Sunday, April 4, 2021

വ്യാജപ്രചരണത്തിന് മറുപടി-പിങ്കോ ഹ്യൂമന്‍ എഴുതുന്നു

 'മിസ്റ്റര്‍ ഉമ്മന്‍ചാണ്ടി, നിങ്ങള്‍ ഒരു നുണയനാണ്' വ്യാജപ്രചരണത്തിന് മറുപടി-പിങ്കോ ഹ്യൂമന്‍ എഴുതുന്നു

അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെയും, അതിന് മുന്‍പുള്ള യുഡിഎഫ് സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങളെന്ന പേരില്‍ ഉമ്മന്‍ചാണ്ടി നടത്തിയ പ്രചരണം സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ യുഡിഎഫ് ഭരണത്തെ നുണകള്‍കൊണ്ട് വെള്ളപൂശുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്. കൂടാതെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വ്യാജപ്രചരണം നടത്തുകയും ചെയ്തിരിക്കുന്നു. ഉമ്മന്‍ചാണ്ടി നടത്തിയ പ്രസ്താവനയ്ക്ക് കണക്കുകള്‍ സഹിതമുള്ള മറുപടി നല്‍കുകയാണ് പിങ്കോ ഹ്യൂമന്‍.

പിങ്കോ ഹ്യൂമന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ചുവടെ

നട്ടാല്‍ കുരുക്കാത്ത നുണ യാതൊരു ലജ്ജയും ഇല്ലാതെ പറയുന്ന ഒരാളാണ് ഉമ്മന്‍ ചാണ്ടി എന്ന് ഇന്ന് എനിക്ക് ബോധ്യമായി.

അദ്ദേഹം പോസ്റ്റ് ചെയ്ത എല്‍ഡിഎഫ്-യുഡിഎഫ് താരതമ്യം വായിക്കാന്‍ ഇട വന്നു...! അവയില്‍  ചിലത് ഒഴിക്കെ മിക്കതും ഒന്ന് പരിശോധിക്കാം എന്ന് കരുതി.

1 ) UDF വാദം :

800 രൂപ മുതല്‍ 1500 രൂപ നല്‍കി.

വാസ്തവം :??

ഇല്ല ,വ്യത്യസ്തമായ കാലയളവുകളിലായി വിവിധ പെന്‍ഷനുകള്‍ കുടിശ്ശിക വരുത്തി.ഓഫിഷ്യലായി നിങ്ങള്‍( UDF) നിയമസഭയില്‍ 2015 ജൂലൈ മാസം നല്‍കിയ മറുപടിയില്‍ കൃത്യമായി പറയുന്നു സെപ്റ്റംബര്‍ 2014 മുതല്‍ 2015 മെയ് അവസാനം വരെ 8 മാസം കുടിശ്ശിക ആണെന്ന്... പിന്നെയും 10 മാസം കഴിഞ്ഞ് ആണ് പിണറായി  വിജയന്‍ അധികാരമേല്‍ക്കുന്നത്... അതായത് 2014 സെപ്റ്റംബര്‍ മുതല്‍ നിങ്ങള്‍ വരുത്തിയ

14 73 .67 കോടി രൂപ കൂടിശ്ശിക അടച്ചത് LDF ആണ് .!

http://www.niyamasabha.org/.../u01644-020715-553000000000...

https://m.facebook.com/story.php?story_fbid=792795811569362&id=100025168505213

2) UDF വാദം :

യുഡിഎഫ്  APL ഒഴിക്കെ എല്ലാവര്‍ക്കും അരി സൗജന്യമാക്കി .

വാസ്തവം :??

തെറ്റ് ,BPL / AYI കാര്‍ഡുഡമക്കള്‍ക്ക് 1 രൂപ നിക്കില്‍ ആണ് 2011 സെപ്റ്റംബറില്‍ അരി വിതരണം ചെയ്തതിരുന്നത്.. ആധികാരത്തില്‍ നിന്നും ഇറങ്ങുന്നതിന് 2 മാസം മുന്നേ  ഒരു ഉത്തരവ് ,( സ.ഉ. (കൈ) നം. 3/2016 / ഭ.പൊ.വി.വ ) ഇറക്കുന്നു..!  2016 എപ്രില്‍  മുതല്‍ അരി സൗജന്യം എന്ന്...!  ഓര്‍ക്കണം മെയ് ആദ്യവാരം പിണറായി സത്യപ്രതിജ്ഞ ചെയ്തു..! എപ്രിലില്‍ ഇലക്ഷനും.

(ഡാറ്റ: 14 നിയമസഭ ,ഒന്നാം സമ്മേളനം ,നക്ഷത്ര ചിഹ്നമിടാത്ത ചോ. നമ്പര്‍ 242.)

3)UDF വാദം :

യുഡിഎഫ് വിഭാവനം ചെയ്ത കോന്നി ,വയനാട് ,ഹരിപ്പാട് കോളേജുകള്‍ക്ക് CPM തടസ്സം സൃഷ്ടിച്ചു.

വാസ്തവം :??

എന്നിട്ട് കോന്നിയിലേ മെഡിക്കല്‍ കോളേജ് പൂര്‍ത്തിയാക്കാനും ,കാസറഗോട്ടേ 100 കോടി ക്ക് മേല ഉള്ള മെഡിക്കല്‍ കോളേജ് തറക്കല്ലിട്ട് പണി ആരംഭിക്കാനും ,വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജായി ഉയര്‍ത്താനും 900 കോടി രൂപ വകയിരുത്താനും പിണറായി മുഖ്യമന്ത്രിയും ,ശൈലജ ടീച്ചര്‍ ആരോഗ്യ മന്ത്രിയും ആക്കേണ്ടി വന്നു.

https://www.facebook.com/577768035644515/posts/3916555125099106/

4) UDF വാദം :

കാരുണ്യ പദ്ധതി LDF സങ്കീര്‍ണമാക്കി

വാസ്തവം :??

ഇതാണ് ഉമ്മന്‍ ചാണ്ടിയുടെ വാദം. പക്ഷേ നടന്നത് കാരുണ്യ ബെനവലന്റ് പദ്ധതി കാരുണ്യ ആരോഗ്യ പദ്ധതിയുമായി ' സംയോജിപ്പിച്ച് വിപുലരികരിക്കയാണ് ഉണ്ടായത്.മുന്‍വ് കാരുണ്യ പദ്ധതി വഴി 365 പക്കേജുകളില്‍ 100 താഴെ ആശുപത്രിയില്‍ നിന്നുമാത്രമാണ് ചികിത്സ ലഭിച്ചിരുന്നത്. എന്നാല്‍ ലയനം നടന്നത്തോടെ 186 സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും, 5 കേന്ദ്ര സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും, 370 സ്വകാര്യ ആശുപത്രികളില്‍ നിന്നും 1667 പാക്കേജുകളിലായി ചികിത്സ ലഭ്യമാണ്.

http://www.niyamasabha.org/.../u02126-200121-000000000000...

5) UDF വാദം:

ആശ്വാസ കിരണം പദ്ധതിയില്‍ LDF കുടിശ്ശിക വരുത്തി. ധനസഹായം നിലച്ചു.

വാസ്തവം :??

2021 ജനുവരി 1 തിയതി ആശ്വാസ കിരണം പദ്ധതിക്ക് 58. 12 കോടി രൂപയാണ് ഗവണ്‍മെന്റ് അനുവദിച്ചത്.കിടപ്പിലായ രോഗികളെയും മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങളുളളവരെയും പരിചരിക്കുന്നവര്‍ക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 63,544 ഗുണഭോക്താക്കള്‍ ആയിരുന്നത് ഈ സര്‍ക്കാര്‍ വന്നതിനു ശേഷം 1,13,713 ആയി വര്‍ധിച്ചു. 600 രൂപ പ്രതിമാസം അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം. ഇത് 525 രൂപയില്‍ നിന്നും 600 ആയിവര്‍ധിപ്പിച്ചത് LDF - ഗവ: ആണ്. ഒപ്പം 2016 ഫെബ്രുവരി മുതല്‍ ഇവര്‍ വരുത്തിയ കുടിശ്ശിക അടച്ചതും LDF.

https://www.asianetnews.com/.../an-amount-for-permitted...

6)UDF വാദം:

വന്‍കിട പദ്ധതികള്‍, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം എന്നിവ 90% പൂര്‍ത്തിയാക്കി. സ്മാര്‍ട്ട് സിറ്റി  ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി.

വാസ്തവം:??

എന്തോ ,എങ്ങിനെ...! എന്നാല്‍ കേട്ടോ ,ആലുവ - പാലരിവട്ടം (13.26 km ) 2017 ജൂണിലും ,പാലാരിവട്ടം - മഹാരാജാസ് ( 4.96 KM ) 2017 ഒക്ടോബറിലും , മഹാരാജസ് - തൈക്കുടം (5.65 km) 2019 സെപ്റ്റംബറിലും LDF സര്‍ക്കാരാണ്പൂര്‍ത്തികരിച്ചതും ,ഉദ്ഘാടനം ചെയ്തതും. 1.29 km തൈക്കൂട്ടം - പേട്ട ലൈന്‍ യാത്രയ്ക്ക് തുറന്ന് കൊടുത്തതും, 1066 .62 കോടിയുടെ പേട്ട - തൃപ്പൂണിത്തുറ ലൈന് ഭരണാനുമതി നല്‍കിയതും LDF.

1538 കോടി രൂപ ചിലവ് വരുന്ന തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് പദ്ധതി രേഖ തയാറാക്കിയതും ,ഭരണാനുമതി നല്‍കിയതും പിണറായി സര്‍ക്കാരാണ്...

2019 സെപ്റ്റംബറില്‍ 54 സ്ഥാനത്തായിരുന്ന ' കൊച്ചി സ്മാര്‍ട്ട് സിറ്റിയെ ഇന്ന് 15 റാങ്കില്‍ എത്തിച്ചു.  വിഴിഞ്ഞത് 2021 പകുതിയില്‍ പൂര്‍ണതോതില്‍ കാര്‍ഗോ ഷിപ്പുകള്‍ എത്തിക്കാനുള്ള വേഗതയാര്‍ന്ന് വര്‍ക്കാണ് നടക്കുന്നത്.

7)UDF വാദം:

രാഷ്ട്രീയകൊലപാതകം

UDF: പതിനൊന്ന്  രാഷ്ട്രീയ കൊലപാതകങ്ങള്‍.  

LDF:  38 രാഷ്ട്രീയകൊലപാതകങ്ങള്‍.  6 രാഷ്ട്രീയകൊലക്കേസുകള്‍ സിബിഐ അന്വേഷിക്കുന്നു. സിബിഐ അന്വേഷണം തടയാന്‍ 2 കോടി രൂപ ഖജനാവില്‍ നിന്നു ചെലവഴിച്ചു.

വാസ്തവം :??

2011 ഇല്‍ ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ വന്ന് ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ ഭരിക്കുന്ന കാലയളവടക്കമുള്ള ഏഴെ മുക്കാല്‍ വര്‍ഷത്തിനിടെ കേരളത്തില്‍ 101 രാഷ്ട്രീയ കൊലപാതകങ്ങള്‍ ആണ് നടന്നത്. ഇതില്‍ ഉമ്മന്‍ ചാണ്ടി ഭരണത്തില്‍ മാത്രം 70 ഓളം രാഷ്ട്രീയ കൊലപാതകങ്ങള്‍ ! നടന്നു. നിരവധി കൊലക്കേസ് പ്രതികളെയാണു ഉന്നതരെയാണു ചാണ്ടി ഭരണം സംരക്ഷിച്ചത്. കേസുകള്‍ തേച്ചുമാച്ചത്. ഇതില്‍ രാഷ്ട്രീയ, മതവര്‍ഗീയ സ്വഭാവമുള്ള കൊലപാതകങ്ങളിലായി 50 സി പി ഐ എം പ്രവര്‍ത്തകരെ അടക്കം 75 പേരുടെ മനുഷ്യജീവനുകള്‍ അപഹരിച്ച പ്രതികള്‍ ആര്‍ എസ് എസ് , യൂഡി എഫ്, എസ് ഡി പി ഐ എന്നീ വലത് പക്ഷ സംഘടനകളാണു.

2015 ജനുവരി 22നായിരുന്നു കോഴിക്കോട് തൂണേരി വെള്ളൂരിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിനെ മുസ്ലിംലീഗുകാര്‍ വെട്ടിക്കൊന്നത്. ഈ കേസിലെ പ്രതികള്‍ക്കാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ധനസഹായം നല്‍കിയത്. 22ലക്ഷത്തോളം രൂപയാണ് ഖജനാവില്‍ നിന്ന് നല്‍കിയത്.

https://www.deshabhimani.com/.../political.../786009

8) UDF വാദം :

പിഎസ് സി നിയമനം

UDF:  പിഎസ് സി നിയമനം മാത്രം 1,58,680.   റാങ്ക് ലിസ്റ്റ് 11 തവണ നീട്ടി. എപ്പോഴും ലൈവ് റാങ്ക് ലിസ്റ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തി.

LDF : പിഎസ് സി അഡൈ്വസ് - 1,55,544.  ഭരണത്തിന്റെ അവസാന നാളില്‍ ഒരു തവണ മാത്രം റാങ്ക് ലിസ്റ്റ്  നീട്ടി.  

വാസ്തവം : ??

ഈ കണക്കില്‍ ചെറിയ ഒരു പിശക് ഉണ്ട് കോണ്‍ഗ്രസുകാരാ... നിങ്ങളുടെ കാലത്ത് 1,54,238 പേര്‍ക്കാണ് നിയമന ശൂപാര്‍ശ നല്‍കിയത്.!

http://www.niyamasabha.org/.../u00022-280616-827000000000...

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലു വര്‍ഷവും ഏഴ് മാസം കാലയളവില്‍ 4012 റാങ്ക് ലിസ്റ്റുകള്‍ പിഎസ്.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 3113 റാങ്ക് ലിസ്റ്റുകള്‍ മാത്രമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ ഇതേ കാലയളവില്‍ പ്രസിദ്ധീകരിച്ചത്.

LDF  സര്‍ക്കാര്‍ 157909 നിയമന ശുപാര്‍ശകളാണ് പിഎസ്.സി നല്‍യിട്ടുള്ളത്. 27000 സ്ഥിരം തസ്തികകള്‍ ഉള്‍പ്പെടെ 44000 പുതിയ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്.

9). UDF വാദം

റബര്‍ സബ്സിഡി

യുഡിഎഫ് റബറിന് 150 രൂപ ഉറപ്പാക്കുന്ന വിലസ്ഥിരതാ ഫണ്ടിലേക്ക്  300 കോടി വകയിരുത്തി. റബറിന് വിലക്കുറവായിരുന്നതിനാല്‍ 70 രൂപ വരെ സബ്സിഡി നല്കി. ഇനി താങ്ങുവില 250 രൂപ.

വാസ്തവം : ??

റബര്‍ വിലസ്ഥിരതാ പദ്ധതിയുടെ ഭാഗമായി അടിസ്ഥാനവില 150 രൂപയില്‍ നിന്ന് 175 രൂപയായി  ഉയര്‍ത്തുകയാണ്  LDF ചെയ്തത്. മാത്രമല്ലാ നെല്ലിന്റെ സംഭരണ വില 28 രൂപയാക്കി. നാളികേരത്തിന്റെ സംഭരണവില 22 ല്‍ നിന്ന് 32 രൂപയാക്കി ഉയര്‍ത്തിയതും LDF ആണ്.

10) UDF വാദം :

ബൈപാസുകള്‍

UDF :കോഴിക്കോട് ബൈപാസ് പൂര്‍ത്തിയായി. കൊല്ലം, ആലപ്പുഴ ബൈപാസ് നിര്‍മാണോദ്ഘാടനം നടത്തി.

വാസ്തവം : ??

കൊല്ലത്തും, ആലപ്പുഴയിലും എന്നാണ് തറക്കല്ല് ഇട്ടതെന്ന് കൂടെ പറയുമെന്ന് കരുതി.

278 കോടി രൂപയാണ് അടങ്കല്‍. 50 ശതമാനം സംസ്ഥാന വിഹിതമായി 139 കോടി രൂപ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 34 കോടി രൂപയാണ് നല്‍കിയിരുന്നത്. 105 കോടി രൂപ ഈ സര്‍ക്കാരാണ് നല്‍കിയത്. 190 പൈലുകളാണുള്ളത്. 46 പിയറുകളില്‍ ഒന്‍പത് എണ്ണം മാത്രമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ചത്. ബാക്കി 37 പിയറുകള്‍ ഈ സര്‍ക്കാരിന്റെ കാലത്താണ് നിര്‍മ്മിച്ചത്.

ആലപ്പുഴ ബൈപ്പാസ്

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ 15 ശതമാനം ജോലികളാണ് പൂര്‍ത്തിയായിരുന്നത്. പിന്നീടുള്ള നാലര വര്‍ഷംകൊണ്ടാണ് 85 ശതമാനം പ്രവൃത്തി പൂര്‍ത്തിയാക്കിയത്. കളര്‍കോട് മുതല്‍ കൊമ്മാടി വരെയുള്ള 6.8 കി. മീ നീളമുള്ള ബൈപാസ് പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നത് 50 വര്‍ഷം.

11) UDF വാദം

പാലങ്ങള്‍

UDF : 1600 കോടി ചെലവിട്ട് 227 പാലങ്ങള്‍ പൂര്‍ത്തിയാക്കി.

വാസ്തവം : ??

