Wednesday, January 2, 2013
പെണ്‍കുട്ടിയുടെ പേരിനെച്ചൊല്ലി വിവാദം
ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരും വിശദാംശങ്ങളും മറച്ചുവയ്ക്കുന്നതിനെച്ചൊല്ലി പുതിയ വിവാദമുയരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് താല്‍പ്പര്യമില്ലാത്തതുകൊണ്ട് പേരുവിവരങ്ങള്‍ മറച്ചുവയ്ക്കുന്നുവെന്നാണ് സര്‍ക്കാരും പൊലീസും നല്‍കുന്ന വിശദീകരണം. എന്നാല്‍, കുട്ടിയുടെ പേര് മറച്ചുവയ്ക്കുന്നതു വഴി സ്ത്രീപീഡന സംഭവങ്ങള്‍ പൊതുവില്‍ മറച്ചുവയ്ക്കേണ്ടതാണെന്ന പൊതുധാരണ ജനങ്ങളില്‍ സൃഷ്ടിക്കുമെന്ന അഭിപ്രായവും ഉയര്‍ന്നു. മാതാപിതാക്കള്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ പെണ്‍കുട്ടിയുടെ പേരുവിവരം വെളിപ്പെടുത്തണമെന്ന് കേന്ദ്രസഹമന്ത്രി ശശി തരൂര്‍ ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു. കുട്ടിയെ രാജ്യമാകെ ആദരിക്കുന്നതിന് ഇത് വഴിയൊരുക്കും. പുതിയ ബലാത്സംഗ വിരുദ്ധ നിയമം കുട്ടിയുടെ പേരില്‍ അറിയപ്പെടണം. കുട്ടിയുടെ പേര് ഇപ്പോഴും മറച്ചുവയ്ക്കുകവഴി എന്ത് താല്‍പ്പര്യമാണ് സംരക്ഷിക്കപ്പെടുന്നതെന്ന് മനസ്സിലാകുന്നില്ല. എന്തുകൊണ്ട് സ്വന്തമായി സ്വത്വമുള്ള ഒരു യഥാര്‍ഥ വ്യക്തിയായി കണ്ട് കുട്ടിയെ ആദരിച്ചുകൂടായെന്നും തരൂര്‍ ട്വിറ്ററില്‍ പറഞ്ഞു.
കുട്ടിയുടെ മരണശേഷം എല്ലാ നടപടികളും രഹസ്യസ്വഭാവത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് സര്‍ക്കാര്‍ അതീവശ്രദ്ധ പുലര്‍ത്തിയിരുന്നു. ഡല്‍ഹിയില്‍ കുട്ടിയുടെ സംസ്കാരം പുലര്‍ച്ചെ അതീവസുരക്ഷാ സന്നാഹങ്ങളോടെയാണ് നടത്തിയത്. ഏതാനും രാഷ്ട്രീയ നേതാക്കള്‍ക്കു പുറമെ കുട്ടിയുടെ മാതാപിതാക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് സംസ്കാരചടങ്ങുകളില്‍ പങ്കെടുത്തത്. കുട്ടിയുടെ മാതാപിതാക്കളുടെ താല്‍പ്പര്യപ്രകാരമാണ് രഹസ്യസ്വഭാവമെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. സ്ത്രീപീഡനകേസുകളില്‍ കര്‍ക്കശ ശിക്ഷ ഉറപ്പാക്കുന്നതിനുള്ള നിയമഭേദഗതി ചര്‍ച്ചചെയ്യുന്നതിന് സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാര്‍ മടിക്കുകയാണ്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനമെന്ന നിര്‍ദേശം കേന്ദ്രം നേരത്തെതന്നെ നിരാകരിച്ചിരുന്നു. തുടര്‍ന്നാണ് സര്‍വകക്ഷി യോഗമെന്ന നിര്‍ദേശം ഉയര്‍ന്നത്. എന്നാല്‍, ഇതിനോടും അനുകൂല പ്രതികരണമില്ല. നിയമഭേദഗതിയുടെ കാര്യത്തില്‍ നിര്‍ദേശമുണ്ടെങ്കില്‍ ജസ്റ്റിസ് ജെ എസ് വര്‍മ സമിതിക്ക് അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ട് രാഷ്ട്രീയപാര്‍ടികള്‍ക്ക് കത്തയച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു. എന്നാല്‍, സര്‍വകക്ഷി യോഗത്തിന്റെ കാര്യത്തില്‍ പ്രതികരണത്തിന്&ാറമവെ;മന്ത്രി തയ്യാറായില്ല. അതിനിടെ, ഫെയ്സ്ബുക്ക് അടക്കമുള്ള സാമൂഹിക വെബ്സൈറ്റുകളില്‍ പെണ്‍കുട്ടിയുടേതെന്ന പേരില്‍ വ്യാജ ചിത്രങ്ങള്‍ വ്യാപമായി പ്രചരിക്കാന്‍ തുടങ്ങി. മലയാളിപെണ്‍കുട്ടികളുടേതടക്കമുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്.
deshabhimani 020113
ഭൂസമരത്തിന് ഉജ്വല തുടക്കം
മണ്ണിനുവേണ്ടിയുള്ള പോരാട്ടങ്ങളുടെ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് ഭൂസംരക്ഷണസമരത്തിന് ഉജ്വല തുടക്കം. മുദ്രാവാക്യങ്ങള്‍ ഇടിമുഴക്കം തീര്‍ത്ത അന്തരീക്ഷത്തില്‍ രക്തഹാരവും ചുവന്ന റിബണുകളും അണിഞ്ഞ് ചെങ്കൊടികളുമായി സമരഭടന്മാര്‍ മുഷ്ടിചുരുട്ടി ചുവടുവച്ചപ്പോള്‍ പുതുവര്‍ഷപ്പുലരി പ്രകമ്പനം കൊണ്ടു. മണ്ണിനും മണ്ണിനെ സംരക്ഷിക്കാനുമായി ജയിലറകളിലേക്ക് പോകുമെന്ന പ്രഖ്യാപനത്തിനു മുന്നില്‍ ആദ്യദിനം തന്നെ സര്‍ക്കാര്‍ മുട്ടുമടക്കി. ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്യുക, ഭൂപരിഷ്കരണനിയമം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മിച്ചഭൂമിയിലേക്ക് മാര്‍ച്ച് ചെയ്ത് ചെങ്കൊടി നാട്ടിയ സമരഭടന്മാരെ അറസ്റ്റുചെയ്യാന്‍ പൊലീസ് തയ്യാറായില്ല. 14 ജില്ലയിലും തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ആറായിരത്തിലധികം വളന്റിയര്‍മാര്‍ സമരഭൂമിയില്‍ പ്രവേശിച്ചു. കാല്‍ലക്ഷം പേര്‍ അനുധാവനം ചെയ്തു. തുടര്‍ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടുപോകുമെന്ന് സംയുക്തസമരസമിതി അറിയിച്ചു.
ഓരോ കേന്ദ്രത്തിലും തെരഞ്ഞെടുത്ത വളന്റിയര്‍മാരാണ് ഭൂസമരത്തില്‍ അണിനിരന്നത്. സമരഭടന്മാര്‍ വൈകിട്ടുവരെ മിച്ചഭൂമിയില്‍ ചെലവഴിച്ചിട്ടും പൊലീസ് അറസ്റ്റുചെയ്യാന്‍ കൂട്ടാക്കിയില്ല. പാവപ്പെട്ടവന് അവകാശപ്പെട്ട ഭൂമി കൈവശപ്പെടുത്താന്‍ കുത്തകകളെ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ഭൂസംരക്ഷണസമരസമിതിയുടെ നേതൃത്വത്തിലാണ് സമരം. ജയില്‍വാസം വരിക്കാന്‍ സന്നദ്ധമായി വന്ന സമരവളന്റിയര്‍മാരെ അറസ്റ്റുചെയ്യാന്‍ സര്‍ക്കാര്‍ കാണിച്ച വിമുഖത ഭൂപ്രശ്നം പരിഹരിക്കുന്നതില്‍ സര്‍ക്കാരിന് സംഭവിച്ച പരാജയത്തിന്റെ കുറ്റസമ്മതമാണെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. ജനിച്ച മണ്ണില്‍ ജീവിക്കാനായി കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ആദിവാസികളും പട്ടികവിഭാഗക്കാരും ഒന്നിച്ചുചേര്‍ന്ന് ഒരേ മനസ്സോടെ നടത്തിയ സമരം ആവേശകരമായ അനുഭവമായി.
