. 'പി' എന്ന അക്ഷരം പൊളൈറ്റ്നസ് (മര്യാദ) എന്നും 'ഒ' എന്നത് ഒബീഡിയന്സ് (അനുസരണം) എന്നും 'എല്' എന്നത് ലോയല്റ്റി (കൂറ്) എന്നും 'ഐ' എന്നത് ഇന്റലിജന്സ് (ബുദ്ധിശക്തി) എന്നും 'സി' എന്നത് ക്യാരക്ടര് (സ്വഭാവഗുണം) എന്നും 'ഇ' എന്നത് എഡ്യൂക്കേഷന് (വിദ്യാഭ്യാസം) എന്നും അര്ഥമാക്കുന്നുവെന്നാണ് പറയുന്നത്. പൊലീസ് സേനയെപ്പറ്റിയുള്ള ശരിയായ ധാരണ ഇതാണെന്നുവരുന്നു. എന്നാല്, വര്ഗവിഭജിതമായ സമൂഹത്തില് ഒരു വര്ഗം മറ്റൊരു വര്ഗത്തെ അടിച്ചമര്ത്താനുള്ള ഉപകരണമായിട്ടാണ് പൊലീസിനെ ഉപയോഗപ്പെടുത്തുന്നതെന്നതും ഒരു നിമിഷംപോലും മറക്കാന് പാടുള്ളതല്ല.
പൊലീസ് സേനയില് അടിസ്ഥാനപരമായ ചില പരിഷ്കാരങ്ങള് വരുത്താനാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെയാണ് കമ്യൂണിറ്റി പൊലീസിങ് ഇവിടെ നടപ്പാക്കാനും പടിപടിയായി വ്യാപിപ്പിക്കാനും തീരുമാനിച്ചത്. കമ്യൂണിറ്റി പൊലീസിങ് എന്ന് കേട്ടപ്പോള് കോണ്ഗ്രസ് നേതാക്കള് രാഷ്ട്രീയം ആരോപിച്ച് എതിര്പ്പുമായി രംഗത്തുവന്നിരുന്നു. കേന്ദ്രമന്ത്രി ചിദംബരം പറയുന്നത് കേട്ടപ്പോള് അവരുടെ തെറ്റിദ്ധാരണ നീങ്ങിയെന്നുമാണ് പറയുന്നത്. അതത്രയും നല്ലതെന്നേ പറയാനുള്ളൂ. എല്ഡിഎഫ് സര്ക്കാര് എത്ര നല്ലകാര്യം ചെയ്താലും എതിര്ക്കണമെന്ന പ്രതിപക്ഷത്തിന്റെ തെറ്റായ കാഴ്ചപ്പാടില് മാറ്റംവരുത്താന് ഇത് പ്രേരണ ചെലുത്തുമെങ്കില് സ്വാഗതാര്ഹമാണ്. പ്രതിപക്ഷത്തിന്റെ ഇതേവരെയുള്ള സമീപനം പരിശോധിക്കുമ്പോള് അത്തരം ഒരു പ്രതീക്ഷ അസ്ഥാനത്തായിരിക്കുമെന്നാണ് തോന്നുന്നത്. ഏത് നല്ല കാര്യവും എതിര്ക്കുക എന്നതാണ് യുഡിഎഫിന്റെ സമീപനം. രാജ്യത്ത് പല സംസ്ഥാനങ്ങളിലും പൊലീസ് കൊളോണിയല് സമ്പ്രദായത്തിന്റെ രീതി വിട്ടിട്ടില്ലെന്നും ക്രമസമാധാനം നടപ്പാക്കല്മാത്രമാണ് കടമയെന്ന് പൊലീസ് കരുതുന്നതായും മനുഷ്യാവകാശങ്ങളും നിയമത്തിന്റെ സത്തയും മറക്കുന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരംതന്നെ സമ്മതിക്കുന്നുണ്ട്. സ്വാതന്ത്യ്രം ലഭിച്ച് 63 നീണ്ട സംവത്സരത്തിനുശേഷമുള്ള