Sunday, September 12, 2010

ബംഗാള്‍: അസൂയാ‍വഹം ഈ പുരോഗതി

ഇടതുമുന്നണി സര്‍ക്കാരിനു കീഴില്‍ ബംഗാളിലെ മാനവിക വികസന സൂചകങ്ങളും അഭിവൃദ്ധിപ്പെട്ടു. 2006ല്‍ ആയിരം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ 38 മരണമുണ്ടായി. അതേ സമയം അഖിലേന്ത്യാനിരക്ക് 57 ആയിരുന്നു. ആയുര്‍ദൈര്‍ഘ്യം പുരുഷന്മാര്‍ക്ക് 64.5 വയസ്സും സ്ത്രീകള്‍ക്ക് 67.2 വയസ്സും ആണ്. ഇതിന്റെ അഖിലേന്ത്യാശരാശരി പുരുഷന്മാര്‍ക്ക് 61 വയസ്സും സ്ത്രീകള്‍ക്ക് 62.5 വയസ്സുമാണ്. മരണനിരക്ക് അഖിലേന്ത്യാ ശരാശരി ആയിരത്തിന് 7.4 ആയിരിക്കുമ്പോള്‍ പശ്ചിമബംഗാളില്‍ 6.2 ആണ്. സാക്ഷരതാനിരക്ക് ബംഗാളില്‍ 72 ശതമാനം ആയിരിക്കെ അഖിലേന്ത്യാ ശരാശരി 6.34 ശതമാനം ആണ്. ആറു വയസ്സ് തികഞ്ഞ ഏകദേശം 100% ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്കൂളില്‍ പോകുന്നുണ്ട്. സ്കൂളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറഞ്ഞു. ഇപ്പോള്‍ 60,000 പ്രൈമറി സ്കൂള്‍ അധ്യാപകരെ റിക്രൂട്ട് ചെയ്യുകയാണ്. ഇതോടെ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം ശരിയായ രീതിയിലാകുകയും പ്രാഥമികവിദ്യാഭ്യാസ സംവിധാനം ശക്തിപ്പെടുകയും ചെയ്യും.

ഈ വിഷയത്തില്‍ ജിവിയുടെ പോസ്റ്റ് ഇവിടെ

ഭൂപരിഷ്കരണത്തില്‍ മുന്നില്‍

രാജ്യത്ത് ഭൂപരിഷ്കരണത്തിന്റെ കാര്യത്തില്‍ പശ്ചിമബംഗാള്‍ തന്നെയാണ് ഏറ്റവും മുന്നില്‍. 2010 ഫെബ്രുവരി വരെ 11.28 ലക്ഷം ഏക്കര്‍ കൃഷിഭൂമിയാണ് മൊത്തം വിതരണം ചെയ്തത്. 30.1 ലക്ഷം കര്‍ഷകര്‍ക്ക് ഈ നടപടികള്‍ കൊണ്ട് നേട്ടമുണ്ടായി. അതില്‍ 55 ശതമാനം പേര്‍ ആദിവാസി-ദളിത് കുടുംബങ്ങളാണ്. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് 6.15 ലക്ഷം സംയുക്തപട്ടയങ്ങളും 1.62 ലക്ഷം സ്ത്രീകള്‍ക്കുള്ള പട്ടയങ്ങളും വിതരണം ചെയ്തു. പങ്കാളിത്തകൃഷിക്കാരെ ഭൂപരിഷ്കരണത്തില്‍ ഉള്‍പ്പെടുത്തിയതോടെ 15.13 ലക്ഷം കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കാനായി. രാജ്യത്ത് മൊത്തം ഭൂപരിഷ്കരണത്തിന്റെ നേട്ടം ലഭിച്ചവരില്‍ 54 ശതമാനം പേര്‍ ബംഗാളില്‍ നിന്നുള്ളവരാണ്.

