അമേരിക്കയുടെ ദേശീയ സുരക്ഷ ഏജന്സിയായ എന്എസ്എ ലോകമെങ്ങുനിന്നും ദിനംപ്രതി പരിശോധിക്കുന്നത് 2000 ലക്ഷം മെസേജുകള്. എന്എസ്എയുടെ മുന് ചാരനായിരുന്ന എഡ്വേര്ഡ് സ്നോഡന് പുറത്ത് വിട്ട വിവരങ്ങളെ ആസ്പദമാക്കി ബ്രിട്ടനിലെ പ്രമുഖ മാധ്യമങ്ങളായ " ദി ഗാര്ഡിയന്"പത്രവും "ചാനല്ഫോര്" ചാനലുമാണ് വാര്ത്ത പുറത്ത് വിട്ടത്. എസ്എംഎസുകളില്നിന്ന് ഡേറ്റ വേര്ത്തിരിച്ച് ശേഖരിക്കുകയാണ് എന്എസ്എ ചെയ്യുന്നത്.
എന്നാല് എന്എസ്എ ചെയ്യുന്നത് നിയമപരമാണെന്ന് എസ്എന്എ അധികതര് വ്യക്തമാക്കി. മിസ്ഡ് കോള്, റോമിങ് , ക്രെഡിറ്റ് കാര്ഡ് വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ബ്രീട്ടീഷ് പൗരന്മാരുടെ വിവരങ്ങളും ചോര്ത്തിയിരുന്നതായി പറയുന്നു. ഇക്കാര്യത്തെ കുറിച്ച് ബ്രീട്ടീഷ് പ്രസിഡന്റ് ഡേവീഡ് കാമറൂണുമായി അമേരിക്കന് പ്രസിഡന്റ് ബരാക് ഒബാമ ചര്ച്ചനടത്തിയതായും പറയുന്നു. ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളുടെ രഹസ്യങ്ങള് അമേരിക്ക ചോര്ത്തുന്നുണ്ടെന്ന് സ്നോഡന് നേരത്തെ പുറത്ത്വിട്ടിരുന്നു. തുടര്ന്ന് അമേരിക്കയില്നിന്ന് പുറത്ത്പോകേണ്ടി വന്ന സ്നോഡന് റഷ്യയാണ് അഭയം നല്കിയത്.
deshabhimani
Showing posts with label വിക്കിലീക്ക്സ്. Show all posts
Showing posts with label വിക്കിലീക്ക്സ്. Show all posts
Friday, January 17, 2014
Wednesday, December 25, 2013
ഞാന് ജയിച്ചു: സ്നോഡെന്
അമേരിക്കയുടെ ദേശീയ അന്വേഷണ ഏജന്സിയുടെ (എന്എസ്എ) ആഗോള ചാരപ്പണിയെക്കുറിച്ച് പുനര്മൂല്യനിര്ണയത്തിന് വഴിയൊരുങ്ങിയതോടെ തന്റെ ദൗത്യം വിജയിച്ചെന്ന് എഡ്വേഡ് സ്നോഡെന്. അമേരിക്ക ശേഖരിച്ച ടെലിഫോണ്- ഇന്റര്നെറ്റ് വിവരശേഖരത്തെക്കുറിച്ച് മാധ്യമങ്ങള്ക്ക് റിപ്പോര്ട്ട് ചെയ്യാന് അവസരമൊരുക്കിയതുകൊണ്ടുതന്നെ വ്യക്തിപരമായി സംതൃപ്തനാണ്. ദൗത്യം പൂര്ണമായി. ഞാന് വിജയിച്ചുകഴിഞ്ഞു- റഷ്യയില് അഭയംതേടിയ സ്നോഡെന് "വാഷിങ്ടണ് പോസ്റ്റിന്" അനുവദിച്ച അഭിമുഖത്തില് പറഞ്ഞു.
മാധ്യമങ്ങള്ക്ക് ഇടപെടാന് അവസരം ലഭിച്ചതോടെ ഞാന് പറയാന് ശമിച്ചതെല്ലാം സാധൂകരിക്കപ്പെട്ടു. സമൂഹത്തെ ഉടച്ചുവാര്ക്കുക എന്റെ ലക്ഷ്യമല്ല, സ്വയം മാറാന് സമൂഹത്തിന് അവസരമൊരുക്കാനാണ് ശ്രമിച്ചത്- സ്നോഡെന് പറഞ്ഞു. സിഐഎക്കുവേണ്ടി പണിയെടുക്കുന്ന കംപ്യൂട്ടര് സ്ഥാപനത്തിലെ മുന് കരാര്ജീവനക്കാരനായ സ്നോഡെന് (30) ഹോങ്കോങ്ങിലേക്ക് കടന്നശേഷം ആറുമാസംമുമ്പ് ബ്രിട്ടനിലെ ഗാര്ഡിയന് ദിനപത്രത്തിനു നല്കിയ അഭിമുഖത്തിലൂടെയാണ് എന്എസ്എയുടെ ചാരപ്പണി ലോകത്തെ അറിയിച്ചത്. തുടര്ന്ന് രാജദ്രോഹക്കുറ്റം ചുമത്തി അമേരിക്ക വേട്ടയാടിയ സ്നോഡെന് റഷ്യ അഭയം നല്കുകയായിരുന്നു. അമേരിക്കയെ വഞ്ചിച്ചു എന്ന ആരോപണം സ്നോഡെന് തള്ളി. "എന്എസ്എയെ തകര്ക്കാന് ഒരിക്കലും ശ്രമിച്ചിട്ടില്ല. അവരെ പരിഷ്കരിക്കാനാണ് ശ്രമിച്ചത്. പക്ഷേ, അത് അവര് മനസ്സിലാക്കുന്നില്ല"- സ്നോഡെന് പറഞ്ഞു.
സ്നോഡെന്റെ അഭിപ്രായത്തോട് വൈറ്റ്ഹൗസ് പ്രതികരിച്ചിട്ടില്ല. സ്വന്തം ജനതയുടെയും ലോകനേതാക്കളുടെയും ടെലിഫോണ്-ഇന്റര്നെറ്റ് സ്വകാര്യ സംഭാഷണംവരെ എന്എസ്എ ശേഖരിക്കുന്നുണ്ടെന്ന തെളിവുസഹിതമുള്ള വെളിപ്പെടുത്തല് അമേരിക്കയെ ലോകത്തിനു മുന്നില് നാണംകെടുത്തിയരുന്നു. സ്വകാര്യതയില് കടന്നുകയറുന്നതിനെതിരെ ജനകീയപ്രതിഷേധം ശക്തമായതോടെ എന്എസ്എയുടെ "വിവരശേഖരണ സമ്പ്രദായത്തില്" മാറ്റംവരുത്തുമെന്ന് വെള്ളിയാഴ്ച യുഎസ് പ്രസിഡന്റ് ബറാക് ഒബാമ സൂചന നല്കി. എന്എസ്എയുടെ "വിവര ശേഖരണം" ഭരണഘടനാവിരുദ്ധമാണെന്ന് ഫെഡറല് ജഡ്ജി വിലയിരുത്തിയതിനു പിന്നാലെയാണ് ഒബാമയുടെ പ്രഖ്യാപനം. എന്എസ്എയുടെ പദ്ധതികളില് നിര്ണായകമായ 46 മാറ്റമാണ് ഒബാമയുടെ ഉപദേശകസമിതി മുന്നോട്ട് വച്ചിരിക്കുന്നത്. അമേരിക്കന് കോടതികളിലും ജനപ്രതിനിധിസഭയിലും സിലിക്കന്വാലിയിലും മാത്രമല്ല ലോകരാഷ്ട്രങ്ങളിലും സ്നോഡെന്റെ വെളിപ്പെടുത്തല് ചലനമുണ്ടാക്കി.

Sunday, April 14, 2013
Saturday, April 13, 2013
ഷാവേസിനെ അട്ടിമറിക്കാന് യുഎസ് 2006ലും ശ്രമിച്ചു
വാഷിങ്ടണ്: വെനസ്വേലയില് ഹ്യൂഗോ ഷാവേസിനെ അട്ടിമറിക്കാന് 2006ലും അമേരിക്ക വന്തോതില് പണമൊഴുക്കിയതിന്റെ വിശദാംശങ്ങള് വിക്കിലീക്സ് പുറത്തുവിട്ടു. ഷാവേസിനെ അധികാരത്തില്നിന്ന് പുറത്താക്കാന് സ്വീകരിക്കേണ്ട മാര്ഗങ്ങള് വിശദമാക്കി വെനസ്വേലയിലെ അമേരിക്കന് സ്ഥാനപതി വില്യം ബ്രൗണ്ഫീല്ഡ് അവരുടെ വിദേശവകുപ്പിന് അയച്ച രഹസ്യ രേഖകളാണ് വെളിപ്പെട്ടത്. 2006 നവംബറിലാണ് സ്ഥാനപതി റിപ്പോര്ട്ട് നല്കിയത്. ഷാവേസ് സര്ക്കാരില് നുഴഞ്ഞുകയറുകയും ദുര്ബലപ്പെടുത്തുകയും ചെയ്യാനുള്ള മാര്ഗങ്ങളും ഈ ലക്ഷ്യവുമായി കഴിഞ്ഞ കുറേ വര്ഷമായി സ്ഥാനപതി കാര്യാലയം നടത്തിയ പ്രവര്ത്തനങ്ങളുമാണ് റിപ്പോര്ട്ടിന്റെ ഉള്ളടക്കം.
വെനസ്വേലയില് "ജനാധിപത്യം" നടപ്പാക്കണമെന്ന നാട്യത്തിലാണ് പ്രവര്ത്തനങ്ങള് മുന്നോട്ടു കൊണ്ടുപോയത്. ഷാവേസിനെ അട്ടിമറിക്കാന് നടത്തിയ പ്രവര്ത്തങ്ങളെ അഞ്ച് വിഭാഗമായി റിപ്പോര്ട്ടില് അക്കമിട്ടു നിരത്തുന്നു. ഷാവേസിന്റെ രാഷ്ട്രീയ അടിത്തറയില് തുളച്ചുകയറുക, ഷാവേസ് നടപ്പാക്കുന്ന ഇടതുപക്ഷ ആശയത്തില് ഊന്നിയ പ്രവര്ത്തനങ്ങളെ തകര്ക്കുക, അന്താരാഷ്ട്രതലത്തില് ഷാവേസിനെ ഒറ്റപ്പെടുത്തുക, അമേരിക്കന് ഇടപാടുകളെ സംരക്ഷിക്കുക, ജനാധിപത്യസംവിധാനം ശക്തിപ്പെടുത്തുക എന്നിവയാണിത്. ഷാവേസ് വിരുദ്ധ പ്രവര്ത്തനങ്ങള്ക്കായി സ്ഥാനപതി കാര്യാലയത്തെ കൂടാതെ, അന്താരാഷ്ട്രതലത്തില് പ്രവര്ത്തിക്കുന്ന അമേരിക്കന് ഏജന്സികളായ യുഎസ് അന്താരാഷ്ട്ര വികസന ഏജന്സി (യുഎസ്എയ്ഡ്), പരിവര്ത്തനകാര്യങ്ങള്ക്കുള്ള ഓഫീസ്(ഒടിഐ) എന്നിവയെ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചും റിപ്പോര്ട്ടില് പറയുന്നു.
ഷാവേസിന്റെ രാഷ്ട്രീയകക്ഷിയില് നുഴഞ്ഞുകയറാനും സ്വാധീനിക്കാനുമാണ് രണ്ട് യുഎസ് ഏജന്സികളെ കൂടുതലായി ഉപയോഗിച്ചത്. ഷാവേസിന്റെ എതിരാളികളെയും ഷാവേസ് അനുകുലികളെയും വരുതിയിലാക്കാന് വിവിധ വേദികള് രൂപീകരിക്കാന് യുഎസ് എയ്ഡ് 10 ലക്ഷം ഡോളര് (അഞ്ചരക്കോടി രൂപ) മുടക്കി. ഇത്തരം മൂവായിരം വേദികള് രാജ്യത്ത് രൂപീകരിച്ചു. 2004-06 കാലയളവില് യുഎസ് എയ്ഡ് മുന്നൂറിലേറെ സംഘടനകള്ക്കായി 1.5 കോടി ഡോളറി(82 കോടിരൂപ)ലധികം ചെലവഴിച്ചു. ഒടിഐയുടെ "ജനാധിപത്യ പഠനപദ്ധതി" പ്രകാരം സര്ക്കാരിതര സംഘടനകള് വഴി പിന്നോക്കമേഖലകളില് പ്രവര്ത്തിക്കുകയും ആറു ലക്ഷം വെനസ്വേലക്കാരില് ഇത് എത്തിക്കുകയും ചെയ്തതായി റിപ്പോര്ട്ടില് അഹങ്കരിക്കുന്നു. സര്ക്കാര് വിരുദ്ധ പ്രവര്ത്തനങ്ങള്ക്ക് ഒടിഐ സാങ്കേതികസഹായവും നല്കി. ഷാവേസിന്റെ രാഷ്ട്രീയ എതിരാളികള്ക്ക് വിദേശത്ത് യോഗങ്ങളില് പങ്കെടുക്കാനും ഷാവേസിനെതിരെ സംസാരിക്കാനും അവസരം ഒരുക്കിക്കൊടുത്തു. ജനങ്ങളില് വെറുപ്പു വിദ്വേഷവും വളര്ത്തി അവരെ തമ്മിലടിപ്പിക്കുകയും അകറ്റുകയും ചെയ്യാന് വേണ്ട പ്രവര്ത്തനങ്ങളും നടത്തി. സ്ഥാനപതി പിന്നോക്കമേഖലകള് സന്ദര്ശിക്കുകയും അവരുടെ സ്ഥിതിയില് അമേരിക്കയ്ക്ക് ആശങ്കയുണ്ടെന്നും മറ്റുമുള്ള പ്രചാരണങ്ങള് നടത്തുകയും ചെയ്തു. അമേരിക്കയുടെ ദുഷ്ചെയ്തികള് ജനങ്ങളിലെത്തിക്കാനുള്ള ഷാവേസിന്റെ ശ്രമങ്ങള്ക്ക് മറയിടാനായിരുന്നു ഇത്.