ആദ്യദിനം ഒരു കേന്ദ്രത്തില്‍ 250 വളന്റിയര്‍മാരും ആയിരക്കണക്കിന് ബഹുജനങ്ങളുമാണ് ഭൂമിയില്‍ പ്രവേശിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 100 പേര്‍ വീതം മാര്‍ച്ച് ചെയ്യും. ജനുവരി പത്തിനുള്ളില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ മിച്ചഭൂമിയില്‍ പ്രവേശിച്ച് കുടില്‍കെട്ടി താമസം ആരംഭിക്കും. തൃശൂര്‍ ജില്ലയില്‍ വടക്കാഞ്ചേരിയിലെ വടക്കേകളത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മാര്‍ച്ച് ഉദ്ഘാടനംചെയ്തു. പട്ടികജാതി ക്ഷേമസമിതി പ്രസിഡന്റ് കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് വളന്റിയര്‍മാര്‍ ഇവിടെ മാര്‍ച്ച് നടത്തിയത്. എറണാകുളത്ത് കടമക്കുടിയില്‍ പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് സമരഭൂമിയില്‍ പ്രവേശിച്ചത്. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സമരം ഉദ്ഘാടനംചെയ്തു. തിരുവനന്തപുരം ജില്ലയില്‍ മടവൂര്‍ തുമ്പോട് മിച്ചഭൂമിയിലേക്ക് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് ഭൂസംരക്ഷണ സമരസമിതി കണ്‍വീനര്‍ എ വിജയരാഘവന്‍ ഉദ്ഘാടനംചെയ്തു.
കൊല്ലത്ത് പി കെ ഗുരുദാസനും പത്തനംതിട്ടയില്‍ ആറന്മുള വിമാനത്താവളഭൂമിയില്‍ തോമസ് ഐസക്കും ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എംസി ജോസഫൈന്‍, ബേബിജോണ്‍, വൈക്കം വിശ്വന്‍, എ കെ ബാലന്‍, പാലോളി മുഹമ്മദുകുട്ടി, വി വി ദക്ഷിണാമൂര്‍ത്തി, എളമരം കരിം, പി കരുണാകരന്‍, കെ കെ ശൈലജ എന്നിവരും വിവിധ കേന്ദ്രങ്ങളില്‍ ഉദ്ഘാടനംചെയ്തു.
എല്ലാ ഭൂരഹിതര്‍ക്കും ഭൂമി ലഭ്യമാക്കുന്നതു വരെ സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു. ജനരോഷം പരിഗണിച്ച് ഭൂപരിധി നിയമം ലംഘിക്കാന്‍ പ്രമാണിമാരെ സഹായിക്കുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. ബുധനാഴ്ച ഇതേ സമരകേന്ദ്രങ്ങളില്‍ ഭൂമിയില്‍ പ്രവേശിച്ച് അവകാശം സ്ഥാപിക്കും. എംഎല്‍എമാരും ജനപ്രതിനിധികളും ഉള്‍പ്പെടെ ആയിരക്കണക്കിന് വളന്റിയര്‍മാര്‍ പങ്കെടുക്കും.
അവുങ്ങുംപൊയിലിന് സമരതീക്ഷ്ണതയുടെ രണ്ടാമൂഴം
കണ്ണൂര്‍: നെയ്പ്പുല്ലുകള്‍ സ്വര്‍ണാഭമാക്കിയ അവുങ്ങുംപൊയില്‍ മിച്ചഭൂമിയില്‍ ഇനി വിയര്‍പ്പുമുത്തുകള്‍ വിളയും. ഭൂമാഫിയയുടെ നിഴല്‍വീണ പ്രദേശത്തിന് ഇത് സമരതീക്ഷ്ണതയുടെ രണ്ടാമൂഴം. സാധുസംരക്ഷണസമിതി കൈയേറിയ ഭൂമിക്ക് 1980ല്‍ കെഎസ്കെടിയു നടത്തിയ ഉജ്വലസമരത്തെ തുടര്‍ന്നാണ് കൈവശരേഖ ലഭിച്ചത്. ഭൂസംരക്ഷണസമിതിയുടെ സമരപ്രവേശനത്തോടെ ഈ വിജനപ്രദേശം ശ്രദ്ധയാകര്‍ഷിക്കുകയാണ്. പല തലമുറകളും കൈവശക്കാരും സ്വന്തമാക്കിയ പ്രദേശം വരുംനാളില്‍ അര്‍ഹരുടെ കൈകളിലെത്തിയേക്കാം.
കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമായി പൊരുതി മരിച്ച രണ്ട് ധീരരക്തസാക്ഷികളുടെ സ്മരണ ജ്വലിക്കുന്ന മണ്ണ്കൂടിയാണ് അവുങ്ങുംപൊയില്‍. അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ് ഗുണ്ടകളുടെ നീചകൃത്യങ്ങളെ ചെറുത്തതിനാണ് ഇവരെ എംഎസ്പിയും കോണ്‍ഗ്രസ് ഗുണ്ടകളും ചേര്‍ന്ന് വകവരുത്തിയത്. 1977 ജൂണ്‍ 23നാണ് സംഭവം. അവുങ്ങുംപൊയിലിലെ മുതിര്‍ന്നവരുടെ മനസ്സില്‍ ഇന്നുമുണ്ട് ഉശിരന്മാരായ സഖാക്കളുടെ ധീരസ്മരണകള്‍. അവരുടെ സ്മൃതിസ്തൂപത്തില്‍നിന്നാണ് ബുധനാഴ്ച സമരകേന്ദ്രത്തിലേക്ക് പ്രകടനം ആരംഭിക്കുന്നത്. ചിറക്കല്‍ കോവിലകത്തിന്റെ അധീനതയിലായിരുന്നു ഈ ഭൂമി. പിന്നീട് വേങ്ങയില്‍ തറവാടിന് കൈമാറി. വേങ്ങയില്‍ ശാരദാമ്മയില്‍നിന്ന് തട്ടാന്‍പാറയിലെ ഗോപാലന്‍ മേസ്ത്രി വാങ്ങി. ഗോപാലന്‍ മേസ്ത്രിയില്‍നിന്ന് സിഎസ്ഐ സഭ വിലയ്ക്കുവാങ്ങിയതാണ് അവുങ്ങുംപൊയിലിന്റെ ചരിത്രം.
റീസര്‍വേയില്‍ 190 ഏക്കര്‍ മിച്ചഭൂമിയായി കണ്ടെത്തുകയായിരുന്നു. കെകെഎന്‍ പരിയാരം, പാച്ചേനി കുഞ്ഞിരാമന്‍ എന്നീ നേതാക്കളുടെ പരിശ്രമഫലമായാണ് ഈ മണ്ണില്‍ കമ്യൂണിസത്തിന്റെ വിത്തുവീണത്. ജോസിന്റെയും ദാമോദരന്റെയും അവിശ്രമപ്രവര്‍ത്തനങ്ങളും ഈ മുന്നേറ്റത്തിന് പിന്നിലുണ്ടായിരുന്നു. കാലം പിന്നിട്ടിട്ടും മണ്ണിന്റെ യഥാര്‍ഥ അവകാശികള്‍ തിരസ്കരിക്കപ്പെടുന്ന നീതികേടിന് മറുപടിയാകുകയാണ് ഇന്ന് അവുങ്ങുംപൊയില്‍. മനുഷ്യനായി ജീവിക്കാന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്കായി പിന്മടക്കമില്ലെന്ന പ്രഖ്യാപനവുമായി മണ്ണിന്റെ മക്കള്‍ മലയോരത്ത് കരുത്തിന്റെ വിളംബരം കുറിക്കും. നെല്ലെടുപ്പും ഭൂമിപിടിച്ചടക്കലുമായി ചരിത്രത്തെ ചുവപ്പിച്ച കണ്ണൂരിന്റെ ധീരപൈതൃകവും അതിന്റെ നേരവകാശികള്‍ക്കൊപ്പം ചേരും.
