പുള്ളിപ്പുലിയുടെ പുള്ളി ഒരുനാളും മായില്ലെന്ന് ആര്‍എസ്എസിന്റെ ആറാമത്തെ സര്‍സംഘചാലകായി സ്ഥാനമേറ്റ മോഹന്‍ ഭാഗവതിന്റെ ആദ്യകേരള സന്ദര്‍ശനവും പ്രഖ്യാപനങ്ങളും ബോധ്യപ്പെടുത്തി. ഹെഡ്ഗേവാര്‍, ഗോള്‍വാള്‍ക്കര്‍ തുടങ്ങിയവരേക്കാള്‍ വിഷം കൂടിയിട്ടേയുള്ളൂവെന്ന് പിന്‍ഗാമി വാക്കുകൊണ്ടും ശരീരഭാഷകൊണ്ടും അടയാളപ്പെടുത്തി. എന്നിട്ടും അതിനെ മറച്ചുവച്ചുള്ള സ്തുതിഗീതത്തിലാണ് ഒരുവിഭാഗം മാധ്യമങ്ങള്‍. കുട്ടികളെ കൊല്ലാന്‍ കംസന്‍ പൂതനയെ അയച്ചത് മോഹിനിവേഷത്തിലാണ്. അവള്‍ കുഞ്ഞുങ്ങളെ ആകര്‍ഷിച്ച് മടിയിലിരുത്തി വിഷം പുരട്ടിയ മുലക്കണ്ണ് വായില്‍വെച്ചുകൊടുത്തു. എന്നാല്‍, ആര്‍എസ്എസ് ചീഫ് മോഹിനിയായല്ല പൂതനയുടെ യഥാര്‍ഥ രൂപത്തില്‍ത്തന്നെയാണ് ചലിച്ചത്. ഹിന്ദുത്വശ്രേഷ്ഠതയില്‍ അഭിരമിക്കുക, മുസ്ളിങ്ങളെ വെറുക്കുക, ക്രിസ്ത്യാനിയോട് ശത്രുത പുലര്‍ത്തുക, കമ്യൂണിസത്തെയും കമ്യൂണിസ്റ്റുകാരെയും ഉന്മൂലനം ചെയ്യുക- അതാണ് ആര്‍എസ്എസ് എന്ന് ഭാഗവത് ബോധ്യപ്പെടുത്തി. ഭാഗവത് പോയി ആഴ്ച ഒന്നര കഴിഞ്ഞിട്ടും മാധ്യമങ്ങള്‍ പാദപൂജ തുടരുകയാണ്. കൊല്ലത്തെ ആര്‍എസ്എസിന്റെ സംസ്ഥാനസമ്മേളനത്തിന് എന്ത് ചന്തം, പരിശീലനം സിദ്ധിച്ച സ്വയംസേവകരുടെ പരേഡിന് എന്ത് അച്ചടക്കം, ഭാഗവതിന്റേത് എത്ര സുതാര്യമായ ചിന്ത- ഇങ്ങനെ പോകുന്നു പുകഴ്ത്തലുകള്‍. രാമഭക്തനായ മഹാത്മാഗാന്ധിയെ അരുംകൊലചെയ്ത സംഘടനയാണിത്. മുസ്ളിം ഗര്‍ഭിണിയുടെ വയറുപിളര്‍ന്ന് കുഞ്ഞിനെ നിലത്തെറിഞ്ഞത് താനാണെന്ന് അഭിമാനത്തോടെ പറയുന്ന ഗുജറാത്തിലെ ബാബു ബജ്രംഗി ഉള്‍പ്പെടുന്ന പ്രസ്ഥാനത്തിന്റെ നായകനാണ് ഭാഗവത്. അത് അരണബുദ്ധിയുള്ള മാധ്യമങ്ങള്‍ മറന്നു. സ്തുതിഗീതത്തിനായി ആര്‍എസ്എസ് പദങ്ങള്‍ മനോരമ, മാതൃഭൂമിയാദികള്‍ കടംകൊണ്ടു. കൊല്ലത്ത് പ്രാന്ത സാംഘിക് നടന്നുവെന്നാണ് 'മ' പത്രം പറഞ്ഞത്. മേഖലാ ഒത്തുചേരല്‍ അഥവാ കേരള സംസ്ഥാന സമ്മേളനം എന്നതാണ് സംഭവിച്ചത്. സര്‍സംഘചാലകിന്റെ ആഗമനം, പ്രണാമം, ധ്വജാരോഹണം തുടങ്ങിയവ നടന്നതായി ഈ പത്രങ്ങള്‍ വിവരിച്ചു. സാധാരണ വായനക്കാരന്‍ ഇരുട്ടിലായാലും സംഘപരിവാറിനെ അവരുടെ ഭാഷയില്‍ സുഖിപ്പിക്കുകയെന്ന കര്‍മമാണ് ഈ മാധ്യമങ്ങള്‍ അനുഷ്ഠിച്ചത്. ബ്രാഹ്മണന്റെ രണ്ടാം ജന്മത്തിനാണ് ധ്വജാരോഹണം എന്നു പറയുക. ഒരുലക്ഷം ഗണവേഷധാരികള്‍ അച്ചടക്കത്തോടെ ഡ്രില്‍ നടത്തിയെന്നും മാധ്യമങ്ങള്‍ പെരുപ്പിച്ചുപറഞ്ഞു. 4000 ബസിലാണ് അവര്‍ വന്നതെന്നു പറയുന്നത് സത്യമാണെങ്കില്‍ പങ്കെടുത്തത് 25,000 പേരാണ്. മതനിരപേക്ഷതയുടെ കാഴ്ചപ്പാട് എത്രവേഗമാണ് നമ്മുടെ ഒരുവിഭാഗം മാധ്യമങ്ങള്‍ നഷ്ടമാക്കുന്നത്.
കൊല്ലത്തെ പ്രസംഗത്തിലോ അടുത്ത ദിവസം തിരുവനന്തപുരം പ്രസ്ക്ളബ്ബിന്റെ മീറ്റ് ദി പ്രസിലോ ആര്‍എസ്എസ് നേതാവ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ നേരിടുന്ന ജീവിതപ്രശ്നങ്ങളെപ്പറ്റി ഒരക്ഷരവും ഉരിയാടിയില്ല. ഇന്ത്യക്കാരില്‍ 35 ശതമാനം ഭക്ഷ്യ അരക്ഷിതാവസ്ഥയിലാണ്. അവരുടെ ജീവിതത്തെ വിലക്കയറ്റം കൂടുതല്‍ ദുസ്സഹമാക്കി. പാവപ്പെട്ടവരുടെ മാത്രമല്ല, ഇടത്തരക്കാര്‍ക്കും വിലക്കയറ്റ കൊടുങ്കാറ്റില്‍ പിടിച്ചുനില്‍ക്കാനാകുന്നില്ല. ഇതേപ്പറ്റി മിണ്ടാത്ത ഭാഗവത് ഹിന്ദുത്വമേന്മയെപ്പറ്റിയാണ് ഉപന്യസിച്ചത്. "ഹിന്ദുത്വം പൌരാണികമെന്നപോലെ ആധുനികോത്തരവുമാണ്. കഴിഞ്ഞ 85 വര്‍ഷമായി ഹിന്ദുക്കളെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനമാണ് രാഷ്ട്രീയസ്വയംസേവാസംഘം ചെയ്യുന്നത്. ബാഹ്യമായിട്ടല്ല, അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ മനസ്സിലാക്കേണ്ടത്. ഹിന്ദുധര്‍മം, സംസ്കാരം, സമാജം എന്നിവയെ ശക്തിപ്പെടുത്തിയേ ഭാരതത്തെ സംരക്ഷിക്കാനാകൂ''-
ഭാഗവതിന്റെ ഈ കാഴ്ചപ്പാടില്‍ തെളിയുന്ന ഹിന്ദുത്വമെന്താണ്?
ഇന്ത്യയുടെ ശത്രുക്കള്‍ സാമ്രാജ്യത്വവും നാടുവാഴിത്തവും മുതലാളിത്തവും പുത്തന്‍ സാമ്പത്തിക നയവുമല്ല, മുസ്ളിങ്ങളും ക്രിസ്ത്യാനികളും ദളിതരും കമ്യൂണിസ്റ്റുകാരുമാണെന്ന സംഘപരിവാര്‍ സമീപനമാണ് ഭാഗവതിന്റെ ഹിന്ദുത്വ തിയറിയില്‍. ഇന്ത്യന്‍ ജനസംഖ്യയില്‍ 82 ശതമാനം ഹിന്ദുക്കളും ബാക്കിവരുന്ന 18 ശതമാനത്തില്‍ മുന്നില്‍ മുസ്ളിങ്ങളുമാണ്. പിന്നെ ക്രിസ്ത്യാനികളും. ആര്‍എസ്എസ് നേതാവിന്റെ ഹിന്ദുത്വത്തില്‍ മുസ്ളിങ്ങളും ക്രിസ്ത്യാനികളും പാഴ്സികളും സിഖുകാരുമൊന്നും ഇല്ലല്ലോ. ഹിന്ദുത്വത്തിന്റെ അക്രമാസക്തമായ പ്രവര്‍ത്തനങ്ങളുടെകൂടി ഫലമാണ് ഇന്ത്യാവിഭജനം. ഹിന്ദുത്വത്തിന്റെ തനിനിറം സ്വാതന്ത്ര്യദിനപുലരിയില്‍ കണ്ടതാണ്. അന്നൊഴുകിയ ചോരയുടെ കണക്ക് ഇനിയുമെടുത്തുതീര്‍ന്നിട്ടില്ല.
തന്റെ രക്തസാക്ഷിത്വത്തിന് ഒരുവര്‍ഷംമുമ്പ് ഗാന്ധിജി 'ഹരിജന്‍' വാരികയില്‍ ഇങ്ങനെയെഴുതി:
"ഈ രാജ്യത്ത് ജനിക്കുകയും ഇത് സ്വന്തം മാതൃഭൂമിയെന്ന് അവകാശപ്പെടുകയും ചെയ്യുന്ന എല്ലാവരും, അവര്‍ ഹിന്ദുവോ മുസ്ളിമോ പാഴ്സിയോ ജൈനമതക്കാരോ സിഖുകാരനോ ആകട്ടെ, മാതൃഭൂമിയുടെ മക്കളാണ്. അതുകൊണ്ടുതന്നെ രക്തബന്ധത്തേക്കാള്‍ പ്രബലമായ ഒരു കണ്ണിയില്‍ യോജിക്കപ്പെട്ട സഹോദരന്മാരുമാണ് അവര്‍.''
രാഷ്ട്രപിതാവിന്റെ സങ്കല്‍പ്പമല്ല, അന്യമതക്കാരന്റെ ആരാധനാലയം പൊളിക്കുകയും അവരുടെ ചങ്ക് പിളര്‍ത്തുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലാണ് ആര്‍എസ്എസിന് താല്‍പ്പര്യമെന്ന് ഭാഗവത് വ്യക്തമാക്കി.
ഹിറ്റ്ലറോട് ആദരവ് കാട്ടുന്നതാണ് ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗേവാറുടെയും സൈദ്ധാന്തിക ആചാര്യന്‍ ഗോള്‍വാള്‍ക്കറുടെയും സിദ്ധാന്തം. അഞ്ചരക്കോടി ജൂതന്മാരെ കൊന്നൊടുക്കിയ ഹിറ്റ്ലറുടെ വഴി സ്വീകരിച്ച് ഇന്ത്യയില്‍ ഹിന്ദുത്വം സ്ഥാപിക്കാന്‍ പാടുപെടുകയാണ് ഭാഗവതിന്റെ പ്രസ്ഥാനം. ഗുജറാത്തും ഒറീസയുമെല്ലാം അതു തെളിയിക്കുന്നതാണ്. ആര്‍എസ്എസും ഹിന്ദുപരിവാറും വിഭാവനചെയ്യുന്ന രാഷ്ട്രത്തില്‍ മുസ്ളിമും ക്രിസ്ത്യാനിയും ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് പൌരാവകാശമുണ്ടാകില്ല. ഹിന്ദുത്വത്തെ ദേശീയതയായി അവതരിപ്പിക്കുന്ന ഭാഗവതിന്റെ നാട്യംകൊണ്ടൊന്നും അപ്രത്യക്ഷമാകുന്നതല്ല ആര്‍എസ്എസിന്റെ മതാധിഷ്ഠിതരാഷ്ട്രമെന്ന സങ്കല്‍പ്പം. പൂതനയുടെ മോഹിനിവേഷം മറച്ചുവച്ചാണ് മനോരമ, മാതൃഭൂമിയാദികള്‍ ആര്‍എസ്എസ് സംസ്ഥാനസമ്മേളനം വര്‍ണവിസ്മയം തീര്‍ത്തെന്ന് കൊട്ടിഘോഷിച്ചത്.
അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അധിനിവേശനയങ്ങളുടെ മുന്നില്‍ കണ്ണടയ്ക്കുന്ന ഭാഗവത് ചൈനാവിരോധം നന്നായി ഉല്‍പ്പാദിപ്പിക്കുന്നു. നമ്മുടെ രാജ്യം ആന്തരികമായി പരിതാപകരമാണെന്നും ചൈനയും പാകിസ്ഥാനും പലതവണ കടന്നുകയറുന്നെന്നും ചൈന ഉയര്‍ത്തുന്ന ഭീഷണിയും പാകിസ്ഥാന്റെ മുഷ്കും രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും ഭാഗവത് അഭിപ്രായപ്പെട്ടു. ആര്‍എസ്എസിന്റെ രാഷ്ട്രീയരൂപമായ ബിജെപിക്ക് ഒറ്റയ്ക്ക് അധികാരം കിട്ടിയാല്‍ ഹിറ്റ്ലറുടെ പാതയിലൂടെതന്നെ രാജ്യത്തെ നീക്കുമെന്ന മുന്നറിയിപ്പാണ് ആര്‍എസ്എസ് മേധാവി നല്‍കുന്നത്. ചൈന, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരെ യുദ്ധം വെട്ടുന്നതിലേക്കും മറ്റൊരു ലോകമഹായുദ്ധത്തിലേക്ക് തള്ളിവിടുന്നതിലേക്കും ഇടയാക്കുന്നതാണ് ചൈനയെ ശത്രുവായി പ്രഖ്യാപിക്കുന്ന നയം.
