ചൈനയുടെ നിലപാടില്‍ സിപിഐ എം അഭിപ്രായം പറയണമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും സിപിഐ എമ്മിന്റെ മൌനം ചൈനയോടുള്ള വിധേയത്വംമൂലമാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പറഞ്ഞിരിക്കുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയോ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങോ ഇതേവരെ ആവശ്യപ്പെടാത്ത കാര്യമാണ് ഇരുവരും ഉന്നയിച്ചിരിക്കുന്നത്. കേരള നിയമസഭയിലേക്ക് നടക്കാനിരിക്കുന്ന മൂന്ന് ഉപതെരഞ്ഞെടുപ്പാണ് ഇരുവരുടെയും ലക്ഷ്യമെന്ന് വളരെ വ്യക്തം. ലോക്സഭാതെരഞ്ഞെടുപ്പില്‍ ലാവ്ലിനും പിഡിപി ബന്ധവും ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ ഭിന്നിപ്പുമൊക്കെയായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണവിഷയം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനോപകാരപ്രദമായ നയങ്ങളില്‍നിന്നും യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടില്‍നിന്നും ജനങ്ങളുടെ ശ്രദ്ധ ഇല്ലാത്ത വിഷയത്തിലേക്ക് വഴിതിരിച്ചുവിടുകയെന്നതായിരുന്നു ആസൂത്രിതമായ തെരഞ്ഞെടുപ്പുതന്ത്രം. വലതുപക്ഷ മാധ്യമങ്ങള്‍ അതിന് പൂര്‍ണ പിന്തുണയും നല്‍കി. എന്നാല്‍, നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ കാര്യമായ മാറ്റം ദൃശ്യമായിരിക്കുന്നു. സിപിഐ എം തികഞ്ഞ യോജിപ്പോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കെട്ടുറപ്പും പ്രകടമായി കാണാം. ആസിയന്‍ കരാറിനെതിരെ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയുടെ കണ്ണഞ്ചിപ്പിക്കുന്ന വിജയം കോണ്‍ഗ്രസ് നേതാക്കളെ അങ്കലാപ്പിലാക്കിയിരിക്കുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിനകത്തുള്ള അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവരാന്‍ തുടങ്ങി. ഘടകകക്ഷികള്‍ക്കിടയിലും അഭിപ്രായവ്യത്യാസം നീറിപ്പുകഞ്ഞുകൊണ്ടിരിക്കുകയാണ്. പരാജയഭീതി കോണ്‍ഗ്രസ് നേതൃത്വത്തെ പിടികൂടാന്‍ തുടങ്ങിയിരിക്കുന്നു. അതാണ് കണ്ണൂര്‍ കലക്ടറെ മാറ്റണമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവിവരെ ഇവിടെവന്ന് പറയാനിടയാക്കിയത്. ഇരിക്കുന്ന പദവി മറന്നുകൊണ്ടുള്ള പുറപ്പാടാണ് വയലാര്‍ രവിയുടേതെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല.
1962ലെ നിലപാടില്‍നിന്ന് സിപിഐ എം മാറിയോ എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. ഉത്തരം വളരെ വ്യക്തമാണ്. സിപിഐ എം സ്വീകരിച്ച നിലപാടില്‍നിന്ന് കടുകിട മാറിയിട്ടില്ല. മാറേണ്ട ആവശ്യവും ഉണ്ടായിട്ടില്ല. ഇന്ത്യ-ചൈന അതിര്‍ത്തിതര്‍ക്കം യുദ്ധത്തിലൂടെ പരിഹരിക്കാന്‍ ഇരുരാജ്യങ്ങള്‍ക്കും സാധ്യമല്ലെന്നും സമാധാനപരമായ കൂടിയാലോചനയിലൂടെ തര്‍ക്കം പരിഹരിക്കണമെന്നുമുള്ള നിലപാടാണ് സിപിഐ എം തുടക്കത്തിലേ സ്വീകരിച്ചത്. ആസേതുഹിമാചലം സഞ്ചരിച്ച ഇ എം എസ് പറഞ്ഞ കാര്യം ഇന്നും പ്രസക്തമാണ്. നാം നമ്മുടേതെന്നും അവര്‍ അവരുടേതെന്നും പറയുന്ന മാക്മോഹന്‍ രേഖയുടെ കാര്യം ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നാണ് പറഞ്ഞത്. പലരും ഈ വാദഗതി പരിഹസിച്ചുതള്ളാന്‍ ശ്രമിച്ചു. എന്നാല്‍, നാലരപതിറ്റാണ്ടിനുശേഷവും സിപിഐ എം പറഞ്ഞതിലപ്പുറം ഒരു പരിഹാരമാര്‍ഗം കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അതിര്‍ത്തിതര്‍ക്കം പരിഹരിക്കാനുള്ള കൂടിയാലോചന ഇപ്പോഴും തുടരുകയാണ്.
ചൈനാവിരുദ്ധ ജ്വരം ഇളക്കിവിടാന്‍ ശ്രമിക്കുന്നവരോടായി നിരുപമ റാവു പറഞ്ഞതാണ് ഓര്‍ക്കേണ്ടത്. അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളം അതിക്രമിച്ചുകടന്നതായും ഇന്ത്യന്‍ പട്ടാളത്തിനുനേരെ വെടിവച്ചതായും രണ്ട് ഇന്ത്യന്‍ ഭടന്മാര്‍ക്ക് പരിക്കേറ്റതായും ടൈംസ് ഓഫ് ഇന്ത്യയുടെ രണ്ട് ലേഖകര്‍ റിപ്പോര്‍ട്ട്ചെയ്തു. ഇത് കള്ളവാര്‍ത്തയാണെന്നും ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്ന ലേഖകര്‍ക്കെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും വാര്‍ത്ത എവിടെനിന്ന് ലഭിച്ചുവെന്ന് അവര്‍ കോടതിയില്‍ പറയട്ടെ എന്നുമാണ് നിരുപമ രോഷാകുലയായി പറഞ്ഞത്. ഇന്ത്യയും ചൈനയുമായി മാത്രമല്ല, ഇന്ത്യയും പാകിസ്ഥാനുമായും യുദ്ധം അരുതെന്നാണ് സിപിഐ എം സ്വീകരിച്ച നിലപാട്. അതിനാണ് “പിണ്ടിയും പീക്കിങ്ങുമൊന്നായി, നമ്പൂരീം തങ്ങളും ഒന്നായി“ എന്ന് കോണ്‍ഗ്രസുകാര്‍ അന്ന് മുദ്രാവാക്യം വിളിച്ചത്.
അയല്‍രാജ്യങ്ങളുമായി യുദ്ധത്തിന്റെ മാര്‍ഗമല്ല, സമാധാനത്തിന്റെ മാര്‍ഗമാണ് സ്വീകരിക്കേണ്ടതെന്നും യുദ്ധം ഇരുരാഷ്ട്രങ്ങള്‍ക്കും ആപത്ത് വരുത്തിവയ്ക്കുമെന്നും പറയുന്നത് രാജ്യസ്നേഹത്തിന്റെ കുറവുകൊണ്ടല്ല; കൂടുതല്‍കൊണ്ടാണ്. സിപിഐ എം സമാധാനത്തിന്റെ ചേരിയില്‍ ഉറച്ചുനില്‍ക്കുന്നു. രണ്ട് ലോകയുദ്ധങ്ങള്‍ നിസ്സാരപ്രശ്നങ്ങളില്‍നിന്നാണ് വളര്‍ന്നുവലുതായത്. ഉണ്ടായ നാശം പറഞ്ഞറിയിക്കാന്‍ പ്രയാസവും.
അരുണാചല്‍പ്രദേശ് ഇന്ത്യയിലെ ഒരു സംസ്ഥാനമാണെന്നതില്‍ തര്‍ക്കമൊന്നുമില്ല. ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് എപ്പോള്‍ വേണമെങ്കിലും അരുണാചല്‍പ്രദേശ് സന്ദര്‍ശിക്കാം. അതില്‍ ചൈന പ്രതിഷേധിക്കേണ്ടതില്ല. എന്നാല്‍, ഇതോടൊപ്പം ഒരു കാര്യം ജനങ്ങള്‍ക്കറിയേണ്ടതുണ്ട്. ദലൈലാമയോടുള്ള കോണ്‍ഗ്രസ് ഭരണാധികാരികള്‍ക്കുള്ള അമിതമായ പ്രേമത്തിന്റെ കാരണമെന്താണ്. തിബത്ത് ചൈനയുടെ ഭാഗമാണെന്ന് ഇന്ത്യ അംഗീകരിച്ചിട്ടുള്ളതാണ്. തിബത്ത് ചൈനയില്‍നിന്ന് വേര്‍പെടുത്താന്‍ ശ്രമിക്കുന്ന ചൈനാവിരുദ്ധ നിലപാടെടുക്കുന്ന ആളാണ് ദലൈലാമ. 1962ലും ദലൈലാമയെ എഴുന്നള്ളിച്ച് നടന്ന പ്രശ്നമുണ്ടായിരുന്നു. ദലൈലാമയെ അരുണാചല്‍പ്രദേശ് സന്ദര്‍ശിക്കാന്‍ ക്ഷണിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് ജനങ്ങള്‍ അറിയണം. അമേരിക്കയ്ക്കുവേണ്ടിയാണെന്ന സംസാരമുണ്ട്. അമേരിക്കയുമായി തന്ത്രബന്ധം സ്ഥാപിച്ച രാജ്യമാണ് ഇന്ത്യ. ഇന്ത്യ ദലൈലാമയെ അമിതമായി പ്രേമിക്കുന്നതില്‍ സംശയിക്കുന്നവരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. ഇക്കാര്യം ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയാല്‍ കൊള്ളാം.