2006 ഡിസംബറിലെ തെരഞ്ഞെടുപ്പില് ഷാവേസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല് വെനസ്വേലയില് തങ്ങളുടെ പ്രവര്ത്തനം കൂടുതല് പ്രയാസകരമാകുമെന്ന് പറഞ്ഞുകൊണ്ടാണ് ബ്രൗണ്ഫീല്ഡ് റിപ്പോര്ട്ട് അവസാനിപ്പിക്കുന്നത്. ഇപ്പോള് അമേരിക്കന് വിദേശ അസിസ്റ്റന്റ് സെക്രട്ടറിയാണ് ബ്രൗണ്ഫീല്ഡ്. മറ്റ് രാജ്യങ്ങളിലെ സ്ഥാപനപതി കാര്യാലയത്തെ അമേരിക്ക അട്ടിമറി പ്രവര്ത്തനങ്ങള്ക്ക് ഉപയോഗിക്കുന്നതിന്റെ തെളിവുകളാണ് പുറത്തുവന്നത്. 2002 ഏപ്രിലില് ഷാവേസിനെതിരെ അമേരിക്ക പിന്തുണയോടെ അട്ടിമറിശ്രമം നടന്നിരുന്നു. ജനങ്ങളുടെ ഇടപെടലിനെ തുടര്ന്ന് അട്ടിമറി പരാജയപ്പെടുകയായിരുന്നു. 47 മണിക്കൂര് ഷാവേസ് അധികാരത്തില് തിരിച്ചെത്തി. അതുകൊണ്ടും അമേരിക്ക അട്ടിമറിപദ്ധതി ഉപേക്ഷിച്ചില്ല എന്നാണ് വിക്കിലീക്സ് പുറത്തുവിട്ട രേഖകള് തെളിയിക്കുന്നത്. കഴിഞ്ഞ മാസം ഷാവേസിന്റെ മരണത്തിന് തൊട്ടുമുമ്പ് വെനസ്വേല രണ്ട് അമേരിക്കന് നയതന്ത്രജ്ഞരെ അട്ടിമറി ഗൂഢാലോചന നടത്തിയതിന് പുറത്താക്കിയിരുന്നു.
deshabhimani 130413
ഇന്ദിര മരിച്ചാല് പ്രധാനമന്ത്രിപദം പിടിക്കാന് സഞ്ജയ് പദ്ധതിയിട്ടു
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര ഗാന്ധിയുടെ ജീവന് അപകടമുണ്ടായാല് പ്രധാനമന്ത്രിപദം പിടിച്ചെടുക്കാന് സഞ്ജയ്ഗാന്ധി ശ്രമിച്ചതായി വിക്കിലീക്സ് പുറത്തുവിട്ട അമേരിക്കന് നയതന്ത്രരേഖ. ഇന്ദിരയെ ചുറ്റിപ്പറ്റിയുള്ളവരും സഞ്ജയ്ഗാന്ധിയും ചേര്ന്ന് ഇതിനായി തയ്യാറെടുപ്പ് നടത്തിയിരുന്നുവെന്നാണ് ഇന്ത്യയിലെ അമേരിക്കന് എംബസി വാഷിങ്ടണിലേക്ക് അയച്ച സന്ദേശത്തില് പറയുന്നത്. ഉന്നതവൃത്തങ്ങളെ ആധാരമാക്കിയാണ് സന്ദേശം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഒരു വര്ഷത്തിന് ശേഷം അയച്ച സന്ദേശത്തില് കോണ്ഗ്രസ് രാഷ്ട്രീയത്തിന്റെ പോക്ക് എങ്ങോട്ടെന്ന വിശകലനമാണ്. 58 വയസ്സിലെത്തിയ ഇന്ദിരയ്ക്ക് ആരോഗ്യപ്രശ്നമില്ലെന്നും 10 വര്ഷം കൂടി അധികാരത്തില് തുടരാമെന്നും രേഖയില് പറയുന്നു. ഈ സമയംകൊണ്ട് അധികാരം ഏറ്റെടുക്കാനുള്ള പക്വത സഞ്ജയ്ഗാന്ധി ആര്ജിക്കും. എന്നാല്, ഇന്ദിരയുടെ ജീവന് പെട്ടെന്ന് അപകടമുണ്ടായാല് കോണ്ഗ്രസില് പ്രശ്നം മൂര്ച്ഛിക്കും. ഇന്ദിരയെ ചുറ്റിപ്പറ്റി നില്ക്കുന്ന അധികാരകേന്ദ്രങ്ങളെ തട്ടിമാറ്റി ബദല്വിഭാഗം അധികാരത്തിലേക്ക് എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പിളര്പ്പിനും അസ്ഥിരതകള്ക്കും ഇത് വഴിയൊരുക്കും. പ്രാദേശിക രാഷ്ട്രീയസംഘടനകളുടെ സമ്മര്ദം സാഹചര്യം ബുദ്ധിമുട്ടേറിയതാക്കും. ഈ സ്ഥിതിവിശേഷം ഒഴിവാക്കാനുള്ള മുന്നൊരുക്കങ്ങള് സഞ്ജയ്ഗാന്ധിയും കൂട്ടരും നടത്തുന്നുണ്ടെന്നും സന്ദേശം പറയുന്നു.
അടിയന്തരാവസ്ഥക്കാലത്ത് ക്രമസമാധാനവും സാമ്പത്തികാവസ്ഥയും വഷളായെങ്കിലും ചില മേഖലകളില് നേട്ടം കൈവന്നതായി എംബസി വിലയിരുത്തുന്നു. ജനസംഖ്യാ നിയന്ത്രണത്തില് "രാഷ്ട്രീയ പ്രതിബദ്ധത" കൈവന്നു. സംസ്ഥാനസര്ക്കാരുകളെ കേന്ദ്രം വരിഞ്ഞുമുറുക്കിയതിനാല് അന്തര്സംസ്ഥാന നദീജല തര്ക്കങ്ങള്ക്കും മറ്റും പരിഹാരം കണ്ടു. കള്ളപ്പണത്തിനെതിരായ നീക്കങ്ങള് സാധനങ്ങളുടെ ലഭ്യത വര്ധിക്കാന് വഴിയൊരുക്കി. "ചേരി ഒഴിപ്പിക്കലുകളുടെ കാര്യത്തിലും വലിയ നേട്ടങ്ങള്" ഉണ്ടായെന്നും സന്ദേശത്തില് പറഞ്ഞു.
ഛണ്ഡീഗഢിലെ എഐസിസി സമ്മേളനത്തിലാണ് സഞ്ജയ്ഗാന്ധി അധികാരത്തില് രണ്ടാമനായതെന്ന് സന്ദേശത്തില് പറയുന്നു. പദവിയൊന്നും വഹിക്കാത്ത സഞ്ജയ് സമ്മേളനവേദിയില് മുതിര്ന്ന മന്ത്രിമാര്ക്കും നേതാക്കള്ക്കൊപ്പവുമാണ് ഇരുന്നത്. സഞ്ജയിനെ ചുറ്റിപ്പറ്റിയായിരുന്നു നേതാക്കളെല്ലാം. മോഡലും സുന്ദരിയുമായ ഭാര്യ മേനക ഗാന്ധി പലപ്പോഴും സഞ്ജയിന് സമീപത്തുവന്ന് അരങ്ങിന് കൊഴുപ്പേകി. ഇന്ദിര സിന്ദാബാദ്, സഞ്ജയ് സിന്ദാബാദ് എന്ന മുദ്രാവാക്യമാണ് എങ്ങുമുയര്ന്നതെന്നും സന്ദേശത്തിലുണ്ട്.
അടിയന്തരാവസ്ഥക്കാലത്ത് മൂന്നുവട്ടം സഞ്ജയ്ഗാന്ധിക്ക് നേരെ വധശ്രമമുണ്ടായെന്നും ബംഗാളിലെ കോണ്ഗ്രസ് മുഖ്യമന്ത്രിയെ അധികാരഭ്രഷ്ടനാക്കാന് ശ്രമമുണ്ടായെന്നും എംബസി സന്ദേശങ്ങളില് പറയുന്നു. 1976 ആഗസ്തില് യുപി സന്ദര്ശിച്ചപ്പോള് അക്രമി റൈഫിള് ഉപയോഗിച്ച് മൂന്നുവട്ടം വെടിവച്ചു. ഈ സംഭവം ഇന്ത്യന് മാധ്യമങ്ങളില് വാര്ത്തയാകാതെ കോണ്ഗ്രസ് നേതൃത്വം ഒതുക്കുകയായിരുന്നു. ഇന്ത്യന് ഇന്റലിജന്സ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് എംബസിയുടെ റിപ്പോര്ട്ട്.
അടിയന്തരാവസ്ഥ അമേരിക്കന് ഭരണരീതിയുടെ മുന്നൊരുക്കമായിരുന്നുവെന്ന് ഇന്ദിരയുടെ സെക്രട്ടറി
ന്യൂഡല്ഹി: ബഹുകക്ഷി ജനാധിപത്യ സംവിധാനം ഉപേക്ഷിച്ച് അമേരിക്കന് മാതൃകയിലുള്ള പ്രസിഡന്ഷ്യല് ഭരണസംവിധാനത്തിലേക്ക് പോകാനുള്ള മുന്നൊരുക്കമായാണ് ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് വിക്കിലീക്സ് രേഖ.
അമേരിക്കന് സ്ഥാനപതി വില്യം ബി സാക്സ്ബെയുമായി നടത്തിയ സംഭാഷണത്തില് ഇന്ദിരയുടെ പ്രിന്സിപ്പല് സെക്രട്ടറിയായിരുന്ന പി എന് ധറിന്റെതാണ് വെളിപ്പെടുത്തല്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഏതാനും മാസങ്ങള്ക്ക് ശേഷമായിരുന്നു വില്യം ബി സാക്സ്ബെയുടെയും പി എന് ധറിന്റെയും കൂടിക്കാഴ്ച. പാര്ലമെന്ററി ജനാധിപത്യ സംവിധാനത്തെ പുച്ഛത്തോടെയാണ് ധര് കണ്ടിരുന്നതെന്ന് വില്യം ബി സാക്സ്ബെ വിശദീകരിക്കുന്നു. പാര്ലമെന്റ് അംഗങ്ങള് നടപടികള് സ്തംഭിപ്പിക്കുന്നതിനാല് നിയമനിര്മാണത്തിന് സമയം കിട്ടുന്നില്ല. പ്രശ്നപരിഹാരത്തിന് അവസരമൊരുക്കുന്ന വിധത്തിലല്ല രാഷ്ട്രീയ സംവിധാനം. യുഎസ് സംവിധാനമാണ് കൂടുതല് അനുയോജ്യം. നവനിര്മാണ് പ്രസ്ഥാനത്തിന്റെ പേരില് ഗുജറാത്തില് യുവാക്കളും സാമൂഹ്യപ്രവര്ത്തകരും നടത്തിയ പ്രക്ഷോഭങ്ങള്ക്ക് പിന്തുണയേകി മൊറാര്ജി നടത്തിയ നിരാഹാരസമരത്തെ ഉദാഹരണമായി ധര് ചൂണ്ടിക്കാട്ടി. ഒരാളുടെ സമരം കാരണം അസ്വീകാര്യമായ ഘട്ടത്തില് തെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നു. പാര്ലമെന്റില് തീര്ത്തും വന്യമായ രീതിയിലാണ് രാഷ്ട്രീയത്തിന്റെ പോക്കെന്നും ധര് പറഞ്ഞുവെന്നും അമേരിക്കന് സ്ഥാനപതി വിശദീകരിച്ചു.
പ്രിന്സിപ്പല് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ചശേഷം ധര് എഴുതിയ "അടിയന്തരാവസ്ഥക്കാലം" എന്ന പുസ്തകത്തില് ഇന്ദിരയുടെ ലക്ഷ്യം അമേരിക്കന് ഭരണരീതി ഇന്ത്യയില് നടപ്പാക്കുകയായിരുന്നുവെന്ന് വിശദമാക്കുന്നുണ്ട്. വെസ്റ്റ്മിനിസ്റ്റര് മാതൃക എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഭരണസംവിധാനത്തിന് അനുയോജ്യമായ രാഷ്ട്രീയസംസ്കാരം രാജ്യത്തില്ലെന്ന ന്യായമാണ് ഇതിന് കാരണമായി ഇന്ദിര വിശദീകരിച്ചിരുന്നത്.

Friday, April 12, 2013
സഞ്ജയ് ഗാന്ധിയും ദല്ലാള്: ബിജെപിക്ക് മിണ്ടാട്ടമില്ല
കോണ്ഗ്രസിന്റെ അടിത്തറയായ നെഹ്റു കുടുംബം പ്രതിരോധ ഇടപാടുകളില് ഇടനിലക്കാരായിരുന്നുവെന്ന് വിക്കിലീക്സ് വെളിപ്പെടുത്തിയിട്ടും മുഖ്യപ്രതിപക്ഷ പാര്ടിയായ ബിജെപിക്ക് മൗനം. സ്വീഡിഷ് വിമാനനിര്മാണ കമ്പനിക്കുവേണ്ടി രാജീവ്ഗാന്ധി ഇടനിലക്കാരനായി എന്ന വിവരം പുറത്തുവന്നപ്പോള് അന്വേഷണം ആവശ്യപ്പെട്ട ബിജെപി സഞ്ജയ് ഗാന്ധിയുടെ ഇടപാടുകള് വെളിച്ചത്തായതോടെ നിശബ്ദരായിരിക്കുകയാണ്. സഞ്ജയ് ഗാന്ധിയുടെ ഭാര്യ മേനക ഗാന്ധിയും മകന് വരുണ്ഗാന്ധിയും തങ്ങളുടെ നേതാക്കളായതാണ് ബിജെപിയെ പ്രതിരോധത്തിലാക്കിയത്. ഉത്തര്പ്രദേശിലെ പിലിഭിത്തില്നിന്നുള്ള പാര്ലമെന്റ് അംഗമായ വരുണിനെ കഴിഞ്ഞ ഭാരവാഹി പുനഃസംഘടനയില് ബിജെപി ദേശീയ ജനറല് സെക്രട്ടറിയായി ഉയര്ത്തിയിരുന്നു. മേനക ഗാന്ധിയും ബിജെപിയുടെ ലോക്സഭാംഗമാണ്. വര്ഗീയ പ്രസംഗങ്ങളുടെ പേരില് കേസിലകപ്പെട്ട കുപ്രസിദ്ധനാണ് വരുണ് ഗാന്ധി. അടുത്ത ലോക്സഭാഭതെരഞ്ഞെടുപ്പില് രാഹുല്ഗാന്ധിക്ക് ബദലായി ഉത്തര്പ്രദേശില് വരുണിനെ ഉപയോഗപ്പെടുത്താം എന്ന കണക്കുകൂട്ടലിലായിരുന്നു ബിജെപി. എന്നാല്, വരുണ് നേതൃത്വത്തിലെത്തിയതോടെ, നെഹ്റു കുടുംബത്തിനെതിരെ ആഞ്ഞടിക്കാനുള്ള അവസരം ഉപയോഗിക്കാന് കഴിയാത്ത അവസ്ഥയിലായി അവര്. വാര്ത്താസമ്മേളങ്ങളില് വിക്കിലീക്സ് വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്ക്കുപോലും ബിജെപി നേതാക്കള് പ്രതികരിക്കാറില്ല.
