വാഷിങ്ടണ്‍: അമേരിക്കയുമായുള്ള 45,000 കോടി രൂപയുടെ യുദ്ധവിമാന ഇടപാടിന്റെ അന്തിമകരാറിന് രൂപംനല്‍കാന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണിയും സംഘവും വാഷിങ്ടണിലെത്തി. 126 യുദ്ധവിമാനം അമേരിക്കയില്‍നിന്ന് വാങ്ങാനാണ് യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മറ്റ് ആയുധങ്ങള്‍ വാങ്ങാനും ചര്‍ച്ചകളുണ്ട്. അമേരിക്കയുമായി പ്രതിരോധസാമഗ്രികളുടെ ഇടപാടും സൈനികബന്ധവും ശക്തമാക്കാനാണ് ആന്റണിയുടെ സന്ദര്‍ശനമെന്ന് ഇരുപക്ഷവും വ്യക്തമാക്കി. പരമ്പരാഗത ആയുധസംഭരണ നയത്തില്‍നിന്ന് വ്യതിചലിച്ച് ഇപ്പോള്‍ അമേരിക്കയില്‍നിന്ന് ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.
യുദ്ധവിമാനങ്ങളുടെ ഇടപാട് നേടിയെടുക്കാന്‍ അമേരിക്കന്‍ കമ്പനികളായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍, നോര്‍ത്ത്റപ്പ് ഗ്രൂമാന്‍, റെയ്തിയോ, ബോയിങ്, ജനറല്‍ ഡൈനാമിക്സ് എന്നിവര്‍ പരിശ്രമിച്ചുവരികയാണ്. ഇവരുടെ പ്രതിനിധികള്‍ കുറെനാളായി ന്യൂഡല്‍ഹിയില്‍ തമ്പടിച്ച് പ്രലോഭനങ്ങളും സമ്മര്‍ദങ്ങളും ചെലുത്തുന്നുണ്ട്. ഇക്കാര്യത്തില്‍ സന്ദര്‍ശനമധ്യേ തീരുമാനമുണ്ടാകുമോ എന്ന ചോദ്യത്തിന് കരാര്‍ ആര്‍ക്ക് കിട്ടുമെന്ന് പറയാന്‍ കഴിയില്ലെന്നാണ് ആന്റണി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. അമേരിക്ക നല്‍കുന്ന ആയുധങ്ങള്‍ പാകിസ്ഥാന്‍ ദുരുപയോഗംചെയ്യുമെന്ന ആശങ്ക ഇന്ത്യക്കുണ്ടെന്നുംആന്റണി പറഞ്ഞു. പാകിസ്ഥാന് എഫ്16 വിമാനം വില്‍ക്കാന്‍ കരാര്‍ ഉറപ്പിച്ചശേഷം ഇത് നേരിടാനെന്ന പേരില്‍ ഇന്ത്യക്ക് എഫ്18 വിമാനം നല്‍കാനാണ് അമേരിക്കയുടെ ശ്രമം. അമേരിക്കയുടെ ഈ ഇരട്ടതന്ത്രത്തിന് നിന്നുകൊടുക്കുന്നത് രാജ്യസുരക്ഷയ്ക്കു തന്നെ ഭീഷണിയാകും.
മുന്‍കാലങ്ങളില്‍ റഷ്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് ഇന്ത്യ കൂടുതലായും ആയുധങ്ങള്‍ വാങ്ങിയിരുന്നത്. അമേരിക്കയുമായി തന്ത്രപ്രധാനബന്ധം ശക്തമാക്കാന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിക്കുകയും 1 2 3 കരാര്‍ ഒപ്പിടുകയും ചെയ്തതോടെ അമേരിക്കന്‍ സൈനിക വ്യവസായ ശൃംഖലയുടെ ഭാഗമായ ആയുധക്കമ്പനികള്‍ രംഗത്തുവന്നു. ഇന്ത്യയുമായി സൈനികബന്ധം ശക്തമാക്കാന്‍ ആഗ്രഹിക്കുന്നതായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. നവീന സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന സാമഗ്രികളുടെ കയറ്റുമതിയില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ത്യയെ അലട്ടുന്ന കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ ഇത്തരം നിയന്ത്രണങ്ങള്‍ നീങ്ങണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ഗേറ്റ്സ് പറയുകയുണ്ടായി. ഇരുകൂട്ടര്‍ക്കും നേട്ടമുണ്ടാകുന്ന രീതിയില്‍ സഹകരണം മെച്ചപ്പെടുത്തണമെന്നും ഗേറ്റ്സ് പറഞ്ഞു.
ഗേറ്റ്സിന്റെ ക്ഷണപ്രകാരമാണ് ആന്റണിയുടെ രണ്ടുദിവസത്തെ സന്ദര്‍ശനം. ഗേറ്റ്സുമായും അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജനറല്‍(റിട്ട.) ജെയിംസ് ജോസ്, സംയുക്തസേന തലവന്‍ അഡ്മിറല്‍ മൈക്ക് മുള്ളന്‍ എന്നിവരുമായും ആന്റണി ചര്‍ച്ച നടത്തും. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ നവംബറില്‍ നടത്തുന്ന ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായി കരാറുകള്‍ക്ക് രൂപംനല്‍കാന്‍ ചര്‍ച്ചകളില്‍ ധാരണയായേക്കും. പാക്-അഫ്ഗാന്‍ വിഷയങ്ങളും ചര്‍ച്ചചെയ്യും.
പ്രതിരോധ സെക്രട്ടറി പ്രദീപ്കുമാര്‍, പ്രതിരോധമന്ത്രിയുടെ ഉപദേഷ്ടാവ് സുന്ദരം കൃഷ്ണ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. കരസേനയുടെ കിഴക്കന്‍ മേഖല കമാന്‍ഡര്‍ ലഫ്. ജനറല്‍ വിക്രം സിങ്, ആന്‍ഡമാന്‍ നിക്കോബര്‍ സംയുക്തസേന കമാന്‍ഡര്‍ അഡ്മിറല്‍ ഡി കെ ജോഷി, വ്യോമസേന ഡയറക്ടര്‍ ജനറല്‍ എയര്‍ മാര്‍ഷല്‍ എ കെ ഗോഗോയി എന്നിവരും ഇന്ത്യന്‍ സംഘത്തിലുണ്ട്.
ദേശാഭിമാനി 28092010
Tuesday, September 28, 2010
ക്രിസ്ത്യന്‍ മാനേജ്മെന്റ് ഫെഡറേഷന്‍ പ്രവേശനം സുതാര്യമല്ല
ഇന്റര്‍ ചര്‍ച്ച് കൌസിലിന്റെ ആഭിമുഖ്യത്തിലുള്ള കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ മാനേജ്മെന്റ് ഫെഡറേഷന്‍ നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കായി നടത്തിയ പ്രവേശനരീതി സുതാര്യമല്ലെന്ന് പ്രവേശനപരീക്ഷാ മേല്‍നോട്ടസമിതിയായ ജസ്റ്റിസ് പി എ മുഹമ്മദ് കമ്മിറ്റി നിയോഗിച്ച ഉപസമിതി കണ്ടെത്തി. ഈ കോളേജുകളില്‍ നടത്തിയ പ്രവേശനം കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ടിനു വിധേയമായിരിക്കുമെന്ന് കമ്മിറ്റി വ്യക്തമാക്കി. ഈ കോളേജുകള്‍ക്കെതിരെ നടപടി സ്വീകരിക്കാനും കമ്മറ്റി തീരുമാനിച്ചു.
തൃശൂരിലെ അമല, ജൂബിലി മിഷന്‍, തിരുവല്ല പുഷ്പഗിരി, കോലഞ്ചേരി മെഡിക്കല്‍മിഷന്‍ എന്നീ കോളേജുകളിലെ പ്രവേശനമാണ് സുതാര്യമല്ലെന്നു കണ്ടെത്തിയത്. നാലു കാരണങ്ങളാണ് പ്രവേശനത്തിലെ സുതാര്യതയെ ചോദ്യംചെയ്ത് ഉപസമിതി ചൂണ്ടിക്കാണിച്ചത്. കാരണം പറയാതെ അപേക്ഷ നിരസിക്കാനുള്ള അവകാശം മാനേജ്മെന്റുകള്‍ കൈവശംവച്ചു, യോഗ്യതാ മാര്‍ക്ക് സംബന്ധിച്ച് ചട്ടങ്ങള്‍ക്കു വിരുദ്ധമായ വ്യവസ്ഥ പ്രോസ്പെക്ടസില്‍ ഉള്‍പ്പെടുത്തി, 1997ലെ ഗ്രാജ്വേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍, മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവയുടെ നിബന്ധനകള്‍ ലംഘിച്ചു, എസ്.സി, എസ്.ടി കുട്ടികള്‍ പ്രവേശനസമയത്ത് മുഴുവന്‍ ഫീസും കൊടുക്കണമെന്നും സര്‍ക്കാര്‍ തിരിച്ചുനല്‍കുകയാണെങ്കില്‍ പണം തിരികെ നല്‍കാമെന്നുമുള്ള വ്യവസ്ഥവച്ചു എന്നിവയാണവ. ഇതില്‍ അവസാനത്തെ വ്യവസ്ഥയ്ക്ക് സര്‍ക്കാര്‍ ഉത്തരവിന്റെ പിന്‍ബലവും ഇല്ലായിരുന്നു.
പ്രവേശനരീതി സുതാര്യമല്ലെന്ന് നേരത്തെ മുഹമ്മദ് കമ്മിറ്റി കണ്ടെത്തിയതിനെത്തുടര്‍ന്നാണ്സെപ്തംബര്‍ 15ന് വിശദപഠനത്തിനായി ഉപസമിതിയെ നിശ്ചയിച്ചത്. സമിതി വിശദാന്വേഷണം നടത്തി 21ന് റിപ്പോര്‍ട്ട് നല്‍കി. 22ന് ചേര്‍ന്ന കമ്മറ്റി ഇത്പരിഗണിക്കുകയും തുടര്‍ന്ന് ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു. കോളേജുകള്‍ നടത്തിയ പ്രവേശനം താല്‍ക്കാലികവും കമ്മിറ്റിയുടെ അന്തിമ തീരുമാനത്തിനു വിധേയമായിരിക്കുമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി. കമ്മിറ്റിയുടെ കണ്ടെത്തലിന്മേല്‍ 10 ദിവസത്തിനകം മറുപടി നല്‍കാന്‍ ഫെഡറേഷനോടും കോളേജുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ബി എസ് മാവോജി, ഡോ. എസ് അനിരുദ്ധന്‍ എന്നിവരായിരുന്നു ഉപസമിതി അംഗങ്ങള്‍. സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്തതിന്റെ പേരില്‍ മാനേജ്മെന്റിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതിന് മുഹമ്മദ് കമ്മിറ്റി നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് ജോര്‍ജ് പോള്‍ കുറ്റപ്പെടുത്തി.

