മദ്യാസക്തി അരാഷ്ട്രീയവല്‍ക്കരണത്തിന്റെ വിത്ത്: പിണറായി
കൊച്ചി: കേരളസമൂഹത്തെ അരാഷ്ട്രീയവല്‍ക്കരിക്കുന്ന വിപത്താണ് മദ്യാസക്തിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്റെ ഇടതുപക്ഷമനസ്സ് തകര്‍ക്കുകയാണ് ഇതിന്റെ ലക്ഷ്യം. മദ്യാസക്തിക്കും മറ്റ് സാമൂഹികജീര്‍ണതകള്‍ക്കും എതിരെ ഡിവൈഎഫ്ഐ, എസ്എഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജാഗ്രതാ പ്രചാരണത്തിന്റെ ഭാഗമായി എറണാകുളം ടൌണ്‍ഹാളില്‍ ജനകീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
മദ്യനിരോധനംകൊണ്ട് മദ്യാസക്തി ഇല്ലാതാകില്ല. അതിന് ശക്തമായ പ്രചാരണവും ബോധവല്‍ക്കരണവും വേണം. മദ്യാസക്തിക്കെതിരായ പ്രചാരണത്തിന് ചെത്തുതൊഴിലാളികള്‍ എതിരാണെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണ്. കേരളം പല പ്രത്യേകതകളുമുള്ള സംസ്ഥാനമാണ്. വിവേകാന്ദന്‍ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ച കേരളത്തില്‍ അയിത്തം തുടച്ചുനീക്കി. വര്‍ഗീതയെ തളച്ചിടാനായി. മതസൌഹാര്‍ദത്തിനും പേരുകേട്ടു. രക്തംചിന്തിയ പ്രതിരോധത്തിലൂടെയും പ്രതികരണങ്ങളിലൂടെയുമാണ് ഈ നേട്ടം കൈവരിക്കാനായത്. കേരളത്തിന്റെ ഇടതുപക്ഷ ആഭിമുഖ്യമാണ് മറ്റൊരു പ്രത്യേകത. ഇവിടത്തെ വലതുപക്ഷശക്തികളുടെ നയങ്ങളില്‍പ്പോലും ഇടതുപക്ഷ സ്വാധീനമുണ്ട്. ഈ ഇടതുപക്ഷ സ്വാധീനമാണ് കേരളത്തിന് രാഷ്ട്രീയപ്രബുദ്ധത നല്‍കിയത്. ഇടതുപക്ഷ സ്വാധീനവും രാഷ്ട്രീയപ്രബുദ്ധതയും ഇഷ്ടപ്പെടാത്ത ശക്തികളുണ്ട്. ഇവരാണ് അരാഷ്ട്രീയവാദം പ്രചരിപ്പിക്കുന്നത്.
കുറച്ചുവര്‍ഷം മുമ്പുവരെ കാമ്പസില്‍ മദ്യം കഴിക്കുന്നവരില്ലായിരുന്നു. ഇന്ന് മദ്യം ഫാഷനായി. വിവാഹവീടുകളില്‍ സഹായിക്കാനെത്തുന്നവര്‍ക്ക് ഇത് നിര്‍ബന്ധമായി. ഇഷ്ടമല്ലാത്തവര്‍പോലും മദ്യം നല്‍കാന്‍ നിര്‍ബന്ധിതരായതും ചോദ്യംചെയ്യേണ്ടവര്‍ കണ്ടില്ലെന്നു നടിച്ചതും സ്ഥിതി വഷളാക്കി. ചില ഗ്രാമങ്ങളില്‍ ഇതിനെതിരെ ചെറുത്തുനില്‍പ് ഉയരുന്നുവെന്നത് ആശ്വാസകരമാണ്. മദ്യപാനം ഉണ്ടാക്കുന്ന ആപത്തിനെയും ഗൌരവത്തോടെ കാണണം. കാശുകൊടുത്ത് ഇവര്‍ ബുദ്ധിമുട്ട് വാങ്ങുകയാണ്. മദ്യപാനിയായ കുടുംബനാഥന്റെ ചെയ്തികള്‍കണ്ട് വിറങ്ങലിച്ചു നില്‍ക്കുന്ന കുട്ടി നാളെ സമൂഹത്തിന് ആപല്‍ക്കാരിയായി മാറിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളു. പ്രചാരണം ശക്തമാക്കുകയാണ് ഈ വിപത്തിനെ ചെറുക്കാനുള്ള ഏക വഴി. ഈ പ്രചാരണം വീടുകളിലെത്തണം. ഇതില്‍ കക്ഷി രാഷ്ട്രീയം കാണരുതെന്നും ഈ സംഘടനകളുമായി സഹകരിക്കാന്‍ കഴിയാത്തവര്‍ അവരുടേതായ നിലയ്ക്ക് പ്രചാരണം നടത്തണമെന്നും പിണറായി അഭ്യര്‍ഥിച്ചു.