ഏകരൂപമായ ആര്യന്‍സംസ്കാരം അടിച്ചേല്‍പ്പിക്കാന്‍ ജര്‍മനിയില്‍ ഹിറ്റ്ലര്‍ ശ്രമിച്ചു. അന്ന് ലക്ഷക്കണക്കിനു ജൂതന്മാരെ കശാപ്പ് ചെയ്തു. ഹിറ്റ്ലറുടെ ഫാസിസ്റ്റ് ഏകാധിപത്യം ലോകത്തെ ഒരു മഹായുദ്ധത്തിന്റെ കെടുതിയിലേക്ക് നയിച്ചു. ആ നടുക്കുന്ന ഓര്‍മ, മതനിരപേക്ഷ വിശ്വാസികളും സമാധാനപ്രേമികളും ഭാഗവതിന്റെ മുന്നറിയിപ്പ് കേള്‍ക്കുമ്പോള്‍ പുതുക്കണം. അയോധ്യയില്‍ രാമക്ഷേത്രം സ്ഥാപിക്കുന്നതിനുവേണ്ടി അണിചേരാനുള്ള ആഹ്വാനവും ഭാഗവത് നല്‍കി. രാമജന്മഭൂമി-ബാബറി മസ്ജിദ് പ്രശ്നം ഇത്ര വഷളാക്കിയത് ആര്‍എസ്എസും മറുഭാഗത്ത് മൃദുല ഹിന്ദുത്വനയം സ്വീകരിച്ച കോണ്‍ഗ്രസുമാണ്. ഇങ്ങനെയുള്ള ഒരു പതനം ഉണ്ടാകുമായിരുന്നെങ്കില്‍ ആദികവി വാല്‍മീകി രാമായണം എന്ന മഹാകാവ്യംതന്നെ രചിക്കുമായിരുന്നോ എന്നു സംശയിക്കണം.
"മുസ്ളിങ്ങള്‍ ഇന്ത്യന്‍ തെരുവുകളില്‍ വലിച്ചിഴയ്ക്കപ്പെടാന്‍ ഞാനനുവദിക്കില്ല. ആയിരം അമ്പലങ്ങള്‍ തവിടുപൊടിയായാലും ഒരൊറ്റ പള്ളിപോലും ഞാന്‍ തൊടില്ല''-
എന്ന ഗാന്ധിജിയുടെ വാക്കുകള്‍ (യംഗ് ഇന്ത്യ, ആഗസ്ത് 28, 1924) അരോചകമായി തോന്നിയപ്പോള്‍ യഥാര്‍ഥ രാമഭക്തനായിരുന്ന ഗാന്ധിജിയെ വെടിവച്ചുകൊന്ന പ്രസ്ഥാനമാണ് ആര്‍എസ്എസ്. എന്റെ രാമന്‍ റഹീമാണെന്ന് ഒരുവേള പ്രഖ്യാപിച്ച ഗാന്ധിജിയുടെ രാമരാജ്യവും ഹിന്ദുപരിവാറിന്റെ രാമരാജ്യവും രണ്ടാണ്. അതുകൊണ്ടാണല്ലോ, അയോധ്യയിലെ ബാബറി പള്ളി പൊളിച്ചത്.
ഇതിന്റെ തുടര്‍ച്ചയായ ഭീഷണിയാണ് എം എഫ് ഹുസൈനെതിരായുള്ളത്. എം എഫ് ഹുസൈന്‍ ഇന്ത്യയില്‍ തിരിച്ചുവരുന്നതിന് എതിരല്ലെന്നു പറയുന്ന ഭാഗവത് ജനാധിപത്യത്തില്‍ എല്ലാ സ്വാതന്ത്ര്യത്തിനും പരിധിയുണ്ടെന്നും വേദനിപ്പിച്ച ജനങ്ങളോട് അദ്ദേഹം മാപ്പുപറയണമെന്നും ശഠിക്കുന്നു. പ്രശസ്ത ചിത്രകാരനായ ഹുസൈന് ഖത്തര്‍ സര്‍ക്കാര്‍ അവരുടെ പൌരത്വംനല്‍കി. തൊണ്ണൂറ്റഞ്ചുകാരനായ ഹുസൈന്റെ ദുരവസ്ഥയ്ക്കു കാരണം ആര്‍എസ്എസാണ്. 1970 കാലഘട്ടത്തില്‍ ഹുസൈന്‍ വരച്ച പെയിന്റിങ്ങുകളില്‍ ഹിന്ദുദൈവങ്ങളെ നഗ്നരായി വരച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തുന്ന ലേഖനം 1996ല്‍ ഒരു ഹിന്ദിമാസികയില്‍ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് ഹിന്ദുവികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഹുസൈന്റെ പെയിന്റിങ്ങുകള്‍ നശിപ്പിക്കുകയും ഇന്ത്യയില്‍ ഒരിടത്തും പെയിന്റിങ് പ്രദര്‍ശനം നടത്താന്‍ സമ്മതിക്കാതിരിക്കുകയും നിരവധി ക്രിമിനല്‍ കേസുള്‍പ്പെടെ ഹുസൈനെതിരെ കൊണ്ടുവരികയും ചെയ്തു. ഇതേത്തുടര്‍ന്നാണ് അദ്ദേഹം പ്രവാസിയായി കഴിയുന്നത്. ആര്‍എസ്എസിന്റെ അസഹിഷ്ണുതയും യുക്തിഹീനതയുമാണ് ഈ സംഭവത്തില്‍ തെളിയുന്നത്.
പിന്നോക്ക മുസ്ളിമിന് സംവരണം ഏര്‍പ്പെടുത്തിയ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനം, ആര്‍എസ്എസ് സംസ്ഥാന സമ്മേളന സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനംചെയ്ത പത്മലോചനനെ പാര്‍ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയും മേയര്‍സ്ഥാനം ഒഴിയാന്‍ നിര്‍ദേശിക്കകയും ചെയ്ത പാര്‍ടി അച്ചടക്ക നടപടി- എന്നിവയുടെ പേരില്‍ ഭാഗവത് സിപിഐ എമ്മിനെ വിമര്‍ശിച്ചിട്ടുണ്ട്. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശയുടെ പശ്ചാത്തലത്തില്‍ മുസ്ളിംവിഭാഗത്തിന്റെ ദുരവസ്ഥയ്ക്ക് മാറ്റം കുറിക്കാനാണ് ബംഗാളില്‍ സംവരണം കൊണ്ടുവന്നത്. അല്ലാതെ ഏതെങ്കിലും സമുദായത്തെ പ്രീണിപ്പിക്കാനല്ല. ഇന്ത്യ-പാക് വിഭജനത്തിന്റെ ചോരക്കളമായിരുന്ന ബംഗാളിനെ മതനിരപേക്ഷതയുടെ മാതൃകാസ്ഥാനമാക്കിയ ഇടതുപക്ഷം ആ മതനിരപേക്ഷപാത ഉറപ്പിക്കുകയായിരുന്നു. ആര്‍എസ്എസിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് അണുവിട വിട്ടുവീഴ്ച കമ്യൂണിസ്റ്റുകാര്‍ കാട്ടില്ലെന്ന സന്ദേശമാണ് പത്മലോചനന് എതിരായ അച്ചടക്കനടപടിയിലൂടെ സിപിഐ എം കൈക്കൊണ്ടത്. അതിനെ രാഷ്ടീയ അസഹിഷ്ണുതയായി ഭാഗവത് കാണുമെങ്കിലും മതനിരപേക്ഷ വിശ്വാസികളും മനുഷ്യത്വമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും സിപിഐ എം തീരുമാനത്തിന്റെ രാഷ്ട്രീയ വിശുദ്ധിയെ മാനിക്കും. അതും മുഖ്യധാരാമാധ്യമങ്ങള്‍ മറച്ചുവച്ചു.
ആര്‍ എസ് ബാബു ദേശാഭിമാനി 120310
പുള്ളിപ്പുലിയുടെ പുള്ളി ഒരുനാളും മായില്ലെന്ന് ആര്‍എസ്എസിന്റെ ആറാമത്തെ സര്‍സംഘചാലകായി സ്ഥാനമേറ്റ മോഹന്‍ ഭാഗവതിന്റെ ആദ്യകേരള സന്ദര്‍ശനവും പ്രഖ്യാപനങ്ങളും ബോധ്യപ്പെടുത്തി. ഹെഡ്ഗേവാര്‍, ഗോള്‍വാള്‍ക്കര്‍ തുടങ്ങിയവരേക്കാള്‍ വിഷം കൂടിയിട്ടേയുള്ളൂവെന്ന് പിന്‍ഗാമി വാക്കുകൊണ്ടും ശരീരഭാഷകൊണ്ടും അടയാളപ്പെടുത്തി. എന്നിട്ടും അതിനെ മറച്ചുവച്ചുള്ള സ്തുതിഗീതത്തിലാണ് ഒരുവിഭാഗം മാധ്യമങ്ങള്‍. കുട്ടികളെ കൊല്ലാന്‍ കംസന്‍ പൂതനയെ അയച്ചത് മോഹിനിവേഷത്തിലാണ്. അവള്‍ കുഞ്ഞുങ്ങളെ ആകര്‍ഷിച്ച് മടിയിലിരുത്തി വിഷം പുരട്ടിയ മുലക്കണ്ണ് വായില്‍വെച്ചുകൊടുത്തു. എന്നാല്‍, ആര്‍എസ്എസ് ചീഫ് മോഹിനിയായല്ല പൂതനയുടെ യഥാര്‍ഥ രൂപത്തില്‍ത്തന്നെയാണ് ചലിച്ചത്. ഹിന്ദുത്വശ്രേഷ്ഠതയില്‍ അഭിരമിക്കുക, മുസ്ളിങ്ങളെ വെറുക്കുക, ക്രിസ്ത്യാനിയോട് ശത്രുത പുലര്‍ത്തുക, കമ്യൂണിസത്തെയും കമ്യൂണിസ്റ്റുകാരെയും ഉന്മൂലനം ചെയ്യുക- അതാണ് ആര്‍എസ്എസ് എന്ന് ഭാഗവത് ബോധ്യപ്പെടുത്തി. ഭാഗവത് പോയി ആഴ്ച ഒന്നര കഴിഞ്ഞിട്ടും മാധ്യമങ്ങള്‍ പാദപൂജ തുടരുകയാണ്
ReplyDelete"പുള്ളിപ്പുലിയുടെ പുള്ളി ഒരുനാളും മായില്ലെന്ന്" മനസ്സിലായി. കാലം മാറി, ജനത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ പടച്ചു വിടുന്ന അടവ് നയങ്ങള്‍ ഒക്കെ തിരിച്ചറിയാന്‍ വരെ ഇന്ന് സാഹചര്യങ്ങള്‍ ഉണ്ട്. പക്ഷെ വര്‍ഷങ്ങളായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന കുതന്ത്രങ്ങള്‍ ഇടതു പക്ഷങ്ങള്‍ക്ക് ഇല്ലാതാക്കാന്‍ സാധിക്കില്ലല്ലോ.
ReplyDeleteഎന്നത്തേയും പോലെ ഓരോ വരികളിലും കുതന്ത്രങ്ങള്‍ പൊതിഞ്ഞ വാക്കുകള്‍ ആയതിനാല്‍ മറുപടി എഴുതാന്‍ വലിയ ലേഖനം തന്നെ എഴുതേണ്ടി വരും എന്നറിയാവുന്നതിനാല്‍ ചുരുക്കി പറയട്ടെ..
~~~~ഹിന്ദുത്വശ്രേഷ്ഠതയില്‍ അഭിരമിക്കുക, മുസ്ളിങ്ങളെ വെറുക്കുക, ക്രിസ്ത്യാനിയോട് ശത്രുത പുലര്‍ത്തുക, കമ്യൂണിസത്തെയും കമ്യൂണിസ്റ്റുകാരെയും ഉന്മൂലനം ചെയ്യുക- അതാണ് ആര്‍എസ്എസ് എന്ന് ഭാഗവത് ബോധ്യപ്പെടുത്തി~~~~
ഹിന്ദുത്വശ്രേഷ്ഠതയില്‍ അഭിമാനിക്കുന്നവരെ എന്തിനാണ് ഞോണ്ടുന്നത്? ആര്‍ എസ് എസ്സിന്റെ ശക്തി കണ്ടു വിരണ്ടോ? ഈ ശക്തി ഉള്ള സംഘത്തിനു ഇതര മത വിഭാഗത്തിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന "രക്ഷക പരിവേഷം" ഒരു മുഖം മൂടി ആണെന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.
വംശഹത്യ നടത്തി കുപ്രസിദ്ധനായ സ്റാലിന്റെ പ്രത്യയ ശാസ്ത്രം നെഞ്ചിലേറുന്ന, വര്‍ഗ ശത്രുക്കളെ കൊന്നും അടിച്ചമര്‍ത്തിയും ഒളിപ്പോര്‍ നടത്തുന്ന നക്സല്‍-മാവോ പ്രത്യയ ശാസ്ത്രം നെഞ്ചിലേറുന്ന സഖാക്കള്‍ എന്താണ് ആര്‍ എസ് എസ്സിന് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പോകുന്നത് എന്ന് ജനം മനസ്സിലാക്കുന്നുണ്ട്. രാജ്യത്തെ അട്ടി മറിക്കാന്‍ നടത്തുന്ന ശക്തികളോട് പോലും പ്രത്യയ ശാസ്ത്രത്തിന്റെ പേരില്‍ സഹതാപം കാട്ടുന്ന ഇടതു പക്ഷം ബിന്‍ ലാദനെ വീര പുരുഷനായി കാണുന്ന ഒരു മത തീവ്രവാദിയെക്കാളും നിക്രുഷ്ട്ടരാണ്.
പരസ്പര വിശ്വാത്തില്‍ ഊന്നി എല്ലാ മത വിഭാഗങ്ങളും സാഹോദര്യത്തോടെ ജീവിക്കുന്ന ഭാരതം വിഭാവനം ചെയ്യുന്ന ആര്‍ എസ് എസ്സിനെ നിങ്ങള്ക്ക് എതിര്‍ത്തെ തീരൂ.. അപ്പോളാണല്ലോ നിങ്ങളുടെ കുതന്ത്രങ്ങളുടെ യഥാര്‍ത്ഥ മുഖം പുറത്തു കാട്ടുക.
ഈ ലേഖനത്തിലൂടെ എന്നത്തേയും പോലെ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്ന കുതന്ത്രങ്ങള്‍..
ReplyDelete1. ആര്‍ എസ് എസ് മറ്റു മതക്കാരെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരാണ്.
2. ആര്‍ എസ് എസ്സിന്റെ ശക്തി വാര്ത്തയാക്കിയ മാധ്യമങ്ങളെ ന്യൂനപക്ഷ വിരുധരാക്കുക.
3.ഗാന്ധിജിയെ വധിച്ചവര്‍ ആര്‍ എസ് എസ്സുകാര്‍ എന്ന് വരുത്തുക.
4.കൊല്ലത്തിലെ പ്രാന്ത സാംഘിക്കിനു പങ്കെടുത്തത് 25000 പേര്‍ മാത്രം.
5. ഗാന്ധിജിയുടെ വാക്കുകള്‍ എടുത്തെഴുതി ഗാന്ധിയുടെ സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമായ പ്രസ്ഥാനമാണ് ആര്‍ എസ് എസ് എന്ന് വായനക്കാരെ ധരിപ്പിക്കുക.
