Sunday, December 30, 2012
സെക്രട്ടറിയറ്റ് നടയിലെ ഉപവാസം വിജയിപ്പിക്കുക
കേരളത്തില്‍ അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന വിലക്കയറ്റം പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെ സെക്രട്ടേറിയറ്റ് നടയില്‍ എല്‍ഡിഎഫ് നടത്തുന്ന ഉപവാസസമരവുമായി മുഴുവന്‍ ബഹുജനങ്ങളും സഹകരിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് അഭ്യര്‍ത്ഥിച്ചു. പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, വി.എസ്. അച്യുതാനന്ദന്, വൈക്കം വിശ്വന്, പന്ന്യന്‍ രവീന്ദ്രന്, സി. ദിവാകരന്, എ.എ. അസീസ്, എന്‍.കെ. പ്രേമചന്ദ്രന്, മാത്യു. ടി. തോമസ്, സി.കെ. നാണു, എ.കെ. ശശീന്ദ്രന്, പീതാംബരന് മാസ്റ്റര്‍, കടന്നപ്പള്ളി രാമചന്ദ്രന്, പി.സി. തോമസ്, വി. സുരേന്ദ്രന്‍പിള്ള എന്നിവരും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടെ ഈ ഉപവാസ സമരത്തില്‍ അണിചേരും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളുടെ ഭാഗമായി അതിരൂക്ഷമായ വിലക്കയറ്റമാണ് രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഉപഭോക്തൃ സംസ്ഥാനമായ കേര ളത്തിലാവട്ടെ സ്ഥിതിഗതികള്‍ അതീവഗുരുതരവുമാണ്. അരിയുടെ വില 38 മുതല്‍ 50 രൂപവരെയായി ഉയര്‍ന്നിരിക്കുകയാണ്. പച്ചക്കറിക്കും പലവ്യഞ്ജനങ്ങള്‍ക്കും നാളിതു വരെ ഇല്ലാത്ത വിലക്കയറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ക്ഷമ പ രീക്ഷിക്കുന്ന വിധത്തിലാണ് സര്‍ക്കാര്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരാവട്ടെ ഇത് പരിഹരിക്കുന്നതിനുള്ള യാതൊരു തരത്തിലുള്ള നടപ ടിയും സ്വീകരിക്കുന്നില്ല. പൊതുവിതരണ സമ്പ്രദായത്തെ ശക്തിപ്പെടുത്തിക്കൊണ്ട് ഇടപെ ടേണ്ട സംസ്ഥാന സര്‍ക്കാരാവട്ടെ അത്തരം സംവിധാനങ്ങളെ മുഴുവന്‍ തകര്‍ത്തുകളഞ്ഞിരിക്കുകയാണ്. റേഷന്‍ സബ്സിഡി തന്നെ എടുത്തുകളഞ്ഞുകൊണ്ട് ആ സംവിധാനത്തേയും തകര്‍ക്കുന്നതിനുള്ള നടപ ടികളും പൂര്‍ത്തിയായിരിക്കുകയാണ്. മാവേലി സ്റ്റോറിലും കണ്‍സ്യൂമര്‍ ഫെഡിന്റെ വിവിധ സ്റ്റോറുകളിലും അരിയും പലവ്യഞ്ജനവും കിട്ടാത്ത നിലയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. റേഷന്‍ കടകളില്‍ പോലും അരി ലഭിക്കാത്ത അതീവ ഗുരുതരമായ സ്ഥിതി വിശേഷമാണ് ഉണ്ടാ യിട്ടുള്ളത്.
കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനുള്ള യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭഭരിച്ചിരുന്ന കാലത്ത് സഹകരണമേഖലയെ ഉള്‍പ്പെടെ ഉപയോഗ പ്പെടുത്തിക്കൊണ്ട് പൊതുവിതരണ സമ്പ്രദായത്തെ ശക്തിപ്പെടുത്തിയും നടത്തിയ ഇടപെടല്‍ രാജ്യത്തിനാകമാനം മാതൃകയായിട്ടുള്ളതായിരുന്നു. ഇന്ത്യയില്‍ ആകമാനം വിലക്ക യറ്റം രൂക്ഷമായപ്പോള്‍ അത് ഏറെയൊന്നും കേരളത്തില്‍ ബാധിക്കാതെപോയ സ്ഥിതിഗതികള്‍ ഇന്ന് പാടെ മാറിയിരിക്കുകയാണ്. രൂക്ഷമായ വിലക്കയറ്റത്തിന് പുറമെ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന, ബസ് ചാര്‍ജ്ജ് വര്‍ദ്ധന, പ ാലിനും വെള്ളത്തിനും ഉള്ള വില വര്‍ദ്ധനവും കൂടിയായതോടെ കേരളീയരുടെ കുടുംബ ബജറ്റ് താളം തെറ്റിയിരിക്കുകയാണ്. സംസ്ഥാനത്താകമാനം ഉയര്‍ന്നുവരാന്‍ പോകുന്ന ജനമുന്നേറ്റത്തിന്റെ ഭഭാഗമായി നടക്കുന്ന ഈ പ്രക്ഷോഭത്തില്‍ നാടിനെ സ്നേഹിക്കുന്ന മുഴുവന്‍ ജനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്നും വൈക്കം വിശ്വന് അഭ്യര്‍ത്ഥിച്ചു.
deshabhimani 301212
Saturday, December 29, 2012
Tragic Death of Gangrape Victim
The Polit Bureau of the Communist Party of India (Marxist) has issued the following statement:
The Polit Bureau of the CPI(M) expresses its deep sorrow at the tragic death of the brave young woman who had been a victim of brutal gangrape on a moving bus in the heart of the capital. It extends its heartfelt condolences to her family. It calls upon the government to extend all possible help now and in the future to them. It is even more tragic that had the government and the police done its duty the horrific incident could have been avoided. The PB of the CPI(M) demands the most stringent punishment to the accused criminals.
This is not an isolated incident. Sexual assault cases are the fastest increasing crimes in India. It is essential for the government at the Centre and the states to put into place long pending required measures to prevent violence against women which have been demanded by women’s organizations and Left parties and which the government has failed to accept and implement. Such measures should include steps to ensure security, easy access to time-bound justice, punishment to officials for non-implementation, referring all pending cases to fast track courts and reformed and stringent laws against sexual assault.
29 December 2012
ഷഫീഖ് അമരാവതിയെ ആക്രമിച്ചതില്‍ വ്യാപക പ്രതിഷേധം
ദേശാഭിമാനി കൊച്ചി ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടറും ദേശാഭിമാനി ജേണലിസ്റ്റ് യൂണിയന് കൊച്ചി യൂണിറ്റ് സെക്രട്ടറിയുമായ ഷഫീഖ് അമരാവതിയെ ഗുണ്ടാസംഘം ആക്രമിച്ചതില്‍ പ്രതിഷേധം വ്യാപകം. ഗുണ്ടകളെ ഉടന്‍ പിടികൂടണമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ സംഘടനകള്‍ ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തുടരുകയാണെന്നും ഇതിനെതിരെ പൊലീസ് ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന കമ്മിറ്റി പറഞ്ഞു.