മദ്യാസക്തിക്കെതിരായ ജനകീയ ക്യാമ്പയിന് കോഴിക്കോട്ട് ഉജ്ജ്വല തുടക്കം
കോഴിക്കോട്: മദ്യാസക്തിക്കും അത് തീര്‍ക്കുന്ന സാമൂഹ്യ തിന്മകള്‍ക്കുമെതിരായുള്ള ജനകീയ ക്യാമ്പയിന് ജില്ലയില്‍ ഉജ്ജ്വല തുടക്കം. ജനാധിപത്യ മഹിളാ അസോസിയേഷന്‍, ഡിവൈഎഫ്ഐ, എസ്എഫ്ഐ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ചേര്‍ന്ന ജില്ലാ കണ്‍വന്‍ഷന്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്രകമ്മിറ്റിയംഗം പി സതീദേവി ഉദ്ഘാടനംചെയ്തു. നാടിനെ അരാജകത്വത്തിലേക്ക് നയിക്കുന്ന മദ്യ വിപത്തിനെതിരെയുള്ള ജനകീയ പോരാട്ടത്തിന്റെ വിളംബരമായി കണ്‍വന്‍ഷന്‍ മാറി. എന്തുവിലകൊടുത്തും സമൂഹ മനസ്സിന്റെ രോഗാദുരമായ അവസ്ഥക്ക് പരിഹാരം കണ്ടെത്തുമെന്ന പ്രഖ്യാപനമായി നൂറുകണക്കിന് സ്ത്രീകളും വിദ്യാര്‍ഥികളും യുവജനങ്ങളും കണ്‍വന്‍ഷനില്‍ പങ്കെടുത്തു.
ലഹരി ഉപയോഗത്തിന് ലിംഗഭേദമില്ലാത്ത നാടായി കേരളം മാറിയതായി പി സതീദേവി പറഞ്ഞു. മദ്യം ഇന്ന് മലയാളിയുടെ ആഘോഷത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്. മരണവീടുപോലും ഇതില്‍നിന്ന് മുക്തമല്ലെന്ന അവസ്ഥ ഭയാനകമാണ്. പുരോഗമനപരമെന്ന് മേനിനടിക്കുന്ന മലയാളിസമൂഹം എത്തിനില്‍ക്കുന്ന ജീര്‍ണതയുടെ മുഖമാണ് ഇത് കാണിക്കുന്നത്. നാടിന്റെ ശോഭന ഭാവി മനസ്സില്‍ കാണുന്ന എല്ലാ വിഭാഗം ജനങ്ങളും ക്യാമ്പയിനില്‍ പങ്കാളികളാകണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. ക്യാമ്പയിന്റെ ഭാഗമായി ഈ മാസം 15നുമുമ്പ് കോര്‍പറേഷന്‍, മുന്‍സിപ്പാലിറ്റി, പഞ്ചായത്തുതല കണ്‍വഷനുകള്‍ ചേര്‍ന്ന് ജാഗ്രതാ സമിതികള്‍ക്ക് രൂപംനല്‍കും. 20നകം വാര്‍ഡുതല ബഹുജന സംഗമങ്ങള്‍ നടക്കും. മൂന്ന് സംഘടനകളുടെയും നേതൃത്വത്തില്‍ സ്ക്വാഡുകള്‍ വീടുകളിലെത്തി ലഘുലേഖ വിതരണം ചെയ്യും. ക്ളബ്ബുകള്‍, സന്നദ്ധസംഘടനകള്‍, സ്വയംസാഹായ സംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവ ഉള്‍പ്പെടുത്തി വാര്‍ഡുതല ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. 31ന് കോര്‍പറേഷന്‍, മുന്‍സിപ്പല്‍, പഞ്ചായത്ത് തലത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന ബഹുജന സംഗമം നടക്കും. ജനപ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, കലാകാരന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സംഗമത്തില്‍ മദ്യവിരുദ്ധ പ്രതിജ്ഞയെടുക്കും. ജാഗ്രതാസമിതികള്‍ സ്ഥിരം സംവിധാനമായി തുടരും.
