Sunday, May 17, 2009

തെരഞ്ഞെടുപ്പ് ഫലം ഉള്‍ക്കൊള്ളുന്നു

സി.പി.എം പോളിറ്റ് ബ്യൂറോയുടെ പ്രസ്താവന

The elections to the Lok Sabha have resulted in a victory for the Congress and its allies who will be in a position to form the new government. The CPI(M) and the Left parties have suffered a major set back in these elections. This necessitates a serious examination of the reasons for the Party's poor performance. The CPI(M) will continue its cooperation with the non-Congress, non-BJP secular parties with whom we have been working. The CPI(M) assures all those who have reposed faith in the Party in these elections that we will continue to champion the interests of the working people, national sovereignty and secularism.

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവന

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം ഉള്‍ക്കൊണ്ട് പാര്‍ടിയുടെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ദേശീയ തലത്തില്‍ യുപിഎയ്ക്ക് അനുകൂലമായി ഉണ്ടായ പൊതുസ്ഥിതിയുടെ സ്വാധീനം കേരളത്തിലെ ജനവിധിയിലും ദൃശ്യമാണ്. എന്നാല്‍ സിപിഐ എമ്മിനും മുന്നണിക്കും സ്ഥിരമായി ലഭിക്കുന്ന കുറച്ച് വോട്ടുകള്‍ ഇത്തവണ ലഭിച്ചിട്ടില്ല എന്നത് പാര്‍ടി ഗൌരവമായി കാണും. ഇത്തരമൊരു അവസ്ഥ കേരളം പോലുള്ള സംസ്ഥാനത്ത് എന്തുകൊണ്ട് രൂപപ്പെട്ടുവെന്ന് പാര്‍ടി എല്ലാ നിലവാരത്തിലും പരിശോധിക്കും. എല്ലാ വിഭാഗം കമ്യൂണിസ്റ്റ് വിരുദ്ധരെയും ഏകോപിപ്പിക്കാന്‍ യുഡിഎഫും ചില കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളും നിരന്തരം നടത്തിയ പ്രവര്‍ത്തനങ്ങളുടെ സ്വാധീനവും ഈ ജനവിധിയിലുണ്ട്. തെരഞ്ഞെടുപ്പ് ഫലം ഉള്‍ക്കൊണ്ട് പാര്‍ടിയോടൊപ്പം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും സിപിഐ എം തുടര്‍ന്നും നടത്തുമെന്ന് സെക്രട്ടറിയറ്റ് വ്യക്തമാക്കി.

13 comments:

  1. സി.പി.എം പോളിറ്റ് ബ്യൂറോയുടെയും സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും പ്രസ്താവനകള്‍.

    ReplyDelete
  2. കക്ഷത്തിൽ ഇരുന്നതു പോകേം ചെയ്തു ഉത്തരത്തിൽ(പൊന്നാനി)ഇരുന്നതു കിട്ടിയതുമില്ല.പിണറായി വിജയം കത്ഥകളി അവസാന ദിവസം

    ReplyDelete
  3. ഹ ഹ ഹ.... നല്ല തമാശ തന്നെ...

    ReplyDelete
  4. ഇടതു മുന്നണീന്നു പറയുന്ന സെറ്റപ്പ് പൊളിച്ചടുക്കി മദനിക്കും ഫാരിസിനും വേണ്ടി സീറ്റ് വീതം വച്ച് ഞെളിഞ്ഞിരിന്നപ്പോഴേ പറഞ്ഞതല്ലേ മക്കളേ ഇതു ശരിയാകാന്‍ പോണില്ലാന്ന്. വല്ല വിധേനയും കുറച്ച് സീറ്റുണ്ടാക്കി അതുപയോഗിച്ച് കേന്ദ്രത്തില്‍ പിന്തുണാന്ന് പേപ്പിടി കാട്ടി ലാവ്ലിന്‍ മൂലക്കാക്കാമെന്ന സ്വപ്നവും പൊലിഞ്ഞു. കോടിയേരിക്ക് പുറകെ ഇനി ആരൊക്കെ പോകുമോ കാടാമ്പുഴയില്‍ മുട്ടിറക്കാന്‍ ..

