Friday, September 24, 2010

എല്ലാരും പാടണ് - കൈരളിക്ക് പറയാനുള്ളത്

സർ‍,

കൈരളി ചാനലില്‍ പ്രക്ഷേപണം ചെയ്‌ത ‘കുടുംബസംഗീതം’ റിയാലിറ്റി ഷോയുടെ ഒന്നാം സമ്മാനവുമായി ബന്ധപ്പെട്ട് കൈരളി ചാനലിലിനെയും അതിന്റെ മാനേജ്‌മെന്റിനെയും അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ പ്രചരിപ്പിക്കപ്പെടുന്ന ഇ മെയില്‍ സന്ദേശം അയച്ചു തന്നതിനു നന്ദി രേഖപ്പെടുത്തുന്നു. മാനേജ്മെന്റിനു ഇക്കാര്യത്തില്‍ പറയാനുള്ളത് താഴെ ചേര്‍ക്കുന്നു.

പ്രസ്‌തുത ഇ മെയില്‍ സന്ദേശം കൈരളിക്കെതിരായ സംഘടിത ദുഷ്‌പ്രചരണത്തിന്റെ ഭാഗമാണ്. അത് അപകീര്‍ത്തികരവുമാണ്. അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങള്‍ ഇ മെയില്‍ സന്ദേശമായി പ്രചരിപ്പിക്കുക എന്നത് തന്നെ കുറ്റകരമാണ്. താങ്കള്‍ ഇത് ഞങ്ങള്‍ക്ക് ഫോർവേർഡ് ചെയ്‌തത് താങ്കൾക്ക് ഞങ്ങളെ സംബന്ധിച്ച് ഉത്കണ്ഠയുള്ളതുകൊണ്ടാണെന്ന് വിശ്വസിക്കുന്നു. എങ്കിലും, പ്രസ്‌തുത ഇ മെയില്‍ സന്ദേശം മറ്റാര്‍ക്കെങ്കിലും അയക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ഞങ്ങള്‍ അറിയിക്കുന്നു. സൈബര്‍ സെല്ലില്‍ പരാതി നല്‍കുന്നതിനുള്ള നടപടികള്‍ ഞങ്ങൾ ഇതിനകം തന്നെ എടുത്തുകഴിഞ്ഞിട്ടുണ്ട് എന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ അഭ്യർത്ഥന.

ഈ വിഷയത്തെ സംബന്ധിച്ച വസ്‌തുതകള്‍ താഴെ പറയും പ്രകാരമാണ്.

‘കുടുംബസംഗീതം’ എന്ന റിയാലിറ്റി ഷോയിൽ‍, അന്ധരായ കുട്ടികള്‍ അംഗങ്ങളായുള്ള കുടുംബം പങ്കെടുത്തു എന്നതും അവര്‍ വിജയികളായി എന്നതും വാസ്‌തവമാണ്. ഈ ഷോയ്‌ക്കുള്ള സമ്മാനം സ്പോണ്‍സര്‍ ചെയ്‌തത് കൈരളിയല്ല, മറിച്ച് ശാന്തിമഠം ബില്‍ഡേഴ്‌സ് ആയിരുന്നു. ഗുരുവായൂരിനടുത്ത് ഒരു വില്ല ആയിരുന്നു വാഗ്ദാനം ചെയ്യപ്പെട്ട സമ്മാനം. 2008 ഒക്ടോബറില്‍ ഷോ അവസാനിച്ചു. വിജയികളെ പ്രഖ്യാപിക്കുകയും അവരെ സ്റ്റേജില്‍ വെച്ച് തന്നെ സ്പോണ്‍സറുമായി ബന്ധപ്പെടുത്തിക്കൊണ്ട് കൈരളി ചാനല്‍ അതിന്റെ ചുമതല നിര്‍വഹിക്കുകയും ചെയ്‌തു.

1961ലെ ഇൻ‌കം ടാക്‌സ് ആക്‌ട് അനുസരിച്ച്, റിയാലിറ്റി ഷോയില്‍ നിന്നുള്ള ഏതൊരു വരുമാനവും നികുതി നല്‍കേണ്ടതാണെന്ന് താങ്കള്‍ക്കറിയുമായിരിക്കുമല്ലോ.