ഈ ബ്ലോഗിലെ ബംഗാള്‍ വിഷയത്തിലെ മറ്റു ലേഖനങ്ങള്‍ ഇവിടെ

പ്രകാശ് കാരാട്ട് എഴുതിയ ലേഖനം ഇവിടെ

വര്‍ക്കേഴ്സ് ഫോറം ബ്ലോഗിലെ ബംഗാള്‍ ലേഖനങ്ങള്‍ ഇവിടെ

ദേശാഭിമാനി 12092010

26 comments:

  1. ഇടതുമുന്നണി സര്‍ക്കാരിനു കീഴില്‍ ബംഗാളിലെ മാനവിക വികസന സൂചകങ്ങളും അഭിവൃദ്ധിപ്പെട്ടു. 2006ല്‍ ആയിരം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ 38 മരണമുണ്ടായി. അതേ സമയം അഖിലേന്ത്യാനിരക്ക് 57 ആയിരുന്നു. ആയുര്‍ദൈര്‍ഘ്യം പുരുഷന്മാര്‍ക്ക് 64.5 വയസ്സും സ്ത്രീകള്‍ക്ക് 67.2 വയസ്സും ആണ്. ഇതിന്റെ അഖിലേന്ത്യാശരാശരി പുരുഷന്മാര്‍ക്ക് 61 വയസ്സും സ്ത്രീകള്‍ക്ക് 62.5 വയസ്സുമാണ്. മരണനിരക്ക് അഖിലേന്ത്യാ ശരാശരി ആയിരത്തിന് 7.4 ആയിരിക്കുമ്പോള്‍ പശ്ചിമബംഗാളില്‍ 6.2 ആണ്. സാക്ഷരതാനിരക്ക് ബംഗാളില്‍ 72 ശതമാനം ആയിരിക്കെ അഖിലേന്ത്യാ ശരാശരി 6.34 ശതമാനം ആണ്. ആറു വയസ്സ് തികഞ്ഞ ഏകദേശം 100% ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്കൂളില്‍ പോകുന്നുണ്ട്. സ്കൂളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറഞ്ഞു. ഇപ്പോള്‍ 60,000 പ്രൈമറി സ്കൂള്‍ അധ്യാപകരെ റിക്രൂട്ട് ചെയ്യുകയാണ്. ഇതോടെ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം ശരിയായ രീതിയിലാകുകയും പ്രാഥമികവിദ്യാഭ്യാസ സംവിധാനം ശക്തിപ്പെടുകയും ചെയ്യും.

    ReplyDelete
  2. ബംഗാളികള്‍ കേള്‍ക്കണ്ടാ പുരോഗമനത്തിന്റെ കഥ
    , സാരമില്ല മലയാളത്തിലല്ലെ എഴുതിക്കോ :)

    ReplyDelete
  3. അതുകൊണ്ടാവും നക്കാപ്പിച്ചയ്ക്ക് പണിയെടുക്കുവാന്‍ കേരളത്തിലേയ്ക്ക് വരുന്നത്.

    ReplyDelete
  4. As per 2001 Population Census of india, west bengal was in 19th position in Literacy. in 2001 itself Literacy rate was 69.22 in west bengal. It is a greate achievement if it becomes 72 (in 2010 or 2006). There was 13 other states were Literacy rate was more than 72 in 2001 itself.

    ReplyDelete
  5. കേരളം പുരോഗമിച്ച സംസ്ഥാനമാണെന്ന് സമ്മതിക്കുന്നുവല്ലേ ജോജു? നന്ദി. കേരളം മിക്ക സൂചികകളിലും മുന്നില്‍ തന്നെയായിരിക്കും. കേരളത്തിനു അവാര്‍ഡ് കിട്ടിയതിനെ കൊച്ചാക്കാനായി ആരോ പറഞ്ഞിരുന്നു വികസിതരാജ്യങ്ങളുമായി വേണം കേരളത്തെ താരതമ്യപ്പെടുത്താനെന്നും മറ്റു സംസ്ഥാനങ്ങളുമായല്ലെന്നും. ഹെറിറ്റേജ് ജീ, കണക്കുകള്‍ ഉദ്ധരിച്ചിട്ടുണ്ട്.

