Showing posts with label ബിജെപി. Show all posts
Showing posts with label ബിജെപി. Show all posts

Sunday, February 16, 2014

കോണ്‍ഗ്രസ്-ബി.ജെ.പി കൈകോര്‍ക്കല്‍ തുടര്‍ക്കഥ

deshabhimani

കോണ്‍ഗ്രസ്-ബിജെപി കൈകോര്‍ക്കല്‍ തുടര്‍ക്കഥ

ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ 49 ദിവസം പ്രായമുള്ള ആം ആദ്മി സര്‍ക്കാര്‍ നിലം പൊത്തിയത് കോണ്‍ഗ്രസ്, ബിജെപി ധ്രുവസംഗമത്തില്‍. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ ബില്‍ അവതരിപ്പിച്ച ആം ആദ്മി സര്‍ക്കാരിന്റെ നടപടിയാണ് ഇരുപാര്‍ടികള്‍ക്കും കൈകോര്‍ക്കാന്‍ അവസരമൊരുക്കിയത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇരുധ്രുവത്തില്‍ നില്‍ക്കുമെങ്കിലും നയപരമായ കാര്യങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേ പാതയിലാണ്്. നവ ഉദാരവല്‍ക്കരണനയങ്ങളെ ഇരുപാര്‍ടികളും ഒരുപോലെ പിന്തുണയ്ക്കുന്നു. നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി പാര്‍ലമെന്റിനകത്തും പുറത്തും ഈ കക്ഷികള്‍ കൈകോര്‍ത്ത അവസരങ്ങള്‍ നിരവധി. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കെതിരെ കേസെടുത്തതാണ് ഇരുപാര്‍ടികളും തനിക്കെതിരെ തിരിയാന്‍ കാരണമെന്നാണ് കെജ്രിവാള്‍ ആരോപിക്കുന്നത്. 

എന്നാല്‍, റിലയന്‍സിന് കൃഷ്ണ-ഗോദാവരി തടത്തിലെ ഡി-6 ബ്ലോക്കില്‍നിന്ന് പ്രകൃതിവാതകം കുഴിച്ചെടുക്കാന്‍ സാധിച്ചത് 1999ല്‍ വാജ്പേയി സര്‍ക്കാര്‍ കൊണ്ടുവന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ്. പ്രകൃതിവാതകവില സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ കേസെടുത്തപ്പോള്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ സ്വരമായിരുന്നു. ഇരുവരും സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തുവന്നു. വൊഡഫോണ്‍ കമ്പനി 11200 കോടി രൂപ സര്‍ക്കാരിന് നികുതിയിനത്തില്‍ കുടിശ്ശിക വരുത്തിയപ്പോള്‍ അത് പിരിച്ചെടുക്കാന്‍ സുപ്രീംകോടതി നടത്തിയ നീക്കം തടയാനും കേന്ദ്ര സര്‍ക്കാരും ബിജെപിയും രംഗത്ത് വന്നിരുന്നു. 

പാര്‍ലമെന്റില്‍ ഇരു പാര്‍ടിയും കൈകോര്‍ത്ത സംഭവങ്ങളും നിരവധിയാണ്. 2010 ബജറ്റില്‍ പെട്രോളിയംവില വര്‍ധിപ്പിച്ചപ്പോള്‍ അത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷം ലോക്സഭയില്‍ ഖണ്ഡനോപക്ഷേപം അവതരിപ്പിച്ചു. അതിനെ പരാജയപ്പെടുത്താന്‍ യുപിഎക്കൊപ്പം ബിജെപിയും വോട്ട് ചെയ്തു. 2009ല്‍ ആണവകരാറിന്റെ പേരില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ ബിജെപിയുടെ 10 എംപിമാരാണ് ആ സര്‍ക്കാരിനെ വിശ്വാസവോട്ടെടുപ്പില്‍ രക്ഷിച്ചത്. ഡല്‍ഹി വിമാനത്താവളനിര്‍മാണത്തിലെ അഴിമതിക്കെതിരെ പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ പ്രതികരിക്കാന്‍ ബിജെപി തയ്യാറായില്ല. ജിഎംആര്‍ ഗ്രൂപ്പുമായുള്ള ഇരു കക്ഷികളുടെയും ബന്ധമാണ് നിശ്ശബ്ദതയ്ക്ക് കാരണം. ബാങ്ക് സ്വകാര്യവല്‍ക്കരണം, ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപം 40 ശതമാനമായി വര്‍ധിപ്പിക്കല്‍ തുടങ്ങി നവ ഉദാരവല്‍ക്കരണ ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കപ്പെട്ടത് കോണ്‍ഗ്രസ്-ബിജെപി സഹകരണത്തിലൂടെയാണ്. അമേരിക്കന്‍ വിധേയത്വത്തിലും ഇരു പാര്‍ടികളും ഒരേ തട്ടിലാണ്. അമേരിക്കന്‍ ചാരപ്രവര്‍ത്തനം പുറത്തുവന്നപ്പോള്‍ വിമര്‍ശിക്കാതിരിക്കാന്‍ ഇരു പാര്‍ടികളും ശ്രദ്ധിച്ചു. മഹാരാഷ്ട്രയിലും മറ്റുമുണ്ടായ ഭീകരവാദാക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് മേധാവിക്ക് ഉള്‍പ്പെടെ പങ്കുണ്ടെന്ന് അസീമാനന്ദ വെളിപ്പെടുത്തിയെങ്കിലും ഇക്കാര്യം എന്‍ഐഎയുടെ അന്വേഷണപരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല.

Tuesday, December 17, 2013

കോണ്‍ഗ്രസ്-ബിജെപി രഹസ്യബന്ധം മറനീക്കി പുറത്തുവന്നു

ഡല്‍ഹിയില്‍  ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി  നരേന്ദ്ര മോഡിക്കെതിരെ  കോണ്‍ഗ്രസ് ദേശീയ നേതൃത്വം കോലാഹലം കൂട്ടുമ്പോള്‍  ഇവര്‍ക്ക് വെള്ളിത്തളികയില്‍ വിരുന്നൊരുക്കി കേരളത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൂട്ടരും. ഇടതുപക്ഷത്തിനെതിരെ കേരളത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന കോണ്‍ഗ്രസ്- ബി ജെ പി രഹസ്യബന്ധം ഇതോടെ മറനീക്കി പുറത്തുവന്നു.

നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമാ നിര്‍മാണ പരിപാടിക്ക് പിന്തുണ നല്‍കിയ കാര്യത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനെ പഴിക്കാന്‍ കോണ്‍ഗ്രസിന് അര്‍ഹതയില്ല.  ഇക്കാര്യം പി സി ജോര്‍ജ്തന്നെ ഇതിനകം വ്യ.ക്തമാക്കിക്കഴിഞ്ഞു. ഗുജറാത്തിലെ മന്ത്രിക്കും കൂട്ടര്‍ക്കും ഉമ്മന്‍ചാണ്ടിയും കൂട്ടരും വിരുന്നൊരുക്കിയതും വിരുന്ന് സ്വീകരിച്ചതും കോണ്‍ഗ്രസ് - ബി ജെ പി അവിശുദ്ധ ബന്ധത്തിന്റെ യഥാര്‍ഥ മുഖമാണ് വെളിവാക്കുന്നത്. പ്രതിമാനിര്‍മാണത്തിന് പിന്തുണതേടിയെത്തിയ മോഡിയുടെ സംഘവുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തി. ഇതിനുശേഷം നടന്ന മാസ്‌ക്കറ്റ് ഹോട്ടലില്‍ വിരുന്നില്‍ ഗുജറാത്ത് മന്ത്രിതലസംഘത്തോടൊപ്പം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍  ഭക്ഷണത്തിന് കൂടി ഐക്യദാര്‍ഢ്യം  പ്രകടിപ്പിച്ചു.
നരേന്ദ്ര മോഡിയുടെ പ്രതിമാ നിര്‍മാണ പരിപാടിയുമായി കോണ്‍ഗ്രസില്‍ ആരും സഹകരിക്കരുതെന്നാണ്  കോണ്‍ഗ്രസ് ദേശീയ നേതൃത്വം നല്‍കിയിരുന്ന നിര്‍ദ്ദേശം. എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശത്തിന് ഉമ്മന്‍ചാണ്ടിയും കൂട്ടരും ചെകിടോര്‍ത്തില്ല. ഗുജറാത്ത് കൃഷി മന്ത്രി ബാബു ഭായ് ബുക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിമാ നിര്‍മാണത്തിനുള്ള വിഭവ സമാഹാരണത്തിനായി കഴിഞ്ഞയാ!ഴ്ച കേരളത്തിലെത്തിയത്. ഇവര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അദ്ദേഹത്തിന്റെ ചേംബറിലെത്തി ബുധനാഴ്ച കണ്ടു. പട്ടേല്‍ പ്രതിമയുടെ പരസ്യ ചിത്രവും മുഖ്യമന്ത്രിക്ക് കൈമാറി. ഇടംവലം നോക്കാതെ മുഖ്യമന്ത്രി ചിത്രം ഇരുകയ്യും നീട്ടി സ്വീകരിച്ചു.

സംഘത്തെ  മുഖ്യമന്ത്രി സ്വീകരിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിയെ കടത്തിവെട്ടി അദ്ദേഹത്തിന്റെ മുന്‍ വിശ്വസ്തനും ഇപ്പോഴത്തെ യൂദാസുമെന്ന് കോണ്‍ഗ്രസുകാര്‍തന്നെ ആക്ഷേപിക്കുന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ( പി സി ജോര്‍ജിന്റെ ഭാഷയില്‍ നവീന വേതാളം)  ഗുജറാത്തിലെ മന്ത്രിതല സംഘത്തിനൊപ്പം വിരുന്നുണ്ടു . പ്രതിമാ നിര്‍മാണത്തിന് ഗുജറാത്ത് സംഘത്തിന് കേരള സര്‍ക്കാര്‍ പിന്തുണയും വാഗ്ദാനം ചെയ്തു.കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമായ എതിര്‍പ്പൊന്നും കേരള നേതാക്കള്‍ ഉന്നയിച്ചില്ലെന്ന് സംസ്ഥാനത്തെ ബിജെപി വൃത്തങ്ങള്‍ ആണയിട്ട് പറയുന്നു. ഗുജറാത്ത് കൃഷി മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍  അനുഗമിച്ചു.

janayugom

Monday, November 11, 2013

ബിജെപി നേതാവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീ കൊല്ലപ്പെട്ടു

ബിലാസ്പുര്‍: ഛത്തീസ്ഗഡിലെ മുന്‍മന്ത്രിയായ ബിജെപി നേതാവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീയെ വെന്തു മരിച്ച നിലയില്‍ കണ്ടെത്തി. മുന്‍മന്ത്രിയും ബിലാസ്പുര്‍ ജില്ലയിലെ മസ്തുരി മണ്ഡലത്തില്‍നിന്നുള്ള സ്ഥാനാര്‍ഥിയുമായ കൃഷ്ണമൂര്‍ത്തി ബന്ധിക്കെതിരെ ആരോപണമുന്നയിച്ച് മണിക്കൂറുകള്‍ക്കകമാണ് ഇവര്‍ കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിന് ഛത്തീസ്ഗഢ് ഒരുങ്ങവെയാണ് പ്രമുഖ നേതാവിനെതിരെയുള്ള ലൈംഗികാരോണത്തില്‍ ബിജെപി കുടുങ്ങിയത്. ബന്ധിയുടെ അടുത്ത സുഹൃത്തും മുന്‍ ജഡ്ജിയുമായ ആര്‍ ആര്‍ ഭരദ്വാജിന്റെ വീട്ടിലാണ് സ്ത്രീയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭരദ്വാജ് തന്നെ ബലാത്സംഗം ചെയ്യുകയും പിന്നീട് ബന്ധിക്ക് പരിചയപ്പെടുത്തുകയുമായിരുന്നെന്നും സ്ത്രീ വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞിരുന്നു. തന്റെയും മക്കളുടെ മുഴുവന്‍ കാര്യങ്ങളും നോക്കിക്കൊള്ളുമെന്ന ഭരദ്വാജ് ഉറപ്പു നല്‍കിയെന്നും പിന്നീട് ബന്ധി തന്നെ പലര്‍ക്കും കാഴ്ചവച്ചെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോട്വാലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ ശേഷം നടത്തിയ വാര്‍ത്താസമ്മേളനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭരദ്വാജിനെയും മകനെയുംഅറസ്റ്റ് ചെയ്തു. എന്നാല്‍, ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് ബന്ധി പ്രതികരിച്ചു.