പരിപാടിയില്‍ പങ്കെടുത്ത കുടുംബത്തിലെ അമ്മയുടെ പേരില്‍ സ്‌പോൺസർമാർ 2008 ഒക്ടോബറില്‍ തന്നെ ഗുരുവായൂരില്‍ കുറച്ച് ഭൂമി രജിസ്‌റ്റര്‍ ചെയ്‌ത് നല്‍കിയിരുന്നതായി ഞങ്ങള്‍ മനസ്സിലാക്കുന്നു. അതുപോലെ തന്നെ ഗുരുവായൂരില്‍ വില്ല ശരിയായിട്ടുണ്ടെന്നും വിജയികളായ കുടുംബത്തിനത് ഏറ്റെടുക്കാമെന്നും അവരുടെ വക്കീല്‍ മുഖേന സ്പോണ്‍സര്‍മാര്‍ അറിയിച്ചിരുന്നു. നാലുമണിക്കൂര്‍ യാത്ര ചെയ്‌ത് വില്ല ഏറ്റെടുക്കുന്നതിനു പകരം അപകീര്‍ത്തികരമായ (ഇമെയിൽ‍) പ്രചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്ന വസ്‌തുതയില്‍ നിന്നു തന്നെ സമ്മാനം കരസ്ഥമാക്കുക (അവരത് സ്വീകരിച്ചു കഴിഞ്ഞു എന്നതാണ് സത്യം) എന്നതല്ല അവരുടെ ഉദ്ദേശ്യം എന്നും കൈരളിക്കെതിരെ അപവാദം പ്രചരിപ്പിക്കുക എന്നതാണെന്നും വ്യക്തമാകുന്നുണ്ട്.

അപകീര്‍ത്തികരമായ ഇ മെയില്‍ സന്ദേശം മറ്റാര്‍ക്കെങ്കിലും അയക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഒരിക്കല്‍ കൂടി അറിയിക്കുന്നു.

നന്ദിപൂർവം

മാനേജ്മെന്റ് - മലയാളം ചാനല്‍ കമ്യൂണിക്കേഷന്‍സ്

മലയാളം ചാനല്‍ വിശദീകരണത്തിന്റെ സ്വതന്ത്ര പരിഭാഷ

33 comments:

 1. കൈരളി ചാനലില്‍ പ്രക്ഷേപണം ചെയ്‌ത ‘കുടുംബസംഗീതം’ റിയാലിറ്റി ഷോയുടെ ഒന്നാം സമ്മാനവുമായി ബന്ധപ്പെട്ട് കൈരളി ചാനലിലിനെയും അതിന്റെ മാനേജ്‌മെന്റിനെയും അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ പ്രചരിപ്പിക്കപ്പെടുന്ന ഇ മെയില്‍ സന്ദേശം അയച്ചു തന്നതിനു നന്ദി രേഖപ്പെടുത്തുന്നു. മാനേജ്മെന്റിനു ഇക്കാര്യത്തില്‍ പറയാനുള്ളത് താഴെ ചേര്‍ക്കുന്നു.

  ReplyDelete
 2. There are certain hidden costs in getting the prize from the reality shows. If the kairali management would have taken enough precautions this would have been avoided.
  If the winner of a prize could not pay the gift tax as per rules, how the winner will get the prize, The matter would have been convinced to the participants.
  At least in future please do it. after all kairali is built with our hard earned money.
  J M Siyad

  ReplyDelete
 3. What do you mean? When channels in Kerala give defaming news and opinions against the people and entities of their choice there is no choice of going to the cyber cell or police or court, because the media is protected by the rule that they do not have to disclose the source of the “news”. But when the people bypass the media and speak and communicate a “News” of their preference you are threatening then telling that you will go to cyber cell and ordering them to restrain from forwarding it any further. Right? If you channels cannot be sued for nasty and defaming news you air, how can you go and sue the people who air their views?

  ReplyDelete
 4. കാര്യങ്ങള്‍ നേരെ ചൊവ്വേ ചെയ്യാതെ ഇപ്പോള്‍ സൈബര്‍ സെല്‍ എന്ന ഭീഷണിയും!! ഇത് ഫാസിസം ആണ്.

