Showing posts with label പ്രവാസി. Show all posts
Showing posts with label പ്രവാസി. Show all posts

Friday, January 15, 2021

ലൈഫ് മിഷനില്‍ 1.5 ലക്ഷം വീടുകള്‍ കൂടി; പിഎച്ച്‌‌സികളില്‍ ഉച്ചയ്‌ക്ക് ശേഷവും ഒപി

തിരുവനന്തപുരം > സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷനില്‍ അടുത്ത സാമ്പത്തിക വര്‍ഷം ഒന്നര ലക്ഷം വീടുകള്‍ കൂടി നിര്‍മ്മിയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതില്‍ 60000ത്തോളം വീടുകള്‍ പട്ടികവിഭാഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമാണ്. ഭൂരഹിതരും ഭവനരഹിതരായ 1.35 ലക്ഷം കുടുംബങ്ങള്‍ക്കായിരിക്കും ഈ ഘട്ടത്തില്‍ മുന്‍ഗണന. അവരില്‍ 20000 പേര്‍ക്ക് ഇതിനകം ഭൂമി ലഭ്യമായിട്ടുണ്ടെന്നും മന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.

പട്ടികജാതി വിഭാഗക്കാര്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതിന് 185 കോടി രൂപ വകയിരുത്തി. ഭൂരഹിതര്‍ക്ക് 26 ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. 21 എണ്ണത്തിന് 2021-22ല്‍ തുടക്കംകുറിക്കും. മൊത്തം 6000 കോടി രൂപ ലൈഫ് പദ്ധതിക്കു വേണ്ടിവരും. 1000 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിഹിതമൊഴിച്ച് ബാക്കി കെയുആര്‍ഡിഎഫ്‌സി വഴി വായ്‌പയെടുക്കും.

ലൈഫിനു വേണ്ടിയുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ തിരിച്ചടവു ഭാരം വികസന ഫണ്ടിന്റെ 20 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ പരിധിയില്‍ എത്തുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധിക തിരിച്ചടവ് സര്‍ക്കാര്‍ വഹിക്കും.

ഹൗസിംഗ് ബോര്‍ഡു വഴി നടപ്പാക്കുന്ന ഗൃഹശ്രീ പദ്ധതിക്ക് 20 കോടി രൂപയും മറ്റു സ്‌കീമുകള്‍ക്ക് 23 കോടി രൂപയും വകയിരുത്തും.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നതോടെ പ്രാഥമികാരോഗ്യതലത്തിലെ പരിവര്‍ത്തനം പൂര്‍ത്തിയാവുകയാണെന്ന് മന്ത്രി പറഞ്ഞു. ഇനി എല്ലായിടത്തും ഉച്ചകഴിഞ്ഞും ഒപിയുണ്ടാകും. ലാബും ഫാര്‍മസിയുമുണ്ടാകും. 90 ശതമാനത്തിലധികം മാര്‍ക്കോടുകൂടി 85 ആരോഗ്യ സ്ഥാപനങ്ങളാണ് കേരളത്തില്‍ നിന്നും ദേശീയ അക്രഡിറ്റേഷന്‍ കരസ്ഥമാക്കിയത്. ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കും.

അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കേരളം ആരോഗ്യ ഇന്‍ഷ്വറന്‍സില്‍ നിന്ന് ആരോഗ്യ അഷ്വറന്‍സ് സമ്പ്രദായത്തിലേയ്ക്ക് മാറി. വ്യത്യസ്ത ആരോഗ്യ ഇന്‍ഷ്വറന്‍സ് സ്‌കീമുകളെ ഏകോപിപ്പിച്ച് ആരോഗ്യ വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഴിയാണ് ഇത് നടപ്പാക്കുന്നത്.

കഴിഞ്ഞ രണ്ടു വര്‍ഷംകൊണ്ട് 16.2 ലക്ഷം കുടുംബങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ ലഭ്യമാക്കി. 941 കോടി രൂപ ചെലവഴിച്ചു. 190 സര്‍ക്കാര്‍ ആശുപത്രികളും 372 സ്വകാര്യ ആശുപത്രികളും ഈ പദ്ധതിക്കു കീഴില്‍ എംപാനല്‍ ചെയ്തിട്ടുണ്ട്. റോഡ് അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ആദ്യത്തെ 48 മണിക്കൂറില്‍ സൗജന്യമായി ചികിത്സ നല്‍കുന്നതിനുള്ള പദ്ധതി ഈ സ്‌കീമിനു കീഴില്‍ നടപ്പാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

ദേവസ്വം ബോര്‍ഡുകള്‍ക്ക് 150 കോടി രൂപ അനുവദിച്ചത് ചരിത്രത്തിലാദ്യം

തിരുവനന്തപുരം > സംസ്ഥാന ബജറ്റില്‍ ദേവസ്വം ബോര്‍ഡുകളില്‍ 150 കോടി രൂപ സഹായധനമായി പ്രഖ്യാപിച്ചത് ചരിത്രത്തില്‍ ആദ്യമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ബജറ്റില്‍ തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്ക് ധനസഹായമായി 118 കോടി രൂപ അനുവദിച്ചിരുന്നു.

ബജറ്റില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 8 കോടി രൂപയും ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് 2 കോടി രൂപയും വാര്‍ഷികധനസഹായമായി നല്‍കിയതും ചരിത്രത്തില്‍ ആദ്യമാണ്. മുന്‍പ് വാര്‍ഷിക ധനസഹായമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 80 ലക്ഷം രൂപയും ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് 20 ലക്ഷം രൂപയുമാണ് അനുവദിച്ചു വന്നിരുന്നത്. ഇതാണ് 10 കോടി രൂപയായി വര്‍ദ്ധിപ്പിച്ചത്.

ബജറ്റ് ഇവിടെ വായിക്കാം

ലൈഫ് മിഷനില്‍ 1.5 ലക്ഷം വീടുകള്‍ കൂടി; പിഎച്ച്‌‌സികളില്‍ ഉച്ചയ്‌ക്ക് ശേഷവും ഒപി

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021

തിരുവനന്തപുരം > സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷനില്‍ അടുത്ത സാമ്പത്തിക വര്‍ഷം ഒന്നര ലക്ഷം വീടുകള്‍ കൂടി നിര്‍മ്മിയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതില്‍ 60000ത്തോളം വീടുകള്‍ പട്ടികവിഭാഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമാണ്. ഭൂരഹിതരും ഭവനരഹിതരായ 1.35 ലക്ഷം കുടുംബങ്ങള്‍ക്കായിരിക്കും ഈ ഘട്ടത്തില്‍ മുന്‍ഗണന. അവരില്‍ 20000 പേര്‍ക്ക് ഇതിനകം ഭൂമി ലഭ്യമായിട്ടുണ്ടെന്നും മന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.

പട്ടികജാതി വിഭാഗക്കാര്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതിന് 185 കോടി രൂപ വകയിരുത്തി. ഭൂരഹിതര്‍ക്ക് 26 ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. 21 എണ്ണത്തിന് 2021-22ല്‍ തുടക്കംകുറിക്കും. മൊത്തം 6000 കോടി രൂപ ലൈഫ് പദ്ധതിക്കു വേണ്ടിവരും. 1000 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിഹിതമൊഴിച്ച് ബാക്കി കെയുആര്‍ഡിഎഫ്‌സി വഴി വായ്‌പയെടുക്കും.

ലൈഫിനു വേണ്ടിയുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ തിരിച്ചടവു ഭാരം വികസന ഫണ്ടിന്റെ 20 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ പരിധിയില്‍ എത്തുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധിക തിരിച്ചടവ് സര്‍ക്കാര്‍ വഹിക്കും.

ഹൗസിംഗ് ബോര്‍ഡു വഴി നടപ്പാക്കുന്ന ഗൃഹശ്രീ പദ്ധതിക്ക് 20 കോടി രൂപയും മറ്റു സ്‌കീമുകള്‍ക്ക് 23 കോടി രൂപയും വകയിരുത്തും.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നതോടെ പ്രാഥമികാരോഗ്യതലത്തിലെ പരിവര്‍ത്തനം പൂര്‍ത്തിയാവുകയാണെന്ന് മന്ത്രി പറഞ്ഞു. ഇനി എല്ലായിടത്തും ഉച്ചകഴിഞ്ഞും ഒപിയുണ്ടാകും. ലാബും ഫാര്‍മസിയുമുണ്ടാകും. 90 ശതമാനത്തിലധികം മാര്‍ക്കോടുകൂടി 85 ആരോഗ്യ സ്ഥാപനങ്ങളാണ് കേരളത്തില്‍ നിന്നും ദേശീയ അക്രഡിറ്റേഷന്‍ കരസ്ഥമാക്കിയത്. ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കും.

അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കേരളം ആരോഗ്യ ഇന്‍ഷ്വറന്‍സില്‍ നിന്ന് ആരോഗ്യ അഷ്വറന്‍സ് സമ്പ്രദായത്തിലേയ്ക്ക് മാറി. വ്യത്യസ്ത ആരോഗ്യ ഇന്‍ഷ്വറന്‍സ് സ്‌കീമുകളെ ഏകോപിപ്പിച്ച് ആരോഗ്യ വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഴിയാണ് ഇത് നടപ്പാക്കുന്നത്.

കഴിഞ്ഞ രണ്ടു വര്‍ഷംകൊണ്ട് 16.2 ലക്ഷം കുടുംബങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ ലഭ്യമാക്കി. 941 കോടി രൂപ ചെലവഴിച്ചു. 190 സര്‍ക്കാര്‍ ആശുപത്രികളും 372 സ്വകാര്യ ആശുപത്രികളും ഈ പദ്ധതിക്കു കീഴില്‍ എംപാനല്‍ ചെയ്തിട്ടുണ്ട്. റോഡ് അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ആദ്യത്തെ 48 മണിക്കൂറില്‍ സൗജന്യമായി ചികിത്സ നല്‍കുന്നതിനുള്ള പദ്ധതി ഈ സ്‌കീമിനു കീഴില്‍ നടപ്പാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.


Read more: https://www.deshabhimani.com/news/kerala/kerala-budget-2021-life-mission-primary-health-centre/919615

ലൈഫ് മിഷനില്‍ 1.5 ലക്ഷം വീടുകള്‍ കൂടി; പിഎച്ച്‌‌സികളില്‍ ഉച്ചയ്‌ക്ക് ശേഷവും ഒപി

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021

തിരുവനന്തപുരം > സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷനില്‍ അടുത്ത സാമ്പത്തിക വര്‍ഷം ഒന്നര ലക്ഷം വീടുകള്‍ കൂടി നിര്‍മ്മിയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതില്‍ 60000ത്തോളം വീടുകള്‍ പട്ടികവിഭാഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമാണ്. ഭൂരഹിതരും ഭവനരഹിതരായ 1.35 ലക്ഷം കുടുംബങ്ങള്‍ക്കായിരിക്കും ഈ ഘട്ടത്തില്‍ മുന്‍ഗണന. അവരില്‍ 20000 പേര്‍ക്ക് ഇതിനകം ഭൂമി ലഭ്യമായിട്ടുണ്ടെന്നും മന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.

പട്ടികജാതി വിഭാഗക്കാര്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതിന് 185 കോടി രൂപ വകയിരുത്തി. ഭൂരഹിതര്‍ക്ക് 26 ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. 21 എണ്ണത്തിന് 2021-22ല്‍ തുടക്കംകുറിക്കും. മൊത്തം 6000 കോടി രൂപ ലൈഫ് പദ്ധതിക്കു വേണ്ടിവരും. 1000 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിഹിതമൊഴിച്ച് ബാക്കി കെയുആര്‍ഡിഎഫ്‌സി വഴി വായ്‌പയെടുക്കും.

ലൈഫിനു വേണ്ടിയുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ തിരിച്ചടവു ഭാരം വികസന ഫണ്ടിന്റെ 20 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ പരിധിയില്‍ എത്തുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധിക തിരിച്ചടവ് സര്‍ക്കാര്‍ വഹിക്കും.

ഹൗസിംഗ് ബോര്‍ഡു വഴി നടപ്പാക്കുന്ന ഗൃഹശ്രീ പദ്ധതിക്ക് 20 കോടി രൂപയും മറ്റു സ്‌കീമുകള്‍ക്ക് 23 കോടി രൂപയും വകയിരുത്തും.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നതോടെ പ്രാഥമികാരോഗ്യതലത്തിലെ പരിവര്‍ത്തനം പൂര്‍ത്തിയാവുകയാണെന്ന് മന്ത്രി പറഞ്ഞു. ഇനി എല്ലായിടത്തും ഉച്ചകഴിഞ്ഞും ഒപിയുണ്ടാകും. ലാബും ഫാര്‍മസിയുമുണ്ടാകും. 90 ശതമാനത്തിലധികം മാര്‍ക്കോടുകൂടി 85 ആരോഗ്യ സ്ഥാപനങ്ങളാണ് കേരളത്തില്‍ നിന്നും ദേശീയ അക്രഡിറ്റേഷന്‍ കരസ്ഥമാക്കിയത്. ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കും.

അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കേരളം ആരോഗ്യ ഇന്‍ഷ്വറന്‍സില്‍ നിന്ന് ആരോഗ്യ അഷ്വറന്‍സ് സമ്പ്രദായത്തിലേയ്ക്ക് മാറി. വ്യത്യസ്ത ആരോഗ്യ ഇന്‍ഷ്വറന്‍സ് സ്‌കീമുകളെ ഏകോപിപ്പിച്ച് ആരോഗ്യ വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഴിയാണ് ഇത് നടപ്പാക്കുന്നത്.

കഴിഞ്ഞ രണ്ടു വര്‍ഷംകൊണ്ട് 16.2 ലക്ഷം കുടുംബങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ ലഭ്യമാക്കി. 941 കോടി രൂപ ചെലവഴിച്ചു. 190 സര്‍ക്കാര്‍ ആശുപത്രികളും 372 സ്വകാര്യ ആശുപത്രികളും ഈ പദ്ധതിക്കു കീഴില്‍ എംപാനല്‍ ചെയ്തിട്ടുണ്ട്. റോഡ് അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ആദ്യത്തെ 48 മണിക്കൂറില്‍ സൗജന്യമായി ചികിത്സ നല്‍കുന്നതിനുള്ള പദ്ധതി ഈ സ്‌കീമിനു കീഴില്‍ നടപ്പാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.


Read more: https://www.deshabhimani.com/news/kerala/kerala-budget-2021-life-mission-primary-health-centre/919615

Tuesday, January 12, 2021

5 വർഷം; 4179 പ്രവാസി സ്റ്റാർട്ടപ് ; അനുവദിച്ചത് 220.37 കോടി രൂപ

നോർക്ക പ്രവാസി സ്റ്റാർട്ടപ് അഞ്ച് വർഷത്തിനിടെ കൈത്താങ്ങായത് 4,179 സംരംഭകർക്ക്. ഈ കാലയളവിൽ 220.37 കോടി രൂപയാണ് പ്രവാസികളുടെ സ്റ്റാർട്ടപ് പദ്ധതികൾക്ക്‌ മാത്രമായി സർക്കാർ അനുവദിച്ചത്. 2019–-20  സാമ്പത്തികവർഷംമാത്രം 1043 പേർ പ്രവാസി സ്റ്റാർട്ടപ് പദ്ധതിയിൽ സംരംഭകരായി‌. ഇതിനായി 53.40 കോടി രൂപ അനുവദിച്ചു.

വിദേശത്തുനിന്ന്‌ മടങ്ങിയെത്തുന്ന, സംരംഭകരാകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സ്വയം തൊഴിൽ  ഒരുക്കുന്നതിനായി നോർക്കയും കേരള സ്റ്റാർട്ടപ് മിഷനും സംയുക്തമായി ആരംഭിച്ച പദ്ധതിയാണിത്. 