രാജീവ്ഗാന്ധിയും സഞ്ജയ്ഗാന്ധിയും ഇന്ത്യയുടെ പ്രതിരോധ ഇടപാടുകളില് ഇടനിലക്കാരായി കമീഷന് പറ്റിയെന്നാണ് വിക്കിലീക്സ് വെളിപ്പെടുത്തലിലൂടെ പുറത്തായത്. രാജീവ്ഗാന്ധി സ്വീഡിഷ് കമ്പനിയായ സാബ് സ്കാനിയയുടെ ഏജന്റായും സഞ്ജയ്ഗാന്ധി ബ്രിട്ടീഷ് എയര് ക്രാഫ്റ്റ് കോര്പറേഷന്റെ ഇടനിലക്കാരനായും പ്രവര്ത്തിച്ചുവെന്നാണ് വിക്കിലീക്സ് പരസ്യമാക്കിയത്. രാജ്യത്തെ പ്രതിരോധ കുംഭകോണങ്ങള് നെഹ്ഹു-ഗാന്ധി കുടുംബവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് ബിജെപി മുമ്പ് പല പ്രാവശ്യം ആരോപിച്ചിട്ടുണ്ട്. എന്നാല്, ഇത്തവണ കോണ്ഗ്രസിന്റെ പ്രഥമ കുടുംബം പൂര്ണമായും പ്രതിരോധത്തിലായിട്ടും മുഖ്യ പ്രതിപക്ഷ കക്ഷിയായ ബിജെപിക്ക് മിണ്ടാട്ടമില്ല. ബിജെപിയുടെ മൗനത്തിലാണ് സോണിയ കുടുംബവും കോണ്ഗ്രസും പ്രതീക്ഷ അര്പ്പിച്ചിരിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പില് വരുണ്ഗാന്ധിയെ പ്രധാന പ്രചാരകനാക്കാനുള്ള പദ്ധതിക്ക് തടസ്സമാകുന്ന കാര്യത്തില് തല്ക്കാലം തലയിടേണ്ടെന്നാണ് ബിജെപിയുടെ തീരുമാനം.
തമിഴ്നാടിനെ സ്വതന്ത്രരാഷ്ട്രമാക്കാന് ഡിഎംകെ മന്ത്രി യുഎസ് നിലപാട് തേടി
ന്യൂഡല്ഹി: തമിഴ്നാടിനെ ഇന്ത്യയില്നിന്ന് വേര്പെടുത്തി സ്വതന്ത്ര രാഷ്ട്രമാക്കാന് അടിയന്തരാവസ്ഥക്കാലത്ത് ഡിഎംകെ താല്പ്പര്യപ്പെട്ടതായി വിക്കി ലീക്സ് രേഖ. സ്വതന്ത്രരാജ്യമായാല് അമേരിക്ക പിന്തുണയ്ക്കുമോയെന്ന് ഡിഎംകെയുടെ പ്രമുഖ നേതാവ് യുഎസ് നയതന്ത്ര പ്രതിനിധിയോട് ആരാഞ്ഞതായും വിക്കി ലീക്സ് വെളിപ്പെടുത്തി. ഡിഎംകെ മന്ത്രിസഭയില് തൊഴില്-ഭവന നിര്മാണ മന്ത്രിയായിരുന്ന കെ രാജാറാമാണ് അമേരിക്കന് പിന്തുണ തേടിയത്. ഇന്ത്യയുടെ മറ്റ് പ്രദേശങ്ങള് കമ്യൂണിസ്റ്റ് സ്വാധീനത്തില് ആകുകയാണെങ്കില് വിഘടനവാദത്തെ അമേരിക്ക പിന്തുണച്ചേക്കുമെന്ന് ചെന്നൈയിലെ യുഎസ് കോണ്സുലേറ്റുമായി ബന്ധമുള്ള ഒരു വ്യക്തി കരുണാനിധിയെ അറിയിച്ചിട്ടുണ്ടെന്നും സന്ദേശത്തിലുണ്ട്. വിയത്നാം അനുഭവത്തിനുശേഷം ഏഷ്യയില് ഇടപെടാന് അമേരിക്കയ്ക്ക് താല്പ്പര്യമുണ്ടാകില്ലെന്നാണ് കരുണാനിധി ഇതിനോട് പ്രതികരിച്ചത്. 1975 ജൂലൈ മൂന്നിന് ഇന്ത്യയിലെ യുഎസ് നയതന്ത്രജ്ഞര് വാഷിങ്ടണിലേക്ക് അയച്ച കേബിള് സന്ദേശത്തിലാണ് രാജാറാമിന്റെ ആവശ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. ഇത്തരമൊരു നീക്കത്തെ പിന്തുണയ്ക്കാന് അമേരിക്കയ്ക്ക് കഴിയില്ലെന്ന് നയതന്ത്ര പ്രതിനിധി അറിയിച്ചതായും സന്ദേശത്തില് പറയുന്നു. ഇന്ത്യയുടെ ആഭ്യന്തരവിഷയമാണിത്. ഇന്ത്യയുടെയും മറ്റ് രാജ്യങ്ങളുടെയും അഖണ്ഡതയെ തങ്ങള് പിന്തുണയ്ക്കുന്നുവെന്നും പ്രതിനിധി അറിയിച്ചു.
തമിഴ്നാടിനെ സ്വതന്ത്ര രാഷ്ട്രമാക്കാന് ഡിഎംകെ ഗൗരവമായി ചിന്തിക്കുന്നുണ്ടോയെന്ന് യുഎസ് പ്രതിനിധി ആരാഞ്ഞപ്പോള് ഉന്നതതലത്തില് ആലോചന തുടങ്ങിയിട്ടില്ലെന്നായിരുന്നു രാജാറാമിന്റെ മറുപടി. ഡിഎംകെയുടെ മാതൃസംഘടനയായ ദ്രാവിഡര് കഴകം "സ്വതന്ത്ര തമിഴ്നാട്" എന്ന ആവശ്യമുയര്ത്തിയിരുന്നു. എന്നാല്, ഇന്ത്യാ- ചൈന യുദ്ധകാലത്ത് നെഹ്റു സര്ക്കാര് വിഘടനവാദ വിരുദ്ധ നിയമം കൊണ്ടുവന്നതിനുശേഷം ദ്രാവിഡര് കഴകം ഈ ആവശ്യം ഉപേക്ഷിക്കുകയും ഫെഡറല് ഘടന അംഗീകരിക്കുകയും ചെയ്തു. പതിമൂന്നു വര്ഷത്തിനുശേഷം അടിയന്തരാവസ്ഥക്കാലത്താണ് ഡിഎംകെ വീണ്ടും വിഘടനവാദ ആശയം ഉയര്ത്തിയത്. ഉന്നതങ്ങളില് ചര്ച്ച സജീവമായിട്ടില്ലെങ്കിലും പാര്ടിയിലെ യുവാക്കള്ക്ക് ഇന്ത്യ വിടണമെന്ന അഭിപ്രായം ശക്തമാണെന്ന് യുഎസ് പ്രതിനിധിയുമായി നടത്തിയ കൂടിക്കാഴ്ചയില് രാജാറാം അറിയിച്ചു.
deshabhimani 110413
Thursday, April 11, 2013
ഇന്ദിരയുടെ ആണവവിദ്യാ വാഗ്ദാനം ഭൂട്ടോ നിരാകരിച്ചു
1974ലെ പൊഖ്റാന് ആണവപരീക്ഷണത്തിനു ശേഷം ഇന്ത്യയുടെ ആണവസാങ്കേതികവിദ്യാ വാഗ്ദാനം പാകിസ്ഥാന് തള്ളിയത് വിക്കിലീക്സിലൂടെ പുറത്ത്. അന്നത്തെ ഇന്ത്യന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പാക് പ്രധാനമന്ത്രി സുല്ഫിക്കര് അലി ഭൂട്ടോക്ക് അയച്ച കത്തിലാണ് സഹായവാഗ്ദാനം നല്കിയത്. രാജ്യത്തിന്റെ ആണവസാങ്കേതികവിദ്യ പാകിസ്ഥാന് കൈമാറാന് തയ്യാറാണെന്ന് ഭൂട്ടോയെ താന് അറിയിച്ചിട്ടുണ്ടെന്ന് 1974 ജൂലൈ 22നു പാര്ലമെന്റില് നടത്തിയ പ്രസ്താവനയില് ഇന്ദിരാഗാന്ധി വ്യക്തമാക്കിയിരുന്നു. മറ്റു രാജ്യങ്ങളുമായി ഇതു പങ്കുവയ്ക്കാന് താല്പ്പര്യമുള്ള അതേരീതിയില് പാകിസ്ഥാനുമായും പങ്കുവയ്ക്കാമെന്നാണ് ഇന്ദിര അറിയിച്ചത്.
പാകിസ്ഥാനെ ലക്ഷ്യമിട്ടല്ല ഇന്ത്യ ആണവപരീക്ഷണം നടത്തിയതെന്ന ഇന്ദിരയുടെ പ്രഖ്യാപനത്തില് ഭൂട്ടോ അവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഇതു മാറ്റുന്നതിനും ആണവോര്ജം സമാധാനപരമായ ആവശ്യങ്ങള്ക്ക് മാത്രം ഉപയോഗിക്കുകയാണ് ലക്ഷ്യമെന്ന്ബോധ്യപ്പെടുത്തുന്നതിനുമാണ് ഇന്ദിര ഭൂട്ടോക്ക് കത്തയച്ചത്. ആണവപരീക്ഷണത്തിനു ശേഷം അന്താരാഷ്ട്ര ആണവസംവിധാനത്തിന്റെ ഭാഗമാകാമെന്ന ഉറച്ച വിശ്വാസവും ഇന്ദിരയ്ക്കുണ്ടായിരുന്നു. എന്നാല്, ഇതു പാളുകയും ശക്തമായ സാങ്കേതിക നിരാകരണവിലക്കിന് ഇന്ത്യ വിധേയമാകുകയും ചെയ്തു. പൊഖ്റാനില് ഇന്ത്യ ആണവപരീക്ഷണത്തിന് തയ്യാറെടുക്കുകയാണെന്ന സൂചന അമേരിക്കയ്ക്ക് വ്യക്തമായി ലഭിച്ചിരുന്നെന്നും വിക്കിലീക്സ് ചോര്ത്തിയ അമേരിക്കന് നയതന്ത്ര സന്ദേശങ്ങള് വെളിപ്പെടുത്തുന്നു.
യുഎസ് ആണവോര്ജ കമീഷനിലെ ഒരു ശാസ്ത്രപ്രതിനിധി ഇതുസംബന്ധിച്ച സൂചനകള് നല്കിയിട്ടുണ്ടെന്ന് എംബസി സന്ദേശത്തില് പറയുന്നു. സര്ക്കാരിന്റെ മോശം പ്രതിച്ഛായ നീക്കുന്നതിന് ഇത്തരമൊരു നടപടിക്ക് ഇന്ദിരാഗാന്ധി മുതിര്ന്നേക്കുമെന്ന് ഒരു മുതിര്ന്ന യുഎസ് പ്രതിനിധിയും അഭിപ്രായപ്പെട്ടിരുന്നു. യുഎസ് ആണവോര്ജ കമീഷന് പ്രതിനിധി ജോണ് പിനാജിയാന്റെ നിരീക്ഷണങ്ങളെ ആധാരമാക്കിയായിരുന്നു കോണ്സുലേറ്റ് സന്ദേശം. ആണവപരീക്ഷണം വിജയകരമായി നടത്താനുള്ള ശേഷി ഇന്ത്യ ആര്ജിച്ചതായി പിനാജിയാന് യുഎസ് നയതന്ത്രപ്രതിനിധികളെ അറിയിച്ചിരുന്നു.
deshabhimani 110413
Wednesday, April 10, 2013
ബൊഫോഴ്സിനും മുമ്പേ കോണ്ഗ്രസ് പ്രതിരോധ കുംഭകോണം തുടങ്ങി
76ലെ ഗുവാഹത്തി സമ്മേളനത്തോടെ കോണ്ഗ്രസില് ജനാധിപത്യത്തിന് അന്ത്യമായി
ന്യൂഡല്ഹി: അടിയന്തരാവസ്ഥക്കാലത്ത് 1976ല് ഗുവാഹത്തിയില് ചേര്ന്ന എഐസിസി സമ്മേളനത്തോടെ കോണ്ഗ്രസിലെ ജനാധിപത്യം പൂര്ണമായി ഇല്ലാതായെന്ന് വിക്കിലീക്സ് പുറത്തുവിട്ട അമേരിക്കന് നയതന്ത്രരേഖകള്. സഞ്ജയ്ഗാന്ധി കോണ്ഗ്രസിനെ പൂര്ണമായും തന്റെ നിയന്ത്രണത്തിലാക്കിയത് ആ സമ്മേളനത്തിലാണ്. ബംഗാളിലെ പ്രിയരഞ്ജന്ദാസ് മുന്ഷിക്ക് യൂത്ത്കോണ്ഗ്രസ് ദേശീയ അധ്യക്ഷപദവി നഷ്ടമായത് ഗുവാഹത്തി സമ്മേളനത്തില് സഞ്ജയ്ഗാന്ധിക്ക് എതിരായ നിലപാട് സ്വീകരിച്ചതുകൊണ്ടാണെന്നും വിക്കി രേഖ പറയുന്നു. ഹരിയാനയില്നിന്നുള്ള വിശ്വസ്തയായ വനിതാനേതാവ് അംബിക സോണിയെ സഞ്ജയ് ആ സ്ഥാനത്ത് അവരോധിച്ചു. ഇതുവഴി യൂത്ത്കോണ്ഗ്രസിന്റെ പൂര്ണമായ നിയന്ത്രണം സഞ്ജയ് സ്വന്തമാക്കിയെന്ന് യുഎസ് എംബസി സന്ദേശത്തില് പറയുന്നു. പരാതിയുമായി ദാസ്മുന്ഷി ഇന്ദിരയെ കണ്ടെങ്കിലും ചില ആശ്വാസവാക്കുകളല്ലാതെ നടപടിയൊന്നും ഉണ്ടായില്ലെന്നും സന്ദേശത്തിലുണ്ട്.
ഗുവാഹത്തി എഐസിസി സമ്മേളനത്തില് ദാസ്മുന്ഷിക്കൊപ്പം എ കെ ആന്റണിയും പരസ്യമായി സഞ്ജയ്ഗാന്ധിയെ വിമര്ശിച്ചെന്ന് 1976 നവംബര് 26ലെ യുഎസ് എംബസി സന്ദേശത്തില് പറയുന്നു. അന്ന് കെപിസിസി പ്രസിഡന്റായിരുന്നു ആന്റണി. സഞ്ജയിനെ എതിര്ത്തതിനാല് ആന്റണിയെയും ദാസ്മുന്ഷിയെയും കോണ്ഗ്രസിലെ ഇടതുപക്ഷക്കാരായി പോലും സന്ദേശത്തില് വിശേഷിപ്പിക്കുന്നുണ്ട്. കേരളത്തില് സഞ്ജയ്ഗാന്ധി തീര്ത്തും അസ്വീകാര്യനായിരുന്നു. പലരും കോണ്ഗ്രസ് വിട്ടതായും സന്ദേശത്തില് പറയുന്നു. കരുണാകരവിഭാഗം സഞ്ജയ്ഗാന്ധിയെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. കരുണാകരനൊപ്പം യൂത്ത്കോണ്ഗ്രസിലെ ഒരു വിഭാഗവും അനുകൂല നിലപാടെടുത്തതായി സന്ദേശത്തിലുണ്ട്.
