മംഗലാപുരം വിമാനത്താവളത്തില് 2010 മെയ് 22ന് നടന്ന ദുരന്തത്തിന് ഒരു യാത്രക്കാരനും ഉത്തരവാദിയല്ല. 52 മലയാളികള് ഉള്പ്പെടെ 158 പേരാണ് അന്ന് മരിച്ചത്. കാസര്കോട് ജില്ലയില്നിന്ന് മാത്രം 48 പേര് മരിച്ചു. അങ്ങനെ മരിച്ചവരുടെ കുടുംബങ്ങളോട് തികഞ്ഞ അവഗണനയും നിരുത്തരവാദിത്തവുമാണ് എയര് ഇന്ത്യ കാട്ടിയത്. അവര്ക്ക് അര്ഹമായ നഷ്ടപരിഹാരം നല്കിയില്ല. ദുരന്തത്തില് മരിച്ച കാസര്കോട് കുമ്പള സ്വദേശി മുഹമ്മദ് റാഫിയുടെ പിതാവ് നീതിതേടി കോടതിയെ സമീപിച്ചു. ആ ഹര്ജിയിലാണ് 75 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കാന് ഹൈക്കോടതി ഉത്തരവിട്ടത്. എയര് ഇന്ത്യ നേരത്തെ നല്കിയ നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്നും തങ്ങളുടേതല്ലാത്ത കാരണത്താല് മരിച്ചവരുടെ ബന്ധുക്കള്ക്ക് പൂര്ണമായ നഷ്ടപരിഹാരത്തുക കണക്കാക്കി ഉടന് നല്കണമെന്നുമാണ് കോടതി ഉത്തരവിട്ടത്. വിധി അംഗീകരിക്കുമെന്നും നഷ്ടപരിഹാരം ഉടന് ലഭ്യമാക്കാന് നടപടിയെടുക്കുമെന്നും കേന്ദ്ര വ്യോമയാനമന്ത്രി വയലാര് രവിയും എയര് ഇന്ത്യയും അന്ന് വ്യക്തമാക്കി. ഇന്ന് അതേ കൂട്ടര് ഹൈക്കോടതിവിധിക്കെതിരെ ഡിവിഷന്ബെഞ്ചില് അപ്പീല് നല്കിയിരിക്കുന്നു. യാത്രചെയ്ത ക്ലാസ്, പരിക്കുകളുടെ വ്യാപ്തിയും സ്വഭാവവും, തൊഴില് , പ്രായം എന്നിവ കണക്കിലെടുക്കാതെ ദുരന്തത്തിനിരയായ മുഴുവന് യാത്രക്കാര്ക്കും നഷ്ടപരിഹാരം നല്കാനുള്ള വിധി നിയമപരമല്ലെന്ന സാങ്കേതികത്വം പറഞ്ഞാണ് എയര് ഇന്ത്യയുടെ പുതിയ നീക്കം. കഴിഞ്ഞ ജൂലൈ 20ന് ജസ്റ്റിസ് പി ആര് രാമചന്ദ്രമേനോന്റെ ഉത്തരവില് 1999ലെ മോണ്ട്രിയല് ഉടമ്പടിപ്രകാരം വിമാനാപകടങ്ങളില് മരിക്കുന്നവരുടെ ആശ്രിതര്ക്ക് നഷ്ടപരിഹാരം നല്കണമെന്നാണ് വ്യക്തമാക്കിയിരുന്നത്.
എയര് ഇന്ത്യ പൊതുമേഖലാസ്ഥാപനമാണ്. ഒരുകാലത്ത് അസൂയാവഹമാംവണ്ണം സര്വീസ് നടത്തിയിരുന്ന ആ സ്ഥാപനത്തെ സ്വകാര്യ വിമാനക്കമ്പനികള്ക്കുവേണ്ടി തകര്ക്കാനും സ്വകാര്യവല്ക്കരിക്കാനുമുള്ള ശ്രമങ്ങള് നിരന്തരം നടക്കുന്നു. ഇന്ന് എയര് ഇന്ത്യ വിമാനസര്വീസിന്റെ സ്ഥിതി പരിതാപകരമാണ്. മറ്റൊരു വിമാനവും കിട്ടിയില്ലെങ്കിലേ യാത്രക്കാര് എയര് ഇന്ത്യയെ ആശ്രയിക്കുന്നുള്ളൂ. ആ സ്ഥാപനത്തിന് അതില് യാത്രചെയ്യുന്നവരോട് ഉണ്ടായിരിക്കേണ്ട കുറഞ്ഞ ഉത്തരവാദിത്തംപോലും ഇല്ല എന്ന സന്ദേശമാണ് അപ്പീല് നല്കിയതിലൂടെ പുറത്തുവരുന്നത്. നഷ്ടപരിഹാരം നല്കുന്നത് പരമാവധി താമസിപ്പിച്ച് ബഹുരാഷ്ട്ര ഇന്ഷുറന്സ് കമ്പനിയെ സഹായിക്കാനാണ് ഈ അപ്പീല്നാടകമെന്ന വിമര്ശവും ഉയര്ന്നുകഴിഞ്ഞു.