ഇതിലെ വാസ്തവം ചുവടെ പറയുന്നതാണ്.

സംസ്ഥാന ചരിത്രത്തില്‍ ഏറ്റവുമധികം പാലങ്ങള്‍ നിര്‍മിച്ചത് ഈ സര്‍ക്കാരാണ്.  നിര്‍മാണം പൂര്‍ത്തിയാക്കിയതും നിര്‍മാണത്തിലിരിക്കുന്നതും ബലപ്പെടുത്തിയതും ഭരണാനുമതി നല്‍കിയതുമുള്‍പ്പെടെ 569. യുഡിഎഫ് ഭരണത്തില്‍ 275 പാലം നിര്‍മിച്ചെന്ന് ഉമ്മന്‍ചാണ്ടി അവകാശപ്പെടുന്നെങ്കിലും പൂര്‍ത്തിയാക്കിയത് 73 മാത്രം. ബാക്കിയുള്ളവ യാഥാര്‍ഥ്യമാക്കിയതും എല്‍ഡിഎഫ് സര്‍ക്കാരാണ്. യുഡിഎഫ് ഭരണത്തില്‍ ടോള്‍

12 ) UDF വാദം:

എല്ലാവര്‍ക്കും പാര്‍പ്പിടം

യുഡിഎഫ് - 4.4 ലക്ഷം വീടുകള്‍ നിര്‍മിച്ചു.

എല്‍ഡിഎഫ് - 2.5 ലക്ഷം വീടുകള്‍ നിര്‍മിച്ചു.

വാസ്തവം : ??

വിണ്ടും നുണ

UDF കാലത്ത് 2011 - മുതല്‍ 2016 വരെ 1 ,87,667 ഭവനങ്ങള്‍ പൂര്‍ത്തികരിച്ചു.അതും 15 പദ്ധതികളുടെ ആകെ കണക്കിലാണ്. ഇതാ ഡാറ്റ.

http://www.niyamasabha.org/.../u01634-310118-827000000000...

ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം 2 ,50,547 വീടുകളും ,6 ഭവന സമുചയങ്ങളും പൂര്‍ത്തികരിച്ചു. ഇതാ ഡാറ്റ.

http://www.niyamasabha.org/.../u01613-190121-866000000000...

13) UDF വാദം:

ജനസമ്പര്‍ക്കം

മൂന്നു ജനസമ്പര്‍ക്കപരിപാടികളില്‍ 11,45,449 പരാതികളില്‍ തീര്‍പ്പുകല്‍പ്പിച്ചു. 242.87 കോടി രൂപയുടെ ധനസഹായം നല്കി.

വാസ്തവം :??

2011 - 2016 വരെ 158 കോടി രൂപയാണ് പരസ്യത്തിനായി UDF ഗവ: ചിലവൊഴിച്ചത്. സഹായധനം നല്‍കിയത് 242.87 കോടി.

മൂന്ന് ഘട്ടമായി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയുടെ ചിലവ് 20 കോടിയോട് അടുത്ത്.

http://www.niyamasabha.org/.../u00048-280616-846000000000...

14) UDF വാദം:

പട്ടയവിതരണം

യുഡിഎഫ്    1.79 ലക്ഷം

എല്‍ഡിഎഫ് 1.76 ലക്ഷം

വാസ്തവം :??

വിണ്ടും നൂണ ,എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് നാലര വര്‍ഷത്തിനിടെ പട്ടയം നല്‍കിയത് 1,63,691 പേര്‍ക്ക്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 82,000 പട്ടയംമാത്രമാണ് നല്‍കിയത്.

http://www.niyamasabha.org/.../u00904-110716-174000000000...

http://www.niyamasabha.org/.../u01386-180121-801000000000...

15 ) UDF വാദം:

ശബരിമല

ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനുള്ള ശക്തമായ നിലപാട് സ്വീകരിച്ചു.ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിയമപോരാട്ടം നടത്തി. 12.67 ഹെക്ടര്‍ വനഭൂമി പെരിയാര്‍ ടൈഗര്‍ സംരക്ഷിതമേഖലയില്‍ നിന്ന് നേടിയെടുത്തു.നിലയ്ക്കലില്‍ 110 ഹെക്ടര്‍ വനഭൂമി ബേസ് ക്യാമ്പിന് നല്കി. 

വാസ്തവം :??

കഷ്ടം, പരിതാപകരം  എന്നതൊഴിച്ചാല്‍ ഈ ചോദ്യത്തിന് എനിക്ക് ഒന്നും പറയാനില്ലാ,

16)  UDF വാദം :

പൊതുമേഖലാ സ്ഥാപനങ്ങള്‍

യുഡിഎഫ് കാലത്ത് 5 വര്‍ഷത്തെ സഞ്ചിത നഷ്ടം 213 കോടി രൂപ. 899 കോടി രൂപയുടെ ധനസഹായം

വാസ്തവം :??

എന്ത് രസമായിട്ടാണ് നുണ പറയുന്നത്..,

ഉമ്മന്‍ ചാണ്ടി കാലത്ത് 40 സ്ഥാപനങ്ങളില്‍ 32 നഷ്ടവും 8 ലാഭത്തിലുമായിരുന്നു.

നിലവില്‍ 42 സ്ഥാപനങ്ങളുടെ കണക്കില്‍ 15 സ്ഥാപനങ്ങള്‍ ലാഭത്തിലും 27 നഷ്ടത്തിലുമാണ്.

ബാക്കി താരതമ്യം ഡാറ്റയില്‍.

http://www.niyamasabha.org/.../u00525-130121-885000000000...

17 ) UDF വാദം:

പ്രവാസകാര്യം

 കോവിഡ് മഹാമാരി ഉണ്ടായപ്പോള്‍ അന്യസംസ്ഥാനങ്ങളിലും വിദേശത്തുമുള്ള മലയാളികള്‍ നാട്ടില്‍ എത്താതിരിക്കാന്‍ തടസം സൃഷ്ടിച്ചു. ഗള്‍ഫിലും മറ്റും അനേകം മലയാളികള്‍ കോവിഡ് മൂലം മരിച്ചുവീണു.

വാസ്തവം:??

2020 മെയ് ആദ്യ വാരത്തിനും ഈ വര്‍ഷം ജനുവരി നാലിനും നും ഇടയില്‍ 8.43 ലക്ഷം പേര്‍ വിദേശരാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയത്.

18 ) UDF വാദം

പൊതുകടം

യുഡിഫ് കാലത്തു പൊതുകടം വെറും 1,57,370 കോടി രൂപ ആയിരുന്നു. എല്‍ ഡി എഫ് അത് 3,27,655 കോടി രൂപയായി ഉയര്‍ത്തി. 1,72,85  കോടി രൂപ ഈ സര്‍ക്കാര്‍ മാത്രം കടംവാങ്ങി.  കടവര്‍ധന 108% വര്‍ധന.

വാസ്തവം: ??

സംസ്ഥാനത്തിന്റെ പൊതുകടം സംബന്ധിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ ഷാഫി പറമ്പില്‍ നക്ഷത്രച്ചിഹ്നമിടാത്ത ചോദ്യം (394/04.02.2020) ചോദിച്ചിരുന്നു . അതിന്റെ ഉത്തരമായി ഡോ. ഐസക്  2012-13 മുതലുള്ള കണക്ക് പറഞ്ഞു. ഓരോ വര്‍ഷവും പൊതു കടത്തിലുണ്ടായ വര്‍ദ്ധനവിലെ ശതമാനം താഴെ പറയും പോലെയാണ്.

2012-13 - 16.92 %

2013-14 - 15.52 %

2014-15 - 15.18 %

2015-16 - 14.15 %

2016-17 - 14.72 %

2017-18 - 13.59 %

2018-19 - 10.19 %

2019-20 - 8.58 %

അതായത്, കടമെടുക്കലിലെ പ്രതിവര്‍ഷ വര്‍ദ്ധനവിന്റെ നിരക്ക് യുഡിഎഫ് കാലത്തേക്കാള്‍ വളരെയധികം കുറക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്

19) UDF വാദം:  

സാമ്പത്തിക വളര്‍ച്ചാ നിരക്ക്

UDF : 5 വര്‍ഷം 2011-16

ശരാശരി വളര്‍ച്ചാ നിരക്ക് 6.42 %

LDF : 5 വര്‍ഷം 2016- 21

ശരാശരി വളര്‍ച്ചാ നിരക്ക് 5.28%

വാസ്തവം ??

വിണ്ടും നുണ ,

2011 - 16 കാലയളവില്‍ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച 4.9 % ആയിരുന്നു. പ്രളയവും തകര്‍ച്ചയും ,കോവിഡും ഒക്കെ ഉണ്ടായിട്ടും LDF സര്‍ക്കാരിന്റെ ഭരണകാലത്തെ ശരാശരി സാമ്പത്തിക വളര്‍ച്ച  5.9 % ആണ്.

ബഡ്ജറ്റ് ഡാറ്റ ചുവടെ

http://www.finance.kerala.gov.in/bdgtDcs.jsp

(ബജറ്റ് പ്രസംഗം ,പേജ് 14)

രണ്ടാം ഭാഗം

1) UDF വാദം :

യുഡിഎഫ് മന്ത്രിസഭ അവസാന നാളുകളില്‍ എടുത്ത തീരുമാനങ്ങളെക്കുറിച്ച് മന്ത്രി എകെ ബാലന്റെ  നേതൃത്വത്തിലുള്ളി മന്ത്രിസഭാ സമിതി അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല.

വാസ്തവം :??

പച്ചകള്ളം ,

യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് ഇറക്കിയ ഉത്തരവുകളില്‍ ഭൂരിപക്ഷവും ചട്ടം ലംഘിച്ചും ക്രമവിരുദ്ധവുമായാണെന്ന് മന്ത്രി സഭ ഉപസമിതിയുടെ കണ്ടെത്തല്‍. റവന്യൂവകുപ്പ് ഇറക്കിയ ഉത്തരുവകളില്‍ 90 ശതമാനവും നിയമം ലംഘിച്ചുള്ളവയാണെന്നാണ് എകെ ബാലന്‍ ചെയര്‍മാനായ മന്ത്രിസഭ ഉപസമിതിയുതി കണ്ടെത്തി.മെത്രാന്‍ കായല്‍, കടമക്കുടി നിലം നികത്തല്‍, ഹോബ്സ് പ്ലാന്റേഷന്‍ തുടങ്ങിയ വിവാദ തീരുമാനങ്ങള്‍ക്കു പിന്നിലെല്ലാം നിയമവിരുദ്ധമായ ഇടപെടല്‍ നടന്നട്ടുണ്ടെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്.

നിയമസഭ ഡാറ്റ ചുവടെ

http://www.niyamasabha.org/.../u05404-181119-254000000000...

2) UDF വാദം :

സോളാര്‍ കേസ് ഇടതുസര്‍ക്കാരിന്റെ  കാലത്ത് ക്രൈംബ്രാഞ്ച് അന്വേഷിച്ച് അടിസ്ഥാനരഹിതമെന്ന് കണ്ടെത്തി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് വിവാദമായ കത്തും അതിന്റെ അടിസ്ഥാനത്തിലുള്ള കാര്യങ്ങളും ഹൈക്കോടതി എടുത്തുകളഞ്ഞതോടെ ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തന്നെ അപ്രസക്തമായി.

വാസ്തവം :??

ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇനി പിണറായി വിജയന്‍ നിയമസഭയില്‍ വെച്ച സോളര്‍ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കൂടെ ആളുകള്‍ വായിച്ചിരിക്കട്ടെ.

ഇതേ വരെയുള്ള സോളര്‍ സംഭവ വികസങ്ങള്‍ ചുവടെ.

http://www.niyamasabha.org/.../09.11.17%20Statement...

https://www.malayalamnewsdaily.com/.../kerala/solar-case

3) UDF വാദം :

വിഴിഞ്ഞം തുറമുഖ കരാറില്‍ അഴിമതിയുണ്ടെന്ന സിപിഎമ്മിന്റെ ആരോപണവും സിഎജിയുടെ ചില പരാമര്‍ശങ്ങളും ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ കമ്മീഷന്‍ പൂര്‍ണമായി തള്ളിക്കളഞ്ഞു.

വാസ്തവം : ??

തിര്‍ത്ത് പറയല്ലേ ഉമ്മന്‍ചാണ്ടി സാറെ ,

ആസ്തി പണയം വെക്കാന്‍ അദാനി ഗ്രൂപ്പിനെ അനുവദിക്കുന്നത് അടക്കം മൂന്ന് വ്യവസ്ഥകളാണ് സംസ്ഥാനതാല്‍പര്യത്തിന് വിരുദ്ധമെന്ന് കൂടെ അല്ലേ ജുഡീഷ്യല്‍ കമീഷന്‍ കണ്ടെത്തിയത്.

ടെര്‍മിനേഷന്‍ പേമന്റെ് വ്യവസ്ഥ, കരാറുകാരനെ തെരഞ്ഞെടുത്ത ശേഷം പദ്ധതിയില്‍ സുപ്രധാന മാറ്റം വരുത്തിയത് എന്നിവയാണ് മറ്റ് വ്യവസ്ഥകള്‍.

ഈ മൂന്ന് വ്യവസ്ഥക്കും എതിരായ സി.എ.ജി നിരീക്ഷണത്തോട് യോജിക്കുകയാണ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ കമീഷന്‍.

https://www.doolnews.com/vizhinjam-project-judicial...

4) UDF വാദം :

ടൈറ്റാനിയം കേസ്, പാമോയില്‍ കേസ്, പാറ്റൂര്‍ ഭൂമി കേസ്, ബാര്‍ കോഴക്കേസ് എന്നിവയെല്ലാം അടിസ്ഥാനരഹിതമാണെന്നു തെളിയിക്കപ്പെട്ടു.

വാസ്തവം :??

അടിസ്ഥാനപരമായി എവിടെ തെളിയിക്കപ്പെട്ടു എന്ന്? സി.ബി.ഐ കേസ് എറ്റെടുക്കാള്‍ കഴിയില്ലാ എന്ന് അറിയിച്ചല്‍ കേസ് തീര്‍ന്നോ??

CBI പറഞ്ഞ കാരണങ്ങള്‍ ഉമ്മന്‍ ചാണ്ടിക്ക് അറിയാതെ വരുമോ'? താഴെ നിയമസഭ ഡാറ്റയില്‍ ആ കാരങ്ങള്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.ഇതിലെവിടെയാണ് ഈ കേസുകള്‍ എഴുതി തള്ളിയതായോ, ഈ കേസ് അടിസ്ഥാന രഹിതമോ ആണെന്ന് CBl യോ ,മറ്റെന്തങ്കിലും ഒരു അന്വേഷണ കമ്മിഷനോ ,കോടതിയോ പറഞ്ഞോ??

http://www.niyamasabha.org/.../s00008-120121-882856877926...

ഈ നിലയില്‍ കളവ് പറഞ്ഞ് ,അത് പിടിക്കപ്പെട്ട് ജാളിതയോടെ നില്‍ക്കേണ്ട ഒരാളാണ് താങ്കള്‍ എന്ന് ഞാന്‍ കരുതുന്നില്ല..!

സ്വയം അപഹാസ്യനാക്കാനുള്ള താങ്കളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി നില കൊള്ളാന്‍ ആണ് എന്റെ തിരൂമാനവും..!

ഇപ്പോഴും യുഡിഎഫ് അല്ല കേരളം ഭരിക്കുന്നതെന്ന് ചെന്നിത്തലയെ ആരെങ്കിലും ഉപദേശിക്കണം: എംഎം മണി

തിരുവനന്തപുരം> യുഡിഎഫ്  ഭരണം പോലെയാണ് എല്‍ഡിഎഫ് കാലത്തും നടക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവ് ധരിച്ചുവെച്ചിരിക്കുന്നതെന്നും കാലം മാറിയെന്നും ഇപ്പോള്‍ മുഖ്യമന്ത്രി  പിണറായി വിജയനാണെന്നും അദ്ദേഹത്തെ ആരെങ്കിലും ഓര്‍മിപ്പിക്കണമെന്നും വൈദ്യുതി മന്ത്രി എംഎം മണി.ദീര്‍ഘകാല കരാര്‍ വെച്ചേ എന്നാണ് പ്രതിപക്ഷ നേതാവ് മുറവിളികൂട്ടിയത്. ഒരു സ്വകാര്യ കമ്പനിയുമായും ഒരു ദീര്‍ഘകാല കരാറും ഉണ്ടായിട്ടില്ല എന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ഇടതുപക്ഷ നേതാക്കളുമൊക്കെ രേഖകള്‍ സഹിതം വ്യക്തമാക്കി.


കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ കിട്ടിയ ഏറ്റവും കുറഞ്ഞ നിരക്കായ യൂണിറ്റിന് 2.80 രൂപ, 2.83 രൂപ നിരക്കുകളില്‍ കാറ്റാടി വൈദ്യുതി വാങ്ങാന്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്)സെക്കിയുമായി മാത്രമേ കരാറുള്ളൂ എന്നും വിശദീകരിച്ചു. എന്നാല്‍ പറഞ്ഞുപോയ അബദ്ധം ആവര്‍ത്തിക്കുകയാണ് പ്രതിപക്ഷ നേതാവ്. കാറ്റാടി വൈദ്യുതിക്കുള്ള കരാര്‍ റദ്ദാക്കണമെന്നും അദ്ദേഹം പറയുന്നു.

