Wednesday, September 21, 2011

പത്മനാഭസ്വാമി ക്ഷേത്രഭരണം : സര്‍ക്കാരിന്റേത് ഒളിച്ചുകളി

പത്മനാഭസ്വാമി ക്ഷേത്രഭരണവിഷയത്തില്‍ യുഡിഎഫ് സര്‍ക്കാരും കോണ്‍ഗ്രസും വര്‍ഗീയശക്തികളുടെയും രാജവാഴ്ചപക്ഷപാതികളുടെയും തടവറയില്‍ . ക്ഷേത്രഭരണം ഗുരുവായൂര്‍ മാതൃകയിലാകുന്നതാണ് ഉചിതമെന്ന സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വിലയിരുത്തലിനോട് വിയോജിച്ച ഇക്കൂട്ടരുടെ നിലപാട് ഇത് വെളിപ്പെടുത്തുന്നു. നിലവറകളിലെ അമൂല്യസമ്പത്ത് വെളിപ്പെട്ടതോടെ ക്ഷേത്രവിഷയത്തില്‍ സമഗ്രമായ കാഴ്ചപ്പാട് സമൂഹത്തിനു മുന്നില്‍ ആദ്യമായി സമര്‍പ്പിക്കുന്ന രാഷ്ട്രീയപ്രസ്ഥാനം സിപിഐ എം ആണ്. അതിന് നല്ല പിന്തുണ പൊതുസമൂഹത്തില്‍നിന്ന് ലഭിക്കുന്നുണ്ട്. സിപിഐ എം നിലപാട് വാര്‍ത്താലേഖകര്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും, ക്ഷേത്രഭരണ സംവിധാനത്തില്‍ മാറ്റം വേണോയെന്ന കാര്യം പരാമര്‍ശിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറായില്ല. ക്ഷേത്രസ്വത്തില്‍ രാഷ്ട്രസമ്പത്തില്ലെന്നു പറയാന്‍ മടിച്ചതുമില്ല. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയാകട്ടെ, ക്ഷേത്രകാര്യത്തില്‍ അവിശ്വാസികള്‍ക്ക് എന്തുകാര്യമെന്ന അപക്വമായ ചോദ്യമാണ് ഉന്നയിച്ചത്. ബിജെപി നേതാവ് ഒ രാജഗോപാലും ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരനും വിഎച്ച്പി നേതാക്കളും സിപിഐ എമ്മിനും പിണറായിക്കും എതിരെ അമര്‍ഷത്തോടെയാണ് പ്രതികരിച്ചത്. സിപിഐ എം നിലപാട് തെറ്റായി വ്യാഖ്യാനിക്കാനും ഇക്കൂട്ടര്‍ ശ്രമിക്കുന്നു.

പത്മനാഭസ്വമിക്ഷേത്രം തിരുവിതാംകൂര്‍ രാജകുടുംബത്തിന്റേതാണെന്ന വാദം ചരിത്രസാധൂകരണമുള്ളതല്ല. ചെറിയരാജ്യങ്ങള്‍ കീഴടക്കി കൊള്ളയടിച്ച സ്വത്തുവകകളും അന്യായമായി വസൂലാക്കിയ മുലക്കരംപോലുള്ള നികുതിപ്പണവും രാജകുടുംബക്കാര്‍ അടക്കം ഭക്തജനങ്ങള്‍ നല്‍കിയ കാണിക്കകളുമെല്ലാം അടങ്ങുന്നതാണ് കണ്ടെത്തിയ സ്വത്തുവകകള്‍ . ക്ഷേത്രഭണ്ഡാരങ്ങളിലെ സ്വത്ത് പിടിച്ചെടുത്ത് നിരത്തും തോടും പണിത കശ്മീരിലെ വിക്രമാംഗദേവനെപ്പോലെ സര്‍ക്കാര്‍ പെരുമാറണമെന്നല്ല സിപിഐ എം പറഞ്ഞത്. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെകൂടി പ്രതിനിധിയെ ഉള്‍പ്പെടുത്തിയുള്ള ഭരണസംവിധാനമാണ് അഭികാമ്യമെന്നാണ്. ഇതിനായി സംസ്ഥാനസര്‍ക്കാരിന് നിയമനിര്‍മാണം നടത്താം. സുപ്രീംകോടതി വിധി വന്നശേഷം എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം കേട്ട് ക്ഷേത്രസ്വത്തില്‍ എന്തുവേണമെന്ന് ജനാധിപത്യപരമായി സര്‍ക്കാര്‍ തീരുമാനിക്കണമെന്ന പക്വമായ നിര്‍ദേശമാണ് പിണറായി ഉന്നയിച്ചത്.

ഇപ്പോള്‍ കണ്ടെടുക്കപ്പെട്ടിട്ടുള്ള അമൂല്യശേഖരത്തില്‍ വിഗ്രഹങ്ങളും വിഗ്രഹങ്ങളില്‍ ചാര്‍ത്താനുള്ള ആഭരണങ്ങളും മതപരവും ആത്മീയവുമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ക്ഷേത്രാചാര വിധിപ്രകാരമുള്ള സാധനസാമഗ്രികളുമുണ്ട്. അവയൊക്കെ ക്ഷേത്രത്തില്‍ത്തന്നെ ആചാരപൂര്‍വം സൂക്ഷിക്കാനുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അതിന്റെ ചരിത്രപരമായ പ്രാധാന്യം പരിഗണിക്കപ്പെടണമെന്നുമാണ് സിപിഐ എം നിര്‍ദേശം. പത്മനാഭന്റെ സ്വത്ത് പത്മനാഭന്റേതാണെന്ന് ചരിത്രകാരന്‍ എം ജി എസ് നാരായണന്‍ ശഠിക്കുന്നു. പക്ഷേ, സ്വത്ത് ദൈവത്തിന് എഴുതിവയ്ക്കാന്‍ ഇന്ത്യന്‍ഭരണഘടനയില്‍ വകുപ്പില്ല. സിപിഐ എമ്മിനു പിന്നില്‍ ദൈവവിശ്വസികളായ ലക്ഷോപലക്ഷം ജനങ്ങളുണ്ട്. അതുകൊണ്ടുതന്നെ പത്മനാഭസ്വാമിക്ഷേത്ര വിഷയത്തില്‍ അഭിപ്രായം പ്രകടിപ്പിക്കാന്‍ പിണറായിക്ക് സംഘപരിവാറിന്റെ സമ്മതിപത്രം വേണ്ട. ക്ഷേത്രസ്വത്ത് വിശ്വാസകാര്യത്തില്‍മാത്രം അധിഷ്ഠിതമല്ലെന്നതിനാല്‍ പ്രത്യേകിച്ചും.
(ആര്‍ എസ് ബാബു)

ക്ഷേത്രത്തിലേത് പൊതുസ്വത്തല്ലെന്ന് മുഖ്യമന്ത്രി

പത്മനാഭസ്വാമിക്ഷേത്രത്തിലെ അമൂല്യമായ നിധിശേഖരം പൊതുസ്വത്തല്ലെന്നും അത് ക്ഷേത്രത്തിന്റെ സ്വത്താണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ക്ഷേത്രത്തില്‍ കണ്ടെത്തിയ അമൂല്യമായ സ്വത്തുക്കളില്‍ ക്ഷേത്രാചാരവിധിപ്രകാരമുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ഒഴികെയുള്ളവ രാഷ്ട്രത്തിന്റെ സ്വത്തായി പരിഗണിക്കണമെന്ന സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അഭിപ്രായത്തോട് യോജിക്കാന്‍ നിവൃത്തിയില്ലെന്ന് മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. പൊതുസ്വത്ത് നശിപ്പിക്കുകയും ക്ഷേത്രത്തിന്റെ സ്വത്ത് പൊതുസ്വത്താക്കുകയും വേണമെന്ന് പറയുന്നതില്‍ അര്‍ഥമില്ല. സുപ്രീംകോടതി ഉത്തരവിനനുസൃതമായേ ഇക്കാര്യത്തില്‍ നടപടിയെടുക്കാനാകൂ. കോടതി പറയുന്നതായിരിക്കും രാജ്യത്തെ നിയമം. ക്ഷേത്രഭരണത്തിനായി ഗുരുവായൂര്‍ ക്ഷേത്രമാതൃകയില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെകൂടി പ്രാതിനിധ്യമുള്ള സംവിധാനമുണ്ടാകണമെന്ന പിണറായിയുടെ അഭിപ്രായത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.

deshabhimani 210911

25 comments:

  1. പത്മനാഭസ്വാമി ക്ഷേത്രഭരണവിഷയത്തില്‍ യുഡിഎഫ് സര്‍ക്കാരും കോണ്‍ഗ്രസും വര്‍ഗീയശക്തികളുടെയും രാജവാഴ്ചപക്ഷപാതികളുടെയും തടവറയില്‍ . ക്ഷേത്രഭരണം ഗുരുവായൂര്‍ മാതൃകയിലാകുന്നതാണ് ഉചിതമെന്ന സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വിലയിരുത്തലിനോട് വിയോജിച്ച ഇക്കൂട്ടരുടെ നിലപാട് ഇത് വെളിപ്പെടുത്തുന്നു. നിലവറകളിലെ അമൂല്യസമ്പത്ത് വെളിപ്പെട്ടതോടെ ക്ഷേത്രവിഷയത്തില്‍ സമഗ്രമായ കാഴ്ചപ്പാട് സമൂഹത്തിനു മുന്നില്‍ ആദ്യമായി സമര്‍പ്പിക്കുന്ന രാഷ്ട്രീയപ്രസ്ഥാനം സിപിഐ എം ആണ്.

