Monday, January 13, 2014

ജനതാ ദര്‍ബാര്‍ കെജ്രിവാള്‍ അവസാനിപ്പിച്ചു

പൊതുജനങ്ങളുടെ പരാതികള്‍ നേരില്‍ സ്വീകരിക്കാനായി കെജ്രിവാള്‍ മന്ത്രിസഭ തീരുമാനിച്ച ജനതാ ദര്‍ബാറുകള്‍ നിര്‍ത്തിവെച്ചു. പകരം പരാതികള്‍ ഓണ്‍ലൈനായി നല്‍കുവാനുള്ള സംവിധാനമേര്‍പ്പെടുത്തും. കഴിഞ്ഞ ദിവസം നടത്തിയ ജനസഭ തിക്കും തിരക്കും മൂലം നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു. എല്ലാ ശനിയാഴ്ചയും ജനതാ ദള്‍ബാര്‍ നടത്തുവാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഓണ്‍ ലൈന്‍ പരാതികള്‍ സ്വീകരിക്കാന്‍ കോള്‍സെന്റര്‍ സംവിധാനം ഏര്‍ശപ്പടുത്തുമെന്നും കെജ്രിവാള്‍ അറിയിച്ചിട്ടുണ്ട്.

കെജ്രിവാളിന് വധഭീഷണി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിന് വധഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കി. ജന ദര്‍ബാറിനിടെ ആക്രമണം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കുടിവെള്ള മാഫിയയാണ് കൊലപ്പെടുത്താന്‍ വാടകകൊലയാളികളെ ഏര്‍പ്പാടാക്കിയിട്ടുള്ളതെന്ന് പറയുന്നു. അതിനാല്‍ കെജ്രിവാളിന് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കാന്‍ തീരുമാനിച്ചു. കെജ്രിവാളിന്റെ എതിര്‍പ്പ് അവഗണിച്ചാണ് സുരക്ഷ നല്‍കുന്നത്.

മുഖ്യമന്ത്രി അനുകൂലിച്ചാലും ഇല്ലെങ്കിലും സുരക്ഷ നല്‍കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേയുടെ നിര്‍ദേശപ്രകാരം കെജ്രിവാളിന് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. എഎപി അധികാരത്തിലേറിയപ്പോള്‍ 670 ലിറ്റര്‍ കുടിവെള്ളം വീടുകള്‍ക്ക് സൗജന്യമായി നല്‍കാന്‍ തുടങ്ങിയിരുന്നു. ഇതാണ് കുടിവെള്ള മാഫിയയുടെ വിരോധത്തിനിടയാക്കിയത്.

deshabhimani

No comments:

Post a Comment