6. നാസികളെ ആദരിക്കുന്ന അവരെപ്പോലെ പ്രവര്‍ത്തിക്കുന്ന സംഘമാണ് ആര്‍ എസ് എസ് എന്നും വരുത്തുക.
7. ആര്‍ എസ് എസ് ചൈനയും പാകിസ്ഥാനുമായി യുദ്ധം ചെയ്യാന്‍ ശ്രമിക്കുന്നു.
8. അയോധ്യയിലെ തര്‍ക്കമന്ദിരം പള്ളി ആണെന്നും അത് തകര്‍ത്തത് ന്യൂന പക്ഷങ്ങള്‍ക്ക് മുന്നറിയിപ്പാണെനും വരുത്തുക.
9. പാവം കലാകാരന്‍ എം എഫ് ഹുസൈനെ നാട് കടത്തിയത് ആര്‍ എസ് എസ്
10. മുസ്ലീം സംവരണ വിരുദ്ധര്‍..
'ജാഗ്രത' വെറുതെ ദേശാഭിമാനി കോപ്പി പേസ്റ്റ് ചെയ്യുക ആണ് എന്നറിയാമെങ്കിലും മറുപടി,
ReplyDelete1. ആര്‍ എസ് എസ് മറ്റു മതക്കാരെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരാണ്.
ഈ രാജ്യത്തിന്റെ തനതായ വിശ്വാസങ്ങള്‍, സംസ്കാരം എന്നിവ തകര്‍ക്കാന്‍ ലക്ഷ്യമിടുന്ന ഏതൊരു വിഭാഗത്തിനെയും സംഘം എതിര്‍ക്കുന്നുണ്ട്. അത് ഈ രാജ്യത്തിന്റെ മേലുള്ള കടന്നു കയറ്റം ആണെന്ന് ബോധ്യമുള്ളതു കൊണ്ടാണ്. ജാതി-മത ഭേതമന്യേ പരസ്പര വിശ്വാസം ഉണ്ടാക്കിയെടുത്താലേ യഥാര്‍ത്ഥ സമാധാനം ഉണ്ടാകൂ എന്നാര്‍ക്കാണ് മനസ്സിലാക്കാന്‍ സാധിക്കാത്തത്?
ജിഹാദികള്‍ക്ക് ഒരു കൈ സഹായം ആയതിനാല്‍ അത്തരക്കാര്‍ ഇതിനെ പ്രചരിപ്പിക്കാന്‍ ഇടതു പക്ഷങ്ങളെ സഹായിക്കുന്നു. അവര്‍ തിരിച്ചും! വോട്ട് ബാങ്ക് അല്ലെ, കളയാന്‍ പറ്റുമോ?
2. ആര്‍ എസ് എസ്സിന്റെ ശക്തി വാര്ത്തയാക്കിയ മാധ്യമങ്ങളെ ന്യൂനപക്ഷ വിരുധരാക്കുക.
തങ്ങളുടെ കുപ്രചരണങ്ങളുടെ ചട്ടുകമായി വര്തിക്കാത്ത മാധ്യമങ്ങളെ അവഹേളിക്കുക എന്ന ഉദ്ദേശം മാത്രം.
3.ഗാന്ധിജിയെ വധിച്ചവര്‍ ആര്‍ എസ് എസ്സുകാര്‍ എന്ന് വരുത്തുക.
കോടതിയും അന്യോഷണങ്ങളും തള്ളിക്കളഞ്ഞ ദുരാരോപണം! തെളിവില്ലാത്തത് കൊണ്ട് വെറുതെ വിട്ടത് പോലെ അല്ല, ആരോപണം വെറുതെ രാഷ്ട്രീയമായത് കൊണ്ട് മാത്രം!
4.കൊല്ലത്തിലെ പ്രാന്ത സാംഘിക്കിനു പങ്കെടുത്തത് 25000 പേര്‍ മാത്രം.
കണക്കു കൊള്ളാം. ആറു പേര്‍ സഞ്ചരിക്കുന്ന 4000 വാഹനങ്ങള്‍ എന്ന് കണക്കാക്കിയത് നന്നായി. കാര്‍ ആയിരുന്നെങ്കില്‍ ഇതിലും കുറയ്ക്കാമായിരുന്നു. തേജസ് 57000 എന്ന് എഴുതി. അപ്പോള്‍ നമ്മള്‍ അതിലും കുറച്ചല്ലേ പറ്റൂ.. ഇല്ലേല്‍ വോട്ട് ബാങ്ക് ഇട്ടേച്ചു പോയാലോ?
ഇതൊന്നു വായിച്ചു നോക്കൂ...
5. ഗാന്ധിജിയുടെ വാക്കുകള്‍ എടുത്തെഴുതി ഗാന്ധിയുടെ സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമായ പ്രസ്ഥാനമാണ് ആര്‍ എസ് എസ് എന്ന് വായനക്കാരെ ധരിപ്പിക്കുക.
ഗാന്ധിജിയും മറ്റു സ്വാതന്ത്ര്യ സമര നേതാക്കളും ഒക്കെ ആര്‍ എസ് എസ് ശാഖകള്‍ സന്ദര്‍ശിക്കുകയും ആര്‍ എസ് എസ്സിനെ പുകഴ്ത്തുകയും ചെയ്തിട്ടുള്ളതാണ്. അതായത് സംഘവും ഗാന്ധിജിയും തമ്മില്‍ ചെറിയ രാഷ്ട്രീയ അഭിപ്രായ വത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ..
6. നാസികളെ ആദരിക്കുന്ന അവരെപ്പോലെ പ്രവര്‍ത്തിക്കുന്ന സംഘമാണ് ആര്‍ എസ് എസ് എന്നും വരുത്തുക.
ReplyDeleteനാസികളെ ഗാന്ധിജിയും മറ്റു സ്വാതന്ത്ര്യ സമര നേതാക്കളും പുകഴ്ത്തിയിട്ടുണ്ട് കേട്ടോ.. സ്വാതന്ത്ര്യ സമര സമയത്ത് ഇന്ത്യയില്‍ നാസികളെ അത്രയ്ക്ക് വെറുക്കപ്പെട്ടവരായി കണ്ടിരുന്നില്ല എന്ന് കാണാം. പിന്നീട് മൂടി വെക്കപ്പെട്ടവ പുറത്തു വന്നപ്പോള്‍ മാത്രമാണ് ലോകത്ത് അവര്‍ വെറുക്കപ്പെട്ടവരായി മാറിയത്. അതിനാല്‍ അതിനൊക്കെ പണ്ട് ഗുരുജി എഴുതിയ ഒരു വരി പൊക്കിപ്പിടിച്ച് നടക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നു. അതും ആ വരിയില്‍ ഒരു ചക്ക ചുളയും ഇല്ലന്നിരിക്കെ!!
7. ആര്‍ എസ് എസ് ചൈനയും പാകിസ്ഥാനുമായി യുദ്ധം ചെയ്യാന്‍ ശ്രമിക്കുന്നു.
ഇനി അങ്ങനെ ഉണ്ടായാല്‍ ഇടതു ചിന്തകര്‍ ചൈനയ്ക്കു വേണ്ടി സംസാരിക്കും! സഖാക്കള്‍ ഇന്ത്യന്‍ സൈന്യത്തെ തടയും, 1962 ലെപ്പോലെ! ഭാരതം ഒരു രാജ്യത്തിനെയും അന്നും ഇന്നും അധിനിവേശം ചെയ്തിട്ടില്ല. അത് തന്നെ ആണ് സംഘം മുന്നോട്ടു വയ്ക്കുന്ന ഭാരതം! അധിനിവേശം ചെയ്യുന്ന ചൈനയും ഒക്കെ ഇടതു അധിനിവേശ വിരുദ്ധ ശക്തികളുടെ പ്രിയ രാജ്യം ആണല്ലോ. അമേരിക്ക അധിനിവേശം ചെയ്യുമ്പോള്‍ മാത്രം പ്രതികരിക്കുക!!! വിരോധാഭാസം!!
8. അയോധ്യയിലെ തര്‍ക്കമന്ദിരം പള്ളി ആണെന്നും അത് തകര്‍ത്തത് ന്യൂന പക്ഷങ്ങള്‍ക്ക് മുന്നറിയിപ്പാണെനും വരുത്തുക.
ആ മന്ദിരത്തില്‍ ഇന്നും ഹൈന്ദവ വിശ്വാസികള്‍ ആണ് പൂജ നടത്തുന്നത്!! എങ്ങനെ അത് പള്ളി ആകും? ആ മന്ദിരം പുനര്‍ നിര്‍മ്മിക്കാന്‍ സമ്മതിക്കില്ല എന്ന ഇസ്ലാമിക മത മൌലിക വാദികള്‍ക്ക് ചൂട്ടു പിടിക്കുക മാത്രമാണ് ഇടതു ചെയ്യുന്നത്!!
9. പാവം കലാകാരന്‍ എം എഫ് ഹുസൈനെ നാട് കടത്തിയത് ആര്‍ എസ് എസ്.
പുള്ളിക്കാരന്‍ വരച്ച പടങ്ങള്‍ കണ്ടിട്ടുള്ള ഒരാളും അയാള്‍ പാവം കലാകാരന്‍ ആണെന്ന് വിലയിരുത്തത്തില്ല. ഈ രാജ്യത്തിന്റെ പൈതൃകത്തെ അപമാനിക്കുന്ന അയാള്‍ക്ക് അതൊക്കെ കലാ സ്വാതന്ത്ര്യം ആണെന്ന് കല്‍പ്പിച്ചു കൊടുക്കാന്‍ നിങ്ങള്‍ ആര്?
10. മുസ്ലീം സംവരണ വിരുദ്ധര്‍..
മതേതരം മതേതരം എന്ന് നാഴികക്ക് നാല്പതു വട്ടം കൂവുന്ന ഇടതു പക്ഷം രാജ്യത്തിനെ മതത്തിന്റെ പേരില്‍, ഭരണ ഘടനക്ക് വിരുദ്ധമായി നിയമം കൊണ്ടുവരുന്നത് മതെതരത്തിന് വിരുദ്ധം എന്ന് മാത്രമല്ല, വോട്ട് ബാങ്ക് നോക്കി മാത്രമാണ്.. അതിനെ എതിര്‍ക്കേണ്ടത് ഈ രാജ്യത്ത് യഥാര്‍ത്ഥ മതേതരത്വം നിലനിര്‍ത്തേണ്ട ഓരോ പൌരന്റെയും കടമയാണ്..
ഇതൊന്നു വായിച്ചു നോക്കൂ...
4000 ബസിലാണ് അവര്‍ വന്നതെന്നു പറയുന്നത് സത്യമാണെങ്കില്‍ പങ്കെടുത്തത് 25,000 പേരാണ്
ReplyDeleteഹെന്‍റെ സഗാവേ !!! ഒരു ബസില്‍ പത്തു പേര്‍ വന്നാല്‍ പോലും 40,000 പേര്‍ ആവും. സമ്മതിക്കണം ....
ആറു പേര്‍ സഞ്ചരിക്കുന്ന 4000 വാഹനങ്ങള്‍ എന്ന് കണക്കാക്കിയത് നന്നായി...
ReplyDeleteAyo athu 'hotdog' convert chythamaathiri kanakile pakapizha vittere :D Commusnu enthum akallo . pankeduthavarude kanakuparayumpozhum kootakolayil marichavarude kanaku parayumpozhum. Pinne vayarukkeral ipozhum nirteetilla alle ? lal salam
"കൊല്ലത്തെ ആര്‍എസ്എസിന്റെ സംസ്ഥാനസമ്മേളനത്തിന് എന്ത് ചന്തം, പരിശീലനം സിദ്ധിച്ച സ്വയംസേവകരുടെ പരേഡിന് എന്ത് അച്ചടക്കം, ഭാഗവതിന്റേത് എത്ര സുതാര്യമായ ചിന്ത- ഇങ്ങനെ പോകുന്നു പുകഴ്ത്തലുക
ReplyDeleteഎന്തോന്നു കോത്തേഴത്തെ സമ്മേളനം ആയിരുന്നു ഇവന്‍മാര്‍ നടത്തിയത്? അതിനു സ്തുതി പാടാന്‍ മാധ്യമസിന്‍ഡിക്കേറ്റും. സമ്മേളനം എന്നുവെച്ചാല്‍ നമ്മളുടെ കോട്ടയം സമ്മേളനം അല്യോ?എന്തൊരു അച്ചടക്കം..എന്തു ചന്തം...ഒക്കെ ആയിരുന്നു... 'കള്ള് കുടിച്ചാ വയറ്റീക്കെടക്കണം' എന്നു സെക്രട്ടറി അനുമോദിച്ചു പറഞ്ഞില്ലേ?.. നടക്കുമോ അതൊക്കെ ഇവന്‍മാരെക്കൊണ്ടു?
"തൊണ്ണൂറ്റഞ്ചുകാരനായ ഹുസൈന്റെ ദുരവസ്ഥയ്ക്കു കാരണം ആര്‍എസ്എസാണ്"..
ReplyDeleteഞമ്മടെ തസ്ളീമാ നസ്രീണ്റ്റേം ദുരവസ്ഥയ്ക്കു കാരണം ആര്‍ എസ് എസ് തന്നേണീ..ഓളെ ഞമ്മണ്റ്റെ ബംഗാള്‍ സുബര്‍ക്കത്തീന്നു പറപ്പിച്ചതും ആര്‍ എസ് എസ് അല്ലേന്ന്...
Athinusesham 'കള്ള് കുടിച്ചാ വയറ്റീക്കെടക്കണം' Party mudravakyam anu. dont do dont do!!
ReplyDeleteFrom Taslima's blog :
ReplyDeletehttp://taslimanasrin.com/tn_bannedbooks.html
Dwikhandito 2003
The book was banned by the 'Communist' Government of West Bengal of India on the charges of hurting religious feelings of the people. :D :D :D jammakkude feelisnu entha vila
നേരിട്ടു കണ്ടു വിശ്വസിച്ചാ മതി.
ReplyDeletehttp://www.rsskerala.com/
ReplyDeletepaavapeta deshabhimani vayankar avar entharivoo ...
ReplyDeleteരാഷ്ട്രപിതാവിന്റെ സങ്കല്‍പ്പമല്ല, അന്യമതക്കാരന്റെ ആരാധനാലയം പൊളിക്കുകയും അവരുടെ ചങ്ക് പിളര്‍ത്തുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലാണ് ആര്‍എസ്എസിന് താല്‍പ്പര്യമെന്ന് ഭാഗവത് വ്യക്തമാക്കി.
