Thursday, January 20, 2011

വി സ്റ്റാര്‍ ഗോഡൌണുകളില്‍ തൊഴില്‍ നിഷേധിക്കുന്നു

നോക്കുകൂലി നോക്കുകൂലി എന്ന് ആ‍വര്‍ത്തിച്ചും മുതലാളി തന്നെ ചരക്കിറക്കുന്നതിന്റെ സെന്‍സേഷണല്‍ കദനകഥ പ്രസിദ്ധീകരിച്ചും ആ‍ര്‍മാദിക്കുന്ന വാര്‍ത്തകളുടെ മറ്റൊരു വശം.

കൊച്ചി: എളമക്കര-പുതുക്കലവട്ടം റോഡിലും പെരുമ്പോട്ട റോഡില്‍ ആസാദ് കോംപ്ളക്സിലും പുതുതായി സ്ഥാപിച്ച വി സ്റ്റാര്‍ ഗോഡൌണുകളില്‍ പ്രദേശത്തെ തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിക്കുന്നതില്‍ പ്രതിഷേധം. അംഗീകൃത കാര്‍ഡ് ലഭിച്ച എളമക്കരയിലെ കയറ്റിറക്കുതൊഴിലാളികളാണ് ഈ ഗോഡൌണുകളില്‍ തൊഴില്‍ചെയ്തിരുന്നത്. അത് മുന്നറിയിപ്പുപോലുമില്ലാതെ നിഷേധിച്ച് ചില അനധികൃത തൊഴിലാളികളെക്കൊണ്ട് ചരക്കിറക്കാന്‍ ഉടമ ശ്രമിക്കുകയായിരുന്നു. അംഗീകൃത തൊഴിലാളികള്‍ ഒറ്റക്കെട്ടായി ഇതു ചെറുത്തു. സ്ഥലത്തെത്തിയ പൊലീസ് വസ്തുത ബോധ്യപ്പെട്ട് തിരിച്ചുപോയി. തൊഴില്‍നിഷേധത്തിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് ചുമട്ടുതൊഴിലാളി യൂണിയന്‍ (സിഐടിയു) എളമക്കര ബ്രാഞ്ച്കമ്മിറ്റി അഭ്യര്‍ഥിച്ചു.

ദേശാഭിമാനി 2001011

27 comments:

  1. നോക്കുകൂലി നോക്കുകൂലി എന്ന് ആ‍വര്‍ത്തിച്ചും മുതലാളി തന്നെ ചരക്കിറക്കുന്നതിന്റെ സെന്‍സേഷണല്‍ കദനകഥ പ്രസിദ്ധീകരിച്ചും ആ‍ര്‍മാദിക്കുന്ന വാര്‍ത്തകളുടെ മറ്റൊരു വശം.

    ReplyDelete
  2. പുതുതായി സ്ഥാപിച്ച ഗോഡൌണുകളില് എന്ന് ജനശക്തി / ജാഗ്രത തന്നെ പറയുന്നു. അവിടെ ദീർഘകാലമായി ജോലി ചെയ്തിരുന്നവരല്ലല്ലോ എളമക്കരക്കാർ? ഇനി എളമക്കരയിൽ എളമക്കരക്കാർ തന്നെ ചരക്കിറക്കിയാൽ മതി എന്നാണോ?

    ReplyDelete
  3. കൊച്ചൌസേപ്പ് അയാളുടെ ഇഷ്ടത്തിന് കയറ്റിറക്ക് ജോലി ആര്‍ക്കോ കൊടുത്തുകൊള്ളട്ടെ.
    നാണമില്ലേ വല്ലവനും നല്‍കുന്ന തൊഴിലവസരം
    അവകാശമാണെന്നു പറയാന്‍ ? ഗുണ്ടായിസത്തേ
    നീതിബോധമായി വളര്‍ത്തുന്ന പാര്‍ട്ടികളൊക്കെ
    തകര്‍ന്നു പോകുകയേ ഉള്ളു.
    അധ്വാനിക്കുന്നവര്‍ക്ക് ദിവസം 400- 500 രൂപയൊക്കെ
    കൂലിയുള്ള നാട്ടിലാണ് തൊഴിലാളികളുടെ ലേബലില്‍
    ജനത്തെ പിടിച്ചു പറിക്കാനിറങ്ങിയിരിക്കുന്നത് !!!

    ReplyDelete
  4. Too sad. Don't try to support such arrogant attitudes in the name of labors union. You guys trying to pull down a well run company for your vested interests. I think the new generation in Kerala will not support these tricks.

    ReplyDelete
  5. കൊള്ളാം! "ഇടതുപക്ഷ ചിന്തകള്‍ക്കായി ഒരല്പം സ്ഥലം. ആശയങ്ങള്‍ പൂഴ്ത്തിവെക്കാനുള്ളവയല്ല; പ്രചരിപ്പിക്കാനുള്ളവയാണ്" എന്നാണല്ലോ ജനശക്തിയുടെ പ്രഖ്യാപിത നയം.പക്ഷെ മനസിലായില്ല ഇവിടെ എന്ത് ഇടതുപക്ഷ ചിന്തഗതി ആണുള്ളതെന്ന്.ഇത് ഗുണ്ടായിസം ആണ്.ഇത്തരം തെണ്ടിതരങ്ങള്‍ കേരളത്തിന്റെ ശാപം ആണ്.സി ഐ ടി യു യൂണിയനില്‍ പെടാത്ത, പണിയെടുക്കാന്‍ വന്ന ആ തൊഴിലാളികള്‍ മനുഷ്യരല്ലേ?അവരും ഒരു നേരത്തെ ആഹാരത്തിനും അവരെ ആശ്രയിച്ചു കഴിയുന്ന മറ്റുള്ള വയറുകളെ പോറ്റാനുമല്ലേ അധ്വാനിക്കാന്‍ വന്നത്.എന്ത് തൊടുന്യായം ആണ് ഈ പറയുന്നതെന്ന് സാമാന്യ ബോധം ഉള്ള ആര്‍ക്കും മനസിലാവില്ല.ദയവായി ഇത്തരം പോക്രിതരങ്ങളെ അവകാശങ്ങളായും ആശയങ്ങളായും മറ്റും പ്രചരിപ്പിക്കല്ലേ സുഹൃത്തേ !