എയര് ഇന്ത്യയെ തകര്ത്ത് സ്വകാര്യകമ്പനികള്ക്ക് കൈമാറാനുള്ള കേന്ദ്രസര്ക്കാര് നീക്കം കഴിഞ്ഞദിവസം ലോക്സഭയില് ഗൗരവമായി ഉയര്ന്നിരുന്നു. ഇന്ന് എയര് ഇന്ത്യ വന് നഷ്ടത്തിലാണ് പ്രവര്ത്തിക്കുന്നത്. കമ്പനി 22,165 കോടി രൂപയുടെ കടക്കെണിയിലാണ്. ആ നഷ്ടം നികത്തി കമ്പനിയെ മുന്നോട്ടുനയിക്കാനുള്ള ഇടപെടല് യുപിഎ സര്ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. പകരം ചെലവേറിയ വിമാനം വാങ്ങിക്കൂട്ടുകയാണ്. സര്വീസ് മെച്ചപ്പെടുത്തല് , യാത്രക്കാരുടെ സൗകര്യങ്ങള് വര്ധിപ്പിക്കല് , സുരക്ഷ ഉറപ്പാക്കല് തുടങ്ങിയ കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാതെയാണിത്. പുതുതായി 111 വന്കിട വിമാനം വാങ്ങിയതില് പതിനായിരം കോടി രൂപ നഷ്ടം വന്നു എന്നാണ് കംപ്ട്രോളര് ആന്ഡ് ഓഡിറ്റര് ജനറല് ചൂണ്ടിക്കാട്ടിയത്. ഇക്കാര്യം സിബിഐ അന്വേഷിക്കണമെന്ന് നാനാഭാഗത്തുനിന്നും ആവശ്യമുയര്ന്നിട്ടുണ്ട്. 2005ല് 43 വിമാനങ്ങളാണ് വാങ്ങിയത്. എയര് ഇന്ത്യയുടെ സാമ്പത്തികശേഷി പരിശോധിക്കാതെയാണ് ഈ ഇടപാടിന് കേന്ദ്രസര്ക്കാര് അനുമതി നല്കിയത്. അതിനുംപുറമെ 68 വിമാനങ്ങള്കൂടി വാങ്ങാന് സിവില് വ്യോമയാനമന്ത്രാലയം നിര്ദേശിച്ചു. 28 വിമാനങ്ങള് വാങ്ങണമെന്ന് എയര് ഇന്ത്യ ആവശ്യപ്പെട്ടപ്പോഴാണ് 68 എണ്ണത്തിന് ഓര്ഡര് നല്കാന് സര്ക്കാര് നിര്ദേശിച്ചത്. എയര് ഇന്ത്യ മാനേജുമെന്റല്ല, യുപിഎ സര്ക്കാര് തന്നെയാണ് ഇതിലാകെ ഇടപെടുന്നത് എന്ന് തെളിയിക്കുന്ന അനുഭവമാണിത്. ഇഞ്ചിഞ്ചായി എയര് ഇന്ത്യയെ ഇല്ലാതാക്കുക; അതിനുമുമ്പ് പരമാവധി അഴിമതി നടത്തുക-ഈ ലക്ഷ്യത്തോടെയാണ് യുപിഎ സര്ക്കാര് മുന്നോട്ടുപോകുന്നത്.
