Sunday, October 16, 2011

വലതുകള്ളത്തരത്തിന്റെ ഫേസ്‌ബുക്ക് പതിപ്പുകള്‍

‘സദ്യസന്ധമായും സുദാര്യമായും‘ കാര്യങ്ങള്‍ നടത്തുന്നവരും സമാധാനത്തിന്റെ വെള്ളരിപ്രാവുകളുമായ കോണ്‍ഗ്രസുകാരും അവരുടെ സൈബര്‍ പടയാളികളും ഇന്റര്‍നെറ്റില്‍ നടത്തുന്ന ദുഷ്പ്രചരണങ്ങളില്‍ ഒരെണ്ണം കൂടി പൊളിയുന്നു. പൊളിയുന്നുവെന്ന് മാത്രമല്ല അവരുടെയൊക്കെ തനിനിറം വെളിവാവുകയും ചെയ്യുന്നു.

നിര്‍മല്‍ മാധവ് പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന വിദ്യാര്‍ത്ഥി-യുവജന പ്രക്ഷോഭത്തിന്റെ മുന്നില്‍ മുട്ടുമടക്കേണ്ടി വന്നപ്പോള്‍, സമരത്തോടനുബന്ധിച്ചുണ്ടായ പോലീസ് അതിക്രമങ്ങള്‍ വലതുപക്ഷ ചാനലുകള്‍ക്ക് പോലും കണ്ടില്ലെന്ന് നടിക്കാന്‍ പറ്റാതായപ്പോള്‍ അവരിറങ്ങിയത് ചോര തുപ്പി ഓടുന്ന പോലീസുകാരന്റെ ചിത്രവുമായാണ്. അതിനു താഴെ കരളലിയിപ്പിക്കുന്ന വിലാപകാവ്യങ്ങളും..
“നമ്മുടെ വീട്ടിലും പ്രായമായ അച്ഛനും അമ്മയും കാത്തിരിക്കുന്നുണ്ട് .. അച്ഛന്‍ കൊണ്ട് വരുന്ന മിട്ടായിക്ക് വേണ്ടി ഉറങ്ങാതെ മക്കളുണ്ട് .... നെഞ്ഞുരുകി കണ്ണീരോടെ ഭാര്യയുണ്ട് ... നിങ്ങളുടെ പോലെതന്നെ നമ്മുടെ രക്തവും ചുവപ്പാണ്.....!!!!!“

അതിനു താഴെ കമന്റടിക്കാര്‍ വക കുറെക്കൂടി ദീനവിലാപങ്ങള്‍..

“തുപ്പിച്ചു എന്ന് പറയാം. ഇതുപോലെ 40 എണ്ണത്തിനെയാ എസ്.എഫ്.ഐ ഗുണ്ടകള്‍ രക്തം കുടിപ്പിച്ചത്“

“കഷ്ടം ഇവരുടെ ജീവനും വിലയില്ലേ സഖാക്കളേ..“

“വിമര്‍ശനം മാത്രമാണ് തൊഴിലെങ്കില്‍ മറുപടി പറയാന്‍ വിഷമിക്കും സഖാവേ..“

കൂട്ടത്തില്‍ ചില ഞ്യായവിചാരങ്ങളും..

“പോലീസുകാരും മനുഷ്യരാണ്. അവര്‍ക്ക് നേരെ പെട്രോള്‍ ബോംബ്‌ എറിയുമ്പോള്‍ റോസാപ്പൂവ് വെച്ച ബൊക്കയായിരിക്കില്ല തിരിച്ചു കിട്ടുന്നത് എന്ന് മനസ്സിലാക്കാന്‍ വകതിരിവാണ് വേണ്ടത്. വിദ്യാര്‍ത്ഥി സമരങ്ങളെ പോലീസ് ബലം പ്രയോഗിച്ചു നേരിടുന്നതിനെ ഞാന്‍ ന്യായീകരിക്കുകയല്ല. പക്ഷെ അടി ചോദിച്ചു വാങ്ങരുത്. പോലീസുകാരന്റെ തലമണ്ട എറിഞ്ഞു പൊട്ടിക്കാന്‍ നോക്കുന്നവനെ ലാത്തി കൊണ്ടല്ല ഇരുമ്പുലക്ക കൊണ്ടാണ് അടിക്കേണ്ടത്. നാല് അടി കിട്ടിയാല്‍ പിന്നെ എറിയാന്‍ കല്ലെടുക്കുന്നതിനു മുമ്പ് രണ്ടു വട്ടം ആലോചിക്കും. ആലോചിക്കണം“

