തിരുവനന്തപുരം> യുഡിഎഫ് ഭരണം പോലെയാണ് എല്‍ഡിഎഫ് കാലത്തും നടക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവ് ധരിച്ചുവെച്ചിരിക്കുന്നതെന്നും കാലം മാറിയെന്നും ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹത്തെ ആരെങ്കിലും ഓര്‍മിപ്പിക്കണമെന്നും വൈദ്യുതി മന്ത്രി എംഎം മണി.ദീര്‍ഘകാല കരാര്‍ വെച്ചേ എന്നാണ് പ്രതിപക്ഷ നേതാവ് മുറവിളികൂട്ടിയത്. ഒരു സ്വകാര്യ കമ്പനിയുമായും ഒരു ദീര്‍ഘകാല കരാറും ഉണ്ടായിട്ടില്ല എന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ഇടതുപക്ഷ നേതാക്കളുമൊക്കെ രേഖകള്‍ സഹിതം വ്യക്തമാക്കി.
കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ കിട്ടിയ ഏറ്റവും കുറഞ്ഞ നിരക്കായ യൂണിറ്റിന് 2.80 രൂപ, 2.83 രൂപ നിരക്കുകളില്‍ കാറ്റാടി വൈദ്യുതി വാങ്ങാന്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്)സെക്കിയുമായി മാത്രമേ കരാറുള്ളൂ എന്നും വിശദീകരിച്ചു. എന്നാല്‍ പറഞ്ഞുപോയ അബദ്ധം ആവര്‍ത്തിക്കുകയാണ് പ്രതിപക്ഷ നേതാവ്. കാറ്റാടി വൈദ്യുതിക്കുള്ള കരാര്‍ റദ്ദാക്കണമെന്നും അദ്ദേഹം പറയുന്നു.
ദീര്‍ഘകാല കരാറിന്റെ കാര്യം പൊളിഞ്ഞപ്പോള്‍ ഏപ്രില്‍ മെയ് മാസങ്ങളില്‍ വരുന്ന അധിക ഉപഭോഗം നേരിടാന്‍ ടെണ്ടര്‍ മുഖാന്തിരം ഉണ്ടാക്കിയ ഹൃസ്വകാല കരാറിന്റെ കോപ്പി വിതരണം ചെയ്ത് ഇതാണ് ഞാന്‍ പറഞ്ഞത് എന്നായി പുതിയ വാദം. രണ്ടും രണ്ടുകാര്യങ്ങളാണെന്ന് വിശദീകരിച്ചപ്പോള്‍ ദീര്‍ഘകാല കരാര്‍ ഇല്ലാ എന്നു പറഞ്ഞത് കരാറേ ഇല്ല എന്നാണ് താന്‍ കേട്ടത് എന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വെച്ച ദീര്‍ഘകാല കരാറുകളുടെ ഒരു പട്ടികയാണ് ഇതോടൊപ്പം കൊടുക്കുന്നത്. പതിനൊന്ന് കരാറുകള്‍. യൂണിറ്റിന് 3.91 രൂപ മുതല്‍ 5.42 രൂപ വരെയായിരുന്നു വില. എത്ര കോടിയാണ് യുഡിഎഫ് കോഴ വാങ്ങിയത്?. ഇതിലൊക്കെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിന്, അന്നത്തെ അഭ്യന്തര മന്ത്രിക്ക് എത്ര പങ്കു കിട്ടി? ദയവായൊന്ന് വെളിപ്പെടുത്തുമോ?- മന്ത്രി ചോദിച്ചു
No comments:
Post a Comment