അടുത്ത കാലത്ത് എയര് ഇന്ത്യയുമായി ബന്ധപ്പെട്ടുനടന്ന ഒട്ടുമിക്ക ഇടപാടുകളിലും അഴിമതിയുണ്ടെന്ന് ആക്ഷേപമുയര്ന്നിട്ടുണ്ട്. ആവശ്യത്തിലധികം പരിചയസമ്പന്നരായ പൈലറ്റുമാര് ഇന്ത്യയിലുള്ളപ്പോഴാണ് എയര് ഇന്ത്യ വിദേശപൈലറ്റുമാരെ എടുക്കുന്നത്. എയര് ഇന്ത്യ-ഇന്ത്യന് എയര്ലൈന്സ് ലയനത്തോടെയാണ് കമ്പനി നഷ്ടത്തിലായത്. ആ ലയനത്തിന്റെ ഉദ്ദേശ്യശുദ്ധി തെളിയിക്കപ്പെട്ടിട്ടില്ല. ഇപ്പോള് പൈലറ്റുമാര്ക്ക് കൃത്യമായി ശമ്പളം കൊടുക്കുന്നില്ല. പൈലറ്റുമാര് സമരം പ്രഖ്യാപിച്ചപ്പോള് ശമ്പളവും ആനുകൂല്യവും നല്കാമെന്ന് വാഗ്ദാനംചെയ്തെങ്കിലും അത് പാലിക്കപ്പെട്ടില്ല. എയര് ഇന്ത്യയുടെ സര്വീസുകള് വെട്ടിക്കുറച്ചതുപോലും ഏതാനും സ്വകാര്യ കമ്പനികള്ക്കുവേണ്ടിയാണ്. ഈ പ്രക്രിയയുടെ തുടര്ച്ച മാത്രമാണ് മംഗലാപുരം ദുരന്തത്തില് മരിച്ചവരുടെ കുടുംബങ്ങളോട് കാട്ടുന്ന കടുത്ത അനീതി എന്നേ കരുതാനാകൂ. ഉദാരവല്ക്കരണ-ആഗോളവല്ക്കരണനയങ്ങള് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ അരുതായ്മകള് അരങ്ങേറുന്നത്. ജനങ്ങളോടും രാജ്യത്തിനോടുമുള്ള വെല്ലുവിളി തന്നെയാണിത്. ഹൈക്കോടതി വിധിക്കും മുമ്പുതന്നെ പൂര്ണമായ നഷ്ടപരിഹാരം നല്കാന് ബാധ്യതപ്പെട്ടവര് , കോടതിവിധിയെ മറികടക്കാന് ശ്രമിക്കുന്ന ലജ്ജാകരമായ അവസ്ഥയുടെ കാരണം ജനങ്ങളെ ബോധ്യപ്പെടുത്താന് കേന്ദ്രസര്ക്കാരിനും വ്യോമയാനമന്ത്രി വയലാര് രവിക്കും ബാധ്യതയുണ്ട്. അതവര് നിറവേറ്റണം. എയര് ഇന്ത്യ രാജ്യത്തിന്റെ സ്വത്താണെന്നും ജനങ്ങളുടെ ശത്രുവല്ലെന്നും അതിനെ നയിക്കുന്നവര് മനസ്സിലാക്കിയേ തീരൂ.
deshabhimani editorial 150811
Showing posts with label മംഗളൂരു വിമാന ദുരന്തം. Show all posts

Monday, August 15, 2011
Tuesday, August 31, 2010
റിലയന്സ് ഇന്ഷുറന്സിനുവേണ്ടി നഷ്ടപരിഹാരം കുറയ്ക്കുന്നു
മംഗളൂരു വിമാനദുരന്തത്തില് മരിച്ചവരുടെ ആശ്രിതര്ക്ക് 75 ലക്ഷം വരെ ലഭിക്കുമെന്ന ഏയര് ഇന്ത്യയുടെ പ്രഖ്യാപനം പാഴ്വാക്കായി. നഷ്ടപരിഹാരത്തുകയില് വന്കുറവ് വരുത്താനുള്ള റിലയന്സ് ഇന്ഷുറന്സ് കമ്പനിയുടെ നീക്കത്തിന് എയര് ഇന്ത്യയും കൂട്ടുനില്ക്കുന്നു. മരിച്ചവരുടെ ആശ്രിതരുമായി കഴിഞ്ഞ ദിവസം മംഗളൂരുവില് നടത്തിയ ചര്ച്ചയിലാണ് നഷ്ടപരിഹാരത്തുക കുറയ്ക്കാനുള്ള നീക്കം വ്യക്തമായത്.
