Tuesday, April 27, 2010

അപവാദങ്ങള്‍ തള്ളി ഹര്‍ത്താല്‍ വിജയമാക്കുക

രാഷ്ട്രീയ പകപോക്കലിന് ഭരണഘടനാസ്ഥാപനങ്ങളെപ്പോലും ദുരുപയോഗിച്ച് കെട്ടിച്ചമച്ച ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മെയ് ഏഴിന് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയ മുന്നണിയുടെ പരമോന്നത നേതാവാണ് ഉമ്മന്‍ചാണ്ടി. ആ ഉമ്മന്‍ചാണ്ടി ഇപ്പോള്‍ ചോദിക്കുന്നു: എന്തിനാണ് ഹര്‍ത്താല്‍ പോലുള്ള മാരകായുധമെടുത്ത് കേന്ദ്രത്തിനെതിരെ ചുഴറ്റുന്നത് എന്ന്. സങ്കുചിത നേട്ടങ്ങള്‍ക്കായി ഏത് മാര്‍ഗവും ഉപേയോഗിച്ച് ശീലിച്ചവര്‍ക്കു ദഹിക്കുന്ന ന്യായമാണത്.

ഭക്ഷ്യവസ്തുക്കളുടെയും മറ്റു നിത്യോപയോഗസാധനങ്ങളുടെയും വില അനുദിനം കുതിച്ചുകയറുന്നതിനെതിരെയാണ് ഏപ്രില്‍ 27ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ആ ആയുധത്തിന്റെ പ്രഹരമേല്‍ക്കേണ്ടത് കേന്ദ്ര യുപിഎ സര്‍ക്കാരിനുമാത്രമാണ്. 13 മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മ രാജ്യവ്യാപക പ്രക്ഷോഭത്തിനിറങ്ങുമ്പോള്‍ തീര്‍ച്ചയായും ഉമ്മന്‍ചാണ്ടിയെപ്പോലുള്ളവര്‍ അസ്വസ്ഥരാകും. നവലിബറല്‍ നയങ്ങളും സാമ്രാജ്യത്വ അടിമത്തവുമായി മുന്നോട്ടുപോകുന്ന രണ്ടാം യുപിഎ സര്‍ക്കാരിനെതിരായ പുതിയ കരുത്തന്‍ മുന്നേറ്റത്തെയാണ് മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മ സൂചിപ്പിക്കുന്നത്. പാര്‍ലമെന്റിലും പുറത്തും യുപിഎ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുമ്പോഴുള്ള വെപ്രാളം ഹര്‍ത്താലിനെതിരായ വികാരമായി ഉമ്മന്‍ചാണ്ടിയില്‍നിന്ന് പുറത്തുവരുന്നു എന്നേയുള്ളൂ.

പതിമൂന്ന് മതനിരപേക്ഷ കക്ഷികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ഒരുദിവസത്തെ തോന്നല്‍കൊണ്ടല്ല. വിലക്കയറ്റം അടക്കമുള്ള അടിയന്തരപ്രശ്നങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 12ന് ഇടതുപക്ഷപാര്‍ടികള്‍ ഡല്‍ഹിയില്‍ റാലി നടത്തി. ഏപ്രില്‍ എട്ടിന് രാജ്യത്താകെ പിക്കറ്റിങ്ങും അറസ്റ്വരിക്കലും നടന്നു. അടുത്ത പടിയാണ് ഹര്‍ത്താല്‍. വിലക്കയറ്റം കൊണ്ടുണ്ടാകുന്ന ദുരിതം അവഗണിച്ച് കേന്ദ്രബജറ്റിലൂടെ ഡീസലിന്റെയും പെട്രോളിന്റെയും വില വര്‍ധിപ്പിച്ച നടപടിക്കെതിരെ ജനങ്ങള്‍ പ്രതിഷേധിക്കാന്‍ പാടില്ലെന്നാണോ ഉമ്മന്‍ചാണ്ടിയുടെ നിര്‍ബന്ധം? വിലക്കയറ്റം തടയാനും പൊതുവിതരണസംവിധാനം കാര്യക്ഷമമാക്കാനും അവശ്യനടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ നിര്‍ബന്ധിക്കുന്നതിന് മറ്റെന്തുവഴിയുണ്ടെന്ന് ഉമ്മന്‍ചാണ്ടിതന്നെ പറയണം.