ചൈനയോട് സിപിഐ എം സ്വീകരിക്കുന്ന നയം പരസ്യമാണ്. ചൈന ഒരു സോഷ്യലിസ്റ്റ് രാജ്യമാണ്. ആ രാജ്യത്തോട് മമതയുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയോട് ആദരവുണ്ട്. അതോടൊപ്പംതന്നെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി തെറ്റ് ചെയ്തപ്പോള്‍ തുറന്ന് വിമര്‍ശിക്കാന്‍ സിപിഐ എം അറച്ചുനിന്നിട്ടില്ല. സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടിയോടുള്ള അഭിപ്രായവ്യത്യാസവും അക്കാലത്ത് തുറന്നുപറഞ്ഞിട്ടുള്ളതാണ്. ഇപ്പോള്‍ സോവിയറ്റ് യൂണിയന്‍ നിലനില്‍ക്കുന്നില്ല. ഇ എം എസ് അന്ന് പറഞ്ഞ കാര്യം ഓര്‍ക്കാവുന്നതാണ്. ഞങ്ങള്‍ക്ക് റഷ്യയോട് അന്ധമായ വിരോധമോ ചൈനയോട് അമിതമായ പ്രേമമോ ഇല്ല. ഞങ്ങളുടെ തലച്ചോറ് ആര്‍ക്കും പണയംവച്ചിട്ടില്ല. സ്വതന്ത്രമായ നിലപാടാണ് ഞങ്ങള്‍ സ്വീകരിക്കുന്നത്. ചൈനയോടോ മറ്റേതെങ്കിലും രാജ്യത്തോടോ സിപിഐ എമ്മിന് വിധേയത്വമില്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. എന്നാല്‍, ലോകത്തിലെ കമ്യൂണിസ്റ്റ് പാര്‍ടികളുടെ നിലനില്‍പ്പിലും വളര്‍ച്ചയിലും പാര്‍ടിക്ക് താല്‍പ്പര്യമുണ്ട്. ലോകത്തിലെ കമ്യൂണിസ്റ്റ് പാര്‍ടികള്‍ പരസ്പരം യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. അതുകൊണ്ടാണ് കമ്യൂണിസ്റ്റ് പാര്‍ടികളുടെ യോഗംചേരാന്‍ സിപിഐ എം, സിപിഐ പാര്‍ടികള്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
1942ല്‍ കമ്യൂണിസ്റ്റുകാരെ ബ്രിട്ടന്റെ അഞ്ചാംപത്തികളെന്ന് വിളിച്ച് ആക്ഷേപിച്ചു. പിന്നെ മലങ്കോവിന്റെ മക്കളെന്ന് വിളിച്ചു. റഷ്യയില്‍ മഴ പെയ്താല്‍ ഇവിടെ കുടപിടിക്കുന്നവരാണെന്ന് പരിഹസിച്ചു. 1962ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ചൈനാ അനുകൂലികളെന്നുപറഞ്ഞ് കുറെ നേതാക്കളെ ജയിലിലടച്ചു. 1964 ഡിസംബറില്‍ സിപിഐ എം നേതാക്കളെ വീണ്ടും ചൈനാചാരന്മാരെന്ന് മുദ്രകുത്തി ജയിലിലടച്ചു. 1965ല്‍ ജയിലില്‍ കിടന്നുകൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഭൂരിപക്ഷംപേരും ജയിച്ചു. സിപിഐ എം നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയായി. ചൈനാചാരന്മാരെന്ന് മുദ്രകുത്തി ജയിലിലടച്ചാലും ധവളപത്രമിറക്കിയാലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ലെന്ന് തെളിഞ്ഞു. അതുകൊണ്ടുതന്നെ ഉമ്മന്‍ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും പറഞ്ഞേക്കാം ആ പരിപ്പ് ഇവിടെ വേവില്ല.
ദേശാഭിമാനി മുഖപ്രസംഗം 17 ഒക്ടോബര്‍ 2009
ചൈനയോട് സിപിഐ എം സ്വീകരിക്കുന്ന നയം പരസ്യമാണ്. ചൈന ഒരു സോഷ്യലിസ്റ്റ് രാജ്യമാണ്. ആ രാജ്യത്തോട് മമതയുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയോട് ആദരവുണ്ട്. അതോടൊപ്പംതന്നെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി തെറ്റ് ചെയ്തപ്പോള്‍ തുറന്ന് വിമര്‍ശിക്കാന്‍ സിപിഐ എം അറച്ചുനിന്നിട്ടില്ല. സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടിയോടുള്ള അഭിപ്രായവ്യത്യാസവും അക്കാലത്ത് തുറന്നുപറഞ്ഞിട്ടുള്ളതാണ്. ഇപ്പോള്‍ സോവിയറ്റ് യൂണിയന്‍ നിലനില്‍ക്കുന്നില്ല. ഇ എം എസ് അന്ന് പറഞ്ഞ കാര്യം ഓര്‍ക്കാവുന്നതാണ്. ഞങ്ങള്‍ക്ക് റഷ്യയോട് അന്ധമായ വിരോധമോ ചൈനയോട് അമിതമായ പ്രേമമോ ഇല്ല. ഞങ്ങളുടെ തലച്ചോറ് ആര്‍ക്കും പണയംവച്ചിട്ടില്ല. സ്വതന്ത്രമായ നിലപാടാണ് ഞങ്ങള്‍ സ്വീകരിക്കുന്നത്. ചൈനയോടോ മറ്റേതെങ്കിലും രാജ്യത്തോടോ സിപിഐ എമ്മിന് വിധേയത്വമില്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. എന്നാല്‍, ലോകത്തിലെ കമ്യൂണിസ്റ്റ് പാര്‍ടികളുടെ നിലനില്‍പ്പിലും വളര്‍ച്ചയിലും പാര്‍ടിക്ക് താല്‍പ്പര്യമുണ്ട്. ലോകത്തിലെ കമ്യൂണിസ്റ്റ് പാര്‍ടികള്‍ പരസ്പരം യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. അതുകൊണ്ടാണ് കമ്യൂണിസ്റ്റ് പാര്‍ടികളുടെ യോഗംചേരാന്‍ സിപിഐ എം, സിപിഐ പാര്‍ടികള്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
ReplyDelete1942-ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പങ്കാളിയാവാത്തതുകൊണ്ടല്ലേ അന്ന് ആക്ഷേപം കേട്ടത്. (അന്ന് രണ്ടാം ലോകമഹായുദ്ധത്തില്‍ റഷ്യയും ബ്രിട്ടനും സഖ്യകക്ഷികളായിരുന്നു)
ReplyDelete1962-ല്‍ യുദ്ധത്തിന്റെ സമയത്ത് വ്യക്തമായി നിലപാടെടുക്കാത്തതിന് പാര്‍ട്ടി ചീത്തകേട്ടു. സൈനികര്‍ക്കുവേണ്ടി രക്തദാനം സംഘടിപ്പിക്കാനൊരുങ്ങിയ അച്യുതാനന്ദനെതിരെ ശിക്ഷണനടപടി കൈക്കൊണ്ടു എന്ന് ഇന്ത്യന്‍ എക്സ്പ്രസ് പോലുള്ള ബൂര്‍ഷ്വാ പത്രങ്ങള്‍ പറയുന്നു. പാര്‍ട്ടിയില്‍ തന്നെ പലരും ചൈനീസ് ആക്രമണത്തെ (ഇന്ത്യയില്‍ സോഷ്യലിസം വരാനുള്ള എളുപ്പവഴി എന്ന നിലയില്‍) സ്വാഗതം ചെയ്തു എന്നും, പലരും നിലപാടെടുക്കാതെ നിഷ്പക്ഷരായി നിന്നു എന്നും, പലരും ഇന്ത്യയുടെ ഭാഗത്തിനു വേണ്ടി നിലപാട് എടുത്തു എന്നും പറയുന്നു.
There were three factions in the party - "internationalists", "centrists", and "nationalists". "Internationalists", including B. T. Ranadive, P. Sundarayya, P. C. Joshi, Makineni Basavapunnaiah, Jyoti Basu, and Harkishan Singh Surjeet, supported the Chinese stand. The "nationalists", including prominent leaders such as S.A. Dange, A. K. Gopalan backed India. "Centrists" took a neutral view;
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയോടും ഒരു സോഷ്യലിസ്റ്റ് രാജ്യമായ ചൈനയോടും ഉള്ള മമതയും ആദരവും പലപ്പൊഴും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പാരയാവുന്നു എന്നല്ലേ കാണേണ്ടത്?