ReplyDeleteIthu ethu vakupilaaa
Bhoogolathinte spandhanam mathematicslanu saghave.. poyi kanaku padichitu vanu blog ezhuthu .. Pote 25000 . njan poyathu carila,, atharu kootum :P , onnude itere 24999 Ippol kanaku sariyalle .. Jagrathey
ReplyDeleteഹിറ്റ്ലറോട് ആദരവ് കാട്ടുന്നതാണ് ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗേവാറുടെയും സൈദ്ധാന്തിക ആചാര്യന്‍ ഗോള്‍വാള്‍ക്കറുടെയും സിദ്ധാന്തം.
ReplyDeleteഹിറ്റ്ലറെ പുകഴ്ത്തിയ ആറെസ്സെസ്സ് സൈദ്ധാന്തികരെ അപലപിക്കേണ്ടത് ആവശ്യം തന്നെ. സംശയമില്ല. പക്ഷെ ഹിറ്റ്ലറെ കവച്ചുവക്കുന്ന രക്തദാഹികളായ മാവോയേയും സ്റ്റാലിനെയും ആരാധിക്കുകകയും, ഇപ്പോഴും പാര്‍ട്ടി ആഫീസുകളിലും സമ്മേളനപ്പന്തലുകളിലും അവരുടെ പടം പൂവിട്ടുപൂജിക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് ആചാര്യന്മാരെയും അണികളെയും മറ്റും എന്താണ് വിളിക്കുക?
ഹിപ്പോക്രസിയാണ് കമ്മ്യൂണിസ്റ്റുകാരുടെ മുഖമുദ്ര എന്നുതന്നെ പറയേണ്ടിയിരിക്കുന്നു.
ഹ ഹ ചിരിച്ചു ചത്തു. ബാക്കിയൊക്കെ പോട്ടെ, ഇയാളുടെ കണക്കു മാഷെ എനിക്കൊന്നു കാണണം. :-)
ReplyDeleteകമന്റിയ എല്ലാവര്‍ക്കും നന്ദി. വായിക്കുന്ന മുറയ്ക്ക് അര്‍ഹമായവയ്ക്ക് മറുപടി ഇടുന്നതാണ്. നന്ദി.
ReplyDeleteഈ ലേഖനം എഴുതിയ സാറിന് ഇന്ന് വയറെളക്കമായിരുന്നിരിക്കാം :)എല്ലാംകൂടി ഇങ്ങു പോന്നു.
ReplyDeleteപ്രിയ സത,
ReplyDeleteഎന്നത്തേയും പോലെ ഓരോ വരികളിലും കുതന്ത്രങ്ങള്‍ പൊതിഞ്ഞ വാക്കുകള്‍ ആയതിനാല്‍ മറുപടി എഴുതാന്‍ വലിയ ലേഖനം തന്നെ എഴുതേണ്ടി
വരും എന്നറിയാവുന്നതിനാല്‍ ചുരുക്കി പറയട്ടെ..എന്ന് താങ്കള്‍ പറഞ്ഞത് കൂടുതലായി യോജിക്കുക താങ്കള്‍ക്ക് തന്നെയായിരിക്കും. “നക്സല്‍-മാവോ
പ്രത്യയ ശാസ്ത്രം നെഞ്ചിലേറുന്ന സഖാക്കള്‍“ എന്നൊക്കെ എഴുതുമ്പോള്‍ താങ്കള്‍ കാടടച്ച് വെടിവെക്കുകയാണ്. ഇതുപോലെ കാര്യം ശരിക്ക്
മനസ്സിലാക്കാതെയുള്ള പ്രയോഗങ്ങള്‍ താങ്കളുടെ കമന്റിലുടനീളം കാണാം. അതിനൊന്നും പ്രത്യേകിച്ച് മറുപടി പറയേണ്ട കാര്യമില്ല
ഗാന്ധിവധവും ആര്‍.എസ്.എസും എന്ന വിഷയത്തില്‍ RSS And The
Gandhi Murder എന്ന ലേഖനവും ഗാന്ധി ഗോഡ്സെ ചരിത്രത്തിലെ
ദൂരം എന്ന വര്‍ക്കേഴ്സ് ഫോറം ബ്ലോഗിലെ പോസ്റ്റിന്റെ രണ്ട് ഭാഗങ്ങളും വായിക്കാം.
ഈ രാജ്യത്തിന്റെ തനതായ വിശ്വാസങ്ങള്‍, സംസ്കാരം എന്നിവ തകര്‍ക്കാന്‍ ലക്ഷ്യമിടുന്ന ഏതൊരു വിഭാഗത്തിനെയും സംഘം എതിര്‍ക്കുന്നുണ്ട്
എന്ന് പറഞ്ഞത് നന്നായി. ആ എതിര്‍പ്പ് എന്നത് ഏതൊക്കെ രീതിയില്‍ രാജ്യത്തിനകത്ത് പ്രാവര്‍ത്തികമാക്കുന്നു എന്നതിനു നിരവധി തെളിവുകള്‍
നമുക്ക് മുന്നിലുണ്ട്. നിഷ്കളങ്കമെന്നു തോന്നിക്കുന്ന പ്രയോഗങ്ങള്‍ കൊണ്ട് പ്രവൃത്തിയുടെ ക്രൂരത മറയ്ക്കാനാവില്ലല്ലോ.
--contd
അന്യമതങ്ങളെക്കുറിച്ച് ഗോള്‍വാര്‍ക്കര്‍ പറയുന്ന ഒരു കാര്യം ഇങ്ങിനെ.
ReplyDelete“..ഭിന്നതകള്‍ ഉപേക്ഷിച്ച് രാഷ്ട്രത്തിന്റെ മതവും സംസ്കാരവും ഭാഷയും സ്വീകരിക്കുകയും ദേശീയ വംശത്തില്‍ സ്വയം അലിഞ്ഞു ചേരുകയും ചെയ്യാത്ത പക്ഷം അവര്‍ക്ക് ദേശീയ ജീവിതത്തില്‍ സ്ഥാനമുണ്ടായിരിക്കുകയില്ല. വംശീയവും മതപരവും സാംസ്കാരികവുമായ ഭിന്നത പുലര്‍ത്തുന്നിടത്തോളം അവര്‍ വിദേശികള്‍ മാത്രമായിരിക്കും”
ഹിറ്റ്ലര്‍ ജൂതന്മാര്‍ക്ക് കൊടുത്ത ഉപദേശവുമായുള്ള സാമ്യം താങ്കള്‍ കാണാതെ പോകുന്നതാണോ?(ഇതൊക്കെ പറയാന്‍ ഗോള്‍വാര്‍ക്കര്‍ക്ക് എന്ത് അധികാരം എന്നതും ചിന്തിക്കുക) ഇന്ത്യയുടെ നാലതിര്‍ത്തിക്കുള്ളില്‍ ജനിച്ചു വളര്‍ന്നവരെല്ലാം തന്നെ ഇന്ത്യന്‍ പൌരന്മാരാണ്. ഇത് ഒരു ഐക്യത്തിന്റെ പ്രസ്താവനയാണെങ്കില്‍, ഹിന്ദു ദേശീയത ഇന്ത്യന്‍ ദേശീയത എന്ന ആര്‍.എസ്.എസിന്റെ വാദം (അതിനു ചരിത്രപരമായ ന്യായീകരണമില്ലെന്നത് വേറെ കാര്യം) രാജ്യത്തിനുള്ളില്‍ തന്നെ ഭിന്നത ഉണ്ടാക്കുന്ന വാദമാണ്. രാജ്യത്തിനകത്ത് ഭിന്നത ഉണ്ടാക്കുന്ന പ്രത്യയശാസ്ത്രം കൊണ്ടു നടക്കുന്നവര്‍ രാജ്യസ്നേഹത്തിന്റെ മൊത്തചില്ലറ വ്യാപാരികളായി അഭിനയിക്കുന്നത് കാപട്യമല്ലാതെ മറ്റെന്താണ്? RSS believes only Hidus are Indian എന്ന ലേഖനവും വായിക്കാം. അതില്‍ നിന്നൊരു ഭാഗം..
..So formulation that those who are not Hindus are not Indians is a big insult to Indian Constitution. India became a nation through it struggle to get independence. The national movement, which led the people against British colonial powers also acted, played the role of uniting people of all regions, religions, castes and gender into a single identity of Indianness. Interestingly RSS which is talking of India, patriotism etc. was not a part of national movement. Its patriotism was sleeping when the whole nation was struggling against British rule.
ഹിറ്റ്ലറെക്കുറിച്ച് പണ്ട് എഴുതിയ ഒരു വരിയൊന്നുമല്ല ആര്‍.എസ്.എസ് പ്രത്യയശാസ്ത്രത്തിനു നാസി പ്രത്യയശാസ്ത്രവുമായൊക്കെയുള്ള സാമ്യം വെളിവാക്കുന്നതായി ഉള്ളത്. അതിലൊന്നും ഒരു ‘ചക്ക ചുളയും ഇല്ലെന്ന്’ താങ്കള്‍ക്ക് പറയാമെന്നു മാത്രം. ഹിറ്റ്ലറെ ആര്‍.എസ്.എസ് തള്ളിപ്പറയുന്നുണ്ടോ?
--contd
തങ്ങളുടെ മതമില്ലാത്തതോ, എതിര്‍ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നതോ ആയ അതിര്‍ത്തി രാഷ്ട്രങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തി ആക്രമണ ഭീതി ജനിപ്പിക്കുന്നതിന്റെ ഉദാഹരണം ഈയടുത്തും കണ്ടതാണ്. അധിനിവേശത്തെയാണ് എതിര്‍ക്കുന്നത് എന്നു പറയുന്നത് ആത്മാര്‍ത്ഥമായാണെങ്കില്‍ ഏറ്റവും വലിയ അധിനിവേശശക്തിയായ അമേരിക്കയെ എതിര്‍ക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുക.
ReplyDeleteബാബറി മസ്ജിദ് അമ്പലമാണെന്ന (യാതൊരു തെളിവുമില്ലാത്ത) തമാശ താങ്കളെത്ര കാലം ഇങ്ങിനെ കൊണ്ടുനടക്കും? രാമന്‍ ഒരു വികാരമാണെന്ന വാദഗതിയിലേക്ക് മാറേണ്ടിവന്നത് ചരിത്രകാരന്മാര്‍ ഈ വാദത്തെ പൊളിച്ചടുക്കിയതിനു ശേഷമായിരുന്നു. വികാരത്തിനു തെളിവാവശ്യമില്ലല്ലോ..:)
എം.എഫ്. ഹുസൈന്റെ കലാസൃഷ്ടികളെ വിമര്‍ശിക്കാനുള്ള ആരുടെയും അവകാശത്തെ ആരും ചോദ്യം ചെയ്യുന്നില്ല. പക്ഷേ എതിര്‍പ്പ് കലാകാരന്റെ നേര്‍ക്കാകുകയും, അതും താന്‍ ചിത്രം വരച്ച് 20 കൊല്ലത്തിനു ശേഷം അത് വിവാദമാക്കുകയും ചെയ്തതിനെ താങ്കള്‍ ഒന്ന് വിശദീകരിക്കാമോ? ആര്‍ട്ട് അറ്റാക്ക് എന്ന പോസ്റ്റ് വായിക്കുക. മറുപടി അവിടെ ഇട്ടാലും മതി.
ജനശക്തി,
ReplyDeleteമറ്റൊരാള്‍ എഴുതിയ ലേഖനത്തിനെ സാധൂകരിക്കാന്‍ താങ്കള്‍ക്കു പരിമിതികള്‍ ഉണ്ട് എന്നറിഞ്ഞു കൊണ്ട് തന്നെ ആണ് കമന്റിയത്. ഒഴുക്കന്‍ മട്ടിലൂടെ ആണെങ്കിലും മറുപടി എഴുതാന്‍ ശ്രമിച്ചതിനു നന്ദി.
പക്ഷെ സ്വാഭാവികമായും ഉണ്ടയില്ലാ വെടികള്‍ മാത്രമാണ് മറുപടിയിലും. ആര്‍ എസ് എസ്സിനെ എതിര്‍ക്കാന്‍ ഇടതു കക്ഷികള്‍ വെറും പുകമറ മാത്രമാണ് സൃഷ്ട്ടിക്കുന്നത് എന്ന് അവര്‍ നിരത്തുന്ന "തെളിവുകളില്‍" കാണാം.. ഓരോ വേദിയിലും തീവ്രവാദികള്‍ക്കൊപ്പം മാത്രം ആര്‍ എസ് എസ്സിനെ താരതമ്യം പെടുത്താന്‍ "ശ്രമിക്കുന്ന" ഇടതു നേതാക്കള്‍ ആര്‍ എസ് എസ് ചെയ്യുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഏതെങ്കിലും വസ്തുത ചൂണ്ടിക്കാട്ടാന്‍ പറ്റാറുണ്ടോ?? എങ്കിലും വഴിപാടു പോലെ വെടി വക്കും!!
അത്തരം വെടിയല്ലാതെ ഈ മറുപടികളിലും എന്ത് "ഉണ്ട" ഉണ്ട് എന്ന് ഒന്ന് വിശദീകരിക്കാമോ?
~~~~“നക്സല്‍-മാവോ പ്രത്യയ ശാസ്ത്രം നെഞ്ചിലേറുന്ന സഖാക്കള്‍“ എന്നൊക്കെ എഴുതുമ്പോള്‍ താങ്കള്‍ കാടടച്ച് വെടിവെക്കുകയാണ്~~~~~~
നിങ്ങളും നക്സല്‍-മാവോ വാദികളും അടിസ്ഥാനപരമായി ഒരേ പ്രത്യയ ശാസ്ത്രം അല്ലെ സഖാവേ വിശ്വസിക്കുന്നത്? ഒന്ന് കടുത്ത തീവ്രവാദം ആണെങ്കില്‍ മറ്റൊന്ന് മിതവാദത്തില്‍ പൊതിഞ്ഞ കപടവാദം. ജനാധിപത്യം എന്ന താല്‍ക്കാലിക ലക്ഷ്യത്തില്‍ ഒതുങ്ങിക്കൂടിയവരാണ് എല്ലാ ഇടതു പ്രസ്ഥാനങ്ങളും എന്ന് ചുരുങ്ങിയ വിവരം ഉള്ളവര്‍ക്ക് അറിയാം.. കണ്ണടച്ചാല്‍ ഇരുട്ടാകുമോ?
മറുപടി തുടരും..
ജനശക്തി,
ReplyDelete~~~~~ഏറ്റവും വലിയ അധിനിവേശശക്തിയായ അമേരിക്കയെ എതിര്‍ക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുക~~~~~
അമേരിക്കയെ എന്തിനും എതിര്‍ത്താല്‍ മാത്രമേ നല്ലൊരു രാഷ്ട്രീയ നിലപാടുണ്ടാകൂ എന്നൊക്കെ താങ്കള്‍ക്കു സ്വയം ധരിക്കാം.. അത് പിന്തുടരാത്തവര്‍ ഒക്കെ പിന്തിരിപ്പന്മാര്‍ ആണെന്നൊക്കെ വാദിക്കുന്നതിന്റെ ബാലിശ്യം മനസ്സിലാക്കിക്കുക വിഷമമാണ്!
