Sunday, August 16, 2015

ദേശീയ പണി മുടക്കിന്റെ രാഷ്ട്രീയം 1

ഇന്നലെ  ഒരു ബാങ്ക് ഇൻഷുറൻസ്  ടെലികോം   ജീവനക്കാരുടെ യോഗം ഉണ്ടായിരുന്നു വിഷയം ദേശീയ പണിമുടക്ക്.. എനിക്ക് സംസാരിക്കാൻ  10 മിനിറ്റു തന്നു

ഈ കഴിഞ്ഞ മാസം  എന്റെ  പൊതുമേഘലാ ഇൻഷ്വറൻസിൽ നടന്ന  റിക്രുറ്റുമെന്റിനെക്കുറിചാണ്ഞാൻ അവിടെ പറഞ്ഞത്. കേരളത്തിൽ  108 ക്ലാര്ക്  ഒഴിവുകൾ. 600 വേക്കൻസികൾ  നിലവിലുള്ളപ്പോഴാണ്, 108  പേരെ തിരഞ്ഞെടുക്കുന്നത്![500  വേക്കൻസികൾ തുച്ചകൂലിക്ക് ആളെ വെച്ച് എടുപ്പിക്കുകയാണ് കമ്പനി] 102000 പേര് അപേക്ഷിച്ചു .98000  പേര് ടെസ്റ്റ്‌ എഴുതി. 432 പേരെ  ഇന്റർവ്യൂവിനു വിളിച്ചു. 340 പേര് വന്നു. 108 പേരെ തെരഞ്ഞെടുത്തു ലിസ്റ്റ് പ്രസിദ്ധീകരിച്ചു .മെഡിക്കൽ എക്സാമിനു വിളിച്ചപ്പോൾ സംഖ്യ 81 ആയി കുറഞ്ഞു. 27 പേര് ഇല്ല. നിയമന ഉത്തരവ്  81 പേര്ക്കും നല്കി. ജോലിയിൽ ചേരാനുള്ള  അവസാന ദിവസം വരെ   72 പേര്  ജോലിയിൽ പ്രവേശിച്ചു..108 പേരെ തിരഞ്ഞെടുക്കാൻ  ശ്രേമിച്ചിട്ടു 72 പേരെ മാത്രമേ കിട്ടിയുള്ളൂ. അപേക്ഷിച്ച 102000  പേരില്   80 ശതമാനവും  എഞ്ചിനീയറിംഗ് ഗ്രാജുവേറ്റെസ് ആയിരുന്നു. ജോലി കിട്ടിയതിലും അത്രയും ശതമാനം  എഞ്ചിനീയർമാർ  തന്നെ. 102000  പേർ  അപേക്ഷകരുണ്ടായിട്ടും  108  ആളെ കമ്പനിക്ക്  കിട്ടുന്നില്ല ! എന്താണ്  നമ്മുടെ നാട്ടിൽ സംഭവിക്കുന്നത്‌ ?

എല്ലാ ബാങ്കുകളിലും  ഇടയ്ക്കിടെ റീക്രുറ്റ്മെന്റു നടക്കുന്നുണ്ട് . ഇതിനെക്കാൾ  കഷ്sമാണ് അവിടെ. പല ബാങ്കിലും  പുതിയ  നിയമനം  ആവശ്യമുള്ളതിന്റെ  പകുതിക്കെ  ആളുള്ളൂ.. നിയമിക്കപ്പെട്ടാൽ  അതിന്റെ 60 ശതമാനവും  ഒരു വർഷത്തിനുള്ളിൽ  കൊഴിഞ്ഞു പോകും! അപേക്ഷകരവട്ടെ  100 വെക്കന്സിക്ക് ഒരു ലക്ഷം വെച്ചുണ്ട്.. 80 ശതമാനവും  എഞ്ചിനീയര്മാർ തന്നെ.!  പക്ഷെ  ഒഴിവുകൾ നികത്തപ്പെടുന്നില്ല.. ജോലിക്ക്  വന്നവർ  തിരിച്ചുപോകുന്നു..! എന്താണ് ഇതിന്റെ പൊരുൾ ..? ഒരു ബാങ്ക്  ക്ലാർക്ക്  ഒഴിവിനു 1000 പേർ ഉള്ളപ്പോൾ[തൊഴിൽ കമ്പോളത്തിൽ]  ആണിത് സംഭവിക്കുന്നത്‌ .! എന്താണ്  ഇതിന്റെ പൊരുൾ  എന്ന് നമ്മൾ അന്വേഷിക്കുന്നുണ്ടോ.? നാട്ടുകാരുടെ കാര്യങ്ങളൊക്കെ "നോക്കുന്ന" രാഷ്ട്രീയ-യുവജന  പ്രസ്ഥാനങ്ങൾ അന്വേഷിക്കുന്നില്ല..! രക്ഷിതാക്കൾ അന്വേഷിക്കുന്നില്ല! എല്ലാവരും  അതിങ്ങനെ പോകട്ടെ എന്ന്  പൊതു "സമവായ"ത്തിലാണ് !