    ReplyDelete
  6. കേരളം മികച്ച സംസ്ഥാനമാണ് എന്ന് പറഞ്ഞാല്‍ ആരും നിഷേധിയ്ക്കുമെന്നു തോന്നുന്നില്ല. പക്ഷെ കമ്യൂണിസ്റ്റു ഭരണം കൊണ്ടാണ് ഇതെല്ലാം എന്ന് പറയുമ്പോഴേ അഭിപ്രായ വ്യത്യാസം ഉള്ളൂ. ഗള്‍ഫ്/യൂറോപ്യന്‍ പ്രവാസം ഇല്ലായിരുന്നെങ്കില്‍ കേരളത്തിന്റെ സ്ഥിതെ എന്താകുമായിരുന്നു എന്നുകൂടെ വിലയിരുത്തേണ്ടതുണ്ട്

    ReplyDelete
  7. "കേരളത്തിനു അവാര്‍ഡ് കിട്ടിയതിനെ കൊച്ചാക്കാനായി ആരോ പറഞ്ഞിരുന്നു വികസിതരാജ്യങ്ങളുമായി വേണം കേരളത്തെ താരതമ്യപ്പെടുത്താനെന്നും മറ്റു സംസ്ഥാനങ്ങളുമായല്ലെന്നും."

    കേരളത്തില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന നിലവാരം തുടരുന്നു എന്നതിനപ്പുറം എന്താണ് ഉണ്ടായത്? അതുകൊണ്ടു വികസിത രാജ്യങ്ങളുമായി വേണം കേരളത്തെ താരതമ്യപ്പെടുത്തെണ്ടത് എന്നാരെങ്കിലും പറഞ്ഞാല്‍ അതൊരു പരമാര്‍ഥമാണ്. അത് കമ്യൂണിസ്റ്റുകാര്‍ക്ക് എതിരോ കൊണ്ഗ്രസിനു അനുകൂലമോ അല്ല.

    ReplyDelete
  8. ജോജു,

    2001ലെ സെന്‍സസ് പ്രകാരം ബംഗാള്‍ 19ആം സ്ഥാനത്താണ് എന്നത് ശരിയാണ്. അതുപക്ഷെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും അടക്കമുള്ള 35 ഭരണകൂടങ്ങളെ എടുത്താലാണ്. ബംഗാളിനുപിന്നില്‍ വേറെയും 16 എണ്ണമുണ്ട്. ഈ പതിനാറും സംസ്ഥാനങ്ങളാണ്. ബംഗാളിനുമുന്നിലുള്ള പതിനെട്ടെണ്ണം കേരളവും നോര്‍ത്ത് ഈസ്റ്റിലെ ചെറീയ സംസ്ഥാനങ്ങളും പിന്നെ കേന്ദ്രഭരണപ്രദേശങ്ങളും ഒപ്പം നാലേ നാലു വലീയ സംസ്ഥാനങ്ങളും - മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, പഞ്ചാബ്.
    ഈ നാലു സംസ്ഥാനങ്ങളുടെയും ജനസാന്ദ്രതയും വലിപ്പവും ബംഗാളുമായി താരതമ്യം ചെയ്യുക. ഒരുപക്ഷെ കേരളത്തേക്കാള്‍ തിളക്കമുള്ള സാക്ഷരതാകണക്കാണ് ബംഗാളിന്റേത്.