~~~~~ബാബറി മസ്ജിദ് അമ്പലമാണെന്ന (യാതൊരു തെളിവുമില്ലാത്ത) തമാശ~~~~~
രാമന്‍ ജീവിച്ചിരുന്ന ആളാണോ അല്ലെയോ എന്നൊക്കെ ഇടതു ചിന്തകര്‍ക്ക് തരം പോലെ വിശ്വസിക്കാം. പക്ഷെ ഭാരതത്തിന്റെ സംസ്കാരത്തിന്റെ ഭാഗമാണ് ശ്രീരാമന്‍. ആ യാധാര്ത്യത്തിനെ ഒരു മതചിന്ത ആയി ചുരുക്കി കാണുന്നത് പോലും തെറ്റാണ്. അതൊക്കെ പോട്ടെ.., അവിടെ അന്നും ഇന്നും പൂജ ചെയ്യുന്നത് യു പി സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന പൂജാരി ആണ്. ഒരൊറ്റ മുസ്ലീം സഹോദരന്‍ പോലും അവിടെ നിസ്ക്കരിക്കാന്‍ പോകുന്നും ഇല്ല. അപ്പോള്‍ അതെങ്ങനെ പള്ളി ആകും സുഹൃത്തേ? ബാബര്‍ തകര്‍ത്തതാണ് എന്ന് വിശ്വസിച്ചാലും ഇല്ലെങ്കിലും നിങ്ങള്ക്ക് ഇത്തരം വിചിത്ര നിലപാട് എടുക്കാന്‍ പ്രേരിപ്പിക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം അല്ലെ?
നിങ്ങളുടെ കൂടുതല്‍ വൈരുധ്യങ്ങള്‍ എന്റെ പുതിയ പോസ്റ്റില്‍ വായിക്കൂ.
ചെറിയ ഇടവേളയ്ക്കു ശേഷം എഴുതാം..
എം എഫ് ഹുസൈന്‍ വിഷയത്തിലും ഇടതുപക്ഷം സ്വാഭാവികമായ വിരോധാഭാസ സ്വഭാവം കാണിച്ചു. രാജ്യത്തിലെ വലിയ ഒരു വിഭാഗം ആരാധിക്കുന്ന മൂര്‍ത്തികളെ അപമാനിച്ച ഹുസൈന്‍ ഒരു ക്ഷമാപണം പോലും നടത്തിയിട്ടില്ല. ആ ചിത്രങ്ങള്‍ കണ്ടിട്ടുള്ള ഏതൊരു മനുഷ്യ സ്നേഹിക്കും മനസ്സിലാകും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധികള്‍ ലംഖിച്ച ചിത്രങ്ങള്‍ ആണവ എന്ന്. എന്നിട്ടും ഇടതു ചിന്തകരും നേതാക്കളും ഹുസൈനെ പിന്തുണച്ചു രംഗത്ത് വന്നു. അതേ സമയം തസ്ലീമയെ പശ്ചിമ ബംഗാളില്‍ നിന്നും ഓടിക്കാന്‍ അവര്‍ കണ്ടെത്തിയ ന്യായം എന്തെന്നോ?- "തസ്ലീമയുടെ എഴുത്തുകള്‍ മതവികാരം വൃണപ്പെടുത്തുന്നു"!! എന്തുകൊണ്ടാണ് ഈ വിരോധാഭാസം ഉണ്ടായതെന്ന് പറയേണ്ട ആവശ്യം ഇല്ലല്ലോ! സക്കറിയാ വിഷയത്തില്‍ പിണറായിയുടെ വാചകങ്ങളും നിലപാടുകളും ഇതേപോലെ വിരോധാഭാസമായിരുന്നു. "പ്രസംഗിക്കുന്നവന്‍ വേദി അറിഞ്ഞു പ്രസംഗിക്കണം"!അതായത് തങ്ങളുടെ നിലപാടുകള്‍ക്ക് അനുകൂലമായതിനെയും അല്ലാത്തതിനെയും രണ്ടായി മാത്രം വിശദീകരിക്കുക!
ReplyDelete~~~~~ഹിന്ദു ദേശീയത ഇന്ത്യന്‍ ദേശീയത എന്ന ആര്‍.എസ്.എസിന്റെ വാദം (അതിനു ചരിത്രപരമായ ന്യായീകരണമില്ലെന്നത് വേറെ കാര്യം) രാജ്യത്തിനുള്ളില്‍ തന്നെ ഭിന്നത ഉണ്ടാക്കുന്ന വാദമാണ്.~~~~~~
ReplyDeleteഇതും ആര്‍ എസ് എസ്സിനെ കരിവാരിത്തേക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നതിന്റെ മറ്റൊരു ചിത്രം മാത്രം. ഈ രാജ്യത്തിന്റെ സംസ്കാരം എന്നാല്‍ മതത്തിനും ജാതിക്കും ഒക്കെ അപ്പുറത്തുള്ള ഒന്നാണ്. അതാണ് ഹിന്ദുത്വം. ഇതിനെ ഒരു മത ചിന്തയായി ചുരുക്കിക്കാണിച്ചു "സംസ്കാരത്തില്‍" വിശ്വാസമില്ലാത്ത ഇടതുകക്ഷികള്‍ ഇതര മതസ്ഥരെ ഭീതിപ്പെടുത്താന്‍ കണക്കുകൂട്ടി ആക്ഷേപിക്കുന്ന ചിത്രമാണ് ആര്‍ എസ് എസ്സിനെതിരെ ആരോപിക്കുന്നത്! ചരിത്രപരമായ ന്യായീകരണം ഇല്ല എന്ന് ഒരുപക്ഷെ മന്ദബുദ്ധികള്‍ക്കോ കുബുദ്ധികള്‍ക്കോ മാത്രമേ വാദിക്കാനാകൂ എന്നിരിക്കെ ഇടതുപക്ഷം ഇതില്‍ ഏതില്‍ പെടും എന്ന് വിലയിരുത്തുക.
ഇവിടുത്തെ എല്ലാ ജനങ്ങളും വിവധ കാലഘട്ടത്തില്‍ മതം മാറി മറ്റൊരു സംസ്കാരത്തിനെ സ്വാംശീകരിച്ചതാണ്. ഹിന്ദു എന്നാല്‍ ഈ ഭൂ ഖണ്ഡത്തിലെ ജീവിത രീതി പിന്തുടരുന്ന ഒന്ന് എന്നാണു സുപ്രീം കോടതി പോലും നിര്‍വചിച്ചിരിക്കുന്നത്.. അത് തന്നെ ആണ് ആര്‍ എസ് എസ്സും നാളുകളായി ഉള്‍ക്കൊള്ളുന്നത്. അതുകൊണ്ട് തന്നെ ആണ് ഇവിടുത്തെ ക്രിസ്ത്യാനിയും മുസ്ലീമും ഒക്കെ ഹിന്ദു ആണെന്ന് പറയാം എന്ന് ആര്‍ എസ് എസ് പറയുന്നത്. പക്ഷെ ഇതൊക്കെ കണ്ണടച്ച് എതിര്‍ക്കാന്‍ മാത്രം വായ തുറക്കുന്നവരോട് പറഞ്ഞിട്ട് എന്ത് കാര്യം??
പ്രിയ സഖാവേ,
ReplyDeleteതാങ്കളിവിടെ എഴുതിയിരിക്കുന്നതു സർവ്വത്ര അബദ്ധമാണെന്നു തുറന്നു പറയട്ടെ. എല്ലാത്തിനും മറുപടിയെഴുതുക അസാദ്ധ്യമായതുകൊണ്ട് കേവലം ഒരു വരിയുടെ തുടക്കം മാത്രം തെരഞ്ഞെടുക്കുന്നു.
>> [ബാബു] ഇന്ത്യയുടെ ശത്രുക്കൾ സാമ്രാജ്യത്വവും നാടുവാഴിത്തവും മുതലാളിത്തവും പുത്തൻ സാമ്പത്തിക നയവുമല്ല, മുസ്ളിങ്ങളും ക്രിസ്ത്യാനികളും ദളിതരും കമ്യൂണിസ്റ്റുകാരുമാണെന്ന സംഘപരിവാർ സമീപനമാണ് <<
സഖാവേ – കമ്മ്യൂണിസ്റ്റ് ആഭിമുഖ്യമുള്ള എഴുത്തുകാരുടെ മുഖമുദ്ര എന്നത് യാതൊരു ലജ്ജയുമില്ലാതെ പൊട്ടത്തരങ്ങളും പച്ചക്കള്ളങ്ങളും വിളിച്ചുപറയുക എന്നതാണ് എന്നൊരു ഇമേജു പതിഞ്ഞുകിട്ടാനിടയായത് ദാ ഇത്തരം അബദ്ധഭാഷണങ്ങൾ കൊണ്ടൊക്കെയാണെന്നു ദയവായി തിരിച്ചറിയുക. അല്പമെങ്കിലും വിവരമുള്ളവരാരും അബദ്ധത്തിൽപ്പോലും ദേശാഭിമാനി കൈകൊണ്ടു തൊടുക പോലും ചെയ്യില്ല എന്ന ആത്മവിശ്വാസത്തിലാണോ എഴുതുന്നതെന്നു സംശയിച്ചുപോകും. അതല്ലെങ്കിൽപ്പിന്നെ, വായിക്കുന്നവർ എന്തുവിചാരിക്കും എന്ന സന്ദേഹത്തിൽ മണ്ടത്തരങ്ങളുടെ തോതു കുറയ്ക്കുകയെങ്കിലും ചെയ്യേണ്ടതാണല്ലോ.
മുസ്ലീങ്ങൾ - കമ്മ്യൂണിസ്റ്റുകൾ - ക്രിസ്ത്യാനികൾ - ഈ മൂന്നു പേരുകൾ ഉപയോഗിച്ച് പണ്ടു നിങ്ങൾ പറഞ്ഞുകൂട്ടിയിട്ടുള്ള പച്ചക്കള്ളങ്ങൾ ഇനിയെങ്കിലും അവസാനിപ്പിച്ചു കൂടേ സുഹൃത്തേ? യാഥാർത്ഥ്യങ്ങൾ ആർക്കുവേണമെങ്കിലും വായിച്ചു മനസ്സിലാക്കാവുന്ന വിധത്തിൽ സംഘത്തിന്റേതായ പുസ്തകങ്ങൾ ലഭ്യമായിക്കഴിഞ്ഞ ഈ ആധുനികകാലത്തെങ്കിലും? പതിവു നുണകൾക്കൊപ്പം താങ്കളിവിടെ അല്പം മനോധർമ്മപ്രയോഗം കൂടി നടത്തി നാലാമതൊരു കൂട്ടരെ കൂടെ കൂട്ടിയിട്ടുണ്ട്. ദലിതർ! കഷ്ടം! എത്ര ലജ്ജാകരമായ പ്രസ്താവമാണു സുഹൃത്തേ താങ്കൾ നടത്തിയിരിക്കുന്നത്? ഇന്ത്യയിലെ ദലിത് ജനവിഭാഗങ്ങളെ സംബന്ധിച്ച് സംഘത്തിന്റെ കാഴ്ചപ്പാട് എന്താണെന്നു താങ്കൾക്കറിയുമോ? താങ്കളതു മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ? ഇവിടത്തെ ഓരോ വരിയിലും സംഘത്തേക്കുറിച്ചുള്ള താങ്കളുടെ സമ്പൂർണ്ണമായ അജ്ഞത മാത്രമാണു മുഴച്ചുനിൽക്കുന്നത്. തികച്ചും പരിഹാസ്യമായ തോതിലുള്ള അജ്ഞത.
Contd…
മറ്റുള്ളവരുടെ കാര്യം വിടാം. കമ്മ്യൂണിസ്റ്റുകളുടെ കാര്യം മാത്രമേ താങ്കളോടു പറയേണ്ടതുള്ളൂ. വെറുതെ “ഇന്ത്യയുടെ ശതൃക്കൾ“ എന്നൊന്നും ആരും പ്രഖ്യാപിച്ചിട്ടൊന്നുമില്ല. ഭാരതത്തിൽ ജനിച്ചുവളർന്നവരായിരിക്കെത്തന്നെ നമ്മുടെ രാഷ്ട്രതാല്പര്യങ്ങൾക്കു തികച്ചും വിരുദ്ധമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും അന്യരാഷ്ട്രങ്ങളോടു കൂറു പുലർത്തുകയും ചെയ്യുന്നവരേക്കുറിച്ചു നാം ജാഗരൂകരായിരിക്കണമെന്നു പറയുന്ന ഒരു ഭാഗം വിചാരധാര എന്ന ഗ്രന്ഥത്തിലുണ്ട്. അത്തരം ചില ഭാഗങ്ങളിൽപ്പിടിച്ചാണ് കമ്മ്യൂണിസ്റ്റുകൾ കള്ളക്കഥകൾ മെനയാറുള്ളത്. അതു തന്നെയാണു താങ്കളും ആവർത്തിച്ചിരിക്കുന്നത്. ചൈന നമ്മെ (ഭാരതീയരെ) ആക്രമിച്ചകാലത്ത് നമ്മുടെ ജവാന്മാർക്കു ഭക്ഷണവും മരുന്നുമെത്തുന്നതു തടയുകയും അതേസമയം തന്നെ ചൈനീസ് പടയ്ക്കു സിന്ദാബാദ് വിളിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റുകാരില്ലേ – അവരേക്കുറിച്ചാണവിടെ പറഞ്ഞിരിക്കുന്നത്. അക്കൂട്ടർ രാഷ്ട്രതാല്പര്യങ്ങൾക്കു “ഭീഷണി”യാണെന്നു തിരിച്ചറിയാൻ സാമാന്യബോധം മാത്രം മതി. സത്യത്തിൽ, അതൊന്നും ഗോൾവൾക്കർ പറഞ്ഞിട്ടുവേണ്ട നാം മനസ്സിലാക്കാൻ. ചുരുക്കിപ്പറഞ്ഞാൽ, വിചാരധാര എന്ന ഗ്രന്ഥത്തിലെ ആ ഭാഗത്തുപറഞ്ഞിരിക്കുന്ന ഭാഗങ്ങൾ തികച്ചും പരമാർത്ഥം തന്നെയാണ്. അതിനെ ദുർവ്യാഖ്യാനം ചെയ്തു മുതലാക്കാനുള്ള ലജ്ജാകരമായ ശ്രമങ്ങൾ തുടരുന്തോറും കമ്മ്യൂണിസ്റ്റുകാർക്കു ദുഷ്പേരു വർദ്ധിക്കുകയേയുള്ളൂ.