ഇനി കുടില്‍കെട്ടി അവകാശം സ്ഥാപിക്കും: പിണറായി
തൃശൂര്‍: മിച്ചഭൂമിയും നെല്‍വയലും തട്ടിയെടുക്കാന്‍ ഭൂമാഫിയക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സമരഭടന്മാര്‍ മിച്ചഭൂമി ചൂണ്ടിക്കാണിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇത് ഏറ്റെടുത്ത് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്തില്ലെങ്കില്‍ കുടില്‍കെട്ടി അവകാശം സ്ഥാപിക്കും. വടക്കാഞ്ചേരി വടക്കേക്കളം എസ്റ്റേറ്റില്‍ ഭൂസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂപ്രശ്നം വഷളാക്കിയാല്‍ തിരിച്ചടിക്കും: വി എസ്
കൊച്ചി: ഭൂസമരത്തിലൂടെ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഹരിക്കാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തെറ്റായ നയം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ഒരടിക്ക് രണ്ടടി തിരിച്ചുനല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഭൂരഹിതര്‍ക്ക് ഭൂമിനല്‍കാന്‍ അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ ചൂണ്ടിക്കാണിച്ച ഭൂമികളില്‍ കൊടിനാട്ടും. കടമക്കുടി ചരിയംതുരുത്തില്‍ ഭൂസംരക്ഷണസമരസമിതി നടത്തിയ മാര്‍ച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കും : വൈക്കം വിശ്വന്‍
കോട്ടയം: ഭൂസമരത്തിലെ ആവശ്യങ്ങള്‍ അടിയന്തരമായി സര്‍ക്കാര്‍ അംഗീകരിക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം വൈക്കംവിശ്വന്‍ പറഞ്ഞു. അല്ലാത്തപക്ഷം സമരം ശക്തമാക്കും. ഭൂസംരക്ഷണ സമരം അനാവശ്യമാണെന്ന തോന്നല്‍ റവന്യു മന്ത്രി അടൂര്‍ പ്രകാശിനും യുഡിഎഫിനും മാത്രമാണുള്ളതെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. കോട്ടയം കുമരകം മെത്രാന്‍ കായലിലെ അവകാശം സ്ഥാപിക്കല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂപരിഷ്ക്കരണ നടപടികള്‍ രാജ്യത്ത് നടപ്പായിട്ടില്ല. എല്ലായിടത്തും കോര്‍പ്പറേറ്റുകള്‍ ഭൂമി വാങ്ങിക്കൂട്ടുന്നു. കേരളത്തില്‍ മിച്ചഭൂമി നിയമം ലംഘിച്ച് പലരും ഭൂമി കയ്യടക്കുന്നു. ഇത്തരം ഭൂമി മോചിപ്പിച്ച് ഭൂ രഹിതര്‍ക്കും ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സമൂഹത്തിലും ജനജീവിതത്തിലും മാറ്റങ്ങള്‍ ശക്തിപ്പെടുത്തുന്ന സമരമാണിത് - വൈക്കം വിശ്വന്‍ പറഞ്ഞു.
സര്‍ക്കാര്‍ ഭൂമാഫിയയുടെയുംകള്ളപ്പണക്കാരുടെയും സംരക്ഷകരായി: എളമരം കരീം
പരിയാരം: ഭൂമാഫിയയുടെയും കള്ളപ്പണക്കാരുടെയും സംരക്ഷകരായി യുഡിഎഫ് സര്‍ക്കാര്‍ മാറിയെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറിയറ്റ് അംഗം എളമരം കരീം പറഞ്ഞു. മിച്ചഭൂമിവിതരണം അവസാനിപ്പിച്ച് സാധാരണക്കാരന് തലചായ്ക്കാനുള്ള അവകാശംപോലും നിഷേധിക്കുകയാണ് സര്‍ക്കാര്‍. പാട്ടവ്യവസ്ഥ ലംഘിക്കുന്ന വന്‍കിട തോട്ടം ഉടമകള്‍ക്കും മണ്ണിനെ നിക്ഷേപമായി കാണുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയക്കും വേണ്ടിയാണ് ഇവരുടെ പ്രവര്‍ത്തനം. അതിനായി നിയമങ്ങളും ചട്ടങ്ങളും മാറ്റിയെഴുതുകയാണ്. കേരളത്തില്‍ അലയടിക്കുന്ന ഭൂസമരം സര്‍ക്കാരിനുള്ള ശക്തമായ മുന്നറിയിപ്പാകുമെന്നും എളമരം കരീം പറഞ്ഞു.
കേരളം ഭൂരഹിതരുടെ നാടാകുന്നത് അപമാനകരമാണ്. ഇ എംഎസ് സര്‍ക്കാര്‍ ആവിഷ്കരിച്ച ഭൂപരിഷ്കരണനിയമം അട്ടിമറിക്കുകയാണ് സര്‍ക്കാര്‍. മിച്ചഭൂമിവിതരണം നിര്‍ത്തി. തോട്ടങ്ങളെ ഭൂപരിധിനിയമത്തില്‍നിന്ന് ഒഴിവാക്കാന്‍ ഹെക്ടറില്‍ 150 കശുമാവ് തൈ നട്ടാല്‍ തോട്ടമായി പരിഗണിക്കും. മിച്ചഭൂമിയായി ഏറ്റെടുത്ത് വിതരണം ചെയ്യുന്നത് തടയാനാണിത്. സര്‍ക്കാരില്‍നിന്ന് പാട്ടത്തിനെടുത്ത വന്‍കിട തോട്ടങ്ങള്‍ കരാര്‍വ്യവസ്ഥ ലംഘിച്ച് റബര്‍തോട്ടങ്ങളാക്കുകയാണ്. നെല്ലിയാമ്പതിയില്‍ ചീഫ്വിപ്പ് പി സി ജോര്‍ജും സംഘവും ചെയ്യുന്നത് ഇതാണ്. പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ സര്‍ക്കാര്‍ തിരിച്ചുപിടിക്കുന്നില്ല. ഹാരിസണ്‍ മലയാളം ഇത്തരത്തില്‍ വന്‍തോതില്‍ ഭൂമി കൈയടക്കിയിട്ടുണ്ട്. തോട്ടഭൂമിയുടെ അഞ്ച് ശതമാനം ടൂറിസം ആവശ്യങ്ങള്‍ക്ക് മാറ്റിവയ്ക്കണമെന്നും സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നു. മലകളിലും മറ്റുമായി വന്‍ പാരിസ്ഥിതികപ്രാധാന്യമുള്ള സ്ഥലങ്ങളാണ് ഇത്തരത്തില്‍ മാഫിയക്ക് കൈമാറുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍- നീര്‍ത്തട സംരക്ഷണനിയമം സര്‍ക്കാര്‍ അട്ടിമറിച്ചത് വന്‍ പാരിസ്ഥിതികാഘാതത്തിന് ഇടയാക്കും. വരള്‍ച്ചഭീഷണി നേരിടുന്ന സംസ്ഥാനത്തിന് ഭാവിയില്‍ കടുത്ത പ്രത്യാഘാതമുണ്ടാക്കും. -അദ്ദേഹം പറഞ്ഞു.
