Saturday, October 20, 2012

ഡിവൈഎഫ്ഐ ടോള്‍ പ്ലാസ ഉപരോധിച്ചു


ടോള്‍ കൊള്ളയ്ക്കെതിരെ ഡിവൈഎഫ്ഐ ടോള്‍ പ്ലാസയിലേക്ക് നടത്തിയ മാര്‍ച്ച് തടയാന്‍ പൊലീസ് നടത്തിയ ബലപ്രയോഗത്തിനിടെ സംഘര്‍ഷം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. മുഖ്യമന്ത്രി വാക്കുപാലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടയുകയായിരുന്നു. പ്രവര്‍ത്തകരെ തടയാന്‍ പൊലീസ് ബലപ്രയോഗം നടത്തി. ഇതിനിടെ ജില്ലാ കമ്മിറ്റിയംഗം ശങ്കരനാരായണനും സിപിഐ എം നെന്മണിക്കര ലോക്കല്‍ കമ്മിറ്റിയംഗം ടി കെ ഹരിദാസിനുമാണ് പരിക്കേറ്റത്. ഇവരെ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ദേശീയപാതയും ടോള്‍പ്ലാസയും പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം ഉപരോധിച്ചു. തലോരില്‍നിന്നും ആമ്പല്ലൂരില്‍നിന്നും ആരംഭിച്ച പ്രകടനങ്ങള്‍ പാലിയേക്കരയില്‍ സംഗമിച്ചാണ് ടോള്‍ പ്ലാസയിലേക്ക് നീങ്ങിയത്. മണ്ണുത്തി-അങ്കമാലി ദേശീയപാതയിലെ ടോള്‍നിരക്ക് കുറയ്ക്കുക, കരാറില്‍ പറയുന്ന എല്ലാ പണികളും അടിയന്തരമായി പൂര്‍ത്തീകരിക്കുക, നിരക്ക് കുറയ്ക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് നടപ്പില്‍ വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപരോധം സംഘടിപ്പിച്ചത്.

സംസ്ഥാന ജോയിന്റ് സെക്രട്ടറി സി സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ സി ബിജു അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ രാമചന്ദ്രന്‍, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എസ് ദിലീപ്, കെ വി സജു, ജില്ലാ വൈസ് പ്രസിഡന്റ് പി ബി അനൂപ്, ജോയിന്റ് സെക്രട്ടറി വി എന്‍ രാജേഷ് എന്നിവര്‍ സംസാരിച്ചു. സമാപന പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ എം വാസുദേവന്‍ സ്വാഗതവും എം ആര്‍ രഞ്ജിത് നന്ദിയും പറഞ്ഞു.

യുവതയുടെ പ്രതിഷേധമിരമ്പി

ഒല്ലൂര്‍: പാലിയേക്കരയിലെ അന്യായ ടോള്‍ നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ യുവജന മാര്‍ച്ചിലും ദേശീയപാത ഉപരോധത്തിലും ആയിരങ്ങള്‍ പങ്കെടുത്തു. വിവിധ ബ്ലോക്ക് കമ്മിറ്റികളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ ദേശീയപാത മണിക്കൂറുകളോളം ഉപരോധിച്ചു. ആമ്പല്ലൂരില്‍നിന്നും ടോള്‍ പ്ലാസയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ യുവജന സമരമായി മാറി. പൊള്ളുന്ന വെയിലിലും തളരാതെ ദേശീയപാത ഉപരോധിച്ച പ്രവര്‍ത്തകര്‍ യുഡിഎഫ് സര്‍ക്കാരിന്റെ അനാസ്ഥക്ക് മുന്നറിയിപ്പ് നല്‍കി. നാടന്‍പാട്ടുകളും വിപ്ലവ ഗാനങ്ങളും പടപ്പാട്ടുകളും കലാകാരന്മാര്‍ അവതരിപ്പിച്ചു. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കുടിവെള്ളവും ഉച്ചഭക്ഷണത്തിനായി കഞ്ഞിയും പയറും ഒരുക്കിയിരുന്നു.

deshabhimani 201012

1 comment:

  1. ടൊള്‍ കുറയ്ക്കണമെന്നല്ലെ പറഞ്ഞൂള്ളു ഭാഗ്യം. ടോള്‍ ഇല്ലാതെ നടക്കില്ലയെന്നറിയാം ബി,ജെ പി യെ പോലെയും അവിടുത്തെ സമരക്കാരെയും പോലെയും നടന്ന് പൊകുന്നവരും(എല്ലാജനങ്ങളും) ടോള്‍ കൊടുക്കണമെന്ന് പറഞ്ഞില്ലല്ലോ?(ടോള്‍ പറ്റില്ല എന്ന് പറഞ്ഞാല്‍ മുഴുവന്‍ ജനങ്ങളും ടോള്‍ കൊടുക്കണമെന്നല്ലെ അര്‍ത്ഃഅം ??? ആവശ്യം.!!!!!

    ReplyDelete