ജോലികഴിഞ്ഞ് രാത്രി വളരെ വൈകി വീട്ടിലേക്കു പോകുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. ഇവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്കുന്നതില് പൊലീസിന്റെ ഭാഗത്തുനിന്ന് അനാസ്ഥ ഉണ്ടാകുന്നു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് ആദ്യമായല്ല. ഷഫീഖ് അമരാവതിയെ ആക്രമിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തില്‍ എറണാകുളം ജില്ലാ കമ്മിറ്റിയും പ്രതിഷേധിച്ചു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് അബ്ദുള്ള മട്ടാഞ്ചേരി, സെക്രട്ടറി എം എസ് സജീവന് എന്നിവര്‍ ആവശ്യപ്പെട്ടു.
സിറ്റി പൊലീസ് കമീഷണര്‍, തൃക്കാക്കര അസിസ്റ്റന്റ് കമീഷണര്‍ എന്നിവര്‍ക്ക് കേരള പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മിറ്റി പരാതി നല്കി. സംഭവത്തില്‍ സിപിഐ എംദേശാഭിമാനി കൊച്ചി യൂണിറ്റ് ലോക്കല്‍ സെക്രട്ടറി കെ കെ സോമന്, ദേശാഭിമാനി ജേണലിസ്റ്റ് യൂണിയന് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് എസ് മനോജ്, സെക്രട്ടറി പി വി ജീജോ എന്നിവരും പ്രതിഷേധിച്ചു. കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് എറണാകുളം ജില്ലാ കമ്മിറ്റിയും ദേശാഭിമാനി കൊച്ചി യൂണിറ്റ് ജേണലിസ്റ്റ്, നോണ്‍ ജേണലിസ്റ്റ് യൂണിയനുകളും പ്രതിഷേധം രേഖപ്പെടുത്തി. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ ജോലികഴിഞ്ഞ് വീട്ടിലേക്കു പോവുകയായിരുന്ന ഷഫീഖിനെ വാഴക്കാല മൊറാര്‍ജി ഗ്രൗണ്ടിനു സമീപം പതിനഞ്ചോളം പേരടങ്ങുന്ന സംഘം മര്‍ദിക്കുകയായിരുന്നു. നടന്നുപോവുകയായിരുന്ന ഷഫീഖിനെ കാറിന് സൈഡ് കൊടുത്തില്ലെന്നു പറഞ്ഞാണ് മര്‍ദിച്ചത്. പരിക്കേറ്റ ഷഫീഖ് തൃക്കാക്കര സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. തൃക്കാക്കര പൊലീസ് മൊഴിയെടുത്തു.
deshabhimani
ഡല്‍ഹി കൂട്ട ബലാല്‍സംഗം; പെണ്‍കുട്ടി മരിച്ചു
:(
ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ കൂട്ട ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചു. സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 2.15 യായിരുന്നു അന്ത്യം. മരണസമയത്ത് കുട്ടിയുടെ അച്ഛനും അമ്മയും അടുത്തുണ്ടായിരുന്നു. മൃതദേഹം സിംഗപ്പൂരിലെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണം. പെണ്‍കുട്ടിക്ക് തലച്ചോറിന് ഗുരുതര ക്ഷതമേറ്റിട്ടുണ്ടെന്ന് സിംഗപ്പൂരിലെ ആശുപത്രി അധികൃതര്‍ കഴിഞ്ഞ ദിവസം ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടാകുന്നതിനു മുമ്പ് ശ്വാസകോശത്തിലും ഉദരത്തിലും അണുബാധയുണ്ടായി. അണുബാധ നിയന്ത്രിക്കാന്‍ കഴിയാഞ്ഞതാണ് ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാകാന്‍ ഇടയാക്കിയത്.
കുട്ടിയുടെ മരണവാര്‍ത്ത അറിഞ്ഞ് ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ ഒത്തുകൂടുന്നുണ്ട്. ഇന്ത്യാ ഗേറ്റിലേക്കുള്ള എല്ലാ റോഡുകളും സുരക്ഷയുടെ ഭാഗമായി അടച്ചു. 28 കമ്പനി സിആര്‍പിഎഫിനെ തലസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. 9 മെട്രോ സ്റ്റേഷനുകളും അടച്ചിട്ടു. ജനങ്ങളോട് സംയമനം പാലിക്കണമെന്ന് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 16 ന് രാത്രിയാണ് പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തിന് ഇരയായത്. ബസ് ജീവനക്കാര്‍ ഉള്‍പ്പെട്ട ആറുപ്രതികളെ പൊലീസ് പിറ്റേദിവസം അറസ്റ്റുചെയ്തിരുന്നു. പീഡിപ്പിച്ചശേഷം വിദ്യാര്‍ഥിനിയെ ഓടുന്ന ബസില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞ് അക്രമികള്‍ സ്ഥലംവിട്ടു. രാത്രി അനധികൃത സര്‍വീസ് നടത്തുന്ന ബസിലായിരുന്നു പീഡനം. സംഭവം ഇന്ത്യയൊട്ടാകെ കടുത്ത പ്രതിഷേധത്തിനു വഴിവെച്ചു. ദിവസങ്ങളോടും രാജ്യതലസ്ഥാനവും രാഷ്ട്രപതിഭവന് പരിസരവും പ്രതിഷേധത്തില്‍ മുങ്ങി. പലയിടത്തും പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി.
അന്താരാഷ്ട്രതലത്തിലും സംഭവം വാര്‍ത്തയായതോടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. കലാപത്തിന് ആഹ്വാനം ചെയ്തതിന് മുന്‍കരസേനാമേധാവി വി കെ സിങ്ങ്, യോഗവിദ്വാന്‍ രാംദേവ്, അരവിന്ദ് കെജ്രിവാള് എന്നിവര്‍ക്കെതിരെ കേസെടുത്തു. സംഭവത്തില്‍ രണ്ടു അസി: കമീഷണര്‍മാരെ സസ്പെന്റു ചെയ്തു. കേസിന്റെ വിചാരണ അടുത്ത മാസം മൂന്നിന് തുടങ്ങും. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ദില്ലി ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ഉഷ മെഹ്റയെ നിയോഗിച്ചു. മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും.
