കേരള ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ നോക്കുകൂലിക്ക് എതിരാണെന്ന് പ്രസിഡന്റ് കെ എം സുധാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാന വ്യാപകമായി ഫെഡറേഷന്‍ ബുധനാഴ്ച നടത്തുന്ന സമരത്തില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം 'നോക്കുകൂലി വേണ്ടേ വേണ്ട' എന്നാണ്. നോക്കുകൂലി എന്ന പദം തൊഴിലാളികളെ ആക്ഷേപിക്കാനാണ് ചിലര്‍ പ്രയോഗിക്കുന്നത്. തൊഴിലാളികളില്‍ താഴ്ന്ന ബോധനിലവാരമുള്ളവരാണ് ചെയ്യാത്ത ജോലിക്ക് കൂലി ചോദിക്കുന്നത്. അത് പൂര്‍ണമായി അവസാനിപ്പിക്കണം. അതിന് സംഘടനയുടെ ആത്മാര്‍ഥമായ സഹകരണമുണ്ടാകും.
ജനങ്ങള്‍ക്കും നാടിനും ആപത്തുവന്നാല്‍ ജീവന്‍ മറന്നും പ്രവര്‍ത്തിക്കുന്നവരാണ് ചുമട്ടുതൊഴിലാളികളില്‍ ഭൂരിപക്ഷവും എന്ന കാര്യം മറക്കരുത്. എറണാകുളത്ത് ബ്രോഡ്വേയിലുണ്ടായ തീപിടിത്തം, സുനാമി, തിരുവനന്തപുരത്തെ ലോഡ്ജ് ദുരന്തം, കോഴിക്കോട് മിഠായിത്തെരുവിലെ തീപിടിത്തം എന്നീ സമയത്ത് തൊഴിലാളികള്‍ നടത്തിയ പ്രവര്‍ത്തനം കേരളം മറന്നിട്ടില്ല.
അധികകൂലി വാങ്ങുന്നതായി പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന് അധികാരമുണ്ട്. പരാതി ശരിയെന്ന് തെളിഞ്ഞാല്‍ തൊഴിലാളിയുടെ രജിസ്ട്രേഷന്‍ കാര്‍ഡ് റദ്ദാക്കാം. ചുമട്ടുതൊഴിലാളി മേഖലയിലെ തര്‍ക്കപ്രശ്നങ്ങള്‍ യഥാസമയം ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ സ്ഥിരംസംവിധാനം വേണം. ഓരോ ജോലിക്കും ജില്ലാടിസ്ഥാനത്തില്‍ കൂലി നിശ്ചയിച്ച് ഗസറ്റ് വിജ്ഞാപനംവഴി പ്രാബല്യത്തിലാക്കാന്‍ ചുമട്ടുതൊഴിലാളിനിയമത്തില്‍ ഇപ്പോള്‍ വ്യവസ്ഥയുണ്ട്. എറണാകുളം, തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ പ്രാവര്‍ത്തികമാക്കിയിട്ടുള്ള പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കണം. തെറ്റായ കാര്യങ്ങള്‍ ഏതുഭാഗത്തുനിന്ന് ഉണ്ടായാലും ശക്തമായ നടപടി സ്വീകരിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
ദേശാഭിമാനി 190111
കേരള ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ നോക്കുകൂലിക്ക് എതിരാണെന്ന് പ്രസിഡന്റ് കെ എം സുധാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാന വ്യാപകമായി ഫെഡറേഷന്‍ ബുധനാഴ്ച നടത്തുന്ന സമരത്തില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം 'നോക്കുകൂലി വേണ്ടേ വേണ്ട' എന്നാണ്. നോക്കുകൂലി എന്ന പദം തൊഴിലാളികളെ ആക്ഷേപിക്കാനാണ് ചിലര്‍ പ്രയോഗിക്കുന്നത്. തൊഴിലാളികളില്‍ താഴ്ന്ന ബോധനിലവാരമുള്ളവരാണ് ചെയ്യാത്ത ജോലിക്ക് കൂലി ചോദിക്കുന്നത്. അത് പൂര്‍ണമായി അവസാനിപ്പിക്കണം. അതിന് സംഘടനയുടെ ആത്മാര്‍ഥമായ സഹകരണമുണ്ടാകും.
ReplyDeleteനേതാക്കള്‍ പ്രസങ്ങിച്ചതുകൊണ്ട് മാത്രം കാര്യമില്ല. തൊഴിലാളികളെ ബോധവല്‍ക്കരിക്കണം.