കേരള ബാങ്ക്, കനറാ ബാങ്ക്, ട്രാവൻകൂർ പ്രവാസി ഡെവലപ്പ്മെന്റ് സഹകരണ സൊസൈറ്റി തുടങ്ങി 16‌ ബാങ്കുകളുടെ സഹകരണത്തോടെയാണ്‌ പ്രവാസികൾക്ക് വായ്പ നൽകുന്നത്‌. 30 ലക്ഷം രൂപവരെ 15 ശതമാനം മൂലധന സബ്സിഡിയോടെ (പരമാവധി മൂന്നുലക്ഷം രൂപ) വായ്പ ലഭിക്കും. കൃത്യമായി പലിശ തിരിച്ചടയ്ക്കുന്നവർക്ക് ആദ്യ നാല് വർഷം മൂന്നുശതമാനം പലിശ ഇളവുണ്ട്‌. വിദേശത്ത് കുറഞ്ഞത് രണ്ട് വർഷം ജോലിചെയ്ത് മടങ്ങിയെത്തി കേരളത്തിൽ സ്ഥിരതാമസമാക്കിയവർക്കാണ്  സഹായം. 

എൽഡിഎഫ്‌ സർക്കാർ 2020 നവംബർവരെ 2895 സംരംഭങ്ങൾക്കായി 45.21 കോടി രൂപ സബ്‌സിഡി വിതരണം ചെയ്തു.ഒറ്റ ദിവസംകൊണ്ട് വായ്പ ലഭ്യമാക്കാൻ സഹായിക്കുന്ന ഫീൽഡ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. വായ്‌പയ്‌ക്ക്‌ അപേക്ഷിക്കുന്നതിനും വിശദവിവരങ്ങൾക്കും  http://norkapsp.startupmission.in/  എന്ന ലിങ്ക് സന്ദർശിക്കുക. വെബ്സൈറ്റ്‌: www.norkaroots.org

Friday, January 8, 2021

പ്രവാസികള്‍ക്കും വിദേശത്തുള്ള കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്

തിരുവനന്തപുരം> പ്രവാസികള്‍ക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങള്‍ക്കുമായി നോര്‍ക്ക റൂട്ട്‌സ് ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തി. പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി എന്ന പേരിലാണ് ഇത് നടപ്പാക്കുന്നത്.

പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്കും അവരോടൊപ്പം വിദേശത്ത് കഴിയുന്നവര്‍ക്കും പദ്ധതിയുടെ പരിരക്ഷ ലഭിക്കും. ഒരു വര്‍ഷത്തേക്ക് 550 രൂപയാണ് പ്രീമിയം അടയ്‌ക്കേണ്ടത്. രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കും. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

നോര്‍ക്ക റൂട്‌സിന്റെ   www.norkaroots.org എന്ന വെബ്‌സൈറ്റിലെ സര്‍വ്വീസ് വിഭാഗത്തില്‍ പ്രവാസി ഐഡി കാര്‍ഡ് സെക്ഷനില്‍ നിന്നും ഈ പദ്ധതിയില്‍ ഓണ്‍ലൈനായി ചേരാം. ഫീസും ഓണ്‍ലൈനായി അടയ്ക്കാം. വിശദ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റിലും  norka.raksha@gmail.com  എന്ന ഇമെയില്‍ വഴിയും ലഭിക്കും. 91-417-2770543, 91-471-2770528 എന്നീ ഫോണ്‍ നമ്പറുകളിലും 18004253939, 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കാള്‍ സേവനം) എന്നീ ടോള്‍ഫ്രീ നമ്പറുകളിലും വിവരങ്ങള്‍ ലഭിക്കും.

പ്രവാസി സമൂഹം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ആരോഗ്യ സംരക്ഷണമെന്നും അതു കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസി സമൂഹത്തിന്റെ  ക്ഷേമത്തിന് വേണ്ടി സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. പ്രവാസിരക്ഷ ഇന്‍ഷുറന്‍സിന്റെ പ്രയോജനം എല്ലാ പ്രവാസികളും പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

പ്രവാസികള്‍ക്കും വിദേശത്തുള്ള കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്

വെബ് ഡെസ്‌ക്‌Updated: Friday Jan 8, 2021

 തിരുവനന്തപുരം> പ്രവാസികള്‍ക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങള്‍ക്കുമായി നോര്‍ക്ക റൂട്ട്‌സ് ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തി. പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി എന്ന പേരിലാണ് ഇത് നടപ്പാക്കുന്നത്.

പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്കും അവരോടൊപ്പം വിദേശത്ത് കഴിയുന്നവര്‍ക്കും പദ്ധതിയുടെ പരിരക്ഷ ലഭിക്കും. ഒരു വര്‍ഷത്തേക്ക് 550 രൂപയാണ് പ്രീമിയം അടയ്‌ക്കേണ്ടത്. രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കും. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

നോര്‍ക്ക റൂട്‌സിന്റെ   www.norkaroots.org എന്ന വെബ്‌സൈറ്റിലെ സര്‍വ്വീസ് വിഭാഗത്തില്‍ പ്രവാസി ഐഡി കാര്‍ഡ് സെക്ഷനില്‍ നിന്നും ഈ പദ്ധതിയില്‍ ഓണ്‍ലൈനായി ചേരാം. ഫീസും ഓണ്‍ലൈനായി അടയ്ക്കാം. വിശദ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റിലും  norka.raksha@gmail.com  എന്ന ഇമെയില്‍ വഴിയും ലഭിക്കും. 91-417-2770543, 91-471-2770528 എന്നീ ഫോണ്‍ നമ്പറുകളിലും 18004253939, 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കാള്‍ സേവനം) എന്നീ ടോള്‍ഫ്രീ നമ്പറുകളിലും വിവരങ്ങള്‍ ലഭിക്കും.

പ്രവാസി സമൂഹം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ആരോഗ്യ സംരക്ഷണമെന്നും അതു കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസി സമൂഹത്തിന്റെ  ക്ഷേമത്തിന് വേണ്ടി സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. പ്രവാസിരക്ഷ ഇന്‍ഷുറന്‍സിന്റെ പ്രയോജനം എല്ലാ പ്രവാസികളും പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.


Read more: https://www.deshabhimani.com/news/kerala/norka-pinarayi-vijayan/918254

Saturday, October 24, 2020

തുടങ്ങാം റസ്‌റ്റോറന്റ്‌ മുതൽ ജിംനേഷ്യം വരെ ; അരക്കോടി വരെ പ്രവാസി‌ വായ്‌പ ; ഐടി സ്റ്റാർട്ടപ്പും തുടങ്ങാം

 കോവിഡിനെത്തുടർന്ന് മടങ്ങിയെത്തിയ പ്രവാസികൾക്കായി‌ സംരംഭം തുടങ്ങുന്ന പദ്ധതിയിൽ രജിസ്‌റ്റർ ചെയ്‌തത്‌ 4897 പേർ. സഹായം നൽകുന്ന നോർക്കയുടെ എൻഡിപ്രേം പദ്ധതിയിൽ ആറു മാസത്തിനിടെ  രജിസ്റ്റർ ചെയ്‌തവരുടെ കണക്കാണിത്‌. കഴിഞ്ഞവർഷം 1043 പേർ മാത്രമാണ്‌ രജിസ്റ്റർചെയ്തത്‌.

ടാക്‌സി സർവീസ് തുടങ്ങിയവയിലാണ് മുമ്പ് കൂടുതൽപേർ താൽപ്പര്യം കാട്ടിയതെങ്കിൽ ഇപ്പോൾ റസ്‌റ്റോറന്റ്, ബേക്കറി, വർക്‌ഷോപ്‌, ഓയിൽ മിൽ, കറിപൗഡർ നിർമാണം, സുഗന്ധവ്യഞ്ജന യൂണിറ്റുകൾ, ചപ്പാത്തി നിർമാണം, കൃഷി ഫാമുകൾ, സ്‌പോർട്‌സ് ഹബ്‌, ജിംനേഷ്യം തുടങ്ങിയ സംരംഭങ്ങളോടാണ് താൽപ്പര്യം പ്രകടിപ്പിക്കുന്നത്‌. എൻഡിപ്രേം പദ്ധതിയിൽ അരക്കോടിവരെ പ്രവാസികൾക്ക്‌ വായ്‌പ നൽകും. നേരത്തെ ഇത്‌ 30 ലക്ഷമായിരുന്നു. നോർക്ക സബ്‌സിഡി 15 ശതമാനത്തിൽനിന്ന് 20 ശതമാനമാക്കും.

പദ്ധതിക്കായി 18 കോടിയാണ് ബജറ്റിൽ അനുവദിച്ചത്. ഇത് 40 കോടിയായി ഉയർത്തും. സംസ്ഥാനത്തെ 18 ധനസ്ഥാപനമാണ്‌ പദ്ധതിയുമായി സഹകരിക്കുന്നത്. ഈ വർഷം 5000 പ്രവാസികൾക്ക് സഹായം നൽകുമെന്ന്‌ നോർക്ക റസിഡന്റ് വൈസ് ചെയർമാൻ കെ വരദരാജൻ പറഞ്ഞു.

ഐടി സ്റ്റാർട്ടപ്പും തുടങ്ങാം

പ്രവാസികൾക്ക് ഐടിമേഖലയിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങാനും സഹായം  നൽകും.  ഡ്രീം കേരള പദ്ധതിയിൽ പ്രവാസികൾക്ക്‌ തൊഴിൽ ലഭ്യമാക്കാൻ നടപടി പുരോഗമിക്കുകയാണ്. 3000 പേർ രജിസ്റ്റർ ചെയ്തു. 70 തൊഴിൽദായകരും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രവാസികൾക്ക് സൂപ്പർ മാർക്കറ്റ്‌ തുടങ്ങാൻ സപ്ലൈകോയുമായി ചേർന്ന്‌ നോർക്ക പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്‌.

അഞ്ചു പേർക്കെങ്കിലും തൊഴിൽ നൽകുന്ന സംരംഭങ്ങൾ ആരംഭിക്കുന്ന പ്രവാസി സൊസൈറ്റികൾക്ക് മൂന്നുലക്ഷം രൂപവരെ നോർക്ക സഹായം നൽകും. ഈ വർഷം 60 സൊസൈറ്റിക്ക്‌ സഹായം നൽകും. എല്ലാ പഞ്ചായത്തിലും പ്രവാസി അപ്പക്‌സ് സൊസൈറ്റികളും ആരംഭിക്കും. പത്തുപേർക്കെങ്കിലും തൊഴിൽ നൽകുന്ന സംരംഭം ആരംഭിക്കണമെന്നാണ് വ്യവസ്ഥ.

മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയുമായുള്ള നോർക്കയുടെ കരാർ പ്രകാരം 5000 ഔട്ട്‌ലെറ്റ്‌ ആരംഭിക്കാനാകും. കോവിഡ്കാലം കഴിഞ്ഞാൽ വായ്‌പാമേളകളും നോർക്ക ആരംഭിക്കും.

Monday, October 19, 2020

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂർ നഗരസഭയ്‌ക്ക്‌ പങ്കില്ല, ക്ലീൻ ചിറ്റ്‌

 കണ്ണൂർ > പ്രവാസി വ്യവസായിയും ബക്കളത്തെ പാർഥ കൺവൻഷൻ സെന്റർ  ഉടമയുമായിരുന്ന സാജൻ പാറയിൽ ആത്മഹത്യ ചെയ്‌തതിൽ ആന്തൂർ നഗരസഭാ അധികൃതർക്ക്‌ പങ്കില്ലെന്ന്‌ അന്വേഷണ റിപ്പോർട്ട്‌.

കൺവൻഷൻ സെന്ററിന്‌ ലൈസൻസ്‌ ലഭിക്കാൻ വൈകിയതാണ്‌ ആത്മഹത്യയ്‌ക്കു കാരണമെന്നു പറയാനാവില്ല. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്‌ ലഭിക്കാൻ കാലതാമസമുണ്ടായതിൽ സാജന്‌ മനോവിഷമമുണ്ടായിരുന്നെങ്കിലും സാമ്പത്തിക പ്രയാസം, നിർമാണത്തിലെ കെടുകാര്യസ്ഥത, കുടുംബപ്രശ്‌നങ്ങൾ ഉൾപ്പെടെ മറ്റു വിഷയങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥനായ  വളപട്ടണം സിഐ എം കൃഷ്‌ണൻ തളിപ്പറമ്പ്‌ ആർഡിഒ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.

2019 ജൂൺ 18നാണ്‌ സാജനെ ചിറക്കൽ അരയമ്പേത്തെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്‌. പാർഥ കൺവൻഷൻ സെന്ററിന്‌ സിപിഐ എം നേതൃത്വത്തിലുള്ള ആന്തൂർ നഗരസഭ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്‌  നൽകാത്തതിൽ മനംനൊന്താണ്‌ ആത്മഹത്യയെന്നായിരുന്നു‌ആരോപണം. സാജന്റെ മാനേജരും കുടുംബാംഗങ്ങളും ഉന്നയിച്ച ആരോപണം കോൺഗ്രസും ബിജെപിയുമടക്കമുള്ള പ്രതിപക്ഷ രാഷ്‌ട്രീയ പാർടികൾ സർക്കാരിനെതിരായ ആയുധമാക്കി മാറ്റി. നിക്ഷേപകർക്കു രക്ഷയില്ലാത്ത നാടായി കേരളം മാറിയെന്നായിരുന്നു പ്രചാരണഘോഷം. തുടർച്ചയായ വ്യാജവാർത്തകളും നുണക്കഥകളുമായി മുഖ്യധാരാ മാധ്യമങ്ങളും ഇതിന്‌ ഇന്ധനം പകർന്നു.

എന്നാൽ, രാഷ്‌ട്രീയ ദുരുദ്ദേശ്യത്തോടെ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും കെട്ടിപ്പൊക്കിയ നുണക്കോട്ടകളാകെ തകർക്കുന്നതാണ്‌ അന്വേഷണ  റിപ്പോർട്ട്‌. ആർക്കെതിരെയും പ്രേരണാക്കുറ്റം ചുമത്താൻ കഴിയാത്തതിനാൽ കേസ്‌ അവസാനിപ്പിക്കുന്നതിനുള്ള  റഫർ റിപ്പോർട്ടാണ്‌ തിങ്കളാഴ്‌ച നർക്കോട്ടിക്‌ ഡിവൈഎസ്‌പിയുടെ ചുമതല വഹിക്കുന്ന  വേണുഗോപാൽ മുഖേന ആർഡിഒ കോടതിയിൽ ‌ സമർപ്പിച്ചത്‌.

അസ്വാഭാവിക മരണത്തിന്‌ കേസെടുത്താണ്‌ വളപട്ടണംപ പൊലീസ്‌ അന്വേഷണം ആരംഭിച്ചത്‌. സംഭവം വിവാദമായതൊടെ  കണ്ണൂർ നർക്കോട്ടിക്‌ ഡിവൈഎസ്‌പിയായിരുന്ന വി എ കൃഷ്‌ണദാസിന്റെ മേൽനോട്ടത്തിൽ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചു.

ആന്തൂർ അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകൾ

# പാർഥ കൺവൻഷൻ സെന്ററിന്‌ ഉടമസ്ഥാവകാശ സർട്ടിഫക്കറ്റ്‌ നൽകുന്നതിൽ ആന്തൂർ നഗരസഭയുടെ ഭാഗത്ത്‌ കൃത്യവിലോപമോ നിയമലംഘനമോ ബോധപൂർവമായ അലംഭാവമോ  ഉണ്ടായിട്ടില്ല. കെട്ടിട നിർമാണച്ചട്ടങ്ങളുടെ ലംഘനമാണ്‌ കാലതാമസത്തിനു കാരണമായത്‌.

#  തുടക്കംമുതൽ ചട്ടലംഘനങ്ങൾ ഉണ്ടായിരുന്നു. നഗരസഭാ ഓവർസിയർമാരും എൻജിനിയറും പലപ്പോഴായി ഇത്‌ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്‌. ജില്ലാ ടൗൺപ്ലാനറുടെ പരിശോധനയിലും കണ്ടെത്തി. സാജന്റെ മരണശേഷം സംസ്ഥാന ചീഫ്‌ ടൗൺപ്ലാനർ(വിജിലൻസ്‌) നടത്തിയ വിശദപരിശോധനയിലും ചട്ടലംഘനങ്ങൾ നിലനിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്‌.