ദേശീയ പണിമുടക്കുമായി ഇതിനെന്തു  ബന്ധം എന്നാണ്  കുറെ സഖാക്കൾ  എന്റെ വർതമാനത്തിന് ശേഷം  മൂക്കത്ത് വിരല് വെച്ച് ചോദിച്ചതത്രേ..!

അതിരിക്കട്ടെ , ഞാൻ  ചിലതുകൂടി  കൂട്ടിച്ചേർത്തിരുന്നു എന്റെ  വർത്തമാനത്തിൽ.

എന്തിനാണ്   എഞ്ചിനീർമാരയിട്ടു  വെറും ക്‌ളാർക്കാവുന്നത്..?  എഞ്ചിനീയറിംഗ്  പഠിക്കാൻ  6 ലക്ഷം ലോണെടുതിട്ടുല്ലവരല്ലേ ഏറെയും. ഒരു കുട്ടിയെ   എഞ്ചിനീയർ വരെ   ആക്കാൻ  ജീവിതകാലത്തെ  മുഴുവൻ  സമ്പാദ്യവും രക്ഷിതാക്കൾ  ചെലവിട്ടിട്ടുണ്ടാവില്ലേ ? കുറഞ്ഞത്‌  30 ലക്ഷം  രൂപയെങ്കിലും  ഓരോ കുട്ടിക്കും വേണ്ടി "നിക്ഷേപിചിട്ടുണ്ടാവില്ലേ"?  20000  രൂപ പ്രതിമാസം വേതനം കിട്ടുമ്പോൾ അതിന്റെ പലിശ പോലും ആവുമോ.?   അതും ഒപ്പം ജീവിക്കാനുള്ള ചെലവുകളും കൂട്ടിചെര്തിട്ടുവേണ്ടേ  കൂലി ലഭിക്കേണ്ടത്?  ഒരു നെഴ്സിനു 3000  രൂപ മാസകൂലി കൊടുക്കുമ്പോൾ  അവരാ പണി പഠിക്കാൻ വാങ്ങിയ ലോണിന്റെ  മുതലും  പലിശയും  ആര് കൊടുക്കും?. എന്തിനാണ്  ഇങ്ങനെ  വായ്പ വാങ്ങി  എഞ്ചിനീയറും  നേഴ്സുമാകുന്നത്? എന്തുകൊണ്ടാണ്  കൂലി മാത്രം  വളരെ കുറഞ്ഞിരിക്കുന്നത്? സര്ക്കാർ ഓഫീസിലാണ്  ഇന്ന്  താൽക്കാലിക തൊഴിലെടുക്കുന്നവർ കൂടുതൽ.ബാങ്കിലും ഇൻഷ്വറന്സിലും ബി എസ്  എൻ  എല്ലിലും ഒക്കെ  ഏതാണ്ട്  40 ശതമാനം  പേർ  ദിവസകൂലിക്കാരാണ്.  സ്ഥിരം തൊഴിലിന്റെ  പത്തിലൊന്ന്  ചിലവിൽ  അവരെ  കിട്ടും. തോഴിലുടമക്ക്, സ്ഥാപനത്തിന് അവര്ക്ക് മേൽ  ബാധ്യതകൾ ഒന്നും ഇല്ല..

