തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുണ്ടായ അക്രമ സംഭവങ്ങൾ ന്യായീകരണമില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്ഐ തള്ളിപ്പറഞ്ഞു. സർഗാത്മക കലാലയങ്ങളാണ് എസ്എഫ്ഐ വിഭാവനംചെയ്യുന്നത്. വിദ്യാർഥികളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പേരാട്ടവും മത–-ജാതി ഭിന്നതകളെ മറികടന്ന വിദ്യാർഥിസമൂഹവുമാണ് ലക്ഷ്യം. മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ നെഞ്ചിലാഴ്ന്നിറങ്ങിയ കഠാരയല്ല, വർഗീയത തുലയട്ടെ എന്ന മുദ്രാവാക്യമാണ് തങ്ങളുടെ ആയുധമെന്ന് വ്യക്തമാക്കിയ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു നിലവിലെ സംഭവവികാസങ്ങളോട് പ്രതികരിക്കുന്നു....
അവരല്ല എസ്എഫ്ഐ
ഒരു ക്യാമ്പസിലും നടക്കാൻപാടില്ലാത്ത ദൗർഭാഗ്യകരമായ സംഭവമാണ് യൂണിവേഴ്സിറ്റി കോളേജിൽ ഉണ്ടായത്. രാഷ്ട്രീയമായ വിഷയമല്ല, വ്യക്തിപരമായ കാരണങ്ങളാണ് അക്രമത്തിൽ കലാശിച്ചത്. എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ സംഭവത്തിൽ ഉൾപ്പെട്ടു. സംഘടനയ്ക്ക് നേരിട്ട് ബന്ധമില്ലെങ്കിലും ധാർമികമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. തെറ്റ് തിരുത്തുന്നതിനും ആവർത്തിക്കാതിരിക്കാനുമുള്ള സമീപനം സ്വീകരിക്കും. ആദ്യ ഘട്ടമെന്ന നിലയിൽ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടുകയും കേസിൽ പ്രതിചേർക്കപ്പെട്ട മുഴുവൻ ആളുകളെയും സംഘടനയിൽനിന്ന് പുറത്താക്കുകയുംചെയ്തു. ഇവർക്കെതിരെ ശക്തമായ പൊലീസ് നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് സമരവുമായി പുറത്തേക്കിറങ്ങിവന്ന വിദ്യാർഥികൾ തങ്ങൾ എസ്എഫ്ഐക്കാരാണെന്നും ഈ യൂണിറ്റിലുള്ളവർ ചെയ്യുന്നതല്ല യഥാർഥ എസ്എഫ്ഐ പ്രവർത്തനം എന്നുമാണ് വിളിച്ചുപറഞ്ഞത്. എസ്എഫ്ഐ എന്നാൽ ഒരു യൂണിറ്റ് കമ്മിറ്റിയല്ല എന്നാണ് ആ ക്യാമ്പസിലെ വിദ്യാർഥികൾ പറയുന്നത്. ആ യൂണിറ്റിലുള്ളവരുടെ തെറ്റുകൾ എസ്എഫ്ഐയുടേതല്ല. ക്യാമ്പസിലെതന്നെ വിദ്യാർഥികൾ അത് വിളിച്ചുപറയുന്നത് എസ്എഫ്ഐയുടെ വിജയമാണ്. എസ്എഫ്ഐ സംസ്ഥാനനേതൃത്വം ഈ വിദ്യാർഥികളെയാകെ ഉൾപ്പെടുത്തി യോഗം വിളിച്ചിട്ടുണ്ട്. അവരെയാകെ കേട്ടുകൊണ്ടുള്ള പുതിയ യൂണിറ്റാകും നിലവിൽ വരിക.
കലാലയത്തിൽ സംഘർഷങ്ങൾക്ക് ഇടമില്ല
ഒരുനിലയിലും കലാലയസംഘർഷങ്ങളെ അനുകൂലിക്കുന്നില്ലെന്നു മാത്രമല്ല, എല്ലാകാലത്തും എസ്എഫ്ഐ അതിനെ എതിർത്തിട്ടുമുണ്ട്. ഒരുകാലത്ത് കേരളത്തിലെ പ്രധാനപ്പെട്ട വിദ്യാർഥി സംഘടനയായിരുന്ന കെഎസ് യുവിന്റെ നിരന്തരമായ ആക്രമണങ്ങളിൽ വിദ്യാർഥികൾ പൊറുതിമുട്ടിയിരുന്നു. അതിനെതിരായ വിദ്യാർഥികളുടെ വികാരവും പ്രതിഷേധവും എസ്എഫ്ഐക്ക് അനുകൂലമായി വന്നു. അടിയന്തരാവസ്ഥക്കാലത്തിനുശേഷമാണ് കേരളത്തിലും രാജ്യത്താകെയും എസ്എഫ്ഐ പ്രധാന സംഘടനയായി മാറുന്നത്. 1973ലാണ് യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ ആദ്യമായി വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ജയിക്കുന്നത്. കെ എസ്യുവിന്റെ എല്ലാവിധത്തിലുള്ള അതിക്രമങ്ങളും നേരിട്ടാണ് എസ്എഫ്ഐ വളർന്നുവന്നത്. അതുകൊണ്ടുതന്നെ ആക്രമിച്ച് കീഴ്പ്പെടുത്തുക എന്നതല്ല, ആക്രമിക്കപ്പെടുന്നവരുടെ കൂടെ നിൽക്കുക എന്ന മാനവികബോധത്തിനൊപ്പമാണ് എസ്എഫ്ഐ.