# കെട്ടിട ലൈസൻസ്‌ നൽകുന്നതിൽ നിയമപരമായി നഗരസഭാ ചെയർമാനോ ഭരണസമിതിക്കോ പങ്കില്ല.

അത്‌ പൂർണമായും ഉദ്യോഗസ്ഥരുടെ അധികാരാവകാശത്തിൽപ്പെട്ടതാണ്‌. ചെയർമാൻ പി കെ ശ്യാമള ഇടപെട്ടതായി തെളിവുമില്ല.

# നഗരസഭാ ഉദ്യോഗസ്ഥർ ശത്രുതാപരമായി പെരുമാറിയാതായോ മനഃപൂർവം ദ്രോഹിച്ചതായോ പറയാനാവില്ല. അവർ അവരുടെ ചുമതലയാണ്‌ നിർവഹിച്ചത്‌. നിയമ/ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടി നോട്ടീസ്‌ നൽകുന്നത്‌ ആത്മഹത്യാപ്രേരണയായി കരുതാനാവില്ല.

# നോട്ടീസ്‌ നൽകിയ ആദ്യഘട്ടത്തിലാണ്‌ സാജൻ ചെയർപേഴ്‌സണെ നേരിൽ കണ്ടത്‌. അവസാനകാലത്ത്‌ ദിവസങ്ങളോളം നഗരസഭാ ഓഫീസ്‌ കയറിയിറങ്ങേണ്ടിവന്നു എന്നതിന്‌ ഫോറൻസിക്‌ വിഭാഗം പരിശോധിച്ച സിസിടിവി ‌ടിവി ദൃശ്യങ്ങളിലും തെളിവു കണ്ടെത്താനായില്ല.

# കൺവൻഷൻ സെന്റർ നിർമാണത്തിൽ ഗുരുതര കെടുകാര്യസ്ഥതയുണ്ടെന്നു വ്യക്തം. ഭാര്യയും മറ്റു ബന്ധുക്കളും മാനേജരും പറഞ്ഞത്‌ 18 കോടി രൂപയോളം ചെലവായെന്നാണ്‌. എട്ടു കോടിക്കപ്പുറം ചെലവു വരില്ലെന്ന് കെട്ടിട രൂപകൽപ്പന നിർവഹിച്ച ആർക്കിടെക്ട്‌ തന്നെ മൊഴി നൽകിയിട്ടുണ്ട്‌.

# പ്രകടമായ സാമ്പത്തിക  പ്രതിസന്ധി ഉണ്ടായിരുന്നില്ലെങ്കിലും വില്ലകൾ പ്രതീക്ഷിച്ച വിലയ്‌ക്ക്‌ വിറ്റുപോകാത്തതിൽ സാജന്‌ വിഷമമുണ്ടായിരുന്നു. മരിക്കുന്നതിന്‌ തലേന്ന്‌ ഒരു വില്ല‌ വിലയുറപ്പിച്ചത്‌ 48 ലക്ഷത്തിനാണ്‌. മുമ്പ്‌ 75 ലക്ഷം വരെ വില പറഞ്ഞിരുന്നതാണിത്‌.

# കുടുംബപരമായ ചില പ്രശ്‌നങ്ങളും സാജനെ അലട്ടിയിരുന്നു.

കെ ടി ശശി 

Sunday, April 13, 2014

പ്രവാസികള്‍ക്ക് വോട്ടിന് സൗകര്യമൊരുക്കണം: സുപ്രീം കോടതി

പൊതുതെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്കു കൂടി വോട്ടുചെയ്യാനുള്ള സൗകര്യമൊരുക്കണമെന്ന് സുപ്രീംകോടതി. വോട്ട് ഭരണഘടനാപരമായ അവകാശമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി രാജ്യത്തുതന്നെ വിവിധ സംസ്ഥാനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലും ജോലിയെടുക്കുന്നവര്‍ക്കും വോട്ടവകാശം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നും തെരഞ്ഞെടുപ്പു കമീഷനോട് ആവശ്യപ്പെട്ടു. നിലവിലെ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് തപാല്‍-ഓണ്‍ലൈന്‍ വോട്ടിനുള്ള സൗകര്യം ഒരുക്കാന്‍ സാധിക്കില്ലെന്നും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാമെന്നും തെരഞ്ഞെടുപ്പു കമീഷന്‍ അറിയിച്ചു. ഇത് അംഗീകരിച്ച കോടതി അടുത്ത ആഗസ്ത് എട്ടിനു പരിഗണിക്കാനായി കേസ് മാറ്റി.

പ്രവാസി ഭാരതീയ പുരസ്കാരജേതാവും പ്രവാസി ബിസിനസുകാരനുമായ ഡോ. ഷംസീര്‍ വയലില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ദേശങ്ങള്‍. ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. പ്രവാസി വോട്ടവകാശം എങ്ങനെ നടപ്പാക്കാമെന്നത് പഠിക്കാന്‍ സമിതിക്ക് രൂപംനല്‍കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പു കമീഷന്‍ അറിയിച്ചു. റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കും. രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി കമീഷന് നിര്‍ദേശം നല്‍കി. വോട്ടെടുപ്പുമായി ബന്ധപ്പെട്ട നടപടി പൂര്‍ത്തിയായതിനാല്‍ ഇപ്പോള്‍ നടന്നുവരുന്ന തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാനാകില്ല. ഇക്കാര്യം ഭാവിയില്‍ മാത്രമേ പരിഗണിക്കാനാകൂ- കമീഷന്‍ അറിയിച്ചു.

പ്രവാസികള്‍ക്ക് വോട്ട് ഇല്ലാത്തത് ഭരണഘടനാലംഘനമാണെന്ന് ഹര്‍ജിക്കാരനു വേണ്ടി ഹാജരായ മുകുള്‍ റോത്തഗിയും ഹാരിസ് ബീരാനും വാദിച്ചു. പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നതില്‍ ആരും എതിരല്ല. ജനപ്രാതിനിധ്യനിയമത്തിലെ 60 സി പ്രകാരം തപാല്‍ വോട്ടിനുള്ള അവകാശം വിജ്ഞാപനത്തിലൂടെ പ്രവാസികള്‍ക്ക് ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമീഷന് കഴിയും. തപാല്‍ വോട്ടിന് അവകാശമുള്ള വിഭാഗത്തില്‍ പ്രവാസികളെ കൂടി ഉള്‍പ്പെടുത്തിയാല്‍ മതി. എന്നാല്‍, തെരഞ്ഞെടുപ്പു കമീഷന്‍ ഇതിനോട് വിയോജിച്ചു. തപാല്‍ വോട്ട് അവകാശമുള്ളവര്‍ ആരൊക്കെയെന്ന് നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പു കമീഷന്‍ പറഞ്ഞു.

കേരളത്തിലും മറ്റും തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ ഇനി തപാല്‍ വോട്ട് സാധ്യമല്ലെന്നും കമീഷന്‍ വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനുണ്ടെന്ന് മുകുള്‍ റോത്തഗി വാദിച്ചെങ്കിലും തെരഞ്ഞെടുപ്പുപ്രക്രിയ തുടങ്ങിയ സാഹചര്യത്തില്‍ ഇനി സാധ്യമല്ലെന്ന് കോടതി പറഞ്ഞു. ഹര്‍ജിക്കാരന്റെ ആവശ്യം പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചുകഴിഞ്ഞു. സുപ്രധാന വിഷയത്തില്‍ നേരത്തെ ഹര്‍ജി സമര്‍പ്പിക്കേണ്ടിയിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

deshabhimani

Saturday, March 15, 2014

പ്രവാസികളെ വഞ്ചിച്ചു; നോര്‍ക്ക ബാങ്കുകളുടെ ഇടനിലക്കാരായി

സാമ്പത്തികവര്‍ഷാവസാനത്തിനു മുമ്പ് ബാങ്കുകളുടെ ബിസിനസ് വര്‍ധിപ്പിക്കാന്‍ പ്രവാസികളെ വഞ്ചിച്ച് "സര്‍ക്കാര്‍ സഹായം". നിതാഖാത്തില്‍ കുടുങ്ങി നാട്ടിലെത്തിയ പ്രവാസികള്‍ക്ക് പലിശരഹിത വായ്പ നല്‍കാമെന്ന വാഗ്ദാനം സര്‍ക്കാര്‍ അട്ടിമറിച്ചു. നോര്‍ക്കവഴി അപേക്ഷ നല്‍കി വായ്പയ്ക്ക് കാത്തിരുന്ന പ്രവാസികളെ ബാങ്കില്‍ വിളിച്ചുവരുത്തിയാണ് വായ്പ നല്‍കാന്‍ സാധ്യമല്ലെന്ന് അറിയിച്ചത്. ബാങ്കുകളുമായി ചേര്‍ന്ന് പ്രവാസികള്‍ക്ക് കൂടിയ പലിശനിരക്കില്‍ വായ്പ തരപ്പെടുത്തിക്കൊടുക്കുന്ന ഇടനിലക്കാരായി നോര്‍ക്ക മാറി. എറണാകുളം മേനക ജങ്ഷനിലെ കനറ ബാങ്ക് ശാഖയില്‍ വെള്ളിയാഴ്ചയെത്തിയ എണ്‍പതോളം പേര്‍ 10.5 ശതമാനം പലിശയും 10 ശതമാനം മുന്‍കൂര്‍ അടവും ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് നിരാശരായി മടങ്ങി. സ്വയംതൊഴില്‍ ഇനത്തില്‍ വാഹനവായ്പയ്ക്ക് അപേക്ഷ നല്‍കിയവരാണ് നോര്‍ക്ക ആസ്ഥാനത്തുനിന്ന് കത്തു ലഭിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച ഹാജരായത്. ബിസിനസ് തുടങ്ങാന്‍ വായ്പയ്ക്ക് അപേക്ഷ നല്‍കിയ നിരവധി പേരും കഴിഞ്ഞദിവസം ബാങ്കിലെത്തി നിരാശരായി മടങ്ങിയിരുന്നു. ബാങ്കും നോര്‍ക്കയും മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നവര്‍ക്കു മാത്രം സാമ്പത്തിക വര്‍ഷാവസാനത്തിനുമുമ്പ് പരമാവധി തുക വായ്പ നല്‍കുകയാണ് ലക്ഷ്യം.

സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് 10 ലക്ഷം രൂപവരെ പലിശരഹിത വായ്പയും രണ്ടുലക്ഷം രൂപവരെ സബ്സിഡിയുമാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. ഇതനുസരിച്ച് പതിനായിരക്കണക്കിന് അപേക്ഷ നോര്‍ക്ക ആസ്ഥാനത്തു ലഭിച്ചു. ഈ അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിന് അതത് ജില്ലകളിലെ തെരഞ്ഞെടുത്ത ബാങ്കുകളില്‍ എത്താനാണ് നോര്‍ക്കയുടെ കത്തു ലഭിച്ചത്. ഇതുപ്രകാരം എത്തിയവര്‍ക്കാണ് പലിശരഹിത വായ്പ ലഭ്യമാക്കാനാവില്ലെന്ന മറുപടി കിട്ടിയത്. നോര്‍ക്ക പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ബാങ്ക് അധികൃതര്‍ അപേക്ഷകരെ നിഷ്കരുണം തള്ളിയത്. നോര്‍ക്ക അധികൃതരോട് പരാതിപ്പെട്ട പ്രവാസികള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ വായ്പയെടുത്താല്‍ മതിയെന്നും പറ്റില്ലെങ്കില്‍ മുഖ്യമന്ത്രിയെ കാണുകയോ തിരുവനന്തപുരത്തെ നോര്‍ക്ക ആസ്ഥാനത്ത് പരാതിപ്പെടുകയോ ചെയ്യണമെന്ന മറുപടിയാണ് ലഭിച്ചത്. ജീവിതം പുലര്‍ത്താനാണ് വാഹനവായ്പയ്ക്ക് അപേക്ഷ നല്‍കിയതെന്ന് എറണാകുളം കനറ ബാങ്കിലെത്തിയ പെരുമ്പാവൂര്‍ സ്വദേശി അസീസ് പറഞ്ഞു. രണ്ടുലക്ഷം രൂപയുടെ ഓട്ടോറിക്ഷ വാങ്ങാന്‍ 20,000 രൂപ മുന്‍കൂര്‍ അടയ്ക്കണമെന്നും 10.5 ശതമാനം പലിശ ചേര്‍ത്ത് 3,400 രൂപ പ്രതിമാസ തിരിച്ചടവ് വ്യവസ്ഥയില്‍ വായ്പ നല്‍കാമെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞതായി വെസ്റ്റ് വെങ്ങോല സ്വദേശി സൈനുദ്ദീന്‍ പറഞ്ഞു. മുന്‍കൂര്‍ തുക അടയ്ക്കാതെത്തന്നെ വാഹനവായ്പ ലഭ്യമാക്കുന്ന സ്വകാര്യ ധനകാര്യസ്ഥാപനങ്ങളെപ്പോലും നാണിപ്പിക്കും വിധമാണ് നോര്‍ക്കയുടെ ബാങ്കിടപാട്.

deshabhimani

Saturday, November 9, 2013

നിതാഖത്ത്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടിയെടുക്കണം

സൗദി തദ്ദേശവല്‍ക്കരണ പരിഷ്കാരമായ നിതാഖത്തിന്റെ ഫലമായി കെടുതി നേരിടുന്ന പ്രവാസികളെ സഹായിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

നിതാഖത്ത് നടപ്പില്‍ വന്ന ശേഷവും നിയമാനുസൃതമല്ലാതെ വലിയൊരു പങ്ക് ഇന്ത്യാക്കാര്‍ സൗദിയില്‍ എത്തിയത് ഗൗരവമായ പ്രശ്നമായിരിക്കുകയാണ്. സൗദി സര്‍ക്കാര്‍ അനുവദിച്ച ഇളവുകാലം തുടങ്ങിയ ഏപ്രില്‍ 6 ന് ശേഷം നാല് ലക്ഷം ഇന്ത്യാക്കാര്‍ പുതുതായി എത്തിയെന്നാണ് എംബസിയുടെ കണക്ക്. എന്നാല്‍ ഇവരുടെ തൊഴില്‍ പദവി സുരക്ഷിതമാണോ എന്ന് ഉറപ്പ് വരുത്താന്‍ ഒരു നടപടിയും പുതിയ സാഹചര്യത്തിലും സ്വീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജാഗ്രത കാട്ടിയില്ല. റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ നല്‍കിയ വിസയില്‍ എത്തിയവരില്‍ നല്ലൊരു പങ്ക് പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അനധികൃത തൊഴിലാളികളാണെന്നാണ് അവിടെ നിന്നും ലഭിക്കുന്ന വിവരം.

ഏജന്റിന്റെ വാക്കുകളില്‍ വിശ്വസിച്ച് ഉപജീവനം തേടി എത്തി ചതിയില്‍പ്പെട്ടിരിക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കുന്നതിനുള്ള പുതിയ ചുമതല കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ ഏറ്റെടുക്കണം. പുതുതായി എത്തിയവരില്‍ ഒരു പങ്ക് അനധികൃതമായി തൊഴില്‍ ചെയ്യുന്നുണ്ട്. നിയമലംഘകര്‍ക്ക് അഭയം നല്‍കുന്നത് ശിക്ഷാര്‍ഹമാണെന്ന് പ്രഖ്യാപിച്ചതിനാല്‍ ഇവരുടെ പ്രയാസങ്ങളെ അഭിമുഖീകരിക്കാന്‍ ഇന്ത്യന്‍ എംബസിയെ ചുമതലപ്പെടുത്തണം. ദമാമില്‍ എംബസി-കോണ്‍സലേറ്റ് സൗകര്യമില്ലാത്തതിനാല്‍ ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് നയതന്ത്ര തലത്തില്‍ ഇടപെടേണ്ടതാണ്. തൊഴിലാളികള്‍ക്ക് തങ്ങളുടെ രേഖകള്‍ നിയമവിധേയമാക്കുന്നതിനും പുതിയ തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നതിനും പരിമിതികള്‍ ഉണ്ട്. ഇത് മനസിലാക്കി ഇന്ത്യയും സൗദിയും തമ്മില്‍ ശക്തമായ തൊഴില്‍ കരാര്‍ ഉണ്ടാക്കണം. അതില്‍ എംബസിയെ മൂന്നാം കക്ഷിയായി ചേര്‍ക്കണമെന്നും പിണറായി വിജയന്‍ പ്രസ്താവനയില്‍ നിര്‍ദ്ദേശിച്ചു.