ബൊഫോഴ്സിനും മുമ്പേ കോണ്ഗ്രസ് പ്രതിരോധ കുംഭകോണം തുടങ്ങി
ന്യൂഡല്ഹി: പ്രതിരോധ ഇടപാടില് രാജീവ്ഗാന്ധി ഇടനിലക്കാരനായി പ്രവര്ത്തിച്ചെന്ന് വ്യക്തമാക്കുന്ന വിക്കിലീക്സ് രേഖകള് പ്രതിരോധ കുംഭകോണങ്ങളില് കോണ്ഗ്രസിനുള്ള പങ്കിനെക്കുറിച്ച് വെളിച്ചം വീശുന്നതാണ്. ബൊഫോഴ്സ് കുംഭകോണത്തിന് ഒരു പതിറ്റാണ്ട് മുമ്പേയെങ്കിലും പ്രതിരോധ കുംഭകോണങ്ങളില് കോണ്ഗ്രസിന് പങ്കുണ്ടെന്ന് പുതിയ വെളിപ്പെടുത്തലുകള് തെളിയിക്കുന്നു. കോണ്ഗ്രസിന്റെ അടിത്തറയായ നെഹ്റുകുടുംബത്തിന് പ്രതിരോധ കുംഭകോണങ്ങളിലുള്ള ബന്ധം പൊതുവില് ധരിച്ചുവന്നതിനേക്കാള് ആഴത്തിലുള്ളതാണെന്ന് വ്യക്തമാകുകയാണ്.
ഇന്ത്യന് രാഷ്ട്രീയത്തില് കോണ്ഗ്രസിന്റെ നട്ടെല്ലൊടിച്ചതില് രാജീവ്ഗാന്ധി ഉള്പ്പെട്ട ബൊഫോഴ്സ് കുംഭകോണത്തിന് വലിയ പങ്കുണ്ട്. പ്രതാപത്തിന്റെ ഉന്നതിയില് നിന്നിരുന്ന കോണ്ഗ്രസിനെ 1989ല് അധികാരത്തില്നിന്ന് പുറത്തേക്ക് വലിച്ചിട്ടത് ബൊഫോഴ്സ് കേസാണ്. ഇന്ത്യന് വ്യോമസേനയ്ക്കു വേണ്ടി വിമാനങ്ങള് ഇറക്കുമതി ചെയ്യാന് സ്വീഡിഷ് കമ്പനിയായ സാബ് സ്കാനിയയുടെ ഏജന്റായി രാജീവ് ഗാന്ധി പ്രവര്ത്തിച്ചെന്ന് വ്യക്തമാക്കുന്നതാണ് പുതുതായി പുറത്തുവന്ന രേഖകള്. 1973-76 കാലഘട്ടത്തിലെ അമേരിക്കന് നയതന്ത്ര സന്ദേശങ്ങളാണ് ഇതിന്റെ അടിസ്ഥാനം. ഈ സമയത്ത് പൈലറ്റായി ജോലിചെയ്യുകയായിരുന്ന രാജീവ്ഗാന്ധിയെ സ്വീഡിഷ് വിമാനക്കമ്പനി ഏജന്റായി തെരഞ്ഞെടുക്കുകയായിരുന്നു. സ്വീഡിഷ് കമ്പനിക്ക് ഇന്ദിരാഗാന്ധിയെ സ്വാധീനിക്കാനുള്ള കുറുക്കുവഴിയായിരുന്നു രാജീവ് ഗാന്ധി. ഇടപാടുകളില് ഒഴുകുന്ന കോഴകളില് വലിയൊരു പങ്കും എത്തിച്ചേരുന്നത് രാജ്യങ്ങളുടെ അതിര്ത്തി ഭേദിച്ച് വട്ടമിട്ട് പറക്കുന്ന മധ്യസ്ഥര്ക്കിടയിലേക്കാണ്. ഇവര് നടത്തുന്നതാവട്ടെ കടുത്ത കുറ്റകൃത്യവും രാജ്യദ്രോഹവുമാണ്. ഇത്തരമൊരു മധ്യസ്ഥന്റെ പങ്കാണ് ഇടപാടില് രാജീവ് ഗാന്ധിക്കുണ്ടായിരുന്നത്. സ്വീഡിഷ് അധികൃതരെ ഉദ്ധരിച്ച് അമേരിക്കന് എംബസി അയച്ച രഹസ്യരേഖകളില് നെഹ്റുകുടുംബത്തിന് ഇന്ത്യയുടെ പ്രതിരോധ ഇടപാടുകളിലുള്ള പ്രാധാന്യത്തെക്കുറിച്ച് സൂചിപ്പിക്കുന്നു.
ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടശേഷം അധികാരമേറ്റ രാജീവ്ഗാന്ധിയുടെ കാലത്താണ് ബൊഫോഴ്സ് അഴിമതി അരങ്ങേറിയത്. രണ്ട് ഇടപാടിലും പ്രതിസ്ഥാനത്ത് വരുന്നത് സ്വീഡിഷ് കമ്പനികളാണെന്ന പ്രത്യേകതയുമുണ്ട്. പ്രതിരോധ ഇടനിലക്കാരനായി പ്രവര്ത്തിച്ച ഒരാള് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പ് വരുത്താന് ബാധ്യസ്ഥനായ ഭരണാധികാരി ലാഭംമാത്രം ലക്ഷ്യമാക്കുന്ന ഒരു ബഹുരാഷ്ട്ര കമ്പനിയുടെ ഏജന്റാണെന്നത് ഇന്ത്യയുടെ അഭിമാനത്തിനു മാത്രമല്ല രാജ്യസുരക്ഷയ്ക്കുതന്നെ വെല്ലുവിളി ഉര്ത്തുന്നു. നെഹ്റുകുടുംബത്തിന്റെ ആശീര്വാദത്തോടെയാണ് ബൊഫോഴ്സ് കുംഭകോണത്തിലെ പ്രതിയായ ഒക്ടോവിയോ ക്വട്രോച്ചി രാജ്യം വിട്ടുപോയത്. രാജീവ്ഗാന്ധിക്കുശേഷം കോണ്ഗ്രസിന്റെ കടിഞ്ഞാണ് അദ്ദേഹത്തിന്റെ ഭാര്യ സോണിയ ഗാന്ധിയുടെ കൈവശമായി. പ്രതിരോധ ഇടപാടുകളില് പിന്നീടുള്ള കുംഭകോണങ്ങളൊക്കെ 10-ജനപഥിലേക്കും നീണ്ടു. അടുത്തിടെ പുറത്തു വന്ന അഗസ്ത വെസ്റ്റ്ലാന്ഡ് ഇടപാടില്പോലും കോണ്ഗ്രസിന് പങ്കാളിത്തമുണ്ടെന്നു വ്യക്തമായിരുന്നു.
ഇന്ദിരയുടെ വസതിയില് യുഎസ് ചാരനുണ്ടായിരുന്നു
ന്യൂഡല്ഹി: അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ വസതിയില് അമേരിക്കന് ചാരനുണ്ടായിരുന്നതായി "കിസിഞ്ചര് കേബിള്സ"ില് സൂചന. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരയും കോണ്ഗ്രസ് നേതൃത്വവും അമേരിക്കയോട് കൂടുതല് താല്പ്പര്യം കാട്ടി തുടങ്ങിയതായി അറിയിച്ച് ഇന്ത്യയിലെ അമേരിക്കന് എംബസി സ്റ്റേറ്റ് ഡിപ്പാര്ട്ട്മെന്റിന് അയച്ച സന്ദേശത്തിലാണ് ഈ സൂചന. അമേരിക്കയ്ക്കെതിരെ പ്രസ്താവന നടത്തുന്നതില് സംയമനം പാലിക്കാന് ഇന്ദിര നിര്ദേശിച്ചുവെന്ന് പ്രധാനമന്ത്രിയുടെ വസതിയിലെ ഒരു "വിശ്വസനീയ വൃത്തം" നല്കുന്ന വിവരമനുസരിച്ച് സന്ദേശത്തില് പറയുന്നുണ്ട്. എന്നാല്, വിശ്വസനീയ വൃത്തം ആരെന്ന് വെളിപ്പെടുത്തിയിട്ടില്ല.
അടിയന്തരാവസ്ഥയ്ക്ക് മുമ്പുള്ള കാലയളവില് അമേരിക്കയ്ക്കെതിരെ കോണ്ഗ്രസ് നേതാക്കളും കേന്ദ്രസര്ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും തുടരെ പ്രസ്താവന നടത്തിയിരുന്നു. പാകിസ്ഥാന് ആയുധങ്ങള് നല്കുന്നു, അമേരിക്കയും ചൈനയും ചേര്ന്ന് കടലില്നിന്ന് ഇന്ത്യയെ വളയാന് ശ്രമിക്കുന്നു തുടങ്ങിയ വിഷയങ്ങള് ഉന്നയിച്ചായിരുന്നു അമേരിക്കാവിരുദ്ധ പ്രസ്താവനകള്. എന്നാല്, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചശേഷം ഇത്തരം പ്രസ്താവനകള്ക്ക് ശമനം വന്നുവെന്ന് സന്ദേശത്തില് പറയുന്നു. ഇത് ഇന്ദിരയുടെ വ്യക്തിപരമായ നിര്ദേശത്തെ തുടര്ന്നാണെന്ന് ഉറപ്പിക്കാമെന്നാണ് വിശ്വസനീയ വൃത്തത്തെ ആധാരമാക്കി എംബസി അറിയിക്കുന്നത്. ഇതിനുപിന്നാലെ ഇന്ത്യന് മാധ്യമങ്ങള് പ്രസിദ്ധീകരിക്കുന്ന നേതാക്കളുടെ യുഎസ് വിരുദ്ധ വാര്ത്തകള് ശേഖരിച്ചതായും എംബസി പറയുന്നു. നേതാക്കളുടെ യുഎസ് വിരുദ്ധ പരാമര്ശങ്ങളില് വലിയ കുറവ് വന്നുവെന്ന് രണ്ടാഴ്ചയ്ക്ക് ശേഷം അയച്ച സന്ദേശത്തില് പറയുന്നു. അമേരിക്കന് സഹായം പിന്നീട് വേണ്ടിവരുമെന്ന തോന്നലാകാം ഇന്ദിരയുടെ മാറ്റത്തിന് കാരണമെന്നും അന്നത്തെ യുഎസ് സ്ഥാനപതി വില്യം ബി സാക്സ്ബിയുടെ സന്ദേശം പറയുന്നു.
deshabhimani 100413
Tuesday, April 9, 2013
സഞ്ജയ് ഗാന്ധിയും ഇടനിലക്കാരനായിരുന്നെന്ന് വിക്കിലീക്സ്
രാജീവ് ഗാന്ധി സ്വീഡിഷ് വിമാന നിര്മാണ കമ്പനിക്കുവേണ്ട് ഇടനിലക്കാരനായെന്ന വെളിപ്പെടുത്തലിന് പിന്നാലെ സഞ്ജയ് ഗാന്ധിയും വിദേശ വിമാന കമ്പനികളുടെ ഇടനിലക്കാരനായി പ്രവര്ത്തിച്ചുവെന്ന് വിക്കിലീക്സ് പുറത്തുവിട്ട രേഖകളില് പറയുന്നു. ദ ഹിന്ദു പത്രമാണ് വിക്കിലീക്സ് രേഖകള് പുറത്ത് വിട്ടത്.
1976 ല് ബ്രിട്ടീഷ് എയര്ക്രാഫ്റ്റ് കോര്പ്പറേഷന് തങ്ങളുടെ വിമാനങ്ങള് ഇന്ത്യയ്ക്ക് വില്ക്കാന് സഞ്ജയ് ഗാന്ധിയുടെ സഹായത്തോടെ അദ്ദേഹത്തിന് മുഖ്യ ഓഹരിപങ്കാളിത്തമുണ്ടായിരുന്ന മാരുതി കമ്പനി മുഖേന ശ്രമിച്ചുവെന്ന് രേഖകളില് പറയുന്നു. അമേരിക്കയിലേയും നെതര്ലാന്റിലെയും കമ്പനികളെ ഒഴിവാക്കി കരാര് സംഘടിപ്പിക്കാന് സഞ്ജയ് ഗാന്ധിയുടെ സഹായം ബ്രിട്ടീഷ് എയര്ക്രാഫ്റ്റ് കോര്പ്പറേഷന് ലഭിച്ചതായും രേഖകളിലുണ്ട്.
പ്രധാനമന്ത്രിയാകുന്നതിന് മുമ്പുതന്നെ രാജീവ്ഗാന്ധി സ്വീഡിഷ് വിമാന നിര്മാണ കമ്പനിക്കുവേണ്ടി ഇടനിലക്കാരനായി എന്ന് "വിക്കിലീക്സ്" കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എഴുപതുകളില് ഇന്ത്യന് വ്യോമസേനയെക്കൊണ്ട് സ്വീഡിഷ് കമ്പനിയായ "സാബ് സ്കാനിയ"യുടെ വിഗന് യുദ്ധവിമാനങ്ങള് വാങ്ങിപ്പിക്കുന്നതിനാണ് രാജീവ്ഗാന്ധി ഇടനിലക്കാരനായത്. ഹെന്ട്രി കിസിഞ്ചര് യുഎസ് വിദേശ സെക്രട്ടറിയായിരിക്കെ ഇന്ത്യയിലെ അമേരിക്കന് എംബസിയില്നിന്ന് അയച്ച സന്ദേശത്തിലാണ് രാജീവ് ഗാന്ധിയുടെ "ഇടപെടല്" പരാമര്ശിക്കുന്നത്.
