Tuesday, November 10, 2009

എല്‍ഡിഎഫിന്റെ അടിത്തറ ശക്തം

ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ എന്നീ നിയമസഭാ നിയോജകമണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം കേരളത്തില്‍ യുഡിഎഫിനനുകൂലമായ ജനവികാരം നിലനില്‍ക്കുന്നു എന്ന വ്യാജപ്രചാരണത്തിന്റെ മുനയൊടിക്കുന്നതാണ്. പരമ്പരാഗതമായി ജയിക്കുന്ന മണ്ഡലങ്ങളില്‍ ദുര്‍ബലമായ വിജയം ആവര്‍ത്തിച്ചു എന്നാശ്വസിക്കാന്‍ മാത്രമുള്ള വകയേ ഈ ഫലം യുഡിഎഫിന് നല്‍കുന്നുള്ളൂ. അതേസമയം എല്‍ഡിഎഫിന്റെ അടിത്തറ ശക്തമാണെന്നുമാത്രമല്ല, കൂടുതല്‍ വിപുലപ്പെടുകയാണെന്നും ഈ ഫലം തെളിയിക്കുന്നു.

2006ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ച 40 മണ്ഡലത്തില്‍ ഉറച്ച മൂന്നിടത്താണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഈ മണ്ഡലങ്ങള്‍ പിടിച്ചെടുക്കാനുള്ള എല്‍ഡിഎഫിന്റെ ശ്രമം വിജയിച്ചില്ല എന്നത് നേരാണ്. എന്നാല്‍, യുഡിഎഫിന് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. ലോക്സഭാതെരഞ്ഞെടുപ്പില്‍ 20ല്‍ 16 സീറ്റിലും യുഡിഎഫ് ജയിച്ചതോടെ എല്‍ഡിഎഫിന്റെ ഭരണത്തിനെതിരായ വിധിയെഴുത്താണതെന്ന് വലതുപക്ഷശക്തികള്‍ വിലയിരുത്തി. ഒന്നരവര്‍ഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം സുനിശ്ചിതമെന്നുവരെ അവകാശവാദമുണ്ടായി. അത് ചൂണ്ടിക്കാണിച്ച് ഉദ്യോഗസ്ഥരെയും പൊലീസിനെയും വിരട്ടാന്‍വരെ യുഡിഎഫ് നേതൃത്വം ധിക്കാരംകാട്ടി. വ്യക്തമായ രാഷ്ട്രീയ ചായ്‌വോ കാഴ്ചപ്പാടോ ഇല്ലാത്ത നിഷ്പക്ഷമതികളെയുള്‍പ്പെടെ യുഡിഎഫിന്റെ അവകാശവാദം ഒരുപരിധിവരെ വിശ്വസിപ്പിക്കുന്ന നിലയയിലാണ് പ്രചാരണമരങ്ങേറിയത്. ഈ ഉപതെരഞ്ഞെടുപ്പ് ഫലം അത്തരം അവകാശവാദങ്ങളെ തകര്‍ത്തിരിക്കുന്നു.

കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലോക്സഭാതെരഞ്ഞെടുപ്പില്‍ 23000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നത് ഈ ഉപതെരഞ്ഞെടുപ്പില്‍ 12,000 ആയി ചുരുങ്ങി. തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാന്‍ ദൃശ്യമാധ്യമങ്ങളിലെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ ഒരുകാര്യം തുറന്നുസമ്മതിച്ചു. ലോക്സഭാതെരഞ്ഞെടുപ്പിലെ യുഡിഎഫ് അനുകൂലതരംഗം തികച്ചും താല്‍ക്കാലികമായിരുന്നു. എല്‍ഡിഎഫ് ഭരണത്തിനെതിരായ വിധിയെഴുത്തായി ലോക്സഭാതെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള യുഡിഎഫിന്റെ ശ്രമം യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്നാണ് ഇതോടെ തെളിഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് വ്യാപകമായ എതിര്‍പ്രചാരണമുണ്ടായപ്പോള്‍ എല്‍ഡിഎഫിന്റെ അടിത്തറ തകര്‍ന്നിട്ടില്ലെന്നും രണ്ടുലക്ഷം വോട്ടുമാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂവെന്നും സിപിഐ എം വിലയിരുത്തിയിരുന്നു. അതോടൊപ്പംതന്നെ, ഇത് ഗൌരവമായ തിരിച്ചടിയാണെന്നും പരാജയത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ട്, നഷ്ടപ്പെട്ട ജനസമ്മതി തിരിച്ചുപിടിക്കാന്‍ ആത്മാര്‍ഥശ്രമം ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു. അതനുസരിച്ചാണ് എല്‍ഡിഎഫ് പ്രവര്‍ത്തിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ സിപിഐ എമ്മും സിപിഐയും എല്‍ഡിഎഫാകെയും പൂര്‍ണ ഐക്യത്തോടെയാണ് പ്രവര്‍ത്തിച്ചത്. ഭരണനേട്ടം ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുകയുംചെയ്തു. ഇതിനൊക്കെ നല്ല ഫലം ഉണ്ടായി എന്നുവേണം കരുതാന്‍.