Monday, September 27, 2010
വിശ്വാസികള്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കണം
യഥാര്‍ഥ വിശ്വാസികള്‍ ഇടതുപക്ഷത്തോട് ചേര്‍ന്നു നില്‍ക്കേണ്ടവരാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യുഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപോലീത്ത പറഞ്ഞു. സാമാജ്യത്വവിരുദ്ധത മുതല്‍ അധികാര വികേന്ദ്രീകരണംവരെയുള്ള ഇടതുപക്ഷ ആശയങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടവരാണ് വിശ്വാസികള്‍. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള യുദ്ധമല്ല തെരഞ്ഞെടുപ്പ്. അങ്ങനെയാക്കി മാറ്റുകയെന്ന രാഷ്ട്രീയ ലക്ഷ്യത്തോടെ പുറപ്പെടുവിക്കുന്ന ഇടയലേഖനങ്ങളെ യാഥാര്‍ഥ വിശ്വാസികള്‍ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോര്‍ മിലിത്തിയോസ്.
വിശ്വാസികള്‍ക്കു മാത്രമേ വോട്ടുചെയ്യാവൂ എന്ന ആഹ്വാനവുമായി കത്തോലിക്കാ സഭ ഇറക്കിയ ഇടയലേഖനം രാഷ്ട്രീയലേഖനമാണ്. വിശ്വാസികള്‍ എന്നഭിമാനിക്കുന്നവരെല്ലാം വിശ്വാസികളുംഅവിശ്വാസികള്‍ എന്ന് മുദ്ര കുത്തപ്പെട്ടവരെല്ലാം അവിശ്വാസികളും ആണെന്ന ധാരണ അസംബന്ധമാണ്. തങ്ങള്‍ ഉദ്ദേശിക്കുന്ന രാഷ്ട്രീയ പാര്‍ടിക്കാരാണ് വിശ്വാസികള്‍ എന്ന് ഏതെങ്കിലും സഭാമേധാവികള്‍ കരുതുന്നുണ്ടെങ്കില്‍ അതും അംഗീകരിക്കപ്പെടുകയില്ല-മോര്‍ മിലിത്തിയോസ് തുടര്‍ന്നു. ഇടയലേഖനം എന്നാല്‍ ക്രിസ്തുവിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന സന്ദേശമാകണം. എന്നാല്‍ കത്തോലിക്കാ സഭയുടേത് സ്വാര്‍ഥ, സ്ഥാപിത ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ ലേഖനമാണ്. സങ്കുചിത രാഷ്ട്രീയം ലക്ഷ്യംവച്ചുള്ള ഇടയലേഖനങ്ങള്‍ ജനാധിപത്യ വ്യവസ്ഥയ്ക്കുനേരെയുള്ള വെല്ലുവിളിയാണ്. ചില മെത്രാന്മാരുടെ കസേര ഇളകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെങ്കിലും അവരറിയാതെ ആ കസേരകള്‍ ഇളകിക്കൊണ്ടിരിക്കുകയാണ്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് വിശ്വാസികളുടെകൂടി വോട്ട് കിട്ടിയതുകൊണ്ടാണ്. തെരഞ്ഞെടുപ്പില്‍ 'ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങളും സഹായിക്കു'മെന്ന് പറയുന്ന സമീപനവും മണ്ടത്തരമാണ്. കത്തോലിക്കാ സഭയുടെ കമ്യൂണിസ്റ്റ് വിരോധം അമേരിക്കയുടെ നീതിരഹിതമായ മുതലാളിത്ത വ്യവസ്ഥയുടെ ശൈലിയാണ്. എന്നാല്‍, ഈ വിരോധം സഭാമേധാവികള്‍ക്ക് കൊണ്ടുനടക്കാമെന്നല്ലാതെ വിശ്വാസികളില്‍ അടിച്ചേല്‍പ്പിക്കാനാവില്ല. ഇന്ത്യന്‍ സാഹചര്യത്തില്‍ ആണവബില്‍ പാസാക്കുമ്പോഴടക്കം സാമ്രാജ്യത്വവിരുദ്ധ സമീപനം ഉയര്‍ത്തിപ്പിടിച്ചത് ഇടതുപക്ഷം മാത്രമാണ്. കേരളത്തില്‍ ഭൂപരിഷ്കരണവും വിദ്യാഭ്യാസ പുരോഗതിയുമെല്ലാം ഇടതുപക്ഷ സംഭാവനകളാണ്. അധികാരവികേന്ദ്രീകരണം ഇത്രയും നന്നായി നടപ്പാക്കിയ മറ്റൊരു സംസ്ഥാനമില്ല. പ്രാദേശിക ആവശ്യങ്ങളും ദേശീയവികസനലക്ഷ്യവും സമ്മേളിക്കുകയാണിവിടെ. അതുകൊണ്ടുതന്നെ തദ്ദേശതെരഞ്ഞെടുപ്പിന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ പ്രാധാന്യം ജനങ്ങള്‍ കാണുന്നു. ഈ വികസനപ്രകിയക്ക് മുറിയാത്ത തുടര്‍ച്ചയുണ്ടാവണം. ഈ രംഗത്തുള്ള ഇടതുപക്ഷത്തിന്റെ മാതൃകാപരമായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് വിശ്വാസികളടക്കം കൈക്കൊള്ളുകയെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും മോര്‍ മിലിത്തിയോസ് പറഞ്ഞു.
(വി എം രാധാകൃഷ്ണന്‍)
deshabhimani news

കോമണ്‍ലൂട്ട് ഗെയിംസ്: ബള്‍ബ് മാറ്റാന്‍ എത്രപേര്‍ വേണം?
കല്‍മാഡിത്തമാശകള്‍ അരങ്ങു തകര്‍ക്കുകയാണെന്ന് പത്രങ്ങള്‍ പറയുന്നു. എസ്.എം.എസും ട്വീറ്ററും ഫേസ് ബുക്കുമൊക്കെ ഇത്തരം തമാശകളാല്‍ നിറയുന്നുവെന്ന്. കല്‍മാഡിയെ മാത്രമല്ല ഗില്ലിനെയും വെറുതെ വിടുന്നില്ലത്രെ. അത്തരം തമാശകളില്‍ നിന്ന് ചൂണ്ടിയതാണ് തലക്കെട്ട്.
കോമണ്‍വെല്‍ത്ത് ഗെയിംസ് സ്റ്റേഡിയത്തില്‍ ബള്‍ബ് മാറ്റാന്‍ എത്ര ജോലിക്കാര്‍ വേണമെന്നാണ് ഒരു എസ്എംഎസിലെ ചോദ്യം. ഉത്തരവും ഒപ്പമുണ്ട്. 10 ലക്ഷം പേര്‍. അത്ഭുതപ്പെടേണ്ട. ഒരാള്‍ ബള്‍ബ് മാറ്റാന്‍, ബാക്കി 999999 പേര്‍ മേല്‍ക്കൂര തകര്‍ന്നുവീഴാതെ താങ്ങിനിര്‍ത്താനാണ്.
'ജീവഭയംകൊണ്ടും ഗെയിംസ് വില്ലേജിലെ ജീവിക്കാന്‍ പറ്റാത്ത സാഹചര്യംകൊണ്ടും തീവ്രവാദികള്‍ 2010 ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് ബഹിഷ്കരിച്ചു' എന്നാണ് മറ്റൊരു നമ്പര്‍.
കോടികള്‍ തുലച്ചാലും ചിരിക്കാനെങ്കിലും പറ്റുന്നുവല്ലോ. നന്ദി പറയുക. കായികരാജാക്കന്മാരോട്.
ചരിത്രസംഭവത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വിട്ടുകളയരുതല്ലോ.
ഗെയിംസ് വില്ലേജ് വിടുമെന്ന് താരങ്ങള്‍
ആശങ്ക പരിഹരിച്ചെന്ന പ്രചാരണത്തിനിടയിലും കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടനത്തില്‍ പരാതികളും വീഴ്ചകളും ഒഴിയുന്നില്ല. ഗെയിംസ് വില്ലേജില്‍ ഉറങ്ങാന്‍പോലും കഴിയുന്നില്ലെന്ന് മലേഷ്യയുടെയും ആഫ്രിക്കന്‍ രാജ്യങ്ങളുടെയും താരങ്ങള്‍ സംഘാടകസമിതിക്ക് പരാതി നല്‍കി. നിര്‍മാണ ജോലികള്‍ ഉടന്‍ നിര്‍ത്തിയില്ലെങ്കില്‍ ഗെയിംസ് വില്ലേജ് വിടുമെന്ന് ടീമുകള്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍, ശുചീകരണ ജോലികള്‍ ബുധനാഴ്ചവരെ തുടരുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് വ്യക്തമാക്കി.
ഗെയിംസിലെ ബോക്സിങ് ചാമ്പ്യനായ ഇന്ത്യന്‍ താരം അഖില്‍കുമാര്‍ വിശ്രമിക്കാനിരുന്ന കട്ടില്‍ ഒടിഞ്ഞുവീണതും ആഫ്രിക്കന്‍ കായികതാരങ്ങളുടെ ഫ്ളാറ്റില്‍ വിഷപ്പാമ്പിനെ കണ്ടതും സംഘാടകര്‍ക്ക് നാണക്കേടായി. അതിനിടെ, സുരക്ഷാഭീഷണി ചൂണ്ടിക്കാട്ടി നാല് അന്താരാഷ്ട്ര താരങ്ങള്‍ കൂടി ഗെയിംസില്‍നിന്ന് പിന്മാറി. രാത്രിയും ജോലികള്‍ തുടരുന്നതും ശബ്ദകോലാഹലവും കാരണം ഉറക്കം തടസ്സപ്പെടുന്നെന്നും ഇത് തങ്ങളുടെ പ്രകടനത്തെ ബാധിക്കുമെന്നുമാണ് വിദേശതാരങ്ങള്‍ രേഖാമൂലം പരാതി നല്‍കിയത്. ഗെയിംസ് വില്ലേജിലെ 1,100 ഫ്ളാറ്റില്‍ 600 എണ്ണം മാത്രമാണ് പണി പൂര്‍ത്തിയാക്കിയതെന്ന് ഷീല ദീക്ഷിത് സമ്മതിച്ചു. പകുതിയോളം ഫ്ളാറ്റിലും വൈദ്യുതിയും വെള്ളവും എത്തിയിട്ടില്ല.
ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇന്ത്യന്‍ ഷൂട്ടിങ് താരങ്ങളെ ഗെയിംസ് വില്ലേജിലേക്ക് കൊണ്ടുപോകാന്‍ ആരും എത്തിയില്ല. ശനിയാഴ്ച രാത്രി എട്ടരയോടെ പുണെയില്‍നിന്ന് എത്തിയ ടീമിന് നാല് മണിക്കൂറിലേറെ വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടിവന്നു. ബ്രിട്ടന്റെ ഒന്നാംനമ്പര്‍ ടെന്നീസ് താരം യെലേന ബള്‍ടാച, ഓസ്ട്രേലിയന്‍ സൈക്ളിങ് താരം ട്രാവിസ് മെയര്‍, ടേബിള്‍ ടെന്നീസ് താരം സ്റ്റെഫാനി സാങ്, മലേഷ്യന്‍ സ്പ്രിന്റര്‍ സിതി സുബൈദ അദാബി എന്നിവരാണ് ഡല്‍ഹിയിലേക്കില്ലെന്ന് പ്രഖ്യാപിച്ചത്. ഗെയിംസ് വില്ലേജിലെ വൃത്തികേടും ഡല്‍ഹിയിലെ ഡെങ്കിപ്പനിയും കണക്കിലെടുത്താണ് താന്‍ പിന്‍മാറുന്നതെന്ന് യെലേന വ്യക്തമാക്കി.
ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ അന്ത്യശാസനമുണ്ടായിട്ടും വേദികള്‍ ഇനിയും ഡല്‍ഹി പൊലീസിന് കൈമാറിയിട്ടില്ല. അഞ്ചുവട്ടമാണ് വേദികള്‍ കൈമാറാനുള്ള തീയതി നീട്ടികൊടുത്തത്. സുരക്ഷാ തയ്യാറെടുപ്പുകളും അവതാളത്തിലായതോടെ ചിദംബരം വീണ്ടും ഉന്നതതല യോഗം വിളിച്ചു. ഗെയിംസിന്റെ സംഘാടനത്തിലെ കാലതാമസത്തിനും വീഴ്ചകള്‍ക്കും ഇന്ത്യതന്നെയാണ് ഉത്തരവാദിയെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ സിഇഒ മൈക്ക് ഹൂപ്പര്‍ ആവര്‍ത്തിച്ചു. ഗെയിംസിന്റെ സംഘാടനത്തില്‍ വലിയ വീഴ്ചയുണ്ടായെന്ന് പ്രധാനമന്ത്രി കാര്യാലയത്തിന്റെ ചുമതലയുള്ള മന്ത്രി പൃഥ്വിരാജ് ചവാന്‍ സമ്മതിച്ചു.
(വിജേഷ് ചൂടല്‍)
ട്രാക്കുണരാന്‍ ഒരാഴ്ച ബാക്കി ഡല്‍ഹി അലങ്കോലം
ഏഴുവര്‍ഷം മുമ്പ് രാജ്യം പ്രതീക്ഷയോടെ ഏറ്റെടുത്ത കോമണ്‍വെല്‍ത്ത് ഗെയിംസിന് ട്രാക്കുണരാന്‍ ഏഴ് ദിവസം മാത്രം ബാക്കിനില്‍ക്കുമ്പോഴും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായില്ല. പൊട്ടിപ്പൊളിഞ്ഞ റോഡുകളും പൂര്‍ത്തിയാകാത്ത സ്റ്റേഡിയങ്ങളുമാണ് വിദേശ താരങ്ങളെ വരവേല്‍ക്കുന്നത്. കനത്ത മഴയില്‍ കുതിര്‍ന്ന നടപ്പാതകള്‍പോലും ചതിക്കുഴിയൊരുക്കിയാണ് ഡല്‍ഹിയുടെ കാത്തിരിപ്പ്. ഡല്‍ഹിയുടെ താരമാകുമെന്ന് കരുതിയ അന്താരാഷ്ട്ര താരങ്ങളുടെ പിന്‍വാങ്ങല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിനെ ദേശീയ ഗെയിംസിന്റെ നിലവാരത്തിലേക്ക് തരംതാഴ്ത്തുമോയെന്ന ആശങ്കയും ശക്തമാകുന്നു. വിവിധ ഇനങ്ങളിലെ ലോകചാമ്പ്യന്മാരടക്കം ഇരുപതോളം ഒന്നാംനിര താരങ്ങളാണ് മെഡലിനേക്കാള്‍ വലുതാണ് സ്വന്തം ജീവനെന്ന് പ്രഖ്യാപിച്ച് ഗെയിംസില്‍നിന്ന് പിന്മാറിയത്.
താരങ്ങള്‍ പിന്മാറുമ്പോഴും ഗെയിംസ് ബഹിഷ്കരിക്കാന്‍ ഒരു രാജ്യവും തയ്യാറാകാത്തത് രാഷ്ട്രീയ കാരണങ്ങളാലാണ്. അമേരിക്കയുമായുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിലും സാമ്പത്തിക ബന്ധം വഷളാകുമെന്നുകണ്ടും ഇന്ത്യയെ പിണക്കാന്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍, സൂപ്പര്‍ താരങ്ങള്‍ പിന്മാറുന്നത് തടയാതിരിക്കുകയും രണ്ടാംനിര ടീമിനെയെങ്കിലും ഡല്‍ഹിലേക്ക് അയക്കുകയും ചെയ്യുകയെന്ന തന്ത്രപരമായ നിലപാടാണ് എല്ലാ രാജ്യങ്ങളും സ്വീകരിച്ചിരിക്കുന്നത്. ഏതെങ്കിലും ഒരു രാജ്യം പിന്മാറിയിരുന്നെങ്കില്‍ മറ്റ് പല രാജ്യങ്ങളും ആ പാത സ്വീകരിക്കുമായിരുന്നു. ഓസ്ട്രേലിയയും ന്യൂസിലാന്‍ഡും അടക്കമുള്ള രാജ്യങ്ങള്‍ ഈ വഴിയിലേക്ക് നീങ്ങിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നയതന്ത്രതലത്തില്‍ തന്നെ ഇടപെടല്‍ നത്തിയിരുന്നു. പ്രധാനമന്ത്രി 'നേരിട്ട് ഇടപെട്ടെ'ന്നും ആശങ്ക ഒഴിഞ്ഞെന്നും ചില മാധ്യമങ്ങളിലൂടെ നടത്തിയ പ്രചാരണത്തിനും ഗെയിംസിനെ താങ്ങിനിര്‍ത്താനാകില്ലെന്ന് വ്യക്തമാക്കുന്നതാണ് ഡല്‍ഹിയിലെ സംഭവവികാസങ്ങള്‍.
അഴിമതിയും പിടിപ്പുകേടും വഴിതെറ്റിച്ച ഗെയിംസിന്റെ തയ്യാറെടുപ്പുകള്‍ ആകെ അലങ്കോലമായതോടെ പരസ്പരം പഴിചാരി സ്വന്തം രക്ഷപ്പെടുകയാണ് വിവിധ ഏജന്‍സികള്‍. ഇവയെ എങ്ങനെ ഏകോപിപ്പിക്കണമെന്നറിയാതെ സര്‍ക്കാരും കുഴങ്ങുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ക്യൂന്‍സ്ബാറ്റ റിലേയോടെ ആരംഭിച്ച അഴിമതി പരമ്പരയുടെ നായകന്‍ സുരേഷ് കല്‍മാഡിയെ സംഘാടകസമിതിയുടെ തലപ്പത്തുതന്നെ തുടരാന്‍ അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയാണ് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നയിച്ചത്. കല്‍മാഡിയോട് എതിര്‍പ്പുള്ള നല്ലൊരു വിഭാഗം അമര്‍ഷത്തിലാണ്. 2003ലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് ആതിഥ്യമരുളാനുള്ള അവസരം ഡല്‍ഹിക്ക് ലഭ്യമാകുന്നത്. എന്നാല്‍, 2008 വരെ ഗെയിംസിനായി ഒന്നും ചെയ്യാന്‍ സംഘാടകസമിതി തയ്യാറായില്ല. നഗരവികസനമന്ത്രി എസ് ജയ്പാല്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ രൂപീകരിച്ചിരുന്ന സമിതിയും ഇക്കാര്യത്തില്‍ ഇടപെട്ടില്ല.
അന്താരാഷ്ട്ര കായികമാമാങ്കത്തിന് മറ്റ് രാജ്യങ്ങള്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുന്ന സമയത്താണ് ഇന്ത്യ തുടങ്ങിയത്. തിരക്കിട്ടു നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അഴിമതിയും ക്രമക്കേടും അരങ്ങേറിയതോടെ ഡല്‍ഹിയില്‍ ഇന്ത്യയുടെ മാനക്കേടിന് വഴിയൊരുങ്ങി. കനത്ത സുരക്ഷാസന്നാഹങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ നടന്ന വെടിവയ്പ്പിനെ തുടര്‍ന്ന് ആശങ്കയിലായ രാജ്യങ്ങള്‍ ഗെയിംസ് വേദികളുടെ സുരക്ഷയെക്കുറിച്ചും ഭീതിയിലാണ്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ വേദികള്‍ ഡല്‍ഹി പൊലീസിന് കൈമാറണമെന്ന ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ അന്ത്യശാസനവും വിലപ്പോയില്ല. ഗെയിംസ് വില്ലേജിന്റെ പണി ബുധനാഴ്ചയേ പൂര്‍ത്തിയാകൂവെന്ന് ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
(വിജേഷ് ചൂടല്‍)
വോളന്റിയര്‍മാരെയും കിട്ടാനില്ല
കോമണ്‍വെല്‍ത്ത് ഗെയിംസിനായി സംഘാടകര്‍ സജ്ജരാക്കിയിരിക്കുന്നത് നിശ്ചയിച്ചതിലും പകുതി വോളന്റിയറമാരെ മാത്രം. ഗെയിംസിന് 22,000 വോളന്റിയര്‍മാരെ വിദഗ്ദ്ധ പരിശീലനം നല്‍കി നിയോഗിക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, വെള്ളിയാഴ്ച വരെ സംഘാടകസമിതിയുടെ കണക്കനുസരിച്ച് 10,849 വോളന്റിയര്‍മാര്‍ മാത്രമേയുള്ളൂ. സംഘാടകസമിതിയുടെ കാര്യശേഷിയില്ലായ്മ മൂലമുണ്ടായ ഈ പ്രതിസന്ധി ഗെയിംസിന്റെ നടത്തിപ്പില്‍ ഗുരുതരമായ പ്രശ്നം സൃഷ്ടിക്കുമെന്നാണ് അന്താരാഷ്ട്ര കായികവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
നഗരത്തിലെത്തുന്ന വിദേശികള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതു മുതല്‍ താരങ്ങളെയും സംഘാടകരെയും തമ്മില്‍ ബന്ധിപ്പിക്കുന്നതി വരെയുള്ള നിര്‍ണായ സേവനങ്ങള്‍ വോളന്റിയര്‍മാരുടെ ചുമതലയാണ്. ചൈന ഒളിമ്പിക്സും ദക്ഷിണാഫ്രിക്ക ലോകകപ്പ് ഫുട്ബോളും ചരിത്രവിജയമാക്കിയതിനു പിന്നില്‍ വോന്റിയര്‍മാരുടെ പങ്ക് നിര്‍ണായകമായിരുന്നു. 2012ലെ ലണ്ടന്‍ ഒളിമ്പിക്സിന് 70,000 വോളന്റിയര്‍മാരെയാണ് സംഘാടകര്‍ തയ്യാറെടുപ്പിക്കുന്നത്. സംഘാടകസമിതിയുടെ കെടുകാര്യസ്ഥതയാണ് മറ്റ് പല പ്രശ്നങ്ങളിലുമെന്നപോലെ വോളന്റിയര്‍മാരുടെ കാര്യത്തിലും സംഭവിച്ചത്. സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചു തന്നെ വിവിധ ഏജന്‍സികളില്‍നിന്ന് വോളന്റിയര്‍മാരെ കണ്ടെത്താമായിരുന്നിട്ടും വേണ്ട സമയത്ത് നടപടിയെടുക്കാന്‍ സംഘാടകര്‍ തയ്യാറായില്ല. ആവശ്യമായ വോളന്റിയര്‍മാരെ നല്‍കാമെന്ന് നാഷണല്‍ കേഡറ്റ് കോര്‍പ്സ് (എന്‍സിസി) അറിയിച്ചിരുന്നു. മറ്റു പല സംഘടനകളും ഈ വാഗ്ദാനം മുന്നോട്ടുവച്ചു. എന്നാല്‍, സംഘാടകസമിതി അലംഭാവം കാട്ടി. ആദ്യം 33,000 വോളന്റിയര്‍മാരെ സജ്ജരാക്കാനായിരുന്നു തീരുമാനിച്ചത്. പിന്നീടിത് 22,000 ആയി കുറച്ചു. എന്നാല്‍, പൊലീസിന്റെ വെരിഫിക്കേഷന്‍ കഴിഞ്ഞത് പതിനൊന്നായിരത്തോളം പേരുടെ മാത്രം. ഗെയിംസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഇതുതന്നെയാകും അവസാന കണക്കെന്ന് വ്യക്തമാണ്.