ദയനീയാവസ്ഥയിലേക്കാണ് ഈ അഭിപ്രായപ്രകടനം വിരല്ചൂണ്ടുന്നത്. ശബ്ദമില്ലാത്ത സമൂഹങ്ങള് അവഗണിക്കപ്പെടുന്നതായും ചിദംബരം ചൂണ്ടിക്കാണിക്കുന്നു. കൊളോണിയലിസത്തിന്റെ അവശിഷ്ടങ്ങള് ഇക്കാര്യത്തില്മാത്രമല്ല പല മേഖലയിലും മാറ്റമില്ലാതെ തുടരുന്നതായി കാണാം. ബഹുജനങ്ങളുടെ സംഘടിതവും ശക്തവുമായ സമ്മര്ദംകൊണ്ടല്ലാതെ ഈ ദയനീയാവസ്ഥയ്ക്ക് മാറ്റംവരുത്താന് കഴിയുന്നതല്ല. അതെന്തായിരുന്നാലും ആന്ധ്രപ്രദേശില് പരീക്ഷിച്ച് വിജയിച്ചതായി കണ്ടെത്തിയ കമ്യൂണിറ്റി പൊലീസിങ് കേരളത്തില് പ്രാവര്ത്തികമാക്കാനുള്ള ആത്മാര്ഥമായ സമീപനം തികച്ചും സ്വാഗതാര്ഹമാണ്. പൊലീസ് സ്റേഷനില് പരാതിയുമായി ചെല്ലുന്നവരെ സ്വീകരിച്ചിരുത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കാണാന് സൌകര്യമൊരുക്കുകയും പൊലീസ് സ്റേഷനില്നിന്ന് സൌഹാര്ദപരമായ പെരുമാറ്റം പരാതിക്കാര്ക്ക് ലഭിക്കുകയുംചെയ്താല്തന്നെ ജനങ്ങള്ക്ക് ആശ്വാസമാണ്. കമ്യൂണിറ്റി പൊലീസിങ്, വിദ്യാര്ഥി പൊലീസ് തുടങ്ങിയ പരിഷ്കാരങ്ങളൊക്കെ ജനങ്ങള്ക്കിടയില് ആത്മവിശ്വാസം വീണ്ടെടുക്കാന് സഹായകമായിരിക്കുമെന്നതില് സംശയമില്ല. ആ നിലയ്ക്ക് കൊച്ചിയില് ചേര്ന്ന ആഗോള പൊലീസിങ് സമ്മേളനത്തിന്റെ സന്ദേശവും തീരുമാനങ്ങളും ശ്രദ്ധേയമാണ്.
ദേശാഭിമാനി മുഖപ്രസംഗം 101110

Wednesday, October 20, 2010
പൊലീസെല്ലാം പൊലീസായാല്...
ഭരണകൂടത്തിന്റെ മര്ദനോപാധി, അടിയന്തരാവസ്ഥയുടെ ഹാങ്ഓവര് ഇനിയും മാറാത്ത പീഡകര്, വാ തുറന്നാല് അസഭ്യംമാത്രം പറയുന്നവര്... പൊലീസിനെക്കുറിച്ച് പൊതുമനസ്സില് കറപിടിച്ചു കിടക്കുന്ന ധാരണകള് ഇനിയും പലതുണ്ട്. പക്ഷേ കേരളത്തില് നാലരവര്ഷം കൊണ്ട് പൊലീസില് നടപ്പാക്കിയ പരിഷ്കാരങ്ങളും ആധുനീകരണവും ഈ ധാരണ ഒട്ടൊക്കെ തിരുത്തിയിട്ടുണ്ട്. ജനമൈത്രി പദ്ധതിയിലൂടെ പൊലീസിന്റെ മനുഷ്യമുഖം കേരളം കണ്ടു. കുറ്റവാളികളോട് കാര്ക്കശ്യം കാട്ടുന്ന പൊലീസ് തന്നെയാണ് സാധാരണമനുഷ്യരോട് ഉറ്റസുഹൃത്തെന്നപോലെ പെരുമാറുന്നതെന്ന് കേരളം ഇന്ന് മനസ്സിലാക്കുന്നു.