ReplyDeletehttp://www.mathrubhumi.com/story.php?id=153658
ReplyDeleteകൊച്ചി: യൂണിയന്‍കാരുമായി കയറ്റിറക്ക് തര്‍ക്കം നിലനില്‍ക്കുന്ന കലൂര്‍ പുതുക്കലവട്ടത്തെ വി-സ്റ്റാര്‍ ഗോഡൗണില്‍ വി-ഗാര്‍ഡ് എം.ഡി. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ലോഡിറക്കി. ലോഡ് ഗോഡൗണില്‍ കൊണ്ടുപോകുന്നത് സി.ഐ.ടി.യു. സംഘം തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. കമ്പനിയിലെ തൊഴിലാളികള്‍ ഗോഡൗണില്‍ ചരക്ക് കയറ്റിയിറക്കാന്‍ അനുവദിക്കില്ലെന്നും അതല്ലെങ്കില്‍ നോക്കുകൂലി ലഭിക്കണമെന്നുമായിരുന്നു സി.ഐ.ടി.യു. നിലപാട്. ഈ വ്യവസ്ഥ മാനേജ്‌മെന്‍റ് അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് ബുധനാഴ്ച കമ്പനി ഗോഡൗണിലേക്കെത്തിയ വാഹനങ്ങളിലെ കയറ്റിറക്കു ജോലികള്‍ യൂണിയന്‍കാര്‍ തടസ്സപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടോടെ വി-ഗാര്‍ഡ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും ഭാര്യയും വി-സ്റ്റാര്‍ എം.ഡി.യുമായ ഷീല കൊച്ചൗസേപ്പും എത്തി, യൂണിയന്‍കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.
ReplyDeleteകമ്പനിയിലെ തൊഴിലാളികളെ ലോഡിറക്കാന്‍ അനുവദിക്കില്ലെന്നും വേണമെങ്കില്‍ സ്ഥാപനമുടമ വാഹനത്തില്‍ കയറി ലോഡിറക്കണമെന്നുമായിരുന്നു യൂണിയന്‍കാരുടെ വെല്ലുവിളി. തുടര്‍ന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തന്നെ വണ്ടിയില്‍ കയറി ലോഡിറക്കാന്‍ ആരംഭിച്ചെങ്കിലും ഇവ ഗോഡൗണില്‍ കൊണ്ടുപോകുന്നത് സി.ഐ.ടി.യു. സംഘം തടയുകയായിരുന്നു. തുടര്‍ന്ന് ഇരു വിഭാഗവും തമ്മിലുള്ള വാക്കേറ്റം ഉന്തിലും തള്ളിലുമെത്തി. ഒടുവില്‍ കളമശ്ശേരി പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. ഇതിനിടെ രണ്ട് കമ്പനി ജീവനക്കാരെ യൂണിയന്‍കാര്‍ ചേര്‍ന്ന് മര്‍ദിച്ചതായും പരാതിയുണ്ട്. പോലീസിന്റെ നേതൃത്വത്തില്‍ പുറമെ നിന്ന് തൊഴിലാളികളെ എത്തിച്ചാണ് ഒടുവില്‍ സാധനങ്ങള്‍ ഗോഡൗണിലേക്ക് മാറ്റിയത്. തൊഴിലാളികള്‍ക്ക് സുരക്ഷിതമായി തൊഴില്‍ ചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നതിനായി നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് വി-സ്റ്റാര്‍ ക്രിയേഷന്‍ എം.ഡി. ഷീല കൊച്ചൗസേപ്പ് പറഞ്ഞു.
കയറ്റിറക്കുമായി ബന്ധപ്പെട്ട് ഇവിടെ ആറു മാസത്തോളമായി കമ്പനി അധികൃതരും യൂണിയന്‍ തൊഴിലാളികളുമായി തര്‍ക്കം നിലനില്‍ക്കുകയാണ്. അംഗീകൃത ലേബര്‍ കാര്‍ഡ് ലഭിച്ചിട്ടുള്ള 11 കമ്പനി തൊഴിലാളികളെ ഉപയോഗിച്ചാണ് സ്ഥാപനത്തിലെ കയറ്റിറക്ക് നടത്തുന്നതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. എന്നാല്‍ തൊഴിലാളികള്‍ അല്ലാത്തവര്‍ക്ക് അനധികൃതമായാണ് കമ്പനി കാര്‍ഡ് ഉണ്ടാക്കി നല്‍കിയിരിക്കുന്നതെന്നാണ് സി.ഐ.ടി.യു.വിന്റെ ആരോപണം. പ്രദേശത്തെ ക്ഷേമബോര്‍ഡില്‍ അംഗങ്ങളായുള്ള അംഗീകൃത തൊഴിലാളികളുടെ ജോലി തട്ടിയെടുക്കുന്ന നടപടിയില്‍ നിന്ന് വി-സ്റ്റാര്‍ മാനേജ്‌മെന്‍റ് പിന്മാറണമെന്ന് സി.ഐ.ടി.യു. ചുമട്ടുതൊഴിലാളി യൂണിയന്‍ എളമക്കര ബ്രാഞ്ച് ആവശ്യപ്പെട്ടു.