എറണാകുളം മണ്ഡലത്തില്‍ 2009 ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ വി തോമസിന്റെ ഭൂരിപക്ഷം 14507 ആയിരുന്നു. അത് നിയമസഭാതെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം വര്‍ധിച്ചിട്ടും 8620 ആയി കുറയുകയാണുണ്ടായത്. ആലപ്പുഴയില്‍ 2006ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയ 49,721 വോട്ട് 42,774 ആയി ചുരുങ്ങി. എല്‍ഡിഎഫിനാകട്ടെ 32788ല്‍ നിന്ന് 38029 ആയി വര്‍ധിക്കുകയുംചെയ്തു. ഈ കണക്കുകളെല്ലാം വ്യക്തമാക്കുന്നത് 2006 ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായി ആഞ്ഞടിച്ച തരംഗം ഇന്നും നിലനില്‍ക്കുകയോ ശക്തിപ്പെടുകയോ ചെയ്തുവെന്നാണ്.

കണ്ണൂര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കാലുമാറ്റക്കാരന്‍ മത്സരിച്ച് ജയിച്ചത് ആരോഗ്യകരമായ ജനാധിപത്യസമ്പ്രദായത്തിനുതന്നെ കളങ്കംവരുത്തിവച്ചതാണെന്ന് കാണാതെ പൊയ്ക്കൂടാ. കാലുമാറ്റക്കാരന്‍ നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തു. കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ അടിത്തറ ശക്തമായിട്ടും ഇത്രയും ഉറച്ച മണ്ഡലത്തില്‍ കാലുമാറ്റ രാഷ്ട്രീയക്കാരനെ സ്ഥാനാര്‍ഥിയാക്കിയതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനിടയിലുള്ള അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവന്നതാണ്. ഇനിയുള്ള നാളുകളില്‍ ഇതിനുള്ള ന്യായീകരണം കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതൃത്വം ഒരുപാട് വിയര്‍പ്പൊഴുക്കേണ്ടിവരും.

പശ്ചിമ ബംഗാളില്‍ പത്തുനിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പു നടന്നതില്‍ ഒരെണ്ണത്തിലാണ് ഇടതുമുന്നണി വിജയിച്ചിട്ടുള്ളത്. നേരത്തെതന്നെ തൃണമൂല്‍-കോഗ്രസ് സഖ്യം വിജയിച്ച മണ്ഡലങ്ങളാണ് പത്തില്‍ ഏഴും. തൃണമൂല്‍കോണ്‍ഗ്രസും കോണ്‍ഗ്രസും മാവോയിസ്റ്റുകളും മത മൌലികവാദ-വിഘടന ശക്തികളാകെയും യോജിച്ചാണ് അവിടെ ഇടതുപക്ഷത്തെ നേരിട്ടത്. അതിന്റെ ഫലമാണ് ഈ ഫലം. ഇതേ നിലപാട് കോണ്‍ഗ്രസിനെതിരെ മറ്റു കക്ഷികള്‍ എടുത്താല്‍ ആ പാര്‍ടിക്ക് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഭൂരിപക്ഷം നേടാന്‍ കഴിയില്ല എന്ന് ഓര്‍ക്കേണ്ടതുണ്ട്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ മാസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഗ്രസ്-എന്‍സിപി സഖ്യത്തിന് 37 ശതമാനം വോട്ടുമാത്രമാണ് ലഭിച്ചത്. തത്വദീക്ഷയില്ലാത്ത രാഷ്ട്രീയ സഖ്യങ്ങളിലൂടെ ഇടതുപക്ഷത്തെ പരാജയപ്പെടുത്താനുള്ള കോഗ്രസിന്റെ നീക്കം രൂക്ഷതയോടെ പുറത്തുവരുന്നതാണ് പശ്ചിമ ബംഗാളിലെ ഉപതെരഞ്ഞെടുപ്പുഫലം എന്ന് കാണേണ്ടതുണ്ട്.

വരുംനാളുകളില്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാനും മുന്നണിയെ കൂടുതല്‍ ഐക്യത്തോടെ മുന്നോട്ടുകൊണ്ടുപോകാനുമുള്ള ഊര്‍ജമാണ് ഉപതെരഞ്ഞെടുപ്പു ഫലങ്ങളില്‍നിന്ന് ആര്‍ജിക്കാനുള്ളത്. കൂടുതല്‍ ജനവിഭാഗങ്ങളെ ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതിനോടൊപ്പം സ്വയം വിമര്‍ശനാത്മകമായ പരിശോധനകള്‍ അവിരാമം തുടരുകയും അവയില്‍നിന്ന് പാഠമുള്‍ക്കൊണ്ട് ജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതും അതുല്യമാക്കുകയും എന്ന കടമയാണ് എല്‍ഡിഎഫിന് മുന്നിലുള്ളത്. അത് നിര്‍വഹിക്കുന്നതിന് പര്യാപ്തമായ സൂചനയാണ് തെരഞ്ഞെടുപ്പുഫലത്തിലുള്ളത്. യുഡിഎഫിന്റെ വിജയാഘോഷത്തേക്കാള്‍ ഉയര്‍ന്ന മൂല്യം അതിനുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം 11-11-09

19 comments:

  1. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ എന്നീ നിയമസഭാ നിയോജകമണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം കേരളത്തില്‍ യുഡിഎഫിനനുകൂലമായ ജനവികാരം നിലനില്‍ക്കുന്നു എന്ന വ്യാജപ്രചാരണത്തിന്റെ മുനയൊടിക്കുന്നതാണ്. പരമ്പരാഗതമായി ജയിക്കുന്ന മണ്ഡലങ്ങളില്‍ ദുര്‍ബലമായ വിജയം ആവര്‍ത്തിച്ചു എന്നാശ്വസിക്കാന്‍ മാത്രമുള്ള വകയേ ഈ ഫലം യുഡിഎഫിന് നല്‍കുന്നുള്ളൂ. അതേസമയം എല്‍ഡിഎഫിന്റെ അടിത്തറ ശക്തമാണെന്നുമാത്രമല്ല, കൂടുതല്‍ വിപുലപ്പെടുകയാണെന്നും ഈ ഫലം തെളിയിക്കുന്നു.

    2006ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ച 40 മണ്ഡലത്തില്‍ ഉറച്ച മൂന്നിടത്താണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഈ മണ്ഡലങ്ങള്‍ പിടിച്ചെടുക്കാനുള്ള എല്‍ഡിഎഫിന്റെ ശ്രമം വിജയിച്ചില്ല എന്നത് നേരാണ്. എന്നാല്‍, യുഡിഎഫിന് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. ലോക്സഭാതെരഞ്ഞെടുപ്പില്‍ 20ല്‍ 16 സീറ്റിലും യുഡിഎഫ് ജയിച്ചതോടെ എല്‍ഡിഎഫിന്റെ ഭരണത്തിനെതിരായ വിധിയെഴുത്താണതെന്ന് വലതുപക്ഷശക്തികള്‍ വിലയിരുത്തി. ഒന്നരവര്‍ഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം സുനിശ്ചിതമെന്നുവരെ അവകാശവാദമുണ്ടായി. അത് ചൂണ്ടിക്കാണിച്ച് ഉദ്യോഗസ്ഥരെയും പൊലീസിനെയും വിരട്ടാന്‍വരെ യുഡിഎഫ് നേതൃത്വം ധിക്കാരംകാട്ടി. വ്യക്തമായ രാഷ്ട്രീയ ചായ്‌വോ കാഴ്ചപ്പാടോ ഇല്ലാത്ത നിഷ്പക്ഷമതികളെയുള്‍പ്പെടെ യുഡിഎഫിന്റെ അവകാശവാദം ഒരുപരിധിവരെ വിശ്വസിപ്പിക്കുന്ന നിലയയിലാണ് പ്രചാരണമരങ്ങേറിയത്. ഈ ഉപതെരഞ്ഞെടുപ്പ് ഫലം അത്തരം അവകാശവാദങ്ങളെ തകര്‍ത്തിരിക്കുന്നു.

    ReplyDelete
  2. ഇതൊരുമാതിരിത്തെ പോസ്റ്റായിപ്പോയി. തോല്‍‌വിയെ അംഗീകരിക്കുകയും ജനങ്ങള്‍ എന്താണ് പറയാന്‍ ശ്രമിക്കുന്നത് എന്ന് ശ്രദ്ധിക്കുകയും ചെയ്യണ്ടേ? തിരഞ്ഞെടുപ്പുഫലം ഇടതുപക്ഷത്തിന് തിരിച്ചടിയാണ്. കേരളത്തില്‍ യു.ഡി.എഫിനു അനുകൂലമായ വികാരം തന്നെയാണ്. നാളെ തിരഞ്ഞെടുപ്പുനടത്തിയാല്‍ യു.ഡി.എഫ്. (കുറെ നോക്കുകുത്തികളെ സ്ഥാനാര്‍ത്ഥികളാക്കിയാല്‍ പോലും) പാട്ടുംപാടി ജയിക്കും. അപ്പൊഴും ദേശാഭിമാനി കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം കുറഞ്ഞു എന്ന് ആശ്വസിക്കുമോ?

    ഇതിനു മുന്നത്തെ പോസ്റ്റുകളില്‍ (കണ്ണൂര്‍ വര്‍ത്തമാനം എന്ന പോസ്റ്റില്‍) ഇടതുപക്ഷം കണ്ണൂരില്‍ ജയിക്കും, നല്ല പോളിങ്ങ് അതാണു സൂചിപ്പിക്കുന്നത്, എന്നൊക്കെ ആയിരുന്നല്ലോ.

    sometimes you have to accept failures gracefully.

    ReplyDelete
  3. ദയവ് ചെയ്ത് ഇനിയെങ്കിലും കുറച്ച് കൂടി യാഥാര്‍ത്ഥ്യത്തോടെ കാര്യങ്ങളെ പാര്‍ട്ടി സമീപിക്കുമോ?

    ReplyDelete
  4. ഒരു ഇലക്ഷന്‍ തോല്‍വിയെ കുറിച്ച് ഇത്ര മോശമായ ഒരു വിശകലനം നടത്താന്‍ ഇടതു ബുദ്ധി ജീവികള്‍ക്ക് നാണമില്ലേ.

    ReplyDelete
  5. എല്‍ഡിഎഫിന്റെ അടിത്തറ ശക്തമാണെന്നുമാത്രമല്ല, കൂടുതല്‍ വിപുലപ്പെടുകയാണെന്നും ഈ ഫലം തെളിയിക്കുന്നു."
    അപ്പോ അതാണു ലൈന്‍. പരാജയം സമ്മതിക്കുന്ന ലക്ഷണമില്ല!!