deshabhimani

Tuesday, October 29, 2013

സീറ്റ് കിട്ടിയില്ല; വാജ്പേയിയുടെ അനന്തരവള്‍ പാര്‍ടി വിട്ടു

റായ്പുര്‍: ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാത്തതിനെത്തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ അനന്തരവളും മുന്‍ എംപിയുമായ കരുണാശുക്ല ബിജെപി വിട്ടു. മഹിളാ മോര്‍ച്ച മുന്‍ ദേശീയ പ്രസിഡന്റ് കൂടിയായ കരുണാശുക്ലയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ സീറ്റ് നല്‍കുമെന്ന് നേതൃത്വം നേരത്തെ ഉറപ്പുനല്‍കിയിരുന്നു. താന്‍ നിരന്തരം അവഗണിക്കപ്പെടുകയാണെന്നും ഈ സാഹചര്യത്തില്‍ പാര്‍ടിയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്നും കരുണാ ശുക്ല പിന്നീട് വാര്‍ത്താലേഖകരോട് പറഞ്ഞു. ബല്‍ത്താര മണ്ഡലത്തില്‍നിന്ന് മത്സരിക്കാന്‍ കരുണാശുക്ല താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. കരുണാശുക്ലയെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നുള്ള ഗ്രൂപ്പ്പോര് അവസാനിപ്പിക്കാന്‍ കേന്ദ്രനേതാക്കള്‍ എത്തിയിയെങ്കിലും ശമനമുണ്ടായില്ല. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കരുണാശുക്ലയുടെ രാജി ബിജെപിയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നാണ് കരുതുന്നത്.

deshabhimani

Monday, September 23, 2013

ബിജെപിയും ആര്‍എസ്എസും ജനങ്ങളെ ഭിന്നിപ്പിക്കുന്നു: വൃന്ദ കാരാട്ട്

ഇരിട്ടി: ബിജെപിയും ആര്‍എസ്എസ്സും മതാടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തഘട്ടത്തില്‍ പുതിയ രാഷ്ട്രീയപരീക്ഷണത്തിനാണ് ആര്‍എസ്എസ് മുതിരുന്നത്. ഇതാണ് മുസാഫര്‍ നഗറില്‍ കണ്ടത്. ഒരേ മനസ്സോടെ കഴിഞ്ഞ കര്‍ഷകരെ മതത്തിന്റെപേരില്‍ തമ്മിലടിപ്പിച്ചു. നരേന്ദ്രമോഡിയുടെ അനുയായിയായ അമിത്ഷാ ആറുമാസം അവിടെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഇത്. രാഷ്ട്രീയ സര്‍വനാശ സംഘമായി ആര്‍എസ്എസ് അധഃപതിച്ചു. സിപിഐ എം വിളമന ലോക്കല്‍ കമ്മിറ്റിക്കായി വള്ളിത്തോട് നിര്‍മിച്ച ഇഎം എസ് ഭവന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

തെരഞ്ഞെടുപ്പ് അടുക്കുന്തോറും യുപിഎ സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കുറഞ്ഞുവരികയാണ്. കല്‍ക്കരി അഴിമതിയുടെ കറപുരണ്ടതാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ കൈകള്‍. കല്‍ക്കരി ഇടപാട് സംബന്ധിച്ച ഫയലുകള്‍ കാണാനില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ സുപ്രീംകോടതിപോലും വിമര്‍ശിച്ചു. രേഖകള്‍ കാണാതായാല്‍ അങ്കണവാടി ജീവനക്കാരുടെയും അക്കൗണ്ടന്റുമാരുടെയുമൊക്കെ തൊഴില്‍ നഷ്ടപ്പെടുന്ന നാടാണിത്. എന്നിട്ടും മന്‍മോഹന്‍സിങ്ങിന്റെ കസേരയ്ക്ക് അനക്കമില്ല. സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പണമില്ലെന്ന് ആണയിടുന്ന കേന്ദ്രസര്‍ക്കാര്‍ വന്‍കിട കോര്‍പറേറ്റുകള്‍ക്കായാണ് പണമൊഴുക്കുന്നത്. വിലക്കയറ്റം വര്‍ധിക്കുന്ന ഗുരുതര സാഹചര്യം കേന്ദ്രനയങ്ങളുടെ സൃഷ്ടിയാണ്. ഉള്ളി മുറിക്കുമ്പോഴല്ല, വാങ്ങുമ്പോഴാണ് ജനങ്ങളുടെ കണ്ണുനിറയുന്നത്. ഭക്ഷ്യസുരക്ഷാ ബില്ലിന്റെ മറവില്‍ കേരളജനതയെ ശിക്ഷിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ബിപിഎല്‍ കുടുംബത്തിന് ഇപ്പോള്‍ മാസത്തില്‍ 35കിലോ ഭക്ഷ്യധാന്യം ലഭിക്കുന്നത് വെട്ടിക്കുറയ്ക്കപ്പെടും. കേരളിയനായ ഭക്ഷ്യമന്ത്രി കെ വി തോമസാണ് ഇത് ചെയ്യുന്നത്. യുപിഎ നയങ്ങള്‍ പിന്തുടരുന്ന ഉമ്മന്‍ചാണ്ടിയും കേരളത്തെ തകര്‍ച്ചയിലേക്കാണ് നയിക്കുന്നത്.

ലോകമെങ്ങും ഊര്‍ജത്തിന്റെയും പ്രകാശത്തിന്റെയും പ്രതീകമായി സൗരോര്‍ജം മാറുമ്പോള്‍ ഇവിടെ അത് ഉമ്മന്‍ചാണ്ടി ഇരുട്ടിന്റെയും അഴിമതിയുടെയും പ്രതീകമാക്കി. ജനങ്ങളുടെ പ്രതിഷേധം ഭയന്ന് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ പൊതുപരിപാടികള്‍ തുടര്‍ച്ചയായി റദ്ദാക്കുകയാണ്. ഇങ്ങനെയായാല്‍ അദ്ദേഹം കേരളത്തില്‍നിന്ന് താമസം മാറ്റേണ്ട സാഹചര്യം വരും. ഈ സമരത്തില്‍നിന്ന് ഇടതുപക്ഷം പിന്നോട്ടില്ല. വര്‍ഗീയതയും തൊഴിലില്ലായ്മയും ആഭ്യന്തരസുരക്ഷാരാഹിത്യവും ചേര്‍ന്ന് രാജ്യം അപകടകരമായ സ്ഥിതിയിലേക്കാണ് നീങ്ങുന്നത്. ജനങ്ങളുടെ കൂട്ടായ്മ ഏറ്റവും കൂടുതല്‍ ആവശ്യമായ കാലഘട്ടംകൂടിയാണിത്. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുകയാണ് കാലഘട്ടത്തിന്റെ ആവശ്യം. സുര്‍ജിത് ഭവന്‍ നിര്‍മാണത്തിന് ഏറ്റവും കൂടുതല്‍ പണം സംഭാവന ചെയ്ത കണ്ണൂര്‍ ജില്ലയിലെ ജനങ്ങള്‍ അഭിനന്ദനമര്‍ഹിക്കുന്നതായും അവര്‍ പറഞ്ഞു.

deshabhimani

Friday, September 13, 2013

നരേന്ദ്ര മോഡി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി

സ്ഥാപകനേതാവ് എല്‍ കെ അദ്വാനിയുടെ വാക്കുകള്‍ അവഗണിച്ച് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ബിജെപി പ്രഖ്യാപിച്ചു. ബിജെപി പാര്‍ലമെന്ററി സമിതി യോഗത്തില്‍ മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിങ്ങിന്റെ പ്രമേയം കമ്മറ്റി അംഗീകരിച്ചു. യോഗത്തില്‍ അദ്വാനി പങ്കെടുത്തിരുന്നില്ല. യോഗശേഷം ഔദ്യോഗികമായ പ്രഖ്യാപനവും നടന്നു.

മോഡിയെ ഉടന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കേണ്ടെന്ന നിലപാടിലായിരുന്നു അദ്വാനി. പ്രതിപക്ഷ നേതാവ് സുഷമ സ്വരാജും അദ്വാനിയ്ക്ക് പിന്തുണ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ അദ്വാനിപക്ഷത്തെ അനുനയിപ്പിക്കാനുള്ള രാജ്നാഥ് സിങ്ങിന്റെ ശ്രമം വിജയിച്ചില്ല. ബിജെപിക്കാര്‍ മോശം കാലമെന്നു വിശ്വസിക്കുന്ന പിതൃപക്ഷം 19 ന് തുടങ്ങുമെന്നതിനാല്‍ അതിനുമുമ്പ് മോഡിപ്രഖ്യാപനം നടത്താന്‍ കഴിഞ്ഞ ഒരാഴ്ചയായി അദ്വാനി വിരുദ്ധര്‍ ശ്രമിക്കുന്നു. 17 ന് മോഡിയുടെ ജന്മദിനമാണ്. അതിനു മുമ്പായി പ്രഖ്യാപിക്കണമെന്നാണ് മോഡിപക്ഷത്തിന്റെ താല്‍പ്പര്യം. തുടര്‍ന്നാണ് രാജ്നാഥ് സിങ് തിരക്കിട്ട് കൂടിയാലോചന ആരംഭിച്ചത്.

രണ്ടുദിവസമായി രാജ്നാഥ് സിങ് അദ്വാനിയുമായി രണ്ടുവട്ടം കൂടിക്കാഴ്ച നടത്തിയിരുന്നു. നവംബറില്‍ നടക്കേണ്ട അഞ്ചു സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷംമാത്രം പ്രധാനമന്ത്രിസ്ഥാനാര്‍ഥിയെ തീരുമാനിച്ചാല്‍ മതിയെന്ന നിലപാടില്‍ അദ്വാനി ഉറച്ചുനിന്നു. വ്യാഴാഴ്ച രാജ്നാഥ് സിങ്ങിന് പുറമെ ഒട്ടനവധി മുതിര്‍ന്ന നേതാക്കള്‍ അദ്വാനിയെ വസതിയില്‍ സന്ദര്‍ശിച്ചു. മുന്‍ അധ്യക്ഷന്‍ വെങ്കയ്യനായിഡു, മുരളീധര്‍റാവു, ഗുരുമൂര്‍ത്തി തുടങ്ങിയവരാണ് അദ്വാനിയെ കണ്ടത്. എന്നാല്‍, നിലപാട് മാറ്റത്തിന് അദ്വാനി തയ്യാറായില്ല.

deshabhimani

Thursday, May 9, 2013

ദക്ഷിണേന്ത്യയിലെ വാതിലടഞ്ഞു; ബിജെപിക്ക് നിരാശ


ദക്ഷിണേന്ത്യയിലെ അധികാരകവാടമെന്ന് ബിജെപി വിശേഷിപ്പിച്ച കര്‍ണാടകത്തിലെ കനത്ത തോല്‍വി പാര്‍ടി കേന്ദ്രനേതൃത്വത്തിന് നിരാശയായി. നരേന്ദ്രമോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി അവരോധിക്കാന്‍ നടത്തിയ ശ്രമങ്ങളോട് ജനങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്ന് തെളിയിക്കുന്നതു കൂടിയായി കര്‍ണാടകത്തിലെ ജനവിധി. "ഞങ്ങള്‍ ഞെട്ടലോടെയാണ് കര്‍ണാടകത്തിലെ തോല്‍വി ഏറ്റുവാങ്ങുന്നത്. ഞങ്ങള്‍ വളരെ അസന്തുഷ്ടരാണ്"- ബിജെപി വക്താവ് രാജീവ്പ്രതാപ് റൂഡി പറഞ്ഞു. ബിജെപി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം ചോര്‍ത്തുന്ന തരത്തില്‍ നിരവധി ഘടകങ്ങള്‍ ഒരേസമയം പ്രവര്‍ത്തിച്ചെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി വോട്ടുകളുടെ നല്ലൊരു ഭാഗം ബി എസ് യെദ്യൂരപ്പ കൊണ്ടുപോയെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. യെദ്യൂരപ്പയ്ക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളുണ്ടായിരുന്നു. ലോകായുക്തയുമായുള്ള പ്രശ്നങ്ങളും ഗൗരവമുള്ളതായിരുന്നു. അതിനാല്‍, അദ്ദേഹത്തിനെതിരെ നടപടിയെടുക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. പാര്‍ടിക്കുള്ളില്‍ അദ്ദേഹത്തെ നിലനിര്‍ത്താന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍, അദ്ദേഹം സ്വന്തംവഴിയാണ് സ്വീകരിച്ചത്- അദ്ദേഹം പറഞ്ഞു.

