Friday, January 24, 2014

ബിജെപി വിട്ട 2000 പേര്‍ സിപിഐ എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും

കണ്ണൂര്‍: ബിജെപിയില്‍നിന്ന് രാജിവച്ച് നമോ വിചാര്‍ മഞ്ച് എന്ന സംഘടനയ്ക്ക് രൂപംനല്‍കിയ മുന്‍ ജില്ലാ പ്രസിഡന്റ് ഒ കെ വാസു, മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി എ അശോകന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ രണ്ടായിരത്തിലേറെ ബിജെപി പ്രവര്‍ത്തകര്‍ സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ബിജെപിക്ക് സ്വാധീനമുണ്ടായിരുന്ന പാട്യം, ചെറുവാഞ്ചേരി, തൃപ്രങ്ങോട്ടൂര്‍, പുഴാതി, പള്ളിക്കുന്ന് മേഖലകളില്‍നിന്നുള്ളവരാണ് ഭൂരിപക്ഷവും. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളില്‍നിന്ന് പ്രവര്‍ത്തകര്‍ രാജിവച്ചെത്തുമെന്നാണ് സൂചന.

ബിജെപി ജില്ലാ പ്രസിഡന്റ് കെ രഞ്ജിത്തിന്റെ സ്വഭാവദൂഷ്യത്തിനും അഴിമതിക്കുമെതിരെ പ്രതികരിച്ച സംസ്ഥാന സമിതി അംഗംകൂടിയായ ഒ കെ വാസുവും സമാനമനസ്കരായ ഏതാനും നേതാക്കളുമാണ് നമോ വിചാര്‍ മഞ്ചിന് രൂപം നല്‍കിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ നമോ വിചാര്‍ മഞ്ചിലെത്തിയിരുന്നു. ലക്ഷ്യബോധം നഷ്ടപ്പെട്ട ബിജെപി, പ്രത്യയശാസ്ത്രപരമായും പ്രായോഗികതലത്തിലും തകര്‍ന്നതായി ഒ കെ വാസുവും എ അശോകനും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ബിജെപിയില്‍നിന്ന് നീതി ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് നമോ വിചാര്‍ മഞ്ചിന്റെ പ്രവര്‍ത്തനവും അവസാനിപ്പിക്കുന്നത്. എന്നാല്‍, പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നില്ല.

ജാതി-മത ചിന്തകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുകയും സാധാരണക്കാരുടെ താങ്ങും തണലുമായി നിലകൊള്ളുകയും ഉള്‍പാര്‍ടി ജനാധിപത്യം നിലനിര്‍ത്തുകയും ചെയ്യുന്ന സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.

deshabhimani

2 comments:

  1. നമോ വിചാര്‍ മഞ്ച് -> പിണറായി വിചാര്‍ മഞ്ച്

    ReplyDelete
  2. ഇത് എന്തായാലും ആദര്ശത്തിന്റെ പേരില് അല്ല എന്ന് ഉറപ്പു .... നിലനില്പ്പന് ആണ് പ്രധാനം ... സംഭവാമി യുഗേ യുഗേ ..... പിണറായി ആണ് സത്യം :-)

    ReplyDelete