    ഇങ്ങനെ അടിത്തറ ശക്തമാക്കിയാല്‍,ഒന്ന് മാറ്റിപിടിച്ചാല്‍ ജയിച്ചവര്‍ക്കെല്ലാം ഭൂരിപക്ഷം നാലിരട്ടിയാക്കാം. നോക്കണൊ?

    കണ്ണൂര്‍
    --------
    ഇപ്പൊ അബ്ദുള്ളകുട്ടി ജയിച്ചതു 12043വോട്ടിനു + LDFന്റെ വ്യാജവൊട്ട് 9357 + തള്ളിയ UDFന്റെ വൊട്ട് 6386 =
    അപ്പോള്‍ അബ്ദുള്ളകുട്ടിയുടെ ഭൂരിപക്ഷം എത്ര? = 27,786.

    എന്റമ്മോ.... ഇനീം കൂട്ടണൊ? കാണിച്ചു തരാം - കഴിഞ്ഞ തവണ NDF മല്‍സരിക്കാത്തത് കൊണ്ടും ഇത്തവണ അവര്‍ മല്‍സരിച്ചതുകൊണ്ടും UDFന്റെ കിട്ടെണ്ട വോട്ട് - 3411 അപ്പോ ഇപ്പെത്രയായി ഫൂരിഫക്ഷം?

    മൊത്തം ടൊട്ടല്‍ - 31197 എന്റമ്മൊ..... ഇനീം അടിത്തറ കൂട്ടണൊ?

    എറണാകുളം.
    ----------
    ഇപ്പൊ ഡൊമനിക് ജയിച്ചതു 8620 വോട്ടിനു + മുളവ്കാട് പഞ്ചായത്തിലെ ബഹിഷ്കരണത്തില്‍ നഷ്ടപെട്ട വോട്ട് 2000 + പിന്നെ LDFന്റെ വ്യാജവൊട്ട് കൂട്ടിചേര്‍ത്തത് 4000 = മൊത്തം ടൊട്ടല്‍ ലീഡ് - 14620
    (ഇനീം കുറെ ഉണ്ടു ,സിന്ദ്ധു ജോയി കഴിഞ്ഞതവണ മെത്രാന്റെ കൈ മുത്തിയത് കൊണ്ടും, കന്യാമറിയത്തിന്റെ പാട്ട് പാടിയ വകയിലും നഷ്ടപെട്ടതു കൂട്ടിയാല്‍, വീണ്ടും എന്റമ്മൊ..... )


    ആലപ്പുഴ
    ------
    ഇപ്പൊ ഷുക്കൂര്‍ ജയിച്ചതു 4745 വോട്ടിനു + മദനി ചേട്ടന്‍ മറച്ച വോട്ട് 2000 + ബാ ജാ പ്പാ കളിച്ച കളിയില്‍ LDF നു കിട്ടിയ നായര്‍ വോട്ട് 3000 + LDFന്റെ വ്യാജവൊട്ട് കൂട്ടിചേര്‍ത്തത് 4000 + ഷുക്കുറിന്റെ വ്യജന്റെ വോട്ട് 700 = മൊത്തം മൊത്തം ടൊട്ടല്‍ ലീഡ് - 14445


    ഭൂരിപക്ഷം കുറഞ്ഞെങ്കില്‍ മൂന്ന് പേരൊടും രാജിവെക്കാന്‍ പറയണം അല്ലാ പിന്നെ!!

    ReplyDelete
  6. ഈ പോസ്റ്റില്‍ ‍ ഒരുപാടു വസ്തുതകള്‍ ഉണ്ട്.

    1) തെരഞ്ഞെടുപ്പ് നടന്നത് യു.ഡി.എഫിന്റെ കോട്ടകളില്‍ ആണ്.കണ്ണൂര് നിയമസഭ മണ്ഡലം 57 നു ശേഷം ഇടത്നെ അടുപ്പിച്ചിട്ടില്ല.

    2)ഈ മണ്ഡലങ്ങളില്‍ കണ്ണൂര് - 23,000.ആലപ്പുഴ-20,000. എറണാകുളം -15,000 ആയിരുന്നു ലോകസഭാ ഇലക്ഷനില്‍ ഭൂരിപക്ഷം.

    3)2006 ലെ അതിശക്തമായ ഇടതു തരംഗത്തില് പോലും ആലപ്പുഴ 17,000 , കണ്ണൂര് 8700, എറണാകുളം-5800 എന്നിങ്ങനെ യുഡിഎഫ് ജയിച്ച മണ്ഡലങ്ങളാണ് ഇവ.

    4)സമാനമായി ഭരണവിരുദ്ധ തരംഗത്തില്‍ യുഡിഎഫ് കാലത്ത് LDFകോട്ടകളില്‍, കൂത്ത്പറമ്പും അഴീക്കോടും (അഴീക്കോട് അങ്ങനെ പറഞ്ഞുകൂട,എങ്കിലും) യഥാക്രമം 45,000- 30,000 വോട്ടിനാണ് LDFജയിച്ചത്

    അപ്പോള്‍ വ്യകതമാവുന്നത് ഇതൊക്കെയാണ്

    A) അഞ്ചുമാസം മുമ്പുണ്ടായിരുന്ന ലോകസഭ ഇലക്ഷനിലെ കമ്മ്യുനിസ്ട്ടു "മൂല്യശോഷണം" ഇടതു വിരുദ്ധതരംഗം അപ്രത്യക്ഷമാവാന്‍ തുടങ്ങി.

