Monday, May 23, 2016

രണ്ട് സ്ത്രീ മന്ത്രിമാര്‍ ചരിത്രം; ഇതുവരെ മന്ത്രിമാരായത് ആകെ ആറ് സ്ത്രീകള്‍

രണ്ട് സ്ത്രീ മന്ത്രിമാര്‍ ചരിത്രം; ഇതുവരെ മന്ത്രിമാരായത് ആകെ ആറ് സ്ത്രീകള്‍

Monday May 23, 2016 
തിരുവനന്തപുരം > സംസ്ഥാന മന്ത്രിസഭയിലെ സ്ത്രീപ്രാതിനിധ്യത്തില്‍  പിണറായി മന്ത്രിസഭ ചരിത്രമെഴുതുന്നു. സംസ്ഥാനത്ത് ആദ്യമായാണ് രണ്ട് വനിതകള്‍ ഒന്നിച്ച് മന്ത്രിസഭയിലെത്തുന്നത്. സ്ത്രീ പ്രാതിനിധ്യത്തില്‍ സംസ്ഥാന നിയമസഭ ഇന്നും പിന്നിലാണെങ്കിലും നിയമസഭയില്‍ എന്നും സ്ത്രീ പ്രാതിനിധ്യം കൂടുതല്‍ ഉറപ്പാക്കിയിട്ടുള്ളത് ഇടതുപക്ഷമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ മന്ത്രിസഭയില്‍ രണ്ട് സ്ത്രീകളെ ഉള്‍പ്പെടുത്തുന്നതിലൂടെ  ഇടതുപക്ഷം ഒരു ചുവട് കൂടി മുന്നോട്ടുവെക്കുന്നു.

സംസ്ഥാനത്ത് 1957നു ശേഷം ഇതുവരെയുള്ള 13 നിയമസഭകളുടെ കാലത്ത് അധികാരത്തില്‍ വന്നിട്ടുള്ള 21 മന്ത്രിസഭകളില്‍ ഒമ്പതെണ്ണത്തില്‍ വനിതകള്‍ ഉണ്ടായിരുന്നതേയില്ല. പന്ത്രണ്ട് മന്ത്രിസഭകളില്‍ ഓരോസ്ത്രീകള്‍ ഉണ്ടായിരുന്നെങ്കിലും കേരളത്തില്‍ ആകെ മന്ത്രിമാരായ സ്ത്രീകളുടെ എണ്ണം ആറുമാത്രം. കെ ആര്‍ ഗൌരിയമ്മ (1957,1967,1980, 1987, 2001, 2004), എം കമലം (1982), എം ടി പത്മ (1991, 1995), സുശീലാഗോപാലന്‍,(1996) പി കെ ശ്രീമതി (2006), പി കെ ജയലക്ഷ്മി (2011) എന്നിവരാണിവര്‍. ഇവരില്‍ കെ ആര്‍ ഗൌരിയമ്മ ആറ് മന്ത്രിസഭകളിലും എം ടി പത്മം രണ്ട് മന്ത്രിസഭകളിലും അംഗമായി. മറ്റുള്ളവര്‍ ഓരോ തവണ മാത്രം മന്ത്രിമാരായവരാണ്. 

ഇതുവരെ നടന്ന 14 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് എംഎല്‍എമാരായ  87 സ്ത്രീകളില്‍ 57പേരും ഇടതുപക്ഷ പ്രതിനിധികളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 29 പേരാണ് എതിര്‍പക്ഷത്തുനിന്ന് സഭയിലെത്തിയത്. ഒരു സ്വതന്ത്രയും സഭയിലെത്തി–1980ല്‍ ചെങ്ങന്നൂരില്‍ നിന്ന് ജയിച്ച കെ ആര്‍ സരസ്വതിയമ്മ. 1965 ല്‍ ജയിച്ച മൂന്നുപേര്‍ സഭ ചേരാത്തതിനാല്‍ എംഎല്‍എ മാര്‍ ആയില്ല. 
 
പതിനാലാം നിയമസഭയിലേക്ക് എട്ട് സ്ത്രീകളാണ് വിജയിച്ചത്. എല്ലാവരും എല്‍ഡിഎഫില്‍ നിന്ന്.