കൊച്ചി: യൂണിയന്‍കാരുമായി കയറ്റിറക്ക് തര്‍ക്കം നിലനില്‍ക്കുന്ന കലൂര്‍ പുതുക്കലവട്ടത്തെ വി-സ്റ്റാര്‍ ഗോഡൗണില്‍ വി-ഗാര്‍ഡ് എം.ഡി. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ലോഡിറക്കി. ലോഡ് ഗോഡൗണില്‍ കൊണ്ടുപോകുന്നത് സി.ഐ.ടി.യു. സംഘം തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. കമ്പനിയിലെ തൊഴിലാളികള്‍ ഗോഡൗണില്‍ ചരക്ക് കയറ്റിയിറക്കാന്‍ അനുവദിക്കില്ലെന്നും അതല്ലെങ്കില്‍ നോക്കുകൂലി ലഭിക്കണമെന്നുമായിരുന്നു സി.ഐ.ടി.യു. നിലപാട്. ഈ വ്യവസ്ഥ മാനേജ്‌മെന്‍റ് അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് ബുധനാഴ്ച കമ്പനി ഗോഡൗണിലേക്കെത്തിയ വാഹനങ്ങളിലെ കയറ്റിറക്കു ജോലികള്‍ യൂണിയന്‍കാര്‍ തടസ്സപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടോടെ വി-ഗാര്‍ഡ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും ഭാര്യയും വി-സ്റ്റാര്‍ എം.ഡി.യുമായ ഷീല കൊച്ചൗസേപ്പും എത്തി, യൂണിയന്‍കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.
ReplyDeleteകമ്പനിയിലെ തൊഴിലാളികളെ ലോഡിറക്കാന്‍ അനുവദിക്കില്ലെന്നും വേണമെങ്കില്‍ സ്ഥാപനമുടമ വാഹനത്തില്‍ കയറി ലോഡിറക്കണമെന്നുമായിരുന്നു യൂണിയന്‍കാരുടെ വെല്ലുവിളി.
തുടര്‍ന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തന്നെ വണ്ടിയില്‍ കയറി ലോഡിറക്കാന്‍ ആരംഭിച്ചെങ്കിലും ഇവ ഗോഡൗണില്‍ കൊണ്ടുപോകുന്നത് സി.ഐ.ടി.യു. സംഘം തടയുകയായിരുന്നു. തുടര്‍ന്ന് ഇരു വിഭാഗവും തമ്മിലുള്ള വാക്കേറ്റം ഉന്തിലും തള്ളിലുമെത്തി. ഒടുവില്‍ കളമശ്ശേരി പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. ഇതിനിടെ രണ്ട് കമ്പനി ജീവനക്കാരെ യൂണിയന്‍കാര്‍ ചേര്‍ന്ന് മര്‍ദിച്ചതായും പരാതിയുണ്ട്. പോലീസിന്റെ നേതൃത്വത്തില്‍ പുറമെ നിന്ന് തൊഴിലാളികളെ എത്തിച്ചാണ് ഒടുവില്‍ സാധനങ്ങള്‍ ഗോഡൗണിലേക്ക് മാറ്റിയത്. തൊഴിലാളികള്‍ക്ക് സുരക്ഷിതമായി തൊഴില്‍ ചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നതിനായി നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് വി-സ്റ്റാര്‍ ക്രിയേഷന്‍ എം.ഡി. ഷീല കൊച്ചൗസേപ്പ് പറഞ്ഞു.
ReplyDeleteകയറ്റിറക്കുമായി ബന്ധപ്പെട്ട് ഇവിടെ ആറു മാസത്തോളമായി കമ്പനി അധികൃതരും യൂണിയന്‍ തൊഴിലാളികളുമായി തര്‍ക്കം നിലനില്‍ക്കുകയാണ്. അംഗീകൃത ലേബര്‍ കാര്‍ഡ് ലഭിച്ചിട്ടുള്ള 11 കമ്പനി തൊഴിലാളികളെ ഉപയോഗിച്ചാണ് സ്ഥാപനത്തിലെ കയറ്റിറക്ക് നടത്തുന്നതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. എന്നാല്‍ തൊഴിലാളികള്‍ അല്ലാത്തവര്‍ക്ക് അനധികൃതമായാണ് കമ്പനി കാര്‍ഡ് ഉണ്ടാക്കി നല്‍കിയിരിക്കുന്നതെന്നാണ് സി.ഐ.ടി.യു.വിന്റെ ആരോപണം. പ്രദേശത്തെ ക്ഷേമബോര്‍ഡില്‍ അംഗങ്ങളായുള്ള അംഗീകൃത തൊഴിലാളികളുടെ ജോലി തട്ടിയെടുക്കുന്ന നടപടിയില്‍ നിന്ന് വി-സ്റ്റാര്‍ മാനേജ്‌മെന്‍റ് പിന്മാറണമെന്ന് സി.ഐ.ടി.യു. ചുമട്ടുതൊഴിലാളി യൂണിയന്‍ എളമക്കര ബ്രാഞ്ച് ആവശ്യപ്പെട്ടു.