ReplyDeleteസത്യത്തിൽ, പതിറ്റാണ്ടുകൾക്കു മുമ്പെഴുതിയ ഒരു പുസ്തകത്തിൽ നടത്തിയ ആ പരാമർശം ഇപ്പോളും എത്ര കാലികപ്രസക്തിയുള്ളതാണ് എന്നു ചിന്തിപ്പിക്കുന്നു കൂടിയുണ്ട് താങ്കളുടെ ഈ ലേഖനം. അന്നേ ചൂണ്ടിക്കാട്ടിയ ചൈനാപ്രേമം ഇപ്പോളും എത്രസജീവമാണ് എന്നു ചൂണ്ടിക്കാണിക്കുന്നു അത്. കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ ശതൃക്കളായിരിക്കേണ്ട നാലുകൂട്ടം കാര്യങ്ങളാണല്ലോ താങ്കൾ ആദ്യം തന്നെ വിസ്തരിച്ചു പറഞ്ഞിരിക്കുന്നത്. അതിൽ ആദ്യം തന്നെ കൊടുത്തിരിക്കുന്നതു “സാമ്രാജ്യത്വ“മാണ്. വളച്ചുകെട്ടാതെ തെളിച്ചുപറഞ്ഞാൽ - അമേരിക്ക. ഭൂഗോളത്തിന്റെ അങ്ങേത്തലയ്ക്കു കിടക്കുന്ന അമേരിക്ക അവിടെ നിൽക്കട്ടെ – അയലത്തു കിടക്കുന്ന ചൈനയുടെ സാമ്രാജ്യത്വമോഹങ്ങൾ നമുക്ക് (ഭാരതീയർ എന്നു സാരം) ഭീഷണിയുയർത്തുന്നുണ്ടോ എന്നൊന്നു ചിന്തിച്ചതിനു ശേഷം അപ്പുറത്തേക്കു പോകാം എന്നു വിചാരിച്ചാലോ സുഹൃത്തേ? അരുണാചൽ പ്രദേശിന്റേയും സിക്കിമിന്റേയും പോലെ ആഭ്യന്തരം മാത്രമല്ല – ടിബറ്റും നേപ്പാളും പോലെയുള്ള അയൽപ്രദേശങ്ങളിലടക്കം ചൈനയുടെ സാമ്രാജ്യത്വതാല്പര്യങ്ങൾ നാം നിരന്തരം നിരീക്ഷിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യേണ്ടതാവശ്യമാണ്. താങ്കൾ അംഗീകരിക്കുമോ എന്തോ? അംഗീകരിക്കാനിടയില്ല. ചൈനയേക്കുറിച്ചു സർസംഘചാലകൻ പറഞ്ഞതിനോടുള്ള അസഹിഷ്ണുത പ്രകടിപ്പിക്കുവാനാണല്ലോ താങ്കൾ ഒരു ഖണ്ഡിക തന്നെ മാറ്റിവച്ചിരിക്കുന്നത്. അറുപതുകളിൽ മാത്രമല്ല – അമ്പതാണ്ടുകൾ കഴിഞ്ഞിട്ടും ചൈനാപ്രേമത്തിനു കുറവൊന്നുമില്ലെന്നു സാരം.
കമ്മ്യൂണിസ്റ്റുകളും മറ്റും പറയുന്നതു കേട്ടുകൊണ്ടാണ് ആളുകൾ സംഘത്തെ മനസ്സിലാക്കുന്നത് എന്ന് ഇനിയെങ്കിലും കരുതാതിരിക്കുക സുഹൃത്തേ. കാലം ഒത്തിരി മാറിയിരിക്കുന്നു. ഇന്ന് സംഘത്തേക്കുറിച്ചറിയാൻ അവരെ അന്ധമായി എതിർക്കുന്നവരെത്തന്നെ ആശ്രയിക്കേണ്ട അവസ്ഥയില്ല. പലതും നേരിട്ടു മനസ്സിലാക്കാം. പ്രാന്തസാംഘിക്കിന്റെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നതും അതു തന്നെ. നേരിട്ടു കണ്ടവർ കണ്ട കാര്യം എഴുതി. കാണാത്ത താങ്കളോ - ഊഹാപോഹങ്ങളെഴുതി വിഡ്ഢിവേഷമണിയുകയാണ്. 25000 പേരാണത്രേ വന്നത്. സാർ! കുപ്രസിദ്ധമായ ചൂടൻ പട്ടി പ്രയോഗം – ദേശാഭിമാനിയുടെ മാസ്റ്റർപീസ് – അത് ഇതിലും എത്ര ഭേദം!
പ്രിയ സത,
ReplyDeleteഉണ്ടയില്ലാ വെടി തമാശക്ക് മറുപടി പറയാന്‍ സമയമില്ല. മറ്റു ചില കാര്യങ്ങളെപ്പറ്റി അല്പം
താങ്കള്‍ക്ക് ഇടതുപക്ഷത്തിന്റെ ചരിത്രമറിയാത്തതുകൊണ്ടാണ് മാവോയിസ്റ്റുകളെയും നക്സലൈറ്റുകളെയും മറ്റു ഇടതുപക്ഷപ്രസ്ഥാനങ്ങളെയും ഒരുമിച്ച് ചേര്‍ത്ത് വിമര്‍ശിക്കുന്നത്. അല്ലെങ്കില്‍ അത്തരമൊരു തന്ത്രം താങ്കള്‍ക്ക് ആവശ്യമുണ്ടായിരിക്കാം. ബംഗാളില്‍ മാവോയിസ്റ്റുകളും ബി.ജെ.പിയുമൊക്കെ ഒരുമിച്ചാണല്ലോ പലയിടങ്ങളിലും സി.പി.എം പ്രവര്‍ത്തകരെയും മറ്റു ഇടതുപക്ഷപ്രവര്‍ത്തകരെയും ആക്രമിക്കുന്നത്.
താങ്കള്‍ അധിനിവേശശക്തികളെ ആര്‍.എസ്. എസ് എതിര്‍ക്കുന്നു എന്നു പറഞ്ഞിരുന്നല്ലോ. ഏറ്റവും വലിയ അധിനിവേശശക്തിയായ അമേരിക്കന്‍ സാമ്രാജ്യത്വത്തെ എന്തുകൊണ്ട് എതിര്‍ക്കുന്നില്ല എന്നായിരുന്നു തിരിച്ചുള്ള ചോദ്യം. അതിനുത്തരം ആയോ താങ്കളുടെ മറുപടി? ബ്ലോഗില്‍ തന്നെ അമേരിക്കയെയോ ഇസ്രയേലിനെയോ വിമര്‍ശിച്ചാല്‍ വിമര്‍ശനത്തിനെതിരെ പല സംഘപരിവാര്‍ അനുഭാവികളും എത്തുന്നത് കാണാമല്ലോ. ഇത്രയും വലിയ അധിനിവേശ ശക്തിയെ വിമര്‍ശിച്ചുകൊണ്ട് സംഘപരിവാര്‍ അനുഭാവികളുടെ പോസ്റ്റ് ഒരെണ്ണം പോലും കണ്ടതായി ഓര്‍ക്കുന്നില്ല.
contd..
പൂജാരിക്ക് ശമ്പളം യു.പി.സര്‍ക്കാര്‍ കൊടുക്കുന്നെന്നു വെച്ച് അത് ക്ഷേത്രം ആകുമോ?
ReplyDeleteThe Babari Masjid Question: History, Law & Politics എന്ന ലേഖനത്തില്‍ വിശദമായി കാര്യങ്ങള്‍ പറയുന്നുണ്ട്.
ഇതില്‍ നിന്നൊരു ഭാഗം
Nor was that all. The bench of the Supreme Court which heard the Ayodhya case after the demolition, refused to give an advisory opinion on the the president’s reference about the prior existence of a temple. But it upheld the legality of the acquisition of certain area in Ayodhya Act 1993 by a majority (3-2) headed by Justice J S Verma, and said the Hindus had the right to puja of the idols installed on the site after the demolition. The minority judgement by Justice S P Bharucha pointed out, “Section 7(2) perpetuates the performance of puja on the disputed site. No account is taken of the fact that the structure thereon had been destroyed in a most reprehensible act. The perpetrators of this deed struck not only against a place of worship but at the principles of secularism, democracy and the rule of law…” (White Paper, para 1.35). No account is taken of the fact that there is a dispute in respect of the site on which puja is to be performed; that, as started in the White Paper, until the night of 22-12-1949/23-12-1949, when the idols were placed in the disputed structure, the disputed structure was being used as a mosque, and that Muslim community has a claim to offer namaz thereon.
ഇതാണ് പൂജയുടെയും മറ്റും ചരിത്രം. കള്ളത്തെളിവുകൾ സൃഷ്ടിച്ചതെങ്ങനെയെന്ന് ഇവിടെ വായിക്കുക.
ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചൊക്കെ വായിച്ചു കാണുമല്ലോ അല്ലേ?
contd..
എം.എഫ്. ഹുസൈന്‍ വിഷയത്തിലെ ചോദ്യം ചിത്രം വരച്ച് 20ല്‍പ്പരം വര്‍ഷങ്ങള്‍ക്ക് ശേഷം അത് വിവാദമാക്കുന്നതെങ്ങിനെ എന്നായിരുന്നു. അതിനുത്തരം കിട്ടിയില്ല. തസ്ലീമ കല്‍ക്കത്തയിലായിരുന്നു അതിനു മുന്‍പ് 3 കൊല്ലം താമസം. തസ്ലീമയെ ഉപയോഗിച്ച് കല്‍ക്കത്തയില്‍ പ്രശ്നങ്ങളുണ്ടാക്കാനുള്ള ശ്രമവും ഉണ്ടായിരുന്നു. തസ്ലീമയ്ക്ക് എപ്പോള്‍ വേണമെങ്കിലും ബംഗാളിലേക്ക് വരാം എന്ന് ബുദ്ധദേബ് ആ സമയത്ത് തന്നെ പറഞ്ഞിരുന്നു. കല്‍ക്കത്തയില്‍ നിന്ന് ഇടതുപക്ഷം തസ്ലീമയെ ഓടിച്ചു എന്നൊക്കെ ആവര്‍ത്തിക്കാമെന്നു മാത്രം. സത്യം അതല്ലെങ്കിലും. വേദിയറിഞ്ഞു പ്രസംഗിക്കണമെന്ന് പിണറായി വിജയന്‍ ഒരു തിട്ടൂരവും ഇറക്കിയിട്ടില്ല. ഈ പോസ്റ്റിലെ കമന്റുകളില്‍ ഇക്കാര്യം വിശദമായി എഴുതിയിട്ടുണ്ട്. ദയവായി നോക്കുക.
ReplyDeleteജനശക്തി,
ReplyDeleteവാദങ്ങള്‍ സാധൂകരിക്കാനായി ഇടതു ആസൂത്രകര്‍ തന്നെ എഴുതിപ്പിടിപ്പിച്ച ലേഖനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് കാണുമ്പോള്‍ തമാശ തോന്നുന്നു. അല്ലെങ്കില്‍ തന്നെ ഇടതു ബുദ്ധി ജീവികള്‍ കുതന്ത്രങ്ങള്‍ പരസ്പരം ക്വോട്ട് ചെയ്താണല്ലോ ബുദ്ധിജീവിയാണെന്നു സ്ഥാപിക്കുക പതിവ്!
താങ്കള്‍ വാദിക്കുന്നതിന്റെ പാപ്പരത്വം ഈ വിധമാണ്..
1. ആര്‍ എസ് എസ് അമേരിക്കയെ എതിര്‍ക്കണം.!!!!
ആര്‍ എസ് എസ് എന്നത് ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ല എന്ന സാമാന്യ ബുദ്ധി പ്രകടിപ്പിക്കുന്നത് നല്ലതാവും. സങ്കുചിത രാഷ്ട്രീയക്കാരായ ഇടതുപക്ഷക്കാരുടെ സര്ട്ടിഫിക്കറ്റ് കിട്ടാനല്ല സംഘം സ്ഥാപിച്ചതും പ്രവര്‍ത്തിക്കുന്നതും! അമേരിക്ക ഉള്‍പ്പടെ ഉള്ള രാജ്യങ്ങള്‍ നടത്തുന്ന സാംസ്കാരിക അധിനിവേശത്തിനെ സംഘം എതിര്‍ക്കുന്നുണ്ട്.. പക്ഷെ, ഇടതു പക്ഷം കാണിക്കുന്നത് പോലെ, തങ്ങള്‍ക്ക് ഇഷ്ട്ടം ഇല്ലാത്ത അച്ചി തൊടുന്നത് എല്ലാം കുറ്റം എന്നൊരു നിലപാടല്ല. ഇടതുചിന്തയുടെ മുഴക്കോലുമായി മറ്റു പ്രസ്ഥാനങ്ങളെ വിമര്‍ശിക്കുന്നത് കാണുമ്പോള്‍ പൊട്ടന്‍ ആട്ടം കാണുന്നത് പോലെ അല്ലെ?
തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മറ്റുള്ളവര്‍ പിന്തുടര്‍ന്നാലെ മറ്റു പ്രസ്ഥാനങ്ങളെ ഞങ്ങള്‍ അംഗീകരിക്കൂ എന്ന് പറയുന്ന പ്രസ്ഥാനങ്ങളെ സാമാന്യബുധിയുള്ളവര്‍ ചവറ്റു കുട്ടയില്‍ കളയും.
പിന്നെ, ഇസ്ല്രായേല്‍, പാലസ്തീന്‍ വിഷയങ്ങളില്‍ ഒക്കെ നിലപാടെടുക്കാന്‍ സംഘം തങ്ങള്‍ക്കു ആവശ്യമില്ലാത്ത എല്ലാ ലോക വിഷയങ്ങളിലും നിലപാട് വ്യക്തമാക്കിക്കോളാം എന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടുള്ളതായി അറിവില്ല!! അത്തരം വിഷയങ്ങള്‍ പൊക്കിപ്പിടിച്ച് തനതു വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന ഇടതു ജീവികളെ ഈയുള്ളവന്‍ ഉള്‍പ്പടെ ഉള്ളവര്‍ വിമര്‍ശിക്കുന്നുണ്ട്. അതിനെ സയണിസ്റ്റ് അനുഭാവമാക്കി ചിത്രീകരിക്കേണ്ടത് വോട്ട് ബാങ്ക് രാഷ്ട്രീയക്കാരുടെ ആവശ്യം മാത്രം.. ഓരോ വാക്കിലും കുപ്രചാരണങ്ങള്‍ പൊതിയുക എന്നത് ഇടതു ജീവികളുടെ പൊതു സ്വഭാവമാണല്ലോ..
ജനശക്തി,
ReplyDelete2. അയോധ്യയില്‍ ക്ഷേത്രമുണ്ട് എന്നതിന് തെളിവില്ല.