    ReplyDelete
  6. @ സിമി എളമക്കര വാദത്തിനു മറുപടി പ്രതീകിഷിക്കുന്നില്ല എന്ന് കരുതുന്നു. വിഷയം തൊഴില്‍ തര്‍ക്കമാണ്. വാര്‍ത്ത വന്നത് ഒരു വശം മാത്രം കണ്ട്. അതിനൊരു മറുവശം കൂടിയുണ്ടെന്ന് പറയുമ്പോള്‍ അത് പരിശോധിക്കുകപോലും ചെയ്യാതെ നിങ്ങളില്‍ പലരും പുച്ഛവും രോഷവും പ്രകടിപ്പിക്കുന്നതില്‍ എന്ത് കാര്യം? വാര്‍ത്തയുടെ അശ്ലീലമായ ബയാസ് മനസിലായില്ലെന്നത് കഷ്ടം തന്നെ.

    @ ചിത്രകാരന്‍ പിടിച്ചുപറിച്ചു എന്നൊക്കെ തട്ടിവിടുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ചുമട്ടു തൊഴിലാളി നിയമമൊക്കെ ഉള്ള നാട്ടിലാണ് നാം ജീവിക്കുന്നത്. ഇത് തൊഴിലാളിക്കും തൊഴിലുടമയ്ക്കും ബാധകമാണ്. അത് വായിച്ച് നോക്കാതെ ഇഷ്ടമുള്ളവനെക്കൊണ്ട് ജോലി ചെയ്യിക്കാനുള്ള അവകാശത്തെപ്പറ്റിയൊക്കെ വാചാലനാകുന്നത് തമാശ തന്നെ.

    @ദേവതാരം: അസംഘടിതമേഖലയില്‍ മതി തൊഴിലാളികള്‍ എന്ന് മുതലാളിത്തത്തിന്റെ വാദമാണ് അവരും തൊഴിലാളീകളല്ലേ എന്ന് ചോദിക്കുന്നതിലൂടെ താങ്കള്‍ മുന്നോട്ട് വെക്കുന്നത്. ലഭ്യമായ തൊഴില്‍ സുരക്ഷിതത്വം പോലും ഇല്ലാതെയാക്കി ഹയര്‍ ആന്‍ഡ് ഫയര്‍ രീതിയിലേക്ക് തൊഴില്‍ നിയമങ്ങള്‍ മാറ്റണം എന്ന അവശ്യമുയര്‍ന്നുകൊണ്ടിരിക്കുകയും നാം പോലും അറിയാതെ തൊഴില്‍ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന കാലമാണ്. ഫ്ലെക്സിബിള്‍ ആയ ലേബര്‍ മാര്‍ക്കറ്റ് വേണം എന്നത് തൊഴിലാളി വര്‍ഷങ്ങളുടെ സമരത്തിലൂടെയും ത്യാഗത്തിലൂടെയും ഒക്കെ നേടിയെടുത്തിട്ടുള്ള അവകാശങ്ങള്‍ നിഷേധിക്കുന്നതിന്റെ ഒരു ഓമനപ്പേരുകൂടിയാണ്.
    തൊഴിലാളിക്കെതിരെയുള്ള പ്രചരണങ്ങള്‍ വിശ്വസിച്ച് ആവേശം കൊള്ളുന്നതിനു മുന്‍പ് രണ്ട് വശവും മനസിലാക്കന്‍ ശ്രമിക്കുക എന്നേ പറയാനുള്ളൂ. മുതലാളിയുടെ വാദത്തെ ഇഴകീറി പരിശോധിക്കാന്‍ ആരും തയ്യാറാകുന്നില്ല എന്നതും മുതലാളി അവനു കൊടുക്കേണ്ട കൂലി കൊടുക്കുന്നുണ്ടോ, കുറഞ്ഞ കൂലിക്ക് ജോലിചെയ്യേണ്ടി വരുന്ന തരത്തില്‍ തൊഴിലില്ലായ്മ നിലനില്‍ക്കുന്ന സാഹചര്യം ലാഭത്തിനായി മുതലെടുക്കുകയല്ലേ ചെയ്യുന്നത് തുടങ്ങിയ വിമര്‍ശനങ്ങള്‍ തൊഴിലാളിയെ ക്രൂശിക്കാന്‍ ഓടിക്കൂടുന്നവര്‍ നടത്തുന്നില്ല എന്നതും ഖേദകരം തന്നെ. ആ ചോദ്യങ്ങള്‍ പ്രസക്തമല്ലെന്നുണ്ടോ?

    ReplyDelete
  7. നോക്കുകൂലി എന്നല്ല 'നക്കിക്കൂലി' എന്ന് ശരിയായി പറയണം.

    ReplyDelete
  8. "തൊഴില്‍ നിയമങ്ങള്‍ മാറ്റണം എന്ന അവശ്യമുയര്‍ന്നുകൊണ്ടിരിക്കുകയും നാം പോലും അറിയാതെ തൊഴില്‍ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന കാലമാണ്..."
    നിയമങ്ങള്‍ ഓരോന്നായി കോടതിയില്‍ ചോദ്യം ചെയ്ത് പലതും മുതലാളികള്‍ക്ക് അനുകൂലമാക്കിയി കഴിഞ്ഞിട്ടും ഏതെങ്കിലും തൊഴിലാളി പാര്‍ട്ടി (ഇടതോ/വലതോ/മിഡിലോ) അതിനെതിരെ കോടതിയില്‍ പോകാത്തത് എന്ത് കൊണ്ടാണ്? പണ്ട് പ്രവര്‍ത്തിയിലൂടെയാണ് അവ നേടിയെടുത്തത്.. ഇന്ന് പത്രപ്രസ്താവനകള്‍ നടത്തി തടിതപ്പുന്നു എന്നതല്ലേ നേര്...

    ഓരോ കേരളിയനും നോക്ക് കൂലി അനുഭവം പറയുവാനുണ്ടാകും അത് എന്ത് കൊണ്ട് എന്ന് കണ്ട് പിടിച്ച് പരിഹരിക്കുവാന്‍ അല്ലേ നോക്കേണ്ടത്....

    ലോക്കല്‍ തൊഴിലാളികള്‍ക്ക് ആധുനിക രീതിയില്‍ തൊഴില്‍ ചെയ്യുവാന്‍ എന്ത് ആധുനിക ഉപകരണമാണ് ഇടത്/വലത്/മിഡില്‍ തൊഴിലാളി പാര്‍ട്ടികള്‍ മേടിച്ച് കൊടുത്തിരിക്കുന്നത്? അപ്പോള്‍ പിന്നെ തൊഴിലാളികള്‍ക്ക് നോക്ക് കൂലി ചോദിക്കുവാനല്ലാതെ എന്തിനാണ് കഴിയുക?