അധികാരത്തിലിരുന്ന സംസ്ഥാനങ്ങളിലെല്ലാം ബിജെപി തോറ്റതും നേതൃത്വത്തെ ആശങ്കപ്പെടുത്തുകയാണ്. ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലും ബിജെപി സര്‍ക്കാരുകള്‍ നിലംപൊത്തി. കര്‍ണാടകത്തിലെ തോല്‍വി ലോക്സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് നേതൃത്വം ഭയപ്പെടുന്നു. ഇപ്പോള്‍ മധ്യപ്രദേശിലും ഗുജറാത്തിലും മാത്രമേ ബിജെപി ഭരണമുള്ളൂ. നേതൃത്വത്തിലെ ആശയക്കുഴപ്പവും പടലപ്പിണക്കവും കര്‍ണാടകത്തിലെ തിരിച്ചടിക്ക് ആക്കംകൂട്ടി. എല്‍ കെ അദ്വാനിയെപ്പോലും പിന്തള്ളിയാണ് നരേന്ദ്രമോഡിയെ പ്രചാരണത്തിന്റെ മുന്‍നിരയില്‍ കൊണ്ടുവന്നത്. ഇക്കൊല്ലംതന്നെയാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുകള്‍. രാജസ്ഥാനിലും ഡല്‍ഹിയിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കെതിരെയുള്ള ജനവികാരം മുതലെടുക്കാന്‍ ഇന്നത്തെ നിലയില്‍ കഴിയില്ലെന്ന തോന്നല്‍ ബിജെപിയില്‍ ശക്തിപ്പെടുകയാണ്. മധ്യപ്രദേശില്‍മാത്രമാണ് ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പ് നേരിടാന്‍ കഴിയുക. ഇക്കൊല്ലംതന്നെ ലോക്സഭാ തെരഞ്ഞെടുപ്പ് നടത്താന്‍ ധൈര്യമുണ്ടോ എന്ന് ബിജെപി നേതാവ് വെങ്കയ്യനായിഡു കോണ്‍ഗ്രസിനെ വെല്ലുവിളിച്ചെങ്കിലും ബിജെപി നേതൃത്വം അതിന് സജ്ജമല്ലെന്നതാണ് വസ്തുത. മോഡിയെ ഉയര്‍ത്തിക്കാട്ടുന്നതോടെ എന്‍ഡിഎ സംവിധാനം കൂടുതല്‍ ദുര്‍ബലമാകുമെന്നും കരുതുന്നവര്‍ ബിജെപി നേതൃത്വത്തിലുണ്ട്.

deshabhimani 090513

ബിജെപി തകര്‍ന്നു


ബിജെപി സര്‍ക്കാരിന്റെ അഴിമതിക്ക് കര്‍ണാടകത്തിലെ ജനങ്ങള്‍ കനത്ത തിരിച്ചടി നല്‍കിയപ്പോള്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തിലേക്ക്. 223ല്‍ 121 സീറ്റ്കോണ്‍ഗ്രസ് നേടിയപ്പോള്‍ ബിജെപിയും എച്ച് ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ സെക്കുലറും 40 സീറ്റുവീതം നേടി രണ്ടാംസ്ഥാനം പങ്കിട്ടു.

2008 ലെ തെരഞ്ഞെടുപ്പില്‍ 110 സീറ്റ്നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും പിന്നീട് സ്വതന്ത്രരെ വിലയ്ക്കെടുത്ത് അധികാരമേറുകയും ചെയ്ത ബിജെപിക്ക് ഇക്കുറി നഷ്ടമായത് 70 സീറ്റ്. കഴിഞ്ഞതവണ 80 സീറ്റ് ലഭിച്ച കോണ്‍ഗ്രസിന് 40 സീറ്റ് അധികം കിട്ടി. കഴിഞ്ഞതവണ 28 സീറ്റ് മാത്രമുണ്ടായിരുന്ന ജനതാദള്‍ സെക്കുലര്‍ 12 സീറ്റു കൂടുതല്‍ നേടി. ബിജെപി വിട്ട മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ കെജെപിക്ക് ആറ് സീറ്റേ ലഭിച്ചുള്ളു. ബിഎസ്ആര്‍ കോണ്‍ഗ്രസ് നാല് സീറ്റ് നേടി. സമാജ്വാദിപാര്‍ടി ഒരു സീറ്റു നേടിയപ്പോള്‍ പന്ത്രണ്ടിടത്ത് സ്വതന്ത്രര്‍ വിജയിച്ചു. ഇവരില്‍ ചിലര്‍ കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും വിമതരാണ്. കര്‍ണാടകത്തെ അഴിമതിയില്‍ മുക്കിയ ബിജെപിക്ക് ഒരു ജില്ലയിലും മേധാവിത്വം സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. തീരമേഖലയുള്‍പ്പെടെ ബിജെപി ശക്തികേന്ദ്രങ്ങളിലെല്ലാം കോണ്‍ഗ്രസ് നേട്ടം കൈവരിച്ചു. ദക്ഷിണ കര്‍ണാടകത്തില്‍ ജനതാദള്‍ മികച്ച പ്രകടനമാണ് നടത്തിയത്.

ബംഗളൂരു ജില്ലയില്‍ 2008ല്‍ 17 സീറ്റ് നേടിയ ബിജെപിക്ക് ഇക്കുറി 12 സീറ്റ് മാത്രം. ബിജെപിക്ക് കഴിഞ്ഞതവണ വന്‍വിജയം സമ്മാനിച്ച ബെല്ലാരി ജില്ല ഇത്തവണ അവരെ പൂര്‍ണമായും കൈയൊഴിഞ്ഞു. ഉപമുഖ്യമന്ത്രിയും ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന കെ എസ് ഈശ്വരപ്പ ഉള്‍പ്പെടെ സംസ്ഥാന മന്ത്രിസഭയിലെ 12 മന്ത്രിമാരാണ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്. മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, ആഭ്യന്തരമന്ത്രി ആര്‍ അശോക്, പ്രതിപക്ഷനേതാവ് സിദ്ദരാമയ്യ, മുന്‍മുഖ്യമന്ത്രി കുമാരസ്വാമി, കെജെപി നേതാവ് ബി എസ് യെദ്യൂരപ്പ എന്നിവരാണ് വിജയിച്ചവരില്‍ പ്രമുഖര്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി പരമേശ്വര്‍, മുന്‍ കേന്ദ്രമന്ത്രി സി എം ഇബ്രാഹിം, ജനതാദള്‍ നേതാവ് അനിതാകുമാരസ്വാമി എന്നിവരാണ് പരാജയപ്പെട്ട പ്രമുഖര്‍.

മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ ഹുബ്ലി-ദാര്‍വാര്‍ഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍നിന്ന് 18,000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ വരുണ മണ്ഡലത്തില്‍ 30,000 ത്തിലേറെ വോട്ടിന് വിജയിച്ചു. മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ശിക്കാരിപുരയില്‍നിന്ന് 24,425വോട്ടിനാണ് വിജയിച്ചത്. രാമനഗര മണ്ഡലത്തില്‍നിന്ന് മുന്‍ മുഖ്യമന്ത്രി കുമാരസ്വാമി 25,404 വോട്ടിനും വിജയിച്ചു. കോണ്‍ഗ്രസിനുവേണ്ടി ശാന്തിനഗര്‍, സര്‍വജ്ഞനഗര്‍, മംഗളൂരു മണ്ഡലങ്ങളില്‍ മത്സരിച്ച മലയാളികളായ എന്‍ എ ഹാരിസ്, കെ ജെ ജോര്‍ജ്, യു ടി ഖാദര്‍ എന്നിവരും ജയിച്ചു.
(വികാസ് കാളിയത്ത്)

deshabhimani 090513

Saturday, April 27, 2013

കര്‍ണാടകം: പ്രമുഖ കക്ഷികളില്‍ ക്രിമിനല്‍ വാഴ്ച


നിയമസഭാതെരഞ്ഞെടുപ്പില്‍ ആര്‍ക്ക് ഭൂരിപക്ഷം കിട്ടിയാലും കോടീശ്വരന്മാരും ക്രിമിനലുകളും സംസ്ഥാനം നിയന്ത്രിക്കും. സംസ്ഥാനത്തെ കോണ്‍ഗ്രസ്, ബിജെപി, കെജെപി, ബിഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങി പ്രമുഖ പാര്‍ടികളുടെയൊക്കെ സ്ഥാനാര്‍ഥിപട്ടികയില്‍ ഭൂരിഭാഗവും കോടിപതികളും ക്രിമിനലുകളുമാണ്. "കര്‍ണാടക ഇലക്ഷന്‍ വാച്ച്" എന്ന സന്നദ്ധ സംഘടന നടത്തിയ പഠനത്തില്‍ ബംഗളൂരു നഗരത്തില്‍ തന്നെ, മത്സരിക്കുന്ന 156 സ്ഥാനാര്‍ഥികളില്‍ 76 ശതമാനവും അതിസമ്പന്നരാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളിലാണ് കോടീശ്വരന്മാര്‍ കൂടുതല്‍. ഗോവിന്ദരാജ നഗറില്‍ മത്സരിക്കുന്ന പ്രിയകൃഷ്ണയാണ് ഇതില്‍ മുന്നില്‍. 910 കോടിയാണ് കൃഷ്ണയുടെ ആസ്തി. ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികള്‍ കൂടുതല്‍ ബിജെപിയിലാണ്. ബംഗളൂരുവിലെ ബിജെപി സ്ഥാനാര്‍ഥികളില്‍ 30 ശതമാനവും ക്രിമിനല്‍ ബന്ധമുള്ളവരാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ 28 ശതമാനമാണ് ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍. ജനതാദള്‍ സ്ഥാനാര്‍ഥികളില്‍ 19 ശതമാനവും കെജെപിയുടെ 18 ശതമാനവും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. ഇത്തവണ മത്സരിക്കുന്ന 40 സിറ്റിങ് എംഎല്‍എമാര്‍ ക്രിമിനല്‍കേസില്‍ ഉള്‍പ്പെട്ടവരാണണെന്നും പഠനം വെളിപ്പെടുത്തുന്നു.

അതേസമയം, പ്രചാരണം മുറുകിയതോടെ കര്‍ണാടകത്തില്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്താമെന്ന ബിജെപിയുടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റിരിക്കുകയാണ്. മെയ് അഞ്ചിന് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ 224 മണ്ഡലങ്ങളില്‍ ഭൂരിഭാഗം സീറ്റുകളിലും കോണ്‍ഗ്രസ്, ബിജെപി, ജനതാദള്‍ ത്രികോണ മത്സരത്തിന് കളമൊരുങ്ങിയിട്ടുണ്ട്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള കെജെപി പല സ്ഥലങ്ങളിലും ശക്തിതെളിയിക്കുമെന്നത് ബിജെപിക്ക് ഭീഷണിയാകുന്നുണ്ട്. അഴിമതിയാണ് തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയം. ബിജെപിസര്‍ക്കാരിന്റെ അഞ്ചുവര്‍ഷ ഭരണകാലത്തെ അഴിമതിയാണ് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നത്. കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാരിന്റെ അഴിമതിയുടെ പട്ടിക നിരത്തി ഇതിനെ പ്രതിരോധിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഖനി, ഭൂമാഫിയ എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കെതിരെയുള്ള ലോകായുക്ത കേസുകള്‍ ഉയര്‍ത്തിക്കാട്ടി രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രചാരണം നടത്തി. 2ജി സ്പെക്ട്രം ഉള്‍പ്പടെയുള്ള അഴിമതിക്കഥകളുമായി മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയും സുഷമ സ്വരാജും ഉള്‍പ്പടെയുള്ളവര്‍ ബിജെപിക്കുവേണ്ടി പ്രചാരണരംഗത്തുണ്ട്. ബംഗളൂരു സ്ഫോടനം മുതലെടുത്ത് തീവ്രവാദിപ്രശ്നം വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയാക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയമാകുമെന്നു കരുതിയ കാവേരി നദീജലപ്രശ്നം വലിയ ചര്‍ച്ചയായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

എച്ച് ഡി ദേവഗൗഡയുടെ നേതൃത്വത്തില്‍, ഇക്കുറിയും ഗ്രാമീണമേഖലകളാണ് ജനതാദള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2004ലെ തെരഞ്ഞെടുപ്പില്‍ ദേവഗൗഡയുടെ ജനതാദളിന് 58 സീറ്റ് ലഭിച്ചിരുന്നു. എന്നാല്‍, 2008ല്‍ 28 സീറ്റ് നേടാനേ ജനതാദളിന് സാധിച്ചുള്ളൂ. സിപിഐ എം നേതൃത്വത്തില്‍ ഇടതുപക്ഷപാര്‍ടികള്‍ മുന്നോട്ടുവയ്ക്കുന്ന ബദല്‍ആശയങ്ങളെ പ്രതീക്ഷയോടെയാണ് കര്‍ണാടക ജനത കാണുന്നത്. "മഡെസ്നാന" തുടങ്ങിയ ജാതീയ അനാചരങ്ങള്‍ക്കെതിരെ സിപിഐ എം നടത്തിയ പ്രക്ഷോഭങ്ങള്‍ക്ക് സംസ്ഥാനത്ത് മികച്ച പ്രതികരണമാണ് ലഭിച്ചത്. 30 സീറ്റില്‍ ഇടതുപക്ഷപാര്‍ടികള്‍ മത്സരിക്കുന്നുണ്ട്.
(വികാസ് കാളിയത്ത്)

deshabhimani 270413

Tuesday, April 23, 2013

ശിവഗിരി തീര്‍ഥാടനത്തെ ബി ജെ പി ഹിന്ദുത്വവല്‍ക്കരിക്കുന്നു


നവോത്ഥാന നായകനായ ശ്രീനാരായണഗുരുദേവന്‍ പഞ്ചശുദ്ധിയോടെ നടത്താന്‍ കല്‍പ്പിച്ച ശിവഗിരി തീര്‍ഥാടനത്തെ ഹൈന്ദവവല്‍ക്കരിച്ച് അശുദ്ധമാക്കാന്‍ ബി ജെ പി നടത്തുന്ന ഗൂഢാലോചനയ്‌ക്കെതിരെ ശ്രീനാരായണീയരില്‍ രോഷം പടരുന്നു.

