Wednesday, October 16, 2013

ജില്ലാ പഞ്ചായത്ത് അനാസ്ഥ വിജ്ഞാന്‍ സാഗര്‍ അട്ടിമറിക്കുന്നു

തൃശൂര്‍: വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സ്വപ്നപദ്ധതിയായിരുന്ന വിജ്ഞാന്‍ സാഗറിന്റെ നിര്‍മാണം ജില്ലാപഞ്ചായത്ത് അട്ടിമറിക്കുന്നു. രാമവര്‍മപുരത്തെ 9.5 ഏക്കറിലാണ് കഴിഞ്ഞ ജില്ലാ പഞ്ചായത്ത് വിജ്ഞാന്‍ സാഗറിന്റെ നിര്‍മാണം ആരംഭിച്ചത്. ശാസ്ത്ര വൈജ്ഞാനികരംഗത്തെ വിവിധ ശാഖകളെ കോര്‍ത്തിണക്കാനായിരുന്നു പദ്ധതിയുടെ ലക്ഷ്യം. 20 കോടി രൂപയുടെ പദ്ധതിക്ക് ഒരു കോടി രൂപ ചെലവിട്ട് ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നു. 2010 ആഗസ്ത് ഒന്നിന് ഉദ്ഘാടനവും നിര്‍വഹിച്ചു. എന്നാല്‍ എന്നാല്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയായിട്ടും പദ്ധതി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിച്ചില്ല. നിലവില്‍ അധികാരത്തിലുള്ള യുഡിഎഫ് നേതൃത്വത്തിലുള്ള ജില്ലാ പഞ്ചായത്ത് ഭരണസമിതി പദ്ധതിയെ തകര്‍ക്കുകയാണ്.

വാനനിരീക്ഷണകേന്ദ്രം, ശാസ്ത്ര വിഷയങ്ങളുടെ ലാബുകള്‍, പ്ലാനറ്റോറിയം, ശാസ്ത്ര സാങ്കേതിക മ്യൂസിയം, ഹൈടെക് ലൈബ്രറി, എനര്‍ജി പാര്‍ക്ക്, എഫ്എം സ്റ്റേഷന്‍, സ്പീഷിസ് ഗാര്‍ഡന്‍ എന്നിവയടങ്ങുന്ന ലോക നിലവാരത്തിലുള്ള ഉന്നത ശാസ്ത്ര വിജ്ഞാന കേന്ദ്രമായാണ് പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളുടെയും പങ്കാളിത്തം ഉറപ്പാക്കുന്ന പദ്ധതി ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിക്ക് മുതല്‍ക്കൂട്ടാകുമായിരുന്നു. പദ്ധതിവഴി ശാസ്ത്ര ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും അറിവുകളും നേരില്‍ കണ്ട് മനസ്സിലാക്കാം. കുട്ടികളുടെ കണ്ടുപിടിത്തങ്ങളും മാതൃകകളും സൂക്ഷിക്കാനുമാകും. പദ്ധതി പ്രദേശത്ത് കാര്‍ഷിക സര്‍വകലാശാല അപൂര്‍വ സസ്യ ഇനങ്ങള്‍ നട്ടുപിടിപ്പിച്ചിരുന്നു. സംരക്ഷിക്കാന്‍ ആളില്ലാതെ ഇവ നശിച്ചു. ശാസ്ത്ര സാങ്കേതിക വിദഗ്ധന്‍ പി സി അലക്സാണ്ടറാണ് വിജ്ഞാന്‍ സാഗറിന്റെ കണ്‍സപ്റ്റ് ഡെവലപ്മെന്റ് കോþഓര്‍ഡിനേറ്റര്‍ ആയിരുന്നത്. രാമവര്‍മപുരത്ത് സ്ഥലം നല്‍കിയത് വിദ്യാഭ്യാസ വകുപ്പായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കേന്ദ്രþസംസ്ഥാന സര്‍ക്കാരുകള്‍, എംപി, എംഎല്‍എ മാരുടെ ഫണ്ട് വിവിധ ഏജന്‍സികള്‍ വഴിയാണ് ഇതിനുള്ള തുക കണക്കാക്കിയിരുന്നത്. എന്നാല്‍ ഫണ്ട്ശേഖരണത്തിന് ഏകോപനമുണ്ടായില്ല.
(ജോര്‍ജ് ജോണ്‍)

deshabhimani

No comments:

Post a Comment