ചടങ്ങില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ കെ ലതിക എംഎല്‍എ അധ്യക്ഷയായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ കെ ദിനേശന്‍, ജില്ലാ സ്രിഡന്റ് പി എ മുഹമ്മദ് റിയാസ് എന്നിവര്‍ സംസാരിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി എസ് കെ സജീഷ് സ്വാഗതവും കെ എം രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
ദേശാഭിമാനി 051210
കേരളസമൂഹത്തെ അരാഷ്ട്രീയവല്‍ക്കരിക്കുന്ന വിപത്താണ് മദ്യാസക്തിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്റെ ഇടതുപക്ഷമനസ്സ് തകര്‍ക്കുകയാണ് ഇതിന്റെ ലക്ഷ്യം. മദ്യാസക്തിക്കും മറ്റ് സാമൂഹികജീര്‍ണതകള്‍ക്കും എതിരെ ഡിവൈഎഫ്ഐ, എസ്എഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജാഗ്രതാ പ്രചാരണത്തിന്റെ ഭാഗമായി എറണാകുളം ടൌണ്‍ഹാളില്‍ ജനകീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ReplyDeleteചിരി ആരോഗ്യത്തിന് നല്ലത്... ഇതൊക്കെ കേട്ടാൽ എങ്ങനെ ചിരിക്കാതിരിക്കും...
ReplyDeleteമദ്യത്തിന്റെ “ലക്ഷ്യമാണ്” നാം ഓർക്കേണ്ടത്... കേൾക്കേണ്ടത്... ഇതാണോ സുഹൃത്തുക്കളെ സഖാവ് പറയുന്ന “മദ്യസിൻഡിക്കേറ്റ്”...
റഷ്യയിൽ വോഡ്കയാണ് നമ്മളെ ചതിച്ചത്... അത് നാം മറക്കരുത്... അതുകൊണ്ടായിരിക്കുമോ ഫീഡൽ കാസ്റ്റ്രോ പറഞ്ഞത്... റഷ്യൻ തകർച്ച ഉള്ളിൽ നിന്നാണ് സംഭവിച്ചത്... എല്ലാം ഗോർബിയുടെ തലയിൽ ഇടരുത്...
എന്ത് പറഞ്ഞാലും റഷ്യയിലേക്ക് ഓടണമല്ലോ. ഈ ലൈനില്‍ നിന്നും വളര്‍ന്നുകൂടേ?
ReplyDeletespain, north korea, latin america.... naatile karyam parayumpo ithokke entinu parayunnu? ee linil ninnum valarnnude?
ReplyDeleteആ നാട്ടിലെ സംഭവികാസങ്ങള്‍ പറയുന്നതും വിശദീകരിക്കുന്നതും, ഇവിടത്തെ ഒരു കാര്യം പറയുമ്പോള്‍ അങ്ങോട്ടേക്ക് ഓടുന്നതും തമ്മില്‍ വ്യത്യാസം ഉണ്ടെന്ന് രഞ്ജിത്തിനു മനസിലായിട്ടില്ലെങ്കില്‍ രക്ഷയില്ല.
ReplyDeleteangane enkil chinayil enthokkeyo nadakkunnundallo.. athonnum paranju kandilla... enthe? american muthalalitham, cuba ithokke thanne parayan ullu?
ReplyDelete"കേരളസമൂഹത്തെ അരാഷ്ട്രീയവല്‍ക്കരിക്കുന്ന വിപത്താണ് മദ്യാസക്തിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.കേരളത്തിന്റെ ഇടതുപക്ഷമനസ്സ് തകര്‍ക്കുകയാണ് ഇതിന്റെ ലക്ഷ്യം"
ReplyDeleteithu vaayichal aaraayalum chirikkum!! atrakku vishamam aanenkil BEVCO adachu pootty complete madyavum illathakku. kudikkunnavre pidichu fine adakku...
btw, i dont drink (or smoke)
"പുരോഗമനപരമെന്ന് മേനിനടിക്കുന്ന മലയാളിസമൂഹം എത്തിനില്‍ക്കുന്ന ജീര്‍ണതയുടെ മുഖമാണ് ഇത് കാണിക്കുന്നത്"
ReplyDelete100 ശതമാനം ശരി.
ശ്രീ പിണറായി വിജയൻ തന്നെ ഇതിനു നേതൃത്വം കൊടുക്കുന്നതും നല്ലതു തന്നെ.
ലക്ഷ്യപ്രാപ്തിക്കായി പ്രാർത്ഥിക്കുന്നു.
ഇങ്ങനെയൊരു നേതൃത്വം കൊടുക്കുന്നവർക്ക് ഭാവിയിൽ വൻ പിന്തുണ കൂടെയുണ്ടാവും.