വിശ്വസ്ത സുഹൃത്തിനെ വെട്ടി തുണ്ടംതുണ്ടമാക്കി കായലിലും റോഡരികിലും കൊണ്ടിട്ട ഉന്നതപൊലീസുദ്യോഗസ്ഥരുടെ കഥകളാണ് യുഡിഎഫ് ഭരണത്തിന് പറയാനുണ്ടായിരുന്നതെങ്കില് ഇന്ന് അങ്ങനെയല്ല. കുറ്റവാളികളെ പിടികൂടുന്നതില് സ്കോട്ലന്ഡ് യാഡിന് സമാനമായ കൃത്യതയും ശാസ്ത്രീയതയും ഇന്ന് കേരള പൊലീസിന് കൈമുതലായുണ്ട്. ഗുണ്ടാ-മാഫിയ-ക്വട്ടേഷന് സംഘങ്ങള് സ്വൈരജീവിതത്തിന് ഭീഷണി സൃഷ്ടിച്ച യുഡിഎഫ് ഭരണകാലത്തില് നിന്ന് എത്രയോ വിഭിന്നം ഈ കാലം. പൊലീസിലെ ശാസ്ത്രീയമായ പരിഷ്കാരങ്ങള്ക്ക് ഫലം കണ്ടുവെന്നതിന്റെ തെളിവാണ് കേരളാ പൊലീസിന് ദേശീയ തലത്തില് ലഭിച്ച അംഗീകാരങ്ങള്. ഒരു പൊലീസ് സ്റ്റേഷന് ആദ്യമായിഐഎസ്ഒ അംഗീകാരം ലഭിച്ചത് പൊലീസിന്റെ മികവിന് തെളിവാണ്. ഇരിങ്ങാലക്കുട സ്റ്റേഷനാണ് ഇങ്ങനെ പുരസ്കൃതമായത്. രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റേഷനായി പാലക്കാട് സൌത്ത് പോലീസ് സ്റേഷന് തെരഞ്ഞെടുക്കപ്പെട്ട ശേഷം ലഭിക്കുന്ന സുപ്രധാനമായ ഒരു അംഗീകാരമാണിത്. ആഭ്യന്തരവകുപ്പും തദ്ദേശസ്ഥാപനങ്ങളും കൈകോര്ത്തതിന്റെ ഫലസിദ്ധിയാണ് ഈ പുരസ്കാരങ്ങള്.
ഇന്ത്യയിലെ ഏറ്റവും മികച്ച ക്രമസമാധാനനിലയുളള സംസ്ഥാനമായി ഇന്ത്യാ ടുഡെ മാഗസിന് കേരളത്തെ തെരഞ്ഞെടുത്തു. മൂന്നു വര്ഷമായി ഈ അവാര്ഡ് തുടര്ച്ചയായി കേരളത്തിനാണ്. പ്രശസ്ത ധനകാര്യ ശാസ്ത്രജ്ഞനായ ബിബേക് ദേബ്റോയി നേതൃത്വം നല്കിയ സംഘമാണ് അവാര്ഡ് നിര്ണയിച്ചത്. കമ്യൂണിറ്റി പൊലീസിംഗ് പ്രവര്ത്തനത്തിലൂടെ തീവ്രവാദ പ്രവര്ത്തനങ്ങള് തടഞ്ഞതിന് ഇന്റര് നാഷണല്അസോസിയേഷന് ഓഫ് ചീഫ് ഓഫ് പൊലീസിന്റെ അന്താരാഷ്ട്ര പുരസ്കാരം കൊച്ചി പൊലീസിന് ലഭിച്ചു. ലോകമാകെയുള്ള പൊലീസ് തലവന്മാരുടെ കൂട്ടായ്മയാണ് വസ്തുനിഷ്ഠമായ നിരവധി പരിശോധനയ്ക്ക് ശേഷം പുരസ്കാരം പ്രഖ്യാപിച്ചത്. ഇതിന്റെ തുടര്ച്ചയായാണ് കൊച്ചിയില് അടുത്തമാസം നടക്കാനിരിക്കുന്നു കമ്യൂണിറ്റി പൊലീസിങ്ങ് സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനം. അമ്പതു രാജ്യങ്ങളിലെ പൊലീസ് മേധാവികള് ഈ കമ്യൂണിറ്റി പൊലീസിങ് കോണ്ക്ളേവില് പങ്കെടുക്കുന്നത്.