ആഗോളവല്‍ക്കരണനയങ്ങള്‍ ശക്തമായി നടപ്പാക്കുന്ന യുപിഎ സര്‍ക്കാരിന്റെ ദുര്‍നയത്തിന്റെ ഭാഗമായാണ് വിലക്കയറ്റം രൂക്ഷമായത്. വന്‍കിട കുത്തകകള്‍ക്ക് ശതകോടികളുടെ ആനുകൂല്യങ്ങള്‍ നല്‍കുന്ന കേന്ദ്രം ഭക്ഷ്യ സബ്സിഡിക്ക് പണമില്ലെന്നു പറയുന്നു. കേരളത്തിനുള്ള അരി നിഷേധിക്കുന്നു. പൊതുവിതരണസമ്പ്രദായം തകര്‍ക്കുന്നു. ഇതിലെല്ലാം പ്രതിഷേധിച്ചുകൊണ്ടാണ് കേരളം ഹര്‍ത്താലാചരിക്കുന്നത്. അല്ലാതെ ചടങ്ങിനുവേണ്ടിയോ ഹര്‍ത്താലിനോടുള്ള പ്രണയംകൊണ്ടോ അല്ല. വിലക്കയറ്റം രാജ്യത്തെ സുപ്രധാനമായ പ്രശ്നമാണെന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും യുപിഎ അധ്യക്ഷയും പരസ്യമായി സമ്മതിച്ചതാണ്. അതേസമയംതന്നെ ജനവിരുദ്ധ നയങ്ങളില്‍ അവര്‍ കൂടുതല്‍കൂടുതല്‍ മുഴുകുകയും ചെയ്യുന്നു. ജനങ്ങളുടെ സംഘടിതമായ ചെറുത്തുനില്‍പ്പിലൂടെയേ ഇത്തരം ദുര്‍നയങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ കഴിയൂ എന്നത് ചരിത്രയാഥാര്‍ഥ്യമാണ്. സാമ്രാജ്യഭരണത്തിനെതിരെ നിയമലംഘന സമരത്തിന് നേതൃത്വം നല്‍കിയ ഗാന്ധിജിയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്നെങ്കിലും ജനങ്ങളുടെ സമരത്തെ അധിക്ഷേപിക്കുന്ന ഉമ്മന്‍ചാണ്ടിയെപ്പോലുള്ളവര്‍ ഓര്‍ക്കേണ്ടതുണ്ട്.

ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ് ജനങ്ങള്‍ സമരരംഗത്തിറങ്ങുന്നത്. ഈ സമരം വിജയിക്കേണ്ടത് രാജ്യത്തിന്റെയും ഭാവി തലമുറയുടെയും ആവശ്യമാണ്. ചൊവ്വാഴ്ചത്തെ ഹര്‍ത്താല്‍ വന്‍വിജയമാക്കാന്‍ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും സഹായവും ഉണ്ടാകേണ്ടതുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം 27042010

21 comments:

  1. രാഷ്ട്രീയ പകപോക്കലിന് ഭരണഘടനാസ്ഥാപനങ്ങളെപ്പോലും ദുരുപയോഗിച്ച് കെട്ടിച്ചമച്ച ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മെയ് ഏഴിന് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയ മുന്നണിയുടെ പരമോന്നത നേതാവാണ് ഉമ്മന്‍ചാണ്ടി. ആ ഉമ്മന്‍ചാണ്ടി ഇപ്പോള്‍ ചോദിക്കുന്നു: എന്തിനാണ് ഹര്‍ത്താല്‍ പോലുള്ള മാരകായുധമെടുത്ത് കേന്ദ്രത്തിനെതിരെ ചുഴറ്റുന്നത് എന്ന്. സങ്കുചിത നേട്ടങ്ങള്‍ക്കായി ഏത് മാര്‍ഗവും ഉപേയോഗിച്ച് ശീലിച്ചവര്‍ക്കു ദഹിക്കുന്ന ന്യായമാണത്.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ചില പ്രബുദ്ധരായ മലയാളം ബ്ലോഗ്ഗര്‍മാര്‍ പണിമുടക്കെന്ന എന്ന ഈ പ്രാകൃതസമരമുറയെ എങ്ങനെ പിന്തുണക്കുന്നു എന്നു മനസ്സിലാവുന്നില്ല..അതു ആഹ്വാനം ചെയ്യുന്നതു യു.ഡി.എഫ് ആയാലും സി.പി.എം ആയാ‍ലും ബി.ജെ.പി ആയാ‍ലും ശരിയല്ല എന്നു പറയാനുള്ള ചങ്കൂറ്റം കാണിച്ചില്ലെങ്കില്‍ പിന്നെ എന്തിനാ ഈ പാഴ്..?