    ReplyDelete
  9. ശിശു മരണ നിരക്കില്‍ പക്ഷെ പശ്ചിമ ബംഗാള്‍ ഭേദപ്പെട്ട നിലയിലാണ്. 2008 ലെ കണക്കുകള്‍ പ്രകാരം 16 ആം സ്ഥാനത്താനെങ്കിലും മികച്ച നിലവാരം പുലര്‍തുന്ന കേരളം പോണ്ടിച്ചേരി മിസോറം ഇവയോഴിച്ചുള്ള മിക്ക സംസ്ഥാനങ്ങളും ഏതാണ്ട് ഒരേ റേഞ്ചില്‍ (25 - 45 ) വരും. കേരളത്തിന്റെ കാര്യം പറയുകയാണെങ്കില്‍ 1961 ഇല്‍ കേരളത്തിന്‌ മുന്‍പില്‍ മണിപൂര്‍ മാത്രമേ ഉണ്ടയിരുനുള്ളൂ. ശിശു മരണ നിരക്ക് പക്ഷെ 52 ഇല്‍ നിന്നും 12 ലേക്ക് കുറയ്ക്കാന്‍ നമുക്കായി.

    ReplyDelete
  10. ജനസാന്ദ്രതയും വിഭവ വിതരണവും തമ്മില്‍ താരതമ്യപെടുതുന്നതില്‍ അര്‍ത്ഥമുണ്ട്. സക്ഷരതമുമായി തരത്മ്യപെടുതുന്നതിനെ എന്ത് പേരിലാണോ വിളിക്കേണ്ടത്.

    ReplyDelete
  11. കേരളത്തെ വികസിതരാജ്യങ്ങളുമായി താരതമ്യപ്പെടുത്തുന്നത് കേരളത്തിനു ലഭിക്കുന്ന മറ്റൊരു അവാര്‍ഡാണ്. ഇന്ത്യ എന്ന രാജ്യത്തെ ഒരു സംസ്ഥാനം മാത്രമായ കേരളത്തെ വികസിതരാജ്യങ്ങളുമായി താരതമ്യപ്പെടുത്തി ഇവിടെ അങ്ങിനെ വലുതായൊന്നുമില്ല എന്ന് വരുത്തിത്തീര്‍ക്കുന്നതില്‍ കാണിക്കുന്ന ആവേശം, ഇന്ത്യ എന്ന രാജ്യം വികസനസൂചികകളില്‍ വളരെ പിറകിലായതിനെക്കുറിച്ച് പറയാനും, ഈയവസ്ഥക്ക് പരിഹാരം കാണുന്നതില്‍ പരാജയപ്പെട്ട കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാനും ഒക്കെ കാണിച്ചിരുന്നെങ്കില്‍...കമ്യൂണിസ്റ്റ് ഭരണത്തില്‍ ഉണ്ടാകുന്ന നേട്ടങ്ങള്‍ പലപ്പോഴും കോണ്‍ഗ്രസ് ഭരണത്തില്‍ ഇല്ലാതാകും. എന്നാലും നടക്കുന്ന പ്രചരണം നേട്ടങ്ങളുടെ ക്രെഡിറ്റ് രണ്ടു പക്ഷങ്ങള്‍ക്കും വേണം എന്നതായിരിക്കും.

    ReplyDelete
  12. 1980 കളില്‍ ആലപ്പുഴ മെഡിക്കല്‍ കോളെജിന്റെ ചരിത്രം നോക്കിയാല്‍ അറിയാം കേരളം എത്ര മുന്നിലായിരുന്നു എന്ന്.
    പക്ഷെ അതു നേടി എടുപ്പിച്ച രാജന്‍ സാറിനെ പുറത്തു ചാടിക്കാന്‍ ചിലര്‍ ശ്രമിച്ച കഥകള്‍ ഒന്നും അത്ര പഴക്കം ഉള്ളതല്ല.

    ഛത്തിസ്ഗഢില്‍ സ്ഥലം വാങ്ങി വീടു വയ്ക്കുകയാ ഇവിടെ ഉള്ള ബംഗാളികള്‍ - പുരോഗമിച്ചു പുരോഗമിച്ച്‌ അവര്‍ക്ക്‌ അങ്ങോട്ടു പോകാന്‍ നിവൃത്തിയില്ലാതാകുന്നു.