സംസ്ഥാന ചരിത്രത്തിലെ സുപ്രധാനമായ പരിഷ്കാരങ്ങള്ക്കാണ് ആഭ്യന്തര-ജയില്- വിജിലന്സ് വകുപ്പുകള് നാലു വര്ഷം സാക്ഷ്യം വഹിച്ചത്. കാലഹരണപ്പെട്ട അന്വേഷണ രീതികള് ഉപേക്ഷിച്ച് ശാസ്ത്രീയമായ കുറ്റാന്വേഷണത്തിന് ആവശ്യമായ സജ്ജീകരണങ്ങള് ഒരുക്കി പൊലീസിനെ ജനകീയമാക്കാനുള്ള പരിശ്രമങ്ങള്ക്ക് തുടക്കം കുറിക്കുകയും അത് വലിയ അളവോളം വിജയിപ്പിക്കുകയും ചെയ്തു. ഗുരുതരമായ കുറ്റകൃത്യങ്ങളുടെ കാര്യത്തില്ല് ഗണ്യമായ കുറവുണ്ടായി. രാജ്യത്താകെ തീവ്രവാദികള് ചെറുതും വലുതുമായ സ്ഫോടന പരമ്പരകള് നടത്തിയപ്പോള് നമ്മുടെ സംസ്ഥാനത്ത് അത്തരം സംഭവങ്ങളുണ്ടാകാതെ ജാഗ്രത പുലര്ത്തി. നിസ്സാരമായ വിവരങ്ങള് പോലും ഗൌരവത്തിലെടുത്ത് തീവ്രവാദ പ്രവര്ത്തനങ്ങളിലേര്പ്പെട്ടവരെ കണ്ടെത്താന് സാധിച്ചു. ട്രാഫിക് അപകടങ്ങള് കുറച്ചുകൊണ്ടു വരുന്നതിന് നടപടികള് സ്വീകരിച്ചു.
deshabhimani 201010

Saturday, October 16, 2010
കേരളമെന്നു കേട്ടാല്
കേരളമെന്നു കേട്ടാല്
രണ്ടുമാസം മുമ്പ് കേരളത്തിലെ കോണ്ഗ്രസ് പാര്ലമെന്റംഗങ്ങള് കേന്ദ്രപ്രവാസികാര്യമന്ത്രി വയലാര് രവിയെയും കൂട്ടി കോണ്ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയെക്കണ്ട് വിചിത്രമായ ഒരു നിവേദനംനല്കി. ഭരണപരമായ നേട്ടങ്ങള്ക്ക് ഇനിമുതല് കേരളത്തിന് ഒരു പുരസ്കാരവും നല്കരുതെന്നാണ് ആഴ്ചകള്ക്കു മുമ്പ് നല്കിയ നിവേദനത്തില് ആവശ്യപ്പെട്ടത്. ഇന്ത്യന് നാഷണല് കോണ്ഗ്രസിന്റെ 125 വര്ഷത്തെ സംഭവബഹുലമായ ചരിത്രത്തില് ഒരു കോണ്ഗ്രസ് പ്രസിഡന്റിനും കിട്ടാത്ത തരത്തിലുള്ള നിവേദനമായിരുന്നു അത്. എല്ഡിഎഫ് സര്ക്കാരിന്റെ നാലരവര്ഷത്തെ ഭരണത്തില് വിവിധ വകുപ്പുകള്ക്ക് കിട്ടിയ ദേശീയ അന്തര്ദേശീയ പുരസ്കാരങ്ങളാണ് കേന്ദ്രമന്ത്രി വയലാര് രവിയുടെ നേതൃത്വത്തില് കോണ്ഗ്രസ് എംപിമാരെ ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചത്. കോണ്ഗ്രസ് നേതാക്കള് ഇത്തരമൊരു നിവേദനവുമായി സോണിയാഗാന്ധിയെ ചെന്നുകണ്ടതുതന്നെ ഇടതുപക്ഷജനാധിപത്യമുന്നണി സര്ക്കാരിന് ലഭിച്ച ഒന്നാന്തരം ആദരമാണ്. ഉചിതമായ തീരുമാനമെടുക്കുമെന്ന് സോണിയാഗാന്ധി ഉറപ്പുനല്കിയെന്നാണ് നിവേദനസമര്പ്പണത്തിന് ശേഷം സുരേഷ് കൊടിക്കുന്നില് മാധ്യമങ്ങളോട് പറഞ്ഞത്. കേരളം നാലുവര്ഷത്തിനുള്ളില് നേടിയ പുരസ്കാരങ്ങളുടെ ബാഹുല്യം അസഹിഷ്ണുക്കളായ കോണ്ഗ്രസ് നേതാക്കളെ പ്രകോപിപ്പിച്ചത് സ്വാഭാവികം.