    ReplyDelete
  2. യുഡിഎഫ് സര്‍ക്കാരും കോണ്‍ഗ്രസും വര്‍ഗീയശക്തികളുടെയും രാജവാഴ്ചപക്ഷപാതികളുടെയും തടവറയിലാകുന്നതില്‍ അത്ഭുതമില്ല. അവരെല്ലാം ബൂര്‍ഷാപ്പാര്‍ട്ടികളല്ലേ ! എന്നാല്‍ ജാതി-ജന്മി-രാജവാഴ്ചയ്ക്കെതിരെ നിലപാടുണ്ടെന്നു വീമ്പിളക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കേരളത്തിലെ ജാതിസംഘടനകളും ഹൈന്ദവവര്‍ഗീയ ശക്തികളും സാമൂഹികപ്രസ്ഥാനങ്ങളും വ്യക്തികളും ബുദ്ധിജീവികളുമെല്ലാം അഭിപ്രായം രേഖപ്പെടുത്തുകയും കേരളംമുഴുവന്‍ ചര്‍ച്ചയിലായിരിക്കകയും ചെയ്തപ്പോള്‍ എവിടെയായിരുന്നു ? പാര്‍ട്ടി നേതാക്കന്മാരെല്ലാം പാര്‍ട്ടിയുടെയോ സ്വന്തമോ ആയ അഭിപ്രായം പറയാതെ കനത്ത നിശബ്ദതപാലിക്കുകയായിരുന്നില്ലേ ? വി.എസ് അച്യുതാനന്ദന്‍ മാത്രമാണു് രാജവാഴ്ചയ്ക്കെതിരെ പല പ്രാവശ്യം ശബ്ദിച്ചത്. കുറ്റം പറയാനാകില്ല പിണറായി സഖാവ് അഭിപ്രായം പറഞ്ഞിരുന്നു,'നിലവറയിലെ സ്വത്ത് ക്ഷേത്രത്തിന്റെ സ്വത്താണെന്നു് '. തികച്ചും ചരിത്രബോധമില്ലാതെ സവര്‍ണജാതി-ജന്മി-രാജവാഴ്ചയുടെ അവകാശവാദങ്ങള്‍ക്ക് ജനാധിപത്യത്തിലും പിന്തുണകൊടുത്തുകൊണ്ട് സംസാരിച്ച പിണറായിയും അഭിപ്രായമൊന്നും പറയാതെ നിശബ്ദത പാലിച്ച മറ്റ് നേതാക്കന്മാരും സവര്‍ണതയുടെയും ജാതി-ജന്മി-രാജവാഴ്ചയുടെയും ചെരിപ്പു നക്കികളാണെന്നതില്‍ സംശയമില്ല. വെള്ളാപ്പള്ളി നടേശനെന്ന ശുംഭനും പിണറായിയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല.എന്നാല്‍ ഒറ്റപ്പെട്ട ശബ്ദം മുഴക്കിയ അച്യുതാനന്ദന്റെ നിലപാട് ഒരു കമ്മ്യൂണിസ്റ്റില്‍ നിന്നും പ്രതീക്ഷിച്ചതു തന്നെയായിരുന്നു. ആ ശബ്ദത്തിനു് ബഹുജനങ്ങളുടെയിടയില്‍ അംഗീകാരമുണ്ടെന്നു വന്നപ്പോഴാണു് അച്യുതാനന്ദന്റെ നിലപാടുകളെ പിന്‍പറ്റിക്കൊണ്ട് പാര്‍ട്ടി രംഗത്തെത്തിയിരിക്കുന്നത്. വി.എസിന്റെ അഭിപ്രായം തട്ടിയെടുത്തുകൊണ്ട് അത് പാര്‍ട്ടിയുടെ ഇമേജിനു മുതല്‍ക്കൂട്ടാക്കുകയാണു് നിങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നത്. അല്ലാതെ വൈകിവന്ന ഈ അഭിപ്രായപ്രകടനത്തില്‍ ആത്മാര്‍ത്ഥതയുടെ തരിമ്പുപോലുമില്ല. തൊഴിലാളിവര്‍ഗ്ഗത്തിന്റയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ഭാഗത്തു നില്‍ക്കുന്ന പ്രത്യയശാസ്ത്രമോ നിലപാടോ ഉള്ള ഒരു പാര്‍ട്ടി കേരളം മുഴുവന്‍ അഭിപ്രായം രേഖപ്പെടുത്തിക്കഴിഞ്ഞപ്പോഴും എങ്ങുമെത്താതിരുന്നത് ഇവരുടെ പ്രത്യയശാസ്ത്ര പാപ്പരത്തത്തെയും ആശയപിന്തിരിപ്പത്തത്തെയും വെളിപ്പെടുത്തുക മാത്രമല്ല, 'കമ്മ്യൂണിസ്റ്റു പാര്‍ട്ടി' എന്ന പേരിനു് യാതൊരു അവകാശമില്ലാത്തവരാണെന്നും തെളിയിക്കുന്നു. നാണമില്ലാത്ത നാറികളും ജനവഞ്ചകരുമാണു് നിങ്ങള്‍.

    ReplyDelete
  3. പാര്‍ട്ടി നിലപാടിനെ സംബന്ധിച്ച് 'മാധ്യമം' എന്ന ബൂര്‍ഷാ വര്‍ഗീയ പത്രത്തില്‍ വന്ന വാര്‍ത്താഭാഗങ്ങള്‍:-

    "പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തും അമൂല്യ വസ്തുക്കളും കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ വി.എസിന്റെ നിലപാടിന് ഒടുവില്‍ പാര്‍ട്ടിയുടെ അംഗീകാരം. ഈ വിഷയത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും സ്വീകരിച്ച നിലപാട് 'തള്ളി'യാണ് വി.എസിന്റെ നിലപാടിന് കേന്ദ്ര നേതൃത്വത്തിന്റെ സാന്നിധ്യത്തില്‍ അംഗീകാരം നല്‍കിയത്.

    പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് രാഷ്ട്രത്തിന്റെ പൊതുസ്വത്തെന്ന നിലപാടാണ് ഞായറാഴ്ച ചേര്‍ന്ന സംസ്ഥാന സമിതി സ്വീകരിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ പാര്‍ട്ടി സംസ്ഥാന, തിരുവനന്തപുരം ജില്ലാ നേതൃത്വങ്ങള്‍ കൈക്കൊണ്ട നിലപാടിന് വിപരീതമാണിത്. ചുരുക്കം ചില നേതാക്കള്‍ ഒഴികെ പാര്‍ട്ടി നേതൃത്വം വി.എസിന്റെ നിലപാടുകളില്‍ നിന്ന് ഇതുവരെ അകലം പ്രാപിച്ചാണ് നിന്നിരുന്നത്.

    ക്ഷേത്ര സമ്പത്ത് മോഷണം പോയെന്ന പരാതി ഉയര്‍ത്തിപ്പിടിച്ചും ക്ഷേത്രാചാരത്തിന്റെ മറവില്‍ രാജഭക്തി പുനരുജ്ജീവിപ്പിക്കാനുള്ള നീക്കത്തിനെതിരെ പരസ്യമായി രംഗത്തുവന്നും സുപ്രീം കോടതിയിലെ കേസില്‍ വി.എസ് കക്ഷി ചേര്‍ന്നപ്പോള്‍ നേതൃത്വം നിശബ്ദത പാലിക്കുകയായിരുന്നു.

    ഹിന്ദുത്വ ശക്തികളും ഭരണനേതൃത്വവും വി.എസിനെതിരെ വിമര്‍ശം ഉന്നയിച്ചപ്പോഴും പ്രതിരോധിക്കാന്‍ നേതൃത്വം രംഗത്തുണ്ടായില്ല. കേന്ദ്ര കമ്മിറ്റിയംഗം ഡോ. തോമസ് ഐസക്കാണ് വി.എസിനെ പ്രതിരോധിച്ച് രംഗത്ത് എത്തിയ ഏകനേതാവ്.


    പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അടക്കം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി ക്ഷേത്രസ്വത്ത് എന്ന നിലപാടാണ് എടുത്തത്. 2011 ആഗസ്റ്റ് 22 ന് 'മാധ്യമം ആഴ്ചപ്പതിപ്പിന്' നല്‍കിയ അഭിമുഖത്തില്‍ 'ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിയെന്ന് പറയുന്നത് യഥാര്‍ഥത്തില്‍ ക്ഷേത്രം വക തന്നെയാണെ'ന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇത് കൂടാതെ ക്ഷേത്രത്തില്‍ നിന്നുള്ള സ്വര്‍ണം മാര്‍ത്താണ്ഡവര്‍മ പാത്രത്തിലിട്ട് കടത്തിയെന്ന വി.എസിന്റെ പ്രസ്താവനക്കെതിരെ പരാതി സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി, സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ക്ഷേത്രത്തിലെ അഴിമതി സംബന്ധിച്ച് ഉയര്‍ന്ന പരാതികളിലും ആക്ഷേപത്തിലും ജനാധിപത്യപരമായ നിലപാട് വി.എസ് എടുത്തപ്പോള്‍ അവയുടെ അന്തസ്സത്ത ചോര്‍ത്തി ജില്ലാ കമ്മിറ്റി 'രാജഭക്തി'പരമായി കാര്യങ്ങളെ ചുരുക്കിയെന്ന ആക്ഷേപം അന്നേ ഉയര്‍ന്നിരുന്നു.

    ആഗസ്റ്റ് 26 ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇത് സംബന്ധിച്ച ചര്‍ച്ചയും നടന്നു. രാജകുടംബാംഗമായ മാര്‍ത്താണ്ഡവര്‍മയെ കുറ്റപ്പെടുത്തി വി.എസ് സംസാരിച്ചത് ശരിയായില്ലെന്ന ജില്ലാ കമ്മിറ്റിയുടെ പരാതി ചര്‍ച്ച ചെയ്ത സെക്രട്ടേറിയറ്റില്‍ തന്നെ വി.എസ് എടുത്ത നിലപാട് ശരിയാണെന്ന അഭിപ്രായം ഉയര്‍ന്നെങ്കിലും ഇക്കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കാതെ നേതൃത്വം മാറ്റിവെക്കുകയായിരുന്നു.