അങ്ങിനെ ഇടതുവിരോധവും നുണപ്രചരണവും ധാര്‍മ്മികരോഷവും സമാധാനപ്രിയതയും കുത്തിയൊലിക്കെയാണ് സംഗതി ചളമായത്..

2011 ജൂലൈ 11ന് അഗര്‍ത്തലയില്‍ കോണ്‍ഗ്രസുകാരുടെ ആക്രമത്തില്‍ ചോര തുപ്പി വിലപിക്കുന്ന പോലീസുകാരന്റെ ചിത്രമായിരുന്നു വലതുപക്ഷത്തിന്റെ ‘സമാധാനപ്രിയരായ’ നുണപ്രചാരകര്‍ സഖാക്കളുടെ ആക്രമത്തിന്റെ തെളിവായി അവതരിപ്പിച്ചത്. പണ്ട് എന്‍.എസ്.യുക്കാര്‍ ഡല്‍ഹിയില്‍ കല്ലെറിയുന്നതിന്റെ ഫോട്ടോയെടുത്ത് കേരളത്തില്‍ എസ്.എഫ്.ഐക്കാരുടെ ആക്രമമാക്കിയ ‘മനോരഹമായ’ ഉദാത്ത പത്രപ്രവര്‍ത്തനത്തിന്റെ സൈബര്‍ പതിപ്പുകള്‍..

ഡെക്കാന്‍ ക്രോണിക്കിളില്‍ വന്ന ചിത്രം താഴെ


അഡീഷണല്‍ എസ്.പി കമല്‍ ചക്രവര്‍ത്തി ആണ് ഇതെന്ന് താഴെയുള്ള ചിത്രം വ്യക്തമാക്കുന്നു



അഗര്‍ത്തലയില്‍ ഇവര്‍ കത്തിച്ചതും ചില്ല് പൊട്ടിച്ചതുമായ വാഹനങ്ങളുടെയും കല്ലേറിന്റെയും ഒക്കെ ഒരു നഖചിത്രം താഴെ.
കോഴിക്കോടും അഗര്‍ത്തലയും കണ്ടാല്‍ തിരിച്ചറിയാത്തവരല്ല ഈ ത്രിവര്‍ണ്ണക്കുട്ടികള്‍. അവരുടെ തലമൂത്ത നേതാക്കള്‍ നിയമസഭയില്‍ പോലും പച്ചക്കള്ളം എഴുന്നള്ളിക്കാന്‍മടിക്കാത്തവരായിരിക്കെ, ചാ‍നലുകളില്‍ ആരെക്കുറിച്ചും എന്തും പറയാന്‍ ഉളുപ്പില്ലാത്തവരാണെന്നിരിക്കെ ഇവര്‍ക്ക് എന്ത് തന്നെ ചെയ്തുകൂടാ?

ചിത്രത്തിന്റെ നിജസ്ഥിതി പുറത്ത് കൊണ്ടുവന്ന Saj Eev നു അഭിനന്ദനങ്ങള്‍.

കൂട്ടിച്ചേര്‍ത്തത്..

തിരുവനന്തപുരത്ത് നടന്ന ബി.ജി.പി പ്രതിഷേധത്തിനിടയിലെ ഫോട്ടോ ഇടതുപക്ഷക്കാരന്റെതാകുന്ന മറിമായം Saj Eev ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നു.