ഉത്തര്‍പ്രദേശ് ബലിയ സ്വദേശിയായ വിദ്യാര്‍ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. ഉത്തര്‍പ്രദേശ് ഗോരഖ്പുര്‍ സ്വദേശിയും എന്‍ജിനിയറുമായ യുവാവിനോടൊപ്പം സിനിമ കണ്ടശേഷം രാത്രി 9.15ഓടെ പെണ്‍കുട്ടി ദക്ഷിണ ഡല്‍ഹിയിലെ മുനീര്‍ക്കയില്‍നിന്ന് ദ്വാരകയിലേക്കുള്ള ബസില്‍ കയറി. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ബസ്ജീവനക്കാര്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറാന്‍ തുടങ്ങി. ബസ് ഡ്രൈവറും കണ്ടക്ടറും അടങ്ങിയ ഏഴുപേരടങ്ങുന്ന സംഘമാണ് ശല്യപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ സുഹൃത്ത് ഇത് ചോദ്യംചെയ്തപ്പോള്‍ ബസ് ജീവനക്കാര്‍ അയാളെ&ാറമവെ;ഇരുമ്പുദണ്ഡുകൊണ്ട് അടിച്ച് അവനാക്കിയശേഷം വിദ്യാര്‍ഥിനിയെ വലിച്ചിഴച്ച് ഡ്രൈവറുടെ ക്യാബിനിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഒരുമണിക്കൂറോളം നീണ്ട പീഡനത്തിനുശേഷം പെണ്‍കുട്ടിയെയും യുവാവിനെയും പുറത്തേക്ക് വലിച്ചെറിഞ്ഞു. പെണ്‍കുട്ടിയുടെ വയറിലും കുടലിലും ഗുരുതരമുറിവുണ്ടായിരുന്നു.
മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും
സിംഗപ്പൂര്‍: ഡല്‍ഹിയില്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിലിക്കേ മരണത്തിനു കീഴടങ്ങിയ പെണ്‍കുട്ടിയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും. ഇന്ത്യന്‍ സ്ഥാനപതി ഡോ. ടിസിഎ രാഘവനാണ് ഇക്കാര്യം അറിയിച്ചത്. മൃതദേഹം സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയിലാണുള്ളത്. സിംഗപ്പൂരിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച വൈകീട്ട് നാലോടെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
deshabhimani
ഇതാ, ദുരിതജീവിതത്തിന്റെ പച്ചയായ ഇന്സ്റ്റലേഷന്
ഭൂമിക്കായ് അറസ്റ്റ് വരിക്കാന്‍ ദിവസവും ആയിരങ്ങള്‍
കേരളത്തിന്റെ സമരചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുന്ന ഭൂസംരക്ഷണസമരത്തിന് ജനുവരി ഒന്നിന് തുടക്കമാകും. ഒന്നുമുതല്‍ ഒരു ലക്ഷം സമര വളന്റിയര്‍മാര്‍ മിച്ചഭൂമിയില്‍ പ്രവേശിച്ച് അറസ്റ്റ് വരിക്കും. ജനുവരി 10 മുതല്‍ സംസ്ഥാനത്താകെ ഭൂരഹിതരായ പതിനായിരങ്ങള്‍ മിച്ചഭൂമിയില്‍ പ്രവേശിച്ച് കുടില്‍കെട്ടി താമസം ആരംഭിക്കും. ഭൂരഹിതര്‍ക്ക് ഭൂമി വിതരണംചെയ്യണമെന്നും നെല്‍വയല്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തില്‍ ആയിരങ്ങള്‍ ദിവസവും അറസ്റ്റുവരിച്ച് ജയിലില്‍ പോകും. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് അടക്കമുള്ള ജനനേതാക്കളും വളന്റിയര്‍മാര്‍ക്കൊപ്പം ആദ്യദിനത്തില്‍ സമരത്തില്‍ പങ്കെടുത്ത് ജയിലിലേക്ക് പോകും.
കര്‍ഷകസംഘം, കെഎസ്കെടിയു, ആദിവാസിക്ഷേമസമിതി, പട്ടികജാതിക്ഷേമ സമിതി എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പ്രക്ഷോഭം. ചുരുങ്ങിയത് 250 വളന്റിയര്മാര്വീതം ആദ്യദിനം ഓരോ ജില്ലയിലും തെരഞ്ഞെടുത്ത സമരകേന്ദ്രത്തില്‍ പ്രവേശിക്കും. അറസ്റ്റുചെയ്ത് സ്റ്റേഷനില്‍ കൊണ്ടുപോയാല്‍ കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെടും. തയ്യാറായില്ലെങ്കില്‍ കുത്തിയിരിപ്പ് സമരം നടത്തും. കോടതിയില്‍ ഹാജരാക്കിയാല്‍ മിച്ചഭൂമിയില്‍ പ്രവേശിച്ചെന്ന കുറ്റം സമ്മതിച്ച് ജയിലില്‍ പോകാനാണ് തീരുമാനം.
എറണാകുളത്ത് കടമക്കുടി ചെരിയന്തുരുത്തിലെ 152 ഏക്കര്‍ പൊക്കാളി പാടശേഖരത്തിലാണ് വളന്റിയര്‍മാര്‍ പ്രവേശിക്കുക. കോടിയേരി ബാലകൃഷ്ണന് നേതൃത്വം നല്‍കും. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് സമരം ഉദ്ഘാടനംചെയ്യും. തൃശൂര്‍ വടക്കേക്കളം എസ്റ്റേറ്റില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഉദ്ഘാടനംചെയ്യും. കെ രാധാകൃഷ്ണന് എംഎല്‍എ നേതൃത്വം നല്‍കും. കാസര്‍കോട് കരിന്തളത്ത് കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന് ഉദ്ഘാടനംചെയ്യും. കെ കണ്ണന്‍നായരും സി എച്ച് കുഞ്ഞമ്പുവും നേതൃത്വം നല്‍കും. കണ്ണൂര്‍ പരിയാരത്ത് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എളമരം കരീം ഉദ്ഘാടനംചെയ്യും. കെ പ്രകാശന് നേതൃത്വം നല്‍കും.
വയനാട്ടില്‍ ഹാരിസണ്‍ പ്ലാന്റേഷനില്‍ കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും. പി കൃഷ്ണപ്രസാദ് നേതൃത്വം നല്‍കും. കോഴിക്കോട് ഉള്ള്യേരി അഞ്ജനോര്‍മലയില്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തി ഉദ്ഘാടനം ചെയ്യും. കെ ബാബു, കെ പി കുഞ്ഞമ്മദ് കുട്ടി എന്നിവര്‍ നേതൃത്വം നല്‍കും. മലപ്പുറം പാലേങ്ങാട്ട് കേന്ദ്ര കമ്മിറ്റി അംഗം പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനംചെയ്യും. വേലായുധന് വള്ളിക്കുന്ന് നേതൃത്വം നല്‍കും. പാലക്കാട് കരിപ്പോട്ട് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ കെ ബാലന് ഉദ്ഘാടനംചെയ്യും. പി കെ സുധാകരന് നേതൃത്വം നല്‍കും.