  ReplyDelete
 5. ഞാന്‍ ഇത്ര നേരം ഇത് ഫോര്‍വേഡ് ചെയ്തിട്ടില്ലായിരിന്നു .. ഇനി ഇപ്പൊ ഒരായിരണ്ണം എങ്കിലും ചെയ്യണം ...കൈരളിയെ ചുമ്മാ പേടിപ്പിക്കല്ലേ .. അധികാരമുണ്ടെന്നു കരുതി എന്ത് തോന്ന്യാസവും ചെയ്യമെന്നോ ...

  ReplyDelete
 6. ഇങ്ങനേം ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് നിക്കാമോ? ഇതേത് നാട്ടിലെ വിശദീകരണമാണ് ഹേ...

  ReplyDelete
 7. ഇവിടെ കമന്റ് ചെയ്യുകയോ വായിക്കുകയോ ലിങ്ക് ബസ്സില്‍ ഇടുകയോ ഫോര്‍വ്ഡ് ചെയ്യുകയോ ചെയ്യുന്ന എല്ലാ അവന്മാരുടേം വീട്ടില് നാളെ വെളുക്കുമ്പം സൈബര്‍ പോലീസ് എത്തും ബു ഹ ഹ ഹ

  ReplyDelete
 8. ഹ ഹ ഹ
  ---കുടുംബസംഗീതം’ എന്ന റിയാലിറ്റി ഷോയിൽ‍, അന്ധരായ കുട്ടികള്‍ അംഗങ്ങളായുള്ള കുടുംബം പങ്കെടുത്തു എന്നതും അവര്‍ വിജയികളായി എന്നതും വാസ്‌തവമാണ്. ഈ ഷോയ്‌ക്കുള്ള സമ്മാനം സ്പോണ്‍സര്‍ ചെയ്‌തത് കൈരളിയല്ല, മറിച്ച് ശാന്തിമഠം ബില്‍ഡേഴ്‌സ് ആയിരുന്നു----

  ഈ പരിപാടി നടത്തിയതും ശാന്തിമഠം ആണോ സാറേ??

  ReplyDelete
 9. ഏഷ്യാനെറ്റിനെക്കുറിച്ചും ഒരു വാര്‍ത്ത്യുണ്ടായിരുന്നു. അവരുടെ ഏതോ സംഗീത റിയാലിറ്റി ഷോവിനു ലഭിച്ച ഒരുകോടി രൂപയുടെ വില്ല ടാക്സ് അടക്കാന്‍ പണമില്ലാത്തതിനാല്‍ ഏറ്റെടുക്കുന്നില്ല എന്ന്. എന്തൊരു കഷ്ടം എന്നു നോക്കണേ അത് ഇ മെയിലിലൂടെ പ്രചരിപ്പിക്കാന്‍ ആരുമുണ്ടായില്ലല്ലോ. അപ്പൊ ഏഷ്യാനെറ്റായാല്‍ എന്തുമാകാം. സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്നാവരാണല്ലൊ നമ്മള്‍ (ഏഷ്യാനെറ്റിന്റെ ഉടമ മര്‍ഡോക് ആണല്ലോ).

  ReplyDelete
 10. കൈരളി പാര്‍ടി ചാനല്‍ അല്ല എന്ന് ജയരാജന്‍ സാര്‍ പറഞ്ഞത് ഞാന്‍ കേട്ടതാണല്ലോ... പിന്ന എന്ത് പറ്റിയാവോ... ഈ വിശദീകരണം സഖാക്കളുടെ ബ്ലോഗ്ഗില്‍...? (ഇതില്‍ വരാന്‍ പാടില്ല എന്നല്ലഞാന്‍ പറഞ്ഞത്... :) എങ്കിലും... ;) )

  ReplyDelete
 11. അപ്പൊ ശരിക്കും എന്താ പ്രശ്നം? റീയാലിറ്റിക്കാര്‍ സമ്മാനം കൊടുക്കാറില്ലേ?