    കമ്യൂണിസം എന്തു കൊണ്ട്‌ ഇങ്ങനെ അധഃപതിക്കുന്നു?

    ReplyDelete
  13. കേരളം മുന്നിലല്ലെന്നോ ആണെന്നോ താങ്കള്‍ പറയുന്നത്? എല്ലാ ബംഗാളികള്‍ക്കും വീടുവെക്കാന്‍ സ്ഥലം ചത്തീസ്ഗഡില്‍ ഉണ്ടെന്നോ? ഒറ്റപ്പെട്ട ചില ഉദാഹരണങ്ങള്‍ എടുത്ത് സാമാന്യവല്‍ക്കരണം നടത്തുന്നതില്‍ ഒരു കാര്യവുമില്ല.

    ReplyDelete
  14. പഠിച്ചു കൊണ്ടിരിക്കുന്ന കാലത്ത്‌ ചില സര്‍ടിഫികറ്റുകള്‍ വേണ്ടിയിരുന്നപ്പോള്‍ ഒരു ഒപ്പിനു പത്തു രൂപ വാങ്ങിയിരുന്ന വലതുപക്ഷ എം എല്‍ എ ഉണ്ടായിരുന്നു ഞങ്ങള്‍ക്ക്‌. അയാളെ അടൂത്ത വട്ടം തോല്‍പ്പിച്ചവനും, എന്റെ അടൂത്ത സര്‍ടിഫികറ്റ്‌ എവിടെ വച്ചു കാണിക്കുന്നോ അവിടെ വച്ച്‌ ഒപ്പിട്ടു തന്നിരുന്നവനും, പല പ്രാവശ്യം എം എല്‍ എ ആയിരുന്നിട്ടും , പണ്ടു കണ്ട അതേ പൊളിഞ്ഞ വീട്ടില്‍ താമസിച്ചിരുന്നവനും ആയ ഒരു ഇടതു പക്ഷ എം എല്‍ എയും ഉണ്ടായിരുന്നു.

    പക്ഷെ അയാളെ തഴഞ്ഞത്‌ പെട്ടെന്നായിരുന്നു എന്തേ? അയാള്‍ കാശൂണ്ടാക്കാത്തതു കൊണ്ടോ അതൊ അതിനു കൂട്ടു നില്‍ക്കാത്തതു കൊണ്ടോ?

    പണക്കാരുടെ പിന്നാലെ പോകുന്ന വലതുപക്ഷത്തിന്റെ അതേ പാത തന്നെ ഇടതു പക്ഷവും തെരഞ്ഞെടുത്തു അല്ലേ? നേതാക്കള്‍ ദൈവങ്ങള്‍ ആണെന്നു കരുതുന്ന വിഡ്ഢികള്‍ ആണല്ലൊ അണീകള്‍

    ReplyDelete
  15. ഗൂഢഭാഷയില്‍ എഴുതുന്നതിനു മറുപടി വയ്യ. നന്ദി.

    ReplyDelete
  16. @ Jivi: so the maneater Modi is doing a better job in Gujarat than benagal??? :)



    ---just kidding..

    ReplyDelete
  17. "അവിടെ ജോജു നിരത്തിയ കണക്കുള്‍ വളച്ചൊടിച്ച ഒരു വാചകത്തെ ഞാന്‍ പൊളിച്ചുകാണിച്ചുതന്നു. അതിനു മറുപടിയുണ്ടെങ്കില്‍ ചര്‍ച്ച അവിടെ തുടരാം."

    താങ്കള്‍ പൊളിച്ചു കാണിച്ചു തന്ന വാചകം തിരയുകയായിരുന്നു ഞാന്‍. ചര്‍ച്ച തുടരാം. കണക്കുകള്‍ വളച്ചൊടിക്കുന്നത് ആരാണെന്നു വായിക്കുന്നവര്‍ നിശ്ചയിക്കട്ടെ.

