Friday, November 8, 2013

പാക്കേജ് പ്രഖ്യാപിച്ചശേഷം അട്ടപ്പാടിയില്‍ മരിച്ചത് 27 കുഞ്ഞുങ്ങള്‍

അഗളി: സര്‍ക്കാരിന്റെ അനാസ്ഥയെത്തുടര്‍ന്ന് അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഈ മാസം മൂന്ന് നവജാതശിശുക്കളാണ് അട്ടപ്പാടിയില്‍ മരിച്ചത്. വെള്ളിയാഴ്ച ചുണ്ടകുളം ഊരിലെ ലക്ഷ്മിയുടെ കുഞ്ഞ് മരിച്ചു. നവംബര്‍ ഒന്നിന് രണ്ടു കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു. ഈ രണ്ടു മരണവും ആരോഗ്യവകുപ്പിന്റെ അനാസ്ഥകൊണ്ടാണെന്നു പരാതിയുണ്ട്. കഴിഞ്ഞ 16 മാസത്തിനിടെ അട്ടപ്പാടിയില്‍ 59കുഞ്ഞുങ്ങളാണ് മരിച്ചത്.

ഏപ്രില്‍ 13ന് കടമ്പാറ ഊരിലെ വീരമ്മþശെല്‍വന്‍ ദമ്പതികളുടെ മകള്‍ കാളിയമ്മയുടെ മരണത്തോടെയാണ് ആദിവാസിക്കുഞ്ഞുങ്ങളുടെ കൂട്ട മരണം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് ഏപ്രില്‍ 25ന് ശിശുമരണം നേരിടാന്‍ സര്‍ക്കാര്‍ "അട്ടപ്പാടിപാക്കേജ്" പ്രഖ്യാപിച്ചു. പാക്കേജ്പ്രഖ്യാപനത്തിനുശേഷം 27 കുഞ്ഞുങ്ങളാണ് മരിച്ചത്. പാക്കേജിന്റെ ഭാഗമായി ചില മേഖലകളില്‍ കുറച്ചു പണം ചെലവഴിക്കുന്നുണ്ട്. എന്നാല്‍, ആദിവാസികള്‍ക്ക് ഗുണമാകുന്ന ഒരു പദ്ധതിയും ഇവിടെ നടപ്പാക്കിയില്ല. 2013ല്‍ 44 കുഞ്ഞുങ്ങള്‍ മരിച്ചു. ഇതില്‍ 27ഉം സര്‍ക്കാരിന്റെ പാക്കേജ്പ്രഖ്യാപനത്തിനു ശേഷമാണ്. പാക്കേജ് പ്രഖ്യാപനംകൊണ്ട് ആദിവാസിക്ക് ഗുണമൊന്നും ലഭിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ആദിവാസിവികസനത്തിന്റെ പേരില്‍ ഏറ്റവുമധികം കൊള്ള നടന്ന പ്രദേശമാണ് അട്ടപ്പാടി. മുന്‍കാലങ്ങളില്‍ ആദിവാസിവികസനത്തിന്റെ പേരില്‍ കേന്ദ്രþസംസ്ഥാനസര്‍ക്കാരുകള്‍ ചെലവഴിച്ച കോടികള്‍ കരാര്‍þഉദ്യോഗസ്ഥലോബികള്‍ തട്ടിയെടുത്തു. ഈ സാഹചര്യത്തിലാണ് നവജാതശിശുക്കളുടെ മരണം അട്ടപ്പാടിയില്‍ തുടരുന്നത്.

deshabhimani

No comments:

Post a Comment