  ReplyDelete
 12. ഇതുവരെ കൈരളി പറ്റിച്ചു എന്ന മട്ടിലായിരുന്നു വാര്‍ത്തകള്‍. അതിനു കൃത്യമായ വിശദീകരണം വന്നപ്പോള്‍, വിശദീകരണത്തിലെ ഭാഷയായി പ്രശ്നം. അപകീര്‍ത്തികരമായ ഇമെയില്‍ സന്ദേശം കൂടുതല്‍ പേര്‍ക്ക് അയക്കരുതെന്നേ പറഞ്ഞിട്ടുള്ളൂ. അതിലെ അപകീര്‍ത്തികരമായ എന്ന വാക്ക് ഉപേക്ഷിക്കരുത്. അതുപോലെ പത്രസമ്മേളനത്തില്‍ പറഞ്ഞതും വാര്‍ത്തയായി മാധ്യമങ്ങളില്‍ നിറഞ്ഞതും ഇമെയില്‍ ആയി പ്രചരിപ്പിക്കപ്പെട്ടതും ആയ കാര്യങ്ങള്‍ ഇപ്പോള്‍ ആര്‍ക്കും വേണ്ടാതായി എന്നതും രസകരം. വിശദീകരിച്ചില്ലെങ്കില്‍ വിശദീകരിക്കാത്തത് പ്രചരിച്ച വാര്‍ത്തകളില്‍ സത്യമുള്ളതിനാല്‍ എന്നാവും വാദം. വിശദീകരിച്ചാല്‍, തങ്ങള്‍ക്കതിനു മറുപടിയൊന്നും ഇല്ലെന്ന് വന്നാല്‍, ഭാഷയും വ്യാകരണവും ആകും എന്തായാലും വിമര്‍ശിക്കാന്‍ ഇറങ്ങിയിരിക്കുന്നവര്‍ അത് ചെയ്തുകൊണ്ടിരിക്കും. അതിനു അതിന്റെതായ പൊളിറ്റിക്സും ഉണ്ട്. നന്ദി എല്ലാവര്‍ക്കും.

  ReplyDelete
 13. പട്ടിണികിടക്കുന്നവനെ വട്ടം കറക്കിയട്ട്‌ അഞ്ച്‌ ലക്ഷം സമ്മാനം നല്‍കാന്‍ രണ്ടു ലക്ഷം നികുതി കെട്ടണമെന്ന്‌ പറയുന്ന ന്യായം ന്യായമാണോ സര്‍.....
  സമ്മാനം നല്‍കുന്നതിന്‌ നികുതി നല്‍കാനുള്ള ബാധ്യചതും കൈരളിക്കുണ്ട്‌.....അവരുടെ പട്ടിണിയാണ്‌ നിങ്ങള്‍ വിറ്റ്‌ കാശാക്കിയത്‌......
  ആരും പറ്റിക്കുന്നതിനേക്കാള്‍ മാന്യമായി കൈരളിയാണ്‌ മലയാളികളെ പറ്റിച്ചുകൊണ്ടിരിക്കുന്നത്‌.

  ReplyDelete
 14. കൈരളിയുടെ നിലപാടില്‍ വ്യക്തമായ അപാകതകളുണ്ട്. സമ്മാനം സ്പോന്‍സര്‍ ചെയ്തത് മറ്റാരോ ആണ് എന്ന് പറഞ്ഞു കൈരളിക്ക് ഒഴിഞ്ഞു മാറാന്‍ പറ്റില്ല. വാഗ്ദാനങ്ങള്‍ നല്‍കിയത് കൈരളിയാണ്. ആ പാവങ്ങളോട് ഇനി നിയമം പറഞ്ഞു രക്ഷപ്പെടണോ? അവര്‍ നേടിയെടുത്ത ഒരു സമ്മാനം കയ്യില്‍ ലഭിക്കാന്‍ വേണ്ടി അവര്‍ക്ക് സ്വപ്നം കാണാന്‍ പോലും പറ്റാത്ത തുക ടാക്സ് അടക്കണം എന്ന് പറയുന്നത് ശരിയല്ല.