ഈ രാജ്യത്തിന്റെ സംസ്കാരത്തിന്റെ പ്രതീകമാണ് ശ്രീരാമന്‍. തര്‍ക്കത്തില്‍ ഇരിക്കുന്ന പ്രദേശത്തില്‍ പൂജാരി ഉണ്ട് എന്നും അവിടെ മുസ്ലീങ്ങള്‍ നിസ്ക്കരിക്കാന്‍ ഉപയോഗിക്കുന്നില്ല എന്നും ഹിന്ദുക്കള്‍ പ്രാര്‍ഥനക്ക് ഉപയോഗിക്കുന്നുണ്ട് എന്നും സമ്മതിക്കുന്നുണ്ട് എന്ന് കരുതട്ടെ.. പൊതുവേ ഇത്തരം സത്യങ്ങള്‍ മറച്ചു വച്ചേ ഇടതു ജീവികള്‍ വായ തുറക്കാറുള്ളൂ..
യുക്തി ചിന്തിച്ചാല്‍ ഏതൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ഈ വിഷയത്തില്‍ നിലപാടെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല(((വോട്ട് ബാങ്ക് കളിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍))))..
എ) ഹിന്ദുക്കള്‍ ദൈവമായി ആരാധിക്കുന്ന രാമന്റെ ജന്മ്മക്ഷ്ത്രം മുസ്ലീങ്ങളുടെ ഒരു സാധാരണ പള്ളിയെക്കാള്‍ പ്രാമുഖ്യം ഉള്ളതാണ്. അതിനാല്‍ ഹിന്ദുക്കളുടെ ആവശ്യങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കണം.
ബി) ബാബര്‍ ഇന്ത്യയില്‍ അനവധി നിരവധി ക്ഷേത്രങ്ങള്‍ തകര്‍ത്തിട്ടുണ്ട്. ഈ മന്ദിരത്തിന്റെ പഠനം നടത്തിയിട്ടുള്ളവര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളത്, ഇതൊരു ക്ഷേത്രത്തിന്റെ അടിത്തറയില്‍ ഉണ്ടാക്കിയിട്ടുള്ള ഒന്നാണ്. ഇത്തരം പഠനങ്ങളെ രാഷ്ട്രീയമായി മാത്രം എതിര്‍ക്കാതിരുന്നാല്‍ അതിന്റെ യാഥാര്‍ത്ഥ്യം വ്യക്തമാകും.
സി) ഹിന്ദുക്കള്‍ ഈ ക്ഷേത്രത്തിനു പകരം തങ്ങള്‍ തന്നെ പുതിയ ഒരു പള്ളി പണിതു തരാം എന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതില്‍ ഇതര മത വിശ്വാസം തകര്‍ക്കുക എന്ന ഉദ്ദേശം ഇല്ല എന്ന് ഇതില്‍ നിന്ന് മാത്രം സുവ്യക്തമാണ്..
ഡി) ഹിന്ദുക്കളുടെ ഈ ആവശ്യം പതിറ്റാണ്ടുകള്‍ പഴക്കം ഉള്ളതാണ്. ഈ ആവശ്യം തടയുന്നതിലൂടെ ഹിന്ദുക്കളുടെ വികാരത്തിനെ അധിക്ഷേപിക്കാം എന്നല്ലാതെ ആര്‍ക്കും ഒന്നും നേടിക്കൊടുക്കുന്നില്ല.
ഇതിനെ മതസ്പര്‍ധ ആക്കി ചിത്രീകരിച്ചതും വഷളാക്കിയതും ഇടതു പക്ഷവും കോണ്‍ഗ്രസ്സും മറ്റു ഇസ്ലാമിക മൌലികവാദികളും മാത്രമാണ്. ഒരു മുസ്ലീമിന് ഇതിന്റെ യഥാര്‍ത്ഥ ചിത്രം മനസ്സിലാക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. പക്ഷെ, രാഷ്ട്രീയ ലാഭത്തിനായി രാജ്യത്തിന് മതേതരത്വത്തിന് ഉദാഹരണമാകാമായിരുന്ന ഒന്നിനെ വളരെ ക്രൂരമായി നശിപ്പിച്ചു..
ജനശക്തി,
ReplyDeleteഎം എഫ് ഹുസൈന്‍ വിഷയത്തില്‍ എന്നല്ല ഇടതു പക്ഷത്തിന്റെ ഒട്ടനവധി നിലപാടുകള്‍ സങ്കുചിതമായ രാഷ്ട്രീയം മാത്രമാണ്.. വോട്ട് ബാങ്ക് രാഷ്ട്രീയമാണ്.. വിഷയങ്ങളെ ഇടതുപക്ഷത്തിനു യാഥാര്‍ത്യ ബോധത്തോടെ സമീപിക്കാന്‍ ഒരിക്കലും സാധിക്കില്ല. ചരിത്രവും യാധാര്ത്യവും ഒക്കെ വളച്ചൊടിക്കാന്‍ സാധിച്ചിരുന്ന കാലഘട്ടം മാറി എന്നത് പോലും അറിയാനുള്ള പക്വത ഇടതു എഴുത്തുകാര്‍ക്കും നേതാക്കള്‍ക്കും ഇനിയും കൈവന്നിട്ടില്ല. രാഷ്ട്രീയം പാര്‍ട്ടി ക്ലാസുകളില്‍ നിന്നും മാത്രം പഠിച്ചിറങ്ങുന്ന സഖാക്കളെ ഇനിയും പ്രതീക്ഷിക്കരുത്. ആരോപണങ്ങള്‍ അനവധി തവണ ആവര്‍ത്തിക്കുന്നതിലൂടെ ഒക്കെ താല്‍ക്കാലിക ലാഭം നേടി തന്നേക്കാം.. പക്ഷെ, അതിന്റെ പൊള്ളത്തരങ്ങള്‍ ജനം നാളെ തിരിച്ചറിയും എന്ന ബോധ്യം ഉള്ളത് നന്ന്. സംഘപരിവാര്‍ ആണ് ഈ രാജ്യത്തിന്റെ പ്രശ്നങ്ങള്‍ക്ക് കാരണം എന്നൊക്കെ പറഞ്ഞു ഇടതു പക്ഷം അന്നും ഇന്നും സംരക്ഷിക്കുന്നതും വളര്‍ത്തുന്നതും രാജ്യ വിരുദ്ധ ശക്തികളെ മാത്രമാണ്.. അതിന്റെ വില രാജ്യം കൊടുക്കേണ്ടി വരും എന്നത് കൊണ്ടാണ് സംഘം എതിര്‍ക്കുന്നത്. അല്ലാതെ, ഇടതു ചിന്തകളോടുള്ള വിരോധം ആണെന്ന് കരുതുന്നില്ല..
ഇടതു ചിന്തകളോ, നേതാക്കളോ, പാര്‍ട്ടികളോ ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ ആയാല്‍ ഈ രാജ്യത്തിന് ഒന്നും നഷ്ട്ടപ്പെടാന്‍ ഇല്ല. എന്നാല്‍, വിചിത്രവാദങ്ങള്‍ ഉന്നയിച്ചു ഈ രാജ്യത്തിന്റെ സാഹോദര്യം തകര്‍ത്താല്‍, അഭിമാനം തകര്‍ത്താല്‍, മതേതരത്വം തകര്‍ത്താല്‍, സമാധാനം തകര്‍ത്താല്‍, സംസ്കാരം തകര്‍ത്താല്‍... അത് ഈ മണ്ണിനെ സ്നേഹിക്കുന്ന ഒരാളും പൊറുക്കില്ല.. അവര്‍ അതിനാല്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ആഗ്രഹിക്കുകയും അറിയുകയും രാജ്യ വിരുദ്ധ ശക്തികളെ ഇല്ലായിമ ചെയ്യുകയും ചെയ്യും.
ജാഗ്രത....
പ്രിയ കാണാപ്പുറം നകുലന്‍,
ReplyDeleteവിശേഷണ പദങ്ങള്‍ വിതറുന്നത് ഒഴിവാക്കി കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നത് നല്ലതായിരിക്കും. സംഘപരിവാറിനെക്കുറിച്ച് മനസ്സിലാക്കൂ എന്ന് ആവര്‍ത്തിച്ച് പറയുന്ന താങ്കള്‍ ഇടതുപക്ഷപ്രസ്ഥാനങ്ങളെക്കുറിച്ചും ശരിക്ക് മനസ്സിലാക്കാന്‍ ശ്രമിക്കുക. ചൈനാ യുദ്ധകാലത്തെ നുണകള്‍ താങ്കള്‍ക്ക് ആവര്‍ത്തിക്കാം. (അതല്ല ഈ പോസ്റ്റിന്റെ വിഷയം എന്നത് ഓര്‍മിപ്പിക്കുന്നു.)
"ഇന്ത്യയുടെ ഒരു തരി മണ്ണ് മറ്റൊരു ശത്രു രാജ്യവും കൈവശപ്പെടുത്തുവാന്‍ പാടില്ല. ഇന്ത്യയുടെ അവസാനത്തെ തരി മണ്ണില്‍ നിന്നും അവസാനത്തെ ചൈനീസ് ഭടനെ വരെ അകറ്റുന്നതിന് ഇന്ത്യാ ഗവര്‍മെന്റ് എടുക്കുന്ന എല്ലാ ദേശരക്ഷാ ഏര്‍പ്പാടുകളേയും പാര്‍ട്ടി പിന്താങ്ങുന്നു. പാര്‍ട്ടിയുടെ ഈ തീരുമാനത്തിനെതിരായി ഏതെങ്കിലും പാര്‍ട്ടി അംഗം പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അയാളെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്യട്ടെ.
എന്നും
ഇന്ത്യയുടെ ഒരിഞ്ചു സ്ഥലം കടന്നാക്രമിച്ചു പിടിക്കുന്നതിനെ തടയാന്‍ ഇന്ത്യാ ഗവര്‍മെന്റ് എടുക്കുന്ന ഏത് നടപടിക്കും പാര്‍ട്ടിയുടെ പിന്തുണ ഗവര്‍മെണ്ടിനുണ്ടാകും. ചൈനീസ് ആക്രമികളെ അതിര്‍ത്തിക്കപ്പുറത്തേക്ക് തുരത്തുന്നതിന് എന്ത് ത്യാഗവും സഹിക്കുവാന്‍ പാര്‍ട്ടി തയ്യാറാണ്. ഇക്കാര്യം പാര്‍ട്ടി പല തവണ വ്യക്തമാക്കിയിട്ടുണ്ട്
എന്നും പറഞ്ഞിട്ടുള്ള പ്രസ്ഥാനമാണ് സി.പി.എം. ഇക്കാര്യത്തില്‍ താങ്കളെ ഒന്നും ബോധ്യപ്പെടുത്തേണ്ടതായിട്ടില്ല. ആരാണ് പച്ചക്കള്ളങ്ങള്‍ ആവര്‍ത്തിക്കുന്നത് എന്നത് അല്പം വായനാശീലമുള്ളവര്‍ക്ക് മനസിലായിക്കോളും. സാമ്പത്തിക-വ്യാപാര-വ്യാവസായികമായ ഓരോ മേഖലയിലും കടന്നു കയറിക്കൊണ്ടിരിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നടപടികളെ വിമര്‍ശിക്കാന്‍ താങ്കള്‍ക്ക് ബുദ്ധിമുട്ട് കാണുമെന്നറിയാം.
പ്രിയ സത,
ReplyDeleteആര്‍.എസ്.എസ് അധിനിവേശത്തെ എതിര്‍ക്കുന്നു എന്ന് പറഞ്ഞത് താങ്കള്‍ തന്നെയാണ്. അതിന്റെ തുടര്‍ച്ചയായാണ് ഏറ്റവും വലിയ അധിനിവേശ ശക്തിയായ അമേരിക്കയെ ഒരിക്കലും എതിര്‍ക്കാത്തതെന്തുകൊണ്ട് എന്ന ചോദ്യം ചോദിച്ചത്. വ്യക്തമായ ഉത്തരം ഇനിയും കിട്ടിയില്ല, ‘അമേരിക്ക ഉള്‍പ്പടെ ഉള്ള രാജ്യങ്ങള്‍ നടത്തുന്ന സാംസ്കാരിക അധിനിവേശത്തിനെ സംഘം എതിര്‍ക്കുന്നുണ്ട്./ എന്ന ഒഴുക്കന്‍ വാചകമല്ലാതെ. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ഓരോ രാഷ്ട്രീയപ്രസ്ഥാനവും എടുക്കേണ്ട ഉത്തരവാദിത്വങ്ങളുണ്ട്. അതേറ്റെടുക്കാന്‍ മടിക്കുന്നവര്‍ക്ക് തങ്ങള്‍ ഒരു രാഷ്ട്രീയപ്രസ്ഥാനമല്ല എന്ന് പറഞ്ഞൊഴിയാം
ബാബ്രി മസ്ജിദിനെക്കുറിച്ച് മുകളില്‍ തന്ന ലിങ്കുകളിലെ വസ്തുതകളെ എതിര്‍ക്കാം. കാര്യകാരണസഹിതം. അതിനു തയ്യാറല്ലാത്ത പക്ഷം വിട്ടേക്കുക.
എം.എഫ്. ഹുസൈന്‍ വിഷയത്തില്‍ ഇരുപതു വര്‍ഷത്തിനുശേഷം എന്തുകൊണ്ട് വിവാദമുണ്ടാക്കി എന്ന പ്രസക്തമായ ചോദ്യത്തിനു മറുപടി കിട്ടിയില്ല.
കമന്റുകള്‍ക്ക് നന്ദി.
Please see her blog:
ReplyDeletehttp://taslimanasrin.com/tn_bannedbooks.html
Dwikhandito 2003
The book was banned by the 'Communist' Government of West Bengal of India on the charges of hurting religious feelings of the people.
ജനശക്തി,
ReplyDeleteസത ആവര്‍ത്തിച്ചു പറഞ്ഞതാണ്.. സൂര്യന് കീഴെ ഉള്ള എല്ലാ വിഷയത്തിലും നിലപാട് അറിയിക്കാന്‍ ആര്‍ എസ് എസ് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല എന്ന്. അതൊക്കെ ഇടതു ജീവികളുടെ പൊതു സ്വഭാവം ആയിരിക്കാം. ആ സ്വഭാവത്തിന്റെയും രാഷ്ട്രീയത്തിന്റെയും മുഴം കോള് കൊണ്ട് മറ്റുള്ളവരെ അളക്കാന്‍ നടക്കുന്ന വിഡ്ഢികള്‍ ആവാതിരിക്കാന്‍ ശ്രമിച്ചു കൂടെ? അധിനിവേശം എന്നതില്‍ രാഷ്ട്രീയ-വിദേശ നയങ്ങളില്‍ ഉണ്ടാകുന്ന മാറ്റം വരെ ഇടതു കക്ഷികള്‍ വ്യാകുലപ്പെടാറുണ്ട്, പലപ്പോളും തങ്ങളുടെ സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ നിലപാടുകള്‍ വച്ച്. അതൊക്കെ ആര്‍ എസ് എസ്സിനെപ്പോലെ ഒരു സംഘടനയുടെ വ്യാകുലത എന്ത് കൊണ്ടല്ല എന്നൊക്കെ ചോദിക്കുന്നത് കേള്‍ക്കുമ്പോള്‍ ചിരി വരുന്നു.. പൊട്ടക്കിണറ്റില്‍ കിടന്ന് ഈ ലോകത്തിനു വെളിയില്‍ വേറെ ലോകം ഉണ്ടെന്നു വാദിക്കുന്നവരെ ആര്‍ എസ് എസ് എതിര്‍ക്കാത്തതെന്ത് എന്ന് ചോദിക്കരുതേ എന്ന് വീണ്ടും അഭ്യര്‍ഥിക്കുന്നു..