നിതാഖത്ത് ഇളവിന് ഏഴുമാസം സൗദി ഭരണകൂടം അനുവദിച്ചെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ല. ഇതുവരെ സംസ്ഥാന സര്‍ക്കാരില്‍നിന്നും പ്രഖ്യാപനങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇളവ് കാലാവധി കഴിഞ്ഞശേഷമാണ് സംസ്ഥാനത്തെ പ്രവാസി വകുപ്പ് പ്രശ്നങ്ങള്‍ വിലയിരുത്താന്‍ ഉദ്യോഗതല യോഗം പോലും വിളിച്ചത്. ഇതിന്റെയെല്ലാം ഫലമായി സൗദി ജയിലിലായ മലയാളികളുടെ എണ്ണം ചെറുതല്ല. മതിയായ രേഖയില്ലാത്ത തൊഴിലാളികളെ കണ്ടെത്തുന്നതിന് പരിശോധന കര്‍ശനമാക്കിയതിനെത്തുടര്‍ന്ന് 5000-ത്തിലധികം പേര്‍ സൗദി പൊലീസിന്റെ പിടിയിലായിട്ടുണ്ട്. രേഖകള്‍ നിയമാനുസൃതമാക്കാന്‍ ഇനിയും കഴിയാത്തവരെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പാട് ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും അത് നടപ്പായിട്ടില്ല.

എന്നാല്‍, മലയാളികളുടെ സംഘടനകള്‍ അവരുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് എന്നത് ആശ്വാസകരമാണ്. സൗദിയിലെ നവോദയ, കേളി എന്നീ സംഘടനകള്‍ മുന്‍കൈയെടുത്ത് തൊഴില്‍ നഷ്ടപ്പെട്ട മലയാളികളെ നാട്ടിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത് ശ്ലാഘനീയമാണ്. ഇപ്പോള്‍ തിരിച്ചെത്തുന്നവര്‍ക്ക് ഗള്‍ഫ് നാടുകളില്‍ ജോലി തരപ്പെടുത്തുന്നത് ഉചിതമായിരിക്കും. ഇതിനുവേണ്ടി സര്‍ക്കാരും സംഘടനകളും പ്രമുഖ വ്യക്തികളും മലയാളി വ്യവസായികളും മുന്നോട്ടുവരണം. തിരിച്ചുപോകാന്‍ കഴിയാത്ത പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ ഫലപ്രദമായ പദ്ധതികളാകണം സര്‍ക്കാര്‍ നടപ്പാക്കേണ്ടത്. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ നിരാശാജനകമാണെന്നും പിണറായി പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

Friday, November 8, 2013

മന്ത്രി കെ സി ജോസഫിനെ ഉടനെ തിരിച്ച് വിളിക്കണം: കോടിയേരി

നിതാഖത്തില്‍പെട്ട് നിരവധി മലയാളികള്‍ നാട്ടിലേക്ക് തിരിച്ചുവരാന്‍ വഴിയില്ലാതെ സൗദിയില്‍ നട്ടം തിരിയുമ്പോള്‍ കുടുംബസമേതം സ്വിസ് സര്‍ലാന്റില്‍ സന്ദര്‍ശനത്തിന്പോയ പ്രവാസികാര്യമന്ത്രി കെ സി ജോസഫിനെ മുഖ്യമന്ത്രി ഉടനെ തിരിച്ചുവിളിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കെ സി ജോസഫിനെ സൗദിയിലേക്കാണ് പറഞ്ഞയക്കേണ്ടത്. അവിടെയാണ് തൊഴില്‍ നഷ്ടപ്പെട്ട് മലയാളികള്‍ കഷ്ടപ്പെടുന്നത്. അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ ഈ സര്‍ക്കാറിനായിട്ടില്ല. വലിയ അലംഭാവമാണ് ഇക്കാര്യത്തിലുള്ളത്. തിരിച്ചുവരുന്നവര്‍ക്ക് ഇതുവരെ വിമാന ടിക്കറ്റ് നല്‍കിയിട്ടില്ല. ഒരു വിമാനവും അവര്‍ക്കായി അയച്ചിട്ടില്ല. അവിടത്തെ പ്രവാസി സംഘടനകള്‍ ചെയ്യുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ കണക്കില്‍ പെടുത്തേണ്ട. ഈ സമയംമന്ത്രി സ്വിസ് സര്‍ലന്റ് യാത്ര നടത്തിയത് ഏറെ പരിഹാസ്യമാണൈന്നും വടക്കന്‍ മേഖലജാഥാപര്യടനത്തിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.

കേരളത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പോടെ യുഡിഎഫിനുള്ളിലെ കലാപം മൂര്‍ഛിക്കും. മൂന്നാളുടെ ഭൂരിപക്ഷത്തില്‍ നിലനില്‍ക്കുന്ന സര്‍ക്കാരിന് അതിനെ അതിജീവിക്കാനാവില്ല. അതിനാലാണ് 2004 ആവര്‍ത്തിക്കുമെന്ന് പറയുന്നത്. എല്‍ഡിഎഫിന് ഒരു നിലപാടുണ്ട് . ആരുമായും എപ്പോഴും കൂട്ടുകൂടാമെന്നതല്ല അത്. അതിനാലാണ് ഇപ്പോഴൂം യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നത്. ഒരു പ്രത്യേക മതത്തിന്റെ മാത്രം വോട്ട് ലക്ഷ്യമിട്ടല്ല. സിപിഐ എം പ്രവര്‍ത്തിക്കുന്നത്. എല്ലാ മതത്തിലേയും മതനിരപേക്ഷവാദികളാണ് സിപിഐ എമിന്റെ ശക്തി. ഹിന്ദുത്വവാദികളായ സംഘപരിവാരിനെപോലെ എതിര്‍ക്കപെടേണ്ടതാണ് ജമാഅത്തെ ഇസ്ലാമിയും അതിനാലാണ് അവരെ തുറന്ന് കാണിക്കുന്നതും. എസ്ഡിപിഐ യേയും ജമാഅത്തെ ഇസ്ലാമിയേയും തുറന്നെതിര്‍ക്കാന്‍ മുസ്ലീംലീഗും നിലപാടെടുക്കണം. അതവര്‍ ചെയ്യുന്നില്ല.
 
വിലകുറഞ്ഞ പബ്ലിസിറ്റിക്കായാണ് ഇന്നലെ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്ത്. മോഹനന്‍ മാസ്റ്ററെ ആശുപത്രിയില്‍നിന്ന് തിരിച്ചുകൊണ്ടുവരുമ്പോള്‍ ഹോട്ടലില്‍ കയറ്റിയപ്പോഴാണ് എംഎല്‍എകൂടിയായ ഭാര്യ അദ്ദേഹത്തെ കണ്ടത്. ഇവിടെ സരിതാ നായര്‍ക്ക് ഫോണ്‍ചെയ്യാനും മറ്റും അവസരമൊരുക്കുന്ന പൊലീസിനെയൊന്നും സസ്പെന്‍ഡ് ചെയ്യുന്നില്ലല്ലോ. പുറത്താക്കപെട്ടത് പൊലീസിലെ കോണ്‍ഗ്രസ് അസോസിയേഷനിലെ ഒരു വിഭാഗത്തിലുള്ളവരെ ആണെന്ന് പറയുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പു വഴക്ക് പൊലീസിലേക്കും പടരുകയാണെന്ന് വേണം കരുതാനെന്നും കോടിയേരി പറഞ്ഞു.

deshabhimani

Thursday, November 7, 2013

മടങ്ങിവരവിന് സഹായമില്ലാതെ പാക്കേജ്

സൗദി അറേബ്യയിലെ നിതാഖാത് നിയമക്കുരുക്കില്‍പെട്ട് കേരളത്തില്‍ മടങ്ങിയെത്തുന്നവര്‍ക്ക് അടിയന്തര ആശ്വാസമേകാന്‍ നടപടിയില്ലാതെ പ്രത്യേക പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം. പാക്കേജില്‍ സര്‍ക്കാര്‍ സ്വന്തം നിലയില്‍ കാര്യമായ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല.}നാട്ടില്‍ വരാന്‍ കാത്തു നില്‍ക്കുന്നവര്‍ക്ക് വിമാനടിക്കറ്റ് നല്‍കുന്നില്ല. 200 പേരുണ്ടായാല്‍ മാത്രമേ ചാര്‍ട്ടേഡ് വിമാനം വഴി ഇവരെ നാട്ടിലെത്തിക്കാനാകൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 20ന് മാത്രമേ പ്രത്യേക വിമാനം അയക്കാനാകൂവെന്ന് കഴിഞ്ഞ ദിവസം മന്ത്രി കെ സി ജോസഫും പറഞ്ഞിരുന്നു.

വിമാനത്തിന് കാത്തിരിക്കുന്നവര്‍ ജയിലിലടയ്ക്കപ്പെടുമോ എന്ന സംശയം ബലപ്പെടുകയാണ്. സൗദിയില്‍നിന്ന് മടങ്ങുന്നവര്‍ക്ക് മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്ക് പ്രമുഖ വിദേശമലയാളികളുടെ സഹായത്തോടെ അവസരമൊരുക്കുമെന്നാണ് പ്രധാന പ്രഖ്യാപനം. വിദേശത്ത് ജോലിതേടുന്നവരുടെ വിവരങ്ങള്‍ സമാഹരിച്ച് ഡാറ്റാബേസ് ഉണ്ടാക്കും. തിരികെ എത്തുന്നവര്‍ക്ക് ഡെയ്റി, മൃഗസംരക്ഷണം, വ്യവസായം, ഹൈടെക്് കൃഷി, ഹരിതവീട് പദ്ധതി, അലാങ്കാരമത്സ്യക്കൃഷി തുടങ്ങിയ മേഖലകളില്‍ തൊഴില്‍ കണ്ടെത്താന്‍ സഹായിക്കും.

തിരികെ വരുന്നവരുടെ ചെറുസംഘങ്ങള്‍ക്കായി വാടക കാര്‍ വാങ്ങുന്നതിനും സഹായം നല്‍കും. പ്ലംബിങ്, ഇലക്ട്രീഷ്യന്‍ തുടങ്ങിയ സംരംഭങ്ങള്‍ക്കും പ്രവാസി സഹകരണ സംഘങ്ങള്‍, ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ എന്നിവയ്ക്കും പലിശനിരക്ക് കുറച്ച് വായ്പാസൗകര്യം ഉണ്ടാക്കും. നോര്‍ക്ക വകുപ്പ് ചെറുകിട സംരംഭകര്‍ക്ക് പരമാവധി രണ്ട് ലക്ഷം രൂപ മൂലധന സബ്സിഡി നല്‍കും. 20 ലക്ഷം വരെ ചെലവുള്ള പദ്ധതികള്‍ക്ക് പത്ത് ശതമാനം മൂലധന സബ്സിഡി നിരക്കില്‍ സബ്സിഡി പദ്ധതി നടപ്പാക്കും. 1000 സംരംഭകര്‍ക്കായി പദ്ധതിക്ക് പത്ത് കോടി അനുവദിച്ചു. അഞ്ച് പേര്‍ വീതമുള്ള ഒരോഗ്രൂപ്പിനും കെഎഫ്സിയുടെ കെഎസ്ഇടി മിഷന്റെ കീഴില്‍ 20 ലക്ഷം വരെ പലിശരഹിതവായ്പ നല്‍കും. ചേരമാന്‍ ഫിനാന്‍സ് സൊസൈറ്റി മുഖേന പലിശരഹിതവായ്പയ്ക്ക് പദ്ധതി തയ്യാറാക്കും.

പ്രവാസി സഹകരണസംഘം രൂപീകരിച്ച് ചെറുകിടസ്ഥാപനങ്ങള്‍ തുറക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ പ്രത്യേക മേഖലകളില്‍ വൈദഗ്ധ്യം നേടിയവര്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ചെയ്യാന്‍ സഹായം നല്‍കും. പാക്കേജില്‍ ഇങ്ങിനെ പല വാഗ്ദാനങ്ങളുണ്ട്. അതേസമയം പ്രവാസികളുടെ കേരളത്തിലേക്കുള്ള തിരിച്ചൊഴുക്ക് ദിനംപ്രതി കൂടുകയാണ്. ബുധനാഴ്ച രണ്ട് വിമാനങ്ങളിലായി 412 പേര്‍ കരിപ്പൂര്‍ വഴി മാത്രം നാട്ടിലെത്തി. ഇതില്‍ 112 പേര്‍ മാത്രമാണ് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.സൗദിയില്‍നിന്നുള്ള പതിവ് സര്‍വീസുകളിലെ ഭൂരിപക്ഷം യാത്രക്കാരും കേരളത്തിലേക്ക് തിരിച്ചുവന്നവരാണ്. വിമാനങ്ങളില്‍ തിരക്കും വര്‍ധിച്ചിട്ടുണ്ട്. പലര്‍ക്കും ടിക്കറ്റ് കിട്ടുന്നില്ല. ഇത് കണക്കിലെടുത്ത് വിമാന കമ്പനികള്‍ വരുംദിവസങ്ങളില്‍ ടിക്കറ്റ് നിരക്കില്‍ വര്‍ധന വരുത്താനും സാധ്യതയുണ്ട്

deshabhimani

Tuesday, November 5, 2013

സൗദിയില്‍ ജയില്‍; ഇവിടെ പെരുവഴി

ദമാം: അനധികൃത തൊഴിലാളികള്‍ക്ക് രേഖകള്‍ ശരിയാക്കുന്നതിനും അല്ലാത്തവര്‍ക്ക് സൗദി വിടുന്നതിനുമായി അനുവദിച്ച സമയ പരിധി ഞായറാഴ്ച അവസാനിച്ചതോടെ സൗദിയിലെങ്ങും വ്യാപക പരിശോധന. മലയാളികളടക്കം അഞ്ഞൂറോളം പേര്‍ പിടിയിലായതായി സൂചനയുണ്ട്.

ദമാം കൊദ്രിയയയില്‍ മലയാളിയുടെ അലുമിനിയം ഫാബ്രിക്കേഷന്‍ കടയില്‍ നടത്തിയ പരിശോധനയില്‍ കോഴിക്കോട് സ്വദേശികളായ രണ്ടുപേരെ പിടികൂടി. ബുറൈദയില്‍ റിയാദ് ബാങ്കിന് സമീപം നിരവധി പേര്‍ പിടിയിലായി. പാകിസ്ഥാന്‍, സുഡാന്‍, ഈജിപ്ത് പൗരന്മാരാണ് പിടിയിലായത്. അറാറില്‍ വൈകിട്ടോടെ നടന്ന പരിശോധനയില്‍ വിവിധ രാജ്യക്കാരായ നിരവധി പേര്‍ പിടിയിലായിട്ടുണ്ട്.

തബൂക്കില്‍ ഇക്കാമ, തൊഴില്‍ നിയമലംഘകരും അവരെ വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്നവരും അടക്കം 150 പേരെ കസ്റ്റഡിയിലെടുത്തു. തബൂക്കിന്റെ വിവിധ മേഖലകളില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേരെ കസ്റ്റഡിയിലെടുത്തത്. അല്‍ബാഹയില്‍ നടത്തിയ പരിശോധനയില്‍ 208 പേരെ കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ അറിയിച്ചു. തായിഫില്‍ 83 പേരാണ് പിടിയിലായത്.

തൊഴിലിടങ്ങളിലും ഓഫീസുകളിലും കയറി പരിശോധന ഉണ്ടാകുമെന്നതിനാല്‍ പലയിടത്തും കടകള്‍ അടഞ്ഞുകിടന്നു. ഓഫീസുകളിലും സ്കൂളുകളിലും ഹാജര്‍നില കുറഞ്ഞു. പ്രധാന നഗരങ്ങളിലെ ജനത്തിരക്കേറിയ മാര്‍ക്കറ്റുകളും വിദേശികള്‍ തിങ്ങിക്കൂടുന്ന ഇടങ്ങളും വിജനമായി. രേഖകള്‍ ശരിയാക്കാത്തവരും ശരിയാക്കുന്നതിനായി ഓഫീസുകളില്‍ സമര്‍പ്പിച്ചവരും തിങ്കളാഴ്ച പുറത്തിറങ്ങിയില്ല. റോഡുകളില്‍ ആളുകളും വാഹനങ്ങളും കുറവായിരുന്നു.