ഇടുക്കി ചിന്നക്കനാല്‍ റവന്യൂ ഭൂമിയില്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബിജോണ്‍ ഉദ്ഘാടനം ചെയ്യും. പി എന്‍ വിജയനും സി വി വര്‍ഗീസും നേതൃത്വം നല്‍കും. കോട്ടയം മെത്രാന് കായലില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് ഉദ്ഘാടനംചെയ്യും. പി എന്‍ പ്രഭാകരന് നേതൃത്വം നല്‍കും. ആലപ്പുഴ കൈനകരി തെക്ക് പൂപ്പള്ളി മിച്ചഭൂമിയില്‍ കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈന് ഉദ്ഘാടനം ചെയ്യും. എന്‍ സോമന് നേതൃത്വം നല്‍കും.
പത്തനംതിട്ടയില്‍ ആറന്മുള വിമാനത്താവള ഭൂമിയിലേക്കാണ് സമരം. കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. എ പത്മകുമാറും കെ ഗോപിയും നേതൃത്വം നല്‍കും. കൊല്ലം കുളത്തൂപ്പുഴയില്‍ ബി രാഘവന് നേതൃത്വം നല്‍കും. കേന്ദ്ര കമ്മിറ്റി അംഗം പി കെ ഗുരുദാസന് ഉദ്ഘാടനംചെയ്യും. തിരുവനന്തപുരത്ത് മടവൂര്‍ തുമ്പോട്ട് എം വിജയകുമാര്‍ സമരത്തിന് നേതൃത്വം നല്‍കും.
സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന് ഉദ്ഘാടനംചെയ്യും. ഭൂരഹിതര്‍ക്ക് ഭൂമി വിതരണംചെയ്യണമെന്നും നെല്‍വയല്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനിറങ്ങാന്‍ പാലക്കാട്ട് ചേര്‍ന്ന ഭൂപരിഷ്കരണ നിയമസംരക്ഷണ സമരപ്രഖ്യാപന കണ്വന്ഷന് ആഹ്വാനംചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്താകെ പതിനായിരങ്ങള്‍ അറസ്റ്റ് വരിച്ച് ജയിലിലേക്ക് പോകുന്നത്. ഭൂമാഫിയകളില്‍നിന്ന് നാടിനെ രക്ഷിക്കാന്‍ എട്ട് ആവശ്യമാണ് ഉന്നയിച്ചിട്ടുള്ളത്. നാടിന്റെ പച്ചപ്പും തണ്ണീര്‍ത്തടങ്ങളും തിരിച്ചുപിടിക്കാനും സംരക്ഷിക്കാനുമുള്ള സമരം ചരിത്രസംഭവമായി മാറും.
ഇതാ, ദുരിതജീവിതത്തിന്റെ പച്ചയായ ഇന്സ്റ്റലേഷന്
കൊച്ചി: കാറ്റും മഴയും മാത്രമല്ല, കുട്ടികളുടെ ഓട്ടംപോലും മട്ടാഞ്ചേരി മഹാജനവാടി തട്ടിന്‍പുറത്തെ താമസക്കാര്‍ ഭയക്കുന്നു. ഒരുപക്ഷേ, അതുമതിയാകും ഈ കെട്ടിടം നിലംപൊത്താന്‍. ജീര്‍ണത എന്ന വാക്കിന് ഈ അവസ്ഥയെ പൂര്‍ണമായി പകരാനാവില്ല. മുകള്‍നിലയില്‍ പലേടത്തായി കോണ്‍ക്രീറ്റ് തകര്‍ന്നിടത്ത് നിരത്തിയ പലകകള്‍ക്കിടയിലൂടെ താഴത്തെ കാഴ്ചകള്‍ കാണാം. മുകളില്‍ പൊട്ടിപ്പൊളിഞ്ഞ ഓടുകള്‍ക്കിടയിലൂടെ ആകാശക്കാഴ്ചകളും. പഴകിയ കോണ്‍ക്രീറ്റ് ഗോവണിക്ക് കൈവരിപോലുമില്ല. ചിതലെടുത്ത കാര്ഡ്ബോര്ഡ്കൊണ്ടു തിരിച്ച കുടുസ്സു മുറികളില്‍ ബാപ്പയും ഉമ്മയും മക്കളും അവരുടെ മക്കളുമായി 11 കുടുംബങ്ങള്‍. നൂറോളം പേരാണ് ആയിരത്തോളം ചതുരശ്ര അടി മാത്രം വിസ്തീര്‍ണമുള്ള ഈ കെട്ടിടത്തില്‍ കഴിയുന്നത്. അതുപോലും ഇവരുടെ സ്വന്തമല്ല. കൊച്ചി ബിനാലെയും കാര്‍ണിവലും അരങ്ങു തകര്‍ക്കുന്ന, കോടികള്‍ വിലമതിക്കുന്ന ആഡംബര കെട്ടിടങ്ങളുടെ നീണ്ട നിരകളുള്ള മട്ടാഞ്ചേരിയുടെ മറ്റൊരു മുഖമാണിത്. ഈ നാടിന്റെ പച്ചയായ "ഇന്സ്റ്റലേഷന്". കള്ളപ്പേരിലും കമ്പനികളുടെ പേരിലും നാടെങ്ങും ഭൂമി വാങ്ങിക്കൂട്ടുകയും സര്‍ക്കാര്‍ ഭൂമി കയ്യടക്കുകയും വയലുകളും നീര്‍ത്തടങ്ങളും നികത്തുകയും ചെയ്ത് റിയല്‍ എസ്റ്റേറ്റ് മാഫിയ ഒരുവശത്ത് തടിച്ചുകൊഴുക്കുമ്പോഴാണ് അന്തിയുറങ്ങാന്‍ ഇടമില്ലാതെ ആയിരങ്ങള്‍ മഹാജനവാടി തട്ടിന്‍പുറത്തും മറ്റും അഭയം തേടുന്നത്.