    ReplyDelete
  9. കോടതികളിലൂടെയാണോ അവകാശങ്ങള്‍ നേടിയിട്ടുള്ളത്? യോജിച്ച പ്രക്ഷോഭവും പോരാട്ടവും തന്നെയാണ് ഇതിനു പിന്നില്‍. കോടതികള്‍ നവലിബറല്‍ നയങ്ങളുടെ സ്വാധീനത്തില്‍ നിന്നും മുക്തമാണെന്ന് മനോജ് കരുതുന്നുണ്ടോ? കോടതികളിലും പലതും ചോദ്യം ചെയ്യപ്പെടും എന്നല്ലാതെ അതല്ല തൊഴിലാളികളുടെ ശരിയായ മാര്‍ഗം.മധ്യവും വലതും എന്ത് ചെയ്തു എന്നറിയില്ല. ഇടതുപക്ഷം ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഓരോ കേരളീയനും നോകുകൂലി അനുഭവം ഉണ്ടാകും എന്നതിനെന്തെങ്കിലും അടിസ്ഥാനമുണ്ടോ? ഒട്ടും ഇല്ലെന്നോ എല്ലാവരും പുണ്യവാളന്മാരെന്നോ ഒന്നും അല്ല. ഔട്ട് ഓഫ് പ്രൊപ്പോര്‍ഷന്‍ ആയി ബ്ലോ ചെയ്യുന്നത് ശരിയല്ല. തൊഴിലാളി പാര്‍ട്ടികളുടെ ചുമതലയാണോ ഏറ്റവും അവസാനം പറഞ്ഞിരിക്കുന്ന കാര്യം.ഇപ്പോഴത്തെ തര്‍ക്കം എന്തായാലും അതുമായി ബന്ധപ്പെട്ടതല്ല.

    ReplyDelete
  10. കുറെ നാളായി നിങ്ങള്‍ ജോലി ചെയ്യുന്ന ഓഫീസ്.. അവീടത്തെ ജോലിയെല്ലാം ഒരു സുപ്രഭാതത്തില്‍ പുറം ജോലിക്കരാര്‍ കൊടുത്താല്‍ നിങ്ങള്‍ വെറുതെയിരിക്കുമോ.. പുറം ജോലിക്കരാറില്‍ പണിയെടുക്കുന്നവനും തൊഴിലാളിയല്ലേ അവന്റെ കുടുംബവും പുലരണ്ടേ എന്നോര്ത്തു മിണ്ടാതെ വീട്ടില്‍ പോകുമോ.. ഇറങ്ങില്ലേ തൊഴില്‍ നിഷേധം എന്നൊക്കെ പറഞ്ഞ് സമരത്തിന്....

    എളമക്കരയിലെ വി സ്റ്റാര്‍ ഗോഡൌണില്‍ ആ മേഖലയില്‍ സ്ഥിരമായി ചുമടിറക്കിയിരുന്ന ചുമട്ടുതൊഴിലാളികള്‍ ഒരുദിവസം ചെല്ലുമ്പോള്‍ ദാ തങ്ങള്‍ നാളുകളായി ചെയ്തുകൊണ്ടിരുന്ന തൊഴില്‍ പുറം ജോലിക്കാരെക്കൊണ്ടു ചെയ്യിക്കുന്നു.. അത് എതിര്ത്തപ്പോള്‍ ദാ ... മധ്യവര്‍ഗ വൈറ്റ് കോളര്‍കാരുടെ ധാര്മിക രോഷം ആളിക്കത്തുന്നു

    ReplyDelete
  11. "കുറെ നാളായി നിങ്ങള്‍ ജോലി ചെയ്യുന്ന ഓഫീസ്.. അവീടത്തെ ജോലിയെല്ലാം ഒരു സുപ്രഭാതത്തില്‍ പുറം ജോലിക്കരാര്‍ കൊടുത്താല്‍ നിങ്ങള്‍ വെറുതെയിരിക്കുമോ.. പുറം ജോലിക്കരാറില്‍ പണിയെടുക്കുന്നവനും തൊഴിലാളിയല്ലേ അവന്റെ കുടുംബവും പുലരണ്ടേ എന്നോര്ത്തു മിണ്ടാതെ വീട്ടില്‍ പോകുമോ.. ഇറങ്ങില്ലേ തൊഴില്‍ നിഷേധം എന്നൊക്കെ പറഞ്ഞ് സമരത്തിന്...."
    thats wat obama did.. restrictions on outsourcing.... :)

    "ഇടതുപക്ഷം ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഓരോ കേരളീയനും നോകുകൂലി അനുഭവം ഉണ്ടാകും എന്നതിനെന്തെങ്കിലും അടിസ്ഥാനമുണ്ടോ? ഒട്ടും ഇല്ലെന്നോ എല്ലാവരും പുണ്യവാളന്മാരെന്നോ ഒന്നും അല്ല. ഔട്ട് ഓഫ് പ്രൊപ്പോര്‍ഷന്‍ ആയി ബ്ലോ ചെയ്യുന്നത് ശരിയല്ല."
    when u experience, u wl understand.. its easy for u to say all these things... but once u hav the experiece...its gonna be another story

    ReplyDelete
  12. നമ്മളൊക്കെ ഈ നാട്ടില്‍ കഴിയുന്നവര്‍ തന്നെ രഞ്ജിത് ജയദേവ. ഷീല കൊച്ചൌസേപ്പ് കുറച്ച് മുന്‍പ് ചാനലില്‍ പറഞ്ഞത് നോക്കുകൂലിയുമായി ബന്ധപ്പെട്ട ഒന്നും ഈ സംഭവത്തില്‍ ഉണ്ടായില്ല എന്നാണ്. അത് ചാനലിനു ഫ്ലാഷ് ആയില്ല. മറ്റു ചില പരാമര്‍ശങ്ങള്‍ ഫ്ലാഷ് ആയി.