ഇപ്പോഴത്തെ തീരുമാനപ്രകാരം മിക്കവരുടെ കുടുംബത്തിനും 25-30 ലക്ഷം വീതമാണ് കിട്ടുക. മരിച്ച കുട്ടികളുടെ വീട്ടുകാര്ക്ക് എത്ര കൊടുക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. മരിച്ചവരില് പ്രായപൂര്ത്തിയായവരുടെ കുടംബത്തിന് 75 ലക്ഷം രൂപ വീതം കിട്ടുമെന്നാണ് കേന്ദ്ര വ്യോമയാനമന്ത്രിയും എയര് ഇന്ത്യ അധികൃതരും അപകടസമയത്ത് പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര സര്വീസുള്ള വിമാനം തകര്ന്ന് മരിക്കുന്നവര്ക്ക് 1.6 ലക്ഷം യുഎസ് ഡോളര് (ഏകദേശം 76 ലക്ഷം രൂപ) നല്കണമെന്നാണ് നിയമം. മോണ്ട്രിയല് കണ്വന്ഷന്റെ അന്താരാഷ്ട്ര ധാരണപ്രകാരമാണിത്. ഇതുപ്രകാരം 158 പേരുടെ ആശ്രിതര്ക്ക് 110 കോടിയോളം രൂപ നഷ്ടപരിഹാരമായി ഇന്ഷുറന്സ് കമ്പനികള് നല്കണം. എന്നാല് ഇപ്പോഴത്തെ തീരുമാനപ്രകാരം ആകെ 45 കോടിയില് താഴെമാത്രമേ വിതരണം ചെയ്യേണ്ടിവരൂ. 65 കോടിയോളമാണ് ഇന്ഷുറന്സ് കമ്പനിക്ക് ലാഭം.
മംഗളൂരു ദുരന്തത്തിന് പത്തുദിവസം മുമ്പ് 103 പേര് മരിച്ച ലിബിയന് വിമാനദുരന്തത്തില് ഇന്ഷുറന്സ് തുകയായി 1270 കോടി രൂപ ക്ളെയിം ചെയ്തപ്പോഴാണ് അതിലുംവലിയ ദുരന്തത്തിന് 110 കോടിപോലും വാങ്ങിക്കൊടുക്കാന് ഏയര് ഇന്ത്യ തയ്യാറാകാത്തത്. റിലയന്സ് ഇന്ഷുറന്സ് കമ്പനിയുടെ നേതൃത്വത്തിലുള്ള സ്വകാര്യ കമ്പനികളുടെ കണ്സോര്ഷ്യത്തിലാണ് എയര് ഇന്ത്യ വിമാനങ്ങളും യാത്രക്കാരെയും ഇന്ഷൂര് ചെയ്തത്. ഇവര്ക്ക് ലണ്ടന് ആസ്ഥാനമായുള്ള ജനറല് ഇന്ഷുറന്സ് കോര്പറേഷനുമായി സഹകരണമുണ്ട്. എച്ച്ഡിഎഫ്സി ഇര്ഗോ, ബജാജ് അലയന്സ്, ഇഫ്കോ ടോക്കിയോ എന്നിവയാണ് കണ്സോര്ഷ്യത്തിലുള്ള മറ്റ് കമ്പനികള്.
മംഗളൂരുവില് മരിച്ചവരുടെ വരുമാനംനോക്കി നഷ്ടപരിഹാരം നിശ്ചയിക്കാന് മുംബൈയില് ചേര്ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനിച്ചത്. മരിച്ചവര് ഗള്ഫില് ജോലിയില് പ്രവേശിച്ചപ്പോള് കിട്ടിയ ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് വരുമാനം കണക്കാക്കുന്നത്. എന്നാല് അവസാനം വാങ്ങിയ ശമ്പളം കണക്കാക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. എയര് ഇന്ത്യയുടെ നിയമോപദേഷ്ടാക്കളായ മുല്ല ആന്ഡ് മുല്ല അസോസിയേറ്റ്സ് മുഖാന്തരമാണ് ആശ്രിതരുമായി മംഗളൂരുവില് ചര്ച്ച നടത്തുന്നത്. ആറുപേരുടെ കാര്യത്തിലാണ് തീര്പ്പായത്. ഇതില്, രണ്ടാള്ക്ക് 90 ലക്ഷവും ഒരാള്ക്ക് 45 ലക്ഷവും മൂന്ന് പേര്ക്ക് 25 ലക്ഷം വീതവും നല്കുമെന്നാണ് പറയുന്നത്. നഷ്ടപരിഹാരത്തുക പല രീതിയിലാക്കുന്നതില് അപ്പോള്തന്നെ പ്രതിഷേധമുയര്ന്നു. ഒരേ വിമാനത്തില് സഞ്ചരിച്ചിരുന്നവരെയെല്ലാം തുല്യമായി കാണണമെന്നാണ് ആശ്രിതരുടെ ആവശ്യം. ചൊവ്വാഴ്ചയും ചര്ച്ച തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.