സിപിഐ എം–കെ കെ ശൈലജ (കൂത്തുപറമ്പ്), പ്രതിഭാ ഹരി(കായംകുളം), വീണ ജോര്‍ജ് (ആറന്‍മുള), ജെ മേഴ്സിക്കുട്ടിയമ്മ (കുണ്ടറ),അയിഷാ പോറ്റി (കൊട്ടാരക്കര).സിപിഐ–ഗീത ഗോപി (നാട്ടിക),  ഇ എസ് ബിജിമോള്‍ (പീരുമേട്), സി കെ ആശ (വൈക്കം)  എന്നിവരാണ് എല്‍ഡിഎഫില്‍ നിന്ന് വിജയിച്ചത്.

എല്‍ഡിഎഫില്‍ നിന്ന് 17 ഉം യുഡിഎഫില്‍ നിന്ന് ഒമ്പതും സ്ത്രീകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. യുഡിഎഫ് വനിതാ സ്ഥാനാര്‍ത്ഥികള്‍ ആരും ജയിച്ചില്ല. എന്‍ഡിഎക്ക് സി കെ ജാനു അടക്കം 12 വനിതാ സ്ഥാനാര്‍ഥികളാണ് ഉണ്ടായിരുന്നത്. എല്ലാവരും തോറ്റു. സ്വതന്ത്രരടക്കം ആകെ 109 വനിതകള്‍ ഇത്തവണ നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.

1957 മുതലുള്ള വിവിധ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് വിജയിച്ച സ്ത്രീകളുടെ പട്ടിക താഴെ:
 
ഏറ്റവും കുടുതല്‍ വനിതകള്‍ സഭയിലെത്തിയ വര്‍ഷം 1996 ആയിരുന്നു. 13 പേരാണ് അന്ന് ജയിച്ചുവന്നത്.
 
എന്നാല്‍ 1967.1977 എന്നീ വര്‍ഷങ്ങളില്‍ സഭയിലെത്തിയത് ഓരോ സ്ത്രീകള്‍ മാത്രം. 
 
മറ്റ് വര്‍ഷങ്ങളിലെ കണക്ക്: 1957 ആറ്, 1960ഏഴ്, 1965മൂന്ന്, 1970 രണ്ട് ,1980 അഞ്ച്, 1982അഞ്ച്, 1987എട്ട്, 1991 എട്ട്, 2001ഒന്‍പത് , 2006ഏഴ്, 2011  ഏഴ്.
 
1957 

മത്സരിച്ചവര്‍ 9, വിജയിച്ചവര്‍ 6
 
1. കായംകുളംകെ ഒ അയിഷാബായി സി പി ഐ
2. ചേര്‍ത്തലകെ ആര്‍ ഗൗരിയമ്മസി പി ഐ
3. ദേവികുളംറോസമ്മ പുന്നൂസ്സി പി ഐ
4.കരിക്കോട്കുസുമം ജോസഫ് കോണ്‍ഗ്രസ്
5. കോഴിക്കോട്1ശാരദാ കൃഷ്ണന്‍ കോണ്‍ഗ്രസ്
6. കുന്ദമംഗലംലീലാ ദാമോദര മേനോന്‍കോണ്‍ഗ്രസ്

1960
മത്സരിച്ചവര്‍ 13, വിജയിച്ചവര്‍ 7
 
1. കായംകുളം കെ ഒ അയിഷാബായിസി പി ഐ
2, ചെങ്ങന്നൂര്‍കെ ആര്‍ സരസ്വതിയമ്മകോണ്‍ഗ്രസ്
3. ആലപ്പുഴ നഫീസത്ത് ബീവികോണ്‍ഗ്രസ്
4. ചേര്‍ത്തലകെ ആര്‍ ഗൗരിയമ്മസി പി ഐ
5. കരിക്കോട് കുസുമം ജോസഫ്കോണ്‍ഗ്രസ്
6. കോഴിക്കോട്1ശാരദാ കൃഷ്ണന്‍  കോണ്‍ഗ്രസ്
7. കുന്ദമംഗലംലീലാ ദാമോദര മേനോന്‍ കോണ്‍ഗ്രസ്
 

 
1965

മത്സരിച്ചവര്‍ 10, വിജയിച്ചവര്‍ 3
 
1. അരൂര്‍കെ ആര്‍ ഗൗരിയമ്മസി പി ഐ എം
2.മാരാരിക്കുളം  സുശീലാ ഗോപാലന്‍ സി പി ഐ എം
3.ചെങ്ങന്നൂര്‍  കെ ആര്‍ സരസ്വതിയമ്മ കോണ്‍ഗ്രസ്

(ഇവര്‍ തെരെഞ്ഞെടുക്കപ്പെട്ടെങ്കിലും നിയമസഭ ചേരാത്തതിനാല്‍ എം എല്‍ എ ആയി സത്യപ്രതിഞ്ജ ചെയ്തില്ല)

1967

മത്സരിച്ചവര്‍ 7, വിജയിച്ചവര്‍ 1
1.  അരൂര്‍കെ ആര്‍ ഗൗരിയമ്മസിപിഐ എം

1970

മത്സരിച്ചവര്‍ , വിജയിച്ചവര്‍ 2
1.  അരൂര്‍ കെ ആര്‍ ഗൗരിയമ്മസി പി ഐ എം
2.  മൂവാറ്റുപുഴ പെണ്ണമ്മ ജേക്കബ്കേരളകോണ്‍.