    ReplyDelete
  13. ജോലി മുതലാളിയുടെ ഔദാര്യമായിരുന്ന കാലമൊക്കെ പോയി സുഹൃത്തേ. പണം കൊടുക്കാതെ ഒന്നും, ഭക്ഷണം പോലും, കിട്ടാത്ത നാട്ടിൽ, മുതലാളികൾക്കും കള്ളന്മാർക്കും അല്ലാതെ ഒരാൾക്കും ജോലി ചെയ്യാതെ പണം കിട്ടാത്ത നാട്ടിൽ ജീവന് അവകാശവും പക്ഷെ ഭക്ഷണത്തിനും ജോലിക്കും അവകാശമില്ലാതിരിക്കുകയും ചെയ്യുന്നത് ഒരു കാപട്യമാണ്. പക്ഷെ ഉത്തരവാദിത്തമുള്ള ഒരു പാർട്ടി കേന്ദ്രത്തിൽ അധികാരത്തിൽ വരാതെ ഇത് ഭരണഘടനയിൾ എഴുതിച്ചേർക്കാൻ കഴിയില്ല. കേരളത്തിലെങ്കിലും ന്യായമായ വേതനം നിലനിൽക്കുന്നത് അത്ഭുതം സംഭവിച്ചതൊന്നുമല്ല. കമ്മ്യൂണിസ്റ്റുകാരും പുരോഗമനവാദികളും നടത്തിയ പോരാട്ടത്തിന്റെ ഫലം തന്നെയാണ്. വിലക്കയറ്റത്തിലൂടെ ഇപ്പോൾ തന്നെ മിച്ചമൂല്യത്തിന്റെ നല്ലൊരു ഭാഗം മുതലാളിയുടെ പേരിലാക്ക്പ്പെട്ടുകോണ്ടിരിക്കുകയാണ്. അപ്പോൾ അസംഘടിതമേഖലയെ പ്രോത്സാഹിപ്പിച്ച് വേതനത്തിൽ വിലപേശി അത് ഇനിയും കുറക്കാനാണെങ്കിൽ അത് ഇവിടെ നടപ്പില്ല.

    ReplyDelete
  14. @Janasakthi: ohh didnt know tht.... watever u say, one thng is certain: nokkukooli exists and noone is doing enuf to eliminate it..

    ReplyDelete
  15. "മുതലാളികൾക്കും കള്ളന്മാർക്കും അല്ലാതെ ഒരാൾക്കും ജോലി ചെയ്യാതെ പണം കിട്ടാത്ത നാട്ടിൽ"

    add politicians to tht list :)

    ReplyDelete
  16. :) ഇത് തന്നെയാണ് കുഴപ്പം. 2000ത്തില്‍ ബി.ജെ.പി.യുടെ പ്രധാനമന്ത്രി കൌണ്‍സിലിന്റെ റിപ്പോര്‍ട്ട് കാര്യമായിട്ടെടുത്തിരുന്നുവെങ്കില്‍ ഞാന്‍ ചൂണ്ടി കാട്ടിയ കോടതി വിധികള്‍ തടുക്കാമായിരുന്നു. 2000ത്തിലെ റിപ്പോര്‍ട്ടിന് ശേഷമാണ് ബഹുരാഷ്ട്ര കുത്തകള്‍ക്കും വമ്പന്മാര്‍ക്കും വേണ്ടി തൊഴില്‍ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുവാന്‍ തുടങ്ങിയത്. പഴയ പോലെ സമരം ചെയ്ത് അവ വീണ്ടെടുക്കുമെന്ന് പറഞ്ഞാല്‍ :) വിശ്വാസം അതല്ലേ എല്ലാം അല്ലേ....

    അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങളില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ കോടതി രംഗത്തെത്തുമ്പോള്‍ കോടതിയിലൂടെ തന്നെയല്ലേ അവ പരിഹരിക്കേണ്ടതും....

    പിന്നെ ആധുനിക ഉപകരണങ്ങളുടെ കാര്യം പ്രസക്തമല്ല എന്നത്. പലപ്പോഴും കമ്പനികള്‍ പുറത്ത് നിന്ന് ആളെ കൊണ്ടു വരുന്നത് ലോക്കല്‍ തൊഴിലാളികള്‍ക്ക് ഒന്നില്ലെങ്കില്‍ അനുഭവജ്ഞാനം പോര അല്ലെങ്കില്‍ ആധുനിക ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള കഴിവില്ല എന്ന് പറഞ്ഞല്ലേ! അതിന് എന്ത് മറുപടിയാണ് പറയുവാനുള്ളത്. ഈ കാര്യത്തില്‍ തന്നെ പത്ര വാര്‍ത്തയില്‍ കണ്ടത് ആ ബോക്സുകള്‍ അതിന്റേതായ രീതിയില്‍ വെയ്ക്കുവാന്‍ ലോക്കലുകള്‍ക്ക് അറിയില്ല എന്നതാണ്. ആ വാര്‍ത്ത ശരിയെങ്കില്‍ തൊഴില്‍ പാര്‍ട്ടികള്‍ക്ക് എന്താണ് അതിനെ കുറിച്ച് പറയുവാനുള്ളത്?

    പഴയപോലെ ഒരു കൈകോരിയുമായി നിന്നാല്‍ ഈ കാലത്ത് കയറ്റിറക്ക് തൊഴിലാളിക്ക് ഒരു രക്ഷയും കിട്ടുവാന്‍ പോകുന്നില്ല എന്നത് തിരിച്ചറിയുവാന്‍ തൊഴിലാളികള്‍ തയ്യാറാകണം. അത് ഏത് മേഖലയിലായാലും ശരി തന്നെയല്ലേ....

    നോക്ക് കൂലി ഉണ്ടെന്ന് ഇടത് നേതാക്കള്‍ തന്നെ സമ്മതിച്ചിരിക്കുന്നതിനാലും, നോക്ക് കൂലി കൊടുത്ത് കാര്യങ്ങള്‍ സുഖമമായി ഇപ്പോഴും നടക്കുന്നത് നേരിട്ട് പരിചയമുള്ളതിനാലും (ഇടയ്ക്ക് ചില തര്‍ക്കങ്ങള്‍ ഉണ്ടാകുമെങ്കിലും) അതിനെ കുറിച്ച് കൂടുതല്‍ വിവരിക്കുന്നില്ല....

    തൊഴിലാളികള്‍ വര്‍ഷങ്ങളുടെ ശ്രമഫലമായി, ത്യാഗത്തിലൂടെ നേടിയെടുത്തവ ഒരു സുപ്രഭാതത്തില്‍ കോടതിയുടെ സഹായത്താല്‍ ഇല്ലാതാക്കുവാന്‍ മുതലാളിമാരും അവരുടെ പിന്തുണക്കാരും ശ്രമിച്ച് വിജയിക്കുമ്പോള്‍ അതിനെതിരെ നിയമപരമായി ഒന്നും ചെയ്യുന്നില്ല എന്നത് കാണുമ്പോഴുള്ള വിഷമം കൊണ്ട് പറഞ്ഞ് പോയതാണ്....