  ReplyDelete
 15. സൈബര്‍ സെല്ലിന്‌ പരാതികൊടുക്കുമെന്ന്‌ ഭീഷണിപെടുത്താന്‍ കൈരളിക്ക്‌ നാണമില്ലേ....നാറാനൊന്നുമില്ലാത്ത കൈരളി ചാനലിന്‌ ഇനി എന്ത്‌ അഭിമാനക്ഷതം.....ജോണ്‍ബ്രിട്ടാസിന്‌ നട്ടെല്ലുണ്ടെങ്കില്‍ പരാതി കൊടുക്കു..ഇന്നും ആയിരങ്ങളാണ്‌ മെയില്‍ ഫോര്‍വേഡ്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌....റെക്കോര്‍ഡ്‌ചെയ്‌ത ലോട്ടറിഫലം ലൈവാണെന്ന്‌ തെറ്റദ്ധരിപ്പിച്ച്‌ പാവപ്പെട്ട മലയാളിയെ സാന്റിയാഗോമാര്‍ട്ടിന്‌ പണയം വെച്ച കൈരളി ഇതല്ല അതിനപ്പുറവും ആളുകളെ പറ്റിക്കും.......പിന്നെ വലംപിരി ശംഖും,...ശനിയന്ത്രങ്ങളുമെല്ലാം മലയാളിക്ക്‌ മൊത്തകച്ചവടം നടത്തുന്നത്‌ ഈ കൈരളിയല്ലേ....തൊലികട്ടിവയ്‌ക്കാന്‍ വലയന്ത്രവുമുണ്ടെങ്കില്‍ അതിന്റെ പരസ്യവുമാകാം.

  ReplyDelete
 16. പട്ടിണികിടക്കുന്നവനെ വട്ടം കറക്കിയട്ട്‌ അഞ്ച്‌ ലക്ഷം സമ്മാനം നല്‍കാന്‍ രണ്ടു ലക്ഷം നികുതി കെട്ടണമെന്ന്‌ പറയുന്ന ന്യായം ന്യായമാണോ സര്‍.....

  സമ്മാനം നല്‍കുന്നതിന്‌ നികുതി നല്‍കാനുള്ള ബാധ്യചതും കൈരളിക്കുണ്ട്‌.....അവരുടെ പട്ടിണിയാണ്‌ നിങ്ങള്‍ വിറ്റ്‌ കാശാക്കിയത്‌......
  ആരും പറ്റിക്കുന്നതിനേക്കാള്‍ മാന്യമായി കൈരളിയാണ്‌ മലയാളികളെ പറ്റിച്ചുകൊണ്ടിരിക്കുന്നത്‌.

  ഈ നിയമം ഉണ്ടാക്കിയത് കൈരളിയല്ല...
  കേന്ദ്രന്‍ ഉണ്ടാക്കിയ നിയമത്തില്‍ എന്തെങ്കിലും മാറ്റം വേണമെങ്കില്‍ ലവര്‍ തന്നെ വിചാരിക്കണം !!


  ശാന്തിമഠം സമ്മാനം പ്രഖ്യാപിച്ചു; അവര്‍ കൊടുത്തില്ലെങ്കില്‍ കുറ്റം കൈരളിയ്ക്ക് .
  “വന്ദേ മാതരം” !!!!!

  ReplyDelete
 17. ഏഷ്യാനെറ്റിനെക്കുറിച്ചും ഒരു വാര്‍ത്ത്യുണ്ടായിരുന്നു...

  Asianet ne kurichu arum pathra sammellanam nadathi parathi paranjillallo Mr. Mohanan... Parathi paranjal athum preshnamanu. Asianet enthu vruthikedu kanichalum Kairali athu etu pidikkanam ennundo?

  Ithil labham undakkiyathu Kairali koode alle ? Pavapetta aa kudumbathinte vallare nallukalude adhvanam enthe ningal vila vachilla?

  Panjatharam kanichittu ippo bheeshiniyum... thufooo....

  ReplyDelete
 18. പിന്നെ അവര് സമ്മാനം കൊടുത്തോ എന്ന് അന്വേഷിക്കാനുള്ള ബാധ്യത പോലും ഈ ജനകീയ ചാനലിനു ഇല്ലേ

  ReplyDelete
 19. ഈ വിശദീകരണത്തില്‍ നിന്നു മനസ്സിലാകുന്നത് വില്ല അവര്‍ക്ക് നല്‍കാന്‍ സ്പോണ്‍സര്‍മാര്‍ തയ്യാറാണെന്നാണ്...പിന്നെ എന്തുകൊണ്ട് അവരത് ഏറ്റെടുക്കുന്നില്ല?