1977

മത്സരിച്ചവര്‍ 11, വിജയിച്ചവര്‍ 1
 
1.നെടുവത്തൂര്‍ഭാര്‍ഗവി തങ്കപ്പന്‍സിപിഐ

                  
1980

മത്സരിച്ചവര്‍ 13, വിജയിച്ചവര്‍ 5
1. അഴീക്കോട്പി ദേവുട്ടി   സി പി ഐ എം
2. കല്‍പ്പറ്റ  എം കമലം  കോണ്‍ഗ്രസ്
3. അരൂര്‍  കെ ആര്‍ ഗൗരിയമ്മ സി പി ഐ എം
4, ചെങ്ങന്നൂര്‍കെ ആര്‍ സരസ്വതിയമ്മസ്വതന്ത്ര
5. കിളിമാനൂര്‍ഭാര്‍ഗവി തങ്കപ്പന്‍സി പി ഐ
 
 

1982

മത്സരിച്ചവര്‍ 17, വിജയിച്ചവര്‍ 4
 
1.  അഴീക്കോട്പി ദേവുട്ടി   സി പി ഐ എം
2.  കല്‍പ്പറ്റഎം കമലംകോണ്‍ഗ്രസ്
3.  അരൂര്‍കെ ആര്‍ ഗൗരിയമ്മസി പി ഐ എം
4.  കിളിമാനൂര്‍ഭാര്‍ഗവി തങ്കപ്പന്‍സി പി ഐ
5.  റാന്നിറേച്ചല്‍ സണ്ണി പനവേലി*കോണ്‍ഗ്രസ്
 
(*ഭര്‍ത്താവ് സണ്ണി പനവേലി മരിച്ച ഒഴിവില്‍ ഉപതെരെഞ്ഞെടുപ്പിലൂടെ)

1987
മത്സരിച്ചവര്‍ 34, വിജയിച്ചവര്‍ 8
1. കൊയിലാണ്ടിഎം ടി പത്മ കോണ്‍ഗ്രസ്
2. പട്ടാമ്പിലീലാ ദാമോദര മേനോന്‍കോണ്‍ഗ്രസ്
3. ഇടുക്കിറോസമ്മ ചാക്കോ കോണ്‍ഗ്രസ്
4. അരൂര്‍കെ ആര്‍ ഗൗരിയമ്മസി പി ഐ എം
5. ആലപ്പുഴറോസമ്മ പുന്നൂസ്സി പി ഐ
6. കുണ്ടറ  ജെ മേഴ്സിക്കുട്ടി അമ്മസി പി ഐ എം
7. കിളിമാനൂര്‍  ഭാര്‍ഗവി തങ്കപ്പന്‍സി പി ഐ
8. കഴക്കൂട്ടംപ്രൊഫ. നബീസ ഉമ്മാള്‍സിപിഐ എം സ്വ

1991
മത്സരിച്ചവര്‍ 26, വിജയിച്ചവര്‍ 8
 
1. കൊയിലാണ്ടിഎം ടി പത്മകോണ്‍ഗ്രസ്
2. പേരാമ്പ്രഎന്‍ കെ രാധസി പി ഐ എം
3. സുല്‍ത്താന്‍ ബത്തേരികെ സി റോസക്കുട്ടികോണ്‍ഗ്രസ്
4. ചാലക്കുടിറോസമ്മ ചാക്കോകോണ്‍ഗ്രസ്
5. കൊടുങ്ങല്ലൂര്‍മീനാക്ഷി തമ്പാന്‍സി പി ഐ
6. അരൂര്‍കെ ആര്‍ ഗൗരിയമ്മസി പി ഐ എം
7. ചെങ്ങന്നൂര്‍ശോഭനാ ജോര്‍ജ്കോണ്‍ഗ്രസ്
8. കുണ്ടറഅല്‍ഫോന്‍സ ജോണ്‍കോണ്‍ഗ്രസ് 