    ReplyDelete
  17. നല്ല ആശയങ്ങള്‍ പ്രചരിപ്പിക്കുക , അല്ലാത്തവ പൂഴ്ത്തിവെക്കാതെ നശിപ്പിച്ചുകളയുക. നല്ല കമ്മ്യൂണിസ്റ്റ്‌ കാരന്‍ നല്ല മനുഷ്യസ്നേഹി ആയിരുന്നു. ഇപ്പോഴത്തെ തൊഴിലാളികളുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതാണ്. കേരളത്തില്‍ കൂടുതല്‍ വ്യവസായം വന്നാല്‍ കൂടുതല്‍ പേര്‍ക് തൊഴില്‍ കിട്ടും. തൊഴിലാളികളുടെതടക്കം എല്ലാവരുടെയും നില മെച്ചപ്പെടും. എന്തുകൊണ്ടാണ് വ്യവസായ സ്ഥാപനങ്ങള്‍ കേരളത്തിലേക്ക് വരാത്തത്? ചിന്തിക്കുക.

    ReplyDelete
  18. കോടതിയല്ല പ്രധാന വഴി എന്നെ പറഞ്ഞുള്ളു. കോടതിയെ തള്ളിക്കളയണം എന്നല്ലല്ലോ. നവലിബറല്‍ നയങ്ങളുടെ സ്വാധീനം കോടതികളിലും ഉണ്ട് എന്നത് മറന്നുകൂടാ. നിയമപരമായി മാത്രമായി ഒന്നും ചെയ്യാന്‍ കഴിയില്ല. അക്കാര്യത്തില്‍ സംശയമൊന്നും ഇല്ല. സമരം, പോരാട്ടം, സംഘടന,കൃത്യമായ രാഷ്ട്രീയം എന്നിവ ഒഴിവാക്കി വിജയിക്കാന്‍ പറ്റുകയില്ല. ഇപ്പോഴത്തെ സംഭവത്തില്‍ ചിറ്റിലപ്പള്ളി തന്നെ ചുമ്മാ പെട്ടി ഇറക്കുന്നത് വ്യക്തമായി ചാനലില്‍ കണ്ടിട്ടും തൊഴിലാളിക്ക് ഇറക്കാന്‍ പറ്റുകയില്ല എന്ന് പറയുന്നത് ആശ്ചര്യമായി തോന്നുന്നു. നോക്കുകൂലി എന്ന പദത്തില്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്ന വിഷം കാണാതെ ഇരിക്കരുത്. പിന്നെ ഇടതിനെയും വലതിനെയും മദ്ധ്യത്തിനെയും ഒരു ഒഴുക്കിനു കൂട്ടിക്കെട്ടുമ്പോള്‍ അതാരെ സഹായിക്കുന്നു എന്നതും മറക്കാതിരിക്കുക.

    ReplyDelete
  19. @ ജെയിന്‍ പോള്‍. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ലാഭത്തിലായിട്ടുണ്ട്. തൊഴിലാളി കുഴപ്പക്കാരനെങ്കില്‍ ഇത് നടക്കുമോ? ചിറ്റിലപ്പള്ളി തന്നെ വളര്‍ന്നത് കേരളത്തിലെ തൊഴില്‍ സാഹചര്യത്തില്‍ തന്നെയാണ്. ഇവിടത്തെ തൊഴിലാളികള്‍ പ്രശ്നക്കാരെങ്കില്‍ ഇതെങ്ങനെ നടക്കും? തൊഴിലാളികളെ കുറ്റപ്പെടുത്തുന്നതിനു മുന്‍പ് തൊഴില്‍ സമരം മൂലമാണോ മറ്റു കാരണങ്ങളാലാണോ സ്ഥാപനങ്ങള്‍ പൂട്ടിയിട്ടുള്ളത് എന്നതിന്റെ കണക്ക് നോക്കുക. മുതലാളിമാരുടെ ഭാഗത്തുനിന്നുള്ള ലേ ഓഫ് ആയിരുന്നു ഏറ്റവുമധികം അധ്വാന ദിനങ്ങള്‍ നഷ്ടപ്പെടുത്തിയിരുന്നത്. സ്വന്തം ചോറ് ഇല്ലാതാക്കി തൊഴിലാളികള്‍ ഒരു സ്ഥാപനത്തെ നശിപ്പിക്കുകയില്ല. വ്യക്തിപരമായി ചോദിക്കുകയാണെങ്കില്‍ താങ്കള്‍ ചെയ്യുമോ? കിട്ടുന്നത് വാങ്ങി പണിയെടുത്തിട്ട് പോകുന്ന തൊഴിലാളിയെ ആണ് താങ്കള്‍ മാതൃകാ തൊഴിലാളിയായി കരുതുന്നതെങ്കില്‍ അത് നടപ്പില്ല എന്ന് വിനയത്തോടെ പറയട്ടെ.താങ്കള്‍ ചെയ്യുമോ എന്ന ഒരു ചോദ്യം കൂടി മുന്നോട്ട് വെക്കുകയും ചെയ്യുന്നു.

    ReplyDelete
  20. ശ്രീ ദേവദാസ് തന്റെ ബസിലിട്ട കമന്റ് കൂടി ഇവിടെ ചേര്‍ക്കുന്നു. ഫോര്‍ ദി റെക്കോര്‍ഡ്.(http://www.google.com/buzz/111245191487561361480/b2pJUyxHMDo/%E0%B4%95-%E0%B4%B0-%E0%B4%AF%E0%B4%99-%E0%B4%99%E0%B4%B3-%E0%B4%AE-%E0%B4%B4-%E0%B4%B5%E0%B4%A8-%E0%B4%AE)

    ഇടപ്പള്ളിയിലെ ഒരു സുഹൃത്തിനെ വിളിച്ച് കാര്യം തിരക്കിയപ്പോൾ കിട്ടിയ വിവരം താഴെ പ്രകാരമാണ്. (പത്രവാർ‌ത്തകളേയും കൊച്ചൌസേപ്പിനേയും കണ്ണടച്ച് വിശ്വസിക്കുന്നവർ മാത്രമല്ലല്ലോ ഉള്ളത്)
    സുഹൃത്തിന്റെ വേർ‌ഷൻ ഇങ്ങനെ
    {
    സംഭവം ഇളമക്കര എന്ന സ്തലത്താണ്. ഏതാണ്ട് 35000 സ്ക്വയർ ഫീറ്റ് ഉള്ള ഗോഡൌണുകൾ ഉള്ള സ്ഥലം. 7 ഗോഡൌണുകൾ നിലവിൽ ഉണ്ട്. ടാറ്റ, ബി എസ് എൻ എൽ, ഗോദ്രെജ് ഒക്കെ യുണ്ട്. നിലവിലുണ്ടായിരുന്ന പേപ്പർ ഗോഡൌൺ ഒഴിഞ്ഞ സ്ഥലത്താണ് എട്ടാമതായി ചീറ്റിലപ്പള്ളിയുടേത് വരുന്നത്. വരുന്നതിനു മുമ്പായി തന്നെ കമ്പനിയുറ്റെ ആൾക്കാർ യൂണിയനുമായി ചർച്ച ഒക്കെ നടത്തി. യൂണിയൻ എല്ലാ സഹകരണവും നൽക്കാൻ തയ്യാറാണെന്ന് പറഞ്ഞു. എന്നാൽ മറ്റൂ ഗോഡൌണുകളിലേതു പോലെ ഇവിടെയും തങ്ങളെ തൊഴിൽ ചെയ്യാൻ അനുവദിക്കണമെന്ന് യൂനിയൻ ആവശ്യപ്പെട്ടു.