ഗുജറാത്തിലെ വംശീയഹത്യക്ക് ചുക്കാന്‍ പിടിച്ച മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ശിവഗിരിയിലേക്ക് ആനയിക്കാന്‍ ഗൂഢാലോചന നടന്നത് ബി ജെ പിയുടെയും സംഘപരിവാറിന്റെയും ഭാരതീയ വിചാരകേന്ദ്രത്തിന്റെയും അകത്തളങ്ങളിലായിരുന്നുവെന്ന് വ്യക്തമായിക്കഴിഞ്ഞു. ശിവഗിരിയിലെ സ്വാമിമാരെ ചാക്കിട്ട് മോഡിയുടെ ശിവഗിരി എഴുന്നള്ളത്തിന് ചുക്കാന്‍ പിടിച്ചത് ബി ജെ പി നേതാവായ ഒരു മുന്‍ കേന്ദ്രമന്ത്രിയും വിശ്വഹിന്ദുപരിഷത്തിന്റെ ഒരു സംസ്ഥാന നേതാവും ചേര്‍ന്നായിരുന്നു.

തീര്‍ഥാടന മഹോത്സവത്തിന്റെ ഉദ്ഘാടനത്തിനെത്തുന്ന മോഡിയുടെ വരവറിയിച്ചുകൊണ്ടുള്ള പ്രചാരണ പരിപാടി സംസ്ഥാനത്തുടനീളം സംഘടിപ്പിക്കാമെന്നും ശിവഗിരിയിലെ സന്യാസിമാര്‍ക്ക് ഈ ബി ജെ പി-വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ ഉറപ്പുനല്‍കിയിരുന്നു. ഇതനുസരിച്ച് ലക്ഷക്കണക്കിന് ബഹുവര്‍ണ്ണ പോസ്റ്ററുകളും ഫഌക്‌സ്‌ബോര്‍ഡുകളും നാടെമ്പാടും നിരന്നുകഴിഞ്ഞു. സംസ്ഥാന ബി ജെ പിക്ക് ഇതിനുവേണ്ടി ഗുജറാത്തിലെ ബി ജെ പി ഘടകം ദശലക്ഷങ്ങളുടെ ഫണ്ട് എത്തിച്ചുവെന്നും പറയപ്പെടുന്നു. വരുംനാളുകളില്‍ മോഡിക്ക് സ്വാഗതമോതുന്ന കമാനങ്ങള്‍ ശിവഗിരിയിലും സംസ്ഥാനത്തെ നഗരങ്ങളിലും പട്ടണങ്ങളിലും സ്ഥാപിക്കുന്നതും ബി ജെ പിയുടെ ചെലവിലായിരിക്കും.

ഇതിനകം സാര്‍വത്രികമായി പ്രചരിപ്പിച്ചുകഴിഞ്ഞ മോഡിയുടെ കൂറ്റന്‍ ചിത്രം നിറഞ്ഞുനില്‍ക്കുന്ന പോസ്റ്ററില്‍ നരേന്ദ്രമോഡിക്ക് ശിവഗിരിയിലേക്ക് സ്വാഗതം എന്നെഴുതിയിട്ടുണ്ട്. ബി ജെ പിയുടെ പേരില്‍തന്നെയാണ് പോസ്റ്റര്‍. കോട്ടയം നാഗമ്പടം ക്ഷേത്രവളപ്പില്‍ നിന്നും ഗുരുദേവന്റെ ആഹ്വാനപ്രകാരം ഇലവുംതിട്ട രാഘവനടക്കമുള്ള അഞ്ചു തീര്‍ഥാടകര്‍ ശിവഗിരിയിലേക്ക് ആദ്യതീര്‍ഥാടനം നടത്തിയതുമുതല്‍ ഇതുവരെ തീര്‍ഥാടനത്തെ രാഷ്ട്രീയവല്‍ക്കരിച്ചിട്ടേയില്ല. ശിവഗിരിയില്‍ എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ പൊലീസ് നരനായാട്ടിനുശേഷം നടന്ന തീര്‍ഥാടന മഹോത്സവം പോലും രാഷ്ട്രീയം തീണ്ടാതെയാണ് കടന്നുപോയത്.

എന്നാല്‍ പടിവാതില്‍ക്കലെത്തിനില്‍ക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഡിയെ ബി ജെ പി പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിക്കാട്ടുന്നതിനിടയില്‍ അദ്ദേഹത്തെ ശിവഗിരിയിലേക്ക് ക്ഷണിച്ചത് മതാതീത ആത്മീയതയുടെ പ്രതീകമായ മഹത്തായ ശിവഗിരി തീര്‍ഥാടനത്തെ കാവിക്കുപ്പായമണിയിച്ചു ഹൈന്ദവവല്‍ക്കരിക്കാനാണെന്ന ആരോപണവും ശ്രീനാരായണീയര്‍ക്കിടയില്‍ സാര്‍വത്രികമായിട്ടുണ്ട്.

വിവാദത്തിരയിളക്കിയ മോഡി-ഷിബു ബേബിജോണ്‍ കൂടിക്കാഴ്ചയും ഈ ബി ജെ പി-സംഘപരിവാര്‍ ഗൂഢാലോചനയുടെ ഭാഗമായിരുന്നു. മോഡി ദര്‍ശനത്തിനുമുമ്പ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനും മന്ത്രി ഷിബുവും തമ്മില്‍ കൂടിക്കാഴ്ച നടന്നിരുന്നു. മോഡിയുടെ ശിവഗിരി സന്ദര്‍ശനത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം കൊടുമ്പിരിക്കൊണ്ടാല്‍ അതൊന്നും വകവയ്ക്കാതെ ശിവഗിരിയിലെത്തണമെന്ന് സര്‍ക്കാര്‍ പ്രതിനിധിയായി മോഡിയോട് അഭ്യര്‍ഥിക്കാനുള്ള ദൗത്യവും മന്ത്രി ഷിബുവിനെ മുരളീധരന്‍ ഏല്‍പ്പിച്ചിരുന്നുവെന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് അറിവായി.
കൂടിക്കാഴ്ച വേളയില്‍ ബി ജെ പിയുടെ ഈ സന്ദേശം മന്ത്രിയെന്ന നിലയില്‍ത്തന്നെ ഷിബു മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് കൈമാറി ശിവഗിരി സന്ദര്‍ശനം ഉറപ്പാക്കിയത്രെ. മോഡിയും ഷിബുവും തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ അന്നുതന്നെ വി മുരളീധരനെ മന്ത്രി ഷിബു അറിയിച്ചുവെന്ന വെളിപ്പെടുത്തലും മുരളീധരന്‍ വിരുദ്ധ ബി ജെ പി ക്യാമ്പില്‍ നിന്നും പുറത്തുവരുന്നുണ്ട്. ഇരുവരുടേയും മൊബൈലുകള്‍ പരിശോധിച്ചാല്‍ മോഡിയെ ശിവഗിരിയില്‍ എഴുന്നെള്ളിക്കാനുള്ള ഗൂഢാലോചനയില്‍ ഷിബുവിന്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം അനാവരണം ചെയ്യപ്പെടുമെന്നും ഇതേ കേന്ദ്രങ്ങള്‍ അഭിപ്രായപ്പെടുന്നു.

കെ രംഗനാഥ് janayugom 230413

Sunday, April 7, 2013

മോഡിയുടെ മോഹത്തിന് ഭീഷണിയായി അദ്വാനി


അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് നേരിടേണ്ടത് ആരുടെ നേതൃത്വത്തിലാകണമെന്ന വിഷയത്തില്‍ ബിജെപിക്കുള്ളിലെ തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കുപകരം പഴയ പടക്കുതിര എല്‍ കെ അദ്വാനിയുടെ നേതൃത്വമാണ് വേണ്ടതെന്ന അഭിപ്രായം ബിജെപിയുടെ സ്ഥാപക ദിനാചരണത്തില്‍ ഉയര്‍ന്നുവന്നു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനിറങ്ങേണ്ടത് അദ്വാനിയുടെ നേതൃത്വത്തിലാകണമെന്ന് മുതിര്‍ന്ന നേതാവും ഡല്‍ഹി സംസ്ഥാന അധ്യക്ഷനുമായ വിജയ് ഗോയലാണ് ആവശ്യപ്പെട്ടത്. ദേശീയ അധ്യക്ഷന്‍ രാജ്നാഥ്സിങ്ങും അദ്വാനിയും വേദിയിലിരിക്കുമ്പോഴാണ് ഗോയല്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

മോഡിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതില്‍ പ്രമുഖ നേതാക്കള്‍ക്കിടയിലുള്ള തര്‍ക്കം ദിവസേന ശക്തമാവുകയാണ്. വാജ്പേയിയും അദ്വാനിയുമാണ് ബിജെപിയെ തുടക്കംമുതല്‍ നയിച്ചതെന്ന് വിജയ് ഗോയല്‍ പറഞ്ഞു. വാജ്പേയി ഇപ്പോള്‍ ആരോഗ്യവാനല്ല. ഈ സാഹചര്യത്തില്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് അദ്വാനി നേതൃത്വം നല്‍കും. തുടര്‍ന്ന് അധികാരത്തില്‍ എത്തുന്ന സര്‍ക്കാരിനെ അദ്വാനി നയിക്കും- വിജയ് ഗോയല്‍ പറഞ്ഞു. ഗോയലിനെ എതിര്‍ക്കാന്‍ ബിജെപിയുടെ പ്രമുഖ നേതാക്കളാരും മുന്നോട്ട് വന്നിട്ടില്ല. തീവ്രഹിന്ദുത്വം ഉയര്‍ത്തി തെരഞ്ഞെടുപ്പിന് ഇറങ്ങാനുള്ള പദ്ധതിയുടെ ഭാഗമായി നരേന്ദ്രമോഡിയെ ബിജെപിയുടെ ഉന്നത സമിതിയായ പാര്‍ലമെന്ററി ബോര്‍ഡില്‍ തിരിച്ചെടുത്തിരുന്നു. ഇതോടെ മോഡി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണം ശക്തിപ്പെട്ടു. മോഡിയെ പാര്‍ലമെന്ററി ബോര്‍ഡില്‍നിന്ന് മാറ്റിനിര്‍ത്താന്‍ അദ്വാനി, ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് എന്നിവര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. തന്റെ ഉറ്റ അനുചരനും സൊഹ്റാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസ് പ്രതിയുമായ അമിത്ഷായെ നിര്‍ണായക സ്ഥാനമായ ജന. സെക്രട്ടറി പദത്തിലെത്തിക്കാനും മോഡിക്ക് കഴിഞ്ഞു. ഇതോടെ അദ്വാനി അടക്കമുള്ള വിരുദ്ധവിഭാഗം പത്തിമടക്കിയെന്ന പ്രതീക്ഷയിലായിരുന്നു മോഡിയുടെ ചേരി.