തൊഴില്‍, ആഭ്യന്തരമന്ത്രാലയങ്ങളാണ് പരിശോധന നടത്തുന്നത്. പ്രധാന റോഡുകളിലെല്ലാം പരിശോധന ഉണ്ടായിരുന്നു. നിരവധി വാഹനങ്ങളിലായി എത്തിയ പരിശോധകര്‍ വാഹനങ്ങള്‍ നിര്‍ത്തിച്ച് രേഖ പരിശോധിച്ചു. കുട്ടികളെ കൊണ്ടുവരുന്ന ഡ്രൈവര്‍മാര്‍ വിട്ടുനിന്നതിനാല്‍ സ്കൂളുകളിലും കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞു. ചില സ്കൂളുകളില്‍ അധ്യാപികമാരും എത്തിയിരുന്നില്ല. ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ 18 ശതമാനത്തോളം കുട്ടികള്‍ എത്തിയില്ല. റിയാദില്‍ ഇന്ത്യന്‍ എംബസി സ്കൂളിലും രണ്ട് സ്വകാര്യ ഇന്റര്‍നാഷണല്‍ സ്കൂളിലും കുട്ടികള്‍ വളരെ കുറഞ്ഞു. ഒരു സ്വകാര്യ ഇന്റര്‍നാഷണല്‍ സ്കൂളില്‍ അധ്യാപികമാര്‍കൂടി എത്താത്തതിനാല്‍ പഠനവും നടന്നില്ല. ചില സ്കൂളിന് പുറത്ത് പാസ്പോര്‍ട്ട് വിഭാഗവും ലേബര്‍ ഓഫീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് മറ്റു വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടഞ്ഞു. പിടിയിലായവരെ ജയിലുകളിലേക്കാണ് മാറ്റുന്നത്. ഇവരില്‍ നിന്ന് 16.4 ലക്ഷം രൂപവരെ പിഴ ഈടാക്കും. രണ്ടു വര്‍ഷം തടവും അനുഭവിക്കേണ്ടിവരും. പിന്നീട് നാടുകടത്തുന്ന ഇവര്‍ക്ക് സൗദിയില്‍ പ്രവേശിക്കാന്‍ വിലക്കും ഏര്‍പ്പെടുത്തും.

ഒന്നും ചെയ്യാതെ സര്‍ക്കാര്‍

തിരു: സൗദി അറേബ്യയില്‍ നിതാഖാത്ത് സമയപരിധി അവസാനിച്ചിട്ടും ജീവിതോപാധി നഷ്ടമായവരുടെ നിലയ്ക്കാത്ത ഒഴുക്ക്. അവസാനനിമിഷംവരെ പ്രതീക്ഷാപൂര്‍വം കാത്തുനിന്ന ഇരുനൂറോളം പേരാണ് തിങ്കളാഴ്ച രാവിലെ നാട്ടില്‍ മടങ്ങിയെത്തിയത്. തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂര്‍, മംഗളൂരു വിമാനത്താവളങ്ങളിലായാണ് ഇത്രയുംപേരെത്തിയത്. സര്‍ക്കാര്‍ സഹായിക്കാത്തതിലുള്ള പ്രതിഷേധം കാരണം പലരും വിമാനത്താവളങ്ങളിലെ കൗണ്ടറില്‍ രജിസ്റ്റര്‍ചെയ്തില്ല. സൗദിയില്‍ 52 ഡിഗ്രി ചൂടില്‍ ദിവസങ്ങളോളം ക്യൂനിന്ന് ഔട്ട് പാസ് വാങ്ങി മടങ്ങിയവര്‍ പ്രതികരിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല.

തിരുവനന്തപുരത്ത് തിങ്കളാഴ്ച എത്തിയ അറുപതോളം പേരില്‍ 40 പേരാണ് രജിസ്റ്റര്‍ചെയ്തത്. കൊച്ചിയില്‍ 26 പേരും കരിപ്പൂരില്‍ രണ്ടുദിവസമായി 76 പേരും രജിസ്റ്റര്‍ചെയ്തു. മംഗളൂരു ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളില്‍ എത്തിയ മലയാളികളെക്കുറിച്ച് സര്‍ക്കാരിന് വിവരമില്ല. മടങ്ങുന്നവര്‍ക്ക് ജോലിയൊന്നും നല്‍കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് മന്ത്രി കെ സി ജോസഫ് ആവര്‍ത്തിച്ചു.

പ്രവാസിക്ഷേമത്തിന്റെ ചുമതലയുള്ള നോര്‍ക്ക റൂട്ട്സിന് സൗദിയില്‍നിന്ന് എത്തിയവരെക്കുറിച്ച് അറിയില്ല. സംസ്ഥാന സര്‍ക്കാര്‍ ഒരാള്‍ക്കുപോലും വിമാനടിക്കറ്റ് നല്‍കിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ തിരുവനന്തപുരം പനച്ചമൂട്ടിലെ ഷാഹുല്‍ പറഞ്ഞു. ദമാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലെ സന്നദ്ധസംഘടനകളാണ് സഹായം എത്തിച്ചത്. മടങ്ങിവന്നവര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ സാമ്പത്തികസഹായം പ്രഖ്യാപിച്ചപ്പോള്‍ കേരള സര്‍ക്കാര്‍ മലയാളികളോട് സാന്ത്വനവാക്കുപോലും പറഞ്ഞില്ല. ലക്ഷക്കണക്കിനാളുകള്‍ തൊഴില്‍രഹിതരായശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളില്‍ പ്രാദേശിക ഉപസമിതി രൂപീകരിച്ചത്. മൂന്ന് ഉപസമിതികളും തിങ്കളാഴ്ച മന്ത്രി കെ സി ജോസഫിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ചൊവ്വാഴ്ച പകല്‍ 11ന് നോര്‍ക്ക റൂട്ട്സിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി വിളിച്ചിട്ടുണ്ട്.

നിതാഖാത്ത്: മടങ്ങുന്നവര്‍ക്ക് ജോലി നല്‍കാനാകില്ലെന്ന് മന്ത്രി

കണ്ണൂര്‍: സൗദി അറേബ്യയിലെത്തിയ മലയാളികള്‍ക്ക് നിതാഖാത്തിനെ തുടര്‍ന്ന് തിരിച്ചുവരേണ്ട സാഹചര്യമുണ്ടായാല്‍ മടക്കടിക്കറ്റ് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചതായി മന്ത്രി കെ സി ജോസഫ് പറഞ്ഞു. തിരികെവരാന്‍ ബാക്കിയുള്ളവര്‍ക്ക് ടിക്കറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ ജോലി നല്‍കാന്‍ സാധിക്കില്ല. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

തിരികെയെത്തുന്നവര്‍ക്ക് ജോലി നല്‍കുന്നതിനുപകരം ഡെയ്റി, കാര്‍ഷിക ഫാം തുടങ്ങിയവക്കും സ്വയം തൊഴിലിനും സഹായം ലഭ്യമാക്കും. ദേശസാല്‍കൃത ബാങ്കുകളുമായി ചേര്‍ന്ന് വായ്പ നല്‍കാന്‍ നടപടിയെടുക്കും. ജിദ്ദ, ദമാം, റിയാദ് കോണ്‍സലുകളില്‍ നോര്‍ക്കയുടെ അഡൈ്വസറി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സമിതി നല്‍കുന്ന റിപ്പോര്‍ട്ടില്‍ ചൊവ്വാഴ്ച ഉന്നതതല യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. തിരികെയെത്തുന്നവരുടെ പുനരധിവാസത്തിനായി നിയോഗിച്ച മന്ത്രിതല സമിതി തയ്യാറാക്കിയ പാക്കേജ് ബുധനാഴ്ച ചര്‍ച്ചചെയ്യും. നിയമവിധേയമായി സൗദിയില്‍തന്നെ കഴിയാന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ചെയ്യാന്‍ സമയമുണ്ടായിട്ടും ഈ സാഹചര്യം പ്രയോജനപ്പെടുത്താത്തവരെ സഹായിക്കുക പ്രയാസകരമാണെന്നും മന്ത്രി പറഞ്ഞു.

deshabhimani

Monday, November 4, 2013

പ്രവാസികളുടെ പുനരധിവാസം ജലരേഖ

പ്രവാസികളുടെ ക്ഷേമത്തിന് കേരളസര്‍ക്കാര്‍ രൂപീകരിച്ച നോര്‍ക്ക റൂട്ട്സ് നോക്കുകുത്തിയായി. സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണ നടപടി ആരംഭിച്ചപ്പോള്‍ നാട്ടിലേക്ക് മടങ്ങുന്ന ആയിരക്കണക്കിന് പ്രവാസി മലയാളികള്‍ പുനരധിവാസ പദ്ധതിയില്‍ നല്‍കിയ അപേക്ഷകള്‍ നോര്‍ക്കയില്‍ പൊടിപിടിക്കുകയാണ്്. നിതാഖാത്ത് നിയമക്കുരുക്കില്‍നിന്ന് രക്ഷപ്പെടാനാകാതെ സൗദിയിലെ ജയില്‍ജീവിതം കാത്തിരിക്കുന്ന ആയിരക്കണക്കിന് മലയാളികളെ തിരിഞ്ഞുനോക്കാത്ത സര്‍ക്കാര്‍ നാട്ടിലെത്തിയവരെയും വഞ്ചിച്ചു. മടങ്ങിവരുന്ന മുഴുവന്‍ മലയാളികളെയും പുനരധിവസിപ്പിക്കുമെന്ന് പ്രഖ്യാപനം നടത്തി കൈയടി നേടിയ സംസ്ഥാന സര്‍ക്കാര്‍ 50000 അപേക്ഷയാണ് നോര്‍ക്കവഴി പുനരധിവാസത്തിനെന്ന പേരില്‍ വാങ്ങിവച്ചത്. നോര്‍ക്ക തയ്യാറാക്കിയ അപേക്ഷാ ഫോറത്തില്‍ വിശദമായ ചോദ്യാവലിയും ഉണ്ടായിരുന്നു. എന്ത് തൊഴിലാണ് നാട്ടില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത്, ഗള്‍ഫിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എത്ര രൂപയാണ് യാത്രാച്ചെലവ് വേണ്ടത്, വീടിനടുത്ത് സ്വയം തൊഴില്‍ചെയ്യാന്‍ ആഗ്രഹമുണ്ടോ, പലിശരഹിത വയ്പ വാങ്ങാന്‍ തയ്യാറാണോ എന്നിങ്ങനെ ഒരു ഡസന്‍ ചോദ്യങ്ങള്‍ക്ക് മറുപടി എഴുതി വാങ്ങിയാണ് ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ നോര്‍ക്കയില്‍ സ്വീകരിച്ചത്. മുഴുവന്‍ അപേക്ഷകളും തലസ്ഥാനത്തെ ആസ്ഥാന മന്ദിരത്തില്‍ കൊണ്ടുവന്ന് തള്ളിയതല്ലാതെ മറ്റൊരു നടപടിക്കും അധികാരികള്‍ തയ്യാറായില്ല. ഈ ഇനത്തില്‍ ഒരു ആനുകൂല്യവും നല്‍കിയില്ല. വകുപ്പ് കൈകാര്യംചെയ്യുന്ന മന്ത്രി കെ സി ജോസഫ് നോര്‍ക്കയെ ഉപേക്ഷിച്ച മട്ടാണ്.

സൗദിയില്‍ ഞായറാഴ്ച നിതാഖത്ത് നിയമ സമയപരിധി അവസാനിച്ചപ്പോഴും ആയിരങ്ങളാണ് നാട്ടിലേക്ക് വരാനാകാതെ കഴിയുന്നത്. ഇവരെ സഹായിക്കുന്നതിനുപകരം അപമാനിക്കുന്ന പ്രസ്താവനയാണ് കഴിഞ്ഞ ദിവസം മന്ത്രി കെ സി ജോസഫ് നടത്തിയത്. സര്‍ക്കാരിന്റെ സഹായത്തോട് പ്രവാസികള്‍ വിമുഖത കാണിക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇത് പച്ചക്കള്ളമാണെന്ന് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവര്‍ പറഞ്ഞു. മടങ്ങിവരുന്നവരുടെ യാത്രാച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഒരു ടിക്കറ്റിന്റെ തുകപോലും ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് റിയാദിലെ പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതിനിധി തല്‍ഹത്ത് പൂവച്ചല്‍ പറഞ്ഞു. ചില സന്നദ്ധസംഘടനകള്‍ രണ്ടോ മൂന്നോ പേര്‍ക്ക് ആഴ്ചയില്‍ ടിക്കറ്റ് നല്‍കുന്നുണ്ട്. ഇത് സര്‍ക്കാരിന്റെ കണക്കില്‍പ്പെടുത്താനാണ് ശ്രമം. നിതാഖത്ത് സമയപരിധി പ്രഖ്യാപിച്ചതില്‍ പിന്നെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പ്രസ്താവനകള്‍ നടത്തിയതല്ലാതെ ഒന്നും ചെയ്തില്ല. നോര്‍ക്കയില്‍ ആകെ അറ്റസ്റ്റേഷന്‍ മാത്രമാണ് നടക്കുന്നത്. ഈ വകയില്‍ സമ്പാദിച്ച കോടികള്‍ നോര്‍ക്ക അധികാരികളുടെ വിനോദയാത്രകള്‍ക്കാണ് ഉപയോഗിക്കുന്നത് എന്നാണ് ആക്ഷേപം. മന്ത്രി അവഗണിച്ച നോര്‍ക്കയെ സിഇഒയും കൈവിട്ടു. നിലവില്‍ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ കേന്ദ്ര- പ്രവാസികാര്യവകുപ്പിലേക്ക് ചേക്കേറിയതായാണ് സൂചന.
(എം വി പ്രദീപ്)

deshabhimani

Saturday, November 2, 2013

സൗദി വിട്ടത് ഒന്നേകാല്‍ ലക്ഷം മലയാളികള്‍

നിതാഖാത്ത് സമ്പ്രദായം നടപ്പാക്കിയ കാലയളവില്‍ സൗദി വിട്ടത് ഒന്നേകാല്‍ ലക്ഷം മലയാളികള്‍. തൊഴില്‍പരമായ പ്രതിസന്ധിയില്‍ കൂടുതല്‍ പേര്‍ സൗദി വിട്ടില്ലെന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ഇത്രയും പേര്‍ നാട്ടിലേക്ക് മടങ്ങിയത്. കേരള സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രവാസി സെന്‍സസനുസരിച്ച് ഏഴു മാസത്തിനകം 1,24,510 മലയാളികളാണ് സൗദിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയത്. സൗദിയില്‍ 5,74,739 മലയാളികള്‍ ഉണ്ടെന്നായിരുന്നു ഏപ്രില്‍ മാസം പത്തിന് പ്രവാസിമന്ത്രി കെ സി ജോസഫ് നിയമസഭയില്‍ പറഞ്ഞത്്. പുതിയ സെന്‍സസ് അനുസരിച്ച് ഇത് 4,50,229 ആണ്.