    43 ആം നമ്പർ പൂളിൽ 70 തൊഴിലാളികൾ ആണുള്ളത്. എല്ലാവരും സി ഐ റ്റി യു കാരും തദ്ദേശ വാസികളും ആണ്. നോക്കുകൂലിയോ, ടിപ്പർ കൂലിയോ ഒന്നും വാങ്ങിക്കാത്ത നഗരത്തിൽ ഏറ്റവും മാന്യമായി, ക്ഷേമ നിധി ബോർഡ് നിശ്ചയിക്കുന്ന നിരക്കിൽ മാത്രം കൂലി വാങ്ങുന്ന യൂണിറ്റാണ് എളമക്കരയിലേത്. ഉദാഹരണത്തിന് ഒരു ടൺ ജി ഐ പൈപ്പ് ഇറക്കാൻ ഇവർ ചാർജ് ചെയ്യുന്നത് 65 രൂപയാണത്രെ. കമ്പനികൾ ഒക്കെ നിശ്ചിത നിരക്ക് ക്ഷേമനിധി ബോർഡിൽ അടച്ചാൽ മതിയാവും. അന്യായ കൂലി എന്ന പ്രശ്നമേ വരുന്നില്ല.

    ചിറ്റിലപ്പള്ളിയുടെ ഗോഡൌൺ പ്രവർത്തനം തുടങ്ങുന്നതിന്റെ ഭാഗമായി ഒരു ലോഡെത്തിയപ്പോൾ തൊഴിലാളികളവിടെയെത്തിയെങ്കിലും അവരെ ഇറക്കാൻ സമ്മതിച്ചില്ല. തുടർന്ന് ചുമട്ടുതൊഴിലാളികൾ തന്റെ തൊഴിലാളികളെ മർദ്ദിച്ചു എന്ന് കളമശ്ശ്രി പോലിസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയും പാർ‌ട്ടി നേതാക്കൾ ഉൾപ്പെടെയുള്ളവർ പോലീസ് സ്റ്റേഷനിൽ ചെല്ലുകയും ഉണ്ടായി. അവിടെ മർദ്ദനമേറ്റു എന്ന് പറഞ്ഞ് ഒരാളെ ഹാജരാക്കിയെങ്കിലും അയാൾ തനിക്കങ്ങനെ പരാതിയില്ല എന്നാണ് എസ് ഐ യോട് പറഞ്ഞത്.

    പിറ്റേ ദിവസം 300 ഓളം ആളുകളുടെ അകമ്പടിയോടെ ഒരു ലോറി ലോഡെത്തി. തുടർന്ന് മാധ്യമ പടയുടെ അകമ്പടിയോടെ ശ്രീമാൻ ചിറ്റലപ്പള്ളിയും ശ്രീമതിയുമൊക്കെ എത്തി. എ എൽ ഒ കാർഡുള്ള 11 തൊഴിലാളികൾ കൂടെയുണ്ടായിരുന്നു അസിസ്റ്റന്റ് ലേബർ ഓഫീസർ നൽകുന്ന എ എൽ ഒ കാർഡുള്ളവരെ ക്കൊണ്ട് അറ്റാച്ച്ഡ് ജോലികളും കയറ്റലും ചെയ്യിക്കാൻ വരെ യൂണിയൻ തയ്യാറായിരുന്നു. കാരണം ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡിൽ രജിസ്സ്റ്റർ ചെയ്തിട്ടുള്ള പൂൾ തൊഴിലാ‍ാളികൾ ഉള്ള ഇടങ്ങളിൽ വലിയ വണ്ടികളിൽ നിന്നു ഗോഡൌണിലേയ്ക്കുള്ള അൺ ലോഡിംഗ് അവരാണ് ചെയ്യുക. ഗോഡൌണിനകത്ത് അങ്ങോട്ടുമീങ്ങോട്ടു ഷിഫ്റ്റ് ചെയ്യുന്നതും പെട്ടി ഓട്ടോ തുടങ്ങി ചെറിയ വാഹനങ്ങളിൽ കയറ്റി വിടുന്നതും ഒക്കെ അറ്റാച്ച്ഡ് തൊഴിലളികളാണ് ചെയ്യുന്നത്...contd

    ReplyDelete
  21. കഴിഞ്ഞ മാസം ഒരു സൂഹൃത്ത് എറണാകുളത്തേക്ക് സ്ഥലം മാറി. അവിടെ വീട് വാടകക്കെടുത്തു. വീട്ടുസാധനങ്ങള്‍ ചെറിയ മിനി ലോറിയില്‍ ആണ് കൊണ്ടുപോയത്. സാധനങ്ങള്‍ ഇറക്കുന്നതിനെക്കുറിച്ച് ആലുവയിലെ ഒരു സിപിഎം സുഹൃത്തിനോട് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു യൂണിയന്‍കാര്‍ കാണാതെ പോയാല്‍മതി എന്നായിരുന്നു. അതിനായി വേറൊരു റോഡും അയാള്‍ പറഞ്ഞുകൊടുത്തു.
    യൂണിയന്‍ എന്നതിന്റെ ദോഷം അനുഭവിക്കുന്നവരാണ് കേരളത്തിലെ മിക്ക ആളുകളും. തീര്‍ത്തും ഗുണ്ടായിസമാണ് കേരളത്തിലെ എല്ലാ യൂണിയനുകളും (ഉദ്യോഗസ്ഥ യൂണിയനുകളുള്‍പ്പടെ) കാണിക്കുന്ന്. ജനങ്ങള്‍ അവരെ വെറുക്കുകയും ഭയക്കുകയും ചെയ്യുന്നു. മുതലാളിമാര്‍ ഇത് മുതലാക്കുന്നുമുണ്ട്.
    ഇത് മാറണം.

    ReplyDelete
  22. അപ്പൊ അവിടേ ജോലി ചെയ്യ്തു കൊണ്ടിരുന്നവര്‍ മനുഷ്യന്‍മാരും തൊഴിലാളികളും ഒന്നും അല്ലേ...........!!!!????