എന്നാല്‍, പാര്‍ടിയില്‍ താന്‍ അനിഷേധ്യനാണെന്ന് തെളിയിക്കാന്‍ സ്ഥാപക ദിനംതന്നെ അദ്വാനി തെരഞ്ഞെടുത്തു. ബിജെപിക്ക് അടിത്തറയിട്ടത് രാമക്ഷേത്ര നിര്‍മാണം ലക്ഷ്യമിട്ടുള്ള പ്രക്ഷോഭമാണെന്നു വ്യക്തമാക്കിയ അദ്വാനി തനിക്ക് അതില്‍ നിര്‍ണായക പങ്കുണ്ടെന്ന് വ്യക്തമാക്കുകയുംചെയ്തു. മോഡിയോട് എതിരിടാന്‍ ഉചിതമായ ആയുധം തീവ്രഹിന്ദുത്വമാണെന്ന കണക്കുകൂട്ടലോടെയാണ് അദ്വാനി പ്രസംഗിച്ചത്. ഹിന്ദുത്വനിലപാടില്‍ മയം വരുത്തിയെന്ന് ആരോപിച്ചാണ് ആര്‍എസ്എസ് അദ്വാനിയുമായി ബന്ധം വിഛേദിച്ചത്. പാകിസ്ഥാന്‍ സന്ദര്‍ശനവേളയില്‍ മുഹമ്മദ് അലി ജിന്നയെ പ്രശംസിച്ച് അദ്വാനി നടത്തിയ പ്രസംഗമാണ് ഭിന്നതയ്ക്ക് തുടക്കമിട്ടത്. ഈ ഭിന്നത മറികടക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ അദ്വാനി നടത്തുന്നത്. മോഡിയുടെ പ്രവര്‍ത്തന ശൈലിയോട് സംഘപരിവാറിലുള്ള വിയോജിപ്പ് മുതലെടുക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് ബിജെപിയുടെ ഏറ്റവും മുതിര്‍ന്ന നേതാവിന്റെ കണക്കുകൂട്ടല്‍. മോഡിയുടെ ഏകാധിപത്യശൈലി തങ്ങള്‍ക്ക് ദോഷംചെയ്യുമെന്ന ഭയം ആര്‍എസ്എസില്‍ ശക്തമാണ്. മോഡിക്കുവേണ്ടി പരസ്യമായി രംഗത്തിറങ്ങിയ തങ്ങളുടെ മുഖപത്രങ്ങളുടെ എഡിറ്റര്‍മാരെ ആര്‍എസ്എസ് നീക്കംചെയ്തു. "പാഞ്ചജന്യ"ത്തിന്റെ എഡിറ്റര്‍ ബല്‍ദേവ് ശര്‍മ, ഇംഗ്ലീഷ് മുഖപത്രം "ഓര്‍ഗനൈസറി"ന്റെ എഡിറ്റര്‍ ആര്‍ ബാലശങ്കര്‍ എന്നിവരെയാണ് നീക്കിയത്.
(പി വി അഭിജിത്)

deshabhimani 070413

ഗുജറാത്ത് കടക്കെണിയിലേക്ക്


എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ നരേന്ദ്രമോഡി ചരടുവലിക്കുന്നത് ഗുജറാത്തിനെ കടക്കെണിയില്‍ തള്ളിയിട്ടശേഷം. മോഡി അധികാരം ഏറ്റെടുത്ത 2001-2002 കാലഘട്ടത്തില്‍ ഗുജറാത്തിന്റെ കടം 45,301 കോടി രൂപ ആയിരുന്നെങ്കില്‍ 2012 മാര്‍ച്ച് 31ന് ഇത് 1,38,978 കോടി രൂപയിലേക്ക് ഉയര്‍ന്നു. 2013-14ല്‍ ഗുജറാത്ത് 1.76 ലക്ഷം കോടി രൂപയുടെ കടക്കെണിയിലേക്ക് നീങ്ങുമെന്നാണ് ഔദ്യോഗിക കണക്ക്. മോഡി ഭരണത്തില്‍ ഇതിനകം രണ്ടിരട്ടിയിലധികം വര്‍ധിച്ച കടഭാരം മൂന്നിരട്ടിയോളമാകുകയാണ്. ഇക്കാര്യങ്ങള്‍ മറച്ചുവച്ച്, ഗുജറാത്തിനെ താന്‍ സേവിച്ച് കഴിഞ്ഞെന്നും ഇനി രാജ്യത്തോടുള്ള കടം വീട്ടുകയാണ് ലക്ഷ്യമെന്നും നരേന്ദ്രമോഡി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്ന തന്റെ ആഗ്രഹമാണ് മോഡി പ്രകടിപ്പിച്ചത്.

ഗുജറാത്തിനെ താന്‍ വികസനത്തിന്റെ ഉന്നതിയിലെത്തിച്ചെന്നാണ് മോഡി ആവര്‍ത്തിച്ച് അവകാശപ്പെടുന്നത്. ഗുജറാത്തിലെ ആറ് കോടി ജനങ്ങളില്‍ ഓരോരുത്തരും&ാറമവെ;23,163 രൂപയുടെ കടഭാരം പേറുന്നു. പ്രതിശീര്‍ഷ കടത്തിന്റെ നിരക്കില്‍ രാജ്യത്ത് ഗുജറാത്താണ് മുന്നില്‍. സംസ്ഥാനചരിത്രത്തിലെ ഉയര്‍ന്ന പ്രതിശീര്‍ഷ കടനിരക്കിലേക്ക് ഗുജറാത്തികളെ കൊണ്ടെത്തിച്ചതാണ് മോഡിയുടെ വികസന നയത്തിന്റെ ഫലം. ഓരോ ദിവസവും കടത്തിന്റെ പലിശ അടച്ചുതീര്‍ക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ചെലവഴിക്കുന്നത് 34.50 കോടി രൂപയാണ്. സംസ്ഥാന സര്‍ക്കാരിന്റെതന്നെ കണക്ക് അനുസരിച്ച് 2015-16ല്‍ ഗുജറാത്തിന്റെ കടം 2,07,695 കോടി രൂപയായി കുതിച്ചുയരും. ഗുജറാത്തില്‍ ബിജെപി ആദ്യമായി അധികാരത്തിലെത്തിയപ്പോള്‍ സംസ്ഥാനത്തിന്റെ കടബാധ്യത 10,000 കോടി രൂപയില്‍ താഴെയായിരുന്നു. ഇപ്പോഴാകട്ടെ റവന്യൂ വരുമാനത്തിന്റെ വലിയൊരു പങ്ക് കടം വീട്ടാന്‍ ചെലവഴിക്കുന്നു. പെട്രോളിന് ഉയര്‍ന്ന വാറ്റ് നികുതി ഈടാക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. വളത്തിന് വാറ്റ് ചുമത്തുന്ന ചുരുക്കം സംസ്ഥാനങ്ങളില്‍ ഒന്നും ഗുജറാത്താണ്. നഗരകേന്ദ്രീകൃതവും പെട്ടെന്ന് മാധ്യമശ്രദ്ധ ലഭിക്കുന്നതുമായ പദ്ധതികള്‍ക്കുവേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ കടം വാങ്ങിക്കൂട്ടിയത്.

deshabhimani 070413

Monday, April 1, 2013

മോഡിയും അമിത് ഷായും നേതൃത്വത്തില്‍


നരേന്ദ്രമോഡിയെ കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡില്‍ തിരിച്ചെടുത്ത് ബിജെപി പുതിയ ദേശീയഭാരവാഹികളെ പ്രഖ്യാപിച്ചു. അമിത് ഷാ ഉള്‍പ്പെടെ മോഡിയുടെ അനുചരന്മാര്‍ക്കും തീവ്രഹിന്ദുത്വ വാദികള്‍ക്കും നിര്‍ണായകസ്ഥാനങ്ങള്‍ നല്‍കി. സൊഹ്റാബുദീന്‍ഷാ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതിയായ അമിത് ഷാ ജനറല്‍ സെക്രട്ടറിയാവും. ഹിന്ദുവര്‍ഗീയത ഇളക്കിവിട്ട് ലോക്സഭഭതെരഞ്ഞെടുപ്പ് നേരിടാനുള്ള പദ്ധതിയുടെ അടിസ്ഥാനത്തിലാണിത്. ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ ഘട്ടംഘട്ടമായി പിടിമുറുക്കുന്ന നരേന്ദ്രമോഡിയുടെ നിര്‍ണായക ചുവടുവയ്പാണ് ഉന്നതനേതൃത്വത്തിലേക്കുള്ള മടങ്ങിവരവ്.

12 അംഗ പാര്‍ലമെന്ററി ബോര്‍ഡില്‍ ഉള്‍പ്പെടുന്ന ബിജെപിയുടെ ഏകമുഖ്യമന്ത്രിയാണ് മോഡി. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ സുപ്രധാന പങ്കുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയിലും മോഡി അംഗമായി. രാജ്നാഥ്സിങ്, എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, വെങ്കയ്യ നായിഡു, സുഷമ സ്വരാജ്, അരുണ്‍ ജയ്റ്റ്ലി, അനന്ത്കുമാര്‍, തവര്‍ ചന്ദ് ഗെഹ്ലോട്ട്, രാംലാല്‍, അഴിമതി ആരോപണത്തെതുടര്‍ന്ന് രാജിവച്ച മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി എന്നിവരും പാര്‍ലമെന്ററി ബോര്‍ഡിലുണ്ട്. ആര്‍എസ്എസ് പിന്തുണയാണ് ഗഡ്കരിയുടെ പിന്‍ബലം. ഗഡ്കരിക്കെതിരെ നിലപാടെടുത്ത മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹയെ 76 അംഗ ഭാരവാഹിപ്പട്ടികയില്‍നിന്ന് തഴഞ്ഞു. വര്‍ഗീയത ഇളക്കിവിടുന്ന പ്രസംഗത്തിലൂടെ കുപ്രസിദ്ധനായ വരുണ്‍ ഗാന്ധിയെ ജനറല്‍ സെക്രട്ടറിയാക്കി.ജനറല്‍ സെക്രട്ടറിപദം മോഹിച്ച മുക്താര്‍ അബ്ബാസ് നഖ്വിക്ക് അപ്രധാനമായ വൈസ് പ്രസിഡന്റ് പദവിയാണ് നല്‍കിയത്. ആര്‍എസ്എസ് പ്രതിനിധിരാംലാല്‍ ജനറല്‍ സെക്രട്ടറിസ്ഥാനം നിലനിര്‍ത്തി.

അനന്ത്കുമാര്‍, തവര്‍ചന്ദ് ഗെഹ്ലോട്ട്, ജെ പി നദ്ദ, ധര്‍മേന്ദ്ര പ്രധാന്‍, തപീര്‍ ഗാവോണ്‍, രാജീവ് പ്രതാപ് റൂഡി, മുരളീധര്‍ റാവു എന്നിവരാണ് മറ്റ് ജനറല്‍ സെക്രട്ടറിമാര്‍. കേരളത്തില്‍നിന്നുള്ള പി കെ കൃഷ്ണദാസിനെ സെക്രട്ടറിയാക്കി. പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങള്‍ക്കു പുറമെ ഏഴുപേര്‍കൂടി ഉള്‍പ്പെടുന്ന കേന്ദ്രതെരഞ്ഞെടുപ്പ് സമിതിയില്‍ ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതി വിനയ്കത്യാറുമുണ്ട്. മറ്റൊരു പ്രതിയായ ഉമാഭാരതിയെ വൈസ് പ്രസിഡന്റാക്കി. മോഡിയുടെ വിശ്വസ്തയും ഗുജറാത്തില്‍നിന്നുള്ള രാജ്യസഭാംഗവുമായ സ്മൃതി ഇറാനിയും വൈസ് പ്രസിഡന്റാണ്.

deshabhimani 010413

Saturday, March 9, 2013

കൊലക്കേസ് പ്രതി അമിത്ഷാ ബിജെപി ദേശീയ നേതൃത്വത്തിലേക്ക്


വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതിയും ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രിയുമായ അമിത് ഷായെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയാക്കാന്‍ സംഘടനാതല നീക്കം തുടങ്ങി. രാജ്നാഥ്സിങ് അധ്യക്ഷനായി ചുമതലയേറ്റതിനെ തുടര്‍ന്ന് വരുത്തുന്ന മാറ്റത്തിന്റെ ഭാഗമായാണ് അമിത് ഷായെ ദേശീയ തലത്തിലേക്ക് ഉയര്‍ത്തുന്നത്. പത്ത് ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായി അമിത് ഷായെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനമായി. നരേന്ദ്ര മോഡിയാകും അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തോടെ വ്യക്തമായിരുന്നു. ദേശീയ നേതൃത്വത്തില്‍ മോഡി പിടിമുറുക്കുന്നതിന്റെ ഭാഗമായാണ് അമിത് ഷാക്ക് സംഘടനാതലത്തില്‍ നിര്‍ണായക പദവി നല്‍കുന്നത്. പുതിയ ഭാരവാഹികളെ അടുത്തയാഴ്ച പ്രഖ്യാപിക്കും.