നിതാഖാത്ത് നടപ്പായതോടെ സ്വന്തം ചെലവിലും പല സംഘടനകള്‍ സഹായിച്ചും പതിനായിരങ്ങള്‍ സൗദി വിട്ടതായി സംസ്ഥാന സര്‍ക്കാര്‍തന്നെ സമ്മതിക്കുന്നത്. നോര്‍ക്കയുടെ കണക്കനുസരിച്ച് സൗദിയില്‍ നിന്ന് ഇനി മടങ്ങാനുള്ള മലയാളികളുടെ എണ്ണം മൂവായിരമാണ്. ഇതുവരെ 4907 പേര്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് കൈപറ്റിയതായും പറയുന്നു. ഏപ്രില്‍ മുതല്‍ ഇതുവരെ 13,112 പേര്‍ മടങ്ങിയതായാണ് കണക്ക്. തൊഴില്‍ പ്രതിസന്ധിയില്‍ നാടുവിട്ടവരെല്ലാം എംബസിയില്‍ നിന്ന് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് വാങ്ങിയിട്ടില്ല. നാട്ടിലേക്ക് പോകാന്‍ രേഖയില്ലാത്തവര്‍ മാത്രമാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്. എംബസിയുടെ കണക്കനുസരിച്ച് ഒരു ലക്ഷത്തോളം ഇന്ത്യക്കാര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി പോയിട്ടുണ്ട്. മൊത്തം 13 ലക്ഷം ഇന്ത്യക്കാര്‍ സൗദി ഭരണകൂടം പ്രഖ്യാപിച്ച ഇളവ് ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നാണ് എംബസി വ്യക്തമാക്കിയത്. 11,81,721 പേര്‍ രേഖകള്‍ ശരിയാക്കി സൗദിയില്‍ തുടരുന്നു. സൗദി സര്‍ക്കാര്‍ ഇളവ് അനുവദിച്ചിരുന്നില്ലെങ്കില്‍ മടങ്ങുന്നവരുടെ എണ്ണം ഇരട്ടിയാകുമായിരുന്നു. ഒക്ടോബര്‍ 21വരെ 77,054 ഇന്ത്യക്കാരാണ് നാട്ടില്‍ പോകുന്നതിനായി സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്. ഇതില്‍ 95 ശതമാനവും എക്സിറ്റ് നേടി. ബാക്കിയുള്ളവര്‍ക്ക് ഉടന്‍ ലഭിക്കും. ഇതനുസരിച്ച് മുക്കാല്‍ ലക്ഷത്തിലധികം ഇന്ത്യക്കാര്‍ എംബസി മുഖേനമാത്രം സൗദി വിടാന്‍ തയ്യാറായിട്ടുണ്ട്. നിതാഖാത്ത് നടപ്പാക്കിയ ശേഷം മൊത്തം ഇന്ത്യക്കാരുടെ എണ്ണം സൗദിയില്‍ വര്‍ധിച്ചുവെന്നാണ് എംബസി പറയുന്നത്. ഏപ്രില്‍ മാസം ഉണ്ടായിരുന്ന 24 ലക്ഷംപേര്‍ക്കുപകരം ഇപ്പോള്‍ 28 ലക്ഷമായി എന്നാണ് എംബസി യുടെ കണക്ക്. ഇതിലും അവ്യക്തതയുണ്ട്.
(ടി എം മന്‍സൂര്‍)

deshabhimani

Friday, August 30, 2013

പ്രവാസികളോട് ക്രൂരത

അമ്മയെ കാലിത്തൊഴുത്തില്‍ തള്ളുന്നതുപോലുള്ള ക്രൂരതയാണ് പ്രവാസി മലയാളികളോട് കേന്ദ്രസര്‍ക്കാര്‍ കാട്ടുന്നതെന്ന് ഒരു സാംസ്കാരിക സമ്മേളനത്തില്‍ പങ്കെടുത്ത് കഴിഞ്ഞദിവസം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടിയത് അക്ഷരാര്‍ഥത്തില്‍ സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് ഗള്‍ഫ് നാടുകളില്‍നിന്ന് തുടരെ വന്നുകൊണ്ടിരിക്കുന്നത്.

യുപിഎ സര്‍ക്കാരും എയര്‍ഇന്ത്യയും തുടരെ കൈക്കൊള്ളുന്ന പ്രവാസിദ്രോഹ നടപടികളുടെ ശൃംഖലയിലെ പുതിയ രണ്ടുകണ്ണിയാണ് മൃതദേഹം കൊണ്ടുവരാന്‍ 48 മണിക്കൂര്‍മുമ്പ് റിപ്പോര്‍ട്ട് ചെയ്യണമെന്നും കൊണ്ടുവരാവുന്ന ബാഗേജിന്റെ തൂക്കം വീണ്ടും കുറയ്ക്കണമെന്നുമുള്ള ഉത്തരവുകള്‍. യുഎഇയിലും മറ്റും ജോലിചെയ്യുന്നവര്‍ക്ക് അടുത്തകാലംവരെ 40 കിലോ ബാഗേജ് കൊണ്ടുവരാമായിരുന്നു. ആദ്യം അത് 30 കിലോ ആക്കി ചുരുക്കി. ഇപ്പോള്‍ അത് വീണ്ടും ചുരുക്കി 20 കിലോയാക്കി. വര്‍ഷത്തിലൊരിക്കലോ രണ്ടുവര്‍ഷംകൂടുമ്പോഴോ ഒക്കെയാണ് അവിടെനിന്നുള്ള മലയാളികള്‍, പ്രത്യേകിച്ച് സാധാരണ തൊഴിലാളികള്‍ നാട്ടിലേക്കുവരിക. അങ്ങനെയുള്ളവര്‍ 20 കിലോയേ കൊണ്ടുവരാന്‍ പാടുള്ളൂവെന്നാണ് ഇപ്പോള്‍ വ്യവസ്ഥ. ബാഗേജിന് അല്‍പ്പം കനംകൂടിപ്പോയാല്‍ താങ്ങാനാകാത്തവിധം അമിതമായ പിഴയിടും. എയര്‍ഇന്ത്യ അതും വരുമാനമാര്‍ഗമാക്കിയിരിക്കുന്നു.

മൃതദേഹം കൊണ്ടുവരുന്നതിന് 48 മണിക്കൂര്‍മുമ്പ് റിപ്പോര്‍ട്ട് ചെയ്യണമെന്ന് വ്യവസ്ഥചെയ്യുന്നതിലും ഭേദം മരിക്കുന്നയാള്‍ മരിക്കാന്‍പോവുകയാണെന്ന് മുന്‍കൂട്ടി എയര്‍ഇന്ത്യയെ അറിയിക്കണമെന്ന് കല്‍പ്പിക്കുന്നതാകും. ഗള്‍ഫില്‍ തൊഴിലെടുക്കുന്ന ഒരാള്‍ മരിച്ചാല്‍ ഒരുപാട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. വിസ റദ്ദാക്കല്‍, ബാധ്യതകള്‍ തീര്‍ക്കല്‍ ഇതൊക്കെ സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ശേഖരിക്കല്‍ തുടങ്ങി സങ്കീര്‍ണമായ കാര്യങ്ങളാണ് അവയൊക്കെ. ഇതെല്ലാം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുമായി ചെന്നാലേ റിപ്പോര്‍ട്ടുചെയ്യലായി എയര്‍ഇന്ത്യ കണക്കാക്കൂ. മരിച്ച് രണ്ടുദിവസത്തിനുള്ളില്‍ ഇത് നടന്നുകൊള്ളണമെന്നില്ല. അഥവാ നടന്നാല്‍ത്തന്നെ മൃതദേഹം എംബാംചെയ്തെടുക്കണം. എംബാംചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റ് എയര്‍ഇന്ത്യക്ക് നല്‍കേണ്ടതുണ്ട്. ആ സര്‍ട്ടിഫിക്കറ്റുകൂടി കരസ്ഥമാക്കിക്കഴിഞ്ഞാല്‍ എയര്‍ഇന്ത്യക്ക് ഉടന്‍ മൃതദേഹം കൊണ്ടുപോരാവുന്നതാണ്. എന്നാല്‍, ആ സര്‍ട്ടിഫിക്കറ്റ് കിട്ടിയാലേ എയര്‍ഇന്ത്യ "റിപ്പോര്‍ട്ടിങ്" ആയി പരിഗണിക്കൂ. എംബാംചെയ്ത മൃതദേഹമാകട്ടെ, 48 മണിക്കൂര്‍ അവിടെ സൂക്ഷിക്കാന്‍ അവിടത്തെ നിയമം അനുവദിക്കുന്നില്ല. എയര്‍ഇന്ത്യയാകട്ടെ, 48 മണിക്കൂര്‍ കഴിഞ്ഞേ കൊണ്ടുപോവുകയുള്ളൂ. മൃതദേഹം എവിടെ സൂക്ഷിക്കും?

ഗള്‍ഫിലെ മലയാളിസമൂഹത്തെ വലയ്ക്കുക എന്ന ഉദ്ദേശ്യം മാത്രമാണ് ഈ ഉത്തരവിനു പിന്നിലുള്ളത്. അധിക ബാഗേജ് കൊണ്ടുപോകുന്ന യാത്രക്കാരില്‍നിന്ന് ഇതര എയര്‍ലൈന്‍സുകളെ അപേക്ഷിച്ച് കിലോയ്ക്ക് 50 ശതമാനംകണ്ട് അധികകൂലി ഈടാക്കുമെന്ന ഉത്തരവ് ഇക്കഴിഞ്ഞ ദിവസം എയര്‍ഇന്ത്യ പുറപ്പെടുവിച്ചു. മറ്റൊരു എയര്‍ലൈന്‍സിനുമില്ലാത്ത ഈ വ്യവസ്ഥ എയര്‍ഇന്ത്യക്ക് എന്തിനാണ്? യാത്രക്കാര്‍ മറ്റ് എയര്‍ലൈന്‍സുകളെ ആശ്രയിക്കട്ടെ, അതുവഴി എയര്‍ഇന്ത്യക്ക് നഷ്ടം വന്നോട്ടെ എന്ത ചിന്താഗതിയാകണം ഇതിനുപിന്നില്‍. എയര്‍ഇന്ത്യയുടെ ശമ്പളം വാങ്ങിക്കൊണ്ട് മറ്റ് എയര്‍ലൈന്‍സുകള്‍ക്ക് സൗകര്യംചെയ്തുകൊടുക്കുന്നവരെ കണ്ടെത്തി ശിക്ഷിക്കേണ്ടതാണ്. എയര്‍ഇന്ത്യ പൂട്ടിക്കാന്‍ എയര്‍ഇന്ത്യയും നമ്മുടെ സിവില്‍ ഏവിയേഷന്‍ അധികൃതരുംതന്നെയാണ് ശ്രമിക്കുന്നതെന്ന് സംശയിക്കാന്‍ കാരണങ്ങള്‍ വേറെയുമുണ്ട്.

മധ്യവേനലവധി, പെരുന്നാള്‍, ഓണം, വിഷു തുടങ്ങിയ വിശേഷഘട്ടങ്ങളില്‍ യാത്രക്കാരുടെ വലിയ പ്രവാഹമാണ് ഗള്‍ഫ്-കേരള മേഖലയിലുണ്ടാവുക. ഇത്തരം ഘട്ടങ്ങളിലേക്ക് വിമാന ടിക്കറ്റുവില ക്രമാതീതമാംവിധം ഉയര്‍ത്തി ആദ്യംതന്നെ പ്രഖ്യാപിക്കുന്നത് എയര്‍ഇന്ത്യയാണ്. ഇന്ത്യയുടെ നാഷണല്‍ കാരിയര്‍ പദവിയുള്ളത് എയര്‍ഇന്ത്യക്കാണ്. ഏത് രാഷ്ട്രത്തിന്റെയും നാഷണല്‍ കാരിയര്‍ വിമാനസ്ഥാപനം നിശ്ചയിക്കുന്ന അടിസ്ഥാനടിക്കറ്റുവിലയാണ് ഇതര എയര്‍ലൈന്‍സുകള്‍ മാതൃകയാക്കുന്നത്. എയര്‍ഇന്ത്യ ക്രമാതീതമായി ടിക്കറ്റുവില ഉയര്‍ത്തുമ്പോള്‍ ഇതര എയര്‍ലൈന്‍സുകളും അതിനനുസരിച്ച് ടിക്കറ്റുവില ഉയര്‍ത്തും. ഗള്‍ഫിലെ സാധാരണക്കാരായ ഇന്ത്യന്‍ തൊഴിലാളികളെ കൊള്ളയടിക്കാന്‍ മറ്റ് വിദേശ- സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് കളമൊരുക്കിക്കൊടുക്കുന്ന പണിയാണ് എയര്‍ഇന്ത്യ എടുക്കുന്നതെന്നു ചുരുക്കം. ഇതിന് എയര്‍ഇന്ത്യയുടെയും വ്യോമയാനവകുപ്പിന്റെയും അധികാരസ്ഥാനത്തുള്ള പ്രമാണികളോ അവരെ നയിക്കുന്ന രാഷ്ട്രീയനേതൃത്വമോ കമീഷന്‍ പറ്റുന്നുണ്ടോ എന്നത് അന്വേഷിക്കേണ്ടതുണ്ട്. ഗള്‍ഫ് മലയാളികളെ ദയാരഹിതമായി പിഴിയുന്നതിന് ഇവര്‍ക്ക് ഒരു മടിയുമില്ല.

കഴിഞ്ഞവര്‍ഷം പൈലറ്റ് സമരം നടന്നു. അത് ഏതുവിധേനയും ഒത്തുതീര്‍പ്പാക്കാതെ നീട്ടിക്കൊണ്ടുപോകാനായിരുന്നു നമ്മുടെ വ്യോമയാനവകുപ്പിന് വ്യഗ്രത. രണ്ടുമാസം അങ്ങനെ സമരം നീണ്ടപ്പോള്‍ ഗള്‍ഫ് പ്രവാസി മലയാളികള്‍ക്ക് ഇതര എയര്‍ലൈന്‍സുകള്‍ക്കായി അധികം നല്‍കേണ്ടിവന്ന തുക 5000 കോടി രൂപയാണ്. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലെന്ന സീല്‍ പാസ്പോര്‍ട്ടില്‍ വയ്ക്കുന്നതിനായി ചുമത്തിയ പ്രത്യേക ഫീസിനത്തില്‍ 25,000 കോടി രൂപയാണ് ഗള്‍ഫ് പ്രവാസിസമൂഹത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ സംഭരിച്ചത്. ഇങ്ങനെ ഒരുവശത്ത് ഗള്‍ഫ് പ്രവാസിസമൂഹത്തെ കൊള്ളയടിക്കുന്നു; മറുവശത്താകട്ടെ, അവര്‍ക്കായി ഒന്നും ചെയ്യാതിരിക്കുകയും. യുഎഇയില്‍ 25 ലക്ഷം ഇന്ത്യക്കാരുണ്ട്. ഇവരില്‍ മഹാഭൂരിപക്ഷവും ഇന്‍ഷുറന്‍സ് പരിരക്ഷപോലുമില്ലാത്ത ചെറുജോലികള്‍ ചെയ്യുന്ന തൊഴിലാളികളാണ്. തങ്ങളുടെ രാഷ്ട്രങ്ങളില്‍നിന്നുള്ള ഇത്തരക്കാര്‍ക്ക് സൗജന്യനിരക്കില്‍ ചികിത്സ നല്‍കാന്‍ ഇറാനടക്കം പല രാഷ്ട്രങ്ങളും അവിടെ ആശുപത്രികള്‍ സ്ഥാപിച്ചു. ഇന്ത്യ ആ വഴിക്ക് നീങ്ങിയിട്ടില്ല. ഇന്ത്യക്കാരനായ സാധാരണ തൊഴിലാളി അസുഖം വന്ന് ആശുപത്രിയിലായാല്‍ കടബാധ്യതയോടെയേ പുറത്തിറങ്ങാനാകൂ എന്നതാണ് നില. ഗള്‍ഫ് മലയാളിക്ക് നിയമപരിരക്ഷ നല്‍കാന്‍ സംവിധാനമില്ല. നിതാഖാത്തുമൂലം തിരിച്ചുവരുന്ന ഗള്‍ഫ് മലയാളിയെ പുനരധിവസിപ്പിക്കാന്‍ സംവിധാനമില്ല. അവര്‍ വിയര്‍പ്പൊഴുക്കി സ്വരൂപിക്കുന്ന പണം ഭാവനാപൂര്‍ണമായി നിക്ഷേപിക്കാനുള്ള സംവിധാനമില്ല. സംവിധാനമുള്ളത് അവരെ കൊള്ളയടിക്കാന്‍മാത്രം.