എസ്എഫ്ഐയാണ് ഏറ്റവും വലിയ അക്രമകാരികൾ എന്ന നിലയിലുള്ള ചർച്ചയാണ് വന്നുകൊണ്ടിരിക്കുന്നത്. കേരളത്തിൽമാത്രം അഭിമന്യു ഉൾപ്പെടെ 33 എസ്എഫ്ഐ പ്രവർത്തകരുടെ ജീവൻ നഷ്ടപ്പെട്ടു. ഇന്ത്യയിലാകെ 277 പ്രവർത്തകർ കൊല്ലപ്പെട്ടു. കേരളത്തിൽ കൂടുതൽ ആളുകളെയും കൊലപ്പെടുത്തിയത് കെഎസ് യു–- കോൺഗ്രസ്–-ഐഎൻടിയുസി പ്രവർത്തകരാണ്. ആർഎസ്എസുകാരും എസ്ഡിപിഐക്കാരും കൊലപ്പെടുത്തിയിട്ടുണ്ട്. പൊലീസിന്റെ മർദനമേറ്റും പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ക്യാമ്പസുകളിലോ പുറത്തോ ഒരാളുടെയും ജീവൻ എസ്എഫ്ഐയുടെ കൈകൊണ്ട് നഷ്ടപ്പെട്ടിട്ടില്ല. എസ്എഫ്ഐക്ക് തിരിച്ചടിക്കാൻ ശേഷി ഇല്ലാത്തതിനാലല്ല. രക്തസാക്ഷികളുടെ വീടുകൾ നിരന്തരം സന്ദർശിക്കുന്ന ഞങ്ങൾക്കറിയാം ആ രക്ഷിതാക്കളുടെ ദുഃഖത്തിന്റെ ആഴം. ഒരു കുടുംബത്തിന്റെയും കണ്ണുനീർ എസ്എഫ്ഐക്കെതിരായി വീഴരുതെന്ന നിർബന്ധം സംഘടനയ്ക്കുണ്ട്.
യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ എസ്എഫ്ഐയെ ആത്മാർഥമായി വിമർശിക്കുന്നവരുടെ വാക്കുകൾ മുഖവിലയ്ക്കെടുത്ത് മുന്നോട്ടുപോകും. അത്തരം ആളുകൾക്ക് എസ്എഫ്ഐ ഇപ്പോൾ സ്വീകരിച്ച നടപടികളും ഇനി സ്വീകരിക്കുന്ന നടപടിയും മറുപടിയാണ്.
1957ലെ ആദ്യ ഇ എം എസ് സർക്കാരിന്റെ കാലംതൊട്ട് കേരളത്തിൽ ഏറ്റവും കൂടുതൽ അതിക്രമവും കൊലപാതകങ്ങളും നടത്തിയ സംഘടന കെഎസ്യുവാണ്. കഴിഞ്ഞ ദിവസങ്ങളിൽ തൃശൂരും തിരുവനന്തപുരത്തും കെഎസ്യുക്കാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. കെ എസ്യു ജില്ലാ ഭാരവാഹികൾക്കുൾപ്പെടെ പരിക്കേറ്റു. ധനവച്ചപുരം കോളേജിൽ ഒന്നാംവർഷ വിദ്യാർഥികളെ സ്വീകരിച്ച ദിവസമാണ് എസ്എഫ്ഐ വനിതാനേതാവിനെ എബിവിപിക്കാർ മദ്യക്കുപ്പികൊണ്ട് തലയ്ക്കടിച്ചത്. എസ്എഫ്ഐയെ കടന്നാക്രമിക്കാൻമാത്രം വിമർശനവുമായി ഇറങ്ങുന്നവരെ ഇതൊന്നും സ്പർശിക്കാറില്ല.
യൂണിവേഴ്സിറ്റി കോളേജിൽ ഉണ്ടായത് തെറ്റാണ്. പക്ഷേ, എന്തുകൊണ്ട് യൂണിവേഴ്സിറ്റി കോളേജ് ആക്രമിക്കപ്പെടുന്നു. രാജ്യത്ത് അടിയന്തരാവസ്ഥയ്ക്കെതിരെ ആദ്യത്തെ പ്രകടനം ആരംഭിക്കുന്നത് യൂണിവേഴ്സിറ്റി കോളേജിൽനിന്നാണ്. 1975 ജൂലൈ ഒന്നിന് അന്നത്തെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പ്രസിഡന്റ് എം എ ബേബി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജി സുധാകരൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എം വിജയകുമാർ, ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഡോ. ജയപ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. പിന്നീടിങ്ങോട്ട് സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയിലുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളിലും ഉടനടി ക്രിയാത്മകമായി പ്രവർത്തിച്ച ക്യാമ്പസാണത്. സെക്രട്ടറിയറ്റിനും നിയമസഭയ്ക്കും അടുത്തുള്ള ക്യാമ്പസ്. അതുകൊണ്ടുതന്നെ ആ ക്യാമ്പസിനെ തകർക്കുക എന്നത് വലതുപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും പ്രഖ്യാപിതലക്ഷ്യമാണ്.
ക്യാമ്പസ് സ്ഥലംമാറ്റാനും അടച്ചുപൂട്ടാനുമുള്ള ശ്രമങ്ങളെ എസ്എഫ്ഐ ശക്തമായി ചെറുത്തുതോൽപ്പിക്കും. അക്രമത്തിന്റെപേരിൽ ഒരു കോളേജ് അടച്ചുപൂട്ടുകയാണെങ്കിൽ, എന്തുകൊണ്ട്, തിരുവനന്തപുരത്തെ എംജി കോളേജ് അടച്ചുപൂട്ടുന്നില്ല. ഹൈക്കോടതിക്ക് നേരിട്ട് ഇടപെടേണ്ടിവന്ന അക്രമങ്ങളാണ് അവിടെ നടന്നത്. മട്ടന്നൂർ കോളേജിൽ മാഗസിന്റെ ഫണ്ട് വീതം വയ്ക്കുന്നതിലെ തർക്കത്തെ തുടർന്നാണ് കെഎസ്യുക്കാരനായ മാഗസിൻ എഡിറ്റർ ബഷീറിനെ കെഎസ്യുക്കാർതന്നെ കൊലപ്പെടുത്തിയത്. മഹാരാജാസിലാണ് അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ടുകാർ കൊലപ്പെടുത്തിയത്. വിവിധ കോളേജുകൾക്കുള്ളിൽവച്ചാണ് എസ്എഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെപേരിൽ ക്യാമ്പസുകൾ അടച്ചുപൂട്ടണമെന്ന ചർച്ച ഒരിക്കലും ഉണ്ടായില്ല.