  ഇന്‍‌കം ടാക്സിന്റെ പ്രശനം..അതു എല്ലാ റിയാലിറ്റി ഷോയ്ക്കും ഉണ്ട്..കൈരളിയുടെ മാത്രം ബാധ്യത അല്ല...ഏഷ്യാനെറ്റിന്റെ “ഐഡിയ സ്റ്റാര്‍ സിംഗര്‍” വിജയി ജോബി ജോണിനു കിട്ടിയ വില്ല സ്വന്തമാകണമെങ്കില്‍ 30 ലക്ഷം രൂപ നികുതി അടക്കണം എന്ന് ജോബി തന്നെ പറഞ്ഞത് പത്രത്തില്‍ കണ്ടിരുന്നു....പാവപ്പെട്ടവനായ ജോബി എങ്ങനെ അതു കണ്ടെത്തും എന്നതൊരു പ്രശ്നമാണെങ്കിലും അത് ആരും ഇത്തരം ഇ മെയില്‍ സന്ദേശങ്ങളായി അയച്ചു പ്രചരിപ്പിച്ചു കണ്ടില്ല...ഇവിടെ മാത്രം അതു സംഭവിക്കുന്നതില്‍ ഒരു രാഷ്ട്രീയമുണ്ട്..കൈരളി= സി.പി.എം എന്ന സമ വാക്യം സൃഷ്ടിച്ച് ആള്‍ക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള വൃത്തികെട്ട രാഷ്ട്രീയം...അതു തന്നെ !

  ReplyDelete
 20. Athanu sunil preshnam... Avarude vishadeekaranathil ninnum manassilakunnathu villa avarku nalkan sponsor mar thayarakunnilla ennanu. Appol aru parayunnathanu sathyam ennanu samsayam.

  Pinne kairali TV - CPM ingane relate cheythanu ee allukal muzhuvan vimarshikkunnathennu paranjal athu verum thetidharanayanu. Ee charchayil CPM inte peru valichizhachathu CPM kar thanneyanu. Alle.. ? ennanu mukalile comment vayichappol eniku thonniyathu.

  ReplyDelete
 21. കൈരളി ടിവി സംപ്രേഷണം ചെയ്ത എല്ലാരും പാടണ് റിയാലിറ്റിഷോയുടെ വിജയികള്‍ക്ക് വാഗ്ദാനം ചെയ്ത വില്ലയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ശാന്തിമഠം ചെയര്‍മാന്‍ ഡോ. ശാന്തിമഠം രാധാകൃഷ്ണന്‍ പറഞ്ഞു. റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന സമയത്തെ അംഗീകരിച്ച കരാറിന് വിരുദ്ധമായി വിജയികള്‍, വില്ലയ്ക്കുപകരം പണം ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങള്‍ക്കു കാരണം. വിജയിയായ കൊല്ലം സ്വദേശി തങ്കമ്മയ്ക്കും കുടുംബത്തിനും 35 ലക്ഷം രൂപ വിലമതിക്കുന്ന വില്ലയില്‍ ഏതു സമയത്തുവേണമെങ്കിലും താമസം തുടങ്ങാമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

  http://www.kairalitv.in/people/newscentre/local.asp?id=5995

  ReplyDelete
 22. റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിജയിച്ചവർ കൊടുക്കേണ്ട ഇൻ‌കംടാക്സ് ചാനൽ കൊടുക്കണം എന്നത് ഒരു പുതിയ കണ്ടെത്തലാണല്ലൊ അണ്ണാ. ഈ വിവരം മാധവനോടും കൂടെ ഒന്ന് ചെന്ന് പറഞ്ഞ സമ്മതിപ്പിക്കണേ. പാവപ്പെട്ട കുടുംബത്തിൽ നിന്ന് വന്ന ജോബി ജോണിന് സ്റ്റാർ സിംഗറ് വിന്നറായപ്പോൾ കിട്ടിയ 1 കോടിയുടെ ഫ്ലാറ്റിനു വരുന്ന നികുതി ഏഷ്യാനെറ്റ് കൊടുക്കട്ടെ.