ഈ കുറിപ്പില്‍ എഴുതിയിരിക്കുന്ന (ചര്‍ച്ചകളാണ് ഏക പോംവഴി എന്ന) നിലപാട് വളരെ സ്വാഗതാര്‍ഹമാണ്. അരുണാചല്‍ പ്രദേശില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നതില്‍ ചൈന പ്രതിഷേധിക്കേണ്ട കാര്യമില്ല എന്ന് ഈ ലേഖനത്തില്‍ എഴുതിയത് നന്നായി, എന്നാല്‍ ഇതേ കാര്യം കാരാട്ടോ യച്ചൂരിയോ (ചുരുക്കം) വിജയനോ പറഞ്ഞുകേട്ടേങ്കില്‍ നന്നായേനെ. (മിനിട്ടിനു മിനിട്ടിന് രാജ്യസ്നേഹം വെളിവാക്കണം എന്നല്ല പറയുന്നത്, അതിന്റെ കാര്യവുമില്ല, എങ്കിലും പഴയ നിലപാടുകളും ജനങ്ങളുടെ ധാരണകളും ഒരു മാറാപ്പായി പാര്‍ട്ടിയുടേ തോളത്തുണ്ട്).
സിമി,
ReplyDeleteപ്രസ്ഥാനത്തിന്റെ ചരിത്രം വിവരിക്കുന്ന ഗ്രന്ഥങ്ങളില്‍ തന്നെ അന്നത്തെ വിവിധാഭിപ്രായങ്ങളെപ്പറ്റി വ്യക്തമായി വിവരിക്കുന്നുണ്ട്. അത് സത്യസന്ധമായി സ്വന്തം ചരിത്രം രചിക്കുന്ന ഒരു പ്രസ്ഥാനത്തിനേ കഴിയൂ. പാര്‍ട്ടി തന്നെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വാങ്ങിവായിച്ചാല്‍ തീരാവുന്ന കാര്യമേയുള്ളൂ.. കൂടുതല്‍ വ്യക്തതയാര്‍ന്ന ചിത്രം കിട്ടുകയും ചെയ്യും.
പാര്‍ട്ടിയുടെ നിലപാടിനു അന്നും ഇന്നും മാറ്റമൊന്നുമില്ല. സുന്ദരിയെ നദി കടത്തിയ സന്യാസി അവിടെ വെച്ച് തന്നെ സുന്ദരിയെ മനസ്സില്‍ നിന്ന് ഉപേക്ഷിക്കുന്നതും, കണ്ടു നിന്ന മറ്റൊരു സന്യാസി തുടര്‍ന്നും മനസ്സില്‍ സുന്ദരിയെ കൊണ്ടു നടക്കുന്നതും, ആദ്യ സന്യാസിയെ വിമര്‍ശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു കഥയില്ലേ സിമി? മാറാപ്പ് ആരുടെ മനസ്സില്‍ എന്ന് നന്നായി ആലോചിക്കുക.
കാരാട്ടോ യെച്ചൂരിയോ വിജയനോ പറയണം? വിജയന്‍, യെച്ചൂരി എന്നിവര്‍ പറഞ്ഞാല്‍ എങ്ങനെ സിമി സമ്മതിക്കും? കാരാട്ട് തന്നെ പറയണ്ടേ? പുള്ളിയല്ലേ ജനറല്‍ സെക്രട്ടറി? പിന്നെ കാരാട്ട് പറയുന്നത് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമല്ല എന്നും അതിനദ്ദേഹത്തിനു ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ അധികാരമില്ല എന്നും,പാര്‍ട്ടിയുടെ അഭിപ്രായമാണദ്ദേഹം പറയുക എന്നും പറയാതെ തന്നെ സിമിക്കറിയാമല്ലോ. പാര്‍ട്ടിക്ക് നിലപാടുള്ള കാര്യമല്ലേ ഇത്? നിലപാടുണ്ടോ അതെന്ത് എന്നൊക്കെ തിരക്കിയറിയുക. എന്നിട്ടു പോരെ ചാണ്ടിക്കും ചെന്നിത്തലക്കും ജയ് വിളിക്കുന്നത്. കാരാട്ട്/യെച്ചൂരി/വിജയന്‍/ പറയണം എന്ന ആവശ്യം ഉന്നയിക്കുന്ന സിമിക്ക് കോണ്‍ഗ്രസ് ദലൈലാമ പ്രശ്നത്തില്‍ നിലപാട് വ്യക്തമാക്കണം എന്ന് പോസ്റ്റില്‍ എഴുതിയതിനെക്കുറിച്ച് ഒന്നും പറയാനില്ലാതെ പോകുന്നല്ലോ...ഇതിനെ പക്ഷപാതം എന്ന് വിളിച്ചോട്ടെ?
ചൈനയുമായി സമാധാനം വേണം എന്ന് പാര്‍ട്ടിക്ക് പറയാന്‍ എന്ത് എളുപ്പമാണ്!! ചൈന വെട്ടാന്‍ വരുന്ന പോത്തിനെ പോലെ വരുമ്പോളും ഇത്തരം 'വേദം' ഓതാന്‍ ഒരു ഉളിപ്പും പാര്‍ട്ടി കാണിക്കുന്നില്ല.. സൂര്യന്റെ കീഴെ ഉള്ള എല്ലാ കാര്യത്തിനും പ്രത്യയ ശാസ്ത്രം വിളമ്പുന്ന പാര്‍ട്ടി ഇന്ത്യയുടെ പ്രധാനമന്ത്രി അരുണാചല്‍ സന്ദര്‍ശിച്ചതിനെ വിമര്‍ശിച്ച ചൈനയുടെ നടപടിയെപ്പറ്റി അറിഞ്ഞതായി പോലും നടിച്ചില്ല?? ചൈന ഇന്ത്യയിലെ ഏതു സംസ്ഥാനതിനെപ്പറ്റിയും അവകാശവാദം ഉന്നയിച്ചാലും പാര്‍ട്ടി ഇത് തന്നെ വിളമ്പി സഖാക്കളുടെ കുംഭ നിറയ്ക്കും!! ഹാ..
ReplyDelete"കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയോ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങോ ഇതേവരെ ആവശ്യപ്പെടാത്ത കാര്യമാണ് ഇരുവരും ഉന്നയിച്ചിരിക്കുന്നത്."
ReplyDeleteചെറ്റകളോട് ചെറ്റകള്‍ ചോദിക്കും..ഹതാ ഹതിന്റെ രീതി..
പാര്‍ട്ടി തന്നെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വാങ്ങിവായിച്ചാല്‍ തീരാവുന്ന കാര്യമേയുള്ളൂ.. കൂടുതല്‍ വ്യക്തതയാര്‍ന്ന ചിത്രം കിട്ടുകയും ചെയ്യും
ReplyDeleteശരിയാണ് ജനശക്തി.
അതുകോണ്ടാണല്ലോ പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റി പുറത്തിറക്കിയ പാര്‍ട്ടി രേഖകളുടെ കളക്ഷനില്‍ (പുതിയതില്‍) 1940-കളില്‍ ഇന്ത്യയെ 18-ഓളം സ്വതന്ത്ര റിപ്പബ്ലിക്കുകളുടെ അയഞ്ഞ ഫെഡറേഷനായി മാറ്റണമെന്ന പ്രമേയത്തിന്റെ പൊടി പോലും ഇല്ലാത്തത്!
(പക്ഷേ ആമുഖത്തില്‍ ഹ.കി.സിംഗ് സുര്‍ജിത് ഒരു വരിയില്‍ പറയുന്നുണ്ട് - പിന്നീട് ഞങ്ങള്‍ ആ തെറ്റ് തിരുത്ത് എന്ന്!)
അല്ലെങ്കിലും സിപീമ്മിനു തെറ്റു തിരുത്താന്‍ മിനിമം 30 വര്‍ഷമെങ്കിലും വേണമല്ലോ? ഇന്ന് ചൈനയുടെ ഭാഗം പറയുന്നവര്‍ക്ക് തിരുത്തി പറയാന്‍ (ഇന്ത്യ ഉണ്ടകുമെങ്കില്‍) ഇനിയും മുപ്പതു കൊല്ലം വേണ്ടി വന്നേക്കും!
ഹെന്റെ ജന്ശക്തീ..
ReplyDeleteനമിച്ചു!!!
തിബത്തിലെ ദലൈലാമയെ കോണ്‍ഗ്രസുകാര്‍ അരുണാചല്‍ പ്രദേശിലേക്ക് ക്ഷണിക്കുന്നതില്‍ രാഷ്ട്രീയാഭയം നല്‍കിയിട്ടുള്ള ബുദ്ധസന്യാസിയായ ലാമയ്ക്ക് ,ചൈന അവകാശം പറയുന്നത് പോലെ ഇന്ത്യയിലെ ലേറ്റവും മഹത്വമേറിയ ബുദ്ധവിഹാരമായ “തവാങ്” സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കിയത് “അമേരിക്കയ്ക്ക് വേണ്ടിയാണെന്ന് സംസാരമുണ്ട്”!!!!
ആരാണാവോ സംസാരിച്ചത്? എകെജി സെന്റെറിലെ ക്ലോക്കും ബുക്ക്‍ഷെല്‍ഫും തമ്മിലാണോ ആവോ!