അടുത്തവീട്ടില്‍ ഉറക്കെ പാട്ടുവച്ചാല്പോലും ഭയക്കുന്ന എഴുപതിനോടടുത്ത ഐശാബീവിയെ നമുക്ക് മഹാജനവാടി തട്ടിന്‍പുറത്തു കാണാം. അവര്‍ കണ്ട ദുഃസ്വപ്നങ്ങള്ക്കും കണക്കുണ്ടാവില്ല. വര്‍ഷങ്ങളായുള്ള പേടി ഇപ്പോള്‍ ഒരുതരം മാനസ്സികവിഭ്രാന്തിയിലെത്തി. ഭര്‍ത്താവും രണ്ട് ആണ്മക്കളും മരിച്ച ഇവര്‍ ഇപ്പോള്‍ ആരെക്കണ്ടാലും കയര്‍ക്കും. എല്ലാവരും തന്നെ കൊല്ലാന്‍ നടക്കുന്നവരാണെന്നാണ് ഐശാബീവിയുടെ മനോഗതി. താനുള്‍പ്പെടെയുള്ളവരുടെ അന്ത്യം കെട്ടിടം തകര്ന്നാവുമെന്ന ചിന്താഗതിയാണ് ഇവരെ ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചിട്ടുള്ളത്. ഇവിടെ കൊച്ചുമുറിയില്‍ 40,000 രൂപ പണയം നല്‍കിയാണ് റസാഖും ഭാര്യ ബീവിയും മക്കളും താമസിക്കുന്നത്. ഒരു ഉറപ്പുമില്ലാത്ത കെട്ടിടത്തില്‍ എന്തിനു താമസിക്കുന്നു എന്നു ചോദിച്ചാല്‍ മറ്റൊരു ഗതിയില്ലാഞ്ഞിട്ട് എന്ന ഉത്തരമാണ് ഇവര്‍ക്കുള്ളത്. ഒരിക്കല്‍ മുകള്‍നിലയിലെ കുളിമുറിയില്‍ കുളിച്ചുകൊണ്ടിരിക്കെ നില തകര്‍ന്ന് താഴേക്കു പതിച്ച ദുരവസ്ഥയാണ് സബിയക്കുണ്ടായത്. കൈവരിയില്ലാത്ത ഗോവണിയില്‍നിന്ന് കുട്ടികളും പ്രായമായവര്‍പോലും നിലത്തുവീഴുന്നതും പതിവാണ്. മീന്‍കച്ചവടക്കാരനായ കെ എം താഹ(43)യും ഭാര്യയും അഞ്ചുമക്കളും എട്ടു വര്‍ഷമായി ഇവിടെ അന്തിയുറങ്ങുന്നു. ""താമസിക്കുന്നുവെന്നേയുള്ളൂ. ഉള്ളില്‍ ഒരു ജീവനുമില്ലെന്നാണ്"" താഹയുടെ പ്രതികരണം. ""ഏതുസമയത്തും എന്തും സംഭവിക്കാം. എന്നാലും പണമില്ലാത്തവര്‍ക്ക് വേറെയെന്താണ് ചെയ്യാനാവുകയെന്നും"" താഹ ദീര്‍ഘനിശ്വാസത്തോടെ ചോദിക്കുന്നു. മഹാജനവാടിയുടെ ദുരിതകവാടം താണ്ടി അകത്തോട്ടു കടന്നാലും സ്ഥിതി വ്യത്യസ്തമല്ല. വഖഫ് ബോര്‍ഡ് അധീനതയിലുള്ള ഇവിടുത്തെ ഭൂമിയില്‍ ഉടമസ്ഥാവകാശം തേടി അലയാന്‍തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണെന്ന് ഇവിടെ പാര്‍ക്കുന്ന ലളിത (56) പറയുന്നു. വിരലിലെണ്ണാവുന്നവര്‍ക്കു മാത്രമാണ് ഇവിടെ വീട് സ്വന്തമായുള്ളത്. കാറ്റുപോലും കടക്കാത്ത ചെറിയ ഇരുട്ടുമുറികളില്‍ വേനലില്‍ ചൂടും മഴയത്ത് ചോര്‍ച്ചയും സഹിച്ച് നാളുകള്‍ തള്ളുകയാണ് നിരവധി കുടുംബങ്ങള്‍. അന്നന്നത്തെ അന്നത്തിനുള്ള വകപോലും ലഭിക്കാത്ത ഇവരില്‍ പലര്‍ക്കും സ്വന്തം വീട് എന്നത് സ്വപ്നങ്ങളില്‍പ്പോലുമില്ല. ചാക്കും പ്ലാസ്റ്റിക്, ടര്പാള എന്നീ ഷീറ്റുകളും മറ്റും മറച്ച് മുറികള്‍ തീര്‍ക്കുന്നവരും നിരവധി. പ്രാഥമികാവശ്യത്തിനുള്ള സൗകര്യങ്ങള്‍പോലും പരിമിതം. നൂറിലേറെ ആളുകള്ക്കായുള്ളത് മൂന്ന് പൊതുകക്കൂസുകള്‍ മാത്രം. പരാതികളും നിവേദനങ്ങളുമായി പലേടത്തും കയറിയിറങ്ങി. പരിഹാരം മാത്രം ഉണ്ടാകുന്നില്ല. ജനുവരി ഒന്നിന് ആരംഭിക്കുന്ന ഭൂസമര പ്രക്ഷോഭം ഇവരില്‍ സൃഷ്ടിച്ച ആവേശവും ചില്ലറയല്ല.
(ഷഫീഖ് അമരാവതി)
ഭൂരഹിതര്‍ ലക്ഷത്തിലധികം; മിച്ചഭൂമി വെറും 75 ഏക്കര്‍
തൃക്കാക്കര: ജില്ലയില്‍ ഒരുലക്ഷത്തിലധികം ഭൂരഹിതരുള്ളപ്പോള് മിച്ചഭൂമിയായുള്ളത് 75 ഏക്കര്‍ മാത്രമെന്ന് അധികൃതര്‍. ഏഴ് താലൂക്കുകളിലായി ഭൂരഹിതരുടെ എണ്ണം ഒരുലക്ഷം കവിയുമെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാല്‍ മിച്ചഭൂമിയെ സംബന്ധിച്ച വിവരം കൃത്യമായി ശേഖരിക്കുന്നതിലുണ്ടാകുന്ന പാളിച്ചയാണ് ഭൂമിയുടെ വിവരം സംബന്ധിച്ച് അവ്യക്തത തുടരുന്നതിന്റെ കാരണമെന്ന് ആക്ഷേപമുണ്ട്. സര്‍ക്കാരിന്റെ വെബ്സൈറ്റില്‍ ഭൂരഹിതരുടെ എണ്ണം വെറും 24,830 മാത്രമാണ്. ജില്ലയിലെ ഏഴ് താലൂക്കുകളിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ അപേക്ഷ നല്കിയ ഭൂമിയില്ലാത്തവരുടെ എണ്ണം 34,817 ആണെന്നാണ് സംസ്ഥാന ജോയിന്റ് ലാന്‍ഡ് റവന്യുകമീഷണര്ക്ക് നല്കിയ റിപ്പോര്‍ട്ട്.