    B)ആലപ്പുഴ പോലുള്ള മണ്ഡലങ്ങളിലെ വന്‍ വോട്ടു ചോര്‍ച്ച UDFനെ ഇരുത്തി ചിന്തിപ്പിക്കെണ്ടാതാണ്, സിമികളും, മാഫ്യങ്ങളും എന്തെല്ലാം പറഞ്ഞാലും.

    C)തിരുവമ്പാടിയില്‍ 6 മാസത്തിനു ശേഷം നടന്ന ‌ ബൈഇലക്ഷനില് LDF ജയിച്ചെങ്കിലും ഭൂരിപക്ഷം അയ്യായിരത്തില്‍ നിന്ന് 300 ആയി കുറഞ്ഞിരുന്നു. ഏതാണ്ട് "തല്ലിപ്പൊളി" ഭരണം 4വര്ഷം കഴിഞ്ഞിട്ടും,മാധ്യമ ആക്രമണം ഉണ്ടായിട്ടും, ലോകസഭ ഇലക്ഷന്‍ 'തകര്ന്നിട്ടും'ആ അളവില് (to the extend in Thiruvambati)ഭൂരിപക്ഷം, LDF ന് എവിടെയും വോട്ടു കുറഞ്ഞില്ല.
    D)അടുത്ത തദ്ദേശ തെരഞ്ഞെടുപ്പില് വലിയ ചന്കിടിപ്പില്ലാതെ എല്‍.ഡി എഫിന് തയ്യാറാകാം, പ്രത്യകിച്ചും കേരളത്തിലെ രണ്ടു മുന്നണികളെയും മാറി മാറി പരീക്ഷിക്കുന്ന സ്വഭാവം വെച്ചു, യു.ഡി എഫിന് അവരുടെ ഭരണത്തിലെ കൂത്തുപരംപ്‌ തോല്‍വിയുമായി താരതമ്യം ച്യ്താല്‍ ഈ ബൈ ഇലക്ഷന്‍ നല്ല ആത്മവിശ്വാസം തന്നെ എല്‍.ഡി.എഫിന് നല്‍കി എന്ന് പറയാം.
    ഡി)തോല്‍വി എന്നത് തോല്‍വി തന്നെ,എങ്കിലും പൊങ്ങച്ചം, LDFനെ ഭള്ളു പറയുന്ന നേരം യു.ഡി.എഫ്‌ അണ്ണാന്മാര്‍ സ്വയം പരിശോധിക്കുന്നത് നല്ലതാണ്.

    സിമികളും മാഫ്യങ്ങളും നല്ലോണം 'ശ്രദ്ധിച്ചില്ലെങ്കില്‍' ഇനിയും കൈവിട്ടു പോകാം കാര്യങ്ങള്.

    ReplyDelete
  7. നന്ദി ഫ്രീവോയ്സ് വിശദീകരണത്തിനു. സിമി,പാഞ്ഞിരപാടം, അനില്‍ പീറ്റര്‍, രാമചന്ദ്രന്‍ വെട്ടിക്കാട് ഈ കണക്കുകളും താരതമ്യവും കൂടി ശ്രദ്ധിക്കുമല്ലോ. ഇടതിനു തകര്‍ച്ച എന്ന് മാത്രം കേള്‍ക്കാനാഗ്രഹിക്കുന്നവര്‍ ആയിരിക്കുന്നതില്‍ ഗ്രേസ് ഇല്ലായ്മ ഉണ്ട് എന്നു കൂടി പറഞ്ഞുകൊള്ളട്ടെ.

    ReplyDelete
  8. തോല്‍ക്കുന്നതിന് തൊട്ട്മുന്‍ബ് വരെ ശുഭാപ്തിവിശ്വാസം വളരെ നല്ലാതാ.... ഇതിപ്പൊ തോറ്റതിനു ശേഷവും. എതാണ്ട് "യോദ്ധ"യിലെ അരുശുമ്മൂട്ടില്‍ അപ്പുവിന്റെ ചെസ്സ് മല്‍സരം ഓര്‍മ്മവരുന്നു.കളി ജയിക്കാന്‍ സകല അടവും പയറ്റിയ കോമാളിയുടെ കളി. കള്ളകളി, കള്ളകളി, കള്ളകളി......

    "ഞങ്ങളുടെ ബുദ്ധിപരമായ നീക്കം കണ്ടിട്ട് എന്തു തോന്നുന്ന് " എന്ന് മുകളില്‍ കമന്റിട്ട ആരൊ ചോദിച്ച പോലെ ഒരു ഫീല്‍.

    അടുത്ത തെരെഞ്ഞെടുപ്പു വരെ കാത്തിരിക്കാം, എന്നാലെ ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പിലെ കമ്മ്യുനിസ്ട്ടു "മൂല്യശോഷണം" സഹാക്കള്‍ക്ക് മനസ്സിലാവൂ.