    ReplyDelete
  5. കേളപ്പനെ ഓർമ്മയുണ്ടോ? ഗാന്ധിജിയുടെ കൂടെ കുറച്ചുകാലം നടന്നപ്പോളേക്കും കേരളക്കാർ അയാളെ കേരളഗാന്ധി എന്നു വിളിച്ചൂ. ആ വിദ്വാൻ പിന്നെ ഹിന്ദുഫാഷിസ്റ്റുകളുടെ കൂടെ കൂടി.അങ്ങനെ ജനങ്ങളെ ചതിച്ച കേളപ്പനെ വക വരുത്താൻ ഗൂഢാലോചന നടത്തിയെന്നു ഒരിക്കൽ സഗാവ് നായനാറ് ഒരിന്റർവ്യൂവിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രത്യേക സ്ഥലത്തെ പരിപാടിക്കു ക്കേളപ്പൻ വരുമ്പോൾ കൊല്ലാനായിരുന്നു പ്ലാൻ. നായനാർ അവിട്യെത്തി.പക്ഷേ അസുഖം കാരണം അന്നു കേളപ്പൻ അവിടെ വന്നില്ല്. അങ്ങനെ ആ കൊല നായനാർക്കു ചെയ്യേണ്ടി വന്നീല്ല.
    ഇന്ത്യയിലെ മുഴുവൻ മുസ്ലീങ്ങളും മാർക്ഷിസ്റ്റുകാരും വെറുക്കുന്ന അദ്വാനിയെ കൊല്ലാൻ ഗൂധാലോചന നടത്തി എന്നു മദനിക്കെതിരെ ത്തമിഴ്നാറ്റ് പോലീസെടുത്ത കേസുമായി സഹകരിച്ച് നായനാരുടെ പോലീസിനു മദനിയെ അറസ്റ്റു ചെയ്യേണ്ട കാര്യമെന്തായിരുന്ന് എന്നു കേരളത്തിലെ വലിയൊരു വോട്ട്ബാങ്ക് ചോദിച്ചപ്പോഴാണു പീഡിപിയോട് പിണറായിക്കു സ്നേഹം തോന്നിയത്.മദനിയെ മുസ്ലീങ്ങൾ ചതിച്കതുകൊണ്ടാണു നമ്മൾ പരാജയപ്പെതു,അല്ലാതെ പിണരായിയുടെ തെറ്റുകൊണ്ടല്ല്. മദനി സഖ്യംചെയ്യാൻ ഇങ്ങുവരുമ്പോൾ നാം മുഖ്സ്ം തിരിക്കണോ?
    മദനി നമ്മുട് കൂടെ ചേർന്നപ്പോൾ, മുറുമുറുത്ത ചില നേതാക്കളൂണ്ട്.അവരെ ഒതുക്കാനാൺ രാമൻപിള്ളയെ പിണറായി ക്ഷണിച്ചത്.അതൊക്കെ തെറ്റെങ്കിൽ രാജിവക്കേണ്ടതു വീ,എസ്സ് ആണു, വിജയനല്ല്.

    ReplyDelete
  6. ഇതൊരു ഷോക്ക് ട്രീറ്റുമെന്റായി കണ്ടിരുന്നെങ്കില്‍..കോണ്‍ഗ്രസ്സ് തരംഗം എന്നു പറഞ്ഞിരിക്കാതെ ജനങ്ങള്‍ പറയുന്നതെന്തെന്ന് കേള്‍ക്കാന്‍ ശ്രമിച്ചാല്‍.....

    കേരള ജനതക്ക് ആ‍രാധനയില്ലെന്ന് തിരിച്ചറിയുക..