  ഇതിപ്പോൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള പുളിശ്ശേരിയായി. നിയമസഭാതെരഞ്ഞെടുപ്പ് വരുമ്പോഴും ഇത്തരം കണ്ടെത്തലുകളുമായി വരണേ. എന്നിട്ട് സകല കടൽക്കിഴവന്മാരേയും ഇന്റെർ‌നെറ്റിലൂടെ ലോകം കീഴടക്കും എന്ന് വീമ്പിളക്കുന്ന വായാടികളേയും കൊണ്ട് ബ്ലോഗ്ഗിലും ബസ്സിലും ഷെയറും റീ ഷെയറും ചെയ്യിക്കണേ. മെയിലുകൾ മിന്നൽ വേഗത്തിൽ പറപ്പിക്കണേ. എന്നിട്ട് ഭീഷണിപ്പെടുത്തുന്നു എന്ന് കരയണേ.

  ReplyDelete
 23. അത് പോലെ ഈ നികുതി എടുത്ത് കളയാൻ കേന്ദ്രം വാഴും ചിദംബരം സാറിനോടും എല്ലാം അടക്കി വാഴും മാഡത്തോടും സമ്മർദ്ദം ചെലുത്തി കാര്യങ്ങൾ ഉഷാറാക്കി തരണേ

  ReplyDelete
 24. ആയിരമായിരം അന്ന്യയങ്ങള്‍ നൂറു ചുകപ്പന്‍ അന്ന്യയങ്ങള്‍
  പ്രതികാരങ്ങള്‍ ചെയ്യുമ്പോള്‍ ആയിരമായിരം ഫോര്‍വേഡ് മെയിലുകള്‍
  ഉമ്മാകികള്‍ കുടിയില്‍ വെക്കു,
  നിങളെ പക്ഷം ആരന്റൊപ്പം

  ReplyDelete
 25. അന്ധതയെ പോലും വിറ്റു കാശാക്കിയും ജനങ്ങളുടെ പണം എസ്.എം.എസ്സാക്കി വാങ്ങിയും ഒക്കെ പല ചാനലുകളും നമ്മളെ പറ്റിക്കുകയല്ലേ?
  എന്തായാലും ഇതില്‍ ചാനലിനും ഉത്തരവാദിത്വം ഉണ്ട്. കാണികളോടും, പങ്കെടുക്കുന്ന മത്സരാര്‍ഥികളോടും കൂതറ ബില്‍ഡേഴ്സിനേക്കാള്‍ ഉത്തരവാദിത്വം ചാനലിനു ആണ്. പിന്നെ മറ്റു ചാനലുകളെ “പൊളിച്ചുപണീ“ നടത്തുന്നതിനിടയില്‍ അവനവന്റെ കാലിലെ മന്ത് കണ്ടില്ലെന്ന് നടിക്കുന്നത് ശരിയാണോ?

  എന്തുകൊണ്ട് ആയിരങ്ങള്‍ ഈ വിഷയത്തില്‍ ഉള്ള ഈ-മെയിലിനു ഇത്രയും പ്രചാരണം നല്‍കുന്നു എന്നതും ആലോചിക്കുക. അയക്കുന്നവര്‍ ഒക്കെ മറ്റു ചാനലിന്റെ ആള്‍ക്കാരോ, അമേരിക്കന്‍-ഇസ്രായേലി-സംഘപരിവാര്‍ ടീം ആണെന്ന് അണീകളോട് പറയാം. ബോധമുള്ള നാട്ടുകാരോട് പറഞ്ഞാല്‍ വിശ്വസിക്കും എന്ന് തോന്നുന്നില്ല.  സാന്തിമഠം സ്വന്തം നിലക്ക് പ്രഖ്യാപിച്ചതല്ല. ചാനലില്‍ ആണ് മത്സരം നടന്നത്. ചാനലും ശന്തിമഠവും തമ്മില്‍ കരാര്‍ ഉണ്ടെങ്കില്‍ അത് പാലിച്ചില്ലെങ്കില്‍ അതേ പറ്റി അന്വേഷിച്ച് നടപടിയെടുക്കുവാന്‍ അവര്‍ക്ക് ഉത്തരവാദിത്വം ഇല്ലേ? നാളെ വേറെ ആരെങ്കിലും നാലുകോടിയുടെ വില്ല നല്‍കും എന്ന് പറഞ്ഞ് ചാനലില്‍ പ്രോഗ്രാം നടത്തിയിട്ട് സ്ഥലം വിട്ടാല്‍ എന്താകും സ്ഥിതി.ഇത്രയേ ഉള്ളോ ചാനലിന്റെ ഉത്തരവാദിത്വം?
  എന്തായാലും അന്ധരെ പറ്റിച്ചേങ്കില്‍ അത് മഹാകഷ്ടമായി....