മെയ് 22നുണ്ടായ മംഗളൂരു വിമാനദുരന്തത്തില് ജീവനക്കാര് ഉള്പ്പെടെ 158 പേരാണ് മരിച്ചത്. നാലു കൈക്കുഞ്ഞുങ്ങളടക്കം 23 കുട്ടികളും 32 സ്ത്രീകളും മരിച്ചവരില് ഉള്പ്പെടും. 58 പേര് മലയാളികള്. യാത്രക്കാരില് ഭൂരിപക്ഷവും നിര്ധന കുടുംബത്തിലുള്ളവരാണ്. അതേസമയം, കൂടുതല് തുക ആവശ്യപ്പെട്ട് മരിച്ചവരുടെ കുടുംബങ്ങള് കേസിനുപോയാല് അുടത്ത കാലത്തൊന്നും പണം നല്കേണ്ടിവരില്ലെന്നും ഇന്ഷുറന്സ് കമ്പനി കണക്കുകൂട്ടുന്നുണ്ട്. കോടതിയിലെത്തിയ കനിഷ്ക ദുരന്തക്കേസ് തീരാന് കാല്നൂറ്റാണ്ടെടുത്ത അനുഭവം മുമ്പിലുണ്ട്. റിലയന്സ് കമ്പനിയെ സഹായിക്കാന് കേന്ദ്ര ഭരണകക്ഷിയിലെ പ്രമുഖര് ഇടപെട്ടതായും ആരോപണമുയര്ന്നിട്ടുണ്ട്.
(എം ഒ വര്ഗീസ്)
deshabhimani 31082010

Monday, May 24, 2010
ക്ഷണിച്ചുവരുത്തിയ ദുരന്തം
ശനിയാഴ്ച രാവിലെ മംഗളൂരുവിലുണ്ടായ വിമാനദുരന്തം സൃഷ്ടിച്ച ഞെട്ടലില്നിന്ന് രാജ്യം മുക്തമായിട്ടില്ല. സമീപകാലത്ത് ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ വിമാനാപകടം. ദുബായില് നിന്ന് മംഗലാപുരത്തേക്ക് വന്ന എയര് ഇന്ത്യാ എക്സ്പ്രസിന്റെ ബോയിങ് വിമാനം നിയന്ത്രണം കിട്ടാതെ റവേയില്നിന്ന് തെന്നിമാറി കൊക്കയിലേക്ക് മറിഞ്ഞ് കത്തിയമര്ന്നു. നഷ്ടപ്പെട്ടത് 158 വിലപ്പെട്ട ജീവന്. അധികൃതര് അവസാനം നല്കിയ കണക്കനുസരിച്ച് മരിച്ചവരില് 66 പേര് മലയാളികളാണ്. അവരില് സ്ത്രീകളും കുട്ടികളുമുണ്ട്. ഈ ദുരന്തം കേരളത്തിലുണ്ടാക്കിയ ദുഃഖം വിവരിക്കാനാവില്ല. ജീവിക്കാന് തൊഴില്തേടി ഗള്ഫില് പോയവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ദാരുണമായ വേര്പാട് ഉണ്ടാക്കിയ ദുഃഖത്തില് ഞങ്ങളും പങ്കുചേരുന്നു. ഗള്ഫില്നിന്ന് തിരിച്ചുവരുന്ന പ്രിയപ്പെട്ടവരെ കാത്ത് വിമാനത്താവളത്തില് നിന്നവര്ക്ക് കാണാന് കഴിഞ്ഞത് കത്തിക്കരിഞ്ഞ ജഡങ്ങളായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 168 പേരില് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് എട്ടുപേര് മാത്രമാണ്.