വിരട്ടലുമായി കേന്ദ്രസര്‍ക്കാര്‍
കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടനത്തിന്റെ പേരില്‍ വിമര്‍ശിക്കുന്നവരെ വിരട്ടി നാവടപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. ഇന്ത്യയുമായി വ്യാപാരബന്ധത്തിന്റെ പേരില്‍ മറ്റു രാജ്യങ്ങളെ ഭീഷണിപ്പെടുത്തി വരുതിയില്‍നിര്‍ത്താനാണ് ശ്രമം. കനഡയുമായി വ്യാപാരചര്‍ച്ചകള്‍ നടത്തുന്ന കേന്ദ്ര വ്യവസായമന്ത്രി ആനന്ദ് ശര്‍മ കഴിഞ്ഞദിവസം ഒട്ടാവയില്‍ നടത്തിയ പ്രസ്താവന ഈ വിരട്ടല്‍തന്ത്രത്തിന്റെ ഭാഗമാണ്. ഇന്ത്യയുമായി വ്യാപാരബന്ധമുള്ള രാജ്യങ്ങള്‍ ഗെയിംസിന്റെ പേരില്‍ ഇന്ത്യയെ വിമര്‍ശിച്ചാല്‍ സാമ്പത്തികമായ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നായിരുന്നു ആനന്ദ് ശര്‍മയുടെ ഭീഷണി. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇപ്പോഴും സാമ്പത്തികപ്രതിസന്ധിയില്‍നിന്നു കരകയറാന്‍ വിഷിമിക്കുന്ന സാഹചര്യത്തില്‍, ലോകത്തിലെ ഏറ്റവും വലിയ കമ്പോളമായ ഇന്ത്യയുമായി വ്യാപാരബന്ധം വര്‍ധിപ്പിക്കാന്‍ കനഡ ശ്രമിച്ചുവരികെയാണ് ഈ പ്രസ്താവന. ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ, ബ്രിട്ടന്‍, കനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഡല്‍ഹി ഗെയിംസ് ബഹിഷ്കരിക്കാന്‍ ആലോചിച്ചിരുന്നു.
വ്യാപാരബന്ധം മുഖ്യം; ടീമുകളെ അയക്കും
കോമണ്‍വെല്‍ത്ത് ഗെയിംസിന് ഡല്‍ഹിയില്‍ അടിസ്ഥാനസൌകര്യങ്ങളില്‍ പരാതിയുണ്ടെങ്കിലും രാഷ്ട്രങ്ങളെല്ലാം ഗെയിംസിന് ടീമുകളെ അയക്കും. ഇന്ത്യയുമായി നിലനില്‍ക്കുന്ന വിപുലമായ വാണിജ്യ-വ്യാപാര ബന്ധങ്ങളാണ് ഗെയിംസിനെ ഉപേക്ഷിക്കുന്നതില്‍നിന്ന് കോമണ്‍വെല്‍ത്ത് രാജ്യങ്ങളെ പിന്തിരിപ്പിക്കുന്നത്. സുരക്ഷാഭീഷണി, വൃത്തിഹീനമായ ഗെയിംസ് വില്ലേജ്, മോശം പശ്ചാത്തല സൌകര്യം, പകര്‍ച്ചവ്യാധികള്‍ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് അഭിമുഖീകരിക്കുന്നത്. എങ്കിലും നിലനില്‍ക്കുന്ന വ്യാപാരബന്ധം മാനിച്ച് ഗെയിംസിനെ പൂര്‍ണമായി തഴയാന്‍ രാജ്യങ്ങള്‍ തയ്യാറാകില്ല.
ആസ്ത്രേലിയ, കനഡ, ബ്രിട്ടന്‍, ന്യൂസിലന്‍ഡ് എന്നിവയാണ് കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ പ്രധാനം. ആസ്ത്രേലിയയും കനഡയും ഏറ്റവുമധികം കയറ്റുമതി നടത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആസ്ത്രേലിയുടെ മൂന്നാമത്തെ വലിയ കയറ്റുമതി വിപണിയാണ് ഇന്ത്യ. 2009ല്‍ ഇന്ത്യയിലേക്കുള്ള കയറ്റുമതിയിലൂടെ 155 കോടി ഡോളര്‍ വ്യാപാരമിച്ചമാണ് ആസ്ത്രേലിയ സ്വന്തമാക്കിയത്. ആസ്ത്രേലിയയില്‍ വിദ്യാഭ്യാസക്കച്ചവടം കൊഴുക്കുന്നതിലും മികച്ച സംഭാവന ഇന്ത്യയില്‍ നിന്നാണ്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ വംശീയാക്രമണം രൂക്ഷമായപ്പോള്‍ കച്ചവടത്തില്‍ അല്‍പ്പം ഇടിവുവന്നിട്ടുണ്ടെന്നു മാത്രം.
കോടികളുടെ പ്രത്യക്ഷ നിക്ഷേപമാണ് കനഡയ്ക്ക് ഇന്ത്യയിലുള്ളത്. ഇന്ത്യക്കും സമാനമായ നിക്ഷേപം കനഡയിലുണ്ട്. കനഡയില്‍ നിന്ന് പച്ചക്കറി, വളം, യന്ത്രസാമഗ്രി എന്നിവയുടെ കയറ്റുമതി ഇന്ത്യയിലേക്കുണ്ട്. കനഡയില്‍ നിന്നുള്ള കയറ്റുമതിയുടെ കാര്യത്തില്‍ പത്താം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ആഗോളമാന്ദ്യത്തില്‍നിന്ന് കരകയറുന്നതില്‍ ഇന്ത്യയിലെ കച്ചവടമാണ് കനഡ പ്രധാനമായും ആശ്രയിക്കുന്നത്. മാത്രമല്ല ആസ്ത്രേലിയ, കനഡ തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ സ്വതന്ത്ര വ്യാപാരകരാറില്‍ ഏര്‍പ്പെടുന്നതിനുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലുമാണ്. 54 രാജ്യമുള്ള കോമണ്‍വെല്‍ത്തിനെ ഏതുവിധേനയും മുന്നോട്ടുകൊണ്ടുപോകുകയെന്ന താല്‍പ്പര്യമാണ് ഇംഗ്ളണ്ടിനുള്ളത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ഇംഗ്ളണ്ടിന്റെ അഭിമാനപ്രശ്നമാണ്. സാമ്രാജ്യത്വശക്തിയെന്ന നിലയില്‍ പഴയ ആഭിജാത്യം തിരികെ പിടിക്കുന്ന ഘട്ടം. അതുകൊണ്ടു തന്നെ ഒരുക്കങ്ങളില്‍ എന്തൊക്കെ പാളിച്ച വന്നാലും ഗെയിംസ് ഏതുവിധേനയും നടക്കണമെന്ന താല്‍പ്പര്യമാണ് ഇംഗ്ളണ്ടിനുള്ളത്. ഇംഗ്ളണ്ട് ഗെയിംസിനെത്തുമ്പോള്‍ സ്വാഭാവികമായും അയര്‍ലന്‍ഡും സ്കോട്ട്ലന്‍ഡും വെയില്‍സുമൊക്കെ പിന്നാലെയെത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
സുരക്ഷാവീഴ്ചകളുടെയും മറ്റും പേരില്‍ പല രാജ്യങ്ങളും ഗെയിംസിനെത്തില്ലെന്ന ഭീതിയുയര്‍ന്നപ്പോള്‍ തന്നെ ഇന്ത്യ നയതന്ത്ര ഇടപെടല്‍ തുടങ്ങിയിരുന്നു. കായിക മന്ത്രി എം എസ് ഗില്‍ ആസ്ത്രേലിയ, കനഡ, ഇംഗ്ളണ്ട്, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളിലെ കായിക മന്ത്രിമാരുമായി ഫോണില്‍ ബന്ധപ്പെട്ട് ഗെയിംസില്‍നിന്ന് പിന്മാറരുതെന്ന് അഭ്യര്‍ഥിച്ചു. ഗെയിംസില്‍നിന്ന് മാറിനില്‍ക്കുന്നത് ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങളെ ബാധിക്കുമെന്നതും പല രാജ്യങ്ങളെയും മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. എന്തായാലും മികച്ച താരങ്ങളില്ലെങ്കിലും ഗെയിംസിന് ടീമുകളെത്തുമെന്ന് സംഘാടകര്‍ ഉറപ്പാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഇടപെടലും പരാജയം
ലോകത്തിനുമുന്നില്‍ ഇന്ത്യയുടെ മാനം കെടുത്തിയ കോമണ്‍വെല്‍ത്ത് ഗെയിംസ് തയ്യാറെടുപ്പുകള്‍ക്കിടെ പ്രധാനമന്ത്രി ഇടപെട്ടത് പലവട്ടം. എന്നിട്ടും ഒരുക്കങ്ങള്‍ യാഥസമയം പൂര്‍ത്തിയാക്കാനായില്ല. സര്‍ക്കാരിന്റെ കഴിവുക്കേടാണ് ഇവിടെ ഒരിക്കല്‍കൂടി പ്രകടമായത്. ഓഗസ്ത് അവസാനം ഗെയിംസ് വേദികള്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചിരുന്നു. ആഴ്ചയിലൊരിക്കല്‍ കേന്ദ്രമന്ത്രിസഭ ഗെയിംസിന്റെ തയ്യാറെടുപ്പ് വിലയിരുത്തുമെന്നും പ്രഖ്യാപിച്ചു. അവസാനമണിക്കൂറിലും സര്‍ക്കാര്‍ ഇടപെടല്‍ ഫലം കണ്ടില്ലെന്നാണ് വ്യക്തമായിരിക്കയാണ്. 'ഇതാ ഇപ്പോള്‍ പ്രധാനമന്ത്രി ഇടപെട്ടിരിക്കുന്നു, ആശങ്ക മാറുന്നു' എന്ന് ഇപ്പോള്‍ ചില കേന്ദ്രങ്ങളില്‍നിന്നുള്ള പ്രചാരണം വസ്തുതയ്ക്ക് നിരക്കാത്തതാണ്. മാസങ്ങള്‍ക്കു മുമ്പുതന്നെ ഗെയിംസിന്റെ ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ നഗരവികസനമന്ത്രി എസ് ജയ്പാല്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ മന്ത്രിതലസമിതി രൂപീകരിച്ചിരുന്നു. രണ്ടുമാസത്തോളംമുമ്പ് പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടിട്ടും പ്രതിസന്ധി പരിഹരിക്കപ്പെട്ടില്ലെന്നു മാത്രമല്ല, കൂടുതല്‍ രൂക്ഷമാവുകയുംചെയ്തു. ഇതോടെ ഗെയിംസിനെ പ്രതിസന്ധിയിലാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് പ്രധാനമന്ത്രിക്കും ഒഴിഞ്ഞുമാറാനാകാത്ത സ്ഥിതിയായി.