1974-76 കാലത്ത് ഇന്ത്യയിലെ യുഎസ് എംബസിയില്നിന്ന് പോയ "കിസിഞ്ചര് കേബിള്സ്" (ഹെന്റി ഫോര്ഡും റിച്ചാര്ഡ് നിക്സണും യുഎസ് പ്രസിഡന്റുമാരായിരുന്നപ്പോള് വിദേശകാര്യ സെക്രട്ടറിയായിരുന്നു ഹെന്റി കിസിഞ്ചര്) എന്നറിയപ്പെടുന്ന സന്ദേശങ്ങളിലാണ് വിമാന ഇടപാടുമായി ബന്ധപ്പെട്ട് രാജീവിന്റെ പേര് പരാമര്ശിക്കുന്നത്. വിക്കിലീക്സ് പുതുതായി പുറത്തുവിട്ട 17 ലക്ഷം കേബിളുകളില് 41 എണ്ണത്തിലാണ് യുദ്ധവിമാന ഇടപാട് പരാമര്ശിക്കുന്നത്. രണ്ടിടങ്ങളില് രാജീവ്ഗാന്ധിയുടെ പേര് വരുന്നുണ്ട്. പ്രധാനമന്ത്രിയാകുന്നതിന് ഒരു ദശാബ്ദം മുമ്പുതന്നെ രാജീവ്ഗാന്ധി ആയുധ-വിമാന ഇടപാടുകളില് ഇടനിലക്കാരനായി പ്രവര്ത്തിച്ചിരുന്നെന്നും വിക്കിലീക്സ് രേഖകളില് വ്യക്തമാക്കുന്നു. ഈ കാലയളവില് ഇന്ത്യന് എയര്ലൈന്സില് പൈലറ്റായിരുന്നു അദ്ദേഹം.
deshabhimani
വിദേശക്കമ്പനികള് രാഷ്ട്രീയബന്ധമുള്ളവരെ ഉപയോഗിക്കുന്നതിന്റെ തെളിവ്: കാരാട്ട്
വിദേശക്കമ്പനികള് രാഷ്ട്രീയബന്ധമുള്ളവരെ ഉപയോഗിക്കുന്നതിന്റെ തെളിവ്: കാരാട്ട്
ന്യൂഡല്ഹി: വിദേശക്കമ്പനികള് എങ്ങനെയാണ് രാഷ്ട്രീയബന്ധമുള്ളവരെ ഉപയോഗിക്കുന്നതെന്ന് വിക്കിലീക്സ് പുറത്തുവിട്ട രേഖകള് വ്യക്തമാക്കുന്നതായി സിപിഐ എം ജനറല് സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. രാജീവ്ഗാന്ധി ഇടനിലക്കാരനായ സ്വീഡിഷ് വിമാനക്കമ്പനിയുമായുള്ള ഇടപാട് നടന്നില്ലെങ്കിലും അദ്ദേഹം പ്രധാനമന്ത്രിയായപ്പോള് ബൊഫോഴ്സ് തോക്ക് ഇടപാട് നടന്നു. വിദേശ ആയുധക്കമ്പനികളും ഇന്ത്യന് രാഷ്ട്രീയനേതൃത്വവും തമ്മിലുള്ള ബന്ധം ഇപ്പോഴും തുടരുകയാണെന്ന് വിവിഐപി ഹെലികോപ്റ്റര് ഇടപാട് തെളിയിക്കുന്നു. വിദേശക്കമ്പനികളും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം തടയാതെ ഇത്തരം അഴിമതി അവസാനിപ്പിക്കാനാകില്ല-കാരാട്ട് പറഞ്ഞു. വിക്കിലീക്സ് വെളിപ്പെടുത്തലിനെക്കുറിച്ച് വിജിലന്സ് കമീഷന് പോലുള്ള സ്വതന്ത്ര ഏജന്സി അന്വേഷിക്കണമെന്ന് സിപിഐ പ്രസ്താവനയില് ആവശ്യപ്പെട്ടു.
നിയമനടപടിക്ക് ഇല്ലെന്ന് കോണ്ഗ്രസ്
ന്യൂഡല്ഹി: രാജീവ്ഗാന്ധിക്കെതിരായ വീക്കിലീക്സ് വെളിപ്പെടുത്തലില് കഴമ്പില്ലെന്ന് കോണ്ഗ്രസ്. വിക്കിലീക്സിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടതാണെന്നും മാധ്യമ റിപ്പോര്ട്ടുകള് അതിശയോക്തി കലര്ന്നതാണെന്നും കോണ്ഗ്രസ് ജനറല് സെക്രട്ടറി ജനാര്ദന് ദ്വിവേദി പറഞ്ഞു. വിക്കിലീക്സ് സ്ഥാപകന് ജൂലിയന് അസാഞ്ച് നുണപ്രചാരണമാണ് നടത്തുന്നത്. താല്ക്കാലിക നേട്ടത്തിനായി ഇത്തരം വാര്ത്തകള് കൊടുക്കരുത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളില് കോണ്ഗ്രസിന് ഖേദമുണ്ട്. നിയമനടപടികള്ക്ക് ഉദ്ദേശിക്കുന്നില്ലെന്നും ദ്വിവേദി പറഞ്ഞു. വിക്കിലീക്സ് വെളിപ്പെടുത്തലുകള് ഗുരുതരമാണെന്നും കോണ്ഗ്രസ് വിശദീകരണം നല്കണമെന്നും ബിജെപി വക്താവ് പ്രകാശ് ജാവദേക്കര് പറഞ്ഞു.
deshabhimani 090413
രാജീവിനെ ഇടനിലക്കാരനാക്കിയത് പ്രധാനമന്ത്രിയുടെ മകനായതിനാല്
ന്യൂഡല്ഹിയിലെ അമേരിക്കന് എംബസിയില്നിന്ന് 1975 ഒക്ടോബര് 21 ന് വാഷിങ്ടണ് ഡിസിയിലേക്ക് അയച്ച കേബിളിലാണ് സ്വീഡിഷ് വിമാന നിര്മാണ കമ്പനിക്കുവേണ്ടി രാജീവ്ഗാന്ധി ഇടനിലക്കാരനായി പ്രവര്ത്തിച്ചെന്ന് വെളിപ്പെടുത്തുന്നത്. സ്വീഡിഷ് എംബസിയിലെ ഒരു നയതന്ത്രജ്ഞന് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സന്ദേശം. "ഇന്ത്യന് എയര്ലൈന്സിന്റെ പൈലറ്റാണ് എന്നതാണ് ഇന്ദിരാഗാന്ധിയുടെ മൂത്ത പുത്രനായ രാജീവ്ഗാന്ധിക്ക് വിമാനവ്യവസായവുമായുള്ള ഏക ബന്ധം. സംരംഭകനെന്ന നിലയില് അദ്ദേഹത്തിന്റെ പേര് ആദ്യമായാണ് കേള്ക്കുന്നത്"- സന്ദേശത്തില് പറയുന്നു. ബ്രിട്ടനോട് ഇന്ദിരാഗാന്ധിക്ക് താല്പ്പര്യമില്ലാത്തതിനാല് അവിടത്തെ കമ്പനിയായ ജഗ്വാറിന് കരാര് കിട്ടാന് ഇടയില്ലെന്നും വിഗന് തന്നെയാണ് സാധ്യതയെന്നും സന്ദേശം തുടരുന്നു.
1976ല് അയച്ച മറ്റൊരു കേബിളില് രാജീവ്ഗാന്ധിയുടെ പേര് നേരിട്ട് പരാമര്ശിക്കുന്നുണ്ട്. "പ്രധാനമന്ത്രിയുടെ മകനായതുകൊണ്ടാണ് രാജീവിന്റെ സേവനം തേടുന്നതെന്ന് സ്വീഡിഷ് എംബസി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പറയുന്നു. വിമാന സാങ്കേതികതയില് അദ്ദേഹം എത്ര വിദഗ്ധനെന്ന് അറിയില്ല. ഒരു യാത്രാവിമാന പൈലറ്റ് ഒരിക്കലും യുദ്ധവിമാനങ്ങളുടെ സാങ്കേതികപരിശോധനയ്ക്ക് യോഗ്യനല്ലെന്ന് അറിയാം. എന്നാല്, പൈലറ്റ് എന്നത് ഒഴിച്ചുനിര്ത്തിയാല് അദ്ദേഹത്തിന് "മറ്റ് പല പ്രധാനപ്പെട്ട യോഗ്യതകളും" ഉണ്ട്"- സന്ദേശത്തില് പറയുന്നു. ഇന്ത്യന് വ്യോമസേനയുടെ ഉദ്യോഗസ്ഥരെ ഉള്പ്പെടുത്താതെ രാജീവ്ഗാന്ധി നേരിട്ട് അനുരഞ്ജനം നടത്തുന്നതില് ഉദ്യോഗസ്ഥര്ക്ക് എതിര്പ്പുണ്ടെന്നും കേബിള് വ്യക്തമാക്കുന്നു. കരാര് നേടാനുള്ള മത്സരത്തില് കുടംബത്തിന്റെ സ്വാധീനം കണക്കിലെടുത്താണ് സ്വീഡിഷ് വിമാനക്കമ്പനി രാജീവ്ഗാന്ധിയെത്തന്നെ ഇടനിലക്കാരനാക്കിയതെന്നും 1976ലെ കേബിള് വ്യക്തമാക്കുന്നു.
യുദ്ധവിമാന കരാര് നേടാനുള്ള മത്സരത്തില് സ്വീഡിഷ് കമ്പനിക്ക് പുറമെ ബ്രിട്ടീഷ് കമ്പനിയായ "സെപ്കാറ്റ് ജഗ്വാര്", മിറാഷ് യുദ്ധവിമാനങ്ങള് നിര്മിക്കുന്ന ഫ്രഞ്ച് കമ്പനിയായ ദസോള്ട്ട് എന്നിവയായിരുന്നു സജീവം. അവസാനംവരെ മുന്പന്തിയിലുണ്ടായിരുന്ന സ്വീഡിഷ് കമ്പനി പിന്നീട് അമേരിക്കന് സമ്മര്ദത്തെത്തുടര്ന്ന് പിന്വാങ്ങി. സ്വീഡിഷ് കമ്പനി നിര്മിക്കുന്ന യുദ്ധവിമാനങ്ങളില് അമേരിക്കയില് നിര്മിക്കുന്ന ഘടകങ്ങള് ഉപയോഗിക്കുന്നുവെന്നതായിരുന്നു കാരണം. ഈ ഘടകങ്ങള് വച്ച് നിര്മിക്കുന്ന വിമാനങ്ങള് മറ്റ് രാജ്യങ്ങളുടെ പക്കലെത്തുന്നതിനോട് യോജിക്കാനാകില്ലെന്നായിരുന്നു അമേരിക്കയുടെ നിലപാട്. സാബ് സ്കാനിയ പിന്വാങ്ങിയ പശ്ചാത്തലത്തില് ജഗ്വാര് കരാര് നേടുകയും ചെയ്തു. ഫ്രഞ്ച് കമ്പനി "ദസോള്ട്ട്"ന് വേണ്ടി ഇടനിലക്കാരനായത് അന്ന് വ്യോമസേനാമേധാവിയായിരുന്ന എയര്മാര്ഷല് ഒ പി മെഹ്റയുടെ മരുമകന് നവീന് ബെഹ്ലായിരുന്നെന്നും വിക്കിലീക്സ് വെളിപ്പെടുത്തുന്നു. എന്നാല്, ബെഹല് ഇത് നിഷേധിച്ചു. സംഭവം നടന്ന കാലയളവില് താന് ചാര്ട്ടേഡ് അക്കൗണ്ടന്റായി പ്രവര്ത്തിക്കുകയായിരുന്നെന്നും പിന്നീട് ഫര്ണിച്ചര് വ്യാപാരത്തിലേക്ക് കടന്നെന്നും ബെഹല് പറയുന്നു. ഒരിക്കലും പ്രതിരോധ ഇടപാടുകളുടെ ഇടനിലക്കാരനായി പ്രവര്ത്തിച്ചിട്ടില്ലെന്നാണ് ബെഹലിന്റെ അവകാശവാദം.
deshabhimani 090413
ഫെര്ണാണ്ടസ് സിഐഎ സഹായം തേടിയത് പുറത്ത്
അടിയന്തരാവസ്ഥക്കാലത്ത് ജോര്ജ് ഫെര്ണാണ്ടസ് സിഐഎയുടെ ഫണ്ട് നേടിയെടുക്കാന് ശ്രമം നടത്തിയിരുന്നെന്ന് വിക്കിലീക്സ് വെളിപ്പെടുത്തല്. എന്ഡിഎ ഭരണകാലത്ത് പ്രതിരോധമന്ത്രിയായിരുന്ന ഫെര്ണാണ്ടസ് സിഐഎ ചാരനാണെന്ന ആരോപണത്തിന് ബലം പകരുന്നതാണ് വെളിപ്പെടുത്തല്. അടിയന്തരാവസ്ഥയ്ക്കെതിരായ പ്രക്ഷോഭത്തിന് സഹായം തേടാന് എന്ന പേരില് സിഐഎയില്നിന്നും ഫ്രഞ്ച് സര്ക്കാരില്നിന്നും സഹായം നേടാനായിരുന്നു നീക്കം.
1975 നവംബര് ഒന്നിന് ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥന് മാന്ഫ്രെഡ് തുര്ലാഷുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സോഷ്യലിസ്റ്റും സാമ്രാജ്യത്വവിരുദ്ധനും എന്ന് അവകാശപ്പെടുന്ന ഫെര്ണാണ്ടസ് പണം തേടിയത്. ഫ്രഞ്ച് സര്ക്കാരില്നിന്ന് പണം എത്തിച്ചുതരണമെന്ന ആവശ്യം തുര്ലാഷ് നിരസിച്ചതോടെ സിഐഎയില്നിന്ന് പണം വാങ്ങിയെടുക്കാന് സഹായിക്കണമെന്നായി ആവശ്യം. സമീപിക്കേണ്ട സിഐഎ ഉദ്യോഗസ്ഥരെക്കുറിച്ച് നിര്ദേശം നല്കാനും ഫെര്ണാണ്ടസ് തുര്ലാഷിനോട് അഭ്യര്ഥിച്ചു. എഴുപതുകളില് ഇന്ത്യയിലെ അമേരിക്കന് എംബസി, അവരുടെ സ്റ്റേറ്റ് ഡിപ്പാര്ട്മെന്റിലേക്ക് അയച്ച കേബിള് സന്ദേശങ്ങളിലാണ് ഇക്കാര്യങ്ങള് വെളിപ്പെടുത്തുന്നത്. നവംബര് എട്ടിന് ഒരു യുവതി അമേരിക്കന് ലേബര് കൗണ്സിലറെ സമീപിച്ച് ഫെര്ണാണ്ടസും യുഎസ് അംബാസഡറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം തേടിയതായും രേഖയിലുണ്ട്. "മിസ് ഗീത" എന്നാണ് ഈ യുവതിയെ രേഖകളില് പരാമര്ശിക്കുന്നത്. എന്നാല്, ഇത്തരമൊരു കൂടിക്കാഴ്ച സാധ്യമല്ലെന്നായിരുന്നു അമേരിക്കന് നിലപാട്. താന് ഇന്ത്യയില് നടപ്പാക്കുന്ന നിയമവിരുദ്ധ പ്രവര്ത്തനത്തെക്കുറിച്ച് ഫെര്ണാണ്ടസ് തുര്ലാഷിനോട് വിശദീകരിക്കുന്നുണ്ട്.