    സാക്ഷരതയിലെ പ്രശ്നം ജനസാന്ദ്രത ആണെകില്‍ 819 ഉള്ള കേരളം എങ്ങിനെ മുന്നിലായി? അതുകൊണ്ട് സാക്ഷരതയിലെ ബംഗാളിന്റെ പിന്നോക്ക അവസ്ഥക്ക് ജനസന്ദ്രതയെ കുറ്റപ്പെടുത്തി രക്ഷപെടാന്‍ ആവില്ല. സാക്ഷരതയുടെ കാര്യത്തില്‍ ജനസാന്ദ്രത ഒരു കാര്യമേ അല്ല എന്നാണു എന്റെ അഭിപ്രായം.

    ഈ പോസ്റ്റില്‍ പറയുന്നത് "സാക്ഷരതാനിരക്ക് ബംഗാളില്‍ 72 ശതമാനം ആയിരിക്കെ അഖിലേന്ത്യാ ശരാശരി 6.34 ശതമാനം ആണ്." "ഇടതുമുന്നണി സര്‍ക്കാരിനു കീഴില്‍ ബംഗാളിലെ മാനവിക വികസന സൂചകങ്ങളും അഭിവൃദ്ധിപ്പെട്ടു." എനോക്കയാണ്. അതിലെ പൊള്ളത്തരം "പൊളിച്ചുകാണിച്ചു"തരികയായിരുന്നു എന്റെ ലക്‌ഷ്യം.

    ReplyDelete
  18. As per 2001 Population Census of india, west bengal was in 19th position in Literacy. in 2001 itself Literacy rate was 69.22 in west bengal. It is a greate achievement if it becomes 72 (in 2010 or 2006). There was 13 other states were Literacy rate was more than 72 in 2001 itself.

    2001ലെ സെന്‍സസ് പ്രകാരം ബംഗാള്‍ 19ആം സ്ഥാനത്താണ്. ഇന്ത്യന്‍ ഫെഡറല്‍ റിപ്പബ്ലിക്കിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ചേര്‍ത്ത് 35 ഭരണകൂടങ്ങളില്‍ 19ആം സ്ഥാനത്ത്. ബംഗാളിനു മുന്നില്‍ 18 എണ്ണം. ബംഗാളിനു പിന്നില്‍ 16 എണ്ണം.

    ബംഗാളിനു മുന്നിലുള്ള പതിനെട്ടെണ്ണം ഇവയാണ്:കേരളം, മിസ്സോറാം, ലക്ഷദ്വീപ്,ചണ്ഡീഗഡ്, ഗോവ,ഡെല്‍ഹി, ആന്‍ഡമാന്‍&നിക്കോബാര്‍, പോണ്ടിച്ചേരി, ദാമന്‍ & ദിയു, മഹാരാഷ്ട്ര,ഹിമാചല്പ്രദേശ്, തമിഴ്നാട്,ത്രിപുര,ഉത്തരാഞ്ചല്‍, പഞ്ചാബ്, മണിപ്പൂര്‍, ഗുജറാത്ത്, സിക്കിം.

    ഇതില്‍ കേരളം മുതല്‍ ത്രിപുര വരെയുള്ള പതിമൂന്നെണ്ണം 72%നു മുകളില്‍ സാക്ഷരതയുള്ളവയാണ്. ഈ പതിമൂന്നെണ്ണത്തില്‍ എത്ര 'സ്റ്റേറ്റ്സ്' ഉണ്ട്? ഗോവയും പോണ്ടിച്ചേരിയും ഡെല്‍ഹിയും അതിനടുത്തകാലം വരെ കേന്ദ്രഭരണപ്രദേശങ്ങളായിരുന്നു.