    കൊച്ചോസേപ്പ് 'റോബോട്ടിനയും കുട്ടിചാത്തനയും' കൊണ്ട് കൊണ്ട് ജോലി ചെയ്യിക്കുന്നതിനേ നാം എതിര്‍ത്ത് തോല്‍പ്പിക്കണം!!!!!
    ലാല്‍ സലാം, സഘാവേ.............

    ReplyDelete
  23. @ ഇന്ത്യന്‍ സാത്താന്‍: “അപ്പൊ അവിടേ ജോലി ചെയ്യ്തു കൊണ്ടിരുന്നവര്‍ മനുഷ്യന്‍മാരും തൊഴിലാളികളും ഒന്നും അല്ലേ...........!!!!????“ എന്ന ചോദ്യം കൊച്ചൌസേപ്പിനോട് ചോദിക്കുക. അദ്ദേഹമാണ് അവര്‍ക്ക് തൊഴില്‍ നിഷേധിച്ചത്. കമന്റുന്നതിനു മുന്‍പ് കാര്യം മനസ്സിലാക്കി കമന്റാന്‍ ശ്രദ്ധിക്കുമല്ലോ.

    ReplyDelete
  24. തൊഴിലാളികളുടെ തൊഴില്‍ സുരക്ഷിതത്വവും ന്യായമായ വേതനവും അട്ടിമറിക്കാനുള്ള തന്ത്രങ്ങള്‍ ആഗോളവത്ക്കരണ ഉദാരവത്ക്കരണ ശക്തികളും അവര്‍ക്ക് അരുനില്‍ക്കുന്ന ഭരണകൂടങ്ങളും കോടതികളും നടത്തുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ഇതിനെതിരെ തൊഴിലാളികള്‍ സംഘടിക്കുയും അവകാശങ്ങള്‍ നിലനിര്‍ത്താനുള്ള ആര്‍ജവവും ആത്മാര്‍ത്ഥവുമായ സമരങ്ങള്‍ നടത്തുകയും വേണം. എന്നാല്‍ കേരളത്തിലെ തൊഴിലാളികള്‍ക്ക് അവകാശബോധമല്ലാതെ തൊഴിലിനോട് ഉത്തരവാദിത്വമോ കടമകളോ ഉണ്ടെന്നു തോന്നുന്നരീതിയില്‍ അവര്‍ പെരുമാറാറില്ല. ഇതിനു തെളിവാണ് നോക്കുകൂലിയെന്ന ഗുണ്ടാപ്പിരിവ് ഇന്നും നിലനില്‍ക്കുന്നതും കേരളത്തിലെ സര്‍ക്കാര്‍ഉദ്യോഗസ്ഥര്‍ ആഫീസുകളില്‍ വളരെ താമസ്സിച്ചു വരികയും വളരെ നേരത്തെ പോകുകയും ചെയ്യുന്നത്. മോശമായ ഈ തൊഴില്‍ സംസ്ക്കാരം എല്ലാ മേഖലകളിലും പടര്‍ന്നുകയറിക്കഴിഞ്ഞു.

    തൊഴിലാളികളോട് ഉത്തരവാദിത്വമുള്ള പാര്‍ട്ടിയെന്ന നിലയില്‍ ഇടതുപക്ഷപ്പാര്‍ട്ടികള്‍ കേരളത്തിലെ അസംഘടിത തൊഴിലാളികളെ സംഘടിപ്പിക്കാന്‍ തുനിഞ്ഞിട്ടുണ്ടോ ? സംഘടിതരായ തൊഴിലാളികളേക്കാള്‍ എത്രയോ ഇരട്ടിയാണ് അപകടകരമായ തൊഴില്‍സാഹചര്യങ്ങളില്‍ നഗരങ്ങളിലുള്ള പുതിയ തൊഴില്‍ മേഖലകളിലും കച്ചവടസ്ഥാപനങ്ങളിലും സമയപരിധിയില്ലാത്ത തുച്ഛമായ വേതനം കൈപ്പറ്റിക്കൊണ്ട് പണിയെടുക്കുന്നത്. അവരെയൊക്കെ സംഘടിപ്പിക്കുകയും അവകാശബോധവും ഉത്തരവാദിത്വവുമുള്ള തൊഴിലാളികളാക്കി മാറ്റി ചൂഷണത്തില്‍ നിന്നും രക്ഷിക്കണമെങ്കില്‍ ഇടതുപക്ഷപ്പാര്‍ട്ടികള്‍ക്ക് നിസ്വാര്‍ത്ഥരും ത്യാഗസന്നദ്ധരുമായ നേതൃത്വമുണ്ടാകണം. ഇന്ന് നഗരങ്ങളില്‍ തുച്ഛമായ വേതനം കൈപ്പറ്റി ഏജന്റുമാരുടെ ചൂഷണത്തിനു വിധേയരായി അന്യസംസ്ഥാനത്തൊഴിലാളികള്‍ വെറും കൂലിയടിമകളായി പണിയെടുക്കുന്നില്ലേ(ഏജന്റുമാരില്‍ സിപിഎംകര്‍ ധാരാളമുണ്ട്)? ഇവിടുത്തെ തൊഴിലെടുക്കാതെ വേതനം കൈപ്പറ്റുന്ന തൊഴില്‍ സംസ്ക്കാരമാണ് അന്യസംസ്ഥാനത്തുള്ളവര്‍ക്ക് തൊഴിലവസരം നേടിക്കൊടുത്തത്. ഈ അന്യസംസ്ഥാന തൊഴിലാളികളെ ചൂഷണത്തില്‍ നിന്നും രക്ഷിക്കാന്‍ സര്‍ക്കാരും പാര്‍ട്ടികളും എന്തു നടപടി സ്വീകരിച്ചു ? ഇവരെയൊക്കെ സംഘടിപ്പിച്ച് സമയം കളയാതെ ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ നീങ്ങുന്നതിനു കാരണം അതിന്റെ നേതാക്കള്‍ക്കും കുടുംബങ്ങള്‍ക്കും ആജീവനാന്തം തിന്നുജീവിക്കാനുള്ള സ്വത്ത് ട്രേഡ് യൂണിയന്‍ 'ട്രേഡ്' നടത്തി യുണിയനും അതുപോലെ പാര്‍ട്ടിയും ഉണ്ടാക്കിയിട്ടുണ്ട്. പേരിന് കുറച്ച് സര്‍ക്കാര്‍ മേഖലയിലെ തൊഴിലാളികള്‍ക്കും വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും വേണ്ടി നേര്‍ച്ച സമരങ്ങളും ആഭാസപ്രക്ഷോഭങ്ങളും നടത്തിക്കൊണ്ട് പ്രസ്ഥാനങ്ങളെ സജീവമായി വെറുതെ നിലനിര്‍ത്തിയാല്‍ മതി. സ്വത്ത് ഒരിക്കലും ക്ഷയിക്കാതെ പെരുകിക്കൊണ്ടിരിക്കുന്നതിനാല്‍ ഇനി തൊഴിലാളികള്‍ നന്നായലെന്താ നശിച്ചാലെന്താ? നേതാക്കള്‍ക്ക് സുഖമായി ജീവിക്കാമല്ലോ !!
    ആദ്യം ട്രേഡ് യൂണിയനുകളും ഇടതു പാര്‍ട്ടികളും നന്നാകട്ടെ, എന്നിട്ട് ആഗോളവത്ക്കരണവാചകങ്ങള്‍ അടിക്കാം .