ദേശീയവും സാര്വദേശീയവുമായ ഈ അംഗീകാരങ്ങള് ഓരോ മലയാളിയെയും അഭിമാനബോധത്തിന്റെ ഗിരിശൃംഗങ്ങളിലേക്കുയര്ത്തുമ്പോഴാണ് സ്വന്തം സംസ്ഥാനത്തിന് അംഗീകാരം നല്കരുതെന്ന് കോണ്ഗ്രസുകാര് ആവശ്യപ്പെട്ടത്. തദ്ദേശഭരണം, ആഭ്യന്തരം, ടൂറിസം, ആരോഗ്യം, വൈദ്യുതി തുടങ്ങിയ മേഖലകളിലെ പ്രവര്ത്തനങ്ങള്ക്കാണ് സംസ്ഥാനത്തിന് തുടര്ച്ചയായി സമ്മാനം കിട്ടിയത്. കേന്ദ്രസര്ക്കാരും ദേശീയ മാധ്യമങ്ങളും വ്യവസായികളുടെ സംഘടനകളും അന്താരാഷ്ട്ര ഏജന്സികളും ഈ മേഖലകളിലെ കേരളത്തിന്റെ നേട്ടങ്ങളെ ആദരിക്കാന് മത്സരിക്കുകയായിരുന്നു. മികച്ച സംസ്ഥാനത്തിനുള്ള സിഎന്എന്-ഐബിഎന് പുരസ്കാരം കേരളത്തിനായിരുന്നു. അടിസ്ഥാനസൌകര്യവികസനം, പരിസ്ഥിതി, ആരോഗ്യസംരക്ഷണം, വികസനം എന്നീ മേഖലകളിലെ പ്രവര്ത്തനം പരിഗണിച്ചാണിത്. ലോക്സഭാ സ്പീക്കര് മീരാ കുമാറില് നിന്ന് മന്ത്രി സി ദിവാകരനാണ് ഈ പുരസ്കാരം ഏറ്റുവാങ്ങിയത്.
(എന് എസ് സജിത്)
ക്രമസമാധാനം കേരളം ഒന്നാമത്
സംസ്ഥാനങ്ങളിലെ മികച്ച ക്രമസമാധാനപാലനത്തിന് ഇന്ത്യാ ടുഡെ ഏര്പ്പെടുത്തിയ പുരസ്കാരം കേന്ദ്രധനമന്ത്രി പ്രണബ് മുഖര്ജിയാണ് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് സമ്മാനിച്ചത്. ക്രമസമാധാനപാലനത്തിലെ 2008-09ലെ പ്രകടനം പരിഗണിച്ചാണ് പുരസ്കാരം. ഇന്ത്യാ ടുഡെക്ക് വേണ്ടി ഒരു സ്വതന്ത്ര ഏജന്സി എല്ലാ സംസ്ഥാനത്തെയും ക്രമസമാധാന നില വിശദമായി പഠിച്ചശേഷമാണ് കേരളത്തെ അവാഡിന് തെരഞ്ഞെടുത്തത്. പൊലീസിന്റെ പ്രവര്ത്തനത്തില് വരുത്തിയ പരിഷ്കാരങ്ങളും കുറ്റകൃത്യങ്ങള് തെളിയിക്കുന്നതിലെ മികച്ച പ്രകടനവുമാണ് കേരളത്തെ അവാഡിന് അര്ഹമാക്കിയത്. ഇന്ത്യാ ടുഡെ തന്നെ ഏര്പ്പെടുത്തിയ മികച്ച കുടിവെള്ള ലഭ്യതക്കുള്ള അവാഡും കേരളത്തിന് തന്നെ.