അഭിമന്യു കൊല്ലപ്പെട്ടത് ഒഴിച്ചുനിർത്തിയാൽ, എസ്എഫ്ഐ ആക്രമിക്കപ്പെട്ട ഒരു സംഭവവും കേരളത്തിൽ ചർച്ചചെയ്യപ്പെട്ടിട്ടില്ല. അഭിമന്യുവിനേക്കാൾ പ്രായം കുറഞ്ഞയാളായിരുന്നു സജിൻ ഷാഹുൽ. ആർഎസ്എസുകാരുടെ ബോംബേറിൽ തലയ്ക്ക് പരിക്കേറ്റ് ഒരുമാസം ആശുപത്രിയിൽ കിടന്നിട്ടാണ് ആ പതിനെട്ടുകാരൻ മരിച്ചത്. സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ശിവപ്രസാദിനെ തെരഞ്ഞെത്തി വീട്ടിൽ കടന്ന് അച്ഛൻ നാരായണൻനായരെ കൊലപ്പെടുത്തിയ നടുക്കുന്ന സംഭവം കേരളത്തിലുണ്ടായി. എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗവും ജില്ലാ കൗൺസിൽ അംഗവുമായ കെ വി സുധീഷിനെ ക്രൂരമായി മാതാപിതാക്കളുടെ കൺമുന്നിൽ കൊലപ്പെടുത്തി. എസ്എഫ്ഐ പ്രതിസ്ഥാനത്ത് വരുമ്പോൾമാത്രമാണ് കേരളത്തിൽ ചർച്ച നടന്നിട്ടുള്ളത്. എസ്എഫ്ഐ ഇരകളാക്കപ്പെടുമ്പോൾ പ്രതികരണങ്ങൾ ഉണ്ടാകാറില്ല.
എസ്എഫ്ഐയെ വേട്ടയാടുക മാധ്യമങ്ങളുടെ പൊതുനിലപാട്
മാധ്യമങ്ങളുടെ പൊതുനിലപാടെന്താണെന്ന് ഒരു പരിധിവരെ ജനങ്ങൾക്കറിയാം. ക്യാമ്പസുകളിൽ അത് സ്ഥിരമായി പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. അത് കൂടുതൽ ശക്തമാക്കി മാധ്യമങ്ങളുടെ നയം തുറന്നുകാട്ടും. എസ്എഫ്ഐ ഭാരവാഹികളെ അതിൽ ബോധവാന്മാരാക്കും. മുൻകാലങ്ങളിൽ അത്തരം ചെറുത്തുനിൽപ്പിൽ എസ്എഫ്ഐ വിജയിച്ചിട്ടുണ്ട്.
ഏകപക്ഷീയമായ മാധ്യമങ്ങളുടെ ആക്രമണങ്ങളെ അതിജീവിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ ഇന്ന് കേരളത്തിൽ എസ്എഫ്ഐ ഉണ്ടാകുമായിരുന്നില്ല. കലാലയരാഷ്ട്രീയം പാടില്ല എന്ന ചർച്ചയും എസ്എഫ്ഐക്കെതിരായ നീക്കമായിരുന്നു. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ എ കെ ആന്റണിയാണ് കലാലയരാഷ്ട്രീയം നിരോധിക്കുന്നത്.
കെഎസ്യു അപ്രസക്തമാകുകയും എസ്എഫ്ഐ സജീവമാകുകയും ചെയ്തതോടെയാണ് ഒരുവിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ ഈ ചർച്ചതുടങ്ങിയത്. എസ്എഫ്ഐയെ ക്യാമ്പസുകളിൽനിന്ന് പുറത്താക്കുക എന്ന അജൻഡയായിരുന്നു ആ ചർച്ചകൾക്ക് പിന്നിലുണ്ടായിരുന്നത്.
സർഗാത്മക ക്യാമ്പസ്
ആദ്യമായി യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ എസ്എഫ്ഐ ജയിച്ച 1973ൽ ബാലചന്ദ്രമേനോനായിരുന്നു ചെയർമാൻ. സജീവ എസ്എഫ്ഐ പ്രവർത്തകനായിരുന്നില്ല അദ്ദേഹം. അദ്ദേഹത്തിന്റെ സർഗവാസനകൾ തിരിച്ചറിഞ്ഞാണ് ബാലചന്ദ്രമേനോനെ ആ സ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ടുവന്നത്. അങ്ങനെ വിവിധ കലാലയങ്ങളിൽ എസ്എഫ്ഐ കലാപരമായി കഴിവുള്ളവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാറുണ്ട്. സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുക എന്നത് എക്കാലത്തും പുലർത്തിപ്പോന്ന നയമാണ്.
വിദ്യാർഥികൾക്കറിയാം നിജസ്ഥിതി
പുതിയ സാഹചര്യത്തിൽ അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തെ ഇകഴ്ത്താനും സംഘടിതമായ ശ്രമം നടക്കുന്നുണ്ട്. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ക്രൂര കൊലപാതകം പോപ്പുലർ ഫ്രണ്ടിനെ വിദ്യാർഥികൾക്കിടയിൽ തുറന്നുകാട്ടി. അതിൽ വലിയ പ്രതിസന്ധി അവർ അഭിമുഖീകരിക്കുന്നുണ്ട്. എല്ലാ തരത്തിലുള്ള മുസ്ലിം മതമൗലികവാദികളും അവരെ പിന്തുണയ്ക്കുന്ന നിലയാണുള്ളത്. അതിനെ അനുകൂലിക്കുന്ന മാധ്യമങ്ങളും അവരെ വെള്ളപൂശാൻ നേരത്തേതന്നെ രംഗത്തുണ്ട്. അഭിമന്യുവിനെ കൊലപ്പെടുത്തിയവരെ സംഘടനയിൽനിന്ന് പുറത്താക്കാൻ അവർ തയ്യാറായില്ല. ഒറ്റക്കുത്തിന് അഭിമന്യുവിനെ കൊലപ്പെടുത്തിയ പരിശീലനം കിട്ടിയ ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടായിരുന്നു അവരുടേത്. അഭിമന്യുവിന്റെ പ്രതികളെ പിടികൂടിയില്ല എന്ന പ്രചാരണം ഒന്നാം രക്തസാക്ഷിത്വദിനവുമായി ബന്ധപ്പെട്ട് ഉണ്ടായി. 16 പ്രതികളിൽ 14 പേരെയും പിടിച്ച് കേസ് വിചാരണ ഘട്ടത്തിലേക്കെത്തി എന്നതാണ് യാഥാർഥ്യം. എസ്എഫ്ഐക്കെതിരെ നടക്കുന്ന പ്രചാരണങ്ങളുടെ ഉദ്ദേശ്യവും അതിന്റെ നിജസ്ഥിതിയും വിദ്യാർഥികൾക്കറിയാം എന്നതാണ് എതിരാളികൾ നേരിടുന്ന വെല്ലുവിളി.