    എന്നാല്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാട് സ്വീകരിക്കണമെന്ന് വി.എസ് തുടര്‍ച്ചയായി നേതൃത്വത്തിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഞായറാഴ്ച ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ സാന്നിധ്യത്തില്‍ വിഷയം ചര്‍ച്ച ചെയ്തത്. ചര്‍ച്ചയില്‍ വി.എസിന്റെ നിലപാട് സ്വീകരിക്കപ്പെടുകയായിരുന്നു. തിങ്കളാഴ്ച എ.കെ.ജി സെന്ററില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പിണറായി വിജയന്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. നിലപാട് സ്വീകരിക്കുന്നതില്‍ വൈകിയോയെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ സമൂഹത്തിന്റെ വിവിധ തലങ്ങളെ ബാധിക്കുന്നതിനാലാണ് അഖിലേന്ത്യാ നേതൃത്വത്തിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യാമെന്ന് തീരുമാനിച്ചതെന്ന് പിണറായി വ്യക്തമാക്കി. നിധി ക്ഷേത്ര സ്വത്താണെന്ന് ഒരു നേതാവ് മുമ്പ് അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ടല്ലോയെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ 'പാര്‍ട്ടിയുടെ തീരുമാനം ഇതാണെന്ന്' പറഞ്ഞ് പിണറായി തന്റെ മുന്‍ നിലപാട് തിരുത്തുകയും ചെയ്തു."

    പാര്‍ട്ടിയും നേതാക്കന്മാരും നാറികളും സവര്‍ണ-രാജവാഴ്ചയുടെ ചെരിപ്പുനക്കികളുമാണെണെന്നതില്‍ ഇനിയും സംശയം വല്ലതുമുണ്ടോ ?

    ReplyDelete
  4. ഇതുവരെയും അഭിപ്രായം പറയാത്ത പാര്‍ട്ടികളെയും രാജാവിന്റെ ഭാഗത്ത് നില്‍ക്കുന്നവരെയും വെറുതെ വിടുകയും കൃത്യമായി അഭിപ്രായം പറഞ്ഞവരെ ഇന്നലെ പറയാത്തതിനു വിമര്‍ശിക്കുകയും ചെയ്യുന്നതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്ന് സ്വയം ആലോചിക്കുക. ബാക്കിയുള്ളവര്‍ക്ക് മനസിലാകുമെന്നും തിരിച്ചറിയുക. പാര്‍ട്ടി വ്യക്തമാക്കിയ അഭിപ്രായത്തെക്കുറിച്ച് വല്ലതും പറയാനുണ്ടെങ്കില്‍ പറഞ്ഞിട്ട് പോകുക.

    ReplyDelete
  5. "ഇതുവരെയും അഭിപ്രായം പറയാത്ത പാര്‍ട്ടികളെയും രാജാവിന്റെ ഭാഗത്ത് നില്‍ക്കുന്നവരെയും വെറുതെ വിടുകയും കൃത്യമായി അഭിപ്രായം പറഞ്ഞവരെ ഇന്നലെ പറയാത്തതിനു വിമര്‍ശിക്കുകയും ചെയ്യുന്നതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്ന് സ്വയം ആലോചിക്കുക. ബാക്കിയുള്ളവര്‍ക്ക് മനസിലാകുമെന്നും തിരിച്ചറിയുക. പാര്‍ട്ടി വ്യക്തമാക്കിയ അഭിപ്രായത്തെക്കുറിച്ച് വല്ലതും പറയാനുണ്ടെങ്കില്‍ പറഞ്ഞിട്ട് പോകുക."

    ഇതുവരെ അഭിപ്രായം പറയാത്ത പാര്‍ട്ടികള്‍ ബൂര്‍ഷ്വാ പാര്‍ട്ടികളല്ലേ സഖാവെ. ഭൂപ്രഭുത്വത്തിനും ജന്മിവാഴ്ചയ്ക്കും രാജവാഴ്ച്ചയ്ക്കും എതിരുനില്‍ക്കുന്നവരല്ലല്ലോ കോണ്‍ഗ്രസ്സുള്‍പ്പെടെയുള്ള ബൂര്‍ഷ്വാപ്പാര്‍ട്ടികള്‍. ഇവരെയെല്ലാം നേരിടാനുണ്ടായ അവതാരങ്ങളാണെല്ലോ നക്സലുകള്‍ ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റുകള്‍. ക്ഷേത്രത്തിലെ നിധി ജനങ്ങളെ കൊള്ളയടിച്ചുണ്ടാക്കിയത് മാത്രമാണെന്ന് വിവേകമുള്ള ആര്‍ക്കും അറിയാം. ആ ബോധം പോലുമില്ലാതെ പിണറായി സഖാവെന്തേ ഇത് ക്ഷേത്രത്തിന്റെ സ്വത്താണെന്നു വിളിച്ചു പറഞ്ഞു ? സവര്‍ണതാല്പര്യം വെളിവാക്കുന്ന തരത്തില്‍ അഭിപ്രായരൂപീകരണം നടന്ന സമയത്ത് അച്യുതാനന്ദന്‍ മാത്രം ശരിയുടെ പക്ഷം പിടിച്ചപ്പോള്‍ പിണറായി അളിയന്‍ മറുപക്ഷത്തു നിന്നു. മറ്റു നേതാക്കന്മാര്‍ മിണ്ടാതെ നടന്നു. തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയും സംസ്ഥാനഘടകവും അച്യുതാനന്ദനെ പിന്തുണച്ചില്ല. മുകളിലുദ്ധരിച്ച മാധ്യമം വാര്‍ത്തയുടെ ഉള്ളടക്കം വീണ്ടുവീണ്ടും എടുത്തെഴുതേണ്ട കാര്യമില്ലല്ലോ ! ഇതിലൊക്കെ വല്ല അഭിപ്രായവും പറയാനുണ്ടോ ? ചുമ്മാതെ ആടിനെ പട്ടിയാക്കാന്‍ നോക്കാതെ. ഈമാതിരി സാമൂഹിക വിഷയങ്ങളില്‍ അഭിപ്രായം പറയാതെ മിണ്ടാതെ നടന്നിട്ട്, മറ്റു പാര്‍ട്ടികള്‍ അഭിപ്രായം പറഞ്ഞിട്ടില്ലാത്തതിനാല്‍ ഞങ്ങള്‍ കേമന്മാരാണെന്നു നടിച്ചിട്ടു കാര്യമില്ല. ഇത്തരം കാര്യങ്ങള്‍ ചരിത്രബോധത്തോടെ തിരിച്ചറിയാനും വിശകലനം ചെയ്യാനും ജനങ്ങളെം അണിനിരത്തി സമരം നടത്താനും കഴിയാത്തവര്‍ കമ്മ്യൂണിസ്റ്റുകളെന്ന പേരിനു് അര്‍ഹരല്ല. നിങ്ങള്‍ മറ്റ് ബൂര്‍ഷ്വാപ്പാര്‍കളേക്കാള്‍ അല്പം മെകച്ച ബൂര്‍ഷ്വകള്‍ തന്നെ. യുക്തിവാദികള്‍ പോലും അഭിപ്രായങ്ങള്‍ വിളിച്ചു പറഞ്ഞും ജാഥകള്‍ നടത്തി പ്രതികരിച്ചും അക്രമങ്ങള്‍ ഏറ്റുവാങ്ങുകയുണ്ടായി(കലാനാഥന്‍മാഷിന്റെ വീടാക്രമണം) . ഭയങ്കര പ്രത്യശാസ്ത്രായുധം കൈയ്യിലുണ്ടെന്നു പറയുന്ന കമ്മ്യൂണിസ്റ്റ് എമ്പോക്കികള്‍ സമയത്തു കാലത്തും കാര്യങ്ങള്‍ തിരിച്ചറിയാതെ സവര്‍ണ-സംഘപരിവാര പക്ഷത്തു നിലയുറപ്പിച്ചു എന്നു തെളിയിക്കാന്‍ പിണറായിച്ചേട്ടന്റെ 'കനത്ത' അഭിപ്രായവും മറ്റു നേതാക്കന്മാരുടെ നിശ്ശബ്ദതയും പോരെ ? യഥാര്‍ത്ഥത്തില്‍ കാര്യങ്ങള്‍ തിരിച്ചറിയാത്തതല്ല, നിങ്ങള്‍ സവര്‍ണതയുടെ പക്ഷത്താണെന്നതാണു് വാസ്തവം.

    ReplyDelete
  6. പാര്‍ട്ടിയുടെ നിലപാട് സംസ്ഥാനകമ്മിറ്റി കൂടി തീരുമാനിച്ച് പുറത്ത് വിട്ടതാണെന്നും അതില്‍ നിന്ന് വ്യത്യസ്തമായി ആരെങ്കിലും എപ്പോഴെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനു നിലനില്പില്ല എന്നും സെക്രട്ടറി പത്രസമ്മേളനത്തില്‍ തന്നെ പറഞ്ഞത് കേട്ടില്ലായിരുന്നോ? ഉള്ള മാധ്യമക്കഥകള്‍ പൊക്കിക്കൊണ്ടുവരേണ്ടകാര്യമെന്ത്? ഈ നിലപാടിനെ അംഗീകരിക്കുന്നുവോ ഇല്ലയോ എന്ന് തുറന്ന് പറയുക ആദ്യം. ഇന്നലെ കിലുക്കിയില്ലെന്ന ന്യായമൊക്കെ കയ്യില്‍ ഇരിക്കട്ടെ.

    ReplyDelete
  7. റാന്‍......:-)))))

    "പാര്‍ട്ടി വ്യക്തമാക്കിയ അഭിപ്രായത്തെക്കുറിച്ച് വല്ലതും പറയാനുണ്ടെങ്കില്‍ പറഞ്ഞിട്ട് പോകുക."

    പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത് പറയാന്‍ കഴിവില്ലാതെ വരികയും അപ്രസക്തമായ സമയത്ത് വിളിച്ചു പറയുമ്പോള്‍ തന്നെ ഇക്കാര്യത്തിലെ ആശയപാപ്പരത്തം വ്യക്തമായിക്കഴിഞ്ഞു. എങ്കിലും പറഞ്ഞ കാര്യത്തിലെ പൊള്ളത്തരവും ചൂണ്ടിക്കാണിക്കാം.