തുടര്ന്നുള്ള വര്ഷങ്ങളില് അമേരിക്ക ജോര്ജ് ഫെര്ണാണ്ടസിന്റെ കാര്യത്തില് സജീവമായ താല്പ്പര്യം പ്രകടിപ്പിച്ചു. 1976 ജൂണ് 10ന് ഫെര്ണാണ്ടസ് അറസ്റ്റിലായതോടെ ഇത് ശക്തമായി. ഫെര്ണാണ്ടസിനെതിരായ സര്ക്കാര് നടപടികളെക്കുറിച്ച് വിവരം നല്കണമെന്ന് അമേരിക്ക ഇന്ത്യയിലെ തങ്ങളുടെ എംബസിയോട് നിരന്തരം ആവശ്യപ്പെട്ടു. ഒരു ഘട്ടത്തില് സ്റ്റേറ്റ് സെക്രട്ടറി ഹെന്റി കിസിഞ്ചര് ഫെര്ണാണ്ടസിന്റെ മോചനത്തിനായി ഇന്ത്യാ സന്ദര്ശനം നടത്താന് പദ്ധതിയിട്ടിരുന്നതായും രേഖകള് വെളിപ്പെടുത്തുന്നു.
deshabhimani 090413
Monday, April 8, 2013
വിമാന ഇടപാടില് രാജീവ്ഗാന്ധി ഇടനിലക്കാരനായതായി വിക്കിലീക്ക്സ്
ബോഫോഴ്സ് ഇടപാടിനു മുന്പും സ്വീഡിഷ് കമ്പനിയുമായുള്ള യുദ്ധാവശ്യത്തിനുള്ള ഹെലികോപ്റ്റര് കരാറില് ഇടനിലക്കാരനായി രാജീവ് ഗാന്ധി ഇടപെട്ടിരുന്നതായി സൂചന. ഇതുസംബന്ധിച്ച് വിക്കീലീക്ക്സ് രേഖകള് പുറത്തുവന്നു. പ്രധാനമന്ത്രിയാവുന്നതിനു മുന്പ് ഇന്ത്യന് എയര് ലൈന്സില് വൈമാനികനായി ജോലിയെടുക്കുമ്പോഴാണ് 1970 ല് രാജീവ് സ്വീഡിഷ് കമ്പനിയുടെ ഇടനിലക്കാരനായത്. പിന്നീടാണ് ബോഫോഴ്സ് ഇടപാടില് രാജീവിന്റെ പേര് ഉയര്ന്നത്. വിഗ്ഗന് യുദ്ധവിമാനങ്ങള് വാങ്ങാനുള്ള കരാറില് സാബ്സ്കാനിയ എന്ന കമ്പനിക്കുവേണ്ടി പ്രവര്ത്തിച്ചുവെങ്കിലും കരാര് നടന്നില്ല. അമേരിക്കയില് നിന്നും ചോര്ത്തിയ കിസ്സിംഗര് കാലത്തെ നയതന്ത്രരേഖകളിലാണ് രാജീവ് ഇടനിലക്കാരനായതിന്റെ സൂചനകള്. നെഹ്റു കുടുംബത്തിന്റെ വ്യാപകമായ നയതന്ത്ര ബന്ധങ്ങള് ഇതിനായി രാജീവ് ഉപയോഗിച്ചിട്ടുണ്ടാവാമെന്നും രേഖകളിലുണ്ട്.
വിക്കിലീക്ക്സും ഹിന്ദു ദിനപത്രവും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം ഹിന്ദു തിങ്കളാഴ്ച വാര്ത്ത പ്രസിദ്ധീകരിച്ചു. ഇടപാട് സംബന്ധിച്ച വിശദവിവരങ്ങള് തിങ്കളാഴ്ച വിക്കിലീക്ക്സ് പുറത്തുവിട്ടേക്കും. പ്രതിരോധമന്ത്രിയായിരുന്ന ജോര്ജ് ഫെര്ണാണ്ടസ് അടിയന്തിരാവസ്ഥക്കാലത്ത് അമേരിക്കന് ചാരസംഘടനയായ സിഐഎയുടെ സഹായം തേടിയിരുന്നതായും ഈ കാലത്തെ വിക്കിലീക്ക്സ് രേഖകളിലുണ്ട്. അടിയന്തിരാവസ്ഥക്കാലത്ത് അമേരിക്കയെ വിമര്ശിച്ചിരുന്ന ഫെര്ണാണ്ടസ് അതേസമയം രഹസ്യമായി സിഐഎയുടെ ധനസഹായം തേടിയെന്നും രേഖകള് പറയുന്നു
deshabhimani
Friday, September 28, 2012
ഒബാമയെ തുറന്നുകാട്ടി യുഎന് വേദിയില് അസാഞ്ചിന്റെ വീഡിയോ പ്രസംഗം
മധ്യപൗരസ്ത്യദേശത്ത് അഭിപ്രായസ്വാതന്ത്ര്യത്തെ കുറിച്ച് വാചാലനാകുന്ന അമേരിക്കന് പ്രസിഡന്റ് ബറാക് ഒബാമയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി വിക്കിലീക്സ് സ്ഥാപകന് ജൂലിയന അസാഞ്ച് യുഎന് വേദിയില്. പാശ്ചാത്യരാഷ്ട്രങ്ങളുടെ ഉപജാപം നേരിടാന് ബ്രിട്ടനിലെ ഇക്വഡോര് നയതന്ത്രകാര്യാലയത്തില് അഭയം തേടിയ അസാഞ്ച് അവിടെ 100 ദിവസം പിന്നിട്ട വേളയിലാണ് യുഎന് പൊതുസഭാ വാര്ഷികത്തോടനുബന്ധിച്ചുള്ള സമ്മേളനത്തില് വീഡിയോപ്രസംഗം വഴി അമേരിക്കന് കാപട്യങ്ങളിലേക്ക് ശ്രദ്ധക്ഷണിച്ചത്.
അറബ്രാജ്യങ്ങളിലെ അഭിപ്രായസ്വാതന്ത്ര്യത്തെ പറ്റി പറയുന്ന ഒബാമ സ്വന്തം രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യം കുറ്റകൃത്യമാക്കിയിരിക്കുകയാണെന്ന് തന്റെ കാര്യം ഉദാഹരിച്ച് അസാഞ്ച് പറഞ്ഞു. ഈജിപ്തിലെ ജനാധിപത്യപ്രക്ഷോഭത്തിന്റെ നാളുകളില് അമേരിക്കന് കണ്ണീര്വാതകം പ്രയോഗിച്ചപ്പോള് കണ്ണുതുടച്ച കൗമാരക്കാര് ഇപ്പോള് മധ്യപൗരസ്ത്യദേശത്ത് അമേരിക്ക മാറ്റത്തെ തുണച്ചു എന്ന വാദം കേട്ട് അല്ഭുതപ്പെട്ടുകാണുമെന്ന് അസാഞ്ച് പറഞ്ഞു. ഇതേസമയം അസാഞ്ചിന്റെ മോചനം സംബന്ധിച്ച് വ്യാഴാഴ്ച യുഎന് സമ്മേളനത്തിനിടെ ബ്രിട്ടന്റെയും ഇക്വഡോറിന്റെയും വിദേശ സെക്രട്ടറിമാര് തമ്മില് ചര്ച്ച നടത്തിയിട്ടുണ്ട്. അതിന്റെ വിശദാംശങ്ങള് അറിവായിട്ടില്ല. അസാഞ്ച് പുറത്തിറങ്ങിയാല് അറസ്റ്റ് ചെയ്യാന് ബ്രിട്ടീഷ് പൊലീസ് ഇക്വഡോറിന്റെ എംബസി വളഞ്ഞിട്ടുണ്ട്.
deshabhimani 280912
Monday, August 20, 2012
വിക്കിലീക്സിനെ വേട്ടയാടുന്നത് അമേരിക്ക അവസാനിപ്പിക്കണം: അസാഞ്ച്
ലണ്ടന്: വിക്കിലീക്സിനെ നിരന്തരമായി വേട്ടയാടുന്നത് അമേരിക്ക അവസാനിപ്പിക്കണമെന്ന് വിക്കിലീക്സ് സ്ഥാപകന് ജൂലിയന് അസാഞ്ച് ആവശ്യപ്പെട്ടു. ലണ്ടനിലെ ഇക്വഡോര് എംബസിയുടെ ബാല്ക്കണിയില്വെച്ച് നടത്തിയ പ്രസ്താവനയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. തനിക്ക് അഭയം നല്കിയതില് ഇക്വഡോര് പ്രസിഡന്റിനോടും അദ്ദേഹം നന്ദി അറിയിച്ചു.
രണ്ടുമാസം മുമ്പ് ലണ്ടനിലെ ഇക്വഡോര് എംബസിയില് അസാഞ്ച് അഭയം തേടിയിട്ട് ആദ്യമായാണ് പൊതുജനങ്ങള്ക്കുമുമ്പാകെ പ്രത്യക്ഷമാകുന്നത്. വിക്കിലീക്സ് വേട്ട അഭിപ്രായ സ്വാതന്ത്ര്യത്തിനും ആരോഗ്യകരമായ സമൂഹവളര്ച്ചയ്ക്കും എതിരായ നീക്കമാണ്. തനിക്കെതിരായ വ്യാജകേസുകളില് നിയമപേരാട്ടം തുടരും-അസാഞ്ച് പറഞ്ഞു. ഇതിനിടെ അസാഞ്ചിന് നയതന്ത്ര അഭയം നല്കിയ ഇക്വഡോറിന് ലാറ്റിനമേരിക്കന് അയല് രാജ്യങ്ങളുടെ ശക്തമായ പിന്തുണ. ക്യൂബ, ബൊളീവിയ, വെനസ്വേല, നിക്കരാഗ്വ എന്നീ രാജ്യങ്ങള്ക്കൊപ്പം നിരവധി ചെറു കരീബിയന് രാജ്യങ്ങളും പിന്തുണയറിയിച്ചു.
ഇക്വഡോറിന്റെ നയതന്ത്ര അവകാശങ്ങള് ലംഘിക്കാന് ബ്രിട്ടനും സഖ്യശക്തികളും ശ്രമിച്ചാല് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും ഈ രാജ്യങ്ങളുടെ കൂട്ടായ്മയായ "ബൊളിവറിയന് അലയന്സ് ഫോര് ദ പീപ്പിള് ഓഫ് ഔവര് അമേരിക്ക" (എഎല്ബിഎ) വ്യക്തമാക്കി. ഈ രാജ്യങ്ങളിലെ വിദേശമന്ത്രിമാര് ഇക്വഡോറിലെത്തിയാണ് പിന്തുണ അറിയിച്ചത്. അസാഞ്ചിനെ കുടുക്കണമെന്ന അമേരിക്കയുടെയും ബ്രിട്ടന്റെയും ആഗ്രഹം സൈനികശക്തിയുപയോഗിച്ച് നടപ്പാക്കാന് ശ്രമിക്കുന്നതിനെതിരെ പ്രതികരിക്കാന് ലോകരാജ്യങ്ങള് തയ്യാറാകണമെന്നും എഎല്ബിഎ അഭ്യര്ഥിച്ചു. അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ പ്രതിരോധ-വിദേശകാര്യ രഹസ്യവിവരങ്ങള് ചോര്ത്തി പുറത്തുവിട്ടതോടെയാണ് ഓസ്ട്രേലിയന് പൗരനായ ഇദ്ദേഹത്തെ ജയിലിലാക്കാന് ഇവര് ശ്രമം തുടങ്ങിയത്. ഇതിന്റെ ഭാഗമായി സ്വീഡനില് അസാഞ്ചിനെതിരെ കെട്ടിച്ചമച്ച ലൈംഗിക പീഡനക്കേസുമുണ്ട്.
deshabhimani 200812
Sunday, February 5, 2012
വിക്കിലീക്സ് രേഖ : അമേരിക്കന് സൈനികന് വിചാരണ നേരിടുന്നു
ഹാഹെര്സ്ടൗണ് (യു എസ്): വിക്കിലിക്സിന് രഹസ്യ രേഖകള് ചോര്ത്തിക്കൊടുത്തതിന്റെ പേരില് അമേരിക്കയില് ഒരു പട്ടാളക്കാരനെ വിചാരണ ചെയ്യാന് സൈന്യം ഉത്തരവിട്ടു.
അമേരിക്കയിലെ ഒക്ലൊഹാമക്കാരനായ 24 കാരനായ ബ്രാഡ്ലിമാനിംഗ് എന്ന പട്ടാളക്കാരനെയാണ് സൈനിക കോടതിയില് വിചാരണ ചെയ്യാന് വാഷിംഗ്ടണ് സൈനിക ജില്ലയുടെ തലവനായ മേജര് ജനറല് മൈക്കല് ലിന്നിംഗ്ടന് ഉത്തരവിട്ടത്. ഇറാഖിലെയും അഫ്ഗാനിലെയും യുദ്ധം സംബന്ധിച്ച ഏഴുലക്ഷത്തില്പ്പരം രഹസ്യരേഖകള് വിക്കിലിക്സിനു നല്കിയെന്നാണ് സൈനികനെതിരായ കുറ്റപത്രത്തില് പറയുന്നത്. രാജ്യദ്രോഹമുള്പ്പെടെയുള്ള 22 കുറ്റങ്ങള്ക്കായിരിക്കും വിചാരണ. ശിക്ഷിക്കപ്പെട്ടാല് ജീവിതകാലം മുഴുവന് സൈനികന് ജയിലില് കഴിയേണ്ടിവരും.
2009 മുതല് 2010 വരെ ഇറാഖില് മാനിംഗ് സേവനമനുഷ്ഠിച്ചിരുന്നു. മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നയാളാണ് മാനിംഗ് എന്നും അയാളെ ഇറാഖിലേയ്ക്ക് അയക്കുവാനൊ രഹസ്യരേഖകള് കൈകാര്യം ചെയ്യുന്ന വിഭാഗത്തില് നിയമിക്കാനോ പാടില്ലായിരുന്നുവെന്നാണ് പ്രാഥമിക വിചാരണയില് പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചത്. മാനിംഗ് ജോലി ചെയ്തിരുന്ന കമ്പ്യൂട്ടര് മറ്റ് പലരും ഉപയോഗിച്ചിരുന്നുവെന്നതും ഉന്നയിക്കപ്പെട്ടു.