1996

മത്സരിച്ചവര്‍ 55, വിജയിച്ചവര്‍ 13
1. കൂത്തുപറമ്പ്കെ കെ ശൈലജസി പി ഐ എം
2. വടക്കേ വയനാട്രാധാ രാഘവന്‍കോണ്‍ഗ്രസ്
3. പേരാമ്പ്രഎന്‍ കെ രാധസി പി ഐ എം
4. ശ്രീകൃഷ്ണപുരംഗിരിജാ സുരേന്ദ്രന്‍സി പി ഐ എം
5. ചാലക്കുടിസാവിത്രി ലക്ഷ്മണന്‍കോണ്‍ഗ്രസ്
6. മണലൂര്‍റോസമ്മ ചാക്കോകോണ്‍ഗ്രസ്
7. കൊടുങ്ങല്ലൂര്‍മീനാക്ഷി തമ്പാന്‍സി പി ഐ
8. അരൂര്‍കെ ആര്‍ ഗൗരിയമ്മജെ എസ് എസ്
9. അമ്പലപ്പുഴ  സുശീലാ ഗോപാലന്‍സി പി ഐ എം
10. ചെങ്ങന്നൂര്‍ശോഭനാ ജോര്‍ജ്  കോണ്‍ഗ്രസ്
11. ചടയമംഗലംആര്‍ ലതാദേവിസി പി ഐ
12. കുണ്ടറജെ മേഴ്‌സിക്കുട്ടി അമ്മസി പി ഐ എം
13. കിളിമാനൂര്‍ഭാര്‍ഗവി തങ്കപ്പന്‍സി പി ഐ


2001

മത്സരിച്ചവര്‍ 26, വിജയിച്ചവര്‍ 9
1. പയ്യന്നൂര്‍ പി കെ ശ്രീമതിസി പി ഐ എം
2. വടക്കേവയനാട് രാധാ രാഘവന്‍കോണ്‍ഗ്രസ്
3. ശ്രീകൃഷ്ണപുരംഗിരിജാ സുരേന്ദ്രന്‍  സി പി ഐ എം
4. ചാലക്കുടിസാവിത്രി ലക്ഷ്മണന്‍.കോണ്‍ഗ്രസ്
5. കോട്ടയം മേഴ്‌സി രവികോണ്‍ഗ്രസ്
6. അരൂര്‍കെ ആര്‍ ഗൗരിയമ്മ ജെ എസ് എസ്
7. ആറന്മുളമാലേത്ത് സരളാദേവികോണ്‍ഗ്രസ്
8. ചെങ്ങന്നൂര്‍ശോഭനാ ജോര്‍ജ്കോണ്‍ഗ്രസ്
9.* തിരുവല്ലഎലിസബത്ത് മാമ്മന്‍ മത്തായികേരള കോണ്‍

(*ഭര്‍ത്താവ് മാമ്മന്‍ മത്തായി  മരിച്ച ഒഴിവില്‍ ഉപതെരെഞ്ഞെടുപ്പിലൂടെ)
 

2006

മത്സരിച്ചവര്‍ 70, വിജയിച്ചവര്‍ 7
1. പയ്യന്നൂര്‍പി കെ ശ്രീമതിസി പി ഐ എം
2. പേരാവൂര്‍കെ കെ ശൈലജസി പി ഐ എം
3. മേപ്പയൂര്‍കെ കെ ലതികസി പി ഐ എം
4. ശ്രീകൃഷ്ണപുരംകെ എസ് സലീഖസി പി ഐ എം
5. പീരുമേട് ഇ എസ് ബിജിമോള്‍സി പി ഐ
6. കൊട്ടാരക്കരഅയിഷാ പോറ്റിസി പി ഐ എം
7. വാമനപുരംബി അരുന്ധതിസി പി ഐ എം

2011

മത്സരിച്ചവര്‍ 83, വിജയിച്ചവര്‍ 7
1. മാനന്തവാടിപി കെ ജയലക്ഷ്മികോണ്‍ഗ്രസ്
2  കുറ്റ്യാടികെ കെ ലതികസി പി ഐ എം
3. ഷൊര്‍ണൂര്‍കെ എസ് സലീഖസി പി ഐ എം
4. നാട്ടികഗീതാ ഗോപിസി പി ഐ
5. പീരുമേട്ഇ എസ് ബിജിമോള്‍സി പി ഐ
6. കൊട്ടാരക്കരഅയിഷാ പോറ്റിസി പി ഐ എം
7. കോവളംജമീലാ പ്രകാശം  ജനതാദള്‍

Read more: http://www.deshabhimani.com/index.php/special/news-special-23-05-2016/562909

No comments:

Post a Comment