    പണിമുടക്കിനു ശമ്പളക്കാ‍രനും ഐ.ടി ക്കാരനും ഗള്‍ഫ് കാരനും കൃത്യമായി ശമ്പളം കിട്ടും.. എന്നാല്‍ കൂലിപ്പണിക്കാരന് കൂലിയില്ല..ഇതാണോ നമ്മുടെ ചില പ്രബുദ്ധരായ മലയാള ബ്ലോഗ്ഗര്‍മ്മാരും മന്ത്രിമാരും പറയുന്ന പ്രതിഷേധമുറ?

    ഒരു ദിവസം ഉല്പാദനവും സേവനവും നിര്‍ത്തിവച്ചു വിലക്കയറ്റത്തിനെതിരെ പ്രതിഷേധിക്കുന്നതു ശുദ്ധമണ്ടത്തരമാണെന്നു കൌശലക്കാരായ രാഷ്ട്രീയനേതാ‍ക്കള്‍ മറച്ചുവയ്ക്കുന്നതു മനസ്സിലാക്കാം, നാം അതു ചെയ്യണോ?

    മായം ചേര്‍ത്തും , തൂക്കത്തില്‍ വെള്ളം ചേര്‍ത്തും, അടിസ്ഥാനരഹിതമായി എം.ആര്‍.പി സ്റ്റിക്കര്‍ ഒട്ടിച്ചും ഉപഭോക്താക്കളെ പിഴിഞ്ഞു കച്ചവടക്കാര്‍ കൊളളലാഭം ഉണ്ടാക്കുന്നത് സാധാരണക്കാരന്റെ നിത്യജീവിതത്തിലെ പ്രശ്നമാണ്.അതു വൈറ്റ് കോളര്‍ മന്ത്രിമാര്‍ക്ക് കണ്ടില്ലെന്നു നടിക്കാം, പക്ഷെ നമ്മള്‍? ഉപഭൊക്താക്കള്‍ അജ്ഞരും അസംഘടിതരും നിസ്സഹായരുമാണ്.. ഇതിനു വേണ്ടിയാണ് ആത്മാര്‍ത്ഥതയുള്ള ജനസേവകരും (if any) പ്രബുദ്ധരായ ബ്ലോഗ്ഗര്‍മാരും ഉറക്കെ പറയേണ്ടത്..അല്ലാതെ ...?

    ഇങ്ങനെയൊക്കെ പറയുന്നവരെ അരാഷ്ട്രീയക്കാര്‍ എന്നോ പിതൃശൂന്യര്‍ എന്നൊന്നും വിളിച്ചേക്കല്ലേ..രാഷ്ട്രീയാന്ധതയില്ലാത്തവര്‍ എന്നു വിളിക്കൂ..പൌരന്‍ എന്നു പറയുന്നതില്‍ ആണ് പാര്‍ട്ടിക്കാരന്‍ എന്ന് പറയുന്നതിലും ഏറെ അഭിമാനം. വിദേശങ്ങളിലും അന്യസംസ്ഥാനങ്ങളിലും അവിടത്തെ പൌരനായി വര്‍ഷങ്ങളായി സസുഖം ജീവിക്കുന്നവനും കേരളത്തിലെ പണിമുടക്കിനെ ന്യായികരിച്ച് കെട്ടുന്ന ഈ രാഷ്ട്രീയ വേഷമുണ്ടല്ലോ, അത് ജുഗുപ്സാവഹമാണ്.