കൊലപാതകക്കേസില്‍ സിബിഐ പേര് ചേര്‍ത്തതിനെത്തുടര്‍ന്നാണ് നരേന്ദ്രമോഡിയുടെ ഉറ്റ തോഴനായ അമിത്ഷാ ആഭ്യന്തരമന്ത്രിപദം രാജിവച്ചത്. സൊഹ്റാബുദ്ദീന്‍ ഷെയ്ഖ്, ഭാര്യ കൗസര്‍ബി, തുള്‍സിറാം പ്രജാപതി എന്നിവരെ സംസ്ഥാന പൊലീസിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസുകളിലെ ബുദ്ധികേന്ദ്രം അമിത് ഷാ ആണെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ജാമ്യത്തിലുള്ള ഇയാള്‍ക്ക് ഗുജറാത്തില്‍ പോകാന്‍ അനുമതിയില്ല.

deshabhimani 090313

Tuesday, February 26, 2013

ബിജെപി നിയോജക മണ്ഡലം പ്രസിഡന്റിന് ആര്‍എസ്എസുകാരുടെ തല്ല്

തിരുവല്ലയിലെ ബിജെപി നേതാവ് വിനോദ്കുമാര്‍ തിരുമൂലപുരത്തിന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വക തല്ല്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ മാര്‍ക്കറ്റ് ജങ്ഷനില്‍നിന്ന് മതില്‍ഭാഗത്തേക്കുള്ള റോഡില്‍ ആര്‍ഡിഒ ഓഫീസിനു സമീപമുള്ള പാലിയില്‍ പാലത്തിനടുത്തുവെച്ചാണ് പത്തോളം വരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിനോദ് കുമാറിനെ മര്‍ദിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. അടിയേറ്റ് വിനോദ് താഴെ വീണു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അനീഷ്, ന്യൂനപക്ഷ മോര്‍ച്ച പ്രവര്‍ത്തകന്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മര്‍ദനത്തിന് നേതൃത്വം നല്‍കിയത്. മര്‍ദനമേറ്റ വിനോദ് തിരുവല്ല താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. ഇതറിഞ്ഞ് ന്യൂനപക്ഷ മോര്‍ച്ച പ്രവര്‍ത്തകന്‍ സന്തോഷും ചികിത്സ തേടി ആശുപത്രിയിലെത്തി. രാത്രി തന്നെ ആര്‍എസ്എസ്-ബിജെപി നേതൃത്വം ഇടപെട്ട് സംഭവം ഒതുക്കിതീര്‍ക്കുകയും പൊലീസിന്റെ മേല്‍ നടപടികള്‍ ഒഴിവാക്കുകയുമായിരുന്നു.

സന്തോഷ് ബുധനാഴ്ച വൈകിട്ട് വിനോദിനെ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍, വിനോദും ഒപ്പമുണ്ടായിരുന്ന ഒരു സീരിയല്‍ നടനും ഫോണില്‍ തിരികെ അസഭ്യം പറഞ്ഞുവത്രേ. സന്തോഷ് ഇത് പെരിങ്ങരയിലെ ആര്‍എസ്എസ് നേതാവിനെ അറിയിച്ചു. തുടര്‍ന്ന് പത്തോളം വരുന്ന ആര്‍എസ്എസ് സംഘം ചോദിക്കാനായി വിനോദിന്റെ അടുക്കല്‍ വന്നു. വിനോദ് അവരോട് തട്ടികയറുകയും അസഭ്യം പറയുകയും ചെയ്തപ്പോഴാണ് മര്‍ദിച്ചതെന്നാണ് നേതൃത്വത്തെ ഇവര്‍ അറിയിച്ചത്. എന്നാല്‍, രാവിലെ മുതല്‍ ഒന്നിച്ചിരുന്ന് മദ്യപിക്കുമ്പോഴുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തിലെത്തിയതെന്നും സൂചനയുണ്ട്.

deshabhimani

ബി ജെ പിയില്‍ ഇനി ബഹിഷ്‌ക്കരണകാലം


ബി ജെ പി സംസ്ഥാന അധ്യക്ഷനായി വി മുരളീധരനെ കോണ്‍ഗ്രസ് ശൈലിയില്‍ കേന്ദ്ര നേതൃത്വം ജനാധിപത്യവിരുദ്ധമായി അടിച്ചേല്‍പ്പിച്ചതിനെതിരേ പാര്‍ട്ടിയില്‍ പുകയുന്ന കലാപം പുതിയമാനങ്ങളിലേക്ക്.

സംസ്ഥാന നേതൃത്വത്തില്‍ വലിയൊരുവിഭാഗവും മഹാഭൂരിപക്ഷം ജില്ലാ കമ്മറ്റികളും എതിര്‍പ്പിന്റെ നെടുങ്കോട്ടകള്‍ പണിതിട്ടും അതെല്ലാം തകര്‍ത്ത് മുരളീധരനെ രണ്ടാംമൂഴം നല്‍കി വാഴിച്ചത് ബി ജെ പിയുടെ മൂന്നരപതിറ്റാണ്ടോളം നീളുന്ന ചരിത്രത്തില്‍ കേന്ദ്രനേതൃത്വത്തിന്റെ ഏകാധിപത്യവാഴ്ച ഇതാദ്യമാണെന്നാണ് പാര്‍ട്ടിയിലെ കലാപകാരികളുടെ പക്ഷം.

രാഹുല്‍ഗാന്ധിയെ കിരീടാവകാശിയായി സോണിയാഗാന്ധിവാഴിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ നോമിനേഷന്‍ സംസ്‌ക്കാരത്തെ വിമര്‍ശിച്ച ബി ജെ പി കേന്ദ്ര നേതൃത്വം അതേപാതയിലൂടെ നീങ്ങുന്നതിനെ എങ്ങനെ ന്യായീകരിക്കാനാവുമെന്നായിരുന്നു തിരുവനന്തപുരം ജില്ലയിലെ ഒരു പ്രമുഖ സംസ്ഥാന നേതാവിന്റെ ചോദ്യം.പി പി മുകുന്ദനേയും കെ രാമന്‍പിള്ളയേയും പോലുള്ള വമ്പന്‍ നേതാക്കളെ ഒഴിവാക്കിയ ബി ജെ പിക്ക് എങ്ങനെ മുരളീധരന്‍ അനിവാര്യനായി എന്നായിരുന്നു ആര്‍ എസ് എസിന്റെ പ്രമുഖ നേതാക്കള്‍ ആശ്ചര്യപ്പെടുന്നത്.

ബി ജെ പി സംസ്ഥാന പ്രസിഡന്റടക്കമുള്ള നേതൃത്വത്തെ തെരഞ്ഞെടുത്തിരുന്നത് ഇതുവരെ ആര്‍ എസ് എസും വിശ്വഹിന്ദുപരിഷത്തും ബജ്‌രംഗ്ദളുമടക്കമുള്ള സംഘപരിവാര്‍ സംഘടനകളുടെ മാര്‍ഗനിര്‍ദേശമനുസരിച്ചായിരുന്നു. എന്നാല്‍ കേന്ദ്രനേതൃത്വം ഇതാദ്യമായി ആര്‍ എസ് എ സിനെ തീണ്ടാപ്പാടകലെ നിര്‍ത്തി മുരളീധരനെ വീണ്ടും അവരോധിച്ചതിലുള്ള ആര്‍ എസ് എസിന്റെ ജാള്യത പകയായി വളര്‍ന്നുകഴിഞ്ഞുവെന്നാണ് സൂചന.

ഇതിന്റെ ഭാഗമായി ആര്‍ എസ് എസിന്റെ പ്രതിനിധിയായി നേരത്തെതന്നെ സംസ്ഥാന സംഘടനാ സെക്രട്ടറിയാവുകയും ഇപ്പോഴും തുടരുകയും ചെയ്യുന്ന കെ ആര്‍ ഉമാകാന്തിനെ സ്ഥാനത്തുനിന്നും പിന്‍വലിപ്പിക്കാന്‍ ആര്‍ എസ് എസ് നേതൃത്വം നീക്കം തുടങ്ങി. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ആര്‍ എസ് എസ് നേതൃയോഗം ഇതുസംബന്ധിച്ചതീരുമാനം എടുത്തതായും അറിയുന്നു.പ്രസിഡന്റായി മൂന്നുവര്‍ഷം മുമ്പ് മുരളീധരന്റെ അരങ്ങേറ്റം ആര്‍ എസ് എസിന്റെ അനുഗ്രഹാശിസുകളോടെയായിരുന്നുവെങ്കില്‍ കസേരകിട്ടി ഏറെ താമസിയാതെ തന്നെ അദ്ദേഹം സംഘപരിവാറുമായി അകലുകയും പുതിയ ചങ്ങാത്തങ്ങളിലേയ്ക്ക് ചുവടുമാറ്റം നടത്തുകയും ചെയ്തുവെന്നാണ്  ആര്‍ എസ് എസ് നേതൃത്വത്തിന്റെ ആരോപണം.

സംസ്ഥാന നേതൃത്വത്തെയോ അണികളെയോ ഒന്നിച്ചുകൊണ്ടുപോകാനുള്ള എല്ലാ സാധ്യതകളും മുരളീധരന്റെ സ്ഥാനാരോഹണത്തോടെ മങ്ങിക്കഴിഞ്ഞുവെന്നു കരുതുന്ന ആര്‍ എസ് എസ് അതിന്റെ പരിപാടികളില്‍ നിന്നും ബി ജെ പി സംസ്ഥാന അധ്യക്ഷനെ ഒഴിവാക്കുന്നതിനെക്കുറിച്ചുപോലും ആലോചിക്കുന്നുണ്ടത്രേ.

ബി ജെ പിയിലെ തമ്മിലടി മൂര്‍ഛിച്ചാല്‍ ഇനി ഇടപെടേണ്ടതില്ലെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ കാര്യങ്ങളില്‍ സഹായിക്കേണ്ടതില്ലെന്നും കൊച്ചിയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ ധാരണയായതായും അറിയുന്നു. മുരളീധരന്റെ സംഘടനാപാടവവും പാര്‍ട്ടിയുടെ ശക്തിവര്‍ധിപ്പിക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ ഫലം കണ്ടതുമാണ് രണ്ടാം ഊഴം നല്‍കാന്‍ പ്രേരിപ്പിച്ചതെന്ന കേന്ദ്ര നേതൃത്വത്തിന്റെ ന്യായവാദത്തെ വിമതര്‍ക്കിടയിലെ ആര്‍ എസ് എസിന്റെ ഉല്‍പ്പന്നമായ ഒരു പ്രമുഖ സംസ്ഥാന നേതാവ് പരിഹസിച്ചു തള്ളുന്നു. ''നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ ഗണ്യമായ വോട്ടുപിടിച്ചത് മുരളീധരന്റെ സംഘടനാശേഷികൊണ്ടൊന്നുമല്ല.

ഒരു പ്രത്യേകസാഹചര്യത്തില്‍ മുസ്‌ലിം ലീഗിന്റെ അഞ്ചാംമന്ത്രിപദത്തെചൊല്ലി എന്‍ എസ് എസിന്റേയും എസ് എന്‍ ഡി പിയുടേയും വോട്ടര്‍മാര്‍ കൂട്ടത്തോടെ രാജഗോപാലിന് വോട്ടുചെയ്യുകയായിരുന്നു. അതിന്റെ പേരില്‍ കേന്ദ്രനേതൃത്വമോ മുരളീധരനോ മേനിനടിക്കേണ്ടതില്ല''. അദ്ദേഹം ഓര്‍മ്മിപ്പിച്ചു.2004 ലെ തെരഞ്ഞെടുപ്പില്‍ ബി ജെ പി സംസ്ഥാനത്ത് 12.93 ശതമാനം വോട്ടുനേടി. മുരളീധരന്റെ 'അസാമാന്യമായ സംഘടനാ നൈപുണ്യം' മൂലം അത് 6 ശതമാനം മാത്രമായി കുത്തനെ ഇടിഞ്ഞുതാണതാണോ കേന്ദ്ര നേതൃത്വം നേട്ടമായി കാണുന്നതെന്നും അദ്ദേഹം പരിഹസിച്ചു. മുരളീധരന്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുമ്പോള്‍ 11 പഞ്ചായത്തുകളാണ് ബി ജെ പി ഒറ്റയ്ക്കു ഭരിച്ചിരുന്നത്. 2010 ആയപ്പോള്‍ അതു രണ്ടായിചുരുങ്ങിയതാണ് നേട്ടമായി കേന്ദ്ര നേതൃത്വം വ്യാഖ്യാനിക്കുന്നതെങ്കില്‍, ആ കണക്കില്‍ സഹതപിക്കാതെ എന്തുചെയ്യുമെന്ന ചോദ്യവും അദ്ദേഹം എടുത്തെറിയുന്നു.

ബി ജെ പിയുടെ സംസ്ഥാനത്തെ ലിക്വിഡേറ്ററെയാണ് ദേശീയ നേതൃത്വം അവരോധിച്ചിരിക്കുന്നതെന്ന അഭിപ്രായവും വിമത നേതാക്കള്‍ക്കുണ്ട്. ഇതിനെതിരെ സംസ്ഥാന നേതാക്കളും ജില്ലാ നേതൃത്വവും ആരംഭിക്കുന്ന പ്രത്യാക്രമണത്തിന്റെ ഭാഗമായി മുരളീധരനെ ബഹിഷ്‌ക്കരിക്കാന്‍ വ്യാപകമായ പദ്ധതിയും പാര്‍ട്ടിയിലെ കലാപകാരികള്‍ മെനയുന്നുവെന്ന സൂചനയും ശക്തം.കാര്യങ്ങള്‍ ഇത്രവേഗം ഇത്രയധികം കലങ്ങിമറിയുമെന്ന് മുരളീധരനെ അനുകൂലിച്ച പല നേതാക്കളും കരുതിയില്ല.  പ്രതിസന്ധി മൂര്‍ഛിച്ചതോടെ മുട്ടുശാന്തിതേടി ഒ രാജഗോപാലും മുന്‍പ്രസിഡന്റുമാരായ പി എസ് ശ്രീധരന്‍പിള്ളയും പി കെ കൃഷ്ണദാസും നാളെ ബി ജെ പി അധ്യക്ഷന്‍ രാജ്‌നാഥിനെ കാണുന്നുണ്ട്.