    രാജവാഴ്ച അവസാനിക്കുകയും ജനാധിപത്യം തല്‍സ്ഥാനത്തു വരികയും ചെയ്തപ്പോള്‍ രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ചുണ്ടാക്കി ക്ഷേത്രത്തിന്റെ നിലവറകളില്‍ ഒളിപ്പിച്ചുവെച്ചിരുന്ന സ്വത്ത് ജാതിമതഭേദമന്യെ മുഴുവന്‍ ജനങ്ങളുടേതാണെന്നും അത് ജനകീയ സര്‍ക്കാര്‍ ഏറ്റെടുത്ത് ജനന്മയ്ക്കുതകുന്ന പദ്ധതികള്‍ നടപ്പിലാക്കണമെന്നും സിപിഎം ഇതുവരെ പറഞ്ഞിട്ടില്ല. അത്രയും ന്യായമായ ഒരു കാര്യം പറയാതെ ഗുരുവായൂര്‍ മോഡല്‍ ഭരണസമിതിയുണ്ടാക്കണം അതില്‍ രാജാവിനെക്കൂടി ഉള്‍പ്പെടുത്തണം എന്നൊക്കെ വലിയ പ്രാധാന്യമില്ലാത്ത കാര്യങ്ങള്‍ പറയാനാണോ ഇത്രയും കാലം കൂലംകഷമായി ചിന്തിച്ചു പൊളിറ്റ്ബ്യൂറോ സമയം കളഞ്ഞത് ? അതിന്റെ കൂടെ മുന്‍പു പറഞ്ഞ നിലപാടിനു കടകവിരുദ്ധമായി ഈ നിധി പൊതു സ്വത്താണെന്നു പറഞ്ഞു. ഇതാണോ വലിയ കാര്യം !!!! തനിക്കൊക്കെ വേറെ പണിയൊന്നുമില്ലേ ? ഒരു തേങ്ങാക്കൊല അഭിപ്രായവുമായി വന്നിരിക്കുന്നു ?

    "സുപ്രീംകോടതി വിധി വന്നശേഷം എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം കേട്ട് ക്ഷേത്രസ്വത്തില്‍ എന്തുവേണമെന്ന് ജനാധിപത്യപരമായി സര്‍ക്കാര്‍ തീരുമാനിക്കണമെന്ന പക്വമായ നിര്‍ദേശമാണ് പിണറായി ഉന്നയിച്ചത്."

    ക്ഷേത്രസ്വത്തിനു് യഥാര്‍ത്ഥ അവകാശികള്‍ ഇവിടുത്തെ ദലിതു ജനവിഭാഗങ്ങളാണു്. അവര്‍ണര്‍ക്കും മറ്റ് മതവിഭാഗങ്ങള്‍ക്കും അതിനു അര്‍ഹതയുണ്ട്. ഇക്കാര്യത്തില്‍ വല്ല അഭിപ്രായവും സിപിഎം പറയുമോ ?

    ReplyDelete
  8. ആദ്യ കമന്റുമുതല്‍ നിസ്സഹായന്‍ ഉപയോഗിച്ച പദപ്രയോഗങ്ങള്‍ നിങ്ങളുടെ ആശയപാപ്പരത്വത്തെയും ആത്മവിശ്വാസമില്ലായ്മയെയും സൂചിപ്പിക്കുന്നുവെന്ന് മനസിലാക്കിയാല്‍ കൊള്ളാം. പോസിറ്റീവ് ആയ ഒരു സംവാദത്തിനു അത് ഉതകുകയില്ല. പള്ള് പറയുക മാത്രം ലക്ഷ്യം എങ്കില്‍ അതിനു മതിയാകും.

    പറയേണ്ട സമയം ഏത് എന്നതൊന്നും താങ്കള്‍ തീരുമാനിക്കേണ്ട കാര്യമല്ല. പാര്‍ട്ടി പറയേണ്ട സമയത്ത് തന്നെയാണ് പറഞ്ഞിട്ടുള്ളത്.

    സ്വത്ത് എല്ലാ വിഭാഗം ജനങ്ങളുടേതുമാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. “ക്ഷേത്രസമ്പത്തില്‍ ഇതിനു പുറമെ ഭക്തജനങ്ങളുടെ കാണിക്കയും രാജ്യവ്യാപനവേളയില്‍ കീഴടക്കപ്പെട്ട പ്രദേശങ്ങളില്‍നിന്ന് വസൂലാക്കിയ സമ്പത്തും ജനങ്ങളില്‍നിന്ന് പലതരത്തില്‍ സമ്പാദിച്ചതും ലഭിച്ചതും ഒക്കെ ഉള്‍പ്പെടും. ഇതൊക്കെ രാഷ്ട്രത്തിന്റെ പൊതു സമ്പത്താണെന്നതില്‍ സംശയമില്ല.” സുപ്രീംകോടതിയുടെ വിധിയുടെ കൂടി അടിസ്ഥാനത്തില്‍ അന്തിമമായി ഇതെങ്ങനെ വിനിയോഗിക്കണം എന്ന് തീരുമാനിക്കാവുന്നതാണ് എന്നും പറഞ്ഞിട്ടുണ്ട്. താങ്കള്‍ക്ക് വ്യത്യസ്തമായ അഭിപ്രായം കാണും. അതാണ്, അതുമാത്രമാണ് ശരിയെന്ന് വിശ്വസിക്കാനും, മറ്റൊന്നും കണക്കിലെടുക്കാതിരിക്കാനും താങ്കള്‍ക്ക് അവകാശമുണ്ട്. അതെല്ലാവരും വിഴുങ്ങിക്കൊള്ളണം എന്ന് പറയുന്നത് ശരിയല്ലെന്ന് മാത്രം.

    ReplyDelete
  9. നിസ്സഹായനെന്ന വ്യക്തിയ്ക്കു ആശയപാപ്പരത്വമുണ്ടെങ്കില്‍ അതുകൊണ്ട് അയാള്‍ക്കല്ലാതെ വലിയ നഷ്ടമൊന്നും സംഭവിക്കുകയില്ല. അതുപോലല്ലല്ലോ സിപി​എം പോലൊരു പ്രസ്ഥാനത്തെ ആശയപാപ്പരത്വം ബാധിക്കുന്നത്. ഇതിന്റെ ഗതികേടും ഭാരവും ജനങ്ങള്‍ സഹിക്കണമല്ലോ ! അല്ല സഹിച്ചുകൊണ്ടിരിക്കുകയാണെല്ലോ !

    ReplyDelete
  10. "പറയേണ്ട സമയം ഏത് എന്നതൊന്നും താങ്കള്‍ തീരുമാനിക്കേണ്ട കാര്യമല്ല. പാര്‍ട്ടി പറയേണ്ട സമയത്ത് തന്നെയാണ് പറഞ്ഞിട്ടുള്ളത്."-റാന്‍ തെറ്റു പറ്റിയതാണു് ക്ഷമിച്ചേക്കണം

    ReplyDelete
  11. നിസ്സഹായന്‍ ഉപയോഗിക്കുന്ന ഭാഷ തന്നെ ചെറിയ രീതിയില്‍ തിരിച്ച് കിട്ടുമ്പോള്‍ അലോസരം ഉണ്ടാകുന്നത് മനസിലാക്കാവുന്നതേ ഉള്ളൂ. വിഷയം ചര്‍ച്ച ചെയ്തു തുടങ്ങുമ്പോള്‍ തന്നെ ‘നാണമില്ലാത്ത നാറികളും ..” എന്നൊക്കെ പ്രയോഗിച്ചതും അത് തുടര്‍ന്നതും മറയ്ക്കാനാണ് ഈ റാന്‍ അഭിനയമെങ്കില്‍ അതും മനസിലാക്കാവുന്നതേ ഉള്ളൂ.

    ReplyDelete
  12. "നിസ്സഹായന്‍ ഉപയോഗിക്കുന്ന ഭാഷ തന്നെ ചെറിയ രീതിയില്‍ തിരിച്ച് കിട്ടുമ്പോള്‍ അലോസരം ഉണ്ടാകുന്നത് മനസിലാക്കാവുന്നതേ ഉള്ളൂ. വിഷയം ചര്‍ച്ച ചെയ്തു തുടങ്ങുമ്പോള്‍ തന്നെ ‘നാണമില്ലാത്ത നാറികളും ..” എന്നൊക്കെ പ്രയോഗിച്ചതും അത് തുടര്‍ന്നതും മറയ്ക്കാനാണ് ഈ റാന്‍ അഭിനയമെങ്കില്‍ അതും മനസിലാക്കാവുന്നതേ ഉള്ളൂ."

    ഇതില്‍ കൂടുതല്‍ പ്രയോഗിക്കാന്‍ നിവര്‍ത്തിയില്ലാഞ്ഞിട്ടാണു്. ആദ്യത്തെ ധാര്‍മികക്ഷോഭത്തിനു് എടുത്തുചാടി പറഞ്ഞെങ്കിലും കളിക്കുന്നത് ആരോടാണെന്ന് ഓര്‍ക്കണമല്ലോ ! ഒന്നാന്തരം ജനധിപത്യ പാര്‍ട്ടിയോടല്ലേ. അതുകൊണ്ടാണു് പ്രയോഗിച്ചു പോയത് മറയ്ക്കാന്‍ ഒന്നു ശ്രമിച്ചു കളഞ്ഞത്. ക്ഷമീര്.
    മുകളില്‍ ഉന്നയിച്ച (പ്രയോഗങ്ങള്‍ അങ്ങ് മാറ്റിവെച്ചിട്ട് ) വിമര്‍ശനത്തിനു് മറുപടി പറയാനില്ലെങ്കില്‍ ചോദിച്ചവനെ ഊശിയാക്കുന്ന സഖാക്കന്മാരുടെ വിദ്യ നല്ല രക്ഷാമാര്‍ഗമാണു്. എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂല്ല എന്നല്ലേ ചൊല്ല്. അതുകൊണ്ട വളരെയേറെ ചോദിക്കാനുണ്ടെങ്കിലും ചോദിച്ചിട്ടു കാര്യമില്ലെന്നു മനസ്സിലാക്കുന്നു. ഇതും ചോദിക്കുന്നവര്‍ പരുങ്ങലില്‍ ആയതുകൊണ്ടാണെന്നു വ്യാഖ്യാനിച്ചോളൂ സഖാവെ. ദ്രവിച്ചു ദ്രവിച്ചു തീരാറായല്ലോ എന്നാലും ജനപക്ഷത്തു നില്‍ക്കാന്‍ പഠിക്കരുത്. ഇപ്പോള്‍ കേരളത്തില്‍ ആ കിഴവന്റെ ബലത്തിലല്ലേ പിടിച്ചു നില്‍ക്കുന്നത് ? അയാളില്ലായിരുന്നെങ്കില്‍ കെട്ടിവെച്ച കാശുപോലും കിട്ടില്ലായിരുന്നു.അതുപോലും അംഗീകരിക്കാത്തവനെയൊക്കെ ആരെങ്കിലും വിചാരിച്ചാല്‍ നന്നാക്കാന്‍ പറ്റുമോ ?