അരുണാചല്‍ പ്രദേശില്‍ ദലൈ ലാമ വന്നതിനു , പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ ചൈന ചൂടാകുന്നതെന്തിന്?
ഇപ്പോഴും സഖാക്കന്മാരുടെ ചൈനാ പ്രേമം അസ്തമിച്ചിട്ടില്ല! ഇത്തരക്കാര്‍ ഉള്ളിടത്തോളം ഇന്ത്യ രക്ഷപെടുകയുമില്ല!
പിന്നെ മക്മോഹന്‍ രേഖയിലൂടേ- ചര്‍ച്ചയിലൂടേ -കാര്യങ്ങള്‍ പരിഹരിക്കണമെന്ന് സഖാക്കന്മാര്‍ ചൈനീസ് സഖാക്കന്മാരെ കൂടി ഒന്ന് ബോധ്യപ്പെടുത്തണം! അവരിപ്പോഴും മക്മോഹന്‍ രേഖയെ അംഗീകരിക്കില്ല എന്ന വാദത്തിലാണല്ലോ!
ReplyDeleteജമ്മു കശ്മീരിലേക്ക് പ്രത്യേക വിസ നല്‍കിയതും പാക് സേനയ്ക്കെ ഇന്ത്യയ്ക്കെതിരെ സഹായം നല്‍കുന്നതും അക്സായ് ചിനും ഒന്നും താങ്കള്‍ക്ക് കാണാന്‍ കഴിയില്ല!
പിന്നെ ഈ അധിനിവ്വേശമെന്ന വാക്ക് നാം അമേരിക്കയ്ക്ക് വേണ്ടി മാറ്റി വച്ചിരിക്കേണല്ലോ! അവരു ചര്‍ച്ച ചെയ്ത് പോലും തര്‍ക്കങ്ങള്‍ പരിഹരിക്കുന്നത് നുമ്മക്ക് ഇഷ്ടമല്ല!!!!
ഏതായാലും ദലൈലാമ - അമേരിക്ക കണക്ഷന്‍ എനിക്ക് പിടിച്ചൂട്ടോ!! ആ സംസാരമുണ്ട് എന്ന് പറഞ്ഞത് ആരൊക്കെ തമ്മിലാണെന്ന് അറിയുകയാണെങ്കില്‍ ഒന്ന് പറയണേ
ലാല്‍ സലാം
പ്രിയ ജനശക്തി
ReplyDeleteതാങ്കളുടെ പോസ്റ്റിന്റെ തലക്കെട്ടില്‍ വസ്തുതാപരമായ ഒരു വലിയ പിശകുള്ളത് ചൂണ്ടിക്കാണിക്കുവാന്‍ ആഗ്രഹിക്കുന്നു.
“ചൈനയുടെ കാര്യത്തില്‍ പാര്‍ടിക്ക് വ്യക്തമായ അഭിപ്രായമുണ്ട്” എന്നതിനോട് തത്കാലം ഞാന്‍ യോജിക്കുന്നു.
എന്നാല്‍ ആ അഭിപ്രായം “ശരിയുമാണ്” എന്നതിനോട് ശക്തമായി എനിക്ക് വിയോജിക്കേണ്ടി വരും.
ആ അഭിപ്രായം പാര്‍ടിക്കും, താങ്കളെ പോലെയുള്ള പാര്‍ട്ടി വിശ്വാസികള്‍ക്കും ശരിയായിരിക്കാം, എന്നാല്‍ അങ്ങനെ ആ നിലപാട് ശരിയല്ല എന്ന വിശ്വാസമുള്ള ഒരുപാട് ആളുകള്‍ വേറേയുണ്ട് എന്ന കാര്യം താങ്കള്‍ വിസ്മരിക്കുകയുമരുത്.
വസ്തുതകളെ അംഗീകരിക്കുവാന്‍ സഖാക്കന്മാര്‍ക്ക് മടിയാണെന്ന സത്യം അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ, പാര്‍ട്ടിയുടെ നിലപാട് ശരിയാണെന്ന് പാര്‍ട്ടി തന്നെ വാദിക്കുന്നതിനെന്തര്‍ത്ഥം?
പാര്‍ട്ടിക്ക് പറ്റിയ തെറ്റുകള്‍ - സ്വാതന്ത്ര്യസമരകാലഘട്ടത്തിലേതടക്കം (വ്യക്താമാകണമെങ്കില്‍ പാര്‍ട്ടി രേഖകളുടെ ചരിത്രമുണ്ട് , അതില്‍ വാല്യം 9-11 വായിക്കാം) പിന്നീട് തിരുത്തി പറഞ്ഞത് താങ്കള്‍ ഓര്‍ക്കുന്നുണ്ടാവുമല്ലോ. ഇപ്പോള്‍ തന്നെ പാര്‍ട്ടി രണ്ട് “തെറ്റ് തിരുത്തല്‍ പ്രമേയങ്ങള്‍ “ തന്നെ അംഗീകരിച്ചതും താങ്കള്‍ ഓര്‍ക്കുമല്ലോ! അതൊക്കെ സത്യസന്ധമായ പാര്‍ട്ടിക്കേ ഏറ്റ് പറയാനാവൂ എന്ന്താങ്കള്‍ പറഞ്ഞേക്കാം, ശരി സമ്മതിച്ചു.
എന്നാല്‍ പാര്‍ട്ടിക്ക് അന്നൊക്കെ പറ്റിയത് “തെറ്റ്” തന്നെയാണെന്നും താങ്കള്‍ക്ക് സമ്മതിക്കേണ്ടി വരും. (ഇപ്പോള്‍ പിഡിപി ബന്ധത്തെ പറ്റിയും “തെറ്റായിപ്പോയി” എന്ന ഏറ്റുപറയല്‍ നടക്കുന്നു. അന്ന് പിഡിപിയെ പറ്റി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞിട്ടുള്ളതോക്കുക). പക്ഷേ ആ നിലപാടുകളേ അന്ന് പാര്‍ട്ടി വിളിച്ചിരുന്നത്, ഇന്ന്‍ താങ്കളുടെ തലക്കെട്ട് പോലെ തന്നെ “ശരി” എന്നായിരുന്നു. പക്ഷേ ആ ശരികള്‍ തെറ്റുകളായിരുന്നുവെന്ന് പിന്നീട് അവര്‍ക്ക് തന്നെ ഏറ്റു പറയേണ്ടി വന്നു.
അപ്പോള്‍ ഇന്നത്തെ ഈ ചൈനാ നിലപാടും “തെറ്റ്” ആണെന്ന് പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ (അവരെ താങ്കളടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഫാസിസ്റ്റ്-സാമ്രാജ്യത്വ അടിമ എന്നൊക്കെ വിളിച്ചേക്കാം) വിശ്വസിക്കുന്നു. അതിനാല്‍ തന്നെ താങ്കളുടെ “ശരി” തികച്ചും ആപേക്ഷികമാണ്.
അതിനാല്‍ ആ “ശരി” എടുത്തു മാറ്റുന്നതല്ലേ നല്ലത്? അല്ലെങ്കില്‍ “വ്യക്തവും ശരിയെന്ന് പാര്‍ട്ടിക്കുറപ്പുള്ളതുമായ” എന്നോ മറ്റോ മാറ്റുന്നതിലും തെറ്റില്ല.
പാര്‍ട്ടിക്ക് ശരിയെന്ന് തോന്നുന്നതൊക്കെ ശരിയാണെന്ന് മറ്റുള്ളവര്‍ അംഗീകരിക്കണമെന്ന് പിടിവാശിയും ഒരു തരത്തില്‍ പറഞ്ഞാല്‍ ഫാസിസമല്ലേ ജനശക്തി?
dont you have shame to oppose dalailama , are you supporting the chinese actionas of suppression and masscares by chinese government, aganist buddist aganit uriguars. love for communism is good but dont be blind towards china .
ReplyDelete"1940-കളില്‍ ഇന്ത്യയെ 18-ഓളം സ്വതന്ത്ര റിപ്പബ്ലിക്കുകളുടെ അയഞ്ഞ ഫെഡറേഷനായി മാറ്റണമെന്ന പ്രമേയത്തിന്റെ പൊടി പോലും ഇല്ലാത്തത്!"
ReplyDeleteഇതു നല്ല തമാശ. "1940-കളില്‍ ...പ്രമേയം". ആറെസെസ് 1910 മുതല്‍ 1950വരെയുള്ള "ദശകങ്ങളില് 'ഗാന്ധിയെ കൊല്ലാന്‍ പ്ളാനിട്ടു എന്നൊക്കെ ആരെങ്കിലും പറഞ്ഞാല്‍ എങ്ങനെ ഇരിക്കും അതുപോലെ. "1940-കളില്‍" പ്രമേയം. പ്രമേയം 1940 മുതല്‍ 1950 വരെ നീണ്ടു കെടക്കയാ.'1940-കളില്‍' ആവുമ്പോ അങ്ങനെ വേണ്ടേ.