അന്താരാഷ്ട്ര കായിക മാമാങ്കത്തിന്റെ സംഘാടനം ചിട്ടപ്പെടുത്താന്‍ യഥാസമയം നടപടി സ്വീകരിക്കുന്നതിനു പകരം ആരോപണവിധേയരെ സംരക്ഷിക്കാനാണ് മന്‍മോഹന്‍സിങ് താല്‍പ്പര്യം കാട്ടിയത്. ഓഗസ്ത് 14നാണ് പ്രധാനമന്ത്രി ഗെയിംസിന്റെ സംഘാടനത്തില്‍ ആദ്യമായി 'നേരിട്ട്' ഇടപെട്ടത്. അഴിമതിയില്‍ വഴിമുട്ടിയ സംഘാടകസമിതിയുടെ പ്രവര്‍ത്തനവും ഗെയിംസിന്റെ തയ്യാറെടുപ്പുകളും വിലയിരുത്താന്‍ പ്രധാനമന്ത്രി ഉന്നതതലയോഗം വിളിക്കുകയായിരുന്നു. ഗെയിംസ് സംഘാടനത്തിലെ അഴിമതിയും കെടുകാര്യസ്ഥതയുമുണ്ടെന്ന് പ്രധാനമന്ത്രി തുറന്നു സമ്മതിച്ചത് ഓഗസ്ത് 14ന് ചേര്‍ന്ന യോഗത്തിലാണ്. എന്നാല്‍, അഴിമതി പരമ്പരയ്ക്ക് നേതൃത്വം നല്‍കിയ സംഘാടകസമിതി ചെയര്‍മാനും കോണ്‍ഗ്രസ് എംപിയുമായ സുരേഷ് കല്‍മാഡിക്കെതിരെ ചെറുവിരലനക്കാന്‍ അദ്ദേഹം തയ്യാറായില്ല. പകരം കേന്ദ്രസര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള പൊടിക്കൈകള്‍ നിര്‍ദേശിച്ച് യോഗം പിരിയുകയായിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സമയക്രമം പാലിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും ചില പ്രവൃത്തികളില്‍ അപര്യാപ്തതയുണ്ടെന്നുമാണ് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞത്. ക്രമക്കേടുകള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ അതത് മന്ത്രാലയങ്ങളോട് നിര്‍ദേശിക്കുകയും ചെയ്തു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ഗ്രൂപ്പ് യോഗത്തിന്റെ തീരുമാനപ്രകാരമാണ് പിറ്റേന്ന് പ്രധാനമന്ത്രി നേരിട്ട് യോഗം വിളിച്ചത്. ഗെയിംസിന്റെ പ്രവര്‍ത്തനം ചിട്ടപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സമിതികളുടെയും ഏകോപനത്തിന് പ്രവര്‍ത്തിക്കാന്‍ ക്യാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ സെക്രട്ടറിതല സമിതി രൂപീകരിച്ചു. ഇതെല്ലാം പൊളിഞ്ഞതോടെയാണ് 'പിന്നെയും നേരിട്ട് ഇടപെടാന്‍' മന്‍മോഹന്‍സിങ് തുനിഞ്ഞത്.

ബംഗാളിന്റെ നെല്ലറ കാക്കാന്‍ പഞ്ചായത്തും സ്ത്രീകളും
ബര്‍ധമാന്‍: പശ്ചിമബംഗാളിന്റെ നെല്ലറയാണ് ബര്‍ധമാന്‍. കുറഞ്ഞ വിലയ്ക്ക് നെല്ല് വിറ്റഴിക്കേണ്ടിവന്ന് നഷ്ടംമാത്രം നേരിട്ട കര്‍ഷകരുടെ കൂട്ടായ്മയിലൂടെയാണ് ബര്‍ധമാന്‍ ജില്ലയ്ക്ക് ഈ നേട്ടം കൈവരിക്കാനായത്. കര്‍ഷകരുടെ സഹായത്തിന് പഞ്ചായത്തുകളും സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങളും എത്തിയതോടെ ബര്‍ധമാന്റെ ചിത്രം മാറി. നെല്ലിന് സര്‍ക്കാര്‍ നിശ്ചയിക്കുന്ന സംഭരണവില കിട്ടുന്ന കര്‍ഷകര്‍ ഇപ്പോള്‍ കൂടുതല്‍ ഉത്സാഹത്തോടെയാണ് വീണ്ടും കൃഷിയിറക്കുന്നത്.
ബര്‍ധമാന്റെ മാത്രം അനുഭവമല്ലയിത്, രാജ്യത്തെ ഭക്ഷ്യധാന്യശേഖരത്തിലേക്ക് സംഭാവന നല്‍കുന്നതില്‍ മുന്നിട്ടു നില്‍ക്കുന്ന ബംഗാളിലെ കാര്‍ഷിക മേഖലയാകെ സര്‍ക്കാരിന്റെയും പഞ്ചായത്തുകളുടെയും തണലിലാണ്. 6.55 ലക്ഷം ഹെക്ടറില്‍ നെല്‍കൃഷി നടത്തുന്ന ബര്‍ധമാനില്‍ നെല്ലുല്‍പ്പാദനം 2.008 കോടി ട ആണ്. ഉല്‍പ്പാദനക്ഷമതയാകട്ടെ, പഞ്ചാബിനും ഹരിയാനയ്ക്കുമൊപ്പം-ഹെക്ടറിന് 3,063 കിലോഗ്രാം. ജില്ലയുടെ പടിഞ്ഞാറും തെക്കും മേഖലകളിലാകെ അതിവിശാലമായ നെല്‍പ്പാടങ്ങളാണ്. 30 വര്‍ഷം മുമ്പ് കേവലം 70 അരിമില്ലുകള്‍ മാത്രമുണ്ടായിരുന്ന ഇവിടെയിപ്പോള്‍ നാനൂറിലധികം അരിമില്ലുകളുണ്ട്. ഭൂപരിഷ്കരണംമൂലം ഭൂമി ലഭിച്ച ചെറുകിട-നാമമാത്ര കര്‍ഷകരുടെ ഉത്സാഹമാണ് ഈ മേല്‍ക്കൈക്ക് കാരണം.
കൊയ്ത്ത് കഴിഞ്ഞാല്‍ കര്‍ഷകര്‍ കൊടുംചൂഷണത്തിന് ഇരയാകുന്നതായിരുന്നു മുമ്പ് ബര്‍ധമാനിലെ അവസ്ഥ. സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിക്കുന്നതിനു മുമ്പ് ഇടനിലക്കാര്‍ ചുരുങ്ങിയ വിലയ്ക്ക് കര്‍ഷകരില്‍നിന്ന് നെല്ല് മുഴുവന്‍ വാങ്ങും. താങ്ങുവില പ്രഖ്യാപിക്കുമ്പോള്‍ വില്‍ക്കാന്‍ നെല്ലുണ്ടാകില്ല. ഇത് പരിഹരിക്കാനാണ് പഞ്ചായത്തുകളുടെയും സ്വയംസഹായ സംഘങ്ങളുടെയും പങ്കാളിത്തത്തോടെ നെല്ലു സംഭരണവും സംസ്കരണവും തുടങ്ങിയത്. കര്‍ഷകര്‍ക്ക് അഡ്വാന്‍സായി തുക നല്‍കി സ്വയംസഹായ സംഘങ്ങള്‍ നെല്ല് സംഭരിച്ചു. ഇത് മില്ലുകളില്‍ കൊടുത്ത് അരിയാക്കി എഫ്സിഐയെ ഏല്‍പ്പിക്കുന്നതും സ്വയംസഹായ സംഘങ്ങളാണ്. ജില്ലാ പഞ്ചായത്തിന്റെയും പഞ്ചായത്ത് സമിതി എന്ന പേരില്‍ അറിയപ്പെടുന്ന ബ്ളോക്ക് പഞ്ചായത്തുകളുടെയും ഗ്രാമ പഞ്ചായത്തുകളുടെയും സാമ്പത്തികസഹായവും മേല്‍നോട്ടവും നെല്ലു സംഭരണത്തെ വന്‍ വിജയമാക്കി.
ജില്ലയിലെ നെല്‍കൃഷിചെയ്യുന്ന ഭൂമിയില്‍ 75 ശതമാനത്തിലും ജലസേചന സൌകര്യമെത്തിക്കാന്‍ കഴിഞ്ഞുവെന്ന് ബര്‍ധമാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദയശങ്കര്‍ സര്‍ക്കാര്‍ 'ദേശാഭിമാനി'യോട് പറഞ്ഞു. വര്‍ഷകാലത്ത് 30 ഗ്രാമത്തിലെ നെല്‍കൃഷി പൂര്‍ണമായും നശിക്കുമായിരുന്നു. 25 കിലോമീറ്റര്‍ നീളത്തില്‍ ബണ്ട് കെട്ടി ഈ ഗ്രാമങ്ങളെ പ്രളയത്തില്‍നിന്ന് രക്ഷിച്ചു. ഒരു ദിവസം ഒരു കോടി രൂപയാണ് ദേശീയ തൊഴിലുറപ്പ് പദ്ധതിപ്രകാരം വേതനമായി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2009-10 സാമ്പത്തികവര്‍ഷം രാജ്യത്തെ കാര്‍ഷിക വളര്‍ച്ചനിരക്ക് പൂജ്യത്തിനു താഴെ 0.2 ശതമാനത്തില്‍ എത്തിയപ്പോള്‍ പശ്ചിമബംഗാളിലെ കാര്‍ഷിക വളര്‍ച്ചനിരക്ക് 4.2 ശതമാനമായിരുന്നു. ഐല ചുഴലിക്കാറ്റ് വന്‍ നാശം വിതച്ചിട്ടും ഈ നേട്ടമുണ്ടാക്കാന്‍ ബംഗാളിനെ സഹായിച്ചത് ഏറ്റവും താഴ്ന്ന തലങ്ങളില്‍ വരെയെത്തുന്ന പഞ്ചായത്തുകളുടെ ഇടപെടലാണ്.