ബാങ്ക് ടെസ്റ്റും ഇൻഷ്വരൻസു ടെസ്റ്റും പാസാവണമെങ്കിൽ  40000  രൂപ വരെ ചിലവാക്കി  ട്രെയിനിംഗ്  നടത്തണം.. ട്രെയിനിംഗ് ഇല്ലാത്തവർ ആരും  ടെസ്റ്റ്‌ പാസവില്ല.. ട്രെയിനിങ്ങിനു പോയവര് എല്ലാ ടെസ്റ്റുകളും  ജയിക്കും. എല്ലാ സ്ഥാപനങ്ങളിലേക്കും  അവർ തന്നെ തിരഞ്ഞെടുക്കപ്പെടും. അങ്ങനെ ഒരാളിന്  ഒരു പതിനഞ്ചിടത്ത്  നിയമനം വരും! അവസാനം പലയിടത് ചുറ്റി എവിടെങ്കിലും  അടിയും. ഇതിനിടയിൽ ഒരു സ്ഥിര ജോലിക്കാരനെ വെച്ച്  എടുപ്പിച്ചാൽ ചെലവാകുന്നതിന്റെ  പത്തിലൊന്ന് പണത്തിനു    ഇതേ തൊഴിൽ  കമ്പോളത്തിൽ നിന്ന്  താൽക്കാലികക്കാരിലുടെ  സ്ഥാപനങ്ങൾ  അടിച്ചെടുക്കും..! ഈ പ്രക്രീയ  തുടങ്ങിയിട്ട്  ഇപ്പോൾ കുറഞ്ഞത്‌  8 വർഷമായി..

നമ്മുടെ കുട്ടികളുടെ  ഭാവിയെ ക്കുറിച്ച്  നമ്മുടെ  വേവലാതികൾ  നമ്മുടെ  സ്വന്തം  രക്ഷ്ട്രീയക്കരോട്  നമ്മൾ പറയേണ്ടേ.. അവരല്ലേ  നയപരമായ കാര്യങ്ങളൊക്കെ  തീരുമാനിക്കുന്നത്‌.. അവര്ക്കത് പറ്റില്ലെങ്കിൽ  ആ രക്ഷ്ട്രീയം  നമുക്കിനി വേണ്ടാന്നു  പറയാണ്  ഈ പണിമുടക്ക്‌.. നമ്മുടെ  ഏതെങ്കിലും  കമ്പനി ഉടമകളോടാണോ നമ്മൾ  "വിലക്കയറ്റം തടയണം" എന്ന്  ഒരു ദിവസത്തെ കൂലി വേണ്ടാന്ന് വെച്ച് നമ്മൾ ആവശ്യപ്പെടുന്നത്..? ഭരിക്കുന്നവരോടും അതിനു നേതൃത്വം കൊടുക്കുന്ന  രക്ഷ്ട്രീയക്കാരോടുമല്ലേ  നമ്മൾ "രാജ്യത്തെല്ലാം15000  രൂപ മിനിമം കൂലി" വേണമെന്ന് ആവശ്യപ്പെടുന്നത്? അവരതു കേൾക്കുന്നില്ലങ്കിൽ,  അവരെ പേറി നടന്നിട്ട്  എന്നതാ കാര്യം!  തൊഴിലാളികളും ജനങ്ങളും ഒന്നും  അല്ല ഞങ്ങളുടെ  പ്രശ്നം  എന്ന് കരുതുന്ന രാഷ്ട്രീ യ ത്തോട്‌  സലാം  പറയാനും  നമുക്ക് വേണ്ടി നില്ക്കുന്ന രക്ഷ്ട്രീയം  സൃഷ്ട്ടിക്കാനും  ആണ്  ഒരുദിവസത്തെ  ദേശീയ പണിമുടക്കിലുടെ സംഘടനകൾ  ആവശ്യപ്പെടുന്നത്.. അതിൽ തർക്കമുണ്ടെങ്കിൽ പിന്നെ എന്തിനാണ്  രക്ഷ്ട്രീയ ആവശ്യങ്ങൾ ഉന്നയിക്കുന്നത്? എല്ലാ സംഘടനകളും ഉണ്ടല്ലോ.  കൊണ്ഗ്രെസ്സും ബിജെപിയും ഒക്കെയായി ഇരുന്നുകൊണ്ടെങ്ങനെയാണ് നമുക്കൊന്ന് ജീവിച്ചിരിക്കാനുള്ള  പൌരാവകാശത്തിനു പൊരുതാൻ പറ്റുക.  ആരെങ്കിലും  നമ്മുടെ  കൂടെ ഉണ്ടാവാൻ സാധ്യതയുണ്ടെങ്കിൽ അവർക്കൊപ്പം  നില്ക്കുകയും  അവരെ  നമുക്ക് വേണ്ടി  വാദിക്കാൻ  ശേഷിയുള്ളവരാക്കി വളർത്തുകയും  ചെയ്യാതെ  മുകളിൽ  പറഞ്ഞ "പൊതുസമവായം" പൊളിക്കാൻ  തൊഴിലാളിവർഗത്തിനാവില്ല.[ഇനിയും കുറച്ച് രാഷ്ട്രീയം കൂടി ഇതിലുണ്ട്.. പക്ഷെ വിശദീകരിക്കുന്നില്ല)