    ReplyDelete
  4. ബ്രിട്ടീശുകാര്‍ക്കെതിരെ സമരം ചെയ്തു എത്ര ബുദ്ധിമാന്മാരായ കുട്ടികള്ടെ വിദ്യാഭ്യാസം നശിച്ചു, എത്ര നല്ല വക്കീലന്മാര്‍ വെറും ഏഴാം കൂളികലായി എത്ര ഡോക്ടര്മാര് കഞ്ഞി ഡോക്ട്ടര്മാരായി. ആ ഗാന്ധിയെ എന്റെ കയ്യില്‍ കിട്ടിയാ ( മനോരമ ഒരു ഘട്ടംവരെ ഗാന്ധി എന്നായിരുന്നു എഴുതിയിരുന്നത്, ബ്രിട്ടീഷുകാര്‍ പോകും എന്നായപ്പോ മഹാത്മജി ആയി)
    ഫ്രാന്‍സില്‍ നാലഞ്ചു കൊല്ലം മുമ്പ് 'വിഡ്ഢി ജനം' പ്രതികരിച്ചു, ആയിരത്തോളം വാഹനങ്ങള് ‍ അഗ്നിക്കിരയായി. അതിനു പിന്നില്‍ ഏതോ പോളിറ്റ് ബ്യൂറോ ഉണ്ട്,ഉണ്ട്..തീര്‍ച്ച.
    പിന്നെ വിമോചന സമരത്തില്‍ ബസ്സ് കത്തിച്ചതും വെടിവെപ്പും സര്‍ക്കാരിനെ തന്നെ കലാപം നടത്തി അട്ടിമറി ച്ച്ചതും ഒന്നും ഇതുപോലെ അല്ല. അത് ജനാധിപത്യം സംരക്ഷിക്കാന്‍. അല്ലെങ്കില് ഇവിടെ ചോന്ന ചട്ടി ഇട്ടു എല്ലാരും നടക്കേണ്ടി വന്നേനെ.

    ReplyDelete
  5. My cousin, who is paralyzed below neck after a fatal bike accident five years ago, came to kerala for treatment last week.

    His to and fro air ticket was booked two months in advance.

    His return flight was today.

    I just have been informed by my parents that he missed the flight as a group of idiots stopped our car and did not allow them to proceed to the air port.

    What the fu@k did u @$$holes gain by causing this to an unfortunate boy?

    Shame on you all.

    ReplyDelete
  6. ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്ന കാലത്തോളം കാക്കര ഹർത്താൽ വിരുദ്ധനാണ്‌, അവിടെ കൊടിയുടെ കളർ നോക്കേണ്ടതില്ല.

    ReplyDelete
  7. മനോജ് പറഞ്ഞ രീതിയിലുള്ള ബുദ്ധിമുട്ടുണ്ടായിക്കാണും എന്നതില്‍ തര്‍ക്കിക്കുന്നില്ല. ഏത് സമരത്തിനിടയിലും ഇത്തരം ചില അപഭ്രംശങ്ങള്‍ സാധാരണം.

    ഇതിനിടയില്‍, ജനവിരുദ്ധ നയങ്ങള്‍ കാരണം ജീവിക്കാന്‍ തന്നെ ബുദ്ധിമുട്ടായിപ്പോയ കോടിക്കണക്കിനു പേരുടെ കാര്യം മറന്നു കൂടാ. അത്തരം നയങ്ങള്‍ക്കെതിരെയാണു സമരങ്ങള്‍ ഉണ്ടാവുന്നത്. മനോജ് പറഞ്ഞ ബുദ്ധിമുട്ടിനെതിരെ ഉണ്ടായ രോഷം ജനവിരുദ്ധ നയങ്ങള്‍ക്ക് നേരെയും ഉണ്ടാകേണ്ടതുണ്ട്. സമരത്തെ പുച്ഛിക്കുന്നതിനു വേണ്ടിയാകരുത് ഇത്തരം രോഷങ്ങളും അസഭ്യവര്‍ഷവും.

    @കാക്കര

    ഇന്ത്യയില്‍ ജനാധിപത്യം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഇല്ലാത്തതുകൊണ്ടാണ് ജനവിരുദ്ധ നയങ്ങള്‍ ഉണ്ടാകുന്നത്. അതിനെതിരെ സമരങ്ങളും.

    ReplyDelete
  8. ജനശക്തി...