ഫ്രീവോയ്സ്,
ReplyDeleteഅറിയില്ലെങ്കില്‍ പറയുന്നോനെ ചൊറിയരുത്
കൃത്യമായി അന്നേരം പറയാഞ്ഞത് സിപീമ്മിന്റെ പാര്‍ട്ടി രേഖകളുടെ ആര്‍ക്കൈവ് തപ്പി സമയം കളയാന്‍ താത്പര്യമില്ലാഞ്ഞതു കൊണ്ടാണ്.
ഇനിയിപ്പോ സഖാവ് സംശയിച്ചപ്പോ കൃത്യമായി ഉത്തരം തന്നല്ലെ പറ്റൂ :
In Resolution Passes by the Enlarged Plenum of the Central Commitee of CPI on 19th September 1942 & Confirmed by first Congress in 1943.
In Central Committee Plenum in September 1942, Dr.Adhikari Reported :
Every section of the Indian people which had contiguous territory as its homeland, common historical tradition, common language, culture, psychological makeup and common economic life would be recognizesd as a Distinct Nationality with the right to exist as an autonomous state within the Free Indian Union or Federation snd will have the RIGHT TO SECEDE from it if it so desires. This means that the territories which today are split up by boundaries of the present British Provinces and the so-called Indian State would be re-united and restored to them in free India. Thus free India of tomorrow would be a Federation or Union of autonomous states of the various nationalities such as Pathans, Western Panjabis(predominantly Muslims), Sikhs, Sindhis, Hindusthanis, Rajasthanis, Gujarathis, Bengalees, Assamiyas, Biharis, Oriyas, Andhras, Tamils, Kannadigas, Maharashtrians,Malayalees etc.” (
“This would give to the Muslims where they are in an overwhelming majority in a contiguous territory which is their homeland. The right to form their autonomous states and even to separate if they Desire”
It stated “The slogan of Pakistan rests upon the democratic
urge among the newly awakened Muslim Nationalities for self
Determination”
--“Documents of The Communist Movement in India” , National Book Agency , Culcutta. Vol. IV ,in Preface by H.K.Surjeet.
ഇനിയും സംശയമുണ്ടെങ്കില്‍ താങ്കള്‍ ആ ബുക്ക് നോക്കിയാല്‍ മതി.
സ്കാന്‍ ചെയ്തിടാന്‍ പറ്റിയ ഒരു സാഹചര്യത്തിലല്ല ഞാന്‍.
പിന്നെ , സ്വന്തം പ്രസ്ഥാനത്തിന്റ് ചരിത്രം ഇങ്ങനെ അറിവില്ലാത്തതു കൊണ്ടാണ് ഇത്തരത്തിലുള്ള അബദ്ധലേഖനങ്ങള്‍ക്ക് കൈയടിക്കേണ്ടി വരുന്നത്.
അന്യപ്രസ്ഥാനങ്ങളുടെ ചരിത്രം തപ്പുന്നതിനു മുന്‍പ് സ്വയം സ്വന്തം ചരിത്രത്തിലേക്കൊന്ന് കടന്നുകൂടേ?
പിന്നെ ഫ്രീ വോയ്സ്,
ReplyDeleteഈ 1910 എന്നതില്‍ ആറെസ്സെസ് ഡോക്ടര്‍ജിയുടെ ചിന്തയില്‍ പോലും ഇല്ല. അന്ന് ഡോക്ടര്‍ജി കോണ്‍ഗ്രസിനൊപ്പം സ്വാതന്ത്ര്യസമരത്തിലായിരുന്നു :)
പോട്ടെ , അറിവില്ലാത്തതു കൊണ്ടല്ലേ...സാരമില്ല.
പിന്നെ ഗാന്ധിയെ ആറെസ്സെസ്സുകാര്‍ കൊന്ന കഥ!
വല്ലഭായി പട്ടേലിന്റെ കമ്യൂണിക്കേഷനുകളുടെ ആര്‍ക്കൈവ് കിട്ടും. വായിച്ചാല്‍ മതി. അതില്‍ സ്റ്റേറ്റ്സ്മാന്‍ പത്രത്തിലെ വാര്‍ത്തയടക്കം കൊടുത്തിട്ടുണ്ട്, കമ്യൂണിസ്റ്റുകാര്‍ ഗാന്ധിവധത്തെ മുതലെടുത്തതെങ്ങനെ എന്ന്!
" അപ്പോള്‍ ഇന്നത്തെ ഈ ചൈനാ നിലപാടും “തെറ്റ്” ആണെന്ന് പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ (അവരെ താങ്കളടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഫാസിസ്റ്റ്-സാമ്രാജ്യത്വ അടിമ എന്നൊക്കെ വിളിച്ചേക്കാം) വിശ്വസിക്കുന്നു. അതിനാല്‍ തന്നെ താങ്കളുടെ “ശരി” തികച്ചും ആപേക്ഷികമാണ്."
ReplyDeleteവല്ലഭ ഭായി പട്ടെലിനെക്കാള്‍ വല്യാള് ജിന്നയെന്നു അദ്വാനി പാക്കിസ്താനി പോയി ഉവാച,ജസ്വന്തന് പുസ്തകത്തില്‍ ഉവാച.ജിന്ന ശരിയെങ്കില്‍ പാക്കി മൊത്തം ശരിയല്ലേ ? മോഡി അത് ഫുള്‍ നിരോധിച്ചു ഉവാച.
ഇതിലേതാ തെറ്റ് ,ശരി എന്നത് സ്വര്‍ഗ്ഗത്തില്‍ ചപ്രമന്ച്ചത്തില് വച്ച് ഈശ്വര് അള്ളാ ചര്‍ച്ച ചെയ്തു തീരുമാനിക്കും.ഈ പൊട്ട സഹാക്കള് മുപ്പതു കൊല്ലം കഴിഞ്ഞാ തിരുത്തുന്നത്.നമ്മള് പരലോകത്താ തിരുത്ത്.
ഫ്രീവോയ്സ്,
ReplyDeleteഞാന്‍ മുന്നോട്ട് വച്ച കാര്യങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനും ചര്‍ച്ചയെ വഴിതിരിച്ചു വിടാനുമുള്ള താങ്കളുടെ ശ്രമത്തെ ഞാന്‍ മനസിലാക്കുന്നു, അതിനു പിന്നിലുള്ള വികാരത്തെ അംഗീകരിക്കുന്നു.
ഇവിടെ വിഷയം ജിന്നയും പാക്കിയും അഡ്വാനിയുമൊന്നുമല്ലല്ലോ? സഖാക്കളെ എന്തെങ്കിലും പറഞ്ഞാലുടനെ ബിജെപീടേ കൊരവള്ളിക്ക് പിടിക്കണ പണി നിര്‍ത്താറായില്ലേ? ഒഴിഞ്ഞ് മാറാന്‍ വേറേ എന്തെല്ലാം വഴി കിടക്കുന്നു വോയ്സ്? വായനക്കാരു കൊറേ നാളായി ഈ അടവ് കാണുന്നതല്ലേ? അവര്‍ക്ക് പിടികിട്ടും.
എന്തേ മോളില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ - അതിനെ പറ്റി വല്ലതും പറയാനുണ്ടെങ്കില്‍ പറയ്, അല്ലെങ്കില്‍ ഈ ഇരയെ വേറെ എവിടെങ്കിലും ഇട്ട്റ്റ് നോക്ക്.
വോയ്സിന്റെ ശ്രമം കാണുമ്പോ “സന്ദേശം” സിനിമയില്‍ ശ്രീനിവാസന്‍ പറയുന്ന ഡയലോഗാണ് ഓര്‍മ്മ വരുന്നത്!
“പോളണ്ടിനെ പറ്റി മിണ്ടരുത്!!!”
ചൈനാ നിലപാടിനെ പറ്റി ചോദിച്ചാല്‍ ജിന്ന ഉവാച, മോഡി ഉവാച ,അഡ്വാനി ഉവാച...
ReplyDeleteപിണറായി-ലാവ്‌ലിനെ പറ്റി പറഞ്ഞാലും - ജിന്ന ഉവാച, ഗാന്ധിവധമുവാച, മോഡി ഉവാച....
സിപിഎമ്മിനെ പറ്റി എന്ത് പറഞ്ഞാലും - ജിന്ന ഉവാച, ജസ്വന്തുവാച, മോഡി ഉവാച....
പിണറായി, ലാവലിന്‍, ചൈന , സിപിഎം - നഹി നഹി ഉവാച...
ഇതാണു സഖാക്കളേ നമ്മുടെ പോളിസി - ഉവാച....
അപ്പോ ശരി ഉവാച....
ലാല്‍സലാം ഉവാച
"This means that the territories which today are split up by boundaries of the present British Provinces and the so-called Indian State would be re-united and restored to them in free India. Thus free India of tomorrow would be a Federation or Union of autonomous states of the various nationalities such as Pathans, Western Panjabis(predominantly Muslims), Sikhs, Sindhis, Hindusthanis, Rajasthanis, Gujarathis, Bengalees, Assamiyas, Biharis, Oriyas, Andhras, Tamils, Kannadigas, Maharashtrians,Malayalees etc.”
