കൊച്ചി > കേരളത്തിന്റെ സമഗ്രവികസനത്തിന് വഴിവെച്ച അഭിമാനകരമായ ഒട്ടനവധി പദ്ധതികളാണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. 2016ല്‍ പുറത്തിറക്കിയ പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളില്‍ 580ഉം പൂര്‍ത്തീകരിച്ചിരിക്കുന്നു.
ഓരോ ജില്ലകളിലും സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന-ക്ഷേമ പദ്ധതികള്‍ സമാഹരിച്ചുകൊണ്ടുള്ള വെബ്‌സൈറ്റ് തയ്യാറായിരിക്കുകയാണ് ഇപ്പോള്‍. http://entekeralam.pinarayivijayan.in/ എന്ന സൈറ്റില്‍ ഓരോ ജില്ലയുടെ പേരുകളിലും ക്ലിക്ക് ചെയ്താല്‍ പദ്ധതികളുടെ സമ്പൂര്‍ണ വിവരം ലഭിക്കും. ഓരോ വകുപ്പുകളും തരംതിരിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ പ്രമുഖ വ്യക്തികള്‍ സര്‍ക്കാരിനെക്കുറിച്ച് പങ്കുവെക്കുന്ന അഭിപ്രായങ്ങള്‍ വീഡിയോ ക്ലിപ്പുകളായും വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
No comments:
Post a Comment