ഡോ. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിട്ട് ഒരു പതിറ്റാണ്ട് തികയുന്നു. ഇതിനിടെ ഒരു ദിവസമെങ്കിലും യുഎഇയിലേക്കൊന്ന് ചെല്ലാനോ, അവിടത്തെ മലയാളിസമൂഹത്തിന്റെ വിഷമതകള്‍ മനസ്സിലാക്കാനോ അദ്ദേഹം തയ്യാറായിട്ടില്ല. യുഎഇക്കു മുകളിലൂടെ എത്രയോവട്ടം അമേരിക്കയിലേക്ക് പറന്നു; ഈ പ്രധാനമന്ത്രി. യുഎഇയില്‍ ഇറങ്ങി ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ അദ്ദേഹത്തിന് മനസ്സില്ല. ഈ മനോഭാവംതന്നെയാണ് യുപിഎ സര്‍ക്കാരിന്റെ ഓരോ നടപടിയിലും പ്രതിഫലിക്കുന്നത്. ഈ ക്രൂരമായ അവഗണന അവസാനിപ്പിച്ചേ പറ്റൂ. ഇപ്പോള്‍ ഈ പ്രശ്നം ഉന്നയിച്ചത് സിപിഐ എമ്മും അതിന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമാണ്. അദ്ദേഹം ചൂണ്ടിക്കാട്ടിയ ഈ പ്രശ്നം കേരളമൊന്നാകെ ഏറ്റെടുക്കേണ്ടതുണ്ട്; പ്രവാസി സമൂഹവും.

deshabhimani editorial

Monday, July 15, 2013

തിരക്കേറിയിട്ടും പ്രത്യേക വിമാന സര്‍വീസില്ല; പ്രവാസികള്‍ ദുരിതത്തില്‍

തിരക്കേറിയ സീസണിലും പ്രത്യേക വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്താത്തതിനാല്‍ ഗള്‍ഫ് നാടുകളില്‍നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്ര പ്രവാസികള്‍ക്ക് ദുരിതമാകുന്നു. ഗള്‍ഫില്‍ ഇപ്പോള്‍ വിദ്യാലയങ്ങള്‍ക്ക് അവധിയാണ്. കേരളത്തില്‍ പെരുന്നാള്‍ ആഘോഷിക്കുന്നതിന് പ്രവാസികള്‍ കുടുംബത്തോടെ നാട്ടിലേക്ക് തിരിക്കുന്ന സമയമാണിത്. തിരക്ക് മുതലെടുത്ത് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതും പ്രവാസികള്‍ക്ക് തിരിച്ചടിയായി. രണ്ടുമാസത്തിനിടെ മൂന്നാമത്തെ വര്‍ധനയാണിത്. സൗദി, യുഎഇ, മസ്കത്ത്, ബഹറൈന്‍, കുവൈത്ത് എന്നിവിടങ്ങളില്‍നിന്നെല്ലാം ഒന്നും രണ്ടും സര്‍വീസുകള്‍ മാത്രമാണ് കേരളത്തിലെ മൂന്ന് വിമാനത്താവളത്തിലേക്കുമുള്ളത്. സീസണില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികള്‍ പ്രത്യേക സര്‍വീസ് നടത്താന്‍ തയ്യാറാകുന്നുമില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വിഷയത്തില്‍ ഇടപെടുന്നില്ല.

സൗദി എയര്‍ലൈന്‍സും എയര്‍ ഇന്ത്യയുമാണ് സൗദിയില്‍നിന്ന് കേരളത്തിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നത്. പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയാണ് തിരക്കേറിയ സീസണില്‍ പ്രത്യേക സര്‍വീസ് നടത്തേണ്ടത്. മറ്റുരാജ്യങ്ങളിലെ വിമാനക്കമ്പനികളെല്ലാം തിരക്കേറിയ സീസണില്‍ പ്രത്യേക സര്‍വീസുകള്‍ നടത്താറുണ്ട്. എന്നാല്‍ എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് യാത്രക്കാരെ പിഴിയുകയാണ്. ഗള്‍ഫ് നാടുകളില്‍നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് നിരക്കില്‍ ഭീമമായ വര്‍ധനയാണ് വരുത്തിയത്. സ്വദേശിവല്‍ക്കരണം കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ഗള്‍ഫ് നാടുകളില്‍നിന്ന് തിരിച്ചുവരുന്നവരുടെ തിരക്ക് മുതലെടുത്ത് കഴിഞ്ഞ ഏപ്രിലില്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ മൂന്നിരട്ടി വര്‍ധന വരുത്തിയിരുന്നു.ശനിയാഴ്ച മുതല്‍ നിരക്ക് വീണ്ടും കൂട്ടി. കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങളില്‍ സൗദിയില്‍നിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്ക് 28,000-30,000 രൂപയായിരുന്നു. ഇപ്പോഴിത് 29,000-33,000 ആയി. സാധാരണ സമയങ്ങളില്‍ 13,000-15,000 രൂപയാണ് വരിക. നിരക്ക് വര്‍ധനയും ടിക്കറ്റ് ക്ഷാമവുംമൂലം ഭൂരിപക്ഷം പ്രവാസികള്‍ക്കും ഇത്തവണ പെരുന്നാള്‍ ആഘോഷത്തിന് നാട്ടിലെത്താന്‍ കഴിയില്ല. ഡല്‍ഹി, മുംബൈ, ഹൈദരാബാദ് തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് ടിക്കറ്റെടുത്ത് നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളുമുണ്ട്.
(ബഷീര്‍ അമ്പാട്ട്)

deshabhimani

Tuesday, July 2, 2013

നിതാഖാത്ത് നടപ്പാക്കുന്നത് നവംബര്‍ നാലുവരെ നീട്ടി

സൗദി അറേബ്യയില്‍ അനധികൃതമായി ജോലിചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് നിയമാനുസൃത രീതിയിലേക്ക് മാറാനോ രാജ്യംവിടാനോയുള്ള സമയപരിധി നവംബര്‍ നാലുവരെ നീട്ടി. അബ്ദുള്ള രാജാവിന്റെ ഉത്തരവ് പ്രകാരം സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിലവില്‍ സമയപരിധി ബുധനാഴ്ച അവസാനിക്കേണ്ടതായിരുന്നു. നിതാഖാത്ത് സമയപരിധി കൂട്ടണമെന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ സൗദിയോട് അഭ്യര്‍ഥിച്ചിരുന്നു.

ഇളവ് കാലം തുടങ്ങിയത് മുതല്‍ നിരവധി പേരാണ് രജിസ്ട്രേഷനായി ഔദ്യോഗിക കേന്ദ്രങ്ങളെ സമീപിച്ചത്. ഇതില്‍ നിരവധി അപേക്ഷകള്‍ക്ക് ഇനിയും തീര്‍പ്പ് കല്‍പ്പിക്കാനായിട്ടില്ല. സമയപരിധി അവസാനിച്ചതിന് ശേഷവും സൗദിയില്‍ തങ്ങുന്ന അനധികൃത തൊഴിലാളികള്‍ക്കെതിരെ കര്‍ശന നടപടികളുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ തൊഴിലാളികള്‍ ആശങ്കയിലായിരുന്നു.

സമയപരിധി നീട്ടിയതോടെ സൗദിയില്‍ അനധികൃതമായി ജോലിചെയ്യുന്ന വിദേശികള്‍ക്ക് നിയമാനുസൃത രീതിയിലേക്ക് മാറാന്‍ വീണ്ടും അവസരമൊരുങ്ങിയിരിക്കുകയാണ്. ഇളവുകാലം തുടങ്ങിയത് മുതല്‍ ആരംഭിച്ച രജിസ്ട്രേഷനിലൂടെ ലഭിച്ച മുഴുവന്‍ ഇന്ത്യക്കാരുടെയും വിവരങ്ങള്‍ സൗദി അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

ഇളവ് നീട്ടുമെന്ന പ്രതീക്ഷ കൂടി വരുന്നു

ജിദ്ദ: അബ്ദുള്ള രാജാവ് പ്രഖ്യാപിച്ച മൂന്നുമാസത്തെ ഇളവ് അവസാനിക്കാന്‍ കേവലം അഞ്ചുദിവസം മാത്രം ബാക്കി നില്‍ക്കെ ഇളവ് മൂന്നുമാസത്തേക്ക് കൂടി നീട്ടാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹം ശക്തമാകുന്നു. കാലാവധി നീട്ടിയതായി ഔദ്യോഗിക അറിയിപ്പ് പോലെയാണ് എസ്എംഎസ് സന്ദേശം പ്രവഹിക്കുന്നത്. ഇളവ് നീട്ടുന്നതിനായി തൊഴില്‍ മന്ത്രാലയം ശക്തമായ ശുപാര്‍ശ നല്‍കിയ സാഹചര്യത്തില്‍ ഇളവ് മൂന്നുമാസത്തിനു കൂടി നീട്ടുമെന്ന് തന്നെയാണ് പലരുടേയും പ്രതീക്ഷ.

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് യുദ്ധകാല അടിസ്ഥാനത്തില്‍ 22,000 ഓളം ഇസി അപേക്ഷകര്‍ക്ക് നല്‍കി കഴിഞ്ഞു. ഇസി നല്‍കിയവരുടെ എല്ലാം പട്ടിക വിരലടയാളം എടുക്കാനായി തര്‍ഹീളില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ബാക്കിവരുന്ന 1,500 പേരുടെ വിരലടയാളം എടുക്കാനുള്ള ടോക്കന്‍ അടുത്ത ചൊവ്വാഴ്ചക്കായി കോണ്‍സുലേറ്റ് നല്‍കി കഴിഞ്ഞു. മറ്റുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും വളരെ മുന്നിലാണ്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഫിലിപ്പൈന്‍ എന്നീ എംബസികള്‍ കാലാവധി നീട്ടി ലഭിക്കാന്‍ രേഖാമൂലം ആവശ്യപ്പെട്ടുകഴിഞ്ഞു.

യുപി, ബിഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു ഏറ്റവും കൂടുതല്‍ ആളുകള്‍ കോണ്‍സുലേറ്റില്‍ ഇസി ക്കായി അപേക്ഷിച്ചിരുന്നത്. എന്നാല്‍ ഇളവിന്റെ കാലാവധി തീരാറായത്തോടെ നൂറുകണക്കിന് മലയാളികള്‍ കോണ്‍സുലേറ്റിനെ സമീപിക്കാന്‍ തുടങ്ങി. കാലാവധി നീട്ടിയോ എന്ന് അന്വേഷണവുമായി ഏറ്റവും കൂടുതല്‍ ഫോണ്‍ വിളികള്‍ വരുന്നത് മലയാളികളില്‍ നിന്നാണ്. കാലാവധി നീട്ടും എന്ന പ്രതീക്ഷയില്‍ മലയാളികളില്‍ പലരും കോണ്‍സുലേറ്റ് അറിയിപ്പുകളൊക്കെ വേണ്ടത്ര ഗൗരവത്തില്‍ എടുത്തിട്ടില്ല. കാലാവധി നീട്ടും എന്ന അഭ്യൂഹം ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കുന്നതും, വാര്‍ത്ത പരത്തുന്നതും മലയാളികള്‍ തന്നെയാണ്.
(അബ്ദുറഹിമാന്‍ വണ്ടൂര്‍)

deshabhimani

Saturday, June 22, 2013

പ്രവാസിസമൂഹം പുതിയ മുദ്രാവാക്യവുമായി മുന്നോട്ടുവരണം: പിണറായി

കേരളത്തിന്റെ പുരോഗതി വ്യത്യസ്ത ജനവിഭാഗങ്ങളുടെ സംഭാവനയുടെ ആകെത്തുകയാണെന്നും ഈ പുരോഗതിയില്‍ പ്രവാസി സമൂഹം തനതായ സംഭാവന നല്‍കിയിട്ടുണ്ടെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മാസ് ഷാര്‍ജ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഇന്ന് പ്രവാസികളെ അര്‍ഹമായ പരിഗണനയോടെ നോക്കിക്കാണുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടിരിക്കുകയാണ്. ചില എംബസികള്‍ പ്രവാസികളുടെ പ്രശ്നങ്ങളില്‍ മുഖംതിരിഞ്ഞുനില്‍ക്കുന്നു. തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്ക് ശിക്ഷയനുഭവിച്ചുകൊണ്ട് വിവിധ രാജ്യങ്ങളില്‍ ജയിലുകളില്‍ കഴിയുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് നിയമസഹായം എത്തിക്കാന്‍ നമ്മുടെ സര്‍ക്കാരുകള്‍ തയ്യാറാകണം.

രാജ്യത്തെ പദ്ധതി ആസൂത്രണത്തില്‍ പ്രവാസി സമൂഹത്തെക്കൂടി ഉള്‍പ്പെടുത്തണം എന്ന പുതിയ മുദ്രാവാക്യവുമായി പ്രവാസികള്‍ ഇനി മുന്നോടുവരണം. ഇതുവരെ സര്‍ക്കാരുകള്‍ ഇത് ചിന്തിച്ചിട്ടില്ല. അതിബൃഹത്തായ ഒരു സമൂഹമാണ് ഇന്ത്യയ്ക്ക് പുറത്തുള്ളത്. അവരെ കണക്കിലെടുത്ത് പദ്ധതി ആസൂത്രണത്തില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തണം. പ്രവാസികളെ സംബന്ധിച്ച കൃത്യമായ സ്ഥിതി വിവരക്കണക്ക് ഇന്ന് ലഭ്യമല്ല. രാജ്യത്തെ എമിഗ്രേഷന്‍ ക്ലിയറന്‍സ് എന്ത് സംരക്ഷണമാണ് പ്രവാസിക്കു നല്‍കുന്നത് എന്നു പരിശോധിക്കേണ്ടതുണ്ട്.   കാര്യക്ഷമമായ രീതിയില്‍ പ്രവാസി ക്ഷേമനിധി ആരംഭിക്കാനാകണം. അംശാദായം റിക്രൂട്ടിങ് ഏജന്‍സികളില്‍നിന്നുകൂടി വാങ്ങാവുന്നതാണ്. വിദേശത്തേക്ക് പോകുന്നതിന് വായ്പ അനുവദിക്കാന്‍ സംവിധാനംവേണം. മെച്ചപ്പെട്ട തൊഴില്‍ ദാതാക്കളെ വാര്‍ത്തെടുക്കുന്നതിന് ഫിനിഷിങ് സ്കൂളുകള്‍പോലുള്ള സ്ഥാപനങ്ങള്‍ ഉണ്ടാകണം. ഇവയിലൂടെ മെച്ചപ്പെട്ട പരിശീലനം പ്രവാസികള്‍ക്ക് നല്‍കാന്‍ സാധിക്കണം. വിദേശ രാജ്യങ്ങളില്‍ എത്തുന്ന ഇന്ത്യാക്കാരുടെ വിശദാംശങ്ങള്‍ ലഭ്യമാകുംവിധം "എംബസി രജിസ്റ്റര്‍" വേണം.

കുവൈത്തിലെ പ്രശ്നങ്ങള്‍ ഇന്ന് ഏറെ ഗുരുതരമാണ്. ഇക്കാര്യത്തില്‍ നയതന്ത്ര ഇടപെടലുകള്‍ വേണ്ടത്ര ഉണ്ടായിട്ടില്ല. ക്ലേശമനുഭവിക്കുന്ന ഇന്ത്യാക്കാരുടെ സംരക്ഷകരായി ഇന്ത്യാ ഗവണ്‍മെന്റ് ഓടിയെത്തണം. ഉന്നതതലസംഘം അടിയന്തരമായി കുവൈത്ത് സന്ദര്‍ശിക്കുകയും സമാശ്വസ നടപടികള്‍ കൈക്കൊള്ളുകയുംവേണം. എംബസികളില്‍ ഹോട്ട്ലൈന്‍ സര്‍വീസോടെ 24 മണിക്കൂറും ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണം.

സൗദിയിലെ നിദാഖത്ത് പ്രശ്നം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനുവേണ്ടി ഇപ്പോഴും ക്യൂ നില്‍ക്കുകയാണ് ഇന്ത്യാക്കാരായ പ്രവാസികള്‍. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചവര്‍ക്കാകട്ടെ നാട്ടിലെത്താന്‍പോലും കഴിയുന്നില്ല. വേണ്ടത്ര യാത്രാ സൗകര്യം ലഭ്യമല്ലാത്തതാണ് കാരണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടുകയും ഇന്ത്യക്കാരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുകയും വേണമെന്നും പിണറായി ആവശ്യപ്പെട്ടു.