വിമാനദുരന്തത്തെപ്പറ്റി പതിവുപോലെ ഡയറക്ടര് ഓഫ് സിവില് ഏവിയേഷന്റെയും മറ്റു വിദഗ്ധ ഏജന്സികളുടെയും അന്വേഷണം നടക്കും. കോക്പിറ്റ് വോയ്സ് റെക്കോര്ഡറും ഡിജിറ്റല് ഫ്ളൈറ്റ് റെക്കോര്ഡറും പരിശോധിക്കുമ്പോള് അപകടകാരണത്തെപ്പറ്റി കൂടുതല് വ്യക്തമായ സൂചനകള് ലഭിക്കുകയും ചെയ്യും. എന്നാല്, കച്ചവടതാല്പ്പര്യങ്ങള്ക്കു വേണ്ടി വ്യോമസുരക്ഷാനടപടികള് അവഗണിച്ചതിന്റെ ഫലമാണ് മംഗളൂരു ദുരന്തമെന്ന നിഗമനത്തിലെത്താന് അന്വേഷണ റിപ്പോര്ട്ടുകള് വരാന് കാത്തിരിക്കേണ്ട.
സിവില് വ്യോമയാന മേഖല സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുത്ത 'ഓപ്പണ് സ്കൈ' പോളിസി നടപ്പാക്കിയതോടെ സുരക്ഷാകാര്യങ്ങള് അവഗണിക്കപ്പെട്ടു. കടുത്ത മത്സരത്തില് പിടിച്ചുനില്ക്കാന് പ്രയാസപ്പെടുന്ന വിമാനക്കമ്പനികള് വെട്ടിച്ചുരുക്കുന്നത് വിമാനപരിപാലനത്തിനും സുരക്ഷയുടെ നിലവാരം നിലനിര്ത്തുന്നതിനുമുള്ള ചെലവുകളാണ്. പൈലറ്റുമാരുടെ പരിശീലനം, പരിശീലനത്തിന്റെ നിലവാരം ഉറപ്പുവരുത്തല് എന്നിവയെല്ലാം പിറകിലേക്കു പോയി. അതേസമയം, വ്യോമയാന മേഖലയില് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില് വലിയ വളര്ച്ചയുണ്ടായിട്ടുണ്ട്. വിമാനയാത്ര ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്ധിച്ചു. വിദേശ സര്വീസുകളുടെയും ആഭ്യന്തര സര്വീസുകളുടെയും എണ്ണം പലമടങ്ങായി.
ഓരോ അപകടം ഉണ്ടാകുമ്പോഴും അന്വേഷണവും റിപ്പോര്ട്ടും ശുപാര്ശകളുമുണ്ടാകും. അതൊന്നും കേന്ദ്രസര്ക്കാരോ സിവില് വ്യോമയാന വകുപ്പോ ഡയറക്ടര് ജനറല് ഓഫ് സിവില് ഏവിയേഷനോ വിമാനക്കമ്പനികളോ ഗൌരവമായി എടുക്കാറില്ല. വിമാനം നിലത്തിറക്കുമ്പോഴുണ്ടാകുന്ന അപകടങ്ങള് ഒഴിവാക്കുന്നതിനും കുറയ്ക്കുന്നതിനും ഡിജിസിഎ ഇറക്കിയ സര്ക്കുലര് പോലും നടപ്പാക്കാന് കഴിഞ്ഞിട്ടില്ല. പൈലറ്റുമാര്ക്ക് നല്കുന്ന പരിശീലനവും വിമാനത്താവളത്തിലെ സുരക്ഷാ ഏര്പ്പാടുകളും ഇതില്പെടും. ലാന്ഡിങ്ങില് വന്ന പിഴവാണ് മംഗളൂരുവില് അപകടത്തിനിടയാക്കിയതെന്ന് ഇതുവരെയുള്ള റിപ്പോര്ട്ടുകളില്നിന്ന് വ്യക്തമാണ്.