ഇറാഖ്, അഫ്ഘാന് യുദ്ധം സംബന്ധിച്ച് രഹസ്യരേഖകള്ക്ക് പുറമെ അമേരിക്കന് സൈന്യത്തിന്റെ ഒരു ഹെലികോപ്റ്റര് ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും ചോര്ത്തി നല്കിയവയില് ഉള്പ്പെടുന്നു.
janayugom 050212

Thursday, October 27, 2011
വിക്കിലീക്സിന്റെ വായടപ്പിക്കുമ്പോള്
സ്വാതന്ത്ര്യത്തിന്റെ സ്വര്ഗരാജ്യം എന്ന് വലതുപക്ഷത്താല് വാഴ്ത്തപ്പെടുന്ന മുതലാളിത്തം സ്വതന്ത്രവും നിഷ്പക്ഷവും നിര്ഭയവുമായ മാധ്യമപ്രവര്ത്തനത്തെ എങ്ങനെ ഞെരിച്ചുകൊല്ലും എന്നതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് വിക്കിലീക്സ് നേരിടുന്ന പ്രതിസന്ധി. അമേരിക്കന് സാമ്രാജ്യത്വത്തിന്റെ ലോകമെമ്പാടുമുള്ള ഞെട്ടിക്കുന്ന ഗൂഢനീക്കങ്ങള് തുറന്നുകാട്ടിവരികയായിരുന്നു കുറേക്കാലമായി വിക്കിലീക്സ്. വികസ്വരരാജ്യങ്ങളില് അമേരിക്കന് സാമ്രാജ്യത്വം ഇടപെടുന്നതിന്റെ രീതികളും അവിടങ്ങളിലെ സര്ക്കാരുകളെ വിധേയരാക്കുന്നതിന്റെ രീതികളും ആധികാരികമായ ഔദ്യോഗിക രേഖകള് ചോര്ത്തിയെടുത്ത് വിക്കിലീക്സ് ലോകസമക്ഷം അവതരിപ്പിച്ചു. ഇത് അമേരിക്കന് ഭരണകൂടത്തിനും അവരുമായി ചങ്ങാത്തത്തിലേര്പ്പെട്ട വികസ്വരരാജ്യങ്ങളിലെ വിധേയഭരണങ്ങള്ക്കും സൃഷ്ടിച്ച അലോസരം ചെറുതല്ല. ഒരു രേഖയുടെപോലും ആധികാരികത നിഷേധിക്കാന് കഴിയാതിരുന്ന അമേരിക്കന് ഭരണാധികാരികള് കേസുകളിലൂടെയും അറസ്റ്റിനുള്ള ശ്രമങ്ങളിലൂടെയും വിക്കിലീക്സിന്റെയും അതിന്റെ നേതൃത്വത്തിലുള്ള ജൂലിയന് അസാന്ജെയുടെയും വായടപ്പിക്കാന് ശ്രമിച്ചു. അത് ഫലിച്ചില്ല എന്നുമാത്രമല്ല, കൂടുതല് രേഖകള് പുറത്തുവരികകൂടി ചെയ്തു. അതോടെയാണ് സാമ്പത്തിക ഉപരോധം എന്ന ആയുധം പ്രയോഗിച്ച് വിക്കിലീക്സിനെ ഞെരുക്കിക്കൊല്ലാനുള്ള ശ്രമങ്ങളാരംഭിച്ചത്.
ബാങ്ക് ഓഫ് അമേരിക്ക അടക്കമുള്ള പ്രധാന സാമ്പത്തിക സ്ഥാപനങ്ങളെക്കൊണ്ട് വിക്കിലീക്സിനെതിരെ സാമ്പത്തിക ഉപരോധം ഏര്പ്പെടുത്തുന്ന തന്ത്രമാണ് ഒരുവര്ഷമായി നടന്നുവരുന്നത്. വിസ, മാസ്റ്റര്കാര്ഡ്, പേ പാല് , വെസ്റ്റേണ് യൂണിയന് എന്നിവകൂടി അമേരിക്കന് സമ്മര്ദഫലമായി ഫണ്ട് നിഷേധിച്ചപ്പോള് വിക്കിലീക്സിന്റെ വരവിന്റെ തൊണ്ണൂറ്റഞ്ചുശതമാനവും നിലച്ചു. കരുതല്ശേഖരത്തിന്റെ മാത്രം ബലത്തില് പ്രവര്ത്തിക്കേണ്ടിവന്നു. അതും ശോഷിച്ചുതുടങ്ങിയ ഘട്ടത്തിലാണ് പ്രവര്ത്തനം നിര്ത്തിവയ്ക്കുകയാണെന്ന് വിക്കിലീക്സിന്റെ അധിപന് ജൂലിയന് അസാന്ജെ പ്രഖ്യാപിച്ചത്. ഉല്പ്പാദന ഉപകരണങ്ങള് കൈയടക്കിവയ്ക്കുന്ന വര്ഗത്തിന് തങ്ങളുടെ ആധിപത്യം ഉറപ്പിച്ചുനിര്ത്താന് ആശയരംഗത്തെ ആധിപത്യംകൂടി ഉറപ്പുവരുത്തേണ്ടതുണ്ട് എന്നറിയാം. ആ ആധിപത്യശ്രമങ്ങളെ ചോദ്യംചെയ്യാതിരിക്കുന്നിടത്തോളം മാത്രമേ അത് മാധ്യമസ്വാതന്ത്ര്യം അനുവദിക്കൂ. ഇത് മുന്കൂട്ടി ചൂണ്ടിക്കാണിച്ചത് കാള് മാര്ക്സും എംഗല്സുമാണ്. ഉല്പ്പാദന ഉപകരണങ്ങള്ക്കുമേലുള്ള ആധിപത്യം ആശയരംഗത്ത് കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന ആധിപത്യത്തിന്റെ അഭാവത്തില് തകര്ക്കപ്പെടാം എന്ന് സാമ്രാജ്യത്വത്തിനറിയാം. അതുകൊണ്ടുതന്നെ രണ്ടാമത്തെ രംഗത്ത് ആധിപത്യമുറപ്പിക്കാന് വിട്ടുവീഴ്ചയില്ലാതെ അവര് ശ്രമിക്കും. അങ്ങനെയാണ് മൂലധനത്തിന്റെ വ്യാപനമെന്നത് മുതലാളിത്ത രാഷ്ട്രീയത്തിന്റെ വ്യാപനമായി മാറുന്നത്. ലെനിന് ഇത് കൂടുതല് വിശദീകരിച്ചിട്ടുണ്ട്. ലോകത്ത് എവിടെ മുതലാളിത്തശക്തികളുണ്ടോ, അവിടെയൊക്കെ അവര്ക്ക് മാധ്യമസ്വാതന്ത്ര്യമെന്നത് പത്രങ്ങളെയും എഴുത്തുകാരെയും വിലയ്ക്കെടുക്കാനും പൊതുജനാഭിപ്രായത്തെ വികലമാക്കി ബൂര്ഷ്വാസിക്ക് അനുകൂലമാക്കിയെടുക്കാനുമുള്ള സ്വാതന്ത്ര്യമാണ് എന്ന് ലെനിന് പറഞ്ഞു.
മാര്ക്സും എംഗല്സും ലെനിനും പറഞ്ഞത് സത്യമാണെന്ന് ആവര്ത്തിച്ച് തെളിയിച്ചുകാട്ടുകയാണ് മുതലാളിത്തം ഇന്ന്; വിക്കിലീക്സിന്റെ വായടപ്പിക്കുമ്പോള് . ലോകത്തെക്കുറിച്ചുള്ള മുതലാളിത്ത വ്യാഖ്യാനംമാത്രമേ ജനങ്ങളറിയാവൂ എന്നും മറിച്ചുള്ളതെല്ലാം ജനങ്ങളില്നിന്ന് മറച്ചുവെക്കണമെന്നുമുള്ള കാര്യത്തില് മുതലാളിത്തത്തിനും അതിന്റെ ഉയര്ന്നരൂപമായ സാമ്രാജ്യത്വത്തിനും നിര്ബന്ധബുദ്ധിയുണ്ട്. മനുഷ്യരാശിയുടെ ഭൂരിപക്ഷവും വസിക്കുന്നത് ഏഷ്യന് , ആഫ്രിക്കന് , ലാറ്റിനമേരിക്കന് നാടുകളിലാണ്. എന്നാല് , അവിടെനിന്ന് ലോകത്തിന്റെ ബാക്കി ഭാഗങ്ങളിലേക്ക് ഒഴുകിയെത്തുന്ന വാര്ത്തകളുടെ നൂറിരട്ടിയാണ് അമേരിക്കയില്നിന്നും മറ്റുമായി ഈ നാടുകളിലേക്ക് ഒഴുകിയെത്തുന്നത്. വാര്ത്താവിതരണത്തിലെ ഈ അസന്തുലിതാവസ്ഥ നിലനിര്ത്താനുള്ള വ്യഗ്രത സാമ്രാജ്യത്വം എപ്പോഴും പ്രകടിപ്പിക്കാറുണ്ട്. വിക്കിലീക്സ് ഇന്ത്യയെ സംബന്ധിക്കുന്ന അയ്യായിരത്തോളം യുഎസ് കേബിളുകളാണ് പുറത്തുവിട്ടത്. ആണവകരാറിലെ കള്ളക്കളികള് തുറന്നുകാട്ടുന്നതുമുതല് ലോക്സഭയിലെ വിശ്വാസവോട്ടിനുപിന്നിലെ കോഴയിടപാടുവരെ വിക്കിലീക്സ് പുറത്തുകൊണ്ടുവന്നു. ഇത് യുപിഎ സര്ക്കാരിനെയും അമേരിക്കന് ഭരണത്തെയും ഒരുപോലെ വിഷമത്തിലാക്കി. ഗ്വാണ്ടനാമോയിലെ യുഎസ് സൈന്യത്തിന്റെ നിഷ്ഠുരത മുതല് ബഹുരാഷ്ട്ര കമ്പനി ഐവറികോസ്റ്റില് വിഷമാലിന്യങ്ങള് നിക്ഷേപിക്കുന്നതുവരെ വിക്കിലീക്സ് രേഖകളിലൂടെ പുറത്തുവന്നു. അബുഗറൈബില് ഇറാഖി തടവുകാരോടുചെയ്ത ക്രൂരതകള് മുതല് ബാഗ്ദാദിലെ പത്രപ്രവര്ത്തകന്റെ കൊലപാതകംവരെയുള്ളവ പുറത്തുവന്നു. ചുരുക്കിപ്പറഞ്ഞാല് അമേരിക്കന്ഭരണത്തിന് നിത്യതലവേദനയായി മാറി വിക്കിലീക്സ്. ഇതേത്തുടര്ന്നാണ് അമേരിക്കന് അധികാരികളുടെ സമ്മര്ദഫലമായുണ്ടായ സാമ്പത്തിക ഉപരോധം.
വിക്കിലീക്സിനെതിരെ സാമ്പത്തിക ഉപരോധമേര്പ്പെടുത്തുന്നതിന് ഏതെങ്കിലും നിയമത്തിന്റെ പിന്തുണയില്ല. ഉപരോധം ഏര്പ്പെടുത്തിയ പ്രക്രിയ സുതാര്യമല്ല. ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് വിക്കിലീക്സിനെതിരായ ഒരു കുറ്റപത്രവും ചുമത്തപ്പെട്ടിട്ടില്ല. സാമ്പത്തിക ക്രമക്കേടുണ്ടായതായി ആരോപണമില്ല. എന്നിട്ടും വിക്കിലീക്സിനെതിരായി സാമ്പത്തിക സ്ഥാപനങ്ങളെക്കൊണ്ട് നടപടിയെടുപ്പിച്ചതിലൂടെ അമേരിക്കന്ഭരണം ധനകാര്യസ്ഥാപനങ്ങളെക്കൂടി രാഷ്ട്രീയവല്ക്കരിച്ചിരിക്കുകയാണ്. സ്വതന്ത്രമായ വിവര വിതരണത്തിനും അഭിപ്രായപ്രകടനത്തിനും ഇടമില്ലാത്ത അവസ്ഥയുണ്ടാക്കിത്തീര്ക്കുകയാണ് അമേരിക്കയെന്നും ഇത് ചോദ്യം ചെയ്യപ്പെടാതെപോയാല് അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കലാവും അതെന്നും അസാന്ജെ പറഞ്ഞിട്ടുണ്ട്. ലോകം ശ്രദ്ധിക്കേണ്ട വാക്കുകളാണത്. സാമ്പത്തിക ഉപരോധത്തെ മുറിച്ചുകടക്കാന് ബദല് സംവിധാനങ്ങള് ആരായുമെന്ന് അസാന്ജെ പറഞ്ഞിട്ടുണ്ട്. എന്നാല് , ദുര്ബലമായ സാമ്പത്തിക അടിത്തറയ്ക്കുമേല് നില്ക്കുന്ന വിക്കിലീക്സിന് ആ വഴിക്ക് എത്രത്തോളം വിജയിക്കാന് കഴിയുമെന്നത് കണ്ടറിയണം.
2010 നവംബറില് ലോകത്തിന്റെ പല ഭാഗങ്ങളിലായുള്ള അമേരിക്കന് നയതന്ത്രജ്ഞര് അമേരിക്കയിലേക്കയച്ച കേബിളുകള് വിക്കിലീക്സ് കണ്ടെടുത്ത് എത്തിക്കുകയും ദ ഗാര്ഡിയന് , ന്യൂയോര്ക്ക് ടൈംസ് തുടങ്ങിയ പത്രങ്ങള് അത് ജനങ്ങളിലെത്തിക്കുകയും ചെയ്തതിനു തൊട്ടുപിന്നാലെതന്നെ അമേരിക്ക വിക്കിലീക്സിനെതിരായ വേട്ടയാടലാരംഭിച്ചിരുന്നു. ചാരപ്രവര്ത്തനനിരോധന നിയമം ലംഘിച്ചുവെന്നുപറഞ്ഞ് അസാന്ജെയെ കുരുക്കാനായിരുന്നു ആദ്യശ്രമം. അസാന്ജെയെ വേട്ടയാടിപ്പിടിക്കണമെന്ന് സാറാപാലിനും വധിക്കണമെന്ന് മൈക്ക് ഹക്കാബിയും മറ്റും പറയുന്നിടത്ത് കാര്യങ്ങളെത്തി. ഇതിനിടെ വിക്കിലീക്സിനെയും അസാന്ജെയെയും നിയമപരമായി കുരുക്കാനുള്ള ശ്രമങ്ങള് പൊളിഞ്ഞു. അമേരിക്കന് ട്രഷറി ഡിപ്പാര്ട്മെന്റും പൊലീസും മുതല് ഓസ്ട്രേലിയന് ഫെഡറല് പൊലീസുവരെ അസാന്ജെക്കെതിരെ കേസുകള് നിലനില്ക്കില്ലെന്ന് വ്യക്തമാക്കി. ഇതേത്തുടര്ന്നാണ് സാമ്പത്തിക ഉപരോധത്തിലൂടെ വിക്കിലീക്സ് പൂട്ടിക്കാന് ശ്രമങ്ങളാരംഭിച്ചത്. അത് വിജയിക്കുന്ന നിലയാണിപ്പോഴുള്ളത്. ഇത് അനുവദിച്ചുകൂടാ. ഇതിനെതിരായി ലോകപൊതുജനാഭിപ്രായം ഉയരണം.