    പത്മനാഭസ്വാമി ക്ഷേത്രസംബന്ധമായ ചര്‍ച്ചയുണ്ടായപ്പോഴും നമ്മുടെ മൂപ്പീന്നിനു് ഒരു നിലപാട് പറയാന്‍ പറ്റി(ബാക്കിയുള്ളവനൊക്കെ നിലപാടുണ്ടങ്കിലല്ലേ പറയാന്‍ പറ്റു). അങ്ങനെ പാര്‍ട്ടി വെട്ടിലായി. ഇപ്പോള്‍ ആ നിലപാടില്‍ നിന്നും പിറകോട്ടു പോകാന്‍ നിവര്‍ത്തിയില്ലാതായി. കേന്ദ്രത്തോട് ചര്‍ച്ചിച്ച് ആ വഴിക്കൊന്നു ശ്രമിച്ചു നോക്കാതിരുന്നില്ലല്ലോ പിണറായി അണ്ണനും തിരുവന്തോരംകാരും, പക്ഷേ കേന്ദ്രന്‍ സമ്മതിച്ചില്ല, കാരണം മൂപ്പീന്നിന്റെ ലൈന്‍ പ്രയോജനം ചെയ്യാന്‍ സാധ്യതയുണ്ട്. കേന്ദ്രന്‍ ഇതിനുമുന്‍പും മൂപ്പീന്നിന്റെ നിലപാട് പ്രയോജനകരമാണെന്നു മനസ്സിലാക്കി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതൊക്കെ ജനങ്ങളിവിടെ കണ്ടുകൊണ്ടിരിക്കുകയാണു് ശഖാവെ. അതുകൊണ്ട് ആളുകളെ കൂടുതല്‍ വിഡ്ഢികളാക്കല്ലേ. വെറുതെ മനുഷ്യനെ മിനക്കെടുത്താതെ വേറെ പണിവെല്ലോം നോക്ക്.

    ReplyDelete
  13. അതപ്പോ അത്രയേ ഉള്ളൂ. ഇങ്ങോട്ടെറിയുന്നത് അങ്ങോട്ട് തിരിച്ച് വരുമ്പോള്‍ ബുദ്ധിമുട്ടാവും. ഊശിയാക്കലെന്ന വ്യാഖ്യാനവും വരും. അതതിന്റെ ഒരു രക്ഷാതന്ത്രം. അത് വിടാം.

    പദ്മനാഭസ്വാമിക്ഷേത്രത്തെ സംബന്ധിച്ച് വി.എസ്. പറഞ്ഞതെന്തായിരുന്നെന്ന് അറിയാമോ? അതൊന്നിവിടെ പറയാമോ? വെട്ടിലാക്കി എന്നൊക്കെ പറയുമ്പോള്‍ അദ്ദേഹം പറഞ്ഞതെന്തായിരുന്നെന്ന് വ്യക്തമായി കോട്ട് ചെയ്ത് കൂടേ? മുഖ്യധാരകളിലെ വ്യാഖ്യാനമല്ല, പറഞ്ഞതിന്റെ കൃത്യം ടെക്സ്. (വി.എസിനെ പാര്‍ട്ടിയില്‍ നിന്ന് വ്യത്യസ്തനാക്കി സ്നേഹിക്കുന്ന തന്ത്രമൊക്കെ പഴഞ്ചനായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫുകാരനു ആ കാര്യത്തില്‍ കളം മാറ്റിച്ചവിട്ടേണ്ടി വന്നതും നമ്മളൊക്കെ കണ്ടതാണ്. അപ്പോള്‍ ആ ലൈനൊക്കെ വിടുക.)

    ReplyDelete
  14. 2) (20/08/2011, മാധ്യമം).

    തിരുവനന്തപുരം: ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് പായസം എന്ന വ്യാജേന സ്വര്‍ണംകടത്തിയിരുന്നതായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. തന്‍െറ വസതിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തിരുവിതാംകൂര്‍ രാജകുടുംബത്തിനും മാര്‍ത്താണ്ഡവര്‍മക്കുമെതിരായ ഗുരുതരമായ ആരോപണം വി.എസ് ഉന്നയിച്ചത്.
    മാര്‍ത്താണ്ഡവര്‍മ എന്നും ക്ഷേത്രത്തില്‍ പോകാറുണ്ട്. തുടര്‍ന്ന് അവിടെ പായസവും വഴിപാടുമൊക്കെ കഴിപ്പിക്കും. ദര്‍ശനം നടത്തി തിരിച്ചുപോകുമ്പോള്‍ പായസം കൊണ്ടുപോകുന്നുവെന്ന വ്യാജേന പാത്രത്തില്‍ ക്ഷേത്രത്തിലെ സ്വര്‍ണങ്ങളാണ് കടത്താറുണ്ടായിരുന്നതെന്ന് ക്ഷേത്രത്തിലെ ഒരു മുന്‍ ശാന്തിക്കാരന്‍ തന്നോട് പറഞ്ഞിട്ടുണ്ട്. ഈ ശാന്തിക്കാരന്‍ അത്കണ്ടുപിടിച്ച് തടയാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തെ തിളച്ചവെള്ളം ഒഴിച്ച് അപായപ്പെടുത്താനുള്ള ശ്രമവും നടത്തി. ക്ഷേത്രവുമായി ബന്ധപ്പെട്ട കേസുകള്‍ നിലനില്‍ക്കുകയാണ്. ഇതിന് നേതൃത്വംകൊടുത്ത രണ്ട് പരാതിക്കാരില്‍ ഒരാള്‍ ജീവിച്ചിരിപ്പുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് കൈയടക്കാന്‍ തിരുവിതാംകൂര്‍ രാജകുടുംബം ശ്രമിക്കുകയാണ്. മാര്‍ത്താണ്ഡവര്‍മക്ക് രാജാവിന്‍െറ സ്ഥാനമില്ളെന്നാണ് സുപ്രീംകോടതി വിധിച്ചത്. ക്ഷേത്രത്തിലെ നിലവറകള്‍ തുറക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടപ്പോള്‍ അതിനെ മറികടക്കാനാണ് രാജകുടുംബം മുന്‍കൈയെടുത്ത് ദേവപ്രശ്നം നടത്തിയത്. ക്ഷേത്ര അറകളിലെ സ്വത്ത് തിട്ടപ്പെടുത്താന്‍ സുപ്രീംകോടതി നിയോഗിച്ച കമീഷനെ ഭീഷണിപ്പെടുത്താനാണ് രാജകുടുംബം ശ്രമിക്കുന്നത്. പത്മനാഭസ്വാമിക്ക് ഹിതമല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നവരുടെ കുടുംബം നശിച്ചുപോകുമെന്നാണ് ദേവപ്രശ്നത്തില്‍ കണ്ടെത്തിയതെന്നാണ് പ്രചരിപ്പിക്കുന്നത്. സര്‍പ്പചിഹ്നമുള്ള നിലവറ മാര്‍ത്താണ്ഡവര്‍മ തന്നെ നേരത്തെ തുറന്ന് ഫോട്ടോ എടുത്തിട്ടുണ്ട്. അന്നൊന്നും ആരും മരിച്ചില്ല. ആരുടെയും കുടുംബത്തിന് നാശവുമുണ്ടായില്ല. ഉന്നത നീതിപീഠത്തിന്‍െറ വിധിയെ ദേവപ്രശ്നത്താല്‍ നേരിടുന്ന സൂത്രപ്പണിയാണിപ്പോള്‍ നടത്തുന്നത്. വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
    (തുടരും)

    ReplyDelete
  15. 3)(23/08/2011, മാധ്യമം).

    ക്ഷേത്രത്തിലെ സ്വര്‍ണകടത്ത്; സുപ്രീംകോടതിയെ സമീപിക്കും

    തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന് സ്വര്‍ണമടക്കമുള്ള സ്വത്ത് കടത്തുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ സ്വര്‍ണം കടത്തുന്നുവെന്നത് തന്റെ അഭിപ്രായമല്ലെന്നും തനിക്ക് ലഭിച്ച പരാതിയാണെന്നും സെക്രട്ടേറിയറ്റിന് മുന്നിലെ എല്‍.ഡി.എഫ് മാര്‍ച്ചിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി.

    ദേവസ്വം സ്വത്ത് സംരക്ഷിക്കാന്‍ നടപടിയെടുത്ത, വിരമിച്ച സൈനികോദ്യോഗസ്ഥരെ എന്തിന് പിരിച്ചുവിട്ടുവെന്നത് പ്രശ്‌നമാണ്. ഈ കാര്യങ്ങളിലെല്ലാം അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പരാതി നല്‍കും. ആരെല്ലാമാണ് ഇതിന്റെ പിറകിലുള്ളതെന്ന് പുറത്തുകൊണ്ടുവരികയും ചെയ്യും. അക്കൂട്ടത്തില്‍ തനിക്ക് ലഭിച്ച പരാതികളിലൊരെണ്ണം പത്രക്കാര്‍ ചോദിച്ചപ്പോള്‍ പറഞ്ഞെന്നേയുള്ളൂ. ആ പരാതികള്‍ക്ക് കോടതിവഴി പരിഹാരം കാണുകയാണ് തന്റെ ലക്ഷ്യം.