ദീര്‍ഘകാല കരാറിന്റെ കാര്യം പൊളിഞ്ഞപ്പോള്‍ ഏപ്രില്‍ മെയ് മാസങ്ങളില്‍ വരുന്ന അധിക ഉപഭോഗം നേരിടാന്‍ ടെണ്ടര്‍ മുഖാന്തിരം ഉണ്ടാക്കിയ ഹൃസ്വകാല കരാറിന്റെ കോപ്പി വിതരണം ചെയ്ത് ഇതാണ് ഞാന്‍ പറഞ്ഞത് എന്നായി പുതിയ വാദം. രണ്ടും രണ്ടുകാര്യങ്ങളാണെന്ന് വിശദീകരിച്ചപ്പോള്‍ ദീര്‍ഘകാല കരാര്‍ ഇല്ലാ എന്നു പറഞ്ഞത് കരാറേ ഇല്ല എന്നാണ് താന്‍ കേട്ടത് എന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വെച്ച ദീര്‍ഘകാല കരാറുകളുടെ ഒരു പട്ടികയാണ് ഇതോടൊപ്പം കൊടുക്കുന്നത്. പതിനൊന്ന് കരാറുകള്‍. യൂണിറ്റിന് 3.91 രൂപ മുതല്‍ 5.42 രൂപ വരെയായിരുന്നു വില. എത്ര കോടിയാണ് യുഡിഎഫ് കോഴ വാങ്ങിയത്?. ഇതിലൊക്കെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിന്, അന്നത്തെ അഭ്യന്തര മന്ത്രിക്ക്  എത്ര പങ്കു കിട്ടി? ദയവായൊന്ന് വെളിപ്പെടുത്തുമോ?- മന്ത്രി ചോദിച്ചു

വൈദ്യുതി വാങ്ങല്‍; യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തിന് നഷ്ടം വരുത്തിയത് 10,000 കോടി: എ കെ ബാലന്‍

പാലക്കാട്‌ > ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നാല് സ്വകാര്യ കമ്പനികളുമായി 25 വർഷത്തേക്ക് സൗരോര്‍ജം വാങ്ങാനുണ്ടാക്കിയ കരാർ വഴി സംസ്ഥാനത്തിന് 10,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. വർഷംതോറും 800 മെഗാവാട്ട്‌ വൈദ്യുതി വാങ്ങാൻ യൂണിറ്റിന്‌ 4.25 രൂപ നിരക്കിലാണ്‌ കരാറിൽ ഏർപ്പെട്ടത്‌. 66,225 കോടി രൂപയുടെ കരാറിൽ വർഷം 427 കോടി രൂപയാണ്‌ കെഎസ്‌ഇബിക്ക്‌ നഷ്ടമുണ്ടാകുക. ഇതിൽ 500 മെഗാവാട്ടിന്റെ കരാറിന്‌ വൈദ്യുതി റഗുലേറ്ററി കമീഷന്റെ അനുമതിയില്ല. മുൻ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഉമ്മൻചാണ്ടി നടത്തിയ അഴിമതികൾ ചർച്ചയാക്കാനാണ്‌ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും മന്ത്രി എ കെ ബാലൻ പറഞ്ഞു. സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കുന്ന കരാറിൽ യുഡിഎഫ് സർക്കാർ ഏർപ്പെടുമ്പോൾ കെപിസിസി പ്രസിഡന്റായിരുന്നു രമേശ് ചെന്നിത്തല.

എൽ വൺ, എൽ ടു വിഭാഗങ്ങളിൽ യൂണിറ്റിന്‌ 50 പൈസ വ്യത്യാസമുണ്ട്‌. ഇതുകാണാതെ രണ്ടിനും ഒുരേ തുകയാണ്‌ കരാറിൽ രേഖപ്പെടുത്തിയത്. ഈ വ്യത്യാസം റഗുലേറ്ററി കമീഷൻ അംഗീകരിച്ചിട്ടില്ല. യുഡിഎഫ് സര്‍ക്കാര്‍ ഇത്തരത്തില്‍ കരാറില്‍ ഏർപ്പെട്ടത് കെപിസിസി പ്രസിഡന്റ്‌ അറിയാതെയാണോ എന്ന്‌ ചെന്നിത്തല വ്യക്തമാക്കണം. അങ്ങനെയൊരു കരാർ ഉണ്ടാക്കിയിട്ടില്ല എന്ന്‌ പ്രതിപക്ഷ നേതാവ്‌ പറയുകയാണെങ്കിൽ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും എ കെ ബാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എൽഡിഎഫ്‌ സർക്കാർ മൂന്ന്‌ മാസത്തേക്ക്‌ 2.58 രൂപയ്‌ക്കാണ്‌ വൈദ്യുതി വാങ്ങാൻ കരാർ ഉണ്ടാക്കിയത്‌. 300 മെഗാവാട്ടിന്റെ കരാറിൽ 75 മെഗാവാട്ട്‌ മാത്രമാണ്‌ അദാനിയുടെ കമ്പനി നൽകുന്നത്‌. 4.25 രൂപയ്‌ക്ക്‌ 25 വർഷത്തേക്ക്‌ വൈദ്യുതി വാങ്ങാൻ കരാർ ഉണ്ടാക്കിയവരാണ്‌ 2.58 രൂപയ്‌ക്ക്‌ വൈദ്യുതി വാങ്ങുന്നതിനെ എതിർക്കുന്നത്‌. 2019ൽ കരാർ ഉണ്ടാക്കിയത്‌ ഇപ്പോഴാണ്‌ പ്രതിപക്ഷ നേതാവ്‌ ഉയർത്തുന്നത്‌. ഇത്രയും കാലം എന്തുകൊണ്ട്‌ പുറത്തുവിട്ടില്ല. എൽഡിഎഫ്‌ സർക്കാരിനെതിരെ പൊട്ടിച്ച ബോംബ്‌ ഫലത്തിൽ ഉമ്മൻചാണ്ടിക്കാണ്‌ കൊണ്ടത്. പിണറായി സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ്‌ കൊണ്ടുവന്ന ഏതെങ്കിലും ആരോപണം ശരിയായിട്ടുണ്ടോയെന്നും എ കെ ബാലൻ ചോദിച്ചു.

ഉമ്മൻചാണ്ടിയുടെ നുണകൾക്ക്‌ അക്കമിട്ട്‌ മറുപടി നിരത്തി മുഖ്യമന്ത്രി; "യഥാര്‍ത്ഥ വസ്‌തു‌ത ജനങ്ങളുടെ മുന്നില്‍ വയ്‌ക്കുന്നു'

തിരുവനന്തപുരം > കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ കാലത്തെ വികസന ‐‐ ക്ഷേമ പ്രവർത്തനങ്ങളെന്ന പേരിൽ ഉമ്മൻചാണ്ടി പറഞ്ഞ നുണകൾക്കെതിരെ വസ്‌തുതകൾ നിരത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വയം സംസാരിക്കുന്ന കണക്കുകളിലൂടെയും ജനങ്ങള്‍ക്ക് സ്വയം കാണാന്‍ കഴിയുന്ന നേട്ടങ്ങളിലൂടെയുമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ പൊതുജനങ്ങളുടെ അംഗീകാരം നേടിയിട്ടുള്ളത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരുമായി താരതമ്യം ചെയ്‌താല്‍ ഏതൊരു മേഖലയിലും എല്‍ഡിഎഫ് സര്‍ക്കാര്‍ വളരെ മുന്നിലാണ് - മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം ഉയര്‍ത്തിയ വാദഗതികള്‍ പലതും വസ്‌തുതകള്‍ക്ക് നിരക്കാത്തതും വസ്‌തുതകള്‍ മറച്ചുവയ്‌ക്കുന്നതുമായതിനാല്‍ യഥാര്‍ത്ഥ വസ്‌തു‌ത ജനങ്ങളുടെ മുന്നില്‍ ഒന്നുകൂടി വയ്‌ക്കുകയാണ്.


1. ക്ഷേമ പെന്‍ഷനുകള്‍

യു.ഡി.എഫ് അധികാരംവിട്ട് ഒഴിയുമ്പോള്‍ ക്ഷേമ പെന്‍ഷന്‍ 600 രൂപയായിരുന്നു. 18 മാസത്തെ കുടിശ്ശികയും ബാക്കിയുണ്ടായിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ഇത് 1600 രൂപയാക്കി. കുടിശ്ശികയില്ലാതെ വിതരണം ചെയ്തു. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇപ്പോള്‍ ഒരു കുടിശ്ശികപോലും അവശേഷിക്കാതെ 60 ലക്ഷം പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കുന്നു. ഇനി 1500 രൂപ പെന്‍ഷന്‍ എന്ന വാദം പരിശോധിക്കാം. 80 വയസ്സിനു മുകളിലുള്ളവര്‍ക്ക് 1500 രൂപ പെന്‍ഷന്‍ നല്‍കാനാണ് യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. അതും കുടിശ്ശികയാക്കിയിട്ടാണ് പോയത്.

ഇക്കാര്യമെല്ലാം മറച്ചുവച്ചുകൊണ്ട് 800 മുതല്‍ 1500 രൂപ വരെ പെന്‍ഷന്‍ മുന്‍ സര്‍ക്കാര്‍ നല്‍കി എന്നത് ആരുടെ കണ്ണില്‍ പൊടിയിടാനാണ്? എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് പെന്‍ഷന്‍ ലഭിക്കുന്ന 60 ലക്ഷം പേരില്‍ 49 ലക്ഷം പേര്‍ ക്ഷേമ പെന്‍ഷനും ബാക്കി 11 ലക്ഷം പേര്‍ ക്ഷേമനിധി പെന്‍ഷനുമാണ് വാങ്ങുന്നത്. പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ച് കുടിശ്ശികയില്ലാതെ പെന്‍ഷന്‍ വീടുകളിലെത്തിക്കുന്നത് എല്‍.ഡി.എഫ് സര്‍ക്കാരാണ്. ക്ഷേമ പെന്‍ഷനുവേണ്ടി യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് 9,311 കോടി രൂപ നല്‍കിയപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ക്ഷേമ പെന്‍ഷനുവേണ്ടി 33,500 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു.

2. സൗജന്യ അരി

യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് എ.പി.എല്‍ ഒഴികെ മറ്റെല്ലാവര്‍ക്കും അരി സൗജന്യമാക്കി എന്ന വാദം വിചിത്രമാണ്. എ.എ.വൈ വിഭാഗത്തിന് കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന അരി യു.ഡി.എഫ് സര്‍ക്കാര്‍ വിതരണം ചെയ്ത കാര്യമായാണ് പറയുന്നത്. ബി.പി.എല്ലില്‍ കേന്ദ്രം ഒഴിവാക്കിയ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി വിപുലീകരിച്ചത് എല്‍.ഡി.എഫ് സര്‍ക്കാരാണ്. എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ കാലയളവില്‍ പ്രളയവും കോവിഡും അടക്കമുള്ള പ്രതിസന്ധികളില്‍ സൗജന്യ റേഷനും ജനങ്ങള്‍ക്ക് അവകാശപ്പെട്ട ഭക്ഷ്യകിറ്റും പൂര്‍ണ്ണമായും സൗജന്യമായി നല്‍കി.

റേഷന്‍ സംവിധാനം പരിഷ്കരിച്ച് സുതാര്യമായ വിതരണം എല്‍.ഡി.എഫ് സര്‍ക്കാരാണ് നടപ്പാക്കിയത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ 2011 ല്‍ ഓണത്തിന് ആരംഭിച്ച ഭക്ഷ്യകിറ്റ് യു.ഡി.എഫ് സര്‍ക്കാര്‍ തുടരുക മാത്രമാണ് ചെയ്തത്. യു.ഡി.എഫ് സര്‍ക്കാര്‍ എ.പി.എല്‍ വിഭാഗത്തിന് ഒരുകാലത്തും സൗജന്യമായി അരി നല്‍കിയിരുന്നില്ല. 2011 ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അരി കിലോഗ്രാമിന് 2 രൂപയ്ക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നു.

3. മെഡിക്കല്‍ കോളേജ്

യാതൊരുവിധ സൗകര്യങ്ങളുമില്ലാതെ ബോർഡ് മാറ്റി നടത്തിയ പ്രഖ്യാപനങ്ങളാണ് യു.ഡി.എഫ് കാലത്തേത് .എല്ലാത്തിനുമൊപ്പം അഴിമതി ആരോപണങ്ങളും.

ബോർഡ് മാറ്റുന്നതല്ല, സൗകര്യങ്ങൾ ഒരുക്കി മെഡിക്കൽ കോളേജ് നിലവാരത്തിലേക്ക് ഉയർത്തുകയാണ് ഈ സർക്കാർ ചെയ്തത്. എല്‍.ഡി.എഫ് സര്‍ക്കാര്‍, സര്‍ക്കാര്‍ മേഖലയില്‍ വയനാട് ജില്ലയിലും മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ നടപടി സ്വീകരിച്ചുകഴിഞ്ഞു.

4. ആശ്വാസകിരണം പദ്ധതി

വി.എസ് സര്‍ക്കാരിന്‍റെ കാലത്ത് 2010 ലാണ് 'ആശ്വാസകിരണം' പദ്ധതി ആരംഭിച്ചത്. യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് ഗുണഭോക്താക്കളുടെ എണ്ണം 63,544 ആയിരുന്നു. ഈ സര്‍ക്കാരിന്‍റെ കാലത്താണ് നിരക്ക് 600 രൂപയായി വര്‍ദ്ധിപ്പിച്ചത്. നിലവില്‍ 1.14 ലക്ഷം ഗുണഭോക്താക്കള്‍ക്കായി 338 കോടി രൂപ ഈ സര്‍ക്കാര്‍ ചെലവഴിച്ചു.

'സ്നേഹപൂര്‍വ്വം' പദ്ധതിയില്‍ നിലവില്‍ 50,642 ഗുണഭോക്താക്കളുണ്ട്. ഈ സര്‍ക്കാര്‍ 101 കോടി രൂപ ഈ വിഭാഗത്തിന് ചെലവഴിച്ചിട്ടുണ്ട്.

'വികെയര്‍' പദ്ധതിയില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് വെറും 17 ഗുണഭോക്താക്കള്‍ മാത്രമാണ് ഉണ്ടായിരുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ 5 വര്‍ഷം കൊണ്ട് ചെലവഴിച്ചത് വെറും 2.6 ലക്ഷം രൂപയാണ്. ഈ സര്‍ക്കാരിന്‍റെ കാലത്ത് ഗുണഭോക്താക്കളുടെ എണ്ണം 1250 ആയി ഉയരുകയും 17 കോടി രൂപ ഇതിനായി ചെലവഴിക്കുകയും ചെയ്‌തു.

'സമാശ്വാസം' പദ്ധതിയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ചെലവഴിച്ചത് വെറും 13 കോടി രൂപയാണ്. ഈ സര്‍ക്കാര്‍ ഗുണഭോക്താക്കളുടെ എണ്ണം 831 ആക്കുകയും ചെലവഴിച്ച തുക 40.5 കോടി രൂപയായി ഉയരുകയും ചെയ്തു.

5. രാഷ്ട്രീയ കൊലപാതകങ്ങള്‍

മനുഷ്യജീവന്‍ അപഹരിക്കുന്ന സംഘട്ടനങ്ങളും സംഘര്‍ഷങ്ങളും ഒരെണ്ണം പോലും ഉണ്ടാകരുതെന്നാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ നിലപാട്. ഫലപ്രദമായ ഇടപെടലുകളിലൂടെ ഇത് അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാ നടപടികളും എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചു.

6. പി.എസ്.സി നിയമനം

യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് പി.എസ്.സി വഴി നിയമിച്ചവരുടെ എണ്ണം 1,50,353 ആണ്. എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് 1,63,131 പേര്‍ക്ക് പി.എസ്.സി വഴി നിയമനം നല്‍കി (യു.ഡി.എഫ് കാലത്ത് നിയമനം നല്‍കാത്ത 4,031 കെ.എസ്.ആര്‍.ടി കണ്ടക്ടര്‍മാര്‍ക്ക് എല്‍.ഡി.എഫ് സര്‍ക്കാരാണ് നിയമനം നല്‍കിയത്). പി.എസ്.സി പരീക്ഷയില്‍ ക്രമക്കേടുകള്‍  കണ്ടെത്തിയപ്പോള്‍ അതില്‍ ശക്തമായ നിയമനടപടി സ്വീകരിച്ചു.

7. റബ്ബര്‍ സബ്സിഡി

യു.ഡി.എഫ് കാലത്ത് വെറും 381 കോടി രൂപയാണ് റബ്ബര്‍ സബ്സിഡിയായി വിതരണം ചെയ്തത്.  എല്‍.ഡി.എഫ് കാലയളവില്‍ 1382 കോടി രൂപ റബ്ബര്‍ സബ്സിഡിയായി വിതരണം ചെയ്തിട്ടുണ്ട്. യു ഡി  എഫ് കാലത്തെ കുടിശികയും ഈ  സർക്കാരാണ് വിതരണം ചെയ്തത്.

8. വന്‍കിട പദ്ധതികള്‍, ബൈപാസുകള്‍, പാലങ്ങള്‍

യു.ഡി.എഫ് കാലത്തെ കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും സ്തൂപമായിരുന്ന പാലാരിവട്ടം പാലം എല്‍.ഡി.എഫ് കാലത്ത് ശാക്തീകരിച്ച് പുതുക്കിപ്പണിതത് ഓർമ്മിപ്പിക്കട്ടെ. കണ്ണൂർ വിമാനത്താവളവമൊക്കെ നിങ്ങളുടെ കാലത്ത് എങ്ങനെ ആയിരുന്നു എന്നതിൻ്റെ ചിത്രം ജനങ്ങളുടെ മനസിൽ ഉണ്ട്.