    ReplyDelete
  9. മുഖമാടച്ചൊരു വീക്ക്‌ കിട്ടി പിന്നേം.....കഴിഞ്ഞ പ്രാവശ്യത്തെ അത്ര സ്ട്രോങ്ങ്‌ ആയില്ല ......നിങ്ങള്‍ക്ക് കിട്ടിയില്ലല്ലൊ ഇങ്ങനെ ഒരെണ്ണം?

    ഞങ്ങളോട്‌ തന്നെയാ ജനത്തിന് സ്നേഹം കൂടുതല്

    ReplyDelete
  10. പ്രചരണത്തില്‍ ഒരു പരിധിവരെ ജനകീയപ്രശ്നങ്ങള്‍ക്ക് മുന്തൂക്കം കിട്ടിയ മണ്ഡലം ആലപ്പുഴ മാത്രമായിരുന്നെന്ന് പറയാം. അവിടെയാണ് ഇടത് മുന്നണി കൂടുതല്‍ മുന്നേറിയതെന്ന്കൂടി കാണണം.

    ReplyDelete
  11. തോൽവി തോൽവി തന്നെ സമ്മതിക്കുന്നു. ജനങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുന്നു.

    പക്ഷെ പരാജയപ്പെട്ടു എന്ന കാരണം കൊണ്ട് വസ്തുതകൾ, വസ്തുതകളല്ലാതാകുന്നില്ല. തെരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളിലും യു ഡി എഫ്ന്റെ വോട്ട് കുറഞ്ഞിട്ടുണ്ട് എന്നത് ഒരു സത്യം മാത്രം. ആലപ്പുഴയിൽ യു ഡി എഫ് ന്റെ ഭൂരിപക്ഷത്തിൽ ഉണ്ടായ ഭീമമായ കുറവ് കാണാതെ ഈ പാഞ്ഞിരിപ്പാടത്തെ പോലെ ഉള്ളവർ ആത്മരതിയടയുന്നത് കാണുമ്പോൾ ചിരി വരും.

    കണ്ണൂരിൽ കഴിഞ്ഞ 50 വർഷമായി ജയിക്കുന്നത് കോൺഗ്രസ്സാണ്. എറണാകുളത്ത് ഒരേ ഒരു തവണയാണ് എൽ ഡി എഫ് ജയിച്ചിട്ടുള്ളത്. ആലപ്പുഴയിലാകട്ടെ കഴിഞ്ഞ ഇരുപത് കൊല്ലത്തോളം യു ഡി എഫ് ആണ് ജയിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിലെ തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും ജയിച്ചില്ലെങ്കിൽ എൽ ഡി എഫും സി പി എം ഉം തകർന്നു എന്നാണർഥം എന്ന് കൽപ്പിക്കുന്ന ഇത്തരം വിഡ്ഡ്യാസുരന്മാരോട് എന്തു പറഞ്ഞിട്ടും കാര്യമില്ല. എങ്കിൽ പിന്നെ ഇവിടെ സി പി എം മാത്രമേ ഉണ്ടാകുമായിരുന്നല്ലൊ.

    ആന്റണി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് നടന്ന ലോക സഭ ഇലക്ഷനിൽ ഒരു സീറ്റ് പോലും ജയിക്കാനാവാതെ നാണം കെട്ടപ്പോൾ കാണിക്കാത്ത ധാർമ്മികത ഇപ്പോൾ എങ്ങനെ ഉണ്ടായി? കുറേ എണ്ണത്തിനു ഇടതു മുന്നണിയുടെ പരാജയം ഭോഗസുഖം നൽകുന്നത് കാണുന്നുണ്ട്.

    ReplyDelete
  12. ജനപിന്തുണ കൂടി എന്ന നേതാക്കളുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ സത്യത്തില്‍ സഹതാപമാണു തോന്നുന്നത്.നാണമെന്നൊന്നില്ലേ ഇക്കൂട്ടര്‍ക്ക്.നാണമില്ലാത്തവന്റെ മൂലത്തില്‍ ഒരു ആല് കിളിര്‍ത്താല്‍ അതും ഒരു തണല്‍ തന്നെ.കഷ്ടം എന്നല്ലാതെ എന്തു പറയാന്‍.ഒരിക്കലും നന്നാകില്ല എന്ന്‍ ശപഥമെടുത്തിരിക്കുകയാണെന്നു തോന്നുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി.ഇനി ഇതിന്റെ പേരില്‍ ഒരു ഹര്‍ത്താലും വഴിതടയലും കൂടിയായാല്‍ ഭേഷാവും.

