Monday, May 28, 2012

സിംല കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്; സിപിഎമ്മിന് ചരിത്രവിജയം

ഹിമാചല്‍ പ്രദേശിലെ സിംല മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയറായി സിപിഐ എമ്മിലെ സഞ്ജയ് ചൗഹാനും ഡപ്യൂട്ടി മേയറായി ടിക്കന്തര്‍ സിങും തെരഞ്ഞെടുക്കപ്പെട്ടു. നേരിട്ട് നടന്ന തെരഞ്ഞെടുപ്പില്‍ സഞ്ജയ് ചൗഹാന്‍ 7,868 വോട്ടിന്റെ ഭൂരിപക്ഷവും ടിക്കന്തര്‍ സിങ് 4,778 വോട്ടിന്റെ ഭൂരിപക്ഷവും നേടി.കൗണ്‍സിലില്‍ മറ്റ് മൂന്ന് സീറ്റ് കൂടി സിപിഐ എം നേടി.

കോണ്‍ഗ്രസ്, ബിജെപി സ്ഥാനാര്‍ഥികളെ തോല്‍പ്പിച്ചാണ് സിപിഐ എം ഉജ്ജ്വല വിജയം കരസ്ഥമാക്കിയത്. വിജയികളെ സിപിഐ എം പൊളിറ്റ് ബ്യുറോ അഭിവാദ്യം ചെയ്തു.

ഇന്ത്യയിലെ എറ്റവും പഴക്കമുള്ള നഗരസഭകളിലൊന്നാണ് 1851ല്‍ നിലവില്‍ വന്ന സിംല കോര്‍പ്പറേഷന്‍. കോണ്‍ഗ്രസ് ഭരിച്ചിരുന്ന ഇവിടെ ഇക്കുറി കോണഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തായി. ഞായറാഴ്ച നടന്ന വോട്ടെടുപ്പില്‍ 64 ശതമാനമാണ് പോളിങ്ങ്. ഡിസംബറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് ഈ തോല്‍വി. കാല്‍നൂറ്റാണ്ടായി കോണ്‍ഗ്രസിനായിരുന്നു ഇവിടെ ഭരണം. കൗണ്‍സിലില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. ബിജെപി വലിയ ഒറ്റക്കക്ഷിയായിട്ടുണ്ട്.

deshabhimani 280512

1 comment:

  1. ഹിമാചല്‍ പ്രദേശിലെ സിംല മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയറായി സിപിഐ എമ്മിലെ സഞ്ജയ് ചൗഹാനും ഡപ്യൂട്ടി മേയറായി ടിക്കന്തര്‍ സിങും തെരഞ്ഞെടുക്കപ്പെട്ടു. നേരിട്ട് നടന്ന തെരഞ്ഞെടുപ്പില്‍ സഞ്ജയ് ചൗഹാന്‍ 7,868 വോട്ടിന്റെ ഭൂരിപക്ഷവും ടിക്കന്തര്‍ സിങ് 4,778 വോട്ടിന്റെ ഭൂരിപക്ഷവും നേടി.കൗണ്‍സിലില്‍ മറ്റ് മൂന്ന് സീറ്റ് കൂടി സിപിഐ എം നേടി.

    ReplyDelete