കണ്ണൂർ എയര്‍പോര്‍ട്ട്, കൊച്ചി മെട്രോ പൂര്‍ത്തിയാക്കല്‍ ദീര്‍ഘിപ്പിക്കൽ, കൊച്ചി വാട്ടര്‍ മെട്രോ, ദേശീയ ജലപാത. ദേശീയപാത വികസനം, റെയില്‍വേ വികസനം, മലയോര ഹൈവേ, തീരദേശ ഹൈവേ, കെ-റെയില്‍, കെ-ഫോൺ. ഗെയ്‌ല്‍ പൈപ്പ്ലൈന്‍ , എല്‍എന്‍ജി ടെര്‍മിനല്‍, പെട്രോ കെമിക്കല്‍സ് പാര്‍ക്ക്, ലൈഫ് സയന്‍സസ് പാര്‍ക്ക്, ഹൈടെക്ക് ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ തുടങ്ങി ഇഛാശക്തിയോടെ സർക്കാർ നടപ്പാക്കിയ ഒട്ടനവധി പദ്ധതികൾ എടുത്തു പറയാൻ  ഉണ്ട്.

ദീര്‍ഘകാലം മുടങ്ങിക്കിടന്ന ആലപ്പുഴ, കൊല്ലം ബൈപാസുകള്‍ പൂര്‍ത്തീകരിച്ചു.  കുണ്ടന്നൂര്‍-വൈറ്റില മേല്‍പ്പാലം പൂര്‍ത്തീകരിച്ചു. പ്രളയാഘാതശേഷിയുള്ള റോഡുകളും പാലങ്ങളും ആര്‍.കെ.ഐ കിഫ്ബി മുഖാന്തിരം നിര്‍മ്മിച്ചുവരുന്നു.

9. മദ്യം, മയക്കുമരുന്ന്

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായ പ്രചരണവും ബോധവല്‍ക്കരണവും നിയമനടപടിയും സ്വീകരിച്ചുവരുന്നു. ബാര്‍ ലൈസന്‍സിന്‍റെ കാര്യത്തില്‍ യു.ഡി.എഫ് കാലത്തുണ്ടായിരുന്ന കുംഭകോണങ്ങളൊന്നും ഈ സര്‍ക്കാരിന്‍റെ കാലത്തില്ല.

10. ഭവനനിര്‍മ്മാണം

യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് 4,43,449 വീടുകള്‍ നിര്‍മ്മിച്ചു നല്‍കി എന്നതാണ് അവകാശവാദം. കേരള നിയമസഭയില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം നമ്പര്‍ 3204 ന് (24.02.2016) നല്‍കിയ മറുപടിയില്‍ 4,70,606 ഭവനരഹിത കുടുംബങ്ങളുണ്ടെന്നാണ് പറഞ്ഞത്. 4,43,449 പേര്‍ക്ക് വീടുകള്‍ വച്ചു നല്‍കി എന്ന വാദം വസ്തുതയാണെങ്കില്‍ കേരളത്തില്‍ ഭവനരഹിതരായി 27,157 കുടുംബങ്ങള്‍ മാത്രമേ അവശേഷിക്കുകയുള്ളൂ. ലൈഫ് പദ്ധതിക്ക് ലഭിച്ച അപേക്ഷകളും വസ്തുതകളും പരിശോധിച്ചാല്‍ ഇതിലും എത്രയോ വലുതാണ് ഭവനരഹിതരായ കുടുംബങ്ങളുടെ എണ്ണം. മേല്‍പറഞ്ഞ നിയമസഭാ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വച്ചുനല്‍കിയ വീടുകളുടെ എണ്ണം 3,141 എന്നാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇതിനകം 2.75 ലക്ഷത്തില്‍പ്പരം വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്.

11. ജനസമ്പര്‍ക്ക പരിപാടി

ധനസഹായം ജനങ്ങളുടെ അവകാശമാണ്. അത് അവരെ വെയിലത്ത് നിര്‍ത്തി വിതരണം ചെയ്യേണ്ട ഔദാര്യമല്ല എന്നതാണ് സര്‍ക്കാര്‍ നയം. മേളകളും ഒച്ചപ്പാടുമില്ലാതെ ഫലപ്രദമായ സംവിധാനത്തിലൂടെ 3,43,050 പെറ്റീഷനുകള്‍ ലഭിച്ചതില്‍ 2,86,098 എണ്ണം തീര്‍പ്പാക്കിയിട്ടുണ്ട് (85.40%).  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ലഭിച്ച 7,70,335 അപേക്ഷകളില്‍ 1800 കോടിയോളം രൂപയുടെ ധനസഹായം വിതരണം ചെയ്തു. എല്ലാം ഓൺലൈനാക്കി മാറ്റിയതും ഈ സർക്കാരാണ്.

12. പട്ടയ വിതരണം

ഗുണഭോക്താക്കള്‍ക്ക് പട്ടയം നല്‍കി ഭൂമി ലഭ്യമാക്കുന്ന കണക്കുകളാണ് യാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നത്. കടലാസ് പട്ടയങ്ങള്‍ കണക്കാക്കാന്‍ കഴിയില്ല. യു.ഡി.എഫ് സര്‍ക്കാര്‍ സംസ്ഥാനത്താകെ 89,884 പട്ടയങ്ങള്‍ വിതരണം ചെയ്തു. എല്‍.ഡി.എഫ് സര്‍ക്കാര്‍ 1,77,011 പട്ടയങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. ലാന്‍റ് ട്രൈബ്യൂണലുകളില്‍ നിലവിലുണ്ടായിരുന്ന 1,53,062 കേസുകള്‍ തീര്‍പ്പ് കല്‍പ്പിച്ചു. 78,071 പട്ടയങ്ങളും ക്രയ സര്‍ട്ടിഫിക്കറ്റുകളും അനുവദിച്ചു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ 99,811 കേസുകളാണ് തീര്‍പ്പാക്കിയത്.

13. ശബരിമല

രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് യു.ഡി.എഫ് നടത്തുന്നത്. വിശ്വാസി സമൂഹത്തിന്‍റെ വികാരങ്ങള്‍ മാനിച്ചുകൊണ്ടും എല്ലാവരുമായും ചര്‍ച്ച ചെയ്തും സുപ്രീംകോടതി വിധി നടപ്പാക്കും എന്നാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ എടുക്കുന്ന നിലപാട്. സുപ്രീംകോടതിയില്‍ കേസ് പരിഗണനയിലിരിക്കെ അനവസരത്തില്‍ അഭിപ്രായം പറയുന്നത് തെരഞ്ഞെടുപ്പുകാലത്ത് വിശ്വാസികളുടെ മനസ്സ് ഇളക്കി വോട്ട് തട്ടാനുള്ള ശ്രമമായി മാത്രമേ കാണാന്‍ കഴിയൂ. ശബരിമല തീര്‍ത്ഥാടനത്തിനായി യു.ഡി.എഫ് സര്‍ക്കാര്‍ 341.21 കോടി രൂപ അനുവദിച്ച സ്ഥാനത്ത് എല്‍.ഡി.എഫ് സര്‍ക്കാര്‍ 1487.17 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന് യു.ഡി.എഫ് സര്‍ക്കാര്‍ 115 കോടി രൂപ അനുവദിച്ചപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ 135.9 കോടി രൂപ അനുവദിച്ചു. ശബരിമല ഇടത്താവളം നിര്‍മ്മിക്കാന്‍ കിഫ്ബി മുഖാന്തിരം 118.35 കോടി രൂപ അനുവദിച്ചു. വരുമാന കുറവ് നികത്താന്‍ 120 കോടി രൂപ അനുവദിച്ചു. ശബരി മലയില്‍ നിര്‍മ്മിച്ച അന്നദാനമണ്ഡപം വളരെ വിപുലമായ സജ്ജീകരണങ്ങളോടുകൂടിയുള്ളതാണ്.

14. പൊതുമേഖലാ സ്ഥാപനങ്ങള്‍

മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്‍റെ അവസാന വര്‍ഷമായ 2015-16 പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉല്‍പ്പാദനം 2799 കോടി രൂപയായിരുന്നത് 2019-20 ല്‍ 3,148 കോടി രൂപയായി വര്‍ദ്ധിച്ചു. 2015-16 ല്‍ ആകെ നഷ്ടം 213 കോടി രൂപയായിരുന്നെങ്കില്‍ 2019-20 ല്‍ 102 കോടി രൂപയുടെ ആകെ ലാഭമാണ്.

പൊതുവിദ്യാലയങ്ങള്‍, പൊതുമേഖലയിലെ ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവയ്ക്കു പുറമെ, മികവിന്‍റെ കേന്ദ്രമായ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച് പ്രവര്‍ത്തനമാരംഭിക്കാനും കഴിഞ്ഞിട്ടുണ്ട്.

15. പ്രവാസി ക്ഷേമം

പ്രവാസി വെല്‍ഫെയര്‍ ഫണ്ടിലെ അംഗത്വം ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ 1.1 ലക്ഷത്തില്‍ നിന്നും 5.6 ലക്ഷമായി വര്‍ദ്ധിപ്പിച്ചു. പ്രവാസി ക്ഷേമത്തിനായി മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ 68 കോടി രൂപ ചെലവാക്കിയപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ 180 കോടി രൂപ ചെലവാക്കി.

16. പൊതു കടം

പൊതു കടം ആഭ്യന്തര വരുമാനത്തിന്‍റെ അനുപാതമായിട്ടാണ് കണക്കാക്കപ്പെടേണ്ടത്. യു.ഡി.എഫ് 2005-06 ല്‍ അധികാരം വിട്ട് ഒഴിഞ്ഞപ്പോള്‍ കടം ആഭ്യന്തരവരുമാനത്തിന്‍റെ 35 ശതമാനമായിരുന്നു. പിന്നീട് വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ 2011-ല്‍ അധികാരമൊഴിഞ്ഞപ്പോള്‍ ഇത് 31.8 ശതമാനമായി കുറഞ്ഞു. പിന്നീട് ആഭ്യന്തര വരുമാനത്തിന്‍റെ അടിസ്ഥാന വര്‍ഷം കണക്കാക്കിയതില്‍ വ്യത്യാസം വന്നപ്പോള്‍ കടത്തിന്‍റെ അനുപാതം കുറഞ്ഞു. യു.ഡി.എഫ് 2015-16 ല്‍ അധികാരമൊഴിഞ്ഞപ്പോള്‍ ധാരാളം ബാധ്യതകള്‍ മാറ്റിവയ്ക്കുകയുണ്ടായി. എന്നിട്ടും കടം ആഭ്യന്തര വരുമാനത്തിന്‍റെ 29 ശതമാനമായി. ഈ ബാധ്യതകളെല്ലാം ഏറ്റെടുത്തശേഷവും 2016-17 ല്‍ കടം ആഭ്യന്തര വരുമാനത്തിന്‍റെ 30.2 ശതമാനമായി മാത്രമേ വര്‍ദ്ധിച്ചിട്ടുള്ളൂ.

17. സാമ്പത്തിക വളര്‍ച്ച

സ്രോതസ് വെളിപ്പെടുത്താതെയാണ് മുന്‍ മുഖ്യമന്ത്രി യു.ഡി.എഫ് കാലത്തെ സാമ്പത്തിക വളര്‍ച്ച 6.42 ശതമാനമെന്നും എല്‍.ഡി.എഫ് കാലത്തെ സാമ്പത്തിക വളര്‍ച്ച 5.28 ശതമാനവുമാണെന്ന് പറയുന്നത്. യു.ഡി.എഫ് കാലത്ത് ശരാശി സാമ്പത്തിക വളര്‍ച്ച 4.85 ശതമാനമാണ്. എല്‍.ഡി.എഫ് കാലത്ത് 4 വര്‍ഷങ്ങളിലെ സാമ്പത്തിക വളര്‍ച്ച 5.44 ശതമാനമാണ്. (സാമ്പത്തിക സര്‍വ്വേ, 2020, വാല്യം 2, പേജ് 11)

ഇതിനു പുറമെ ചില കണക്കുകള്‍ കൂടി പറയാനുണ്ട്. മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ 7780 കി.മീ റോഡുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ 11,580 കി.മീ റോഡുകള്‍ 2021 ജനുവരി വരെ പൂര്‍ത്തീകരിച്ചു. 4530 കി.മീ കൂടി പൂര്‍ത്തിയാക്കും.

ശുദ്ധജല വിതരണ കണക്ഷന്‍റെ കാര്യത്തില്‍ യു.ഡി.എഫ് സര്‍ക്കാരിന്‍റെ 4.9 ലക്ഷം കണക്ഷനുകള്‍ നല്‍കിയപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് 11.02 ലക്ഷം കണക്ഷനുകള്‍ നല്‍കി.

യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് ഒരു തുറമുഖമാണ് പൂര്‍ത്തീകരിച്ചത്. ഈ സര്‍ക്കാരിന്‍റെ കാലത്ത് 5 തുറമുഖങ്ങള്‍ പൂര്‍ത്തീകരിച്ചു.

ചെറുകിട, സൂക്ഷ്മ, മീഡിയം വ്യവസായ സ്ഥാപനങ്ങള്‍ 2015-16 ല്‍ 82,000 ആയിരുന്നു. ഇത് 2020-21 ല്‍ 1.4 ലക്ഷമായി വര്‍ദ്ധിച്ചു.

പൊതുവിദ്യാഭ്യാസ മേഖലയില്‍ 4.99 ലക്ഷം കുട്ടികളുടെ കുറവാണ് യു.ഡി.എഫ് കാലത്ത് ഉണ്ടായത്. എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് പൊതുവിദ്യാലയങ്ങളില്‍ 2 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളില്‍ 6.79 ലക്ഷം കുട്ടികള്‍ അധികമായി ചേര്‍ന്നു. ഇതെല്ലാം കേരള ജനത അനുഭവിച്ചറിഞ്ഞതാണ്. നുണകൾ കൊണ്ട് ഇതൊന്നും മറികടക്കാനാകില്ല എന്ന് ഓർമ്മിപ്പിക്കട്ടെ.

വൈദ്യുതി കരാര്‍ ആരോപണം: പ്രതിപക്ഷനേതാവിനോട് മുഖ്യമന്ത്രിയുടെ 10 ചോദ്യങ്ങൾ

കണ്ണൂർ > വൈദ്യുതി കരാറുമായി ബന്ധപ്പെട്ട വ്യാജ ആരോപണങ്ങളിൽ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയോട്‌ പത്ത്‌ ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ടെടുപ്പു ദിവസം മുതൽ പ്രതിപക്ഷം തന്നെ നിർത്താൻ പോകുന്ന, ഒരു കാമ്പുമില്ലാത്ത ആരോപണമാണ് പ്രതിപക്ഷനേതാവ് ഇപ്പോൾ ആരോപിച്ചുകൊണ്ടിരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ആദ്യദിവസങ്ങളിൽ ഉന്നയിച്ച വാദങ്ങളിൽ നിന്നൊക്കെ അദ്ദേഹം പിന്നാക്കം പോവുകയും ചെയ്‌തു‌. അദ്ദേഹം ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ബാദ്ധ്യസ്ഥനാണ്. പ്രതിപക്ഷത്തിന് അല്പമാത്രമെങ്കിലും രാഷ്ട്രീയധാർമികതയുണ്ടെങ്കിൽ ഈ ചോദ്യങ്ങൾക്കു മറുപടി പറയാനുള്ള ആർജവം കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചോദ്യങ്ങൾ:

1. കെഎസ്ഇബിയുടെ യൂണിറ്റിന് 2.80 രൂപ നിരക്കില്‍ കാറ്റാടി വൈദ്യുതി ലഭിക്കുന്ന കരാറിലൂടെ 1000 കോടി രൂപയുടെ നഷ്ടം അരോപിക്കുന്ന അങ്ങ് പഞ്ചാബിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ യൂണിറ്റിന് 5.67 രൂപ നിരക്കില്‍ കാറ്റാടി വൈദ്യുതിയും 7.25 നിരക്കില്‍ സോളാര്‍ വൈദ്യുതിയും വാങ്ങുന്ന കരാറുകള്‍ വഴിയുള്ള നഷ്ടം വെളിപ്പെടുത്തുമോ?

2. രാജസ്ഥാനിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കാറ്റാടി വൈദ്യുതി യൂണിറ്റിന് 5.02 രൂപയ്ക്കും സോളാര്‍ വൈദ്യുതി യൂണിറ്റിന് 4.29 രൂപയ്ക്കും വാങ്ങുന്നതു വഴിയുള്ള നഷ്ടം അങ്ങ് കണക്കാക്കിയിട്ടുണ്ടോ?

3. യൂണിറ്റിന് 2.80 രൂപ തോതില്‍ കെഎസ്ഇബി ഏര്‍പ്പെട്ട ദീര്‍ഘകാലകരാറിനെ എതിര്‍ക്കുന്ന അങ്ങ് കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് ഏര്‍പ്പെട്ട 1565 മെഗാവാട്ടിന്റെ 11 ദീര്‍ഘകാലകരാറുകള്‍ യൂണിറ്റിന് 3.91 മുതല്‍ 5.42 രൂപ വരെ നിരക്കില്‍ ഏര്‍പ്പെട്ടതിനെ എതിര്‍ത്തിരുന്നോ?