തയ്യാറാക്കിയത്:
പി ആർ ചന്തുകിരൺ
courtesy: deshabhimani
Sunday, July 21, 2019
വിദ്യാർഥിവിരുദ്ധ രാഷ്ട്രീയം തള്ളുക
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ അഖിൽ ചന്ദ്രന് കത്തിക്കുത്തും മർദനവും സ്വന്തം സംഘടനയുടെ യൂണിറ്റ് നേതാക്കളിൽ ഏതാനുംപേരിൽനിന്ന് ഏൽക്കേണ്ടിവന്നത് ഏറ്റവും ദൗർഭാഗ്യകരവും അപലപനീയവുമായ സംഭവമാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന അഖിലിനെയും മകനെ പരിചരിക്കുന്ന അച്ഛൻ ചന്ദ്രനെയും എം എ ബേബി ഉൾപ്പെടെയുള്ള സഖാക്കൾക്കൊപ്പം ഞാൻ കണ്ടിരുന്നു. യൂണിറ്റ് ഭാരവാഹികൾ അടക്കം ഏതാനും എസ്എഫ്ഐ പ്രവർത്തകർ ചെയ്തത് മാപ്പർഹിക്കാത്ത ഹീനകൃത്യമാണെന്നും അതിനെ സിപിഐ എം ഒരുതരത്തിലും പിന്തുണയ്ക്കില്ലെന്നും വ്യക്തമാക്കി. അക്രമം കാട്ടിയവർക്കെതിരെ ശക്തമായ നിയമ‐ഭരണ‐പൊലീസ് നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുപ്രകാരം അറസ്റ്റും അനന്തരനടപടികളും തുടരുകയാണ്.
യൂണിവേഴ്സിറ്റി കോളേജിലെ രാഷ്ട്രീയേതരസംഭവത്തെ ദുരുപയോഗിച്ച് തികഞ്ഞ കമ്യൂണിസ്റ്റ് വിരുദ്ധ ‐ പുരോഗമനവിരുദ്ധ രാഷ്ട്രീയം ബലപ്പെടുത്താനുള്ള തീവ്രയജ്ഞത്തിനാണ് കേരളം സാക്ഷ്യംവഹിക്കുന്നത്. ഇതിന്റെ ഗുണഭോക്താക്കൾ വർഗീയസംഘടനകളും ബൂർഷ്വാ രാഷ്ട്രീയ പാർടികളുമാണ്. സിപിഐ എമ്മിനെയും എസ്എഫ്ഐയെയും തളർത്തുകയെന്ന ഉദ്ദേശ്യത്തോടെ യൂണിവേഴ്സിറ്റി കോളേജ് സംഭവത്തെ മറയാക്കി ഇവിടത്തെ ഒരുവിഭാഗം അച്ചടി ‐ ദൃശ്യമാധ്യമങ്ങൾ വ്യാജവാർത്തകളടക്കം സൃഷ്ടിക്കുകയാണ്. ചന്ദ്രനിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുന്നതും കേരളത്തിന്റെ പുനർനിർമാണത്തിനായി ഉച്ചകോടി നടത്തിയതുമെല്ലാം അപ്രധാനവും യൂണിവേഴ്സിറ്റി കോളേജുമായി ബന്ധപ്പെട്ട തുടർവാർത്തകൾ ലീഡാക്കുകയുംചെയ്യുന്നു. ലോക്സഭാ തെരഞ്ഞെടുപ്പുഘട്ടംമുതൽ സംസ്ഥാനത്ത് ശക്തമായി വരുന്ന കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമജ്വരം കത്തിപ്പടരാനുള്ള അവസരമാക്കി ഇതിനെ മാറ്റിയിരിക്കുന്നു. വ്യാജലീഡ് വാർത്തകൾ മാത്രമല്ല, ദിശാബോധമില്ലാത്ത ആശയങ്ങളുമായുള്ള മുഖപ്രസംഗങ്ങളും സുലഭമാണ്.
എസ്എഫ്ഐക്ക് മാനവികതയും ജനാധിപത്യവും നഷ്ടമായെന്നും അതിന് തെളിവാണ് യൂണിവേഴ്സിറ്റി കോളേജ് സംഭവമെന്നും മുഖപ്രസംഗത്തിലൂടെ "മനോരമ' സമർഥിക്കാൻ ശ്രമിച്ചു. സംഘടനയുടെ നയപരിപാടികൾക്കും പ്രവർത്തനശൈലിക്കും വിരുദ്ധമായി പ്രവർത്തിച്ചവരെ സംഘടനയിൽനിന്ന്ി പുറത്താക്കുകയും യൂണിറ്റ് തന്നെ പിരിച്ചുവിടുകയുംചെയ്ത് എസ്എഫ്ഐ നേതൃത്വം മാതൃകാപരവും ധീരവുമായ സംഘടനാനടപടി സ്വീകരിച്ചു. തമ്മിലടി, കത്തിക്കുത്ത്, കൊലപാതകം തുടങ്ങിയവ സ്വന്തം സംഘടനകളിലെ പ്രവർത്തകർതമ്മിൽ നടത്തിയിട്ടുള്ള സംഘടനകളാണ് കെഎസ്യു ഉൾപ്പെടെയുള്ളവ. അന്നൊന്നും ആ സംഘടനകളുടെ നേതൃത്വത്തിന് തോന്നാത്ത അച്ചടക്കനടപടിയാണ് എസ്എഫ്ഐ സ്വീകരിച്ചത്. അത് കാണാതെ എസ്എഫ്ഐക്ക് മാനവികതയും ജനാധിപത്യവും നഷ്ടപ്പെട്ടെന്ന് സ്ഥാപിക്കാൻനോക്കുന്നത് പുതുതലമുറ പുരോഗമനപക്ഷത്ത് കാലുറപ്പിക്കുന്നത് തടയാനാണ്.
ലോകസകലഭാതെരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ ആർഎസ്എസ് നയിക്കുന്ന ബിജെപിയും കേരളത്തിൽ മുസ്ലിംലീഗ് ഉൾപ്പെടുന്ന യുഡിഎഫും വലിയ വിജയം നേടി. ബംഗാളിനും ത്രിപുരയ്ക്കുംപിന്നാലെ ഇവിടെയും ചെങ്കൊടിപ്രസ്ഥാനത്തെ തകർക്കുമെന്നും അതിനായി നിലമൊരുക്കുമെന്നതടക്കമുള്ള ശത്രുവർഗപ്രഖ്യാപനം ശക്തമായി. ഇതിന് ബോധപൂർവമായും അല്ലാതെയും ഇന്ധനം പകരുകയാണ് ഒരുവിഭാഗം മാധ്യമങ്ങൾ.
കേരളത്തിന്റെ സമൂഹമനസ്സ് അട്ടിമറിക്കാനുള്ള ഗൂഢ രാഷ്ട്രീയ കരുനീക്കം
എൽഡിഎഫിനെയും വിശിഷ്യാ, സിപിഐ എമ്മിനെയും ഒറ്റപ്പെടുത്താനും അപകീർത്തിപ്പെടുത്താനും ആവനാഴിയിലെ എല്ലാ ആയുധങ്ങളും ഉപയോഗിക്കുകയാണ്. ഇക്കൂട്ടർക്ക് വീണുകിട്ടിയ അവസരമായി യൂണിവേഴ്സിറ്റി കോളേജിലെ അനിഷ്ടസംഭവത്തെ കൊണ്ടാടുകയാണ്. ലോക്മ സഭാതെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് ജയിക്കുകയും എൽഡിഎഫ് പരാജയപ്പെടുകയും ചെയ്തതോടെ എൽഡിഎഫിന് ഭാവിയില്ലെന്ന് പ്രചരിപ്പിച്ചവരുടെ കണ്ണ് തുറപ്പിക്കുന്നതായി സംസ്ഥാനത്തെ 13 ജില്ലയിലെ 44 വാർഡിലായി നടന്ന പ്രാദേശിക ഉപതെരഞ്ഞെടുപ്പുഫലം. 44 ൽ 22 സീറ്റ് എൽഡിഎഫിന് ജനങ്ങൾ സമ്മാനിച്ചു. അതുപോലെ കഴിഞ്ഞതവണ കെഎസ്യു മുഴുവൻ സീറ്റും കരസ്ഥമാക്കിയ എറണാകുളത്തെ സ്വയംഭരണ കലാലയമായ തേവര സേക്രഡ് ഹാർട്ട് കോളേജിൽ ഇക്കുറി എസ്എഫ്ഐ എല്ലാ സീറ്റിലും ജയിച്ചു. ലോകസണാഭാ തെരഞ്ഞെടുപ്പുഫലമല്ല, കോളേജ് യൂണിയൻ മുതൽ നിയമസഭാതെരഞ്ഞെടുപ്പുകളിൽവരെ ഉണ്ടാകാൻ പോകുന്നതെന്നുകണ്ട് കേരളത്തിന്റെ സമൂഹമനസ്സ് അട്ടിമറിക്കാനുള്ള ഗൂഢ രാഷ്ട്രീയ കരുനീക്കത്തിലാണ് വർഗീയ ‐ മുതലാളിത്തശക്തികൾ. അവർക്കുവേണ്ടിയുള്ള ഏജൻസികൾ ഏറ്റ ക്വട്ടേഷൻ സംഘമായി ഒരുസംഘം മാധ്യമങ്ങൾ മാറിയില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രശസ്തരെ അടക്കം അണിനിരത്തി എസ്എഫ്ഐ വിരുദ്ധ വാർത്താപ്രളയം മാധ്യമങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അക്കൂട്ടത്തിൽ മാധ്യമ‐ സാമൂഹ്യപ്രവർത്തകനായ ബി ആർ പി ഭാസ്കർ സിപിഐ എമ്മിനെയും അതിന്റെ നേതൃത്വത്തെയും കടന്നാക്രമിച്ചും വസ്തുതാവിരുദ്ധമായി പല കാര്യങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ഏതാനും വർഷങ്ങൾക്കുമുമ്പ് എ കെ ജി സെന്ററിൽനിന്നിറങ്ങി യൂണിവേഴ്സിറ്റി കോളേജിലെ ക്ലാസ്ി മുറിയിലെത്തി കോടിയേരി ബാലകൃഷ്ണൻ "താണ്ഡവമാടി'യതായി അദ്ദേഹം കുറിച്ചു. യൂണിവേഴ്സിറ്റി കോളേജ് പൂട്ടി പഞ്ചനക്ഷത്ര ഹോട്ടലാക്കുകയെന്ന ഗൂഢ അജൻഡയിലായിരുന്നു അന്നത്തെ യുഡിഎഫ് സർക്കാർ. അതിനെതിരെ കോളേജിലെ പൂർവ വിദ്യാർഥികളായ മലയാളത്തിന്റെ മഹാകവി ഒ എൻ വി കുറുപ്പ് ഉൾപ്പെടെയുള്ളവർ രംഗത്തുവന്നു. സമരംചെയ്ത വിദ്യാർഥികളെ ക്യാമ്പസിനുള്ളിൽ കയറി പൊലീസ് ക്രൂരമായി വേട്ടയാടി. കലാലയം രക്തക്കളമാക്കിയപ്പോൾ അത് തടയാനുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളുടെ ജനകീയ ഇടപെടലിൽ ഞാനും ടി ശിവദാസമേനോനും നേതൃപരമായ പങ്കുവഹിച്ചിരുന്നു. വിദ്യാർഥികളെ പൊലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുന്നത് അറിഞ്ഞിട്ട് അത് തടയാൻ ഇടപെടാതിരിക്കലാണോ മനുഷ്യാവകാശസംരക്ഷണം? അന്ന് പൊലീസ് വേട്ടയ്ക്കെതിരെ ഇടപെടൽ നടത്തിയത് എങ്ങനെയാണ് താണ്ഡവമായി മാറുന്നത്? യൂണിവേഴ്സിറ്റി കോളേജ് അടച്ചുപൂട്ടാൻ ഉമ്മൻചാണ്ടി ‐ ആന്റണി സർക്കാരുകൾക്ക് കൂട്ടുനിൽക്കണമായിരുന്നോ എന്നാണോ?