(വി ജയിന്‍)

മതവും രാഷ്ട്രീയവും പരസ്പരം ഇടപെടരുത്
മഹിളാ അസോ. സമ്മേളനത്തിന് ആവേശത്തോടെ തുടക്കം
ഇന്ത്യന്‍ സ്ത്രീകളുടെ വിപ്ളവവീര്യത്തിന്റെയും കാര്യപ്രാപ്തിയുടെയും പര്യായമായി മാറിയ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാനസമ്മേളനത്തിന് ഉജ്വല തുടക്കം. നിരന്തര സമരങ്ങളിലൂടെയും പ്രചാരണങ്ങളിലൂടെയും സ്ത്രീകളുടെ സാമൂഹ്യപദവി ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു മുന്നേറുന്ന പ്രസ്ഥാനം കൂടുതല്‍ ഉത്തരവാദിത്തത്തോടെയും ലക്ഷ്യബോധത്തോടെയും മുന്നോട്ടുപോകുന്ന സന്ദര്‍ഭത്തിലാണ് സമ്മേളനം . സംസ്ഥാന പ്രസിഡന്റ് ഡോ. ടി എന്‍ സീമ എംപി പതാക ഉയര്‍ത്തിയതോടെയാണ് രണ്ടുദിവസം നീണ്ട സമ്മേളനത്തിനു തുടക്കമായത്. എന്‍ കെ നന്ദിനി നഗറില്‍ (പഞ്ചായത്ത് അസോസിയേഷന്‍ ഹാള്‍, വെള്ളയമ്പലം) മന്ത്രി പി കെ ശ്രീമതി സമ്മേളനം ഉദ്ഘാടനംചെയ്തു. ഡോ. ടി എന്‍ സീമ എംപി അധ്യക്ഷയായി. എന്‍ കെ രാധ രക്തസാക്ഷി പ്രമേയവും ഗിരിജ സുരേന്ദ്രന്‍ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം ജി മീനാംബിക സ്വാഗതം പറഞ്ഞു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സുധ സുന്ദരരാമന്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ കെ ഷൈലജ എംഎല്‍എ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. ടി എന്‍ സീമ, ഷൈലജ, എം ജയലക്ഷ്മി, ഷാജിത, ഹെന്നി ബേബി എന്നിവരാണ് പ്രസീഡിയത്തിലുള്ളത്.
വൈകിട്ട് മതതീവ്രവാദവും വര്‍ഗീയതയും എന്ന സെമിനാര്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. പി സതീദേവി-കവീനര്‍, എന്‍ സുകന്യ, കെ എസ് സലീഖ എംഎല്‍എ, കെ കെ ലതിക എംഎല്‍എ, എ നസിമുന്നീസ, രുക്മണി സുബ്രഹ്മണ്യം (പ്രമേയം). സൂസന്‍ കോടി-കവീനര്‍, എം സുമതി, കൃഷ്ണകുമാരി രാജശേഖരന്‍, ജി കെ ലളിതകുമാരി, നിര്‍മല (മിനിട്സ്). സി എസ് സുജാത-കണ്‍വീനര്‍, കെ പി സുമതി, ടി എം കമലം, സോണി കോമത്ത്, ശാന്തകുമാരി, കെ ആര്‍ വിജയ, പാതിരപ്പിള്ളി എസ് കൃഷ്ണകുമാരി, ഗീനാകുമാരി, കെ പി ജ്യോതി (ക്രെഡന്‍ഷ്യല്‍) എന്നീ കമ്മിറ്റികളെ തെരഞ്ഞെടുത്തു. എം സി ജോസഫൈന്‍, ടി ദേവി, വി പി ജാനകി, പി കെ സൈനബ, കെ വി നബീസ, എന്‍ കെ രാധ, ഗിരിജ സുരേന്ദ്രന്‍, എം വി വിശാലാക്ഷി, പി എസ് ഷൈല, ടി എന്‍ സരസമ്മാള്‍, കെ തുളസി എന്നിവരടങ്ങുന്നതാണ് സ്റ്റിയറിങ് കമ്മിറ്റി. തിങ്കളാഴ്ച റിപ്പോര്‍ട്ടിന്റെ ചര്‍ച്ചയും തുടര്‍ന്ന് മറുപടിയും ഉണ്ടാകും. വൈകിട്ട് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.
മതവും രാഷ്ട്രീയവും പരസ്പരം ഇടപെടരുത്: പിണറായി
മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി മതതീവ്രവാദം- വര്‍ഗീയത എന്ന സെമിനാര്‍ എന്‍ കെ നന്ദിനിനഗറില്‍ (പഞ്ചായത്ത് അസോസിയേഷന്‍ ഹാള്‍, വെള്ളയമ്പലം) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതത്തോട് കമ്യൂണിസ്റ്റുകാര്‍ക്ക് എന്തോ വിരോധമുണ്ടെന്നവിധത്തില്‍ പ്രചാരണം നാട്ടില്‍ അഴിച്ചുവിടുന്നുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനം മതവിരുദ്ധമാണെന്നും പ്രചരിപ്പിക്കുന്നു. മാര്‍ക്സ്, എംഗല്‍സ് എന്നിവരുടെ കാലംമുതല്‍ക്കേ ഈ പ്രചാരണമുണ്ട്. എന്നാല്‍, മതം അനാവശ്യകാര്യമാണെന്ന് ഒരുകാലത്തും കമ്യൂണിസ്റ്റുകാര്‍ പറഞ്ഞിട്ടില്ല. മതത്തെ രാഷ്ട്രീയ ആവശ്യത്തിനായി ഉപയോഗിക്കുന്നതിനെയാണ് എക്കാലത്തും എതിര്‍ത്തിട്ടുള്ളത്. സമൂഹത്തില്‍ വിശ്വാസിയും അവിശ്വാസിയുമുണ്ട്. എന്നാല്‍, ഇവര്‍തമ്മില്‍ സമരം വളരണമെന്ന കാഴ്ചപ്പാട് ഒരുകാലത്തും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനില്ല. മതവിശ്വാസത്തെ സംരക്ഷിക്കാന്‍ വലിയ പീഡനംതന്നെ ഏറ്റുവാങ്ങിയവരാണ് കമ്യൂണിസ്റ്റുകാര്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിശ്വാസികളെ അകത്തുകയറ്റുന്നതിനാണ് എ കെ ജിയുടെയും കൃഷ്ണപിള്ളയുടെയും നേതൃത്വത്തില്‍ ഗുരുവായൂര്‍ സത്യഗ്രഹം നടത്തിയത്. തലശേരി വര്‍ഗീയകലാപത്തില്‍ യു കെ കുഞ്ഞിരാമന്‍ ജീവന്‍ ബലിയര്‍പ്പിച്ചാണ് നെരുവമ്പായി പള്ളി സംരക്ഷിച്ചത്. ഒറീസയില്‍ അടുത്ത കാലത്ത് സംഘപരിവാര്‍ ക്രിസ്ത്യന്‍പള്ളികള്‍ ആക്രമിച്ചപ്പോള്‍ വിശ്വാസികള്‍ക്ക് പ്രാര്‍ഥനയ്ക്ക് സിപിഐ എം ഓഫീസ് തുറന്നുകൊടുത്തിരുന്നു.
നമ്മുടെ പൊതുസമൂഹവും രാഷ്ട്രവും മതനിരപേക്ഷത അംഗീകരിച്ചിട്ടുണ്ട്. ഭരണഘടനയും അതുതന്നെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ഏതുമതത്തിലും വിശ്വസിക്കാനുള്ള അവകാശംപോലെ ഒരുമതത്തിലും വിശ്വസിക്കാതിരിക്കാനും നമുക്ക് അവകാശമുണ്ട്. വര്‍ഗീയത മതനിരപേക്ഷതയെ അംഗീകരിക്കുന്നില്ല. മതവിഭാഗം വിശ്വാസങ്ങളില്‍ ഒതുങ്ങിനിന്ന് പ്രവര്‍ത്തിക്കാതെ നിക്ഷിപ്ത താല്‍പ്പര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതും വര്‍ഗീയതയുടെ ഭാഗമാണ്. അത് സമ്പന്നരുടെ താല്‍പ്പര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നു. മതതീവ്രവാദം എന്നത് മറ്റു മതങ്ങളോടുള്ള അസഹിഷ്ണുതമാത്രമല്ല. മറിച്ച് അത് മറ്റു മതങ്ങള്‍ക്കുനേരെ കടുത്ത ഹിംസാത്മക നിലപാടും സ്വീകരിക്കുന്നു. ജനങ്ങളുടെ സൌഹൃദമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. സംഘര്‍ഷം ആരും ആഗ്രഹിക്കുന്നില്ല. എന്നാല്‍, മതതീവ്രവാദം സംഘര്‍ഷത്തിനും രക്തച്ചൊരിച്ചില്‍ ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നു. മതഭീകരവാദവും മതതീവ്രവാദവും പരസ്പരം ബന്ധപ്പെട്ടുനില്‍ക്കുന്നതാണ്. മതതീവ്രവാദത്തെ ഉപയോഗിക്കാന്‍ വിദേശശക്തികളും ശ്രമിക്കുന്നുണ്ട്. അവര്‍ തീവ്രവാദം വളര്‍ത്താന്‍ വിരുദ്ധശക്തികള്‍ക്ക് പണം നല്‍കുന്നു. മതഭീകരവാദികള്‍ ഈ പണം കൈപ്പറ്റുന്നു. മതവിശ്വാസികള്‍ സാധാരണനിലയില്‍ വര്‍ഗീയവാദികളല്ല. ഇന്ത്യയില്‍ വളരുന്ന വര്‍ഗീയവാദവും ഭീകരവാദവും തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന് എതിരാണെന്ന് തിരിച്ചറിയണം.
ഏതു പാര്‍ടിയിലേക്കും ജനങ്ങള്‍ വരുന്നത് അവര്‍ക്ക് ബോധ്യപ്പെടുന്നതുകൊണ്ടാണ്. എന്നാല്‍, കമ്യൂണിസ്റ്റ് പാര്‍ടിയില്‍നിന്ന് വിട്ടുപോകാന്‍ ഒരു മതമേലധ്യക്ഷന്‍ പറയുന്നു. അത്തരം പ്രഖ്യാപനങ്ങള്‍ രാഷ്ട്രീയ ഇടപെടലാണ്. അത്തരം ഇടപെടലുകള്‍ പാടില്ലെന്നാണ് തെരഞ്ഞെടുപ്പു കമീഷന്‍തന്നെ വ്യക്തമാക്കിയത്. യഥാര്‍ഥ മതവിശ്വാസികള്‍ മതതീവ്രവാദികളെയും ഭീകരവാദികളെയും ഒറ്റപ്പെടുത്തണം. വര്‍ഗീയവാദവും ഭീകരവാദവും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയാണ്. അത് അവരുടെ സ്വാതന്ത്യ്രത്തെ ഹനിക്കുന്നു. വര്‍ഗീയവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ്, ഇവരെ പൂര്‍ണമായും കേരളത്തിന്റെ മണ്ണില്‍നിന്ന് പിഴുതെറിയണമെന്നും അദ്ദേഹം പറഞ്ഞു.