    ഇനി ബംഗാളിനു പിന്നില്‍ വരുന്ന പതിനാറെണ്ണം:ഹരിയാന, കര്‍ണ്ണാടക,നാഗാലാന്റ്, ചത്തീസ്ഗഡ്,മധ്യപ്രദേശ്, ആസ്സാം, ഒറീസ്സ, മേഘാലയ,ആന്ധ്രാപ്രദേശ്,നാഗാലാന്റ്,ദാദ്ര&നഗര്‍ ഹവേലി, ഉത്തര്‍പ്രദേശ്, ജമ്മു കാശ്മീര്‍, അരുണാചല്‍,ഝാര്‍ഘഡ്,ബീഹാര്‍.

    വളരെ കൂടിയ ജനസാന്ദ്രത എല്ലാവിധ സാമൂഹ്യ-സാമ്പത്തിക മുന്നേറ്റത്തിനും തടസ്സമാവും എന്നാണ് വിലയിരുത്തപ്പെടുന്നത്. സാക്ഷരതാപ്രവര്‍ത്തനത്തിനുമാത്രം അതെങ്ങിനെ ബാധകമാവില്ല എന്ന് ജോജു വിശദീകരിക്കണം. കേരളത്തിന്റെയും ഡല്‍ഹിയുടെയും ഉദാഹരണം നല്‍കിയാല്പ്പോര. ജനസാന്ദ്രത എന്നുമാത്രം പറഞ്ഞാല്‍ മതിയാവില്ല, ഇത്ര വലീയ ഒരു സംസ്ഥാനത്തെ ഇത്രയും കൂടിയ ജനസാന്ദ്രത എന്നു പറഞ്ഞാലേ ബംഗാളിന്റെ പ്രതികൂലാവസ്ഥയെ കാണാന്‍ കഴിയൂ.

    ReplyDelete
  19. One of may Bangali friend, who agrees with the communist ideology, told about his district. For a hospital the people have to travel at least 100 km. No water service, no electricity. Because of that he moved to near Culcutta. Now the region is Maoist dominated. He himself is against Maoists. But he told that its natural. Once they have nothing (nothing to loose other than poverty) and still for development Gov is encroaching their land, there is no wonder that those people takes arms.

    ReplyDelete
  20. അപ്പോള്‍ ബംഗാള്‍ കേന്ദ്രം ഭരിച്ചിരുന്നെങ്കില്‍ മെച്ചപ്പെടുംയിരുന്നു എന്നാണോ പറഞ്ഞു വരുന്നത്. (സ്മൈലീ)

    ജോജു ഓരോന്ന് വിശദീകരിചു വരുമ്പോള്‍ സഖാവ് പുതിയ ന്യായം കൊണ്ട് വരും.
    പോസ്റ്റില്‍ ഇടതുപക്ഷ ഭരണം കൊണ്ട് സാക്ഷരതയില്‍ വമ്പിച്ച മുന്നേറ്റം നടത്തി എന്ന് അവകാശപ്പെട്ടു. അതിന്റെ പൊള്ളത്തരം തെളിയിച്ചപ്പോള്‍ ജനസാന്ദ്രത കാരണമാണ് എന്ന് പറഞ്ഞു. കേരളത്തിന്റെ ഉദാഹരണം കാണിച്ചപ്പോള്‍ വലുപ്പം കൂടി പരിഗണിക്കണം എന്ന് പറയുന്നു. ഇനി വലിപ്പം ഒരു കാരണമല്ല എന്ന് തെളിയിച്ചാല്‍ സാറ് വേറെ ന്യായം കൊണ്ട് വരും.

    അതുകൊണ്ട് ഈ ചര്‍ച്ചയില്‍ താത്പര്യമുണ്ടെങ്കില്‍ സഖാവ് ഒരു കാര്യം ചെയ്യ്‌. കേരളത്തിലെ എല്ലാ ജില്ലകളും എടുക്കുക.
    അതിലെ ജനസാന്ദ്രത , ജില്ലയുടെ വലുപ്പം , സാക്ഷരത ഇവ തമ്മില്‍ ബന്ധം കണ്ടു പിടിക്കാന്‍ ശ്രമിക്കുക.

