Monday, January 13, 2014

പാചക വാതകത്തിന് 100 രൂപ വരെ വീണ്ടും കൂട്ടുന്നു

പാചക വാതക സിലിണ്ടറുകളുടെ വില ഇനിയും വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. സിലിണ്ടറൊന്നിന് 75 രൂപ മുതല്‍ 100 രൂപ വരെ കൂട്ടാനാണ് നീക്കം. ഡീസലിന്റെ വിലയും കൂട്ടിയേക്കും. ലിറ്ററിന് രണ്ട് രൂപ കൂട്ടിയേക്കും. അടുത്ത കേന്ദ്രമന്ത്രിസഭായോഗത്തില്‍ ഇതേക്കുറിച്ച് അന്തിമ തീരുമാനമുണ്ടാകും. അതേ സമയം സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍ നിന്നും 12 ആയി ഉയര്‍ത്തുവാനും സാധ്യതയുണ്ട്.

സിലിണ്ടറുകളുടെ എണ്ണം ഉയര്‍ത്തുന്ന സാഹചര്യത്തില്‍ പെട്രോളിയം കമ്പനികളുടെ സമ്മര്‍ദ്ദമാണ് വില കൂട്ടുവാനിടയാക്കുന്നത്. ഉയര്‍ത്തുന്ന വിലയുടെ അധികഭാരം സബ്സിഡിയായി നല്‍കുമെന്നാണ് കേന്ദ്രം നല്‍കുന്ന സൂചന.

അതേസമയം 12 സിലിണ്ടറില്‍ അധികം ഒരു വര്‍ഷം ഉപയോഗിക്കുന്നവര്‍ക്ക് സബ്സിഡിയുടെ ആനുകൂല്യം ലഭിക്കില്ല. സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍ നിന്നും 12 ആയി ഉയര്‍ത്തുമ്പോള്‍ 300 കോടി മുതല്‍ 5800 കോടി രൂപ വരെ ബാധ്യതയുണ്ടാകുമെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. ഈ ബാധ്യത കുറക്കുന്നതിനാണ് പാചകവാതക വില കൂട്ടുന്നത്. ആധാറുമായി ബന്ധിപ്പിക്കുന്നവര്‍ക്കുമാത്രമേ ഈ സബ്സിഡി തുക ലഭിക്കുകയുള്ളൂ. അല്ലാത്തവര്‍ മുഴുവന്‍ തുകയും നല്‍കണം.

deshabhimani

No comments:

Post a Comment