വിമാനം ഇറങ്ങുമ്പോള് മംഗളൂരുവില് തെളിഞ്ഞ കാലാവസ്ഥയായിരുന്നു. മുകളില്നിന്ന് റവേ കാണുന്നതിന് തടസ്സമുണ്ടായിരുന്നില്ല. എന്നാല്, കുന്നിന്പുറത്ത് നിര്മിച്ച ബജ്പെ വിമാനത്താവളത്തിലെ 'ടേബിള് ടോപ്പ്' റണ്വേ പൈലറ്റിന്റെ കണ്ണുകളെ കബളിപ്പിക്കാന് പോന്നതാണ്. റണ്വേ യഥാര്ഥത്തിലുള്ളതിലും അടുത്തോ അകലെയോ ആയി തോന്നാം- 'ഒപ്ടിക്കല് ഇല്യൂഷന്'. അതിനാല് ടേബിള് ടോപ്പ് റവേയില് വിമാനമിറക്കുന്ന പൈലറ്റിന് പ്രത്യേക പരിശീലനവും വൈദഗ്ധ്യവും ആവശ്യമുണ്ട്. പതിനായിരം മണിക്കൂര് വിമാനം പറത്തി പരിചയമുള്ള സെര്ബിയന് പൈലറ്റിന് അപകടം പതിയിരിക്കുന്ന ടേബിള് ടോപ്പ് റണ്വേയില് വിമാനമിറക്കാന് വേണ്ടത്ര പരിചയമുണ്ടായിരുന്നോ എന്നത് അന്വേഷണത്തിലേ വ്യക്തമാകൂ. പൈലറ്റുമാര്ക്ക് ലഭിച്ച പരിശീലനത്തിന്റെ നിലവാരവും കഴിവും മനഃസാന്നിധ്യവുമൊക്കെ കൂടെക്കൂടെ വിലയിരുത്തേണ്ടതുണ്ട്. അതൊന്നും നടക്കുന്നില്ല.
ബജ്പെ വിമാനത്താവളത്തിലെ റണ്വേയുടെ നീളം 8000 അടിയാണ്. വ്യോമയാന വിദഗ്ധരുടെ അഭിപ്രായത്തില് ബോയിങ് 737 വിമാനം ഇറക്കുന്നതിന് നീളം അതു മതി. റണ്വേയുടെ തുടക്കത്തില്നിന്ന് 1400-1800 അടിയില് വിമാനം നിലത്ത് തൊട്ടിരിക്കണം. എങ്കിലേ വിമാനം റണ്വേയുടെ അറ്റത്തെത്തുമ്പോള് നിര്ത്താന് കഴിയൂ. പുറത്തുവന്ന റിപ്പോര്ട്ടുകള് പ്രകാരം, റണ്വേയുടെ തുടക്കത്തില്നിന്ന് 3000 അടിയിലാണ് എയര് ഇന്ത്യാ എക്സ്പ്രസ് നിലം തൊട്ടത്. അതിനാല് റണ്വേ തീര്ന്നിട്ടും വിമാനം നിര്ത്താന് പൈലറ്റിന് കഴിഞ്ഞില്ല. റണ്വേയുടെ പുറത്തുകടന്ന വിമാനം ഭിത്തി തകര്ത്ത് കുഴിയിലേക്ക് പതിച്ചു. പൈലറ്റിന്റെ വീഴ്ചയോ ടേബിള് ടോപ്പ് റണ്വേ സൃഷ്ടിച്ച ഒപ്ടിക്കല് ഇല്യൂഷനോ ആവാം അപകട കാരണം. എയര് ഇന്ത്യയുടെ തകര്ന്ന ബോയിങ്ങിന് രണ്ടുവര്ഷത്തെ പഴക്കമേയുള്ളു. അതിനാല് ലാന്ഡിങ്ങിലെ പിഴവ് എന്ന നിഗമനത്തിന് ബലമുണ്ട്.