    “ഇന്ത്യയില്‍ ജനാധിപത്യം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഇല്ലാത്തതുകൊണ്ടാണ് ജനവിരുദ്ധ നയങ്ങള്‍ ഉണ്ടാകുന്നത്. അതിനെതിരെ സമരങ്ങളും. ”

    ജനാധിപത്യത്തിന്റെ ശരിയായ അർത്ഥത്തിനെതിരെയാണ്‌ ഹർത്താൽ.

    ഇടതുപക്ഷത്തിനെതിരെ ഇടതുപക്ഷത്തുള്ളവർ തന്നെ സമരം ചെയുന്നത്‌ നാം കണ്ടിട്ടുണ്ട്‌... പിന്നെയാണോ പ്രതിപക്ഷം...

    ReplyDelete
  9. യഥാര്‍ത്ഥ ഹര്‍ത്താലുകള്‍ ആരും പ്രഖ്യാപിക്കേണ്ടതില്ല. അത് സ്വയം നടന്നുകൊള്ളും.. പക്ഷേ ഇവിടെ മാര്‍ച്ചിലും ഇന്നലെയും ഒക്കെ നടന്നത് അങ്ങിനെയല്ല. നിര്‍ബന്ധിച്ച് അടപ്പിക്കുകയാണ് എല്ലാം. ഇത്തരം ഹര്‍ത്താലുകള്‍ പരിപൂര്‍ണ്ണപരാജയമാണ് എന്ന് പറയാതിരിക്കുവാന്‍ കഴിയില്ല.
    ഹര്‍ത്താല്‍ നടത്തിയാല്‍ വിലകുറയുമോ? ഒരിക്കലുമില്ല. താത്കാലികമായ വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്യും.
    എന്തുകൊണ്ട് ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് തുടങ്ങിയ ഇടങ്ങളില്‍ യാതോരുവിധ കുഴപ്പവും കൂടാതെ ജോലികള്‍ നടക്കുന്നു? അവരെയൊന്നും തടയാന്‍ ഇവിടെ ഒരു പാര്‍ട്ടികള്‍ക്കും ധൈര്യമില്ല. പക്ഷേ സാധാരണക്കാരെ ബുദ്ധിമുട്ടിക്കാന്‍ എന്താ തിടുക്കം...

    എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളോടുമായി ഒരു വാക്ക് എല്ലാ മാസവും ഹര്‍ത്താല്‍ നടത്തി അതിന്റെ വിലകളയല്ലേ!

    ReplyDelete
  10. ‘യഥാര്‍ത്ഥ ‘ഹര്‍ത്താലുകള്‍ ഇതിനു മുന്‍പ് നടന്നിട്ടുണ്ടോ? അത് നടന്നാലും ജനം ബുദ്ധിമുട്ടുമല്ലോ. അപ്പോള്‍ ബുദ്ധിമുട്ടുന്നു എന്നതല്ല പ്രശ്നം .ആരു നടത്തുന്നു എന്നതാണെന്ന് വരുന്നു.

    ഒരു ഹര്‍ത്താലു കൊണ്ട് വില കുറയുകയോ ഉദ്ദേശ്യിച്ച ലക്ഷ്യങ്ങള്‍ പൂര്‍ണ്ണമായും കൈവരിക്കുമെന്നോ ആരും അവകാശപ്പെടുകയില്ല. ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ സമരത്തിന്റെ ഓരോ രൂപങ്ങളാണിവ. (ആവര്‍ത്തനമാണ് ക്ഷമിക്കുക).

    ഈ ഹര്‍ത്താലിനു അടിസ്ഥാനമായ കാരണങ്ങളോട് യോജിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ ടോട്ടോചാന്റെ പ്രതിഷേധം ഏത് രൂപത്തില്‍ പ്രകടിപ്പിച്ചു എന്നറിയാന്‍ താല്പര്യമുണ്ട്. ശൂന്യതയില്‍ നിന്ന് ജനം സ്വയമേവ യഥാര്‍ത്ഥ ഹര്‍ത്താല്‍ നടത്തും എന്നതൊരു വിശ്വാസം മാത്രമാണ്. ഈ ഹര്‍ത്താലില്‍ പങ്കെടുത്തവരും അതിനോട് യോജിപ്പുള്ളവരും എന്താ ജനം അല്ലേ? ഈ ഹര്‍ത്താല്‍ ധര്‍ണ്ണ, പ്രതിഷേധപ്രകടനം തുടങ്ങിയ മറ്റു സമരരൂപങ്ങളുടെ അവസാനമാ‍യാണ് നടന്നത്.