കെ രംഗനാഥ്  janayugom 260213

Monday, February 4, 2013

കുര്യന് തുണയായി ബിജെപി ബന്ധവും


സോണിയ ഗാന്ധി കുടുംബത്തിന്റെ അടുപ്പക്കാരനായ പി ജെ കുര്യന്‍ ബിജെപി ദേശീയനേതാക്കളുമായി സൂക്ഷിക്കുന്നതും ഗാഢസൗഹൃദം. കേസില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി കുര്യന് വേണ്ടി സുപ്രീംകോടതിയില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് അരുണ്‍ ജയ്റ്റ്ലി ഹാജരായത് ഇതേ കാരണത്താല്‍. തന്നെ ബലാത്സംഗം ചെയ്തവരില്‍ പി ജെ കുര്യനും ഉള്‍പ്പെടുന്നുവെന്ന സൂര്യനെല്ലി പെണ്‍കുട്ടിയുടെ മൊഴിയില്‍ അന്വേഷണം നടക്കാതിരിക്കാന്‍ കുര്യന് ജയ്റ്റ്ലിയുടെ സഹായം ലഭിച്ചെന്ന് ചുരുക്കം. രാജ്യസഭ ഉപാധ്യക്ഷസ്ഥാനത്ത് എതിരില്ലാതെ ഇരിപ്പുറപ്പിക്കാന്‍ കുര്യന് തുണയായതും ജയ്റ്റ്ലിയുമായുള്ള സൗഹൃദം.

കുര്യനെ പ്രതി ചേര്‍ക്കാന്‍ പെണ്‍കുട്ടി നല്‍കിയ സ്വകാര്യ അന്യായം തള്ളണമെന്ന ആവശ്യം തൊടുപുഴ സെഷന്‍സ് കോടതി നിരാകരിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച കുര്യന്‍ അനുകൂല വിധി സമ്പാദിച്ചു. ഇതിനെതിരെ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് അരുണ്‍ ജയ്റ്റ്ലി ഹാജരായത്. പെണ്‍കുട്ടി നല്‍കിയ സ്വകാര്യ അന്യായത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടേണ്ട എന്നായിരുന്നു ജയ്റ്റ്ലിയുടെ ന്യായം. ഇത് ശരിവച്ച അന്നത്തെ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ ഹര്‍ജി മടക്കി. രാജ്യസഭാ ഉപാധ്യക്ഷനെ തെരഞ്ഞെടുക്കേണ്ട ഘട്ടമെത്തിയപ്പോള്‍ മുഖ്യ പ്രതിപക്ഷമായ ബിജെപി മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് പ്രഖ്യാപിച്ചു. കുര്യന്റെ സ്ഥാനാര്‍ഥിത്വമാണ് ബിജെപിയെ പിന്തിരിപ്പിച്ചത്. ബിജെപിയുടെ നിലപാട് വ്യക്തമായതോടെയാണ് മറ്റുള്ള പാര്‍ടികളും മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത്.

ആദ്യതവണ ഉപാധ്യക്ഷനായിരിക്കെ ബിജെപി നേതാക്കളെ പ്രീണിപ്പിക്കാന്‍ കുര്യന്‍ പ്രത്യേക താല്‍പ്പര്യമെടുത്തു. ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട കുര്യനെ അരുണ്‍ ജയ്റ്റ്ലി പ്രശംസ കൊണ്ട് മൂടിയത് വാര്‍ത്തയായിരുന്നു. പ്രതിപക്ഷത്തിന് വേണ്ടത്ര പരിഗണന നല്‍കുന്ന സഭാധ്യക്ഷനായി കുര്യനെ ജയ്റ്റ്ലി വാഴ്ത്തി. എന്നാല്‍, ഡല്‍ഹി കൂട്ട ബലാത്സംഗ ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന്റെ വായടപ്പിക്കാന്‍ അധ്യക്ഷസ്ഥാനത്ത് കുര്യന്‍ പെടാപ്പാട് പെടുന്നതാണ് പിന്നീട് കണ്ടത്. കുര്യനെ കേസില്‍നിന്ന് ഊരാന്‍ സുകുമാരന്‍നായര്‍ക്കൊപ്പം ബിജെപി നേതൃത്വവും തുടക്കംമുതല്‍ രംഗത്തുണ്ടായിരുന്നു. പീഡനം നടന്ന ദിവസം കുര്യന്‍ തിരുവല്ലയില്‍ ഉണ്ടായിരുന്നെന്ന് പൊലീസിന് മൊഴി നല്‍കിയവരില്‍ ജില്ലയിലെ പ്രമുഖ ബിജെപി നേതാവ് ഉള്‍പ്പെട്ടതിന് കാരണവും വഴിവിട്ട ബന്ധമാണ്. ബലാത്സംഗം തടയാനുള്ള പുതിയ നിയമത്തിന്റെ ചര്‍ച്ച അടക്കം രാജ്യസഭയില്‍ നടക്കാനിരിക്കുകയാണ്. ലൈംഗികപീഡനം വിഷയമാകുന്ന ചര്‍ച്ചയില്‍ കുര്യന്‍ ആധ്യക്ഷ്യം വഹിക്കുന്നതെങ്ങനെയെന്ന ചോദ്യം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ബിജെപി നിലപാടും ശ്രദ്ധേയമാകും.
(പി വി അഭിജിത്)

deshabhimani 040213

Thursday, January 24, 2013

തലയില്‍ മുണ്ടിട്ടുനില്‍ക്കുന്ന ബി ജെ പി


'രാജനൈതികതയുടെ മണ്ഡലത്തില്‍ ധര്‍മ സംസ്ഥാപനാര്‍ഥം' അവതരിച്ച പാര്‍ട്ടിയെന്നാണ് ബി ജെ പി സ്വയം അവകാശപ്പെട്ടുപോന്നത്. ഹിന്ദുരാഷ്ട്രം ലക്ഷ്യമാക്കി ജന്മംകൊണ്ട ആര്‍ എസ് എസ് ആണ് അതിന്റെ തലയും തലച്ചോറും ശക്തിയും ബുദ്ധിയുമെല്ലാം. 1925 ല്‍ രൂപീകൃതമായ ആര്‍ എസ് എസിന്റെ കുടക്കീഴിലാണ് സംഘ് പരിവാര്‍ സംഘടനകളെല്ലാം അണിചേര്‍ന്നിട്ടുള്ളത്. ആ വിശാല പരിവാരത്തിന്റെ രാഷ്ട്രീയ മുഖമായാണ് ജനസംഘവും പിന്നീട് ബി ജെ പിയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനെത്തിയത്. അഴിമതിക്കെതിരായ വാചകമടിയില്‍ അവര്‍ ഒരിക്കലും വിട്ടുവീഴ്ച കാണിച്ചിട്ടില്ല. 'വ്യത്യസ്തമായ പാര്‍ട്ടി' എന്ന വിശേഷണത്തോടെയാണ് ബി ജെ പി അധികാര സോപാനത്തിലേക്ക് കടന്നുവന്നത്. എന്നാല്‍ അഴിമതിയുടെ അഴുക്കുചാലില്‍ അതു മുങ്ങിത്താണത് കോണ്‍ഗ്രസിനേക്കാള്‍ വേഗത്തിലായിരുന്നു. ഇന്ത്യന്‍ ചൂഷകവര്‍ഗത്തിന്റെ രാഷ്ട്രീയ താല്‍പര്യങ്ങളെത്തന്നെയാണ് കോണ്‍ഗ്രസിനെപോലെ ബി ജെ പിയും പ്രതിനിധീകരിക്കുന്നത്. അഴിമതിയുമായുള്ള ആത്മബന്ധം അരക്കിട്ടുറപ്പിക്കാന്‍ കോണ്‍ഗ്രസിനു നാല് ദശാബ്ദം വേണ്ടിവന്നു. ബി ജെ പിയാകട്ടെ അധികാര രാഷ്ട്രീയം കൈയാളി നാല് കൊല്ലം കഴിഞ്ഞപ്പോള്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെ കടത്തിവെട്ടാന്‍ തങ്ങള്‍ക്കു പ്രാപ്തിയുണ്ടെന്നു തെളിയിച്ചു. ഇപ്പോഴിതാ, അധ്യക്ഷപദവിയിലേക്ക് ആര്‍ എസ് എസ് കല്‍പിക്കുകയും ബി ജെ പി തലകുലുക്കി സമ്മതിക്കുകയും ചെയ്ത നിതിന്‍ ഗഡ്കരി തലയില്‍ മുണ്ടിട്ടു പിന്‍മാറിയിരിക്കുന്നു. അഴിമതിയുടെ കറപുരണ്ട നാണംകെട്ട ഇടപാടിന്റെ ഫലമായാണ് നാല്‍ക്കവലയില്‍വച്ച് ഉടുമുണ്ടഴിഞ്ഞതുപോലെ ബി ജെ പിക്ക് നില്‍ക്കേണ്ടിവന്നത്. സംഘപരിവാറിന്റെ തനിസ്വരൂപമാണ് ഗഡ്കരി സംഭവത്തോടെ ഇന്ത്യന്‍ ജനതയ്ക്കുമുമ്പില്‍ അനാവൃതമാകുന്നത്.

ബുധനാഴ്ച ഉച്ചയോടെ രണ്ടാംവട്ടവും ഗഡ്കരി ബി ജെ പി അധ്യക്ഷനാകുമെന്നാണ് അദ്ദേഹവും അനുചരവൃന്ദവും കണക്കുകൂട്ടിയിരുന്നത്. ഗഡ്കരിയുടെ രണ്ടാമൂഴത്തിനു തടയിടാന്‍ ബി ജെ പി പാളയത്തില്‍തന്നെ പട ഉണ്ടായിരുന്നു. എല്‍ കെ അദ്വാനിയും അരുണ്‍ ജയ്റ്റ്‌ലിയും സുഷമാസ്വരാജും യശ്വന്ത്‌സിന്‍ഹയും രാജ്‌നാഥ് സിംഗും രാംജത്മലാനിയുമെല്ലാം ഗഡ്കരിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും യുദ്ധം നയിച്ചവരാണ്. എന്നാല്‍ അവരുടെ എതിര്‍പ്പിന്റെ മുനയൊടിച്ചുകൊണ്ട് ആര്‍ എസ് എസ് നേതൃത്വം ഗഡ്കരിക്കു പിന്നില്‍ അണിനിരക്കുകയായിരുന്നു. ഗഡ്കരിക്കു പരവതാനി വിരിക്കുന്നതിനായി ബി ജെ പി ഭരണഘടന തന്നെ തിരുത്തി എഴുതിച്ചു; ആര്‍ എസ് എസ്. സത്യധര്‍മാദികളും തത്വസംഹിതകളുമൊന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ സംഘപരിവാറിനു തടസമാവുകയില്ല. കഴുത്തറുപ്പന്‍ മത്സരത്തിന്റെയും പണത്തെ മുന്‍നിര്‍ത്തിയുള്ള കടുകട്ടി  തീരുമാനത്തിന്റെയും സദാചാരമാണ് അപ്പോള്‍ അവരുടെ വഴികാട്ടി. അതു വണിക്കുകളുടെ സംസ്‌കാരമാണ്. പണത്തെ ദൈവത്തെക്കാള്‍ വലുതായി പൂജിക്കുന്ന വണിക്കുകളുടെ സംസ്‌കാരം തന്നെയാണ് ബി ജെ പിക്കും ആര്‍ എസ് എസിനും വഴികാട്ടുന്നത്. പണം വാരിയെറിയാന്‍ വിരുതനായ നിതിന്‍ ഗഡ്കരിക്കു മുമ്പില്‍ അവര്‍ ഓച്ഛാനിച്ചുനിന്നത് അതുകൊണ്ടായിരുന്നു.

നിതിന്‍ഗഡ്കരി അവിഹിത ധനസമ്പാദനത്തിനു പണ്ടേ പേരുകേട്ട ആളാണ്. മഹാരാഷ്ട്രയില്‍ മന്ത്രിപദവി വഹിച്ചപ്പോഴും അതിനു മുമ്പും പിമ്പുമെല്ലാം അദ്ദേഹം വിശ്വസിച്ചുപോരുന്നത്, ''നാണംകെട്ടും പണം നേടിക്കൊണ്ടാല്‍ നാണക്കേട് ആ പണം മാറ്റിക്കൊള്ളും'' എന്നാണ്. അത്തരക്കാര്‍ തന്നെ വേണം ആഗോളവല്‍കരണകാലത്ത് ബി ജെ പിയെ നയിക്കാന്‍ എന്ന് ആര്‍ എസ് എസ് സര്‍സംഘ്ചാലക്കിനും സഹകാര്യവാഹകന്മാര്‍ക്കും നിര്‍ബന്ധമുണ്ട്. ബി ജെ പി അധ്യക്ഷനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ ഉയരുമ്പോഴെല്ലാം ആരോപണ കര്‍ത്താക്കള്‍ക്കുനേരെ അവര്‍ കണ്ണുരുട്ടി. 'ധനപ്രഭുസേവ' തന്നെയാണ് മാധവസേവ എന്നും മാനവസേവ എന്നും വിശ്വസിക്കുന്നതുകൊണ്ടാകുമല്ലോ മോഹന്‍ ഭഗവതും കൂട്ടാളികളും അത് ചെയ്തത്.