സംവരണം സാമൂഹ്യ പദവിയിലും മാറ്റമുണ്ടാക്കും: സുധ സുന്ദരരാമന്‍
കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള 50 ശതമാനം സ്ത്രീസംവരണം രാഷ്ട്രീയമാറ്റത്തിലുപരിയായി സ്ത്രീകളുടെ സാമൂഹ്യ പദവിയില്‍തന്നെ മാറ്റംവരുത്തുമെന്ന് മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുധ സുന്ദരരാമന്‍ പറഞ്ഞു. മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീ സംവരണം വിപ്ളവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കും. ഇതേസമയം 33 ശതമാനം സ്ത്രീസംവരണം നടപ്പാക്കാന്‍ യുപിഎ സര്‍ക്കാര്‍ രാഷ്ട്രീയ ഇച്ഛാശക്തി കാണിച്ചില്ല. ബില്‍ പാസായാല്‍ മുസ്ളിം സ്ത്രീകളുടെ പ്രാതിനിധ്യം കുറയുമെന്ന വാദവും ശരിയല്ല. മറിച്ച് മുസ്ളിം സ്ത്രീകള്‍ കൂടുതല്‍ ഈ രംഗത്തേക്ക് കടന്നുവരികയാണ് ചെയ്യുക. ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് മഹിളാ അസോസിയേഷന്റെ സമരങ്ങളുടെ വിജയംകൂടിയാണെന്ന് അവര്‍ പറഞ്ഞു.
ഒരു ഭാഗത്ത് സ്ത്രീകള്‍ സ്വന്തം അസ്തിത്വം ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ മറുഭാഗത്ത് ഉപഭോഗ സംസ്കാരവും ഫ്യൂഡല്‍ മൂല്യങ്ങളുടെ തിരിച്ചുവരവും ഒത്തുചേര്‍ന്ന് സ്ത്രീയെ പ്രതിക്കൂട്ടിലാക്കുന്നു. ഹിന്ദു പെണ്‍കുട്ടിക്ക് മുസ്ളിം യുവാവുമായി സംസാരിക്കാന്‍ കഴിയാത്ത, വ്യത്യസ്ത ജാതികളില്‍പ്പെട്ടവര്‍ക്ക് പ്രണയിക്കാന്‍ കഴിയാത്ത സാഹചര്യം പലയിടത്തും സംജാതമായി. സ്ത്രീ-പുരുഷ ബന്ധങ്ങളില്‍ വര്‍ഗീയവിഷം കുത്തിവയ്ക്കാനുള്ള നീക്കമാണ് നടക്കുന്നത്. രാഷ്ട്രീയ മാറ്റത്തിനായുള്ള സമരത്തോടൊപ്പം സാമൂഹ്യവും സാംസ്കാരികവുമായ മുന്നേറ്റത്തിനായുള്ള സമരവും ശക്തമാക്കണമെന്ന് അവര്‍ പറഞ്ഞു.
പകുതിയിലധികം സ്ത്രീകള്‍ അധികാരത്തിലെത്തുന്നത് ചരിത്രമുഹൂര്‍ത്തം: പി കെ ശ്രീമതി
അധികാരസ്ഥാനത്ത് പകുതിയിലധികം സ്ത്രീകള്‍ എത്തുന്ന അടുത്ത കേരളപ്പിറവി ദിനത്തില്‍ മറ്റൊരു നവകേരള സൃഷ്ടിക്കാണ് നാന്ദികുറിക്കുന്നതെന്ന് മന്ത്രി പി കെ ശ്രീമതി പറഞ്ഞു. ഇത് കേരളചരിത്രത്തിലെ അത്യുജ്വല അധ്യായമായി മാറുമെന്നും മന്ത്രി പറഞ്ഞു. അഖിലേന്ത്യ ജനാധിപത്യ മഹിളാഅസോസിയേഷന്‍ സംസ്ഥാനസമ്മേളനം വെള്ളയമ്പലം എന്‍ കെ നന്ദിനി നഗറില്‍ (പഞ്ചായത്ത് അസോസിയേഷന്‍ ഹാള്‍) ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനപ്രസിഡന്റ് ടി എന്‍ സീമ എം പി അധ്യക്ഷയായി.
പഞ്ചായത്തീരാജ് നടപ്പാക്കി 15 വര്‍ഷത്തിനുശേഷം സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണസംവിധാനത്തില്‍ അമ്പതുശതമാനം സംവരണം ഏര്‍പ്പെടുത്തുന്നത്. ഇത് സംസ്ഥാനസര്‍ക്കാരിനും കേരളജനതയ്ക്കും ഏറെ അഭിമാനകരമാണ്. സംസ്ഥാനസര്‍ക്കാരിന്റെ സാന്ത്വനമേല്‍ക്കാത്ത ഒരു മേഖലയും സംസ്ഥാനത്തില്ല. എല്ലാവര്‍ക്കും വെള്ളവും വീടും വെളിച്ചവും എത്തിച്ച സര്‍ക്കാരാണ് ഇവിടെയുള്ളത്. മഴ, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് പനിയുണ്ടാകാം. റോഡ് നിര്‍മാണത്തെയും അത് തടസ്സപ്പെടുത്തിയേക്കാം. ഇതെല്ലാം ഒഴിച്ചുനിര്‍ത്തിയാല്‍ ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചുകൊണ്ടും സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കിയും എല്ലാവിധത്തിലും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന സര്‍ക്കാരാണിത്. രാജ്യത്ത് ക്രമസമാധാനനില ഏറ്റവും ഭദ്രമായ സംസ്ഥാനമാണ് കേരളം എന്ന് കേന്ദ്ര ആഭ്യന്തരസെക്രട്ടറിതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
കോമണ്‍വെല്‍ത്ത് അഴിമതിയിലൂടെ ഇന്ത്യ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ നാണംകെട്ടു. അതിന്റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കുമാണ്. ഇനിയിപ്പോള്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് എങ്ങനെയെങ്കിലും നടക്കും എന്നതാണ് സ്ഥിതി. എന്നാല്‍, ഏറ്റവും മികച്ച നിലയില്‍ അഭിമാനത്തോടെ ഏറ്റെടുത്തു നടത്തേണ്ട കായികമാമാങ്കം ഈ വിധം നിലവാരം കെടുത്തിയതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് കേന്ദ്രസര്‍ക്കാരിന് പിന്‍മാറാനാകില്ല. എല്ലാ മതവിഭാഗങ്ങളും ഒരുമിക്കുന്ന മതേതര പാരമ്പര്യത്തെ തകര്‍ത്ത് മതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന തന്ത്രവും രാജ്യത്ത് ചിലര്‍ പയറ്റുന്നുണ്ട്. മതേതരത്വത്തില്‍ സങ്കുചിതത്വം വളര്‍ത്തുകയും വര്‍ഗീയ പിന്തിരിപ്പന്‍ ശക്തികള്‍ രാജ്യത്ത് ശക്തമാവുകയുമാണ്. ഇത്തരം പ്രശ്നങ്ങളിലെല്ലാം സാമ്രാജ്യത്വത്തിന്റെ ഇടപെടല്‍ വ്യക്തമാണ്. കേരളത്തിലും ഇത്തരം ശക്തികള്‍ ഇടപെട്ട് പ്രശ്നം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍മൂലം ഇതിനെ പ്രതിരോധിക്കാന്‍ കഴിയുന്നുണ്ടെന്നും പി.കെ.ശ്രീമതി ചൂണ്ടിക്കാട്ടി.
ദേശാഭിമാനി 27092010

മതഭീകരതയ്ക്ക് രക്ഷാകവചമൊരുക്കി കോണ്‍ഗ്രസ് വീണ്ടും
പോപ്പുലര്‍ ഫ്രണ്ട്-കോണ്‍ഗ്രസ് കൂട്ടുകെട്ട് ഇടുക്കിയില്‍ പൊട്ടിത്തെറി
ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രഹസ്യ കൂട്ടുകെട്ട്. ഇടുക്കിയില്‍ ഇത് യുഡിഎഫില്‍ പൊട്ടിത്തെറി സൃഷ്ടിച്ചു. ലീഗ് ജില്ലാ പ്രസിഡന്റ് കോണ്‍ഗ്രസിനെതിരെ പരസ്യമായി രംഗത്തെത്തി. ചോദ്യപേപ്പര്‍ വിവാദത്തിന്റെ മറവില്‍ അധ്യാപകന്റെ കൈ വെട്ടിയ കേസ് തൊടുപുഴയിലും സംസ്ഥാനത്തൊട്ടാകെയും രോഷാഗ്നി പടര്‍ത്തുന്നതിനിടെ പോപ്പുലര്‍ ഫ്രണ്ടുമായി യുഡിഎഫ് ചങ്ങാത്തം കൂടുന്നത് മുന്നണിക്ക് ദോഷംചെയ്യുമെന്ന് ലീഗ് ജില്ലാപ്രസിഡന്റ് ടി എം സലീം മാധ്യമങ്ങളോടു പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിനെ തൃപ്തിപ്പെടുത്താന്‍ സീറ്റ് ചര്‍ച്ചയില്‍ ലീഗ് വിട്ടുവീഴ്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് നിര്‍ദേശം നല്‍കിയെന്നാണ് സലീം വെളിപ്പെടുത്തിയത്.
പോപ്പുലര്‍ ഫ്രണ്ടിന് സ്വാധീനമുള്ള സ്ഥലത്തെല്ലാം അവരെ തൃപ്തിപ്പെടുത്തുംവിധം സ്ഥാനാര്‍ഥി നിര്‍ണയം നടത്താന്‍ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്‍ഡിഎഫിന്റെ രാഷ്ട്രീയരൂപമായ എസ്ഡിപിഐ സ്വന്തംപേരിലും സ്വതന്ത്രവേഷത്തിലും സംസ്ഥാനത്ത് അയ്യായിരത്തിലധികം സ്ഥാനാര്‍ഥികളെ രംഗത്തിറക്കുന്നുണ്ട്. സ്വതന്ത്രന്മാരില്‍ പലരും യുഡിഎഫ് കുപ്പായത്തിലാണ്. ചിലയിടത്ത് യുഡിഎഫ് സ്ഥാനാര്‍ഥികളായും ഇവരുണ്ട്. ഇതെല്ലാം കോണ്‍ഗ്രസ്-പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാക്കള്‍ തമ്മിലുള്ള രഹസ്യധാരണയുടെ ഭാഗമാണ്. തീവ്രവാദി സംഘടനയ്ക്ക് പങ്കാളിത്തം നല്‍കുന്നതിനോട് ചിലയിടത്തു മാത്രം ലീഗിന് എതിര്‍പ്പുണ്ട്. എങ്ങനെയും തെരഞ്ഞെടുപ്പില്‍ ജയിക്കുകയെന്ന നയം സ്വീകരിച്ചിരിക്കുന്ന യുഡിഎഫിലെ ചില ഘടകകക്ഷികള്‍ കോണ്‍ഗ്രസ് നീക്കത്തിന് പൂര്‍ണമായ പിന്തുണ നല്‍കുകയാണ്.