    ReplyDelete
  11. i had the opportunity to travel thru 2 southern states yday (harthal day) : Andhra and Tamil Nadu. vehicles on the road, shops open, no rallies/road block etc. but in kerala complete opposite.

    ee statesil ullavar manushyar alle?

    ReplyDelete
  12. Harthalanukoolikalaya ella thanthayillathavanmarkkum ente abhivadyangal........ jai Harthal ..

    ReplyDelete
  13. ഹര്‍ത്താല്‍: ജനങ്ങളുടെ അമര്‍ഷം പ്രതിഫലിച്ചു - ഉമ്മന്‍ചാണ്ടി

    ഹര്‍ത്താല്‍ വിജയം - രമേശ്‌ ചെന്നിത്തല

    ഹര്‍ത്താല്‍ പൂര്‍ണ്ണ വിജയം: പി. പി. തങ്കച്ചന്‍

    പേടിക്കേണ്ട. വിലക്കയറ്റം പോലുള്ള നിസ്സാരകാര്യത്തിനുള്ള ഹര്‍ത്താല്‍ വിജയിച്കതിനെപ്പറ്റിയല്ല. 2009 മേയ് 7 ലെ സുപ്രധാന ഹര്‍ത്താലിനെക്കുറിച്ച് മേയ് 8ലെ മാതൃഭൂമിയിലെ ചില തലക്കെട്ടുകള്‍.

    ആക്രമം ആക്രമം എന്ന് കരയുന്നവര്‍ക്കായി ഒന്ന് രണ്ട് തലക്കെട്ടുകള്‍ കൂടി

    ഹര്‍ത്താലില്‍ ജനജീവിതം സ്‌തംഭിച്ചു; അങ്ങിങ്ങ്‌ അക്രമം

    ഡിസിസി ഓഫീസില്‍ നിന്ന്‌ 'പണിമുടക്കാത്ത' പീറ്ററിന്‌ സമ്മാനം കല്ലേറ്‌...

    ലിങ്കില്ലെങ്കില്‍ വിശ്വസിക്കാത്തവര്‍ക്കായി ലിങ്ക്

    ഇനി ആരും ഒന്നും കണ്ടില്ല, കേട്ടില്ല എന്ന് പറയരുതേ..

    ReplyDelete
  14. if u search for links, u wl see same news for left harthals too,, the point janasakthi is tht its bad.. whoever calls for it... its really bad. politicians use it to create a buzz abt themselves.. not for benefit of common man. cos if common man supports harthal, parties wudnt have to close shops compulsorily... so u create fear in ppls mind. so they wnt go out on a harthal day.

    if for even one harthal, u decide not to stop vehilces or not to attack open shops, all ur subsequent ones wl become big "failures"

    its not coz ppl support the cause tht they dont come out, its cos of the fear the political parties have created.

    get that thru ur greymatter

    ReplyDelete
  15. പ്രധാന പ്രശ്നങ്ങളില്‍ ഇടതുപക്ഷത്തിന്റെ ഹര്‍ത്താലോ പണിമുടക്കോ വന്നാല്‍ ധാര്‍മ്മികരോഷം കൊള്ളുന്നവര്‍, അപ്രധാന വിഷയങ്ങളില്‍ വലതുപക്ഷം ബന്ദ് നടത്തുമ്പോള്‍ നിശബ്ദത പാലിക്കും. ഏതൊരു ബന്ദിലും സമരത്തിലും ബുദ്ധിമുട്ടുണ്ടാകും. ഹര്‍ത്താലിനോ ബന്ദിനോ ഒക്കെ അടിസ്ഥാനമായ കാരണങ്ങളാണു അവയുടെ പ്രസക്തി നിര്‍ണ്ണയിക്കുന്നത്. ഈ രണ്ട് ഹര്‍ത്താലിനു ആധാരമായ കാരണങ്ങള്‍ പരിശോധിക്കുക. വ്യത്യാസം മനസ്സിലാകും.

    ഇപ്പോഴത്തെ ഹര്‍ത്താലിനു ആധാരമായ കാരണങ്ങളോട് യോജിപ്പുണ്ടോ എന്ന് മുന്‍ കമന്റില്‍ ചോദിച്ചിരുന്നു. ഉത്തരം ലഭ്യമായില്ല.