    ReplyDelete
  25. @ജനശക്തി
    ഞാന്‍ ചോദിച്ചത് മനസിലായില്ല അല്ലേ ?

    കാര്യം നിസ്സാരം ആണ്, CITU തൊഴിലാളികള്‍ മാത്രമേ തൊഴിലാളി ആകുന്നുള്ളോ!1?

    കൊച്ചൌസേപ്പിന്റേ തൊഴിലാളികള്‍ ഇനി മുതല്‍ മാങ്ങ പറിക്കാന്‍ പോണം എന്നാണോ പറയുന്നത്.........?

    'കൈരളി ചാനല്‍ ചെയയര്‍മാന്‍ ആകാനുള്ള എന്റേ ആശയും അഭിലാഷവും തല്ലി തകര്‍ത്തു കുത്തക സിനിമാ മുതലാളിക്ക് ആ ജോലി കൊടുത്തു തൊഴില്‍ ചെയ്യ്തു ജീവിക്കാന്‍ ഉള്ള എന്റേ അവകാശം നശിപ്പിച്ച ദുഷ്ടന്‍ മാര്‍ക്ക് എതിരേ ഞാനും പ്രതികരിക്കുന്നു......!!!!"

    ReplyDelete
  26. @ നിസ്സഹായന്‍. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ കാര്യത്തില്‍ സി.ഐ.ടി.യു ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. താങ്കള്‍ അറിയാത്തതായിരിക്കും. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി പാര്‍ലിമെന്ററി കമ്മിറ്റി കൊണ്ടു വന്ന നിര്‍ദ്ദേശങ്ങള്‍ പലതും തള്ളിക്കളഞ്ഞത് കേന്ദ്രസര്‍ക്കാരാണ്. ട്രേഡ് യൂണിയനുകളുടെ സ്പോണ്‍സറിങ്ങ് കമ്മിറ്റി രാജ്യവ്യാപകമായി നടത്തിയിട്ടുള്ള പണിമുടക്കുകളിലും ഈ മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ ഒരു ആവശ്യം ആണ്. അത്തരം സമരങ്ങള്‍ക്കെതിരായ പ്രചരണത്തിന്റെ ഒഴുക്കില്‍ താങ്കള്‍ അറിയാതെ പോകുന്നതായിരിക്കാം.അസംഘടിത മേഖലയിലെ തൊഴിലാളികളെ സംഘടിത തൊഴിലാളികള്‍ക്ക് എതിരെ നിര്‍ത്താന്‍ ശ്രമിക്കുന്നത് താങ്കള്‍ ആദ്യപാരയില്‍ പറഞ്ഞവര്‍ തന്നെയാണ്. അവരുടെ വാദങ്ങള്‍ താങ്കള്‍ ആവര്‍ത്തിക്കുന്നതില്‍ വൈരുദ്ധ്യമുണ്ട്. തൊഴിലാളികള്‍ അസംഘടിതരായിരിക്കണം എന്നത് അവരുടെ ആവശ്യമാണ്. തൊഴിലാളികളുടെ അല്ല. ഇപ്പോഴത്തെ സംഭവത്തില്‍ തന്നെ നോക്കുകൂലി ഒരു വിഷയം പോലും അല്ലാതിരുന്നിട്ടും മാധ്യമങ്ങളായ മാധ്യമങ്ങള്‍ മുഴുവന്‍ ആ വാക്ക് വിടാതെ ചേര്‍ക്കുന്നതിനു പിന്നിലെ താല്പര്യങ്ങളും താങ്കള്‍ തിരിച്ചറിയണം. തൊഴിലാളികള്‍ അവകാശബോധത്തോടൊപ്പം ഉത്തരവാദിത്വബോധവും പുലര്‍ത്തണം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കമന്റിലെ ബാക്കി ആരോപണങ്ങള്‍ പ്രത്യേകിച്ച് എന്തെങ്കിലും തെളിവിന്റെ അടിസ്ഥാനമില്ലാത്ത ട്രേഡ് യൂണിയന്‍ വിരുദ്ധ വായ്ത്താരി ആകയാല്‍ പ്രത്യേകിച്ച് മറുപടി പറയുന്നില്ല.

    ReplyDelete
  27. @IndianSatan.com അവര്‍ അവിടെ ജോലി ചെയ്തിരുന്നില്ലല്ലോ. ആ ഗോഡൌണ്ടില്‍ അതിനു മുന്‍പ് സ്ഥിരമായി ജോലി ചെയ്തിരുന്നത് നാല്പത്തിമൂന്നാം നമ്പര്‍ പൂളിലെ തൊഴിലാളികളാണ്. അവരുടെ തൊഴില്‍ നിഷേധിക്കാനാണ് മറ്റു ചിലരെ കൊച്ചൌസേപ്പ് കൊണ്ടു വന്നത്. ഈ തൊഴിലാളികള്‍ക്കും തൊഴില്‍ വേണം. അത് പക്ഷേ, സ്ഥിരമായി അവിടെ ജോലി ചെയ്തിരുന്നവരുടെ തൊഴില്‍ നിഷേധിച്ചുകൊണ്ടാകരുത്. താങ്കള്‍ക്ക് സംഭവം പിടികിട്ടിയിട്ടില്ലെങ്കില്‍ മുകളില്‍ ഒരു ഗൂഗിള്‍ ബസ്സിന്റെ ലിങ്ക് ഇട്ടിട്ടുണ്ട്. ദേവദാസിന്റെ. അതിലെ കമന്റുകള്‍ ശ്രദ്ധാപൂര്‍വം വായിക്കുക.

    ReplyDelete