17 comments:

  1. ‘സദ്യസന്ധമായും സുദാര്യമായും‘ കാര്യങ്ങള്‍ നടത്തുന്നവരും സമാധാനത്തിന്റെ വെള്ളരിപ്രാവുകളുമായ കോണ്‍ഗ്രസുകാരും അവരുടെ സൈബര്‍ പടയാളികളും ഇന്റര്‍നെറ്റില്‍ നടത്തുന്ന ദുഷ്പ്രചരണങ്ങളില്‍ ഒരെണ്ണം കൂടി പൊളിയുന്നു. പൊളിയുന്നുവെന്ന് മാത്രമല്ല അവരുടെയൊക്കെ തനിനിറം വെളിവാവുകയും ചെയ്യുന്നു.

    ReplyDelete
  2. കലക്കി.. പിതൃശൂന്യമായ വലതുപക്ഷ ഫേസ്ബുക്ക് പ്രവര്‍ത്തനം പോളിചെഴുതിയത്തിനു അഭിവാദ്യങ്ങള്‍

    ReplyDelete
  3. പൊളിഞ്ഞു വീഴട്ടെ നുണ പ്രചാരണത്തിന്റെ ചീട്ടു കൊട്ടാരങ്ങള്‍ ...
    അഭിനന്ധനഗല്‍

    ReplyDelete
  4. നന്നായി, ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന നുണപ്രചരണങ്ങള്‍ക്കെതിരെ കണ്ണുതുറന്നിരിക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനകാര്യം.

    ReplyDelete
  5. കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളുടെ കൂട്ടികൊടുപ്പ് വാര്‍ത്തകളെ വെല്ലുന്ന ഇനങ്ങള്‍ ഫേസ്ബുക്കിലും കാണാം. യഥാര്‍ത്ഥ ഇടതുപക്ഷമെന്ന വ്യാജേന നിരന്തരം സ്റ്റാസുസുകള്‍ ഇട്ടും അഭിപ്രയം പോസ്റ്റു ചെയ്തും,വാര്‍ത്തകള്‍ വളചോടിച്ചും,വക്രികരിച്ചും,ഗ്രൂപ്പുകള്‍ ഉണ്ടാക്കിയും, ഒരുകൂട്ടം കള്ളനാണയങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ ഗൌരവതരമായി തന്നെ കാണേണ്ടതുണ്ട്. എളുപ്പം ആശയകുഴപ്പം ഉണ്ടാക്കാന്‍ ഉതുകുന്ന വാര്‍ത്തകള്‍ കൊടുത്തുകൊണ്ടാണ് ഇത്തരക്കാര്‍ സംഘടിത പ്രചാരണം നടത്തുന്നത്. മുഖംമൂടി അണിഞ്ഞു കൊണ്ട് സത്തിയസന്തവും സുതാരിയവുമെന്നു പറഞ്ഞു ആദര്ശവീരന്മാരെ തുറന്നുകാണിക്ക തന്നെ വേണം.

    ReplyDelete
  6. കോണ്‍ഗ്രസുകാര്‍ അന്ന് പോലീസിനെ എറിഞ്ഞെന്ന് കരുതി അത്‌ മനുഷ്യാവകാശ ലംഘനമാകുന്നില്ല. അന്ന് സഖാക്കളൂം വെറുതെ ഇരുന്നിട്ടുണ്ടാകില്ലെന്നുറപ്പ്‌. എന്തായാലും പോലീസുകാരണ്റ്റെ ചിത്രം കോഴിക്കോട്ടുള്ളതല്ലെങ്കില്‍ പോലും അതില്‍ പറഞ്ഞ കാര്യങ്ങളോട്‌ സഖാക്കള്‍ക്ക്‌ എന്ത്‌ പറയാനുണ്ട്‌.