    ReplyDelete
  13. ഇങ്ങനെ തമാശ ബ്ലോഗുകള്‍ എഴുതരുതേ... ഇമ്മാതിരി വരട്ടു വാദങ്ങള്‍ കൊണ്ട് അണികളെ സന്തോഷിപ്പിക്കാന്‍ മിടുക്കന്‍ ആയിരുന്നു അന്തരിച്ച ഇ.എം.എസ്.....
    തിരഞ്ഞെടുപ്പിന് മുമ്പും പിമ്പും ദേശാഭിമാനി, ഇത്തരം ബ്ലോഗുകള്‍ തുടങ്ങിയവ വായിക്കുന്നത് നല്ല രസം തന്നെ.
    കഴിഞ്ഞ രണ്ടു മൂന്ന് തിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്തികള്‍ക്ക് ഞാന്‍ വോട്ട് ചെയ്തിട്ടുണ്ട്. വസ്തുതകള്‍ പഠിക്കാതെ അന്ധമായ കമ്മ്യൂണിസ്റ്റ്‌ വിരോധവും ഇല്ല. പക്ഷെ ഈ ഫലം വന്നു കഴിഞ്ഞപ്പോള്‍ പാര്‍ട്ടിയുടെ തെറ്റുകള്‍ മനസിലാക്കി , ജന വികാരം എത്ര മാത്രം എതിരായി എന്ന് മനസിലാക്കി, നടപടികള്‍ എടുക്കുന്നതിനു പകരം ആളെ വടിയാക്കുന്ന ഇമ്മാതിരി കണ്ടുപിടിത്തങ്ങള്‍ വിളംമ്പാതെ... ഇതൊക്കെ വായിക്കുന്നവര്‍ തൊണ്ട തൊടാതെ വിഴുങ്ങുന്ന അനുഭാവികള്‍ അല്ല.

    ReplyDelete
  14. അതേന്നേ... ഉപതെരഞ്ഞെടുപ്പില്‍ തോറ്റില്ലേ.. അതുകൊണ്ട് പിണറായി വിജയന്‍ മാപ്പു പറയണം. വിഎസ് രാജി വെയ്ക്കണം, സിപിഎം പിരിച്ചു വിടണം, ഇടതുമുന്നണി പൊളിച്ചടുക്കണം,...

    കാരണം, പണ്ട് ഉപതിരഞ്ഞെടുപ്പുകളില്‍ തോറ്റപ്പോള്‍ ആന്റണിയും കരുണാകരനും ഉമ്മന്‍ചാണ്ടിയും മാപ്പു പറഞ്ഞിട്ടുണ്ട്.. ഓരോ കാലത്ത് ഇവരൊക്കെ രാജി വെച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പിരിച്ചു വിട്ടിട്ടുണ്ട്. യുഡിഎഫ് പൊളിച്ചടുക്കിയിട്ടുമുണ്ട്...

    മാതൃകകള്‍ ധാരാളമുളളപ്പോള്‍ ഇനിയെന്തിന് വൈകണം..........

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. തോല്‍വി തോല്‍വി തന്നെ ആണ് സമ്മതിക്കുന്നു. പക്ഷെ എല്‍ ഡി എഫ് തരംഗം ആഞ്ഞുവീശിയ 2006ലെ തിരെഞ്ഞെടുപ്പിനെകളും കൂടുതല്‍വോട്ടുകള്‍ കൊണ്ഗ്രെസ്സിന്റെ കുത്തക മണ്ഡലങ്ങളില്‍ നിന്ന് പിടിച്ചത് എല്‍ ഡി എഫിന് അഭിമാനാര്‍ഹം തന്നെ ആണ്.സകല കുറ്റിച്ചൂലും കരിമൂര്ഖനും മരകുട്ടിയും വരെ അരിവാള്‍ ചുട്ടികയില്‍ കുത്തിയ തിരെഞ്ഞെടുപ്പന് 2006ലെ. പോള്‍ വോട്ടുകളുടെ എണ്ണം കൊടിയിട്ടു പോലും അന്ന് കിട്ടിയ വോട്ടുകള്‍ പോലും നിലനിര്‍ത്താന്‍ കൊണ്ഗ്രെസ്സിനു കഴിഞിട്ടില്ല.മാത്രമല്ല ലോകസഭ തിരെഞ്ഞെടുപ്പിനെകാളും മുപ്പതിനായിരം വോട്ടു ഭൂരിപക്ഷം യു ഡി എഫിന് കുറഞ്ഞു.എല്‍ ഡി എഫിനെ സംബതിച്ചു കൂടും കുടുക്കയും പോയ ലോകസഭ തിരെഞെടുപ്പിന്റെ ദയനീയ അവസ്ഥയില്‍ നിന്നും2006 ലെ വസന്ത കാലത്തേക്ക് തിരിച്ചു വന്നിരിക്കുന്നു.ഇതല്ല സത്യം ? ഈ സത്യം മനസിലാക്കുമ്പോള്‍ ചിലര്‍ക്ക് വേദന വരുന്നുണ്ട് .അതിനാണ് കാരണവര്മാര് പറയുന്നത് ഒള്ളത് പറഞ്ഞാല്‍ തുള്ളല്‍ വരും എന്ന്

    ReplyDelete
  17. എല്ലാവര്‍ക്കും നന്ദി..തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2 പോസ്റ്റുകള്‍ കൂടി ഇട്ടിട്ടുണ്ട്.നോക്കുമല്ലോ.

    ReplyDelete
  18. ഓ,പത്തു വര്ഷം കഴിഞ്ഞപ്പോ മലയാളി അങ്ങ് കേറി സായ്പ്‌ ആയില്ലേ.ഈ ടൈപ്പ് "വരട്ടുവാദം" മലയാളി മുണ്ടുടുക്കുവോളം,മനോരമ മാതൃഭൂമിയൊക്കെ മലയാളം എഡിഷന്‍ നിര്‍ത്തി ഇംഗ്ലീഷ്‌ എഡിഷന്‍ വരുവോളം തുടരും.