ReplyDeleteഇവിടെ എന്താണ് മലമറിയുന്ന കാര്യം പറഞ്ഞത്. "territories which today are split up by boundaries of the present British Provinces and the so-called Indian State would be re-united and restored to them in free ഇന്ത്യ" എന്ന ദേശീയോദ്ഗ്രഥനമല്ലേ ഉള്ളത്.
ഇനി RIGHT TO SECEDE എന്നതാനെന്കില്‍ അത് വിജയലക്ഷ്മി പണ്ഡിറ്റ് ഐക്യരാഷ്ട്ര സഭയില്‍ പോയി കേന്ദ്ര സര്‍ക്കാരിനെ,ജനത്തെ പ്രതിനിധീകരിച്ചു പറഞ്ഞില്ലേ,കാശ്മീരില്‍ ഹിതപരിശോധന നടത്താമെന്ന്.അത് സുര്‍ജിത്ത് പറഞ്ഞതാണോ,കമ്മ്യൂനിസ്റ്റ്കാരു പറഞ്ഞതാണോ.ആ യു.എന്‍. പ്രമേയം ഇപ്പോഴും ലൈവ് ആയി കിടക്കുവല്ലേ. അതിലും വലിയ ഒരു "പുത്തനറിവും " മോളില്‍ കൊട്ടിയത്തില്‍ ഇല്ല.
പിന്നെ ഗാന്ധി വധം- താങ്കളില്‍ നിന്ന് പഠിക്കേണ്ട ഗതികേടില്ല,താത്പര്യവുമില്ല.മോളില്‍ സൂചിപ്പിച്ച പോലെ വല്ലഭഭായി പട്ടെലിനെക്കാള്‍ വല്യാള് ജിന്നയെന്നു,മഹാന്‍ ജിന്നയെന്നു പരിവാരികള്‍ തന്നെ പറയുമ്പോ ???ഏതു പട്ടേലിന്റെ ആര്‍ക്കൈവ് ആണ് സാര് വായിക്കേണ്ടത്, നമ്മുടെ ക്രിക്കറ്റര്‍ സച്ചിന്‍ പട്ടേല് മതിയോ !!
വോയ്സിനോട് ഉവാച
ReplyDeleteദേശീയോദ്ഗ്രഥനം കിടിലം!!!!
പക്ഷേങ്കില് ഒരു പിഴവുണ്ടല്ലോ വോയ്സേ..
ഇത് ആര്‍ക്കൈവില്‍ കണികാണാന്‍ കിട്ടില്ല. സുര്‍ജിത് എഴുതിയ ആമുഖത്തിലാണ് ഐറ്റം ഉള്ളത്.
ഇത് “ദേശീയോദ്ഗ്രഥനമായി“ താങ്കള്‍ വ്യാഖ്യാനിക്കുമെന്നെനിക്കറിയാമായിരുന്നു..
പക്ഷേ സിപിഎമ്മിനു പോലും അത് ദേശീയോദ്ഗ്രഥനമായി ഇപ്പോള്‍ തോന്നുന്നില്ല.
അതു കൊണ്ടാണല്ലോ മേല്പറഞ്ഞ വരികള്‍ ഉദ്ധരിച്ച ശേഷം തൊട്ടടുത്ത് തന്നെ സുര്‍ജിത് പറഞ്ഞത് “Later This MISTAKE was corrected “ എന്ന്. അപ്പോള്‍ സുര്‍ജിതിനു അത് ദേശിയോദ്ഗ്രഥനമായി തോന്നീല്ല അല്ലെ?
This would give to the Muslims where they are in an overwhelming majority in a contiguous territory which is their homeland. The right to form their autonomous states and even to separate if they Desire” - ഇതും ദേശീയോദ്ഗ്രഥനത്തിന്റെ ഭാഷയാകും അല്ലേ?
കശ്മീരിലെ ഹിതപരിശോധന എന്നത് രാജാ ഹരിസിംഗുമായി ഉടമ്പടി ഒപ്പുവച്ച കാലത്തേ ഉള്ളതാണ് വോയ്സ്. വിജയലക്ഷ്മി പണ്ഡിറ്റ് ചെയ്തെന്ന് വച്ച് തെറ്റ് ശരിയാകില്ല വോയ്സ്. ഇത് തെറ്റാണേന്ന് സിപീം തന്നെ സമ്മതിച്ച കാര്യമാണ്. അതിനെ ന്യായീകരിച്ച് ഇനി സ്വയം മോശമാകണോ?
പിന്നെ ഭാഷയില്‍ അല്പം കൂടി പരസ്പര ബഹുമാനമാകാമെന്ന് തോന്നുന്നു. താങ്കളടക്കമുള്ള സഖാക്കന്മാരില്‍ ഭൂരിപക്ഷത്തിനും പ്രതിപക്ഷ ബഹുമാനം ഒട്ടുമേ ഇല്ലെന്നറിഞ്ഞിട്ടും പരസ്പര ചര്‍ച്ചയില്‍ താങ്കള്‍ അത് കാണിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയാണ്, അതല്ല, ഇത് തന്നെയാണ് താങ്കളുടെ സ്റ്റാന്‍ഡെങ്കില്‍, സഖാക്കന്മാരുടേ സ്ഥിരം ശൈലിയായി അഹങ്കാരി സമാധാനിച്ചോളാ.
ഇവിടെ പരിവാരികളുടെ മഹത്വമൊന്നുമല്ലല്ലോ വിഷയം ഫ്രീ ഉവാചേ? വിഷയം ചൈനയും സിപിഎം നിലപാടുമല്ലേ? അതിലേക്കെന്തിനാ പാവം ജിന്നയെ വലിച്ചിഴയ്ക്കുന്നത്?
പിന്നെ വോയ്സ് സാറിനിഷ്ടമാണെങ്കില്‍ ഏത് പട്ടേലിന്റെ വായിച്ചാലും മതി. കാര്യം മനസിലാക്കില്ല എന്ന് നിര്‍ബന്ധമുള്ളപ്പോള്‍ പിന്നെന്തിനാ ബുദ്ധിമുട്ടുന്നേ....വോയ്സ് സാര്‍ വായിക്കുകയേ വേണ്ടെന്നേ!!!
(സ.സുര്‍ജിത് മരിച്ചു പോയി, അല്ലെങ്കില്‍ അദ്ദേഹത്തിനു വോയ്സിന്റെ വ്യാഖ്യാനം അയച്ചു കൊടുക്കാരുന്നു. മോളില്‍ പറഞ്ഞ പ്രമേയം തെറ്റാണെന്ന അദ്ദേഹത്തിന്റെ ഏറ്റുപറച്ചിലെങ്കിലും ഒഴിവാക്കാരുന്നു)
ഫ്രീ വോയ്സ്,
ReplyDeleteതാങ്കള്‍ക്ക് പ്രൊഫൈല്‍ കാണുന്നില്ലല്ലോ? താത്കാലികമായി ഉണ്ടാക്കിയ ഒന്നാകുമല്ലേ? ഇത്തരത്തില്‍ സ്വന്തം പ്രൊഫലില്‍ നിന്ന് കമന്റിടാന്‍ മടിക്കുമ്പോഴും, ചര്‍ച്ചയെ വഴിതിരിച്ച് വിടാനുള്ള ശ്രമങ്ങള്‍ക്കിടയിലും ഇത്തരം “നോട്ട് അവൈലബിള്‍ പ്രൊഫൈലുകള്‍” ധാരാളമായി കാണാറുണ്ട്. നേര്‍ക്ക് നേരെ സ്വന്തം ഐഡിയില്‍ നിന്ന് കാര്യം പറയാനുള്ള ധൈര്യം പോലും സഖാക്കന്മാര്‍ക്കില്ലെ?
ചൈനയോട് താങ്കള്‍ക്കും ദേശാഭിമാനിക്കും “പ്രത്യേകിച്ച്” ഒരു അനുഭാവവുമില്ല എന്ന് താങ്കളുടെ ഈ പോസ്റ്റ് വ്യക്തമാക്കുന്നു.
ReplyDeleteസോഷ്യലിസത്തില്‍ മാത്രം രക്ഷ
പിന്നെ സോഷ്യലിസത്തെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തള്ളിപ്പറഞ്ഞു കഴിഞ്ഞു എന്നും സോഷ്യലിസം കടലാസില്‍ മാത്രമേ സാധ്യമാകൂ (ഇന്ത്യയില്‍ കമ്യൂണിസ്റ്റ് ഭരണം അല്ലാത്തതിനാല്‍) എന്നും സിപിഎം തന്നെ വ്യക്തമാക്കിയതും താങ്കള്‍ ഓര്‍ക്കുമെന്ന് വിശ്വസിക്കുന്നു
"ശേഷം തൊട്ടടുത്ത് തന്നെ സുര്‍ജിത് പറഞ്ഞത് “Later This MISTAKE was corrected “
ReplyDeleteഏതു mistake? അത് കൂടി qoute സാര്.
പിന്നെ സുര്‍ജിത്ത് എന്ത് പറഞ്ഞു എന്ന് എനിക്ക് ഗൌനിക്കേണ്ട കാര്യമില്ല,ആ രീതിയില്‍ ഉത്തരവാദിത്തവുമില്ല.ഞാന്‍ എനിക്ക് ശരിയെന്നു തോന്നുന്ന കാര്യം പറഞ്ഞു.വീണ്ടും പറയുന്നു ആദ്യം കൊട്ടിയത്തില്‍ ഒന്നുമില്ല. അത് ഓലപ്പടക്കം പോലുമല്ല. പൊട്ടാസ്.