    വിദ്യാര്‍ത്ഥി വേഷം കെട്ടിയവനു മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എത്‌ പോലീസുകാരണ്റ്റെയും തല മണ്ട എറിഞ്ഞു പൊളീക്കാന്‍ എത്‌ പോളിറ്റ്‌ ബ്യൂറോയാണൂ അനുവാദം നല്‍കിയത്‌! നിര്‍ത്താറായില്ലേ നിങ്ങളൂടെ ഈ യമണ്ടന്‍ നാടകങ്ങള്‍. അങ്ങോട്ട്‌ പോയി ആക്രമിച്ചിട്ട്‌ പിന്നീട്‌ തിരിച്ചെന്തെങ്കിലും കിട്ടിയാല്‍ കരച്ചിലായി, പുക്കാറായി. പോലിസുകാരണ്റ്റെ ചിത്രത്തോടുകൂടി പ്രചരിപ്പിക്കുന്ന ആശയം എന്തായാലും സഖാക്കള്‍ ഒന്ന് ഇരുന്ന് ആലോചിക്കുന്നത്‌ നന്ന്.

    എറു കൊള്ളുന്ന പോലീസിനു കാത്തിരിക്കാന്‍ കുട്ടികളൂം ഭാര്യയുമുണ്ടെന്ന് പ്രകോപനം സ്രിഷ്ടിക്കുന്ന സഖാക്കള്‍ അംഗീകരിക്കുന്നുണ്ടോ? കുട്ടി സഖാവിനു മാത്രമല്ല മനഷ്യാവകാശം എന്ന് മൂത്ത സഖാവ്‌ സമ്മതിക്കുമോ? മതിയാക്ക്‌ സഖാക്കളെ, ബസ്‌ കത്തിക്കലും പോലീസിനെ എറിയലുമൊക്കെ പഴഞ്ചനായി. കേരളീയര്‍ നിങ്ങളൂടെ എറെത്രെ കണ്ടതാ.... എന്നിട്ടെന്തായി മൂത്ത ഡിഫി നേതാവ്‌ മൂത്ത സി പി എം നേതാവിനു മകള്‍ക്കുവേണ്ടി സ്വന്തം കോളേജില്‍ ലക്ഷങ്ങള്‍ നല്‍കുന്നു. പത്രക്കാര്‍ വിവരം പുറത്തു വിട്ടപ്പോള്‍ ആളെ പറ്റിക്കാന്‍ 'ഞഞ്ഞാ പിഞ്ഞാ' വര്‍ത്തമാനവും.

    ReplyDelete
  7. മുകളില്‍ കൊടുത്തിട്ടുള്ള ചിത്രം എസ്.എഫ്.ഐ കുഞ്ഞുങ്ങള്‍ ചെയ്തതാണെന്ന് ജനം വിശ്വസിച്ചു എങ്കില്‍ അവര്‍ കേവലം കോവര്‍ കഴുതകള്‍ ആയതു കൊണ്ട് മാത്രമാണ് .
    പുന്യാത്മാക്കളില്‍ പുന്യാത്മാക്കളും, നിരായുധരും സമാധാനപ്രിയരും , പെട്രോള്‍ ബോംബ്‌, കുറുവടി, കരിങ്കല്ല് തുടങ്ങിയവ എന്താണെന്നും അറിയാത്ത നിഷ്കളങ്കരായ പിഞ്ചു വിദ്യാര്‍ഥികളെ പ്രകോപനം ഏതും കൂടാതെ ലാത്തി, കണ്ണീര്‍ വാതകം, ജലപീരങ്കി തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിച്ച് പീഡിപ്പിച്ചത് പോരാതെ, സര്‍വീസ് റിവോള്‍വര്‍ എന്ന ആണവായുധം കൂടി അവര്‍ക്ക് നേരെ പ്രയോഗിച്ച പോലീസുകാര്‍ ആരായിരിക്കണം.. ?? നരാധമാര്‍ തന്നെ !!
    ഈ പോലീസുകാര്‍ക്കറിഞ്ഞൂടെ, ഈ നാട്ടില്‍ ജീവിക്കാനുള്ള അവകാശം കമ്യുനിസ്ടുകാര്‍ക്കെ ഉള്ളെന്നു. പിന്നെ ഉള്ളവര്‍ എല്ലാം ബൂര്‍ഷ്വകളും, മൂരാച്ചികളും..(ഹര്‍ത്താല്‍ ദിവസം ബസ്‌ ഓടിക്കുന്ന ട്രാന്‍സ്പോര്‍ട്ട് ഡ്രൈവര്‍ മുതല്‍ നരാധമാര്‍ പോലീസുകാര്‍ ഉള്‍പ്പടെ)
    ഈ ബൂര്‍ഷ്വകളും, മൂരാച്ചികളും കണ്ടാല്‍ മനുഷ്യനെ പോലെ ഇരിക്കുമെങ്കിലും അവര്‍ മനുഷ്യരെ അല്ല. അവരെ തല്ലിയാലും, കൊന്നാലും, ജീവച്ഛവം ആക്കിയാലുമോന്നും അത് മനുഷ്യത്വ രഹിതവും അല്ല .. സാധുക്കളും, അന്നന്നത്തെ സമരം കൊണ്ട് തൃപ്തി പെടുന്നവരുമായ സഖാക്കളുടെ ആത്യന്തിക ലക്‌ഷ്യം ഈ ബൂര്ശ്വകളെ ഉന്മൂലനം ചെയ്യേണ്ടതാകുന്നു.
    ഏതെങ്കിലും സഖാവിന്റെ കുടുംബത്തില്‍ ഒരു പോലീസുകാരനോ, ഉമ്മന്‍ ചാണ്ടി ഭരിക്കുന്ന ഗവണ്മെന്റ് നല്‍കുന്ന ശമ്പളം മേടിക്കുന്ന ഉദ്യോഗസ്ഥരോ ഉണ്ടെങ്കില്‍ അവരെ പാര്‍ട്ടി വിരുദ്ധരായി പ്രഖ്യാപിച്ചു ഊര് വിലക്ക് കല്പ്പിക്കെണ്ടാതാണ്. ഊര് വിലക്ക് പോളിറ്റ് ബ്യുറോ അംഗികരിച്ച , മനുഷ്യത്വം താഴെ വീഴാതെ കാത്തു സൂക്ഷിക്കുന്ന ഊന്നുകോല്‍ ആണ്.
    സഖാക്കളെ മുന്നോട്ട്..ഇനിയും മുന്നോട്ട് ..മുന്നോട്ട്