4. യുഡിഎഫ് ഗവണ്‍മെന്റ് യൂണിറ്റിന് 3.91 മുതല്‍ 5.42 രൂപ വരെ നിരക്കില്‍ ഏര്‍പ്പെട്ട ദീര്‍ഘകാലകരാറുകള്‍ വഴി കേരളത്തിനുണ്ടാകുന്ന നഷ്ടം അങ്ങ് കണക്കാക്കിയിട്ടുണ്ടോ?

5. കെഎസ്ഇബി ചുരുങ്ങിയ നിരക്കില്‍ വൈദ്യുതി വാങ്ങല്‍ കരാറുകളില്‍ ഏര്‍പ്പെടുന്നതു ഭാവിയില്‍ തങ്ങള്‍ക്ക് ദോഷകരമായേക്കാം എന്ന യുഡിഎഫ് കാലത്തെ ദീര്‍ഘകാലകരാറുകാരുടെ ആശങ്കയാണോ അങ്ങയുടെ അക്ഷേപങ്ങള്‍ക്ക് പിന്നില്‍?

6. വേനല്‍ക്കാലത്തെ വര്‍ദ്ധിച്ച ഉപയോഗം നിറവേറ്റാന്‍ യൂനിറ്റിന് 3.04 നിരക്കില്‍ 2 മാസത്തേക്ക് വൈദ്യുതി വാങ്ങുന്നതിനെ ആക്ഷേപിക്കുന്ന അങ്ങ് യുഡിഎഫ് കാലത്ത് യൂണിറ്റിന് 7.45 രൂപ നിരക്കില്‍ വരെ വൈദ്യുതി കരാറാക്കിയതിനെക്കുറിച്ച് എതിര്‍പ്പറിയിച്ചിരുന്നോ?

7. പുനഃരുപയോഗ ഊര്‍ജം നിശ്ചിത അളവില്‍ കെഎസ്ഇബി വാങ്ങാതിരുന്നതിനെ തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച റഗുലേറ്ററി കമ്മീഷന്‍ 125 കോടി രൂപ കെഎസ്ഇബിക്ക് പിഴയിട്ടപ്പോള്‍ താങ്കള്‍ എന്തു പരിഹാരനടപടിയാണ് സ്വീകരിച്ചത്?

8. യൂണിറ്റിന് 2.80 രൂപ നിരക്കില്‍ കാറ്റാടി വൈദ്യുതി ലഭിക്കുന്ന കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട താങ്കള്‍ പഞ്ചാബിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ യൂണിറ്റിന് 5.67 രൂപ നിരക്കില്‍ കാറ്റാടി വൈദ്യുതിയും 7.25 നിരക്കില്‍ സോളാര്‍ വൈദ്യുതിയും വാങ്ങുന്ന കരാറുകള്‍ റദ്ദാക്കാന്‍ ആവശ്യപ്പെടുമോ?

9. രാജസ്ഥാനിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ യൂണിറ്റിന് 5.02 നിരക്കില്‍ കാറ്റാടി വൈദ്യുതി വാങ്ങുന്നതിനും യൂണിറ്റിന് 4.29 രൂപ നിരക്കില്‍ സോളാര്‍ വൈദ്യുതി വാങ്ങുന്നതിനുമുള്ള കരാറുകള്‍ റദ്ദാക്കാന്‍ ആവശ്യപ്പെടുമോ?

10. നേരം പുലരുമ്പോള്‍ കുറെ ആരോപണങ്ങള്‍ വായിക്കുക: അവയ്ക്ക് മറുപടി കിട്ടുമ്പോള്‍ അടുത്ത ദിവസം പുതിയത് വായിക്കുക - ഇതാണ് പ്രതിപക്ഷധര്‍മ്മമെന്ന് പ്രതിപക്ഷനേതാവ് കരുതിയിട്ടുണ്ട്. പ്രതിപക്ഷനേതാവ് ആരെയാണ് പറ്റിക്കാന്‍ ശ്രമിക്കുന്നത്? അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ നിരന്തരം വിളിച്ചു പറയുകയും അത് ചില മാധ്യമങ്ങളിലൂടെ അമിതപ്രാധാന്യം നല്‍കി പ്രചരിപ്പിക്കുകയും ചെയ്താല്‍ ഇല്ലാതാകുന്നതാണോ ഈ കണക്കുകള്‍?.

Friday, April 2, 2021

ഒരേപേരുകാരെയും ഇരട്ടകളെയും കള്ളവോട്ടറന്മാരാക്കി ചെന്നിത്തല; വെബ്‌സൈറ്റിലെ പട്ടിക നിറയെ അബദ്ധം

കൊച്ചി> ഇരട്ട വോട്ടുകളുടെ 'ഞെട്ടിയ്ക്കുന്ന' വിവരങ്ങളുമായി  രമേശ് ചെന്നിത്തല പുറത്തുവിട്ട പട്ടികയിൽ അബദ്ധങ്ങളുടെ നീണ്ടനിര. കേരളത്തിലെ മുഴുവൻ ഇരട്ടകളെയും കള്ളവോട്ടുകാരാക്കിയ ചെന്നിത്തല ഒരേ പേരുള്ള ആരെയും വെറുതെ വിട്ടിട്ടില്ല. നിരവധിപ്പേർ സോഷ്യൽ മീഡിയയിലൂടെ തന്നെ ഇതിനകം പ്രതികരിച്ചുകഴിഞ്ഞു. തങ്ങളെ കള്ളന്മാരാക്കിയ ചെന്നിത്തലയ്‌ക്കെതിരെ നിയമ നടപടി സ്വീകരിയ്ക്കുമെന്നു ചിലർ മുന്നറിയിപ്പ് നൽകുന്നു. യുഡിഎഫ്‌ സ്ഥാനാർത്ഥികളുടെയും നേതാക്കളുടെയും ഇരട്ടവോട്ടുകളും ചെന്നിത്തലയുടെ അമ്മ ദേവകിയമ്മയുടെ ഇരട്ടവോട്ടും ഒഴിവാക്കിയാണ്‌ പട്ടിക സൈറ്റിൽ കൊടുത്തിരിക്കുന്നത്‌.

 ഇരട്ട സഹോദരന്മാരും സഹോദരിമാരും പടം ഒരേപോലെ ഇരിക്കുന്നതിനാൽ ലിസ്റ്റിൽ പെട്ടു. അവർ രണ്ടുപേരിൽ വോട്ടുചേർത്ത കള്ളവോട്ടുകാരാണെന്നു ചെന്നിത്തല 'കണ്ടെത്തു'ന്നു.അതുപോലെ പരീദിന്റെ മകൻ സുധീറും ശങ്കരനാരായണന്റെ മകൻ സുധീറും ഒരേപേരുകാരായതിനാൽ ‘കള്ള’ന്മാരായി.

 ചെന്നിത്തലയുടെ കണക്കിലെ എണ്ണപ്പിശകും സ്വകാര്യതാ ലംഘനവും പലരും ചൂണ്ടിക്കാട്ടുന്നു.

 സോഷ്യൽ മീഡിയയിൽ വന്ന ചിലപ്രതികരണങ്ങളുടെ  പ്രസക്ത ഭാഗങ്ങൾ താഴെ:

സന്ദീപ്‌ ബാലസുധ എഴുതുന്നു:

എന്നാൽപ്പിന്നെ കമ്മികൾ ഇറക്കുന്നു

"ഓപ്പറേഷൻ സയാമീസ് ട്വിൻസ്"

--------------------------------------------------------

രണ്ട് ദിവസം മുൻപെ‌ പറഞ്ഞത് ഓർക്കുന്നുണ്ടോ?

കള്ളന്റെ പിന്നാലെ ഓടാൻ ബുദ്ധിമുട്ടാണ്.. കാരണം കള്ളന് ഏത് വഴിയും‌ ഓടാം. പ? പിന്നാലെ ഉള്ളവർ കള്ളന് പുറകെ തന്നെ ഓടണം. അന്നത് പറഞ്ഞത് ഉമ്മൻ ചാണ്ടിയെക്കുറിച്ചായിരുന്നെങ്കിൽ ഇന്നത് ചെന്നിത്തലയെക്കുറിച്ചാണ്.

 ചെന്നിത്തല ലക്ഷക്കണക്കിന് മലയാളികളെ കളളവോട്ടുകാരാക്കിയിട്ട് 24 മണിക്കൂറ് ആയിട്ടില്ല. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ഇരട്ട വോട്ട് വന്നവരും ഒരേ വിട്ടിലെ സുമേഷ് സുജേഷ്, അനു മനു പോലുള്ള‌ സമാന പേരുകാരും‌ ഒക്കെ ഒറ്റ രാത്രികൊണ്ട് കള്ളവോട്ടെന്ന‌ ക്രിമിനൽ കുറ്റാരോപിതരായി. പതിവുപോലെ ഉഡായിപ്പ് തപ്പി ഇറങ്ങിയപ്പോഴാണ് അനിവർ അരവിന്ദ് ഒരു ക്ലൂ തന്നത്.

 ആദ്യത്തെ സാമ്പിൾ നോക്കി. ശരിയാണ്. കള്ളക്കളി.

രണ്ടാമത്തേത് നോക്കി. വീണ്ടും അതാ കള്ളക്കളി.

മൂന്നും നാലും അഞ്ചും അങ്ങനെ നോക്കിയതെല്ലാം കള്ളക്കളി.

 മണ്ഡലം മാറ്റി നോക്കി. കോഴിക്കോട് സൗത്ത് വൈപ്പിൻ പേരാമ്പ്ര അങ്ങനെ നോക്കുന്നിടത്തെല്ലാം ഒരേ പാറ്റേണിൽ കള്ളക്കളി. ഇത്രയും കേൾക്കുമ്പോൾ നിങ്ങൾക്കെല്ലാം ആകാംഷ കാണും. എന്താണത്?

സിമ്പിളാണ്.

ഉദാഹരണത്തിന്

അനൂപ് കുമാർ... ഐഡി നമ്പർ 12345 എന്ന വോട്ടേഴ്സ് ഐഡിക്കാരനും

അനൂപ് കെ .... ഐഡി നമ്പർ 678910 കാരനും ഒരാളാണ് എന്നു കരുതൂ.

ഈ ലിസ്റ്റിൽ ക്രമ നമ്പർ ഇട്ട്

അനൂപ് കുമാർ 12345 ... ..അനൂപ് കെ 678910

എന്ന് ആദ്യത്തെ എന്റ്രി വരുന്നു.

കുറച്ച് താഴെയായി

അനൂപ് കെ 678910...... അനൂപ് കുമാർ 12345

എന്ന് വീണ്ടും ഒരു എന്റ്രികൂടി വരുന്നു..

ചുരുക്കത്തിൽ ഇടത്തുള്ളത് വലത്തും വലത്തുള്ളത് ഇടത്തുമായി മാറ്റി‌മാറ്റി എഴുതി രണ്ട് ജോഡി വോട്ടുകൾ ഉള്ളതായി കാണിക്കുന്നു. ലിസ്റ്റിൽ എല്ലാ എന്റ്രികളിലും ഇത് കാണാം.

ഈ ഇരട്ടിപ്പ് ഒഴിവാക്കിയാൽ ചുരുക്കത്തിൽ 4 ലക്ഷം ഇരട്ടവോട്ടുകൾ എന്നത് ഒറ്റയടിക്ക് 2 ലക്ഷം ആവുന്നു.

ഇനി അതിൽ തന്നെ മുകളിൽ പറഞ്ഞ് പോലെ സഹോദരങ്ങൾ സമാനപേരുകാർ തുടങ്ങിയ തെറ്റുകൾ കൂടി പരിഹരിച്ചാൽ ഇലക്ഷൻ കമ്മീഷൻ കണ്ടെത്തിയ ഏകദേശം 36,000 എന്ന സംഖ്യയിലേക്ക് ചുരുങ്ങും.

ഇതാണ് മാസങ്ങൾ റിസർച്ച് ചെയ്ത് കണ്ടുപിടിച്ചെന്നും പറഞ്ഞ് കൊട്ടിഘോഷിച്ചത്. സത്യത്തിൽ ഇലക്ഷൻ തോറ്റാൽ പറയാനുള്ള ജാമ്യമായിരുന്നു.

വിശ്വാസം ഇല്ലാത്തവർ സ്വയം പരിശോധിച്ച് ബോധ്യപ്പെടുക. ഇലക്ഷൻ ജയിക്കാനായി സാധാരണ മനുഷ്യരെ കള്ളനാക്കുന്ന പ്രതിപക്ഷത്തെ തുറന്ന് കാട്ടുക.

വൈപ്പിനിലേയും കോഴിക്കോട് സൗത്തിലേയും കുറച്ച് ഉദാഹരണങ്ങൾ താഴെ ചേർക്കുന്നു.




 (എങ്ങനെയാണ് ഡബിൾ എന്റ്രി വരുന്നതെന്ന് കളർ ഉപയോഗിച്ച് ആദ്യം മാർക്ക് ചെയ്തിട്ടുണ്ട്. അതേ പാറ്റേൺ താഴേക്ക് നോക്കിയാൽ മതി. ആദ്യത്തെ ലിസ്റ്റുകൾ വൈപ്പിനും പിന്നീട് കോഴിക്കോട് സൗത്തുമാണ്. എല്ലാ മണ്ഢലത്തിലും ഇതാണ് അവസ്ഥ)

 vineeth rajan എഴുതുന്നു.

 ഓപ്പറേഷന്‍ ട്വിന്‍സ് എന്ന വെബ്സൈറ്റിലെ ഡാറ്റ വെറുതെ ഒന്ന് പരിശോധിച്ചു. ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് പറഞ്ഞ പോലെ ലക്ഷക്കണക്കിന് വരുന്ന വോട്ടര്‍മാരുടെ ഇരട്ടിപ്പും കണ്ടു. ഒരു കൗതുകത്തിന് ചില റാന്‍ഡം ഡാറ്റകളെടുത്ത് ഒന്ന് ചുമ്മാ നോക്കിയപ്പോള്‍ അതിന്റെ വിശ്വാസ്യത എത്രമാത്രമുണ്ട് എന്നതില്‍ നല്ല സംശയമുണ്ട്.തെരെഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കപ്പോള്‍ ശരിയാണോ എന്നും തോന്നുന്നു.

ഒരു ഉദാഹരണം ചിത്രത്തില്‍ കൊടുക്കുന്നു. സുധീര്‍ എന്ന പേരില്‍ രണ്ട് വോട്ട്, രണ്ടാമത്തെ വോട്ട് തൊട്ടടുത്ത മണ്ഡലത്തില്‍ തന്നെയാണ്. വോട്ടേഴ്സ് ലിസ്റ്റ് വച്ച് പരിശോധിച്ചു. സംഭവം ശരിയാണ്. സുധീറിന് രണ്ട് വോട്ടുണ്ട്. പക്ഷേ ഒന്ന് സുധീര്‍ സണ്‍ ഓഫ് പരീദും, രണ്ടാമത്തെ സുധീര്‍ സണ്‍ ഓഫ് ശങ്കരനാരായണനുമാണ്.

ഇതുപോലെ അനവധി പേരുകളാണ് ആ ലിസ്റ്റിലുള്ളത്. ഒരു ഡാറ്റ സെറ്റ് കിട്ടിയാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ പോലും ചെയ്യാനറിയാത്ത ആരോ ആണ് ഇത് തയ്യാറാക്കിയതെന്ന് തോന്നുന്നു. ഡാറ്റ പ്രൊഫൈലിങ്ങ് മാത്രം ചെയ്ത് വച്ചിട്ടുണ്ട്. വാലിഡേഷനും, ക്ലെന്‍സിങ്ങും ഒന്നും ചെയ്യാതെ നേരെ എടുത്ത് വന്ന് പ്രസിദ്ധീകരിച്ചിരിക്കുന്നു. എക്സലില്‍ ഇട്ട് പേരിനും വയസിനും വി ലുക്കപ്പിട്ടതാണോ എന്തോ... ഫില്‍ട്ടറില്‍ മണ്ഡലവും പരിഗണിച്ചിട്ടുണ്ട്. വല്ലാത്തൊരോപ്പറേഷനായിപ്പോയി!!!

എന്‍.ബി: റാന്‍ഡം ഡാറ്റകള്‍ മാത്രമേ പരിശോധിച്ചിട്ടുള്ളൂ, ഡാറ്റ ക്വാളിറ്റിയെക്കുറിച്ച് മാത്രമാണിവിടെ സൂചിപ്പിക്കുന്നതും.

Sreehari Tharayil എഴുതുന്നു:

ഇവർ വന്ത് രണ്ട് ആള് സാർ...

ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഇന്നലെ രാത്രി പുറത്തുവിട്ട കേരളത്തിലെ ഇരട്ടവോട്ടിന്റെ ഞെട്ടിപ്പിക്കുന്ന കണക്കിൽ ഇടംപിടിക്കാൻ ഭാഗ്യം ലഭിച്ച പ്രിയപ്പെട്ടവരെ പരിചയപ്പെടുത്തുന്നു.

തൃശൂർ ജില്ലയിലെ കയ്പമംഗലം നിയോജകമണ്ഡലത്തിൽ ബൂത്ത്‌ നമ്പർ 39ൽ ക്രമ. നമ്പർ 189 അഭയ് ടി. എസിന് അതേ ബൂത്തിലെ ക്രമ നമ്പർ 190ൽ വേറെ വോട്ട് ഉണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്.ക്രമ നമ്പർ 190ലെ അമൽ ടി.എസിനും 189ൽ വേറെ വോട്ടുണ്ടത്രേ!

 ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് നേരിൽ കാണുന്നത് വരെ ഇവർ രണ്ടും രണ്ട് പേരാണ്,ഇരട്ടകളാണ്. അതിന് ശേഷം മാറ്റം വന്നിട്ടുണ്ടെങ്കിലേ ഒള്ളൂ..

 ഇരട്ടകളിൽ രണ്ട് പേർക്കും വോട്ട് ഉണ്ടാകുന്നതിനെയാണോ സാർ ഇരട്ടവോട്ട് എന്ന് പറയുന്നത് ?

അല്ലെങ്കിൽ പിന്നെ ഇരട്ടകളിൽ ഒരാൾ മാത്രമേ വോട്ട് ചെയ്യാവൂ എന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി കൊടുക്കണം.

 ഒരേ ബൂത്തിൽ തൊട്ടടുത്ത ക്രമ നമ്പറിൽ വ്യത്യസ്ത പേരുകളിൽ രണ്ട് വോട്ടേഴ്‌സ് ഐ.ഡികളിൽ വരുന്ന രണ്ട് വോട്ടുകൾ ഇരട്ടകളുടേതാണോ ഇരട്ടവോട്ടാണോയെന്ന് തിരിച്ചറിയാൻ പാകത്തിൽ കോമൺസെൻസ് ഇല്ലാത്ത സർ പ്രതിപക്ഷ നേതാവായി തുടരുന്നത് തന്നെയാണ് നല്ലത്.

 


Vinod Aduthila എഴുതുന്നു:

 പയ്യന്നൂർ മണ്ഡലം കരിവെള്ളൂർ പെരളം പഞ്ചായത്തിലെ പതിനാറാം നമ്പർ ബൂത്തിലെ ഇരട്ട വോട്ടായി ചെന്നിത്തല ചൂണ്ടിക്കാട്ടിയ ക്രമനമ്പറുകൾ

402,403 സുജിത്ത്, സുമിത്ത്

.കള്ള വോട്ട് ചെയ്യാൻ ഇടതുപക്ഷമുണ്ടാക്കിയതാണെന്ന് വാദിക്കും മുമ്പേ ഉസ്മാനെ വിളിക്കുന്ന ഫോൺ ഞെക്കി കുത്തി പെരളത്തെ ഏതെങ്കിലു കോൺഗ്രസ് അനുഭാവിയെ ഒന്ന് വിളിക്കാമായിരുന്നു.( അധികം പ്രവർത്തകരൊന്നുമില്ല പെരളത്ത് )


സുജിത്തും സുമിത്തും ഇരട്ടകളാണ് ഒന്നിച്ചു പിറന്നവർ .

ഇരട്ടകളിൽ ഒരാൾ മാത്രമേ വോട്ടു ചെയ്യാവൂ എന്ന് നിയമമുണ്ടോ..

 

സോഫ്റ്റ്വയറിൽ അല്ല നാട്ടിലെ പ്രവർത്തകരിലാണ് വിശ്വാസമർപ്പിക്കേണ്ടത്

കള്ളവോട്ടുകാരെന്ന് വിളിച്ച് അപമാനിച്ചതിന്

ചെന്നിത്തല മാപ്പു പറയേണ്ടി വരും.

Rajeevan Kannur എഴുതുന്നു

രമേശ്‌ ചെന്നിത്തലയും യുഡിഎഫും മാപ്പ് പറയുക .

വോട്ടവകാശം വിനിയോഗിക്കുവാനുള്ള പൗരൻ്റെ അകാശത്തെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ല.

എൻ്റെ സഹോദരീ സഹോദരങ്ങളുടെ വോട്ട് അവരുടെ അവകാശം

ഓപ്പറേഷൻ twins എന്ന പേരിൽ  രമേശ് ചെന്നിത്തല  വെബ്സൈറ്റ് വഴി സംസ്ഥാനത്തെ നിയോജക മണ്ഡലങ്ങളിലെ കള്ളവോട്ടുകളുടെ വിവരം പുറത്തു വിട്ടിട്ടുണ്ട് .

അതിൽ നിന്നും കണ്ണൂർ നിയോജക മണ്ഡലത്തിൽ 138 ബൂത്തിലെ ക്രമനമ്പർ 44, 45 എന്നിങ്ങനെ എൻ്റെ നാട്ടിലെ ഇരട്ട സഹോദരിമാരുടെ അതേ ബൂത്തിലെ 1150, 1160 ഇരട്ട സഹോദരിമാരുടെ ഇരട്ട വോട്ടായും അതുപോലെ 1101, 1127 നമ്പറുകളിലുള്ളതിൽ നിന്നും ഒരു വോട്ട് അന്തിമ പട്ടികയിൽ നിന്നും നീക്കം ചെയ്താണ് പ്രസിദ്ധീകരിച്ചിരിക്കുന്നത് ഈ വോട്ടും കള്ളവോട്ട് /വോട്ട് ഇരട്ടിപ്പ് ആയിട്ടാണ് hഎന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്നത് .


തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ എൻ്റെ സഹോദരങ്ങളുടെ തിരിച്ചറിയൽ കാർഡ് നമ്പറുകളിൽ ഇരട്ടിപ്പ് ഇല്ലാതിരിക്കെ എന്ത് അടിസ്ഥാനത്തിൽ ആണ് താങ്കളും താങ്കളുടെ പാർട്ടിയും ഇത്തരത്തിൽ ഒരു ഇരട്ടിപ്പ്/വ്യാജ ആരോപണം ഉന്നയിച്ചത്.

 വ്യക്തിയുടെ ആത്മാഭിമാനത്തെ വരെ ചോദ്യം ചോദ്യം ചെയ്യുന്ന ഈ തരം താണ നടപടിയിൽ താങ്കളും താങ്കളുടെ മുന്നണിയും മാപ്പ് പറഞ്ഞ് തെറ്റായ വിവരം  സൈറ്റിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തില്ലെങ്കിൽ മറ്റു നടപടികളുമായി മുന്നോട്ട് പോകേണ്ടി വരും.

 Jinu K P Sreekandapuram എഴുതുന്നു:



എന്നാലും എൻ്റെ ചെന്നിത്തലെ നിങ്ങൾ കൊടുത്ത ഇരട്ട വോട്ടിൽ ഇരിക്കൂർ മണ്ഡലത്തിലെ 69 നമ്പർ ബൂത്തിൽ 297,298 ക്രമനമ്പർ വോട്ട് ഇരട്ട വോട്ടല്ല അവർ ഇരട്ടകളാണ് അതും ചെങ്ങളായി ലെ കോൺഗ്രസ്സ് നേതാവിൻ്റെ മക്കളാണ് നല്ല ആളുകൾ അവർക്ക് അവരുടെ വോട്ട് ചെയ്യാൻ പാടില്ലെന്നാണോ ചെന്നിത്തല പറയുന്നത് എന്തിനാണ് ഇമ്മാതിരി ഉടായിപ്പും കൊണ്ട് ഇറങ്ങുന്നത് ഇവരെപ്പോലുള്ള കോൺഗ്രസ്സ് കാരെ വേദനിപ്പിക്കാനാണോ

എന്തായാലും നിങ്ങളുടെ ഇരട്ട വോട്ട് കാരണം സ്വന്തം അമ്മ പോലും നാറി ഇത്രയും കഴിവ് കെട്ട ഒരു പ്രതിപക്ഷ നേതാവ് കഷ്ടം.

 saswath എഴുതുന്നു:

 രമേശ് ചെന്നിത്തലയുടെ ലിസ്റ്റ് വെറുതെ ഒന്ന് നോക്കി. നമ്മുടെ മണ്ഡലത്തിൽ നമുക്ക് അറിയുന്ന ആരെങ്കിലും ഒക്കെ കാണുമല്ലോ എന്ന ധാരണയോടെ. അബദ്ധപ്പഞ്ചാംഗം എന്ന് പറഞ്ഞാൽ പോര ഈ ലിസ്റ്റിനെ. ഇതിപ്പോ എന്താ? എക്സൽ ഷീറ്റിൽ നല്ലൊരു സ്ക്രിപ്റ്റ് റൺ ചെയ്ത് ഏതാണ്ടൊക്കെ മാച്ചിംഗ് ആയി വരുന്ന പേരുകൾ നോക്കി ലിസ്റ്റ് ചെയ്തിരിക്കുന്നു.

1. രസ്ന നെല്ലിയാടൻ, ലസ്ന നെല്ലിയാടൻ - ചേച്ചീം അനിയത്തീം ആണ്.

2. ചോടോൻ സുരേഷ് ബാബു, ചോടോൻ ഉദയകുമാർ

3. അനഘ എൻ, ആതിര എൻ

4. തൻസീറ ടി പി, സാജിറ‌ ടി പി

5. ഷംന ടി കെ, ഷിംന

6. ജസീല എൻ, സെറീന എൻ

ഇതൊന്നും കള്ളവോട്ടോ ഇരട്ടവോട്ടോ അല്ല. 5 ലെറ്റർ മാച്ചിംഗ് ആയി വന്നാൽ ഈ സ്ക്രിപ്റ്റ് അത് ഒരു പെയർ ആക്കി ഷോർട്ട്ലിസ്റ്റ് ചെയ്യും. ഇവരിൽ ചേച്ചിയും അനിയത്തിയും കസിൻസും, അതേ പോലെ യാതൊരു വിധ ബന്ധവും ഇല്ലാത്തവരും ഒക്കെ ഉണ്ട്.

ഞാൻ ഇരവിപുരവും, ഒപ്പം കൊല്ലം, തലശ്ശേരി, കോഴിക്കോട്, മട്ടന്നൂർ, കൂത്തുപറമ്പ്, കണ്ണൂർ, പേരാമ്പ്ര, പട്ടാമ്പി, പാലക്കാട് ഒക്കെ നോക്കിയിരുന്നു. എല്ലായിടത്തും ഇത് തന്നെ അവസ്ഥ. ഒറ്റ പെയർ തന്നെ ഡബിൾ എൻട്രി വരുന്നുണ്ട് ലിസ്റ്റിൽ. അവിടെ തന്നെ ഈ 4 ലക്ഷം എന്നത് 2 ലക്ഷം ആയി. ബൂത്തിലെ സീരിയൽ നമ്പർ അനുസരിച്ച് ആണ് ഡാറ്റ സോർട്ട് ചെയ്തിരിക്കുന്നത്‌. ഒരു മണ്ഡലത്തിൽ അമൽ എ എന്ന് പേരുള്ള 3 പേർ ഉണ്ട് എന്ന് കരുതുക. ആദ്യത്തെ അമൽ എ യെ മറ്റ് 2 പേരുമായും മാച്ച് ചെയ്യും. 2 പെയർ. ഇതൊക്കെ ‌മറ്റ് അമൽ എ മാരുടെ ബൂത്ത് വരുന്നിടത്തും റിപ്പീറ്റ് ചെയ്യും. ചെന്നിത്തലയ്ക്ക് 6 പെയർ കള്ളവോട്ടുകൾ. മൂന്ന് അമൽ എ മാർക്കും പബ്ലിക് ഹ്യുമിലിയേഷൻ.

രമേശ് ചെന്നിത്തലയുടെ സ്റ്റാഫ് ചെയ്തത്; ബിഗ് ഡാറ്റയിൽ സാദാ ബെയ്സിക് സ്ക്രിപ്റ്റ് റൺ ചെയ്യാൻ അറിയുന്ന ആർക്കോ ഇത് ഔട്ട്സോഴ്സ് ചെയ്യലാണ്. മാന്വൽ ആയ യാതൊരു വാലിഡേഷനും ഇതിന് പിന്നിൽ നടന്നിട്ടില്ല. 6 മാസം ഇതിന് പിന്നാലെ അവർ ചെലവഴിച്ചു എന്ന തള്ളൊക്കെ എവിടെ നിന്ന് വന്നു എന്ന് മനസ്സിലാകുന്നില്ല.

4 ലക്ഷം കള്ളവോട്ട് (സോറി; ധർമ്മടത്ത് 1600 'കള്ള'വോട്ടും, അതേ സമയം ഹരിപ്പാട് 2800 'ഇരട്ട'വോട്ടും ആണ് മാദ്ധ്യമങ്ങൾക്ക്) എന്ന ആരോപണം ഒക്കെയായി ഈ അവസാന നിമിഷം പ്രതിപക്ഷനേതാവ് ഇറങ്ങിയത് യാതൊരു ഗൃഹപാഠവും ചെയ്യാതെ ആണെന്ന് വ്യക്തം.

ഇനി, ഈ 2 ലക്ഷം പെയറുകളെ പൊതുസമക്ഷം കള്ളന്മാർ ആക്കിയതിന് ആര് സമാധാനം പറയും? ഈ ലിസ്റ്റിലെ ഒരു പ്രത്യേകത ചൂണ്ടിക്കാണിക്കാം. ഞാൻ നോക്കിയ മണ്ഡലങ്ങളിൽ മിക്കതിലും ഒരേ‌ ബൂത്തിലെ അടുത്തടുത്ത സീരിയൽ നമ്പരിൽ (eg: 922, 923) ഒരേ പേര് വന്നിരിക്കുന്നു. എന്ന് വെച്ചാൽ അത് ഇലക്ഷൻ കമ്മീഷൻ ഡാറ്റ എന്റർ ചെയ്തപ്പോൾ അടുത്തടുത്ത റോയിൽ വന്ന ഡബിൾ എൻട്രി ആണ്. അത് കൊണ്ട് ഒരു രീതിയിലും കള്ളവോട്ട് നടക്കില്ല എന്ന് വ്യക്തം. മനസാവാചാകർമ്മണാ അറിയാത്ത, ആരുടെയോ പിഴവ് കാരണം ഡബിൾ എൻട്രി വന്ന ഇവരെ ഒക്കെ പേരും ഇലക്ടറൽ ഐഡി നമ്പരും പബ്ലിക് ആക്കി, കള്ളവോട്ടുകാർ എന്ന് ചാപ്പ കുത്തുന്നത് എന്ത് അനീതിയാണ്?

കൂടുതൽ പ്രതികരണങ്ങൾ ഈ പോസ്‌റ്റിൽ

പ്രതിപക്ഷ നേതാവ്‌ കേരളത്തെ വ്യാജ വോട്ടര്‍മാരുടെ നാടാക്കി അപമാനിച്ചു; നടക്കുന്നത്‌ വലിയ അപവാദപ്രചരണം

കണ്ണൂർ> വോട്ടേഴ്‌സ്‌ ലിസ്‌റ്റിൽ നിന്ന്‌ നാല് ലക്ഷത്തിലധികം പേരുകള്‍ പ്രസിദ്ധീകരിച്ച് അവരെ കള്ള വോട്ടര്‍മാരായി ചിത്രീകരിച്ച പ്രതിപക്ഷനേതാവ്‌ കേരളത്തെ ലോകത്തിന്‌ മുന്നിൽ അപകീർത്തിപെടുത്തിയെന്ന്‌  മുഖ്യമന്ത്രി പിണറായി വിജയൻ.  ലോകത്തിനു മുന്നില്‍ വ്യാജ വോട്ടര്‍മാരുടെ നാടാക്കി കേരളത്തെ അപമാനിച്ചു.  ഒരേ പേരുള്ളവര്‍, സമാനമായ പേരുകള്‍ ഉള്ളവര്‍, ഇരട്ട സഹോദരങ്ങള്‍ ഇവരൊക്കെ അദ്ദേഹത്തിന്‌  കള്ള വോട്ടര്‍മാരാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്ത് ഏറ്റവും സ്വതന്ത്രവും നീതിപൂര്‍വ്വകവുമായി തെരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളിലൊന്നാണ് നമ്മുടേത്‌. പരാജയ ഭീതിയുണ്ടാകുമ്പോൾ അതിനു മേല്‍ ചെളിവാരിയെറിയാന്‍ പ്രതിപക്ഷ നേതാവ് തന്നെ പുറപ്പെടാമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഇതേതുടർന്ന്‌  ട്വിറ്ററിലും മറ്റും ദേശീയ തലത്തില്‍ തന്നെ കേരളത്തിനെതിരെ വലിയ അപവാദ പ്രചരണങ്ങളാണ് നടക്കുന്നത്‌.  വലതുപക്ഷ വര്‍ഗ്ഗീയ ഹാന്‍ഡിലുകള്‍ അവ കേരളത്തിനെതിരെ ഉപയോഗിക്കുകയാണ്‌. 20 ലക്ഷം ബംഗ്ലാദേശികള്‍ കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ ഇടം നേടിയെന്നാണ് അവര്‍ ആക്ഷേപിച്ചത്.  തെറ്റായ ആരോപണങ്ങള്‍ കേരളത്തിനെതിരെയുള്ള ആയുധങ്ങളായാണ് കേരള വിരുദ്ധ ശക്തികള്‍ ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വോട്ട് ചേര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് ചെയ്യേണ്ടത്. അതിനുള്ള ഭരണഘടനാപരമായ അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനാണുള്ളത്. അപാകതകള്‍ കണ്ടെത്തി തിരുത്തണം എന്ന നിലപാട് എല്‍ഡിഎഫ് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.പ്രാദേശിക തലത്തില്‍ അതിന് ശ്രമിക്കുന്നുമുണ്ട്. യുഡിഎഫ് ആ സാധ്യത വിനിയോഗിച്ചിട്ടുണ്ടോ എന്ന് പറയേണ്ടത് അവര്‍ തന്നെയാണ്. അതിനുപകരം പ്രതിപക്ഷ നേതാവ് മറ്റൊരു കാര്യമാണ് ചെയ്‌തത്‌.