കേരളത്തിന്റെ ക്രമസമാധാന നില ഭദ്രമാണെന്നും സുരക്ഷാ ക്രമീകരണങ്ങള് മറ്റ് സംസ്ഥാനങ്ങളെക്കാള് മെച്ചപ്പെട്ടതാണെന്ന് ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പാലക്കാട് ടൌണിലെ സൌത്ത് പൊലീസ് സ്റ്റേഷന് 2008ല് ലഭിച്ചത് യു എന് പുരസ്കാരം. മികവിന്റെ കാര്യത്തില് ദക്ഷിണ പൂര്വേഷ്യയിലെ മികച്ച രണ്ടാമത്തെ സ്റ്റേഷനെന്ന പദവിയാണ് ഐക്യരാഷ്ട്രസഭയ്ക്കുവേണ്ടി അല്ട്ടസ് ഗ്ളോബല് എന്ന ഡച്ച് സംഘടന നടത്തിയ പഠനത്തിനൊടുവില് ഈ പൊലീസ് സ്റ്റേഷനെ തേടിയെത്തിയത്. ഈ വര്ഷം ഇരിഞ്ഞാലക്കുട പൊലീസിന്റെ കീഴിലുള്ള ജനമൈത്രി സുരക്ഷാ പദ്ധതിക്ക് ഐഎസ്ഒ 9001-2008 അംഗീകാരവും ലഭിച്ചു. കേരളത്തിലാദ്യമാണ് ഒരു പൊലീസ് സ്റ്റേഷന് ഐഎസ്ഒ അംഗീകാരം ലഭിക്കുന്നത്.
ഇന്ത്യക്ക് മാതൃകയായി അധികാരവികേന്ദ്രീകരണം
കഴിഞ്ഞ ഏപ്രിലിലാണ് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ മികച്ച പ്രവര്ത്തനത്തിനുള്ള 2009-10 ദേശീയ പുരസ്കാരം കേരളം ഏറ്റുവാങ്ങിയത്. പഞ്ചായത്തിരാജ് ദിനമായ ഏപ്രില് 23ന് ഡല്ഹിയിലെ വിജ്ഞാന് ഭവനില് പ്രധാനമന്ത്രി ഡോ. മന്മോഹന്സിങ്ങാണ് തദ്ദേശസ്വയംഭരണമന്ത്രി പാലോളി മുഹമ്മദ് കുട്ടിക്ക് അവാര്ഡ് സമ്മാനിച്ചത്. രണ്ടരക്കോടി രൂപയാണ് അവാഡ് തുക.
സംസ്ഥാന സര്ക്കാര് ത്രിതല പഞ്ചായത്തുകളെ അവഗണിക്കുകയാണെന്ന് മുറവിളി കൂട്ടുന്ന ഉമ്മന്ചാണ്ടിയും സംഘവും അവര്ക്ക് പ്രചാരണായുധങ്ങള് നല്കുന്ന മാധ്യമങ്ങളും കേരളത്തിന്റെ ഈ നേട്ടം കാണാതെ പോകുകയാണ്. പഞ്ചായത്ത് രാജ് പ്രവര്ത്തനങ്ങളിലൂടെ ജനങ്ങളുടെ ശാക്തീകരണത്തിനും പദ്ധതികള്ക്കായി ഏറ്റവും പ്രയോജനകരമായി ഫണ്ട് വിനിയോഗിച്ചതിനുമാണ് കേരളത്തിന് അവാഡ്. ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ളിക് അഡ്മിനിസ്ട്രേഷന് (ഐഐപിഎ) ആണ് അധികാരവികേന്ദ്രീകരണത്തിന്റെ സൂചിക തയ്യാറാക്കി കേരളത്തിന് ഉയര്ന്ന സ്ഥാനം നല്കിയത്. കേരളത്തോടൊപ്പം കര്ണാടകയും ഈ അവാഡ് പങ്കിട്ടു. രണ്ടാം സ്ഥാനം പങ്കിട്ടത് പശ്ചിമ ബംഗാളും തമിഴ്നാടും.
