Monday, September 27, 2010

വിശ്വാസികള്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കണം

യഥാര്‍ഥ വിശ്വാസികള്‍ ഇടതുപക്ഷത്തോട് ചേര്‍ന്നു നില്‍ക്കേണ്ടവരാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യുഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപോലീത്ത പറഞ്ഞു. സാമാജ്യത്വവിരുദ്ധത മുതല്‍ അധികാര വികേന്ദ്രീകരണംവരെയുള്ള ഇടതുപക്ഷ ആശയങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടവരാണ് വിശ്വാസികള്‍. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള യുദ്ധമല്ല തെരഞ്ഞെടുപ്പ്. അങ്ങനെയാക്കി മാറ്റുകയെന്ന രാഷ്ട്രീയ ലക്ഷ്യത്തോടെ പുറപ്പെടുവിക്കുന്ന ഇടയലേഖനങ്ങളെ യാഥാര്‍ഥ വിശ്വാസികള്‍ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോര്‍ മിലിത്തിയോസ്.

വിശ്വാസികള്‍ക്കു മാത്രമേ വോട്ടുചെയ്യാവൂ എന്ന ആഹ്വാനവുമായി കത്തോലിക്കാ സഭ ഇറക്കിയ ഇടയലേഖനം രാഷ്ട്രീയലേഖനമാണ്. വിശ്വാസികള്‍ എന്നഭിമാനിക്കുന്നവരെല്ലാം വിശ്വാസികളുംഅവിശ്വാസികള്‍ എന്ന് മുദ്ര കുത്തപ്പെട്ടവരെല്ലാം അവിശ്വാസികളും ആണെന്ന ധാരണ അസംബന്ധമാണ്. തങ്ങള്‍ ഉദ്ദേശിക്കുന്ന രാഷ്ട്രീയ പാര്‍ടിക്കാരാണ് വിശ്വാസികള്‍ എന്ന് ഏതെങ്കിലും സഭാമേധാവികള്‍ കരുതുന്നുണ്ടെങ്കില്‍ അതും അംഗീകരിക്കപ്പെടുകയില്ല-മോര്‍ മിലിത്തിയോസ് തുടര്‍ന്നു. ഇടയലേഖനം എന്നാല്‍ ക്രിസ്തുവിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന സന്ദേശമാകണം. എന്നാല്‍ കത്തോലിക്കാ സഭയുടേത് സ്വാര്‍ഥ, സ്ഥാപിത ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ ലേഖനമാണ്. സങ്കുചിത രാഷ്ട്രീയം ലക്ഷ്യംവച്ചുള്ള ഇടയലേഖനങ്ങള്‍ ജനാധിപത്യ വ്യവസ്ഥയ്ക്കുനേരെയുള്ള വെല്ലുവിളിയാണ്. ചില മെത്രാന്മാരുടെ കസേര ഇളകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെങ്കിലും അവരറിയാതെ ആ കസേരകള്‍ ഇളകിക്കൊണ്ടിരിക്കുകയാണ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് വിശ്വാസികളുടെകൂടി വോട്ട് കിട്ടിയതുകൊണ്ടാണ്. തെരഞ്ഞെടുപ്പില്‍ 'ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങളും സഹായിക്കു'മെന്ന് പറയുന്ന സമീപനവും മണ്ടത്തരമാണ്. കത്തോലിക്കാ സഭയുടെ കമ്യൂണിസ്റ്റ് വിരോധം അമേരിക്കയുടെ നീതിരഹിതമായ മുതലാളിത്ത വ്യവസ്ഥയുടെ ശൈലിയാണ്. എന്നാല്‍, ഈ വിരോധം സഭാമേധാവികള്‍ക്ക് കൊണ്ടുനടക്കാമെന്നല്ലാതെ വിശ്വാസികളില്‍ അടിച്ചേല്‍പ്പിക്കാനാവില്ല. ഇന്ത്യന്‍ സാഹചര്യത്തില്‍ ആണവബില്‍ പാസാക്കുമ്പോഴടക്കം സാമ്രാജ്യത്വവിരുദ്ധ സമീപനം ഉയര്‍ത്തിപ്പിടിച്ചത് ഇടതുപക്ഷം മാത്രമാണ്. കേരളത്തില്‍ ഭൂപരിഷ്കരണവും വിദ്യാഭ്യാസ പുരോഗതിയുമെല്ലാം ഇടതുപക്ഷ സംഭാവനകളാണ്. അധികാരവികേന്ദ്രീകരണം ഇത്രയും നന്നായി നടപ്പാക്കിയ മറ്റൊരു സംസ്ഥാനമില്ല. പ്രാദേശിക ആവശ്യങ്ങളും ദേശീയവികസനലക്ഷ്യവും സമ്മേളിക്കുകയാണിവിടെ. അതുകൊണ്ടുതന്നെ തദ്ദേശതെരഞ്ഞെടുപ്പിന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ പ്രാധാന്യം ജനങ്ങള്‍ കാണുന്നു. ഈ വികസനപ്രകിയക്ക് മുറിയാത്ത തുടര്‍ച്ചയുണ്ടാവണം. ഈ രംഗത്തുള്ള ഇടതുപക്ഷത്തിന്റെ മാതൃകാപരമായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് വിശ്വാസികളടക്കം കൈക്കൊള്ളുകയെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും മോര്‍ മിലിത്തിയോസ് പറഞ്ഞു.
(വി എം രാധാകൃഷ്ണന്‍)

deshabhimani news

4 comments:

  1. യഥാര്‍ഥ വിശ്വാസികള്‍ ഇടതുപക്ഷത്തോട് ചേര്‍ന്നു നില്‍ക്കേണ്ടവരാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യുഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപോലീത്ത പറഞ്ഞു. സാമാജ്യത്വവിരുദ്ധത മുതല്‍ അധികാര വികേന്ദ്രീകരണംവരെയുള്ള ഇടതുപക്ഷ ആശയങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടവരാണ് വിശ്വാസികള്‍. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള യുദ്ധമല്ല തെരഞ്ഞെടുപ്പ്. അങ്ങനെയാക്കി മാറ്റുകയെന്ന രാഷ്ട്രീയ ലക്ഷ്യത്തോടെ പുറപ്പെടുവിക്കുന്ന ഇടയലേഖനങ്ങളെ യാഥാര്‍ഥ വിശ്വാസികള്‍ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete
  2. ചിത്രകാരന്‍ ഐ കോണ്‍ഗ്രസുകാരനാണെന്നാണോ? അതോ എ കോണ്‍ഗ്രസുകാരനാണെന്നോ? രണ്ടുമാണെന്നോ? ഒന്നും പിടികിട്ടിയില്ല. :)

    ReplyDelete
  3. Hathu sheri appo kai muthi thudangi alle?? Kollaam..

    ReplyDelete