ഭൂസമരം കണ്ടില്ലെന്ന് നടിക്കാനാവില്ല: വി വി ദക്ഷിണാമൂര്‍ത്തി
ഉള്ളിയേരി: ഭൂസമരം കണ്ടില്ലെന്ന് നടിക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറാകുന്നതെങ്കില്‍ അതാപത്തായിത്തീരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തി പറഞ്ഞു. സമരത്തെ അപഹസിക്കുന്ന സര്‍ക്കാര്‍ ദുഃഖിക്കേണ്ടിവരും. ഭൂമാഫിയയെ സംരക്ഷിക്കുന്ന സര്‍ക്കാരിനെതിരെ ഭൂമിയില്ലാത്ത പാവങ്ങളുടെ ജനകീയരോഷമാണ് ഉയരാന്‍പോകുന്നത്. അതിനെ അതിജീവിക്കാനാവില്ല- അഞ്ജനോര്‍മലയില്‍ ഭൂസംരക്ഷണസമരം ഉദ്ഘാടനംചെയ്ത് ദക്ഷിണാമൂര്‍ത്തി പറഞ്ഞു. സമരത്തെ തള്ളിപ്പറയുന്നവര്‍ക്ക് പിന്നീട് തിരുത്തേണ്ടിവരും. അതിന്റെ സൂചന ഇപ്പോഴേ പ്രകടമാണ്. ആഗസ്ത് 15ന് മുമ്പ് ഒരുലക്ഷം ഭൂരഹിതര്‍ക്ക് ഭൂമി വിതരണംചെയ്യുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഈ സമരംകൊണ്ടുണ്ടായതാണ്. അതിനാല്‍ തന്നെ സമരം തുടങ്ങുംമുമ്പ് വിജയിച്ചുകഴിഞ്ഞു. സമരത്തിന്റെ ഭാഗമായല്ലാതെ കേരളത്തിലാര്‍ക്കും ഭൂമി കിട്ടിയിട്ടില്ല. സര്‍ക്കാരിന്റെ സൗജന്യമായല്ല പാവങ്ങള്‍ക്ക് ഭൂമി ലഭിച്ചതെന്ന് കോണ്‍ഗ്രസുകാരും ഭരണാധികാരികളും മറക്കണ്ട. കര്‍ഷക-ജനകീയപ്രക്ഷോഭത്തിലൂടെ രൂപംകൊണ്ട ഇ എം എസ് സര്‍ക്കാരാണ് കുടികിടപ്പൊഴിവാക്കിയത്. ഭൂപരിഷ്കരണവും കമ്യൂണിസ്റ്റ് ഭരണത്തിന്റെ നേട്ടമായിരുന്നു. അതട്ടിമറിച്ചവരാണ് കോണ്‍ഗ്രസ്. ഇന്നും അത് തുടരുന്നു. ഇപ്പോള്‍ ഭൂപ്രമാണിമാര്‍ക്കായി വീണ്ടും അട്ടിമറിനടത്താനാണ് നീക്കം. തോട്ടവിളയെന്ന് പറഞ്ഞ് ഭൂപരിധി ഒഴിവാക്കി കൊടുക്കാനുള്ള നീക്കം ഇതിന്റെ ഭാഗമാണ-അദ്ദേഹം പറഞ്ഞു.
ഭൂസമരത്തെ നേരിടുമെന്ന്: റവന്യൂ മന്ത്രി
തിരു: സിപിഐ എം നടത്തുന്ന ഭൂസംരക്ഷണസമരത്തെ സര്‍ക്കാര്‍ നേരിടുക തന്നെ ചെയ്യുമെന്ന് റവന്യു മന്ത്രി അടൂര്‍ പ്രകാശ്. ഭൂപരിഷ്കരണനിയമത്തില്‍ മാറ്റംവരുത്തി തോട്ടം ഭൂമിയിലൊരുഭാഗം ടൂറിസത്തിന് വിട്ടുകൊടുക്കുന്നത് തോട്ടങ്ങളെ സംരക്ഷിക്കാനുദ്ദേശിച്ചാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ ഭൂരഹിതര്‍ക്കും 2015ഓടെ ഭൂമി നല്‍കുമെന്നും മന്ത്രി അവകാശപ്പെട്ടു. സിപിഐ എം നടത്താന്‍ പോകുന്ന സമരത്തില്‍ വീണുപോകരുത്. അവരെ കേസില്‍പ്പെടുത്താനാണ് ശ്രമിക്കുന്നത്. സമരത്തെ സര്‍ക്കാര്‍ താലോലിക്കില്ല. സംസ്ഥാനത്ത് 2,33,232 ഭൂരഹിതരുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇവര്‍ക്കെല്ലാവര്‍ക്കും മൂന്ന് സെന്റു വീതം നല്‍കുമെന്നും മന്ത്രി പറഞ്ഞു
deshabhimani 020113
തളരാത്ത വീര്യവുമായി അബ്ദുള്ള
മലപ്പുറം: ശരീരം തളര്‍ത്തിയെങ്കിലും അബ്ദുള്ളയ്ക്ക് തളര്‍ന്നിരിക്കാനാവില്ല; ഇത് അതിജീവനത്തിനുള്ള പോരാട്ടമാണ്. മലപ്പുറം വണ്ടൂര്‍ വാണിയമ്പലം പാലാമഠം മിച്ചഭൂമിയിലേക്ക് കൂട്ടുകാരന്റെ തോളിലേറി അബ്ദുള്ളയെത്തിയത് സമരവളന്റിയര്‍മാര്‍ക്ക് ആവേശമായി. സിപിഐ എം എന്ന് ആലേഖനംചെയ്ത തൊപ്പിയണിഞ്ഞ്, മുഷ്ടി ചുരുട്ടി, ഉറച്ച ശബ്ദത്തില്‍ മുദ്രാവാക്യങ്ങളുമായാണ് അബ്ദുള്ളയെത്തിയത്. തൃക്കലങ്ങോട് ആനക്കുട്ടുപുറത്താണ് സ്വദേശം. 25 വര്‍ഷം മുമ്പ് പനിവന്ന് കൈകള്‍ക്ക് സ്വാധീനം നഷ്ടമായി. കാലുകള്‍ തളര്‍ന്നു. എങ്കിലും മദ്രസാ അധ്യാപകനായ അബ്ദുള്ളയുടെ ഉള്ളിലെ വിപ്ലവത്തിരി അണഞ്ഞില്ല. കൂട്ടിന് സഹധര്‍മിണി കൂരാട്ടെ സക്കീനയും മകന്‍ ആഷിഖും.
നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും കാരുണ്യത്തിലാണ് ഇപ്പോള്‍ ജീവിതം. തുഛമായ വികലാംഗ പെന്‍ഷന്‍ ഒന്നിനും തികയുന്നില്ല. വിലക്കയറ്റം കൂടിയായപ്പോള്‍ ജീവിതം വഴിമുട്ടുമെന്നായി. ഒരു തുണ്ട് ഭൂമിപോലും സ്വന്തമായില്ല. കൂരാട് ഭാര്യവീട്ടിലാണ് താമസം. ചെങ്കൊടി നെഞ്ചോടുചേര്‍ത്ത് അബ്ദുള്ള പറയുന്നു ഈ സമരം വിജയിക്കും; ഇത് പാവപ്പെട്ടവനും അധ്വാനിക്കുന്നവനും ഭൂമിയുടെ യഥാര്‍ഥ അവകാശികള്‍ക്കും വേണ്ടിയുള്ള സമരമാണ്. സമരചരിത്രത്തിലെ മറ്റൊരു ഏടാകുന്ന സമരത്തില്‍ അണിചേരാന്‍ കഴിഞ്ഞ ചാരിതാര്‍ഥ്യവുമായാണ് അബ്ദുള്ള പ്രതീക്ഷകളുടെ ചൊങ്കൊടി പാറിപ്പറക്കുന്ന സമരപ്പന്തല്‍ വിട്ടത്.
നാലുപതിറ്റാണ്ടിനിപ്പുറവും ആവേശം ചോരാതെ
പരിയാരം: 1970ല്‍ തില്ലങ്കേരിയില്‍ നടന്ന മിച്ചഭൂമി സമരത്തിന്റെ ജ്വലിക്കുന്ന ആവേശവുമായാണ് പട്ടാന്നൂരിലെ പള്ളിക്കാല്‍ രാഘവനും(59) മാവിലവീട്ടില്‍ നാരായണ(65)നും അവുങ്ങുംപൊയിലില്‍ സമരത്തിനെത്തിയത്. നാലുപതിറ്റാണ്ടിനിപ്പുറം നടക്കുന്ന ഭൂസമരത്തില്‍ പുതുതലമുറയ്ക്കൊപ്പം പങ്കെടുക്കുമ്പോള്‍ ഇവര്‍ക്ക് ആവേശവും ഇരട്ടി.