 പല തരത്തില്‍ ഇരട്ട വോട്ട് വരാറുണ്ട്. വിവാഹ ശേഷം ഭര്‍ത്താവിന്റെ നാട്ടില്‍ വോട്ടു ചേര്‍ക്കുന്നവരുണ്ട്. സാങ്കേതിക കാരണങ്ങളാല്‍ ആദ്യ ലിസ്റ്റില്‍ ആ പേര് തുടര്‍ന്നാല്‍ ആ പെണ്‍കുട്ടി വ്യാജ വോട്ടറാകുന്നതെങ്ങനെ.  രണ്ടു സ്ഥലത്ത് വോട്ടു ചെയ്യാതെ നോക്കുകയാണ് വേണ്ടത്. അതിനാണ് തെരഞ്ഞെടുപ്പ് കമീഷന്‍. കമീഷനും കോടതിയും അത് വ്യക്തമാക്കിയിട്ടുമുണ്ട്.  ഇവിടെ പ്രതിപക്ഷ നേതാവ് അതൊന്നുമല്ല കാണുന്നത്. സ്വന്തം വീട്ടിലെ ഇരട്ട വോട്ടു പോലും അദ്ദേഹം കണ്ടില്ല. പകരം കേരളത്തിലാകെ ഇരട്ട വോട്ടാണ് എന്ന പ്രഖ്യാപനമാണ് നടത്തിയത്.

പ്രതിപക്ഷ നേതാവ്‌ പുറത്തു വിട്ട വിവരങ്ങളിലെ പൊരുത്തക്കേടുകള്‍ ഇതിനോടകം പലരും തെളിയിച്ചു. അതിലെ നൈതികതയെയും സ്വകാര്യതാ ലംഘനത്തെയും ചോദ്യം ചെയ്‌ത്‌  നിരവധി ആളുകള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.  നിയമവിധേയമായ മാര്‍ഗങ്ങളിലൂടെ തന്നെയാണോ ഈ വിവരങ്ങള്‍ ശേഖരിച്ചത് എന്നും, ഇത് പ്രോസസ് ചെയ്തു പ്രസിദ്ധീകരിച്ചത് നിയമ വിധേയമായിരുന്നോ എന്നും സംശയമുണ്ട്‌.

കോഡിഡ്‌ രോഗബാധ പ്രതിരോധിക്കാൻ  കൃത്യമായ കണക്കുകള്‍ വിശകലനം ചെയ്ത് ആസൂത്രണം ചെയ്യാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ 'ഡാറ്റാ കച്ചവടം' എന്നാണ് പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചത്. അന്ന് ഡാറ്റാ  സുരക്ഷിതത്വം, സ്വകാര്യത എന്നൊക്കെ വിളിച്ചു പറഞ്ഞവര്‍ അദ്ദേഹത്തിന്റെ ചുറ്റുമുണ്ട്. ഇപ്പോള്‍ പൗരന്മാരുടെ സ്വകാര്യ വിവരം പുറത്ത് കൊണ്ടുവന്നു എന്ന് മാത്രമല്ല; ശരിയായി ജീവിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തുന്ന സ്ഥിതിയുമുണ്ടായിരിക്കുന്നു. രേഖകള്‍ പ്രസിദ്ധീകരിച്ചത് ഇന്ത്യയില്‍ നിന്നല്ല എന്നും പറയുന്നു.

രാജ്യത്ത് ഏറ്റവും സ്വതന്ത്രവും നീതിപൂര്‍വ്വകവുമായി തെരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളിലൊന്നാണ് നമ്മുടെ നാട്. അതിനു മേല്‍ ചെളിവാരിയെറിയാന്‍ പ്രതിപക്ഷ നേതാവ് തന്നെ പുറപ്പെടാമോ. ഒരു വോട്ടുപോലും ഇരട്ടിക്കാന്‍ പാടില്ല എന്നതാണ് എൽഡിഎഫ്‌  നിലപാട്. തെരഞ്ഞെടുപ്പ് കമീഷന്‍ അക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇരട്ടവോട്ടിൽപ്പെട്ട്‌ കോൺഗ്രസ്‌

ഏറെ കൊട്ടിഘോഷിച്ച്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പുറത്തുവിട്ട ഇരട്ട വോട്ടു ആരോപണം ജില്ലയിലും കോൺഗ്രസിന്‌ ബൂമറാങ്ങാകുന്നു. യഥാർഥ വോട്ടർമാരെ കള്ളവോട്ടർമാരാക്കി ചിത്രീകരിച്ചത്‌ താഴേത്തട്ടിലെ യുഡിഎഫ്‌ പ്രചാരണത്തിന്‌ തിരിച്ചടിയാകുന്നു. 

 ഇരട്ട സഹോദരങ്ങളുടെ ഉൾപ്പെടെയുള്ള വോട്ട്‌ കള്ളവോട്ടായി ചിത്രീകരിച്ച്‌ രമേശ്‌ ചെന്നിത്തല നടത്തിയ നീക്കത്തിൽ യൂത്ത്‌കോൺഗ്രസ്, ‌കെഎസ്‌യു നേതാക്കളും പെട്ടു. ജില്ലയിൽ 11581  ഇരട്ടവോട്ടാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ കണ്ടെത്തിയത്‌. ഇരവിപുരത്താണ്‌ കൂടുതൽ–- 1798. കുണ്ടറയിൽ–- 1740. ഏറ്റവും കുറവ്‌ 351 വോട്ടുള്ള പുനലൂരിലാണ്‌. പത്തനാപുരം മണ്ഡലത്തിൽ 415, പുനലൂർ– 430, കുന്നത്തൂർ– 380 എന്നിങ്ങനെയും ഇരട്ടവോട്ട്‌ കണ്ടെത്തി. 

കെഎസ്‌യു പത്തനാപുരം മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ അബീൻ, യൂത്ത്‌ കോൺഗ്രസ്‌‌ കുണ്ടയം വാർഡ്‌ പ്രസിഡന്റ്‌ മുനീർ എന്നിവർക്ക്‌ മണ്ഡലത്തിലെ 27–-ാം നമ്പർ ബൂത്തിൽ ഇരട്ടവോട്ടുണ്ട്‌. വീട്ടുനമ്പർ 13/228ൽ ചരുവിളവീട്‌ എന്ന വിലാസത്തിൽ മുനീറിന്റെ പേര്‌ മുനീർ ആർ ചരുവിയെന്നും മറ്റൊന്നിൽ മുനീർ ആർ എന്നുമാണുള്ളത്‌. മുഹമ്മദ്‌ അബീന്‌ ഒരേ വിലാസമാണ്‌ രണ്ടു‌ ക്രമനമ്പരിലായി രേഖപ്പെടുത്തിയിരിക്കുന്നത്‌.  

കോവിഡ് സാഹചര്യത്തിൽ ബൂത്ത് ലെവൽ ഓഫീസർമാരുടെ നേരിട്ടുള്ള പരിശോധന കാര്യക്ഷമമായി നടക്കാത്തതാണ്‌ ഇരട്ടവോട്ടിനു കാരണമായതെന്നാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷന്റെ നിലപാട്‌. വോട്ട് ചേർക്കാനും മണ്ഡലം മാറ്റാനും ലഭിച്ചിരുന്ന അപേക്ഷ പലതും ഇത്തരത്തിൽ പരിഹരിക്കപ്പെടാത്തതാണ്  ഇരട്ടിപ്പിന്‌ കാരണമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ്‌ ഇരട്ടവോട്ട് കണ്ടെത്തി പട്ടിക തയ്യാറാക്കാൻ ബിഎൽഒമാരോട്‌  മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ ടിക്കാറാം മീണ നിർദേശം നൽകിയത്‌. ഇത്തരത്തിൽ കണ്ടെത്തുന്ന ഇരട്ടവോട്ട് അടയാളപ്പെടുത്തിയ വോട്ടർപട്ടികയാകും പ്രിസൈഡിങ്‌ ഓഫീസർമാർക്കു കൈമാറുക.  പട്ടികയുടെ പകർപ്പ് രാഷ്ട്രീയ പാർടികൾക്കും നൽകും. ഇരട്ടവോട്ട് കൂടുതലുള്ള ബൂത്തുകളിൽ വെബ്കാസ്റ്റിങ്‌ ഏർപ്പെടുത്തും. ഇരട്ടവോട്ടുള്ളവരെ നിലവിൽ താമസിക്കുന്ന പ്രദേശത്തെ ബൂത്തിലെ വോട്ടു മാത്രമേ ചെയ്യാൻ അനുവദിക്കൂ.

ഇരട്ടകളും ചെന്നിത്തലയ്‌ക്ക്‌ കള്ളവോട്ടർമാർ 

കോൺഗ്രസ്‌ നേതാവ്‌ അടക്കമുള്ള ഇരട്ട സഹോദരങ്ങളെയും കള്ളവോട്ടർമാരാക്കി രമേശ്‌ ചെന്നിത്തലയുടെ ‘ഓപറേഷൻ’. കോൺഗ്രസ്‌ പഞ്ചായത്ത്‌ അംഗവും  മുൻ മണ്ഡലം പ്രസിഡന്റും സഹകരണ ബാങ്ക്‌ മുൻ പ്രസിഡന്റുമായ ഇരട്ടസഹോദരനെ അടക്കമാണ്‌ ചെന്നിത്തല കള്ളവോട്ടറാക്കിയത്‌‌. 

പുനലൂർ മണ്ഡലത്തിലെ ബൂത്ത് നമ്പർ 13ൽ 389, 390  ക്രമനമ്പരുകളിലുള്ള ഇരട്ട സഹോദരങ്ങളായ റെജി കോശി, സജി കോശി എന്നിവരുടേത്‌ കള്ളവോട്ടായാണ്‌ ചെന്നിത്തല തയ്യാറാക്കിയ വെബ്‌സൈറ്റിൽ പറയുന്നത്‌. ഇടമുളയ്‌ക്കൽ പഞ്ചായത്തിലെ ചെമ്പകരാമനല്ലൂർ വാർഡ്‌ അംഗമാണ്‌ റെജി കോശി (രാജീവ്‌ കോശി). ഇദ്ദേഹം കോൺഗ്രസ്‌ മണ്ഡലം മുൻ പ്രസിഡന്റും‌ ഇടമുളയ്‌ക്കൽ സഹകരണ ബാങ്ക്‌ മുൻ പ്രസിഡന്റുമാണ്‌. മറ്റൊരു ഇരട്ടകളായ ഏറം പുത്തൻവിള വീട്ടിൽ എ എൽ ജിസ്ലി, എ എൽ ജിൻസി എന്നിവരുടേതും കള്ളവോട്ടാണെന്ന്‌‌ വെബ്‌സൈറ്റ്‌ പറയുന്നു‌. 

പുനലൂർ മണ്ഡലം ബൂത്ത് നമ്പർ 52ൽ 80, 81 എന്ന ക്രമനമ്പരുകളിലാണ്‌ ജിസ്ലിക്കും ജിൻസിക്കും വോട്ട്‌‌. ഇതാണ്‌ ഇരട്ടവോട്ടുകളായി കാണിച്ച്‌‌ കള്ളവോട്ടാക്കിയത്‌. ജിസ്ലിയുടെയും ജിൻസിയുടെയും പേര് കേട്ടാൽ സ്ത്രീകളാണോയെന്ന് സംശയം ഉണ്ടാകുമെന്നതിനാൽ ബിഎൽഒ  അന്വേഷണം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ്‌ കമീഷൻ അന്തിമമായി ഇറക്കിയ വോട്ടർ പട്ടികയിൽ  ക്രമക്കേട്‌ ഇല്ലെന്നിരിക്കെയാണ് വോട്ടർമാരെ കള്ളവോട്ടർമാരാക്കിയത്‌.  തെരഞ്ഞെടുപ്പ്‌ കമീഷൻ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഇവരുടെ തിരിച്ചറിയൽ കാർഡ്‌ നമ്പരുകൾ ഇരട്ടിച്ചിട്ടില്ല.

 ബൂത്ത് 13ൽ  ഇടമുളയ്ക്കൽ ഷൈലാ മൻസിലിൽ ക്രമനമ്പർ 1188 ബാനിസ ബി, ക്രമനമ്പർ 1189 ബാസിന ബി എന്നീ ഇരട്ട സഹോദരങ്ങളും  ബൂത്ത് 52 ൽ ക്രമനമ്പർ 1233 എസ് ഷെഹന,  1246 എസ്  ഷെഹീന എന്നിവരും ഇരട്ട സഹോദരങ്ങളാണ്‌.  എന്നാൽ ഇവരും ഇരട്ടവോട്ടുള്ളവരാണെന്നാണ്‌ ചെന്നിത്തല പറയുന്നത്‌.

ഇരട്ടവോട്ട് യുഡിഎഫിന്‌ ബൂമറാങ്ങാവുന്നു‌; മലപ്പുറത്ത്‌ കൂടുതലും ലീഗ്‌, കോൺഗ്രസ്‌ പ്രവർത്തകർ

മലപ്പുറം > പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പുറത്തുവിട്ട ഇരട്ടവോട്ട്‌ വിവാദം യുഡിഎഫിന്‌ ബൂമറാങ്ങാവുന്നു. ജില്ലയിൽ ഇരട്ടവോട്ടുള്ളവരിലേറെയും ലീഗ്‌, കോൺഗ്രസ്‌ പ്രവർത്തകരാണ്‌. യുഡിഎഫ്‌ നേതാക്കൾക്കും ജനപ്രതിനിധികൾക്കും ബന്ധുക്കൾക്കും ഇരട്ടവോട്ടുണ്ട്‌. ലീഗ്‌ മുൻ ജനറൽ സെക്രട്ടറിയും തിരൂരങ്ങാടി മണ്ഡലം യുഡിഎഫ്‌ സ്ഥാനാർഥിയുമായ കെ പി എ മജീദിന്റെ വീട്‌ സ്ഥിതിചെയ്യുന്ന മങ്കടയിലെ 78ാം നമ്പർ ബൂത്തിൽമാത്രം 12 ഇരട്ടവോട്ടർമാരുണ്ട്‌. മജീദിന്റെ മകൾക്ക്‌ ഇരട്ട വോട്ടുള്ളത്‌ നേരത്തെ വിവാദമായിരുന്നു. വിവാഹംകഴിഞ്ഞ് 17 വർഷം പിന്നിട്ടിട്ടും കെ പി എ മജീദിന്റെ മകൾ കെ പി റുബീനക്ക്‌ സ്വന്തം വീടുനിൽക്കുന്ന ബൂത്തിലും  ഭർതൃവീടുള്ള ബൂത്തിലും വോട്ടുണ്ട്‌.

മുസ്ലിംലീഗ് തിരൂർ മുനിസിപ്പൽ പ്രസിഡന്റ്‌ പഴങ്കുളങ്ങര കീഴേടത്ത് ഇബ്രാഹിം ഹാജിക്ക്‌ ഇരട്ടവോട്ടുണ്ട്‌. തിരൂർ നഗരസഭയിലെ 62 –-ാം ബൂത്തിലെ ഒന്നാം ക്രമനമ്പറിലും 467 നമ്പറിലുമായാണ് വോട്ട്‌. കെപിസിസി ജനറൽ സെക്രട്ടറി ഇ മുഹമ്മദ്‌കുഞ്ഞിയുടെ മരുമകൻ കുന്നുമ്മൽപീടിക അബ്ദുൾ ഖാദറിന്‌ വണ്ടൂർ പഞ്ചായത്തിലെ 54–-ാം ബൂത്തിൽ ഇരട്ടവോട്ടുണ്ട്‌. പൊന്നാനിയിൽ കോൺഗ്രസ് ഈഴുവത്തിരുത്തി മണ്ഡലം പ്രസിഡന്റ്‌ നബീലിന്‌  രണ്ട് ബൂത്തിൽ വോട്ടുണ്ട്‌. ന്യൂ യുപി സ്കൂളിലെ  36-ാം ബൂത്തിൽ 830-ാം നമ്പറായും കെഇഎഎൽപി സ്കൂളിലെ 40-ാം ബൂത്തിൽ 623ാം നമ്പറുമായാണ് വോട്ട്. വ്യത്യസ്‌ത വീട്ടുനമ്പറുകളിലായാണ് വോട്ട് ചേർത്തിട്ടുള്ളത്.

ബിജെപിയും കുരുക്കിൽ; എം ടി രമേശിനും ഇരട്ടവോട്ട്

കോഴിക്കോട് > കോൺഗ്രസ്‌ നേതാക്കൾക്കുപിറകെ ബിജെപിയും ഇരട്ടവോട്ട്‌ കുരുക്കിൽ. ബിജെപി. സംസ്ഥാന ജനറൽ സെക്രട്ടറിയും  കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുമായ എം ടി രമേശിന് രണ്ടിടത്ത്‌ വോട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ  രേഖകളിൽനിന്ന് വ്യക്തമാകുന്നത്. തിരുവനന്തപുരം മണ്ഡലത്തിലും കോഴിക്കോട് നോർത്ത് മണ്ഡലത്തിലുമാണ് രമേശിന് വോട്ട്.