ഇടുക്കി ലേഖകന്‍ തുടരുന്നു:
ചോദ്യപേപ്പര്‍ വിവാദത്തില്‍ ശക്തമായ മതേതര നിലപാടെടുത്ത ലീഗിനെ പിന്നാമ്പുറത്തുനിന്ന് വെല്ലുവിളിക്കുന്നവരെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുകയാണെന്ന് മുസ്ളിം ലീഗ് ജില്ലാ പ്രസിഡന്റ് ടി എം സലീം ദേശാഭിമാനിയോടു പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിനെ തൃപ്തിപ്പെടുത്താന്‍ സീറ്റ് ചര്‍ച്ചയില്‍ ലീഗ് വിട്ടുവിഴ്ച ചെയ്യണമെന്ന കോണ്‍ഗ്രസ് നിര്‍ദേശം ദുഃസൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞതവണ തൊടുപുഴയില്‍ 8 സീറ്റില്‍ മത്സരിച്ച ലീഗിന് ഇത്തവണ 6 സീറ്റേ ഉള്ളൂവെന്നാണ് കോണ്‍ഗ്രസ് അറിയിച്ചത്. ഇതില്‍ത്തന്നെ 7, 17 വാര്‍ഡുകള്‍ നല്‍കില്ലെന്നും തീര്‍ത്തുപറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന് സ്വാധീനമുള്ള ടൌണ്‍ ചന്തക്കുന്ന്, കുമ്മംകല്ല് പ്രദേശങ്ങളാണ് ഈ വാര്‍ഡുകളിലുള്ളത്. ഇതേത്തുടര്‍ന്ന് യുഡിഎഫ് സീറ്റുചര്‍ച്ച രണ്ടാംദിവസവും ലീഗ് ബഹിഷ്കരിച്ചു.
മാണി ഗ്രൂപ്പിന് സ്വാധീനമുള്ള കട്ടപ്പന പഞ്ചായത്ത് 19-ാം വാര്‍ഡില്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് കാഞ്ചിയാര്‍ പീതാംബരനെ മത്സരിപ്പിക്കാനും യുഡിഎഫ് ധാരണയായിട്ടുണ്ട്. ഇതിന്റെ ഭാഗമായി നേരത്തെ ഇവിടെ മത്സരിക്കാന്‍ തീരുമാനിച്ച മാണി കേരള ജില്ലാ പ്രസിഡന്റ് ജോണി പൂമറ്റം മറ്റൊരു വാര്‍ഡിലേക്ക് മാറി. അവിശുദ്ധ സഖ്യത്തെ മാണി ഗ്രൂപ്പും പിന്തുണയ്ക്കുന്നുണ്ട്. അധ്യാപകന്റെ കൈ വെട്ടിയ പോപ്പുലര്‍ ഫ്രണ്ടിനെ കുറ്റപ്പെടുത്തി ഒരക്ഷരം പറയാന്‍ കെ എം മാണി ഇതുവരെ തയ്യാറാകാത്തതും ഇതിന്റെ സൂചനയാണ്. പോപ്പുലര്‍ ഫ്രണ്ടിന് സ്വാധീനമുള്ള എല്ലാ സ്ഥലത്തും സഖ്യവും ധാരണയുമുണ്ടാക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നതിന്റെ തെളിവാണ് ഇടുക്കിയില്‍ പുറത്തുവന്നതെന്ന് സിപിഐ എം ജില്ലാസെക്രട്ടറി എം എം മണി പറഞ്ഞു. ഡിസിസി പ്രസിഡന്റായിരുന്ന ഇപ്പോഴത്തെ എംപി പി ടി തോമസാണ് മതതീവ്രവാദ സംഘടനയുമായി നേരത്തെമുതല്‍ സഖ്യനീക്കം നടത്തിയതെന്നും മണി പറഞ്ഞു.
മതഭീകരതയ്ക്ക് രക്ഷാകവചമൊരുക്കി കോണ്‍ഗ്രസ് വീണ്ടും
ലീഗ് ഇടുക്കി ജില്ലാ പ്രസിഡന്റ് ടി എം സലിമിന്റെ വെളിപ്പെടുത്തല്‍ യുഡിഎഫും പോപ്പുലര്‍ ഫ്രണ്ടുമായുള്ള ബന്ധം ഒരിക്കല്‍ക്കൂടി മറനീക്കി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ പോപ്പുലര്‍ ഫ്രണ്ടുമായി കൂട്ടുകൂടിയ യുഡിഎഫിന്റെ ആപല്‍ക്കരമായ രാഷ്ട്രീയമാണ് ഇപ്പോള്‍ ഘടകകക്ഷിയുടെ ജില്ലാ പ്രസിഡന്റുതന്നെ തുറന്നുപറഞ്ഞത്. പുറമേ എതിര്‍പ്പ് നടിക്കുകയും മതഭീകരസംഘടനയ്ക്ക് രക്ഷാകവചമൊരുക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ്- യുഡിഎഫ് നേതൃത്വത്തിന്റെ കാപട്യം വീണ്ടും വ്യക്തമായി. പോപ്പുലര്‍ ഫ്രണ്ടുള്‍പ്പെടെ തീവ്രവാദസംഘടനകളുടെ വോട്ട് വേണ്ടെന്നു പറയില്ലെന്ന് യുഡിഎഫ് കണ്‍വീനറും കോണ്‍ഗ്രസ് നേതാക്കളും ആവര്‍ത്തിക്കുന്നതിനുപിന്നാലെയാണ് തദ്ദേശസ്ഥാപനങ്ങളില്‍ മതതീവ്രവാദിസംഘടനാ പ്രതിനിധികളെ കുടിയിരുത്താനുള്ള കോണ്‍ഗ്രസ് നീക്കം.
ഇടുക്കിയില്‍ പോപ്പുലര്‍ ഫ്രണ്ടിന് സീറ്റ് നല്‍കാന്‍ വിട്ടുവീഴ്ച ചെയ്യണമെന്ന ആവശ്യമാണ് ലീഗിനെ ചൊടിപ്പിച്ചത്. ഇടുക്കിയില്‍ പ്രതിഷേധവുമായി രംഗത്തുവന്നെങ്കിലും മലപ്പുറവും കാസര്‍കോടും ഉള്‍പ്പെടെ സംസ്ഥാനത്തുടനീളം ലീഗും പോപ്പുലര്‍ ഫ്രണ്ടും ആഴമുള്ള സൌഹൃദത്തിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊക്കെ ഈ കൂട്ടുകെട്ട് കേരളം കണ്ടതാണ്. മാറാട് കലാപം അടക്കമുള്ള സംഭവങ്ങളുടെ വിദേശബന്ധം, ആയുധങ്ങളുടെയും ഭീമമായ പണത്തിന്റെയും സ്രോതസ്സ് തുടങ്ങിയവ സംബന്ധിച്ച് കേന്ദ്ര അന്വേഷണം വേണമെന്ന ആവശ്യംവരെ പോപ്പുലര്‍ ഫ്രണ്ടിനുവേണ്ടി കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് അട്ടിമറിച്ചത് കേരളം മറന്നിട്ടില്ല. തൊടുപുഴയില്‍ ഒമ്പത് സീറ്റ് ലീഗ് ചോദിച്ചു. ആറ് സീറ്റില്‍ ഒതുങ്ങണമെന്നും എന്‍ഡിഎഫിന്റെ പുതിയ രൂപമായ എസ്ഡിപിഐക്ക് ഇടുക്കി ജില്ലയിലുള്ള സ്വാധീനം കണക്കിലെടുത്ത് ലീഗ് വിട്ടുവീഴ്ച ചെയ്യണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്‍ഡിഎഫിനെ എതിര്‍ക്കാന്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട കോണ്‍ഗ്രസ്, മതതീവ്രവാദസംഘടനയ്ക്ക് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടത് ഏത് അജന്‍ഡയുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാകുന്നില്ലെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് ചൂണ്ടിക്കാണിക്കുന്നു.
ചോദ്യപേപ്പര്‍ വിവാദത്തെതുടര്‍ന്ന് കലാപമുണ്ടാക്കാന്‍ രംഗത്തിറങ്ങിയവര്‍ക്കുവേണ്ടിയാണ് തങ്ങളോട് വിട്ടുവീഴ്ചചെയ്യാന്‍ ആവശ്യപ്പെട്ടത്. അവരെ തൃപ്തിപ്പെടുത്തുന്ന സമീപനം ഉണ്ടാകണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഒന്നിച്ചുനിന്ന് ഇത്തരം ശക്തികളെ പരാജയപ്പെടുത്താന്‍ ബാധ്യതയുള്ളവര്‍ അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന സമീപനം സ്വീകരിച്ചത് ഉല്‍ക്കണ്ഠാജനകമാണെന്നും ലീഗ് ജില്ലാ പ്രസിഡന്റ് തുറന്നടിക്കുന്നു. അധ്യാപകന്റെ കൈവെട്ടിയ ക്രൂരത അരങ്ങേറിയ ഇടുക്കി ജില്ലയിലുള്‍പ്പെടെ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിനായി രംഗത്തുവന്നത് ഏറെ ആശങ്കയോടെയാണ് രാഷ്ട്രീയകേരളം കാണുന്നത്.
ഇടുക്കിയില്‍ പി ടി തോമസിനുവേണ്ടി തെരഞ്ഞെടുപ്പുബൂത്തുകളില്‍പ്പോലും എന്‍ഡിഎഫുകാരുണ്ടായിരുന്നു. ഒരു മറയുമില്ലാതെയാണ് അവര്‍ യോജിച്ചു പ്രവര്‍ത്തിച്ചത്. പ്രൊഫ. ജോസഫിന്റെ കൈ വെട്ടിയപ്പോള്‍ പ്രസ്താവനകളില്‍ ഒതുങ്ങിനിന്ന കോണ്‍ഗ്രസ് നേതൃത്വം, അദ്ദേഹത്തെ പിരിച്ചുവിട്ട മാനേജ്മെന്റിനെതിരെ ഒരക്ഷരം മിണ്ടിയിരുന്നില്ല. പ്രൊഫ. ജോസഫിന്റെ കൈ വെട്ടിയതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ താലിബാന്‍ബന്ധം, മറ്റ് വിദേശ ഭീകരസംഘടനകളുമായുള്ള അടുപ്പം, സാമ്പത്തിക ഇടപാടുകള്‍, ആയുധശേഖരണം, ഭീകരപ്രവര്‍ത്തനപരിശീലനം തുടങ്ങിയവ കണ്ടെത്തിയ സാഹചര്യത്തിലാണ് അവരുമായുള്ള യുഡിഎഫ് തെരഞ്ഞെടുപ്പുകൂട്ടുകെട്ട്.
(കെ എം മോഹന്‍ദാസ്)

Subscribe to:
Posts (Atom)