തില്ലങ്കേരിയിലെ കാവുവെന്ന ജന്മിയുടെ ഭൂമി പിടിച്ചെടുക്കാനായിരുന്നു സമരം. എ കെ ജിയും പി വി കുഞ്ഞിക്കണ്ണനുമൊക്കെ സമരഭടന്മാരെ കാണാനെത്തിയത് ഇന്നും ആവേശം പകരുന്ന ഓര്‍മ. കെ മാധവന്‍ മാസ്റ്ററും കെ പി സഹദേവനും അടക്കമുള്ളവരായിരുന്നു നേതാക്കള്‍. പതിനഞ്ചു പേരടങ്ങിയ ബാച്ചില്‍ ജീവിച്ചിരിക്കുന്നത് അഞ്ചു പേര്‍. സമരത്തില്‍ പങ്കെടുത്തതിന് ഒരുമാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവ് അനുഭവിച്ചു. തങ്ങളുടെ സമരം പുതുതലമുറക്ക് ആവേശം പകരണമെന്നാണ് ഇരുവരുടെയും ആഗ്രഹം.
deshabhimani 020113
നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും കാരുണ്യത്തിലാണ് ഇപ്പോള്‍ ജീവിതം. തുഛമായ വികലാംഗ പെന്‍ഷന്‍ ഒന്നിനും തികയുന്നില്ല. വിലക്കയറ്റം കൂടിയായപ്പോള്‍ ജീവിതം വഴിമുട്ടുമെന്നായി. ഒരു തുണ്ട് ഭൂമിപോലും സ്വന്തമായില്ല. കൂരാട് ഭാര്യവീട്ടിലാണ് താമസം. ചെങ്കൊടി നെഞ്ചോടുചേര്‍ത്ത് അബ്ദുള്ള പറയുന്നു ഈ സമരം വിജയിക്കും; ഇത് പാവപ്പെട്ടവനും അധ്വാനിക്കുന്നവനും ഭൂമിയുടെ യഥാര്‍ഥ അവകാശികള്‍ക്കും വേണ്ടിയുള്ള സമരമാണ്. സമരചരിത്രത്തിലെ മറ്റൊരു ഏടാകുന്ന സമരത്തില്‍ അണിചേരാന്‍ കഴിഞ്ഞ ചാരിതാര്‍ഥ്യവുമായാണ് അബ്ദുള്ള പ്രതീക്ഷകളുടെ ചൊങ്കൊടി പാറിപ്പറക്കുന്ന സമരപ്പന്തല്‍ വിട്ടത്.
നാലുപതിറ്റാണ്ടിനിപ്പുറവും ആവേശം ചോരാതെ
പരിയാരം: 1970ല്‍ തില്ലങ്കേരിയില്‍ നടന്ന മിച്ചഭൂമി സമരത്തിന്റെ ജ്വലിക്കുന്ന ആവേശവുമായാണ് പട്ടാന്നൂരിലെ പള്ളിക്കാല്‍ രാഘവനും(59) മാവിലവീട്ടില്‍ നാരായണ(65)നും അവുങ്ങുംപൊയിലില്‍ സമരത്തിനെത്തിയത്. നാലുപതിറ്റാണ്ടിനിപ്പുറം നടക്കുന്ന ഭൂസമരത്തില്‍ പുതുതലമുറയ്ക്കൊപ്പം പങ്കെടുക്കുമ്പോള്‍ ഇവര്‍ക്ക് ആവേശവും ഇരട്ടി.
തില്ലങ്കേരിയിലെ കാവുവെന്ന ജന്മിയുടെ ഭൂമി പിടിച്ചെടുക്കാനായിരുന്നു സമരം. എ കെ ജിയും പി വി കുഞ്ഞിക്കണ്ണനുമൊക്കെ സമരഭടന്മാരെ കാണാനെത്തിയത് ഇന്നും ആവേശം പകരുന്ന ഓര്‍മ. കെ മാധവന്‍ മാസ്റ്ററും കെ പി സഹദേവനും അടക്കമുള്ളവരായിരുന്നു നേതാക്കള്‍. പതിനഞ്ചു പേരടങ്ങിയ ബാച്ചില്‍ ജീവിച്ചിരിക്കുന്നത് അഞ്ചു പേര്‍. സമരത്തില്‍ പങ്കെടുത്തതിന് ഒരുമാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവ് അനുഭവിച്ചു. തങ്ങളുടെ സമരം പുതുതലമുറക്ക് ആവേശം പകരണമെന്നാണ് ഇരുവരുടെയും ആഗ്രഹം.
deshabhimani 020113
Tuesday, January 1, 2013
ജീവനക്കാരോട് യുദ്ധംവേണ്ട
ഉമ്മന്‍ചാണ്ടി നയിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നവലിബറല്‍നയങ്ങളോടുള്ള അമിത വിധേയത്വവും അതിരുകളില്ലാത്ത ധാര്‍ഷ്ട്യവുമാണ് ചൊവ്വാഴ്ച ജീവനക്കാരുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ പൊട്ടിയൊഴുകിയത്. ഏറ്റവും മികച്ച സാമൂഹ്യസുരക്ഷാപദ്ധതിയായ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ അട്ടിമറിച്ച്, കമ്പോളശക്തികളുടെ സൃഷ്ടിയായ പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കിയേ തീരൂ എന്ന വാശിയാണ് ചര്‍ച്ചയിലുടനീളം മുഖ്യമന്ത്രി പ്രകടിപ്പിച്ചത് എന്ന് വാര്‍ത്തകളില്‍ കാണുന്നു. കേരളത്തിലെ ജീവനക്കാര്‍ ഇന്നനുഭവിക്കുന്ന ആനുകൂല്യങ്ങളും അവകാശങ്ങളും ആരും ഔദാര്യമായി നല്‍കിയതല്ല; ത്യാഗനിര്‍ഭരമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ്. ജീവനക്കാര്‍ സാധാരണ ജനങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്നവരല്ല. ജനങ്ങളുടെ പിന്തുണയോടെയും സഹായത്തോടെയുമാണ് ജീവനക്കാരുടെ ഓരോ പോരാട്ടവും വിജയത്തിലെത്തിയത്. എന്നാല്‍, ജീവനക്കാരും ജനങ്ങളും രണ്ടു തട്ടിലാണെന്നുവരുത്തി അതിശയോക്തിപരമായ പ്രചാരണങ്ങള്‍ സംഘടിപ്പിച്ച് ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ഗൂഢതന്ത്രം യുഡിഎഫ് ഭരണത്തിലെത്തിയ പല ഘട്ടങ്ങളിലും പ്രയോഗിച്ചിട്ടുണ്ട്. അതിന്റെ പുതിയ രൂപമാണ് മുഖ്യമന്ത്രിയുടെ സമീപനത്തില്‍ ചൊവ്വാഴ്ച തെളിഞ്ഞുനിന്നത്.
പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിനെതിരെ സംഘടനകള്‍ ജനുവരി എട്ടുമുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കയാണ്. അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്. നേരത്തെ, ആഗസ്ത് 16ന് സംഘടനകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന്, ജീവനക്കാരുടെ ആവശ്യങ്ങള്‍ അക്കമിട്ട് നിരത്തിയതാണ്. അവിടെ ഉന്നയിക്കപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചു എന്ന് യോഗത്തെ അറിയിച്ച മുഖ്യമന്ത്രിക്ക് അതില്‍ ഏതെങ്കിലുമൊരു പ്രശ്നം പരിഹരിച്ചതായി അവകാശപ്പെടാനില്ലായിരുന്നു. ""നിലവിലുള്ള ജീവനക്കാര്‍ക്ക് പുതിയ പെന്‍ഷന്‍പദ്ധതി ബാധകമാക്കുകയില്ല. എന്നാല്‍, 2013 ഏപ്രില്‍ ഒന്നുമുതല്‍ സര്‍വീസില്‍ വരുന്നവര്‍ക്ക് ഇത് ബാധകമാകും"" എന്ന പഴയ പല്ലവി ഏറ്റുപാടിയശേഷം ജീവനക്കാരെ ദ്രോഹിക്കുന്നതിനുള്ള അപഹാസ്യമായ ന്യായീകരണങ്ങള്‍ നിരത്താനാണ് അദ്ദേഹം തയ്യാറായത്.
""കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ പെന്‍ഷന്‍ ചെലവ് നാലര ഇരട്ടി വര്‍ധിച്ചു. പെന്‍ഷന്‍ ചെലവ് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കിമാത്രമേ ഗവണ്‍മെന്റിന് മുന്നോട്ടുപോകാന്‍ കഴിയുകയുള്ളൂ"" എന്നും അതുകൊണ്ട് പണിമുടക്കില്‍നിന്ന് സംഘടനകള്‍ പിന്മാറണമെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ആവശ്യം. യഥാര്‍ഥത്തില്‍ ജീവനക്കാരും അധ്യാപകരും നേരിടുന്ന കൊടിയ വിപത്താണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി. നവലിബറല്‍ സാമ്പത്തികനയങ്ങളുടെ പ്രധാന ഇരകളാണ് സര്‍ക്കാര്‍ ജീവനക്കാര്‍. സേവനമേഖലകളെ തകര്‍ക്കുന്നതും തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാക്കുന്നതും ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നതുമാണ് ഈ നയങ്ങള്‍. സംസ്ഥാനസര്‍ക്കാരുകളും ഈ നയങ്ങള്‍ കര്‍ശനമായി പിന്തുടരണമെന്ന കേന്ദ്രത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങാതെയാണ് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോയത്. എന്നാല്‍, യുഡിഎഫ് കേന്ദ്രനയത്തിനുമുന്നില്‍ തലകുമ്പിട്ടുനില്‍ക്കുന്നു.
പങ്കാളിത്ത പെന്‍ഷന്‍പദ്ധതി ഏര്‍പ്പെടുത്തിയ ആഗസ്ത് എട്ടിന്റെ ഉത്തരവ് പിന്‍വലിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ആക്ഷന്‍ കൗണ്‍സില്‍ അക്കാര്യം ചര്‍ച്ച തുടങ്ങുമ്പോള്‍ത്തന്നെ ഉന്നയിച്ചതാണ്. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സേവനത്തിന്റെയും വേതനഘടനയുടെയും അവിഭാജ്യഘടകമാണ്. പങ്കാളിത്ത പെന്‍ഷന്‍പദ്ധതി അതിന് പകരംവയ്ക്കാന്‍ കഴിയുന്നതല്ല. ഇത് കേവലം ഓഹരിവിപണി അധിഷ്ഠിത നിക്ഷേപ പദ്ധതി മാത്രമാണ്. മിനിമം ആനുകൂല്യംപോലും ഉറപ്പാക്കപ്പെടുന്നില്ല. ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ വേതനത്തിന്റെ നിശ്ചിതശതമാനം നിര്‍ബന്ധപൂര്‍വം പിടിച്ചെടുത്ത് ഫലത്തില്‍ വെട്ടിക്കുറവ് വരുത്തുകയാണ്. ഇങ്ങനെ നിക്ഷേപിക്കപ്പെടുന്ന തുക സര്‍ക്കാരിനോ പൊതുസമൂഹത്തിനോ ഗുണകരമായി ഉപയോഗിക്കാന്‍ കഴിയില്ല. വന്‍കിട കോര്‍പറേറ്റുകളാണ് ഫണ്ട് മാനേജര്‍മാരായി പ്രവര്‍ത്തിക്കുക. മുതലാളിത്ത സാമ്പത്തികപ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള സാമ്രാജ്യത്വ ധനസ്ഥാപനങ്ങളുടെ ഉപായമാണ് പങ്കാളിത്ത പെന്‍ഷന്‍പദ്ധതിയെന്നര്‍ഥം. ഓഹരിക്കമ്പോളത്തിന്റെ തകര്‍ച്ച ഒഴിവാക്കി, സ്ഥിരത നിലനിര്‍ത്തുക എന്ന ഗൂഢോദ്ദേശ്യമാണ് ഇതിന്റെ പിന്നില്‍.
2001 സെപ്തംബറില്‍ ഇന്ത്യയിലെ പെന്‍ഷന്‍പരിഷ്കരണ നിര്‍ദേശങ്ങള്‍ എന്ന പേരില്‍ ഐഎംഎഫ് തയ്യാറാക്കിയ രേഖയാണ് ഇതിന്റെ അടിസ്ഥാനം. നിക്ഷേപ തുകയ്ക്കോ മിനിമം ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനോ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കാന്‍ പിഎഫ്ആര്‍ഡിഎ ബില്ലില്‍ വ്യവസ്ഥയില്ല. മിനിമം പെന്‍ഷന്‍ പോലും നിഷേധിക്കപ്പെടും. പുതിയ പെന്‍ഷന്‍പദ്ധതി പുതുതായി സര്‍വീസില്‍ പ്രവേശിച്ചവര്‍ക്കുമാത്രമാണ് എന്ന വാദം വിശ്വസനീയമല്ല. ഒരു നോട്ടിഫിക്കേഷനിലൂടെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഏതുവിഭാഗം ജീവനക്കാരെയും പങ്കാളിത്ത പെന്‍ഷന്‍പദ്ധതിയുടെ കീഴിലാക്കാമെന്ന് പിഎഫ്ആര്‍ഡിഎ ബില്ലില്‍ വ്യവസ്ഥയുണ്ട്. ജീവനക്കാരുടെ താല്‍പ്പര്യങ്ങള്‍ ഒരുതരത്തിലും സംരക്ഷിക്കപ്പെടില്ല എന്ന അവസ്ഥയാണ് വരുന്നത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പറഞ്ഞാണ്, ജീവനക്കാര്‍ക്കെതിരായ വികാരം സൃഷ്ടിച്ച് അവകാശങ്ങള്‍ കവരാന്‍ 2002ല്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായത്. ഇപ്പോള്‍ ഖജനാവിന്റെ അമിതഭാരത്തെക്കുറിച്ച് ആവര്‍ത്തിക്കുന്നു. കോര്‍പറേറ്റുകള്‍ക്ക് ശതകോടികളുടെ ആനുകൂല്യങ്ങള്‍ വാരിക്കൊടുക്കുന്ന കേന്ദ്രവും വന്‍കിട മാഫിയകളുടെ സംരക്ഷകരായ സംസ്ഥാന യുഡിഎഫ് ഭരണവും ആ പരിപാടി നേര്‍പാതിയാക്കി ചുരുക്കിയാല്‍ത്തന്നെ സമൃദ്ധമാകാനേയുള്ളൂ ഖജനാവ്. അതിന് ജീവനക്കാരുടെ ജീവിക്കാനുള്ള അവകാശത്തിന്റെ കഴുത്തിന് പിടിക്കേണ്ടതില്ല. അങ്ങനെ കഴുത്തിന് പിടിച്ചാല്‍ തിരിച്ചടി ജീവനക്കാരില്‍നിന്ന് മാത്രമാകില്ല, ഇന്നാട്ടിലെ അവകാശബോധമുള്ള ജനങ്ങളില്‍നിന്നാകെയാവും. പിടിവാശിക്കും ധാര്‍ഷ്ട്യത്തിനും അവധികൊടുത്ത് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍നിന്ന് പിന്മാറുന്നതാണ് സര്‍ക്കാരിനെ സംബന്ധിച്ച് വിവേകപൂര്‍ണമായ നടപടി എന്ന് ഞങ്ങള്‍ ഓര്‍മിപ്പിക്കട്ടെ.