    ReplyDelete
  7. തെരഞ്ഞെടുപ്പിൽ ജയപരാജയങ്ങൾ സ്വാഭാവികം. ഞങ്ങൾ ആരും ഇത്ര സീറ്റ് കിട്ടും ഇത്ര എണ്ണം തോൽക്കും എന്നൊന്നും പറഞ്ഞിട്ടില്ലാലൊ. ഒരു പൊതു വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ 45ഓളം പേർ ഇടതു മുന്നണിക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെട്റ്റു കൊണ്ട് പോസ്റ്റ് ഇട്ടു.അത് ഞങ്ങളുടെ സ്വാതന്ത്ര്യം.അതിട്ടവരിൽ മിക്കവരും ഇടതു മുന്നണിക്ക് വേണ്ട് നേരിട്ടിറങ്ങി പ്രവർത്തിച്ചിട്ടുമുണ്ട്. ഇടത് മുന്നണിയുടെ തോൽ‌വി കണ്ട് ഊറി ചിരിക്കുന്ന എത്രയാളുകൾ ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാർട്ടിക്ക് വേണ്ട് പ്രവർത്തിച്ചു?
    അമേരിക്കയിൽ ഇരുന്ന് ഇന്റെർനെറ്റിലൂടെ അടിപ്പാവാട പൊക്കിക്കാണിക്കാൻ ആർക്കും ആവും.അത് കണ്ടും കേട്ടും സുഖിക്കാൻ കുറേ ഊളന്മാരും ഉണ്ടാകും.

    ഇവർ ഒക്കെ പറയുന്നത് കേട്ടാൽ തോന്നും ഇത് കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പാണെന്ന്. ദേശീയ തലത്തിൽ തോറ്റ് തൊപ്പിയിട്ട ബി ജെ പിയെ കുറിച്ച് ഇവർക്കൊന്നും ഒരക്ഷരം മിണ്ടാനില്ല. കോമൺ സിവിൽ കോഡ് നടന്നു കാണാൻ ബി ജെ പി അധികാരത്തിൽ വരണം എന്ന് പറഞ്ഞ മാന്യർ ഉണ്ടായിരുന്നല്ലൊ? അദ്ദ്വാനി സന്യാസം സ്വീകരിക്കാൻ തീരുമാനിച്ചതു കൊണ്ടാണൊ ബി ജെ പിയെ പറ്റി മിണ്ടാത്തത്?

    താൻ കോൺഗ്രെസ്സ് ആണെന്നു പറയാനുള്ള ഗട്ട്സ് ഒൻ ദ ബട്ട്സ് തെരഞ്ഞെടുപ്പിനു മുൻപ് കാണിച്ചിരുന്നെങ്കിൽ ഇവരുടെ ഒക്കെ കോപ്രായങ്ങൾക്ക് എന്തെങ്കിലും അർത്ഥം ഉണ്ടാകുമായിരുന്നു.

    ReplyDelete
  8. സ്വാഗതാര്‍ഹം.

    ReplyDelete
  9. കണ്ണൂരില്‍ സുധാകരന് വേണ്ടി വോട്ട് പിടിക്കാന്‍ NDF നടത്തിയ
    കഷ്ടപ്പാടിന്റെ പകുതിയെങ്കിലും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍
    നടത്തിയോ എന്ന് സംശയമാണ്. വടകരയിലും തിരുവനന്തപുരത്തും
    BJP വോട്ടുകള്‍ വലിയ രീതിയില്‍ മറിഞ്ഞതും അതിനോട്
    കൂട്ടിവായിക്കാവുന്നതാണ്. ഈ രീതിയില്‍ എങ്ങനെയെങ്കിലും CPM നെ
    തകര്‍കുകയെന്ന ലക്ഷ്യത്തോടെ വര്‍ഗീയ വാദികളും
    യഥാര്‍ത്ഥ ഇടത്പക്ഷമെന്നു നടിക്കുന്നവരും മാധ്യമ സംഘങ്ങളും
    നിരന്തരം നടത്തിയപ്രവര്‍ത്തനങ്ങള്‍ക്ക് ഫലം കണ്ടുവെന്നുള്ള അവരുടെ
    പൊള്ള ചിരിക്കു എത്ര കണ്ടു ആയുസ്സെണ്ടെന്നു കാലം തെളിയിക്കുന്നതാണ് .