അധികാരവികേന്ദ്രീകരണത്തിന്റെ പിതൃത്വം അവകാശപ്പെടുന്ന കോണ്ഗ്രസ് നേതാക്കള് ഭരിക്കുന്ന സംസ്ഥാനങ്ങളെ കാതങ്ങള് മറികടന്നുകൊണ്ടാണ് കേരളവും പശ്ചിമ ബംഗാളും രാജ്യത്തിന് മാതൃകയായത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയടക്കമുള്ള പദ്ധതികള് ഫലപ്രദമായി നടപ്പാക്കുന്നതിലും കേരളം കാണിച്ച ജാഗ്രതയെയും അവാഡ് നല്കിക്കൊണ്ട് കേന്ദ്രസര്ക്കാര് അഭിനന്ദിച്ചു. ഇതെക്കുറിച്ച് പഠിക്കാന് കേന്ദ്രസര്ക്കാര് ചുമതലപ്പെടുത്തിയ ഗാന്ധിഗ്രാം റൂറല് ഇന്സ്റ്റിറ്റ്യൂട്ട് കേരളത്തിന്റെ പദ്ധതി നടത്തിപ്പ് ഏറ്റവും മികച്ചതാണെന്ന് കണ്ടെത്തിയിരുന്നു.
ടൂറിസത്തിന് അന്താരാഷ്ട്ര അംഗീകാരങ്ങള്
ടൂറിസം രംഗത്തെ മികവിന് രാജ്യാന്തര പുരസ്കാരങ്ങള് ഉള്പ്പെടെ കേരളത്തിന് നിരവധി അവാര്ഡുകളാണ് ലഭിച്ചത്. ഏഷ്യയിലെ മികച്ച വിനോദസഞ്ചാരകേന്ദ്രത്തിനുള്ള സ്മാര്ട്ട് ട്രാവല് ഏഷ്യ അവാര്ഡ്, മികച്ച ടൂറിസം സ്റ്റേറ്റിനുള്ള സിഎന്ബിസി അവാര്ഡ്, പസഫിക് ട്രാവല് അസോസിയേഷന് അവാര്ഡ് എന്നിവയാണ് ഈ 2010ല് മാത്രം കേരളത്തിന് കിട്ടിയത്. ഏഷ്യയിലെ മികച്ച ഒഴിവുകാല വിനോദസഞ്ചാരകേന്ദ്രമായി സ്മാര്ട് ട്രാവല് ഏഷ്യ തെരഞ്ഞെടുത്തതും കേരളത്തെ. ട്രാവല് ഏജന്റ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ (ടാഫി) യുടെ മികച്ച ആഭ്യന്തര ടൂറിസം ബോര്ഡിനുള്ള പുരസ്കാരത്തിനും മികച്ച സംസ്ഥാന വിപണന പ്രചാരണത്തിനുള്ള ടൂഡെയ്സ് ട്രാവലര് പ്ളാറ്റിനം അവാര്ഡിനും കേരള ടൂറിസം അര്ഹമായി. ജെറ്റ് ടു കേരള പ്രചാരണ പരിപാടി ടുഡെയ്സ് ട്രാവലര് പ്ളാറ്റിനം അവാര്ഡിനായി തെരഞ്ഞെടുക്കപ്പെട്ടു.
deshabhimani 161010

Subscribe to:
Posts (Atom)