    ReplyDelete
  8. ഈ ചിത്രം പേസ്റ്റ് ചെയ്തവനെ ബാലകൃഷ്ണ പിള്ള മോഡലില്‍ കൈകാര്യം ചെയ്യണം.

    ReplyDelete
  9. നാണം കെട്ടവന്മാരും നെറികേടിന്റെ മൂർത്തീഭാവങ്ങളുമാണു നിങ്ങളെന്നു നിങ്ങൾ തന്നെ പലതവണ തെളിയിച്ചതാണു... ചാപ്പകുത്തൽ വിവാദം സൃഷ്ടിച്ചും പച്ചക്കള്ളങ്ങൾ ഞങ്ങൾക്കെതിരെ കേസുകളായി ചമച്ചും നിങ്ങൾ ഞങ്ങളെ ആക്രമിച്ചു... അതിനെല്ലാം പുറമെ ഞങ്ങളെ മുന്നിൽ നിന്നു നയിച്ച ഞങ്ങളുടെ മുപ്പതോളം സഖാക്കളെയും നിങ്ങളും കൂട്ടാളികളും വകവരുത്തി... ഇതിനൊക്കെ കൂട്ടായി ഗ്രനേഡും തോക്കും ലാത്തിയും കല്ലും എല്ലാമായി നിങ്ങളുടെ സർക്കാരുകളും... പിന്നെയും ഇത്തരം ത_യില്ലാത്തരങ്ങളിലൂടെ നിങ്ങൽ ഉദ്ദേശിക്കുന്നതെന്താണ്...? ഇതെല്ലാം ഞങ്ങളുടെ തലയിൽ കെട്ടിവച്ചു ഒളിച്ചോടാനോ...? നട്ടെല്ലിനു പകരം വാഴപ്പിണ്ടി കെട്ടിവച്ച കുറേ ഹിജ്ഡകൾ നടത്തുന്ന കുറച്ചധികം മാധ്യമങ്ങളുടെ പിൻബലത്തിലുള്ള ഈ കളി അധികനാൾ വാഴില്ല... വാഴിക്കില്ല ഞങ്ങൾ...