ഭൂരഹിതരുടെ എണ്ണം കൂടുതലുള്ളത് കണയന്നൂര്‍ താലൂക്കിലാണ്. എന്നാല്‍ ഇവര്‍ക്ക് വിതരണംചെയ്യേണ്ട മിച്ചഭൂമിയുടെ വിവരങ്ങള്‍ അധികൃതര്‍ കൃത്യമായി ശേഖരിച്ചിട്ടില്ല. വിവിധ താലൂക്കിലെ വില്ലേജ് ഓഫീസുകളില്‍നിന്ന് മിച്ചഭൂമി ഇല്ല എന്ന വിവരമാണ് വില്ലേജ് ഓഫീസര്‍മാര്‍ നല്‍കുന്നത്. ജൂണില്‍ മിച്ചഭൂമി സംബന്ധിച്ച വിവരം പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചെങ്കിലും വിവരശേഖരണം അനിശ്ചിതത്വത്തിലാണ്. നാമമാത്രമായ ഭൂവിവരങ്ങള്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്. ഏറ്റവും കുറവ് മിച്ചഭൂമിയുള്ള കൊച്ചി താലൂക്കിലാണ്. കൂടുതല്‍ ആലുവ താലൂക്കിലും. കണയന്നൂര്‍, കൊച്ചി താലൂക്കുകളില്‍ ഒരേക്കറില്‍ താഴെയാണ് മിച്ചഭൂമിയുള്ളതെന്നാണ് വിവരം. കണയന്നൂര്‍ താലൂക്കില്‍ 74.6 സെന്റ് ഭൂമിയാണ് മിച്ചഭൂമിയായി രേഖപ്പെടുത്തിയിട്ടുള്ളത്. കൊച്ചി താലൂക്കില്‍ 37.1 സെന്റ് ഭൂമിയും കുന്നത്തുനാട്ടില്‍ 11.49 ഏക്കറും ആലുവയില്‍ 32.77 ഏക്കര്‍ ഭൂമിയും പറവൂരില്‍ 7.30 ഏക്കറും മൂവാറ്റുപുഴയില്‍ 22.19 ഏക്കറും കോതമംഗലത്ത് 1.7 ഏക്കറുമാണ് മിച്ചഭൂമിയായി രേഖപ്പെടുത്തിയിട്ടുള്ളത്. ഈ വര്‍ഷം ആദ്യത്തോടെ മിച്ചഭൂമി സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ റവന്യു അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. മിച്ചഭൂമി സംബന്ധിച്ച കണക്ക് ശേഖരിക്കുന്ന കാര്യത്തില്‍ വലിയ ഉദാസീനതയാണ് റവന്യു അധികൃതര്‍ കാണിച്ചതെന്നും ആക്ഷേപമുണ്ട്.
52 ഏക്കറില്‍ 1ന് കൊടിനാട്ടും
ആലപ്പുഴ: സംസ്ഥാന വ്യാപക ഭൂസമരത്തിന്റെ ഭാഗമായി ഭൂപരിഷ്കരണ സംരക്ഷണ സമരസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് കൈനകരി സൗത്ത് വില്ലേജിലെ പൂപ്പള്ളി കുടുംബം വക 52 ഏക്കര്‍ മിച്ചഭൂമിയില്‍ സമരവളണ്ടിയര്‍മാര്‍ പ്രവേശിക്കും. സമരം കൈനകരി ജങ്ഷനില്‍ രാവിലെ 9ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എം സി ജോസഫൈന് ഉദ്ഘാടനംചെയ്യുമെന്ന് സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലാസെക്രട്ടറി സി ബി ചന്ദ്രബാബു അധ്യക്ഷനാകും.
ഭൂപരിഷ്കരണ നിയമം മറികടക്കാന്‍ കള്ളക്കേസിലൂടെ കോടതിയെ ഇടപെടുവിച്ച് ഭൂമി ലേലംചെയ്ത് ഉടമകള്‍ ആദായം എടുക്കുന്നു. ഈ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണംചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ജില്ലയില്‍ 12,229 ഭൂരഹിതര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1046 പട്ടികജാതി കുടുംബങ്ങളും 300 പട്ടികവര്‍ഗ കുടുംബങ്ങളും ഭൂമിയില്ലാത്തവരായുണ്ട്. ഇവര്‍ക്ക് നിയമപ്രകാരം ലഭിക്കേണ്ട മിച്ചഭൂമിയാണ് തിരിമറിയിലൂടെ ഇല്ലാതാക്കിയിരിക്കുന്നത്. ജി സുധാകരന് എംഎല്‍എ, സി കെ സദാശിവന് എംഎല്‍എ, സി എസ് സുജാത, ജി വേണുഗോപാല്‍, എന്‍ സോമന് എന്നിവരുടെ നേതൃത്വത്തില്‍ ആദ്യദിവസം 250 സമരവളണ്ടിയര്‍മാര്‍ ഭൂമിയില്‍ പ്രവേശിച്ച് കൊടിനാട്ടും. അറസ്റ്റിലാകുന്ന വളണ്ടിയര്‍മാര്‍ ജാമ്യം നിഷേധിക്കും. തുടര്‍ന്ന് ജനുവരി 10 വരെ പ്രതിദിനം 100 വളണ്ടിയര്‍മാര്‍ സമരത്തില്‍ അണിചേരും. ജില്ലയില്‍ 17,000 വളണ്ടിയര്‍മാര്‍ സമരത്തില്‍ നേരിട്ട് അണിചേരും. 11 മുതല്‍ ഏരിയാതലത്തിലേക്ക് സമരം വ്യാപിപ്പിക്കും. ജില്ലയിലെ 17 ഏരിയകളിലായി പരിധിയില്‍ കവിഞ്ഞ് കൈവശം വച്ചിട്ടുള്ള ഭൂമിയില്‍ പ്രവേശിച്ച് പ്രവര്‍ത്തകര്‍ കുടില്‍കെട്ടും. സമരസമിതി ജില്ലാ ചെയര്മാന് ജി വേണുഗോപാല്‍, കണ്‍വീനര്‍ ഡി ലക്ഷ്മണന്, എന്‍ സോമന്, ശ്രീകുമാരന്‍ തമ്പി, കോട്ടയ്ക്കല്‍ വിശ്വനാഥന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
തുമ്പോട്ട് തുടങ്ങുന്ന ഭൂസംരക്ഷണ സമരം ജില്ലയാകെ വ്യാപിപ്പിക്കും
ഭൂസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കിളിമാനൂര്‍ ഏരിയയിലെ മടവൂര്‍ പഞ്ചായത്തില്‍ തുമ്പോട്ടുള്ള മിച്ചഭൂമിയില്‍ തുടങ്ങുന്ന സമരം ജില്ലയാകെ വ്യാപിപ്പിക്കും. സമരത്തില്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ അംഗീകരിച്ച് നടപ്പാക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകാത്തപക്ഷം ജില്ലയിലാകെ മിച്ചഭൂമിയിലേക്ക് പ്രവേശിച്ച് കുടില്കെട്ടാനാണ് സമിതിയുടെ തീരുമാനം.ചൊവ്വാഴ്ച രാവിലെ 10ന് 200 സമര വാളണ്ടിയര്‍മാരാണ് തുമ്പോട്ടെ മിച്ചഭൂമിയില്‍ പ്രവേശിക്കുന്നത്. കേരളകര്‍ഷകസംഘം സംസ്ഥാനക്കമ്മിറ്റിയംഗവും മുന്‍ സ്പീക്കറുമായ എം വിജയകുമാര്‍ നേതൃത്വം നല്‍കും.
