Wednesday, January 8, 2014

റെയില്‍വേയില്‍ 74 % വിദേശ നിക്ഷേപം വരുന്നു

റെയില്‍വെയില്‍ 74 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ) അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. അടിസ്ഥാനസൗകര്യവികസനം, ലൈനുകളുടെ സംരക്ഷണം, ദൈനംദിനപ്രവര്‍ത്തനം എന്നീ മേഖലയിലെല്ലാം വിദേശനിക്ഷേപസാഹചര്യമൊരുക്കുകയാണ് സര്‍ക്കാര്‍. വാണിജ്യമന്ത്രാലയത്തിന്റെ ശുപാര്‍ശയ്ക്ക് ജനുവരി അവസാനം മന്ത്രിസഭ അംഗീകാരം നല്‍കിയേക്കും. എഫ്ഡിഐ അനുവദിക്കണമെന്നാവശ്യപ്പെട്ട് വാണിജ്യമന്ത്രാലയത്തിനു കീഴിലെ ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ വകുപ്പാണ് (ഡിഐപിപി) മന്ത്രിസഭാ കുറിപ്പ് തയ്യാറാക്കുന്നത്. ഇതിനുള്ള നടപടി അവസാനഘട്ടത്തിലാണെന്ന് വാണിജ്യമന്ത്രി ആനന്ദ്ശര്‍മ വ്യക്തമാക്കി.

ആസൂത്രണ കമീഷന്‍ അംഗങ്ങള്‍, വാണിജ്യ-ധന-റെയില്‍വേ മന്ത്രാലയം ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയാണ് കുറിപ്പ് തയ്യാറാക്കുന്നത്. ടെലികോം, പ്രതിരോധം, എണ്ണക്കമ്പനി, ഓഹരി വിപണി, ഊര്‍ജമേഖലകളില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിന് നേരത്തെ അനുമതി നല്‍കിയിരുന്നു. തുറമുഖങ്ങളെയും വ്യവസായ പാര്‍ക്കുകളെയും ബന്ധിപ്പിക്കുന്ന റെയില്‍ലൈന്‍ നിര്‍മാണത്തില്‍ വിദേശനിക്ഷേപത്തിന് ശ്രമിച്ചെങ്കിലും നിയമതടസ്സങ്ങളുണ്ടായി. തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന റെയില്‍പ്പാത നിര്‍മാണത്തിന് 100 ശതമാനം വിദേശനിക്ഷേപത്തിന് നിലവിലുള്ള നിയമം അനുവദിക്കുന്നില്ല.

deshabhimani

No comments:

Post a Comment