മാതൃഭൂമി വാര്‍ത്തയില്‍ നിന്ന് ..
ReplyDelete*യൂണിയന്‍കാരുമായി കയറ്റിറക്ക് തര്‍ക്കം നിലനില്‍ക്കുന്ന കലൂര്‍ പുതുക്കലവട്ടത്തെ വി-സ്റ്റാര്‍ ഗോഡൗണില്‍
* കയറ്റിറക്കുമായി ബന്ധപ്പെട്ട് ഇവിടെ ആറു മാസത്തോളമായി കമ്പനി അധികൃതരും യൂണിയന്‍ തൊഴിലാളികളുമായി തര്‍ക്കം നിലനില്‍ക്കുകയാണ്.
*തൊഴിലാളികള്‍ അല്ലാത്തവര്‍ക്ക് അനധികൃതമായാണ് കമ്പനി കാര്‍ഡ് ഉണ്ടാക്കി നല്‍കിയിരിക്കുന്നതെന്നാണ് സി.ഐ.ടി.യു.വിന്റെ ആരോപണം.
* പ്രദേശത്തെ ക്ഷേമബോര്‍ഡില്‍ അംഗങ്ങളായുള്ള അംഗീകൃത തൊഴിലാളികളുടെ ജോലി തട്ടിയെടുക്കുന്ന നടപടിയില്‍ നിന്ന് വി-സ്റ്റാര്‍ മാനേജ്‌മെന്‍റ് പിന്മാറണമെന്ന്
http://www.mathrubhumi.com/story.php?id=153658 നോക്കുകൂലി എന്ന് എവിടെയെങ്കിലും വാര്‍ത്തയില്‍ കയറ്റിയാല്‍ പൊതുബോധം തൊഴിലാളിക്ക് എതിരാകുമെന്ന് അറിയാത്തവരോ മുഖ്യധാരാ മാധ്യമങ്ങള്‍?
കാലാകാലങ്ങളായി യന്ത്രവല്‍ക്കരണം മൂലം തൊഴില്‍ നഷ്ടപ്പെടുന്നവര്‍ ഒന്നുകില്‍ പുതിയ തൊഴില്‍ മേഖലകള്‍ തേടി, അല്ലെങ്കില്‍ പുതിയ സാങ്കേതിക വിദ്യ അഭ്യസിച്ച് അതിലൂടെ തൊഴിലില്ലായ്മയെ നേരിട്ടു. കമ്പ്യൂട്ടര്‍ വല്‍ക്കരണം ഇതിനു നല്ലൊരു ഉദാഹരണമാണ്. ഇനിയൊരു പത്തു കൊല്ലം കഴിയുമ്പോള്‍ മനുഷ്യന്‍ ചെയ്യുന്ന കായികാധ്വാനം വേണ്ട മിക്ക ജോലികളൂം യന്ത്രവല്‍ക്റതമാകും. അപ്പോഴും നോക്കുകൂലി എന്ന തടിയനങ്ങാതെ കാശുണ്ടാക്കൂന്ന പരിപാടി തുടര്‍ന്നുകൊണ്ടെയിരിക്കും എന്നുതന്നെ ഭയക്കണം.മലയാളികളുടെ അടിസ്ഥാന സ്വഭാവങ്ങളിലൊന്നായ അലസത തന്നെയാണ് ഈ അനാചാരം തുടരാനുള്ള കാരണം. കേരളത്തിലല്ലാതെ ലോകത്തൊരിടത്തും ഈീ ഏര്‍പ്പാട് ജനം വച്ചുപൊറുപ്പിക്കുന്നില്ല. സ്വന്തം വാഹനത്തില്‍ നിന്നും സ്വന്തം സാധനം സ്വയം ഇറക്കാനോ കേറ്റാനോ അനുവാദമില്ലെന്നു പറയുന്നത് ശുദ്ധ തന്തയില്ലായ്മത്തരമാണ്.
ReplyDeleteനോക്കുകൂലിയോ? ഏയ് അത് ഞമ്മളുടെ പാര്‍ട്ടികാരല്ല്ലാന്നേ... പക്ഷേ നിരത്തിലിറങ്ങിയാലറിയാം ആരാന്ന്?
ReplyDelete