കേരള കര്‍ഷകസംഘം, കേരളാ സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിന്, ആദിവാസിക്ഷേമ സമിതി, പട്ടികജാതി ക്ഷേമ സമിതി, എന്നീ സംഘടനകളില്‍പ്പെട്ട വളന്റിയര്‍മാരാണ് ആദ്യ ദിവസം ഭൂമിയില്‍ പ്രവേശിക്കുക. എല്ലാ വളന്റിയര്‍മാര്‍ക്കും 30ന് വൈകിട്ട് അഞ്ചിന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ചേരുന്ന പൊതുയോഗത്തില്‍ സ്വീകരണം നല്‍കും. യോഗം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനംചെയ്യും. തുമ്പോട് ജംഗ്ഷനില്‍ ചേരുന്ന പൊതുയോഗം സിപിഐ എംസംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന് ഉദ്ഘാടനംചെയ്യും. ഭൂസംരക്ഷണ സമിതി കണ്‍വീനര്‍ എ വിജയരാഘവന് പങ്കെടുക്കും. തുടര്‍ന്ന് വളന്റിയര്‍മാര്‍ മിച്ചഭൂമിയിലേക്ക് പ്രവേശിക്കും. തുമ്പോട്ടുള്ള മൂന്ന് ഏക്കറിലധികം ഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുനല്കണമെന്നാവശ്യപ്പെട്ട് വളന്റിയര്‍മാര്‍ അറസ്റ്റ് വരിച്ച് ജയിലിലേക്ക് പോകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നൂറുവീതം വളന്റിയര്‍മാര്‍ ഭൂമിയിലേക്ക് പ്രവേശിക്കും. പത്തുദിവസംവരെ ഈ സമരം തുടരും. തുടര്‍ന്ന് ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലേക്കും സമരം വ്യാപിപ്പിക്കും. മിച്ചഭൂമി ചുണ്ടിക്കാട്ടി അതില്‍ കുടില്‍ കെട്ടും. സമര വിജയിത്തിനായി വിപുലമായ പ്രചാരണ പരിപാടികളാണ് ജില്ലയിലെമ്പാടും നടക്കുന്നത്. എല്ലാ ഏരിയായിലും വളന്റിയര്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ലോക്കല്‍തലത്തില്‍ കാല്‍നട പ്രചാരണ ജാഥകള്‍ നടന്നു. ലോക്കല്‍ അടിസ്ഥാനത്തില്‍ ഭൂരഹിത കണ്‍വന്‍ഷനുകള്‍ ചേര്‍ന്നു. തുമ്പോട്ട് വിപുലമായ സമര സഹായ സമിതി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നു.
deshabhimani
എഫ്സിഐ തൊഴിലാളികളുടെ സ്ഥിതി ദയനീയം: എ സമ്പത്ത്
കേരളത്തിലെ എഫ്സിഐ ഗോഡൗണുകളിലെ തൊഴിലാളികള്‍ക്കു നേരേയുള്ള നിര്‍ദയ ചൂഷണം സ്ഫോടനാത്മകമായ സ്ഥിതിവിശേഷം സൃഷ്ടിച്ചിരിക്കുകയാണെന്ന് എഫ്സിഐ വര്‍ക്കേഴ്സ് അസോസിയേഷന് പ്രസിഡന്റ് എ സമ്പത്ത് എംപിയും ജനറല്‍ സെക്രട്ടറി അഡ്വ. ഷാനവാസ്ഖാനും പറഞ്ഞു. കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൊഫ. കെ വി തോമസുമായി ചര്‍ച്ച നടത്തിയശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
തുച്ഛമായ കൂലിക്ക് തൊഴിലാളികളെക്കൊണ്ട് കഠിനാധ്വാനം ചെയ്യിക്കുകയാണ്. ഗുഡ്സ് വാഗണുകളില്‍നിന്ന് ചാക്കുകള്‍ ചുമലിലേറ്റി ഗോഡൗണിലെ 20 അട്ടി വരെ മുകളില്‍ കൊണ്ടുപോയി വയ്ക്കേണ്ട തൊഴിലാളികള്‍ അവരുടെ ശേഷിയുടെ പതിന്മടങ്ങ് ഉപയോഗിച്ചാണ് തൊഴില്‍ ചെയ്യുന്നത്. ഒരു ദിവസം ശരാശരി 100 ചാക്കു വരെയാണ് ഒരു തൊഴിലാളിക്ക് ഇങ്ങനെ മാറ്റാന്‍ കഴിയുക. എന്നാല്‍ 800 ചാക്കുവരെ എടുപ്പിക്കുന്നു. ബക്രീദിനു മുമ്പ് കൊല്ലം ഗോഡൗണില്‍ 900 ചാക്കുവരെ ഇങ്ങനെ എടുപ്പിച്ചു. എഫ്സിഐ ഗോഡൗണുകളിലെ തൊഴിലാളികള്‍ പണിമുടക്കിയാല്‍ ജനങ്ങളെ പട്ടിണിക്കിടാനാണെന്ന പ്രചാരണമുണ്ടാകും. എന്നാല്‍, അവിടെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. 145 രൂപയാണ് മിനിമം കൂലി. ട്രെയിനുകളില്‍നിന്ന് നിശ്ചിത സമയത്തിനകം ചാക്കുകള്‍ മാറ്റിയില്ലെങ്കില്‍ റെയില്‍വേയ്ക്ക് നല്‍കേണ്ട നഷ്ടപരിഹാരം തൊഴിലാളികളില്‍നിന്നാണ് ഈടാക്കുന്നത്. തൊഴിലാളികളുടേതല്ലാത്ത കാരണംകൊണ്ട് ധാന്യം നശിച്ചുപോയാല്‍, അത് വാര്‍ത്തയായാല്‍, തൊഴിലാളികളോടാണ് അധികൃതര്‍ പ്രതികാരം തീര്‍ക്കുന്നത്. തൃശൂരില്‍ ഇങ്ങനെ വാര്‍ത്ത പുറത്തുവന്നതിന് അസോസിയേഷന് നേതാവ് എന്‍ പീതാംബരനെ തമിഴ്നാട്ടിലേക്ക് സ്ഥലംമാറ്റി. എഫ്സിഐയില്‍ ഇതുവരെ സ്ഥിരപ്പെടുത്താത്ത തൊഴിലാളിയെ ഇങ്ങനെ സ്ഥലംമാറ്റിയത് നിയമവിരുദ്ധമാണ്. എഫ്സിഐ എംപ്ലോയീസ് അസോസിയേഷന് ജനറല്‍ സെക്രട്ടറി സാമുവല്‍ ജോസഫിനെ തൃശൂരില്‍നിന്ന് കര്‍ണാടകത്തിലേക്കാണ് സ്ഥലം മാറ്റിയത്. പതിറ്റാണ്ടുകളായി പണിയെടുക്കുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്താനുള്ള ആവശ്യം തള്ളിക്കളയുന്ന മാനേജ്മെന്റ് സ്ഥിരമല്ലാത്ത തൊഴിലാളികളെ നിയമവിരുദ്ധമായി സ്ഥലം മാറ്റുന്നു. നിയമവിരുദ്ധമായ സ്ഥലംമാറ്റം ഉടന്‍ പിന്‍വലിക്കണം. ക്രൂരമായ മനുഷ്യാവകാശ ലംഘനത്തിനും ചൂഷണത്തിനുമെതിരെ സമരം നടത്തേണ്ടി വരുമെന്ന് ഇരുവരും മുന്നറിയിപ്പ് നല്കി.