    ReplyDelete
  10. കണ്ണ് തുറന്നിരിക്കുന്ന ഒരു വ്യെക്തികള്‍
    സമൂഹം മരിച്ചിട്ടില്ല എന്നതിന്റെ തെളിവാണ്...!!
    അഭിവാദ്യങ്ങള്‍..!!

    ReplyDelete
  11. വലതുപക്ഷ പിന്തിരിപ്പന്‍ ശകതികളുടെ പ്രചാരണങ്ങളെ തുറന്നു കാണിക്കാന്‍ ഇടതുപക്ഷ -പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ വരുംനാളുകളിലും അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട് ,കേരളത്തെ സാംസ്‌കാരിക ജീര്ന്നത്യുടെ ശവപ്പര്‍മ്പക്കുന്ന വലതുപക്ഷ മാധ്യമകൂട്ടുകെട്ട തകര്‍ത്ത്എറിഞ്ഞു കൊണ്ട് മുന്നോട്ടു പോയാല്‍ മാത്രമേ പ്രബുദ്ടകേരളം രക്ഷപ്പെടുകയുള്ളൂ.കള്ള വാര്‍ത്തകള്‍ പുറത്തുകൊണ്ടു വന്ന ധീരന്മാര്‍ക്കു അഭിവാദിയങ്ങള്‍..

    ReplyDelete
  12. "കോണ്‍ഗ്രസുകാര്‍ അന്ന് പോലീസിനെ എറിഞ്ഞെന്ന് കരുതി അത്‌ മനുഷ്യാവകാശ ലംഘനമാകുന്നില്ല. അന്ന് സഖാക്കളൂം വെറുതെ ഇരുന്നിട്ടുണ്ടാകില്ലെന്നുറപ്പ്‌. എന്തായാലും പോലീസുകാരണ്റ്റെ ചിത്രം കോഴിക്കോട്ടുള്ളതല്ലെങ്കില്‍ പോലും അതില്‍ പറഞ്ഞ കാര്യങ്ങളോട്‌ സഖാക്കള്‍ക്ക്‌ എന്ത്‌ പറയാനുണ്ട്‌." നന്നായിരിക്കുന്നു...
    ഓഹോ അങ്ങനെയാണോ എന്നാൽ ഇങ്ങനെ.. അല്ലേ?
    അന്ന് അഗർത്തലയിൽ പോലീസിനെ ചോരതുപ്പിച്ചതിൽ മനം നൊന്ത മനുഷ്യസ്നേഹികൾ ഇപ്പോൾ മാത്രം അരയും തലയും മുറുക്കി പോലീസിനു വേണ്ടി വാദിക്കാൻ ഇറങ്ങിയതിനു പിന്നിലെ ചേതോ വികാരം മനസ്സിലായില്ല..

    ReplyDelete
  13. നന്നായിരിക്കുന്നു..............നിര്‍ത്താറായില്ലേ
    .......................
    നമ്മുടെ വീട്ടിലും അച്ഛനും അമ്മയും കാത്തിരിക്കുന്നുണ്ട്
    ഇനിയും വീഴാതെ കാത്തു സൂക്ഷിക്കുക...............

    ReplyDelete
  14. kazinja anju varsham pariharikkapedatha prasnangal pariharikkan irangi thiricha kutti sakakalku podu mudal thalli thakarakan endavakasam ??????

    ReplyDelete
  15. valya kaaryamaayi poyi....sakhkkkal.phhhhhhhaaaa

    ReplyDelete
  16. vivarakedee ninte peroo valathu paksham ... kazhinja 05 varshathe praharikkapedatha prashnagalkku vendi alla samarangal nadakkunnathu.. puthiya govt : nadathunna kolleruthaimakku ethire aanu ... Valathupaksha vayadikal Facebookil nadathil kalla pracharangale thurannu kanikkunna postil oru naanavum illathe vannu veedum ithram tharamthaana commentukal idan UDFkarkke kazhiyu....

    ReplyDelete
  17. പ്രതികരിച്ചവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കും നന്ദി.

    ReplyDelete