deshabhimani editorial 271011
Monday, September 12, 2011
യുപിഎ ലക്ഷ്യം എയര്ഇന്ത്യയുടെ സ്വകാര്യവല്ക്കരണമെന്ന് യുഎസ്
എയര്ഇന്ത്യയെ സ്വകാര്യവല്ക്കരിക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് യുപിഎ സര്ക്കാര് അതിവേഗം നീങ്ങുന്നതെന്ന് അമേരിക്കന് എംബസിയുടെ വിലയിരുത്തല്. 850 കോടി ഡോളര് (33,000 കോടിയോളം രൂപ) മുടക്കി 50 ബോയിങ് വിമാനങ്ങള് വാങ്ങാന് 2005ല് തിടുക്കത്തിലെടുത്ത തീരുമാനം സ്വകാര്യവല്ക്കരണനീക്കത്തിന്റെ ആദ്യ പടിയാണെന്ന് ഇന്ത്യയിലെ അമേരിക്കന് എംബസി വാഷിങ്ടണിലേക്ക് അയച്ച സന്ദേശത്തില് പറയുന്നു. ബോയിങ്, എയര്ബസ് വിമാനകമ്പനികളില്നിന്ന് വന്തുക മുടക്കി 118 വിമാനങ്ങള് വാങ്ങിയതാണ് എയര്ഇന്ത്യ നഷ്ടത്തിലേക്ക് കൂപ്പുകുത്താന് മുഖ്യകാരണമെന്ന് സിഎജി വിലയിരുത്തിയിരുന്നു. എംബസിയില് ഉപമേധാവിയായിരുന്ന റോബര്ട്ട് ഒ ബ്ലേക്ക് 2005 ഏപ്രില് 27ന് അമേരിക്കന് സര്ക്കാരിനയച്ച സന്ദേശത്തിലാണ് ഈ നിരീക്ഷണം.
ഭരണതലത്തിലെ പ്രമുഖരുമായി ഇതേപ്പറ്റി നടത്തിയ ചര്ച്ചയിലാണ് സര്ക്കാര് നീക്കം ബോധ്യപ്പെട്ടതെന്ന് ബ്ലേക്ക് വിശദീകരിക്കുന്നു. ഫ്രഞ്ച് കമ്പനിയായ എയര്ബസിനെ പിന്തള്ളി വന്തുകയ്ക്ക് 50 വിമാനങ്ങളുടെ കരാര് സ്വന്തമാക്കിയ ബോയിങ്ങിന്റെ നേട്ടത്തെ അമേരിക്കയുടെ വന്വിജയമായും ബ്ലേക്ക് വിശേഷിപ്പിച്ചു. ബോയിങ്ങിന്റെ കരാര്നേട്ടത്തെ എട്ട് ഖണ്ഡികകളായി വിശേഷിപ്പിക്കുന്ന സന്ദേശത്തിന്റെ ചുരുക്കം ഇങ്ങനെയാണ്: ലേലപ്രക്രിയയില് ബോയിങ് കൈവരിച്ച നേട്ടം അമേരിക്കയെ ഏറ്റവും പ്രധാന സഖ്യരാഷ്ട്രമായി യുപിഎ സര്ക്കാര് പരിഗണിക്കുന്നുവെന്നതിന് തെളിവായി കാണാം. ബോയിങ്ങിന്റെ നേട്ടത്തിനെതിരെ പരാതികളുമായി എയര്ബസ് രംഗത്തെത്തിയിട്ടുണ്ട്. എയര്ബസിന്റെ പ്രചാരണങ്ങളെ നേരിടാന് കൃത്യമായ ഒരുക്കങ്ങള് നടത്തണം. തുകയുടെ കാര്യത്തില് 2005ല് ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനകരാറാണിത്. കരാറിന് മൂന്നുമാസത്തിനകം കേന്ദ്ര മന്ത്രിസഭയുടെ അനുമതി കിട്ടുമെന്നാണ് സിവില് വ്യോമയാന സെക്രട്ടറി അജയ് പ്രസാദ് അറിയിച്ചിട്ടുള്ളത്. കരാര് വേഗത്തില് പ്രാബല്യത്തിലാക്കാന് യുപിഎ സര്ക്കാരില് സമ്മര്ദം തുടരണം.
2005 ജൂലൈ പകുതിയില് പ്രധാനമന്ത്രി മന്മോഹന്സിങ് അമേരിക്ക സന്ദര്ശിക്കുന്നതിന് മുമ്പായി കരാര് പ്രാബല്യത്തില് കൊണ്ടുവരണമെന്ന് വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ജയ്ശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം താല്പ്പര്യത്തോടെ പരിഗണിക്കാമെന്നാണ് അദ്ദേഹം നല്കിയ ഉറപ്പ്. സിവില് വ്യോമയാനരംഗത്ത് സര്ക്കാര് കൊണ്ടുവരുന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണ് എയര്ഇന്ത്യയുടെ വിപുലമായ വിമാനം വാങ്ങല് . കൂടുതല് വിമാനങ്ങള് വാങ്ങി പൊതുമേഖലാ വിമാനകമ്പനിയെ ശക്തിപ്പെടുത്തിയശേഷം തുടക്കത്തില് ഓഹരിവില്പ്പനയും പിന്നീട് പൂര്ണ സ്വകാര്യവല്ക്കരണവുമാണ് യുപിഎ സര്ക്കാരിന്റെ ലക്ഷ്യം. വിമാനം വാങ്ങലിന് ഇന്ത്യാ സര്ക്കാര് പൂര്ണ ഗ്യാരണ്ടി നല്കിയത് ഇതിന്റെ ഭാഗമായാണ്. അടുത്ത 20 വര്ഷം ഇന്ത്യയിലെ വിമാനവിപണി 2500 കോടി ഡോളറിന്റേതായിരിക്കുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. ബോയിങ്ങിന് മാത്രം കഴിഞ്ഞ വര്ഷം ഇന്ത്യയില് 1050 കോടി ഡോളറിന്റെ കരാര് ഉറപ്പിക്കാനായി. അമേരിക്കന് സര്ക്കാരും ബോയിങ് കമ്പനിയും യോജിച്ചുനടത്തിയ പ്രവര്ത്തനങ്ങളാണ് ഇത്തരം വിപുലമായ കച്ചവടത്തിന് വഴിയൊരുക്കിയത്. ഇന്ത്യയില്നിന്ന് പഠിച്ച "പാഠങ്ങള്" മറ്റ് രാജ്യങ്ങളുടെ കാര്യത്തിലും പ്രയോഗിക്കാവുന്നതാണെന്ന് ബോയിങ് കമ്പനി അഭിപ്രായപ്പെട്ടിട്ടുണ്ട്-സന്ദേശത്തില് പറഞ്ഞു.
(എം പ്രശാന്ത്)
deshabhimani 120911

Monday, September 5, 2011
യുഎസ് ഉദ്യോഗസ്ഥരോട് നേതാക്കള്പറഞ്ഞത് പാര്ടി നയം: കാരാട്ട്
അമേരിക്കന് നയതന്ത്ര പ്രതിനിധികളുമായുള്ള ചര്ച്ചയില് സിപിഐ എം നേതാക്കള് പാര്ടി നയമാണ് വ്യക്തമാക്കിയതെന്ന് പാര്ടി ജനറല് സെക്രട്ടറി പ്രകാശ് കാരാട്ട് വാര്ത്താസമ്മേളനത്തില് പറഞ്ഞു. ഡല്ഹിയിലായാലും കേരളത്തിലായാലും ഇതുതന്നെയാണ് ചെയ്തത്. സിപിഐ എം നേതാക്കളെ അമേരിക്കന് നയതന്ത്ര പ്രതിനിധികള് ഇങ്ങോട്ട് വന്നു കാണുകയായിരുന്നു. മന്ത്രിമാരും നേതാക്കളും പാര്ടി നിലപാടാണ് പറഞ്ഞത്. വിദേശനിക്ഷേപം സംബന്ധിച്ച് പാര്ടി നേരത്തെ നിലപാട് അറിയിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലും വിദേശനിക്ഷേപം അംഗീകരിക്കുന്നില്ല. ചെറുകിട വ്യാപാരം, ഖനനം, ഉന്നത വിദ്യാഭ്യാസം, അച്ചടിമാധ്യമം എന്നീ മേഖലകളില് വിദേശനിക്ഷേപം വരുന്നതിന് സിപിഐ എം എതിരാണ്. അമേരിക്കയടക്കം ഏതുരാജ്യത്തുനിന്നും വിദേശനിക്ഷേപം സ്വീകരിക്കുന്നതിനും മൂന്ന് ഉപാധികള് പാര്ടി മുന്നോട്ടുവച്ചിട്ടുണ്ട്. തൊഴിലവസരം സൃഷ്ടിക്കുന്നതോ, പുതിയസാങ്കേതിക വിദ്യയുടെ വളര്ച്ചയ്ക്ക് സഹായിക്കുന്നതോ, ഉല്പ്പാദനം വര്ധിപ്പിക്കാന് സഹായിക്കുന്നതോ ആയ പദ്ധതികള് മാത്രമേ അംഗീകരിക്കേണ്ടതുള്ളൂയെന്നാണ് പാര്ടി നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബംഗാളിലും കേരളത്തിലും മന്ത്രിമാരും നേതാക്കളും നയതന്ത്ര പ്രതിനിധികളുമായി സംസാരിച്ചത്. ഇതൊന്നും രഹസ്യ ചര്ച്ചയല്ല.
മുഖ്യമന്ത്രിയായിരിക്കെ വി എസ് അച്യുതാനന്ദന് നയതന്ത്ര പ്രതിനിധികളുമായി സംസാരിച്ചത് രഹസ്യമായല്ല. കൂടിക്കാഴ്ചയ്ക്കു ശേഷം വാര്ത്താസമ്മേളനം നടത്തിയെന്ന് വിക്കിലീക്സ് തന്നെ പറയുന്നു. ഐടി, ടൂറിസം, ജനിതകസാങ്കേതികവിദ്യ എന്നീ മേഖലകളില് വിദേശനിക്ഷേപം സ്വീകരിക്കുമെന്നാണ് അന്ന് വി എസ് പറഞ്ഞത്. അത് പാര്ടി നിലപാടാണ്. എല്ഡിഎഫ് പ്രകടനപത്രികയിലും ഇക്കാര്യം പറയുന്നുണ്ട്. അതേസമയം, അമേരിക്കയോടുള്ള പാര്ടിയുടെ നയത്തില് ഒരു മാറ്റവുമില്ല. സാമ്രാജ്യത്വ വിരുദ്ധപോരാട്ടം തുടരുക തന്നെ ചെയ്യും-കാരാട്ട് പറഞ്ഞു. ബുദ്ധദേവ് ഭട്ടാചാര്യ ഉന്നതവിദ്യാഭ്യാസമേഖലയിലെ വിദേശ നിക്ഷേപം സംബന്ധിച്ച് പറഞ്ഞത് പാര്ടി ഇക്കാര്യത്തില് നിലപാട് എടുക്കുന്നതിനുമുമ്പാണ്. വിശദ ചര്ച്ചയ്ക്കുശേഷം ഈ മേഖലയില് വിദേശനിക്ഷേപം വരുന്നത് എതിര്ക്കാന് പാര്ടി തീരുമാനിച്ചു. സിപിഐ എമ്മിന്റെ എതിര്പ്പുമൂലമാണ് ഉന്നതവിദ്യാഭ്യാസ മേഖലയില് വിദേശനിക്ഷേപം അനുവദിക്കുന്ന ബില് പാര്ലമെന്റില് പാസാകാതിരുന്നത്. വസ്തുതകളും, അതിന്റെ അടിസ്ഥാനത്തിലുള്ള വിക്കിലീകസിന്റെ നിരീക്ഷണവും വ്യാഖ്യാനങ്ങളുമാണ് കേബിളുകളിലുള്ളത്. അവരുടെ വ്യാഖ്യാനങ്ങളെ ഞങ്ങള് അംഗീകരിക്കുന്നില്ല-കാരാട്ട് പറഞ്ഞു.
deshabhimani 050911

Sunday, September 4, 2011
വിക്കീലിക്സ്: വെളിപ്പെട്ടത് കേന്ദ്രത്തിലെ അമേരിക്കന് സ്വാധീനം കാരാട്ട്
കേന്ദ്രസര്ക്കാരില് അമേരിക്ക ചെലുത്തുന്ന സ്വാധീനത്തിന്റെ തെളിവുകളാണ് ഇതുവരെയുള്ള വിക്കീലിക് വെളിപ്പെടുത്തലുകളില് നിന്ന് വ്യക്തമാകുന്നതെന്ന് സിപിഐ എം ജനറല് സെക്രട്ടറി പ്രകാശ്കാരാട്ട് വാര്ത്താസമ്മേളനത്തില് പറഞ്ഞു.
അമേരിക്കന് താല്പര്യങ്ങള് കേന്ദ്രസര്ക്കാരിന്റെ നയപരിപാടികളില് കൂട്ടിച്ചേര്ക്കാന് ശ്രമിച്ചതിന്റെ രേഖകളാണവ. അമേരിക്കന് നയതന്ത്ര പ്രതിനിധികള് സിപിഐ എം മന്ത്രിമാരെയും നേതാക്കളെയും വന്നു കണ്ട് ചര്ച്ച നടത്തിയ വേളകളില് അവര് പാര്ട്ടി നിലപാടുകളാണ് വ്യക്തമാക്കിയിട്ടുള്ളത്. വിദേശനിക്ഷേപം സംബന്ധിച്ച് പാര്ട്ടി നേരത്തെ തന്നെ നിലപാട് അറിയിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലും വിദേശനിക്ഷേപം അംഗീകരിക്കുന്നില്ല. ചെറുകിട വ്യാപാരം, ഖനനം, ഉന്നത വിദ്യാഭ്യാസം, അച്ചടിമാധ്യമം എന്നീ മേഖലകളില് വിദേശനിക്ഷേപം വരുന്നതിന് ഞങ്ങള് എതിരാണ്.
അമേരിക്കയില് നിന്നുള്പ്പെടെ ഏത് വിദേശനിക്ഷേപത്തിനും മൂന്നുപാധികള് വച്ചിട്ടുണ്ട്. തൊഴിലവസരം സൃഷ്ടിക്കുന്നവ, പുതിയസാങ്കേതിക വിദ്യയുടെ വളര്ച്ചക്ക് സഹായകമായവ, ഉല്പാദനം വര്ധിപ്പിക്കാന് സഹായിക്കുന്നവ എന്നിവയാണ് ഈ മൂന്നുപാധികള് . കോര്പറേറ്റുകള്ക്ക് ഇന്ത്യയില് ബാങ്ക് തുടങ്ങാന് യുപിഎ സര്ക്കാര് അനുവാദം കൊടുത്തിരിക്കുയാണെന്നും ഇത് ഗുരുതരമായ പ്രത്യാഖാതമുണ്ടാക്കുമെന്നും പ്രകാശ്കാരാട്ട് പറഞ്ഞു. ബാങ്ക് ദേശസാല്കരണം വഴി ലക്ഷ്യമിട്ട വളര്ച്ച ഇതോടെ നഷ്ടമാകും. ബാങ്കുകളുടെ സഹായം സാധാരണക്കാര്ക്ക് ലഭിക്കില്ല. രാജ്യത്തിന്റെ പൊതുവായ വളര്ച്ചക്കും ഉപകരിക്കില്ല. കോര്പറേറ്റ് വ്യവസായങ്ങളെ സഹായിക്കല് മാത്രമാകും കോര്പറേറ്റ് ബാങ്കുകളുടെ ചുമതല. അതിന് രാജ്യത്തിന്റെ സമ്പത്ത് പണയം വക്കേണ്ടിവരുമെന്നും കാരാട്ട് പറഞ്ഞു.
deshabhimani news

Subscribe to:
Posts (Atom)