deshabhimani 291212
കപിലിന്റെ കമ്പനി ഭൂമി വാങ്ങിക്കൂട്ടിയത് കൃഷിക്കെന്ന പേരില്‍
ക്രിക്കറ്റ് താരം കപില്‍ദേവ് ഡയറക്ടറായുള്ള കമ്പനി എറണാകുളം കടമക്കുടിയിലെ ചരിയംതുരുത്തില്‍ ആദ്യം ഭൂമി വാങ്ങിക്കൂട്ടിയത് വന്‍തോതില്‍ കൃഷി നടത്താനെന്ന പേരില്‍. ജനുവരി ഒന്നിന് സംസ്ഥാനത്ത് ആരംഭിക്കുന്ന ഭൂസമരത്തിലെ എറണാകുളം ജില്ലയിലെ പ്രധാന കേന്ദ്രം ചരിയംതുരുത്താണ്. നൂറിലധികം പേരില്‍നിന്ന് 152 ഏക്കറോളം ഭൂമിയാണ് ചരിയംതുരുത്തില്‍ വാങ്ങിയത്. ഇതില്‍ കരഭൂമി മൂന്നേക്കറോളം മാത്രം. ബാക്കി പൊക്കാളിപ്പാടം. ഉടമകള്‍ക്ക് ഒരുലക്ഷംമുതല്‍ അഞ്ചുലക്ഷം രൂപവരെ സെന്റിന് നല്‍കിയാണ് ഭൂമി വാങ്ങിയത്. ഒരിക്കല്‍ കപില്‍ദേവ് ഇവിടം സന്ദര്‍ശിച്ചിരുന്നെന്നും പ്രദേശവാസികള്‍ പറയുന്നു. കൃഷിക്കെന്ന പേരില്‍ വാങ്ങിയ ഭൂമിയാണ് പഞ്ചനക്ഷത്ര സൗകര്യത്തില്‍ അലോപ്പതി, ആയുര്‍വേദ ചികിത്സകള്‍ ലഭ്യമാക്കാനും ഹോട്ടല്‍സമുച്ചയം, റിസോര്‍ട്ട് എന്നിവയുണ്ടാക്കാനുമായി മാറ്റിയത്. ഇവിടെ മള്‍ട്ടി-സൂപ്പര്‍ സ്പെഷ്യാലിറ്റി ഹെല്‍ത്ത് പ്രോജക്ട് നടപ്പാക്കുമെന്ന് ഇതിനായി രൂപീകരിച്ച കൊച്ചി മെഡിക്കല്‍ സിറ്റി ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ വെബ്സൈറ്റില്‍ പറയുന്നു. ചെയര്മാന്, വൈസ് ചെയര്മാന്, എംഡി, അഞ്ച് ഡയറക്ടര്‍മാര്‍ എന്നിവര്‍ അടങ്ങുന്നതാണ് കമ്പനിയുടെ പ്രൊമോട്ടര്‍മാര്‍. ഇതില്‍ ഇന്റര്‍നാഷണല്‍ അഫയേഴ്സ് ഡയറക്ടറാണ് കപില്‍ദേവ്.
പാലിയത്തച്ചന്മാരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കൃഷിഭൂമിയാണ് ചരിയംതുരുത്തിലേത്. അവര്‍ക്ക് വാരം പാട്ടം നല്‍കിയാണ് കര്‍ഷകര്‍ കൃഷിയിറക്കിയിരുന്നത്. ഭൂപരിഷ്കരണ നിയമം വന്നതോടെ ഇവ കര്‍ഷകരുടെ കൈവശമായി. നെല്‍കൃഷിയും ചെമ്മീന്‍കൃഷിയും മാറിമാറി ചെയ്യുന്ന പൊക്കാളിപ്പാടമായിരുന്നു ഇത്. പില്ക്കാലത്ത് കൃഷി ചെയ്യാതായ ഭൂമിയാണ് റിയല്‍ എസ്റ്റേറ്റ് മാഫിയ നോട്ടമിട്ടത്. ആദ്യം നിസ്സാര തുകയ്ക്കായിരുന്നു ഭൂമി വാങ്ങിക്കൂട്ടിയത്. വില പിന്നീട് ലക്ഷങ്ങളിലെത്തി. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡ് പൂര്‍ത്തിയാവുകയും മൂലമ്പിള്ളി-പിഴല, പിഴല-വലിയ കടമക്കുടി, വലിയ കടമക്കുടി-ചാത്തനാട് പാലങ്ങളുടെ നിര്‍മാണ നടപടികള്‍ സജീവമാവുകയും ചെയ്തതോടെയാണ് കമ്പനി ഭൂമി വാങ്ങല്‍ ഊര്‍ജിതമാക്കിയത്. പാലങ്ങള്‍ പൂര്‍ത്തിയായാല്‍ ദേശീയപാത 17ല്‍ പറവൂര്‍ പെരുമ്പടന്ന ജങ്ഷനില്‍നിന്ന് വേഗം കണ്ടെയ്നര്‍ റോഡില്‍ എത്താനാവും. ഗതാഗതസൗകര്യം മെച്ചപ്പെടുന്നതും സ്ഥലത്തിന്റെ ടൂറിസംസാധ്യതകളും കണ്ടറിഞ്ഞാണ് ഭൂമി വാങ്ങിക്കൂട്ടിയത്. ഇതിന് കേന്ദ്രസര്‍ക്കാര്‍ ബന്ധമുള്ള ഉന്നതരുടെ ഒത്താശയും ലഭ്യമായി. ഭൂമിയുടെ രജിസ്ട്രേഷന് നടപടികള്‍ ഞാറക്കല്‍ സബ്രജിസ്ട്രാര്‍ ഓഫീസിലാണ് നടത്തിയത്. ചരിയംതുരുത്തിലെ ഭൂമി ഇടപാട് വിവാദമായതിനെത്തുടര്‍ന്ന് എറണാകുളം കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉന്നതതലങ്ങളിലുള്ള ഇടപെടല്‍മൂലം ഇത് സ്തംഭിച്ചു.
(അഞ്ജുനാഥ്)
deshabhimani 291212
Subscribe to:
Posts (Atom)