ഇതുകൂടി നോക്കൂ.kalavallabhan.blogspot.com/2010/10/blog-post.html
ഈ ബുദ്ധി എന്താ വിജയാ നേരത്തെ തോന്നാത്തെ?
ReplyDelete;)
മദ്യമില്ലാത്ത രാഷ്ട്രീയമോ ???
ReplyDeleteകിട്ടേണ്ടത് കിട്ടുമ്പോഴേ തോന്നേണ്ടതു തോന്നൂ ദാസാ...... :)
ReplyDeleteനമ്മുടെ നാട് (അതോ രാഷ്ട്രീയക്കാരോ) നന്നാവാൻ തന്നെ തീരുമാനിച്ചു.
ReplyDeletefollowup
ReplyDeleteഭരണത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ അടുത്ത 5 വര്‍ഷത്തിലേക്ക് ഉള്ള പണിയായി സഖാവിനു.ധ്യാന കേന്ദ്രങ്ങള്‍ തുടങ്ങാം അങ്ങിനെ മതത്തിന്റെ കുത്തക തകര്കാം. ഇതും കൂടി ഒന്ന് വായിച്ചോളൂ www .malayal .am
ReplyDeleteവിദ്യാഭ്യാസത്തിന് ചെലവിടുന്നതിനേക്കാള്‍ മദ്യത്തിന് ചെലവിടുന്നു: ഡോ. രാജന്‍ ഗുരുക്കള്‍
ReplyDeleteകോട്ടയം: കേരളത്തില്‍ വിദ്യാഭ്യാസമേഖലയില്‍ ചെലവിടുന്നതിനേക്കാള്‍ തുക മദ്യത്തിന് ഉപയോഗിക്കുന്നുണ്ടെന്ന് ഡോ. രാജന്‍ ഗുരുക്കള്‍ പറഞ്ഞു. ജില്ലാതല ജനജാഗ്രത കവന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയാടിസ്ഥാനത്തില്‍ ഉന്നതവിദ്യാഭാസ രംഗത്ത് 12.5 ശതമാനവും കേരളത്തില്‍ 14 ശതമാനവും യുവാക്കള്‍ കടന്നുവരുന്നുണ്ട്. കേരളത്തില്‍ ശ്രദ്ധേയമായ രീതിയില്‍ വിദ്യാഭ്യാസമേഖലയില്‍ പണം ചെലവഴിക്കുന്നുണ്ട്. എന്നാല്‍ അതിനേക്കാള്‍ എത്രയോ മുകളിലാണ് മദ്യത്തിനായി ചെലവഴിക്കുന്ന തുക. സ്വന്തം സന്തോഷത്തിനായി പണം ഉപയോഗിക്കുന്നത് തെറ്റാണെന്നു മനസ്സിലാക്കാത്ത കുടുംബനാഥന് കുടുംബത്തില്‍ സ്ഥാനമില്ല. സ്ത്രീയുടെ അഭിപ്രായത്തിനും ഭൂരിപക്ഷ അഭിപ്രായത്തിനും പ്രാധാന്യം നല്‍കുന്ന തരത്തില്‍ കുടുംബത്തില്‍ ജനാധിപത്യവല്‍ക്കരണം വേണമെന്നും അദ്ദേഹം പറഞ്ഞു.(deshabhimani news)
താഴെക്കിടയിലുള്ള ജനങ്ങള്‍ സംഘടിക്കണം: ബിഷപ്പ് സാം മാത്യു
ReplyDeleteകോട്ടയം: താഴെക്കിടയിലുള്ള ജനങ്ങള്‍ സംഘടിച്ചാല്‍ മാത്രമേ മദ്യാസക്തിക്കെതിരെയുള്ള പ്രവര്‍ത്തനത്തില്‍ വിജയം കാണാന്‍ സാധിക്കുകയുള്ളൂവെന്ന് സിഎസ്ഐ മുന്‍ ബിഷപ്പ് സാം മാത്യു പറഞ്ഞു. ജില്ലാതല ജനജാഗ്രത കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്ത്രീകളും യുവജനങ്ങളും വിദ്യാര്‍ഥികളും ഒന്നിക്കുമ്പോള്‍ ഭാവിയിലേക്കുള്ള മുതല്‍ക്കൂട്ട് സൃഷ്ടിക്കപ്പെടും. അഭിമാനിക്കത്തക്ക വിദ്യാസമ്പന്നര്‍ ഉളള നാട്ടില്‍ മദ്യപരുടെ വര്‍ധന അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.