    ക്ഷേത്രത്തില്‍നിന്ന് മോഷണവും ചോര്‍ച്ചയും തടയാന്‍ ശ്രമിച്ചപ്പോള്‍ തങ്ങളെ പിരിച്ചുവിടുകയായിരുന്നുവെന്ന് കാട്ടി ചിലര്‍ താന്‍ മുഖ്യമന്ത്രിയായിരിക്കെയും ഇപ്പോഴും പരാതി തന്നിട്ടുണ്ട്. രണ്ട് മിലിറ്ററി ഉദ്യോഗസ്ഥരും പരാതി നല്‍കിയിട്ടുണ്ട്.

    ക്ഷേത്രത്തില്‍നിന്ന് കൊണ്ടുപോകരുതെന്ന് പറഞ്ഞപ്പോള്‍ തല്‍ക്കാലം കൊണ്ടുപോയില്ലെങ്കിലും തന്നെ ജോലിയില്‍നിന്ന് ഒഴിവാക്കുകയാണ് ദേവസ്വം ഭരണാധികാരികള്‍ ചെയ്തതെന്ന് കശ്മീരില്‍ മൂന്ന് ശത്രുക്കളെ വെടിവെച്ചുകൊന്നതിന് കീര്‍ത്തിചക്രം ലഭിച്ച ഒരുദ്യോഗസ്ഥന്‍ പരാതിപ്പെട്ടിരുന്നു. ടെമ്പിള്‍ എംപ്ലോയീസ് യൂനിയനെപ്പോലുള്ള ക്ഷേത്രജീവനക്കാരുടെ സംഘടനകളും ചില പ്രമുഖരും കീഴ്‌കോടതി മുതല്‍ സുപ്രീംകോടതിയില്‍വരെ അതെല്ലാം ആവശ്യപ്പെട്ടിട്ടുണ്ട്.

    മോഷണവും ചോര്‍ച്ചയും കണ്ടുപിടിക്കാന്‍ സുപീംകോടതിതന്നെ ജഡ്ജിമാരെയും മറ്റും നിയമിക്കുകയും അവര്‍ പരിശോധന നടത്തുകയുമാണെന്നും വി.എസ് ചൂണ്ടിക്കാട്ടി.
    (തുടരും)

    ReplyDelete
  16. 4)(27/08/2011, മാധ്യമം).

    പത്മനാഭസ്വാമി ക്ഷേത്രം: ഗുരുവായൂര്‍ മാതൃകയില്‍ ഭരണസമിതിയെ നിയോഗിക്കണം -വി.എസ്

    തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഗുരുവായൂര്‍ ക്ഷേത്ര ഭരണസമിതി പോലെ ക്ഷേത്രവിശ്വാസികളുടേതായ ഒരു ഭരണസമിതിയെ സര്‍ക്കാര്‍ നിയോഗിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
    ‘പത്മനാഭസ്വാമിക്ഷേത്ര നിധിയും ജനാധിപത്യ കേരളവും’ എന്ന വിഷയത്തില്‍ സോഷ്യല്‍ സയന്‍സ് റെയിന്‍ബോ സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവായൂര്‍ ക്ഷേത്ര ഭരണസമിതിയില്‍ സാമൂതിരി കുടുംബത്തിന്‍െറ പ്രതിനിധിക്ക് സ്ഥിര അംഗത്വമുണ്ട്. അത്തരമൊരു സംവിധാനമാണ് പത്മനാഭസ്വാമിക്ഷേത്രത്തിനും വേണ്ടതെന്നാണ് ഹൈകോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.
    പഴയ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഇപ്പോഴത്തെ അംഗങ്ങള്‍ക്ക് സാധാരണ പൗരന്‍മാരുടെ എല്ലാ അധികാരങ്ങളുമുണ്ട്. അതേയുള്ളൂ എന്നതാണ് കോടതി വിധിയുടെ താല്‍പര്യം. അതിനാല്‍ പത്മനാഭസ്വാമി ക്ഷേത്രത്തിന്‍െറ ഭരണാധികാരം കൈയാളാന്‍ പഴയ രാജകുടുംബത്തിലെ മുതിര്‍ന്ന അംഗത്തിനോ മറ്റ് അംഗങ്ങള്‍ക്കോ അധികാരമില്ളെന്നാണ് കോടതി വിധിച്ചത്.
    പഴയ രാജവാഴ്ചക്കാലത്തെ അതിക്രമങ്ങളും കൂട്ടക്കൊലകളും കൊടിയ ചൂഷണങ്ങളും മറയ്ക്കപ്പെടുകയും അതിനെക്കുറിച്ചാരെങ്കിലും ഓര്‍മിപ്പിച്ചാല്‍ രാജദ്രോഹം എന്ന നിലയില്‍ ചിലര്‍ തലയില്‍ കൈവെച്ച് നിലവിളിക്കുകയുമാണ്. നക്ഷത്രങ്ങളുടെ പേരില്‍ ഉത്രാടംതിരുനാള്‍, മൂലം തിരുനാള്‍ എന്ന പേരുകള്‍ക്ക് പകരം ജനാധിപത്യ കാലഘട്ടത്തിന് ചേര്‍ന്ന പേരുകള്‍ സ്വീകരിക്കാന്‍ പറഞ്ഞാല്‍ അതും മഹാപരാധമായി ആക്ഷേപിക്കപ്പെടാം. ചിത്തിരതിരുനാളിന്‍െറ കാലത്തിന് ശേഷം കേരളത്തില്‍ രാജഭരണം അവസാനിച്ചു. പഴയരാജകുടുംബത്തിലെ പുതിയ അംഗങ്ങള്‍ ജനാധിപത്യ പ്രക്രിയയയുടെ ഭാഗമായി മാറിയെന്നും വി.എസ് പറഞ്ഞു.

    ReplyDelete
  17. മറുപടി വലുതായതിനാല്‍ മുറിച്ചുമുറിച്ചു പോസ്റ്റു ചെയ്തു. എന്നാല്‍ ആദ്യഭാഗം സ്പാമില്‍ പോയതായി കാണുന്നു. ദയവായി അതു റിലീസ് ചെയ്യുക. സാധനം മറുമൊഴിയില്‍ കാണുന്നുണ്ട്.

    ReplyDelete
  18. മേല്‍ ഉദ്ധരിച്ച തരത്തിലുള്ള അത്യധികം ഗുരുതരവും എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തിയതുമായ വിഎസിന്റെ വെളിപ്പെടുത്തലുകള്‍ പല ദിനങ്ങളിലായി പുറത്തുവന്നപ്പോഴും കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള മൂരാച്ചിക്കക്ഷിനേതാക്കളില്‍ നിന്നും എന്‍എസ് എസ് ഉള്‍പ്പെടെയുള്ള ജാതി സംഘടനകളില്‍ നിന്നും എതിര്‍പ്പും അവഹേളവും ഉണ്ടായപ്പോഴും തോമസ് ഐസക്ക് ഒഴികെ മറ്റ് സ്വന്തം പാര്‍ട്ടി നേതാക്കന്മാരോ പാര്‍ട്ടിബുദ്ധിജീവികളോ പിന്തുണച്ചതായി കണ്ടില്ല. (രാജഭക്തി പ്രകടിപ്പിച്ചു കൊണ്ടുള്ള പിണറായി സഖാവിന്റെ അഭിപ്രായം നേരത്തെ പറഞ്ഞതാണല്ലോ)

    പാര്‍ട്ടിയുടെ സഹയാത്രികനും പി.ഗോവിന്ദപ്പിള്ളയുടെ മകനുമായ എം.ജി.രാധാകൃഷ്ണന്റെ "സ്വദേശാഭിമാനി വീണ്ടും നാടുകടത്തപ്പെടുന്നു" എന്ന ലേഖനത്തില്‍ ഇടതുപക്ഷത്തിന്റെ ചരിത്രപരമായ മൌനത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത് ഇവിടെ കൊടുക്കുന്നു.

    " ഇതിലൊക്കെ കടുപ്പം നവോത്ഥാനശക്തികളുടെ അനന്തരഗാമികളായി കടന്നുവന്ന് രാജകീയഭരണത്തിനെതിരെയും ജനാധിപത്യവ്യവസ്ഥയുടെ ആഗമനത്തിനുവേണ്ടിയും സ്വയമര്‍പ്പിച്ച രാഷ്ട്രീയ ജനകീയപ്രസ്ഥാനങ്ങളുടെപോലും നിശ്ശബ്ദതയും അകര്‍മണ്യതയും ആണ്. നവോത്ഥാനം സൃഷ്ടിച്ച സാമൂഹികപരിഷ്കരണപ്രസ്ഥാനങ്ങളുടെ ഇന്നത്തെ നേതൃത്വം മൃഗങ്ങളെക്കാള്‍ മോശമായ അവസ്ഥയില്‍ തങ്ങളെ അടിച്ചമര്‍ത്തിയിരുന്ന ആ പഴയ വ്യവസ്ഥയുടെയും മൂല്യങ്ങളുടെയും കുഴലൂത്തുകാരായിരിക്കുന്നു. നവോത്ഥാനത്തിനും സെക്കുലറിസത്തിനും വിപ്ളവം പോരെന്ന് ആക്ഷേപിക്കുന്ന അതിവിപ്ളവക്കാര്‍ക്കും സ്വത്വവാദികള്‍ക്കും ഒന്നും മിണ്ടാട്ടമില്ല. ഒറ്റപ്പെട്ട ശബ്ദമുയര്‍ത്തുന്ന യുക്തിവാദികള്‍ ആക്രമിക്കപ്പെടുന്നു. കൃത്യമായ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍തന്നെ ആ പഴയ വ്യവസ്ഥയെയും അതിന്റെ മൂല്യങ്ങളെയും വെല്ലുവിളിച്ച ഇടതുപക്ഷത്തില്‍നിന്നുപോലും ഉറച്ച ശബ്ദം കേള്‍ക്കാനില്ല. ഹൈകോടതി ഉത്തരവിട്ടിട്ടുപോലും ക്ഷേത്രഭരണം ഏറ്റെടുക്കാന്‍ ധൈര്യമില്ലാതെ പിന്‍വലിഞ്ഞത് ഇടതുപക്ഷ സര്‍ക്കാറാണ്. അപ്പോള്‍ പിന്നെ അക്കാര്യം ചിന്തിക്കാന്‍തന്നെ വിസമ്മതിക്കുന്ന യു.ഡി.എഫ് സര്‍ക്കാറിന്റെ കാര്യം പറയണോ!"