മാസ് പ്രസിഡന്റ് അനില്‍ അമ്പാട്ട് അധ്യക്ഷനായ ചടങ്ങില്‍ സെക്രട്ടറി പ്രകാശ് സ്വാഗതംപറഞ്ഞു. കെ ബാലകൃഷ്ണന്‍ (ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍), ഇസ്മയില്‍ റാവുത്തര്‍ (ഡയറക്ടര്‍, നോര്‍ക്ക റൂട്ട്സ്), ബീരാന്‍കുട്ടി (പ്രസിഡന്റ്, ശക്തി തിയേറ്റഴ്സ്), പി പി അഷറഫ് (ജനറല്‍സെക്രട്ടറി, ദല), അഷ്റഫ് (പ്രസിഡന്റ്, കൈരളി കള്‍ച്ചറല്‍സെന്റര്‍, ഫുജൈറ), മുഹമ്മദ് കുഞ്ഞി (വൈസ്പ്രസിഡന്റ്, റാസല്‍ ഖൈമ, ചേതന) തുടങ്ങിയവര്‍ സംസാരിച്ചു.

deshabhimani

Monday, June 10, 2013

ഇത് കുവൈത്തിലെ ആടുജീവിതം

""കുവൈത്തില്‍ നടക്കുന്നത് നാട്ടിലെത്തിയാല്‍ മാധ്യമങ്ങളോട് പറയരുത്""- അബ്ബാസിയ ജയിലിലെ മലയാളികളോട് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെ കനപ്പിച്ച വാക്കുകള്‍. തൊഴില്‍ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എംബസി ഇടപെടുന്നില്ലെന്ന മുറവിളിയെ തുടര്‍ന്നാണ് ഉദ്യോഗസ്ഥസംഘം അബ്ബാസിയ ജയിലില്‍ എത്തിയത്. മാധ്യമങ്ങളോട് മിണ്ടില്ലെന്ന് ഉറപ്പ് നല്‍കിയാല്‍ 20 ദിനാര്‍ നല്‍കാമെന്ന് ഇവരോട് മലയാളി ഉദ്യോഗസ്ഥന്‍ വാഗ്ദാനം ചെയ്തു. കുവൈത്ത് സര്‍ക്കാരിന്റെ ചെലവില്‍ നാട്ടില്‍ പോകാമെന്ന സാധ്യത ഇല്ലാതാക്കേണ്ടെന്ന് എംബസി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായും ശനിയാഴ്ച ഡല്‍ഹിയില്‍ തിരികെയെത്തിയ മലയാളികള്‍ പറഞ്ഞു.

മൂന്ന് മാസം മുമ്പുതന്നെ നടപടി ശക്തമാക്കിയെങ്കിലും ഇന്ത്യന്‍ എംബസി തിരിഞ്ഞുനോക്കിയില്ലെന്ന് കൊല്ലം ശൂരനാട്ടെ ജലീല്‍ ഹനീഫ പറയുന്നു. ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് പരിക്കേറ്റ യുവാവ് ഒപ്പം ജയിലില്‍ ഉണ്ടായിരുന്നതായി കാസര്‍കോട് ചെറുവത്തൂരിലെ റഫീഖ് പറഞ്ഞു. തിങ്ങിനിറഞ്ഞ ജയിലില്‍ വേദന സഹിക്കാനാകാതെ അവന്‍ പുളയുകയായിരുന്നെന്നും റഫീഖ് വെളിപ്പെടുത്തുന്നു. ""അബ്ബാസിയ ജയിലില്‍ 27 ഏഴ് സെല്ലുകള്‍ സ്ത്രീകള്‍ക്കുള്ളതാണ്. മലയാളികള്‍ അടക്കമുള്ള വനിതകള്‍ ധരിച്ച വസ്ത്രങ്ങള്‍പോലും മാറാതെയാണ് മാസങ്ങളായി കഴിയുന്നത്. രാത്രികളില്‍ അവരുടെ കരച്ചില്‍ ഞങ്ങളുടെ മുറികളിലേക്കെത്തും. ജയിലുകള്‍ ഇരുട്ടറകളാണ്. നിസ്കരിക്കാന്‍ അനുവാദമുണ്ട്. അതിനായി പുറത്തിറങ്ങുമ്പോഴാണ് വെളിച്ചം കാണുക""- റഫീഖ് പറഞ്ഞു.

ഡയാലിസിസ് ചെയ്യുന്ന ബാപ്പയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാണ് കോഴിക്കോട് നാദാപുരത്തെ റിയാസ് കുവൈത്തില്‍ എത്തിയത്. അവിടെ വീട്ടുജോലിയായിരുന്നു. അറബിക്ക് വേണ്ടിസാധനങ്ങള്‍ വാങ്ങാന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ പോകവെയാണ് റിയാസിനെ പിടികൂടിയത്. പൊലീസ് തേടിനടക്കുന്ന പ്രതികളുടെ പട്ടികയില്‍ റിയാസിന്റെ പേരും ഉള്‍പ്പെടുത്തി. ജോലിക്കായി നിന്ന വീട്ടുകാര്‍ കൈയൊഴിഞ്ഞതോടെ റിയാസിന് ജീവിതത്തില്‍ ഇരുള്‍ നിറഞ്ഞു. ബാപ്പ മരിച്ചതോടെ ഒറ്റപ്പെട്ടുപോയ ഉമ്മയെയും അനുജനെയും ഫോണില്‍ ബന്ധപ്പെടാന്‍പോലും അനുമതിയില്ല. ജോലിസ്ഥലങ്ങളില്‍നിന്ന് മടങ്ങുമ്പോഴാണ് നേരത്തെ മിക്കവരും പിടിയിലായത്. ഇപ്പോള്‍ താമസസ്ഥലങ്ങളില്‍നിന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് ഇന്ത്യക്കാരെ ജയിലുകളിലേക്ക് കൊണ്ടുപോകുകയാണ്. കുവൈത്തില്‍ വിമാനമിറങ്ങുന്നവരെയും മടക്കയാത്രക്കായി എയര്‍പോര്‍ട്ടില്‍ എത്തുന്നവരെയും പിടികൂടുന്നതും സാധാരണം- കൊല്ലം ശൂരനാട്ടെ ഹനീഫ പറഞ്ഞു. തിരിച്ചെത്തിയവര്‍ ശരിയായി ഉറങ്ങിയിട്ട് ദിവസങ്ങളായിരുന്നു. പേഴ്സുകള്‍ കാലിയായിരുന്നു. ആഴ്ചകളായി വസ്ത്രംപോലും മാറിയിട്ടില്ലാത്ത അവസ്ഥയിലായിരുന്നു പലരും.

deshabhimani

Tuesday, June 4, 2013

പ്രവാസികളുടെ ആശങ്കയകറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: പിണറായി

ഗള്‍ഫ് മേഖലയിലെ ഇന്ത്യക്കാരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു. കുവൈറ്റിലെ പുതിയ സ്വദേശിവല്‍ക്കരണ നടപടിയുടെ ഭാഗമായി പ്രതിവര്‍ഷം ഒരുലക്ഷം പേരെ വച്ച് ഒഴിവാക്കുന്ന നടപടി ആരംഭിച്ചിരിക്കുന്നത് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്നാഴ്ചയായി പൊലീസ് കര്‍ശന പരിശോധനകളേര്‍പ്പെടുത്തി നിരവധി ഇന്ത്യക്കാരെ നിര്‍ബന്ധപൂര്‍വ്വം നാട്ടിലേക്ക് അയച്ചിരിക്കുന്നത് ആശങ്കകളെ വാനോളമുയര്‍ത്തിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ കുവൈറ്റിലുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി ഇടപെടുന്നതിന് കേന്ദ്ര സര്‍ക്കാരിന് കഴിയണം. ഗള്‍ഫ് മേഖലയിലെ ഇന്ത്യക്കാരില്‍ ബഹുഭൂരിപക്ഷവും കേരളീയരാണെന്ന വസ്തുത കണക്കിലെടുത്ത് ഇതിന് ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തുന്നതിന് സംസ്ഥാന സര്‍ക്കാരും തയ്യാറാകണം.

മതിയായ താമസ രേഖകളില്ലാത്തവര്‍ക്ക് രാജ്യം വിട്ടുപോകുന്നതിനോ രേഖകള്‍ ശരിയാക്കുന്നതിനോ നിശ്ചിത കാലയളവ് അനുവദിക്കുക എന്നത് മനുഷ്യത്വപരമായ സമീപനത്തിന്റെ ഭാഗമാണ്. അതുവരെ നിലവിലുള്ള പരിശോധനകള്‍ നിര്‍ത്തിവെപ്പിക്കാന്‍ കഴിയണം. കുടുംബങ്ങള്‍ താമസിക്കുന്ന ഇടങ്ങളില്‍ അസമയത്ത് നടത്തുന്ന പരിശോധന ഭീതിജനകമായ അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. മതിയായ രേഖകളുള്ളവരെപ്പോലും പരിശോധനയില്‍ പിടികൂടി ജയിലില്‍ അടയ്ക്കുന്നു എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. കുവൈറ്റില്‍ എത്തിയശേഷം കമ്പനികള്‍ കരിമ്പട്ടികയില്‍ പെട്ടതു കാരണം താമസ രേഖകള്‍ പുതുക്കാനോ തിരികെ പോകാനോ കഴിയാത്ത നിരവധി ആളുകളുണ്ട്. ഇവര്‍ക്ക് പിഴ കൂടാതെ തിരികെ വരുന്നതിനുള്ള അവസരം ഒരുക്കാന്‍ കഴിയേണ്ടതുണ്ട്. അനധികൃത താമസക്കാരെന്ന് കുവൈറ്റ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നവരോട് മനുഷ്യത്വപരമായി പെരുമാറാന്‍ പറ്റുന്ന നില സൃഷ്ടിച്ചെടുക്കാനും നയതന്ത്രതലത്തില്‍ തന്നെ ഇടപെടുന്ന രീതി ഉണ്ടാവണം.

ട്രാഫിക് നിയമലംഘനത്തിന്റെ പേരില്‍ പിടിക്കപ്പെടുന്ന വിദേശികളെ കയറ്റി അയയ്ക്കുന്ന ഇപ്പോഴത്തെ രീതി മാറ്റി പിഴയോ ലൈസന്‍സ് സസ്പെന്‍ഷനോ മാത്രം നല്‍കുന്ന നിയമം പുനഃസ്ഥാപിക്കാനാവണം. കുവൈറ്റിലെ ഇന്ത്യക്കാര്‍ നേരിടുന്ന ഗുരുതരമായ ഈ സ്ഥിതിവിശേഷം കണക്കിലെടുത്ത് എംബസിയില്‍ ഹോട്ട്ലൈന്‍ സംവിധാനത്തോടെയുള്ള ഉദ്യോഗസ്ഥ സഹായം 24 മണിക്കൂറും ഏര്‍പ്പെടുത്താനാവണം. ഇത്തരം കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്കായി എംബസിയില്‍ വിപുലീകൃതമായ നിയമസഹായ സംവിധാനവും നടപ്പില്‍ വരുത്തണം.

സൗദി അറേബ്യയിലാവട്ടെ നിതാഖത്ത് എന്ന സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി തൊഴില്‍രേഖകള്‍ ക്രമീകരിക്കാനും മറ്റും അനുവദിച്ച സമയം ജൂലൈ 3-ന് അവസാനിക്കും. നിരവധിപേര്‍ നാട്ടിലേക്ക് മടങ്ങാനായുള്ള എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. 60,000 ഔട്ട് പാസുകള്‍ വിതരണം ചെയ്തുകഴിഞ്ഞിട്ടുണ്ട്. സ്കൂള്‍ അവധിക്കാലമായതിനാല്‍ തിരക്ക് കൂടുന്ന ഈ ഘട്ടത്തില്‍ രാജ്യം വിടാന്‍ ഇവര്‍ക്ക് കഴിയുന്ന തരത്തിലുള്ള യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമില്ല. നിശ്ചിത സമയപരിധിക്കുള്ളില്‍ രാജ്യം വിട്ടില്ലെങ്കില്‍ ഇവര്‍ തടവുകാരാക്കപ്പെടുകയും ചെയ്യും. കുവൈറ്റിലെയും സൗദിയിലെയും ഇന്ത്യക്കാര്‍ അനുഭവിക്കുന്ന ഇത്തരം പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ അടിയന്തരമായി ഉണ്ടാവണമെന്നും പിണറായി പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

ഗള്‍ഫില്‍ വിമാനനിരക്ക് മൂന്നുമടങ്ങ് കൂട്ടി

ഗള്‍ഫ് നാടുകളില്‍ വിദ്യാലയങ്ങള്‍ അടച്ചതോടെ പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങുന്നത് മുതലെടുക്കാന്‍ വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് മൂന്ന് മടങ്ങ് കൂട്ടി. രണ്ടുമാസത്തിനിടെ രണ്ടാം തവണയാണ് നിരക്ക് കൂട്ടുന്നത്. പുതിയ നിരക്ക് തിങ്കളാഴ്ച നിലവില്‍വന്നു. എയര്‍ഇന്ത്യയാണ് നിരക്ക് വര്‍ധനയില്‍ ഒന്നാമത്. സൗദിയിലെ ജിദ്ദ, ദമാം, റിയാദ് എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് 28,000 രൂപയാണ്.

സ്വദേശിവല്‍ക്കരണം കര്‍ശനമാക്കിയതിനെത്തുടര്‍ന്ന് സൗദിയില്‍നിന്ന് തിരിച്ചുവരുന്നവരുടെ തിരക്ക് കണക്കിലെടുത്ത് കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ വിമാന കമ്പനികള്‍ നിരക്ക് കൂട്ടിയിരുന്നു. അന്ന് ടിക്കറ്റ് നിരക്ക് 25,000 രൂപയായിരുന്നു. ജൂണ്‍ മൂന്നുമുതല്‍ ഇത് 28,000 ആക്കി. സൗദിയില്‍നിന്ന് കേരളത്തിലേക്കുള്ള സാധാരണ നിരക്ക് 9800 രൂപ മുതല്‍ 15,000 വരെയായിരുന്നു. ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള നിരക്കില്‍ 15,200 രൂപയുടെ വര്‍ധനയാണ് സൗദി എയര്‍ലൈന്‍സ് പ്രഖ്യാപിച്ചത്. ഇതോടെ ചാര്‍ജ് 23,000 മുതല്‍ 25,000 വരെയാകും.

എയര്‍ഇന്ത്യയെക്കാള്‍ 3000 രൂപ കുറഞ്ഞ നിരക്കാണ് സൗദി എയര്‍ലൈന്‍സ് ഈടാക്കുന്നത്. യുഎഇയിലെ ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്നുള്ള പുതുക്കിയ നിരക്ക് 17,000ത്തിനും 23,000ത്തിനും ഇടയിലാണ്. 8000 മുതല്‍ 10,000 വരെയായിരുന്നു നേരത്തെ കേരളത്തിലേക്കുള്ള സാധാരണ നിരക്ക്. കുവൈത്തില്‍നിന്നുള്ള നിരക്കില്‍ വര്‍ധന വരുത്തിയത് വിസയും ജോലിയും നഷ്ടപ്പെട്ട് മടങ്ങുന്നവര്‍ക്ക് വന്‍ തിരിച്ചടിയാകും.

കുവൈത്തില്‍നിന്ന് കേരളത്തിലേക്കുള്ള നിരക്ക് 20,000ത്തിനും 25,000ത്തിനും ഇടയിലാണ്. പിടിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്നവരെ ബന്ധുക്കള്‍ വിമാനടിക്കറ്റെടുത്താണ് നാട്ടിലേക്ക് കയറ്റിവിടുന്നത്. ഭീമമായ നിരക്ക് വര്‍ധനയെത്തുടര്‍ന്ന് പലര്‍ക്കും നാട്ടിലേക്ക് മടങ്ങാനാവുന്നില്ല. സ്കൂള്‍ അവധിക്കാലത്താണ് പ്രവാസി കുടുംബങ്ങള്‍ കൂടുതലും നാട്ടിലെത്തുന്നത്. യാത്രാക്കൂലി വര്‍ധന പലരുടെയും യാത്ര അനിശ്ചിതത്വത്തിലാക്കി. റമദാന് ശേഷമേ ഇനി നിരക്കില്‍ എന്തെങ്കിലും കുറവ് പ്രതീക്ഷിക്കാനാവൂ. വിമാന കമ്പനികള്‍ തോന്നിയപോലെ നിരക്ക് കൂട്ടിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
(ബഷീര്‍ അമ്പാട്ട്)

deshabhimani