"കോടിയേരി അവകാശപ്പെടുന്നതുപോലെ എസ്എഫ്ഐ സ്വതന്ത്ര സംഘടനയല്ല, പാർടിയുടെ ഔദ്യോഗിക റിപ്പോർട്ടുകളിൽ പരാമർശിക്കപ്പെടുന്ന പോഷകസംഘടനയാണ്' എന്നാണ് ബി ആർ പിയുടെ മറ്റൊരു നിഗമനം. എസ്എഫ്ഐ സ്വതന്ത്രസംഘടനയാണെന്ന വസ്തുത സിപിഐ എം സംസ്ഥാന സെക്രട്ടറിയെന്നനിലയിൽ ഞാൻ ആവർത്തിക്കുന്നു. സിപിഐ എമ്മിന്റെ പോഷകസംഘടനയല്ല എസ്എഫ്ഐ. തൊഴിലാളികളുടെ സംഘടനയായ സിഐടിയു ഉൾപ്പെടെ വിവിധ വിഭാഗങ്ങളുടെ സംഘടനകൾ ഒന്നും പാർടിയുടെ പോഷകസംഘടനകളല്ല. സ്വതന്ത്രസ്വഭാവമുള്ള ബഹുജനസംഘടനകളാണ്. വിദ്യാർഥിജീവിത കാലഘട്ടത്തിൽ പഠനത്തിന് മുൻഗണന നൽകണമെന്നതാണ് സിപിഐ എം സമീപനം. നന്നായി പഠിക്കാനും സാമൂഹ്യപ്രതിബദ്ധതയോടെ മാതൃകാവിദ്യാർഥികളായി വളരാനുമുള്ള ശൈലിയാണ് സിപിഐ എമ്മിനുള്ളത്. ഈ കാഴ്ചപ്പാട് ഉൾക്കൊള്ളുന്നതാണ് എസ്എഫ്ഐ നേതൃത്വം. എസ്എഫ്ഐ പ്രവർത്തനശൈലിക്ക് വിരുദ്ധമായിട്ടാണ് യൂണിവേഴ്സിറ്റി കോളേജിലെ യൂണിറ്റ് ഭാരവാഹികൾ സ്വന്തം പ്രവർത്തകരെ ആക്രമിച്ചത്. ഇവരെ ആക്രമണകാരികളാക്കിയത് പാർടി സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയനാണെന്ന അടിസ്ഥാനരഹിതമായ ആക്ഷേപത്തിലൂടെ ഇദ്ദേഹത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ അളവ് എത്ര വലുതാണെന്ന് ബോധ്യമാകുന്നു.
യൂണിവേഴ്സിറ്റി കോളേജ് ഇന്നും കേരളത്തിലെ ഏറ്റവും അഭിമാനകലാലയങ്ങളിൽ ഒന്നാണ്. ഏറ്റവും ഉയർന്ന മെറിറ്റുള്ളവർക്ക് പ്രവേശനം കിട്ടുന്ന വിദ്യാഭ്യാസസ്ഥാപനമാണ്. ഇപ്പോൾ ഉയർന്നുവന്നിട്ടുള്ള എല്ലാ ആക്ഷേപങ്ങളും പരാതികളും സർക്കാർ ഗൗരവത്തോടെ കാണുകയും നീതിപൂർവകമായി ബന്ധപ്പെട്ട സംവിധാനങ്ങളിലൂടെ അന്വേഷിക്കുകയുംചെയ്യും. എന്നാൽ, ഈ വിഷയത്തിന്റെ മറവിൽ ഈ കോളേജിന് സൽപ്പേരില്ലെന്നും കോളേജ് പൂട്ടി മ്യൂസിയം (കാഴ്ചബംഗ്ലാവ്) ആക്കണമെന്നുമുള്ള "മ' മാധ്യമങ്ങളുടെ നിർദേശം അങ്ങേയറ്റം ദേശവിരുദ്ധമാണ്. കലാലയത്തിൽ അക്രമം നടക്കുന്നതിനാൽ വിദ്യാർഥിരാഷ്ട്രീയം പാടില്ലെന്നാണ് ഉയരുന്ന വാദം. വിദ്യാർഥിരാഷ്ട്രീയത്തിന് അതിരുകൾ വേണമെന്നതിൽ യോജിപ്പുണ്ട്. അനാശാസ്യസംഭവങ്ങൾ ഇല്ലാതാകണം. 18 വയസ്സ് തികഞ്ഞ യുവാക്കൾ പഠിക്കുന്ന കോളേജിൽ വിദ്യാർഥിസംഘടനാ രാഷ്ട്രീയം മഹാപരാധമാണെന്ന് ചിന്തിക്കുന്ന മാധ്യമങ്ങൾതന്നെ, എന്തിനാണ് യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിന്റെമറവിൽ കെഎസ്യു, എബിവിപി, എസ്ഡിപിഐയുടെ വിദ്യാർഥി സംഘടനകൾ നടത്തുന്ന അക്രമസമരങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നത്.
കേരളത്തിൽ വിദ്യാർഥിരാഷ്ട്രീയത്തിൽ കത്തിക്കുത്തും കൊലയുമുണ്ടായത് മനോരമാദികൾ പിന്തുണച്ച വിമോചനസമരത്തോടുകൂടിയാണെന്ന വസ്തുത മറക്കണ്ട.
ഏറ്റവും കൂടുതൽ അക്രമത്തിന് ഇരയായതും വിദ്യാർഥിപ്രവർത്തകരുടെ ജീവൻ നഷ്ടമായതും എസ്എഫ്ഐക്കാണ്. സംസ്ഥാനത്തെ വിവിധ കോളേജുകളിലായി 33 എസ്എഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടു. അതിന്റെപേരിൽ ഏതെങ്കിലും കലാലയം അടച്ചുപൂട്ടിയോ? മട്ടന്നൂർ കോളേജിലെ മാഗസിൻ എഡിറ്റർ ബഷീറിനെ വിറകുകൊണ്ട് കെഎസ്യുക്കാർ അടിച്ചുകൊന്നു. പന്തളം എൻഎസ്എസ് കോളേജിലെ ഭുവനേശ്വരനെ കെഎസ്യുക്കാർ കശാപ്പ് ചെയ്തു. പട്ടാമ്പി കോളേജിൽ സെയ്താലിയെയും കൊല്ലം ശ്രീനാരായണ കോളേജിൽ ശ്രീകുമാറിനെയും എബിവിപിക്കാർ കൊലപ്പെടുത്തി. മഹാരാജാസ് കോളേജിൽ അഭിമന്യുവിനെ അരുംകൊല ചെയ്തത് മുസ്ലിം തീവ്രവാദി സംഘടനയാണ്.