രാത്രി ഏറെ നേരം ജോലിചെയ്യുമ്പോഴുണ്ടാകുന്ന ക്ഷീണവും തളര്ച്ചയും നിര്ണായക ഘട്ടങ്ങളില് പൈലറ്റിന്റെ തീരുമാനത്തെ ബാധിച്ചേക്കുമെന്ന് എത്രയോ പഠനങ്ങള് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. പൈലറ്റിന് ആവശ്യമായ വിശ്രമം നല്കേണ്ടത് യാത്രക്കാരുടെ സുരക്ഷിതത്വത്തിന് ആവശ്യമാണ്. രാത്രി ഏറെ ജോലി ചെയ്തശേഷമാണ് എയര് ഇന്ത്യ എക്സ്പ്രസിന്റെ പൈലറ്റ് അതിരാവിലെ ബജ്പെ വിമാനത്താവളത്തില് ബോയിങ് ഇറക്കിയതെന്നതും കണക്കിലെടുക്കേണ്ട ഘടകമാണ്. വിമാനാപകടങ്ങളില് 78 ശതമാനവും മനുഷ്യരുടെ പിഴവുകൊണ്ടാണെന്ന് പഠനങ്ങള് തെളിയിച്ചിട്ടുണ്ട്. അതില് നല്ല പങ്ക് പൈലറ്റുമാരുടെ തളര്ച്ചയോ ക്ഷീണമോ കാരണമാണെന്ന് മനസ്സിലാക്കിയിട്ടും തിരുത്തല് നടപടിക്ക് ഗവമെന്റോ അവയുടെ നിയന്ത്രണത്തിലുള്ള ഏജന്സികളോ തയ്യാറായിട്ടില്ല.
വ്യോമയാന മേഖല സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്ത ശേഷം സര്ക്കാര് വിമാനക്കമ്പനിയായ എയര് ഇന്ത്യയെ ദുര്ബലപ്പെടുത്തുകയാണെന്ന വിമര്ശം തള്ളിക്കളയാന് കഴിയില്ല. എയര് ഇന്ത്യയും ആഭ്യന്തര രംഗത്ത് ശ്രദ്ധിച്ചിരുന്ന ഇന്ത്യന് എയര്ലൈന്സും ലയിച്ചെങ്കിലും അത് ഏച്ചുകെട്ടിയതുപോലെ മുഴച്ചുനില്ക്കുന്നു. എയര് ഇന്ത്യക്ക് ഏറ്റവുമധികം ലാഭം നേടിക്കൊടുന്ന മേഖലയാണ് ഗള്ഫ്. ഈ മേഖലയില് കൂടുതല് ശ്രദ്ധിക്കുന്നതിനു പകരം എയര് ഇന്ത്യയെ ആശ്രയിക്കുന്ന യാത്രക്കാരെ കണ്ണീരുകുടിപ്പിക്കുന്ന നടപടികളാണ് നിത്യേനയെന്നോണം. എയര് ഇന്ത്യയില് ടിക്കറ്റ് ബുക്ക് ചെയ്താല് എപ്പോള് ലക്ഷ്യസ്ഥാനത്തെത്തുമെന്നതിന് ഒരു ഉറപ്പുമില്ല.
സുരക്ഷിതത്വത്തെക്കുറിച്ച് ഗൌരവമായ ആശങ്കകൂടി ഉയര്ന്നത് സര്ക്കാര് വിമാനക്കമ്പനിയുടെ നിലനില്പ്പിനുതന്നെ ഭീഷണി ഉയര്ത്തുകയാണ്. ഉണ്ടായ അപകടങ്ങള് മാത്രമല്ല, തലനാരിഴയ്ക്ക് ദുരന്തം ഒഴിവായ സംഭവങ്ങളും പരിഗണിക്കണം. ചെലവുകുറയ്ക്കാന് സുരക്ഷ അവഗണിക്കുന്ന സ്ഥിതി അവസാനിപ്പിക്കുന്നതിന് കേന്ദ്രസര്ക്കാര് കടുത്ത തീരുമാനങ്ങള് എടുക്കണം. ദുരന്തസ്ഥലത്ത് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സഹമന്ത്രിമാരും ഓടിയെത്തി നടത്തിയ പ്രവര്ത്തനങ്ങള് ദു:ഖത്തിലാണ്ട നാടിന് ആശ്വാസമായി. കഴിഞ്ഞ രണ്ടുദിവസമായി ഏതാനും മന്ത്രിമാര് മംഗളൂരിലും കാസര്കോട്ടുമാണ്. മന്ത്രിമാരുടെ സാന്നിദ്ധ്യവും ഇടപെടലും ആശ്വാസപ്രവര്ത്തനത്തിന് ഉദ്യോഗസ്ഥരെ ചലിപ്പിക്കുന്നതിന് സഹായിച്ചു.
ദേശാഭിമാനി മുഖപ്രസംഗം 24052010

Subscribe to:
Posts (Atom)