എന്നാല്‍ ഇത്തരം നിലപാടുകള്‍ ഉള്ള ഇടതു കക്ഷികള്‍ക്ക് ചൈനയുടെ അധിനിവേശത്തില്‍ എന്തെ വ്യാകുലത ഇല്ലാത്തത് എന്ന് ചോദിച്ചാല്‍ ഉത്തരം കിട്ടാറില്ലല്ലോ.. ലോകത്തിലെ എല്ലാ ഇടതു ഭരണം കാഴ്ച വയ്ക്കുന്ന രാജ്യങ്ങളില്‍ ജനാധിപത്യം ഇല്ലാത്തതില്‍ വിഷമം ഇല്ലേ? മനുഷ്യാവകാശം ഇല്ലാത്തതില്‍ വിഷമം ഇല്ലേ? ഉത്തരം കിട്ടുകയില്ലാത്ത ചോദ്യങ്ങള്‍ നീട്ടുന്നില്ലാ..
തര്‍ക്കമന്ദിര വിഷയത്തിലും "ദേ ഞാന്‍ പറഞ്ഞു! ഇയാള്‍ എന്താ ഉത്തരം തരാത്തെ?" എന്ന കുശലം കാണിച്ചല്ലോ.. സന്തോഷം. ഹുസൈന്‍ ചിത്രം വീണ്ടും പ്രസിദ്ധീകരിച്ചപ്പോള്‍ ആണ് എതിര്‍പ്പ് ഉണ്ടായത് എന്ന് വച്ച് അത് വലിയ പാതകം ആയിപ്പോയി എന്ന് ധ്വനിപ്പിക്കുക മാത്രമല്ലേ ചെയ്തത്? അതില്‍ എന്ത് പാതകം എന്ന് ചോദിക്കുക മാത്രം ചെയ്യുകയെ നിവൃത്തിയുള്ളൂ.. അല്ലേലും ഇടതു ജീവികളെ ആരെങ്കിലും എന്നെങ്കിലും എന്തെങ്കിലും മനസ്സിലാക്കിക്കാന്‍ സാധിച്ചിട്ടുണ്ടോ? എന്തിനാ കമഴ്ത്തി വച്ചിരിക്കുന്ന കുടം നിറക്കാന്‍ ശ്രമിക്കുന്നെ അല്ലെ? ദേ ഞാന്‍ നിര്‍ത്തി..
ലാല്‍ സലാം..
പ്രിയ സത,
ReplyDeleteസൂര്യനു കീഴെയുള്ള എല്ലാ കാര്യത്തിലും അഭിപ്രായം പറയണമെന്ന് അങ്ങോട്ടാവശ്യപ്പെട്ടില്ലല്ലോ. അധിനിവേശത്തെ എതിര്‍ക്കുന്നു എന്നു പറഞ്ഞപ്പോള്‍ ഏറ്റവും വലിയ അധിനിവേശശക്തിയെ എതിര്‍ക്കാത്തതെന്ത് എന്ന് ചോദിക്കുകയായിരുന്നു. ചൈന വിഷയത്തിലാണെങ്കില്‍ ചൈനയുടെ കാര്യത്തില്‍ പാര്‍ട്ടിക്ക് വ്യക്തവും ശരിയുമായ നിലപാടുണ്ട് എന്ന പോസ്റ്റും ചൈന പ്രശ്നം 1962ലും 2009ലും എന്ന പോസ്റ്റും ഈ മുന്‍പേ പ്രസിദ്ധീകരിച്ചിരുന്നു. പ്രതികരണമില്ലെന്ന തെറ്റിദ്ധാരണകള്‍ ഒഴിവാകുമെന്നു പ്രതീക്ഷിക്കുന്നു.
ഒരു ജനാധിപത്യവ്യവസ്ഥിതിയില്‍ നിലപാട് വ്യക്തമാക്കുക എന്നത് ഉത്തരവാദിത്വത്തിന്റെ ലക്ഷണമാണെന്ന അഭിപ്രായം ആവര്‍ത്തിക്കുന്നു. അതെങ്ങിനെ വേണമെങ്കിലും എടുക്കാം. എന്തായാലും എല്ലാ കാര്യത്തിലും അഭിപ്രായം പറയേണ്ടതില്ല എന്നുള്ള അഭിപ്രായത്തിനു നന്ദി. പോസ്റ്റുകള്‍ ഇട്ടതിനുശേഷം ഇടതുപക്ഷക്കാരെവിടെപ്പോയി, സഖാക്കള്‍ എവിടെപ്പോയി എന്നുള്ള വെല്ലുവിളികള്‍ അര്‍ത്ഥശൂന്യമാണെന്നാണല്ലോ അതിനര്‍ത്ഥം...:)
സത നിര്‍ത്തിയ സ്ഥിതിക്ക് നീട്ടുന്നില്ല. വീണ്ടും കാണാം. നന്ദി.
Taslimayude karyathil eniku uttaram taroo :(
ReplyDeleteപ്രിയ ചന്തു,
ReplyDeleteതാങ്കള്‍ എന്താണ് ചോദിക്കുന്നത് എന്ന് വ്യക്തമാക്കൂ.
ജനശക്തീ,
ReplyDeleteചൈനായുദ്ധകാലത്തേക്കുറിച്ചല്ല ഈ പോസ്റ്റ് എന്നത് താങ്കൾ എടുത്തു പറയേണ്ടിയിരുന്നില്ല. അതു വളരെ വ്യക്തമാണ്. ആർ.എസ്.എസിന്റെ പ്രാന്തസാംഘിക് സംബന്ധിച്ച് ചില പത്രമാദ്ധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ കണ്ട് അസ്വസ്ഥനായ ശ്രീ. ആർ.എസ്.ബാബു എഴുതിയ ഒരു ലേഖനം ഒരു പോസ്റ്റായി പകർത്തിയിട്ടിരിക്കുന്നതാണിത്. അത് പ്രത്യേക്കിച്ചു പറയേണ്ടതില്ല. വ്യക്തമാണ്.
“കമ്യൂണിസ്റ്റുകാരെയും ഉന്മൂലനം ചെയ്യുക- അതാണ് ആര്‍എസ്എസ് എന്ന് ഭാഗവത് ബോധ്യപ്പെടുത്തി“ എന്നൊക്കെയുള്ള പച്ചക്കള്ളം - തലയ്ക്കടിച്ച നുണ - യാതൊരു ലജ്ജയുമില്ലാതെ എഴുതിപ്പിടിപ്പിച്ചു വച്ചിരിക്കുന്ന ഈ ലേഖനത്തിലെ ഒരു വാചകത്തിനു മറുപടി പറഞ്ഞപ്പോൾ ചൈനയുടെ ആക്രമണം സ്വാഭാവികമായി കടന്നു വന്നെന്നേയുള്ളൂ (അതു താങ്കൾക്കറിയാഞ്ഞിട്ടല്ല). കമ്മ്യൂണിസ്റ്റുകാർ പരമ്പരാഗതമായി പറഞ്ഞുവരുന്ന ഒരു കള്ളം (മുസ്ലീം- ക്രിസ്ത്യൻ-കമ്മ്യൂണിസ്റ്റ് ശതൃത - ഉൻമൂലനം) ഒക്കെ ഇവിടെയും ആവർത്തിച്ചിരിക്കുന്നതു കണ്ടപ്പോളാണ് അതിനു വിശദീകരണം നൽകിയത്. യുദ്ധസമയത്തു ശതൃരാജ്യത്തെ പിന്തുണയ്ക്കുന്ന പ്രവണതപോലെയുള്ള ആഭ്യന്തരഭീഷണികളുടെ കാര്യമാണു വിചാരധാരയിൽ പറഞ്ഞിട്ടുള്ളതെന്നും അല്ലാതെ കമ്മ്യൂണിസ്റ്റുകളെ കാടടച്ചു വെടിവച്ചിരിക്കുകയല്ല എന്നുമായിരുന്നു ഞാൻ പറഞ്ഞതിന്റെ കാതൽ.
പിന്നെ, ചൈന നമ്മെ ആക്രമിച്ച കാലത്ത് കമ്മ്യൂണിസ്റ്റുകൾ ചൈനയ്ക്കനുകൂലമായ നിലപാടെടുത്തിട്ടേയില്ല എന്നാണോ താങ്കൾ വാദിക്കുന്നത്? ഉവ്വെങ്കിൽ, “ഏതൊക്കെ കമ്മ്യൂണിസ്റ്റുകൾ“ എന്നൊരു മറുചോദ്യത്തിനും സാദ്ധ്യതയുണ്ട്.
ചൈനീസ് ഭടന്മാരെ തുരത്തുന്നതിനുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന രണ്ടു വാചകങ്ങൾ താങ്കൾ ക്വോട്ടു ചെയ്തു കണ്ടു. എന്നിട്ട്, “...” എന്നും “..”എന്നും പറഞ്ഞിട്ടുള്ള പ്രസ്ഥാനമാണ് സി.പി.എം. ഇക്കാര്യത്തില്‍ താങ്കളെ ഒന്നും ബോധ്യപ്പെടുത്തേണ്ടതായിട്ടില്ല“ എന്നും എഴുതിയിരിക്കുന്നു. ദയവായി ഒരു കാര്യം ബോദ്ധ്യപ്പെടുത്തിയാൽ നന്നായിരുന്നു. ഇത് “സി.പി.എം.“ ആണോ പറഞ്ഞത്? ആണെങ്കിൽ എന്ന്? യുദ്ധസമയത്തോ? പിറക്കാത്ത കുട്ടി സംസാരിക്കുമോ എന്തോ? സാരമില്ല - അവിഭക്തകമ്മ്യൂണിസ്റ്റുപാർട്ടിയായിരിക്കും ഉദ്ദേശിച്ചതെന്നു കരുതാം.
ഇടതുപക്ഷപ്രസ്ഥാനങ്ങളേക്കുറിച്ചു മനസ്സിലാക്കാനുള്ള താങ്കളുടെ ഉപദേശം സ്വീകരിച്ചിരിക്കുന്നു. അത് എല്ലാവരും ചെയ്താൽ കൊള്ളാമായിരുന്നു എന്നൊരു ആത്മഗതത്തോടെ.
പ്രാന്തസാംഘിക് സംബന്ധിച്ച് പത്രങ്ങളിൽ വന്ന റിപ്പോർട്ടുകൾ വായിച്ചപ്പോൾ ലേഖകന്റെ മനസ്സിൽ നിറഞ്ഞ അസഹിഷ്ണുത വരികളിലൂടെ പ്രതിഫലിക്കുന്നത് പലപ്പോഴും അങ്ങേയറ്റം പരിഹാസ്യമായിപ്പോകുന്നുണ്ട്.
ReplyDelete“അരണബുദ്ധിയുള്ള മാദ്ധ്യമങ്ങൾ“ - “‘മ’ പത്രങ്ങൾ“ - വിശേഷണങ്ങളിലൂടെയുള്ള ആക്ഷേപം ചില്ലറയൊന്നുമല്ല. സംഘത്തിന്റേതായ വാക്കുകൾ തന്നെ വാർത്തയിൽ ഉപയോഗിച്ചു എന്നതാണ് പ്രമുഖകുറ്റം. അതായത് - ആഗമനം - പ്രണാമം - ധ്വജാരോഹണം മുതലായവ! എങ്ങനെ ചിരിക്കാതിരിക്കും!
അതിനിടെ, ബ്രാഹ്മണന്റെ രണ്ടാം ജന്മത്തിനാണ് “ധ്വജാരോഹണം“ എന്നു പറയുക എന്ന് അതിവിചിത്രമായ ഒരു പ്രസ്താവനയും കാണുന്നു!!!!! എന്തായിരിക്കും ലേഖകൻ ഉദ്ദേശിച്ചിരിക്കുക എന്ന് അതിശയിച്ചു പോകുകയാണ്. “ദ്വിജൻ” എന്ന വാക്കുമായി കൺഫ്യൂഷനടിച്ചു പോയതോ അതോ കഴിച്ച സാധനത്തിന്റെ ശക്തിയിൽ കണ്ണടിച്ചു പോയതോ എന്നു ശങ്കിക്കുന്നവരെ കുറ്റം പറയുക വയ്യ.
ഇത്തരം പരിപാടികളും മറ്റും റിപ്പോർട്ടു ചെയ്യുമ്പോൾ മാന്യമായ ഭാഷ ഉപയോഗിക്കുക എന്നതൊരു പൊതു മര്യാദയാണ്. അവിടെയൊക്കെ തനി മലയാളത്തിലേ എഴുതൂ എന്നു വാശിപിടിച്ചാൽവലിയ വൃത്തികേടുകൾ സംഭവിക്കും. സി.പി.എം. സമ്മേളനത്തിന്റെയോ മറ്റോ ഭാഗമായി പതാകയുയർത്തുകയും അതിനു ചുറ്റും നിന്നു നേതാക്കൾ മുഷ്ടിയുയർത്തി അഭിവാദ്യമർപ്പിക്കുകയും ചെയ്യുന്ന ഒരു ചിത്രത്തിനു താഴെ ഇങ്ങനെയൊരു അടിക്കുറിപ്പിട്ടാൽ എങ്ങനെയിരിക്കും? “വള്ളി വലിച്ചു തുണി പൊക്കുമ്പോൾ വട്ടം നിന്നു മസിൽ പെരുക്കുന്നു” - എത്ര ആഭാസകരമായ എഴുത്തായിരിക്കും അത്? പതാകയുയർത്തൽ - അഭിവാദ്യമർപ്പിക്കൽ - എന്നൊക്കെയുള്ള വാക്കുകൾ തന്നെ ഉപയോഗിച്ച് തികച്ചും മാന്യമായിത്തന്നെ എഴുതുകയാണു വേണ്ടത്. അതിന്റെ പേരിൽ ആരെങ്കിലും ഭർത്സിക്കുന്നെങ്കിൽ അവരോടു സഹതപിച്ച് അവഗണിക്കുകയും.