കലാലയങ്ങളിലെ അക്രമത്തിനെതിരെ മനഃസാക്ഷി ഉണർത്തുന്നതിന് ആര് ഇടപെടുന്നതും നല്ലതുതന്നെ. പക്ഷേ, അക്രമരാഷ്ട്രീയത്തിന്റെ പ്രതിപ്പട്ടികയിൽ ഒന്നാംസ്ഥാനത്ത് ആർഎസ്എസ് ‐ എസ്ഡിപിഐയും അവരുടെ വിദ്യാർഥിസംഘടനകളും കോൺഗ്രസും അവരുടെ വിദ്യാർഥി സംഘടനയായ കെഎസ്യുവുമാണ്. അക്കാര്യം ആർക്കും മറച്ചുവയ്ക്കാവുന്നതല്ല. തമ്മിൽതല്ലി സംഘടനാപ്രവർത്തകരുടെ കുടൽമാല പുറത്തെടുത്ത കെഎസ്യു ആക്രമണമുണ്ട്. ധനുവച്ചപുരം കോളേജിൽ ഒരാഴ്ച മുമ്പ് എസ്എഫ്ഐ പ്രവർത്തകയായ പ്രീജയുടെ തല തല്ലിക്കീറിയത് എബിവിപിക്കാരാണ്. പക്ഷേ, ദേശാഭിമാനി, കൈരളി എന്നിവയിലൊഴികെ ഒരു മാധ്യമത്തിലും ഇത് വാർത്തയായില്ല. അപ്പോൾ യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിന്റെ മറവിൽ "കലാലയ അക്രമത്തി'ന്റെ പേരിൽ ചില കേന്ദ്രങ്ങളൊഴുക്കുന്നത് മുതലക്കണ്ണീരാണെന്ന് വ്യക്തം. എസ്എഫ്ഐയെ ഇല്ലാതാക്കിയാൽ യൂണിവേഴ്സിറ്റി കോളേജിൽ കൊടിപാറിക്കുന്നത് ആർഎസ്എസിന്റെയും എസ്ഡിപിഐയുടെയും വിദ്യാർഥി സംഘടനകളാകും.
നുണ ബോംബുകൾ
ഒരു നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഘട്ടത്തിലാണ്, യൂണിവേഴ്സിറ്റി കോളേജിൽ "ചാപ്പകുത്ത്' അക്രമം പ്രചരിപ്പിച്ച് യുഡിഎഫ് വോട്ടുപിടിച്ചത്. കെഎസ്യു പ്രവർത്തകനായ നിഷാദിന്റെ പുറത്ത് യൂണിവേഴ്സിറ്റി കോളേജിലെ ചില വിദ്യാർഥികൾ കത്തികൊണ്ട് എസ്എഫ്ഐ കോറിയിട്ടു എന്ന ആരോപണം മനോരമ, മാതൃഭൂമി തുടങ്ങിയവ പ്രചാരണമാക്കി കോളിളക്കം സൃഷ്ടിച്ചു. എന്നാൽ, നിലമേലെ ഒരു ബേക്കറിയിൽവച്ച് നിഷാദിന്റെ പുറം മരവിപ്പിച്ചശേഷം സൂചികൊണ്ട് കെഎസ്യുക്കാർതന്നെ വരച്ചതാണെന്നും തുടർനാടകത്തിൽ അന്നത്തെ പ്രതിപക്ഷനേതാവ് എ കെ ആന്റണി അടക്കം പങ്കാളിയാണെന്നും പിന്നീട് തെളിഞ്ഞു. അതുപോലുള്ള നുണ ബോംബുകൾ ഇപ്പോൾ മനോരമ ‐ മാതൃഭൂമിയാദികൾ പടച്ചുവിടുന്നുണ്ട്. സർവകലാശാല യുവജനോത്സവ രജിസ്ട്രേഷൻ ഫോറത്തെ യൂണിവേഴ്സിറ്റി ഉത്തരക്കടലാസാക്കുന്ന മറിമായമാണ് മാതൃഭൂമി നടത്തിയത്. യൂണിവേഴ്സിറ്റി കോളേജ് പോലുള്ള സർക്കാർ കലാലയങ്ങളെ തകർക്കാനും കോർപറേറ്റുകളുടെ സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസമേഖലയിൽ ഇടം നൽകാനുമുള്ളതാണ് കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസനയം. യൂണിവേഴ്സിറ്റി കോളേജിലെ അനിഷ്ടസംഭവത്തേക്കാൾ ഗൗരവം നിറഞ്ഞ നിരവധി പ്രശ്നങ്ങൾ വിദ്യാഭ്യാസമേഖലയെ ബാധിക്കുന്നുണ്ട്.
രാഷ്ട്രീയത്തിലെന്നപോലെ വിദ്യാഭ്യാസത്തിൽനിന്നും മതത്തെ പൂർണമായി മാറ്റിനിർത്തണം. ഹൈന്ദവമോ ഇസ്ലാമികമോ ക്രിസ്തീയമോ മറ്റേതെങ്കിലും മതത്തിന്റെയോ ആയ സംസ്കാരത്തിന്റെ ഭാഷയെന്ന നിലയ്ക്ക് സംസ്കൃതമോ അറബിയോ മറ്റേതെങ്കിലും ഭാഷയോ പഠിക്കാനും പഠിപ്പിക്കാനുമാകണം. എന്നാൽ, ഇന്ത്യൻ സംസ്കാരത്തിന്റെഭാഗമായുള്ള സംസ്കൃതഭാഷയെ സവർണ ഹിന്ദു സംസ്കാരത്തിന്റെ ഉൽപ്പന്നമായ ഭാഷയെന്നനിലയിൽ പഠിപ്പിക്കാനാണ് മോഡി സർക്കാർ ഇറങ്ങുന്നത്. ഇത്തരം അപകടങ്ങളെപ്പറ്റിയുള്ള ചർച്ചയും ചിന്തയുമാണ് ഉണ്ടാകേണ്ടത്. അതെല്ലാം ഒഴിവാക്കിയാണ് വലിയ വാർത്തയാക്കി യൂണിവേഴ്സിറ്റി കോളേജ് സംഭവം, കമ്യൂണിസ്റ്റ് വിരുദ്ധർ കൊണ്ടാടുന്നത്. കോളേജിന്റെ സൽപ്പേരിന് കോട്ടംതട്ടുന്ന ഒന്നും എസ്എഫ്ഐ പ്രവർത്തകരുടെ ഭാഗത്തുനിന്ന്റ ഉണ്ടാകരുത്. എന്നാൽ, യൂണിവേഴ്സിറ്റി കോളേജിന് "സൽപ്പേര്' ഇല്ലെന്നും അവിടെ എന്തും നടക്കുമെന്നും അതിനാൽ വിദ്യാർഥിരാഷ്ട്രീയം വേണ്ടെന്നും യൂണിവേഴ്സിറ്റി കോളേജ് കാഴ്ചബംഗ്ലാവ് ആക്കണമെന്നുമുള്ള അസംബന്ധം തള്ളാൻ പ്രബുദ്ധ കേരളജനത മുന്നോട്ടുവരണം.