deshabhimani editorial 020113
സബ്സിഡി, ആനുകൂല്യം അക്കൗണ്ടിലേക്ക് ഇന്നുമുതല്‍
സബ്സിഡികളും വിവിധ ക്ഷേമ ധനസഹായങ്ങളും ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ടു നല്‍കുന്ന പദ്ധതി 20 ജില്ലയില്‍ പരീക്ഷണാര്‍ഥം ചൊവ്വാഴ്ച ആരംഭിക്കും. കൂടുതല്‍ പദ്ധതികളെ ഇതില്‍പെടുത്തുമെന്നും കൂടുതല്‍ ജില്ലകളിലേക്ക് ഇക്കൊല്ലംതന്നെ പദ്ധതി വ്യാപിപ്പിക്കുമെന്നും കേന്ദ്ര ധനമന്ത്രി പി ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കരുതലോടെയാണ് പദ്ധതി ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യ, ഇന്ധന, രാസവളം സബ്സിഡികള്‍ നേരിട്ട് അക്കൗണ്ടിലേക്ക് നല്‍കുന്ന പദ്ധതി ആദ്യഘട്ടത്തിലില്ല. കൂടുതല്‍ സങ്കീര്‍ണമായ പ്രക്രിയയായതുകൊണ്ട് നിലവിലുള്ള സംവിധാനം തന്നെയാകും പാചകവാതക, മണ്ണെണ്ണ, ഡീസല്‍, ഭക്ഷ്യ, രാസവളം സബ്സിഡികള്‍ക്ക് തുടരുക. ആധാര്‍ കാര്‍ഡ് കിട്ടിയിട്ടില്ലാത്തവര്‍ക്ക് ബാങ്ക് അക്കൗണ്ടുണ്ടെങ്കില്‍ അതുവഴി ആനുകൂല്യം നല്‍കും-മന്ത്രി പറഞ്ഞു.
ജനുവരി ഒന്നു മുതല്‍ 26 പദ്ധതിയുടെ ആനുകൂല്യങ്ങള്‍ നേരിട്ട് നല്‍കിത്തുടങ്ങുമെന്നാണ് പ്രഖ്യാപനം. ഫെബ്രുവരി ഒന്നിന് 11 ജില്ലയെയും മാര്‍ച്ച് ഒന്നിന് 12 ജില്ലയെയും ഉള്‍പ്പെടുത്തും. ഈ സാമ്പത്തികവര്‍ഷം ഒടുവില്‍ 43 ജില്ലയിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാവും. എല്ലാ ജില്ലയിലും 26 പദ്ധതിയുടെയും ആനുകൂല്യങ്ങള്‍ ഒരുമിച്ച് നല്‍കിത്തുടങ്ങാനാവില്ല. ചില പദ്ധതികളിലെ ആനുകൂല്യങ്ങള്‍മാത്രം നല്‍കിക്കൊണ്ടാണ് ജില്ലകളില്‍ പദ്ധതി തുടങ്ങുക. ജനുവരി ഒന്നുമുതല്‍ പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ് നല്‍കിത്തുടങ്ങുന്ന ജില്ലകളില്‍ കേരളത്തിലെ വയനാടുമുണ്ട്. 26 പദ്ധതികളിലെയും ആനുകൂല്യം ജനുവരി ഒന്നിനുതന്നെ വയനാട് ജില്ലയില്‍ കിട്ടിത്തുടങ്ങില്ല. വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കള്‍, അവയില്‍ ബാങ്ക് അക്കൗണ്ടുകളുള്ളവരുടെ എണ്ണം തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോഴും തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കുംമുമ്പ് പ്രചാരണത്തിനുവേണ്ടി യുപിഎ സര്‍ക്കാര്‍ പദ്ധതി ആരംഭിക്കുകയാണ്. അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പാണ് പ്രധാന ലക്ഷ്യം. ആധാര്‍ കാര്‍ഡിനെ അടിസ്ഥാനമാക്കിയാണ് ആനുകൂല്യങ്ങള്‍ നല്‍കുക. ആനുകൂല്യം ഗുണഭോക്താക്കളുടെ കൈയില്‍ത്തന്നെ എത്തിക്കാനാണ് പുതിയ പദ്ധതിയെന്ന്് സര്‍ക്കാര്‍ അവകാശപ്പെടുന്നു. സ്കോളര്‍ഷിപ്പുകള്‍, വിവിധ ക്ഷേമപെന്‍ഷനുകള്‍, ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ വേതനം തുടങ്ങിയവയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കോ പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടിലേക്കോ നല്‍കുക. ആധാര്‍ കാര്‍ഡ് കിട്ടിയിട്ടില്ലാത്തവര്‍ക്ക് അത് കിട്ടാനും രജിസ്റ്റര്‍ചെയ്തിട്ടില്ലാത്തവര്‍ക്ക് രജിസ്റ്റര്‍ചെയ്യാനുമുള്ള ഒരുക്കങ്ങള്‍ ഇപ്പോഴും പാതിവഴിയിലാണ്.
deshabhimani 010113
ഈ പത്രത്തിനൊപ്പം ഞങ്ങളും
ആദിവാസിക്ക് ദേശാഭിമാനിയല്ലാതെ മറ്റേത് പത്രം, പിന്നോക്കക്കാര്‍ക്കൊപ്പം നില്‍ക്കുന്ന പത്രത്തിനൊപ്പം ഞങ്ങളും നില്‍ക്കും." ആദിവാസി ഭാഷയുടെ ചുവയുമില്ലാതെ കണിയാമ്പറ്റ കൊഴിഞ്ഞങ്ങാട് കോളനിയിലെ പി പി വാസു പറഞ്ഞു.
"എന്റെ പത്രം ദേശാഭിമാനി"യോട് ആദിവാസികളും ആവേശപൂര്‍വമാണ് പ്രതികരിക്കുന്നത്. അടിയാളരുടെ അവകാശപോരാട്ടങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയാണ് ദേശാഭിമാനിയെ ഇവരുടെ ഹൃദയത്തിലുറപ്പിച്ചത്. "വീട്ടില്‍ സ്വന്തമായി പത്രം വേണമെന്ന ആഗ്രഹത്തിലാണ് ഹുണ്ടികവച്ചത്. നാണയത്തുട്ടുകളിട്ട് പത്രം സ്വന്തമാക്കുമെന്നും വാസു പറഞ്ഞു. തലചായ്ക്കാന്‍ ഭൂമിക്കായി നടത്തുന്ന തങ്ങളുടെ സമരങ്ങളുടെ കുന്തമുനയായാണ് ഗോത്രവര്‍ഗം ഈ ജനകീയപത്രത്തെ കാണുന്നത്. ഭൂസമരത്തെ അധിക്ഷേപിക്കുകയും അധികാരികളുടെ വഞ്ചനയ്ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന നിലപാട് പല മാധ്യമങ്ങളും കൈക്കൊള്ളുമ്പോഴാണ് ദേശാഭിമാനിയുടെ ധീരമായ ഇടപെടല്‍. ആദിവാസികളുടെ സമരം രാജ്യശ്രദ്ധയില്‍ കൊണ്ടുവരാന്‍ ദേശാഭിമാനിയ്ക്കായി. കോളനികളില്‍ മുഴുവന്‍ കയറിയിറങ്ങി പത്രപ്രചാരണം നടത്തുമെന്നും ആദിവാസികളെ വായനയുടെ ലോകത്തെത്തിക്കുമെന്നും "ദേശാഭിമാനി എന്റെ പത്രം" പദ്ധതിയുടെ ഹുണ്ടിക ഉയര്‍ത്തി കാണിച്ച് വാസു പറഞ്ഞു.
