സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളുടെ ഉദ്ഘാടനവും പദ്ധതി അവലോകനവും സ്ഥലം എംഎല്‍എമാര്‍ അറിയാതെ നടത്തുന്ന ഏര്‍പ്പാട് മേലില്‍ ആവര്‍ത്തിക്കരുതെന്ന് ഡോ. ടി എം തോമസ് ഐസക് എംഎല്‍എ. ആലപ്പുഴ മിനി സിവില്‍സ്റ്റേഷന്‍ കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനവേദിയിലാണ് ഐസക് രൂക്ഷമായ ഭാഷയില്‍ ഭരണാധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
കേന്ദ്രത്തിന്റെ പദ്ധതികളുടെ ഉദ്ഘാടനവും അവലോകനവുമെല്ലാം കേന്ദ്രമന്ത്രിമാര്‍ നടത്തിക്കോട്ടെ. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളുടെ ഉദ്ഘാടനവും അവലോകനവുമെല്ലാം എംഎല്‍എമാരുടെ തലയ്ക്കുമുകളിലൂടെ നടത്തുന്ന ഏര്‍പ്പാട് അവസാനിപ്പിക്കണം. ചികിത്സാസഹായവിതരണങ്ങള്‍പോലും എംഎല്‍എയെ അറിയിക്കാതെ കേന്ദ്രമന്ത്രിമാര്‍ നടത്തുന്ന അല്‍പ്പത്തം ഇനി അനുവദിക്കില്ല.
2006ലാണ് ആലപ്പുഴ മിനി സിവില്‍സ്റ്റേഷന് കല്ലിട്ടത്. ഇതിന്റെ നിര്‍മാണം 90 ശതമാനവും പൂര്‍ത്തീകരിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. വൈദ്യുതീകരണത്തിന് വേറെ കരാര്‍ നല്‍കുകയായിരുന്നു. ഇതിലുണ്ടായ താമസമാണ് കെട്ടിടനിര്‍മാണം പൂര്‍ത്തിയാകാന്‍ വൈകിച്ചത്. ഒരുസര്‍ക്കാരിന്റെ കാലത്ത് ആരംഭിക്കുന്ന പദ്ധതി അടുത്ത സര്‍ക്കാരിന്റെ കാലത്ത് ഉദ്ഘാടനം ചെയ്യുന്നത് സാധാരണമാണ്. പക്ഷെ, ആ മണ്ഡലത്തിലെ എംഎല്‍എയുമായി ആലോചിക്കാതെ ഉദ്ഘാടനം തീരുമാനിക്കുന്നത് ശരിയല്ല. മിനി സിവില്‍ സ്റ്റേഷന്റെ ഉദ്ഘാടനമെല്ലാം തീരുമാനിച്ചശേഷമാണ് തന്നോട് പങ്കെടുക്കണമെന്ന് പറയുന്നത്. പലപരിപാടികളും ക്രമീകരിക്കാന്‍ ഇതുമൂലം കഴിഞ്ഞിട്ടില്ല. ആലപ്പുഴയില്‍ പല സര്‍ക്കാര്‍പരിപാടികളില്‍നിന്നും എംഎല്‍എമാരെ ഒഴിവാക്കുന്നതും അവരെ അറിയിക്കാതെ പരിപാടികള്‍ നടത്തുന്നതും തുടരുകയാണ്- ഐസക് പറഞ്ഞു.
deshabhimani
No comments:
Post a Comment