"വിജയലക്ഷ്മി പണ്ഡിറ്റ് ചെയ്തെന്ന് വച്ച് തെറ്റ് ശരിയാകില്ല വോയ്സ്."
വിജയലക്ഷ്മി പണ്ഡിറ്റ് അല്ല,അന്നത്തെ ജനാതിപത്യപരമായി തെരഞ്ഞെടുത്ത കേന്ദ്ര സര്‍ക്കാര്‍ ചെയ്ത കാര്യമാണ്.അതുമായി ബന്ധപ്പെടുത്തി നോക്കിയാല്‍ ആദ്യം 'മഹാസംഭവമായി' കോട്ടു ചെയ്തതില്‍ ഒന്നുമില്ല എന്നാണു പറഞ്ഞത്. പിന്നെ സീപീയെം തിരുത്തുന്നത്,അവര്‍ പത്തോ ഇരുപതോ മുപ്പതോ വര്ഷം കഴിഞു ചെയ്യുന്നു മറ്റുള്ളോര്‍ പരലോകത്ത് എത്തിയ ശേഷം ചെയ്യുന്നു എന്നാണു കൃത്യമായി എഴുതിയത്, ജിന്നയെയും, അദ്വാനിയെയും ജസ്വന്റിനെയും ഉദാഹരിച്ച്ചുകൊണ്ട്.
" നേര്‍ക്ക് നേരെ സ്വന്തം ഐഡിയില്‍ നിന്ന് കാര്യം പറയാനുള്ള ധൈര്യം പോലും സഖാക്കന്മാര്‍ക്കില്ലെ?"
ReplyDeleteഅതു സഖാക്കന്മാരല്ലേ.തിരുമെനിയുടെ ലെവലില്‍ ഉള്ളവരോട് കാര്യം പറയാന്‍ ഈ ധൈര്യമൊക്കെ മതി.
ഫ്രീ വോയിസ്,
ReplyDeleteതാങ്കളുടെ സാറേ വിളിയുടെ അര്‍ത്ഥം മനസിലാക്കുന്നു...
അപ്പോള്‍ വോയ്സ്,
സുര്‍ജിത് തിരുത്തി എന്ന് പറഞ്ഞ തെറ്റാണ് മോളില്‍ “കോട്ടിയത്ത്”
ആ വാചകങ്ങള്‍ പറഞ്ഞ ശേഷമാണ് , ഈ തെറ്റ് പിന്നീട് തിരുത്തി എന്ന് സുര്‍ജിത് പറഞ്ഞത്!
പിന്നെ സിപിഎം എന്ത് പറഞ്ഞു എന്ന് ഗൌനിക്കേണ്ട കാര്യമില്ലാത്ത വോയ്സ് പിന്നെന്തിനാണാവോ അതിനെ ആദ്യം ന്യായീകരിച്ചത്.? താന്കള്‍ സുര്‍ജിത്തിനേക്കാള്‍ വലിയ ആളാണെന്നറിഞ്ഞില്ല, പൊറുക്കണം.
ഇത് പൊട്ടാസാണെങ്കില്‍ വോയ്സിന്റെ അഭിപ്രായത്തില്‍ ഓലപ്പടക്കം ഏതാണാവോ? ഓ സോറി അമേരിക്ക!!! അല്ലേ?
വോയിസിനിത് പൊട്ടാസായിരിക്കും, പക്ഷേ എല്ലാര്‍ക്കും അങ്ങനെ അല്ല. എല്ലാരും വോയിസിന്റെ കണ്ണിലൂടെ കാണണമെന്ന് വാശി പിടിക്കരുത് പ്ലീസ്.
ഇവിടെ പ്രശ്നം : free voice,
India is not an association of Various nationalities, but only one nationality : INDIAN.
see the clause : "Thus free India of tomorrow would be a Federation or Union of autonomous states of the various nationalities such as Pathans," - this is the real problem.
ഇന്ത്യയെ പല പല നാഷണാലിറ്റികളുടെ കൂട്ടമാക്കുന്നതിനെ ആണോ “നാഷണല്‍ ഇന്റഗ്രേഷന്‍“ എന്ന് വോയ്സ് വിശേഷിപ്പിച്ചത്?
പിന്നെ കശ്മീരിന്റെ കേസ് : അത് കശ്മീര്‍ ഉടമ്പടി എഴുതുമ്പോള്‍ തന്നെ ഉള്ളതാണ് ,അല്ലാതെ പുതിയ ഐറ്റം ആയിരുന്നില്ല. പിന്നെ പാക് പ്രശ്നം യുഎന്നിലെത്തിച്ചത് നെഹൃ ചെയ്ത തെറ്റ്.
അല്ലെങ്കില്‍ എന്തു കൊണ്ടാണ് കശ്മീരിനു പ്രത്യേക ഭരണഘടനാ അവകാശങ്ങള്‍? അതു പാടില്ല എന്ന് പറയാന്‍ ഇത്ര കാലമായിട്ടും എന്തേ സിപിഎം തയ്യാറാകുന്നില്ല?
താങ്കള്‍ പൊട്ടാസ് എന്ന് വിശേഷിപ്പിച്ചുവല്ലോ? ഒരു വലിയ പൊട്ടിത്തെറിക്ക് തുടക്കം കുറിക്കുന്നത് തീപ്പൊരികളാണു സാര്‍.
പാകിസ്ഥാന്‍ പ്രമേയത്തെ അനുകൂലിച്ചതും അത് പിന്നീട് പണിയായപ്പോള്‍ മേല്‍ “കോട്ടീയ” പ്രമേയം കൊണ്ട് വന്നതും (അതില്‍ അവസാന പാര നോക്കുക) നാഷണല്‍ ഇന്റഗ്രേഷനു വേണ്ടി ആയിരുന്നുവല്ലോ!
പിന്നെ പരസ്പര ബഹുമാനത്തോടെ ഒരു ചര്‍ച്ച ആണ് ഞാന്‍ ആഗ്രഹിക്കുന്നത്. “സാര്‍, തിരുമേനി, അണ്ണാ, അമ്മാവാ, “ മുതലായ വിളികള്‍ അഹങ്കാരിക്കും നല്ല ശീലമുള്ളതാണ്. ഇവിടെ കാര്യമാത്രപ്രസക്തമായി ഒരു ചര്‍ച്ച ചെയ്യാനാണ് ആഗ്രഹം. താങ്കള്‍ ഈ ഭാഷ ഉപയോഗിക്കാതിരുന്നാല്‍ കൊള്ളാം എന്നൊരു അഭ്യര്‍ത്ഥന ഉണ്ട്.
പിന്നെ സിപിഎം തെറ്റ് തിരുത്തിയത് ഈ പറഞ്ഞ അധികാരീം ഡാങ്കെയുമൊക്കെ ഇവിടെ ഉള്ളപ്പോള്‍ തന്നെ ആയിരുന്നല്ലോ ഫ്രീവോയ്സ് ...അവര്‍ മരിച്ചിട്ടല്ലല്ലോ അല്ലേ! പിന്നെ ജിന്നയെ പറ്റി സംഘത്തിനുള്ള അഭിപ്രായമെന്തെന്ന് സംഘത്തിന്റെ പ്രവര്‍ത്തകരെഴുതിയ പുസ്തകങ്ങളുണ്ട്, (ഉദാ: വിഭജനത്തിന്റെ ദുഃഖകഥ : ഹൊ.വൈ.ശേഷാദ്രി).വായിക്കുക ഇല്ലെന്നറിയാം, എങ്കിലും ജസ്വന്തിനെ ഉവാചുമ്പോള്‍ മറുവശം കൂടി ഉവാചണമെന്ന് പറ്ഞ്ഞെന്നേ ഉള്ളൂ.
(പിന്നെ, പരലോകമോ? അങ്ങനെ ഒന്നുണ്ടോ ഡയലക്ടികല്‍ മെറ്റീരിയലിസത്തില്‍?)
പിന്നെ അഹങ്കാരി പറഞ്ഞ ഒരു കാര്യത്തില്‍ തൂങ്ങി വോയ്സ് പൊട്ടാസ് പൊട്ടിക്കേണല്ലോ?
ReplyDeleteഅഹങ്കാരി പറഞ്ഞ സാധനം ഇല്ലെനാരുന്നല്ലോ ആദ്യ വാദം : അത് ഉണ്ടെന്നതിനു തെളിവ് അഹങ്കാരി തന്നു കഴിഞ്ഞു.
പിന്നെ താങ്കളുടെ വാദത്തിനു വിശദീകരണം തരാന്‍ താങ്കള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് താങ്കള്‍ വ്യക്തമാക്കിയതോടെ പിന്നെ ചര്‍ച്ചയ്ക്ക് സ്കോപ്പില്ലാതായി കഴിഞ്ഞല്ലോ!