വയനാട്ടില്‍ ഹുണ്ടികയിലൂടെ ദേശാഭിമാനി ഒന്നാംസ്ഥാനത്തേക്ക്
കല്‍പ്പറ്റ: പത്രപ്രചാരണ ചരിത്രത്തില്‍ മുന്നേറ്റം കുറിച്ച് വയനാട്ടില്‍ ദേശാഭിമാനി ഒന്നാമതെത്തുന്നു. മെയ് ഒന്നു മുതല്‍ ജില്ലയില്‍ ദേശാഭിമാനി പത്രത്തിന് 30000 വരിക്കാരുണ്ടാകും. സിപിഐഎം ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ പുതുതായി 20000 വീടുകളില്‍ എത്തിച്ച ഹുണ്ടികകളില്‍ ദിവസേന പത്ത് രൂപ വീതം നിക്ഷേപിച്ച് വാര്‍ഷിക വരിസംഖ്യയുണ്ടാക്കി ജനകീയ കൂട്ടായ്മയിലൂടെയാണ് ജില്ലയില്‍ ദേശാഭിമാനി ഒന്നാമതെത്തുക. നിലവിലുണ്ടായിരുന്ന പതിനായിരം വരിക്കാര്‍ കൂടിയാകുമ്പോള്‍ മറ്റ് പത്രങ്ങളെ പിന്നിലാക്കി പ്രചരണരംഗത്ത് ദേശാഭിമാനി ചരിത്രം കുറിക്കും. ജില്ലയിലെ വിവിധ ബ്രാഞ്ചുകള്‍ക്ക് കീഴിലായി 10361 വീടുകളില്‍ ഹുണ്ടികകള്‍ വെച്ചു കഴിഞ്ഞു. ബാക്കി വീടുകളില്‍ ജനുവരി അവസാനത്തോടെ ഹുണ്ടിക എത്തിക്കും. ഏപ്രിലില്‍ ബ്രാഞ്ച് അടിസ്ഥാനത്തില്‍ ഹുണ്ടികകള്‍ തുറന്ന്് തുക സമാഹരിക്കും. മെയ് മുതല്‍ 30000 വീടുകളില്‍ വാര്‍ത്തകളും വിശേഷങ്ങളുമായി ദേശാഭിമാനിയെത്തും.
deshabhimani 010113
"എന്റെ പത്രം ദേശാഭിമാനി"യോട് ആദിവാസികളും ആവേശപൂര്‍വമാണ് പ്രതികരിക്കുന്നത്. അടിയാളരുടെ അവകാശപോരാട്ടങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയാണ് ദേശാഭിമാനിയെ ഇവരുടെ ഹൃദയത്തിലുറപ്പിച്ചത്. "വീട്ടില്‍ സ്വന്തമായി പത്രം വേണമെന്ന ആഗ്രഹത്തിലാണ് ഹുണ്ടികവച്ചത്. നാണയത്തുട്ടുകളിട്ട് പത്രം സ്വന്തമാക്കുമെന്നും വാസു പറഞ്ഞു. തലചായ്ക്കാന്‍ ഭൂമിക്കായി നടത്തുന്ന തങ്ങളുടെ സമരങ്ങളുടെ കുന്തമുനയായാണ് ഗോത്രവര്‍ഗം ഈ ജനകീയപത്രത്തെ കാണുന്നത്. ഭൂസമരത്തെ അധിക്ഷേപിക്കുകയും അധികാരികളുടെ വഞ്ചനയ്ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന നിലപാട് പല മാധ്യമങ്ങളും കൈക്കൊള്ളുമ്പോഴാണ് ദേശാഭിമാനിയുടെ ധീരമായ ഇടപെടല്‍. ആദിവാസികളുടെ സമരം രാജ്യശ്രദ്ധയില്‍ കൊണ്ടുവരാന്‍ ദേശാഭിമാനിയ്ക്കായി. കോളനികളില്‍ മുഴുവന്‍ കയറിയിറങ്ങി പത്രപ്രചാരണം നടത്തുമെന്നും ആദിവാസികളെ വായനയുടെ ലോകത്തെത്തിക്കുമെന്നും "ദേശാഭിമാനി എന്റെ പത്രം" പദ്ധതിയുടെ ഹുണ്ടിക ഉയര്‍ത്തി കാണിച്ച് വാസു പറഞ്ഞു.
വയനാട്ടില്‍ ഹുണ്ടികയിലൂടെ ദേശാഭിമാനി ഒന്നാംസ്ഥാനത്തേക്ക്
കല്‍പ്പറ്റ: പത്രപ്രചാരണ ചരിത്രത്തില്‍ മുന്നേറ്റം കുറിച്ച് വയനാട്ടില്‍ ദേശാഭിമാനി ഒന്നാമതെത്തുന്നു. മെയ് ഒന്നു മുതല്‍ ജില്ലയില്‍ ദേശാഭിമാനി പത്രത്തിന് 30000 വരിക്കാരുണ്ടാകും. സിപിഐഎം ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ പുതുതായി 20000 വീടുകളില്‍ എത്തിച്ച ഹുണ്ടികകളില്‍ ദിവസേന പത്ത് രൂപ വീതം നിക്ഷേപിച്ച് വാര്‍ഷിക വരിസംഖ്യയുണ്ടാക്കി ജനകീയ കൂട്ടായ്മയിലൂടെയാണ് ജില്ലയില്‍ ദേശാഭിമാനി ഒന്നാമതെത്തുക. നിലവിലുണ്ടായിരുന്ന പതിനായിരം വരിക്കാര്‍ കൂടിയാകുമ്പോള്‍ മറ്റ് പത്രങ്ങളെ പിന്നിലാക്കി പ്രചരണരംഗത്ത് ദേശാഭിമാനി ചരിത്രം കുറിക്കും. ജില്ലയിലെ വിവിധ ബ്രാഞ്ചുകള്‍ക്ക് കീഴിലായി 10361 വീടുകളില്‍ ഹുണ്ടികകള്‍ വെച്ചു കഴിഞ്ഞു. ബാക്കി വീടുകളില്‍ ജനുവരി അവസാനത്തോടെ ഹുണ്ടിക എത്തിക്കും. ഏപ്രിലില്‍ ബ്രാഞ്ച് അടിസ്ഥാനത്തില്‍ ഹുണ്ടികകള്‍ തുറന്ന്് തുക സമാഹരിക്കും. മെയ് മുതല്‍ 30000 വീടുകളില്‍ വാര്‍ത്തകളും വിശേഷങ്ങളുമായി ദേശാഭിമാനിയെത്തും.
deshabhimani 010113
രോഗശയ്യയില്‍നിന്ന് ഷാവേസിന്റെ ആശംസ
ക്യൂബയില്‍ അര്‍ബുദ ശസ്ത്രക്രിയയെത്തുടര്‍ന്ന് ശ്വാസകോശ അണുബാധയുണ്ടായ വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് കടുത്ത സാഹചര്യമാണ് നേരിടുന്നതെന്ന് വൈസ് പ്രസിഡന്റ് നിക്കോളാസ് മഡൂറോ പറഞ്ഞു. ഷാവേസുമായി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ദേശീയകാര്യങ്ങളും സംസാരിച്ചതായും മഡൂറോ അറിയിച്ചു.
മുഴുവന്‍ വെനസ്വേലന്‍ കുടുംബങ്ങള്‍ക്കും പുതുവര്‍ഷാശംസ കൈമാറാന്‍ ഷാവേസ് പ്രത്യേകം ആവശ്യപ്പെട്ടതായും മഡൂറോ അറിയിച്ചു. രണ്ടാമതുമുണ്ടായ അര്‍ബുദത്തിന് ക്യൂബയില്‍ ശസ്ത്രക്രിയക്ക് വിധേയനായ ഷാവേസിന്റെ ആരോഗ്യനില ദുര്‍ബലമാണ്. ശ്വാസകോശ അണുബാധയുടെ ഫലമാണ് പുതിയ സങ്കീര്‍ണാവസ്ഥ. പുരോഗതി വിലയിരുത്താന്‍ ഹവാനയില്‍ എത്തിയ മഡൂറോ ഷാവേസിന്റെ കുടുംബത്തോടൊപ്പമുണ്ട്. ഷാവേസിന് ജനങ്ങള്‍ നല്‍കുന്ന പിന്തുണയ്ക്ക് മകള്‍ മരിയ ഗബ്രിയേല ഷാവേസ് ട്വിറ്റര്‍ സന്ദേശത്തില്‍ നന്ദി അറിയിച്ചു.
വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷാവേസ് ജനുവരി 10ന് പുതിയ ഊഴത്തിന് സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് രോഗബാധിതനായത്. പുതിയ അറിയിപ്പിനെത്തുടര്‍ന്ന് വെനസ്വേല തലസ്ഥാനത്തെ പുതുവര്‍ഷാഘോഷ പരിപാടി റദ്ദാക്കിയതായി വാര്‍ത്താ വിതരണ മന്ത്രി ഏണസ്റ്റോ വില്ലെഗാസ് അറിയിച്ചു.
deshabhimani 010113
Subscribe to:
Posts (Atom)