    ReplyDelete
  16. അപ്രധാന വിഷയങ്ങളില്‍ വലതുപക്ഷം ബന്ദ് നടത്തുമ്പോള്‍ നിശബ്ദത പാലിക്കും.... ( its relative )

    anyway.. I dont support hartal :)

    ReplyDelete
  17. ivide prathikarichathu janangalallallo..
    kure gundakal..

    prathikarichathu governmentinethire alla..
    pavam janangalkkethire..

    ennittu athine anukoolichu blog ezhuthan kure abhyastha vidyarum...

    nanamille sakhave.. sakhavennum paranju nadakkan

    ReplyDelete
  18. ഏതുപാര്‍ട്ടിയുടെ പേരിലാണെങ്കിലും എന്തിനോട് പ്രതിഷേധിക്കാനാണെങ്കിലും ഹര്‍ത്താലിനോട് അനുകൂലിക്കാനാവില്ല. അതും നിര്‍ബന്ധിതമായി ഹര്‍ത്താലാചരിക്കേണ്ടി വരുമ്പോള്‍. “നാളെ വിലക്കയറ്റത്തിനെതിരെയുള്ള ഹര്‍ത്താലാണ്. അനുകൂലിക്കുന്നവര്‍ കടയടച്ചും വാഹനങ്ങള്‍ നിരത്തിലിറക്കാതെയും ഹര്‍ത്താലിനെ വിജയിപ്പിക്കുക” എന്നിങ്ങനെയാണ് ഹര്‍ത്താല്‍ നടത്തുന്നതെങ്കില്‍ എളുപ്പമുണ്ടായിരുന്നു. :) ഹര്‍ത്താല്‍ വിജയമാകുമ്പോള്‍ ഒരായിരം ശാപങ്ങള്‍ പാര്‍ട്ടികളുടെ മേല്‍ വന്നു വീഴുന്നുണ്ട്. (ട്രെയിന്‍ തടഞ്ഞിട്ട് അതിനു മുകളില്‍ കൊടികുത്തി ഹര്‍ത്താലാഘോഷിച്ചപ്പോള്‍ വേനല്‍ച്ചൂടില്‍ വിയര്‍ത്തൊലിച്ചു നിന്ന യാത്രക്കാര്‍ നിങ്ങളെ ശപിക്കുകയായിരുന്നു.)

    ReplyDelete
  19. No party can survive without HARTAL in Kerala...Viplavam jayikkattee....Budhi ullavan keralathinu purathu poyi pani edutthu pathu kasu undakkum...appozhum varum thendikal pirikkan

    ReplyDelete
  20. @ജനശക്തി
    ഹര്‍ത്താല്‍ നടത്തിയാല്‍ പെട്രോളിന് വില കുറയും അരിക്ക് വില കുറയും എന്നാണോ താങ്കള്‍ പറയുന്നത് ...
    അത് വിശ്വസിക്കാന്‍ മാത്രം മണ്ടന്‍മരാണോ കേരളത്തില്‍ ഉള്ളത് ...
    പിന്നെ വേറെ ഒരു നിവര്‍ത്തിയും ഇല്ലാത്തതു കൊണ്ട് അവര്‍ പുറത്തു ഇറങ്ങാതെ ഇരിക്കുന്നു ...


    @ടോട്ടോച്ചാന്‍
    ടെക്നോ പാര്‍ക്ക്‌ കൂടി പൂട്ടിക്കു ... എന്നിട്ട് വേണം കുറച്ചു പേരുടെ കൂടി പണി പോകാന്‍ .. :-)


    @Judson
    ബുദ്ധി ഉള്ളവര്‍ കേരളത്തിനു പുറത്തു പോകുന്നതല്ലേ സുഹൃത്തേ ...പോകേണ്ടി വരുന്നതാ ...
    അവരുടെ കാശ് കൊണ്ടാണ് കുറെ മലയാളികള്‍ പട്ടിണി കൂടാതെ കഴിഞ്ഞു പോകുന്നത് ..

    ReplyDelete
  21. ഹർത്താൽ തുലയട്ടെ. ജനാധിപത്യം വളരട്ടെ

    ReplyDelete