  ReplyDelete
 26. ശാന്തിമഠം പറഞ്ഞത് മുകളില്‍ കമന്റായി ഇട്ടിട്ടുണ്ട്. പോസ്റ്റും ഇട്ടിട്ടുണ്ട്. വായിക്കുക. ഇനി ആവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ട്. നന്ദി.

  ReplyDelete
 27. മാന്യ സുഹൃത്തേ,
  1. 2008ല്‍ കഴിഞ്ഞ മത്സരത്തിന്റെ സമ്മാനം അവര്‍ക്ക്‌ ഇത് വരെ നല്‍കിയില്ല എന്നത് തന്നെയാണ് ഇവിടെ പ്രധാനം. അതില്‍ കൈരളിക്ക്‌ ഒന്നും ചെയ്യാനില്ല എന്ന് പറഞ്ഞു കൈ കഴുകുവാന്‍ സാധിക്കുമോ?

  2. 2008ല്‍ തന്നെ ഭൂമി register ചെയ്തു നല്‍കി എന്ന് അവരും സമ്മതിച്ചിട്ടുള്ളതാണല്ലോ. വാഗ്ദാനം ചെയ്തത് വില്ലയല്ലേ?

  3. നികുതിയുടെ പ്രശ്നം - തികച്ചും ന്യായം. സമ്മാനര്‍ഹിതര്‍ അത് മനസ്സിലാക്കേണ്ടത് തന്നെ.

  4. മറ്റു ചാനലുകലുടെ കാര്യം - ജോബിയുടെ നിസ്സഹായാവസ്ഥ കാണിച്ചു കൊണ്ട് മെയിലുകള്‍ ഇതുപോലെ തന്നെ പറന്നിരുന്നു. അതും മറ്റൊരു cheating തന്നെ. ഇക്കാര്യത്തില്‍ രണ്ടുണ്ട് വ്യത്യാസം. ഒന്നാമത്‌ മല്‍സരം കഴിഞ്ഞിട്ട് വര്ഷം രണ്ടു കഴിഞ്ഞു. രണ്ടാമത്‌, അവരുടെ ശാരീരികമായ വൈകല്യം.

  5. ഇനി ശാന്തിമഠം, വില്ല തയ്യാറായി എന്ന്, എപ്പോള്‍ അറിയിച്ചു എന്ന് വ്യക്തമല്ല. ഈ പത്ര സമ്മേളനത്തിന് ശേഷമാണോ അതോ മുന്‍പോ?


  6. വിമര്‍ശനങ്ങള്‍ക്ക് നേരെ കൈരളി ഇത്ര അസഹിഷ്ണുത പ്രകടിപ്പിക്കുന്നതെന്തിന്? സൈബര്‍ സെല്‍ എന്ന ഉമ്മാക്കി കാട്ടി എത്ര പേരെ പേടിപ്പിക്കാം?

  ReplyDelete
 28. ലിങ്കില്‍ ചില കാര്യങ്ങളുണ്ട്. വായിച്ച് മനസ്സിലാക്കുക.

  ReplyDelete
 29. dear all
  nan oru Kg vegetable vagii. athill 50% cheeta airunnu. shop ownerodu chothechappol athu krisheechaitha karshakanodu chothekan parachu..

  nan anthuchaiyam karali TV? shop owner katheraii casukodukanno , thallano , kollano pls reply

  ReplyDelete
 30. These two incidents (blind family and Joby) show how TV channels in Kerala are hoodwinking the public without any qualms. It's high time a public campaign is mounted against this blatant fleecing by cashing in on the tender human feelings. Time is ripe for unmasking the real face of reality shows

  ReplyDelete