    തങ്ങള്‍ക്കു ഒരു പക്ഷമുണ്ടെന്ന് മനസ്സുറപ്പോടെ പറയാന്‍ കഴിവില്ലാത്തവര്‍
    ഇടതുപക്ഷത്തെ നന്നാക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങുന്നത് കാണുമ്പോള്‍
    തമാശ തോന്നുന്നു. അവരോടൊക്കെ ഒന്നേ പറയാനുള്ളൂ...
    എന്റെ പക്ഷം ഇടത്പക്ഷമാണെന്നു ചങ്കൂറ്റത്തോടെ പറയാന്‍
    കഴിവുള്ളവര്‍ കാവല്‍ നില്ക്കാന്‍ ഉള്ളിടത്തോളം
    കേരളത്തിലെ CPM നു ഒരു ചുക്കും സംഭവിക്കാനില്ല..!!!

    ReplyDelete
  10. കേരളത്തിൽ വ്യാപകമായി ബി ജെ പി വോട്ടുകൾ കോൺഗ്രസ്സിനു മറിച്ചു വിറ്റിരിക്കുന്നു. ബി ജെ പി അവരുടെ മുഴുവൻ വോട്ടുകളും അവർക്കു തന്നെ ചെയ്ത കാസറഗോഡ്,പാലക്കാട് മണ്ഡലങ്ങളിൽ ഇടതു പക്ഷത്തിന് ഉണ്ടായ വിജയം ഇത് ശരിയാണെന്ന് തെളീയിക്കുന്നു.ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കൃഷ്ണദാസ് മത്സരിച്ച് തിരുവനന്തപുരത്ത് ശശി തരൂരിനു വോട്ട് മറിച്ചു വിറ്റത് പ്രകടമാം വിധം കാണാനാവുന്നുണ്ട്. അതു പോലെ കണ്ണൂരിലും കൊല്ലത്തും ആസൂത്രിതമായി ബി ജെ പി വോട്ടുകൾ വിറ്റു കാശാക്കിയത് പ്രകടമാണ്. ചുരുങ്ങിയത് 6 മണ്ഡലങ്ങ്ക്കളിൽ എങ്കിലും യു ഡി എഫ്, ബി ജെ പിയുടെ സഹായം സ്വീകരിക്കുകയും അവരുടെ വോട്ട് കൊണ്ട് ജയിക്കുകയും ചെയ്തതായി സൂക്ഷ്മ നിരീക്ഷണത്തിൽ മനസ്സിലാക്കാവുന്നതാണ്

    ReplyDelete
  11. "കേരളത്തിലെ CPM നു ഒരു ചുക്കും സംഭവിക്കാനില്ല..!!"

    HA HA HA HA....... Kollam...!!!!!

    Appol thamasam pottakinattil thanne aana alle...????!!!!!

    ReplyDelete
  12. nammal jayikkum. ithu madhyamangal chamachukodutha vijayam. innathe ohari vipani kandalariyam ithu aarude vijayamennu

    ReplyDelete
  13. മനോരമ,മാതൃഭൂമി ,ഏഷ്യാനെറ്റ്‌ ആദികളുടെ ഗന്ധമെത്താത്ത സ്ഥലം
    പൊട്ടക്കിണറാണെങ്കില്‍ അത് തന്നെയാണ് സുഹൃത്തേ
    താമസിക്കാന്‍ കൊള്ളാവുന്ന ഇടം....

    ReplyDelete