    "ഏറ്റവും ഉയര്‍ന്നുകേള്‍ക്കുന്നത് ശ്രീപത്മനാഭന്റെ നിധിയില്‍ ഹിന്ദുക്കള്‍ക്ക് മാത്രമേ അവകാശമുള്ളൂ എന്ന പ്രഖ്യാപനമാണ്. തന്റെ പണം ഹിന്ദുക്കള്‍ക്കല്ലാതെ ആര്‍ക്കും അവകാശമില്ലെന്നുകേട്ടാല്‍ സര്‍വചരാചരങ്ങളുടെയും സ്രഷ്ടാവും നിയന്താവുമാണെന്ന് തങ്ങള്‍ കരുതുന്ന ശ്രീപത്മനാഭന്റെ പ്രതികരണം വിശ്വാസികള്‍ ഒന്നാലോചിച്ചുനോക്കുന്നത് നന്നായിരിക്കും. പൊതു ആവശ്യങ്ങള്‍ക്കോ പാവപ്പെട്ടവര്‍ക്കോവേണ്ടിപോലും ഒറ്റ ചില്ലിക്കാശും തൊട്ടുപോകരുതെന്ന് പരസ്യമായി പറയാനുള്ള ചങ്കൂറ്റവും അത് ചെറുക്കാനുള്ള ധൈര്യക്കുറവും പ്രകടം. ഒരു വി.ആര്‍. കൃഷ്ണയ്യരെയോ സുകുമാര്‍ അഴീക്കോടിനെയോ മാറ്റിനിര്‍ത്തിയാല്‍ സാംസ്കാരികനായകര്‍ക്കാര്‍ക്കും അഭിപ്രായമില്ല. ചെറുതായെങ്കിലും പ്രതികരിച്ച വി.എസ്. അച്യുതാനന്ദന്‍ ഒഴിച്ചാല്‍ കമ്യൂണിസ്റ്റുകള്‍ക്കുപോലും ഇത് ചോദ്യംചെയ്യാനുള്ള ശക്തി ചോര്‍ന്നിരിക്കുന്നു. ഉറപ്പിക്കാം, നവോത്ഥാനചക്രം ആവൃത്തി പൂര്‍ത്തിയാക്കിയിരിക്കുന്നു."

    ഈ ഇടതുപക്ഷ സഹയാത്രികകന്‍ പറഞ്ഞതിനപ്പുറമൊന്നും ഈയുള്ളവനും പറഞ്ഞിട്ടില്ല. അതംഗീകരിക്കാന്‍ നിങ്ങള്‍ക്കു പറ്റില്ല, കാരണം നിങ്ങള്‍ വെറും ജീവനക്കാരനല്ലേ. മുതലാളിയുടെ ലൈനിലല്ലേ ചിന്തിക്കാനും പറയാനും മുതലാളി അനുവദിക്കുള്ളു. ആ പരിമിതി മനസ്സിലാക്കുന്നു.

    പാര്‍ട്ടി, സൈദ്ധാന്തിക വിമര്‍ശനത്തിനും വിലയിരുത്തലിനും പഠനത്തിനുമൊക്കെയായി എകെജി സെന്ററിലും മറ്റും കുറെ ആസ്ഥാനബുജികളെ ചെല്ലും ചെലവും കൊടുത്ത് പന്നി വളര്‍ത്തുന്നതുപോലെ വളര്‍ത്തിപോരുന്നുണ്ടല്ലോ. ക്ഷേത്രനിധിയുമായി ബന്ധപ്പെട്ട് അവറ്റകളുടെ വിശകലനലേഖനങ്ങളൊന്നും കണ്ടില്ല. ജെ.രഘുവിനെപ്പോലെ കാമ്പും കഴമ്പോടും കൂടി എഴുതുവാന്‍ ഇവറ്റയ്ക്കൊക്കെ കഴിയുമോ ? രഘുവിനെപ്പോലുള്ളവരെ ബോധപൂര്‍വം നിങ്ങളുടെ മീഡിയകളിലും ചാനലുകളും തമസ്ക്കരിക്കുകയല്ലേ ചെയ്യുന്നത്. അതായത് ദുര്‍ബലരുടെ ശബ്ദം മുക്കിക്കളയുക.

    ReplyDelete
  19. സ്പാമില്‍ പോയി നോക്കിയിട്ട് ഒന്നും കാണുന്നില്ല.മെയിലില്‍ ഉണ്ട് താനും. എങ്ങിനെ ശരിയാക്കും എന്ന് നോക്കുന്നു. വി.എസ് എഴുതിയ ലേഖനം ഇവിടെ ഉണ്ട് http://workersforum.blogspot.com/2011/07/blog-post_07.html. ആ ബ്ല്ലോഗില്‍ തന്നെ ആ സമയത്ത് പലരുടെയും ലേഖനങ്ങളും ഉണ്ട്. ജെ.രഘുവിന്റെ പുസ്തകത്തെക്കുറിച്ച് യുവധാരയില്‍ വന്ന ലേഖനം ഇവിടെ(http://workersforum.blogspot.com/2009/04/blog-post_29.html) ഉണ്ട്. രഘുവിനും രഘുവിന്റെതായ കാരണങ്ങള്‍ ഉണ്ടായിരിക്കാം മറ്റിടങ്ങളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാനും. പാര്‍ട്ടി നിലപാടിനനകത്തുനിന്നുകൊണ്ടായിരിക്കും ഒരു പാര്‍ട്ടി പ്രസിദ്ധീകരണത്തിലെ ലേഖനങ്ങള്‍. രഘുവോ താങ്കള്‍ ഉയര്‍ത്തിപ്പിടിക്കാനാഗ്രഹിക്കുന്നവരോ ആയ മറ്റു പലരും പ്രതികരിക്കാത്തതും പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതും ആയ എത്രയോ വിഷയങ്ങള്‍ ഉണ്ട്. അതും ഒരാളെയോ സംഘടനയെയോ വിലയിരുത്തുമ്പോള്‍ കണക്കിലെടുക്കണം.

    ആണ്ടലാട്ടും മറ്റു ചിലരും എഴുതിയ എത്രയോ രാജവാഴ്ചാ വിരുദ്ധ ലേഖനങ്ങള്‍ ദേശാഭിമാനിയിലും ചിന്തയിലും വന്നിരിക്കുന്നു. താങ്കള്‍ അതൊക്കെ ശ്രദ്ധിക്കാത്തതായിരിക്കും. നിധിവിഷയം വന്നപ്പോള്‍ ബ്ലോഗില്‍ മുലക്കരവും തലക്കരവും ഒക്കെ ശ്രദ്ധയില്‍ പെടുത്താന്‍ ഏറ്റവും ഉപയോഗ്യമായതും ദേശാഭിമാനിയിലും ചിന്തയിലും വന്ന ലേഖനങ്ങള്‍ തന്നെയാണ്. അതുകൊണ്ട് ഒറ്റപ്പെട്ട ഉദാഹരണങ്ങള്‍ മാത്രം എടുത്ത് വിമര്‍ശിക്കുന്ന താങ്കളുടെ ലൈന്‍ തീര്‍ത്തും ഇടുങ്ങിയതാണെന്ന് പറയാതെ വയ്യ.

    താങ്കള്‍ ഏതെങ്കിലും സംഘടനയുടെ പ്രതിനിധിയാണോ?

    ReplyDelete
  20. സ്പ്ളിറ്റ് ചെയ്ത് ഇട്ട കമന്റിന്റെ ആദ്യഭാഗം സ്പാമില്‍ കാണാത്ത സ്ഥിതിയ്ക് താഴെ കൊടുക്കുന്നു:-


    "പദ്മനാഭസ്വാമിക്ഷേത്രത്തെ സംബന്ധിച്ച് വി.എസ്. പറഞ്ഞതെന്തായിരുന്നെന്ന് അറിയാമോ? അതൊന്നിവിടെ പറയാമോ? വെട്ടിലാക്കി എന്നൊക്കെ പറയുമ്പോള്‍ അദ്ദേഹം പറഞ്ഞതെന്തായിരുന്നെന്ന് വ്യക്തമായി കോട്ട് ചെയ്ത് കൂടേ?
    മുഖ്യധാരകളിലെ വ്യാഖ്യാനമല്ല, പറഞ്ഞതിന്റെ കൃത്യം ടെക്സ്. (വി.എസിനെ പാര്‍ട്ടിയില്‍ നിന്ന് വ്യത്യസ്തനാക്കി സ്നേഹിക്കുന്ന തന്ത്രമൊക്കെ പഴഞ്ചനായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫുകാരനു ആ കാര്യത്തില്‍ കളം മാറ്റിച്ചവിട്ടേണ്ടി വന്നതും നമ്മളൊക്കെ കണ്ടതാണ്. അപ്പോള്‍ ആ ലൈനൊക്കെ വിടുക.)"