കോടിയേരി ബാലകൃഷ്ണൻ

Friday, July 19, 2019
വരൂ! ഈ വിദ്യാർത്ഥി പ്രവാഹം കാണൂ!
വരൂ! ഈ വിദ്യാർത്ഥി പ്രവാഹം കാണൂ!
അവകാശപത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ നേതൃത്വത്തിൽ സെക്രട്ടറിയറ്റിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും നടന്ന മാർച്ചിൽ വിദ്യാർഥി പ്രവാഹം. യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തിന്റെ പേരിൽ ഒരു വിഭാഗം മാധ്യമങ്ങളും വലതുപക്ഷ ശക്തികളും സംഘടിതമായ കടന്നാക്രമണങ്ങൾ നടത്തവെയാണ് നക്ഷത്രാങ്കിത ശുഭ്രപതാകയുമേന്തി പതിനായിരങ്ങൾ മാർച്ചിനെത്തിയത്.
നുണപ്രചാരണങ്ങൾകൊണ്ട് വിദ്യാർഥി സമൂഹത്തെ മാറ്റാനാകില്ലെന്ന പ്രഖ്യാപനം കൂടിയായി ഈ വിദ്യാർഥി മുന്നേറ്റം. സെക്രട്ടറിയറ്റിലേക്ക് നടന്ന മാർച്ചിൽ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് മാത്രം അണിനിരന്നത് ആയിരത്തോളം വിദ്യാർഥികൾ. തുടർച്ചയായ അവധിയായിട്ട് പോലും യൂണിവേഴ്സിറ്റി കേളേജിലെ വിദ്യാർഥികൾ ഏകമനസ്സായി മാർച്ചിന് എത്തുകയായിരുന്നു.
വിദ്യാഭ്യാസമേഖലയിലെ അമ്പത്തൊന്നിന ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ് എസ്എഫ്ഐ സെക്രട്ടറിയറ്റിലേക്കും ജില്ലാകേന്ദ്രങ്ങളിലേക്കും മാർച്ച് നടത്തിയത്. കുതിരപ്പുറത്തിരുന്ന് തൂവെള്ളക്കൊടി വീശിയും വാദ്യമേളങ്ങളുടെ ശബ്ദത്തേക്കാൾ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ സെക്രട്ടറിയറ്റിന് മുന്നിലേക്ക് പ്രകടനമായി എത്തി. മാർച്ചിന്റെ ഉദ്ഘാടനം ആരംഭിച്ചിട്ടും വെള്ളയും ചുവപ്പും വസ്ത്രങ്ങളണിഞ്ഞുള്ള വിദ്യാർഥിപ്രവാഹം അവസാനിച്ചിരുന്നില്ല.
മാധ്യമങ്ങൾ നുണക്കൊട്ടാരമുണ്ടാക്കുമ്പോൾ ശത്രുക്കൾ കൊലപ്പെടുത്തിയ രക്തസാക്ഷികളുടെ സ്മരണയിൽ തൊണ്ടപൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ചാണ് വിദ്യാർഥികൾ പ്രതിരോധം തീർത്തത്. അഭിമന്യു ഉൾപ്പെട്ട 33 രക്തസാക്ഷികളുടെ ഫോട്ടോ പതിച്ച പ്ലക്കാർഡുകൾ വിദ്യാർഥികൾ കൈയിലേന്തി. ചെഗുവേരയുടെ ചിത്രം ആലേഖനംചെയ്ത കൊടികളും വാനിലുയർത്തി.
അടുത്തിടെയുണ്ടായ സംഘർഷത്തെ തുടർന്ന് അടച്ചിട്ടിരിക്കുന്ന യൂണിവേഴ്സിറ്റി കോളേജിലെ ആയിരത്തോളം വിദ്യാർഥികൾ അണിനിരന്നത് മാർച്ചിന് ആവേശം പകർന്നു. യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ അവസാനിച്ചെന്ന് എഴുതിപ്പിടിപ്പിച്ച മാധ്യമങ്ങളുടെ മുന്നിലൂടെ, കുത്തേറ്റ അഖിലിന്റെ സുഹൃത്തുക്കളുൾപ്പെടെയുള്ള വിദ്യാർഥികളെ എസ്എഫ്ഐയുടെ കൊടിയുമേന്തി അണിനിരത്തിയാണ് പുതിയ യൂണിറ്റ് കമ്മിറ്റിയുടെ മറുപടി. പ്രൊഫഷണൽ , ടെക്നിക്കൽ, ആർട്സ്, സ്കൂളുകൾ തുടങ്ങി നാനാമേഖലകളിലെ വിദ്യാർഥികൾ അവരുടെ അവകാശത്തിനായി ഒത്തുചേർന്നതിനും സെക്രട്ടറിയറ്റ് നേർസാക്ഷിയായി. 50 വർഷംകൊണ്ട് ജീവൻ നൽകി പടുത്തുയർത്തിയ വിദ്യാർഥിപ്രസ്ഥാനത്തെ തകർക്കാനാകില്ലെന്ന് തെളിയിക്കുന്നതായി എസ്എഫ്ഐയുടെ പതാകയ്ക്ക് കീഴിലെ അണിചേരൽ.
courtesy: Deshabhimani
Subscribe to:
Posts (Atom)