പൂര്‍ത്തി ഗ്രൂപ്പ് എന്നു പേരുള്ള ബിസിനസ് ശൃംഖലയുമായി ബന്ധപ്പെട്ട ഓഫീസുകളില്‍ ആദായനികുതി വിഭാഗം നടത്തിയ റെയ്ഡുകളാണ് ഗഡ്കരിയുടെയും ആര്‍ എസ് എസിന്റെയും ബി ജെ പിയുടെയും മോഹങ്ങള്‍ പൂര്‍ത്തിയാകുന്നതിനു തടസം സൃഷ്ടിച്ചത്. ഗഡ്കരിയുടെ പൂര്‍ത്തി ഗ്രൂപ്പുമായി ബന്ധപ്പെട്ട 'ഷെല്‍ കമ്പനികളെ'ല്ലാം കാലങ്ങളായി സംശയത്തിന്റെ നിഴലിലാണ്. കാര്യമായ ആസ്തിയോ പ്രവര്‍ത്തനങ്ങളോ ഇല്ലാത്ത പുറം തോടുകള്‍ മാത്രമാണ് ഷെല്‍ കമ്പനികള്‍. അവിഹിത ഇടപാടുകള്‍ക്കുള്ള മറ മാത്രമാണവ. ബി ജെ പി അധ്യക്ഷന്റെ ബിസിനസ് സാമ്രാജ്യം മുഴുവന്‍ ഇത്തരം നെറികേടുകളുടെ കണ്ണി കോര്‍ത്ത് ശക്തിപ്പെടുത്തിയതാണ്. ആ കുറ്റകൃത്യമഞ്ഞുമലയുടെ മുകള്‍മുന മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നത്. അതിന്റെ മുമ്പിലാണ് സംഘ് പരിവാറിന്റെ മാനസപുത്രനായ നിതിന്‍ഗഡ്കരി കമഴ്ന്നടിച്ചുവീണിരിക്കുന്നത്.

ആഗോളവല്‍കരണത്തിന്റെ സാമ്പത്തിക ശക്തികളും സാമ്രാജ്യത്വത്തിന്റെ തലതൊട്ടപ്പന്മാരും ഇന്ത്യയില്‍ ദ്വികക്ഷി സമ്പ്രദായത്തിനു വളംവയ്ക്കാന്‍ കൊതിച്ചവരാണ്. കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും  കൂടുകളിലാണ് അവര്‍ തങ്ങളുടെ ദുര്‍മോഹത്തിന്റെ മുട്ടകള്‍ വിരിയാന്‍ വയ്ക്കുന്നത്. അതിനുപറ്റിയ താരങ്ങളെ കണ്ടെത്താനും വളര്‍ത്തിയെടുക്കാനും അവര്‍ എന്നും ഉത്സാഹിച്ചിട്ടുണ്ട്. ബി ജെ പിയില്‍ നരേന്ദ്രമോഡിയും ഗഡ്കരിമാരുമെല്ലാം അവരുടെ പന്തയക്കുതിരകളാണ്. ഇത്തരം കുതിരകളെയാണ് സംഘ്പരിവാര്‍ പോറ്റിവളര്‍ത്തുന്നത്. അവര്‍ വര്‍ഗീയ രാഷ്ട്രീയം കൈയാളുന്നതും വികസന മുഖംമൂടി അണിയുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതും വര്‍ഗീയ കലാപങ്ങള്‍ കുത്തിപ്പൊക്കുന്നതുമെല്ലാം നിശ്ചിതമായ സാമ്പത്തിക രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. അതിന്റെ വികൃതമുഖം ഇന്ത്യ എപ്പോഴും കണ്ടിട്ടുണ്ട്. നിതിന്‍ ഗഡ്കരി പ്രതിനിധീകരിക്കുന്ന ദുരന്തകഥ അതിന്റെ ഭാഗമാണെന്ന് ജനങ്ങള്‍ അറിയണം. ഒരു രാഷ്ട്രീയകക്ഷിയിലെ ഒരു നേതാവിനു പറ്റിയ കൈയബദ്ധമായി ഇതിനെ വ്യാഖ്യാനിക്കാന്‍ പുതിയ ബി ജെ പി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് തന്നെ നിയുക്തനായേക്കാം. അല്ലെങ്കില്‍ അടിസ്ഥാനമില്ലാത്ത ആരോപണമെന്ന് സംഘ്പരിവാര്‍ ഒന്നടങ്കം വിളിച്ചുകൂവിയേക്കാം. എന്നാല്‍ ഇത് കെട്ടുനാറുന്ന ചൂഷകവര്‍ഗ വ്യവസ്ഥയുടെ ഗതികേടിന്റെ പ്രതിഫലനമാണ്. ജനസേവനത്തിന്റെ മറവില്‍ അവിഹിതമായി സമ്പത്തുകുന്നുകൂട്ടുന്നവരാണ് വലതുപക്ഷ രാഷ്ട്രീയത്തിന്റെ തേരാളികള്‍. അത്തരക്കാരില്‍ നിന്ന് നാടിനെ മോചിപ്പിക്കുന്ന ബദല്‍ രാഷ്ട്രീയത്തിന്റെ ആവശ്യകതയാണ് ഈ സംഭവം വിളിച്ചറിയിക്കുന്നത്.

janayugom editorial 240113

Wednesday, January 23, 2013

ബിജെപിയിലെ അന്തഃഛിദ്രം സംസ്ഥാനത്തേക്കും വി മുരളീധരനെതിരെ ആര്‍ എസ് എസ്


ബി ജെ പിയുടെ ദേശീയതലത്തിലെ അന്തഃഛിദ്രം സംസ്ഥാനഘടകത്തിലേക്കും പടരുന്നു. നിലവിലുള്ള പ്രസിഡന്റ് വി മുരളീധരനെതിരെ ആര്‍ എസ് എസ് പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു.
ആര്‍ എസ് എസിനെ സംബന്ധിച്ചിടത്തോളം വി മുരളീധരന്റെ നിയമനം ഭസ്മാസുരന് വരം കൊടുത്തതുപോലെയായി.

ഡല്‍ഹിയില്‍ നെഹ്‌റു യുവകേന്ദ്രയുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്ന മുരളീധരനെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ആനയിച്ചു കൊണ്ടുവന്നിരുത്തിയത് ആര്‍ എസ് എസ് ആണ്. പക്ഷേ, സംഘപരിവാര്‍ ആഗ്രഹിച്ചതുപോലുള്ള ഒരു പ്രവര്‍ത്തന ശൈലി മുരളീധരനില്‍ നിന്നുണ്ടായില്ല. സംസ്ഥാന പ്രസിഡന്റ് പദവി ഏറ്റെടുത്തതു മുതല്‍ മുരളീധരന്‍ അനുവര്‍ത്തിച്ചത് തനതായ മറ്റൊരു ശൈലിയാണ്. ഇത് സ്വാഭാവികമായും ആര്‍ എസ് എസിനെ പ്രകോപിപ്പിക്കുകയും ചെയ്തു.

പഴയ ആര്‍ എസ് എസുകാരെ സജീവമാക്കി ബി ജെ പിയുടെ സംസ്ഥാന നേതൃനിരയിലേക്ക് കൊണ്ടുവരാന്‍ മുരളീധരന്റെ ആത്മാര്‍ത്ഥമായ സഹകരണമാണ് അവര്‍ പ്രതീക്ഷിച്ചത്. അതുണ്ടായില്ല.
 എന്നാല്‍, ആര്‍ എസ് എസിന്റെ അപ്രീതിക്ക് പാത്രമായാലും കുഴപ്പമില്ല എന്ന മട്ടില്‍ ബി ജെ പിയിലെ ഒരു വിഭാഗം മുരളീധരനൊപ്പം ഉറച്ചു നില്‍ക്കുന്നു. മുരളീധരനു ചുമതലയേറ്റ ശേഷം അണികളില്‍ മുമ്പില്ലാതിരുന്ന ഒരുണര്‍വ്വ് ദൃശ്യമായി എന്നാണ് അവരുടെ വാദം. ഇത് ശരിവയ്ക്കും വിധം മുരളീധരനെ വേണ്ടി താഴെത്തട്ടില്‍ നീക്കം ശക്തമാണ്.

നേരത്തെ സംസ്ഥാന അധ്യക്ഷപദവിയിലെത്തിയെങ്കിലും ശോഭിക്കാന്‍ കഴിയാതെ പോയ പി കെ കൃഷ്ണദാസിനെ ഒരുവട്ടംകൂടി ആ പദവിയില്‍ അവരോധിക്കാനാണ് ആര്‍ എസ് എസ് ആലോചിക്കുന്നത്. കെ പി ശ്രീജന്റെ പേരും സംഘപരിവാര്‍ പരിഗണിക്കുന്നുണ്ട്.

പക്ഷേ, സംസ്ഥാനത്ത് ബി ജെ പിയ്ക്ക് മുഖം മിനുക്കാന്‍ ഒരു യുവനേതൃത്വം ആഗ്രഹിക്കുന്ന ആര്‍ എസ് എസിലെ ഒരു വിഭാഗം എം ടി രമേശിനെയാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍, രമേശും മുരളീധരനെപ്പോലെ തനതുശൈലിയുടെ ആളാണെന്ന അപകടം മറുവിഭാഗം ചൂണ്ടിക്കാട്ടുന്നു. ജനാധിപത്യ സമ്പ്രദായത്തിലുള്ള തിരഞ്ഞെടുപ്പിന് സാധ്യതയില്ലാത്തതിനാല്‍ സമവായത്തിനുള്ള ശ്രമവും കൊണ്ടുപിടിച്ചുനടക്കുന്നുണ്ട്. സമവായം ഉണ്ടാക്കാനായില്ലെങ്കില്‍ താഴെത്തട്ടില്‍ അത് പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും എന്നുറപ്പ്.
പാര്‍ട്ടി മുഖപത്രത്തിന്റ നിയന്ത്രണം അടുത്തകാലത്ത് ആര്‍ എസ് എസ് പിടിച്ചെടുത്തതോടെ ആ കാര്യത്തിലും സംസ്ഥാന നേതൃത്വവും ആര്‍ എസ് എസും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ ഏതാണ്ട് പരസ്യമായിട്ടുണ്ട്.

ആര്‍ എസ് എസിന്റെ ഇടപെടലുകള്‍ അസഹ്യമായതോടെ പത്രാധിപര്‍ രാജിവച്ചുപിരിഞ്ഞു. ആര്‍ എസ് എസ് അജണ്ട ബി ജെ പിയില്‍ നടപ്പാക്കാന്‍ പത്രത്തെ ഉപകരണമാക്കുന്നതിനോട് എതിര്‍പ്പുള്ളയാളായിരുന്നു പത്രാധിപര്‍. ആ വ്യക്തിയെ പത്രത്തിന്റെ അധിപനായി നിയോഗിച്ചത് ആര്‍ എസ് എസ് ആയിരുന്നു. പത്രം നടത്തിക്കൊണ്ടുപോകാനുള്ള കെല്‍പ്പ് ബി ജെ പിയുടെ സംസ്ഥാന നേതൃത്വത്തിനില്ല എന്നതാണ്, ഇടപെടലിനെ സാധൂകരിക്കാന്‍ സംഘപരിവാര്‍ നിരത്തുന്ന ന്യായം. കോടിക്കണക്കിന് രൂപയുടെ ബാധ്യത പത്രനടത്തിപ്പിന്റെ പേരില്‍ വരുത്തിവച്ചിട്ടുള്ളതും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ആര്‍ എസ് എസ് നയപരിപാടികള്‍ ജനങ്ങളിലെത്തിക്കാന്‍ ബി ജെ പി മുഖപത്രത്തിന് കഴിയാതെ വന്നതോടെ സ്വന്തം നിലയില്‍ ഒരു ചാനല്‍ തുടങ്ങാനുള്ള ശ്രമത്തിലാണ് അവര്‍. ജനം എന്നാണ് ചാനലിന്റെ പേര്. ആലുവ കേന്ദ്രീകരിച്ച് അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളും കെട്ടിടം പണിയും നടന്നുവരുന്നു.
(ബേബി ആലുവ)

janayugom 230113