Sunday, April 12, 2009

മന്മോഹന്‍ സിങ്ങ് പറഞ്ഞതും യാഥാര്‍ഥ്യവും

സോണിയാ ഗാന്ധി പറഞ്ഞതൊക്കെ അദ്ദേഹവും ആവര്‍ത്തിച്ചു.

യഥാര്‍ത്ഥ്യം

സോണിയാ ഗാന്ധിക്ക് നല്‍കിയ മറുപടി തന്നെ.

മന്മോഹന്‍ സിങ്ങ് പിന്നെ പറഞ്ഞത്

നിക്ഷേപ വിരുദ്ധ സംസ്ഥാനം, വികസന മുരടിപ്പ്

യാഥാര്‍ത്ഥ്യം

എല്‍ഡിഎഫ് അധികാരമേറ്റശേഷം കേരളം നിക്ഷേസൌഹൃദസംസ്ഥാനമായെന്ന് കേന്ദ്രവും വിവിധ ഏജന്‍സികളും പലതവണ പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വളര്‍ച്ചയുടെ പാതയിലേക്ക് കടന്നു. അവ റിക്കാര്‍ഡ് ലാഭമുണ്ടാക്കി. കഴിഞ്ഞവര്‍ഷത്തെ ലാഭം 80 കോടി. ഈ വര്‍ഷം അത് 166 കോടിയായി കുതിച്ചുയര്‍ന്നു.

ഏഴിമല അക്കാദമി നീണ്ടു പോയി

യാഥാര്‍ഥ്യം

അക്കാദമി പൂര്‍ത്തിയാക്കാന്‍ 25 വര്‍ഷമെടുത്തു. ആവശ്യമായ സ്ഥലം മുഴുവനും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു കൈമാറി അടിസ്ഥാന സൌകര്യവും ഒരുക്കിക്കൊടുത്തിട്ടും വൈകിയതിനുത്തരവാദികള്‍ കേന്ദ്രം തന്നെ.

ശബരിമല മാസ്റ്റര്‍ പ്ലാന്‍ വൈകി

യാഥാര്‍ഥ്യം

കേന്ദ്രമാണ് പല തടസ്സം പറഞ്ഞ് പദ്ധതി വൈകിപ്പിച്ചത്. ആദ്യഘട്ടത്തില്‍ കേന്ദ്രവനംവകുപ്പ് തടസ്സം നിന്നു. പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ പരിധിയില്‍ വരുന്നപ്രദേശമാണിത്. പലതവണ സംസ്ഥാനസര്‍ക്കാകര്‍ ശ്രമിച്ചാണ് തടസ്സം നീക്കിയത്. ഒന്നു മാറുമ്പോള്‍ മറ്റൊന്ന്. ഉന്നയിക്കും. എല്‍ഡിഎഫ് എല്ലാ വകുപ്പുകളുടെയും ഏകോപനത്തിനായി സമിതിയെ നിയോഗിച്ചു. മാസ്റര്‍ പ്ളാനിന്റെ ആദ്യഘട്ടമായി 22 കോടിയുടെ പ്രവൃത്തി ഈ ഉത്സവസീസണുമുമ്പ് പൂര്‍ത്തിയാക്കി. സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അഭിപ്രായം കൂടി മാനിച്ച് ബാക്കിയുള്ള പ്രവൃത്തി നടത്തുന്നതിന് കെ ജയകുമാറിന്റെ അധ്യക്ഷതയില്‍ മോണിറ്ററിങ് സമിതിയെ ഹൈക്കോടതി നിയോഗിച്ചു. 50 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്ന പദ്ധതിയാണിത്. 600 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് കേന്ദ്രവിഹിതം ഒന്നുമില്ല. സംസ്ഥാനസര്‍ക്കാരും ദേവസ്വം ബോര്‍ഡുമാണ് ചെലവ് മുഴുവന്‍ വഹിക്കുന്നത്.

വല്ലാര്‍പാടം പദ്ധതി നടപ്പാക്കുന്നതില്‍ സംസ്ഥാനം വീഴ്ചവരുത്തി

യാഥാര്‍ഥ്യം

പുനരധിവാസം ഉറപ്പാക്കി വല്ലാര്‍പാടം പദ്ധതിക്കാവശ്യമായ മുഴുവന്‍ സ്ഥലവും എല്‍ഡിഎഫ് സര്‍ക്കാരാണ് കൈമാറിയത്. മന്‍മോഹന്‍സിങിന്റെ ശിഷ്യഗണം ഭരിച്ചപ്പോള്‍ തറക്കല്ലിടലിനപ്പുറം അവിടെ ഒന്നും നടന്നില്ല.

മന്മോഹന്‍ സിങ്ങ് മിണ്ടാതിരുന്ന കാര്യങ്ങള്‍

കേരളപ്പിറവിയുടെ സുവര്‍ണജൂബിലി ഉദ്ഘാടനവേളയില്‍ സംസ്ഥാനത്തിന് ഒരു ഐഐടി അനുവദിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുനു. അതേകുറിച്ച് ഒരക്ഷരം അദ്ദേഹം പറഞ്ഞില്ല. സംസ്ഥാനത്തിന്റെ അരിവിഹിതം പുന:സ്ഥാപിക്കുന്നതിനെക്കുറിച്ച് ഒന്നും മിണ്ടിയില്ല. വൈദ്യുതിവിഹിതം പുന:സ്ഥാപിക്കണമെന്ന ആവശ്യത്തെക്കുറിച്ചും അനക്കമുണ്ടായില്ല. ഇറക്കുമതി ചുങ്കം എടുത്തുകളഞ്ഞതു മൂലം ദുരിതമനുഭവിക്കുന്ന നാളികേര കര്‍ഷകര്‍ പ്രധാനമന്ത്രിയുടെ കണ്ണില്‍പെട്ടില്ല. എല്ലാവര്‍ക്കും ഭക്ഷണം, വെള്ളം, പാര്‍പ്പിടം, ഭൂമി, വെളിച്ചം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിലൊക്കെ മന്‍മോഹന്‍സിങ് മൌനിയായി.

1 comment:

  1. മന്മോഹന്‍ സിങ്ങ് മിണ്ടാതിരുന്ന കാര്യങ്ങള്‍

    ReplyDelete