    ഒരുദാഹരണം പറയാം.ഓര്‍മ്മയുണ്ടോ പരിയാരം സഹകരണ മെഡിക്കല്‍ കോളേജ്‌ തെരഞ്ഞെടുപ്പ് ഒന്നര വര്ഷം മുമ്പ്‌. കൊണ്ഗ്രെസ്സിന്റെ,മനോരമ,മാതൃഭൂമി എന്നീ ചെറ്റ വലതു മുഖ്യധാരാമാധമങ്ങള്‍ ഒരു തെരഞ്ഞെടുപ്പ് ക്രമക്കേടിനെ ,സീപിഎമ്മിന്റെ 'ജനാധിപത്യ' ധ്വംസനത്തെ പറ്റി എത്രയോ ദിവസം തുടര്‍ച്ചയായി എഴുതിയിരുന്നു,ചാനല്‍ മുട്ടാളന്മാര്‍ അന്തിചര്‍ച്ച നടത്തിയിരുന്നു.പതിനായിരങ്ങള്‍ ഒന്നുമില്ല, വെറും 400വോട്ടര്‍മാര്‍.ആ "ക്രമക്കേട്" എന്തായി വലതുമൂരാച്ചികളേ, ഈ കമ്മുക്കള്‍ ഇത്രയും വലിയ "ക്രമക്കേട്" നടത്തുമ്പോ വെറും 400 വോട്ടര്‍മാരുള്ള ഒരു സഹകരണ സംഘം തെരഞ്ഞെടുപ്പില് "ക്രമക്കേട്" പിന്നെ "കള്ളവോട്ടു" കോടതിയെ ബോധ്യപ്പെടുത്തി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിയുന്നില്ല. എന്തെ ഹൈക്കോടതിയും സുപ്രീം കോടതിയും കേസ് തള്ളി,ആ ജനാധിപത്യ "ധ്വംസകര്' ഇന്ന് അവിടെ ഭരിക്കുന്നു. എന്തെ ഓരോ "കള്ളവോട്ടും" എണ്ണി പറഞ്ഞു കോടതിയില്‍ തെളിയിക്കുന്നില്ല...അപ്പൊ സാധ്യതകള് ഇവയാണ്.

    1) ഈ പറയുന്ന ക്രമക്കേട്,'കള്ളവോട്ട്' ഒക്കെ ജനത്തെ പറ്റിക്കാന്‍,വലതു മാധ്യമങ്ങളെ ഉപയോഗിച്ചു കെട്ടിച്ചമക്കുന്നവയാണ് .(അല്ലെങ്കില്‍ ഇന്നേവരെ ഒരു ഇലക്ഷനില്‍ എങ്കിലും കോടതിയില്‍ തെളിയിച്ചു സീപിയെമ്മുകാര്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാന്‍ സാധിക്കുമായിരുന്നു)
    2)സീപിയെമ്മിന് എന്തോ മാന്ത്രിക ശക്തിയുണ്ട്. അതല്ലെങ്കില്‍ കൊണ്ഗ്രെസ്സുകള്‍ തലയില്‍ ആള് താമസമില്ലാത്ത പൊന്തന്‍മാടകള് ആണ് (മാന്ത്രിക ശക്തിയില്ലെന്കില്‍ സീപിയെമ്മുകാരെ ഇതിനുമെത്രയോ മുമ്പ്‌ "ക്രമക്കേട്" തെളിയിച്ചു അഴിയെണ്ണിക്കാന്‍ സാധിക്കുമായിരുന്നു)

    വീണ്ടും പറയട്ടെ,ഈ കണ്ണൂര്‍ "ക്രമക്കേടും' ഒരു ചുക്കും സംഭവിക്കാതെ, യു.ഡി.എഫ്‌ പൂട്ടിവെക്കും.പാവം മന്ധബുദ്ധികളെ പറ്റിക്കാന്‍ കോടതിയില്‍ ഒന്ന് കേറും, പിന്നെ സുധാകരന്റെ കുറെ ആക്ഷന്‍ ഡ്രാമയും.
    വീണ്ടും നാടകം അടുത്ത ഇലക്ഷന് പുറത്തെടുക്കും. അതിബുദ്ധിയുള്ള വലതു മാഫ്യങ്ങള് വീണ്ടും പഴയ ചര്ദ്ധി എടുത്തു വീശും. മന്ദബുദ്ധി ജനം വീണ്ടും ജനാധിപത്യം "സംരക്ഷിക്കും".

    ഒന്നുകൂടി-ഒരിക്കല്‍,ഒരിക്കല് മാത്രം ഇലക്ഷന്‍ പഴുതുമില്ലാതെ,ക്രമക്കേട് ഇല്ലാതെ കണ്ണൂരില്‍ നടന്നു എന്ന് ഡി.സിസി പ്രസിഡന്റും സുധാകരനും പത്രസമ്മേളനത്തില്‍ പറഞ്ഞു. അത് കൂത്തുപരംബ് ബൈ ഇലക്ഷനായിരുന്നു.സീപി എം 45,000 വോട്ടിനു അന്ന് അവിടെ ജയിച്ചു !!!!

    ReplyDelete
  19. next assembly election UDF wil win... after tht it wl b yet again LDFs turn.. everythng else wil remain the same (lack of industry, good infrastructure, corrupt politicians etc)...

    i dont see a change coming in the near future..

    ReplyDelete