തിരുവനന്തപുരം മണ്ഡലത്തിലെ തൈക്കാട് വാർഡിലെ 98നമ്പർ ബുത്തിലാണ് രമേശിന്റെ വോട്ട്.  21/2788 എന്ന വീട്ടുനമ്പറിലാണ് വോട്ട് ചേർത്തത്. അതേസമയം കോഴിക്കോട് നോർത്ത് മണ്ഡലത്തിലും വോട്ട് ചേർത്തു. നോർത്തിൽ 35–-ാം നമ്പർ ബൂത്തിലാണ്  രമേശിന് വോട്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായപ്പോൾ പോലും ഇരട്ട വോട്ട് ഒഴിവാക്കാൻ രമേശ് ശ്രമിച്ചില്ലെന്ന ആരോപണവുമുണ്ട്.

ഇരട്ടവോട്ട്‌ ആരോപണത്തിൽ നേരത്തെ രമേശ്‌ ചെന്നിത്തലയുടെ അമ്മ അടക്കമുള്ളവർ ഉൾപ്പെട്ടിരുന്നു. കോൺഗ്രസിന്റെ ആരോപണം ഏറ്റുപിടിച്ച ബിജെപി നേതാക്കളുടെയും ഇരട്ടവോട്ട്‌ വിവരങ്ങൾ പുറത്തുവരികയാണ്‌. സംഭവത്തിൽ എം ടി രമേശ്‌ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

എം ടി രമേശിന്‌ പിന്നാലെ പി കെ കൃഷ്‌ണദാസിനും ഇരട്ടവോട്ട്‌; മിണ്ടാട്ടമില്ലാതെ ബിജെപി

തിരുവനന്തപുരം > ഇരട്ടവോട്ടിൽ കോൺഗ്രസിന്‌ പിന്നാലെ ബിജെപിയും കുരുങ്ങുന്നു. ബിജെപി ദേശീയ നിർവാഹക സമിതി അംഗവും കാട്ടാക്കടയിലെ സ്ഥാനാർഥിയുമായ പി കെ കൃഷ്‌ണദാസിനും ഇരട്ട‌ വോട്ട്‌ കണ്ടെത്തി. കാട്ടാക്കടയിലും തലശേരിയിലുമാണ്‌ വോട്ട്‌. നേരത്തെ കോഴിക്കോട്‌ നോർത്തിലെ എൻഡിഎ സ്ഥാനാർഥി എം ടി രമേശിനും ഇരട്ടവോട്ട്‌ കണ്ടെത്തിതിരുന്നു.

കാട്ടാക്കടയിൽ 64–-ാം ബൂത്തിൽ 793–-മത്‌ വോട്ടറാണ്‌ പി കെ കൃഷ്‌ണദാസ്‌. വീട്ടുനമ്പർ 700 എ, കൈരളി എന്നാണ്‌ വിലാസം. തലശേരി മണ്ഡലത്തിൽ 79–-ാം നമ്പർ ബൂത്തിൽ 322–-മതായി ചേർത്തിട്ടുള്ള വോട്ടിന്‌ 40/65, നന്ദനം എന്ന വീട്ടുപേരാണ്‌ നൽകിയിട്ടുള്ളത്‌. രണ്ടിടത്തും രക്ഷകർത്താവിന്റെ സ്ഥാനത്ത്‌ അമ്മ പത്മിനിയുടെ പേരുണ്ട്‌. 57 വയസും രേഖപ്പെടുത്തി.

തലശ്ശേരിയിൽ വോട്ടുള്ളകാര്യം മറച്ചുവച്ചാണ്‌ കാട്ടാക്കടയിലും വോട്ട്‌ ചേർത്തിരിക്കുന്നതെന്ന്‌ വ്യക്തമാണ്‌. നിരവധി ബിജെപി, കോൺഗ്രസ്‌ സ്ഥാനാർഥികളുടെ പേരാണ്‌ ഇരട്ടവോട്ട്‌ വിവാദത്തിൽ പുറത്തുവരുന്നത്‌.

എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തതെന്ത്? ജില്ലകള്‍ തിരിച്ചുള്ള വികസനപദ്ധതികള്‍ ഒറ്റക്ലിക്കില്‍ അറിയാം

കൊച്ചി > കേരളത്തിന്റെ സമഗ്രവികസനത്തിന് വഴിവെച്ച അഭിമാനകരമായ ഒട്ടനവധി പദ്ധതികളാണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. 2016ല്‍ പുറത്തിറക്കിയ പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളില്‍ 580ഉം പൂര്‍ത്തീകരിച്ചിരിക്കുന്നു.

ഓരോ ജില്ലകളിലും സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന-ക്ഷേമ പദ്ധതികള്‍ സമാഹരിച്ചുകൊണ്ടുള്ള വെബ്‌സൈറ്റ് തയ്യാറായിരിക്കുകയാണ് ഇപ്പോള്‍. http://entekeralam.pinarayivijayan.in/ എന്ന സൈറ്റില്‍ ഓരോ ജില്ലയുടെ പേരുകളിലും ക്ലിക്ക് ചെയ്താല്‍ പദ്ധതികളുടെ സമ്പൂര്‍ണ വിവരം ലഭിക്കും. ഓരോ വകുപ്പുകളും തരംതിരിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ പ്രമുഖ വ്യക്തികള്‍ സര്‍ക്കാരിനെക്കുറിച്ച് പങ്കുവെക്കുന്ന അഭിപ്രായങ്ങള്‍ വീഡിയോ ക്ലിപ്പുകളായും വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


ലിങ്ക്


ചെന്നിത്തലയുടെ 'കാറ്റാടി ബോംബും' ചീറ്റി; അദാനിയുമായി കെഎസ്ഇബിയ്‌ക്ക് കരാറേയില്ല

തിരുവനന്തപുരം > തെരെഞ്ഞടുപ്പിനു ദിവസങ്ങള്‍ ബാക്കിനില്‍ക്കെ പൊട്ടിയ്‌ക്കാന്‍ കരുതിക്കൂട്ടി പ്രതിപക്ഷ നേതാവ് കൊണ്ടുവന്ന ഒരു നുണബോംബുകൂടി ചീറ്റി. കെഎസ്ഇബി. ലിമിറ്റഡ് അദാനി പവര്‍ കമ്പനിയുമായി വൈദ്യുതി വാങ്ങല്‍ കരാറില്‍ ഏര്‍പ്പെട്ടതില്‍ വന്‍ അഴിമതി എന്നായിരുന്നു ആരോപണം. എന്നാല്‍ പുതിയ കേന്ദ്ര വൈദ്യുതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് വൈദ്യതി ലഭ്യമാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ സോളാര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ്. അവരുമായുള്ള വൈദ്യതി ബോര്‍ഡിന്റെ കരാറിനെയാണ് അഴിമതിയാണ് ചെന്നിത്തല കൊണ്ടുവന്നത്.

ആരോപണങ്ങളും വസ്തുതകളും സംസ്ഥാന വൈദ്യതി ബോര്‍ഡ് വിശദീകരിച്ചിട്ടുണ്ട്.

ചോദ്യം 1: 2021 മാര്‍ച്ചില്‍ അദാനി ഗ്രീന്‍ എനര്‍ജിയുമായി KSEB 300 MWന്റെ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ?

♦ അദാനി ഗ്രീന്‍ എനര്‍ജിയുമായി കെ.എസ്.ഇ.ബി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ല. ആ ആരോപണം കളവാണ്.

ചോദ്യം 2: പിന്നെ ആരുമായിട്ടാണ് 300 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ KSEB കരാര്‍ ഒപ്പിട്ടിട്ടുള്ളത്?

♦ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ (SECL) ആയിട്ടാണ് വൈദ്യുതി വാങ്ങുന്നതിനായുള്ള കരാര്‍ KSEB ഒപ്പിട്ടിട്ടുള്ളത്.  2019 ജൂണില്‍ നൂറ് മെഗാവാട്ടിനും, ആ വര്‍ഷം സെപ്റ്റംബറില്‍ കാറ്റില്‍ നിന്നുള്ള ഇരുന്നൂറ് മെഗാവാട്ട് വൈദ്യുതിക്കുമുള്ള കരാറാണ് ഒപ്പിട്ടിട്ടുള്ളത്. ഈ കരാറുകള്‍ ഉള്‍പ്പടെ എല്ലാ വൈദ്യുതി വാങ്ങല്‍ കരാറുകളും KSEBയുടെ വെബ് സൈറ്റില്‍ സുതാര്യമായി മുന്‍പേ തന്നെ ലഭ്യമാക്കിയിട്ടുണ്ട്.

ചോദ്യം 3: എങ്ങനെയാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ SECL ഈ വൈദ്യുതി ലഭ്യമാക്കുക?

♦ താരിഫ് അധിഷ്ടിത ടെന്‍ഡര്‍ നടപടികളിലൂടെ SECL തിരഞ്ഞെടുത്ത ഉല്പാദക കമ്പനികളില്‍ നിന്നാകും പ്രസ്തുതവൈദ്യുതി ലഭ്യമാക്കുക. ഇപ്രകാരം തെരെഞ്ഞെടുക്കപ്പെട്ട കമ്പനികളായ അദാനി വിന്‍ഡ് എനര്‍ജി (75 MW), സെനാട്രിസ് വിന്‍ഡ് എനര്‍ജി (125 MW), സ്പ്രിങ്ങ് വിന്‍ഡ് എനര്‍ജി (100 MW) എന്നിവരില്‍ നിന്നാകും KSEBയ്ക്ക് വൈദ്യുതി നല്കുക. ഇത് SECl 2020ല്‍ തന്നെ അറിയിച്ചിട്ടുള്ള കാര്യമാണ്. ഇതില്‍ 25 MW അദാനി വിന്‍ഡ് എനര്‍ജിയില്‍ നിന്നും 2021 മാര്‍ച്ച് മുതല്‍ ലഭ്യമായിട്ടുണ്ട്.

ചോദ്യം 4: സൗരവൈദ്യുതി 2020 ഡിസംബറില്‍ 1.99 രൂപയ്‌ക്ക് ലഭ്യമാണെന്നിരിക്കെയാണ് അദാനിയില്‍ നിന്നും 2021 മാര്‍ച്ചില്‍ 2.99 രൂപയ്ക്ക് വാങ്ങുന്നത്.

♦ തെറ്റായ വിവരമാണിത്. ഒരു പ്രത്യേകസാഹചര്യത്തില്‍ മാത്രമാണ് ഈ വിലയ്ക്ക് സൗരവൈദ്യുതി ലഭ്യമാവുക. രാജസ്ഥാനില്‍ സര്‍ക്കാര്‍ ലദ്യമാക്കുന്ന ഭൂമിയില്‍ സൗരവൈദ്യുതനിലയം സ്ഥാപിച്ച് രാജസ്ഥാനിലെ വൈദ്യുതി വിതരണ കമ്പനികള്‍ക്ക് വൈദ്യുതി നല്കുന്ന ടെന്‍ഡറില്‍ 1.99 എന്ന നിരക്ക് വന്നിരുന്നു. വാര്‍ത്തകളില്‍ നിന്നു തന്നെ വ്യക്തമാകുന്നതു പോലെ രാജ്യത്താദ്യമായാണ് ഇത്തരമൊരു കുറഞ്ഞ നിരക്ക് ടെന്‍ഡറില്‍ ലഭ്യമായത്. ടെന്‍ഡര്‍ നടപടിക്രമം പൂര്‍ത്തിയായി നിലയം സ്ഥാപിച്ച് വൈദ്യുതി ലഭ്യമാകുന്നത് 2023 ല്‍മാത്രമാണ്. മാത്രമല്ല രാജസ്ഥാനിലെ വിതരണ കമ്പനികള്‍ക്ക് മാത്രമായി വിളിച്ച ടെന്‍ഡറില്‍ നിന്നും KSEBയ്ക്ക് വൈദ്യുതി ലഭ്യമാകുകയുമില്ല. കാറ്റാടി വൈദ്യുതിയുടെ നിരക്ക് സോളാര്‍ വൈദ്യുതിയുടെ നിരക്കുമായി താരതമ്യം ചെയ്യാനും കഴിയില്ല.

ചോദ്യം 5: പിന്നെ എത്രയാണ് കാറ്റാടി വൈദ്യുതിയുടെ നിരക്ക്? ആരാണിതു നിശ്ചയിക്കുന്നത്?

♦ ഈ നിരക്ക് SECI ആണ് നിശ്ചയിക്കുന്നത്. SECIയുമായി 2019 ജൂണില്‍ ഒപ്പിട്ട കരാര്‍ പ്രകാരം കാറ്റാടി വൈദ്യുതിയുടെ പരമാവധി നിരക്ക് യൂണിറ്റിന് 2.83 രൂപയും 2019 സെപ്തംബറില്‍ ഒപ്പിട്ട കരാര്‍ പ്രകാരമുള്ള പരമാവധി നിരക്ക് യൂണിറ്റിന് 2.80 രൂപയും ആണ്. ഇത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ KSEB ഏര്‍പ്പെട്ട കരാറുകളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ചോദ്യം 6: കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ ചേര്‍ന്ന് വാങ്ങേണ്ട സൗരവൈദ്യുതിയുടെ അളവ് കുറച്ച് കാറ്റാടി വൈദ്യുതിയുടെ അളവ് കൂട്ടി.

♦ ശുദ്ധ കളവാണ് ഈ ആരോപണം. ശരിക്കും സൗരവൈദ്യുതിയുടെ അളവും ശതമാനവും വര്‍ഷാവര്‍ഷം കൂടുകയാണ് ചെയ്യുന്നത്. ഒന്ന്, സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് KSEB വാങ്ങേണ്ട വൈദ്യുതിയുടെ അളവ് തീരുമാനിക്കുന്നത്. 2019-20 കാലയളവില്‍ ആകെയുള്ള പുനഃരുപയോഗ ഊര്‍ജം 12% ആയിരിക്കണമെന്നും, ഇതില്‍ 4% സൗരവൈദ്യുതിയും 8% സൗരേതരവൈദ്യുതിയും ആകണമെന്നാണ് റെഗുലേറ്ററി കമ്മീഷന്‍ നിജപ്പെടുത്തിയിരിക്കുന്നത്. അതായത്, സൗര-സൗരേതര അനുപാതം 0.5. 2020-21 കാലയളവില്‍ സൗരവൈദ്യുതി 5.25%, സൗരേതരവൈദ്യുതി 9%. സൗര-സൗരേതര അനുപാതം 0.58 ആയി വര്‍ദ്ധിച്ചു. 2021-22ലാണെങ്കില്‍ സൗരവൈദ്യുതി 10.25%, സൗരേതരവൈദ്യുതി 6.75%. സൗര-സൗരേതര അനുപാതം 0.65 ആയി വീണ്ടും വര്‍ദ്ധിക്കുന്നു.

ചോദ്യം 7: കേരളത്തില്‍ നിന്നുള്ള വൈദ്യുതിക്ക് പകരം പുറത്തു നിന്നുള്ള വൈദ്യുതി വാങ്ങുന്നതു വഴി പ്രസരണ നഷ്ടം കേരളം സഹിക്കേണ്ടി വരില്ലേ?.

♦ ഇതും കളവാണ്. പുനഃരുപയോഗവൈദ്യുതി പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അവയുടെ പ്രസരണചാര്‍ജ്ജും പ്രസരണനഷ്ടവും പൂര്‍ണമായി ഒഴിവാക്കി നല്കിയിട്ടുണ്ട്. അഥവാ ഉല്പാദന നിലയത്തിന്‍ ഉല്പാദിപ്പിക്കുന്ന മുഴുവന്‍ വൈദ്യുതിയും പ്രസരണനഷ്ടം കണക്കാക്കാതെ തന്നെ KSEBയ്ക്ക് ലഭ്യമാകും.

ചോദ്യം 8: എന്നാലും കേരളത്തില്‍ നിന്നും കാറ്റാടി വൈദ്യുതി ഉത്പാദിപ്പിക്കുന്നതല്ലേ നല്ലത്?

♦ കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങള്‍ (സ്ഥല വില, കാറ്റിന്റെ അളവ് തുടങ്ങി ) മൂലം കേരളത്തിനുള്ളിലെ കാറ്റാടി നിലയങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കാണ് ഇക്കാലയളവില്‍ റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ളത്. 2017 ലും 2018 ലും കമ്മീഷന്‍ കേരളത്തിനുള്ളിലെ കാറ്റാടി നിലയങ്ങളിലെ വൈദ്യുതി നിരക്ക് നിശ്ചയിച്ചത് യൂണിറ്റിന് യഥാക്രമം 5.23 രൂപയും 4.09 രൂപയും തോതിലാണ്.

ചോദ്യം 9. 1 രൂപയ്‌ക്ക് റിന്യൂവബിള്‍ എനര്‍ജി സര്‍ട്ടിഫിക്കറ്റ് വാങ്ങി വൈദ്യുതി ആവശ്യം നിറവേറ്റാമായിരുന്നില്ലേ?

♦ ശുദ്ധ അസംബന്ധമാണ്. സര്‍ട്ടിഫിക്കറ്റിന്റെ ഒപ്പം വൈദ്യുതി ലഭിക്കില്ല. പുനഃരുപയോഗവൈദ്യുതി ഒരു നിശ്ചിതയളവില്‍ വാങ്ങാതെ വരുമ്പോള്‍ അതിന് പിഴയായിട്ടാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടി വരുന്നത്. വൈദ്യുതി ലഭിക്കാതെ ഈ പിഴ നല്കുന്നതാണ് ലാഭകരമെന്ന് ഈ വിഷയത്തില്‍ ആവശ്യത്തിന് ഗൃഹപാഠം നടത്തിയ ആരും കരുതില്ല