Monday, January 6, 2014

സംഘപരിവാറിനെ ന്യായീകരിച്ച് ലീഗ് എംഎല്‍എ സമദാനി

സംഘപരിവാര്‍ സംഘടനയായ ബാലഗോകുലത്തിന്റെ പരിപാടിയുടെ ഉദ്ഘാടകനായി പങ്കെടുത്ത മുസ്ലിംലീഗ് നേതാവ് അബ്ദുള്‍സമദ് സമദാനി സംഘപരിവാരത്തെ ന്യായീകരിച്ച് രംഗത്ത്. വിവേകാനന്ദന്റെ 150-ാം ജയന്തി ആഘോഷത്തോടനുബന്ധിച്ച് ബാലഗോകുലം നടത്തിയ കലായാത്രയാണ് ശനിയാഴ്ച കോട്ടക്കലില്‍ സമദാനി ഉദ്ഘാടനംചെയ്തത്. ഉദ്ഘാടകന്‍ സമദാനിയാണെന്ന് ബാലഗോകുലം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തിലാണ് അറിയിച്ചത്.

ഇതേ തുടര്‍ന്ന് മുസ്ലിംലീഗിനുള്ളില്‍ത്തന്നെ സമദാനിക്കെതിരെ എതിര്‍പ്പുയര്‍ന്നിരുന്നു. അതൊന്നും വകവയ്ക്കാതെയാണ് സമദാനി ശനിയാഴ്ച ചടങ്ങില്‍ പങ്കെടുത്തത്. രാഷ്ട്രീയത്തിനതീതമായ ഇത്തരം കൂട്ടായ്മകള്‍ വളര്‍ത്തിയെടുക്കണമെന്നാണ് പരിപാടിയില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് സമദാനി പ്രതികരിച്ചത്. കടുത്ത ഹൈന്ദവ വര്‍ഗീയത ഉണര്‍ത്തി ലോക്സഭാ തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുകയാണ് ബിജെപി.

ബാബറി മസ്ജിദ് തകര്‍ക്കല്‍, ഗുജറാത്ത് വംശഹത്യ എന്നിവയിലൂടെ ന്യൂനപക്ഷങ്ങളുടെ അന്തകനായ സംഘപരിവാറിന് തെരഞ്ഞെടുപ്പിനുമുമ്പായി സ്വയം വെള്ളപൂശി രംഗത്തുവരേണ്ടതുണ്ട്. മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവരാണെന്ന് ബോധ്യപ്പെടുത്താന്‍ സംഘപരിവാര്‍ മറ്റ് മതവിശ്വാസികളെ പരിപാടികളില്‍ ക്ഷണിക്കുകയാണിപ്പോള്‍. രാഷ്ട്രീയത്തിനതീതമായാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് സമദാനി വിശദീകരിക്കുന്നത്.

deshabhimani

No comments:

Post a Comment