    ReplyDelete
  21. തന്നെ, അതെന്നെ പറഞ്ഞോണ്ടിരുന്നത്. ബംഗാള്‍ കേന്ദ്രന്‍ ഭരിച്ചാ മതിയാരുന്നു. ബീഹാര്‍, യു പി, രാജസ്ഥാന്‍, മധ്യപ്രദേശ്,ഒറീസ്സ, ആന്ധ്രപ്രദേശ്, കര്‍ണ്ണാടക, ഹരിയാന എല്ലാം കേന്ദ്രന്‍ ഭരിച്ചോണ്ടിരിക്കുന്നവന്‍ തന്നെ ഭരിച്ച സ്ഥലങ്ങളാരുന്നല്ലോ. 1977വരെ കേന്ദ്രന്‍ ഭരിച്ചോണ്ടിരിക്കുന്നവന്‍ തന്നെയായിരുന്നല്ലോ ബംഗാളിലും ഭരിച്ചോണ്ടിരുന്നത്. അപ്പൊഴത്തെ കണക്കുകളും തപ്പിയെടുക്കാന്‍ നോക്കട്ടെ.

    ജനസാന്ദ്രതയും വലിപ്പവും കണക്കിലെടുക്കുമ്പോള്‍ കേരളത്തേക്കാള്‍ തിളക്കമുള്ള മുന്നേറ്റമാണ് ബംഗാളിന്റേത് എന്നാണ് ഞാനെഴുതിയത്. ജനസാന്ദ്രത ഒരു എക്സ്യൂസ് ആയി ഞാനൊരിടത്തും എഴുതിയിട്ടില്ല.

    ചെറീയ ചെറീയ കേന്ദ്രഭരണപ്രദേശങ്ങളില്‍ അര്‍ഹിക്കുന്നതിലധികം വിഹിതം നല്‍കി ഉണ്ടാക്കിയെടുത്ത പുരോഗതി ബംഗാളുമായി താരതമ്യം ചെയ്യണം. യു പിയെയും രാജസ്ഥാനെയും മധ്യപ്രദേശിനെയു......മൊന്നും പറ്റി മിണ്ടരുത്. എന്താ യുക്തി!!

    ReplyDelete
  22. 1947നു ശേഷം തുടര്‍ച്ചയായി ഏതാണ്ട് 50 കൊല്ലം കോണ്‍ഗ്രസ് ഇന്ത്യ ഭരിച്ചിട്ടു, ആ ഇന്ത്യ വികസന സൂചികയില്‍ എവിടെ എത്തി എന്നതും പരസ്യമായ കാര്യം. അതിനാല്‍ വലതു ഭരണത്തിന്റെ മേന്മയെപ്പറ്റി വലുതായി പറയേണ്ടതില്ല.

    ReplyDelete
  23. ചിത്രഭാനു, ഏതാണ് ജില്ല?

    ReplyDelete
  24. വളരെ കൂടിയ ജനസാന്ദ്രത എല്ലാവിധ സാമൂഹ്യ-സാമ്പത്തിക മുന്നേറ്റത്തിനും തടസ്സമാവും എന്നാണ് വിലയിരുത്തപ്പെടുന്നത്... yea thats why HongKong/Japan is such a poor country :)

    ReplyDelete
  25. മുക്കുവന്‍,

    സിംഗപൂരിനെ മറക്കരുത്.

    ReplyDelete
  26. ജപ്പാനും ഹോങ്ങ് കോങ്ങും സിംഗപ്പൂരും - ഈ മൂന്നുരാജ്യങ്ങളുടെയും പുരോഗതി ഇന്ത്യയുടേതുമായി താരതമ്യം ചെയ്തു നോക്കാം. എന്താ?

    ReplyDelete