    സഖാക്കളുകളെ,

    സിപിഎം ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റുകള്‍ സവര്‍ണപക്ഷപാതപരവും അവര്‍ണ-ദലിത- ആദിവാസി വിരുദ്ധമായ നിലപാടുകളാണു് എല്ലാ സന്ദര്‍ഭത്തിലും സ്വീകരിച്ചിട്ടുള്ളത് (എന്നാല്‍ പാര്‍ട്ടിയുടെ ഏറ്റവും വലിയ വോട്ടു ബാങ്കും ഈ ജനവിഭാഗങ്ങളാണു് ). അച്യുതാനന്ദനും അതില്‍ നിന്നും വ്യത്യസ്തനായ നേതാവല്ല. എന്നാല്‍ ആദ്യമായാണു് പത്മനാഭനിധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ന്യായമായ ചിലകാര്യങ്ങള്‍ വിളിച്ചു പറയുന്നത്. ദേവപ്രശ്നം തുടങ്ങിയ അസംബന്ധങ്ങളിലൂടെ രാജകുടുംബത്തിന്റെ സ്വാര്‍ത്ഥതാല്പര്യം സംരക്ഷിക്കാന്‍ സവര്‍ണ്ണോന്മുഖമായ എല്ലാ രാഷ്ട്രീയ- സാംസ്ക്കാരിക- ജാതീയ- ആത്മീയ ശക്തികളും ശ്രമിക്കുമ്പോഴാണു് നിര്‍ണായക അഭിപ്രായങ്ങള്‍ അച്യുതാനന്ദന്‍ പറയുന്നത്. ഇത് ദുര്‍ബലപക്ഷ വാദങ്ങള്‍ക്ക് ശക്തിയേകുന്നതായിരുന്നു. അല്ലാതെ പാര്‍ട്ടിയില്‍ നിന്നും അടര്‍ത്തി മാറ്റി പൊക്കിപ്പിടിക്കാന്‍ അച്യുതാനന്ദനോ അല്ലെങ്കില്‍ പാര്‍ട്ടിക്കോ പ്രത്യേക ഗുണമൊന്നും പാര്‍ശ്വവത്ക്കൃതരുടെ ഭാഗത്തു നിന്നു നോക്കുമ്പോള്‍ കാണുന്നില്ല.

    ശ്രദ്ധിക്കപ്പെട്ട വര്‍ത്തകള്‍ :- 1) (13/08/2011, മാധ്യമം)

    തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരവുമായി ബന്ധപ്പെട്ട് അന്ധവിശ്വാസ പ്രചാരണവും നാടുവാഴിത്ത പ്രീണനവുമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് കാലത്തിന് ചേര്‍ന്നതല്ല. അഡ്വ.ആര്‍.പത്മകുമാര്‍ രചിച്ച 'നിയമം, സമൂഹം, സദാചാരം' പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

    സുപ്രീംകോടതി വിധിക്കനുസരിച്ചുള്ള നടപടികള്‍ തങ്ങളുടെ നിക്ഷിപ്ത താല്‍പര്യത്തിനെതിരാണെന്ന് കണ്ടാല്‍ പ്രശ്‌നക്കാരെ കൊണ്ടുവന്ന് നിലവറ തുറക്കുന്നവന്റെ വംശം മുടിഞ്ഞുപോകുമെന്ന് പറയിക്കുന്ന ഗൂഢാലോചനവരെ നടക്കുന്ന നാടാണിത്. കോടതികളെവരെ ഭയപ്പെടുത്താന്‍ ജോല്‍സ്യന്മാര്‍ക്ക് കഴിയും.

    അമ്പലത്തില്‍ സ്വര്‍ണം കൊടുത്തോ സ്വര്‍ണപ്രശ്‌നമോ താമ്പൂല പ്രശ്‌നമോ ദേവപ്രശ്‌നമോ നടത്തിയോ നിക്ഷിപ്ത താല്‍പര്യം സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ എപ്പോഴും ജയിക്കില്ല. അന്ധവിശ്വാസവും ഭയവുമെല്ലാം മുതലെടുത്ത് പൂഴിക്കടകന്‍ അടവുകള്‍ പ്രയോഗിക്കുന്നവര്‍ക്ക് താല്‍ക്കാലിക ജയമേ ഉണ്ടാകൂ. കര്‍ണാടകയിലെ യെദിയൂരപ്പയുടെ അവസ്ഥ അതാണ് തെളിയിക്കുന്നത്. നീതിക്കുവേണ്ടിയുള്ള നിയമ പോരാട്ടങ്ങള്‍ മരണംവരെ നീളുന്ന അഖണ്ഡ യജ്ഞമായി മാറുന്നു. പണവും ക്ഷമയും പ്രത്യാശയമുള്ളവര്‍ക്കേ കേസുമായി മുന്നോട്ടു പോകാന്‍ കഴിയൂവെന്ന സ്ഥിതിയാണ്. വിതുര പെണ്‍വാണിഭകേസ് 16 വര്‍ഷമായി തുടരുന്നതും പാമോയില്‍ കേസിന് 19 വര്‍ഷമായതും ഇതിന് തെളിവാണ്.

    അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍മന്ത്രിക്ക് സംസ്ഥാന സര്‍ക്കാര്‍ ബഹുമതി നല്‍കുന്നു. സുപ്രീംകോടതി വിധിയെ വെല്ലുവിളിച്ച് ശിക്ഷിക്കപ്പെട്ട തടവുകാരനെ വി.വി.ഐ.പിയായി പരിഗണിച്ച് നക്ഷത്ര ആശുപത്രിയിലെ ആഡംബര മുറിയില്‍ താമസിപ്പിച്ചിരിക്കുകയാണ്. നിയമവാഴ്ചയെ സര്‍ക്കാര്‍ തന്നെ നഗ്‌നമായി പിച്ചിച്ചീന്തുന്നു.

    വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളില്‍പോലും സമ്മര്‍ദത്തിന് വഴങ്ങി അന്വേഷണം അട്ടിമറിക്കുന്നത് തീക്കൊള്ളികൊണ്ട് തല ചൊറിയലാണ്. ഉമ്മന്‍ചാണ്ടി അതാണ് ചെയ്യുന്നതെന്നും വി.എസ് കുറ്റപ്പെടുത്തി. തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് പ്രദീപ്പിള്ള അധ്യക്ഷനായിരുന്നു. പുസ്തകത്തിന്റെ ആദ്യപ്രതി ഡോ.എന്‍.എ. കരീം ഏറ്റുവാങ്ങി. ജെ. രഘു, വി.എം. ശ്രീകുമാര്‍, ആര്‍. പാര്‍വതീദേവി, അഡ്വ. പി. റഹീം, കെ. തുളസീധരന്‍ എന്നിവര്‍ സംസാരിച്ചു.
    (തുടരും)

    ReplyDelete
  21. "താങ്കള്‍ ഏതെങ്കിലും സംഘടനയുടെ പ്രതിനിധിയാണോ? "

    വാര്‍ത്താശകലങ്ങളെല്ലാം മാധ്യമത്തില്‍ നിന്നും ഉദ്ധരിച്ചതിനാല്‍ താങ്കളുടെ മുന്‍വിധി വര്‍ക്കു ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു എന്നു സംശയിച്ചോട്ടെ ?!! :))

    ReplyDelete
  22. ഒരു മുന്‍‌വിധിയും ഇല്ലെന്ന് മാത്രമല്ല ആ കമന്റില്‍ തന്നെ മുഖ്യധാരയിലെ വാര്‍ത്തകള്‍ വേണ്ടെന്ന് പറഞ്ഞിരുന്നു. താങ്കള്‍ ഏതെങ്കിലും സംഘടനയില്‍ അംഗമാണോ എന്ന് ചോദിച്ചാല്‍ മറു ചോദ്യമാണോ ഉത്തരം. ഒന്നുകില്‍ അല്ല, ആണെങ്കില്‍ ഏത് സംഘടന എന്ന് പറയാമല്ലോ.

    ReplyDelete
  23. ഞാന്‍ സംശയിച്ചതേ ഉള്ളൂ. താങ്കള്‍ക്ക് മുന്‍വിധിയുണ്ടെന്നു് ഉറപ്പിച്ചില്ല. ഈയുള്ളവന്‍ ചില കുഞ്ഞു ജനാധിപത്യ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നു. അതൊന്നും നമ്മുടെ സംവാദത്തില്‍ പ്രസക്തമല്ല. എങ്കിലും സംഘടനകളുടെ പേര് വെളിപ്പെടുത്താം. 1)നവജനാധിപത്യ പ്രസ്ഥാനം 2)കേരള യുക്തിവാദി സംഘം

    ReplyDelete
  24. നന്ദി. ചോദിച്ചത് ഏതെങ്കിലും സംഘടനയില്‍ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ താങ്കളും ആ സംഘടനയുടെ നിലപാടുകളെ മനസിലാക്കുവാനും, അംഗീകരിക്കുവാനും, അടിസ്ഥാനരഹിതമായി അതിനെതിരെ വരുന്ന ആരോപണങ്ങളെ പ്രതിരോധിക്കുവാനും ശ്രമിക്കുന്ന ആളായിരിക്കില്ലേ എന്ന് ചോദിക്കാനായിരുന്നു. അതുകൊണ്ട് നിങ്ങള്‍ ജോലിക്കാരാണ് എന്നൊക്കെ മറ്റു രാഷ്ടീയവിശ്വാസങ്ങള്‍ കൊണ്ടുനടക്കുന്നവരോട് പറയുമ്പോള്‍ ആ കല്ല് താങ്കളിലേക്കും തിരിച്ചു വരുന്നുണ്ട് ഈ സൂചിപ്പിക്കാനായിരുന്നു.

    കേരളയുക്തിവാദി സംഘം സംസ്ഥാനപ്രസിഡന്റ് കലാനാഥന്‍ ചാനല്‍ ചര്‍ച്ചയില്‍ സി.പി.എം നിലപാടിനെ പൂര്‍ണ്ണമായും സ്വാഗതം ചെയ്തത് നേരിട്ട് കേട്ടിരുന്നു. അന്യോന്യം വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിലും പൂര്‍ണ്ണമായും ‘അടിച്ച് പിരിഞ്ച്’ ലൈനില്‍ സംസാരിക്കേണ്ടവരല്ലല്ലോ യുക്തിവാദികളും ഇടതുപക്ഷവും. വലതുപക്ഷം അങ്ങിനെയൊക്കെയേ ചെയ്യൂ എന്ന ഒരു ന്യായം അവര്‍ക്ക് കൊടുത്തുകൊണ്ട് ഇടതുപക്ഷത്തെ മാത്രം വിമര്‍ശിക്കുന്നത് ആത്യന്തികമായി സഹായിക്കുക വലതുപക്ഷത്തെയും തീവ്രവലതുപക്ഷത്തെയും തന്നെ ആയിരിക്കും. അത് താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാ‍നങ്ങള്‍ക്ക് ഗുണകരമാവുമോ എന്ന് ദയവായി ആലോചിക്കുമല്ലോ.

    ReplyDelete