ശെരിയാണ് കരാർവൽക്കരണം അവസാനിപ്പിക്കണമെന്നത് ദേശീയ  പണിമുടക്കിലെ  ഒരു ഡിമാണ്ട് ആണ് ..15000  രൂപ മിനിമം  കൂലി  സമസ്ത മേഖലയിലും വേണമെന്നതും  ഒരു ഡിമാണ്ട് ആണ്. അപ്പോൾ ബാങ്കിലും ഇൻഷ്വരൻസിലും  ഒക്കെ  ആനുപാതികമായി കൂലി ഉയരും. അപ്പോൾ അവിടെ ജോലിക്ക് വരുന്നവർ അവിടെ നിൽക്കും.  കൂലിപ്പണിക്ക്  ആളെ വേക്കുന്നതിനുള്ള  പ്രവണത കുറയും. ഇത്  ദേശീയ പണിമുടക്കിന്റെ  ഏറ്റവും  പ്രധാനപ്പെട്ട  ആവശ്യമാണ്‌. അത് മനസ്സിലാക്കിക്കൊടുക്കാൻ ആണ്  റിക്രുട്ടുമെന്റിന്റെ കഥ  പറഞ്ഞത് .  പക്ഷേ  നമ്മുടെ ചിലർക്ക്  അത്  അസംബന്ധം പറച്ചിലായിട്ടാണ് തോന്നിയതത്രേ..! വെറുതെയല്ല  പണിമുടക്കിന്റെ  രക്ഷ്ട്രീയം  നമ്മൾ  എവിടുന്നും  കേൾക്കാത്തത്!

കടപ്പാട്: People Against Globalisation/അജയൻ

1 comment:

  1. നമ്മുടെ ചില രക്ഷാകര്‍ത്താക്കള്‍ ലക്ഷങ്ങള്‍ ചെലവാക്കി കോടികള്‍ കൊയ്യാന്‍ ലാക്കാക്കി അവരുടെ കുട്ടികളെ ബിസിനസ്‌ ഉപകരണങ്ങള്‍ എന്ന മാതിരി കാണാന്‍ തുടങ്ങിയപ്പോള്‍ ഇന്ത്യയില്‍ വിദ്യ ഒരു അഭ്യാസം ആയി മാറി. ഡോക്ടറും എന്ജിനിയരും നേഴ്സും ഒക്കെ ആയാല്‍ ലക്ഷങ്ങള്‍ വാരാം എന്ന്‌ സാധാരണ ജനങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ ആ തെറ്റിദ്ധാരണ പരമാവധി മുതലാക്കാന്‍ ഇവിടത്തെ രാഷ്ട്രീയക്കാരും അവരുടെ ഉപദേശകരായ ബ്യൂറോക്രാറ്റ്സും വിദ്യാഭ്യാസ കച്ചവടത്തിന് ഒത്താശ ആവും വിധമൊക്കെ ചെയ്തു കൊടുത്തതിന്റെ പരിണിത ഫലം ഇന്ന് ഇന്ത്യയെ മുഴുവന്‍ വിഴുങ്ങിയിരിക്കുന്ന ചെകുത്താന്‍ സൂത്രം ആയിരിക്കുന്നു. ഇതില്‍ നിന്ന് ഈ അടുത്ത കാലത്തൊന്നും ഈ രാജ്യത്തിന് മോചനം സാധ്യമല്ല.

    ReplyDelete