താങ്കള്‍ക്ക് ശരിയെന്ന് തോന്നിയത് താങ്കള്‍ പറഞ്ഞു : അഹങ്കാരിക്ക് ശരിയെന്ന് തോന്നിയത് അഹങ്കാരിയും.
പിന്നെന്തുണ്ട് വോയ്സ്?
"സുര്‍ജിത് തിരുത്തി എന്ന് പറഞ്ഞ തെറ്റാണ് മോളില്‍ “കോട്ടിയത്ത്”
ReplyDeleteഅതില്‍ 'മുകളിലേതു മൊത്തം' തിരുത്തി എന്ന് എനിക്ക് വായിക്കാന്‍ സാധ്യമാവുന്നില്ല.ദൃഷ്ടി ദോഷമാണോ ആവോ ?
"പിന്നെ സിപിഎം എന്ത് പറഞ്ഞു എന്ന് ഗൌനിക്കേണ്ട കാര്യമില്ലാത്ത വോയ്സ് പിന്നെന്തിനാണാവോ അതിനെ ആദ്യം ന്യായീകരിച്ചത്.? "
ന്യായീകരിക്കണ്ട വസ്തുത ന്യായീകരിക്കും,വേണ്ടെന്നു തോന്നുന്നത് ആ രീതിയിലും.അതിനു നാഗപൂരില്‍ അപ്പ്ളിക്കെഷന്‍ കൊടുക്കണോ
"എല്ലാരും വോയിസിന്റെ കണ്ണിലൂടെ കാണണമെന്ന് വാശി പിടിക്കരുത് പ്ലീസ്"
ആര് വാശിപിടി ച്ചു ? ഞാനോ എനിക്ക് വേറെ പണിയില്ലേ?അങ്ങുന്നു സ്വന്തം ദൃഷ്ടിയിലൂടെ കണ്ടോ ?
"this is the real problem."
എന്ത് problem ? സാറേ ഇന്നും ഇന്ത്യയില്‍ ഉപ േശീയതകള്‍ തന്നെ എന്ന് ഞാന്‍ കരുതുന്നു.
അതുകൊണ്ടാണ് വിവരമുള്ളവര്‍ nationalism എന്ന് അധികം ഉപയോഗിക്കാറില്ല.Patriotism എന്ന് പറയും. കാരണം nationalism വ്യഭിചരിച്ചു പരിവാരി രീതിയില്‍ മുതലെടുപ്പ് ലോകത്തിന്റെ പല ഭാഗത്തും നടന്നു. അങ്ങനെ പകരം patriotism ലോകത്തില്‍ കൂടുതല്‍ സ്വീകാര്യത കിട്ടി.എന്നാല് ഉപദേശീയതകള്‍ ഉദ്ഗ്രധിച്ചാലും patriotism ഉണ്ടാക്കാം,ഉണ്ടാവാം എന്ന് ഒരുപാടു ലോക രാജ്യങ്ങള്ടെ ഉദാഹരണങള്‍ നമ്മുടെ മുമ്പില്‍ ഉണ്ട്.
"പിന്നെ ജിന്നയെ പറ്റി സംഘത്തിനുള്ള അഭിപ്രായമെന്തെന്ന് സംഘത്തിന്റെ പ്രവര്‍ത്തകരെഴുതിയ പുസ്തകങ്ങളുണ്ട്, (ഉദാ: വിഭജനത്തിന്റെ ദുഃഖകഥ : "
വേണ്ടായെ,എന്നോടു എന്തെങ്കിലും പ്രത്യേക വിരോധമുണ്ടോ ഇതൊക്കെ വായിക്കാന്‍ പറയാന്‍.നോം ജസ്വന്റ്റ് സിന്ഘിന്റെ ആ 'കൃതി' ഒന്ന് വായിക്കാന്‍ ശ്രമിക്കയാ.
ലോകാ സ്മോസ്തോ ജീ, കുറച്ചു തിരക്കുണ്ട് ,കാണാം.
ഒകെ
ReplyDeleteThat comment shows your attittude to me
so just forgive me to think against CPM
തമ്പുരാനെ പോലെയുള്ളാ മഹാബുദ്ധിശാലികളോട് സംസാരിക്കാന്‍ അങ്ഗ്ന്‍ നാഗപ്പൂരീന്ന് വന്ന അഹങ്കാരി ദാ പോണു.
ഏതായാലും തമ്പുരാന്റെ ഐഡിയ ഫലിച്ചു.
ചര്‍ച്ച വഴിതിരിച്ച് വിട്ടല്ലോ
ലാല് സലാം സാറെ
ഫ്രീ വോയ്സ് തമ്പ്രാന്‍ നീണ്‍ള്‍ വാഴട്ടെ
ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ് രേഖകളില്‍ എന്തായാലും ഇതൊക്കെ ഉണ്ടാകും. ഓരോ പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുമ്പോഴും സി.പി.എം വിശദമായി തന്നെ രേഖകള്‍ പുറത്ത് വിടാറുണ്ട്. ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ് രേഖകള്‍ മുഴുവന്‍ 19ലും വേണം എന്നു പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ല.അഹങ്കാരി അതാണുദ്ദേശ്യിച്ചതെങ്കില്‍.
ReplyDeleteself determination എന്ന ആശയമോ, അങ്ങിനെ ആവാം എന്നു പറയുന്നതോ സ്വാതന്ത്ര്യസമരത്തിന്റെ കാലഘട്ടത്തില്‍ ആരും പറയാതിരുന്നതോ ചിന്തിക്കാതിരുന്നതോ ഒന്നുമല്ല. അതുകൊണ്ട് 1942ലെ പ്ലീനം പ്രമേയം ഇപ്പോള്‍ പൊക്കിപ്പിടിച്ചുകൊണ്ടു വന്ന് ആര്‍ക്കൈവ്സിലെവിടെ എന്നൊക്കെ ചോദിക്കുന്നത് പരിഹാസ്യം തന്നെ. തിരുത്തിയെന്ന് അഹങ്കാരി തന്നെ പറയുന്ന സ്ഥിതിക്ക് പിന്നെന്ത് പ്രശ്നം? ഇന്നലെ കിലുക്കണം എന്നു കരയുന്ന കുട്ടിയുടെ മട്ടാണല്ലോ.
ചൈനയുടെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം എന്നു പറഞ്ഞവര്‍ക്കുള്ള മറുപടിയായിരുന്നു ഈ മുഖപ്രസംഗം. നിലപാട് വ്യക്തമായിക്കാണും എന്ന് കരുതുന്നു.
ഓഫ്
കമ്യൂണിസ്റ്റുകാര്‍ സെല്‍ഫ് ഡിറ്റര്‍മിനേഷനെക്കുറിച്ച് 1942ല്‍ പറഞ്ഞാലേ പ്രശ്നമുള്ളൂ? ജയപ്രകാശ് നാരായണനെക്കുറിച്ച് ഒരു പാരഗ്രാഫ്.
Jayaprakash did not oppose the right to self-determination, an inherent right of a community or nationality.
But this right should be exercised by a territorial unit
only if the experiment in joint nationhood failed.
right of self-determination had to be exercised after
a free Indian State has been formed and not before it.
Jayaprakash suggested that t we start as a united nation
with one common constitution, framed jointly; we make
a serious attempt at living together, and only in the event
of failure of the experiment of joint nationhood does a
territorial unit exercise its right to separate." 1 On the
other hand, if "the country is partitioned, probably
under British aegis, two or more separate constitutions
are framed separately, and India starts as two or more
national states."
ഫ്രീ വോയ്സിന്റെ ഇടപെടലുകള്‍ക്കും നന്ദി. വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും നന്ദി.
എന്റമ്മോ ....മറ്റൊരു വ്യവസായവും വളര്‍ന്നില്ലെലും ..തര്‍ക്ക -വിവാദ വ്യവസായങ്ങള്‍ നന്നായി വളരും ...കുറെ ഒക്കെ അറിവ് പകരുന്നതും ആയിരുന്നു ട്ടോ ...ഇനി നമുക്ക് ചൈന -പാക് എല്ലാം കുറച്ചു നേരത്തേക്ക് വിടാം ...എന്നിട്ട് കണ്മുന്നില്‍ തരിശായി കിടക്കുന്ന പാടത്തേക്ക് ഇറങ്ങാം ...നെന്മണികള്‍ വിതറാം ..അതിന് വളവും വെള്ളവും കൊടുത്തു വളര്‍ത്താം ...എന്നിട്ട് കൊയ്ത്തിനു പാകമാകുമ്പോള്‍ ..കൊടികള്‍ എല്ലാം ഒരറ്റത്ത് കുത്തിനിര്‍ത്തി അരിവാള്‍ എടുത്ത് കൊയ്യാന്‍ ഇറങ്ങാം ...എന്നിട്ട് പാടാം...പൊന്നരിവാള്‍ അമ്പിളിയില്‍ ....... രാമ രാമോ ജയ ജയ ....ആ ജി ...ഓ ജി ...സോണിയ ജി .... ഏറ്റവും അവസാനം "ജനഗണ മന അതി നായക ജയഹെ......
ReplyDeleteഈ അഹങ്കാരി അമേരിക്കേന്നു പൈസ വാങ്ങുന്നുണ്ട് കേട്ടാ!!!
ReplyDelete